অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂര്‍ണ്ണാരോഗ്യ വിവരങ്ങള്‍

പൂര്‍ണ്ണാരോഗ്യ വിവരങ്ങള്‍

  1. കോങ്കണ്ണ് നിങ്ങള്‍ക്കും വരാം
  2. നാല്‍പതില്‍ സ്ത്രീകള്‍ അറിയാന്‍
  3. സ്‌ട്രെസ് ഒഴിവാക്കാന്‍ ഇതൊന്നും ചെയ്യല്ലേ.....
  4. ഐലൈനറുകള്‍ കാഴ്ചശക്തി തന്നെ കളയും
  5. സ്ലീപ്പിംഗ് പില്‍സിന്റെ ദോഷവശങ്ങള്‍
  6. ഇതൊന്നും സസ്യാഹാരമല്ല..
  7. റംസാന് ഈന്തപ്പഴം കഴിയ്ക്കണം, എന്താണെന്നോ?
  8. ചര്‍മത്തെ ബാധിയ്ക്കും ചില രോഗങ്ങള്‍
  9. ആരോഗ്യം നിലനിര്‍ത്താനുള്ള യോഗാസനങ്ങള്‍
  10. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ എന്തു സംഭവിയ്ക്കു
  11. സൗന്ദര്യം കൂട്ടി ആരോഗ്യം കളയല്ലേ.....
  12. മൂക്കിലൂടെ രക്തം വരുന്നതെപ്പോഴൊക്കെ
  13. ആസ്പിരിന്‍ അധികം കഴിച്ചാല്‍.....
  14. മാറിടം ആരോഗ്യത്തോടെയിരിക്കട്ടെ..
  15. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍
  16. ഗോതമ്പ് ഗ്യാസുണ്ടാക്കുമോ?
  17. ഇവ കഴിച്ച് പള്‍സ്‌റേറ്റ് കുറയ്ക്കാം..
  18. എള്ളിനുണ്ട് ഗുണം..

കോങ്കണ്ണ് നിങ്ങള്‍ക്കും വരാം

നിങ്ങള്‍ക്ക് കോങ്കണ്ണ് ഉണ്ടോ...കോങ്കണ്ണ് ജന്മനാ കിട്ടുന്ന വൈകല്യം മാത്രമായി കാണേണ്ട. ഇത്തരം അവസ്ഥ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കുട്ടികളുടെ കോങ്കണ്ണ് മാതാപിതാക്കളില്‍ ആശങ്കയുണര്‍ത്തുന്ന അവസ്ഥയാണ്. കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടോ പേശികളുടെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വ്യതിയാനം കൊണ്ടോ ആണ് കോങ്കണ്ണ് ഉണ്ടാകുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി കുടിക്കണം കാഴ്ച ശക്തിയിലുണ്ടാകുന്ന വൈകല്യം കൊണ്ടും കോങ്കണ്ണുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ആദ്യം കോങ്കണ്ണ് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഇരു കണ്ണുകളില്‍ നിന്നുമുള്ള നേര്‍രേഖ ആ വസ്തുവില്‍ കേന്ദ്രികരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് കോങ്കണ്ണ്.

സാധ്യതകള്‍

കാഴ്ചക്കുറവ് പരിഹരിക്കാത്തവരില്‍ എക്‌സ്ട്രാ ഒക്യുലാര്‍ പേശികളുടെ ബലക്ഷയം, സ്ഥാന വ്യതിയാനം എന്നിവ കൊണ്ട് കോങ്കണ്ണ് സംഭവിക്കാം. കാരണങ്ങള്‍ തലച്ചോറില്‍ നിന്ന് നേത്രങ്ങളിലേക്ക് വരുന്ന ഞരമ്പുകളുടെ വ്യതിയാനവും കോങ്കണ്ണിന് കാരണമാക്കുന്നു. സാധ്യതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ജോലി ചെയ്യുന്നവര്‍ക്കും ഒരു നേത്രം ഉപയോഗിച്ച് തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും ഈ അവസ്ഥയുണ്ടാകാം. ലക്ഷണങ്ങള്‍ കണ്‍പേശികളില്‍ അനുഭവപ്പെടുന്ന ക്ഷീണം, തലവേദന, കണ്ണിനു ചുറ്റും വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ വെളിച്ചത്തിലേക്കു നോക്കാന്‍ ബുദ്ധിമുട്ട്, പുസ്തകങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട്, വസ്തുക്കള്‍ രണ്ടായി തോന്നുക എന്നിവയും കോങ്കണ്ണിന്റെ ലക്ഷണമാണ്. ആര്‍ക്കൊക്കെ ഉണ്ടാകാം തൈറോയിഡിന്റെ രോഗം ഉള്ളവര്‍ക്ക് തൈറോയിഡ് ഹോര്‍മോണില്‍ വ്യതിയാനങ്ങള്‍ കാരണം നേത്രപേശികളുടെ കട്ടികൂടുകയും അതിന്റെ ചലനത്തിനു വ്യത്യാസം ഉണ്ടായി കോങ്കണ്ണ് സംഭവിക്കാം. ആര്‍ക്കൊക്കെ ഉണ്ടാകാം പ്രമേഹം, കൊഴുപ്പിന്റെ അളവ് കൂടുതല്‍ എന്നിവ കാരണം ഞരമ്പുകള്‍ക്ക് രോഗങ്ങള്‍ സംഭവിക്കാം. ഇതുമൂലം നേത്രപേശികള്‍ക്ക് ബലകുറവ് വരികയും ആ കണ്ണ് മാറിപ്പോകുകയും ചെയ്യും. പ്രതിവിധി കാഴ്ചക്കുറുവുണ്ടെങ്കില്‍ നേരത്തെ പരിശോധിച്ച് കണ്ണടകള്‍ ഉപയോഗിക്കണം. നേത്രങ്ങള്‍ക്ക് വ്യായാമങ്ങള്‍ നല്‍കുന്നതും നല്ലതാണ്.

ഹെര്‍പ്പിസ് രോഗത്തെ തിരിച്ചറിയാം

വെള്ള നിറത്തിലുള്ള തടിപ്പുകളോ, ചിക്കന്‍പോക്‌സ് പോലെയോ ശരീരത്തില്‍ കുമിളകള്‍ ഉണ്ടാകുന്ന രോഗമാണ് ഹെര്‍പ്പിസ്. ചിക്കന്‍പോക്‌സ് രോഗം ഉണ്ടാക്കുന്ന അതേ വൈറസുകള്‍ തന്നെയാണ് ഹെര്‍പ്പിസിനും കാരണമാകുന്നത്. ഇവയോടൊപ്പം അസഹനീയമായ വേദന ഉണ്ടാകും. കൂടാതെ, കുഴലവീക്കം, പനി, തലവേദന എന്നിവയും ഉണ്ടാകുന്നു.

ഒരിക്കലുണ്ടായവര്‍ക്ക് പിന്നീട് രോഗം ഇടവിട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഒരാളില്‍ രോഗം ഉണ്ടായി പെട്ടെന്ന് മാറുമെങ്കിലും രോഗം ഉണ്ടാക്കുന്ന വൈറസുകള്‍ രോഗിയുടെ നാഡീവ്യൂഹത്തിലെ ഗാംഗ്ലിയോണില്‍ പ്രവര്‍ത്തനരഹിതമായി ഒളിച്ചിരിക്കും. പിന്നീട് ശരീരത്തിന്റെ പ്രതിരോധശേഷി അല്പം കുറയുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടി ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെ കഴിഞ്ഞാവും രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ പ്രകടമാകുക. ലൈംഗികാവയവങ്ങളില്‍ മാത്രമായി ഉണ്ടാകുന്ന ഹെര്‍പ്പിസ് രോഗമുണ്ട്. ഇത് ജനൈറ്റല്‍ ഹെര്‍പ്പിസ് എന്നറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഭാഗങ്ങളില്‍ വ്രണങ്ങളും കുമിളകളും ഉണ്ടായി വേദനയും ചൊറിച്ചിലും അനുഭവപ്പെടാം. വ്രണങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാകും. ഉത്കണ്ഠ, മാനസിക പ്രയാസങ്ങള്‍ ഇവ ഉണ്ടാകുമ്പോഴും രാസഗുളികകളുടെയും ഹോര്‍മോണ്‍ ചികിത്സയുടെയും ഫലമായി വീണ്ടും ജനിറ്റൈല്‍ ഹെര്‍പ്പിസ് ഉണ്ടാകുന്നു. ജനിറ്റൈല്‍ ഹെര്‍പ്പിസ് വന്ന് ഭേദമായശേഷവും ചിലരില്‍ ലൈംഗിക ശേഷിക്കുറവ്, മൂത്രതടസ്സം എന്നിവ കാണപ്പെടാറുണ്ട്. ഓര്‍ഗാനോപ്പതിക് ചികിത്സയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.

നാല്‍പതില്‍ സ്ത്രീകള്‍ അറിയാന്‍

കുടുംബം ആകുമ്പോഴേക്കും സ്ത്രീകള്‍ക്ക് ജോലിഭാരം കൂടുകയാണ്. പിന്നീട് സ്വന്തം ആരോഗ്യത്തെക്കുറിച്ച് പോലും മറന്നുപോകും. ഇങ്ങനെ ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുമ്പോള്‍ അവസ്ഥ ഗുരുതരമാകും. ഒരു പ്രായം കഴിയുന്നതോടെ സ്ത്രീകള്‍ക്ക് പല രോഗങ്ങളും പിടിപ്പെടുന്നു. നടുവേദന, തലവേദന, സന്ധിവേദന അങ്ങനെ രോഗങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കിടക്കുന്നു. കൊതുകുതിരി ക്യാന്‍സറിന് കാരണമാക്കും അല്പം ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്യത്തിലും നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കാം. കുടുംബത്തിന്റെയും ജോലിയുടെയും തിരക്കൊഴിയുമ്പോള്‍ ദിവസവും കുറച്ച് സമയം സ്വന്തം ആരോഗ്യത്തിന് വേണ്ടി ചെലവഴിക്കാന്‍ തയ്യാറായാല്‍ മതി. യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും 40 കഴിഞ്ഞാലും നിങ്ങള്‍ക്ക് ഉണ്ടാകും. വ്യായാമം ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമം ചെയ്യാന്‍. സ്‌ട്രെച്ചിങ് വ്യായാമം നടുവേദനയ്ക്ക് പരിഹാരമാകും. ഉറക്കം ആരോഗ്യം നല്ലതാവണമെങ്കില്‍ ഉറക്കവും നന്നാവണം. കുറഞ്ഞത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം. ആഹാരം ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഗോതമ്പ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. കൃത്യസമയത്ത് ആഹാരം കഴിക്കണം. ഡയറ്റ് മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി മെലിയാന്‍ ശ്രമിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം. ഗ്രീന്‍ ടീ ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കുക. പ്രാതല്‍ ദിവസവും പ്രഭാതഭക്ഷണം കൃത്യസമയത്ത് കഴിക്കണം. അനീമിയ 40ല്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അനീമിയ. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇവയെല്ലാം അനീമിയ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഈത്തപ്പഴം പോലുള്ളവ കഴിക്കുക. അയേണ്‍ പ്രായം കൂടുംതോറും സ്ത്രീകളില്‍ പൊതുവേ അയണിന്റെ അളവ് കുറയുന്നു. പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഫൈബര്‍ ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിദ്ധ്യം വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ലഹരി പാനീയങ്ങള്‍ ക്ഷീണം വരുമ്പോള്‍ ലഹരി പാനീയങ്ങള്‍ കുടിക്കാതിരിക്കുക. അമിതമായി കാപ്പിയും കുടിക്കരുത്. കൊഴുപ്പ് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡാല്‍ഡ പോലുള്ള എണ്ണകള്‍ ഉപയോഗിക്കരുത്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. ചെറു മത്സ്യങ്ങള്‍, ബദാം, തേങ്ങ, ഒലീവ് ഓയില്‍, ഇവയില്‍ ഒമേഗ ത്രീ അടങ്ങിയിട്ടുണ്ട്. സണ്‍സ്‌ക്രീന്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ചര്‍മത്തില്‍ പുരട്ടുക. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള സാധ്യത ഇല്ലാതാക്കും. ഉപ്പ് ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തിലും ശ്രദ്ധിക്കണം. വൈറ്റമിന്‍ സി വൈറ്റമിന്‍ സിയും ശരീരത്തിന് ആവശ്യമാണ്. നാരങ്ങ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ കഴിക്കുക. പാല്‍ ഒരു ഗ്ലാസ് പാല്‍ ദിവസവും കുടിക്കുക. ഇത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം സംരക്ഷിക്കും

സ്‌ട്രെസ് ഒഴിവാക്കാന്‍ ഇതൊന്നും ചെയ്യല്ലേ.....

സ്‌ട്രെസ് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മാനസികമായും ശാരീരികമായും പ്രയാസങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും. സ്‌ട്രെസ് കുറയ്ക്കാന്‍ പലരും പല വഴികളും സ്വീകരിയ്ക്കാറുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും. സ്‌ട്രെസ് കുറയ്ക്കാന്‍ സ്വീകരിയ്ക്കുന്ന ചില വഴികള്‍ അനാരോഗ്യകരമാണെന്നു പറയാതെ വയ്യ. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, Powered by കാപ്പി കാപ്പി കുടിച്ചു സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. കഫീന്‍ ശരീരത്തില്‍ അധികമാകുന്നത് പലതരം പാര്‍ശ്വഫലങ്ങള്‍ വരുത്തി വയ്ക്കും. പുകവലി പുകവലി പലരും സ്‌ട്രെസ് കുറയ്ക്കാന്‍ സ്വീകരിയ്ക്കുന്ന ഒന്നാണ്. ഇത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അമിത ഭക്ഷണം അമിതമായി ഭക്ഷണം കഴിയ്ക്കുകയാണ് ചിലര്‍ സ്‌ട്രെസ് കുറയ്ക്കാന്‍ കണ്ടുപിടിയ്ക്കുന്ന ഒരു വഴി. ഇത് അമിതവണ്ണത്തിലേയ്ക്കും ഇതുവഴിയുള്ള പലതരം ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും വഴി വയ്ക്കും. ദേഷ്യം തങ്ങളുടെ സ്‌ട്രെസ് കുറയ്ക്കാന്‍ മറ്റുള്ളവരോട് ദേഷ്യപ്പെടുന്നവരുണ്ട്. ഇത് ആരോഗ്യത്തിനും നല്ലതല്ല. പരസ്പര ബന്ധങ്ങള്‍ക്കും ദോഷം വരുത്തും. മദ്യപാനം മദ്യപാനം സ്‌ട്രെസ് കുറയ്ക്കാന്‍ പലരും സ്വീകരിയ്ക്കുന്ന ഒരു പൊതുവഴിയാണ്. ആരോഗ്യം കെടുത്തുന്ന മറ്റൊന്ന്. ടിവി ടിവി പരിപാടികള്‍ കണ്ട് സ്‌ട്രെസില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇതും അനാരോഗ്യകരമായ ഒരു പ്രവണതയാണ്. ഒറ്റപ്പെടല്‍ സ്‌ട്രെസ് വരുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു മാറി ഇരിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യകരമല്ല. ഉറക്കം അമിതമായി ഉറങ്ങി സ്‌ട്രെസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നവരും ധാരാളം. ഇതും ആരോഗ്യകരമല്ല. അമിത ജോലി സ്‌ട്രെസ് വരുമ്പോള്‍ അമിതമായി ജോലി ചെയ്യുന്ന ചിലരുണ്ട്. ഇതും മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ വരുത്തി വയ്ക്കും.

ഐലൈനറുകള്‍ കാഴ്ചശക്തി തന്നെ കളയും

കണ്ണുകള്‍ക്ക് ഭംഗി നല്‍കാന്‍ മിക്കവരും ഇന്ന് ഐലൈനറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ കണ്‍മഷികളുടെ കാലം കഴിഞ്ഞു. വിവിധതരം ഐലൈനറുകളും, മസ്‌കാരകളും ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഇത്തരം ഐലൈനറുകളുടെ ഉപയോഗം കണ്ണിനെ ദോഷമായി ബാധിക്കും. കണ്ണുകള്‍ക്ക് മോടികൂട്ടാന്‍ ഉപയോഗിക്കുന്ന പെന്‍സില്‍ ഐലൈനറുകള്‍ ചിലപ്പോള്‍ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്. കോങ്കണ്ണ് നിങ്ങള്‍ക്കും വരാം.. സൗന്ദര്യം ഇരട്ടിപ്പിക്കാന്‍ മിക്കവരും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി കൂട്ടുന്നു. എന്നാല്‍ അതേ ഉത്സാഹം അവ സൂക്ഷിച്ചുവയ്ക്കുന്നതില്‍ മിക്കവരും താത്പര്യം കാണിക്കാറില്ല. പഴക്കമേറിയ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ പലപ്പോഴും കരുതുന്നതിലേറെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഐലൈനര്‍ വരയുമ്പോള്‍ ഐലൈനര്‍ വരയുമ്പോള്‍ അതിലെ കണങ്ങള്‍ കണ്ണുകളിലേക്ക് വീഴുന്നു. ഇത് കണ്ണിന്റെ സംരക്ഷണവലയമായ ടിയര്‍ ഫിലിമിനെ നശിപ്പിക്കുന്നു. ഐലൈനറില്‍ അടങ്ങിയിരിക്കുന്നത് വാക്‌സ്, ഓയിലുകള്‍, സിലിക്കോണുകള്‍, പ്രകൃതിദത്തമായ പശകള്‍ എന്നിവയാണ് മിക്ക ഐലൈനറിലും അടങ്ങിയിരിക്കുന്നത്. പഴകിയ ഐലൈനര്‍ പഴകിയ ഏത് സൗന്ദര്യ വസ്തുക്കളും ചര്‍മത്തില്‍ ഫംഗസ് ബാധയുണ്ടാക്കും. പഴകിയ ഐലൈനര്‍, മസ്‌കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്കും ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കും. കട്ടപിടിച്ച ഐലൈനര്‍ കട്ടപിടിച്ച ഐലൈനര്‍ പോലും വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഒരു ഐലൈനര്‍ വാങ്ങിയാല്‍ അത് മാസങ്ങളോളം ഉപയോഗിക്കാതിരിക്കുക. സൂക്ഷിച്ച് ഉപയോഗിക്കാം പെന്‍സില്‍ ഐലൈനറുകള്‍ ഇടുന്നതിനുമുന്‍പ് മൂര്‍ച്ചകൂട്ടുന്നത് അമുബാധ പടരുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും. സൂക്ഷിക്കുന്നത് ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു ഐലൈനര്‍ ഉപയോഗിക്കുവാന്‍ പാടില്ല. കാജല്‍ സ്റ്റിക്കുകള്‍ കണ്ണുകളില്‍ കാജല്‍ സ്റ്റിക്കുകളും പെന്‍സിലുകളും ഉപയോഗിക്കുന്നതിന് മുന്‍പ് അവ ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി വൃത്തിയാക്കുക. നീക്കം ചെയ്യുമ്പോള്‍ ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവ നീക്കം ചെയ്യുമ്പോള്‍ ശക്തിയായി കണ്ണു തിരുമ്മി കളയരുത്. ഒരു കോട്ടണില്‍ ഐ മേക്അപ് റിമൂവര്‍ ക്രീം ഉപയോഗിച്ച് ഒപ്പിയെടുക്കാം. കറ്റാര്‍വാഴ ഐലൈനര്‍ കൊണ്ട് കണ്‍തടത്തില്‍ കറുപ്പ് നിറമുണ്ടായിട്ടുണ്ടെങ്കില്‍ കറ്റാര്‍വാഴ ജെല്‍ കണ്ണിനു പുരട്ടി മസാജ് ചെയ്യാം. ഗ്രീന്‍ ടീ ഐസ് ബാഗ് ഗ്രീന്‍ ടീ ഐസ് ബാഗ് കണ്‍തടങ്ങളില്‍ വെക്കുന്നതും നല്ലതാണ്

സ്ലീപ്പിംഗ് പില്‍സിന്റെ ദോഷവശങ്ങള്‍

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ഉറക്കം ലഭിയ്ക്കാത്തവരുണ്ട്. ഉറങ്ങാന്‍ കിടന്നാലും ഉറങ്ങാന്‍ കഴിയാത്തവര്‍. ഇത്തരക്കാരില്‍ ചിലര്‍ക്കെങ്കിലും സ്ലീപ്പിംഗ് പില്‍സ് സഹായമായി തേടുന്നവരുണ്ട്. ഈ ശീലത്തില്‍ തുടങ്ങി ഇതു മാറ്റാന്‍ ബുദ്ധിമുട്ടുന്നവര്‍. ഉറങ്ങാന്‍ സ്ലീപ്പിംഗ് പില്‍സ് സഹായം തേടുന്ന പലര്‍ക്കും പിന്നീട് ഇതില്ലാതെ ഉറങ്ങാനാവില്ലെന്ന സ്ഥിതിയാകും. ഇതുകൊണ്ടാകട്ടെ, ദോഷങ്ങള്‍ പലതാണ്. എസി ആരോഗ്യത്തിന് ദോഷകരം? കൂടുതല്‍ ഡോസ് സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുമ്പോള്‍ ദിവസം കഴിയുന്തോറും കൂടുതല്‍ ഡോസ് ഉപയോഗിയ്‌ക്കേണ്ടി വരും. ഇത് ആരോഗ്യത്തിന് തീരെ ഗുണകരമല്ല. മന്ദത ഇത് തലച്ചോറിന് മന്ദത വരുത്തും. സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചുറങ്ങുന്നവര്‍ ഡ്രൈവിംഗ് പോലുള്ളവ ചെയ്യുമ്പോള്‍ ഇത് ദോഷം വരുത്തും. അസാധാരണത്വം സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുന്നവര്‍ സ്വാഭാവത്തില്‍ അസാധാരണത്വം പ്രദര്‍ശിപ്പിയ്ക്കുന്നതായി കണ്ടുവരാറുണ്ട്. ബാലന്‍സ് ഇവ ഉപയോഗിയ്ക്കുന്നവരില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായി കണ്ടു വരാറുണ്ട്. മരണം സ്ലീപ്പിംഗ് പില്‍സ് ഡോസ് ക്രമമായി പലരും കൂടുതല്‍ ഉപയോഗിയ്ക്കും. ഇത് ശ്വാസതടസത്തിനും മരണത്തിനുമെല്ലാം കാരണമായേക്കാം. ക്യാന്‍സര്‍ ദീര്‍ഘകാലം സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു സാധ്യതയേറെയാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്
രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍..

മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ.. സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം. കാരണങ്ങള്‍ പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. കാരണങ്ങള്‍ മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. വെള്ളം ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും. നാരടങ്ങിയ ഭക്ഷണം ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ആപ്പിള്‍ സൈഡര്‍ വിനഗര്‍ മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും. ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കാം. ദിവസവും രണ്ട്,മൂന്നു തവണ ഈ പാനീയം കുടിക്കുക. ചെറുനാരങ്ങാ ജ്യൂസ് ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്‍ത്തും. ഇതിലെ വിറ്റാമിന്‍ സി യൂറിക് ആസിഡ് അളവ് കുറയ്ക്കും. ചെറുനാരങ്ങാ ജ്യൂസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക. വിറ്റാമിന്‍ സി വിറ്റാമിന്‍ സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ചെറിപ്പഴം ചെറികളും ഡാര്‍ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക. കഴിക്കേണ്ടത് ബ്ലൂബെറി, സ്‌ട്രോബെറി, തക്കാളി, കാപ്‌സിക്കം, വിറ്റാമിന്‍ സി, ആന്റിയോക്‌സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. ബേക്കിംഗ് സോഡ ഒരു ഗ്ലാസ് വെള്ളത്തില്‍ അരടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളം ദിവസവും കുടിക്കുക. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരും പ്രായമായവരും ഈ പാനീയം കുടിക്കരുത്.

എനര്‍ജി ഡ്രിങ്കില്ലാതെയും എനര്‍ജി കൂട്ടാം

 

എന്തു പ്രവൃത്തികള്‍ ചെയ്യണമെങ്കിലും ഉന്മേഷത്തോടെയിരിയ്ക്കണമെങ്കിലും ഊര്‍ജം അത്യാവശ്യ ഘടകമാണ്. ഊര്‍ജത്തിനു വേണ്ടി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്, പല ഭക്ഷണങ്ങളുമുണ്ട്. അല്ലാതെ എനര്‍ജി ഡ്രിങ്ക് കുടിയ്ക്കണമെന്നില്ല.

ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ബദാം

രാവിലെ വെള്ളത്തിലിട്ടു കുതിര്‍ത്ത നാലോ അഞ്ചോ ബദാം കഴിയ്ക്കുക. ഇത് ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാന്‍ വളരെ നല്ലതാണ്.

ചീര, ഇലക്കറികള്‍

ചീര, ഇലക്കറികള്‍ എന്നിവയുടെ ജ്യൂസ് രാവിലെ കുടിയ്ക്കുന്നതു നല്ലതാണ്. കുടിയ്ക്കാന്‍ വലിയ രുചി കാണില്ലെങ്കിലും.

പഴം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പഴം. ഇതിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്. രാവിലെ ഒരു പഴം കഴിച്ചു നോക്കൂ, ഗുണമുണ്ടാകും.

വെള്ളം

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കണമെങ്കില്‍ വെള്ളവും അത്യാവശ്യം. ധാരാളം വെള്ളം കുടിയ്ക്കുക.

ആപ്പിള്‍

ആപ്പിള്‍ ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഇതില്‍ ധാരാളം ധാതുക്കളും വൈറ്റമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.

വ്യയാമം

ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ വ്യയാമം സഹായിക്കും. ജിമ്മില്‍ പോകണമെന്നില്ല, നടക്കുക, ഓടുക, കോണിപ്പടികള്‍ കയറുക പോലുള്ള വ്യായാമങ്ങള്‍ മതിയാകും.

സംഗീതം

ഇഷ്ടമുള്ള സംഗീതം കേട്ടു നോക്കൂ, ക്ഷീണിച്ച മനസിനും ശരീരത്തിനും ഊര്‍ജം നല്‍കാന്‍ ഇത് സഹായിക്കും. തലച്ചോറിലെ ഡോപാമൈന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണം.

സൂര്യപ്രകാശം

ഇളംവെയില്‍, സൂര്യപ്രകാശം എന്നിവ നിങ്ങളിലെ ഊര്‍ജനില വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റു ഘടകങ്ങളാ

ഇതൊന്നും സസ്യാഹാരമല്ല..

നിങ്ങള്‍ വെജിറ്റേറിയനാണോ..? നിങ്ങള്‍ ഹോട്ടലില്‍ പോയി കഴിക്കുന്ന ഭക്ഷണം ഏതാണ്. നൂറു ശതമാനം വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് കരുതി നിങ്ങള്‍ കഴിക്കുന്ന പല ആഹാരങ്ങളും നോണ്‍-വെജിറ്റേറിയന്‍ ആണെന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കിക്കോളൂ.. നൂറു ശതമാനം വെജിറ്റേയന്‍ ആണെന്ന് അഹങ്കരിക്കാന്‍ വരട്ടെ.

മാംസാഹാരം ഇനി ഞാന്‍ കൈക്കൊണ്ട് തൊടില്ലെന്ന് പറഞ്ഞ് നിങ്ങള്‍ കഴിക്കുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇനിമുതല്‍ പരിശോധിക്കേണ്ടിവരും. സസ്യാഹാരമെന്ന് നമ്മള്‍ ഇത്രയും നാള്‍ തെറ്റിദ്ധരിച്ച ചില ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ച് ഇനിയെങ്കിലും അറിഞ്ഞിരിക്കാം.

പഞ്ചസാര

നാച്ച്വറല്‍ കാര്‍ബണ്‍ പ്രൊസസ്സിംഗിലൂടെയാണ് പഞ്ചസാര ഉണ്ടാക്കുന്നത്. മൃഗങ്ങളുടെ എല്ലില്‍ നിന്നുമാണ് പ്രകൃതിദത്തമായ കാര്‍ബണ്‍ ഉണ്ടാകുന്നത്.

ഫ്രഞ്ച് ഫ്രൈസ്

മൃഗക്കൊഴുപ്പ് ചേര്‍ത്താണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത്. പോത്തിന്റെ കൊഴുപ്പ് ആണ് പ്രധാനമായും ഇതില്‍ ചേര്‍ക്കുന്നത്.

വെണ്ണ

പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയിട്ടുള്ള വെണ്ണ മിക്ക വെജിറ്റേറിയന്‍സും കഴിക്കാറുണ്ട്. പാല്‍ ഉറകൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന റെന്നെറ്റ് എന്ന ദ്രാവകം മൃഗങ്ങളുടെ കുടലില്‍നിന്നാണ് ഉണ്ടാക്കുന്നത്.

റൊട്ടി

മത്സ്യങ്ങളുടെ വയറ്റില്‍ നിന്നെടുക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയായ മീനെണ്ണ ചേര്‍ക്കുന്നതിനാല്‍ റൊട്ടി പൂര്‍മമായും സസ്യാഹാരമല്ല.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ വിഭാഗത്തില്‍പ്പെടുന്ന ബിയര്‍, വൈന്‍, ആപ്പിളില്‍ നിന്നുമുണ്ടാക്കുന്ന സൈദര്‍ എന്നിവയൊക്കെ റിഫൈന്‍ ചെയ്‌തെടുക്കുന്നത് മത്സ്യങ്ങളുടെ സ്വിം ബ്ലേഡറുകള്‍ ഉപയോഗിച്ചും മൃഗങ്ങളുടെ എല്ലില്‍ നിന്നെടുക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചുമാണ്.

റംസാന് ഈന്തപ്പഴം കഴിയ്ക്കണം, എന്താണെന്നോ?

ലോകം റംസാന്‍ വ്രതാനുഷ്ഠാനങ്ങളിലേയ്ക്കു കടക്കുകയാണ്. വിശുദ്ധ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ കഠിന വ്രതത്തിന്റെ നാളുകളാണിവ. വ്രതാനുഷ്ഠാനകാലത്ത് വ്രതമെടുക്കുന്നത് ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതിലൊന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, VIDEO : Date and Coffee Milkshake Date and Coffee MilkshakeFood & Dining Powered by ഊര്‍ജം ഇവ ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. ഇവയിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും. അണുബാധകള്‍ ഇവ നല്ലൊരു ആന്റിബയോട്ടിക്കിന്റെ ഗുണമാണ് നല്‍കുന്നത്. ആന്റിബയോട്ടിക്കായ പെന്‍സിലിന്റെ പകുതി ഗുണം ഇവയ്ക്കുണ്ട്. ഇവ അണുബാധകള്‍ തടയുന്നതിന് നല്ലതാണ്. മലബന്ധം ഇതിലെ നാരുകള്‍ മലബന്ധമകറ്റുന്നതിന് ഏറെ സഹായകമാണ്. എല്ലുകളുടെ ബലത്തിന് കോപ്പര്‍, സെലീനീയം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രായക്കുറവു തോന്നിയ്ക്കാനും ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും. ഹീമോഗ്ലോബിന്‍ ഇതിലെ അയേണ്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് ഈന്തപ്പഴത്തില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഏറെ ഗുണം നല്‍കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവ തടയും. ഗര്‍ഭിണികള്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും. ബിപി ബിപി കുറയ്ക്കാന്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ കഴിയ്‌ക്കേണ്ട ഒന്ന്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദം പോലുളള പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്ക് ഏറെ നല്ലതാണിത്.

ചര്‍മത്തെ ബാധിയ്ക്കും ചില രോഗങ്ങള്‍

ശരീരത്തിലെ ഏറ്റവും വലുതും കൂടുതല്‍ കാണപ്പെടുന്നതുമായ ഭാഗം ആണ്‌ ചര്‍മ്മം. ആന്തരിക ഭാഗങ്ങളെ(മാംസം, എല്ല്‌, രക്തക്കുഴലുകള്‍ തുടങ്ങിയവ) സംരക്ഷിക്കുകയും ശരീരോഷ്‌മാവ്‌ ക്രമീകരിക്കുകയുമാണ്‌ ചര്‍മ്മത്തിന്റെ പ്രധാന പ്രവൃത്തി. ശരീരത്തിന്റെ പോഷണത്തിനായി വെള്ളം, വിറ്റാമിനുകള്‍, എണ്ണ, അവശ്യ കൊഴുപ്പുകള്‍ എന്നിവ ചര്‍മ്മം ശേഖരിച്ച്‌ വയ്‌ക്കും. ചര്‍മ്മത്തെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കാറുണ്ട്‌. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അമിതമായി കൈകഴുകുന്നത്‌ ചര്‍മ്മം വരണ്ട്‌ പോകാന്‍ കാരണമാകും. ചര്‍മ്മത്തിലെ വെള്ളവും എണ്ണയും കഴുകി കളയുന്നതിനാലാണിത്‌. അഞ്ച്‌ തരം ചര്‍മ്മ രോഗങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇവയില്‍ ചിലത്‌ സാധാരണവും മറ്റ്‌ ചിലത്‌ അസാധാരണവുമാണ്‌.

അറ്റോപിക്‌ ഡെര്‍മറ്റൈറ്റിസ്‌ എന്നറിയപ്പെടുന്ന എക്‌സിമ അഥവ കരപ്പന്‍ ചര്‍മ്മത്തിലുണ്ടാകുന്ന വ്രണമാണ്‌. ജനിതക ഘടകങ്ങള്‍ മൂലവും വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ മൂലവും ഇതുണ്ടാകാം. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, നീര്‌, വിണ്ടുകീറല്‍,ചൊറിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. ചുവന്ന പാടുകള്‍ വിണ്ടു കീറിയാല്‍ രക്തം വരാനുള്ള സാധ്യതയും ഉണ്ട്‌. കരപ്പന്‍ ഉളള ചര്‍മ്മത്തില്‍ ചൊറിയരുത്‌ പ്രത്യേകിച്ച്‌ നഖം ഉപയോഗിച്ച്‌, രോഗം കൂടുതല്‍ വഷളാകാന്‍ ഇത്‌ കാരണമാകും. ആവര്‍ത്തിച്ച്‌ വരുന്നതിനാല്‍ ഈ രോഗം ഭേദമാക്കാന്‍ പ്രത്യേക മരുന്നുകള്‍ ഒന്നുമില്ല. ചികിത്സയിലേറെയും ചൊറിച്ചിലും വ്രണവും കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. സെബേഷ്യസ്‌ സിസ്റ്റ്‌ ചര്‍മ്മോപരിതലത്തില്‍ വെണ്ണപോലുള്ള പദാര്‍ത്ഥം കാണപ്പെടുന്ന രോഗമാണിത്‌. ചര്‍മ്മത്തെയും ചര്‍മ്മ പാളികളില്‍ കാണുന്ന രോമ കൂപങ്ങളെയും എണ്ണമയമുള്ളതാക്കാന്‍ സഹായിക്കുന്നത്‌ സീബഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള ഒരു പദാര്‍ത്ഥമാണ്‌. എന്തെങ്കിലും കാരണത്താല്‍ ഈ പ്രവൃത്തി തടസ്സപ്പെടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള മുഴ രൂപപ്പെടും. മുഖം, കഴുത്ത്‌, ലൈംഗികാവയവങ്ങള്‍(സ്‌ത്രീകളില്‍) എന്നിവടങ്ങളിലാണ്‌ ഇത്‌ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. ദുര്‍ഗന്ധമുള്ളതും വെളുത്തതോ മങ്ങിയ നിറമുള്ളതോ ആയ സ്രവം പുറപ്പെടുവിക്കുന്ന മൃദുവായ ചുവന്ന മുഴകള്‍ ആണ്‌ സാധാരണ ലക്ഷണം. സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ കുറയ്‌ക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്‌ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന വഴികള്‍. മുഴ ഭേദമാക്കുന്നതിന്‌ സാധാരണ ഹീറ്റിങ്‌ പാഡ്‌ വയ്‌ക്കാറുണ്ട്‌. ആവര്‍ത്തിച്ച്‌ വരികയാണെങ്കിലും ഗുരുതരമാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. പാണ്ട്‌ മറ്റൊരു സാധാരണ ചര്‍മ്മ രോഗമാണ്‌ പാണ്ട്‌. ലോകത്തില്‍ നിരവധി പേര്‍ക്ക്‌ വരുന്ന രോഗമാണിത്‌. ചര്‍മ്മത്തിന്റെ പല ഭാഗത്തിനും നിറം നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം.ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളിലെ മെലനോസൈറ്റ്‌സ്‌ (ചര്‍മ്മത്തിന്‌ നിറം നല്‍കുന്ന കോശം)നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം. ചിലപ്പോള്‍ ഇത്‌ ഒരു ഭാഗം മാത്രം കേന്ദ്രീ കരിച്ചായിരിക്കും അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിക്കും. ചുവന്ന തടിപ്പ്‌ ചര്‍മ്മത്തില്‍ ചൊറിച്ചിലോട്‌ കൂടിയ ചുവന്ന തടിച്ച പാടുകള്‍ കാണപ്പെടുന്ന അവസ്ഥയാണ്‌ ആര്‍ട്ടികേറിയ എന്നും അറിയപ്പെടുന്ന ഈ രോഗം. പൊടി,ഭക്ഷണം,മരുന്ന്‌, അണുബാധ എന്നിവ മുലം ഉണ്ടാകുന്ന അലര്‍ജിയാണ്‌ ഈ രോഗത്തിന്‌ പ്രധാന കാരണം. പല രൂപത്തിലും പല വലിപ്പത്തിലും ഇതുണ്ടാകാം. വളരെ പെട്ടെന്നാണ്‌ഇവ വരുന്നതും പോകുന്നത്‌. ഒരിടത്ത്‌ വന്നു പോയാല്‍ മറ്റൊരിടത്ത്‌ പ്രത്യക്ഷപ്പെടും. മുഖക്കുരു ഏത്‌ പ്രായത്തില്‍ ഉള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന വളരെ സാധാരണമായ ചര്‍മ്മ രോഗമാണിത്‌. യൗവനാരംഭത്തില്‍ കൗമാരക്കാരിലാണ്‌ മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്‌. ചര്‍മ്മത്തില്‍ ചുവന്ന്‌ പാടുകള്‍, കറുപ്പ്‌, വെളുപ്പ്‌ അഗ്രത്തോട്‌ കൂടിയ കുരുക്കള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌.ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതും സീബഗ്രന്ഥികള്‍ കൂടുതല്‍ സീബം ഉത്‌പാദിപ്പിക്കുന്നതും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, ജനിതക മാറ്റങ്ങള്‍, അണുബാധ, മാനസിക തകരാറുകള്‍ ,അനാരോഗ്യകരമായ ആഹാരങ്ങള്‍ എന്നിവയെല്ലാം ഇതിന്‌ കാരണമാകാം.

ആരോഗ്യം നിലനിര്‍ത്താനുള്ള യോഗാസനങ്ങള്‍

ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. ശരീരപ്രകൃതിക്ക് അനുസരിച്ചുള്ള യോഗാസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ ഓരോ കോശങ്ങളിലും കൃത്യമായി പ്രാണവായു പ്രവേശിച്ച് അവ ആരോഗ്യപൂര്‍ണമാകുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാസനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് ചില യോഗാസനങ്ങള്‍.. ശരീരഭാഗങ്ങളില്‍ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കി ശരീരഘടനക്കനുസരിച്ച് മാംസപേശികള്‍ രൂപപ്പെടുത്താന്‍ യോഗയിലൂടെ സാധിക്കും. മാത്രമല്ല മറ്റനേകം ഗുണങ്ങളും യോഗയ്ക്കുണ്ട്. നാഡീവ്യൂഹങ്ങള്‍ ശരിയായി സംരക്ഷിക്കപ്പെടുന്നതുവഴി ശരീരത്തിലെ രക്തസഞ്ചാരം ക്രമീകരിക്കപ്പെടുന്നു. ഇതുമൂലം ഉന്മേഷമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ ശരീരം സ്വന്തമാക്കാം. ഓരോ അവയവങ്ങളുടെയും ആരോഗ്യത്തിന് വ്യത്യസ്ത യോഗാപോസുകളുണ്ട്. നിത്യജീവിതത്തില്‍ ലഘുവായി ശീലിക്കാവുന്ന ചില യോഗാസനങ്ങള്‍ അറിഞ്ഞിരിക്കൂ ട്രീ പോസ്(വൃക്ഷാസന) തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യാവുന്ന ഒരു യോഗാസനമാണിത്. ഊര്‍ജ്ജം നല്‍കുന്ന ഒരു യോഗാ പോസാണ് വൃക്ഷാസന. ഒരു കാല്‍ മടക്കി മുകളിലേക്ക് കൈകള്‍ കൂപ്പി നില്‍ക്കുക. മയൂരാസന പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന യോഗയാണ് മയൂരാസന. ശരീരത്തിലെ രക്തസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രതിരോധശേഷിക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു യോഗ മുദ്രയാണ് പ്രാണ മുദ്ര. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും, ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഇവ സഹായിക്കും. സൂര്യനമസ്‌കാരം യോഗയുടെ ഒരു പ്രധാന ഭാഗമാണ് സൂര്യനമസ്‌കാരം. സൂര്യനെ അഭിമുഖീകരിച്ചു നിന്നു ചെയ്യുന്ന യോഗാരീതിയാണിത്. ആരോഗ്യത്തിനും തടി കുറയാനുമെല്ലാം ഉത്തമം. വജ്രാസനം മുടി കൊഴിച്ചില്‍ തടയാന്‍ വജ്രാസനം സഹായിക്കും. ശരീരത്തെയും മനസ്സിനെയും റിലാക്‌സ് ചെയ്യുന്നു. ലളിതമായി ചെയ്യാവുന്ന ശ്വസന വ്യായാമമാണ്. പവന്‍മുക്താസന കൈകാലുകളുടെ സന്ധികള്‍, അരക്കെട്ട്, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് അയവും ആയാസവും കിട്ടുന്നു. ഉദഭാഗത്തിന് സമ്മര്‍ദ്ദവും ലഭിക്കും. ഗ്യാസ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ആസനമാണിത്. ബാലാസന ഒരു ചൈല്‍ഡ് പോസാണിത്. ഇത് തലച്ചോറിന് മികച്ച ഗുണം നല്‍കും. സ്‌ട്രെസ്സ് മാറ്റി റിലാക്‌സാക്കി നിര്‍ത്താന്‍ സഹായിക്കും. ഡാന്‍സിംഗ് ശിവ ഒരു കാലില്‍ നിന്നുകൊണ്ടുള്ള ആസനമാണിത്. 60 സെക്കന്‍ഡ് നില്‍ക്കണം. ഇത് നിങ്ങളുടെ മസിലുകള്‍ക്ക് മികച്ച ഗുണം നല്‍കും. ഹലാസനം ഇത് നിങ്ങളുടെ പുറത്തെ മസിലുകളെ സാന്ത്വനിപ്പിക്കും. നല്ല ഉറക്കം ലഭിക്കാന്‍ ഈ യോഗ സഹായിക്കും. മത്സ്യാസന ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന യോഗാസനമാണ് മത്സ്യാസന. ബിറ്റിലാസന പുറം വേദന മാറ്റുന്ന യോഗാസനമാണ് ബിറ്റിലാസന. പശുവിന്റെ പോസെന്നാണ് പറയുന്നത്. വടിവൊത്ത ശരീരത്തിനും ഇത് നല്ലതാണ്. കുണ്ടാലിനി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആസനമാണ് കുണ്ടാലിനി. ബെല്ലി വയര്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ശീര്‍ഷാസനം നല്ല മാറിടത്തിന് സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ആസനമാണിത്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിന് സഹായിക്കും. സണ്‍ ഓഫ് ബ്രഹ്മാ പോസ് പ്രസവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന തടിയും വേദനയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആസനമാണിത്. പ്രസാരിത പടോട്ടനാസന തലവേദന ഉണ്ടെങ്കില്‍ പ്രസാരിത പടോട്ടനാസന നിങ്ങളെ സഹായിക്കും. ഇത് ശരീരത്തിലെ രക്തസഞ്ചാരം മെച്ചപ്പെടുത്തും. ഉജയ് പ്രാണായാമ ഗര്‍ഭിണികള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ആസനമാണിത്

പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ എന്തു സംഭവിയ്ക്കു

ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകാത്ത ഒന്നാണ് പ്രമേഹം. എന്നാല്‍ ഇത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹം വന്നാല്‍ മധുരം കഴിയ്ക്കാനാവില്ലെന്നേയുള്ളൂ എന്നു സമാധാനിയ്ക്കാന്‍ വരട്ടെ, പ്രമേഹം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇതു വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഗുരുതരമായ പല പ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴി വയ്ക്കും. പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ വരാവുള്ള അപകടങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ, കിഡ്‌നി പ്രമേഹം കിഡ്‌നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്‌നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും. മരവിപ്പ്‌ ഇത് നാഡികളെ ബാധിയ്ക്കും. നാഡികളിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. ശരീരഭാഗങ്ങള്‍ മരവിയ്ക്കാന്‍ ഇത് ഇടയാക്കും. കാലുകളില്‍ പ്രമേഹം കൂടുതലായാല്‍ കാലുകളിലേയ്ക്കുള്ള രക്തപ്രവാഹം പൂര്‍ണമായി തടയും. ഇത് കാലുകളില്‍ വേദനയും മരവിപ്പും തരിപ്പുമുണ്ടാക്കും. പിന്നീടിത് ശരീരത്തിന്റെ മുകള്‍ഭാഗത്തേയ്ക്കു വ്യാപിയ്ക്കും. ദഹനം പ്രമേഹം നാഡികളെ ബാധിയ്ക്കുന്നു. ദഹനം ശരിയായി നടക്കാന്‍ നാഡികള്‍ സഹായിക്കുന്നുണ്ട്. ദഹനത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഡയബെറ്റിക് ഫുട്ട് പ്രമേഹം വര്‍ദ്ധിച്ചാല്‍ ഡയബെറ്റിക് ഫുട്ട് എന്ന അവസ്ഥയുണ്ടാകും. കാലുകളിലെ മുറിവുറങ്ങാതെ ഇത് ശരീരമാസകലം ബാധിയ്ക്കുന്ന രീതിയിലേയ്ക്കും അണുബാധകളിലേയ്ക്കും ഇതു മാറും. കാഴ്ചശക്തി പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. കണ്ണുകളിലെ നാഡികളെ ഇതു ബാധിയ്ക്കുകയും ഇത് കണ്ണിന്റെ റെറ്റിനയെ ദുര്‍ബലമാക്കും. കാഴ്ചശക്തിയെ ഇതു ബാധിയ്ക്കും. തിമിരം, ഗ്ലൂക്കോമ തുടങ്ങിയ കണ്ണുരോഗങ്ങള്‍ക്കും ഇതു വഴിയൊരുക്കും. കേള്‍വി ശക്തി ഗ്ലൂക്കോസ് തോത് ചെവിയിലെ നാഡികളേയും ബാധിയ്ക്കും. ഇത് കേള്‍വി ശക്തി പൂര്‍ണമായി നഷ്ടപ്പെടാന്‍ ഇട വരുത്തും. ഉദ്ധാരണം പുരുഷന്മാരില്‍ ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. കാരണം രക്തപ്രവാഹം തടസപ്പെടു്‌നനതു തന്നെ. അണുബാധ ശരീരത്തില്‍ ഫംഗസ് അണുബാധകള്‍ക്ക് ഇത് വഴിയൊരുക്കും. മോണ മോണകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കാനും ഇത് കാരണമാകും. ദന്തരോഗങ്ങള്‍ക്കും പല്ലു പറഞ്ഞു പോകുന്നതിനും ഇത് ഇട വരുത്തും. എല്ലുകളുടെ ബലം എല്ലുകളുടെ ബലം കുറയാന്‍ പ്രമേഹം കാരണമാകും. നാഡികളുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു കാരണം ധാതുക്കള്‍ എല്ലുകളിലേയ്‌ക്കെത്താത്തതാണ് കാരണം. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് ഉയര്‍ന്ന പ്രമേഹം. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നതാണ് കാരണം. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉയര്‍ന്ന പ്രമേഹത്തിന്റെ പ്രധാന കാരണമാണ്. കോമ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാതാകുമ്പോള്‍ കെറ്റോണ്‍ എന്ന ഘടകം രക്തത്തില്‍ അടിഞ്ഞു കൂടും. പ്രോട്ടീനുകളും കൊഴുപ്പുമാണിവ. ഇത് പ്രമേഹരോഗിയ്ക്ക് ശ്വാസഗന്ധത്തില്‍ തിരിച്ചറിയാം. കോമ പോലുള്ള അവസ്ഥയ്ക്ക് ഇത് കാരണമാകും.

സൗന്ദര്യം കൂട്ടി ആരോഗ്യം കളയല്ലേ.....

നമ്മളെല്ലാം സൗന്ദര്യമുള്ളവരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മാര്‍ഗ്ഗങ്ങളും നമ്മള്‍ പിന്തുടരുന്നത്. എന്നാല്‍ ഇവ വഴി സൗന്ദര്യം ലഭിക്കുന്നതിനൊപ്പം ചിലപ്പോള്‍ അണുബാധകളും രോഗങ്ങളും ലഭിക്കും. പാര്‍ലറില്‍ നിന്നായാലും വീട്ടിലായാലും സൗന്ദര്യ ചികിത്സകളുടെ മെച്ചങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ സൗന്ദര്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ദോഷകരമാവുക എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആകാരവടിവിന് പതിനൊന്ന് മാര്‍ഗ്ഗങ്ങള്‍! സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ചര്‍മ്മത്തിനും ആരോഗ്യത്തിനും ദോഷകരമാകുന്നതെങ്ങനെയാണ്?. സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് ദോഷകരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഇവ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തില്‍ നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ സഹായിക്കും. ഐ ലൈനര്‍ ഐലൈനറുകള്‍ കാലങ്ങളായി ഉപയോഗിക്കപ്പെട്ട് വരുന്നതും സ്ത്രീകള്‍ തങ്ങളുടെ കണ്ണുകളെ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ കണ്ണിനോട് ഏറെ ചേര്‍ത്ത് ഇവ ഉപയോഗിക്കുന്നത് പലപ്പോഴും ദോഷകരമാകുന്നതാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഐലൈനറുകള്‍ കൊണ്ട് മാത്രമല്ല, കണ്ണിന്‍റെ ഉള്ളിലെ കോണുകളില്‍ ഉപയോഗിക്കുന്നത് മൂലം കണ്ണൂനീര്‍ ഗ്രന്ഥികള്‍ അടഞ്ഞ് പോകാനും ഇത് കാരണമാകും. മുറുകിയ പോണിടെയ്ല്‍ നിങ്ങള്‍ മുടി കെട്ടുന്ന രീതി ഏങ്ങനെ കാണപ്പെടുന്നു എന്നതിനെ മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും. പോണിടെയ്ല്‍ രീതിയില്‍ മുടി വളരെ മുറുക്കി കെട്ടുന്നത് തലയോട്ടിയിലെ ടിഷ്യുക്കളില്‍ സമ്മര്‍ദ്ധമുണ്ടാക്കുകയും തലവേദനയ്ക്കും മുടിപൊട്ടിപ്പോകുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും. ഹെയര്‍ഡൈ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് ദോഷകരമാകുന്ന സാഹചര്യത്തില്‍ അതിന്‍റെ ഉപയോഗം തുടരുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പാര-ഫിനൈലെഡാമൈന്‍ (പിപിഡി) എന്ന ഘടകം ഹെയര്‍ ഡൈ ഉപയോഗിച്ചുണ്ടാകുന്ന അലര്‍ജികളില്‍ 80 ശതമാനവും കാരണമാകുന്നതാണ്. മിക്കപ്പോഴും ഇവയുടെ ദോഷം കുരുക്കള്‍, പാടുകള്‍ പോലെ ചെറുതായിരിക്കുമ്പോള്‍, അപൂര്‍വ്വമായി പിപിഡി സ്ഥിരമായ തലമുടി നഷ്ടത്തിനും ചിലപ്പോള്‍ മരണത്തിനും വരെ കാരണമാകും. എന്നാല്‍ ഇത് ഇനിയും തെളിയിക്കപ്പെട്ടതല്ല. മുടിനിവര്‍ത്തുന്ന ഉത്പന്നങ്ങള്‍ ചുരുണ്ട, അനുസരണയില്ലാത്ത മുടിയെ നീളന്‍ മുടിയാക്കുന്ന ഹെയര്‍ സ്ട്രെയ്റ്റനിങ്ങ് വിദ്യകള്‍ പലരും ചെയ്യാറുള്ളതാണ്. സലൂണില്‍ ഒരു തവണ ഇത് ചെയ്താല്‍ ഒരു മാസം വരെ ഫലം ലഭിക്കും. ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടില്ലാത്തത് എന്ന അവകാശവാദമുന്നയിക്കുന്ന സ്ട്രെയ്റ്റനിങ്ങ് ഉത്പന്നങ്ങളിലും കാര്‍സിനോജെന്‍ ഫോര്‍മല്‍ഡിഹൈഡ് അടങ്ങിയിട്ടുള്ളതായി യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലേബേഴ്സ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ (ഒഎസ്എച്ച്എ)2011 ല്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി. മസ്കാര മസ്കാരയില്‍ ബാക്ടീരിയ പെരുകാനുള്ള സാധ്യതയുണ്ട്. ഓരോ ഉപയോഗത്തിന് ശേഷവും ചൂടും ഇരുട്ടുമുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന മസ്കാര ട്യൂബില്‍ ബാക്ടീരിയ പെരുകുകയും കണ്ണില്‍ അണുബാധയുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മസ്കാരയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അത് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുകയും, മൂന്ന് മാസം കൂടുമ്പോള്‍ മാറ്റുകയും ചെയ്യുക. ലിപ്സ്റ്റിക് ലിപ്സ്റ്റിക്ക് പതിവായി ഉപയോഗിക്കുന്ന ഒരു സ്ത്രീ ശരാശരി നാലു മുതല്‍ ഒമ്പത് പൗണ്ട് വരെ ലിപ്സ്റ്റിക്ക് തന്‍റെ ആയുസ്സില്‍ ഭക്ഷിക്കുന്നതായാണ് കണക്ക്. 2004 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് 28 ശതമാനം ലിപ്സ്റ്റിക്കുകളിലും ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തികച്ചും ഭയാനകമായ ഒരു അളവാണ്. 2007 ല്‍ കാംപെയ്ന്‍ ഫോര്‍ സേഫ് കോസ്മെറ്റിക്സ് നടത്തിയ ഒരു പഠനമനുസരിച്ച് 50 ശതമാനത്തിലേറെ ലിപ്സ്റ്റിക്കുകളിലും ലെഡ് അടങ്ങിയിട്ടുണ്ട്. ഫിഷ് പെഡിക്യുര്‍ ലോകമെങ്ങും പ്രശസ്തി നേടിയതാണ് ഫിഷ് പെഡിക്യുര്‍. സോറിയാസിസ്, എസ്കിമ, സാധാരണ പെഡിക്യുര്‍ എന്നിവയ്ക്ക് ഫിഷ് സ്പാകളില്‍ പോകുന്നവര്‍ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആപത്സാധ്യത കുറവാണെന്ന് കരുതപ്പെടുന്നുവെങ്കിലും, രക്തത്തില്‍ വൈറസുകളുള്ള, മുറിവുകളുള്ള, അടുത്തിടെ ഷേവ് അല്ലെങ്കില്‍ വാക്സ് ചെയ്ത കാലുകളുള്ളവര്‍ ഈ ചികിത്സ ഒഴിവാക്കണം. ആല്‍ഫ & ബീറ്റ ഹൈഡ്രോക്സി ആസിഡുകള്‍ - ആല്‍ഫ, ബീറ്റ ഹൈഡ്രോക്സി ആസിഡുകളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ആന്‍റി റിങ്കിള്‍, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെല്ലാം തന്നെ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ആല്‍ഫ ബീറ്റ ഹൈഡ്രോക്സി ആസിഡുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുള്ള എക്സ്ഫോലിയന്‍റ്സായി പ്രവര്‍ത്തിക്കും. എരിച്ചില്‍, വീക്കം, ചര്‍മ്മത്തിലെ അസ്വസ്ഥത എന്നിവയ്ക്കിടയാക്കുമെങ്കിലും അള്‍ട്ര വയലറ്റ് രശ്മികള്‍ മൂലമുള്ള ചര്‍മ്മത്തിലെ തകരാറും അതുവഴി ക്യാന്‍സറിനും ഇടയാക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. കൃത്രിമ നഖങ്ങള്‍ ശരിയായി സ്ഥാപിച്ചാലും ഏറക്കാലം തുടര്‍ച്ചയായോ, വിലകുറഞ്ഞ അക്രിലിക് അല്ലെങ്കില്‍ ശരിയായ വധത്തിലല്ലാതെ പിടിപ്പിച്ച കൃത്രിമ നഖങ്ങള്‍ ചെറിയ ആപത് സാധ്യത ഉയര്‍ത്തുന്നവയാണ്. ഇത് നഖത്തിന് തകരാറുണ്ടാക്കാനും സ്വഭാവിക നഖത്തിനും കൃത്രിമ നഖത്തിനുമിടയില്‍ ഫംഗസ് ബാധയ്ക്കും കാരണമാകുകയും സ്വഭാവിക നഖത്തിന് കേട് വരുത്തുകയും ചെയ്യും. കൂടാതെ അക്രിലിക് നഖങ്ങളില്‍ മീതൈല്‍ മീതാക്രിലേറ്റ്(എംഎംഎ) എന്ന രാസവസ്തു അടങ്ങിയതാണ്. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഗുരുതരമായ അലര്‍ജിക്കുമിടയാക്കും. കൃത്രിമ നഖങ്ങള്‍ ഘടിപ്പിക്കാനുപയോഗിക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം അമിതമായേല്‍ക്കുന്നത് ചര്‍മ്മത്തിലെ ക്യാന്‍സറിന് കാരണമാകുന്നതാണ്. പങ്കിടുന്ന സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിങ്ങളുടെ മേക്കപ്പ് സാധനങ്ങള്‍ പങ്ക് വെയ്ക്കുക എന്നതിനര്‍ത്ഥം അണുബാധയും പങ്കുവെയ്ക്കുക എന്നതാണ്. അണുബാധ പുറമേ പ്രകടമാകുന്നതിന് മുമ്പ് അതുണ്ടോ എന്ന് പറയുക സാധ്യമല്ല. ലിപ്സ്റ്റിക്ക് പങ്ക് വെയ്ക്കുന്നത് വായ്പ്പുണ്ണിനും, ഐ മെയ്ക്കപ്പ് കൂടുതല്‍ അപകടകരമായ കണ്ണിലെ ചെങ്കണ്ണ് അണുബാധയ്ക്കും കാരണമാകും.മെയ്ക്കപ്പ് സാധനങ്ങള്‍ പങ്കുവെയ്ക്കുന്നുവെങ്കില്‍ മുകളിലെ പാളി തുടച്ചതിന് ശേഷം ഉപയോഗിക്കുക.
പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാമോ..?

പ്രമേഹരോഗമുള്ളവര്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ കരുതലോടെയായിരിക്കണം. മിതാഹാരവും വ്യായാമവും പ്രമേഹരോഗ ചികിത്സയുടെ അടിസ്ഥാന കാര്യങ്ങളാണ്. സ്വാഭാവികമായും രോഗികള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമല്ലെങ്കിലും അതു കണക്കിലെടുക്കാതെ വിശ്വാസികള്‍ നോമ്പെടുക്കുന്നതായാണ് കാണുന്നത്. എന്നാല്‍ നോമ്പ് അനുഷ്ഠിക്കുന്ന വിശ്വാസികള്‍ പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തേ മതിയാകൂ.. റംസാന് ഈന്തപ്പഴം കഴിയ്ക്കണം, എന്താണെന്നോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും താഴ്ന്ന നിലയിലുള്ളവരും നോമ്പ് അനുഷ്ഠിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. 79 ശതമാനം ടൈപ്പ്-2 പ്രമേഹക്കാരും, 43 ശതമാനം ടൈപ്പ്-1 പ്രമേഹക്കാരുമാണ്. അതുകൊണ്ടുതന്നെ വ്രതമനുഷ്ഠിക്കുന്ന പ്രമേഹരോഗികള്‍ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കാം. പഞ്ചസാര 14 മണിക്കൂറോളം ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുമ്പോള്‍ പ്രമേഹക്കാരില്‍ പഞ്ചസാരയുടെ അളവ് കുറയും. ഇത് ഹൈപ്പോഗൈഌസീമിയ എന്ന അവസ്ഥ ഉണ്ടാക്കും. വ്രതമെടുക്കുമ്പോള്‍ പ്രമേഹം നിയന്ത്രണവിധേയമായ ടൈപ്പ്-2 രോഗികള്‍ വ്രതം അനുഷ്ഠിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍,വ്രതമെടുക്കുമ്പോള്‍ ചികിത്സ നിര്‍ത്തരുത്. ഡോക്ടറെ കണ്ട് പഞ്ചസാരയുടെ അളവ്, ബി.പി എന്നിവ പരിശോധിക്കണം. പഞ്ചസാര കുറഞ്ഞാല്‍ പഞ്ചസാര കുറഞ്ഞുപോയാല്‍ ഉടന്‍ ഗ്ലൂക്കോസ് കഴിക്കുന്നതാണ് നല്ലത്. ഗ്ലൂക്കോസിനോടൊപ്പം അല്‍പം അരിയാഹാരവും കഴിക്കണം. ഗ്ലൂക്കോസില്ലെങ്കില്‍ പഴജ്യൂസുകളോ, പഞ്ചസാരയോ ഉപയോഗിക്കാം. ഷുഗര്‍ കൂടുന്നതും ശ്രദ്ധിക്കണം പഞ്ചസാരയുടെ അളവ് കുറയുന്നതുപോലെ വര്‍ദ്ധിക്കുന്നതും നോമ്പുകാലത്ത് പ്രശ്‌നങ്ങളുണ്ടാക്കും. അമിതദാഹവും കൂടുതല്‍ മൂത്രം പോകുന്നതും ക്ഷീണവുമാണ് രോഗലക്ഷണങ്ങള്‍. ഷുഗര്‍ കൂടുന്നതും ശ്രദ്ധിക്കണം മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും ധാരാളം വെള്ളം രാത്രിസമയത്ത് കുടിക്കുന്നതിലൂടെയും മധുരപലഹാരങ്ങള്‍ ഒഴിവാക്കിയും ഈ രോഗാവസ്ഥ തടയാന്‍ കഴിയും. അമിതാഹാരം അപകടം പ്രമേഹരോഗികള്‍ അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ അന്നജമടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കണം. മധുരം പരമാവധി ഒഴിവാക്കുക. കഴിക്കാവുന്നവ ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, പ്‌ളം, മുന്തിരി, ഓറഞ്ച് എന്നിവ ധാരാളം കഴിക്കുക. കക്കിരിയും സാലഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നോമ്പ് തുറക്കുമ്പോള്‍ ഒന്നോ രണ്ടോ മധുരം കുറഞ്ഞ ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുക. ഇളനീര്‍ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ പൊരിക്കുന്നതിനുപകരം ബേക്കിങ്ങും ഗ്രില്ലിങ്ങും പരീക്ഷിക്കാവുന്നതാണ്. എണ്ണ ഉപയോഗിച്ചുള്ള പാചകം കുറക്കുക. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വെണ്ണ, നെയ്യ്, ഉപ്പ് എന്നിവയും കുറക്കണം. പൂരി, സമൂസ, മസാലദോശ, പഴംപൊരി, പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി തുടങ്ങിയ മധുരപലഹാരങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മുന്‍കരുതലുകള്‍ ഇടയ്ക്കിടെ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തുക. മുന്‍കരുതലുകള്‍ വളരെയധികം ദാഹവും ക്ഷീണവും തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. മുന്‍കരുതലുകള്‍ പഞ്ചസാരയുടെ അളവ് 70 mg/dl ന് താഴെയാണെങ്കില്‍ നോമ്പ് മുറിച്ച് ഗ്ലൂക്കോസോ, ഗ്ലൂക്കോസ് ഗുളികയോ, ജ്യൂസോ കഴിച്ച് താഴ്ന്ന പഞ്ചസാരയുടെ ,നില മെച്ചപ്പെടുത്താം.

മൂക്കിലൂടെ രക്തം വരുന്നതെപ്പോഴൊക്കെ

മൂക്കിലൂടെ രക്തം വരുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്ന് രക്തം വരാം. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ രോഗത്തിന് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്. മൂക്കില്‍ നിന്ന് രക്തം വന്നാല്‍.. രക്തത്തെയും ശരീരത്തെയും ബാധിക്കുന്ന അസുഖങ്ങള്‍ കാരണവും ഇതുണ്ടാകുന്നു. മൂക്കില്‍ നിന്ന് രക്തം വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ഇത്തരം കാര്യങ്ങള്‍ ആദ്യം അറിഞ്ഞിരിക്കണം. വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം. കാരണങ്ങള്‍ മൂക്കില്‍ ദശ വളര്‍ന്നു വന്നാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്ന് രക്തം വരാം. രക്തസമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ നിന്ന് രക്തം വരാം. കരള്‍ കരളിന് എന്തെങ്കിലും കേടുപാട് സംഭവിച്ചതിന്റെ ലക്ഷണമാകാം മൂക്കില്‍ നിന്നുള്ള രക്തം. വൃക്ക വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്നും രക്തം വരാം. സൈനസൈറ്റിസ് സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തം വരുന്നത്. സൈനസില്‍ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോള്‍ സൈനസിനുള്ളിലെ കഫം അണുബാധയേല്‍ക്കുകയും സൈനസൈറ്റിസ് എന്ന രോഗം പിടിപ്പെടുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ടത് മൂക്കില്‍ നിന്ന് രക്തം വരുമ്പോള്‍ മൂക്ക് ചീറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിവിധികള്‍ തണുത്ത വെള്ളത്തില്‍ മുക്കിയ വൃത്തിയായ തുണി മൂക്കിനോട് ചേര്‍ത്ത് മൂക്ക് അടച്ചു പിടിച്ച് വായിലൂടെ 10 മിനിട്ട് ശ്വസിക്കുന്നത് നല്ലതാണ്. ഐസ് മൂക്കില്‍ നിന്നും പെട്ടെന്ന് രക്തം വരികയാണെങ്കില്‍ ഐസ് കഷ്ണങ്ങള്‍ വയ്ക്കാം. വൈറ്റമിന്‍ കെ വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തംകട്ടപിടിക്കാന്‍ സഹായിക്കും. വിനഗര്‍ മൂക്കില്‍ നിന്നും രക്തം വരുന്ന സമയത്ത് അല്‍പം വിനാഗിരി തുണിയില്‍ ഒഴിച്ച് മൂക്ക് തുടയ്ക്കുക.

നെഞ്ചെരിച്ചിലില്‍ നീറുന്നുണ്ടോ നിങ്ങള്‍ ? മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ നെഞ്ചെരിച്ചിലുണ്ട്. നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം തള്ളികളയാനാവില്ല. ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും. ഗര്‍ഭിണികള്‍ പാലിന്റെ അളവ് കുറയ്ക്കണം അമിതമായ മദ്യപാനം, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ പറഞ്ഞുതരാം. പൊടിക്കൈകള്‍ തലേദിവസം വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും. പേരയ്ക്കയുടെ ഇല പേരയ്ക്കയുടെ ഇല അരഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇല അരിച്ചു മാറ്റി കുടിക്കുക. ഊണിന് ശേഷം ഊണിന് ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചരച്ചു തിന്നുക. ഇഞ്ചിനീര് കുടിക്കുന്നതും ഗുണം ചെയ്യും. കറുവാപ്പട്ട ഒരു ഗ്ലാസ് വെള്ളത്തില്‍ 100 ഗ്രാം കറുവാപ്പട്ടയിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആശ്വാസം തരും. രാത്രിയില്‍ രാത്രിയില്‍ തലയണ ഉപയോഗിച്ച് നെഞ്ചും കഴുത്തും വയറിനേക്കാള്‍ ഉയര്‍ത്തിവെച്ച് കിടക്കുക. കായം ഒരു നുള്ള് കായം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും ഇടയ്ക്കിടെ കുടിക്കുക. ജാതിക്ക ജാതിക്കയുടെ തൊണ്ട് അരച്ചത് 200 മില്ലി തേനില്‍ ചേര്‍ത്ത് കഴിച്ചാലും നെഞ്ചെരിച്ചില്‍ മാറും. ആഹാരം കഴിക്കുന്നത് എന്നും നിങ്ങള്‍ മൂന്നു നേരമായിരിക്കും ആഹാരം കഴിക്കുന്നത്. എന്നാല്‍ ആഹാരത്തിന്റെ അളവ് കുറച്ച് അത് അഞ്ച് നേരമാക്കി കഴിക്കുക. ഭക്ഷണം കഴിക്കുന്നത് നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുക. രാത്രി രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കണം. കഴിക്കാന്‍ പാടില്ലാത്തത് ഫ്രിഡ്ജില്‍ വച്ച ആഹാരം, സോഡ, ചായ, കാപ്പി, പുളിപ്പുള്ള പഴങ്ങളുടെ ജ്യൂസ്, എരിവ്, പുളി, മസാല എന്നിവ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടുതല്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക.

ആസ്പിരിന്‍ അധികം കഴിച്ചാല്‍.....

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ആസ്പിരിന്‍. സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഈ മരുന്ന് പനി, വേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്, പൊതുവെ ഇത് പെയിന്‍ കില്ലര്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും. ആസ്പിരിന്‍ ചിലപ്പോള്‍ ശീലമാക്കുന്നവരുണ്ട്. എന്തു വേദനയ്ക്കും ഇതെടുത്തു കഴിയ്ക്കുന്നവര്‍. കൂടുതല്‍ ഡോസ് കഴിയ്ക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. ആസ്പിരിന്‍ ഡോസ് അധികമാകുന്നതു കൊണ്ടുള്ള ചില ദോഷങ്ങളെക്കുറിച്ചറിയൂ, വയറുവേദന ആസ്പിരിന്‍ ഡോസ് അധികമാകുന്നത് വയറുവേദനയ്ക്ക് ഇട വരുത്താറുണ്ട്. ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ബ്ലീഡിംഗിനും ഇത് ചിലപ്പോള്‍ ഇടയാക്കും. തളര്‍ച്ച, പനി ഇത് അധികമായാല്‍ തളര്‍ച്ച, പനി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ശ്വാസോച്ഛാസം, ഹൃദയമിടിപ്പു കൂടുക കൂടിയ വേഗത്തിലുള്ള ശ്വാസോച്ഛാസം, ഹൃദയമിടിപ്പു കൂടുക തുടങ്ങിയവ ഇതിന്റെ മറ്റു ദോഷങ്ങളാണ്. മനംപിരട്ടല്‍, ഛര്‍ദി മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കും ആസ്പിരിന്‍ ഓവര്‍ഡോസ് ഇടയാക്കാറുണ്ട്. തലചുറ്റുന്നത് തലചുറ്റുന്നത് ആസ്പിരിന്‍ ഓവര്‍ ഡോസിന്റെ മറ്റൊരു ലക്ഷണമാണ്. മന്ദത ആസ്പിരിന്‍ ഓവര്‍ഡോസ് അധികരിച്ചാല്‍ തലയ്ക്കു മന്ദത അനുഭവപ്പെടാം. എപ്പിലെപ്‌സി എപ്പിലെപ്‌സി പോലുള്ള അവസ്ഥകളും ആസ്പിരിന്‍ ഓവര്‍ഡോസ് കൊണ്ടുണ്ടാകാം. പെരുമാറ്റവൈകല്യങ്ങളും ഇതിന്റെ ഓവര്‍ഡോസ് പലരിലും അസ്വസ്ഥതയും പെരുമാറ്റവൈകല്യങ്ങളും സൃഷ്ടിയ്ക്കാം. കേള്‍വി ശക്തി ആസ്പിരിന്‍ ഡോസ് അധികമായാല്‍ തല്‍ക്കാലത്തേയ്ക്കു കേള്‍വി ശക്തി നഷ്ടപ്പെട്ടതായി തോന്നാം. കോമ വളരെ ചുരുക്കമെങ്കിലും സ്ഥിരമായി ഇത് കഴിയ്ക്കുന്നതും ഓവര്‍ഡോസുമെല്ലാം കോമ പോലുള്ള അവസ്ഥയ്ക്കും ഇട വരുത്തും.

മാറിടം ആരോഗ്യത്തോടെയിരിക്കട്ടെ..

സ്തഭംഗി സത്രീകളുടെ സൗന്ദര്യത്തിന് പ്രധാന്യമുള്ളതുപോലെത്തന്നെ അതിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. ശരീരവണ്ണം പെട്ടെന്നു കുറയുന്നതും കൂടുന്നതും സ്താകൃതി നശിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് കൂടുകയും, കുറയുകയും ചെയ്യരുത്. അഴകുള്ള മാറിടത്തിന്.. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും സ്തനങ്ങളുടെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കാം. പ്രത്യേകിച്ച് സ്താനര്‍ബുദം പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്തനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. ആവശ്യമായ ഭക്ഷണങ്ങള്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് സീഡുകള്‍, ഒലീവ് ഓയില്‍ എന്നിവ സ്തനാരോഗ്യത്തിന് സഹായിക്കും. മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ സ്തനഭംഗിക്കും ആരോഗ്യത്തിനും പ്രധാനമാണ്. പഴം, ഓറഞ്ച്, ആപ്രിക്കോട്ട് എന്നിവ ആന്റിയോക്‌സിഡന്റ് അടങ്ങിയതാണ്. ഇവ സ്തനത്തിന് ഉണ്ടാകുന്ന രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കും. മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍ മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവയും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കോളിഫഌവര്‍ ഒട്ടേറെ പോഷക ഘടകങ്ങള്‍ അടങ്ങിയ കോളിഫഌവറും സ്താനാരോഗ്യത്തിന് കഴിക്കാവുന്നതാണ്. ക്യാബേജ് ക്യാബേജും സ്തനാര്‍ബുദം പോലുള്ള രോഗത്തില്‍ നിന്നും പരിപാലിക്കും. ബ്രൊക്കോളി ബ്രൊക്കോളി കഴിക്കുന്നതും സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. മുളപ്പിച്ച ധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറയായ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതും ഉത്തമം. ഇതില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്ന ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സ്തനാരോഗ്യത്തിന് നല്ലതാണ്. ബദാം, ബട്ടര്‍ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാറിടത്തിനുള്ള വേദനകളും ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ മാറ്റാം. ഈസ്ട്രജന്‍ അളവ് ഉയര്‍ത്താന്‍ ഫല്‍ക്‌സ് സീഡ്, ഫല്‍ക്‌സ് സീഡ് ഓയില്‍ എന്നിവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ സഹായകമാണ്. മീനെണ്ണ ഒലീവ് ഓയില്‍, മീനെണ്ണ എന്നിവയും സ്തനാരോഗ്യത്തിനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നതാണ്. അനാവശ്യമായ കൊഴുപ്പ് കുറയ്ക്കാനും അതുവഴി രോഗങ്ങള്‍ തടയുകയും ചെയ്യും.

ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍

ആയുവേദത്തില്‍ ശംഖിന്‌ വളരെ പ്രാധാന്യമുണ്ട്‌. ഹിന്ദു, ബുദ്ധ മത വിശ്വാസികള്‍ പ്രാര്‍ത്ഥന വേളയില്‍ ശംഖ ഉപയോഗിക്കാറുണ്ട്‌. ചീത്ത ഊര്‍ജം ദുഷ്ടാമാക്കള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള കാഹളമായിട്ടും ഇതുപയോഗിക്കാറുണ്ട്‌. പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍ ശംഖിന്റെ തോടില്‍ നിന്നുണ്ടാക്കുന്ന പൊടി ചില ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്‌. വയറിന്റെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളിലും സൗന്ദര്യവും ബലവും കൂട്ടാനുള്ള ഔഷധങ്ങളിലും ഇത്‌ ചേര്‍ക്കാറുണ്ട്‌. ശംഖിന്റെ ആയുര്‍വേദ ഉപയോഗങ്ങള്‍ ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 1. രാത്രിയില്‍ ശംഖിലെടുത്ത്‌ വയ്‌ക്കുന്ന വെള്ളം ഉപയോഗിച്ച്‌ രാവിലെ ചര്‍മ്മം മസ്സാജ്‌ ചെയ്യുക. പലതരം ചര്‍മ്മ രോഗങ്ങള്‍, തിണര്‍പ്പ്‌, അലര്‍ജി എന്നിവ ഭേദമാക്കാന്‍ ഇത്‌ സഹായിക്കും. ഇങ്ങനെ ഒരു മാസം തുടര്‍ച്ചയായി ചെയ്യുന്നത്‌ ചര്‍മ്മത്തിലെ വെള്ള പാടുകള്‍ അകറ്റാന്‍ സഹായിക്കും . ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 2. രാത്രി മുഴുവന്‍ ശംഖില്‍ എടുത്ത്‌വെച്ച വെള്ളത്തില്‍ രാവിലെ റോസ്‌ വാട്ടര്‍ ചേര്‍ക്കുക. ഇതുപയോഗിച്ച്‌ മുടി കഴുകുക. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മുടിയുടെ സ്വാഭാവിക നിറം തിരിച്ചു കിട്ടും. പുരികം, മീശ, താടി എന്നിവ കഴുകാനും ഈ വെള്ളം ഉപയോഗിക്കാം. രോമം മൃദുലമാകും. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 3. വയറ്‌ വേദന, ദഹനക്കേട്‌, കുടലില്‍ മുറിവ്‌ എന്നിവ ഉണ്ടെങ്കില്‍ രാത്രി മുഴുവന്‍ ശംഖില്‍ എടുത്ത്‌വെച്ച വെള്ളം രണ്ട്‌ സ്‌പൂണ്‍ കുടിക്കുക. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 4. രാത്രിയില്‍ ശംഖില്‍ സൂക്ഷിച്ച വെള്ളവും സാധാരണ വെള്ളവും തുല്യ അളവില്‍ എടുക്കുക. ഇവ ചേര്‍ത്തിളക്കി കണ്ണ്‌ കഴുകുന്നത്‌ കാഴ്‌ച ശക്തി കൂട്ടാന്‍ സഹായിക്കും. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 5. കുളികഴിഞ്ഞ്‌ മുഖത്തും കഴുത്തിലും ശംഖ്‌ കൊണ്ട്‌ ഉരയ്‌ക്കുന്നത്‌ ചുളിവുകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ തിളക്കം സ്വാഭാവികമായി ഉയരും. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 6. ഉറങ്ങുന്നതിന്‌ മുമ്പ്‌ അഞ്ച്‌ മിനുട്ട്‌ ശംഖ്‌ കൊണ്ട്‌ കണ്ണിന്‌ താഴെ സാവധാനം ഉരച്ചാല്‍ കണ്ണിന്‌ താഴെയുള്ള കറുത്ത വലയം ഭേദമാകും. ആയുര്‍വേദത്തില്‍ ശംഖിന്റെ ഉപയോഗങ്ങള്‍ 7. ശംഖില്‍ എടുത്ത്‌വെച്ച്‌ വെള്ളം കൈക്കുമ്പിളില്‍ എടുത്ത്‌ കണ്ണ്‌ തുറന്ന്‌ അതില്‍ മുക്കി വയ്‌ക്കുക. ഏതാനം സെക്കന്‍ഡ്‌ നേരം നേത്രഗോളം ഇടത്ത്‌ നിന്നും വലത്തോട്ട്‌ ചലിപ്പിക്കുക. കണ്ണിന്റെ വരള്‍ച്ച, പഴുപ്പ്‌ തുടങ്ങി കണ്ണിന്റെ പല പ്രശ്‌നങ്ങളും ഭേദമാകാന്‍ ഇത്‌ സഹായിക്കും

ഗോതമ്പ് ഗ്യാസുണ്ടാക്കുമോ?

പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ളവരില്‍ ഗോതമ്പ് കഴിക്കുന്നത് സാധാരണ ഗതിയില്‍ ഗ്യാസോ, വയറുവേദനയോ ഉണ്ടാക്കില്ല. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം ശക്തമായ ഗ്യാസോ, വയറുവേദനയോ ഉണ്ടാകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗോതമ്പ് അനുയോജ്യമല്ലാത്തതോ അലര്‍ജിയുണ്ടാക്കുന്നതോ ആയതിനാലാണ്.

ഈ പ്രശ്നമുണ്ടെങ്കില്‍ ഗ്ലൂട്ടന്‍ അടക്കമുള്ള ഗോതമ്പ് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിസാരമോ അടിവയറ്റില്‍ വേദനയോ ഉണ്ടാകാം. കുക്കികള്‍, ബ്രെഡ്, പാസ്ത, പിസ്സ, ബേക്ക് ചെയ്ത സാധനങ്ങള്‍ എന്നിവയൊക്കെ ഈ പ്രശ്നം ഉണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങളാണ്.

കാരണം - ഗോതമ്പിലടങ്ങിയ പ്രോട്ടീനായ ഗ്ലൂട്ടന്‍, സെലിയാക് രോഗം ഉള്ളവരില്‍ ശക്തമായ പ്രതികരണമാണ് ഉണ്ടാക്കുക. സെലിയാക് രോഗത്തിനുള്ള കാരണം അറിയില്ലെങ്കിലും അതുണ്ടാക്കുന്ന തകരാറുകള്‍ വ്യക്തമായി തിരിച്ചറിഞ്ഞവയാണ്.

നിങ്ങള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍, ഗോതമ്പ് ഉത്പന്നങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന മുടിനാര് പോലുള്ള കുടലിലെ പാളിയെ ബാധിക്കും. ഇത് പോഷകങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാക്കും. കാരണം ദഹനേന്ദ്രിയം പേഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് അവസാനിപ്പിക്കും.

യൂറോപ്യന്‍ വംശജരില്‍ ജീവിതത്തില്‍ ഏത് കാലത്തും ഈ പ്രശ്നം ഏത് പ്രായത്തിലും ആരംഭിക്കുന്നതായാണ് കാണുന്നത്. ഏതെങ്കിലും പ്രത്യേക പ്രായവിഭാഗത്തില്‍ അധികമായി കാണാത്ത ഈ രോഗം സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

ലക്ഷണങ്ങള്‍ - സെലിയാക് രോഗലക്ഷണങ്ങള്‍ ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് 20-30 മിനുട്ടിനുള്ളില്‍ പ്രത്യക്ഷമാകും. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ഥമായിരിക്കും. ചിലപ്പോള്‍ ഗ്യാസും വയറുവേദനയും അനുഭവപ്പെടാം. ചിലപ്പോള്‍ ഒന്നിലേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഛര്‍ദ്ദി, മലബന്ധം, ശരീരഭാരം കുറയല്‍, അമിതമായ മലവിസര്‍ജ്ജനം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ആര്‍ത്രൈറ്റിസ്, അസ്ഥികളില്‍ വേദന, ജ്വരം, ചൊറിച്ചില്‍, ക്ഷീണം, അനീമിയ എന്നിവയും രോഗ ലക്ഷണങ്ങളാണ്.

അലര്‍ജി - ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കൊപ്പം മറ്റ് ലക്ഷണങ്ങളും കാണുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഗോതമ്പിനോട് അലര്‍ജിയുണ്ട്. ഗ്ലൂട്ടനോടുള്ള വിരോധത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്. കാരണം ഗ്ലൂട്ടനോട് മാത്രമല്ല ഗോതമ്പിലടങ്ങിയ മറ്റ് നിരവധി പ്രോട്ടീനുകളോടുള്ള പ്രതിരോധ സംവിധാനത്തിന്‍റെ അമിതമായ പ്രതികരണമാണ് ഇത്. അലര്‍ജിമൂലമുള്ള ഇത് ശ്വസനേന്ദ്രിയങ്ങളെയും, ചര്‍മ്മത്തെയും ബാധിക്കും. ഗോതമ്പിനോടുള്ള അലര്‍ജിയുടെ സാധാരണമായ ലക്ഷണങ്ങളാണ് ശക്തമായ ഗ്യാസും, വയറുവേദനയും. ശ്വാസതടസ്സം, ചുമ, മൂക്കൊലിപ്പ്, തൊലിയില്‍ ചുവന്ന് തടിക്കുക, എസ്കിമ, ചര്‍മ്മവീക്കം എന്നിവയും ഉണ്ടാവാം.

ചികിത്സ - രണ്ട് സാഹചര്യത്തിലുമുള്ള മികച്ച പരിഹാരം എന്നത് ആഹാരത്തില്‍ നിന്ന് ഗ്ലൂട്ടനും ഗോതമ്പും ഒഴിവാക്കുകയാണ്. കറിക്കൂട്ടുകള്‍, ഐസ്ക്രീം, ക്യാന്‍ഡികള്‍ തുടങ്ങിയവയിലൊക്കെ ഗോതമ്പ് അടങ്ങിയിട്ടുണ്ടാവാം. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ കവറില്‍ നോക്കി ഗ്ലൂട്ടനടങ്ങിയിട്ടില്ലാത്തവ വാങ്ങുക. ഗ്ലൂട്ടന്‍ അടങ്ങാത്ത ധാന്യപ്പൊടികള്‍, അതായത് അരിപ്പൊടി, സോയ, ചോളപ്പൊടി തുടങ്ങിയവ ഉപയോഗിക്കുക.

ഇവ കഴിച്ച് പള്‍സ്‌റേറ്റ് കുറയ്ക്കാം..

ഹൃദയമിടിപ്പിന്റെ തോത് ഉയരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഹൃദയാരോഗ്യത്തിന് തന്നെ കോട്ടം തട്ടിക്കും. ഹൃദയാഘാതം പോലുള്ള മാരകരോഗങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ പള്‍സ്‌റേറ്റ് കുറയ്ക്കണം. ഹൃദയത്തിന്റെ താളം തെറ്റിയാല്‍ തീരുന്നതാണ് മനുഷ്യജീവിതം. അനീമിയ മാറ്റാന്‍ 18 വീട്ടുവൈദ്യം.. പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് പല കുഴപ്പങ്ങളും ഉണ്ടാക്കും. വ്യായാമം ചെയ്തും ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചും പള്‍സ്‌റേറ്റ് കുറയ്ക്കാം. നാഡീമിടിപ്പ് അഥവാ പള്‍സ് എത്രയെന്ന് കൈത്തണ്ട പിടിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ എണ്ണാം. പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട് കാത്സ്യം കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കും. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ കഴിക്കാം. മഗ്നീഷ്യം ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്നീഷ്യം കൃത്യമായ പള്‍സ്‌റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്‌സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്്‌സ്, ഈത്തപ്പഴം എന്നിവ കഴിക്കുക. ഒമേഗ ത്രീ ഒമേഗ ത്രീ അടങ്ങിയ ഭക്ഷണവും കഴിക്കാം. മത്തി, അയല, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പൊട്ടാസ്യം അടങ്ങിയ ഭക്ഷണസാധനങ്ങളും ഹൃദയമസിലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങലുമാണ് കൃത്യമായ രീതിയില്‍ പള്‍സ്‌റേറ്റുണ്ടാക്കാന്‍ സഹായിക്കുന്നത്. ഇലക്കറികള്‍ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷിയും നല്‍കും. നാരുകള്‍ അടങ്ങിയവ നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിയവ പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഒലീവ് ഓയില്‍ ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്. വൈന്‍ വൈന്‍ മിതമായ അളവില്‍ കുടിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാകും. ധാന്യങ്ങള്‍ തവിടു കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകള്‍, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

തടി കൂട്ടും ചില മരുന്നുകള്‍

വേദനയ്‌ക്കും മറ്റുമായി നമ്മള്‍ കഴിക്കുന്ന പല ഗുളികകളും ശരീര ഭാരം കൂട്ടിയേക്കാം എന്നത്‌ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്‌. നമ്മള്‍ കഴിക്കുന്ന പല മരുന്നുകളും ഗുളികകളും ശരീര ഭാരം നിയന്ത്രിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കും- ഇതിന്റെ ഫലമായി ചിലപ്പോള്‍ അമിതമായി ശരീര ഭാരം കൂടും. ചെറിയ അസുഖങ്ങള്‍ക്കും വേദനകള്‍ക്കും സ്വയം ചിക്തസയുടെ ഭാഗമായും എളുപ്പത്തില്‍ ലഭ്യമാകുമെന്നതിനാലും ഡോക്ടറുടെ നിര്‍ദ്ദേശത്തോടു കൂടിയല്ലാത്ത മരുന്നുകള്‍ നമ്മള്‍ സാധാരണ വാങ്ങാറുണ്ട്‌. ന്യൂഡല്‍ഹിയിലെ വിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റും സൈക്കോ അനലിറ്റിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. പല്‍കിത്‌ ശര്‍മ്മ ശരീര ഭാരത്തെ ബാധിക്കുന്ന ഇത്തരം മരുന്നുകളെ കുറിച്ച്‌ വിശദമാക്കുന്നു, വിഷാദത്തിനുള്ള മരുന്നുകള്‍ വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ പലരെയും പലരീതിയിലാണ്‌ സ്വാധീനിക്കുക. ഇത്തരത്തിലുള്ള ചില മരുന്നുകള്‍ കഴിച്ചാല്‍ ചിലരുടെ ശരീര ഭാരം കൂടും ചിലരുടേത്‌ കൂടില്ല. വ്യത്യസ്‌ത വിഷാദ മരുന്നുകള്‍ ശരീര ഭാരം നിയന്ത്രിക്കുന്നതില്‍ പല തരത്തിലാണ്‌്‌. ട്രൈസൈക്ലിക്‌ വിഷാദ മരുന്നുകള്‍, മോണോഅമൈന്‍ ഓക്‌സിഡേസ്‌ എന്നിവയാണ്‌ പ്രധാനമായും ശരീര ഭാരം കൂട്ടുന്നവ. ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന പലര്‍ക്കും ശരീര ഭാരം കൂടുമോ എന്ന ആശങ്ക ഉണ്ടാവാറുണ്ട്‌. ഉറക്ക ഗുളികകള്‍ പണ്ട്‌ ലഭ്യമായിരുന്നതിനേക്കാള്‍ സുരക്ഷിതമാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന ഉറക്ക ഗുളികകള്‍ എങ്കിലും ഇവയുടെ പാര്‍ശ്വ ഫലങ്ങള്‍ ഒരു പോലെയാണ്‌. മെലാടോണിന്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ ശരീര ഭാരം ഉയര്‍ത്തും. ഉറക്കം ഇല്ലായ്‌മയ്‌ക്ക്‌ മരുന്ന്‌ കഴിക്കാതെയുള്ള ചികിത്സകള്‍ പരീക്ഷിച്ച്‌ നോക്കുക. മൈഗ്രേന്‍ മരുന്നുകള്‍ മൈഗ്രേനിനുള്ള മരുന്നുകള്‍ ശരീര ഭാരം കൂട്ടുമെന്നാണ്‌ പലരുടെയും ധാരണ. എന്നാല്‍ ഇത്‌ പലപ്പോഴും ശരീര ഭാരം കൂട്ടുന്നതിന്‌ പകരം കുറയ്‌ക്കുകയാണ്‌ ചെയ്യുക. ശരീര ഭാരം കുറയാന്‍ കാരണമാകും എന്നത്‌ കൂടാതെ മറ്റ്‌ പാര്‍ശ്വ ഫലങ്ങളും ഉണ്ടാകുമെന്നതിനാല്‍ ഈ മരുന്നുകള്‍ കഴിവതും ഒഴിവാക്കുക. സ്റ്റിറോയിഡ്‌ സ്‌റ്റിറോയിഡ്‌ സാധാരണ ശരീര ഭാരം കൂടാന്‍ കാരണമാകാറുണ്ട്‌. ഏത്‌ തരം സ്‌റ്റിറോയ്‌ഡ്‌ , എത്രകാലത്തെ ഉപയോഗം, ഉപയോഗിക്കുന്ന ആളുടെ പ്രത്യേകതകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ശരീര ഭാരം കൂടുന്നത്‌. ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊഴുപ്പ്‌ അടിഞ്ഞ കൂടാനും സ്റ്റിറോയിഡ്‌ കാരണമാകാറുണ്ട്‌. ഡയബിണീസ്‌, ഇന്‍സുലസ്‌( ക്ലോറോപ്രൊപാമൈഡ്‌) ഈ മരുന്ന്‌ ചിലപ്പോള്‍ ശരീര ഭാരം കൂടാനും ചിലപ്പോള്‍ കുറയാനും കാരണമാകും. കഴിക്കുന്ന ആളിനെ ആശ്രയിച്ചായിരിക്കും ഇത്‌ വ്യത്യാസപ്പെടുക. അതിനാല്‍ ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമെ കഴിക്കാവു. ശരിയായ ഭക്ഷണ ക്രമവും വ്യായാമവും പിന്തുടരുക.

എള്ളിനുണ്ട് ഗുണം..

ചില വിത്തുകള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും. എള്ളിന്റെ ഔഷധഗുണങ്ങളാണ് ഇന്നിവിടെ ചര്‍ച്ചചെയ്യുന്നത്. എള്ള് പലതരത്തിലുണ്ട്, കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുള്ളത്. എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ.

നെഞ്ചെരിച്ചിലില്‍ നീറുന്നുണ്ടോ നിങ്ങള്‍ ?

എള്ളില്‍ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും ഇതില്‍ ധാരാളമുണ്ട്.

എള്ളിന്റെ ഔഷധഗുണങ്ങള്‍

എള്ളരച്ച് പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുടിക്കുന്നത് വളരെ നല്ലതാണ്.

എള്ളിന്റെ ഔഷധഗുണങ്ങള്‍

രാവിലെ വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു സ്പൂണ്‍ നല്ലെണ്ണ കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.

വാതരോഗം

വാതസംബന്ധമായ അസുഖമുള്ളവര്‍ക്കും നല്ലെണ്ണ ഉത്തമമാണ്.

അള്‍സര്‍

നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കുന്നത് അള്‍സറിന് നല്ലതാണ്.

ആര്‍ത്തവം

സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുന്‍പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും.

ചര്‍മ്മത്തിന്

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്ക ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.

ഗുണങ്ങള്‍

എള്ള് കഴിക്കുന്നത് ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും സഹായിക്കും.

കുട്ടികള്‍ക്ക്

എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാമ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.

ഗുണങ്ങള്‍

ഞരമ്പിനെ പുഷ്ടിപ്പെടുത്താനും, വ്രണങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

പ്രമേഹം

പ്രമേഹമുള്ളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ.

ക്യാന്‍സര്‍

ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും എള്ളില്‍ ധാരാളമുണ്ട്.

ശബ്ദം

ദിവസേന എള്ള് കഴിച്ചാല്‍ സ്വരമാധുര്യം ഉണ്ടാകും.

മുടിക്ക്

എള്ള് കഴിക്കുന്നത് മുടിക്ക് മിനുസവും കറുപ്പും നല്‍കും.

തൊണ്ടവേദന

വായയുടെയും തൊണ്ടയുടെയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്.

ഗര്‍ഭാശയ സങ്കോചം

എള്ള് പൊടിച്ചത് ദിവസവും മൂന്നോ നാലോ തവണ കഴിക്കുന്നത് ഗര്‍ഭാശയം സങ്കോചിക്കുന്നതു നല്ലതാണ്.

ആരോഗ്യത്തിന്

എള്ള് കല്‍ക്കണ്ടമോ, ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മലബന്ധം

എള്ള് പാല്‍ക്കഷായമാക്കി കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിതരും.

രക്തത്തിന്

എള്ളരച്ച് വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിന് ഗുണം ചെയ്യും.

കടപ്പാട്-മലയാളം ബോള്‍ഡ് സ്കൈ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate