অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്രഹ്മി

തെളിഞ്ഞ ബുദ്ധിക്കു ബ്രഹ്മി

കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുന്ന ഒരു വിശിഷ്ട ഔഷധമായാണ് ബ്രഹ്മിയെ കാണുന്നത്.ബുദ്ധിശക്തി,കാര്യഗ്രഹണശേഷി, ഓര്‍മശക്തി, ഏകാഗ്രത എന്നിവയൊക്കെ മെച്ചപ്പെടുത്താന്‍ ബ്രഹ്മി സഹായിക്കുന്നു.വേദകാലഘട്ടം മുതല്‍ത്തന്നെഈ ഔഷധസസ്യത്തിന്‍റെ ഗുണമേന്മയെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.ബ്രഹ്മി ചേര്‍ത്ത നിരവധി ഔഷധങ്ങളും ബുദ്ധിവികാസത്തിനായി ഉപയോഗിക്കുന്നു.

ജന്മനാതന്നെയോ അപസ്മാരം പോലുള്ള രോഗങ്ങള്‍ മൂലമോ ബുദ്ധിക്കു തളര്‍ച്ച സംഭവിച്ചവരില്‍ ബ്രഹ്മി ചേര്‍ത്ത നിരവധി ഔഷധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഉത്‌കണ്ഠ ,നൈരാശ്യം,വിഷാദം,മാനസിക സമ്മര്‍ദ്ദം തുടങ്ങി പല രോഗങ്ങളിലും ഇവ ഫലപ്രദമാണ്.പരീക്ഷകാലത്തും മറ്റും കുട്ടികളില്‍ ഉണ്ടാകാറുള്ള കടുത്ത മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനും ബ്രഹ്മി മരുന്നുകള്‍ ഫലപ്രദമായി കാണുന്നുണ്ട്. ഓര്‍മശക്തി കൂടാനും ബ്രഹ്മി നല്ലതാണു.വിവിധയിനം ഡിമെന്‍ഷ്യ രോഗങ്ങളില്‍ ചികിത്സക്ക് ബ്രഹ്മി പലവിധത്തില്‍ ഉപയോഗിക്കുന്നുണ്ട്.

ജനിച്ചു ആദ്യ മാസങ്ങളില്‍ തന്നെ നിത്യവും ഏതാനും തുള്ളി ബ്രഹ്മി നീര് കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാം .എന്നും രാവിലെ നല്ല പച്ചപ്പോടുകൂടി ബ്രഹ്മി പൊട്ടിച്ചെടുത്ത് ഇലയും തണ്ടും ചേര്‍ത്ത് ചതച്ചു നീര് പിഴിഞ്ഞെടുത്ത് ഏതാനും തുള്ളി കുഞ്ഞിനു നല്‍കുക.കൊച്ചു കുഞ്ഞുങ്ങളുടെ ശോധന ക്രമപ്പെടുത്താനും ഇത് സഹായിക്കും.ദഹനശക്തിക്കനുസരിച്ച് അളവ് കൂട്ടാം.

ബ്രഹ്മി ചേര്‍ത്ത നെയ്യുകള്‍, ബ്രഹ്മി രസായനം ,എന്നിവയും വിശേഷ ഔഷധങ്ങള്‍ തന്നെ.ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ പശുവിന്‍ നെയ്യ് ചേര്‍ത്ത് കാച്ചിയതും കുട്ടികള്‍ക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു.ബ്രഹ്മിയുടെ ഇല മാത്രം വേര്‍പെടുത്തിയെടുത്തു നിഴലില്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കുക. ഇതില്‍ നിന്ന് 5-10 ഗ്രാം വീതം എടുത്തു നിത്യവും രാവിലെ തേനില്‍ ചേര്‍ത്ത് കഴിക്കാം.ബ്രഹ്മി ചെറുതായി നുറുക്കി കഷായം വെച്ചും കഴിക്കാം. നിത്യവും രാവിലെ ബ്രഹ്മി നീരെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി വരും വിക്ക് മാറും എന്ന് ആയുര്‍വ്വേദം പറയുന്നു.

ബ്രഹ്മിക്കൊപ്പം പ്രാധാന്യമുള്ള മറ്റൊരു ഔഷധമാണ് ശംഖുപുഷ്പം. വെളുത്ത ശംഖുപുഷ്പത്തിന്‍റെ വേരിനാണ് ഇത്തരം ഔഷധ ഗുണമുള്ളത്. അല്പം നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളില്‍ പച്ചപ്പോടെ പടര്‍ന്നു വളരുന്ന ബ്രഹ്മിയും അലങ്കാരസസ്യമായി വളര്‍ത്തുന്ന ശംഖുപുഷ്പവും വീട്ടില്‍ വളര്‍ത്തുക.നിത്യവും കുറേശ്ശെ ഔഷധരൂപത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക.

തലച്ചോറിന്‍റെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയാവണമെങ്കില്‍ മതിയായ പോഷണം ലഭിക്കണം.ഗര്‍ഭാവസ്ഥ മുതല്‍ മൂന്ന് വയസ്സുവരെ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ബുദ്ധിക്കു വേണ്ട പോഷകങ്ങളും അവ ലഭിക്കുന്ന ഭക്ഷണങ്ങളും

വൈറ്റമിന്‍ B1 (തയാമിന്‍) - ഇറച്ചി,കരള്‍,പയര്‍വര്‍ഗം,തവിട് കളയാത്ത               ധാന്യങ്ങള്‍,അണ്ടിപരിപ്പ്.

വൈറ്റമിന്‍ B2 (റൈബോഫ്ലാവിന്‍) – ഇറച്ചി,കരള്‍,മുട്ട,പയര്‍വര്‍ഗങ്ങള്‍, പാല്‍, തവിട് കളയാത്ത ധാന്യങ്ങള്‍ ,അണ്ടിപരിപ്പ്.

വൈറ്റമിന്‍ B3 (നിയാസിന്‍) – കോഴിയിറച്ചി,കരള്‍,മത്സ്യം ,തവിട് കളയാത്ത ധാന്യങ്ങള്‍, യീസ്റ്റ്,നിലക്കടല,അമര,തുവര,മുതിര,ബീന്‍സ്,ചെറുപയര്‍.

വൈറ്റമിന്‍ B5 (പന്തോതെനിക് ആസിഡ്) –ഇറച്ചി,പാല്‍,മുട്ട,നിലക്കടല, പയര്‍വര്‍ഗങ്ങള്‍,പട്ടാണിക്കടല,അമര,മുതിര,തുവര,ബീന്‍സ്,ചെറുപയര്‍.

വൈറ്റമിന്‍ B6 (പിരിഡോക്സിന്‍) –ഇറച്ചി,മത്സ്യം,മുട്ട,നിലക്കടല,      നേന്ത്രപ്പഴം,കാരറ്റ്,യീസ്റ്റ്.

വൈറ്റമിന്‍ B12 (സൈനോകൊബാലമീന്‍) – കോഴിയിറച്ചി,കരള്‍,മത്സ്യം,കടല്‍ വിഭവങ്ങള്‍,മുട്ട,പാല്‍.

ഫോളിക് ആസിഡ് – ഓറഞ്ച്,ഇലക്കറികള്‍ ,പയര്‍, ബീന്‍സ്, അമര, തുവര.

ഇരുമ്പ് – ഇറച്ചി,മത്സ്യം,കോഴിയിറച്ചി,ബീന്‍സ്,അമര,ചെറുപയര്‍,ധാന്യങ്ങള്‍.

അയഡിന്‍ - കടല്‍ വിഭവങ്ങള്‍,അയഡിന്‍ ചേര്‍ത്ത ഉപ്പ്,വാഴച്ചുണ്ട്.

സിങ്ക് – കടല്‍ വിഭവങ്ങള്‍ ,കരള്‍,ആട്ടിറച്ചി,മാട്ടിറച്ചി,പാല്‍,മുട്ട,തവിട് കളയാത്ത ധാന്യങ്ങള്‍,ചെറുപയര്‍,ബീന്‍സ്,അമര,തുവര,മുതിര.

ഒമേഗ ഫാറ്റിആസിഡ് – മത്സ്യം,മത്സ്യ എണ്ണ,സസ്യ എണ്ണകള്‍,ഒലിവ് എണ്ണ.

 

മത്തി,അയല തുടങ്ങിയ മത്സ്യങ്ങളില്‍ ബുദ്ധി വളര്‍ച്ചക്കുസഹായിക്കുന്ന ഒമേഗ 3 ഫാറ്റിആസിഡ് ധാരാളമുണ്ട്.മത്സ്യം കഴിക്കാത്തവര്‍ പയര്‍വര്‍ഗങ്ങളും സസ്യങ്ങളും കഴിക്കണം.

അവസാനം പരിഷ്കരിച്ചത് : 6/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate