অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തനറിവുകള്‍

പുത്തനറിവുകള്‍

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

 

 

 

 

 

 

 

സംസ്ഥാനത്ത് മഴക്കാലമെത്തിയിരിയ്ക്കുകയാണു ഇതോടൊപ്പം മഴക്കാല രോഗങ്ങളും വിരുന്നെത്തുമെന്നുള്ളതാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. മഴക്കാലങ്ങളില്‍ പടരുന്ന പകര്‍ച്ച വ്യാധികളില്‍പ്പെട്ട് ആശുപത്രി വരാന്തകളില്‍ കെട്ടികിടക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്ന് മാത്രമല്ല ഇതില്‍ പലരുടെയും ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളെണ്ടെന്നുള്ളതും ജനങ്ങളലില്‍ രോഗങ്ങളെ പറ്റിയുള്ള ആധി വര്‍ധിപ്പിക്കുന്നു. മലിനജലം കെട്ടികിടന്നുണ്ടാകുന്ന അണുക്കളും വൃത്തിഹീനമായ പരിസരവും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതുമെല്ലാം പകര്‍ച്ച വ്യാധി പരത്തുന്നതിന് കാരണമാകുന്ന മുഖ്യ ഘടകങ്ങളാണ്. നമ്മുടെ മലമൂത്രങ്ങളിലൂടെ മാത്രം ലക്ഷകണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്. ശുചിത്വവും പ്രതിരോധശേഷിയും കുറയുന്ന മഴക്കാലത്ത ഇതിന് ശക്തി കൂടുമെന്ന പറയേണ്ടതില്ലല്ലോ. കൂടാതെ കുടിവെള്ളം മലിനപ്പെടുന്ന വഴിയും മഴക്കാലരോഗങ്ങള്‍ പടര്‍ന്നു പിടിക്കാം. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങള്‍ മഴക്കാലത്ത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇതിനൊക്കെ പുറമെ മഴക്കാലത്ത് കൊതുകുകുകള്‍ വെള്ളക്കെട്ടുകളില്‍ മുട്ടയിട്ട് പെരുകുന്നതും മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ത്തുന്നതിന് കാരണമാകുന്നു. ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം , ചിക്കുന്‍ഗുനിയ, കോളറ, മന്തുരോഗം , വൈറല്‍പ്പനി, എലിപ്പനി,ടൈഫോയ്ഡ് എന്നീ രോഗങ്ങളാണ് മഴക്കാലത്ത് പ്രധാനമായും നമ്മളില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ താഴെ പറയുന്നു.

ഡെങ്കിപ്പനി : ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് ഇവിടെ പ്രധാന വില്ലന്‍. പനി , ശരീരത്തിലെ നിറമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മലമ്പനി :അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്‍റെ കടിയേറ്റാല്‍ 7-14 ദിവസങ്ങള്‍ക്കുള്ളില്‍  രോഗലക്ഷങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടിത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഇത് പകരുന്നത്. കണ്ണിനു മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍.

ചികുന്‍ ഗുനിയ : ഈഡിസ്  ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ചിക്കുന്‍ഗുനിയ രോഗികളെ കണ്ടെത്താറുള്ളത്. സന്ധികളിലെ നീര്, വേദന എന്നിവ ഇത് ഉണ്ടാക്കാറുണ്ട്.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം . പനി, വയറിളക്കം , ഛര്‍ദി, ചര്‍മത്തിന് തണുപ്പ് തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.

മന്തുരോഗം: മാന്‍സോണിയ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. മന്ത് രോഗത്തില്‍ ലിംഫ് ദ്രാവകത്തിന്‍റെ  ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടികിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്.

വൈറല്‍ പനി : എളുപ്പം പടര്‍ന്നു പിടിക്കുന്ന പനിയാണിത്. ശരീര വേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷങ്ങള്‍.

ടൈഫോയ്ഡ് : രോഗികളുടെ വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

എങ്ങനെ രക്ഷ നേടാം

തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതിലൂടെയും, തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താതിരിക്കുന്നതിലൂടെയും പരിപൂര്‍ണ്ണ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും ഏറെ കൂറേ ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. കുടാതെ ഭക്ഷണ സാധനങ്ങള്‍ കഴുകി ഉപയോഗിക്കുന്നതിലൂടെയും അടച്ചുവെച്ചും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരുന്നുമൊക്കെ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഇവയ്ക്ക പുറമെ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല , നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും രോഗത്തെ തടുക്കാന്‍ മുന്‍കരുതലായി സ്വീകരിക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞ് ശരിയായി ഭക്ഷണം കഴിക്കുന്നില്ലെ ങ്കിലോ ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിലോ നിങ്ങൾക്ക് അതേ കുറിച്ച് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഭക്ഷണം നൽകാൻ ഏതെല്ലാം രീതിയിൽ ശ്രമിച്ചാലും നിങ്ങളുടെ കുഞ്ഞ് അല്പം പോലും താല്പര്യം കാണിക്കണമെന്നില്ല.

കുട്ടി ശരിയായി ഭക്ഷണം കഴിക്കുന്നില്ല എന്ന് കരുതി നിങ്ങൾ അത്ര അസ്വസ്ഥരാവേണ്ട കാര്യമില്ല. വളരുന്ന പ്രായത്തിൽ കുട്ടികൾ ഭക്ഷണത്തോടെ താല്പര്യം കാണിക്കാതിരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കുട്ടികൾ ഭക്ഷണം കഴിച്ചില്ല എങ്കിൽ അതേക്കുറിച്ച് ഓർത്ത് പരിഭ്രമിക്കേണ്ട കാര്യമില്ല. അതേസമയം, നിങ്ങളുടെ കുട്ടി വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയും അവന്‍റെ/അവളുടെ ഭാരം കുറയുകയും കാഴ്ചയിൽ അസ്വാഭാവികത തോന്നിക്കുകയും ചെയ്താൽ, മറ്റ് രോഗങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്താൻ ശിശുരോഗവിദഗ്ധൻ/വിദഗ്ധയുടെ സേവനം തേടേണ്ടതാണ്.

നിങ്ങളുടെ കുട്ടിയുടെ ഭക്ഷണ രീതിയെ ഗൗരവതരമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇനി പറയുന്നവയിൽ നിങ്ങളുടെ പ്രശ്നവുമായി ബന്ധമുള്ളവ ഏതെന്ന് പരിശോധിക്കുക.

  • ജങ്ക് ഭക്ഷണം: ചിപ്സ്, മിഠായികൾ, കുക്കികൾ, കൃത്രിമ ജ്യൂസുകൾ തുടങ്ങിയ അനാരോഗ്യകരങ്ങളായ ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടി കഴിക്കാറുണ്ടോ? ഉണ്ട്, എന്നാണ് ഉത്തരമെങ്കിൽ അത് അവസാനിപ്പിക്കേണ്ടതുണ്ട്. ജങ്ക് ഭക്ഷണങ്ങൾ കഴിക്കുന്നത് വയർ പെട്ടെന്ന് നിറയാൻ കാരണമാവുകയും സ്വാഭാവിക ഭക്ഷണങ്ങളോടുള്ള താല്പര്യം കുറയാൻ കാരണമാവുകയും ചെയ്യും.
  • എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ഭക്ഷണം: എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ആഹാരമാണോ നിങ്ങൾ കുട്ടിക്ക് നൽകുന്നത്. ഇത്തരം ഭക്ഷണം നൽകുന്നത് കുട്ടിയുടെ വയർ പൂർണമായി നിറയാൻ കാരണമാവും. അതിനാൽ, അടുത്ത തവണ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടുകയും ചെയ്തേക്കാം. നിങ്ങളുടെ കുട്ടി കുടിക്കുന്ന പാലിന്‍റെ അളവിലും നിയന്ത്രണം ഏർപ്പെടുത്തണം.
  • കൗച്ച് പൊട്ടറ്റോ: പുതിയ തലമുറയിലുള്ള മിക്ക കുട്ടികളും സ്മാർട്ട്ഫോണിലും ടാബ്‌ലറ്റിലും കൂടുതൽ സമയം ചെലവഴിക്കുന്നവരാണ്. ഇവ ഉപയോഗിക്കുമ്പോൾ മണിക്കൂറുകളോളം ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ ഇരിക്കാൻ ഇവർക്കു കഴിയും. ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഇല്ലാതാകുന്നതും വിശപ്പില്ലായ്മയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അലസമായി ഇരിക്കുന്ന സമയത്ത് ജങ്ക് ഭക്ഷണങ്ങൾ കഴിക്കുക കൂടി ചെയ്താൽ അത് വിശപ്പ് തീരെ ഇല്ലാതാക്കും.

നിങ്ങളുടെ കുട്ടി ഭക്ഷണം കഴിക്കാതിരിക്കുന്നതിനുള്ള മറ്റ് കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടാം;

  • അസുഖം: അസുഖം കാരണം കുട്ടി ഭക്ഷണത്തോട് വിമുഖത കാട്ടിയേക്കാം. അസുഖം ബാധിക്കുന്ന സമയത്ത് കഴിക്കുന്ന ആന്‍റിബയോട്ടിക്കുകളും വിശപ്പ് കെടുത്തിയേക്കാം. രോഗം ഭേദമാകുമ്പോൾ വീണ്ടും ശരിയായി ഭക്ഷണം കഴിച്ചു തുടങ്ങും.
  • ശരീരപ്രകൃതിയും വിശപ്പും: ചില കുട്ടികൾക്ക് മെലിഞ്ഞതും ഒതുങ്ങിയതുമായ ശരീരപ്രകൃതമായിരിക്കും. കൂടുതൽ ഭക്ഷണം കഴിപ്പിച്ച് നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ കഴിയില്ല. അവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുകയും ആരോഗ്യത്തിന് പ്രശ്നമില്ല എന്ന് ഉറപ്പുവരുത്തുകയും മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം. ഇതിനായി ശിശുരോഗ വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്.
  • വിരസമായ ഭക്ഷണങ്ങൾ: വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ കുട്ടിക്ക് വിരസത തോന്നിയേക്കാം. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും പഴങ്ങളും വിളമ്പുക. ഭക്ഷണത്തിൽ താല്പര്യം ജനിപ്പിക്കുന്ന വിഭവങ്ങൾ നൽകാൻ ശ്രമിക്കുക.
  • നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കൽ: എന്തുകൊണ്ടാണ് കുട്ടിക്ക് ഭക്ഷണം വേണ്ടാത്തത് എന്ന് അറിയാതെ നിങ്ങൾ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചേക്കാം. ഇത് പ്രശ്നം കൂടുതൽ വഷളാക്കുകയും കുട്ടിക്ക് ഭക്ഷണത്തോട് വിരക്തി ഉണ്ടാവുകയും ചെയ്തേക്കാം.
  • വിരശല്യവും മലബന്ധവും: വിരശല്യവും മലബന്ധവും വിശപ്പ് ഇല്ലാതാക്കാം. ഇവ പരിഹരിക്കപ്പെടുമ്പോൾ വിശപ്പ് താനേ വന്നുകൊള്ളും.
  • വിളർച്ച: ചില കേസുകളിൽ കുട്ടിയുടെ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറവായിരിക്കും. കുട്ടികളുടെ വളർച്ച സാവധാനത്തിൽ ആകാനും അസ്വസ്ഥതകൾക്കും ക്ഷീണത്തിനും ഇത് കാരണമാകാം. ചികിത്സ നൽകിയില്ലെങ്കിൽ ഇത് അനുബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

നല്ലതുപോലെ ഭക്ഷണം കഴിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക

നിങ്ങളുടെ കുട്ടി ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടാവില്ല. ഇതേക്കുറിച്ച്  നിങ്ങൾ സംയമനം പാലിക്കുകയും കുട്ടിയെ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം.

  • ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ച് കഴിയുന്നത്ര നേരത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ലഘുഭക്ഷണങ്ങളായി ജങ്കുകൾ കഴിക്കുന്നതിനു പകരം പഴങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുക.
  • ആഹാരത്തെ ബലപരീക്ഷണത്തിനുള്ള വിഷയമാക്കി മാറ്റരുത്. കുട്ടികളെ ആഹാരം കഴിക്കാൻ നിർബന്ധിക്കുന്നത് പ്രയോജനപ്പെടില്ല.
  • പുതിയ പാചക പരീക്ഷണങ്ങൾ നടത്തുക. കുട്ടികളുടെ രസമുകുളങ്ങൾ ഇപ്പോഴും വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുക.
  • കൃത്യമായ ഇടവേളകളിൽ കുറഞ്ഞയളവിൽ ആഹാരം വിളമ്പുക.
  • കുട്ടികൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുക. കുറച്ചു കാലത്തേക്കെങ്കിലും ഇലക്ട്രോണിക് ഉപാധികളുമായുള്ള (ടാബ്, മൊബൈൽ, വീഡിയോ ഗെയിം തുടങ്ങിയവ) സമ്പർക്കം അനുവദിക്കാതിരിക്കുക.
  • ആഹ്ളാദം നിറഞ്ഞുതുളുമ്പുന്ന സാഹചര്യത്തിൽ വേണം ഭക്ഷണം കഴിക്കേണ്ടത്.
  • ആഹാരത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും അനാവശ്യമായി ചർച്ചചെയ്യാതിരിക്കുക.
  • കുട്ടികളെ പലചരക്കു സാധനങ്ങൾ വാങ്ങുന്ന അവസരത്തിലും പാചകം ചെയ്യുന്ന അവസരത്തിലും കൂടെ കൂട്ടുക.

ഈ ടിപ്പുകൾ പ്രയോഗത്തിലാക്കിയാലും ഫലം ലഭിക്കുന്നതിന് അൽപം കാത്തിരിക്കേണ്ടിവരും. കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുന്നതിനു കാരണം മറ്റെന്തെങ്കിലും ആണെന്ന് ഒരു അമ്മയുടെ സഹജാവബോധം മൂലം നിങ്ങൾക്ക് തോന്നുകയാണെങ്കിൽ മടിക്കേണ്ട, ഉടൻ ശിശുരോഗ വിദഗ്ധനെ സന്ദർശിക്കുക.

രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും

കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റുക​ളും ഫ്ളേ​വ​നോ​യ്ഡു​ക​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു ഫ​ല​പ്ര​ദം. പ്രോട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ​യും ചക്ക​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം. ച​ക്ക​പ്പ​ഴ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ടെ​ൻ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം.

ച​ക്ക​പ്പ​ഴ​വും മ​റ്റു ച​ക്ക​വി​ഭ​വ​ങ്ങ​ളും രു​ചി​ക​ര​മാ​ണ്, ആ​രോ​ഗ്യ​ദാ​യ​ക​വും. ച​ക്ക​പ്പ​ഴ​ത്തി​ലെ നാ​രു​ക​ൾ ദ​ഹ​ന​ത്തി​നും മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം. വ​ൻ​കു​ട​ലി​ൽ ലൂ​ബ്രി​ക്കേ​ഷ​ൻ (അ​യ​വ്)​നി​ല​നി​ർ​ത്തു​ന്നു; മ​ല​ബ​ന്ധം ത​ട​യു​ന്നു. വ​ൻ​കു​ട​ലി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാ​യ​കം. കു​ട​ലി​ൽ വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ ഏ​റെ​നേ​രം ത​ങ്ങി​നി​ൽ​ക്കാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​കു​ന്നു; കോ​ള​ൻ​ കാ​ൻ​സ​ർസാ​ധ്യ​ത കു​റ​യ്ക്കു​ന്നു. 

ച​ക്ക​പ്പ​ഴ​ത്തി​ലും മ​റ്റു​മു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ഓ​ക്സി​ജ​ൻ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ(​ഓ​ക്സി​ഡേ​റ്റീ​വ് സ്ട്ര​സ് മൂ​ലം കോ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ ഡി​എ​ൻ​എ ഘ​ട​ന ത​ക​ർ​ക്കു​ന്നു; സാ​ധാ​ര​ണ​കോ​ശ​ങ്ങ​ളെ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളാ​ക്കി മാ​റ്റു​ന്നു)​നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​നീ​ര്യ​മാ​ക്കു​ന്നു; കോ​ശ​ത്തി​ലെ ഡി​എ​ൻ​എ​യ്ക്ക് സം​ര​ക്ഷ​ണം ന​ല്കു​ന്നു. ശ​രീ​രത്തി​ലെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വ​ൻ​കു​ട​ൽ, ശ്വാ​സ​കോ​ശം, അ​ന്ന​നാ​ളം എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. വി​റ്റാ​മി​ൻ സി ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​നി, അ​ണു​ബാ​ധ എ​ന്നി​വ​യി​ൽ​നി​ന്നു ശ​രീ​ര​ത്തി​നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ടെ​ൻ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം.

കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റുക​ളും ഫ്ളേ​വ​നോ​യ്ഡു​ക​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു ഫ​ല​പ്ര​ദം. പ്രോട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ​യും ച​ക്ക​പ്പ​ഴ​ത്തി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ഊ​ർ​ജ​ദാ​യ​ക​മാ​യ ഫ​ല​മാ​ണു ച​ക്ക​പ്പ​ഴം. ഉ​യ​ർ​ന്ന അ​ള​വി​ൽ ഊ​ർ​ജ​വും കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഫ്ര​ക്റ്റോ​ക്സ്, സൂ​ക്രോ​സ് എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ൾ, സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ് എ​ന്നി​വ​യി​ല്ല. അ​തി​നാ​ൽ ആ​രോ​ഗ്യ​ഭ​ക്ഷ​ണ​മാ​ണ് ച​ക്ക​പ്പ​ഴം, തി​ക​ച്ചും സു​ര​ക്ഷി​ത​വും.

വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റുക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രേട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒു​മി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​പ്പ​ഴ​ത്തി​ലു​ണ്ട്..​ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​മ്പ് വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട  പ്ര​വ​ർ​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തി​മ​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജന​റേ​ഷ​നി​ൽ നി​ന്നു ക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു. 

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ച​ക്ക​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിെ​ൻ​റ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാസ്യം സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം.
ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റുക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. കാ​ൽ​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ കാ​ൽ​സ്യം മു​റി​വു​ക​ളു​ണ്ടാ​കു​മ്പോൾ ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.

നല്ല ആരോഗ്യത്തിനായി നെല്ലിക്ക ജ്യൂസ് ശീലമാക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. . ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ്  കഴിച്ചാല്‍ മതിയാകും. ഇതിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്‌ട്രോളിന്‍റെ ലെവല്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ ലെവല്‍ കൂടുകയും ചെയ്യുമെന്നാണ്.

ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അള്‍സറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്‍റിഓക്‌സിഡന്‍റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അള്‍സറിന് ശമനം ഉണ്ടാക്കുന്നത്.നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്‍റി ഓക്‌സിഡന്‍റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്‍റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

പനിയ്ക്ക് പരിഹാരമായി ചില നാടന്‍ വഴികളിതാ

മഴക്കാലം ആരംഭിച്ചതോടെ പനിയും മറ്റ് രോഗങ്ങളും തലപൊക്കി തുടങ്ങുകയായി. സാധാരണ പനിയ്ക്ക് വീട്ടുവൈദ്യം തന്നെ ധാരാളമാണ്. പനി വേഗത്തില്‍ വിട്ടു മാറാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരിചയപ്പെടാം.

തുളസി - എല്ലാ വീടുകളിലും പ്രധാനമായും കാണുന്ന ഒരു ചെടിയാണ് തുളസി. അതിന്‍റെ ഔഷധ ഗുണമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. പനിയുള്ളപ്പോള്‍ തുളസി ചായ തയ്യാറാക്കി രണ്ടോ മൂന്നോ തവണ ദിവസവും കുടിച്ചാല്‍ പനി വിട്ടു മാറും. 20 തുളസി ഇല എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ഇടുക. ചെറിയ ഇഞ്ചി കഷ്ണങ്ങളാക്കി അരിഞ്ഞ് ഇതിലേക്ക് ഇടുക. ഇത് തിളപ്പിക്കുക. തീയില്‍ നിന്ന് ഇറക്കി വെച്ച ശേഷം രുചിയ്ക്കായി തേനും ചേര്‍ക്കുക.

വെളുത്തുള്ളി - വെളുത്തുള്ളി പനിയുള്ളപ്പോള്‍ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്‍റി ബാക്ടീരിയലായ ഒന്നാണ് വെളുത്തുള്ളി. ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി എടുക്കുക. വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം ഈ വെള്ളം കുടിയ്ക്കുക.

ആപ്പിള്‍ സിന്‍ഡര്‍ വിനാഗര്‍ - പനിയ്ക്ക് ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിന്‍ഡര്‍ വിനാഗര്‍. . ആപ്പിള്‍ സിന്‍ഡര്‍ വിനാഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് എടുക്കുക. ഈ മിശ്രിതം ഒരു തുണിയില്‍ മുക്കി നെറ്റിയിലും കഴുത്തിലും ഒക്കെ പുരട്ടുക.

ഇഞ്ചി - അദ്ഭുതകരമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി. വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നുമാണ് ഇഞ്ചി. പനിക്ക് പറ്റിയ ഒന്നാണ് ഇഞ്ചി ചായ. കുറച്ച്‌ വെള്ളത്തില്‍ ഒന്നോ രണ്ടോ കഷ്ണം ഇഞ്ചിയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച്‌ തേനും ചേര്‍ത്ത് കുടിയ്ക്കാവുന്നതാണ്. ദിവസം മൂന്നോ നാലോ തവണ ഇങ്ങനെ കുടിച്ചാല്‍ പനി മാറും.

ചന്ദനത്തിന്‍റെ മിശ്രിതം - ചന്ദനം എന്നത് തണുപ്പ് നല്‍കുന്ന വസ്തുവാണ്. കൂടാതെ ഇത് നിരവധി ആരോഗ്യ ഗുണവും നല്‍കുന്നു. ചന്ദനം നന്നായി അരച്ച്‌ കുഴമ്പ്  രൂപത്തിലാക്കുക. ഈ മിശ്രിതം പനിയുള്ളപ്പോള്‍ രണ്ടോ മൂന്നോ തവണകളായി തലയില്‍ നെറ്റിയില്‍ പുരട്ടുക. യഥാര്‍ത്ഥ ചന്ദനം തന്നെ വേണം ഉപയോഗിക്കുവാന്‍.

ഉപ്പ് ഇത്തിരി മതി

കാര്യം രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാല്‍ കക്ഷി നമ്മളെ വല്ലാതെ വലച്ചുകളയും. രക്തസമ്മര്‍ദം കൂടും:  ഉപ്പ് അമിതമായി ശരീരത്തിലെത്തിയാല്‍ വൃക്കയ്ക്ക് അതിനെ പുറന്തള്ളാന്‍ കഴിയില്ല. അപ്പോള്‍  രക്തത്തില്‍ ഉപ്പ് അടിയും. കറിയുപ്പിലുള്ള സോഡിയം വെള്ളത്തെ ആകര്‍ഷിക്കാന്‍ മിടുക്കനാണ്. അങ്ങനെ, രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങള്‍ക്കു  പുറത്തുള്ള ദ്രവങ്ങളിലേക്കുമൊക്കെ വെള്ളത്തെ വലിച്ചെത്തിക്കും. ഇതോടെ രക്തത്തിന്‍റെ അളവ് കൂടും, ഇതു പമ്പ് ചെയ്യാന്‍ ഹൃദയം കൂടുതല്‍ ജോലി ചെയ്യും, അങ്ങനെ രക്തസമ്മര്‍ദം കൂടും. മറ്റൊന്നു കൂടിയുണ്ട്. സോഡിയം കാല്‍സ്യത്തെയും ആകര്‍ഷിക്കും. ഇതു രക്തക്കുഴലുകളിലെ പേശികള്‍ മുറുകാനിടയാക്കും. അങ്ങനെ രക്തസമ്മര്‍ദം കൂടും. ഹൃദ്രോഗം: രക്താദിമര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍) ഹൃദയത്തിന്‍റെ ജോലി കൂട്ടുന്നതിനു പുറമെ, രക്തധമനികളുടെ സങ്കോചത്തിനും കാരണമാകും. ഇതു ഹൃദ്രോഗത്തിനും വഴിതെളിക്കും. പക്ഷാഘാതം: ഹൈപ്പര്‍ ടെന്‍ഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതിന്‍റെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം. അസ്ഥിക്ഷയം: ഉപ്പ് കൂടുതലായാല്‍ വൃക്കകള്‍ കാല്‍സ്യത്തെ കൂടുതല്‍  പുറന്തള്ളും. അങ്ങനെ അസ്ഥികളുടെ ആരോഗ്യവും നശിക്കും. വൃക്കയില്‍ കല്ല്: കാല്‍സ്യം  ഇങ്ങനെ കൂടുതലായി പുറന്തള്ളുന്നതു വൃക്കയിലെ കല്ലിനു കാരണമാകും. ചെയ്യേണ്ടത്: ചോറിലും മറ്റും ഉപ്പൊഴിച്ചു കഴിക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. ഒരാള്‍ക്ക് ഒരു ദിവസം ചെറിയ ടീസ്പൂണ്‍  ഉപ്പ് മാത്രം മതിയെന്നോര്‍ക്കണം. പപ്പടവും അച്ചാറും ഉണക്കമീനുമൊക്കെ നന്നായി നിയന്ത്രിക്കുക. ടിന്‍ഫുഡ് പരമാവതി ഒഴിവാക്കുക. അഥവാ വാങ്ങുകയാണെങ്കില്‍ സോഡിയം ഫ്രീ, ലോ സോഡിയം എന്നിങ്ങനെ രേഖപ്പെടുത്തിയതു നോക്കി വേണം വാങ്ങാന്‍.

കാൻസർ പ്രതിരോധം അടുക്കളയിൽ നിന്നു തുടങ്ങാം

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളുംഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണ​മെ​ന്ന് കാ​ൻ​സ​ർ സൊ​സൈ​റ്റി​യും നി​ർ​ദേ​ശി​ക്കു​ന്നു. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ യെ​ലോ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ.

വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ൻ
വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ൻ, സ്റ്റൊ​മ​ക് കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന്പ​ഠ​ന​ങ്ങ​ളു​ണ്ട്.​ വെ​ളു​ത്തു​ള്ളി​യി​ൽ അ​ലി​സി​ൻ എ​ന്ന എ​ൻ​സൈംഅ​ട​ങ്ങി​യി​രി​ക്കു​ന്നു.
ലൈ​കോ​പീ​ൻ
ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ൻ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ൻ​റി കാ​ൻ​സ​ർഇ​ഫ​ക്ടു​ണ്ട്.
ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കാം
ഗ്രീ​ൻ ടീ​ശീ​ല​മാ​ക്കു​ന്ന​തു കാ​ൻ​സ​ർ​ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ൻ 3 ഗാ​ലൈ​റ്റ് (ഇ​ജി​സി​ജി)​ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ്കാ​ൻ​സ​ർ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. ജ​പ്പാ​നി​ൽ 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ളസ്ത്രീ​ക​ളി​ൽ കാ​ൻ​സ​ർ​നി​ര​ക്കു കു​റ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യിട്ടുണ്ട്.അ​വ​ർ ദി​വ​സം 2-3 ക​പ്പ് ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ബ്ലൂ​ബെ​റി, സ്ട്രോ​ബ​റി എ​ന്നീഫ​ല​ങ്ങ​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം.
ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ
ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ലു​ള്ള നാ​രു​ക​ൾ കോ​ള​ൻ കാ​ൻ​സ​ർ ത​ട​യും. മൈ​ദ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.ധാ​ന്യ​ങ്ങ​ൾ വാ​ങ്ങി വൃ​ത്തി​യാ​ക്കി ക​ഴു​കി​യു​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ധാ​ന്യ​പ്പൊ​ടി​യി​ൽ നി​ന്നു നാ​രു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ അ​തു സ​ഹാ​യ​കം.
ഇ​ല​ക്ക​റി​ക​ളി​ലെ നാ​രു​ക​ൾ
ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ൽ നാ​രു​ക​ൾ ധാ​രാ​ളം. ക​ടു​കിന്‍റെ ഇ​ല ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന പൂ​രി, ച​പ്പാ​ത്തി എ​ന്നി​വ​യെ​ല്ലാംആ​രോ​ഗ്യ​ദാ​യ​കം. ഇ​ല​ക്ക​റി​ക​ളി​ലു​ള്ള ബീ​റ്റാ ക​രോട്ടിൻ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റും കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. ചീ​ര, പാ​ല​ക്, ക​ടു​കി​ല എ​ന്നി​വ​യും ഗു​ണ​ക​രം. വീട്ടുവ​ള​പ്പി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ല്ലാ​ത്ത​രം ഇ​ല​ക​ളും ക​റി​യാ​ക്കി ഉ​പ​യോ​ഗി​ക്കാം. ചീ​ര​യി​ല, മു​രി​ങ്ങ​യി​ല, മ​ത്ത​യി​ല..​തു​ട​ങ്ങി​യ​വ​യെ​ല്ലാം.
മ​ഞ്ഞ​ളി​ലെ കു​ർ​ക്യു​മി​ൻ
കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലൊ​ന്നാ​ണു മ​ഞ്ഞ​ൾ. അ​തി​ല​ട​ങ്ങി​യ കു​ർ​ക്യു​മി​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മെ​ന്നു ല​ബോ​റട്ട​റി പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. –

വേദനിപ്പിക്കുന്ന സയാറ്റിക്ക

ന​​​ട്ടെ​​​ല്ലിൽ​ ​​തു​​​ട​​​ങ്ങി കാ​​​ലു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ട​​​രു​​​ന്ന​ ​​വേ​​​ദ​​​ന​​​യാ​​​ണ് ​​സ​​​യാ​​​റ്റി​​​ക്ക. ഇ​​​ത് ഒ​​​രു​ ​​ത​​​ര​​​ത്തിൽ വാ​​​ത​​​രോ​​​ഗം​ ​​ത​​​ന്നെ​​​യാ​​​ണ്.​ ​​ഈ രോ​​​ഗം തു​​​ട​​​ങ്ങു​​​ന്ന​​​ത് ​ ​​ശ​​​രീ​​​ര​​​ത്തി​​​ലെ സ​​​യാ​​​റ്റി​​​ക് എ​​​ന്ന വ​​​ലിയ ഞ​​​ര​​​മ്പി​​​ന് ​​സം​​​ഭ​​​വി​​​ക്കു​​​ന്ന ഞെ​​​രു​​​ക്കം​ ​​മൂ​​​ല​​​മാ​​​ണ്.
സ​​​യാ​​​റ്റി​​​ക്ക​​​യു​​​ടെ വേ​​​ദന ​​ദൈ​​​നം​​​ദി​​​ന​ ​​ജീ​​​വി​​​ത​​​ത്തിൽ​ ​​വ​​​ള​​​രെ​​​യ​​​ധി​​​കം​ ​​അ​​​സ്വ​​​സ്ഥ​​​ത​ ​​ഉ​​​ണ്ടാ​​​ക്കു​​​ന്ന​ ​​ഒ​​​ന്നാ​​​ണ്.​ ​​ന​​​ട്ടെ​​​ല്ലി​​​ന് ഇ​​​ട​​​യ്ക്കു​​​ള്ള ​​ഡി​​​സ്ക്കി​​​ന് ​​സം​​​ഭ​​​വി​​​ക്കു​​​ന്ന​ ​​ച​​​ത​​​വു​​​ക​​​ളാ​​​ണ് ​​ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​ ​​കാ​​​ര​​​ണം. ​​തുടർ​​​ച്ച​​​യാ​​​യി നി​​​ന്നു​​​കൊ​​​ണ്ട് ജോ​​​ലി​ ​​ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ലാ​​​ണ് ​​കൂ​​​ടു​​​ത​​​ലാ​​​യി ഇ​ത് ക​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.​ ​​ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളിൽ​ ​​ന​​​ടു​​​വേ​​​ദന മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും കാ​​​ണു​​​ന്ന​​​ത്. തു​​​ടർ​​​ന്ന് കാ​​​ലി​​​ലേ​​​ക്കു​ ​​വേ​​​ദന വ്യാ​​​പി​​​ക്കും.​ 

കാ​​​ലി​​​ന്‍റെ പിൻ​​​വ​​​ശ​​​ത്ത് ​​അ​​​മി​​​ത​​​മാ​​​യ​ ​​മ​​​ര​​​വി​​​പ്പ്, വേ​​​ദന തു​​​ട​​​ങ്ങി​​​യവ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തും ഇ​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​മാ​​​ണ്. ചി​​​ല​ ​​രോ​​​ഗി​​​ക​​​ളിൽ കാ​​​ലിൽ വി​​​റ​​​യൽ​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​റു​​​ണ്ട്. കാ​​​ലിൽ​ ​​പു​​​ക​​​ച്ചിൽ​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​വ​​​രും​ ​​ഉ​​​ണ്ട്.​ ​​പ്ര​​​ധാ​​​ന​​​മാ​​​യും സ​​​യാ​​​റ്റി​​​ക്ക​ ​​ഉ​​​ള്ള​​​വർ​​​ക്ക് ഒ​​​രു​ ​​കാ​​​ലി​​​ന് ​​മാ​​​ത്ര​​​മാ​​​യി​ ​​ബ​​​ല​​​ക്കു​​​റ​​​വോ​ ​​മ​​​ര​​​വി​​​പ്പോ​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​റു​​​ണ്ട്.​ ​​ഡി​​​സ്ക്കു​​​കൾ​​​ക്കു​​​ണ്ടാ​​​കാ​​​വു​​​ന്ന തേ​​​യ്‌​​​മാ​​​നം​ ​​കൊ​​​ണ്ടും​ ​​സ​​​യാ​​​റ്റി​​​ക്ക​ ​​വ​​​രാം.

അ​​​മി​​​ത​​​മാ​​​യി​ ​​ഭാ​​​രം​ ​​ചു​​​മ​​​ക്കു​​​ന്ന​​​വ​​​രി​​​ലും​ ​​അ​​​മി​​​ത​​​മാ​​​യി​വ്യാ​​​യാ​​​മം​ ​​ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ലും​ ​​ഇ​​​ത് വ​​​രാ​​​നു​​​ള്ള​ ​​സാ​​​ദ്ധ്യ​​​ത​ ​​വ​​​ള​​​രെ​ ​​കൂ​​​ടു​​​ത​​​ലാ​​​ണ്.​ ​​സ്ഥി​​​ര​​​മാ​​​യി ദീർ​​​ഘ​​​നേ​​​രം​ ​​ഇ​​​രു​​​ച​​​ക്രം​ ​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രി​​​ലും​ ​​രോ​​​ഗ​​​സാ​​​ദ്ധ്യ​​​ത​ ​​കൂ​​​ടു​​​ത​​​ലാ​​​ണ്.​ ​വീ​​​ഴ്ച​​​കൾ​ ​​മൂ​​​ല​​​മോ,​ ​​കാ​​​ലു​​​കൾ​ ​​ഇ​​​ട​​​റു​​​ന്ന​​​തു​​​മൂ​​​ല​​​മോ, ത​​​ട്ടു​​​കൾ​​​ മൂ​​​ല​​​മോ പോ​​​ലും​ ​​ഇ​​​ത് സം​​​ഭ​​​വി​​​ക്കാം.

സ​​​യാ​​​റ്റി​​​ക്ക​ ​​ഉ​​​ള്ള​ ​​രോ​​​ഗി​​​ക​​​ളിൽ​ ​​വേ​​​ദ​​​ന​ ​​തു​​​ടർ​​​ച്ച​​​യാ​​​യി​ ​​നിൽ​​​ക്കു​​​ന്ന​​​തും​ ​​എ​​​ന്നാൽ​ ​​ത​​​രി​​​പ്പും​ ​​ക​​​ഴ​​​പ്പും​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​ത്ത​​​വ​​​രും​ ​​ഉ​​​ണ്ടാ​​​കാം.​ ​​മ​​​റ്റു​ ചില​ ​​രോ​​​ഗി​​​ക​​​ളിൽ​ വേ​​​ദ​​​ന​ ​​ഇ​​​ട​​​യ്ക്കി​​​ടെ​​​യാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ങ്കി​​​ലും കാ​​​ലി​​​ലെ​ ​​ക​​​ഴ​​​പ്പും​ ​​ത​​​രി​​​പ്പും​ ​​തു​​​ടർ​​​ച്ച​​​യാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു.ന​​​ട്ടെ​​​ല്ലിൽ​ ​​കു​​​ത്തു​​​ന്ന​​​തു​ ​​പോ​​​ലെ​​​യു​​​ള്ള​ ​​വേ​​​ദ​​​ന​ ​​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ വേ​​​ദ​​​ന​​​യു​​​ടെ​ ​​കാ​​​ഠി​​​ന്യം​ ​​കൂ​​​ടു​​​ന്ന​​​ത് ​​നിൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ്. കി​​​ട​​​ക്കു​​​മ്പോൾ വ​​​ല്ലാ​​​ത്ത​ ​​ആ​​​ശ്വാ​​​സ​​​വും​ ​​ല​​​ഭി​​​ക്കു​​​ന്നു.​ ​​

തു​​​ടർ​​​ച്ച​​​യാ​​​യി​ ​​ഇ​​​രു​​​ന്നു​ ​​ജോ​​​ലി​ ​​ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ലും​ ​​ഇ​​​ത് ​​ക​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാൽ​ ​​ഇ​​​രു​​​ന്ന് ​​ജോ​​​ലി​ ​​ചെ​​​യ്യു​​​ന്ന​​​വർ​ ​​ന​​​ടു​​​വ് ​​നി​​​വർ​​​ത്തി​ ​​പാ​​​ദ​​​ങ്ങൾ​ ​​നി​​​ല​​​ത്ത് ​​ഉ​​​റ​​​പ്പി​​​ച്ചി​​​രി​​​ക്ക​​​ണം.​ ​​മാ​​​ത്ര​​​മ​​​ല്ല,​ ​​ഒ​​​രേ​ ​​രീ​​​തി​​​യിൽ​ ​​അ​​​ധി​​​ക​​​നേ​​​രം​ ​​ഇ​​​രി​​​ക്കു​​​ന്ന​​​തും​ ​​ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​ത്ത​ര​ക്കാർ ഇ​​​ട​​​യ്ക്ക് അ​​​ല്പം​ ​​ന​​​ട​​​ക്കു​​​ന്ന​​​തും​ ​​ന​​​ല്ല​​​താ​​​ണ്.

ചി​​​ല​ ​​രോ​​​ഗി​​​ക​​​ളിൽ​ ​​ന​​​ട്ടെ​​​ല്ലി​​​ലാ​​​ണ് വേ​​​ദ​​​ന​ ​​തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ങ്കി​​​ലും​ ​​നി​​​തം​​​ബ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ത്താ​​​ണ് ​​ക​​​ഠി​​​ന​​​മാ​​​യ​ ​​വേ​​​ദന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളിൽ​ ​​ഈ​ ​​വേ​​​ദ​​​ന​ ​​കു​​​റ​​​യു​​​ന്ന​​​താ​​​യി​ ​​ക​​​ണ്ടു​​​വ​​​രു​​​ന്നു.അ​​​മി​​​ത​ ​​ഭാ​​​ര​​​മു​​​ള്ള​​​വർ​​​ക്കും​ ​​കു​​​ട​​​വ​​​യ​​​റു​​​ള്ള​​​വർ​​​ക്കും സ​​​യാ​​​റ്റി​​​ക്ക​ ​​വ​​​രാ​​​നു​​​ള്ള സാ​​​ദ്ധ്യ​​​ത​ ​​വ​​​ള​​​രെ​​​കൂ​​​ടു​​​ത​​​ലാ​​​ണ്.​ ​​ചി​​​ല​ ​​രോ​​​ഗി​​​ക​​​ളിൽ​ ​​അ​​​മി​​​ത​​​മാ​​​യി​ ​​ചു​​​മ​ ​​വ​​​രു​​​മ്പോ​​​ഴോ,​ ​​തു​​​മ്മൽ​ ​​ഉ​​​ണ്ടാ​​​കു​​​മ്പോ​​​ഴോ​​​ പോ​​​ലും​ ​​സ​​​യാ​​​റ്റി​​​ക്ക​​​യു​​​ടെ ​​വേ​​​ദ​​​ന​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​റു​​​ണ്ട്.​ ​ മ​​​റ്റു​ ​​ചി​​​ല​​​രിൽ​ ​​കാ​​​ലു​​​കൾ​ ​​ശോ​​​ഷി​​​ച്ചു​ ​​വ​​​രു​​​ന്ന​​​താ​​​യും​ ​​ക​​​ണ്ടു​​​വ​​​രു​​​ന്നു.​

​​​​സ​​​യാ​​​റ്റി​​​ക്ക​​​യു​​​ടെ​ ​​ചി​​​കി​​​ത്സ​ ​​നിർ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത് വേ​​​ദ​​​ന​​​യു​​​ടെ ​​കാ​​​ഠി​​​ന്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​കൊ​​​ണ്ടാ​​​ണ്.​ ​​ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളിൽ അ​​​മി​​​ത​​​മാ​​​യി​ ​​വേ​​​ദ​​​ന​ ​​സം​​​ഹാ​​​ര​​​ഗു​​​ളി​​​ക​​​ളെ​ ​​ആ​​​ശ്ര​​​യി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

കടപ്പാട് :www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate