অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തെ അകറ്റിനിര്‍ത്തും ഈ വെജിറ്റേറിയന്‍ ഡയറ്റ്

പ്രമേഹത്തെ അകറ്റിനിര്‍ത്തും ഈ വെജിറ്റേറിയന്‍ ഡയറ്റ്

പ്രമേഹം ഒരു ജീവിതശൈലി രോഗമായി ആളുകളില്‍ വര്‍ദ്ധിച്ച്‌ വരുന്ന കാലമാണിത്. വെജിറ്റേറിറയന്‍ ഡയറ്റ് ശീലിക്കുന്നവര്‍ക്ക് ടൈപ്പ് 2 ഡയബറ്റിസിന്റെ ദൂഷ്യഫലങ്ങള്‍ കുറച്ച്‌ നിര്‍ത്തുന്നതോടൊപ്പം ഹൃദ്രോഗവും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 50-കളില്‍ പ്രായമുള്ളവരിലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഈ പഠനം നടത്തിയത്.
സസ്യാഹാരം അടിസ്ഥാനമാക്കിയുള്ള ഡയറ്റ് ശീലമാക്കിയാല്‍ ശാരീരികവും, മാനസികവുമായ നിലവാരത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ന്യൂറോപതിക് പെയിന്‍ പോലുള്ള വിഷാദലക്ഷണങ്ങളും മാറി. മാംസാഹാരം ഒഴിവാക്കിയവരില്‍ ഭാരം കുറയുന്നതായും തിരിച്ചറിഞ്ഞു.
സ്റ്റാര്‍ച്ച്‌ സാന്നിധ്യമുള്ള സ്വീറ്റ് പൊട്ടറ്റോയിലെ ഫൈബര്‍ ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ചവര്‍ക്ക് ഗുണകരമാണ്. ഓട്‌സ്, തവിട് നീക്കാത്ത ചോറ് എന്നിവയും ഈ തരത്തില്‍ ഉപയോഗിക്കാം. ദഹിക്കാന്‍ സമയം എടുക്കുന്നുവെന്നതാണ് ഇവയുടെ ഗുണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന പച്ചിലക്കറികള്‍ ഉപയോഗിക്കാന്‍ ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കാനും സഹായിക്കും

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate