অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പല്ലിലെ മഞ്ഞപ്പിനെ വൃത്തിയാക്കും ഒറ്റമൂലി

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറവും കറുപ്പ് കറയും എല്ലാം. ഇത് കാരണം പലപ്പോഴും ആത്മവിശ്വാസം പോലും ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പല്ലിലുണ്ടാവുന്ന കറ തന്നെയാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. എങ്ങനെയെങ്കിലും ഇതിനെ ഒന്ന് ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും വ്യക്തിശുചിത്വം ഇല്ലാത്തത് തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ദന്തസംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.എന്നാല്‍ ഇനി പല്ലിലെ കറയെ ഇല്ലാതാക്കി നമുക്ക് ആത്മവിശ്വാസത്തോടെ ചിരിക്കാവുന്നതാണ്. പല്ലിലെ കറയും മഞ്ഞ നിറവും പൂര്‍ണമായും മാറ്റി നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യസംരക്ഷണം മാത്രമല്ല ഇതിലൂടെ ശരീരസംരക്ഷണവും സാധ്യമാക്കേണ്ടത് അത്യാവശ്യമാണ്. പല്ലിന് നല്ല തൂവെള്ള നിറം നല്‍കി പല്ലിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാവുന്നതാണ്.അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും നമുക്ക് വര്‍ദ്ധിപ്പിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉമിക്കരി

ഉമിക്കരി ഇന്നത്തെ കാലത്ത് എന്താണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പണ്ട് പല്ല് വെളുപ്പിക്കാന്‍ ഉമിക്കരി കഴിഞ്ഞേ മറ്റൊന്നുള്ളൂ എന്നതാണ് സത്യം. ഉമിക്കരിയേക്കാള്‍ മികച്ച ഒന്നുമില്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച്‌ പറയാവുന്നതാണ്. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കുന്നതിനും പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിന് ഉമിക്കരി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഉമിക്കരി കൊണ്ട് നമുക്ക് പല ദന്തസംരക്ഷണ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. പല്ലിലെ മഞ്ഞ നിറം മാറുന്നതിന് ഇനി ഉമിക്കരിയിട്ട് പല്ല് തേച്ച്‌ നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്നത് തന്നെ കാര്യം.

വെളിച്ചെണ്ണ

നമ്മുടെ ലേഖനങ്ങളില്‍ തന്നെ പല തവണ പറഞ്ഞിട്ടുള്ളതാണ് വെളിച്ചെണ്ണയുടെ സൗന്ദര്യ ഗുണം. എന്നാല്‍ സൗന്ദര്യഗുണം എന്നതിലുപരി പല്ലിലെ കറ കളയുന്നതിനും മഞ്ഞ നിറത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞ നിറത്തേയും പല്ലിലെ കറയേയും ഇല്ലാതാക്കാവുന്നതാണ്. വെളിച്ചെണ്ണ 15 മിനിട്ട് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം.

 

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. ടൂത്ത് പേസ്റ്റില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നും രാവിലെ പല്ല് തേക്കുന്നത് ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത പേസ്റ്റ് കൊണ്ടാണെങ്കില്‍ പല്ലിലെ മഞ്ഞ നിറത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. പല്ലിലെ മഞ്ഞ നിറം മാത്രമല്ല പല്ലിലെ കറയേയും ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു.

 

തക്കാളി നീര്

തക്കാളി നീരു കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. പല്ലിലെ കറയെ ഇല്ലാതാക്കി അത് പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തക്കാളി നീര്. അതുകൊണ്ട് തക്കാളി നീര് കൊണ്ട് കവിള്‍ കൊള്ളുന്നതും പല്ല് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് പല വിധത്തിലാണ് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ തക്കാളി നീര് സഹായിക്കുന്നു.

ഉപ്പ്

ഉപ്പ് കറികളില്‍ മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് കൂടി പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഉപ്പ് ഉപയോഗിച്ച്‌ പല്ലിലെ മഞ്ഞ നിറത്തേയും കറയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പല്ല് തേക്കുന്നതിനായി അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും ഉപയോഗിച്ചാല്‍ അത് പല്ലിലെ കറയേയും മഞ്ഞ നിറത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഒരു നുള്ള് ഉപ്പ് മതി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉപ്പ് ദന്തസംരക്ഷണത്തിനും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

പഴുത്ത മാവിന്റെ ഇല

പണ്ട് കാലത്ത് പലരും പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് പഴുത്ത മാവിന്റെ ഇല. പഴുത്ത മാവിന്റെ ഇല ഉപയോഗിച്ച്‌ പല്ല് തേക്കുന്നത് ഇത്തരത്തില്‍ പല്ലിലെ കേട് മാറ്റുന്നതിനും പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നും രാവിലെ ഒരു പഴുത്ത മാവിന്റെ ഇല ചുരുട്ടി അത് കൊണ്ട് പല്ല് തേക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും നല്ലതാണ്. പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി കറ കളഞ്ഞ് എല്ലാ വിധത്തിലുള്ള അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉണക്ക നെല്ലിക്ക

ഉണക്ക നെല്ലിക്കയും ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്ക നെല്ലിക്ക എടുത്ത് ഇത് പൊടിച്ച്‌ ഇത് കൊണ്ട് പല്ല് തേക്കുക. പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഉണക്ക നെല്ലിക്ക. ഇതില്‍ അല്‍പം ഉപ്പും കൂടി മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ ഫലം ഇരട്ടിയാവും. പല ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉണക്ക നെല്ലിക്ക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് ഉണക്ക നെല്ലിക്ക.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഓറഞ്ച് തൊലി കൊണ്ട് പത്ത് മിനിട്ട് പല്ലില്‍ മസ്സാജ് ചെയ്ത് നോക്കൂ, ഇത് പല്ലിലെ അഴുക്കിനെ കളഞ്ഞ് പല്ലിലെ മഞ്ഞ നിറത്തിനും കറുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ തന്നെ പ്രകടമായ വ്യത്യാസം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഓറഞ്ച് തൊലി പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്.

അത്തിപ്പഴം

അത്തിപ്പഴം കൊണ്ടും സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അത്തിപ്പഴത്തിന്റെ കറ പല വിധത്തിലാണ് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു അത്തിപ്പഴം. അത്തിപ്പഴം കഴിക്കുന്നതും പല്ലിന് നല്ല ബലവും ആരോഗ്യവും നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച്‌ പല്ല് തേക്കാവുന്നതാണ്. ഇത് പല്ലിലെ കറക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആര്യവേപ്പിന്റെ തണ്ട് കടിച്ച്‌ ചവക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ആര്യവേപ്പ് പല്ലിലെ ആഴത്തില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കിനേയും കറയേയും പൂര്‍ണമായും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പല്ലിന് നല്ല ആരോഗ്യവും ബലവും ഉറപ്പും നല്‍കുന്നതിനും സഹായിക്കുന്നു.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate