অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവായ ആരോഗ്യവും അറിവുകളും

പൊതുവായ ആരോഗ്യവും അറിവുകളും

  1. വൈറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കാം...
  2. ഉപ്പൂറ്റിവേദന സൂക്ഷിക്കണം..
  3. സൈനസൈറ്റിസ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  4. തലവേദനയ്ക്ക് നാടന്‍ പരിഹാരങ്ങള്‍
  5. സ്വിമ്മേഴ്സ് ഇച്ച്‌
  6. ചിട്ടയായ ജീവിതശൈലിയിലൂടെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം
  7. മുരിങ്ങയിലയുടെ പോഷകഗുണങ്ങള്
  8. കുടലിലെ കാന്‍സര്‍
  9. പഴങ്ങള്‍ ആരോഗ്യദായിനികള്‍
  10. ഹാന്‍ഡ്-ഫൂട്ട്-ആന്‍ഡ്-മൗത്ത് ഡിസീസ്
  11. പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങള്‍
  12. കലോറി കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
  13. സ്തനാർബുദം പുരുഷന്മാരിലും
  14. ലിവര്‍ ക്യാന്‍സര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  15. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ചണവിത്ത്
  16. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  17. അത്താഴം കഴിയ്ക്കാനുമുണ്ടൊരു സമയം
  18. ചെങ്കണ്ണു വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  19. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉണക്കമുന്തിരി
  20. കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങള്‍
  21. ചര്‍മ്മ അലര്‍ജികളെ നേരിടാനുള്ള ചില നാടന്‍വഴികളിതാ
  22. കുട്ടികളിലെ ദന്തരോഗങ്ങള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കാം...

പോഷക ആഹാരങ്ങള്‍ ശരീരത്തില്‍ വേണമെങ്കില്‍ നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കണം. വിറ്റാമിനുകളും, മിനറല്‍സും ധാരാളം വേണം. ആഹാരക്രമത്തില്‍ വിറ്റാമിന്‍ എ  ഉണ്ടാവേണ്ടത് അത്യന്താപേക്ഷികമാണ്. തലമുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ വിറ്റാമിന്‍ എ കൂടിയേ തീരൂ. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഇലവര്‍ഗ്ഗങ്ങള്‍ - കുട്ടികളോട് ഇലക്കറികള്‍ കഴിയ്ക്കണം പോഷകഗുണമുള്ളവയാണ് എന്ന് പറഞ്ഞ് കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കാറുണ്ട്. കാരണം അവയില്‍ വിറ്റാമിന് എ  ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടാണ്. ചീര, മുരിങ്ങയില , മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്.

മധുരക്കിഴങ്ങ് - കിഴങ്ങ് കഴിക്കാറുണ്ടെങ്കിലും മധുരക്കിഴങ്ങ് അധികം ആളുകള്‍ കഴിക്കാറില്ല. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. കൂടാതെ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് അരിഞ്ഞ് വറത്തെടുത്താല്‍ വൈകുന്നേരങ്ങളില്‍ സ്നാക്സായും ഉപയോഗിക്കാം.

ക്യാരറ്റ് - വിറ്റാമിന്‍ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് ക്യാരറ്റ്. കണ്ണിന് ആവശ്യം വേണ്ട ഗുണങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. ക്യാരറ്റ് വേവിച്ചും അല്ലാതെയും കഴിയ്ക്കാം. ക്യാരറ്റ് സൂപ്പായും കഴിക്കാവുന്നതാണ്.

ഉണങ്ങിയ അത്തിപ്പഴം - വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ്. ഇത് രാവിലെ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഇരുമ്പും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്.

മത്തങ്ങ - മത്തങ്ങ കറിവെച്ചും, ജ്യൂസാക്കിയും കഴിക്കാം. വിറ്റാമിന്‍ എ ധാരാളം ഉള്ളതിനേക്കാള്‍ മറ്റ് വിറ്റാമിനുകള്‍ കൂടി അടങ്ങിയിരിക്കുന്ന ഒന്നാണ് മത്തങ്ങ.

ഉപ്പൂറ്റിവേദന സൂക്ഷിക്കണം..

ഉ​പ്പൂ​റ്റി​വേ​ദ​ന പലരെയും പലപ്പോഴും കുഴപ്പിച്ചിട്ടുണ്ട്.​ ​ഇ​തി​ന് ​കാ​ര​ണ​ങ്ങ​ളും​ ​ഏ​റെ​യാ​ണ്.​ ​ചി​ല​ ​സ​മ​യ​ങ്ങ​ളില്‍​ ​ശ​രീ​ര​ത്തില്‍​ ​മു​ഴു​വ​നാ​യോ​ ​ഭാ​ഗി​ക​മാ​യോ​ ​ഉ​ണ്ടാ​കു​ന്ന​ ​രോ​ഗ​ങ്ങള്‍​ ​മൂ​ല​വും​ ​ഉ​പ്പൂ​റ്റി​യില്‍​ ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടാം.​ ​​ ​ഉ​പ്പൂ​റ്റി​യെ​ ​മാ​ത്രം​ ​ബാ​ധി​ക്കു​ന്ന​ ​വേ​ദ​ന​ക​ളില്‍​ ​ഗൗ​ട്ടും​ ​റു​മ​റ്റോ​യ്ഡ് ​ആര്‍​ത്ത​റൈ​റ്റി​സും​ ​മു​ന്നി​ലാ​ണ്.​
എ​ന്നാല്‍​ ​പ്ലാന്‍​റ്റാര്‍​ ​ഫെ​സി​ലൈ​റ്റീ​സ് ​എ​ന്ന​ ​വ​ള​രെ​ ​സാ​ധാ​ര​ണ​യാ​യി​ ​ക​ണ്ടു​വ​രു​ന്ന​ ​രോ​ഗാ​വ​സ്ഥ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​ ​അ​സ​ഹ​നീ​യ​മാ​കാം.​ ​ന​മ്മു​ടെ​ ​പാ​ദ​ത്തി​ലെ​ ​ക​മാ​നം​ ​അ​ഥ​വാ​ ​വ​ള​വി​നെ​ ​താ​ങ്ങു​ന്ന​ ​നാ​രു​കള്‍​ ​കൊ​ണ്ടു​ള്ള​ ​ക​ല​കള്‍​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​ക്ഷ​ത​ങ്ങ​ളാ​ണ് ​ഇ​തില്‍​ ​പ്ര​ധാ​നം.​ ​ഈ​ ​ക​ല​കള്‍ ​അ​മി​ത​മാ​യി​ ​വ​ലി​യു​ന്ന​തും​ ​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​യ്ക്ക് ​കാ​ര​ണ​മാ​കാ​റു​ണ്ട്.​ ​ഈ​ ​ക​ല​കള്‍​ ​ കൂടുതല്‍ വ​ലി​യു​ന്ന​തു​മൂ​ലം​ ​ഇ​തി​ന്‍റെ നാ​രു​ക​ളില്‍​ ​സം​ഭ​വി​ക്കു​ന്ന​ ​തേ​യ്മാ​ന​വും​ ​വേ​ദ​ന​ ​കൂ​ട്ടാന്‍​ ​ഇ​ട​യാ​കാ​റു​ണ്ട്.​ ​ 

​എ​ല്ലാ​ ​പ്രാ​യ​ക്കാ​രി​ലും​ ​ഈ  പ്രശ്നം കാണാറുണ്ടെങ്കിലും ​ ​ശ​രീ​ര​ഭാ​രം​ ​കൂ​ടി​യ​വ​രെ​യാ​ണ് ​ഏ​റെ​യും​ ​ബാ​ധി​ക്കു​ന്ന​ത്.​ ​ഗര്‍​ഭാ​വ​സ്ഥ​യി​ലും ഈ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങള്‍​ ​ക​ണ്ടു​വ​രാ​റു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​കൂ​ടു​ത​ലാ​യി​ ​കാ​യി​കാ​ധ്വാ​ന​ത്തില്‍​ ​ഏര്‍​പ്പെ​ടു​ന്ന​വര്‍​ക്കും​ ​ഇ​ത് ​ഉ​ണ്ടാ​കാം.

പാ​ദ​ത്തി​ലെ​ ​വ​ള​വ് ​കു​റ​ഞ്ഞ​വ​രി​ലും​ ​ഇ​ത് ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​വ​രു​ന്നു.​ ​പ​തി​ഞ്ഞ​ ​കാ​ല്പ​ത്തി​യു​ള്ള​വര്‍​ക്ക് ​പൊ​തു​വെ​ ​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​ ​കൂ​ടു​ത​ലാ​യി​രി​ക്കും. 
ഉ​പ്പൂ​റ്റി​യില്‍​ ​അ​സാ​ധാ​ര​ണ​മാ​യി​ ​സം​ഭ​വി​ക്കു​ന്ന​ ​എ​ല്ലു​വ​ളര്‍​ച്ച​യും​ ​വേ​ദ​ന​യു​ടെ​ ​ഒ​രു​ ​പ്ര​ധാ​ന​ ​കാ​ര​ണ​മാ​ണ്.​ ​ഇ​ങ്ങ​നെ​യു​ള്ള​വര്‍​ക്ക് ​ഉ​പ്പൂ​റ്റി​ ​വ​ള​രെ​ ​ക​ട്ടി​യു​ള്ള​താ​യി​ ​തോ​ന്നാം.​ ​പു​തി​യ​താ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഷൂ​സ് ​മൂ​ല​മു​ള്ള​ ​വേ​ദ​ന​​ ​സര്‍​വ്വ​സാ​ധാ​ര​ണ​മാ​ണ്.​ ​ഈ വേ​ദ​ന​ഉ​പ്പൂ​റ്റി​യു​ടെ​ ​പിന്‍​ഭാ​ഗ​ത്താ​ണ് ​ഉ​ണ്ടാ​വു​ന്ന​ത്.​ ​ഉ​പ്പൂ​റ്റി​ഭാ​ഗം​ ​ച​ത​യു​ന്ന​തും​ ​​ ​വേ​ദ​ന​യു​ടെ​ ​കാ​ര​ണ​മാ​ണ്.​ ​​ ​ചെ​രു​പ്പ് ​ഇ​ടാ​തെ​ ​ന​ട​ക്കു​ന്ന​ ​സ​മ​യ​ങ്ങ​ളി​ലാ​ണ് ​മക്കപ്പോഴും ഇ​ത് ​സം​ഭ​വി​ക്കു​ക.​ ​ഈ​ ​ക്ഷ​തം​ ​പില്‍​കാ​ല​ത്ത് ​ക​ടു​ത്ത​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​യ്ക്ക് ​കാ​ര​ണ​മാ​കാ​റു​ണ്ട്.​ ​ചി​ല​രി​ലെ​ങ്കി​ലും​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ക്ഷ​ത​ങ്ങള്‍​ ​മൂ​ലം​ ​നീ​രും​ ​ക​ണ്ടു​വ​രാ​റു​ണ്ട്.​ ​കാ​ലി​ലേ​ക്കു​ള്ള​ ​ചെ​റു​ ​നാ​ഡി​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​ചു​രു​ങ്ങല്‍​ ​വേ​ദ​ന​യ്ക്കൊ​പ്പം​ ​അ​സ​ഹ​നീ​യ​മാ​യ​ ​ത​രി​പ്പും​ ​ഉ​ണ്ടാ​ക്കു​ന്നു.​ ​രാ​വി​ലെ​ ​ഉ​റ​ക്ക​മു​ണ​രു​മ്പോഴോ​ ​രാ​ത്രി​യില്‍​ ​ഉ​റ​ങ്ങാന്‍​ ​തു​ട​ങ്ങു​ന്ന​ ​നേ​ര​ങ്ങ​ളി​ലോ​ ​ആ​ണ് ​ത​രി​പ്പ് ​കൂ​ടു​ത​ലാ​യി​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​യു​ടെ​ ​തു​ട​ക്ക​ത്തില്‍​ ​കാ​ലി​ന് ​വി​ശ്ര​മം​ ​നല്‍​കു​ന്ന​താ​ണ് ​ഉ​ത്ത​മം.​ ​

ആ​ദ്യ​കാ​ല​ങ്ങ​ളില്‍​ ​ചി​കി​ത്സ​ ​തേ​ടി​യി​ല്ലെ​ങ്കില്‍​ ​പില്‍​ക്കാ​ല​ത്ത് ​കാ​ലി​ന്‍റെ ​ച​ല​ന​ ​ശേ​ഷി​യെ​പ്പോ​ലും​ ​ഇ​ത് ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കും. മ​നു​ഷ്യ​ന്‍റെ ​കാ​ലി​ലെ​ 26​ ​എ​ല്ലു​ക​ളില്‍​ ​ബ​ല​വ​ത്താ​യ​ ​ഒ​ന്നാ​ണ് ​ഉ​പ്പൂ​റ്റി​യു​ടെ​ ​എ​ല്ല്.​ ​ശ​രീ​ര​ത്തി​ന്‍റെ ​മൊ​ത്ത​ഭാ​രം​ ​താ​ങ്ങാന്‍​ ​ക​ഴി​യു​ന്ന​ ​ഒ​ന്നാ​യി​ ​ഇ​തി​നെ​ ​കാ​ണാം.​ ​നേ​ര​ത്തെ​ ​സൂ​ചി​പ്പി​ച്ച​തു​പോ​ലെ​ ​സ്ത്രീ​ ​പു​രു​ഷ​ ​വ്യ​ത്യാ​സ​മോ​ ​പ്രാ​യ​വ്യ​ത്യാ​സ​മോ​ ​കൂ​ടാ​തെ​യാ​ണ്‌ഉ​പ്പൂ​റ്റി​വേ​ദ​ന​ ​ക​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും​ ​വാര്‍​ദ്ധ​ക്യ​ത്തി​ലാ​ണ് ​ഇ​തി​ന്‍റെ ശ​ല്യം​ ​കൂ​ടു​ന്ന​ത്.​ ​ ത​ണു​ത്ത​ ​ത​റ​യില്‍​ ​ചെ​രു​പ്പി​ടാ​തെ​ ​ന​ട​ക്കു​ന്ന​തും​ ​ശ​രീ​ര​ഭാ​രം​ ​കൂ​ടു​ന്ന​തു​മൊ​ക്കെ​ ​ഇ​തി​ന്‍റെ ​കാ​ര​ണ​ങ്ങ​ളാ​ണ്.​ ​

ഉ​പ്പൂ​റ്റി​ ​വേ​ദ​ന​യെ​ ​കു​റി​ച്ച്‌ ​പ​റ​യു​മ്പോള്‍​ ​ഒ​ട്ടും​ ​അ​വ​ഗ​ണി​ക്കാന്‍​ ​ക​ഴി​യാ​ത്ത​ ​ഒ​ന്നാ​ണ് ​വാ​ത​രോ​ഗ​ങ്ങള്‍.​ ​ഇ​തില്‍​ ​റു​മ​റ്റോ​യ്ഡ് ​ആര്‍​ത്ത​റൈ​റ്റി​സ് ​ആ​ണ് ​കൂ​ടു​തല്‍​ ​ശ​ല്യ​ക്കാ​രന്‍.​ ഇ​തു​മൂ​ലം​ ​സം​ഭ​വി​ക്കു​ന്ന​ ​ഉ​പ്പൂ​റ്റി​ ​വേ​ദ​ന​കള്‍​ ​നീ​രോ​ടു​ ​കൂ​ടി​യ​വ​ ​ആ​യി​രി​ക്കി​ല്ല.​ ​മ​റി​ച്ച്‌ ​സ​ന്ധി​യു​ടെ​ ​ച​ല​ന​ശേ​ഷി​യെ​യാ​ണ് ​ഇ​ത് ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കു​ക.

ചെ​രു​പ്പു​പയോ​ഗി​ക്കു​മ്പോള്‍ ശ്രദ്ധിക്കുക
ചെ​രു​പ്പ് ​പാ​ദ​ത്തി​ന് ​പൂര്‍​ണ​സം​ര​ക്ഷ​ണം​ ​നല്‍​കു​ന്ന​താ​യി​രി​ക്ക​ണം.​ ​കാ​ലു​കള്‍​ ​പൂര്‍​ണ​മാ​യും​ ​ഉ​ള്ളി​ലേ​ക്കാ​ക​ണം.​ ​ഉ​പ്പൂ​റ്റി​യു​ടെ​ ​ഭാ​ഗം​ ​പു​റ​ത്തേ​ക്കു​ ​നില്‍​ക്കു​ന്ന​ചെ​രു​പ്പു​കള്‍​ ​ഒ​ഴി​വാ​ക്കു​ക.​ന​ന​ഞ്ഞ​ ​ചെ​രു​പ്പു​ക​ളോ​ ​ന​ന​ഞ്ഞ​ ​സോ​ക്സു​ക​ളോ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​സ്ഥി​ര​മാ​യി​ ​പോ​യ​ന്‍റ് ​ഹീല്‍​ ​ചെ​രു​പ്പു​കള്‍​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വര്‍​ ​തീര്‍​ച്ച​യാ​യും​ ​ഉ​പ്പൂ​റ്റി​ ​പൂര്‍​ണ​മാ​യും​ ​ചെ​രു​പ്പി​നു​ള്ളില്‍​ ​ത​ന്നെ​യെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.ഹൈ​ഹീല്‍​ ​ചെ​രു​പ്പു​കള്‍​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ​ഏ​റെ​ ​ന​ന്ന്.

സൈനസൈറ്റിസ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്.  തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് സൈനസൈറ്റിസ്. മൂക്കില്‍നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തുവരികയും തുടര്‍ച്ചയായ തലവേദനയുമാണ് സൈനസൈറ്റിസിന്‍റെ പ്രാഥമിക ലക്ഷണം.

ഇതു മൂലം നിത്യജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സൈനസൈറ്റിസ് ബാധിതരില്‍ ഉള്‍പ്പെടുന്നു. സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്.

മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങള്‍ ചേരുന്ന ഭാഗത്തും, കണ്ണുകള്‍ക്ക് താഴെയായി മൂക്കിന്‍റെ രണ്ട് വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ് സൈനസുകള്‍. 
സൈനസ് നാല് തരത്തിലുണ്ട്.

ഇതു കൂടാതെ ശ്വാസ വായുവിനെ ശീതീകരിക്കുകയെന്ന കര്‍മ്മവും സൈനസിനുണ്ട്. ഈ സൈനസിസില്‍ വരുന്ന അണുബാധയാണ് സൈനസൈറ്റിസ്.

സൈനസില്‍ ധാരാളം സ്രവങ്ങളുണ്ട്. ഈ സ്രവങ്ങള്‍ സാധാരണയായി മൂക്കില്‍നിന്നും ഒഴുകി തൊണ്ടയില്‍ എത്തും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഈ ഒഴുക്കിനു തടസങ്ങള്‍ ഉണ്ടാകാം. ഒഴുക്ക് കുറയുന്പോള്‍ സ്രവങ്ങള്‍ക്ക് കട്ടി കൂടും. സൈനസില്‍ സ്രവങ്ങള്‍ കെട്ടിക്കിടന്ന് അണുബാധ ഉണ്ടാകുന്നതാണ് സൈനസൈറ്റിസ്.

ഏതു പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണിത്. എങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച്‌  ചെറുപ്പക്കാരില്‍ സൈനസൈറ്റിസിനുള്ള സാധ്യതയേറെയാണ്. കണ്ണിനു താഴെയായി മൂക്കിന്‍റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന മാക്സിലറി സൈനസില്‍ അണുബാധയുണ്ടാകാം.

പൊതുവേ കൂടുതലായി കണ്ടുവരാറുള്ള സൈനസുകളിലൊന്നാണിത്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സൈനസൈറ്റിസ് രണ്ടായി തരംതിരിക്കാം. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും.

വളരെ പെട്ടെന്നുണ്ടായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറുന്ന സൈനസൈറ്റിസാണ് അക്യൂട്ട് സൈനസൈറ്റിസ്. എന്നാല്‍ വളരെ നാള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് ക്രോണിക്ക് സൈനസൈറ്റിസ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫംഗസുകളും രോഗകാരണമാകാം. അന്തരീക്ഷ മലിനീകരണം സൈനസൈറ്റിസ് ഉള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ അധികരിക്കാനിടയാക്കും.

വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലുമുള്ള പൊടിപടലങ്ങള്‍, നാളുകളായി ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകുന്ന ഫംഗസുകള്‍ ഇവയൊക്കെ രോഗകാരണങ്ങളാണ്. തണുപ്പുള്ള കാലാവസ്ഥ സൈനസൈറ്റിസ് ഉള്ളവരെ സംബന്ധിച്ച്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ജനിതകപരമായി മൂക്കിന്‍റെ പാലത്തിന് വളവുള്ളത് സൈനസൈറ്റിസിനു കാരണമാകാം. മൂക്കിലുള്ള സ്രവങ്ങളുടെ ഒഴുക്ക് നഷ്ടപ്പെട്ട് ബ്ലോക്കുണ്ടാകുന്നത് സൈനസൈറ്റിസ് ഉണ്ടാകാന്‍ മറ്റൊരു കാരണമാണ്.

രോഗപ്രതിരോധശേഷി കുറവുള്ളവരെ സംബന്ധിച്ച്‌ സൈനസൈറ്റിസ് പെട്ടെന്നു ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രമേഹമുള്ളവരിലും ഇടയ്ക്കിടെ സൈനസൈറ്റിസ് ഉണ്ടാകാം.

കുട്ടികളെ സംബന്ധിച്ച്‌ പനിക്കു ശേഷം സൈനസൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഏകദേശം 10% ആളുകളിലും അലര്‍ജിയുടെ ഭാഗമായി സൈനസൈറ്റിസ് കണ്ടുവരാറുണ്ട്.

മൂക്കിനെയും സൈനസുകളെയും ബാധിച്ച്‌ നിരന്തരം മൂക്കൊലിപ്പും തുമ്മലുമാകുമ്പോള്‍ അലര്‍ജിയായി മാറുന്നു. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജനുകള്‍ എന്നു പറയുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഇത്തരം അലര്‍ജനുകളാണ്. മൂന്ന് മുതല്‍ ആറാഴ്ച വരെ ചികിത്സയ്ക്ക് സമയമെടുക്കും. തുടര്‍ച്ചയായി സൈനസൈറ്റിസ് ഉണ്ടാകുന്നെങ്കില്‍ തീര്‍ച്ചയായും പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.

ഒരു പ്രാവശ്യം വന്നതിനു ശേഷം സൈനസൈറ്റിസിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നില്ലെങ്കില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ ഇടയ്ക്കിടെ സൈനസൈറ്റിസ് ഉണ്ടായാല്‍ നേസല്‍ എന്‍ഡോസ്കോപ്പി ചെയ്യേണ്ടതായി വരാം. മൂക്കിനുള്ളിലൂടെ ട്യൂബ് കടത്തിവിട്ട് മൂക്കിന്‍റെ പാലത്തിനു വളവുണ്ടോ, ദശകളുണ്ടോ എന്ന് പരിശോധിക്കാനാകും.

സ്രവങ്ങള്‍ കെട്ടിക്കിടപ്പുണ്ടോ, പഴുപ്പുണ്ടോ എന്നൊക്കെ അറിയാനുള്ള ടെസ്റ്റാണ് നേസല്‍ എന്‍ഡോസ്കോപ്പി. മൂക്കിന്‍റെ പാലത്തിനു വളവോ, സൈനസില്‍ സ്രവങ്ങള്‍ക്ക് കട്ടി കൂടുതലോ ഉണ്ടോയെന്ന് അറിയാന്‍ സി. റ്റി സ്കാന്‍ പരിശോധന ചെയ്യാവുന്നതാണ്.

സാധാരണയായി 3, 6 ആഴ്ച ആന്‍റിബയോട്ടിക് കൊടുത്തതിനു ശേഷമേ സി. റ്റി സ്കാന്‍ നിര്‍ദേശിക്കാറുള്ളൂ. തുടര്‍ച്ചയായി ഉണ്ടാകുന്ന സൈനസൈറ്റിസ് ക്രോണിക്  ൈസൈനസൈറ്റിസ് ആയി മാറാം.

ഇത്തരം സാഹചര്യങ്ങളില്‍ വളരെ അപുര്‍വ്വമായി പ്രധാന അവയവങ്ങളിലേക്കും ഇന്‍ഫക്ഷന്‍ ഉണ്ടായേക്കാം. അതായത് തലച്ചോറിലേക്കോ കണ്ണുകളിലേക്കോ വളരെ അപൂര്‍വമായി അണുബാധയുണ്ടാകാം. ചുരുക്കമായി മാത്രം സംഭവിക്കുന്ന ഒന്നാണിതെന്നു മാത്രം.

ക്രോണിക് സൈനസൈറ്റിസ് വന്ന് ദശവളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളൂ. ദശവളര്‍ച്ചയുണ്ടെങ്കില്‍ സര്‍ജറി ആവശ്യമായി വരും. ദശകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി നിര്‍ദേശിക്കുന്ന ശസ്ത്രക്രിയയാണ് എന്‍ഡോസ്കോപിക് സൈനസ് സര്‍ജറി.

അടഞ്ഞു കിടക്കുന്ന സൈനസുകളിലെ തടസങ്ങള്‍ നീക്കുന്നതിനും പഴുപ്പ് നീക്കം ചെയ്ത് സാധാരണ രീതിയിലാക്കുന്നതിനും ശസ്ത്രക്രിയയിലൂടെ സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷവും അലര്‍ജി തടയുന്നതിനുള്ള ചികിത്സ തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സൈനസൈറ്റിസ് ഉള്ളവര്‍ പൊടിയടിക്കാതെയും തണുപ്പുള്ള സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതുമാണ്.

തലവേദനയ്ക്ക് നാടന്‍ പരിഹാരങ്ങള്‍

ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ തലവേദന അനുഭപ്പെടാത്തവര്‍ ആരുണ്ട്. തലവേദനയെടുക്കുമ്ബോള്‍ ആശ്വാസത്തിനായി ഒരു ഗുളിക കഴിക്കുന്നത് എളുപ്പമുള്ള വഴിയാണ്. എന്നാല്‍, അസിഡിറ്റി, ഓക്കാനം, വയറിന് അസ്വസ്ഥത തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വേദനാസംഹാരികള്‍ സമ്മാനിച്ചേക്കാം. അതിനാല്‍, ഗുളിക കഴിക്കുന്നത് ഒഴിവാക്കി ഇനി പറയുന്ന വീട്ടുചികിത്സകള്‍ ഒന്നു പരീക്ഷിക്കൂ;

ലാവണ്ടര്‍ ഓയില്‍ : ലാവണ്ടര്‍ ഓയിലിന് സുഖകരമായ മണമുണ്ടെന്ന് മാത്രമല്ല അത് പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പിരിമുറുക്കം മൂലമുള്ള തലവേദനയ്ക്ക് മാത്രമല്ല മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന തലവേദനയ്ക്കും ഇത് പ്രയോജനപ്രദമാണ്.

ഏതാനും തുള്ളി ലാവണ്ടര്‍ ഓയില്‍ ഒരു നാപ്കിനില്‍ അല്ലെങ്കില്‍ ടിഷ്യൂ പേപ്പറില്‍ ഒഴിച്ച ശേഷം മണപ്പിക്കുക. ഒരു കപ്പ് തിളച്ച വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിച്ചും മണപ്പിക്കാവുന്നതാണ്. ഒന്നോ രണ്ടോ തുള്ളി ലാവണ്ടര്‍ ഓയില്‍ മറ്റ് എണ്ണയുമായി ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നതും പ്രയോജനം ചെയ്യും.

കര്‍പ്പൂരതുളസി തൈലം : ഈ എണ്ണയ്ക്ക് സുഖകരവും സ്വാന്തനം നല്‍കുന്നതുമായ ഗുണമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കര്‍പ്പൂരം തടസ്സപ്പെട്ടിരിക്കുന്ന രക്തക്കുഴലുകള്‍ തുറക്കാന്‍ സഹായിക്കുന്നതിലൂടെ തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. മൂന്നോ നാലോ തുള്ളി കര്‍പ്പൂരതുളസി തൈലം ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണയിലോ ഒലിവ് എണ്ണയിലോ അല്ലെങ്കില്‍ വെള്ളത്തിലോ കലര്‍ത്തി നെറ്റിയിലും ചെന്നികളിലും പുരട്ടുക. ഏതാനും തുള്ളി കര്‍പ്പൂരതുളസി തൈലം ഒരു പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തില്‍ ഒഴിച്ച്‌ ആവികൊള്ളുന്നതും ഗുണകരമാണ്.

തുളസി തൈലം: തുളസിക്ക് ശാന്തമാക്കുന്നതിനും വേദനയില്ലാതാക്കുന്നതിനുമുള്ള കഴിവുണ്ട്. പേശികളെ ആയാസരഹിതമാക്കുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം. തലവേദനയുള്ള സമയത്ത് പേശികള്‍ കോച്ചിവലിക്കുന്നത് ഇല്ലാതാക്കാന്‍ ഇതിനു കഴിയും. രണ്ടോ മൂന്നോ തുള്ളി തുളസി തൈലം സാധാരണ എണ്ണയുമായി യോജിപ്പിച്ച്‌ നെറ്റിയിലും ചെന്നികളിലും പുരട്ടുക. ഒരു കപ്പ് വെള്ളത്തില്‍ മൂന്ന് അല്ലെങ്കില്‍ നാല് തുളസിയിലയും അല്‍പ്പം തേനും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഇളം ചൂടോടെ അല്‍പ്പാല്‍പ്പമായി കുടിക്കുക.

ഐസ് പായ്ക്ക്: തലവേദനയുമായി ബന്ധപ്പെട്ട കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കാന്‍ ഐസിന്‍റെ തണുപ്പ് സഹായിക്കും. കൂടാതെ, വേദനയുള്ള സ്ഥലത്ത് മരവിപ്പ് ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. മൈഗ്രേന്‍ മൂലമുള്ള തലവേദനയ്ക്ക് കഴുത്തിനു പിന്നില്‍ ഐസ്-പാക്ക് വയ്ക്കാം. ഐസുവെള്ളത്തില്‍ മുക്കിയ തുണി ഏതാനും മിനിറ്റ് തലയില്‍ ഇടുക. ഇത് അരമണിക്കൂര്‍ നേരത്തേക്ക് ഏതാനും തവണ ആവര്‍ത്തിക്കുക.

ഇഞ്ചി : ഇഞ്ചിയില്‍ ജിഞ്ചറോളുകള്‍ എന്ന് അറിയപ്പെടുന്ന ശക്തിയേറിയ ആന്‍റി-ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളിലെ കോശജ്വലനം കുറയ്ക്കുകയും തലവേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. ഇഞ്ചിയുടെയും നാരങ്ങയുടെ നീര് സമം ചേര്‍ത്ത് ദിവസം 2-3 തവണ കഴിക്കുക. ഇഞ്ചി കഷണങ്ങള്‍ അല്ലെങ്കില്‍ ചുക്കുപൊടി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ അതിന്‍റെ ആവികൊള്ളുന്നതാണ് മറ്റൊരു രീതി.

പുതിനയില ജ്യൂസ്: പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോളും മെന്തോണും ഫലപ്രദമായ വേദനാസംഹാരികളാണ്. ഒരു കൈ പുതിനയിലയെടുത്ത് പിഴിഞ്ഞ് ചാറാക്കുക. ഇത് നെറ്റിയിലും ചെന്നികളിലും പുരട്ടുക.

സ്വിമ്മേഴ്സ് ഇച്ച്‌

പക്ഷികളുടെയും സസ്തനികളുടെയും പരാദങ്ങളോടുള്ള അലര്‍ജി മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഒരു തരം തടിപ്പ് ആണ് സ്വിമ്മേഴ്സ് ഇച്ച്‌. വൈദ്യശാസ്ത്രപരമായി സെര്‍കാരിയല്‍ ഡെര്‍മാറ്റൈറ്റിസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പരാദങ്ങളുടെ (സെര്‍കാരിയെ) ലാര്‍വകളെ വഹിക്കുന്ന ഒച്ചുകള്‍ ജലസ്രോതസ്സുകളില്‍ (തടാകങ്ങള്‍, കുളങ്ങള്‍, നദികള്‍, സമുദ്രം തുടങ്ങിയവ) എത്തിച്ചേരുന്നതാണ് അണുബാധയ്ക്ക് കാരണമാവുന്നത്. ഇത്തരത്തില്‍, പരാദങ്ങളുടെ ലാര്‍വകള്‍ മൂലം മലിനമായ വെള്ളത്തില്‍ നീന്തുന്നവര്‍ക്കും കുളിക്കുന്നവര്‍ക്കും മറ്റും അണുബാധയുണ്ടാവാം.

കാരണങ്ങള്‍ :വാത്തുകള്‍, താറാവ്, അരയന്നം തുടങ്ങിയ പക്ഷികളുടെയും മരപ്പട്ടിയെ പോലെയുള്ള ചില സസ്തനികളുടെയും രക്തത്തില്‍ ചില പരാദങ്ങള്‍ ജീവിക്കുന്നുണ്ട്. ഇവയുടെ മുട്ട പക്ഷികളുടെയും സസ്തനികളുടെയും വിസര്‍ജ്യത്തിലൂടെ വെളിയിലെത്തുന്നു. മുട്ട വിരിഞ്ഞ് ലാര്‍വകള്‍ ആകുന്ന അവസരത്തില്‍, അവ ചില പ്രത്യേക വര്‍ഗത്തിലുള്ള ഒച്ചുകളെ ഇടക്കാലത്തേക്ക് ആതിഥേയ ശരീരമാക്കുന്നു. ഇത്തരം ഒച്ചുകള്‍ ജലസ്രോതസ്സുകളില്‍ എത്തുമ്പോള്‍, ലാര്‍വകള്‍ പുതിയ ആതിഥേയ ശരീരം തേടി വെള്ളത്തിലേക്കിറങ്ങുന്നു. മനുഷ്യരുടെ ചര്‍മ്മവുമായി ഇത്തരം ലാര്‍വകള്‍ സമ്പര്‍ക്കത്തിലാവുമ്പോഴാണ് സ്വിമ്മേഴ്സ് ഇച്ച്‌ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇവയ്ക്ക് മനുഷ്യശരീരത്തില്‍ വളരാന്‍ കഴിയില്ല എങ്കിലും അലര്‍ജിക്ക് കാരണമാവും.

ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതാ ഘടകങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • പരാദങ്ങള്‍ നിറഞ്ഞ വെള്ളത്തില്‍, പ്രത്യേകിച്ച്‌ തീരത്തോട് അടുത്ത സ്ഥലങ്ങളിലും ആഴം കുറഞ്ഞ ഇടങ്ങളിലും, നീന്തുന്നത്.
  • കുട്ടികള്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ നീന്താന്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് അവര്‍ക്കാണ് അപകടസാധ്യത കൂടുതല്‍.

സ്വിമ്മേഴ്സ് ഇച്ചിന്‍റെ ലക്ഷണങ്ങള്‍

  • ചര്‍മ്മത്തില്‍ എരിച്ചില്‍, തരിപ്പ്, ചൊറിച്ചില്‍
  • ചെറിയ കുമിളകള്‍
  • ചെറിയ ചുവന്ന കുരുക്കള്‍

സ്വിമ്മേഴ്സ് ഇച്ച്‌ എങ്ങനെ നിര്‍ണയിക്കാന്‍ സാധിക്കും?

ഇത് നിര്‍ണയിക്കുന്നതിനായി പ്രത്യേക പരിശോധനകള്‍ ഒന്നുമില്ല. സ്വിമ്മേഴ്സ് ഇച്ചിന് മറ്റു പലകാരണങ്ങള്‍ മൂലം ഉണ്ടാകുന്ന തടിപ്പുകളുമായി സാമ്യം ഉള്ളതിനാല്‍ പലപ്പോഴും രോഗനിര്‍ണയം ബുദ്ധിമുട്ടുള്ളതാവും.

സ്വിമ്മേഴ്സ് ഇച്ചിനുള്ള ചികിത്സ

ഭൂരിഭാഗം കേസുകളിലും ഇതിന് ചികിത്സ ആവശ്യമില്ല. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങള്‍ ഇതിനായി ലളിതമായ വീട്ടു ചികിത്സകളാണ് ശുപാര്‍ശചെയ്യുന്നത്;

  • ഐസ് പായ്ക്ക് പോലെയുള്ള കോള്‍ഡ് കംപ്രസ്സുകള്‍ ഉപയോഗിക്കുക
  • കോര്‍ട്ടിക്കോസ്റ്റിറോയിഡ് ക്രീം പുരട്ടുക
  • ഇന്തുപ്പ് അല്ലെങ്കില്‍ അപ്പക്കാരം ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുക
  • ചൊറിച്ചില്‍ കുറയ്ക്കാനുള്ള ലോഷന്‍ പുരട്ടുക
  • കോളോയിഡല്‍ ഓട്ട്മീല്‍ ഉപയോഗിച്ച്‌ കുളിക്കുക

പോറലുകള്‍ ഉണ്ടാവുകയും അനുബന്ധ അണുബാധകള്‍ ഉണ്ടാവുകയും ചെയ്തേക്കാം എന്നതിനാല്‍ ചര്‍മ്മത്തില്‍ ചൊറിയുന്നത് ഒഴിവാക്കുക. തീവ്രതയുള്ള കേസുകളില്‍ സ്റ്റിറോയിഡുകളും ആന്‍റിബയോട്ടിക്കുകളും നിര്‍ദേശിച്ചേക്കാം.

സ്വിമ്മേഴ്സ് ഇച്ച്‌ എങ്ങനെ പ്രതിരോധിക്കാം?

ഇനി പറയുന്ന ടിപ്പുകള്‍ ഇതിനു സഹായകമാവും;

  • ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഉറപ്പുള്ളതും സുരക്ഷിതമല്ലാത്തതുമായ ജലസ്രോതസ്സുകളില്‍ നീന്താതിരിക്കുക
  • ഒച്ചുകള്‍ നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങുകയും നീന്തുകയും ചെയ്യാതിരിക്കുക
  • ക്ളോറിനേറ്റ് ചെയ്തതും ഒച്ചുകള്‍ ഇല്ലാത്തതുമായ കുളങ്ങള്‍ ഉപയോഗിക്കുക
  • സാധ്യമെങ്കില്‍, നീന്തല്‍ കഴിയുന്ന ഉടന്‍, വൃത്തിയുള്ള വെള്ളത്തില്‍ കുളിക്കുകയും ശരീരം വൃത്തിയായി തുടയ്ക്കുകയും ചെയ്യുക.

ചിട്ടയായ ജീവിതശൈലിയിലൂടെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം

ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരത്തിന് കൂടുതല്‍ സുരക്ഷ നല്‍കേണ്ടതുണ്ട്. അവധിക്കാലം കൂടെ വരുന്നതോടെ കുട്ടികള്‍ക്കും ഏറെ കരുതല്‍ ആവശ്യമാണ്. രോഗങ്ങളെ ഏറെ ശ്രദ്ധിക്കേണ്ടുന്ന കാലം കൂടെയാണിത്. ചിട്ടയായ ജീവിതശൈലിയിലൂടെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും.  ധാരാളം വെള്ളം കുടിക്കുക: ചൂട് വര്‍ദ്ധിക്കുന്നതോടെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാവുന്നു. ദഹന പ്രക്രിയയേയും ശരീരത്തിന്‍റെ സന്തുലിതാവസ്ഥയേയും ഇത് പ്രതികൂലമായി ബാധിക്കും ദിവസേന ചുരുങ്ങിയത് എട്ട് മുതല്‍ ഒന്‍പത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്താന്‍ സാധിക്കും. ഭക്ഷണം ക്രമീകരിക്കാം: ദഹനപ്രക്രിയയെ എളുപ്പമാക്കുന്ന ഭക്ഷണങ്ങളാണ് ശരീരത്തിന് ഉത്തമം. കട്ടിയുള്ള ആഹാരം ഉപേക്ഷിക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗ്ഗം. വേനലിനെ നേരിടാന്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം: അപകടകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാവുന്നതാണ്. എസ്.പി.എഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീനുകളാണ് ശരീരത്തിന് ഉത്തമം. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുള്ള സമയങ്ങളില്‍ മൂന്നോ അതില്‍ കൂടുതലോ തവണ ഇവ ഉപയോഗിക്കാം.  വ്യായാമം വീടിനകത്ത്: റോഡിലേയും മൈതാനത്തെയും വെയിലിനെ പേടിച്ച് വ്യായാമം നിര്‍ത്തി വെക്കേണ്ട ആവശ്യമില്ല. ജിമ്മിലും വീടിനകത്തും വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാം.  നനഞ്ഞിരിക്കാം:വേനലില്‍ ശരീരം വരണ്ട് പോവാതിരിക്കാന്‍ ശദ്ധിക്കാം. നനഞ്ഞ തുണി കൊണ്ട് ശരീരം ഇടക്കിടെ വൃത്തിയ്ക്കുന്നതും രണ്ട് തവണയെങ്കിലും കുളിക്കുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നതില്‍ നീന്തലിന് വലിയ സ്ഥാനമുണ്ട്. നടുവേദന, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ കുറക്കാനും 400 കലോറി വരെ കത്തിച്ച് കളയാനും ഇതിലൂടെ സാധിക്കും. മുടിയെ സംരക്ഷിക്കാം:   മുടി കൊഴിച്ചില്‍, താരന്‍ , മുടിപൊട്ടല്‍ തുടങ്ങിയവ വേനല്‍ക്കാലത്ത് കൂടുന്നതിനു കാരണം തല പെട്ടന്ന് ചൂടാവുന്നു എന്നതാണ്. പ്രകൃതിദത്ത എണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. ഹെയര്‍ ഡ്രയര്‍,സ്‌ട്രെയ്റ്റ്‌ണേര്‍സ് തുടങ്ങിയ ഉപകരണങ്ങള്‍ മാറ്റി നിര്‍ത്തി ഉണങ്ങിയ തുണികൊണ്ട് മുടിയിലെ ഈര്‍പ്പം കളയാം.

മുരിങ്ങയിലയുടെ പോഷകഗുണങ്ങള്

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്‍റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി. പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല.
അവയൊന്നും തന്‍റെ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.
എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.

വിററാമിനുകളുടെയും ഇരുമ്പിന്‍റെയും ഫോസ്ഫറസിന്‍റെയും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.
ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍റെ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്.
മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

കുടലിലെ കാന്‍സര്‍

ന​മ്മള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം ന​ല്ല​തു​പോ​ലെ ദ​ഹി​ച്ച്‌ അ​തി​ലെ പോ​ഷ​ക​ങ്ങള്‍ ര​ക്ത​ത്തില്‍ അ​ലി​ഞ്ഞു​ചേ​രു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ഒ​രു അ​വ​യ​വ​മാ​ണ് കു​ടല്‍. ഇ​തി​നെ വന്‍​കു​ടല്‍ എ​ന്നും ചെ​റു​കു​ടല്‍ എ​ന്നും ര​ണ്ടാ​യി ത​രം തി​രി​ക്കു​ന്നു. ഇ​തില്‍ കാന്‍​സര്‍ ബാധ കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത് വന്‍​കു​ട​ലി​ലാ​ണ്. ഈ കാന്‍​സ​റി​നെ​പ്പ​റ്റി ന​മു​ക്ക് കൂ​ടു​തല്‍ മ​ന​സി​ലാ​ക്കാം.
ന​മ്മു​ടെ നാ​ട്ടില്‍ ഒ​രു​ല​ക്ഷ​ത്തില്‍ നാ​ലു​പേര്‍​ക്ക് എ​ന്ന തോ​തില്‍ വന്‍​കു​ട​ലി​ലെ കാന്‍​സര്‍ ക​ണ്ടു​വ​രു​ന്നു.

വി​ക​സിത രാ​ജ്യ​ങ്ങ​ളി​ലു​ള്ള​തി​നേ​ക്കാള്‍ ഈ നി​ര​ക്കു കു​റ​വാ​ണെ​ങ്കി​ലും ഭാ​ര​ത​ത്തി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോള്‍ കേ​ര​ള​ത്തില്‍ ഈ കാന്‍​സര്‍ കൂ​ടു​ത​ലാ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. 

കാ​ര​ണ​ങ്ങള്‍
പാ​ര​മ്പര്യം ശ​ക്ത​മായ ഒ​രു കാ​ര​ണ​മാ​ണ് . നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി​ക്ക് വന്‍​കു​ട​ലി​ലെ കാന്‍​സര്‍ ഉ​ണ്ടെ​ന്നു ക​ണ്ടു​പി​ടി​ച്ചാല്‍ അ​യാ​ളു​ടെ മ​ക്കള്‍, സ​ഹോ​ദ​ര​ങ്ങള്‍ എ​ന്നി​വര്‍ കൊ​ളൊ​ണോ​സ്​കോ​പ്പി ന​ട​ത്തേ​ണ്ട​താ​ണ്. ആ​ഹാ​ര​ത്തില്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കു​റ​യു​ന്ന​തും റെ​ഡ് മീ​റ്റ് അ​ഥ​വാ ചു​വ​ന്ന നി​റ​മു​ള്ള മാം​സാ​ഹാ​ര​ങ്ങള്‍ (​പ്ര​ധാ​ന​മാ​യും മ​ട്ടണ്‍, ബീ​ഫ്) കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തും വന്‍​കു​ട​ലി​ലെ കാന്‍​സ​റി​നു കാ​ര​ണ​മാ​കു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങള്‍
വന്‍​കു​ട​ലി​ലെ കാന്‍​സര്‍ വര്‍​ഷ​ങ്ങ​ളോ​ളം യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​വും ഉ​ണ്ടാ​ക്കാ​തെ ക​ണ്ടെ​ന്നു​വ​രാം. മ​ല​ത്തി​ലൂ​ടെ​യു​ള്ള ര​ക്ത​സ്രാ​വം, അ​കാ​ര​ണ​മായ വി​ശ​പ്പി​ല്ലാ​യ്മ, തൂ​ക്ക​ക്കു​റ​വ്, ര​ക്ത​ക്കു​റ​വ് എ​ന്നി​വ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​യേ​ക്കാം. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന മ​ലം പി​ടു​ത്തം അ​ല്ലെ​ങ്കില്‍ വി​ട്ടു​വി​ട്ടു വ​യ​റി​ള​ക്കം ഉ​ണ്ടാ​വുക എ​ന്നി​വ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

മ​റ്റു കാന്‍​സ​റു​ക​ളെ അ​പേ​ക്ഷി​ച്ച്‌ കാന്‍​സര്‍ ബാ​ധി​ക്കു​ന്ന​തി​നു മുന്‍​പു​ള്ള അ​വ​സ്ഥ​യില്‍ ത​ന്നെ ഇ​തു ക​ണ്ടു​പി​ടി​ക്കാ​നാ​കും. എ​ല്ലാ വന്‍​കു​ടല്‍ കാന്‍​സ​റു​ക​ളും ചെ​റിയ ദ​ശ​കള്‍ അ​ഥ​വാ P​o​l​yp (​പോ​ളി​പ്പ്) ആ​യി തു​ട​ങ്ങു​ന്നു. പോ​ളി​പ്പു​കള്‍ വ​ലു​താ​യാ​ണ് കാന്‍​സര്‍ ഉ​ണ്ടാ​കു​ന്ന​ത്.

വി​ക​സിത രാ​ജ്യ​ങ്ങ​ളില്‍ 50 വ​യ​സു പ്രാ​യ​മാ​കു​ന്ന എ​ല്ലാ വ്യ​ക്തി​ക​ളും അ​വര്‍​ക്കു യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​വു​മി​ല്ലെ​ങ്കി​ലും ഒ​രു കൊ​ളാ​ണോ​സ്​ക്കോ​പ്പി ടെ​സ്റ്റ് ന​ട​ത്താന്‍ അ​വ​രു​ടെ ഇന്‍​ഷ്വ​റന്‍​സ് ത​ന്നെ നി​ബ​ന്ധന ചെ​യ്യു​ന്നു. ഈ ടെ​സ്റ്റില്‍ പോ​ളി​പ്പു​കള്‍ ക​ണ്ടു​പി​ടി​ച്ചാല്‍ ഓ​പ്പ​റേ​ഷന്‍ കൂ​ടാ​തെ ത​ന്നെ എ​ന്റോ​സ്​കോ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ അ​വ​യെ നീ​ക്കം ചെ​യ്ത് കാന്‍​സര്‍ ത​ട​യാന്‍ സാ​ധി​ക്കും. നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ, കു​ടും​ബ​ത്തി​ലൊ​രാള്‍​ക്ക് വന്‍​കു​ടല്‍ കാന്‍​സര്‍ ബാ​ധി​ച്ചാല്‍ ആ വ്യ​ക്തി​ക്ക് രോ​ഗം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട വ​യ​സില്‍ നി​ന്നും 20 വര്‍​ഷം മു​ന്നേ ആ വ്യ​ക്തി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും മ​ക്ക​ളും ഈ ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​താ​ണ്. ഒ​രു പോ​ളി​പ്പ് വ​ളര്‍​ന്ന് കാന്‍​സ​റാ​കു​വാന്‍ 5 മു​തല്‍ 10 വര്‍​ഷം വ​രെ എ​ടു​ക്കു​ന്നു എ​ന്ന​താ​ണ് ക​ണ​ക്ക്.

ചി​കി​ത്സ : മ​റ്റു കാന്‍​സ​റു​ക​ളേ​ക്കാ​ളും ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി ല​ഭ്യ​മായ ഒ​രു രോ​ഗ​മാ​ണ് വന്‍​കു​ട​ലി​ലെ കാന്‍​സര്‍. ഇ​തി​ന്‍റെ പ്ര​ധാന ചി​കി​ത്സ ഓ​പ്പ​റേ​ഷന്‍ ത​ന്നെ​യാ​ണ്. മുന്‍ വ​യര്‍ തു​റ​ന്നു​ള്ള ഓ​പ്പ​റേ​ഷ​നാ​ണ് ഇ​തി​നു ചെ​യ്തി​രു​ന്ന​തെ​ങ്കില്‍ ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​ത് കീ​ഹോള്‍ അ​ഥ​വാ താ​ക്കോല്‍​ദ്വാര ശ​സ്ത്ര​ക്രിയ വ​ഴി​യാ​ണ് സാ​ധാ​ര​ണ​യാ​യി ചെ​യ്തു​വ​രു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി അ​നു​സ​രി​ച്ച്‌ ഓ​പ്പ​റേ​ഷ​നോ​ടൊ​പ്പം കീ​മോ​തെ​റാ​പ്പി​യും റേ​ഡി​യോ തെ​റാ​പ്പി​യും വേ​ണ്ടി​വ​ന്നേ​ക്കാം.
ചു​രു​ക്ക​ത്തില്‍, നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ചാല്‍ വ​ള​രെ ല​ളി​ത​മാ​യി ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​വു​ന്ന ഒ​രു രോ​ഗ​മാ​ണ് വന്‍​കു​ട​ലി​ലെ കാന്‍​സര്‍. കു​ടും​ബ​ത്തില്‍ ആര്‍​ക്കെ​ങ്കി​ലും രോ​ഗ​ബാധ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലോ, നി​ങ്ങള്‍​ക്ക് മ​ല​ത്തി​ലൂ​ടെ ര​ക്ത​സ്രാ​വ​മോ മ​ലം പി​ടു​ത്ത​മോ വി​ട്ടു​വി​ട്ടു​ള്ള വ​യ​റി​ള​ക്ക​മോ ര​ക്ത​ക്കു​റ​വോ തൂ​ക്ക​ക്കു​റ​വോ ഉ​ണ്ടെ​ങ്കില്‍ കൊ​ളോ​ണോ​സ്ക്കോ​പ്പ് ചെ​യ്ത് നേ​ര​ത്തേ ത​ന്നെ രോ​ഗ​നിര്‍​ണ​യം ന​ട​ത്തി ഈ രോ​ഗ​ത്തെ ന​മു​ക്ക് കീ​ഴ​ട​ക്കാ​നാ​കും. അ​തി​ലേ​ക്കാ​യി ന​മു​ക്ക് ശ്ര​മി​ക്കാം.

പഴങ്ങള്‍ ആരോഗ്യദായിനികള്‍

നിറത്താലും ഗന്ധത്താലും ആരുടേയും മനംമയക്കുന്ന പഴങ്ങള്‍ നമുക്ക് ആരോഗ്യദായകമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നു. ശരീരത്തിനവശ്യം വേണ്ടുന്ന പോഷകഘടകങ്ങള്‍ യഥാവിധി നല്‍കുന്നതോടോപ്പം കാലാവസ്ഥയുടെ ബാഹ്യസമ്മര്‍ദ്ദങ്ങളുമായി സമരസപ്പെട്ടുപോകാനും ശരീരത്തിന്‍റെ  ഊര്‍ജവും ഓജസ്സും നിലനിര്‍ത്താനും പഴങ്ങള്‍ ഉപകരിക്കുന്നു.

ചക്കപ്പഴം

  • കേരളത്തില്‍ ഏറ്റവുമധികം പാഴാക്കപ്പെടുന്ന ഫലം ഏതാണെന്ന് ചോദിച്ചാല്‍ ചക്കയെന്ന് നിസംശയം പറയാം. വൈവിധ്യമാര്‍ന്ന നിരവധി ഉപയോഗങ്ങളുണ്ടെങ്കിലും ചക്കയില്‍ നല്ലൊരു പങ്കും പാഴായിപ്പോവുകയാണ്.
  • കൂഴ (പഴംചക്ക)യും വരിക്കയുമാണ് മുഖ്യയിനങ്ങള്‍. പഴുത്ത ചക്കയില്‍ കാര്‍ബോഹൈഡ്രേറ്റും മാംസ്യവും ഭക്ഷ്യനാരുകളും ഫോസ്ഫറസും സോഡിയവുമൊക്കെ അടങ്ങയിട്ടുണ്ട്. വിറ്റമിന്‍-എ, വിറ്റമിന്‍-സി എന്നിവയും ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരു അന്നജം, കാല്‍സ്യം-സി, ഇരുമ്പ്, ജീവകം ബി1, ബി2 എന്നിവയുടെ ഭേദപ്പെട്ട ശേഖരമാണ്. പച്ചച്ചക്കകൊണ്ട് രുചികരമായ വിഭവങ്ങളുമുണ്ടാക്കു
  • .മാമ്പഴം
  • ഹൃദ്യമായ ആഹാരമാണ് മാമ്പഴം. ഒപ്പം പ്രകൃതിദത്തമായ ഔഷധവും. ജീവകം-എ ധാരാളമുണ്ട്. അതിനാല്‍ നിശാന്ധതയ്ക്ക് മാമ്പഴം ഔഷധത്തിന്‍റെ ഫലം ചെയ്യും. മാമ്പഴച്ചാറില്‍ പാലും അല്‍പം തേനും ചേര്‍ത്താല്‍ ആരോഗ്യദായകമായ പാനീയമായി. മാമ്പഴക്കഷണങ്ങള്‍ ശര്‍ക്കരപ്പാവുകാച്ചിയതിലിട്ട് ഭരണിയില്‍ ഭദ്രമായി കെട്ടിവച്ചശേഷം ഒരാഴ്ച്ച കഴിഞ്ഞ് ദിവസവും സേവിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്.
  • ഈത്തപ്പഴം
  • ശരീരത്തിന് അവശ്യം വേണ്ടുന്ന പല പോഷക ഘടകങ്ങളും അടങ്ങിയ ഫലം . ഇതില്‍ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഔഷധ വീര്യമുള്ള ഒരു വിശിഷ്ടഫലം കൂടിയാണിത്. അത്താഴത്തിന് ശേഷം ഈത്തപ്പഴം കഴിക്കുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്താല്‍ ഉന്മേഷത്തിനും ആരോഗ്യത്തിനും ഒരു ഉത്തമ ടോണിക്കാണ്. രോഗങ്ങള്‍ വന്ന ശേഷം ശരീര ക്ഷീണം പൂര്‍ണമായി മാറിക്കിട്ടാനും ഈത്തപ്പഴം നിത്യവും കഴിക്കുന്നത് നല്ലതാണ്.
  • മുന്തിരിപ്പഴം
  • വളരെയേറെ ഔഷധ മുല്യമുള്ള ഒരു പഴമാണ് മുന്തിരി. എല്ലാ വൈദ്യശാസ്ത്ര ശാഖകളും എക്കാലത്തും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ആയുര്‍വേദവും അലോപ്പതിയും യുനാനിയുമെല്ലാം ഔഷധനിര്‍മാണത്തില്‍ മുന്തിരി ഒരു അവശ്യഘടകമായി ഉപയോഗിക്കുന്നു. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, വായുദോഷം, മല ശോധന, വേദനയോടെയുള്ള ആര്‍ത്തവം എന്നിവയ്ക്കും മുന്തിരിപ്പഴം ഒരു ഒറ്റമൂലിയാണ്.
  • നേന്ത്രപ്പഴം
  • ഊര്‍ജദായകമായ ഭക്ഷ്യപദാര്‍ഥമാണിത്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, എന്നിവയുടെ കലവറയെന്ന നിലയ്ക്ക് പ്രകൃതിദത്തമായ ടോണിക്കും ഒരു സമ്പൂര്‍ണ ആഹാരവുമാണ് നേന്ത്രപ്പഴം.
  • ആപ്പിള്‍
  • മസ്തിഷ്കത്തിനുണ്ടാകുന്ന മാന്ദ്യം അകറ്റാന്‍ ഒരു സ്പൂണ്‍ തേനും ഒരു ആപ്പിളും ദിവസവും അത്താഴത്തിനുശേഷം കഴിക്കുക. ദന്തക്ഷയം, മോണവീക്കം, വായ് നാറ്റം എന്നിവ അകറ്റാന്‍ ഭക്ഷണത്തിന് ശേഷം ഒരാപ്പിള്‍ കടിച്ചു തിന്നാല്‍ മതി. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലവണ അമ്ളഅംശങ്ങള്‍ കരളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കും. കരളിനെ ഉത്തേജിപ്പിക്കാനുള്ള പ്രത്യേക കഴിവും ആപ്പിളിനുണ്ട്.
  • പപ്പായ
  • വീട്ടുവളപ്പില്‍ സര്‍വസാധാരണയായി വളരുന്നതും ധാരാളം ഔഷധ ഗുണങ്ങളുള്ളതുമായ ഫലം. ഓമക്കായ, കര്‍മൂസ് എന്നും പേരുകളുണ്ട്. ധാരാളം ധാതു ലവണങ്ങളും ജീവകങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. മലശോധന സുഖകരമാക്കാന്‍ ഏറ്റവും ഫല പ്രദമാണ്. അധികം പരിചരണമില്ലാതെ തന്നെ എല്ലാക്കാലവും ഫലം തരുന്ന പപ്പായ എല്ലാ ദിവസവും കഴിക്കുന്നത് അതീവ ഗുണകരവും ആരോഗ്യദായകവുമാണ്.
  • കൈതച്ചക്ക
  • ഔഷധഗുണമുള്ള ഒരു മധുരക്കനിയാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജത്തിന്‍റെ ഏതാണ്ട് പകുതിയോളം ഗ്ലൂക്കോസാണെന്നതിനാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ക്ഷീണമകറ്റാന്‍ വളരെ ഉത്തമം. ദഹന ശക്തി ത്വരിതപ്പെടുത്തും. വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുകവലി ശീലമാക്കിയവര്‍ക്കുണ്ടാക്കുന്ന ശരീര ദൂഷ്യങ്ങളെ ഒരു പരിധിവരെ നിര്‍വീര്യമാക്കാന്‍ പൈനാപ്പിളിന് കഴിവുണ്ട്.
  • പേരയ്ക്ക
  • നെല്ലിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവകം -സി ഉള്ളത് പേരയ്ക്കയിലാണ്. ഒരു പേരയ്ക്കയില്‍ ഏതാണ്ട് മൂന്ന് ഓറഞ്ചിലുള്ളതിനേക്കാള്‍ ജീവകം-സി അടങ്ങിയിരിക്കുന്നു. ഹൃദയരോഗത്തിന് പേരയ്ക്ക കഴിക്കുന്നത് ഉത്തമം. നല്ല പഴുത്ത പേരയ്ക്ക ദിവസവും രണ്ടുനേരം സേവിക്കുന്നത് വിളര്‍ച്ച, നിശാന്ധത എന്നീ രോഗങ്ങള്‍ക്ക് നല്ലതാണ്. ആയുര്‍വേദത്തില്‍ പേരയ്ക്കയുടെ ഇലയ്ക്കും പൂവിനുമൊക്കെ ഔഷധ ഗുണം പറയുന്നു.
  • നെല്ലിക്ക
  • ജീവകം-സിയുടെ കലവറ. നെല്ലിക്ക മുഖ്യഘടകമായ ച്യവനപ്രാശം ലേഹ്യം രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഉത്തമം. ആരോഗ്യ പരിപാലനത്തിന് നെല്ലിക്ക നിത്യവും ചവച്ചു കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം. പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനുള്ള പല ഔഷധക്കൂട്ടുകളിലും നെല്ലിക്ക പ്രധാന ചേരുവയാണ്.
  • മടിയന്‍മാരെ ചുണക്കുട്ടികളാക്കുന്ന വിദ്യ
  • പഴങ്ങള്‍ മടിയന്‍മാരെ ചുണക്കുട്ടികളാക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം നല്‍കാന്‍ പഴങ്ങള്‍ക്ക് കഴിയും. കുട്ടികള്‍ക്ക് പഴങ്ങള്‍ ധാരാളം നല്‍കണം. ഓറഞ്ച്, ചെറുനാരങ്ങ, പൈനാപ്പിള്‍, നെല്ലിക്ക, പേരയ്ക്ക എന്നിവയില്‍ വിറ്റാമിന്‍-സി ധാരാളമുണ്ട്. 
    മോണയുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. പ്രമേഹരോഗ സാധ്യതയുള്ളവര്‍ ചാമ്പയ്ക്ക ധാരാളം കഴിക്കുക. അമിതമായ ഭക്ഷണം കഴിച്ചെങ്കില്‍ ഒരു കഷണം പൈനാപ്പിള്‍ കഴിച്ചാല്‍ ദഹനപ്രക്രിയ വേഗത്തില്‍ നടക്കും.

ഹാന്‍ഡ്-ഫൂട്ട്-ആന്‍ഡ്-മൗത്ത് ഡിസീസ്

സാധാരണ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പിടിപെടാവുന്നതും മറ്റുള്ളവരിലേക്ക് പകരാവുന്നതുമായ വൈറസ് അണുബാധയാണ് ഹാന്‍ഡ്-ഫൂട്ട്-ആന്‍ഡ്-മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി). എന്നിരുന്നാലും, ഇത് ചില അവസരങ്ങളില്‍ മുതിര്‍ന്നവരെയും ബാധിച്ചേക്കാം. കൈകളിലും പാദങ്ങളിലും വായയ്ക്ക് ചുറ്റും വ്രണങ്ങളും കുമിളകളും പ്രത്യക്ഷപ്പെടുന്നത് ഇതിന്‍റെ ലക്ഷണമാണ്. വ്രണങ്ങള്‍ വേദനയുളവാക്കുന്നവയായിരിക്കും. ഈ രോഗാവസ്ഥ ഒരാഴ്ച അല്ലെങ്കില്‍ 10 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല.

കാരണങ്ങള്‍ : എന്‍റോവൈറസ് എന്നയിനം വൈറസുകളാണ് രോഗത്തിനു കാരണമാവുന്നത്. അണുബാധയേറ്റവരില്‍ ഇനി പറയുന്ന കോശകലകളിലും സ്രവങ്ങളിലും വൈറസിന്‍റെ സാന്നിധ്യമുണ്ടായിരിക്കാം;

  • തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ഉള്ള സ്രവങ്ങള്‍
  • കുമിളകളില്‍ നിന്നുള്ള ദ്രാവകം
  • മലം

അണുബാധ ഏല്‍ക്കുന്ന ആദ്യ ആഴ്ചയിലാണ് അത് പകരാന്‍ ഏറ്റവുമധികം സാധ്യതയുള്ളത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇനി പറയുന്ന രീതികളില്‍ വൈറസ് പകരാന്‍ സാധ്യതയുണ്ട്;

  • ചുമയും മൂക്കുചീറ്റലും
  • മലവുമായുള്ള സമ്പര്‍ക്കം
  • അണുബാധയേറ്റയാളുമായി അടുത്തിടപഴകുക

അപകടസാധ്യതാ ഘടകങ്ങള്‍

  • അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് ഹാന്‍ഡ്-ഫൂട്ട്-ആന്‍ഡ്-മൗത്ത് ഡിസീസിനുള്ള അപകടസാധ്യത ഏറ്റവും കൂടുതല്‍.
  • ഡേകെയറിലോ സ്കൂളിലോ പോകുന്ന കുട്ടിയാണെങ്കില്‍ വൈറസ് വളരെ പെട്ടെന്ന് മറ്റു കുട്ടികള്‍ക്കിടയില്‍ പകരാന്‍ സാധ്യതയുണ്ട്.
  • സാധാരണയായി, വൈറസിന്‍റെ ആദ്യ ആക്രമണത്തിനു ശേഷം കുട്ടികളുടെ ശരീരം ഇതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആര്‍ജിക്കാറുണ്ട്. അതിനാലാണ്, 10 വയസ്സിനു മുകളിലുള്ള കുട്ടികളില്‍ അപൂര്‍വമായി മാത്രം വൈറസ് ബാധ ഉണ്ടാവുന്നത്.
  • എന്നിരുന്നാലും, പ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്ന കുട്ടികളിലും മുതിര്‍ന്നവരിലും വൈറസ് ബാധ ഉണ്ടായേക്കാം.

ലക്ഷണങ്ങള്‍:

  • തുടക്കത്തില്‍, കുട്ടിക്ക് ചെറിയ പനി, വിശപ്പില്ലായ്മ, തളര്‍ച്ച, തൊണ്ടവേദന എന്നിവ ഉണ്ടായിരിക്കും.
  • ഒന്നോ രണ്ടോ ദിവസത്തിനു ശേഷം വായിലും കൈകളിലും പാദങ്ങളിലും വ്രണങ്ങളോ കുമിളകളോ പ്രത്യക്ഷപ്പെടാം.
  • കൈമുട്ടിലും കാല്‍മുട്ടിലും പൃഷ്ഠഭാഗത്തും കുമിളകള്‍ വരാം.
  • ചിലയവസരങ്ങളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാം.
  • മുതിര്‍ന്നവരില്‍, വളരെ കുറഞ്ഞ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ, ചിലപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ലെന്നും വരും.

രോഗനിര്‍ണയം:ഇനി പറയുന്നവയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് അണുബാധ തിരിച്ചറിയാന്‍ സാധിക്കും;

  • രോഗിയുടെ പ്രായം
  • ലക്ഷണങ്ങളും സൂചനകളും
  • ചര്‍മ്മത്തില്‍ പാടുകളും വ്രണങ്ങളും
  • തൊണ്ടയില്‍ നിന്നുള്ള സ്രവത്തിന്‍റെയോ അല്ലെങ്കില്‍ മലത്തിന്‍റെയോ സാമ്പിള്‍ ലാബ് പരിശോധന നടത്തുന്നതിലൂടെ വൈറസ്ബാധ ഉറപ്പിക്കാന്‍ സാധിക്കും.

സങ്കീര്‍ണതകള്‍: : നിര്‍ജലീകരണമാണ് ഈ രോഗത്തിന്‍റെ ഏറ്റവും സാധാരണമായ സങ്കീര്‍ണത. വായിലും തൊണ്ടയിലും വ്രണങ്ങള്‍ ഉണ്ടാകുന്നതു മൂലം ആഹാരസാധനങ്ങള്‍ വിഴുങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും.

സാധാരണഗതിയില്‍, ഏതാനും ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളോടു കൂടിയ ശക്തികുറഞ്ഞ ഒരു അണുബാധയാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് രോഗം. എന്നാല്‍, അപൂര്‍വം ചില സാഹചര്യങ്ങളില്‍ വൈറസ് തലച്ചോറിനെ ബാധിക്കുകയും ഇനി പറയുന്ന സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും;

വൈറല്‍ മെനിഞ്ജൈറ്റിസ് - തലവേദന, പനി, നടുവ് വേദന, കഴുത്ത് വേദന എന്നിവയായിരിക്കും പ്രകടമായ ലക്ഷണങ്ങള്‍.

എന്‍സെഫാലിറ്റിസ് - ഇത് വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒരു സങ്കീര്‍ണതയാണ്. തലച്ചോറിന് വീക്കം ഉണ്ടാക്കാവുന്ന ഈ അവസ്ഥ വളരെ ഗുരുതരമായിരിക്കും.

ചികിത്സ: സാധാരണഗതിയില്‍, ഹാന്‍ഡ്-ഫൂട്ട്-മൗത്ത് രോഗത്തിന് പ്രത്യേക ചികിത്സയൊന്നും വേണ്ട. മിക്കപ്പോഴും 7-10 ദിവസത്തിനുള്ളില്‍ രോഗം സ്വയം ഭേദമാകും. എന്നിരുന്നാലും, ഇനി പറയുന്ന രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിന് ഡോക്ടര്‍ ഇനി പറയുന്ന മരുന്നുകള്‍ നിര്‍ദേശിച്ചേക്കാം;

  • ചര്‍മ്മത്തിലെ തടിപ്പുകള്‍ക്കും കുമിളകള്‍ക്കും ഉണ്ടാകുന്ന വേദന ശമിപ്പിക്കാന്‍ പുറമെ പുരട്ടാനുള്ള ഓയിന്‍മെന്‍റുകള്‍.
  • പനിക്കും തലവേദനയ്ക്കും ഉള്ള മരുന്നുകള്‍.
  • തൊണ്ടവേദനയ്ക്കുള്ള മരുന്നുകള്‍. ഈ രോഗത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ചില വീട്ടുചികിത്സകളും സഹായകമാവും;
  • നിര്‍ജലീകരണം തടയുന്നതിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ധാരാളം തണുത്ത ജലവും മറ്റ് പാനീയങ്ങളും കുടിക്കുന്നത് സഹായിക്കും.
  • ഐസ്ക്രീമും മറ്റും കഴിക്കുന്നതും തൊണ്ടയ്ക്ക് സുഖം പകരാന്‍ സഹായിക്കും.
  • എരിവുള്ളതും ആസിഡ്ഗുണമുള്ളതുമായ ആഹാരങ്ങളും പാനീയങ്ങളും ഒഴിവാക്കണം, ഇവ കുമിളകള്‍ക്ക് അസ്വസ്ഥതയും വേദനയും ഉണ്ടാക്കും.
  • നാരങ്ങ പോലെയുള്ള സിട്രസ് അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഒഴിവാക്കുക.
  • വായിലെയും തൊണ്ടയിലെയും അസ്വസ്ഥതള്‍ കുറയ്ക്കുന്നതിന് ദിവസം പലതവണ ഇളം ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച്‌ ഗാര്‍ഗിള്‍ ചെയ്യുകയും വായ കഴുകുകയും ചെയ്യുക.

പ്രതിരോധം:ഇനി പറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാന്‍ സാധിക്കും;

  • കൈകള്‍ വൃത്തിയായി കഴുകുക - നിങ്ങളുടെ കൈകള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കുക. പ്രത്യേകിച്ച്‌, അണുബാധയുള്ള കുട്ടിയുടെ ഡയാപര്‍ മാറ്റുമ്ബോഴും ശുചിമുറി ഉപയോഗിച്ച ശേഷവും കുമിളകളിലും മറ്റും സ്പര്‍ശിച്ച ശേഷവും കൈകള്‍ വൃത്തിയായി കഴുകുക.
  • അണുനശീകരണം - വീട്ടിലെ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ അണുനശീകരണം നടത്തുക. ഇത്തരം സ്ഥലങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയാക്കിയ ശേഷം ബ്ളീച്ച്‌ ഉപയോഗിച്ച്‌ അണുനാശനം നടത്താം. അണുബാധയേറ്റ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ പോലെയുള്ള വസ്തുക്കളും അണുനശീകരണം നടത്തണം.
  • അണുബാധയേറ്റ കുട്ടിയെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത് - അണുബാധ ഭേദമാകുന്നതുവരെ കുട്ടിയെ സ്കൂളില്‍ അല്ലെങ്കില്‍ ഡേകെയറില്‍ വിടരുത്.

അപകടസൂചനകള്‍:: : ഒരാഴ്ച മുതല്‍ 10 ദിവസം വരെ മരുന്ന് നല്‍കിയിട്ടും ലക്ഷണങ്ങള്‍ക്ക് ശമനമില്ല എങ്കില്‍, ഉടന്‍ ഡോക്ടറുടെ സഹായം തേടണം.

പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങള്‍

പപ്പായ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പഴുപ്പിച്ചും പച്ചയ്ക്കുമെല്ലാം കഴിയ്ക്കാവുന്ന ഒന്ന്. പപ്പായ മാത്രമല്ല, ഇതിന്‍റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു പലപ്പോഴും നാം പലരും അജ്ഞരുമാണ്. ആഴ്ചയിലൊരിക്കലെങ്കിലും പപ്പായയിലയുടെ ജ്യൂസ് കുടിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,

പപ്പായയിലയുടെ ജ്യൂസ് ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്.

രക്തത്തിലെ പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കൂട്ടാന്‍ ഏറെ നല്ലതാണ് പപ്പായ ജ്യൂസ്. ഇതുകൊണ്ടുതന്നെ ഡെങ്കിപ്പനി പോലുള്ളവ വരുന്നവര്‍ ഇതു കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ അസുഖം മാറാന്‍ സഹായിക്കും.

ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്.

ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും. ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും വീര്‍മതയുമെല്ലാം തടയാന്‍ പപ്പായയിലയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പപ്പായയിലയുടെ ജ്യൂസ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഏറെ നല്ലത്.

കലോറി കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

ശരീരഭാരത്തെക്കുറിച്ചു നിരന്തരം വേവലാതിപ്പെടുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട് .അമിതഭാരം നമ്മുടെ ആത്മവിശ്വാസം കുറയ്ക്കുക മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.

ഭാരക്കൂടുതൽ ഒരു വ്യക്തിയെ ഉൾവലിയാൻ കാരണമാക്കും .അമിതവണ്ണവും അമിതഭാരവും ആരോഗ്യപ്രശ്നങ്ങളായ സന്ധിവേദന ,കൊളസ്‌ട്രോൾ ,രക്തസമ്മർദ്ദം ,പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും.

അനാരോഗ്യകരമായ ഭക്ഷണം ,വ്യായാമക്കുറവ് ,ഹോർമോൺ വ്യത്യാസം ,പാരമ്പര്യം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഭാരക്കൂടുതൽ ഉണ്ടാകാം .അതിനാൽ പെട്ടെന്ന് ഭാരം കുറയ്ക്കാനായി കലോറി കുറയ്ക്കുകയും ഉപാപചയം ത്വരിതപ്പെടുത്തുകയും വേണം .കലോറി കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചു ചുവടെ ചേർക്കുന്നു.

വെള്ളരി : ധാരാളം ധാതുക്കൾ അടങ്ങിയ തണുപ്പ് നൽകുന്ന ഒരു പച്ചക്കറിയാണ്  വെള്ളരി. ഇത് ഉപാപചയം ത്വരിതപ്പെടുത്തി കൂടുതൽ കാലറി നശിപ്പിക്കുന്നു

ബ്രോക്കോളി: ആരോഗ്യം മെച്ചപ്പെടുത്താനാവശ്യമായ ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരുപച്ചക്കറിയാണ് ബ്രോക്കോളി .ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകൾ കാലറിനശിപ്പിക്കുന്നു .

സെലറി : ജലാംശവും വിറ്റാമിൻ കെ യും ധാരാളമടങ്ങിയ ഒരു പച്ചക്കറിയാണ് സെലറി .ഇത് ഉപാപചയം ത്വരിതപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു .

തക്കാളി : ടാനിനും വിറ്റാമിൻ സി യും അടങ്ങിയ തക്കാളിക്ക് ധാരാളം കലോറി നശിപ്പിക്കാനുള്ള കഴിവുണ്ട് .

ക്യാപ്സിക്കം: ധാരാളം പോഷകങ്ങളും എൻസയിമും അടങ്ങിയ ക്യാപ്സിക്കത്തിന് കൊഴുപ്പ് അടങ്ങിയ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിലെ പൊട്ടാസ്യം ഉപാപചയം ത്വരിതപ്പെടുത്തി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു .

കാരറ്റ് : ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു .ഇത്‌ കൊഴുപ്പ് കോശങ്ങളെ തടയുകയും അങ്ങനെ ഉപാപചയം ത്വരിതപ്പെടുത്തി ഭാരം കുറയ്ക്കാൻ  സഹായിക്കുന്നു .

സ്തനാർബുദം പുരുഷന്മാരിലും

രാജ്യത്ത്‌ സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകൾ. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ്‌ പ്രധാന കാരണമെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാർബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത്‌ പലപ്പോഴും തിരിച്ചറിയുന്നത്‌ വൈകിയാണ്‌.
രോഗലക്ഷണങ്ങൾ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ പുരുഷ സ്തനാർബുദത്തെ ഗുരുതരാവസ്ഥയിലേക്ക്‌ നയിക്കുന്നതെന്ന്‌ ഫോർട്ടിസ്‌ ആശുപത്രിയിലെ സീനിയർ ഓങ്കോളജിസ്റ്റ്‌ ഡോ. വികാസ്‌ ഗോസ്വാമി പറയുന്നു.
മദ്യപാനത്തിനു പുറമെ അമിതവണ്ണം, കരൾ രോഗങ്ങൾ, അമിത മാംസാഹാരം, വൈദ്യുത കാന്തിക വികിരണം, ചില രാസവസ്തുക്കൾ, വർധിച്ച ചൂട്‌ എന്നിവയും പുരുഷ സ്തനാർബുദത്തിന്‌ കാരണമാകുന്നു. പാരമ്പര്യമായി സ്തനാർബുദമുണ്ടെങ്കിൽ അതും രോഗത്തിന്‌ വഴിയൊരുക്കും. സ്ത്രീകളിലെ സ്തനാർബുദം 30 പേരിൽ ഒരാൾക്ക്‌ സാധ്യത എന്നതാണ്‌ നിരക്ക്‌. എന്നാൽ പുരുഷന്മാരിൽ 400 പേരിൽ ഒരാൾക്കു മാത്രമേ സാധ്യതയുള്ളൂ. 73 ശതമാനം പേരിലും രോഗം ഭേദമാകും. പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച്‌ സ്തനകോശങ്ങൾ കുറവായതാണ്‌ ഇതിനു കാരണം. അതു കൊണ്ടുതന്നെ ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി പടരില്ല. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ നിയന്ത്രിക്കാൻ മദ്യപാനത്താൽ തകരാറിലാക്കിയ കരളിന്‌ കഴിയില്ല. ഈസ്ട്രജൻ അനിയന്ത്രിതമാകുമ്പോൾ പുരുഷന്മാരിൽ സ്തനം വികസിക്കുന്നതിനും വൃഷണങ്ങൾ ചുരുങ്ങുന്നതിനും കാരണമാകും. കാലക്രമേണ കാൻസറായി മാറും. സിറോസിസ്‌ അല്ലെങ്കിൽ മറ്റു തരത്തിലുള്ള കരൾ രോഗങ്ങളുള്ളവർക്ക്‌ കാൻസർ സാധ്യത പതിന്മടങ്ങാണ്‌.

ലിവര്‍ ക്യാന്‍സര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ക്യാന്‍സര്‍ പല ഭാഗത്തേയും ബാധിയ്ക്കാം. പൊതുസ്വാഭാവങ്ങളുണ്ടെങ്കിലും ഓരോ ഭാഗത്തേയും ബാധിയ്ക്കുന്ന ക്യാന്‍സറിന് പല സ്വഭാവങ്ങളുമുണ്ട്. ക്യാന്‍സര്‍ നമ്മുടെ കരളിനേയും ബാധിയ്ക്കും. ലിവര്‍ ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ

അടിവയറ്റില്‍ ഒരു ദ്രാവകം അടിഞ്ഞുകൂടുന്നത് ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമാണ്. സ്പര്‍ശിച്ചറിയാവുന്ന കരളിന്‍റെ സ്പന്ദനവും, അടിവയറ്റിലെ ചീര്‍ക്കലും ക്യാന്‍സറിന്‍റെ വ്യക്തമായ അടയാളങ്ങളാണ്.

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാ​ണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്.

മറ്റേതെങ്കിലും പ്രശ്നങ്ങള്‍ക്കൊപ്പം അമിതമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? ക്ഷീണം സാധാരണമാണെങ്കിലും കരളിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷ​ണമാണ് ക്ഷീണം.

അടിവയറിന് മുകളിലായി വലത് വശത്താണ് കരളിന്‍റെ സ്ഥാനം. കരള്‍ വികസിക്കുമ്പോള്‍ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാന്‍സറിന്‍റെ വ്യക്തമായ സൂചനയാണ്.

ചൊറിച്ചില്‍ ഒരു പൊതുവായ ലക്ഷണമാണ്. ശരീരത്തിലെ ബിലിറൂബിന്‍റെ അളവ് കൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കരളിലെ ക്യാന്‍സറിന്‍റെ ഒരു സൂചനയാണ് ചൊറിച്ചില്‍.

ക്ഷീണത്തോടൊപ്പം പനി, മഞ്ഞനിറത്തിലെ മൂത്രം തുടങ്ങിയവയെല്ലം ലിവര്‍ ക്യാന്‍സര്‍ ലക്ഷണത്തിന്‍റെ തുടക്കമാണ്. ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെ ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.എത്രയൊക്കെ വൈദ്യശാസ്ത്രം ലോകത്തിന്‍റെ നെറുകയില്‍ തൊട്ടാലും അതിനൊന്നുംക്യാന്‍സര്‍ എന്ന രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ്പലരുടേയും ധാരണ. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയാണ് ആദ്യംചെയ്യേണ്ടത്.

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ചണവിത്ത്

ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരോ വസ്തുവിലും അടങ്ങിയ ഘടകങ്ങളാണ് നമുക്ക് ഗുണം പ്രദാനം ചെയ്യുന്നത്. ഒന്നിനും മാജിക്കലായ പവര്‍ ഇല്ല എന്നു തിരിച്ചറിയണം. ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച്‌ തീവ്രമായ നിലപാടുകള്‍ക്കു പകരം ശാസ്ത്രീയമായ വീക്ഷണമാണു വേണ്ടത്.

ചണവിത്ത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. സൗന്ദര്യം എന്നത് ആരോഗ്യകരമായ സമഗ്രതയുടെ പ്രതിഫലനമായി കാണണം. ചെറുചണ എന്ന സസ്യത്തിന്‍റെ വിത്താണ് ചണവിത്ത്. അതസി, അഗശി എന്നീ പേരുകളിലും ഇവ അറിയപ്പെടും. വസ്ത്രനിര്‍മാണത്തിനാണ് സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്.

വൈകാതെ ചണവിത്തിന്‍റെ ഗുണങ്ങള്‍ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ആയുര്‍വേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തില്‍ അടങ്ങിയിരിക്കുന്ന ലിഗ്നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതില്‍ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍. സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് അര്‍ബുദത്തെയും പ്രതിരോധിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇവയുടെ ഗുണങ്ങള്‍.

ചണവിത്ത് കഴിക്കുമ്പോള്‍ വെള്ളം ധാരാളം കുടിക്കണം. പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. മുടി, ത്വക്ക്, കണ്ണ്, മൂത്രാശയരോഗങ്ങള്‍ക്കും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനും ചണവിത്തിന്‍റെ ഉപഭോഗം നല്ലതാണ്. ചണവിത്ത് കഴിക്കേണ്ട രീതി സംബന്ധിച്ച്‌ ഭിന്നാഭിപ്രായങ്ങളുണ്ട്. ചവച്ചരച്ച്‌ കഴിക്കുന്നതും പൊടിച്ചുഭക്ഷിക്കുന്നതും നല്ലതാണെന്ന് വാദങ്ങളുണ്ട്. പൊടിച്ചശേഷം വെള്ളത്തില്‍ കലക്കി കുടിക്കാം. പലഹാരങ്ങളിലും ചേര്‍ത്തു ഭക്ഷിക്കാം.

സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല കാര്യങ്ങളും നമുക്ക് അപകടമാണ്. കൈകളുടെ വൃത്തി ഏറെ പ്രധാനം, കാരണം ഭക്ഷണം കഴിയ്ക്കുന്നതും പാകം ചെയ്യുന്നതുമെല്ലാം കൈകള്‍ കൊണ്ടായതുകൊണ്ടുതന്നെ. സാധാരണയായി കൈകള്‍ കഴുകുന്നതാണ് വൃത്തിയ്ക്കുള്ള വഴി. എന്നാല്‍ ചിലപ്പോഴെങ്കിലും കൈകള്‍ നമുക്കു കഴുകാനാകാത്ത സാഹചര്യമാണെങ്കില്‍, പ്രത്യേകിച്ചു പുറത്തു പോകുമ്പോഴും മറ്റും, നാം പലരും സാനിറ്റൈസര്‍ ഉപയോഗിയ്ക്കാറുണ്ട്. കൈകളിലെ കീടാണുക്കളെ കൊന്നൊടുക്കുമെന്നു കരുതി നാം ചെയ്യുന്ന ഈ പ്രവൃത്തി ചിലപ്പോള്‍ മരണം വരെ ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്നറിയാമോ, സാനിറ്റൈറസര്‍ കുപ്പിയിലെ മരണമാകുന്നതെങ്ങനെയെന്നറിയൂ...

സാനിറ്റൈസര്‍ ചീത്ത ബാക്ടീരിയകളെ കൊന്നൊടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, എന്നാല്‍ ഇതോടൊപ്പം ശരീരത്തെ സംരക്ഷിയ്ക്കുന്ന, ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരികളെയും ഇവ കൊന്നൊടുക്കും.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇത്തരത്തിലെ നല്ല ബാക്ടീരികള്‍ ഏറെ അത്യാവശ്യമാണ്. നല്ല ബാക്ടീരിയകളാണ് ഈ ഗുണം നല്‍കുന്നത്. ഇവയില്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചില്ലെങ്കില്‍ വരുന്ന അസുഖങ്ങളേക്കാള്‍ കൂടുതല്‍ അസുഖങ്ങള്‍ നമുക്കു വരും.

സാനിറ്റൈസര്‍ ഉപയോഗം കൂടിയാല്‍ വരുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഇതിലെ ബിസ്ഫിനോള്‍ എ(ബിപിഎ) ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്ന എന്‍ഡോക്രൈന്‍ വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കും.

ശരീരത്തിലെ ടിഷ്യൂ, അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് എന്‍ഡോക്രൈന്‍ വ്യവസ്ഥയുടെ ആരോഗ്യം ഏറെ പ്രധാനം.

ബിസ്ഫിനോള്‍ തോതു കൂടുതലാകുന്നത് ക്യാന്‍സര്‍, ഹാര്‍ട്ട് സംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

കഴിവതും സാനിറ്റൈസര്‍ ഉപയോഗം കുറയ്ക്കാനുള്ള കാരണങ്ങളെക്കുറിച്ചു ബോധ്യം വന്നല്ലോ

അത്താഴം കഴിയ്ക്കാനുമുണ്ടൊരു സമയം

അത്താഴം കഴിക്കുന്നതില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി എട്ട് മണിയ്ക്ക് മുന്‍പ് അത്താഴം കഴിച്ചാല്‍ മാത്രമേ അതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസ്സിലാവുകയുള്ളൂ. ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ട് മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണമെന്നാണ് പറയുന്നത്. അത്താഴം കഴിയ്‌ക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ശരിക്കു ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്നത് വിഷമാണ്. സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആയുര്‍വ്വേദ വിധിപ്രകാരം എട്ട് മണിയ്‌ക്കെങ്കിലും അത്താഴം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നല്ല ദഹനത്തിനും ഉറക്കത്തിനും സഹായിക്കുമെന്നാണ് ആയുര്‍വ്വേദം പറയുന്നത്.  അത്താഴം നേരത്തേ കഴിച്ചാല്‍ അമിതവണ്ണമെന്ന വിപത്തില്‍ നിന്നും രക്ഷപ്പെടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉറക്കം എന്നത് ഏറ്റവും കഠിനമേറിയ ഒരു വ്യായാമമാണ്. അതുകൊണ്ടു തന്നെ ഭക്ഷണം നേരത്തേ കഴിച്ചാല്‍ ഉറക്കത്തിലൂടെ ദഹനം സുഗമമായി നടക്കുകയും ചെയ്യും. ശാരീരികോര്‍ജ്ജം മാത്രമല്ല മാനസികോര്‍ജ്ജവും അത്താഴം നേരത്തേ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നു. നല്ല ഉറക്കം ലഭിയ്ക്കുന്നതിലൂടെ മാനസികാരോഗ്യവും ഉണ്ടാവുന്നു. സമയത്തിന് ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ശ്രദ്ധയേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന് എപ്പോഴും ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. അത്താഴം നേരത്തേ കഴിക്കുന്നതിലൂടെ ആത്മീയമായും ചില ഗുണങ്ങളുണ്ട്. ഇത് നമ്മുടെ ധ്യാനത്തിന്‍റെ ഊര്‍ജ്ജത്തെ നേരിട്ട് നമ്മളിലെത്തിക്കുന്നു. ഇതിലൂടെ നമ്മുടെ മനസ്സിനെ ഉണര്‍വ്വോടെ സംരക്ഷിക്കാന്‍ സാധിയ്ക്കുന്നു.   വൈകി അത്താഴം കഴിയ്ക്കുന്നത് നമ്മുടെ ഉറക്കത്തെ സാരമായിത്തന്നെ ബാധിയ്ക്കും. ഇതിന് പ്രധാന കാരണം ദഹന പ്രശ്‌നം തന്നെയാണ്. –

ചെങ്കണ്ണു വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നേത്രഗോളങ്ങള്‍ക്ക് പുറത്തും കണ്‍പോളകള്‍ക്കുള്ളിലുമായി കാണപ്പെടുന്ന നേത്ര ആവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചെങ്കണ്ണ് (കണ്‍ജംക്ടിവൈറ്റിസ്). അണുബാധ, അലര്‍ജി, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയാണ് ചെങ്കണ്ണിനുള്ള പ്രധാന കാരണങ്ങള്‍. അണുബാധ മൂലമുള്ള ചെങ്കണ്ണു മാത്രമേ മറ്റൊരാളിലേക്ക് പകരുകയുള്ളു. കാലാവസ്ഥ വ്യതിയാനം മൂലം ചെങ്കണ്ണ് കാണാറുണ്ടെങ്കിലും അത് രോഗമല്ല. അണുബാധ മൂലമുണ്ടാകുന്ന ചെങ്കണ്ണ് 65 ശതമാനത്തോളം രോഗികളില്‍ രണ്ടു മുതല്‍ അഞ്ചു ദിവസത്തിനകം ഭേദമാകും. അലര്‍ജി മൂലം ചെങ്കണ്ണ് ബാധിച്ചാല്‍ കണ്ണില്‍ നിന്ന് വെള്ളമെടുപ്പും, അസഹ്യമായ ചൊറിച്ചിലും ഉണ്ടാകും. അന്തരീക്ഷ മലിനീകരണം, പൂമ്പൊടി, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവ അലര്‍ജിക് കണ്‍ജംക്ടിവൈറ്റിസിന് കാരണമാണ്.

രോഗലക്ഷണങ്ങള്‍: എന്നാല്‍ രോഗബാധിതരില്‍ 30 ശതമാനത്തോളം പേരില്‍ കൃഷ്ണമണിക്ക് രോഗം ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. കൃഷ്ണമണിയില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥ ഉണ്ടായാല്‍ രോഗിക്ക് വെളിച്ചത്തേയ്ക്ക് നോക്കാന്‍ പ്രയാസമായിരിക്കും. കൂടാതെ കണ്ണ് തുറക്കാന്‍ കഴിയില്ല. നേരത്തെ കണ്ടുവന്നിരുന്ന ചെങ്കണ്ണ് രോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ചെങ്കണ്ണ് ബാധിതര്‍ക്ക് കണ്ണിന്‍റെ വെള്ളയില്‍ ചുവപ്പിനൊപ്പം രക്തത്തുള്ളിയും കണ്ടുവരുന്നു. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകുന്ന അവസ്ഥയുമുണ്ട്. ശക്തിയായ വേദനയും ചുവപ്പും അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് നല്ലത്. പ്രായമായവര്‍, നിത്യരോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്നി സംബന്ധമായ അസുഖം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്‍റെ  വ്യാപ്തി പെട്ടെന്ന് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇത്തരത്തിലുള്ളവര്‍ പെട്ടെന്നുതന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍: രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുകയാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗം. തോര്‍ത്ത്, തൂവാല പോലുള്ളവ രോഗി വേറെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ രോഗിക്ക് കണ്ണ് തുടയ്ക്കാന്‍ ടിഷ്യു പേപ്പറാണ് നല്ലത്. കൂടാതെ പാത്രങ്ങള്‍, ബാത്ത്റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രോഗി ഉപയോഗിക്കുന്ന മരുന്നുകുപ്പി മറ്റുള്ളവര്‍ തൊടുന്നത് രോഗബാധയ്ക്ക് ഇടയാക്കുന്നുണ്ട്. രോഗി ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് രോഗബാധ തടയാന്‍ സഹായിക്കും. വീട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന കണ്ണടയും കണ്‍മഷി കുപ്പിയും ചെങ്കണ്ണ് രോഗികള്‍ ഒഴിവാക്കുകയാണ് ഉത്തമം. പൊതു നീന്തല്‍ക്കുളം പോലുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് രോഗവ്യാപനത്തെ തടയാന്‍ സാധിക്കും. കുടുംബത്തിലെ ഒരാള്‍ക്ക് കണ്ണില്‍ ഒഴിക്കാന്‍ നല്‍കുന്ന തുള്ളിമരുന്ന് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഡോക്ടറെ കാണിച്ച്‌ വേറെ മരുന്ന് വാങ്ങുന്നതാണ് ഉത്തമം. രോഗാവസ്ഥയുടെ കാഠിന്യത്തിന് അനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് ഓരോരുത്തര്‍ക്കും നിശ്ചയിക്കുക.

പോളവീക്കമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി പുറത്തുകൂടി തടവുന്നത് നല്ലതാണ്. രോഗിയോട് സഹവസിക്കേണ്ട സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച്‌ കഴുകുക. കണ്ണുകളെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗിയുടെ ടൗവ്വല്‍, ബാത്ത് ടൗവ്വല്‍ തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

മരുന്നുകള്‍ : വൈറല്‍ കണ്‍ജംക്ടിവൈറ്റിസിന് പ്രത്യേക മരുന്നുകള്‍ സാധാരണയായി ആവശ്യമില്ലെങ്കിലും ബാക്ടീരിയല്‍ കണ്‍ജംക്ടിവൈറ്റിസിന് ആന്‍റിബയോട്ടിക് തുള്ളിമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ കണ്ണില്‍ ഒഴിക്കണം. കെമിക്കല്‍ കണ്‍ജംക്ടിവൈറ്റിസ് പ്രത്യേകിച്ച്‌ ക്ഷാര (ആല്‍ക്കലി) സ്വഭാവമുള്ള രാസപദാര്‍ത്ഥങ്ങള്‍ കണ്ണില്‍ വീണാല്‍ അത് ഗുരുതരമായ പ്രശ്നമുണ്ടാക്കും. ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍ കാഴ്ചക്കുറവിന് വരെ ഇത് കാരണമാകും.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉണക്കമുന്തിരി

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെയാണ് ക്യാന്‍സര്‍ ബാധിയ്ക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം ഇനി ഉണക്കമുന്തിരിയില്‍ ഉണ്ട്. ദിവസവും ഒരു തവണയെങ്കിലും ഉണക്കമുന്തിരി കഴിയ്ക്കൂ. ഇത് ക്യാന്‍സറിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുടലിലെ ക്യാന്‍സര്‍ എന്നും എപ്പോഴും ഭീകരാവസ്ഥ സൃഷ്ടിയ്ക്കുന്നതാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഉണക്കമുന്തിരി. ഇതിലടങ്ങിയിട്ടുള്ള കാറ്റെച്ചിന്‍ ആണ് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നത്.

ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് ഉണക്കമുന്തിരി. ഇത് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ കോശങ്ങള്‍ശരീരത്തിനകത്ത് വളരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമായഒന്നാണ് ഉണക്കമുന്തിരി. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെച്ചമുന്തിരി പിറ്റേ ദിവസം രാവിലെ കഴിയ്ക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

കരളിലെ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി. ദിവസവും ഉണക്കമുന്തിരിയുടെ ഉപയോഗം ക്യാന്‍സറിനെഎന്നന്നേക്കുമായി പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഉണക്കമുന്തിരിയ്ക്ക് കഴിയുന്നു. പലരോഗങ്ങളുടേയും മൂല കാരണം പലപ്പോഴും  ദഹനസംബന്ധമായ പ്രശ്നങ്ങളായിരിക്കും.ഇവയെ എല്ലാം പരിഹരിയ്ക്കാന്‍ ഉണക്കമുന്തിരിയ്ക്ക് കഴിയും.

രക്തം ശുദ്ധീകരിയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. രക്തത്തില്‍ അടിഞ്ഞ്കൂടിയിട്ടുള്ള എല്ലാ തരത്തിലുള്ള മാലിന്യങ്ങളേയും ഉണക്കമുന്തിരികഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു.

കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങള്‍

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് കുറച്ച്‌ ശ്രമകരമായ കാര്യമാണ്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

പാല്‍ ഉത്പന്നങ്ങള്‍ - തൈര്, പാല്‍, സോയ, വെണ്ണ എന്നിവ കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പാല്‍ ഉത്പന്നങ്ങള്‍ പ്രധാനമായും അസ്ഥികളുടെ ആരോഗ്യത്തിന് അവശ്യമായവയാണ്.

പഴവര്‍ഗ്ഗങ്ങള്‍ - കുട്ടികളെ കൊണ്ട് പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കുക എന്നത് കുറച്ച്‌ പാടുള്ള പണിയാണ്. എന്നാല്‍ പഴങ്ങള്‍ ജ്യൂസാക്കി നല്‍കിയാല്‍ കുട്ടികളെ കഴിപ്പിക്കാന്‍ എളുപ്പമാണ്. പഴങ്ങളില്‍ ഉള്ള സ്വഭാവിക മധുരം മാത്രമേ കുട്ടികള്‍ക്ക് വേണ്ടതുള്ളൂ. കൂടുതല്‍ പഞ്ചസാര ഇടേണ്ട ആവശ്യമില്ല.

ധാന്യങ്ങള്‍ - വിറ്റാമിന്‍ ബി\' , നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതാണ് ധാന്യങ്ങള്‍. ധാന്യങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

പച്ചക്കറികള്‍ - കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. സാലഡുകളായും നല്‍കാം. സാലഡ് ഉണ്ടാക്കുമ്പോള്‍ ഓറഞ്ച്, കടുത്ത പച്ച, ചുവന്ന നിറത്തിലുള്ള പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

മാംസ്യമായ ഭക്ഷണങ്ങള്‍ - മസിലുകളുടെ വളര്‍ച്ചയ്ക്കും, ഹീമോഗ്ലോബിന്‍റെ ഉത്പാദനത്തിനും അവശ്യം വേണ്ട ഒന്നാണ് മാംസ്യ ഭക്ഷണങ്ങള്‍.  മുട്ട, ഇറച്ചി വര്‍ഗ്ഗങ്ങള്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കാം.

ചര്‍മ്മ അലര്‍ജികളെ നേരിടാനുള്ള ചില നാടന്‍വഴികളിതാ

നിങ്ങള്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന, ചുവന്ന കുരുക്കള്‍ കൊണ്ട് അല്ലെങ്കില്‍ ചര്‍മ്മത്തിലെ തടിപ്പു മൂലം ബുദ്ധിമുട്ടുകയാണോ? ഒരു പക്ഷേ ഇത്, പ്രാണികള്‍ കടിച്ചതു മൂലമോ സണ്‍ബേണ്‍ മൂലമോ അല്ലെങ്കില്‍ വരണ്ട ചര്‍മ്മത്തിന്റെ ഫലമായോ ആയിരിക്കും. ഇവയൊന്നുമല്ല എങ്കില്‍ അലര്‍ജി തന്നെയാവും വില്ലന്‍. സാധാരണഗതിയില്‍ ചര്‍മ്മത്തെ ബാധിക്കുന്ന അലര്‍ജികളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • എക്സിമ: അലര്‍ജി ബാധിക്കാന്‍ സാധ്യതയുള്ള കുട്ടികളിലും മുതിര്‍ന്നവരിലുംകണ്ടുവരുന്ന പ്രശ്നമാണിത്. ചുവന്ന നിറത്തിലുള്ളതും ശല്‍ക്കങ്ങളോടുകൂടിയതുമായ ചൊറിച്ചില്‍ ഉണ്ടാക്കുന്ന തടിപ്പുകളായാണ് ഇവ കാണപ്പെടുന്നത്.സാധാരണയായി, മുഖം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍ അല്ലെങ്കില്‍തലയോട്ടിയിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ആഹാരം, മാനസിക സംഘര്‍ഷം എന്നിവയും വൂള്‍, വളര്‍ത്തുമൃഗങ്ങള്‍, അലര്‍ജിക്ക് കാരണമാകാവുന്ന മറ്റ് പ്രതലങ്ങള്‍എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവയും ഇതിന് കാരണമാകാം.
  • ഹൈവ്സ്: ചൊറിച്ചിലോടു കൂടി ചര്‍മ്മം ചുവന്നു തടിക്കുന്ന ഈ അവസ്ഥയ്ക്ക് ആഹാരം, മരുന്ന്, ലാറ്റെക്സ്, ചര്‍മ്മത്തില്‍ ഉരസുന്നത്, സൂര്യപ്രകാശം തുടങ്ങിയവ പ്രേരകങ്ങളാവാം.
  • കോണ്ടാക്റ്റ് ഡെര്‍മാറ്റൈറ്റിസ്: ചില വസ്തുക്കളോടുള്ള ചര്‍മ്മത്തിന്‍റെപ്രതികരണമാണിത്. ചുവപ്പു നിറത്തിലുള്ളതും ചൊറിച്ചില്‍ ഉണ്ടാക്കുന്നതുമായ കുമിളകളായാണിവ പ്രത്യക്ഷപ്പെടുന്നത്. മിക്കപ്പോഴും വേദനയുണ്ടായിരിക്കുകയും ചെയ്യും.നിക്കല്‍, പെര്‍ഫ്യൂമുകള്‍, ലാറ്റെക്സ്, ഡൈകള്‍ അല്ലെങ്കില്‍സൗന്ദര്യവര്‍ധക സാമഗ്രികള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ഏര്‍പ്പെടുന്നത് ഇതിനു കാരണമാകാം. ചില മരുന്നുകളും ഇത്തരത്തിലുള്ളപ്രതികരണത്തിനു കാരണമാവാറുണ്ട്.

ചര്‍മ്മ അലര്‍ജികളെ നേരിടാനുള്ള ടിപ്പുകള്‍;

1 പച്ച തേങ്ങയില്‍ നിന്നുള്ള വെളിച്ചെണ്ണ : ഇത് പരുപരുത്തതും ചൊറിച്ചില്‍ ഉള്ളതും അടരുകള്‍ ഉള്ളതുമായ ചര്‍മ്മത്തിന് ഫലപ്രദമായ ഒരു മോയിസ്ചറൈസര്‍ ആണ്.ചര്‍മ്മത്തില്‍ പ്രശ്നമുള്ള സ്ഥലത്ത് നേര്‍മ്മയായി പുരട്ടുക. കുളികഴിഞ്ഞിട്ട് അല്ലെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ്പുരട്ടുന്നതാണ്ഉത്തമം. വെളിച്ചെണ്ണയോട് അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കരുത്.

  1. ഓട്ട്മീല്‍. ചര്‍മ്മ സംരക്ഷണത്തിനും ചികിത്സയ്ക്കും പ്രയോജനപ്രദമായ നിരവധിസംയുക്തങ്ങള്‍ ഓട്മീലില്‍ അടങ്ങിയിട്ടുണ്ട്. കൊളോഡിയല്‍ ഓട്മീല്‍ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണംനല്‍കുമെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് ഒരു മോയിസ്ചറൈസറായിപ്രവര്‍ത്തിക്കുന്നു. ഒരു നുള്ള് ഓട്മീല്‍ പൊടി വെള്ളത്തില്‍ ചേര്‍ക്കുക.ഉടന്‍ തന്നെ വെള്ളം പാല്‍ നിറത്തിലാവും. ഓട്മീല്‍ പൊടി കുളിക്കാനുള്ള ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. അല്ലെങ്കില്‍, ബാത്ത് ടബ്ബിലെവെള്ളത്തില്‍ ചേര്‍ത്ത ശേഷം 15 മിനിറ്റു നേരം ടബ്ബില്‍ ചെലവഴിക്കുക.
  2. മോയിസ്ചറൈസ്: ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നത് തടിപ്പുകള്‍ ഭേദമാവാന്‍സഹായിക്കും. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം പുരട്ടാന്‍ മറക്കരുത്.
  3. ഉരച്ചുകഴുകല്‍: അലര്‍ജിയുണ്ടാക്കുന്ന ഏതെങ്കിലും ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ഏര്‍പ്പെട്ട ശേഷം സോപ്പും വെള്ളവുമുപയോഗിച്ച്‌ ചര്‍മ്മം നന്നായി ഉരച്ചുകഴുകുന്നത് കോണ്ടാക്റ്റ് ഡെര്‍മാറ്റൈറ്റിസില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍സഹായിക്കും.
  4. കോള്‍ഡ് കമ്പ്രസ്: സാധാരണ തടിപ്പുകള്‍ ഇല്ലാതാക്കാന്‍ ബാധിച്ച ചര്‍മ്മ ഭാഗം കോള്‍ഡ് കമ്പ്രസിലൂടെ തണുപ്പിക്കുന്നത് സഹായിക്കും.
  5. തണുത്ത വെള്ളത്തിലെ കുളി: തണുത്ത വെള്ളത്തില്‍ കുളിച്ച ശേഷം ശരീരം തുടച്ച്‌ വൃത്തിയാക്കുകയും മോയിസ്ചറൈസര്‍ പുരട്ടുകയും ചെയ്യുക.
  6. കട്ടിയില്ലാത്ത അയഞ്ഞ വസ്ത്രങ്ങള്‍: ലളിതവും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചര്‍മ്മത്തിനുണ്ടാവുന്ന അലര്‍ജിയെ നിയന്ത്രിക്കാന്‍ സഹായിക്കും.
  7. ഒടിസി മരുന്നുകള്‍: ചര്‍മ്മത്തില്‍ പ്രശ്നങ്ങളുള്ള സ്ഥലത്ത് കലാമിന്‍ ലോഷന്‍ അല്ലെങ്കില്‍ ഒടിസി - ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീം പുരട്ടുക.
  8. ചൊറിയുന്നത് ഒഴിവാക്കുക: അലര്‍ജി ബാധിച്ച ചര്‍മ്മ ഭാഗങ്ങളില്‍ ചോറിച്ചില്‍ അനുഭപ്പെടുമ്പോള്‍ അവിടെ കൈകളോ മറ്റു വസ്തുക്കളോ ഉപയോഗിച്ച്‌ ചൊറിയാന്‍ ശ്രമിക്കരുത്.

ശ്രദ്ധിക്കുക: ചര്‍മ്മത്തിലെ അലര്‍ജി മാറ്റമില്ലാതെ തുടരുകയാണെങ്കിലോ മുകളില്‍ പറഞ്ഞ വഴികള്‍ ഫലപ്രദമായി തോന്നുന്നില്ല എങ്കിലോ ഉടന്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഇത് ചര്‍മ്മസംബന്ധമായ മറ്റെന്തെങ്കിലും ഗുരുതരമായ സാഹചര്യമാകാന്‍ സാധ്യതയുണ്ട്.

കുട്ടികളിലെ ദന്തരോഗങ്ങള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടിക്കാലം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ അവ ഒഴിവാക്കാവുന്നതാണ്. കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാര്‍ വേണം ശ്രദ്ധിക്കാന്‍. ശിശു ജനിക്കുന്നതിനുമുന്‍പ്കുഞ്ഞിന്‍റെ പല്ലുകള്‍ സുന്ദരമായിരിക്കാനായി അമ്മമാര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം. ചില മാതാപതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല. എന്നാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമാണ്.

ദന്തക്ഷയം:

കുട്ടികള്‍ക്കുണ്ടാകുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ദന്തക്ഷയം. പല്ല് ദ്രവിച്ചുപോവുകയാണിവിടെ സംഭവിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.ഈ രോഗമുള്ള കുട്ടികളുടെ ശരീരം മെലിയുന്നതായി കാണുന്നു. എന്നാല്‍ ആരംഭത്തിലെ ചികിത്സ ലഭ്യമാക്കിയാല്‍ പല്ല് കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ദന്തക്ഷയം പല തരത്തിലുണ്ട്.

നഴ്സിംഗ് ദന്തക്ഷയം:

പാല്‍പല്ലുകളില്‍ കണ്ടുവരുന്ന ദന്തക്ഷയമാണ് നേഴ്സിംഗ് ദന്തക്ഷയം. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകേണ്ടവയാണ് എന്ന ധാരണയില്‍ അവയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ആരും ശ്രദ്ധിക്കാറില്ല. പാല്‍പല്ലുകള്‍ക്ക് ഏറെ ശ്രദ്ധ ആവശ്യമാണ്. ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിന്‍റെ അളവ് വളരെ കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞ് കുടിക്കുന്ന പാനീയങ്ങളും പാലും പാല്‍പല്ലില്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയെ വായിലുള്ള രോഗാണുക്കള്‍ കടന്നാക്രമിക്കുന്നു. എന്നാല്‍ അവ പ്രത്യേകിച്ച്‌ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാറില്ല. അവയില്‍ ഉള്‍പ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്ടീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പാനീയങ്ങളുടെയും പാലിന്‍റെയും അവശിഷ്ടവുമായി പ്രതിപ്രവര്‍ത്തിച്ച്‌ ആസിഡുകള്‍ ഉണ്ടാകുന്നു. ഈ ആസിഡാണ് പല്ലുകളെ ദ്രവിപ്പിക്കുന്നത്.  മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് സാധാരണ ഈ രോഗം കാണുന്നത്. പല്ല് ദ്രവിക്കാന്‍ തുടങ്ങുന്നതും ഇവിടെത്തന്നെയാണ്. പിന്നീട് പല്ലിന് ചുറ്റുമായി ഇത് വ്യാപിക്കുകയും പല്ലുകള്‍ പൊടിഞ്ഞുപോകുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ആഹാരം കൊടുക്കുമ്പോഴും പല്ലുകള്‍ വൃത്തിയാക്കുമ്പോഴും ഈ രോഗമുള്ളവര്‍ക്ക് വേദന ഉണ്ടാകും.

നഴ്സിംഗ് ബോട്ടില്‍ സിന്‍ഡ്രോം:

ചില കുട്ടികളുടെ പല്ല് തവിട്ടു നിറത്തില്‍ കാണപ്പെടും. കുറച്ച്‌ ദിവസം കഴിയുമ്പോള്‍ ഈ പല്ലില്‍ പഴുപ്പും വേദനയും നീരും അനുഭവപ്പെടും. പാല്‍കുപ്പി കൂടുതല്‍ നേരം വായില്‍വച്ച്‌ ഉറങ്ങുന്നതുമൂലമാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഇതിനെ നഴ്സിംഗ് ബോട്ടില്‍ സിന്‍ഡ്രോം എന്നാണ് പറയുന്നു. പാല്‍കുപ്പി വളരെക്കാലം ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ഈ രോഗം കാണാറുണ്ട്.

ദന്തക്ഷയത്തിന്‍റെ ലക്ഷണങ്ങള്‍:

പല്ലിന് നിറവ്യത്യാസം, പുളിപ്പ് എന്നിവയാണ് ദന്തക്ഷയത്തിന്‍റെ ആദ്യലക്ഷണങ്ങള്‍. പല്ലില്‍ ദ്വാരമോ വിടവോ ഉണ്ടാകുന്നതുവരെ ഇതാരും ശ്രദ്ധിക്കാറില്ല. പല്ലിന്‍റെ ക്ഷയം പള്‍പ്പിനെ ബാധിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് വേദന, നീര്, പഴുപ്പ് എന്നിവ ഉണ്ടാകുന്നത്. റൂട്ട്കനാല്‍ ചികിത്സയാണ് ഈ രോഗത്തിനുള്ള ചികിത്സ.

ജിന്‍ജിവൈറ്റിസ്:

മോണയില്‍ രോഗബാധ ഉണ്ടാകുന്നതിന്‍റെ ഫലമായി മോണ ചുവന്നു തടിക്കുകയും അമര്‍ത്തുന്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതാണ് ജിന്‍ജിവൈറ്റിസിന്‍റെ ലക്ഷണം.

ഇറപ്ഷന്‍ ജിന്‍ജി വൈറ്റിസ്:

കുട്ടികളില്‍ പാല്‍പല്ലുകള്‍ മുളച്ചുവരുന്ന സമയത്ത് മോണയ്ക്ക് ചുവന്ന നിറത്തിലുള്ള തടിപ്പുകള്‍ ഉണ്ടാകാറുണ്ട്. ഇതിനോട് ചേര്‍ന്ന് മോണയ്ക്ക് വേദന, ഉമിനീര്‍സ്രവം എന്നിവയും കണ്ടുവരുന്നു. ഇതിനെ ടീത്തിംഗ് സിക്നെസ് എന്നാണറിയപ്പെടുന്നത്. പല്ല് മുളച്ചുകഴിയുന്പോള്‍ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നതായി കാണാറുണ്ട്.

പെരികൊറോണൈറ്റിസ്:

ചില കുട്ടികളില്‍ ആദ്യത്തെ സ്ഥിരമായ അണപ്പല്ലുകള്‍ മുളച്ചുവരുന്ന പ്രായമായ 6 - 7 വയസിനിടയില്‍ പല്ലിനോട് ചേരുന്ന മോണയ്ക്ക് ചുവന്ന തടിപ്പും പഴുപ്പും നീരും വരാറുണ്ട്. ഇതിനെയാണ് പെരികൊറോണൈറ്റിസ് എന്നറിയപ്പെടുന്നത്.

ഡെന്‍റല്‍ പ്ലാക്:

വായ വൃത്തിയാക്കുന്നതില്‍ കുട്ടികള്‍ കാണിക്കുന്ന അശ്രദ്ധകൊണ്ടുണ്ടാകുന്ന ഡെന്‍റല്‍ പ്ലാക് ആണ് ജിന്‍ജിവൈറ്റിസ് ഉണ്ടാക്കുന്നത്. ബാക്ടീരിയകളാണ് ഈ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത്. ഇതു മൂലമാണ് മോണയ്ക്ക് ചുവപ്പും തടിപ്പും ഉണ്ടാകുന്നത്. ചിലപ്പോള്‍ രക്തസ്രാവവും ഉണ്ടാകാറുണ്ട്. ആഹാരത്തിനുശേഷം നന്നായി ബ്രഷ് ചെയ്താല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. വായില്‍കൂടി ശ്വസിക്കുന്ന ശീലമുള്ള കുട്ടികള്‍ക്ക് ചുണ്ടുകള്‍ രണ്ടുംകൂടി കൂട്ടിയടയ്ക്കാന്‍ കഴിയാതെ വരുന്നതിനാല്‍ മുകളിലത്തെ മുന്‍വരി പല്ലുകളുടെ മോണ ഉണങ്ങിപ്പോകുന്നതായി കാണാറുണ്ട്. ഇത് അണുബാധ ഉണ്ടാകാനുള്ള പ്രധാന കാരണമാണ്.

ജുവനൈല്‍ പെരിയോ ഡോണ്‍ടൈറ്റിസ്:

കൗമാര പ്രായക്കാര്‍ക്കുണ്ടാകുന്ന ഒരു മോണരോഗമാണിത്. ഇത് പെട്ടെന്ന് പടര്‍ന്ന് പിടിച്ച്‌ മോണയ്ക്ക് നാശമുണ്ടാകുന്നു. ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണപ്പെടുന്നില്ലെങ്കിലും പല്ലിന് ഇളക്കം തട്ടുമ്പോഴാണ് ഈ പ്രശ്നം കണ്ടെത്തുന്നത്. യൗവനാരംഭത്തിലേ ഈ പ്രശ്നമുള്ളവരുടെ സ്ഥിരം പല്ലുകള്‍ നഷ്ടമാകുന്നതായി കാണാറുണ്ട്. ഇതൊരു പാരമ്പര്യ രോഗംകൂടിയാണ്

അക്യൂട്ട് അള്‍സറേറ്റീവ ജിന്‍ജി വൈറ്റിസ്:

ചിലപ്രത്യേകതരം ബാക്ടീരിയകളുടെ അണുബാധ മൂലമുണ്ടാകുന്ന രോഗമാണിത്.വായില്‍നിന്നു ദുര്‍ഗന്ധം, ചുവന്നു തുടുത്ത മോണ, രക്തസ്രാവം, പല്ലുകള്‍ക്കിടയിലെ മോണഭാഗത്ത് വൃണങ്ങള്‍ മുതലായവയാണ് ഈ രോഗത്തിന്‍റെലക്ഷണങ്ങള്‍. ഈ രോഗമുള്ള കുട്ടികളുടെ ഉമിനീരിന് ലോഹരുചി അനുഭവപ്പെടാറുണ്ട്. വായ്നാറ്റവും ഈ രോഗികള്‍ക്കുണ്ടാകാറുണ്ട്. തക്ക സമയത്തുതന്നെ വിദഗ്ദ്ധ ചികിത്സ നേടിയാല്‍ പത്ത് ദിവസത്തിനകം ഈ രോഗം പൂര്‍ണമായി ഭേദമാകുന്നത് കാണാറുണ്ട്.

പ്രൈമറി ഹെര്‍പ്പറ്റിക് ജിന്‍ജിമോ സ്റ്റോമറ്റൈറ്റിസ്:

മൂന്ന്  വയസിന് താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണിത്. താടിക്ക്അടിഭാഗത്തായി വേദനയിലാണ് തുടക്കമെങ്കിലും തുടര്‍ന്ന് മോണ ചുവന്ന്തടിക്കുന്നതായി കാണുന്നു. വായില്‍ നീറ്റലും വേദനയും ഉണ്ടാകുന്നു. ഈ കുട്ടികള്‍ക്ക് അസുഖം ഉണ്ടായതിനുശേഷം ഇതിനു കാരണമായ ഹെര്‍പിസ് ഡിംപ്ലക്സ് വൈറസ് നാഡികള്‍വഴി ഗ്ലാംഗ്ലിയോണില്‍ കടക്കുന്നു. ഇത് പ്രവര്‍ത്തിക്കുന്നതു മൂലം ശരീരത്തിന്‍റെ പ്രതിരോധശക്തി കുറയുന്നു. ഈ വൈറസിന്‍റെ പ്രവര്‍ത്തനഫലമായി വായിലും ചുണ്ടിന്‍റെ പുറത്തും വ്രണങ്ങള്‍ ഉണ്ടാകുന്നു.

ജിന്‍ജിവല്‍ എന്‍ലാര്‍ജ്മെന്‍റ്:

കൗമാരപ്രായത്തില്‍ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം മോണയ്ക്ക് വളര്‍ച്ചയും തടിപ്പും ഉണ്ടാകാറുണ്ട്. ഡയലാന്‍റില്‍ പോലുള്ള അപസ്മാരരോഗത്തിനുള്ള മരുന്നുകള്‍ഉ പയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. മോണ വളര്‍ന്ന് പല്ല് പുറത്തുകാണാത്ത രീതിയില്‍ മോണ മൂടിപ്പോകാറുണ്ട്. ഈ പ്രശ്നമുള്ള കുട്ടികള്‍ക്ക് ക്ലീനിംഗ് ചികിത്സയ്ക്കുശേഷം ജിന്‍ജിവോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ മോണയുടെ വളര്‍ച്ച മാറ്റാവുന്നതാണ്.

ദന്തവൈകൃതങ്ങള്‍: :

ദന്തരോഗങ്ങളെക്കാള്‍കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ദന്തപ്രശ്നങ്ങള്‍ ദന്തവൈകൃതങ്ങളാണ്.പല്ലുകള്‍ തമ്മിലുള്ള അനുപാതം തെറ്റാനും പല്ലുകളുടെ നിരതെറ്റുന്നതിനും ഇടയാകാറുണ്ട്. പാല്‍പല്ലുകള്‍ യഥാസമയത്ത് കൊഴിഞ്ഞുപോകാതിരുന്നാലും അവ നേരത്തെ പിഴുതുകളഞ്ഞാലും സ്ഥിരം പല്ലുകള്‍ നിരതെറ്റി വളരാറുണ്ട്. നഖം കടിക്കുന്നത് ശീലമാക്കുക, നാക്ക്കൊണ്ട് പല്ല് നിരന്തരമായി തള്ളുക, വായില്‍കൂടി ശ്വസിക്കുക എന്നിവയും പല്ലുകള്‍ ഉന്തിവരുന്നതിനും വിടവുകള്‍ ഉണ്ടാകുന്നതിനും ഇടവരുത്തുന്നു. താടിയെല്ലുകള്‍ തമ്മില്‍ ചേരാതിരുന്നാലും മോണകള്‍ യോജിക്കാതെ വരാറുണ്ട്. അങ്ങനെ വന്നാലും പല്ലുകളുടെ സ്ഥാനം തെറ്റും. ഇതിനെയാണ് ദന്തവൈകൃതം എന്നു പറയുന്നത്. പല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുക, വളവുകള്‍ ഉണ്ടാകുക, പല്ലിന്‍റെ ക്രമീകരണത്തില്‍ തെറ്റുണ്ടാകുക എന്നിവയാണെങ്കിലും ദന്തവൈകൃതങ്ങള്‍ ഉണ്ടാകുന്നു. താടിയെല്ലുകള്‍ വളരുന്ന പ്രായം 6 വയസ് മുതല്‍ 10 വയസുവരെയാണ്. ദന്തവളര്‍ച്ചയിലെ വൈകൃതങ്ങള്‍ ശരിയാക്കാന്‍ ഏറ്റവും യോജിച്ച സമയവും ഈ പ്രായംതന്നെയാണ്.

ശ്രദ്ധ എപ്പോഴും:

പല്ലിന്കേടുണ്ടാകുമ്പോള്‍ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. കുഞ്ഞോമനയുടെകുഞ്ഞിരി പല്ലുകള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത്മാതാപിതാക്കളാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ നമ്മുടെ അമൂല്യസ്വത്തായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ അല്പം കൂടുതല്‍തന്നെ വേണം.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate