অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവായ ആരോഗ്യരംഗം

പൊതുവായ ആരോഗ്യരംഗം

  1. പല്ല് വേദന പരിഹാരിക്കാന്‍ ചില നാടന്‍വഴികളിതാ
  2. കാരറ്റ് ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍
  3. കുഞ്ഞിന് ദിവസവും ഓട്സ് കൊടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
  4. തണുപ്പുകാലത്ത് ശര്‍ക്കര കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
  5. ദിവസവും പേരയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍
  6. പുകവലി ശീലം മാറ്റാന്‍ ചില പൊടിക്കൈകളിതാ
  7. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ടകാര്യങ്ങള്‍
  8. എന്താണ് ഏജ്സ്പോട്ടുകള്‍ ?
  9. ഔഷധങ്ങളുടെ കലവറയായ ഓറഞ്ച്
  10. സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ കഴിക്കാം
  11. നാവില്‍ അറിയാം ആരോഗ്യം
  12. ദിവസവും ഒരുപിടി മുരിങ്ങയില കഴിച്ചാലുള്ള ഗുണങ്ങള്‍
  13. ഈ ആഹാര സാധനങ്ങള്‍ കാന്‍സര്‍ ക്ഷണിച്ചു വരുത്തും
  14. ഭക്ഷണം കഴിച്ചും തടി കുറക്കാം
  15. ഈ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്
  16. പ്രമേഹം അകറ്റാന്‍ ഞാവല്‍ പഴം
  17. മുന്തിരികഴിക്കൂ, ഈരോഗങ്ങള്‍ തടയാം
  18. ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
  19. കടുകെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങളറിയൂ
  20. ഉള്ളിക്കു മാത്രമല്ല, ഉള്ളിത്തൊലിയ്ക്കുമുണ്ട് ആരോഗ്യഗുണങ്ങള്‍
  21. പനിവന്നാല്‍ ഈ ആഹാരങ്ങള്‍ കഴിക്കാം
  22. നഖത്തിന്‍റെ നിറം നോക്കി രോഗമറിയാം
  23. അല്‍ഷിമേഴ്സ് തടയാന്‍ മഞ്ഞള്‍
  24. നാരങ്ങാവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
  25. പോഷക ഔഷധഗുണങ്ങള്‍ നിറഞ്ഞ ഇടിച്ചക്ക
  26. ബീറ്റ്റൂട്ടിന്‍റെ ആരോഗ്യഗുണങ്ങളറിയൂ
  27. പ്രമേഹരോഗികളില്‍ വായയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ വേണം

പല്ല് വേദന പരിഹാരിക്കാന്‍ ചില നാടന്‍വഴികളിതാ

അസഹ്യമായ വേദനകളിലൊന്നാണ്​ പല്ലുവേദന. പല്ലിലോ താടിയെല്ലിന്​ ചുറ്റുമോ ആയിട്ടാണ്​ ഇത്​ അനുഭവപ്പെടുക. ദന്തക്ഷയം, അണുബാധ, പല്ല്​ കൊഴിയുന്നതോ പൊട്ടുന്നതോ മോണയിലെ ​പ്രശ്​നങ്ങളോ പല്ല്​ വേദനക്ക്​ കാരണമാകാം. രണ്ട്​ ദിവസം വരെ ഈ വേദന നീണ്ടുനില്‍ക്കാം. ഉടന്‍ ഒരു ദന്തരോഗ വിദഗ്​ദ​ന്‍റെ ചികിത്സ തേടുന്നതാണ്​ ഉത്തമം. അതുവരേക്കും അസഹ്യമായ വേദന ശമിപ്പിക്കാന്‍ വഴികളുണ്ട്​. വീട്ടില്‍ ലഭ്യമാകുന്ന വസ്​തുക്കള്‍ ഉപയോഗിച്ച്‌​ പല്ലുവേദനയെ താല്‍ക്കാലികമായി തളക്കാനാകും.

വേദനയെ തണുപ്പിച്ച്‌​ തളക്കാം

വേദന അനുഭവപ്പെടുന്ന ഭാഗം തണുപ്പിച്ച്‌​ താല്‍ക്കാലിക ആശ്വാസം കണ്ടെത്താം. ഇതിനായി ​ഐസ്​ പാക്കറ്റ്​ ഉള്‍പ്പെടെ ഉപയോഗിക്കാം. വേദനയുള്ള പല്ലിന്‍റെ ഭാഗത്ത്​ തണുത്ത വസ്​തു അല്‍പ്പനേരം പിടിക്കുക. ​ഇത്​ വേദനയുള്ള ഭാഗത്തേക്കുള്ള രക്​തയോട്ടം താല്‍ക്കാലികമായി കുറക്കാനും വേദന കുറക്കാനും സഹായിക്കും.

ഉപ്പുവെള്ളത്തില്‍ വായ കഴുകല്‍

വായില്‍ ഉപ്പുവെള്ളം നിറച്ചുനിര്‍ത്തി കഴുകി കളയുന്നത്​ വേദന ശമിപ്പിക്കാന്‍ സഹായിക്കും. പല്ലുവേദന വഴിയുണ്ടാകാവുന്ന വീക്കം കുറക്കാനും വേദന കുറക്കാനും സഹായകമാണിത്​. തൊണ്ടയിലെ വ്രണം ഇല്ലാതാക്കാനും ഇത്​ സഹായകം. ഒരു ടീസ്​പൂണ്‍ ഉപ്പിട്ട വെള്ളം 30 സെക്ക​ന്‍റെങ്കില്‍ വായില്‍ സൂക്ഷിച്ച ശേഷമായിരിക്കണം തുപ്പി കളയേണ്ടത്​. ഇത്​ പലതവണ ആവര്‍ത്തിക്കുക.

വെളുത്തുള്ളി

ഔഷധ ആവശ്യങ്ങള്‍ക്ക്​ വ്യാപകമായി ഉപയോഗിക്കുന്നവയാണ്​ വെളുത്തുള്ളി. ഇതില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ഘടകത്തിന്​ ഉയര്‍ന്ന അളവില്‍ ബാക്​ടീരിയ പ്രതിപ്രവര്‍ത്തന ശേഷിയുണ്ട്​. ഒരു അല്ലി വെളുത്തുള്ളി ചതച്ച്‌​ അല്‍പ്പം ഉപ്പും ചേര്‍ത്ത്​ വേദനയുള്ള പല്ലി​ന്‍റെ ഭാഗത്ത്​ ഉപയോഗിക്കാം.

പുതിന ഇലയിട്ട ചായ

പുതിന ഇലയിട്ട ചായക്ക്​ പല്ലുവേദനയെ താല്‍ക്കാലികമായി ശമിപ്പിക്കാന്‍ കഴിയും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വേദനയുള്ള ഭാഗത്തെ മരവിപ്പിച്ചുനിര്‍ത്താന്‍ സഹായിക്കും. പുതിന ഇലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ എന്ന ഘടകം അതിന്​ മണം നല്‍കുന്നതിനൊപ്പം ബാക്​ടീരിയക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ്​. ഒരു ടീ സ്​പൂണ്‍ ഉണങ്ങിയ പുതിന ഇല തിളപ്പിച്ച ഒരു കപ്പ്​ ചായയില്‍ 20 മിനിറ്റ്​ ചേര്‍ത്തുവെക്കുക. തണുത്ത ശേഷം വായില്‍ എല്ലായിടത്തും എത്തുന്ന രീതിയില്‍ ഉപയോഗിച്ച ശേഷം ഇറക്കുകയോ തുപ്പികളയുകയോ ചെയ്യാം.

കറ്റാര്‍ വാഴ

കറ്റാര്‍വാഴയുടെ ഇലയില്‍ നിന്ന്​ ലഭിക്കുന്ന പശസമാനമായ ദ്രാവകം വേദന കുറക്കാന്‍ ഉപയോഗിക്കാറുണ്ട്​. പല്ല്​ ശുചീകരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്​. കറ്റാര്‍വാഴക്ക്​ ബാക്​ടീരിയ പ്രതിരോധത്തിനുള്ള സ്വഭാവിക ശേഷിയുണ്ടെന്നാണ്​ പഠനങ്ങളില്‍ തെളിഞ്ഞത്​.

ഗ്രാമ്പൂ

ഗ്രാമ്പൂവില്‍ മികച്ച ബാക്​ടരീയ ​പ്രതിപ്രവര്‍ത്തന ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്​. ഇതില്‍ അടങ്ങിയ എഗനോള്‍ എന്ന പദാര്‍ഥം സ്വാഭാവിക അനസ്​ത്യേഷ്യക്ക്​ സഹായകരമാണ്​. ഗ്രാമ്പൂ ഓയില്‍ പഞ്ഞിയില്‍ മുക്കി വേദനയുള്ള പല്ലി​ന്‍റെ ഭാഗത്ത്​ വെച്ചുകൊടുക്കുക. ഇതിന്​ പുറമെ ഉണങ്ങിയ ഗ്രാമ്പൂ വായിലിട്ട്​ ചവക്കുകയും അതി​ന്‍റെ നീര്​ വേദനയുള്ള ഭാഗത്ത്​ കുറച്ചുനേരം നിലനിര്‍ത്തിയും പല്ലുവേദനക്ക്​ ശമനം കണ്ടെത്താം.

കാരറ്റ് ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍

കാരറ്റ്​ ജ്യൂസ്​ പോഷക ഗുണത്തിനപ്പുറം പല രോഗങ്ങളെയും ​പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്.

ഉദരാശയ കാന്‍സര്‍: കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാല്‍ കാരറ്റ്​ സമ്പന്നമാണ്​. . കാരറ്റ്​ കഴിക്കുന്നത്​ ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്​ ഗവേഷകര്‍ പറയുന്നത്​. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

രക്​താര്‍ബുദം: കാരറ്റ്​ ജ്യൂസിന്​ രക്​താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന്​ ഒരു പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

സ്​തനാര്‍ബുദം: കാരറ്റ്​ ഓറഞ്ച്​, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ വിളയുന്നുണ്ട്​. ഇവയിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാര്‍ബുദ സാധ്യത ഏറെ കുറക്കുന്നു. സ്​തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തില്‍ കരോറ്റനോയ്​ഡിന്‍റെ അംശം വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട്​ ഔണ്‍സ്​ വീതം കാരറ്റ്​ ജ്യുസ്​ തുടര്‍ച്ചയായി മൂന്നാഴ്​ച കഴിച്ചവരില്‍ ആയിരുന്നു പഠനം നടത്തിയത്​.

ശ്വാസംമുട്ടലും ആസ്​തമയും: കാരറ്റ്​ ജ്യുസില്‍ വിറ്റാമിന്‍ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയില്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. കാരറ്റ്​ ജ്യൂസിലൂടെ ഒരേസമയം കരോട്ടിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.

കുഞ്ഞിന് ദിവസവും ഓട്സ് കൊടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളെയും വരെ പ്രതിരോധിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഓട്‌സ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് ആരോഗ്യകരമാണോ ഓട്‌സ് എന്നതാണ് ആദ്യം അറിയേണ്ടത്.

കുഞ്ഞിന് പല അമ്മമാരും രാവിലെ ഓട്‌സ് കൊടുക്കുന്നത് ശീലമാക്കുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്‍റെ ആരോഗ്യ ഗുണങ്ങളെന്ന് പല അമ്മമാര്‍ക്കും അറിയില്ല. ഇത്തരത്തില്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന വളരെയധികം ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഓട്‌സിനുണ്ട്.

പാകം ചെയ്ത ശേഷം ഏറ്റവും അധികം നല്ലതു പോലെ ആരോഗ്യം നല്‍കുന്ന ഒരുധാന്യമാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന പല ആരോഗ്യപ്രശ്‌നങ്ങളേയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ഓട്‌സിന് സാധിക്കുന്നു.

ഫൈബറിന്‍റെ കലവറയാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കുഞ്ഞിന്‍റെ ദഹനത്തിന് വളരെയധികം സഹായിക്കുന്നു ഓട്‌സ്.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുകയുംചെയ്യുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉത്തമമായിട്ടുള്ള ഒന്നാണ്ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അയേണിന്‍റെ കലവറയാണ് ഓട്‌സ്. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ളപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഓട്‌സ്കുട്ടികളില്‍ സ്ഥിരമാക്കാം.

കുഞ്ഞിന്‍റെ വളര്‍ച്ചക്കാവശ്യമായ സിങ്ക്, അയേണ്‍ എന്നിവയെല്ലാം ഓട്‌സില്‍ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തടയാന്‍ ഓട്‌സ്കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു.

എന്നാല്‍ ഓട്‌സ് കുഞ്ഞിന് കൊടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍കൃത്യമായി ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം നമുക്ക്കൃത്യമായി പരിപാലിക്കാന്‍ സാധിക്കുകയുള്ളൂ.

കുഞ്ഞിന് ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ അത് ദഹിക്കുന്നുണ്ടെന്ന് ഉറപ്പ്വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുഞ്ഞിന്ഉണ്ടെങ്കില്‍ ഒരിക്കലും ഓട്‌സ് കൊടുക്കരുത്.

ഒരിക്കലും കുഞ്ഞിന് ആറ് മാസത്തിനു മുന്‍പ് ഓട്‌സ് പോലുള്ള ധാന്യങ്ങള്‍കൊടുക്കരുത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞില്‍ഉണ്ടാക്കും. ചിലരില്‍ അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകും.

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ പ്രത്യേകിച്ച് ഓട്‌സ് പോലുള്ള ഭക്ഷണങ്ങള്‍കൊടുക്കുമ്പോള്‍ അത് കുഞ്ഞ് നല്ലതു പോലെ ചവച്ച് കഴിക്കുന്നുണ്ടെന്ന്ഉറപ്പ് വരുത്തണം. മാത്രമല്ല കൊടുക്കുമ്പോള്‍ കുഞ്ഞിന്‍റെ തല നല്ല പോസിഷനില്‍പിടിച്ച് വേണം കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍.

തണുപ്പുകാലത്ത് ശര്‍ക്കര കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

ത​ണു​പ്പു​കാ​ല​ത്ത് ക​ഴി​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ദ​ഹ​ന​പ്ര​ക്രി​യ​യെ​ക്കു​റി​ച്ചും പൊ​തു​വേ ആ​ശ​ങ്ക​യു​ള്ള​വ​രു​ണ്ട്. എ​ന്നാല്‍, ത​ണു​പ്പ് കാ​ല​ത്ത് ശര്‍​ക്കര ക​ഴി​ക്കു​ന്ന​ത് കൊ​ണ്ടു​ള്ള ആ​രോ​ഗ്യ​ഗു​ണ​ങ്ങള്‍ ഏ​റെ​യാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
ജീ​വ​ക​ങ്ങ​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും ക​ല​വ​റ​യായ ശര്‍​ക്കര ഇ​രു​മ്പിന്‍റെ  അ​ഭാ​വം ത​ട​യാ​നും ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വു കൂ​ട്ടാ​നും സ​ഹാ​യി​ക്കു​ന്ന ഒ​രു സം​സ്ക​രി​ച്ച ഉ​ത്പ​ന്ന​മാ​ണ്.
കൂ​ടാ​തെ, ശര്‍​ക്ക​ര​യില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ങ്ക്, സെ​ലെ​നി​യം മു​ത​ലായ ധാ​തു​ക്ക​ളും ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​​പ്പി​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞി​ല്ല, ദ​ഹ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന എന്‍​സൈ​മു​ക​ളെ ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​നു​ള്ള ക​ഴി​വും ശര്‍​ക്ക​ര​യ്ക്കു​ണ്ട്. എ​ല്ലാ​റ്റി​നും പു​റ​മേ, ചു​മ, തു​മ്മല്‍, തൊ​ണ്ട സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ എ​ന്നി​വ​യ​ക​റ്റാ​നും ശര്‍​ക്ക​ര​യ്ക്ക് ക​ഴി​യു​മ​ത്രെ.

ദിവസവും പേരയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍

ധാരാളം ഗുണങ്ങളുളള ഒന്നാണ് പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെകുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. സ്ത്രീകളുടെ ആരോഗ്യത്തിന്പേരയ്ക്ക നല്ലതാണ്. വി​റ്റാ​മി​ന്‍ സി, ​ഇ​രു​മ്ബ് എന്നിവയടങ്ങിയ ഫലമാണ്പേ​ര​യ്ക്ക​. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി ​ശ​രീ​ര​ത്തി​ല്‍അ​മി​ത​മാ​യി എത്തുന്ന കാ​ല്‍​സ്യം ആ​ഗി​ര​ണം ചെയ്യും. പേരയ്ക്ക തരുന്നപ്രധാന ഗുണങ്ങള്‍ നോക്കാം.

അ​ണു​ബാ​ധ​യി​ല്‍ നി​ന്നും സം​ര​ക്ഷ​ണം: പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്.

വൃ​ക്ക​യി​ലെ കല്ല് ഇല്ലാതാക്കും : പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി ​ശ​രീ​ര​ത്തി​ല്‍ അ​മി​ത​മാ​യി എത്തുന്ന കാ​ല്‍​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ല്‍ വൃ​ക്ക​യി​ല്‍ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു.

ര​ക്ത​സ​മ്മര്‍​ദം നി​യ​ന്ത്രിക്കും : പേ​ര​യ്ക്ക​യി​ല്‍ ഏ​ത്ത​പ്പ​ഴ​ത്തി​ല്‍ ഉ​ള​ള​തി​ന് തു​ല്യ​മാ​യ അ​ള​വി​ല്‍ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മര്‍​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഉ​യ​ര്‍​ന്ന ര​ക്ത​സമ്മര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

കണ്ണു​ക​ളു​ടെ ആ​രോ​ഗ്യത്തിന് : പേ​ര​യ്ക്ക​യി​ല്‍ വി​റ്റാ​മി​ന്‍ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​റ്റാ​മി​ന്‍ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ച​ര്‍​മ്മത്തിന് : പേ​ര​യ്ക്ക​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ ഇ ​യു​ടെ ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റ് ഗു​ണം ച​ര്‍​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ഗര്‍ഭിണികള്‍ക്ക് : പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ള്‍ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ ബി9 ​ഗ​ര്‍​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

തൈ​റോ​യ്ഡിന് : ഹോ​ര്‍​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ര്‍ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ല്‍ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്തന​ങ്ങ​ള്‍​ക്കും സ​ഹാ​യ​കമാകും.

പുകവലി ശീലം മാറ്റാന്‍ ചില പൊടിക്കൈകളിതാ

ഒരു താമശയ്‌ക്ക് പുകവലി ശീലം തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്‍റെ ഭാഗമാവുകയും ഉപേക്ഷിക്കാൻ പാടുപെടുന്നവരുമായ ധാരാളം പേർ നമുക്ക് ചുറ്റും ഉണ്ട്. പുകവലിയിലൂടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വരുമ്പോഴാവും പലരും അത് ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക. എന്നാൽ പുകവലി ആരംഭിക്കുന്നത് പോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കുകയെന്നത്.

പുകവലിക്കുന്ന ശീലം തുടങ്ങികഴിഞ്ഞാൽ അത് ഉപേക്ഷിക്കുക എന്നത്പലർക്കും കഠിനമായ ഒരു കാര്യം തന്നെയാണ്. ഇങ്ങനെ കഠിനമായ മാർഗ്ഗങ്ങളിലൂടെ പുകവലി ശീലം ഉപേക്ഷിക്കുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായുള്ള  ആരോഗ്യത്തെ ബാധിച്ചേക്കാം. ഇന്ന് പുകവലി ശീലംഉപേക്ഷിക്കുന്നതിനായി മാർക്കറ്റിൽ ധാരാളം മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഇവയിലൂടെ നിങ്ങൾക്ക് പൂർണ്ണമായും പുകവലിക്കുന്ന ശീലം മാറ്റിനിർത്താൻകഴിയുമെന്ന് തോന്നുന്നില്ല, കൂടാതെ ഇവയ്‌ക്ക് സൈഡെഫക്‌റ്റുകൾ ഉണ്ടാവുകയും നിങ്ങളുടെ ആരോഗത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം.

പല പഠനങ്ങളും പറയുന്നത് പ്രകൃതിദത്ത വസ്‌തുക്കൾക്കൊണ്ട് പുകവലിശീലം മാറ്റാൻ കഴിയുമെന്നാണ്.

പുതിന ഇലയ്‌ക്ക് ധാരാളം ന്യൂറോൾജിക്കൽ സാധ്യതകൾ ഉണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത് കാലാകാലങ്ങളായി അരോമാതെറാപ്പിയിൽ ഉപയോഗിച്ചു വരുന്നതാണ്.നിങ്ങളുടെ മനസും ശരീരവും നന്നായി പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ശുദ്ധീകരണ വസ്‌തുവായിട്ടാണ് ഇത് അറിയപ്പെടുന്നത്. പുതിന ഉപയോഗിച്ചുള്ള ചായ കുടിക്കുന്നത് പുകവലിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറയ്‌ക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ ശ്വാസകോശം ക്ലിയർ ചെയ്യാനും സഹായിക്കുന്നു.

വളരെ കാലം മുമ്പുതന്നെ ഇഞ്ചിയും അതിന്‍റെ വേരുകളും ആയുർവേദമരുന്നുകളിൽ ഉപയോഗിച്ചുവരുന്നു. ഇഞ്ചിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ജലദോഷവും കഫക്കെട്ടും മാറ്റാനും സമ്മർദ്ദം കുറയ്‌ക്കുക ദഹനക്കേട് മാറ്റുക തുടങ്ങി ധാരാളം കാര്യങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പുകവലിക്കാനുള്ള ആഗ്രഹത്തെ കുറയ്‌ക്കുന്നു. ഇഞ്ചിയിൽ ധാരാളം പ്രോട്ടീൻ, കാൽസ്യം, അയൺ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കുന്നു. ഈ ഔഷധി ചായയിൽ ചേർത്ത് കഴിക്കുന്നതോ പുകവലിക്കാനുള്ള ആഗ്രഹത്തെ കുറയ്‌ക്കുന്നു.

പുകവലി ശീലം കുറയ്ക്കാനുള്ള ഒരു മാജിക്കൽ ചേരുവയാണ് വെളുത്തുള്ളിയെന്ന് പറയാം. വെളുത്തുള്ളി ചവയ്‌ക്കുന്നതോ ചായയിൽചേർത്തു കഴിക്കുന്നതോ പുകവലി ശീലം കുറയ്‌ക്കാൻ നല്ലൊരു പരിധിവരെ സഹായിക്കുന്നു.

പ്രൈംറോസ് ഓയിൽ ഹെവി സ്‌മോക്കേഴ്‌സിന് അവരുടെ പുകവലി ശീലംകാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ കറ നിർവീര്യമാക്കാനും. ഈ വിഷം പുറത്തേക്ക് കളഞ്ഞ് ശരീരത്തെ സംരക്ഷിക്കാനും ഉപയോഗിക്കുന്നു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ടകാര്യങ്ങള്‍

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച്‌ കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

ഭക്ഷണസാധനങ്ങള്‍ വിഴുങ്ങുന്നത് കുട്ടികളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും. എന്നാല്‍ മുതിര്‍ന്നവരില്‍ അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.

മദ്യപിക്കുന്നവരില്‍ തൊണ്ടയിലെ ലാരിങ്സില്‍ സ്പര്‍ശശേഷി കുറവായിരിക്കും. ലാരിങ്സിന്‍റെ സ്പര്‍ശനശേഷി കുറയുന്നത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും.

ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല്‍ കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്‍പം ഉയര്‍ത്തി വച്ച്‌ വേണം കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍..

  1. ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ് സംസാരിക്കാന്‍ കഴിയാതെ വരിക
  2. നിര്‍ത്താതെയുള്ള ചുമ
  3. ശരീരം നന്നായി വിയര്‍ക്കുക
  4. കൈകാലുകള്‍ നീലനിറമാകുക
  5. അബോധാവസ്ഥയിലാകുക

തൊണ്ടയിലെ ലാരിങ്സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.

പ്രായമായവരില്‍ ഭക്ഷണം മാത്രമല്ല, വായിലെ കൃത്രിമ പല്ല് പോലും കുടുങ്ങിയേക്കാം. ഉറങ്ങുമ്പോള്‍ ഇത്തരത്തില്‍ പല്ലുകള്‍ കുടുങ്ങുന്നത് നിരന്തരം സംഭവിക്കാറുണ്ട്.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്ന അവസരത്തില്‍ വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ ചുമയ്ക്കാന്‍ പറയുക. ഭക്ഷണം ലാരിങ്സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയില്‍ തട്ടുക. തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിലൂടെ തൊണ്ടയില്‍ കുടുങ്ങി വസ്തു പുറത്തേക്ക് വരും. ബോധാവസ്ഥയിലുള്ള മുതിര്‍ന്നവര്‍ക്ക് ഈ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.

കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക. ഇവയെല്ലാം വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ വീട്ടില്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷകളാണ്. അതോടൊപ്പം ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആംബുലന്‍സിന്‍റെ സഹായം തേടാവുന്നതാണ്.

അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളെ സംബന്ധിച്ച്‌ ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ദ്ധ പരിശോധന നല്‍കുന്നതാണ് ഉചിതം.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച്‌ സമയത്തേക്ക് ഓക്സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.

ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.

കുട്ടികള്‍ക്ക് കുറെ കാലമായി ശ്വാസകോശത്തിന്‍റെ ചെറിയ ബ്രോങ്കസ് അടഞ്ഞിട്ടുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. നിര്‍ത്താതെയുള്ള ചുമ, ന്യുമോണിയ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

  1. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം.
  2. മുതിര്‍ന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.
  3. ഭക്ഷണം വിഴുങ്ങാതെ, നന്നായി ചവച്ചരച്ച്‌ കഴിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാകും.
  4. സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്.
  5. മദ്യപാനം ഒഴിവാക്കുക.
  6. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

എന്താണ് ഏജ്സ്പോട്ടുകള്‍ ?

സൂര്യപ്രകാശവുമായി സമ്പര്‍ക്കത്തിലാവുന്ന ശരീരഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടാവുന്ന തവിട്ടു നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പാടുകളാണ് ഏജ്സ്പോട്ടുകള്‍.  ലിവര്‍ സ്പോട്ടുകള്‍ എന്നും അറിയപ്പെടുന്നുവെങ്കിലും ഇവയ്ക്ക് കരളുമായോ കരളിന്‍റെ പ്രവര്‍ത്തനവുമായോ യാതൊരു ബന്ധവുമില്ല. നാല്പത് വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ ഇത് സാധാരണമായിരിക്കും.

കാരണങ്ങള്‍

ഏജ്സ്പോട്ടുകളുടെ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല. പ്രായമാകുന്നതും സൂര്യപ്രകാശമേല്‍ക്കുന്നതും ഇതിലേക്കു നയിക്കുമെന്നാണ് കരുതുന്നത്. ചര്‍മ്മത്തിന്‍റെ ഏറ്റവും മുകളിലുള്ള പാളി വികസിക്കുകയും അവിടെ ചര്‍മ്മത്തിനു നിറം നല്‍കുന്ന മെലാനിന്‍ അടിഞ്ഞ് വലിയൊരു മറുകുപോലെയാവുകയും ചെയ്യുന്നതാണ് ഏജ്സ്പോട്ട്.

കൂടുതലായി സൂര്യപ്രകാശമേല്‍ക്കുന്ന ഇനി പറയുന്ന ശരീരഭാഗങ്ങളിലാണ് ഏജ്സ്പോട്ടുകള്‍ കൂടുതലായും കണ്ടുവരുന്നത്

  • മുഖം
  • നെറ്റി
  • തോളുകള്‍
  • കൈത്തണ്ടകള്‍
  • കഴുത്തിനോടു ചേര്‍ന്ന പുറത്തിന്‍റെ ഭാഗം

ലക്ഷണങ്ങള്‍

ഏജ്സ്പോട്ടുകള്‍ ഇത്തരത്തിലുള്ളവയാകാം;

  • തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ
  • സൂര്യപ്രകാശമേല്‍ക്കുന്ന ചര്‍മ്മ ഭാഗത്ത്
  • ചര്‍മ്മത്തെപ്പോലെ തോന്നിക്കുന്ന രീതിയില്‍
  • പരന്നത്
  • വേദനയില്ലാത്തവ

രോഗനിര്‍ണയം

സാധാരണ രീതിയില്‍ ചര്‍മ്മ പരിശോധന നടത്തുന്നതിലൂടെ ഡോക്ടര്‍ക്ക് ഏജ്സ്പോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കും. ക്രമരഹിതമായ പാടുകളാണെങ്കില്‍, ക്യാന്‍സറോ മറ്റു അവസ്ഥകളോ അല്ലെന്ന് ഉറപ്പിക്കുന്നതിനായി ചര്‍മ്മത്തില്‍ ബയോപ്സി നടത്തിയേക്കാം.

ചികിത്സ

ഏജ്സ്പോട്ടുകള്‍ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. അതിനാല്‍, ചികിത്സയും ആവശ്യമില്ല.  ചര്‍മ്മത്തിന്‍റെ പുറംകാഴ്ച മെച്ചപ്പെടുത്തുന്നതിനായി ക്രീമോ ലോഷനോ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.  ഏജ്സ്പോട്ടുകള്‍ നീക്കംചെയ്യുന്നതിനുള്ള വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങളില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു

  • മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ലേസറുകള്‍ ഉപയോഗിക്കുക.
  • ഡെര്‍മബ്രേഷന്‍ അല്ലെങ്കില്‍ രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ ചര്‍മ്മത്തിന്‍റെ പാളി ഉരിച്ചുകളയുന്നതിലൂടെ പുതിയ ചര്‍മ്മപാളി വളരാന്‍ സഹായിക്കുക.
  • ക്രയോസര്‍ജറി: ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച്‌ സ്പോട്ടുകള്‍ തണുപ്പിച്ച്‌ ഇല്ലാതാക്കുന്നു.

പ്രതിരോധം

ഏജ്സ്പോട്ടുകള്‍ എപ്പോഴും ഒഴിവാക്കാന്‍ സാധിക്കില്ല. സൂര്യനില്‍ നിന്നുള്ള സംരക്ഷണം മൂലം ഇതിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും.

സങ്കീര്‍ണതകള്‍

ഏജ്സ്പോട്ടുകള്‍ സാധാരണയായി അപകടകാരികളല്ല. അപൂര്‍വമായി, ഇവ വൈകാരിക പിരിമുറുക്കത്തിനു കാരണമായേക്കാം.  ഏജ്സ്പോട്ടുകളുടെ രൂപത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിലോ അവ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുവെങ്കിലോ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

ഔഷധങ്ങളുടെ കലവറയായ ഓറഞ്ച്

ഓറഞ്ച് ഔഷധങ്ങളുടെ കലവറയാണ് . സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകള്‍, ബീറ്റ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്.

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും വേണ്ട സി വൈറ്റമിന്‍ ഓറഞ്ചില്‍നിന്നു ലഭിക്കും. വൈറ്റമിന്‍ എയും കരോട്ടിന്‍ സംയുക്തങ്ങളും പ്രായത്തോടനുബന്ധിച്ചു വരുന്ന മാകുലാര്‍ ഡീജനറേഷനെ പ്രതിരോധിക്കും. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം എന്നിവ കാഴ്ചശക്തിയെ സഹായിക്കുന്നു. രാത്രിക്കാഴ്ച മെച്ചപ്പെടുത്തുകയും തിമിരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഓറഞ്ചിലുള്ള ഫൈബറുകള്‍ വയറിനുള്ളിലെ അള്‍സറും മലബന്ധവും തടയുന്നു. നാരുകളാല്‍ സംപുഷ്ടമായതുകൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഓറഞ്ചിനു സാധിക്കും. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, കുടല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു.

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ജലദോഷം, ക്ഷയം, ആസ്മ, ബ്രോങ്കൈറ്റിസ് രോഗങ്ങളുള്ളവര്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. കഫം പുറന്തള്ളാനും ഇത് ഉത്തമമാണ്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഓറ‍ഞ്ച് സഹായിക്കും.

എന്നുവച്ച്‌ ഓറഞ്ച് വലിച്ചുവാരി കഴിക്കുകയുമരുത്. അധികം കഴിച്ചാല്‍ വയറിളക്കത്തിനും നെഞ്ചെരിച്ചിലിനുമുള്ള സാധ്യതയുമുണ്ട്. വൃക്കരോഗമുള്ളവരും ബീറ്റാ ബ്ലോക്കര്‍ മരുന്ന് കഴിക്കുന്നവരും വിദഗ്ധോപദേശം സ്വീകരിച്ച ശേഷം മാത്രം ഓറഞ്ച് കഴിക്കുക.

സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ കഴിക്കാം

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു.

ഇത് പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും. കൂടാതെ സൗന്ദര്യം കൂട്ടാനും സഹായിക്കും.

  • പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.
  • ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്.
  • ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
  • പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കും.
  • പൈനാപ്പിള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും.
  • പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
  • ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും.
  • കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി.
  • ചുണ്ടുകള്‍ വിണ്ടുകീറുന്നത് മാറാനും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
  • മുടി കൊഴിച്ചില്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജൂസ് കഴിക്കുക. മുഴി കൊഴിച്ചില്‍ മാറി മുടി തഴച്ച്‌ വളരും.
  • നഖങ്ങള്‍ വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന്‍ പൈനാപ്പിള്‍ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കുക.
  • സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്നത്തിന് പരിഹാരമായും പൈനാപ്പിള്‍ കഴിക്കാം.

നാവില്‍ അറിയാം ആരോഗ്യം

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കണം. നാവ് പല വിധത്തിലാണ് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ നാവ് നീട്ടാന്‍ പറയുന്നത്. നാവ് നോക്കി ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കാം. നാവിലുണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും അനാരോഗ്യം വെളിവാക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.

പല്ല് തേക്കുമ്പോള്‍ നാവ് വൃത്തിയാക്കുന്നവരാണ് നമ്മളില്‍ പലരും. നാവില്‍ അപ്പോഴെങ്കിലും എന്തെങ്കിലും മാറ്റം കണ്ടാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്‍റെ സൂചനയാണ്. വിവിധ രസങ്ങള്‍ അറിയുന്നതിന് വേണ്ടി മാത്രമല്ല നാവ് ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ അത് അറിയുന്നത് നാവിന്‍റെ മാറ്റങ്ങളിലൂടെ തന്നെയാണ്. എന്തൊക്കെയാണ് നാവിന്‍റെ ആരോഗ്യവും മാറ്റവും നോക്കി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

നാവിനു മുകളില്‍ ബ്രൗണ്‍ നിറം : നാവിനു മുകളില്‍ ബ്രൗണ്‍ നിറം ആണെങ്കില്‍ നിങ്ങള്‍ക്ക് നാവിന് വൃത്തിയില്ലെന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളില്‍ വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല രസമുകുളങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പുകവലി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള നാവ് നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

വിളര്‍ച്ച ബാധിച്ച നാവുകള്‍ : വിളര്‍ച്ച ബാധിച്ച നാവ് ആണ് നിങ്ങളുടേതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ രക്തത്തില്‍ ഹിമോഗ്ലോബിന്‍റെ അളവ് കുറവാണ് എന്നതാണ് പറയുന്നത്. രക്തത്തിന്‍റെ അളവ് ശരീരത്തില്‍ കുറയുന്നത് കൊണ്ടാണ് പലപ്പോഴും നാവ് വിളര്‍ച്ച ബാധിച്ചതു പോലെ ആയി മാറുന്നത്.

ഇതിന് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. നല്ലതു പോലെ ഭക്ഷണം കഴിക്കുന്നതും അയേണ്‍ കണ്ടന്‍റ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും ശ്രദ്ധിക്കുക. ഇത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചുവന്ന നിറം : ചുവന്ന നിറമുള്ള നാവാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ ബിയുടെ കുറവ് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പല വിധത്തിലുള്ള ന്യൂട്രിയന്‍സ് നിങ്ങള്‍ക്ക്കുറവാണ് എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.

ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മത്സ്യം, ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വെളുത്ത നിറമെങ്കില്‍ : നാവിനു മുകളില്‍ വെളുത്ത നിറം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇത് യീസ്റ്റ് ഇന്‍ഫെക്ഷന്‍റെ ഫലമായി ഉണ്ടാവുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച്‌ കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി നിങ്ങളില്‍ കുറവാണ് എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. പ്രമേഹ ബാധിതരിലും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടാറുണ്ട്.

നാവില്‍ വിള്ളല്‍ : നാവില്‍ വിള്ളലുണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമാണ്. നിങ്ങളില്‍ നിര്‍ജ്ജലീകരണം നടക്കുന്നുണ്ട് എന്നതിന്‍റെ സൂചനയാണ് ഇത്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. മാത്രമല്ല പല്ലും നാവും വായയും എല്ലാം നല്ലതു പോലെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. ഇത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

ചുവന്ന കുരു പോലെ : നാവിനു മുകളില്‍ ചുവന്ന കുരു പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളില്‍ ബയോഫ്ളവനോയ്ഡുകളുടെ അഭാവമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുക പരമാവധി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണവും ധാരാളം കുടിക്കാന്‍ ശ്രമിക്കുക. കിവി, ബെറികള്‍ എന്നിവയെല്ലാം ഭക്ഷണത്തിന്‍റെ ഭാഗമാക്കുക.

വരണ്ട നാവ് : വരണ്ട നാവാണ് നിങ്ങളുടേതെങ്കില്‍ ഇത് നിങ്ങളുടെ ഉമിനീര്‍ഗ്രന്ഥികള്‍ക്ക് വീക്കം സംഭവിച്ചത് കൊണ്ടാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന് ഏറ്റവും നല്ല പരിഹാരം എന്ന് പറയുന്നത് യോഗ ചെയ്യുന്നതാണ്. കൂടാതെ ഒരു ഗ്ലാസ്സില്‍ വെള്ളം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് കുടിക്കാം. ഇത് സ്ട്രെസ്സ് ഇല്ലാതാക്കി ഉമിനീര്‍ ഗ്രന്ഥികളുടെ വീക്കം കുറക്കാന്‍ സഹായിക്കുന്നു.

നാവിന് കീഴെ വെളുത്ത പാടുകള്‍ : ചിലര്‍ക്ക് നാവിന് താഴെ വെളുത്ത പാടുകള്‍ ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകള്‍ ആണ് ഉണ്ടാക്കുന്നത്. നാവിലെ കോശങ്ങള്‍ അമിതമായി വളരുന്നതാണ് പലപ്പോഴും ഇതിന് പ്രധാന കാരണം. ഇത് ക്യാന്‍സര്‍ വരെ ആയി മാറാനുള്ള സാധ്യത കൂടുതലാണ്. കാരണം പുകവലിക്കാരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ പുകവലിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നാവിലെ തടിപ്പ് : നാവിലെ തടിപ്പാണ് മറ്റൊരു പ്രശ്നം. നാവിലെ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ട് എന്നതാണ് ഇതിന്‍റെഅര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നാവില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

നാവിന് ചൂട് : നാവിന് ചൂട് കൂടുതല്‍ തോന്നുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ പോലെ നാവ് കാണപ്പെടുമെങ്കിലും നാവിന് പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു ഇത്. ഇത് ലോകത്ത് 15ശതമാനം ആളുകളില്‍ കാണപ്പെടുന്ന ഒന്നാണ്. ചിലപ്പോള്‍ ടൂത്ത് പേസ്റ്റ് പോലുള്ളവയുടെ അലര്‍ജിയാവാം ഇതിന് കാരണം.

കുണ്ടും കുഴികളും : നാവിന് മുകളില്‍ കുണ്ടും കുഴികളും ഉണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ രസമുകുളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്നാണ്. എന്നാല്‍ ഇതത്ര കാര്യമാക്കേണ്ട അവസ്ഥയല്ല. കാരണം പഴയകോശങ്ങള്‍  നശിക്കുമ്പോ ള്‍. പുതിയ കോശങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്

നാവില്‍ വേദനയും വ്രണവും : നാവില്‍ വേദനയും വ്രണവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വായില്‍ അള്‍സര്‍ ആണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് ഇത് ഇല്ലാതാവുന്നു. ഇത് പക്ഷേ യാതൊരു വിധത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നല്ല എന്നാണ് സൂചിപ്പിക്കുന്നത്.

ദിവസവും ഒരുപിടി മുരിങ്ങയില കഴിച്ചാലുള്ള ഗുണങ്ങള്‍

ആരോഗ്യത്തിന് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന പല ഭക്ഷ്യവസ്തുക്കളുമുണ്ട്. മായം കലരാത്ത, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണങ്ങള്‍..  ഇത്തരത്തില്‍ പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുരിങ്ങയില. മുരിങ്ങാക്കായ ആളുകള്‍ ഉപയോഗിയ്ക്കുമെങ്കിലും നമ്മുടെ വളപ്പുകളില്‍ ഒരു കാലത്തു സുലഭമായ മുരിങ്ങയിലെ പലരും അവഗണിയ്ക്കാറാണ് പതിവ്. ഇത് നന്നാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാകാം, ഒരു കാരണം. ഇല്ലെങ്കില്‍ സുലഭമായി ലഭിയ്ക്കുന്നുവെന്ന കാരണത്താല്‍ തന്നെ, വലിയ വില കൊടുക്കാതെ കിട്ടുമെന്നുള്ളതുകൊണ്ടുതന്നെ നാം അവഗണിച്ചു കളയുന്ന ഒന്ന്.

മുരിങ്ങയിലെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ്. ദിവസവും ഒരു പിടി മുരിങ്ങയിലയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ പലതായിരിയ്ക്കും.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ ദിവസവും മുരിങ്ങയിലകഴിയ്ക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്.

ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളംകുടിയ്ക്കാം. ഹൈ ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്‍റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്.

ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.

ഇരുമ്പിന്‍റെയും ഫോസ്ഫറസിന്‍റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .

ആന്‍റിയോക്‌സിഡന്‍റ്സ് അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു.

വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്‍റെ ഏഴ്മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും.

ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില വളരെ നല്ലതാണ്.

വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുമാണിത്. ഇരുമ്പിന്‍റെ നല്ലൊരു ഉറവിടം.

ഈ ആഹാര സാധനങ്ങള്‍ കാന്‍സര്‍ ക്ഷണിച്ചു വരുത്തും

കാന്‍സര്‍ എന്ന മഹാമാരി നമ്മളെ ഇത്രയധികം കീഴ്പ്പെടുത്താന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. നമ്മുടെ ജീവിതരീതി തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. ആഹാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് ഏറെ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണ്.

എല്ലാ ഭക്ഷണപദാര്‍ഥങ്ങളും കാന്‍സര്‍ വരുത്തുന്നുവെന്നല്ല ഇതിനര്‍ഥം. ചില ഭക്ഷണങ്ങള്‍ക്കു മാത്രമേ കാന്‍സറുമായി ദൃഢബന്ധമുള്ളു. അവ ദിവസവും കൂടിയ അളവില്‍ കഴിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. മാട്ടിറച്ചിയും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം, സംസ്കരിച്ച മാംസം, കൊഴുപ്പോ പഞ്ചസാരയോ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കൂടിയ അളവിലുള്ള ഉപ്പിന്‍റെ ഉപയോഗം എന്നിവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.

മാംസത്തിലുള്ള പ്രധാന പ്രോട്ടീന്‍ മയോഗ്ലോബിന്‍ ആണ്. ഇതിലുള്ള ഹീം അയേണ്‍ ആണ് മാംസത്തിനു ചുവന്ന നിറം നല്‍കുന്നത്. ഹീം അയേണ്‍ കുടലിലെ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സര്‍ജന്യ പദാര്‍ഥമായ നൈട്രോസാമിന്‍സിന്‍റെ ഉല്‍പാദനത്തിനു കാരണമാകുകയും ചെയ്യുന്നു.

ചുവന്ന മാംസം ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ ഹൈഡ്രോസൈക്ലിക് അരോമാറ്റിക് അമിന്‍ എന്ന രാസവസ്തുക്കളും ചൂടാക്കുമ്പോള്‍ ഹൈഡ്രോസൈക്ലിക് അമിന്‍സും(HCA) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സും(PAH) ഉണ്ടാകുന്നു.

ചൂടാകുമ്പോള്‍ മാംസത്തിലെ കൊഴുപ്പ് തീയിലിലേക്കു വീണ് തീജ്വാലയിലെ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ മാംസത്തില്‍ ഒട്ടിപ്പിടിക്കുന്നു. ഇത് ആമാശയം, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സറിനു കാരണമാകുന്നുണ്ട്. ഇതുപോലെ ദോഷകരമാണ് പുകയില്‍ ഉണക്കി സൂക്ഷിക്കുന്ന മാംസങ്ങളും.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. എണ്ണ വീണ്ടും ചൂടാകുമ്പോള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും ഹൈഡ്രോസൈക്ലിക് അമിനുകളും ഉണ്ടാകുന്നു. അന്നനാളം, വായ, കരള്‍, സ്തനം, വന്‍കുടല്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിനു പ്രധാന കാരണക്കാരന്‍ മദ്യമാണ്.

ഉപ്പിലിട്ടു സൂക്ഷിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അമിതോപയോഗം ആമാശയ കാന്‍സറിനു കാരണമാകും.  ഉപ്പ് ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിനു നാശമുണ്ടാക്കുകയും ഇത് കാന്‍സറിലേക്കു നയിക്കുകയും ചെയ്യും. ഉപ്പ് കൂടുതലുള്ള ആഹാരം ഹെലിക്കോബാക്ടര്‍ പൈലോറി എന്ന അണുബാധയ്ക്കു കാരണമാകുന്നു.  ആമാശയ കാന്‍സറിന്റെ പ്രധാന കാരണം ഹെലിക്കോബാക്ടര്‍ പൈലോറി ബാക്ടീരിയയാണ്.

ഇനി പച്ചക്കറികള്‍ മാത്രം കഴിച്ചു ജീവിക്കാമെന്നു വച്ചാലോ, കീടനാശിനികള്‍ ചേര്‍ക്കാത്തവ കിട്ടുന്നതുതന്നെ വളരെ ചുരുക്കം. കീടനാശിനികളും കളനാശിനികളും ആരോഗ്യത്തിനു ഹാനികരമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങള്‍ പറയുന്നു. ഓര്‍ഗാനോ ക്ലോറിന്‍, ഓര്‍ഗാനോഫോസ്ഫേറ്റ് എന്നീ രണ്ടുവിഭാഗത്തിലുള്ള കീടനാശിനികള്‍ സ്തനാര്‍ബുദം, വൃക്കയിലെ കാന്‍സര്‍, ലിംഫോമ, തൈറോയ്ഡ് കാന്‍സര്‍ എന്നിവയ്ക്കു കാരണമാകും.

മാത്രമല്ല, കീടനാശിനികളുടെ സ്ഥിരമായ ഉപയോഗം അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ്, വന്ധ്യത, ജനനവൈകല്യങ്ങള്‍ എന്നിവയുമുണ്ടാക്കുന്നുണ്ട്. രോഗങ്ങളില്ലാത്ത ഒരു ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.

ഭക്ഷണം കഴിച്ചും തടി കുറക്കാം

തടി കുറക്കാന്‍ പല വഴികള്‍ നാം തോടാറുണ്ട്​. പുലര്‍ച്ചെ എഴു​ന്നേറ്റ്​ നടത്തം മുതല്‍ വിശപ്പ്​ സഹിച്ചും ഭക്ഷണം കുറക്കല്‍ വരെ. ഇതൊക്കെ കുറച്ച്‌​ ദിവസം തുടരും. പിന്നീട്​ ഉപേക്ഷിക്കും. എന്നാല്‍ വലിയ ബുദ്ധിമുട്ടു കൂടാതെ, പട്ടിണി കിടക്കാതെ ഭാരം കുറക്കാന്‍ ചില വഴികള്‍ ഇതാ..

കൂടുതല്‍ പ്രൊട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക : പ്രാതലില്‍ പ്രോട്ടീന്‍ കുടുതലുണ്ടെങ്കില്‍ അത്​ വിശപ്പ്​ കുറക്കും. ദിവസം മുഴുവന്‍ നാം ആഗിരണം ചെയ്യുന്ന കാലറിയുടെ അളവും അതുവഴി കുറക്കാന്‍ സാധിക്കും.

ഫ്രൂട്ട്​ ജ്യൂസുകള്‍ പോലെപഞ്ചസാരയു​ടെ അളവ്​ കൂടുതലുള്ളവ ഒഴിവാക്കുക: ഏറ്റവും കൊഴുപ്പടങ്ങുന്നവയാണ്​ ഫ്രൂട്ട്​ ജ്യുസുകള്‍. അവ ഒഴിവാക്കുന്നത്​ തടി കുറക്കാന്‍ വളരെ അധികം സഹായിക്കും. പഞ്ചസാരയുടെ അളവ്​ കുറക്കുകയും വേണം.

ഭക്ഷണത്തിന്​ അരമണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കുക. ഭക്ഷണത്തിന്​ അര മണിക്കൂര്‍ മുമ്പ് വെള്ളം കുടിച്ചാല്‍ മൂന്നു മാസത്തിനകം 44% ഭാരം കുറയു​െമന്ന്​ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്​.

ഭാരം കുറക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.

നാരംശം കുടിയ ഭക്ഷണങ്ങള്‍ കഴിക്കുക

ചായയോ കാപ്പിയോ കഴിക്കാം: ഇവയിലടങ്ങിയ കഫീന്‍ നിങ്ങളു​ടെ മെറ്റ​ബോളിസത്തെ ​ഉത്തേജിപ്പിക്കുന്നു

വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍​പ്പെടുത്തുക

വളരെ സാവധാനം ഭക്ഷണം കഴിക്കുക: സാവധാനം ഭക്ഷണം കഴിക്കു​മ്പോള്‍ പെ​ട്ടെന്ന്​ വയറു നിറഞ്ഞതായി തോന്നും. ഭാരം കുറക്കുന്ന ഹോര്‍മോണുകളെ അത്​ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഭക്ഷണം കഴിക്കാന്‍ ചെറിയ പാത്രങ്ങള്‍ ഉപയോഗിക്കുക: വിചിത്രമെന്ന്​ തോന്നാമെങ്കിലും ഇത്​ പ്രാവര്‍ത്തികമാണെന്ന്​ പഠനങ്ങള്‍ തെളിയിക്കുന്നു.

രാത്രി നന്നായി ഉറങ്ങുക: ആവശ്യത്തിന്​ ഉറക്കമില്ലാത്തത്​ തടി കൂട്ടും.

ഈ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്

കുട്ടികളുടെ ആരോഗ്യവും അവര്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. കുട്ടികള്‍ക്ക് കൊടുക്കാവുന്ന നല്ല ഭക്ഷണവും മോശം ഭക്ഷണവും തിരിച്ചറിയേണ്ടത് അമ്മമാരുടെ കടമയാണ്. എന്തൊക്കെയാണ് ഈ മോശം ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കോളയും പെപ്സിയുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഇവ കുട്ടികളില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അതേസമയം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ ധാരാളം കൊടുക്കുക.

ജങ്ക് ഫുഡ്

പിസ്, സാന്‍വിച്ച്‌, കെഎഫ്സി ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് അധികം കൊടുക്കാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.

കഫീന്‍

ഒന്നില്‍ കൂടുതല്‍ തവണ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തിയേക്കുക. കഫീനിന് അടിമപ്പെടുന്നത് ആരോഗ്യത്തെ ദോശകരമായി ബാധിക്കും. കാപ്പിക്കു പകരം ഹെല്‍ത്ത് ഡ്രിങ്കുകള്‍ നല്‍കിയാല്‍ മതി ഉന്മേഷം ലഭിക്കാന്‍.

ഫ്രൈഡ് ഫുഡ്

വീട്ടില്‍ വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്ന ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ കടകളില്‍നിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങള്‍ ഒഴിവാക്കണം.

സോഡ

സോഡ കുടിക്കുന്ന കുട്ടികളിലെ ബുദ്ധിയെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സോഡയും സോഡയടങ്ങിയ ഭക്ഷണങ്ങളും നല്‍കരുത്.

കൃത്രിമ മധുരം

കൃത്രിമ മധുരം കുത്തിനിറച്ച ബേക്കറി പലഹാരങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തില്‍ തന്നെ ചിലപ്പോള്‍ പ്രമേഹം വരുത്തിവച്ചേക്കാം.

പ്രമേഹം അകറ്റാന്‍ ഞാവല്‍ പഴം

കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഫലമാണ് ഞാവല്‍പ്പഴം. നേരിയ ചവര്‍പ്പ് രുചിയോടുകൂടിയ ഞാവല്‍ പഴത്തിന് മുന്തിരിയുടെ കളറാണ്. കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീലനിറത്തിലാകുമെങ്കിലും വളരെയധികം ഔഷധ ഗുണമുള്ള പഴമാണ് ഞാവല്‍.

നല്ലൊരു പ്രമേഹ ഔഷധമാണിത്. പാന്‍ക്രിയാസ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കാനുള്ള ഞാവല്‍പ്പഴത്തിന്‍റെ കഴിവ് അപാരമാണ്. നല്ല രീതിയില്‍ കഴുകി ഉണക്കിയെടുത്ത ഞാവല്‍ കുരു ഉണക്കിപ്പൊടിച്ചത് 3 ഗ്രാം വീതം ദിവസം നാല് തവണ ചൂട് വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി കുറയുമൊണ് അനുഭവസ്ഥര്‍ പറയുത്. വെറും വയറ്റില്‍ ഞാവല്‍പ്പഴം കഴിക്കുന്നത് പൈല്‍സിനുള്ള ഒറ്റമൂലിയാണ്. ഏകദേശം മൂന്നു മാസത്തോളം തുടര്‍ച്ചയായി കഴിക്കേണ്ടി വരുമെന്ന് മാത്രം.

മുന്തിരികഴിക്കൂ, ഈരോഗങ്ങള്‍ തടയാം

വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിക്ക് നിരവധി ഗുണങ്ങളുണ്ട്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്സിഡന്‍റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിവുണ്ട്. സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാനും ഇതിന് കഴിയും.

ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ ഉത്തമമാണ്. റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ള കഴിവുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍ മറന്നുപോയേക്കാം.

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള പാല്‍ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് ചിലപ്പോള്‍ അല്‍ഷിമേഴ്സ് എന്ന ഭീകരനെയായിരിക്കും.

ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ടെങ്കിലും അതിന്‍റെ അപകടവശങ്ങളെ അത്ര പെട്ടന്നങ്ങോട്ട് തള്ളിക്കളയാന്‍ വരട്ടെ. കാരണം കൊഴുപ്പുള്ള പാല്‍ പോലെ തന്നെ അപകടകാരിയാണ് ബിയര്‍. ഇതും അല്‍ഷിമേഴ്സിന് തന്നെയാണ് വഴിയൊരുക്കുന്നത്.

നമ്മുടെ ഓര്‍മ്മശക്തിയെ കാര്യമായിത്തന്നെ കേടുവരുത്തുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് പ്രൊസസ്സ് ചെയ്ത മീറ്റ്. പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് ഇതിന്‍റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ഫലമെന്ന് അധികമാര്‍ക്കും അറിയില്ല.

സിനിമ കാണുമ്പോഴോ, വീട്ടിലിരുന്ന് ടീ.വി കാണുമ്പോഴോ കയ്യില്‍ ഒരു കപ്പ് പോപ്കോണില്ലെങ്കില്‍ ഒരു രസവുമില്ല എന്ന് കരുതുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍.  എന്നാല്‍ അത്തരക്കാര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ പോപകോണ്‍ തിന്നുമ്പോള്‍ പോപ്കോണ്‍ കാര്‍ന്ന് തിന്നുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെയാണ്.

കടുകെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങളറിയൂ

കടുകെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം തടയും. മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും സഹായിക്കുന്നു. കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാല്‍ ദഹനവ്യവസ്ഥയെ അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു. ഉയര്‍ന്ന സ്മോക്കിങ്ങ് പോയിന്‍റ്  ഉള്ളതിനാല്‍ വറുക്കാന്‍ ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.

ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകള്‍ മിതമായ തോതില്‍ അടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ് കുറവാണ്. നല്ല കൊഴുപ്പുകള്‍ ആയ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയില്‍ 60 ശതമാനം അടങ്ങിയിട്ടുണ്ട്. അതുപോലെ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റും. കടുകെണ്ണയില്‍ അടങ്ങിയ ലിനോലെനിക് ആസിഡ് അര്‍ബുദത്തെ പ്രതിരോധിക്കുന്നു. കൂടാതെ ദഹനത്തിനും സഹായകം. ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കുക വഴി വിശപ്പുണ്ടാകാനും ഇത് സഹായിക്കുന്നു.

കടുകെണ്ണയില്‍ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തിനു ഗുണകരമാണ്. ചര്‍മത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നു. കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. പ്രതിരോധ ശക്തി കൂട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരം. കടുകെണ്ണയും ഉപ്പും ചേര്‍ത്ത് തേക്കുന്നത് മോണരോഗം തടയുന്നു.

കടുകെണ്ണയിലടങ്ങിയ സെലെനിയം വീക്കവും വേദനയും അകറ്റുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ചുമയ്ക്കും ജലദോഷത്തിനും ആശ്വാസമേകാനും കടുകെണ്ണ സഹായിക്കും.കാശ്മീര്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പാചകത്തിന് കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. സസ്യ സസ്യേതര ഭക്ഷണങ്ങള്‍ പാകം ചെയ്യാനും അച്ചാറിലും കടുകെണ്ണ ഉപയോഗിക്കുന്നു. നാരങ്ങയ്ക്കും തേനിനും ഒപ്പം സാലഡ് ഡ്രസിങ്ങിനും കടുകെണ്ണ ഉപയോഗിക്കുന്നു. തണുപ്പുകാലത്ത് കടുകെണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും.

ഉള്ളിക്കു മാത്രമല്ല, ഉള്ളിത്തൊലിയ്ക്കുമുണ്ട് ആരോഗ്യഗുണങ്ങള്‍

ഉള്ളി പോലെ തന്നെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. എന്നാല്‍ നമുക്ക് ആര്‍ക്കും തന്നെ അത് അറിയില്ലെന്നതാണ് സത്യം. ആന്‍റിഓക്സിഡന്‍റുകളാലും ഫൈബറുകളാലും സമ്പുഷ്ടമായ ഉള്ളിത്തൊലി ആരോഗ്യപരമായതും അല്ലാത്തതുമായ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ചുമപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമായ ഉള്ളിത്തൊലി കമ്പിളി നൂലുകള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കാറുണ്ട്.

ഉള്ളിത്തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുട്ടുവേദനയ്ക്ക് ഉത്തമമാണ്. ക്ഷുദ്രജീവികളെ തുരത്താനും ഉള്ളിത്തൊലി ഉപയോഗിക്കാം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കോളന്‍ ക്യാന്‍സര്‍, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാനും ഉള്ളിത്തൊലിക്ക് കഴിയും.

പനിവന്നാല്‍ ഈ ആഹാരങ്ങള്‍ കഴിക്കാം

പനിയില്‍ നിന്ന് വേഗം മോചനം നേടുന്നതിന് പോഷകാഹാരങ്ങള്‍ കഴിക്കണം.  പോഷകാഹാരങ്ങള്‍  പ്രതിരോധശേഷി പഴയപടിയാക്കാന്‍ സഹായിക്കും.

എന്തൊക്കെ കഴിക്കാം

ദ്രാവകങ്ങള്‍

നിങ്ങള്‍ക്ക് അസുഖം ബാധിക്കുന്ന അവസരത്തില്‍, ധാരാളം വെള്ളവും മറ്റു പാനീയങ്ങളും കുടിക്കണമെന്ന് ഡോക്ടര്‍ പറയാറില്ലേ. വെള്ളത്തിനു പുറമേ, തണുപ്പിക്കാത്ത പഴച്ചാറുകളും (ടിന്നിലടച്ചവയല്ല) കുടിക്കാം. തുളസി ചായ പോലെയുള്ള ഔഷധ ചായകളും ചൂടുള്ള സൂപ്പുകളും നിങ്ങള്‍ക്ക് കുടിക്കാം. ഇവയില്‍ നിന്നുള്ള ചൂട് നാസാരന്ധ്രങ്ങളിലെ തടസ്സം മാറ്റുന്നതിനു സഹായിക്കും. കരിക്കിന്‍വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആവശ്യമായ ഇലക്‌ട്രോലൈറ്റുകള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും.

ചില പഴങ്ങള്‍

പഴങ്ങളില്‍ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന വൈറ്റമിനുകളും നിരോക്സീകാരികളും ധാരാളമായി അടങ്ങിയിരിക്കുന്നു. അസുഖമില്ലാത്ത സമയത്താണെങ്കില്‍ പോലും ദിവസവും പഴങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. പനിയുള്ള അവസരത്തില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍, ചില പഴങ്ങള്‍ പ്രതിരോധകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍ നിങ്ങള്‍ക്ക് പനിക്കെതിരെ പോരാടാനുള്ള ഊര്‍ജം നല്‍കും. മുട്ടത്തോരന്‍ അല്ലെങ്കില്‍ ചിക്കന്‍ സൂപ്പ് പോലെയുള്ളവ കുറഞ്ഞയളവില്‍ കഴിക്കുക. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയടങ്ങിയിരിക്കുന്നതിനാല്‍ യോഗര്‍ട്ടും കഴിക്കാവുന്നതാണ്.

സൂപ്പുകള്‍

വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയടങ്ങിയിരിക്കുന്നതിനാലും കാലറി സമ്പുഷ്ടമായതിനാലും സൂപ്പുകള്‍ കഴിക്കാവുന്നതാണ്. ഇവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും രോഗബാധിതമായിരിക്കുന്ന അവസരത്തില്‍ വേണ്ടത്ര ഫ്ളൂയിഡുകള്‍ നല്‍കുന്നതിനും സഹായിക്കും. പച്ചക്കറികളും മാംസവും ഉള്‍പ്പെട്ടതോ മാസം മാത്രം അടങ്ങുന്നതോ ആയ സൂപ്പുകള്‍ ഉപയോഗിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി ഏത് ഭക്ഷണത്തിനൊപ്പവും ചേര്‍ക്കാം - അവ വേവിക്കുക മാത്രമേ ചെയ്യാവൂ, വറുക്കരുത്. അണുബാധയുണ്ടെങ്കില്‍, ഇളം ചൂടുവെള്ളത്തിനൊപ്പം വേവിക്കാത്ത വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികളില്‍ ധാരാളം ധാതുക്കളും നാരുകളും പ്രധാനപ്പെട്ട വൈറ്റമിനുകളായ എ, സി, കെ എന്നിവയും ഫോലേറ്റും അടങ്ങിയിരിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകള്‍ കോശജ്വലനത്തിനെതിരെ പ്രവര്‍ത്തിക്കുകയും കോശങ്ങളെ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങള്‍

നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്ന അവസ്ഥയിലാണെങ്കില്‍, എരിവുള്ള ഭക്ഷണങ്ങള്‍ സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ നാസാദ്വാരങ്ങള്‍ തുറക്കുന്നതിനും ആശ്വാസം പകരുന്നതിനും സഹായിക്കും. എന്നാല്‍, വയറിന് അസ്വസ്ഥതയുള്ള അവസരങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്.

കഴിക്കരുതാത്തവ എന്തൊക്കെ ?

കാപ്പി

കഫീന്‍ ഡൈയൂറിറ്റിക് (മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുന്നത്) സ്വഭാവമുള്ളതാണ്. ഇത് നിങ്ങളെ നിര്‍ജലീകരിക്കും. അതിനാല്‍, കഫീന്‍ അടങ്ങിയ കാപ്പിയും ചായയും പോലെയുള്ള വയുടെ ഉപഭോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

കൂടുതല്‍ പഞ്ചസാര

കാര്‍ബണേറ്റഡ് പാനീയങ്ങളും മധുരമുള്ള ജ്യൂസുകളും ഇതിലുള്‍പ്പെടും. നാം ഉപയോഗിക്കുന്ന പഞ്ചസാര, ബാക്ടീരിയകള്‍ക്കെതിരെ പൊരുതാനുള്ള രക്തത്തിലെ ശ്വേതരക്താണുക്കളുടെ കഴിവിനെ താല്‍ക്കാലികമായി അടിച്ചമര്‍ത്തുമെന്നുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദഹിക്കാന്‍ പ്രയാസമുള്ള മാംസങ്ങള്‍

റെഡ്മീറ്റ്, ചില മത്സ്യങ്ങള്‍, ദഹിക്കാന്‍ പ്രയാസമുള്ള മാംസങ്ങള്‍ തുടങ്ങിയവ ഭക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കണം. കാരണം ഇവയെ ദഹിപ്പിക്കുന്നതിനു ചെലവാകുന്ന ഊര്‍ജം അണുബാധയ്ക്കെതിരെ പോരാടാന്‍ ശരീരത്തിന് ആവശ്യമാണ്.

വറുത്ത ആഹാരങ്ങള്‍

എണ്ണമയമുള്ള ജങ്ക് ഭക്ഷണങ്ങള്‍ ഒഴിവാക്കണം, കാരണം ഇവയും ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എണ്ണമയമുള്ളതും വറുത്തതുമായ ആഹാരങ്ങളില്‍ അമിതമായി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ കോശജ്വലനം വര്‍ധിപ്പിക്കാന്‍ കാരണമായേക്കും.

ജങ്ക് ഭക്ഷണം

മിക്ക ഫാസ്റ്റ് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പോഷകങ്ങള്‍ ഒന്നും അടങ്ങിയിട്ടുണ്ടാവില്ല. ഇവയില്‍, മോണോസോഡിയം ഗ്ളൂട്ടമേറ്റ്, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍ തുടങ്ങിയ അപകടകരങ്ങളായ ചേരുവകളും അടങ്ങിയിട്ടുണ്ട്.  നിങ്ങള്‍ സ്വാഭാവികരീതിയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും പനിയുടെ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ , ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

നഖത്തിന്‍റെ നിറം നോക്കി രോഗമറിയാം

നഖത്തിന്‍റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങള്‍ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെന്നാണ് വ്യക്തമാക്കുന്നത്.

ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കണം. നഖത്തിന്‍റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്‍റെയോ സൂചനയാണ്.

നഖങ്ങളില്‍ വെളുത്ത പാടുണ്ടെങ്കില്‍ ആഹാരത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവ കഴിക്കുക. മഞ്ഞനിറമുള്ള നഖം ഫംഗസ് ബാധയുടെ ലക്ഷണമാണ്.

നഖത്തിന്‍റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുണ്ടെങ്കില്‍ ചികിത്സ തേടണം. ഇത് ഹൃദയസംബന്ധമായ തകരാറിന്‍റെ  ലക്ഷണമാകാം.

നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്‍റെ ലക്ഷണമാകാം.ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം

അല്‍ഷിമേഴ്സ് തടയാന്‍ മഞ്ഞള്‍

മഞ്ഞളില്‍ ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍ക്യുമിന് കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അല്‍ഷിമേഴ്സിന്‍റെ യഥാര്‍ത്ഥകാരണമെന്താണെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നത് ഈ വാദത്തെ ശരിവയ്ക്കുന്നു.

അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

നാരങ്ങാവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

ഒരു ഗ്ലാസ്​ ചെറുനാരങ്ങയുടെ ​വെള്ളം കുടിക്കുന്നത്​ ശരീരഭാരവും കൊഴുപ്പും കുറയ്​ക്കാന്‍ വഴിവെക്കുമെന്ന്​ ധാരാളം തവണ നിങ്ങള്‍ കേട്ടിട്ടുണ്ടാകണം. ഏതാനും തുള്ളി ചെറുനാരങ്ങ നീര്​ കലര്‍ത്തിയ കുടിവെള്ളം മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും. ശരീരത്തിലെ ഊര്‍ജ്ജ നില മെച്ചപ്പെടുത്തുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ ജലാംശം മെച്ചപ്പെടുത്തുന്നത് നാരങ്ങ നീര്‍മാത്രമല്ല. ശരീരത്തിന്​ പൂര്‍ണ സംതൃപ്​തി നല്‍കാനും ഇൗ പാനീയത്തിന്​ കഴിയും. എന്നിരുന്നാലും, സ്​ഥിരമായി കുടിക്കുന്ന വെള്ളവും നാരങ്ങ വെള്ളംപോ​ലെ ഗുണം ചെയ്യുമെന്ന്​ വിദഗ്​ദര്‍ കരുതുന്നു. നാരങ്ങ വെള്ളവും അതി​ന്‍റെ ഗുണങ്ങളെക്കുറിച്ചും അറിയാം:

നാരങ്ങ വെള്ളത്തില്‍ കലോറി കുറവാണ്

ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളത്തില്‍ 6 കലോറിയേക്കാള്‍ കൂടുതല്‍ ഇല്ല. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ഫലത്തില്‍, പഴച്ചാറുകള്‍, സോഡ പാനീയങ്ങള്‍ എന്നിവക്ക്​ പകരം നാരങ്ങാവെള്ളമാക്കിയാല്‍ നിങ്ങളുടെ പ്രതിദിന കലോറി ഉപഭോഗം 200 കലോറി കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങ നീര്‍ പൂര്‍ണ്ണമായും കലോറി അല്ലാതിരിക്കുമ്പോള്‍, പ്രതിദിനം കഴിക്കുന്ന കലോറി കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.

നാരങ്ങ വെള്ളം പോഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു

ഗവേഷണ പ്രകാരം, ശരീരത്തിലെ ഉയര്‍ന്ന നിരക്കിലുള്ള ജലാംശം മൈറ്റോകോണ്ട്രിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അതുവഴി, ശരീരത്തിലെ ഊര്‍ജ്ജം ഇരട്ടിപ്പിക്കാനും സാധിക്കും.
ശരീരത്തിലെ പോഷണ ​പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നതി​െന്‍റ കാരണം ഇതാണ്.

ശരീരത്തില്‍ ജലാംശം മെച്ചപ്പെടുത്തുന്നു

ശരീരത്തിലെ മാലിന്യം പുറന്തള്ളുന്നതിലും താപനില സംരക്ഷിക്കുന്നതിലും കായിക ക്ഷമത നിലനിര്‍ത്തുന്നതിലും ശരീരത്തിലെ ജലാംശത്തിന്​ പ്രധാന പങ്കുണ്ട്​. ശരീരത്തിലെ ഉയര്‍ന്ന ജലാംശം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. നാരങ്ങാ നീരില്‍ പ്രധാന ഭാഗവും വെള്ളമായതിനാല്‍ പരിധിവരെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും.

കൂടുതല്‍ പൂര്‍ണതക്കായി നാരങ്ങ വെള്ളം

അധിക അനാവശ്യമായ കലോറികളുമായി നിങ്ങള്‍ പ്രയാസം നേരിടുന്ന സമയത്ത് നാരങ്ങ വെള്ളം തികച്ചും സുരക്ഷിതമായ മാര്‍ഗമാണ്​. 2008.  പ്രഭാതഭക്ഷണത്തിന് മുന്‍പായി അര ലിറ്റര്‍ വെള്ളം കുടിക്കുന്നത് 13% കലോറി ഊര്‍ജ്ജത്തിന്‍റെ അളവ് കുറയ്ക്കുന്നു. ഭക്ഷണത്തിലൂടെ കുടിവെള്ളം വിശപ്പ്​ കുറയ്ക്കുകയും ഭക്ഷണവേളയില്‍ തൃപ്​തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു പഠനം സൂചിപ്പിക്കുന്നത്.

ഭാരം കുറയ്ക്കാന്‍ സഹായിക്കും

നാരങ്ങാവെള്ളം വഴിയുണ്ടാകുന്ന ജലാംശം, പോഷണം, സംതൃപ്​തി തുടങ്ങിയവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടുതല്‍ വെള്ളമോ നാരങ്ങ വെള്ളമോ കുടിക്കുന്ന ഭക്ഷണത്തില്‍ താഴ്ന്ന കലോറിയുള്ള ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഭാരം വേഗത്തില്‍ കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാസ്തവത്തില്‍, കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കലാണെന്ന്​ പഠനങ്ങള്‍ വ്യക്​തമാക്കുന്നു.

പോഷക ഔഷധഗുണങ്ങള്‍ നിറഞ്ഞ ഇടിച്ചക്ക

ഇടിച്ചക്ക കൊണ്ട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. നമ്മളെ സ്ഥിരം അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇടിച്ചക്കയില്‍ ഉണ്ട്. ഇടിച്ചക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സഹായിക്കുന്നു. ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലാണ് ഇടിച്ചക്ക സഹായിക്കുന്നത്.

എന്തൊക്കെ ആയാലും ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുതല്‍ക്കൂട്ടാണ് ഇടിച്ചക്ക എന്നതാണ് സത്യം. ദിവസവും ഇടിച്ചക്ക ഉപയോഗിക്കുന്നത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങളെ നമുക്ക് ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കാം എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇടിച്ചക്കയിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, എ എന്നിവയുടെ കലവറയാണ് ഇടിച്ചക്ക. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. കൊളസ്ട്രോള്‍ ഇല്ലാത്ത ഒന്നാണ് ഇടിച്ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടിച്ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇടിച്ചക്ക ശീലമാക്കാം. കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസം നല്‍കുന്നു.

പ്രമേഹത്തിന് നല്ലത്

ബിപി പോലെ തന്നെ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പ്രമേഹവും. എന്നാല്‍ പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക.

ചര്‍മ്മ പ്രശ്നത്തിന്

ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണിത്. പ്രായത്തെ ചെറുത്തുതോല്‍പ്പിക്കാനും ചക്ക സഹായിക്കും. അതുകൊണ്ട് തന്നെ ചക്ക ശീലമാക്കുക.

കുടലിന്‍റെ ആരോഗ്യം

ഇടിച്ചക്ക കഴിക്കുന്നതിലൂടെ വയറ്റിലെ പ്രശ്നങ്ങളൊക്കെ മാറി കിട്ടും കുടല്‍ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണിത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

ചക്കക്കുരു

ചക്കക്കുരു കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാം. ക്യാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരു സഹായിക്കും. അതുകൊണ്ട് തന്നെ ഇടിച്ചക്ക പ്രായം കഴിഞ്ഞാലും ചക്കയെ വെറുതേ വിടണ്ട.

സ്ട്രെസ് കുറക്കുന്നു

മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ഇടിച്ചക്ക സഹായകമാണ്. സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കുന്നത് ശീലമാക്കാം.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയായ ഇടിച്ചക്ക കഴിക്കുന്നതിലൂടെ ശരീരത്തിന്‍റെ ബലം വര്‍ദ്ധിക്കും. മാത്രമല്ല ശരീരത്തിന്‍റെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ശാരീരിക ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രശ്നത്തിലാവുന്ന അവസ്ഥയാണ് ഹൃദയാരോഗ്യം നഷ്ടമാവുന്നത്. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക.

ബീറ്റ്റൂട്ടിന്‍റെ ആരോഗ്യഗുണങ്ങളറിയൂ

ബീറ്റ്റൂട്ട് കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇതിന്‍റെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ അറിയുന്നവര്‍ വളരെ വിരളമാണ്. പലരും അതിന്‍റെ ആരോഗ്യഗുണങ്ങള്‍ ഒന്നും അറിയാതെയാണ് ഇവ കഴിക്കുന്നത്. വിവിധ രോഗങ്ങളെ ഒരേ സമയം പ്രതിരോധിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍,ആന്‍റി ഓക്സിഡന്‍റുകള്‍ ,എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്. ബീറ്റ്റൂട്ടിന്‍റെ ചില ഗുണങ്ങളെ കുറിച്ചറിയാം.

  • ബീറ്റ്റൂട്ട് അയണിന്‍റെ മികച്ച കലവറയാണ്. അതിനാല്‍ അയണ്‍ ഹീമോഗ്ലോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളര്‍ച്ചയുണ്ടാകുന്നത് തടയുന്നു.
  • ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക് ആസിഡ് വളരെ അത്യാവശ്യമാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ഗര്‍ഭസ്ഥ ശിശുവിന്‍റെ സുഷുമ്നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്ക്ക് കൂടിയേ തീരൂ.
  • ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.
  • ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ദോഷകരമായ കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ബീറ്റ്റൂട്ടിന് കടുംചുവപ്പ് നിറം നല്‍കുന്നത് ബീറ്റാസയാനിന്‍ ആണ്. ഇത് മികച്ച ഒരു ആന്‍റിഓക്സിഡന്‍റ് കൂടിയാണ്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ ഓക്സീകരണം കുറയ്ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത് തടയുകയും ചെയ്യും. ഇത് ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു.
  • ബീറ്റ്റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത് കാത്സ്യമാണ്.
  • പ്രമേഹ രോഗികള്‍ക്ക് മധുരത്തോട് ആസക്തി തോന്നുന്നത് സാധാരണയാണ്. ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്. ബീറ്റ്റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ് തീരെയില്ല.
  • ബീറ്റ്റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് നവോന്മേഷം നല്‍കും.
  • ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.
  • ചര്‍മ്മ പ്രശ്നങ്ങള്‍,ഡാര്‍ക് സ്പോര്‍ട്സ് എന്നിവ അകറ്റാന്‍ ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നു.

പ്രമേഹരോഗികളില്‍ വായയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ വേണം

ആഹാര, ആരോഗ്യ കാര്യങ്ങളിലെന്നപോലെ വായുടെ സംരക്ഷണത്തിനും പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിഭാഗം ആളുകളിലും പല്ലിനും മോണയ്ക്കും തകരാറുകള്‍ ഉണ്ടെങ്കിലും പ്രമേഹരോഗികളില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്.

വായ് വരണ്ടതാവുക, മോണരോഗങ്ങള്‍, പല്ല് അടര്‍ന്നുപോവുക, മുറിവുണങ്ങാന്‍ താമസം, പൂപ്പല്‍ബാധ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ കണ്ടാല്‍ അത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതംകൊണ്ടാണെന്ന് കരുതേണ്ടതാണ്.

പ്രമേഹമുള്ളവര്‍ക്ക് വായ വരണ്ടതായി അനുഭവപ്പെടുന്നു. ഉമിനീരിന്‍റെ ഉല്‍പ്പാദനക്കുറവാണ് വരള്‍ച്ചയ്ക്ക് കാരണം. ഉമിനീരിന്‍റെ അഭാവംമൂലം ഗുരുതര പ്രശ്നങ്ങളായ അള്‍സര്‍, എരിച്ചില്‍, പുകച്ചില്‍ തുടങ്ങിയവ പിടികൂടാന്‍ സാധ്യതയുണ്ട്.

പല്ലും മോണയും നനച്ച്‌ അവയെ അണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നത് ഉമിനീരാണ്. ധാരാളം വെള്ളം കുടിക്കുകയും ഉമിനീരിന്‍റെ അഭാവം നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഡോക്ടറോട് ചോദിച്ച്‌ മനസിലാക്കുകയും ചെയ്യേണ്ടതാണ്.

മറ്റുള്ളവരെ അപേക്ഷിച്ച്‌ പ്രമേഹരോഗികളില്‍ 30 ശതമാനം മോണരോഗ സാധ്യത കൂടുതലുണ്ട്. സാധാരണ കാണുന്ന മോണരോഗങ്ങള്‍, കാലം ചെല്ലുന്തോറും ഗുരുതരാവസ്ഥയില്‍ എത്തുന്നവ പെരിയോ ഡോണ്‍ടിറ്റിസ് എന്നിങ്ങനെ മോണരോഗങ്ങള്‍ കാണപ്പെടുന്നു.

പ്രമേഹരോഗികളുടെ മോണയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ കട്ടി കുറവാണ്. അതുകൊണ്ടുതന്നെ സംരക്ഷണം അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണമില്ലാതാകുമ്ബോള്‍ വായിലെ രക്തക്കുഴലുകള്‍ കട്ടിയുള്ളതാകും. തന്മൂലം രക്തപ്രവാഹവും അതോടൊപ്പം പോഷകഘടകങ്ങളുടെ ഒഴുക്കും കുറഞ്ഞ് കോശങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കും.

ഇതോടൊപ്പം രോഗങ്ങളോട് പ്രതികരിക്കുവാനുള്ള ശേഷി നഷ്ടമാകും. പ്രമേഹരോഗികള്‍ മോണരോഗങ്ങള്‍ക്ക് അടിപ്പെടുമ്പോഴുള്ള അപകടസാധ്യത വളരെ കൂടുതലാണ്. കാരണം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ മോണയെ ബാധിക്കാന്‍ സാധ്യതയേറെയാണ്.

വെളുത്ത രക്താണുക്കളാണ് ബാക്ടീരിയയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനം കുറഞ്ഞ് അണുബാധ ഉണ്ടാകും.

ക്രമാതീതമായി പ്രമേഹമുള്ളവരില്‍ മുറിവുണങ്ങാന്‍ താമസമാണ്. മുറിവുണങ്ങാന്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചാലും പ്രയോജനം ഇല്ലാതെവരും. പ്രമേഹരോഗികളുടെ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തയോട്ടം കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വെപ്പുപല്ലും പല്ലില്‍ കമ്പിയുമൊക്കെ ഉപയോഗിക്കുന്നവര്‍ മുറിവുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

പ്രമേഹരോഗികളുടെ നാക്ക്, കവിള്‍, മോണ, തൊണ്ട, വായുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന നിറത്തില്‍ പൂപ്പല്‍ബാധയുണ്ടാകുന്നു. തുടക്കത്തില്‍ നേരിയ തോതിലേ പ്രത്യക്ഷപ്പെടുകയുള്ളുവെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പലതരം അണുബാധകള്‍ക്ക് സാധ്യതയുണ്ട്.

രോഗം മൂര്‍ച്ഛിക്കുന്നതോടെ പല്ല് തേയ്ക്കുന്ന സമയത്തും മറ്റും രക്തം വരാന്‍ തുടങ്ങും. വെപ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിക്കേണ്ടതാണ്. ഇത് ഫംഗസ്ബാധയേയും പൂപ്പലിനെയും തടയും.

  1. ദിവസവും വൃത്തിയായി പല്ലുതേക്കുക.
  2. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ഡോക്ടറെ കാണുന്നതിന് മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.
  3. വായില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശരിയായ ചികിത്സ ചെയ്തതിനുശേഷം മാത്രമേ സങ്കീര്‍ണമായ ശസ്ത്രക്രിയയോ മറ്റോ ചെയ്യാവൂ.
  4. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ പല്ലുകളെ സംരക്ഷിക്കുന്നതുപോലെതന്നെ വയ്പ്പുപല്ലുകളും സൂക്ഷിക്കേണ്ടതാണ്. എല്ലാദിവസവും അവ ഊരിയെടുത്ത് വൃത്തിയാക്കുക. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാം.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate