অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവായ ആരോഗ്യവും പുത്തനറിവുകളും

പൊതുവായ ആരോഗ്യവും പുത്തനറിവുകളും

  1. ചെവിയുടെ ആരോഗ്യം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  2. മൈഗ്രേന്‍ വേദനക്ക് പരിഹാരം നല്കും വീട്ടുവൈദ്യങ്ങള്‍
  3. തൊണ്ടവേദന അകറ്റാന്‍ ചില പൊടിക്കൈകളിതാ....
  4. ദഹനേന്ദ്രീയവ്യവസ്ഥയെ ബാധിക്കുന്ന ക്രോണ്‍സ് രോഗം
  5. ജാതിയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍
  6. വ്യായാമത്തിനു ശേഷം ഈ കാര്യങ്ങള്‍ ഒഴിവാക്കണം
  7. മൃഗങ്ങളില്‍ നിന്നെത്തുന്ന മഹാവ്യാധികളെ സൂക്ഷിക്കണം
  8. ഏലക്കയുടെ ആരോഗ്യഗുണങ്ങള്‍
  9. അലര്‍ജിയെ അവഗണിക്കരുത്
  10. ഉരുളക്കിഴങ്ങിന്‍റെ ആരോഗ്യഗുണങ്ങള്‍
  11. പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളിതാ...
  12. കര്‍ക്കിടകത്തില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങളിതാ
  13. ആരോഗ്യത്തിനായി ഔഷധക്കഞ്ഞി സേവിക്കാം
  14. എന്താണ് ഓസ്റ്റിയോപീനിയ ?
  15. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കര്‍ക്കിടകമാസത്തിലെ പത്തിലക്കറി
  16. പെരുംജീരകത്തിന്‍റെ ഔഷധഗുണങ്ങള്‍
  17. വെരിക്കോസ് വെയിന്‍റെ കാരണങ്ങളറിയാം
  18. താറാവ്മുട്ടയുടെ ആരോഗ്യഗുണങ്ങള്‍
  19. എള്ളിന്‍റെ ആരോഗ്യഗുണങ്ങളറിയൂ....
  20. ഭക്ഷണം കേടാവാതെ സൂക്ഷിക്കാന്‍ ചില നാടന്‍ വഴികളിതാ
  21. ഷിഗെല്ലയെ പ്രതിരോധിക്കാം
  22. പഴങ്ങളിലും പച്ചക്കറികളിലും ഉള്ള കോഡ് അവഗണിക്കരുത്
  23. രാത്രി ഷിഫ്റ്റുകളിലെ ജോലി കാന്‍‌സറിന് കാരണമാകും
  24. കര്‍ക്കിടകത്തില്‍ ആരോഗ്യത്തിനായി ചെറുപയര്‍ കഴിക്കാം
  25. പഞ്ചസാര മുതിര്‍ന്നവരില്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കും
  26. ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
  27. സി ടി സ്‌കാന്‍ ട്യൂമറിന് കാരണമാകും
  28. വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചെവിയുടെ ആരോഗ്യം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെവി വൃത്തിയാക്കുന്നത്‌ അതീവ ശ്രദ്ധയോടെയാവണം. ചെവിക്കുളളില്‍ കോട്ടണ്‍ തുണി ഉപയോഗിച്ചു തുടയ്‌ക്കരുത്‌. നനച്ച തുണിയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു.

  • ചിലതരം രോഗങ്ങളും രോഗാവസ്ഥയും കേള്‍വി ശക്തിയെ ബാധിക്കുന്നു. പെട്ടെന്നുണ്ടാകുന്ന കേള്‍വിക്കുറവ്‌, തലയ്‌ക്കുളളിലും ചെവിക്കുളളിലും അനുഭവപ്പെടുന്ന മുരള്‍ച്ച എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.
  • പുറം ചെവിയിലെ അഴുക്ക്‌ നീക്കാം. പെന്‍സില്‍, പേന, റീഫില്‍, പേനയുടെ ക്യാപ്‌, തീപ്പെട്ടിക്കൊളളി, ഈര്‍ക്കില്‍, മൊട്ടുസൂചി, സേഫ്‌റ്റി പിന്‍ തുടങ്ങിയ കൂര്‍ത്തവസ്‌തുക്കള്‍ ചെവിക്കുളളില്‍ കടത്തരുത്‌. അവ ഇയര്‍ഡ്രമ്മില്‍ മുറിവുണ്ടാകുന്നതിനും കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
  • കോട്ടണ്‍ ബഡ്ഡുകള്‍ ചെവിയുടെ പുറം ഭാഗത്തു മാത്രമേ വയ്‌ക്കാവൂ.
  • ചെവിക്കുളളില്‍ വിരലിട്ടു ചൊറിയുന്ന ശീലം ഉപേക്ഷിക്കുക. ചെവിക്കുളളില്‍ വിരല്‍ സ്‌പര്‍ശിക്കാനിടയായാല്‍ കൈകള്‍ സോപ്പു പുരട്ടി കഴുകിഅണുവിമുക്തമാക്കുക
  • ചെവിവേദനയോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ ഇഎന്‍ടിയുടെയോ ഫിസിഷ്യന്‍റെയോ നിര്‍ദേശം തേടുക. ഉചിതമായ ചികിത്സ സ്വീകരിക്കുക.
  • വാക്‌സ്‌ കട്ടപിടിച്ച്‌ അസ്വസ്ഥത അനുഭവപ്പെടുമമ്പോള്‍ ഇഎന്‍ടിയുടെ ഉപദേശംതേടുക. ഓട്ടോസ്‌കോപ്‌ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ചെവിക്കുളളില്‍ അടിഞ്ഞുകൂടിയ ഇയര്‍ വാക്‌സ്‌ കാണാനാകും.
  • കട്ടിയായ മെഴുക്‌ അലിയിക്കാനുളള തുളളിമരുന്നുകള്‍ വിദഗ്‌ധനിര്‍ദേശപ്രകാരം സ്വീകരിക്കാം. ചെവിയില്‍ കൂര്‍ത്ത വസ്‌തുക്കള്‍ കടത്തുന്നത്‌ അപകടം.  ചെവിയില്‍ കടത്തുന്ന വസ്‌തുക്കളുടെ ഭാഗങ്ങള്‍ ചെവിക്കുളളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്.
  • നനച്ച തുണി ഉപയോഗിച്ചു പുറം ചെവി തുടയ്‌ക്കുക. പുറന്തളളപ്പെടുന്ന വാക്‌സ്‌ ഇപ്രകാരം നീക്കാം.
  • വാക്‌സ്‌ അലിയിക്കാന്‍ സഹായകമായ ദ്രാവകങ്ങള്‍ കര്‍ണനാളിയില്‍ഒഴിക്കാം.(ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നു മാത്രമേ ചെവിക്കുളളില്‍ ഒഴിക്കാവൂ) തുടര്‍ന്നു വിദഗ്‌ധ സഹായത്തോടെ ചെവിക്കുളളില്‍ വെളളം ചീറ്റിച്ചുകഴുകി വൃത്തിയാക്കുന്നു. ഇയര്‍ഡ്രമ്മില്‍(കര്‍ണപുടം) ദ്വാരമുളളവരില്‍ ഇതുചെയ്യാറില്ല.
  • ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ അണുബാധകള്‍ യഥാസമയം ചികിത്സിച്ചു ഭേദപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത്‌ ചെവിയില്‍ അണുബാധയ്‌ക്കുളള സാധ്യത കുറയ്‌ക്കും.
  • ചിലതരം മരുന്നുകള്‍ കേള്‍വിക്കു ദോഷകരം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍പാടുളളൂ. കേള്‍വിശക്തിയിലെ വ്യതിയാനം, ശരീരത്തിന്‍റെ ബാലന്‍സ്‌ തെറ്റുന്ന അനുഭവം, ചെവിക്കുളളില്‍ മുഴക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
  • ഉയര്‍ന്ന ശബ്ദം നിറയുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ശബ്ദപ്രതിരോധ സംവിധാനം ധരിക്കുക.
  • ഹോം തീയറ്റര്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ അധികശബ്ദം ഒഴിവാക്കുക.
  • ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ അതു നീക്കി കാതുകള്‍ക്കു വിശ്രമം അനുവദിക്കുക..

മൈഗ്രേന്‍ വേദനക്ക് പരിഹാരം നല്കും വീട്ടുവൈദ്യങ്ങള്‍

മൈഗ്രേനിനെ തലവേദനയുടെ ഗണത്തില്‍ ​പെടുത്താം. എന്നാല്‍ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ തലവേദനയെന്ന്​ തള്ളിക്കയാനും സാധിക്കില്ല. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാണിത്​. സാധാരണ തലവേദന പോലെയല്ല, അസഹനീയമാണ്​ മൈഗ്രേന്‍. അതിശക്​തമായ തലവേദന, ഛര്‍ദി, കാഴ്​ച മങ്ങുക, തലചുറ്റുക, അപസ്​മാരം തുടങ്ങിയ പല പ്രശ്​നങ്ങളും ഇതോടനുബന്ധിച്ച്‌​ ഉണ്ടാകാറുണ്ട്​.

പലപ്പോഴും ഈ അസുഖം പാരമ്പര്യമാണ് . മൈഗ്രനി​​ന്‍റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതമായവെളിച്ചം, ശബ്​ദം, ആള്‍ക്കൂട്ടം, യാത്ര, വെയിലേല്‍ക്കല്‍, ചില ഭക്ഷണങ്ങള്‍ എന്നിവ പലരിലും മൈഗ്രേനിന്​ കാരണമാകുന്നു. വ്യക്​തികള്‍ക്കനുസരിച്ച്‌​ രോഗകാരണങ്ങളും മാറും.

മൈഗ്രേന്‍ വന്നാല്‍ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റുംകഴിച്ച്‌​ ദിവസം തള്ളി നീക്കുന്നവരുണ്ട്​. അത്തരക്കാര്‍ വീട്ടില്‍ നിന്ന്​ ചെയ്യാവുന്ന ഈ വിദ്യകള്‍ ഒന്ന്​ പരീക്ഷിച്ച്‌​ നോക്കൂ.

മുന്തിരി ജ്യൂസ് : ഫ്രഷായമുന്തിരി വെള്ളത്തില്‍ ചേര്‍ത്ത്​ ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരംകുടിക്കാം. ധാരാളം നാരംശമുള്ള ഈ ജ്യൂസില്‍ വിറ്റാമിന്‍ എ, സി എന്നിവയും ആവശ്യത്തിന്​ കാര്‍ബോഹൈ​ഡ്രേറ്റും അടങ്ങിയിട്ടുണ്ട്​. ഇത്​​ മൈഗ്രേനി​​ന്‍റെ വേദനക്ക്​ ശമനം നല്‍കും.

ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച്‌​ ​ചേര്‍ത്ത നാരങ്ങാ ജ്യൂസ്​, ഇഞ്ചിച്ചായ എന്നിവയോ ഇഞ്ചി അരച്ച്‌​ കഴിക്കുകയോ ചെയ്യാം.

കറുവപ്പട്ട: കറുവ​പ്പട്ട​ പൊടിച്ച്‌​ വെള്ളത്തില്‍ ചാലിച്ച്‌​ നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച്‌​ കഴുകിക്കളയുക. ഇത്​ വേദനക്ക്​ ആശ്വാസം നല്‍കും.

അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത്​ കൂടുതല്‍ വെളിച്ചമുള്ള ഇടങ്ങള്‍ ഒഴിവാക്കുക. വെളിച്ചത്തില്‍ ഇരിക്കുന്നത്​ വേദന വര്‍ധിക്കുന്നതിനിടയാക്കും.

തടവുക: മൈഗ്രേനി​​ന്‍റെ വേദനയില്‍ നിന്ന്​ രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി തലോടുകയാണ്​. വേദനയുള്ളവര്‍ മറ്റാരെക്കൊണ്ടെങ്കിലും മസാജ്​ ചെയ്യിക്കുക. കഴുത്തി​േലക്കും തലയോട്ടിയിലേക്ക്​ ഇത്​ വ്യാപിപ്പിച്ചാല്‍ വേദന ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

മൈഗ്രേന് പരിഹാരം വീട്ടില്‍ തന്നെ

മൈഗ്രേന്‍ ഇന്ന് സര്‍വസധാരണമായ ഒരു അസുഖമായി മറിയിട്ടുണ്ട്. നമ്മുടെ ജീവിത ശൈലിയും ജോലിയും സ്ട്രെസ്സുമെല്ലാമാണ് മൈഗ്രേനിന് പ്രധാന കാരണം അസഹ്യമായ വേദനയാണ് മൈഗ്രേന്‍ ഉണ്ടാക്കുക. ഇതില്‍ നിന്നും രക്ഷ നേടുന്നതിന്പലരും സ്ഥിരമായി വേദനാ സംഹാരികള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് അപകടകരമാണ്.നമ്മുടെ നാഡീ വ്യവസ്ഥയെ ഇത് സാരമായി തന്നെ ബാധിക്കും.

മൈഗ്രേന്‍ ഉണ്ടാക്കുന്ന വേദനയെ ചെറുക്കാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ചില നാടന്‍മര്‍ഗങ്ങള്‍ ഉണ്ട്. ശരീരത്തെ ദോഷകരമായി ബധിക്കാതെ ഇത് വേദന കുറക്കും. ഇഞ്ചിക്ക് ഇതിന് പ്രത്യേക കഴിവുണ്ട്. ഇഞ്ചി കട്ടന്‍ചായയില്‍ ചേര്‍ത്ത്കുടിക്കുന്നത് മൈഗ്രൈന്‍ വേദന അകറ്റാന്‍ സഹാ‍യിക്കും.

മറ്റൊന്ന് മുന്തിരി ജ്യൂസ് കുടിക്കുന്നതാണ്. മധുരം ചേര്‍ക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാന്‍. ഇത് . നാഡികളില്‍ പ്രവര്‍ത്തിച്ച്‌ വേദന കുറക്കാ‍ന്‍ സഹായിക്കും.

കറുവപട്ട അരച്ച്‌നെറ്റിയില്‍ പുരട്ടുന്നതും വേദന കുറക്കാന്‍ നല്ലതാണ്.

തൊണ്ടവേദന അകറ്റാന്‍ ചില പൊടിക്കൈകളിതാ....

തൊണ്ട വേദനകൊണ്ടു ബുദ്ദിമുട്ടുന്നവരെ നമ്മള്‍ കാണാറുണ്ട് .തൊണ്ടയില്‍ അസഹ്യമായ വേദനയോടൊപ്പം ചുവന്ന നിറവും കാണപ്പെടുന്നു .കാലാവസ്ഥ വ്യതിയാനനത്തിനസരിച്ചും തണുപ്പുള്ള ആഹാരങ്ങള്‍ കഴിച്ചാലും വെള്ളം മാറികുളിക്കുമ്പോളും എല്ലാം തന്നെ പലരിലും തൊണ്ടവേദന രൂപപ്പെടുന്നു .

പനി, മൂക്കൊലിപ്പ്‌, ചെവിവേദന, കടുത്ത തൊണ്ടവേദന, വെള്ളമിറക്കാന്‍ പോലുംബുദ്ധിമുട്ട്‌, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്‌ എന്നിങ്ങനെയെല്ലാമുള്ള ലക്ഷണങ്ങളില്‍ എത്തിച്ചേരുന്ന ഈ രോഗത്തിന്‌ കാരണങ്ങള്‍പലതുണ്ട്. തൊണ്ടയിലുംസമീപത്തുള്ള ടോണ്‍സിലുകള്‍ എന്ന പ്രതിരോധവ്യവസ്‌ഥയുടെ ഭാഗമായ ഗ്രന്‌ഥികള്‍ക്കും ബാധിക്കുന്ന വിവിധ അണുബാധകളാണ്‌ പൊതുവായി ഈ അവസ്‌ഥക്ക്‌കാരണം.

ചൂടുവെള്ളം കവിള്‍ കൊള്ളുക, ധാരാളം ചൂടുവെള്ളം കുടിക്കുക, ആവി കൊള്ളുക വേദനസംഹാരി കഴിക്കുക തുടങ്ങിയവ നമുക്ക് വീട്ടില്‍ നിന്ന് ചെയ്യാവുന്നകാര്യങ്ങളാണ് എന്നാല്‍ ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗമെങ്കില്‍, ഈ വേദനക്ക് ആന്‍റിബയോട്ടിക്കുകള്‍ വേണ്ടിവരും..

ദഹനേന്ദ്രീയവ്യവസ്ഥയെ ബാധിക്കുന്ന ക്രോണ്‍സ് രോഗം

ദഹനേന്ദ്രീയവ്യവസ്ഥയെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് ക്രോണ്‍സ് രോഗം. വായമുതല്‍ മലദ്വാരം വരെ വരെ നീണ്ടു കിടക്കുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏതുഭാഗത്തെയും രോഗം ബാധിക്കാം. ചെറുകുടലിന്‍റെ അവസാന ഭാഗമായ ഇലിയത്തെ ആണ് ഈരോഗം കൂടുതലായും ബാധിക്കുന്നത്. സാധാരണ കുടല്‍രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെപ്രകടിപ്പിക്കുന്നതിനാല്‍ ക്രോണ്‍സ് രോഗം നിര്‍ണയിക്കുന്നതിനു നിരവധി പരിശോധനകള്‍ ആവശ്യമാണ്. മരുന്നുകള്‍ നല്കിയും ആവശ്യമെങ്കില്‍ സര്‍ജറി നടത്തിയും രോഗചികിത്സ സാധ്യമാണ്. ക്രോണ്‍സ് രോഗത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ വെളിവായിട്ടില്ല.രോഗം തീവ്രമായാല്‍ ചെറുകുടലിലെ ഭിത്തിയുടെ കനം വര്‍ധിക്കുകയും ചെറുകുടലിന്‍റെ വ്യാസം കുറയുകയും ചെയ്യുന്നു.രോഗം തീവ്രമായാല്‍ കുടലില്‍ തടസമുണ്ടാകാനുളള സാധ്യത വര്‍ധിക്കും. ക്രോണ്‍സ് രോഗികളില്‍ വിശപ്പില്ലായ്മ സാധാരണയാണ്.എന്നാല്‍ ആഹാരനിയന്ത്രണം ആവശ്യമില്ല. രോഗതീവ്രത കുറയ്ക്കാന്‍ മരുന്നുകള്‍ കൃത്യമായി കഴിക്കുക.പുകവലി ഉപേക്ഷിക്കുന്നതും പോഷകാഹാരങ്ങള്‍ കഴിക്കുന്നതും ഉത്തമം . ക്രോണ്‍സ് രോഗികളിലെ കടുത്ത മാനസികസമ്മര്‍ദം രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജാതിയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ജാതിക്ക എന്ന ഫലം ഒരുപാട് ഗുണത്തോട് കൂടി സ്വാദുള്ള ഒന്നാണ് .നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഇതിന് വില അല്പം ഏറെ തന്നെയാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും സുഗന്ധ വ്യഞ്ജനങ്ങളില്‍പെടുന്ന ഇത്ആരോഗ്യ പരമായ പല ഗുണങ്ങള്‍ക്കും ഏറെ മികച്ച ഒന്നു തന്നെയാണ്. ഒപ്പം പലരോഗങ്ങള്‍ക്കുള്ള പരിഹാരവും കൂടിയാണ്. വയര്‍ സംബന്ധമായ എല്ലാപ്രശ്‌നങ്ങള്‍ക്കും ജാതിയ്ക്ക മികച്ച ഒന്നാണ്.

ജാതിയ്ക്കയില്‍ അടങ്ങിയിട്ടുള്ള എസന്‍ഷ്യല്‍ ഓയില്‍ ക്യാന്‍സര്‍ തടയുന്നതിന് ഏറെ ഗുണകരമാണ്. അതുപോലെ ജാതിയുടെ ഇലയോ ജാതിപത്രിയോ ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം, പാലില്‍ ജാതിയ്ക്ക പൊടിച്ചു ചേര്‍ത്തു കഴിയ്ക്കാം. തേനില്‍കലര്‍ത്തി കഴിയ്ക്കാം.വാതസംബന്ധമായ വേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ജാതിയ്ക്ക.

ദഹനത്തിനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. ഇത് വയറിളക്കം, മലബന്ധം, ഛര്‍ദി, ഗ്യാസ്, വയര്‍ വീര്‍ക്കുക, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. ജാതിയ്ക്ക പൊടിച്ചതും തേനും പകുതി പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തടിച്ചു കുടിയ്ക്കാം. ഇത് നല്ലൊരു സെക്‌സ്ടോണിക്കാണ്. ശീഘ്രസ്ഖലനം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ജാതിയ്ക്ക. ഈപ്രശ്‌നങ്ങളുള്ളവര്‍ ഇത് പാലിലോ തേനിലോ കുരു പൊടിച്ചു ചേര്‍ത്തോ ജാതിപത്രി ചേര്‍ത്തോ കഴിയ്ക്കാം. സെക്‌സ് താല്‍പര്യം കുറവാണെങ്കില്‍ ജാതിയ്ക്ക പൊടിച്ചതു പാലിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കുക. ഗുണമുണ്ടാകും.

വ്യായാമത്തിനു ശേഷം ഈ കാര്യങ്ങള്‍ ഒഴിവാക്കണം

വ്യായാമത്തിനു ശേഷം നിങ്ങള്‍ ചെയ്യരുതാത്ത നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, വ്യായാമമെല്ലാം കഴിഞ്ഞ് എവിടെയെങ്കിലും ചടഞ്ഞുകൂടിയിരുന്ന് ടിവികാണാമെന്ന് കരുതിയാല്‍ അതും നിഷിദ്ധമായ കാര്യങ്ങളുടെ പട്ടികയില്‍പെടും! ജിമ്മില്‍ ഒരു മണിക്കൂര്‍ സമയം ചെലവിട്ടശേഷം അതിന്‍റെ ഗുണം പാഴാവാതിരിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. വ്യായാമത്തിനുശേഷം ചെയ്യരുതാത്ത കാര്യങ്ങളിതാ...

  • കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കരുത്

വ്യായാമംചെയ്ത ശേഷം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ വ്യായാമത്തിനായി ചെലവഴിച്ച സമയം പാഴാക്കുകയായിരിക്കും. ഇതിനു പകരം കാര്‍ബ്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ. ഇവ പെട്ടെന്ന് ദഹിക്കുകയും രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യും. കൊഴുപ്പ് ദഹനത്തെ സാവധാനത്തിലാക്കുന്നു.

  • വെള്ളം കുടിക്കാതിരിക്കരുത്

വെള്ളംകുടിക്കുന്നത് ഒഴിവാക്കുകയേ ചെയ്യരുത്. സാധാരണഗതിയില്‍, നിങ്ങള്‍ വ്യായാമംചെയ്യുന്ന അവസരത്തില്‍ വെള്ളം കുടിക്കില്ലായിരിക്കും. എന്നാല്‍, വ്യായാമത്തിനു ശേഷമുള്ള സമയം ശരീരത്തിലെ ജലനഷ്ടം പരിഹരിക്കേണ്ടതുണ്ട്. ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയ പാനീയമായിരിക്കും ഉത്തമം. അതിനായി, കരിക്കിന്‍വെള്ളം കുടിച്ചാല്‍ മതിയാവും.

  • വ്യായാമം ചെയ്യുമ്പോള്‍ ധരിച്ച വസ്ത്രം മാറ്റാതിരിക്കരുത്

വിയര്‍ത്തൊട്ടിയ വസ്ത്രങ്ങളില്‍ അണുക്കള്‍ ഉണ്ടായിരിക്കും. ഇവ ദീര്‍ഘനേരം ധരിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ അണുബാധകള്‍ ഉണ്ടാകാം. ശരീര ദുര്‍ഗന്ധം വേറെയു. ശരീരംവൃത്തിയാക്കിയ ശേഷം വായുസഞ്ചാരമുള്ള വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

  • ശരീരം ശാന്തമാകാന്‍ അനുവദിക്കുക

ശരീരത്തെ ശാന്തമാക്കുന്നതിനായി പോസ്റ്റ്-ജിം സ്ട്രെച്ചുകള്‍ അല്ലെങ്കില്‍ യോഗ സഹായിക്കും. ഇതിലൂടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് സാധാരണഗതിയിലാക്കാന്‍സാധിക്കും. ഇത് അടുത്ത തവണ വ്യായാമം ചെയ്യുന്ന അവസരത്തില്‍ വിഷമതകള്‍ കുറയ്ക്കുന്നതിനും സഹായകമായിരിക്കും.

  • മുഖത്ത് സ്പര്‍ശിക്കാതിരിക്കുക

വ്യായാമത്തിനുശേഷം ശുചിയാക്കാത്ത കൈകള്‍ ഉപയോഗിച്ചോ വിയര്‍പ്പില്‍ കുതിര്‍ന്ന ടവ്വല്‍ ഉപയോഗിച്ചോ മുഖത്ത് സ്പര്‍ശിക്കുന്നത് ഏറ്റവും മോശമായ സംഗതിയായിരിക്കും! നിങ്ങള്‍ക്ക് മുമ്പ്, ജിമ്മിലെ ഉപകരണങ്ങളില്‍ എത്രയോ ആളുകള്‍സ്പര്‍ശിച്ചതായിരിക്കാമെന്ന് ആലോചിച്ചുനോക്കൂ! മുഖം തുടയ്ക്കുന്നതിനായിപ്രത്യേകം ടവ്വല്‍ സൂക്ഷിക്കുന്നത് ഇതിനൊരു പരിഹാരമാണ്. മുഖം കഴുകുന്നതിനുമുമ്പ് കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുക.അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വ്യായാമം കൂടുതല്‍ ആരോഗ്യകരവും ഫലപ്രദവുമായി മാറും.

മൃഗങ്ങളില്‍ നിന്നെത്തുന്ന മഹാവ്യാധികളെ സൂക്ഷിക്കണം

നിപ എന്ന മഹാരോഗം നമ്മുടെ നാട്ടില്‍ ഭീതി പടര്‍ത്തിയത് ഈയടുത്തകാലത്തായിരുന്നല്ലോ. പഴംതീനി വവ്വാലുകളാണ് ഈ രോഗത്തിന്റെ വാഹകരെന്ന്തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കെത്തുന്ന രോഗങ്ങള്‍ ഏറെയാണ്. ഇങ്ങനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നരോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍ എന്നറിയപ്പെടുന്നത്.

നായ്ക്കളെ സൂക്ഷിക്കാം

പേവിഷബാധ: രോഗം ബാധിച്ച മൃഗത്തിന്‍റെ (തെരുവുനായ, പൂച്ച, കുറുക്കന് ) ഉമിനീരിലാണ് വൈറസ് അണുക്കള്‍ കാണുന്നത്.കടി, മാന്തല്‍ എന്നിവയില്‍ക്കൂടി രോഗം പകരുന്നു. പെരുമാറ്റത്തിലെ മാറ്റം, വായിലൂടെ ഉമിനീര്‍ ഒലിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. വളര്‍ത്തുനായ്ക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുക, തെരുവുനായ്ക്കളെ നിയന്ത്രിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

ക്യൂട്ടേനിയസ് ലാര്‍വ മൈഗ്രന്‍സ്: ഹുക്ക് വേം ആണ് രോഗഹേതു. നായ, പൂച്ച എന്നിവയുടെ  വിസര്‍ജ്യത്തില്‍ കാണുന്നലാര്‍വ മ ണ്ണില്‍ പതിക്കുകയും ഇവകലര്‍ന്ന മണ്ണ്, വെള്ളം എന്നിവയില്‍ക്കൂടി ചെരിപ്പില്ലാതെ നടക്കുമ്പോള്‍ ഇവ തൊലിയില്‍ തുളച്ചുകയറി രോഗം പകര്‍ത്തുകയും ചെയ്യുന്നു. ത്വക്കില്‍ ചൊറിച്ചില്‍, നീര്, തൊലിപൊട്ടി വെള്ളം ഒലിക്കുക, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.

വിസറല്‍ ലാര്‍വ മൈഗ്രന്‍സ്:  ഈ രോഗം പകര്‍ത്താന്‍ കഴിവുള്ള ടോക്‌സോക്കാര വിരയുടെ ലാര്‍വ വയറ്റില്‍പെട്ടാല്‍ അലര്‍ജിയും കാഴ്ചയില്ലായ്മയും അനുഭവപ്പെടുന്നു. രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരമരുന്ന് നല്‍കിയും വിസര്‍ജ്യം പെട്ടെന്നുതന്നെ നീക്കംചെയ്തും രണ്ടുരോഗങ്ങളും ഒഴിവാക്കാം.

ടോക്‌സോപ്ലാസ്‌മോസിസ്: വേവിക്കാത്ത ഇറച്ചി കഴിക്കുന്നതിലൂടെ പൂച്ചകളില്‍ രോഗം ഉണ്ടാകുന്നു. രോഗം ബാധിച്ച പൂച്ചകളുടെ വിസര്‍ജ്യത്തിലൂടെ ടോക്‌സോപ്ലാസ്മ പ്രോട്ടോസോവകള്‍ തറ മലിനപ്പെടുത്തുന്നു. സ്ത്രീകളില്‍ ഗര്‍ഭം അലസല്‍, വൈകല്യമുള്ള ശിശുക്കള്‍എന്നിവയ്ക്ക് കാരണമാകുകയും ത്വക് രോഗങ്ങള്‍, അലര്‍ജി എന്നിവ ഉണ്ടാക്കുകയുംചെയ്യുന്നു. ക്യാറ്റ് ഫ്ളൂ, ക്ഷയരോഗം എന്നിവയും പൂച്ചകളില്‍നിന്ന്പകരുന്നവയാണ്.

ഇറച്ചി ചതിച്ചാല്‍

നന്നായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെ പകരുന്ന രോഗമാണ് ടേനിയാസിസ്. പന്നിമാംസം, ബീഫ്, മത്സ്യം എന്നിവ ശരിക്ക് വേവിക്കാതെ കഴിക്കുന്നത് രോഗകാരണമാകുന്നു.

കൊതുകുകളില്‍ നിന്ന്

ഡെങ്കിപ്പനി എന്ന വൈറസ് രോഗം പെണ്‍കൊതുകുകളുടെ കടിയില്‍ക്കൂടി പകരുന്നു. ഈഡിസ്ഈജിപ്റ്റി, ഈഡിസ് ആന്‍ബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിമൂലം 3 മുതല്‍ 15 ദിവസത്തിനകം ശക്തിയായ പനി, സന്ധിവേദന, ശരീരവേദന, ഛര്‍ദി, കണ്ണ് ചുവക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. രക്തക്കുഴലുകള്‍ വീര്‍ത്ത് ചോര്‍ച്ച ഉണ്ടാകാറുണ്ട്. രോഗിയെ ഉടന്‍ ചികിത്സയ്ക്ക് വിധേയമാക്കണം. കൊതുകു നിവാരണമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എലികള്‍ തരുന്ന രോഗങ്ങള്‍

ലെപ്‌റ്റോ സ്‌പൈറോസിസ് (എലിപ്പനി): രോഗം പകരുന്നത് എലി, പെരുച്ചാഴി (തുരപ്പന്‍) എന്നിവയുടെ വിസര്‍ജ്യത്തിലടങ്ങിയ 'സ്‌പൈറോക്കീറ്റ്' ബാക്ടീരിയ വഴിയാണ്. അണുക്കള്‍ മണ്ണ്‌ , വെള്ളം എന്നിവയെ മലിനപ്പെടുത്തുകയും തൊലിയിലെ മുറിവില്‍ക്കൂടിയും ഭക്ഷണം, വായു എന്നിവയില്‍ക്കൂടിയും ശരീരത്തില്‍ പ്രവേശിച്ച്‌ 2 മുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കുകയും ചെയ്യുന്നു. പനി, ശരീരവേദന, ഞരമ്ബ്തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നു. കരള്‍, വൃക്ക എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉടന്‍ ചികിത്സ ലഭ്യമാക്കണം. എലി നശീകരണം, ബോധവത്കരണം എന്നിവ പ്രതിരോധ മാര്‍ഗങ്ങള്‍.

പ്ലേഗ്: യേര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ രോഗം ഉണ്ടാക്കുന്നു. ഇവ എലി, തുരപ്പന്‍, നായ, പൂച്ച എന്നിവയില്‍ കാണുന്നു. ഇവയെ ചെള്ള് കടിക്കുമ്പോള്‍ അണുക്കള്‍ കൊതുകിന്‍റെ ആമാശയത്തില്‍ തടഞ്ഞുനില്‍ക്കുകയും രോഗവാഹകരായ ചെള്ള് മനുഷ്യനെ കടിക്കുമ്പോള്‍ ആമാശയത്തിലുള്ള അണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍പ്രവേശിച്ച്‌ 3 മുതല്‍ 7 ദിവസത്തിനകം രോഗലക്ഷണം കാണിക്കുകയും ചെയ്യുന്നു.ഛര്‍ദി, പനി, ലിംഫ്‌നോഡ് വീര്‍ക്കല്‍ (വീര്‍ത്ത ലിംഫ്‌നോഡുകള്‍ 'ബുബേ' എന്നറിയപ്പെടുന്നു.) എന്നിവ കാണുന്നു. എലിനശീകരണം മുന്‍കരുതല്‍.

പാലില്‍നിന്നും

നന്നായി തിളപ്പിക്കാത്ത പാല്‍, മാംസം എന്നിവ കഴിക്കുന്നത് മനുഷ്യരില്‍ സന്ധിവേദന, ശരീരവേദന, ഗര്‍ഭം അലസുക, വന്ധ്യത എന്നിവ ഉണ്ടാക്കാം. ഇവയില്‍ അടങ്ങിയ ബ്രൂസല്ല അബോര്‍ട്ടസ്/മെലിട്ടന്‍സ് എന്നീ ബാക്ടീരിയാ അണുക്കളാണ് കാരണം.ബ്രൂസല്ലോസിസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ പാലിലും മാംസത്തിലും അണുക്കള്‍ കാണുന്നു. കന്നുകാലികളെ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം.

കൊക്കുരുമ്മും രോഗം

തത്ത, പ്രാവ്, ടര്‍ക്കി, താറാവ്, ഗീസ് എന്നിവയില്‍ കാണുന്ന 'ക്ലാമൈഡിയ സിറ്റസി' എന്ന ബാക്ടീരിയ 'സിറ്റക്കോസിസ്' (ഓര്‍ണിതോസിസ്) രോഗം പരത്തുന്നു. ഇവയുടെ വിസര്‍ജ്യം, തൂവലുകള്‍ എന്നിവയില്‍ അടങ്ങിയ അണുക്കള്‍ രോഗകാരണമാകുന്നു.

ഏലക്കയുടെ ആരോഗ്യഗുണങ്ങള്‍

ഏലക്ക നമ്മുടെ നാട്ടില്‍ ഏറ്റവും വില കല്‍പ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ്. എന്നാല്‍ ഏലക്ക നല്‍കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ആഹാരത്തിന് മണവും രുചിയും പകരാന്‍ മാത്രമല്ല. നല്ല ആരോഗ്യദായകമാക്കാനും ഏലക്കക്കുള്ള കഴിവ് നാം ചിന്തിക്കുന്നതിലും മുകളിലാണ്.

ഏലക്ക ഒരു ഔഷധമാണ് എന്ന് തന്നെ പറയാം. ക്യാന്‍സറിനെപോലും തടുത്ത് നിര്‍ത്താനുള്ള ശേഷി ഏലക്കക്കുണ്ട് എന്നതാണ് വാസ്തവം. ഹൃദയാഘാതത്തെ നിയന്ത്രിക്കാനും രക്തചംക്രമത്തെ വര്‍ധിപ്പിക്കാനുമെല്ലാം ഏലക്ക ദിവസേന ആഹാരത്തിന്‍റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.

ധാരാളം ആന്‍റീ ഓക്സിഡന്‍റ്സ് അടങ്ങിയിരിക്കുന്ന ഏലക്ക സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തെ മൃദുവാക്കാന്‍ ഇത് സഹായിക്കും. ഏലക്കയില്‍ ധാരാളമായിഅടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ തടയാന്‍ സഹായകരമാണ്. ലൈംഗികശേഷിവര്‍ധിപ്പിക്കുന്നതിനായി ഉള്ള മരുന്നുകളില്‍ ഒരു പ്രധാന സാന്നിധ്യമാണ് ഏലക്ക.

അലര്‍ജിയെ അവഗണിക്കരുത്

ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ചെവി, മൂക്ക്, തൊണ്ട എന്നിവ. ഇവ മൂന്നും വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളാണ്. മൂക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍ വന്നാല്‍ പിന്നീട് അത് ചെവിയിലേക്കോ തൊണ്ടയിലേക്കോ ബാധിക്കാം.അതിനാല്‍ ഇവയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവമേറിയതും പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സിക്കേണ്ടതും ആണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഒരേപോലെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നു.

മൂക്കിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒന്നാണ്അലര്‍ജിക് റൈനറ്റിസ്. നഗരവത്കരണത്തിന്‍റെ ഫലമായി വീട്ടിലെ പൊടിയുംപുറത്തുള്ള വായു മലിനീകരണവും മിക്ക ആളുകളെയും അലര്‍ജി രോഗികളാക്കുന്നു. ഈ അസുഖം മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ കൊച്ചുകുട്ടികളിലും കാണുന്നു. രാവിലെ എഴുന്നേറ്റ ഉടനെ വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പും പിന്നെ കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും ചൊറിച്ചിലും അനുഭവപ്പെടും. 

ചില ആളുകള്‍ക്ക് വീടിനുള്ളിലെ പൊടി, തണുപ്പുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാലോ മഞ്ഞുകാലം അലമാരയ്ക്ക് അകത്തുള്ള വസ്ത്രങ്ങള്‍ എടുത്താല്‍ പോലും ശക്തമായ തുമ്മല്‍ കണ്ടുവരുന്നുണ്ട്. കുട്ടികളില്‍ ഇത്തരം അലര്‍ജികള്‍ ചികിത്സിച്ചിട്ടില്ലെങ്കില്‍ ശ്വാസംമുട്ടലോ അഥവാ ആസ്തമയിലേക്കോ പോകുവാന്‍ ഇടയുണ്ട്. ഒരു ചെറിയ രക്തപരിശോധനയിലൂടെയും പിന്നെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ഈ രോഗം പെട്ടെന്ന് കണ്ടുപിടിക്കാം. പാരമ്പര്യമായും ഈ അലര്‍ജിക് റൈനറ്റിസ് ചില കുടുംബങ്ങളില്‍ കണ്ടുവരാം.

ഉരുളക്കിഴങ്ങിന്‍റെ ആരോഗ്യഗുണങ്ങള്‍

രു​ചി​ക​ര​മായ വി​ഭ​വ​ങ്ങള്‍ ത​യാ​റാ​ക്കാന്‍ നാം ഉ​രു​ള​ക്കി​ഴ​ങ്ങ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് . രു​ചി​യ്‌​ക്ക് പു​റ​മേ ആ​രോ​ഗ്യ​പ​ര​മാ​യും ഉ​രു​ള​ക്കി​ഴ​ങ്ങി​ന് മെ​ച്ച​മു​ണ്ട്.

കാര്‍​ബോ​ ഹൈ​ഡ്രേ​റ്റ്സ്, പ്രോ​ട്ടീന്‍, വൈ​റ്റ​മിന്‍​സ്, മി​ന​റല്‍​സ് എ​ന്നിവ അ​ട​ങ്ങി​യി​ട്ടു​ണ്ട്. വൈ​റ്റ​മിന്‍ എ, സി, ബി, ഫോ​ളി​ക് ആ​സി​ഡ്, അ​യേണ്‍, കാ​ത്സ്യം, പൊ​ട്ടാ​സി​യം, ഫോ​സ്‌ഫറ​സ് തു​ട​ങ്ങി ധാ​രാ​ളം പോ​ഷക ഘ​ട​ക​ങ്ങള്‍ ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. പാച​കം ചെ​യ്യും മുന്‍​പ്ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെതൊ​ലി ക​ള​യ​രു​ത്. തൊലി​യില്‍ ഇ​രു​മ്പ് നാ​രു​കള്‍ എ​ന്നി​വ​യ്‌​ക്ക് പു​റ​മേ ഉ​രു​ള​ക്കി​ഴ​ങ്ങില്‍ ഉ​ള്ള​തി​ന്‍റെ അ​ഞ്ച് മു​തല്‍ പ​ത്തി​ര​ട്ടി വ​രെ ആ​ന്‍റിഓ​ക്സി​ഡ​ന്‍റ്, തൊ​ലി​യില്‍ അട​ങ്ങി​യി​ട്ടു​ണ്ട്.അള്‍​സ​റി​നെ സു​ഖ​പ്പെ​ടു​ത്താന്‍ ഉ​രു​ള​ക്കി​ഴ​ങ്ങ് ജ്യൂ​സി​നാ​വും. ക​ര​ളില്‍ അ​ടി​ഞ്ഞു​കൂ​ടാന്‍ സാ​ദ്ധ്യ​ത​യു​ള്ള വി​ഷാം​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കും. 
പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് ഒ​രു മ​ണി​ക്കൂര്‍ മുന്‍​പോ രാ​ത്രി ഉ​റ​ക്ക​ത്തി​ന് ഒ​രു മ​ണി​ക്കൂര്‍ മുന്‍​പോ ഒ​രു ഗ്ലാ​സ് ഉ​രു​ള​ക്കി​ഴ​ങ്ങ് ജ്യൂ​സ് കു​ടി​ക്കു​ന്ന​ത് ത​ടി കു​റ​യ്‌​ക്കും. ര​ക്ത​സ​മ്മര്‍​ദ്ദം സാ​ധാ​രണ നി​ല​യി​ലാ​ക്കും.  ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പൊ​ട്ടാ​സ്യം ഹൃ​ദ​യ​ത്തി​നും ര​ക്ത​ക്കു​ഴ​ലു​കള്‍​ക്കും ന​ല്ല​താ​ണ്.

പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രമേഹം ഒരസുഖം മാത്രമല്ല ഒരവസ്ഥ കൂടിയാണ് . രക്തത്തില്‍ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥ . അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .

പ്രമേഹത്തിനുളള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്. ഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് ശേഷവും രക്തം പരിശോധിക്കണം.പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഹീമോഗ്ലോബിന്‍ പരിശോധിച്ചിരിക്കണം. കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നത് പ്രമേഹരോഗികള്‍ ചെയ്യേണ്ട കാര്യമാണ്. സമയം തെറ്റി കഴിക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.

പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. ഓട്സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.

കര്‍ക്കിടകത്തില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങളിതാ

പഞ്ഞമാസക്കാലം എന്നാണു കര്‍ക്കടകത്തെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. രോഗകാലമായത് കൊണ്ട് തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ അസുഖങ്ങളുടെ പിടിയിലാകുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ...

ചുമ, പനി, ടോണ്‍സലൈറ്റ്സ്, സൈനസൈറ്റിസ്, ആസ്മ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഈ മാസത്തില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനു പ്രധാനകാരണം കാലാവസ്ഥയാണ്. ഇവയ്ക്ക് പുറമേ വയറുവേദന, വയറിളക്കം, കഫക്കെട്ട്, നെഞ്ചില്‍ വേദന, കാല്‍കടച്ചില്‍ ചെവിയില്‍ നിന്നു വെള്ളം വരല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വേറെയും.അത്തരം രോഗങ്ങളില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് അവര്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതെ നോക്കുക എന്നതാണ്.

നനഞ്ഞ ഷര്‍ട്ടിട്ടിരുന്നാല്‍ നെഞ്ചത്തു കഫക്കെട്ട്, നെഞ്ചു വേദന തുടങ്ങിയവ ഉണ്ടാകും. കൂടാതെ നനഞ്ഞ ട്രൗസര്‍ ഇട്ടു രാത്രി കിടന്നാല്‍ വൃക്ഷണങ്ങളില്‍ കടുത്ത വേദന വരും. ചെവിയില്‍ നിന്നു വെള്ളം വരുന്നതും തണുപ്പുകൊണ്ടാണ്. തണുപ്പു കാലത്തുകുട്ടികളെ, സ്വെറ്റര്‍ ഇടുന്ന ശീലം ചെറുപ്പത്തിലേ പഠിപ്പിക്കണം. കൂടാതെ കുടിക്കുന്ന വെള്ളത്തില്‍ തണുപ്പു കൂടുതലാണെങ്കില്‍ അജീര്‍ണമുണ്ടാകും. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം. തണുപ്പുള്ളതെല്ലാം ഒഴിവാക്കുക. ഐസ്ക്രീം, കൂള്‍ഡ്രിങ്സ്, തൈര്, പാളയങ്ങോടന്‍ പഴം (പഴങ്ങളില്‍ഏറ്റവും കൂടുതല്‍ തണുപ്പ് അതിനാണ്). പഴകിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. കിഴങ്ങുവര്‍ഗങ്ങളും മഴക്കാലത്ത് അത്ര നല്ലതല്ല. അതിനൊക്കെ തണുപ്പുണ്ട്. കൂര്‍ക്ക, ചേമ്പ്, കടല തുടങ്ങിയവയെല്ലാം ഈ സമയത്ത് കുറയ്ക്കുക. അതുപോലെ മുറികളില്‍ നനഞ്ഞ തുണിയിട്ടാല്‍, ആ മുറിയില്‍ കുട്ടികളെ കിടത്തരുത്. തുറന്ന ജനാലയ്ക്കടുത്ത് മഴക്കാലത്തു ആരെയും ഉറക്കാന്‍ കിടത്തരുത്.

ആരോഗ്യത്തിനായി ഔഷധക്കഞ്ഞി സേവിക്കാം

പ​​​ഴ​​​യ ത​​​ല​​​മു​​​റ മു​​​ത​​​ല്‍ ശീലി​​​ച്ചു​​​വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ആ​​​ഹാ​​​രരീ​​​തി​​​യാ​​​ണ് ക​​​ര്‍​​​ക്കട​​​ക മാ​​​സ​​​ത്തി​​​ലെ ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സേ​​​വ. ക​​​ര്‍​​​ക്ക​​​ട​​​ക മാ​​​സ​​​ത്തി​​​ല്‍ രോഗ​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കൂ​​​ടു​​​ന്ന​​​തി​​​നും ദ​​​ഹ​​​ന​​​പ്ര​​​ക്രി​​​യ സു​​​ഗ​​​മ​​​മാ​​​യി നട​​​ക്കു​​​ന്ന​​​തി​​​നും ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സ​​​ഹാ​​​യി​​​ക്കു​​​ന്നു.
ഔ​​​ഷ​​​ധ​​​ക്ക​​ഞ്ഞി​​​ക്കൂ​​​ട്ട് ഓ​​​രോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​തഅ​​​നു​​​സ​​​രി​​​ച്ച്‌ ഇ​​​തു വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.  ഇ​​​തി​​​ല്‍ പ്രധാ​​​ന​​​മാ​​​യും ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് നവ​​​ര​​​യ​​​രി അ​​​ല്ലെ​​​ങ്കി​​​ല്‍ ഉ​​​ണ​​​ക്ക​​​ല​​​രി​​​യാ​​​ണ്. ത​​​വി​​​ടു ക​​​ള​​​യാ​​​തെ​​​യു​​​ള്ള അ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഏ​​​റ്റ​​​വും ഉ​​​ത്ത​​​മം. ന​​​വ​​​ര​​​യ​​​രി ശ​​​രീ​​​ര​​​ത്തി​​​നു ബ​​​ലം കൂ​​ട്ടാ​​ന്‍ സഹാ​​​യി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ ചെ​​​റു​​​പ​​​യ​​​ര്‍, ഉ​​​ഴു​​​ന്ന്, മു​​​തി​​​ര, ആ​​​ശാ​​​ളി അ​​​രി എ​​​ന്നി​​​വ​​​യി​​​ലും ഇ​​​തി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്താം. ഇ​​​വ​​​യെ​​​ല്ലാം വാ​​​ത​​​ദോ​​​ഷ​​​ത്തെ ശ​​​മി​​​പ്പിക്കു​​​ന്ന ഔ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണ്.
പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ളി​​​ല്‍ ചുക്ക്, കു​​രു​​മു​​​ള​​​ക്, തി​​​പ​​​ലി, ജീ​​​ര​​​കം, അ​​​യ​​​മോ​​​ദ​​​കം, ഉ​​​ലു​​​വ മു​​​ത​​​ലാ​​​യ​​​വ ചേ​​​ര്‍​​​ക്കാം. ഇ​​​വ ന​​​മ്മു​​​ടെ ദ​​​ഹ​​​ന പ്ര​​​ക്രി​​​യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും അ​​​ഗ്‌​​​നി​​​ദീ​​​പ്തി വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ഉ​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം

ന​​​വ​​​ര​​​യ​​​രി ആ​​​വ​​​ശ്യ​​​ത്തി​​​ന് എ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​ത്തി​​​നു വെ​​​ള്ള​​​വും ചേ​​​ര്‍​​​ത്തു പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ള്‍ കിഴി​​​കെ​​​ട്ടി അ​​​തി​​​ലി​​​ട്ടു തി​​​ള​​​പ്പി​​​ച്ചു വേ​​​വി​​​ച്ചു തേ​​​ങ്ങാ​​​പ്പാ​​​ലും ചേ​​​ര്‍​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം. രു​​​ചി കൂ​​​ട്ടാ​​നാ​​യി ശ​​​ര്‍​​​ക്ക​​​ര​​​യോ, അ​​​ല്ലെ​​​ങ്കി​​​ല്‍ ഉ​​​ള്ളി, വെ​​​ളു​​​ത്തു​​​ള്ളി എ​​​ന്നി​​​വ നെ​​​യ്യി​​​ല്‍ താ​​​ളി​​​ച്ചോ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​താ​​​ണ്. (പ്ര​​​മേ​​​ഹ​​​രോ​​​ഹി​​​ക​​​ള്‍ നെ​​​യ്യ്ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​ത്).

ഉ​​​പ​​​യോ​​​ഗ​​​ക്ര​​​മം : രാ​​​വി​​​ലെ​​​യോ വൈ​​​കി​​​ട്ടോ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു നേ​​​രം ക​​​ഴി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​ത്.
ക​​​ഴി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പഥ്യ​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ക. (മ​​​ത്സ്യ​​മാം​​​സാ​​​ദി​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക) ക​​​ര്‍​​​ക്കട​​​ക മാ​​​സം മു​​​ഴു​​​വ​​​നാ​​​യും  ഔ​​​ഷ​​​ധ​​​ക്ക​​ഞ്ഞി സേ​​​വി​​​ക്കു​​​ന്ന​​​തും ഏ​​​റെ ഉ​​​ത്ത​​​മ​​​മാ​​​ണ്.

എന്താണ് ഓസ്റ്റിയോപീനിയ ?

അസ്ഥികളുടെ ധാതു സാന്ദ്രത (ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഡി)) സാധാരണയില്‍ കുറവായിരിക്കുകയും എന്നാല്‍ ഓസ്റ്റിയോപൊറോസിസ് എന്ന് പറയത്തക്കവണ്ണം സാന്ദ്രത കുറയാത്തതുമായ അവസ്ഥയാണ് ഓസ്റ്റിയോപീനിയ. നിങ്ങളുടെ എല്ലുകള്‍ എത്ര ശക്തിയുണ്ടെന്ന് നിശ്ചയിക്കുന്നത് അതിന്‍റെ സാന്ദ്രതയാണ്.

ഇന്ത്യയില്‍ ഓസ്റ്റിയോപീനിയയുടെ ആധിക്യത്തെ കുറിച്ച്‌ മനസ്സിലാക്കാന്‍ ഒരു വിഭാഗംസ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 62.2% പേര്‍ക്ക് ഓസ്റ്റിയോപീനിയ ഉണ്ടെന്ന്കണ്ടെത്തിയിരുന്നു.

കാരണങ്ങള്‍ : നമ്മുടെ എല്ലുകള്‍ക്ക് സ്ഥിരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.പുതിയ എല്ലുകള്‍ രൂപം കൊള്ളുന്ന അവസരത്തില്‍, പഴയ എല്ലുകള്‍ ശിഥിലീകരിക്കപ്പെടുകയും ശരീരം അത് വീണ്ടും വലിച്ചെടുക്കുകയും ചെയ്യുന്നു. ഒരാള്‍ ചെറുപ്പമായിരിക്കുന്ന അവസരത്തില്‍, പുതിയ എല്ലുകള്‍ രൂപം കൊള്ളുന്നതിന്‍റെ നിരക്ക് പരമാവധിയായിരിക്കുകയും എല്ലുകളുടെ സാന്ദ്രത അതിന്‍റെ ഉന്നതിയിലെത്തുകയും (പീക്ക് ബോണ്‍ മാസ്) ചെയ്യും. ഈ അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍, ഒരാള്‍ പ്രായമാകുന്നതിനനുസരിച്ച്‌, പുതിയഎല്ലുകള്‍ രൂപം     കൊള്ളുന്നതിനെക്കാള്‍ വേഗത്തില്‍ പഴയ എല്ലുകള്‍ ശിഥിലമാകാന്‍ ആരംഭിക്കും. ഓസ്റ്റീയോപീനിയ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതല്‍സ്ത്രീകളിലാണ്. കുറഞ്ഞ പീക്ക് ബോണ്‍ മാസും ഹോര്‍മോണ്‍ വ്യതിയാനങ്ങളും, പ്രത്യേകിച്ച്‌ ആര്‍ത്തവവിരാമത്തിനു ശേഷം, ഇതിനു കാരണമാവുന്നു.

അപകടസാധ്യതാ ഘടകങ്ങള്‍ : പുരുഷന്മാരിലും സ്ത്രീകളിലും ഇനി പറയുന്ന കാരണങ്ങള്‍ മൂലം ഓസ്റ്റിയോപീനിയ വികാസം പ്രാപിക്കാം:

1. വൈറ്റമിനുകളും ധാതുക്കളും സ്വാംശീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മെറ്റാബോളിക് അല്ലെങ്കില്‍ ഭക്ഷണപരമായ പ്രശ്നങ്ങള്‍ 
2. പ്രായമാകല്‍ 
3. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ഉപയോഗം അല്ലെങ്കില്‍ കീമോതെറാപ്പി 
4. റേഡിയേഷനുമായുള്ള സമ്പര്‍ക്കം 
5. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കില്‍

സ്ഥിരമായി കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുന്നതും അമിതമായി മദ്യപിക്കുന്നതും ഓസ്റ്റിയോപീനിയയ്ക്കുള്ള അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

ലക്ഷണങ്ങള്‍ : സാധാരണയായി, ഓസ്റ്റിയോപീനിയയ്ക്ക് പ്രത്യേക ലക്ഷണങ്ങള്‍ ഒന്നുമുണ്ടാവില്ല. എല്ലുകളുടെ കട്ടികുറയുന്നത് മൂലം നിങ്ങള്‍ക്ക് വേദന അനുഭവപ്പെടില്ല.

ചികിത്സ : ഓസ്റ്റിയോപീനിയ ഓസ്റ്റിയോപൊറോസിസ് ആയി പുരോഗമിക്കാതിരിക്കുന്നത് ലക്ഷ്യമിട്ടുള്ള ചികിത്സയായിരിക്കും നടത്തുന്നത്. എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങളടക്കമുള്ള ജീവിതശൈലീ മാറ്റങ്ങള്‍ ചികിത്സയില്‍ ഉള്‍പ്പെടുത്തും. ജോഗിംഗ്, നടത്തം, പടിക്കെട്ടുകയറല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശുപാര്‍ശചെയ്തേക്കാം.

കാത്സ്യം, വൈറ്റമിന്‍ ഡിഎന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശിച്ചേക്കാം. കൊഴുപ്പില്ലാത്ത പാല്‍ ഉത്പന്നങ്ങള്‍, ബീന്‍സ് തുടങ്ങിയവ കാത്സ്യത്തിന്‍റെ ഉത്തമ സ്രോതസ്സുകളാണ്.

പ്രതിരോധം : ഇത്എപ്പോഴും പ്രതിരോധിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല, നിങ്ങള്‍ക്ക് ഇപ്പോള്‍ ഓസ്റ്റിയോപീനിയ ബാധിച്ചിരിക്കുന്നതിനും സാധ്യതയുണ്ട്!എന്നിരുന്നാലും, കുട്ടികളുടെ ഭക്ഷണക്രമത്തില്‍ കാത്സ്യവും വൈറ്റമിന്‍ ഡിയും ഉള്‍പ്പെടുത്തുന്നതും വ്യായാമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമായിരിക്കും. മദ്യപാനം, പുകവലി, കാര്‍ബണേറ്റ് പാനീയങ്ങളുടെ ഉപഭോഗംഎന്നിവ കുറയ്ക്കുന്നതിനു നിങ്ങള്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും സാധിക്കുമെന്ന കാര്യം ഓര്‍ക്കുക.

സങ്കീര്‍ണതകള്‍ : ഓസ്റ്റിയോപീനിയ ഉണ്ടെങ്കില്‍ എല്ലുകള്‍ പൊട്ടുന്നതിനും ഓസ്റ്റിയോപൊറോസിസിനും ഉള്ള അപകടസാധ്യത കൂടുതലായിരിക്കും. നിങ്ങള്‍ക്ക്ഓസ്റ്റിയോപീനിയ ഉണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങളുടെ ഡോക്ടര്‍ ര്‍ദേശിച്ച ജീവിതശൈലീ മാറ്റങ്ങള്‍ സ്വീകരിക്കുക. നടത്തം പോലെ ശരീരഭാരം വഹിക്കുന്ന വ്യായാമങ്ങള്‍ തുടരുകയും ഡോക്ടറെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കുകയും ചെയ്യുക.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കര്‍ക്കിടകമാസത്തിലെ പത്തിലക്കറി

താള് : കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നം. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. നുറുക്കി പുളിവെള്ളത്തില്‍ തിളപ്പിച്ചോ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടോ മഞ്ഞള്‍പ്പൊടി തൂകി വച്ചോ ചൊറിച്ചില്‍ മാറ്റി വേണംഉപയോഗിക്കാന്‍.

ചേമ്പ് : കാല്‍സ്യം, ഫോസ്ഫറസ്, ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. തണ്ടുകളും വിടരാത്ത ഇലകളുമാണ് (ചിലയിടങ്ങളില്‍വിടര്‍ന്ന ഇലയും) കറിയില്‍ ഉപയോഗിക്കേണ്ടത്. ഇവയുടെ ഭൂകാണ്ഡത്തില്‍ അന്നജം ഏറെയുണ്ടെന്നും ഓര്‍ക്കാം.
ചേന : ധാതുക്കള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഭക്ഷ്യനാരുകള്‍ എന്നിവ ഇതിലുണ്ട്. ഭൂകാണ്ഡത്തിലെ ഏക അഗ്രമുകുളത്തില്‍ നിന്നുണ്ടാകുന്ന പച്ചനിറമുള്ള ഒറ്റത്തണ്ടും അതിന്‍റെയറ്റത്തു വിടര്‍ന്നുവരുന്ന തളിരിലയുമാണു കറിവയ്ക്കേണ്ടത്. 
തകര : ഔഷധഗുണം ഒട്ടേറെ. ദഹനശേഷി കൂട്ടും. ത്വക്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകളാണു കറിക്ക് എടുക്കേണ്ടത്.
ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം) : ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച്‌, ഗ്ലൗസിട്ട കൈകള്‍ കൊണ്ടു കശക്കി ഇതിലെ രോമങ്ങള്‍ കുടഞ്ഞു കളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈരോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്. 
കുമ്പളം : ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്തു കൈപ്പത്തികള്‍ക്കിടയില്‍വച്ചു തിരുമ്മി, ഇലയിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ് കറിവയ്‌ക്കാം.
മത്തന്‍ : കാത്സ്യം, ഫോസ്ഫറസ്, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാത-കഫ-പിത്ത ദോഷങ്ങള്‍ നിയന്ത്രിക്കും.
വെള്ളരി : ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാം.
നെയ്യുണ്ണി : ശിവലിംഗക്കായ, നെയ്യുര്‍ണി എന്നും പേരുകള്‍. ദുര്‍മേദസ്സ്, നീര്, പനി, ചുമ, ത്വക്‌രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നു. മൂക്കാത്ത ഇലകള്‍ കറിക്ക് എടുക്കാം.

ചീര : കറിവയ്ക്കേണ്ടത് മൂക്കാത്തതണ്ടുകളും ഇലകളും. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകള്‍ എന്നിവ ധാരാളം.നേത്രരോഗങ്ങള്‍, വാത-കഫ-പിത്ത ദോഷങ്ങള്‍ എന്നിവ ശമിപ്പിക്കും. ക്ഷീണം, വിളര്‍ച്ച അകറ്റും.

പെരുംജീരകത്തിന്‍റെ ഔഷധഗുണങ്ങള്‍

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്‌ ഉത്തമ ഔഷധമാണ് പെരും ജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ.  ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.

ഒരുഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത്കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചുവെച്ച്‌ രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയ മെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച്‌ ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്‌, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക.പിന്നീട്‌അരിച്ച്‌ ചെറുചൂടോടെ കുടിക്കുക. ഇതാണു പെരും ജീരക പാനീയം. സ്വാദുമെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം. ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി.

തിമിരംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാംവീതം കഴിക്കുന്നത് ആശ്വാസമാണ്. തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച്‌ 12 ഗ്രാം വീതം രാവിലെയും വൈകീട്ടുംകഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക.

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം

സ്ത്രീഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നുപ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈപാനീയത്തിനു കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത് ഫെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്

വെരിക്കോസ് വെയിന്‍റെ കാരണങ്ങളറിയാം

സിരകളിലെ വാല്‍വുകളുടെ തകരാറ്​ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്​നങ്ങളില്‍ഒന്നാണ്​ വെരിക്കോസ്​ വെയിന്‍. ആയുര്‍വേദത്തില്‍ സിരജ ഗ്രന്ഥി എന്നാണ്​ ഇത്​ അറിയപ്പെടുക.  ഭൂഗുരുത്വ ബലത്തെ അതിജീവിച്ച്‌​ ഹൃദയത്തിലേക്ക്​ അശുദ്ധരക്തത്തെ കൊണ്ട്​ പോകുന്നത്​ സിരകളാണ്​. എന്നാല്‍, സിരകളിലെ വാല്‍വുകള്‍ തകരാറിലാവുന്ന​തോടെ രക്തം തങ്ങിനിന്ന്​ രക്തക്കുഴലുകള്‍ തടിച്ച്‌​ വീര്‍ക്കാനിടയാക്കും.

വെരിക്കോസ്​ വെയിനിനിടയാക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്​. . കൂടുതല്‍ സമയമുള്ള നില്‍പ്പ്​, അമിതവണ്ണംതുടങ്ങി വെരിക്കോസ്​ വെയിനിനിടയാക്കുന്ന മറ്റ്​ ഘടകങ്ങളെ​ക്കാള്‍ രോഗം വരാന്‍ പാരമ്പര്യത്തി​​​​ന്‍റെ സ്വാധീനം വളരെക്കൂടുതല്‍ ആണ്​. പുരുഷന്മാരിലും സ്​ത്രീകളിലും വെരിക്കോസ്​ വെയിന്‍ ഉണ്ടാകാറുണ്ട്​. സിരപൊട്ടി രക്തസ്രാവം ഉണ്ടാവുക, പഴുപ്പ്​ ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണതകള്‍ക്കിടയാക്കുന്നത്​ തടിച്ച്‌​ വീര്‍ത്ത്​ എഴുന്ന്​ നില്‍ക്കുന്ന വലിയ സിരകളാണ്​വെരിക്കോസ്​ വെയിനിനെപ്പറ്റിആശങ്കപ്പെടുന്നവരും  ഇത്തരം സിരകള്‍  ഉള്ളവരാണ്​.

എന്നാല്‍, ചര്‍മത്തിനടിയില്‍ പടര്‍ന്ന്​ കിടക്കുന്ന സൂക്ഷ്​മ സിരകളിലുണ്ടാകുന്ന വെരിക്കോസ്​ വെയിനും അത്യന്തം അപകടകാരിയാണ്​. പാദങ്ങളില്‍ ഉണ്ടാകുന്ന മാരകമായ കരിയാത്ത വ്രണങ്ങള്‍ക്ക്​ പ്രധാന കാരണം ചെറു സിരകളിലുണ്ടാകുന്ന വെരിക്കോസ്​ വെയിനാണ്​.  ചര്‍മത്തിനടിയില്‍ സൂക്ഷ്​മ സിരകളില്‍ ചിലന്തി വലപോലെ പടരുന്ന സ്​പൈഡര്‍ വെയിന്‍, റെറ്റിക്കുലര്‍ വെയിന്‍ തുടങ്ങിയ വെരിക്കോസ്​ വെയിനുകള്‍ വ്രണങ്ങള്‍ രൂപം കൊള്ളുന്നതിനും രക്തസ്രാവത്തിനുമിടയാക്കാറുണ്ട്​.

വെരിക്കോസ്​ വെയിന്‍ ബാധിക്കുന്ന പ്രധാന സിരകള്‍
അശുദ്ധരക്തത്തി​​​​െന്‍റ 90 ശതമാനവും കടന്ന്​ പോകുന്നത്​ കാലിലെ പേശികള്‍ക്കുള്ളില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന സിരകളിലൂടെയാണ്​.വെരിക്കോസ്​ ​ഇവയെ ബാധിക്കാറുണ്ട്​. അതുപോലെ ചര്‍മത്തിന്​ തൊട്ട്​ താഴെസ്ഥിതി ചെയ്യുന്ന സിരകള്‍, ഇവയെത്തമ്മില്‍ ബന്ധിപ്പിക്കുന്ന സിരകള്‍, പടര്‍ന്നു കിടക്കുന്ന സുക്ഷ്​മ സിരകള്‍ ഇവയിലും വെരിക്കോസ്​ എന്ന രോഗാവസ്ഥവരാം.

പ്രധാനമായ ഏഴ്​ ഘട്ടങ്ങള്‍
പാദങ്ങളില്‍ കൂടുതലായി കാണുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന വെരിക്കോസ്​ വെയിനിന്​ ഏഴ്​ ഘട്ടങ്ങള്‍ കാണാറുണ്ട്​.

  • അറിയപ്പെടാതെ യാതൊരു വിധ ലക്ഷണവും ഉണ്ടാകാത്ത അവസ്ഥയായ സീറോ ഘട്ടം
  • അസ്വസ്​ഥതകള്‍ ഒന്നും പ്രകടമാക്കാതെ നേരിയ തോതില്‍ സിരകള്‍ ചര്‍മത്തില്‍ പ്രകടമാകുന്ന ഒന്നാം ഘട്ടം
  • രണ്ടാംഘട്ടത്തില്‍ പാദങ്ങള്‍ക്കും കാലങ്ങള്‍ക്കും കഴപ്പ്​ അനുഭവപ്പെടുന്നു. തുടര്‍ന്ന്​ സിരകള്‍ ക്രമേണ വീര്‍ത്ത്​ വലുതാകുക. വലിയ സിരകളിലെ വെരിക്കോസ്​ വെയിനിന്​ പ്രധാനമായും ഈ  മൂന്ന്​ ഘട്ടങ്ങള്‍ മാത്രമേ കാണാറുള്ളൂ.
  • മൂന്നാം ഘട്ടത്തില്‍ രാവിലെ എഴുന്നേല്‍ക്കു​മ്പോള്‍കഴപ്പും നീരും കാലുകളിലോ, നിശ്ശേഷം ഇല്ലാതാകുകയോ ചെയ്യും. എന്നാല്‍,​ വൈകുന്നേരങ്ങളില്‍ കാലുകളില്‍ കഴപ്പും ഒപ്പം നീരുമുണ്ടാകും.
  • ചൊറിച്ചില്‍, നിറം മാറ്റം, നീര്‍ക്കെട്ട്​ തുടങ്ങിയ ​ലക്ഷണങ്ങളാണ്​ നാലാം ഘട്ടത്തില്‍ കാണുക.
  • അഞ്ചാം ഘട്ടത്തില്‍ വ്രണങ്ങള്‍ വരികയും കരിയുകയും വീണ്ടും പലതവണ ആവര്‍ത്തിക്കുകയും ചെയ്യാം.
  • കരിയാത്ത വ്രണങ്ങള്‍ രൂപം കൊള്ളുന്ന അവസാന ഘട്ടം.

വെരിക്കോസ്​ വെയിന്‍ - സാധ്യതകള്‍ ആര്‍ക്കൊക്കെ?
പാരമ്ബര്യത്തിന്​പുറമേ ഗര്‍ഭിണികള്‍, 50വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ദീര്‍ഘ സമയംനില്‍ക്കുന്നവര്‍, പൊണ്ണത്തടിയുള്ളവര്‍ തുടങ്ങിയവരില്‍ വെരിക്കോസ്​ വെയിന്‍ ഉണ്ടാകാന്‍ സാധ്യതയേറും.

സങ്കീര്‍ണതകള്‍ക്കിടയാക്കുന്ന ലക്ഷണങ്ങള്‍

  1. രക്തസ്രാവം
  2. കാലുകളില്‍ രക്തം കട്ടകെട്ടി നീര്​ ആവുക
  3. കാലുകളില്‍രക്തത്തി​​​​ന്‍റെ ഒഴുക്ക്​ സുഗമമല്ലാ​ത്തതിനാല്‍ വെരിക്കോസ്​ വെയിന്‍ ഉള്ളവരില്‍ പ്രാണവായു, പോഷകങ്ങള്‍, മലിന വസ്​തുക്കള്‍ ഇവയുടെ ചംക്രമണവും തടസ്സപ്പെടുന്നു. വ്രണങ്ങള്‍, പഴുപ്പോടുകൂടിയ വ്രണങ്ങള്‍, കട്ടികൂടിയ തൊലി, നിറംമാറ്റം ഇവ ഇവരില്‍ ഉണ്ടാകുന്നു.

പരിഹാരങ്ങള്‍

  • കൃത്യമായ തുടര്‍ ചികിത്സയും ശരിയായ ജീവിതശൈലിയും വെരിക്കോസ്​ വെയിന്‍ നിയന്ത്രണത്തിന്​ അനിവാര്യമാണ്​. വേഷ്​ടനം (ചുറ്റിക്കെട്ടല്) വേദനയും ഭാരവും കുറക്കും. ഔഷധങ്ങള്‍ക്കൊപ്പം ലേപനം, സിരാവ്യധം, വസ്​തി ഇവയും അവസ്ഥകള്‍ക്കനുസരിച്ച്‌​ നല്‍കുന്നു. ആവണക്ക്​, ചിരവില്വ, കുടങ്ങള്‍, മഞ്ചട്ടി, തഴുതാമ, അമൃത്​, നറുനീണ്ടി, തെറ്റി തുടങ്ങിയ ഔഷധികള്‍ നല്ല ഫലംതരും.
  • ഒപ്പം ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നത്​ ഒഴിവാക്കണം.
  • ഇരിക്കു​മ്പോള്‍ കാലുകള്‍ പിണച്ച്‌​ വക്കാതിരിക്കാനും ശ്രദ്ധിക്കണം.
  • ​ഗോതമ്പ്, റാഗി, നാരങ്ങ, നെല്ലിക്ക, മുന്തിരി, വെളുത്തുള്ളി, കാരറ്റ്​, മത്തങ്ങ, മധുരക്കിഴങ്ങ്​, തണ്ണിമത്തന്‍ ഇവയും സിരകളുടെ ആരോഗ്യത്തിന്​ ഗുണകരമാണ്​.

താറാവ്മുട്ടയുടെ ആരോഗ്യഗുണങ്ങള്‍

ശ​രീ​ര​ത്തി​ന് ദി​വ​സ​വും വേ​ണ്ട​തി​ന്‍റെ 18 ശ​ത​മാ​നം പ്രോ​ട്ടീന്‍ ഒ​രുതാ​റാ​മു​ട്ട​യില്‍​ നി​ന്ന് ല​ഭി​ക്കും. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​വു​മാ​ണി​ത്. അ​യണ്‍, തൈ​റോ​യ്‌​ഡ്ഗ്ര​ന്‌​ഥി​യു​ടെ  പ്ര​വര്‍​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്ന സെ​ലേ​നി​യം എ​ന്നി​വ​യു​ടെ  ക​ല​വ​റ​യു​മാ​ണ് താ​റാ​മു​ട്ട. വൈ​റ്റ​മിന്‍ എ, ഇ, ഡി, ബി 12 എ​ന്നി​വ​യും താ​റാ​മു​ട്ട​യി​ലു​ണ്ട്. ഫ്രീ റാ​‌​ഡി​ക്ക​ലു​ക​ളെ ത​ട​യും. ദ​ഹ​നേ​ന്ദ്രി​യ​ത്തി​ന്റെ ആ​രോ​ഗ്യ​ക​ര​മായ പ്ര​വര്‍​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

ര​ക്താ​ണു​ക്ക​ളു​ടെ  ഉ​ത്‌​പാ​ദ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന താ​റാ​മു​ട്ട വി​ളര്‍​ച്ച അ​ക​റ്റാ​നും ന​ല്ല​താ​ണ്. ധാ​തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യ​മു​ള്ള​തി​നാല് എല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്നു. ക​ണ്ണി​ന്റെ ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം നി​ശാ​ന്ധ​ത, തി​മി​രം എ​ന്നി​വ​യെ ത​ട​യു​ന്നു. ത​ല​ച്ചോ​റി​ന്റെ ആ​രോ​ഗ്യ​ത്തി​നും ബു​ദ്ധി​ശ​ക്‌​തി​യും ഓര്‍​മ്മ​യും വര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും ഉത്തമമാ​യ​തി​നാല്‍ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തില്‍ നിര്‍​ബ​ന്‌​ധ​മാ​യും ഉള്‍​പ്പെ​ടു​ത്തേ​ണ്ട ഒ​ന്നാ​ണ് താ​റാ​മു​ട്ട. 
വൈ​റ്റ​മിന്‍ ഡി​യും ഇ​യും ഉ​ള്ള​തി​നാല്‍ ചര്‍​മ്മ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും സൗ​ന്ദ​ര്യ​ത്തി​നും ഉ​ത്ത​മ​മാ​ണ് താ​റാ​മു​ട്ട .

ചു​ളി​വു​കള്‍ അ​ക​റ്റാ​നും വ​രള്‍​ച്ച മാ​റ്റാ​നും ന​ല്ല​താ​ണ്താ​റാ​മു​ട്ട.  കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​യ​തി​നാല്‍ അമി​ത​മാ​യി ക​ഴി​ക്കു​ന്ന​തും ന​ന്ന​ല്ല.

എള്ളിന്‍റെ ആരോഗ്യഗുണങ്ങളറിയൂ....

പ്രോ​ട്ടീന്‍, അ​യണ്‍, കോ​പ്പര്‍, മാം​ഗ​നീ​സ് , ഫോ​സ്‌​ഫ​റ​സ് എ​ന്നി​വ​യാല്‍ സ​മ്പന്ന​മാ​ണ് എ​ള്ള്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫൈറ്റോ​സ്‌​റ്റി​റോള്‍ ശ​രീ​ര​ത്തി​ലെ കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ്കു​റ​യ്‌​ക്കും. നാരു​കള്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ ദഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കു​ന്നു. ചര്‍​മ്മ​ത്തി​ന്‍റെ സ്‌​നി​ഗ്‌​ദ്ധത വര്‍​ദ്ധി​പ്പി​ക്കു​ന്നു, മൃ​ത​കോ​ശ​ങ്ങള്‍ അക​റ്റി ചര്‍​മ്മ​ത്തി​ന്റെ തി​ള​ക്കം കൂ​ട്ടു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ളാല്‍ ചര്‍മ്മ​സം​ര​ക്ഷ​ണ​ത്തില്‍ മി​ക​ച്ച പ​ങ്കു​വ​ഹി​ക്കു​ന്നു എ​ള്ള്. ചര്‍​മ്മ​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ഇ​തില്‍ അട​ങ്ങി​യി​ട്ടു​ള്ള സി​ങ്കാ​ണ്. മ​ഗ്‌​നീ​ഷ്യ​വും പോ​ഷ​ക​ങ്ങ​ളും ചേര്‍​ന്ന് ര​ക്‌​ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ച്ച്‌ പ്ര​മേ​ഹ​ത്തെ ത​ട​യു​ന്നു. ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​ക​ളു​ടെ ക​ലവ​റ​യാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. 
വെ​ളു​ത്ത എ​ള്ളി​നേ​ക്കാള്‍ തോ​ടോ​ടു കൂ​ടിയ ക​റു​ത്ത എ​ള്ളി​നാ​ണ് ഔ​ഷ​ധ​മൂ​ല്യം കൂ​ടു​ത​ലു​ള്ള​ത്.  ഇ​തി​ലു​ള്ള മ​ഗ്‌​നീ​ഷ്യ​വും കാല്‍​സ്യ​വും ചേര്‍​ന്ന് മാന​സിക പി​രി​മു​റു​ക്കം അ​ക​റ്റി ഉ​ന്മേ​ഷം പ്ര​ദാ​നം ചെ​യ്യു​ന്നു. ന​ല്ല ഉ​റ​ക്കം പ്ര​ദാ​നം ചെ​യ്യാ​നു​ള്ള ക​ഴി​വും എ​ള്ളി​നു​ണ്ട്. ഇ​രു​മ്പിന്റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാല്‍ വി​ളര്‍​ച്ച ത​ട​യും. ഒ​രുഗ്ളാ​സ് പാ​ലില്‍ ഉ​ള്ള​തി​നേ​ക്കാള്‍ കൂ​ടു​തല്‍ കാല്‍​സ്യം ഒ​രു പി​ടി എ​ള്ളില്‍ ഉ​ണ്ടെ​ന്ന് അ​റി​യു​ക.

ഭക്ഷണം കേടാവാതെ സൂക്ഷിക്കാന്‍ ചില നാടന്‍ വഴികളിതാ

ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുപാട്നാള്‍ കേട്കൂടാതിരിക്കാന്‍ പെടാപാട് പെടുന്നവരാണ് നമ്മള്‍. ഇഷ്ട്ടപ്പെട്ടവ സ്വയംഉണ്ടാക്കിയാല്‍ അധികകാലം സൂക്ഷിച്ച്‌ വയ്ക്കാന്‍ ആകില്ല എന്നത് എല്ലാവരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ആരോഗ്യം എന്നത് എല്ലാ ജീവിക്കും അതിന്‍റെ നിലനില്പിന് അത്യാവശ്യമായ ഘടകം ആണ്. ഒരു ജീവിയുടെ ഓരോ കോശത്തിന്നും അതിന്റേതായ ആരോഗ്യമുണ്ട്. അത് നഷ്ടപ്പെട്ടാല്‍ ആ കോശം അനാരോഗ്യമുള്ളതായി തീരുകയും പിന്നീട് രോഗങ്ങള്‍ക്കടിമപ്പെടുകയും ചെയ്യുന്നു. ഭക്ഷണത്തിന്ആരോഗ്യത്തിന്റെ നില നില്പുമായി വലിയ ബന്ധമാണുള്ളത്. നല്ല ഭക്ഷണംകഴിക്കുന്നവര്‍ക്ക് നല്ല ആരോഗ്യമുണ്ടായിരിക്കും. തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയും നമ്മുടെ ആരോഗ്യം തകര്‍ക്കും. മായം കലര്‍ത്താതെ ഭക്ഷണം കേടാവാതെ സൂക്ഷിക്കാന്‍ ചിലവഴികളിതാ...

വെളുത്തുള്ളി

ഗ്രീക്ക്, ചൈനീസ്, റോമന്‍ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍ തിരിച്ചറിയപ്പെട്ടിരുന്നു. ഉള്ളിയെപ്പോലെ അല്ലിസിന്‍ കുടുംബത്തില്‍പ്പെട്ടതാണു വെളുത്തുള്ളിയും. ആന്റിബാക്ടീരിയല്‍, ആന്റിബയോട്ടിക് ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. ഡയേറിയ, അത്‌ലറ്റ്സ് ഫുട്മുതലായ മുതലായ ബാക്ടീരിയല്‍ ഫംഗസ് അണുബാധകളെ  ഇല്ലാതാക്കാനും വെളുത്തുള്ളിസഹായിക്കുന്നു.

ഹിമാലയന്‍ ഉപ്പ്/ പിങ്ക് ഉപ്പ്

നാച്വറല്‍ അയണൈസര്‍ എന്ന നിലയിലും ഹിമാലയന്‍ സാള്‍ട്ടിനെ ചിലര്‍ കണക്കാക്കുന്നുണ്ട്.ഹിമാലയന്‍ സാള്‍ട്ടിലെ നെഗറ്റിവ് അയണുകള്‍ ഓക്‌സിജന്‍റെ ഒഴുക്കുകൂട്ടുന്നതിലൂടെ ബ്രെയിനിലേക്കുളള ഓക്‌സിജന്‍റെ അളവും കൂടുന്നു. അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിലൂടെ ശ്വസനം ആരോഗ്യപൂര്‍ണമാക്കുകയും മൂക്കൊലിപ്പ് തൊണ്ടവേദന തുടങ്ങിയവ മാറ്റുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സാള്‍ട്ട് ഖനിയില്‍നിന്നും എടുക്കുന്നഉപ്പില്‍ നിന്നാണ് ഹിമാലയന്‍സാള്‍ട്ടിന്‍റെ നിര്‍മ്മാണം. കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ സോള്‍ട്ടിന് കറിയുപ്പുമായാണ് സാമ്യം. ചില മിനറല്‍സാണ് ഹിമാലയന്‍ സാള്‍ട്ടിന് പിങ്ക്നിറം കൊടുക്കുന്നത്. ഇതിനെല്ലാം പുറമേയാണ് ഇവ ഭക്ഷണ പദാര്‍ഥങ്ങളെ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നവയാണെന്നുള്ള കണ്ടുപിടുത്തം.

ചുവന്ന മുളക്

മനുഷ്യന്‍ വളര്‍ത്തുന്ന 5 പ്രധാനപ്പെട്ട മുളക് വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വറ്റല്‍മുളക്. (ശാസ്ത്രീയനാമം: Capsicum annuum). കപ്പല്‍  മുളക്, പച്ച മുളക്, ചുവന്ന മുളക് എന്നെല്ലാം  അറിയപ്പെടുന്നു. പല വര്‍ണ്ണവൈവിധ്യവും, 200 ഓളം ഇനങ്ങളിലും പെട്ട മുളകുകള്‍ ഉണ്ട്. ഇവയാകട്ടെ എരിവിന്‍റെ തീവ്രതയില്‍ കൂടിയും കുറഞ്ഞു മിരിക്കും. ആന്‍റിബയോട്ടിക് ഗുണങ്ങളുള്ള മുളകിന് മറ്റ് നിരവധി ആരോഗ്യപരവും, ഔഷധപരവുമായ ഗുണങ്ങളുണ്ട്. ഭക്ഷണത്തെ കേടുകൂടാതിരിക്കാനും ഫ്രഷായിരിക്കാനും ചുവന്ന മുളക് ചേര്‍ക്കുന്നത് സഹായിക്കും. ഇതോടൊപ്പം കടുകു ചേര്‍ക്കുന്നതും ഭക്ഷണത്തെ ഫ്രഷായിരിക്കാന്‍ സഹായിക്കും.

ചെറുനാരങ്ങ

പല ഔഷധ ഗുണങ്ങളുമുള്ള ചെറുനാരങ്ങ ശരീരത്തിന് ഏറെ ഉത്തമമാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് അമിത വണ്ണം കുറക്കാന്‍ സഹായിക്കും, പ്രതിരോധ ശക്തി കൂട്ടുന്നതോടൊപ്പം ഇതിലെ വിറ്റാമിന്‍ സി അസുഖങ്ങളുണ്ടാക്കാതെ ശരീരത്തെ സംരക്ഷിക്കുന്നു. സ്ഥിരമായി നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ക്ക് ദീര്‍ഘായുസുണ്ടാകുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ശരീരത്തിലെ ബാക്ടീരിയയെയും, ജെംസിനെയും നാരങ്ങാവെള്ളം നശിപ്പിക്കും. ഭക്ഷണത്തില്‍ വിഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ നാരങ്ങാ വെള്ളം അത് തടയും. ഭക്ഷ്യവിഷബാധയുണ്ടെങ്കില്‍, നാരങ്ങാ വെള്ളംകുടിച്ചാല്‍ വിഷം ഏല്‍ക്കാതിരിക്കാന്‍ സഹായിക്കും. നാരങ്ങ ഒരു നല്ല ആന്റിഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങള്‍ക്ക് ദോഷകരമായ രാസപദാര്‍ത്ഥങ്ങളെ നീക്കാന്‍ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റമിന്‍ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. നാരങ്ങയിലെ സിട്രിക് ആസിഡ് ഉമിനീരിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. അങ്ങനെ ദഹനപ്രക്രിയയുടെ ആരംഭത്തില്‍ തന്നെ നാരങ്ങ അതിന്റെ കഴിവ് പുറത്തെടുക്കുന്നു. പിന്നീട് ദഹനസ്രവങ്ങളെ ഉത്തേജിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു.

വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ ഇവയെ ആ ഗണത്തില്‍ പെടുത്തി മാറ്റിനിര്‍ത്തുകയണ് പതിവ്. എന്നാല്‍ ചെറുനാരങ്ങ ഒരല്‍പ്പം ചേര്‍ക്കുന്നത് ഏത് ഭക്ഷണത്തെയും ഏറെനാള്‍ കേടാകാതിരിക്കാന്‍ സഹായിക്കും കൂടാതെ രുചിയും കേമമാക്കുന്നു.

പഞ്ചസാരയുടെ ഗുണങ്ങള്‍

കരിമ്പില്‍നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച്‌ ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരംവസ്തുക്കള്‍ ചേര്‍ത്ത് പൂര്‍ണ്ണരാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് പഞ്ചസാര. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം...പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച്‌ മാത്രമേ ഉള്ളൂ. ഭക്ഷണ പദാര്‍ഥങ്ങളെ എത്രനാള്‍ വേണമെങ്കിലും കേടാകാതിരിക്കാനിവ സഹായിക്കുന്നു. ഇങ്ങനെ പ്രകൃത്യാലുള്ളവ കൊണ്ട് ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കാം മറിച്ച്‌ രാസവസ്തുക്കള്‍ ചേര്‍ന്നവ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് അവ ഹാനികരമായി ഭവിക്കും.

ഷിഗെല്ലയെ പ്രതിരോധിക്കാം

മഴക്കാലമായതോടെ പനിയോടൊപ്പം വയറിളക്കവും പടരുകയാണ്​. ഷിഗെല്ലബാധിച്ചുണ്ടാകുന്ന വയറിളക്കം മരണത്തിനു വരെ കാരണമാകാം. മലിനജലവും കുടിവെള്ളവും കൂടിക്കലരുന്നതും മനുഷ്യ വിസര്‍ജ്യം ജലത്തില്‍ കലരുന്നതുമെല്ലാം രോഗബാധക്കിടയാക്കുന്നു. വളരെ കുറഞ്ഞ അളവിലുള്ള ബാക്​ടീരിയ പോലും രോഗബാധക്കിടയാക്കും. ശക്​തമായ വളറിളക്കം, പനി എന്നിവയാണ്​ പ്രധാനലക്ഷണം. കുട്ടികളിലാണ്​ രോഗം കൂടുതല്‍ ഗുരുതരമാകുന്നത്​. കൈനന്നായി സോപ്പിട്ടു കഴുകുക, അഞ്ചു മിനുട്ടിലേറെ തിളപ്പിച്ച്‌​ ആറ്റിയവെള്ളം മാത്രം കുടിക്കുക എന്നിവ പാലിക്കണം.

സാധാരണ വയറിളക്കം എന്നു കരുതി ചികിത്​സിക്കാതിരുന്നാല്‍ മരണകാരണം വരെയാകാവുന്ന അസുഖമാണിത്​. ഷിഗെല്ല ബാക്​ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാല്‍ ഷിഗല്ല വയറിളക്കമെന്ന്​ വിളിക്കുന്നു. ഷിഗെല്ലോസിസ്​ എന്നാണ്​ ഈ രോഗത്തി​​​ന്‍റെ പേര്​. ലോകത്താകമാനം വയറിളക്കമുണ്ടാക്കുന്ന രോഗാണുക്കളില്‍ പ്രധാനിയാണ്​ ഷി​ഗെല്ല.

ചി​കി​ത്സ വൈ​കു​ന്ന​താ​ണ് രോ​ഗം മൂ​ര്‍​ച്ഛി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. രോഗം ബാധിച്ചവരുടെ മലത്തില്‍ നിന്നാണ്​ ഷിഗെല്ല പടരുന്നത്​. ഈ രോഗാണുവൃത്തിഹീനമായ ഭക്ഷണം, മലിന ജലം, വൃത്തിയാക്കാത്ത കൈകള്‍ എന്നിവയിലൂടെ ശരീരത്തിലെത്തുന്നു.  ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പടരും. ഡയപ്പറുകള്‍ മാറ്റു​മ്പോഴും രോഗാണു പടരാം.

കു​ട​ലി‍​​​​​ന്‍റെ ശ്ലേ​ഷ്മ ആ​വ​ര​ണ​വും ഭി​ത്തി​യും ബാ​ക്​​ടീ​രി​യ തി​ന്നു​ന്ന​തോ​ടെ മ​ല​ത്തി​നൊ​പ്പം ര​ക്ത​വും പ​ഴു​പ്പും ക​ഫ​വും വിസര്‍ജിക്കപ്പെടുന്നതാണ്​രോഗം. ഷിഗെല്ല ബാധിച്ച്‌​ ഒന്നു രണ്ട്​ ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും. ചെറിയ വയറുവേദന മുതല്‍ മലത്തോടൊപ്പം രക്​തവും വിസര്‍ജിക്കുന്ന തരത്തിലുള്ള വയറിളക്കം വരെ ഇതി​​​​ന്‍റെ ലക്ഷണങ്ങളാണ്​.. ശ്ലേഷ്​മപടലത്തിലുണ്ടാകുന്ന വ്രണങ്ങള്‍ (അള്‍സര്‍), മലദ്വാരത്തിലൂടെ രക്​തം, ഗുരുതരമായ നിര്‍ജ്ജലീകരണം,സന്ധിവാതം, രക്​തദൂഷണം, ജ്വരം, ഹെമോലിറ്റിക്​യുറാമിക്​ സിന്‍ട്രോം (Hemolytic-uremic syndrome) തുടങ്ങിയ പ്രശ്​നങ്ങളാണ്​ ഗുരുതരാവസ്​ഥയില്‍ കാണപ്പെടുന്നത്​.

അഞ്ചു മുതല്‍ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ്​ രോഗംകണ്ടെത്തുന്നത്​. സാധാരണയായി കുട്ടികളിലാണ്​ രോഗം പെ​ട്ടെന്ന് ബാധിക്കുന്നത്​. പ്രത്യേക മരുന്നുകളില്ല.

ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്​, ടൂണ, ചെമ്മീന്‍, മാക്രോണി, കോഴിയിറച്ചി തുടങ്ങിസാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, പാല്‍, പാലുത്​പന്നങ്ങള്‍, പ​ഴ​കി​യഭ​ക്ഷ​ണം, മാംസം എന്നിവയിലൂടെയും ഷിഗെല്ല പടരും.

രോഗപ്രതിരോധത്തിന്​വൃത്തിയായി കൈകഴുകലാണ്​ പ്രധാനം. ഭക്ഷണം പാകം ചെയ്യു​മ്പോഴും കഴിക്കു​മ്പോഴും കൈകള്‍ വൃത്തിയായി കഴുകുക. നന്നായി വേവിച്ച ഭക്ഷണംമാത്രം കഴിക്കുക. വ്യക്​തി ശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുക. തുറസായസ്​ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.

രോഗികള്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നന്നായി വിശ്രമിക്കുക.​ആന്‍റിബയോട്ടിക്കുകളും മറ്റും ഡോക്​ട​റുടെ നിര്‍ദേശപ്രകാരം മാത്രംകഴിക്കുക. രോഗം പടരാതിരിക്കാന്‍ രോഗം മാറി രണ്ടു ദിവസങ്ങള്‍ക്കു ശേഷംമാത്രം മറ്റുളളവരുമായി ബന്ധം പുലര്‍ത്തുക.

കുടല്‍ കാര്‍ന്നുതിന്നുന്ന ഷിഗെല്ല; വേണ്ടത് മികച്ച പ്രതിരോധം

കോരളത്തില്‍ അലയടിച്ച നിഫ വൈറസ് ഭീതി വിട്ടൊഴിയും മുന്നേ പുതിയ വൈറസ് പിടിമുറുക്കുന്നു. ഷിഗെല്ല വൈറസാണ് ഇപ്പോള്‍ മലബാറിന്റെ പ്രദേശങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ഷിഗെല്ല വൈറസ് ബാധിച്ച് ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടതോടെ വൈറസ് ഭീതി ഉച്ചസ്ഥായിലെത്തി നില്‍ക്കുകയാണ്. തിരിച്ചറിവും പ്രതിരോധവുമാണ് വൈറസ് ബാധയ്‌ക്കെതിരെയെടുക്കാവുന്ന ഏറ്റവും മികച്ച മുന്‍കരുതല്‍. കുടല്‍ കാര്‍ന്നു തിന്നുന്ന വൈറസാണ് ഷിഗെല്ല. കടുത്ത വയറിളക്കമാണ് പ്രധാന ലക്ഷണം. മലത്തിനൊപ്പം രക്തവും വരുന്നത് ഇതിന്റെ പ്രത്യേകതയാണ്. പ്രധാനമായും മലം കലര്‍ന്ന വെള്ളമോ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളോ സ്പര്‍ശിക്കുന്നതിലൂടെയാണ് ഷിഗെല്ല വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ വൃത്തിഹീനമായ അന്തരീക്ഷവും ചുറ്റുപാടുകളുമാണ് ബാക്ടീരിയകള്‍ക്ക് സൈ്വര്യവിഹാരത്തിനുള്ള ഏറ്റവും മികച്ച സാഹചര്യമൊരുക്കുന്നത്.

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കപ്പെട്ടുകഴിഞ്ഞ് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശരീരത്തിനുള്ളില്‍ വന്‍തോതില്‍ ബാക്ടീരിയ പെരുകുകയും ചെയ്യും. വയറിളക്കത്തിനൊപ്പം അടിവയറ്റിലെ വേദന, പനി, ഛര്‍ദി, നിര്‍ജലീകരണം തുടങ്ങിയവയും ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങളാണ്. തുടക്കത്തില്‍ തന്നെ ചികിത്സയൊരുക്കിയില്ലെങ്കില്‍ സ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നുറപ്പാണ്. പ്രധാനമായും രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഷിഗെല്ല വൈറസ് കടന്നുകൂടുന്നത്. യഥാസമയം ചികിത്സയ്ക്ക് വിധേയമായില്ലെങ്കില്‍ വൈറസ് തലച്ചോറിനെയും വൃക്കയെയും സാരമായി ബാധിക്കും. വൈറസ് ബാധിച്ച കുട്ടികളുടെ ഡയപ്പറുകള്‍ വഴിയോ കുട്ടികളെ ശുശ്രൂഷിക്കുന്നവരുടെ ശുചിത്വക്കുറവ് വഴിയോ എല്ലാം വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ഡയപ്പറുകള്‍ തുറസായ സ്ഥലത്ത് നിക്ഷേപിക്കാതെ കത്തിച്ചുകളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈച്ച പോലുള്ള പ്രാണികളും വൈറസിന്റെ വാഹകരാണ്. എല്ലാത്തരത്തിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഷിഗെല്ലയ്‌ക്കെതിരെ പ്രതിരോധമൊരുക്കാന്‍ സാധിക്കൂ.

പഴങ്ങളിലും പച്ചക്കറികളിലും ഉള്ള കോഡ് അവഗണിക്കരുത്

പഴങ്ങളിലും പച്ചക്കറികളിലും ഒരു കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ നാം കാണാറുണെങ്കിലും പലപ്പോഴും അത് അവഗണിക്കാറാണ് പതിവ്. വ്യാപാരികളാകട്ടെ പഴത്തിന്‍റെ ഗുണനിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വില കൂടുതലാണെന്നും ഉപഭോക്താക്കളെ പറഞ്ഞ് വിശ്വസിപ്പിക്കും.

എന്നാല്‍, പ്രൈസ് ലുക്ക്‌അപ്പ് കോഡുകളോടു കൂടിയ ഈ സ്റ്റിക്കര്‍ യഥാര്‍ത്ഥത്തില്‍ പഴങ്ങളുടെയോ പച്ചക്കറിയുടെയോ വിലയേയോ ഗുണനിലവാരത്തെയോ അല്ല സൂചിപ്പിക്കുന്നത്. പകരം പഴങ്ങളുടെ ഉത്പാദന രീതിയെയാണ് സൂചിപ്പിക്കുന്നത്. ഇവ ജൈവികമാണോ, കീടനാശിനി തളിച്ചതാണോ ജനിതകമാറ്റം വരുത്തിയതാണോ എന്നീ വിവരങ്ങളാണ് ഈ കോഡുകള്‍ സൂചിപ്പിക്കുന്നത്.ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ പ്രൊഡ്യൂസ്സ്റ്റാന്‍ഡേര്‍ഡ് ആണ് പഴങ്ങളിലെയും പച്ചക്കറികളിലെയും ഈ കോഡുകള്‍ നിശ്ചയിക്കുന്നത്.

സ്റ്റിക്കറിലുള്ള കോഡ് ആരംഭിക്കുന്നത് 9 എന്ന അക്കത്തിലാണെങ്കില്‍ ഇത് സൂചിപ്പിക്കുന്ന് പഴങ്ങള്‍ ജൈവികമായാണ് കൃഷിചെയ്തത് എന്നാണ്. കോഡില്‍ 4 നമ്പര്‍ മാത്രമാണ് ഉള്ളതെങ്കില്‍ അവ പാരമ്പര്യരീതിയില്‍ കൃഷി ചെയ്തതായിരിക്കും. എന്നാല്‍ അതില്‍ പെസ്റ്റിസൈഡ് തളിച്ചിട്ടുണ്ടാകും. നാലില്‍ ആരംഭിക്കുന്നതാണെങ്കില്‍ പാരമ്പര്യ രീതിയില്‍ ഉത്പാദിപ്പിച്ചവയായിരിക്കും. എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പര്‍ആണെങ്കില്‍ അവ ജനിതകമാറ്റം വരുത്തിയതാണ് എന്നാണ് അര്‍ത്ഥം.

രാത്രി ഷിഫ്റ്റുകളിലെ ജോലി കാന്‍‌സറിന് കാരണമാകും

ജീവിതം മെച്ചപ്പെടുത്തുന്നതിന് ജോലിഭാരം നോക്കാതെ ഓഫീസുകളിലും തൊഴില്‍ സ്ഥലങ്ങളിലും സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും ഇതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശക്തമാകുമെന്നതാണ് പ്രധാന തിരിച്ചടി.
ഐടി കമ്പനികളിലും മറ്റു ഉറക്കം നഷ്‌ടപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. രാത്രി ഷിഫ്റ്റുകളിലെ ജോലി കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സ്‌ത്രീകളെയാണ് രാത്രികാ‍ല ഷിഫ്റ്റുകള്‍ കൂടുതല്‍ തിരിച്ചടിയാകുക. ചര്‍മാര്‍ബുദം, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം ഇവയാകും സ്‌ത്രീകളെ കാത്തിരിക്കുന്നത്.
വിപരീതമായി ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോള്‍ ജൈവഘടികാരത്തിനു മാറ്റം വരുമ്പോള്‍ ശരീരം പ്രതികരിക്കുന്നതാണ് കാന്‍‌സറിന് കാരണമാകുന്നത്.

കര്‍ക്കിടകത്തില്‍ ആരോഗ്യത്തിനായി ചെറുപയര്‍ കഴിക്കാം

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തില്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്ന ഔഷധങ്ങള്‍ പ്രധാനമാണ്. ഇത്ശരീരത്തിന് ആരോഗ്യം നല്‍കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും. കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് , ചെറുപയര്‍ കഞ്ഞി.പ്രത്യേക രീതിയിലാണ് ഇതുതയ്യാറാക്കുക. കുത്തരിയും ചെറുപയറും വേവിച്ച്‌ ഇതില്‍ തേങ്ങാപ്പാല്‍ചേര്‍ത്ത് ഉപ്പും ചേര്‍ത്തിളക്കിയാണ് സാധാരണയായി ചെറുപയര്‍ കഞ്ഞിതയ്യാറാക്കുക. ശരീരത്തിന് പ്രതിരോധ ശേഷി നല്കാന്‍ ഏറെ നല്ലതാണ്ചെറുപയര്‍കഞ്ഞി.

ഇതിലെ വിവിധ വൈററമിനുകള്‍ ശരീരത്തിന്രോ രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ അത്യുത്തമം. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്‍റെ മുഖ്യഉറവിടമാണ്. കഫ, പിത്ത ദോഷങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍കഞ്ഞി. ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്‍റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള് പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്.

അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിയ്ക്കാനുള്ള മുഖ്യവഴിയാണ് ചെറുപയര്‍ ഇത്ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. മഴക്കാലത്ത് ശരീരത്തിന്റെ അപയച പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുപയര്‍ കഞ്ഞി.ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റി ക്യാന്‍സര്‍പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ് ചെറുപയര്‍കഞ്ഞി. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ കഞ്ഞി രാവിലെയോ രാത്രിയോ കഴിയ്ക്കാം. രാവിലെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഉത്തമം. കര്‍ക്കിടകത്തില്‍ ഒരാഴ്ചയെങ്കിലും ഈ രീതിയില്‍ കഞ്ഞികുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പഞ്ചസാര മുതിര്‍ന്നവരില്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കും

വീട്ടിലെ പ്രായമുള്ളവര്‍ക്ക് പഞ്ചസാര നല്‍കാന്‍ ഇനി പേടിക്കണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മധുരം ഓര്‍മ്മ ശക്തിവര്‍ധിപ്പിക്കുന്നതിനൊപ്പം ഉന്‍മേഷവും ചുറുചുറുക്കും വര്‍ധിപ്പുന്നുവെന്നാണ് വാര്‍വിക് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. പ്രയാസകരമായ ജോലികള്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെ അളവ്കൂടുതലുള്ളപ്പോള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ പ്രായമുള്ളവര്‍ക്ക് സാധിക്കുന്നുവെന്നും പഠന ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്.

18 നും 27 നും ഇടയിലുള്ളവരെയും 65 നും 82 നും ഇടയില്‍ പ്രായമുള്ളവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. രണ്ട്‌ ഗ്രൂപ്പിലുള്ളവര്‍ക്കും ഗ്ലൂക്കോസടങ്ങിയ പാനീയം കുടിക്കാന്‍ നല്‍കിയ ശേഷം ഓര്‍മ്മശക്തി പരീക്ഷിക്കുന്ന ജോലികള്‍ നല്‍കി. മറ്റുള്ളവര്‍ക്ക് കൃത്രിമ പഞ്ചസാര ചേര്‍ത്ത ശീതളപാനീയങ്ങളും കുടിക്കാന്‍ നല്‍കി. ജോലിയില്‍ രണ്ട് ഗ്രൂപ്പുകളിലും ഉള്ളവരുടെ ഇടപെടല്‍, ഓര്‍മ്മ ശക്തി, ജോലി ചെയ്യുന്ന നേരത്തെ പ്രകൃതം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.

യുവാക്കളിലുംപ്രായമുള്ളവരിലും ഗ്ലൂക്കോസ് മികച്ച ഉന്‍മേഷമാണ് നല്‍കുന്നതെന്നും, കൃത്രിമമധുരം ഉപയോഗിക്കുന്നവരില്‍ ജോലി ചെയ്യാന്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതായും പഠന റിപ്പോര്‍ട്ട് പറയുന്നു. ജോലികളില്‍ മുഴുകിയിരിക്കാന്‍ ഗ്ലൂക്കോസ് ഉപയോഗിച്ചവര്‍ക്ക് സാധിച്ചുവെന്നും നിശ്ചയിച്ചതിലും വേഗത്തില്‍ ടാസ്‌ക് തീര്‍ത്തുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈക്കോളജി ആന്‍റ് ഏജിംഗ് എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

പ്രമേഹം ശ്രദ്ധിച്ചില്ലങ്കില്‍ ശരീരത്തെ പൂര്‍ണ്ണമായും തകര്‍ക്കും. പ്രമേഹരോഗികള്‍ക്ക്‌ ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ്‌ ഇന്‍സുലിന്. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകും. ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടം ചെയ്യും.

നാല്‌ മണിക്കൂര്‍ കൂടുമ്പോള്‍ ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ ആഹാരം കഴിക്കണം. 
ഭക്ഷണം കഴിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ് വേണം ഇന്‍സുലിന്‍ എടുക്കാന്. കാരണം ഇന്‍സുലിന്‍ ശരീരത്തില്‍പ്രവര്‍ത്തിക്കുവാന്‍ അരമണിക്കൂര്‍ വേണം. ഇന്‍സുലിന്‍ എടുത്ത്‌ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ചതിന്‌ ശേഷം ഭക്ഷണം കഴിക്കുക. ഇത്‌ ഷുഗര്‍ അളവ്‌ കൃത്യമാകാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചതിന്‌ ശേഷം ഇന്‍സുലിന്‍ എടുക്കുന്നത്‌ അപകടം ചെയ്യും. രാത്രികാലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത്‌ ഉറക്കത്തില്‍ ഷുഗര്‍ താഴാന്‍ കാരണമാകും. ഇത്‌ അപകടകരമാണ് ഇന്‍സുലിന്‍ എടുക്കുന്നവര്‍ എപ്പോഴും പഞ്ചസാര, ചോക്ലേയിറ്റ്‌ എന്നിവ ഒപ്പം കരുതുക.  ഷുഗര്‍ താഴുന്നു എന്നു തോന്നുമ്പോള്‍ ഇവ ഉപയോഗിക്കണം. എപ്പോഴും ഓര്‍ക്കേണ്ട കാര്യം ഷുഗര്‍ കൂടുന്നതിനേക്കാള്‍ അപകടമാണ്‌ താഴുന്ന അവസ്‌ഥ

സി ടി സ്‌കാന്‍ ട്യൂമറിന് കാരണമാകും

സി ടി സ്‌കാന്‍ ട്യൂമറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം .സി ടി സ്‌കാന്‍റെ ഉപയോഗം വളരെ കൂടുതലായ സാഹചര്യത്തിലാണ് പഠനം പ്രസക്തമാകുന്നത്. മറ്റുപരിശോധനകളേക്കാള്‍ കാര്യക്ഷമമായി സി ടി സ്‌കാന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഉയര്‍ന്ന റേഡിയേഷന്‍ ഡോസുകളാണ് നല്‍കുന്നത്. അതിനാല്‍, റേഡിയേഷന്‍ നിന്നുള്ള സംരക്ഷത്തെക്കുറിച്ച്‌ ജാഗ്രയുണ്ടാകണം.

ഇത്തരത്തിലുള്ള ഉയര്‍ന്ന റേഡിയേഷന്‍ ലഭിക്കുന്നതിലൂടെ മുതിന്നവര്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ മാരകമായ രോഗങ്ങളാണ് കുട്ടികളെ ബാധിക്കുന്നത്. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  പ്രസിദ്ധീകരണത്തിലാണ്പഠനങ്ങള്‍ പുറത്ത് വിട്ടത്.

ലുക്കീമിയ, ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങളാണ് റേഡിയേഷന്‍ മുലം കുട്ടികളിലും യുവാക്കളിലും ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് ക്യാന്‍സര്‍ രോഗികളുടെ എണ്ണം 1.5 മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തലച്ചോറിലേക്കുണ്ടാകുന്ന റേഡിയേഷന്‍ മൂലമാണ് എല്ലാ തരത്തിലുള്ള മാരകമായതും അല്ലാത്തതുമായ മസ്തിഷകരോഗങ്ങളും ട്യൂമറുകളും ഉണ്ടാകുന്നത്. രണ്ട് മുതല്‍ നാല് ശതമാനം വരെയാണ്റേഡിയേഷനിലൂടെ ബാധിക്കുന്നത്. ട്യൂമറിന്റെ സാധ്യതകളെ തിരിച്ചറിയാനും സി ടിസ്‌കാന്‍ ഉപയോഗിക്കുന്നുണ്ട്.

ട്യൂമറിന്‍റെ സാധ്യതകളെ കുറയ്ക്കാനായി എല്ലാ ആശുപത്രികളിലും കുട്ടികള്‍ക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് സി ടി സ്‌കാന്‍ നടത്തുന്നതെന്നാണ് മൈക്കിള്‍ ഹെപ്റ്റ്മാന്‍ പറയുന്നത്.

വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് സഹായകമാകുന്നതാണ് വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി . രോ​ഗാ​ണു​ക്ക​ളോടു പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ല്‍ വെളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ന്‍ വി​റ്റാ​മി​ന്‍ സി​ പ്രേ​ര​ണ​ ചെ​ലു​ത്തു​ന്നു. ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പൊരുതി ജയിക്കുന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ്രത്യേ​കി​ച്ചും ആസ്മയില്‍ നി​ന്ന് രക്ഷ നേ​ടു​ന്ന​തി​ന് വെണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ളും വി​റ്റാ​മി​ന്‍സി​യും സ​ഹാ​യിക്കുന്നു. ര​ക്ത​സമ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം ഏറെ ഗുണകരമാണ്. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ര്‍ട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ല്‍ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ള്‍ രക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ള്‍ നി​ല കു​റ​യ്ക്കു​ന്ന​തി​നു ഫലപ്രദമാണ്. വെ​ണ്ട​യ്ക്ക​യി​ല്‍ സോ​ഡി​യം കു​റ​വും, പൊട്ടാ​സ്യം കൂടുതലുമാണ്. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ര്‍​ത്തു​ന്ന​തി​ല്‍ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ന്‍ എ ​എ​ന്ന ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റ് ചര്‍​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ള്‍ നീ​ക്കു​ന്നു.പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ര്‍​മ​കോ​ശ​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ  വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്നു.
സ്ത്രീ​ക​ളു​ടെ  ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗുണകരമാണ്. പ്ര​ത്യേ​കി​ച്ചു ഗ​ര്‍​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ല്‍ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ല്‍ ഫോ​ളേ​റ്റു​ക​ള്‍ ധാ​രാ​ളമുണ്ട്`. ഗ​ര്‍​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ല്‍ ട്യൂ​ബി​നെ ത​ക​രാ​റി​ല്‍ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ള്‍ അ​വ​ശ്യമാണ്. 4 മുതല്‍ 12 വരെആ​ഴ്ച​ക​ളി​ലെ ഗ​ര്‍​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​മ്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തെ വി​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം.  അ​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ വെ​ണ്ട​യ്ക്ക പ​തി​വാ​യി ഉ​ള്‍​പ്പെ​ടു​തുന്നത് നന്നായിരിക്കും.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate