অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവായ ആരോഗ്യപ്രശ്നങ്ങള്‍

രോഗങ്ങള്‍

പനി

കടുകു രോഹിണി പൊടിച്ച് മുലപ്പാലില് കഴിക്കുക. പര്പ്പടകം ഉണക്കിപ്പൊടിച്ച് മുലപ്പാലില് കഴിക്കുക. പര്പ്പടകം, മുത്തങ്ങാ ഇവ ഉണക്കിപ്പൊടിച്ച് മുലപ്പാലില് കഴിക്കുക. തൊട്ടാവാടി ഉണക്കിപ്പൊടിച്ച് പാലില് കഴിക്കുക. പാടക്കിഴങ്ങും കൊത്തമ്പാലരിയും സമം പാലിലരച്ച് സേവിപ്പിക്കുക.

ചുമ

ആടലോടകത്തിന്റെ ഇല വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക. ചെറുവഴുതിന വേര് തേനിലരച്ച് കഴിക്കുക. ചെറുവഴുതിനയുടെ ഇല മോരില് തിളപ്പിച്ച് നല്കുക. മുക്കാല് പിരിയത്തിന്റെ ഇല പിഴിഞ്ഞ നീരെടുത്തു പഴയ ശര്ക്കര ചേര്ത്ത് കൊടുക്കുക. ത്രികടു, ഇരട്ടിമധുരം, ചെറുതേക്കിന്വേര്, കീഴാനെല്ലി എന്നിവകൊണ്ട് കഷായം വെച്ച് നല്കുക.

ശ്വാസം മുട്ടിന്

കുറുന്തോട്ടി വേര്, ഒമ്പത് അംശം, ജീരകം, ചുക്ക്, പ്ലാവിലഞ്ഞെട്ടി എന്നിവ ഓരോ അംശം എടുത്ത് കഷായംവെച്ച് കഴിക്കുക, മേമ്പൊടി തേന്.കരുനെച്ചിവേര്, കരത്ത, വയമ്പ്, പുത്തിരിച്ചുണ്ടവേരിന്മേല്ത്തൊലി, കിരിയാത്ത് എന്നിവകൊണ്ട് കഷായം വെച്ച് തേന്ചേര്ത്ത് കഴിക്കുക. ബലാജീരകാദി കഷായം ആട്ടിന്പാലില് കുറുക്കി കഴിക്കുക. ഊരകത്തിന്റെ വേര് കഷായംവെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേര്ത്ത് കഴിക്കുക. കന്നാരം പൊടിച്ച് പാലില് കലക്കി കഴിക്കുക.

വായില് പുണ്ണ്

മച്ചിങ്ങാമുഖം നന്നായി തേനിലരച്ച് പുരട്ടുക. കാവിമണ്ണ് ശുദ്ധദ്ദുര്വാദി വെളിച്ചെണ്ണയില് ചാലിച്ച് പുരട്ടുക. തിപ്പലി, വേപ്പില എന്നിവ വെണ്ണയില് അരച്ചുകൊടുക്കുക

മഞ്ഞപ്പിത്തത്തിന്

മാവിന്റെ തളിരില ഇളനീര്വെള്ളത്തില് കഴിക്കുക. തമിഴാമവേര് അരച്ച് ഇളനീരില് കലക്കി പഞ്ചസാര ചേര്ത്ത് കഴിക്കുക. തുമ്പപ്പൂവ് അരച്ച് കറന്ന ചൂടാറാത്ത പാലില് കഴിക്കുക. കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീര് പാലുകൂട്ടി കഴിക്കുക

പ്രമേഹ ചികിത്സകള്

ആയുര്വേദ ചികിത്സപ്രമേഹനിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലമായി ആയുര്വ്വേദത്തില് ഒട്ടേറെ മരുന്നുകള് ഇന്ന് പ്രമേഹരോഗികളില് പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രമേഹം അനിയന്ത്രിതമാവുന്ന ഘട്ടത്തില് പ്രയോഗിക്കുന്ന ഇന്സുലിനു പകരംവയ്ക്കാന് ആയുര്വ്വേദത്തില് മരുന്നില്ല എന്നതൊഴിച്ചാല് പ്രാരംഭഘട്ടത്തില് ചികില്സിച്ചുതുടങ്ങുന്നവര്ക്ക് വളരെ ഫലപ്രദമാണ് ഈ പ്രകൃതിദത്ത ഔഷധങ്ങള്. നിരന്തരമായ ഉപയോഗത്തിലൂടെ ക്രമേണ ആരോഗ്യജീവിതത്തിലേക്കു മടങ്ങിയെത്താനാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഫലസിദ്ധി വളരെ സാവകാശമായതിനാല് അടിയന്തിരഘട്ടങ്ങളില് ആയുര്വേദം ആശ്വാസ്യമല്ല. തുടര്ന്നുകൊണ്ടിരുന്ന ചികില്സ പെട്ടെന്നു നിര്ത്തി ആയുര്വേദത്തിലേക്കു ചുവടുമാറുന്നതും കുഴപ്പം ചെയ്യും. വിദഗ്ധ അഭിപ്രായങ്ങള് സ്വീകരിച്ചുകൊണ്ട് തങ്ങള്ക്കിണങ്ങുന്ന ചികില്സാവിധി തേടുന്നതാണ് അഭികാമ്യം.ചികില്സആയുര്വ്വേദശാസ്ത്രമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി ഇരുപതുവിധം പ്രമേഹമുണ്ട്. കഫദോഷപ്രധാനം, പിത്തപ്രധാനം, വാതപ്രധാനം എന്നിവയില് വാതസംബന്ധിയായ “മധുമേഹ’മാണ് പ്രമേഹം അഥവാ ഡയബറ്റിസുമായി ചേര്ന്നുനില്ക്കുന്നത്.പഥ്യംവ്യായാമംതന്നെയാണ് ഇവിടെയും പ്രധാന പഥ്യം. ചെരുപ്പും കുടയുമില്ലാതെയുള്ള നടത്തമാണ് “ചക്രദത്തം’ അനുശാസിക്കുന്ന ഏറ്റവും ഉത്തമമായ വ്യായാമം. ആഹാരപഥ്യത്തില് മോര്, രസം, നെല്ലിക്ക, മഞ്ഞല്, പടവലം, മലര് എന്നിവ ധാരാളം കഴിക്കാനും എണ്ണ, നെയ്യ്, തൈര്, തേങ്ങ, മല്സ്യം, മാംസം, പഞ്ചസാര, ശര്ക്കര, പൂവന്പഴം, കിഴങ്ങുവര്ഗ്ഗങ്ങള്, അരച്ചുണ്ടാക്കുന്ന ആഹാരം എന്നിവ ഒഴിവാക്കാനും നിഷ്ക്കര്ഷിക്കുന്നു. പകലുറക്കവും പാടില്ല.ഔഷധങ്ങള്1. മൂത്രാധിക്യം കലശലാകുമ്പോള് ശതാവരിത്തൊലി, പ്ലാശിന്തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്വേര് ഇവകൊണ്ടുള്ള കഷായം.2. മൂത്രച്ചുടീലിന് ശതാവരിപ്പാല്ക്കഷായം. നെല്ലിക്കനീര്, മഞ്ഞള്പ്പൊടി, വാഴപ്പിണ്ടി നീര് എന്നിവ ചേര്ത്ത മിശ്രിതം സേവിക്കാം. പാവയ്ക്കാനീരും മഞ്ഞള്പ്പൊടിയും തേനില്ചേര്ത്ത് സേവിക്കാം. കൂവളത്തില, കരിങ്ങാലി, പതിമുഖം എന്നിവ ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.3. മൂത്രത്തിന് കലക്കമുണ്ടെങ്കില് പതിമുഖം, ചെങ്ങനിനീര്ക്കിഴങ്ങ്, താമരവളയം, ഞാവല്പ്പൂ, ഇലിപ്പിക്കാതല്, താതിരിപ്പൂ ഇവകൊണ്ടുള്ള വെള്ളം.4. അമിതദാഹത്തിന് തെറ്റാമ്പരല്ചൂര്ണ്ണം കന്മദം ചേര്ത്ത് സേവിക്കാം.5. ഇന്സുലിന്റെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് മധുരവും നെയ്യും ചേര്ക്കാതെ പൊടിരൂപത്തില് തയ്യാറാക്കുന്ന ച്യവനപ്രാശം ഗുണപ്രദമാണെന്ന് കാണുന്നു. തലയില് ചെയ്യുന്ന “തക്രധാര’ ചികില്സയ്ക്ക് ഇന്സുലിന് കുത്തിവയ്ക്കുന്നതു കുറയ്ക്കാം എന്നൊരു നേട്ടമുണ്ട്. ക്ഷീണത്തിനും പൂപ്പല്പ്രശ്നള്ക്കും ശമനമുണ്ടാകുന്നു.6. ശരീരകോശങ്ങളില് അടിഞ്ഞുകൂടുന്ന വിഷപദാര്ത്ഥങ്ങളെ പുറംതള്ളുന്ന ശോദനചികില്സ.നാട്ടുമരുന്നുകള്കാട്ടുജീരകം:പ്രമേഹത്തിനുള്ള ദിവൌഷധമായി കരുതപ്പെടുന്നു. പ്രമേഹം തടയാനും ഉണ്ടെങ്കില് കുറയ്ക്കുവാനും അനുബന്ധരോഗങ്ങള് ശമിപ്പിക്കാനും ഈ ഔഷധത്തിനു കഴിവുണ്ട്.നെല്ലിക്ക:ഒരു സ്പൂണ് നെല്ലിക്കനീര് (വെള്ളംചേര്ക്കാതെ), ഒരു നുള്ള് മഞ്ഞള്, ഒരു സ്പൂണ് തേന് എന്നിവ ചേര്ത്ത് വെറും വയറ്റില് സേവിക്കാം. ഷുഗര് കൂടുമ്പോള് 2 സ്പൂണ്വീതം കഴിക്കാം.വെളുത്തുള്ളി:അതിയായ രോഗപ്രതിരോധശേഷിയുള്ള വെളുത്തുള്ളി അനുബന്ധരോഗങ്ങളെ ഉന്മൂലനം ചെയ്യും. ഒന്നോ രണ്ടോ അല്ലി ചവച്ചുകഴിക്കാം. പാലില് ചേര്ത്തു കാച്ചാം. കറികളില് ചേര്ക്കാം.ഉള്ളി (സവാള):രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന് അത്യുത്തമം. ഉള്ളിയിലെ “അല്ലിസിന്’ എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്.കറിവേപ്പില:അമിതവണ്ണവും കൊള്ട്രോളും കുറയ്ക്കുന്നു. നീരെടുത്ത് മഞ്ഞള് ചേര്ത്ത് സേവിക്കാം.ആര്യവേപ്പ്:കൂവളത്തിലയുടെ നീരും ചേര്ത്ത് രാവിലെ വെറുംവയറ്റില് സേവിക്കാം.കറുവപ്പട്ട, ഗ്രാമ്പൂ:ഈ സുഗന്ധദ്രവ്യങ്ങള് ഇന്സുലിന്റ പ്രവര്ത്തനക്ഷമത വര്ദ്ധിപ്പിക്കുന്നു.ഉലുവ:ഉലുവയിലെ “സോളബിന് ഫൈബര്’ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന് സഹായിക്കും.തേന്:മധുരമുള്ള ഉല്പ്പന്നമാണെങ്കിലും തേന് മറ്റ് ഔഷധങ്ങളുമായി ചേരുമ്പോള് കോശങ്ങളുടെ പ്രവര്ത്തനക്ഷമത കൂട്ടുകയും കോശനിര്മ്മിതി നടത്തുകയും ചെയ്യുന്നു. ഊര്ജ്ജദായകവുമാണ്.ഇന്സുലിന് ചെടി:പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയില് വളരെപ്പെട്ടെന്ന് പ്രചാരം നേടിയ ഈ ചെടിയുടെ ഇലകള് ചിലരില് ഫലമുമുണ്ടാക്കുന്നുണ്ട്.സിദ്ധ ചികില്സപ്രമേഹത്തിന് പ്രകൃതിദത്തമായ ഔഷധങ്ങള്ക്കൊണ്ടുള്ള ചികില്സ സിദ്ധയിലും നിലവിലുണ്ട്. രോഗലക്ഷണങ്ങള്ക്കനുസരിച്ചാണ് ചികില്സ വിധിക്കുന്നത്. നെല്ലിക്ക, മഞ്ഞള്, ചക്കരക്കൊല്ലി, കരിഞ്ചീരകം, ഉലുവ, ഞാവല്പ്പഴത്തിന്റെ വിത്ത് തുടങ്ങിയവകൊണ്ടുള്ള ഔഷധക്കൂട്ടുകള് പ്രയോഗിക്കുന്നു.

മൂലക്കുരു

നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള് എടുത്തു ഒരു കഷണം പച്ച മഞ്ഞള് ചേര്ത്തു അരച്ച് വെറും വയറ്റില് കഴിക്കുക കൂടെ ഉരിയ പശുവിന് പാല് കുടിക്കുക. ചെറിയ കുരുവാണെങ്കില് ഏഴു ദിവസം കൊണ്ടും കടുത്തത് ആണെങ്കില് 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല് ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല് തന്നെ ആയിരിക്കണം.പല പശുവിന്റെ പാല് ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില് അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്.മിക്സിയില് അടിച്ചു എടുക്കരുത്.

വയറിളക്കം

വയറിളക്കം-കടുപ്പത്തില് രണ്ട് സ്പൂണ് കട്ടന് ചായയില് ഉപ്പ് ചേര്ത്ത് കഴിച്ചാല് ഏത് വയറിളക്കവും നിലക്കും. ചെറു നാരങ്ങാനീരില് അതിന്റെ ഇരട്ടി തേന് ചേര്ത്ത് കഴിച്ചാല് പെട്ടന്ന് ശമനം കിട്ടും. ഇഞ്ചി നീരില് ഉപ്പിട്ട് സേവിച്ചാലും പ്രതിവിധിയാകും.

പുഴുക്കടി

കുറച്ചു പുകയില എള്ളെണ്ണയില് കാച്ചി പുരട്ടിയാല് വളം കടി മാറിക്കിട്ടും. നവസാരം,ചെറു തേനില് ചാലിച്ച് പുരട്ടിയാലും മതി. ഉണങ്ങിയ തേങ്ങ ചിരട്ട കത്തിച്ചാല് കിട്ടുന്ന കറുത്ത എണ്ണ പുരട്ടിയാല് പുഴുക്കടി മാറും

കിഡ്നി സ്ടോന്

അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4ഇലകള് കഴുകിയെടുത്ത് അല്പ്പം വെള്ളവുംചേര്ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച്എടുക്കുക.അതിനുശേഷം വെറുംവയറ്റില്അത് മുഴുവനായും കുടിക്കുക. ഇങ്ങനെതുടര്ച്ചയായി 4 ദിവസം കഴിക്കുക. ഒരു മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലും കഴിക്കാവൂ.. ഇത് കഴിക്കുന്നദിവസങ്ങളില് ശരീരത്തിന് ചെറിയ തളര്ച്ച തോന്നാന് സാധ്യതയുണ്ട്. ചിലപ്പോള്മൂത്രത്തില്കൂടി അല്പ്പം രക്തം കലര്ന്ന് പോകാനും സാധ്യതയുണ്ട്. ഇത് എന്റെയും ഞാന് പറഞ്ഞു കേട്ടവരുടെയും അനുഭവമാണ്എഴുതിയത്. എല്ലാവര്ക്കും സംഭവിക്കണമെന്നില്ല. " പ്രിയ സുഹൃത്തുക്കളേ..നിങ്ങളുടെ ഒരു ഷെയര് ഒരുപക്ഷെ കിഡ്നി സ്റ്റോണ്മൂലം നരകയാതന അനുഭവിക്കുന്ന ഒരുപാടുപേര്ക്ക് ആശ്വാസം നല്കിയേക്കാം. ഇതിന്റെ വേദന എത്രത്തോളം കാഠിന്യമേറിയതാണെന്ന് ഒരുപാട് തവണ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്.ഈ വേദന സഹിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന്പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുര്വ്വേദം, അട്ടപ്പാടി ഒറ്റമൂലി തുടങ്ങി കേരളത്തില് ലഭ്യമായ എല്ലാ മരുന്നുകളും വര്ഷങ്ങളോളം മാറിമാറി ഞാന് പരീക്ഷിച്ചു. എല്ലാ ആറുമാസം കൂടുമ്പോഴും അള്ട്രാ സൌണ്ട് സ്കാനിംഗ് നടത്താറുണ്ടായിരുന്നു. എല്ലാറിപ്പോര്ട്ടുകളിലും കുറഞ്ഞത് 4 മുതല് 7 വരെ 6.5mm വരെ വലിപ്പമുള്ള കല്ലുകള് കാണാറുണ്ടായിരുന്നു. വിദേശത്തു ജോലിചെയ്യുന്ന എനിക്ക് ഈ രോഗം കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് ഉണ്ടാക്കിയത്. കാത്സ്യം അടങ്ങിയ ഒരു ഭക്ഷണസാധനങ്ങളും കഴിക്കുവാന് സാധിക്കുമായിരുന്നില്ല. ( പാല്, പാലുല്പ്പന്നങ്ങള്, ചോക്ലെട്സ്, നാട്സ്സ്, ഇറച്ചി,മത്സ്യം, മുട്ട, ഇലക്കറികള്, ചില പഴവര്ഗ്ഗങ്ങള് ) ചുരുക്കം പറഞ്ഞാല് മനസ്സും ശരീരവും ഒരുപോലെ തളര്ന്ന അവസ്ഥ..അങ്ങനെയിരിക്കെ 7 മാസങ്ങള്ക്ക് മുന്പ് ഇതിന്റെ ചികിത്സക്കായി ഞാന് വീണ്ടും നാട്ടില് ചെന്നപ്പോഴാണ് എന്റെ പെങ്ങളും, അളിയനും പറഞ്ഞ് "മരവാഴ" എന്ന അത്ഭുത മരുന്നിനെപ്പറ്റി അറിഞ്ഞത്. ആദ്യം ഞാന് അതത്ര കാര്യമായി എടുത്തില്ലെങ്കിലും തിരികെ പോരുന്നതിനു മുന്പ് ഒന്ന് പരീക്ഷിക്കാമെന് നു കരുതി. അപ്പോഴാണ് അറിഞ്ഞത്, വെറും മരവാഴയല്ല; "പ്ലാവില്" ഉണ്ടാകുന്ന മരവാഴതന്നെ വേണമെന്ന്. എന്റെ നാട്ടില് അത് ലഭ്യമല്ലാതിരുന്നതുകൊണ്ട് ഈ മരുന്ന് പറഞ്ഞുതന്ന "ചെങ്ങന്നൂരിലെ" സുഹൃത്തിന്റെ വീട്ടില് ചെന്ന് പ്ലാവില്നിന്നു ം പറിച്ചെടുത്തു. അങ്ങനെ 4 ദിവസം രാവിലെ വെറും വയറ്റില് അത് ഞാന്കഴിച്ചു. അങ്ങനെ ഗള്ഫില് തിരിച്ചെത്തി 6 മാസങ്ങള്ക്കുശേഷം വീണ്ടും നാട്ടില്പോയി. ഈ 6 മാസക്കാലം ഞാന് വേറെ മരുന്നുകള് ഒന്നും കഴിച്ചുമില്ലഎല്ലാവിധ ആഹാരങ്ങള് കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത് ഈ മരുന്നിലുള്ള വിശ്വാസംകൊണ്ടൊന്നുമായിരുന്നില്ല.മറിച്ച്, മരുന്നുകള് കഴിച്ച് മടുത്തതുകൊണ്ടും,ഇനി എന്തും വരട്ടെ എന്ന മനോഭാവം ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഈ കാലയളവില് എനിക്ക് തുടക്കത്തില് ഉണ്ടായിരുന്ന വേദനയൊന്നും ഉണ്ടായിരുന്നുമില്ല. നാട്ടില് ചെന്നതിന്റെ നാലാം ദിവസം വീണ്ടും സ്കാനിങ്ങിനു പോയി. സ്ഥിരം എന്നെ സ്കാന് ചെയ്യുന്ന ഡോക്ടര് ആയിരുന്നതുകൊണ്ടുതന്നെ വിശദമായ ഒരു സ്കാനിംഗ് തന്നെ അദ്ദേഹം നടത്തി. സ്കാനിങ്ങിനുശേഷം അത്ഭുതത്തോടുകൂട ി ഡോക്ടര് എന്നോട് ചോദിച്ചു, നീ എന്ത് മരുന്നാണ് കഴിച്ചതെന്ന്. ഒരു ചെറിയ കല്ലുപോലും അദ്ദേഹത്തിനു കണ്ടുപിടിക്കാന് സാധിച്ചില്ല. എനിക്കും വിശ്വസിക്കാന് കഴിഞ്ഞില്ല. ഞാന് ഡോക്ടറോട് ഈ മരുന്നിനെപ്പറ്റി പറഞ്ഞു. അപ്പോള് ഡോക്ടര് പറഞ്ഞു; കല്ലുകള് മാറി എന്നുകരുതി അഹങ്കരിക്കണ്ട, ഭക്ഷണ സാധനങ്ങള് ഇനിയും നിയന്ത്രിച്ച് കഴിച്ചാല്മതിയെന്ന്. എന്തുതന്നെ ആയാലും സന്തോഷംകൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞുപോയി. ഞാന് ഇപ്പോള് വീണ്ടും ഗള്ഫില് എത്തി. ഇപ്പോഴും മരുന്നുകള് ഒന്നും കഴിക്കുന്നില്ല. ഇനി വീണ്ടും കല്ലുകള് എന്റെ കിഡ്നിയില് ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ, ഇപ്പോഴത്തെ അവസ്ഥയില് മരുന്ന് മുക്തമായ ഒരു ജീവിതവും വേദനയില് ആശ്വാസവും തന്നത് "ദൈവാനുംഗ്രഹവും, മരവാഴയും" ആണെന്ന് ഞാന് വിശ്വസിക്കുന്നു.. ( ഈ മരുന്ന് നല്കിയ ചെങ്ങന്നൂര് സ്വദേശിയായ ജോമോന് ചേട്ടനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കാനാവില്ല. വിദേശത്തുള്ള പലര്ക്കും ജോമോന് ചേട്ടന് ഈ മരുന്ന് കൊടുത്ത് വിടാറുണ്ട്.എല്ലാവര്ക്കും തന്നെ നൂറു ശതമാനം ഭലിച്ചിട്ടുമുണ്ട്.) അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4ഇലകള് കഴുകിയെടുത്ത് അല്പ്പം വെള്ളവുംചേര്ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച്എടുക്കുക.അതിനുശേഷം വെറുംവയറ്റില്അത് മുഴുവനായും കുടിക്കുക. ഇങ്ങനെതുടര്ച്ചയായി 4 ദിവസം കഴിക്കുക. ഒരു മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലും കഴിക്കാവൂ.. ഇത് കഴിക്കുന്നദിവസങ്ങളില് ശരീരത്തിന് ചെറിയ തളര്ച്ച തോന്നാന് സാധ്യതയുണ്ട്. ചിലപ്പോള്മൂത്രത്തില്കൂടി അല്പ്പം രക്തം കലര്ന്ന് പോകാനും സാധ്യതയുണ്ട്. ഇത് എന്റെയും ഞാന് പറഞ്ഞു കേട്ടവരുടെയും അനുഭവമാണ്എഴുതിയത്. എല്ലാവര്ക്കും സംഭവിക്കണമെന്നില്ല. " പ്രിയ സുഹൃത്തുക്കളേ..നിങ്ങളുടെ ഒരു ഷെയര് ഒരുപക്ഷെ കിഡ്നി സ്റ്റോണ്മൂലം നരകയാതന അനുഭവിക്കുന്ന ഒരുപാടുപേര്ക്ക് ആശ്വാസം നല്കിയേക്കാം. ഇതിന്റെ വേദന എത്രത്തോളം കാഠിന്യമേറിയതാണെന്ന് ഒരുപാട് തവണ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്.ഈ വേദന സഹിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന്പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുര്വ്വേദം, അട്ടപ്പാടി ഒറ്റമൂലി തുടങ്ങി കേരളത്തില് ലഭ്യമായ എല്ലാ മരുന്നുകളും വര്ഷങ്ങളോളം മാറിമാറി ഞാന് പരീക്ഷിച്ചു. എല്ലാ ആറുമാസം കൂടുമ്പോഴും അള്ട്രാ സൌണ്ട് സ്കാനിംഗ് നടത്താറുണ്ടായിരുന്നു. എല്ലാറിപ്പോര്ട്ടുകളിലും കുറഞ്ഞത് 4 മുതല് 7 വരെ 6.5mm വരെ വലിപ്പമുള്ള കല്ലുകള് കാണാറുണ്ടായിരുന്നു. വിദേശത്തു ജോലിചെയ്യുന്ന എനിക്ക് ഈ രോഗം കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് ഉണ്ടാക്കിയത്. കാത്സ്യം അടങ്ങിയ ഒരു ഭക്ഷണസാധനങ്ങളും കഴിക്കുവാന് സാധിക്കുമായിരുന്നില്ല. ( പാല്, പാലുല്പ്പന്നങ്ങള്, ചോക്ലെട്സ്, നാട്സ്സ്, ഇറച്ചി,മത്സ്യം, മുട്ട, ഇലക്കറികള്, ചില പഴവര്ഗ്ഗങ്ങള് ) ചുരുക്കം പറഞ്ഞാല് മനസ്സും ശരീരവും ഒരുപോലെ തളര്ന്ന അവസ്ഥ..അങ്ങനെയിരിക്കെ 7 മാസങ്ങള്ക്ക് മുന്പ് ഇതിന്റെ ചികിത്സക്കായി ഞാന് വീണ്ടും നാട്ടില് ചെന്നപ്പോഴാണ് എന്റെ പെങ്ങളും, അളിയനും പറഞ്ഞ് "മരവാഴ" എന്ന അത്ഭുത മരുന്നിനെപ്പറ്റി അറിഞ്ഞത്. ആദ്യം ഞാന് അതത്ര കാര്യമായി എടുത്തില്ലെങ്കിലും തിരികെ പോരുന്നതിനു മുന്പ് ഒന്ന് പരീക്ഷിക്കാമെന് നു കരുതി. അപ്പോഴാണ് അറിഞ്ഞത്, വെറും മരവാഴയല്ല; "പ്ലാവില്" ഉണ്ടാകുന്ന മരവാഴതന്നെ വേണമെന്ന്. എന്റെ നാട്ടില് അത് ലഭ്യമല്ലാതിരുന്നതുകൊണ്ട് ഈ മരുന്ന് പറഞ്ഞുതന്ന "ചെങ്ങന്നൂരിലെ" സുഹൃത്തിന്റെ വീട്ടില് ചെന്ന് പ്ലാവില്നിന്നു ം പറിച്ചെടുത്തു. അങ്ങനെ 4 ദിവസം രാവിലെ വെറും വയറ്റില് അത് ഞാന്കഴിച്ചു. അങ്ങനെ ഗള്ഫില് തിരിച്ചെത്തി 6 മാസങ്ങള്ക്കുശേഷം വീണ്ടും നാട്ടില്പോയി. ഈ 6 മാസക്കാലം ഞാന് വേറെ മരുന്നുകള് ഒന്നും കഴിച്ചുമില്ലഎല്ലാവിധ ആഹാരങ്ങള് കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത് ഈ മരുന്നിലുള്ള വിശ്വാസംകൊണ്ടൊന്നുമായിരുന്നില്ല.മറിച്ച്, മരുന്നുകള് കഴിച്ച് മടുത്തതുകൊണ്ടും,ഇനി എന്തും വരട്ടെ എന്ന മനോഭാവം ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഈ കാലയളവില് എനിക്ക് തുടക്കത്തില് ഉണ്ടായിരുന്ന വേദനയൊന്നും ഉണ്ടായിരുന്നുമില്ല. നാട്ടില് ചെന്നതിന്റെ നാലാം ദിവസം വീണ്ടും സ്കാനിങ്ങിനു പോയി. സ്ഥിരം എന്നെ സ്കാന് ചെയ്യുന്ന ഡോക്ടര് ആയിരുന്നതുകൊണ്ടുതന്നെ വിശദമായ ഒരു സ്കാനിംഗ് തന്നെ അദ്ദേഹം നടത്തി. സ്കാനിങ്ങിനുശേഷം അത്ഭുതത്തോടുകൂട ി ഡോക്ടര് എന്നോട് ചോദിച്ചു, നീ എന്ത് മരുന്നാണ് കഴിച്ചതെന്ന്. ഒരു ചെറിയ കല്ലുപോലും അദ്ദേഹത്തിനു കണ്ടുപിടിക്കാന് സാധിച്ചില്ല. എനിക്കും വിശ്വസിക്കാന് കഴിഞ്ഞില്ല. ഞാന് ഡോക്ടറോട് ഈ മരുന്നിനെപ്പറ്റി പറഞ്ഞു. അപ്പോള് ഡോക്ടര് പറഞ്ഞു; കല്ലുകള് മാറി എന്നുകരുതി അഹങ്കരിക്കണ്ട, ഭക്ഷണ സാധനങ്ങള് ഇനിയും നിയന്ത്രിച്ച് കഴിച്ചാല്മതിയെന്ന്. എന്തുതന്നെ ആയാലും സന്തോഷംകൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞുപോയി. ഞാന് ഇപ്പോള് വീണ്ടും ഗള്ഫില് എത്തി. ഇപ്പോഴും മരുന്നുകള് ഒന്നും കഴിക്കുന്നില്ല. ഇനി വീണ്ടും കല്ലുകള് എന്റെ കിഡ്നിയില് ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ, ഇപ്പോഴത്തെ അവസ്ഥയില് മരുന്ന് മുക്തമായ ഒരു ജീവിതവും വേദനയില് ആശ്വാസവും തന്നത് "ദൈവാനുംഗ്രഹവും, മരവാഴയും" ആണെന്ന് ഞാന് വിശ്വസിക്കുന്നു.. ( ഈ മരുന്ന് നല്കിയ ചെങ്ങന്നൂര് സ്വദേശിയായ ജോമോന് ചേട്ടനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കാനാവില്ല. വിദേശത്തുള്ള പലര്ക്കും ജോമോന് ചേട്ടന് ഈ മരുന്ന് കൊടുത്ത് വിടാറുണ്ട്.എല്ലാവര്ക്കും തന്നെ നൂറു ശതമാനം ഭലിച്ചിട്ടുമുണ്ട്.)

ലിവര് സിറോസിസ്

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്. ശുദ്ധീകരണം, സംസ്കരണം, സംഭരണം അടക്കം സങ്കീര്ണമായ നിരവധി ധര്മങ്ങള് കരളാണ് നിര്വഹിക്കുക. ഏറിയ പങ്കോളം നശിച്ച് കഴിഞ്ഞാലും കരള് അതിന്െറ പ്രവര്ത്തനങ്ങള് തുടര്ന്നും നടത്തി വരാറുണ്ട്. കേട് വന്ന ഭാഗം മുറിച്ച് മാറ്റിയാലും വീണ്ടും വളര്ന്ന് വരാനുള്ള കഴിവും കരളിനുണ്ട്. മദ്യപാനം, അമിതവും ഹീനവുമായ ഭക്ഷണങ്ങള്, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളൊക്കെ കരളിനെ സമ്മര്ദത്തിലാക്കുകയും നിരവധി രോഗങ്ങള്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സിറോസിസ്. ‘യകൃദുദരം’ എന്ന പേരിലാണ് ആയുര്വേദത്തില് ഇതറിയപ്പെടുക. കരളിലെ കോശങ്ങളൊക്കെ നശിച്ച് വടുക്കള് കെട്ടി കട്ടിപിടിച്ച് പ്രവര്ത്തനരഹിതമായിത്തീരുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. സിറോസിസ് ബാധിക്കുന്നതോടെ സ്വാഭാവിക മൃദുത്വം നഷ്ടമായി കരള് കല്ലുപോലെയാകുന്നു. സ്വയം സുഖപ്പെടുത്താനുള്ള കഴിവും കരളിന് ഇതോടെ നഷ്ടമാകും. കാരണങ്ങള്സിറോസിസിനിടയാക്കുന്ന പ്രധാന കാരണം മദ്യപാനമാണ്. ഹെപ്പറ്റൈറ്റിസ് അടക്കമുള്ള പല കരള് രോഗങ്ങളും നേരത്തെ കണ്ടത്തെി ശ്രദ്ധയോടെ ചികിത്സിച്ചില്ളെങ്കില് ക്രമേണ സിറോസിസിനിടയാക്കാറുണ്ട്. അണുബാധകള്, വിക്ഷബാധ, പാരമ്പര്യ രോഗങ്ങള്, പിത്തനാളി അടഞ്ഞുപോവുക, ഇവയും സിറോസിസിനിടയാക്കും. ഫാറ്റി ലിവര് യഥാസമയം ചികിത്സിക്കുന്നതും സിറോസിസ് വരാതിരിക്കാന് സഹായകമാകും. ലക്ഷണങ്ങള്തുടക്കത്തില് മറ്റ് കരള്രോഗങ്ങള് പോലത്തെന്നെ സിറോസിസിലും രോഗലക്ഷണങ്ങള് ഒന്നും തന്നെ കാണാറില്ല. പ്രശ്നങ്ങള് ഗുരുതരമായ ശേഷം മാത്രം രോഗം തിരിച്ചറിയുന്നവരും ഉണ്ട്. വിശപ്പില്ലായ്മ, ക്ഷീണം, വയറ്റില് അസ്വസ്ഥത തുടങ്ങിയവ ചിലരില് കാണുന്നു. എന്നാല് രോഗം ശക്തി പ്രാപിക്കുന്നതോടെ വയറില് വെള്ളം കെട്ടിനില്ക്കുക, തൊലിപ്പുറത്ത് ചില പ്രത്യേക ആകൃതിയില് രക്തക്കുഴലുകള് തെളിഞ്ഞ് കാണുക, രക്തം ഛര്ദിക്കുക, മൂക്കിലൂടെ രക്തം വരിക, മലത്തില് രക്തം കലരുക തുടങ്ങിയ ലക്ഷണങ്ങള് ഉണ്ടായിരിക്കും. മദ്യം സിറോസിസിന് വഴിയൊരുക്കുന്നതെങ്ങനെ?മദ്യത്തെ വിഷകരമായ രാസപദാര്ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. അതിനാല് മദ്യത്തിന്െറ ദോഷഫലങ്ങള് ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യം ശരീരത്തിലത്തെുന്ന നിമിഷം മുതല് തന്നെ അതിന്െറ പ്രവര്ത്തനം തുടങ്ങും. ആമാശയത്തിലത്തെുന്ന മദ്യത്തിന്െറ 20 ശതമാനത്തോളം അവിടെവെച്ച് തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. ശേഷിക്കുന്ന 80 ശതമാനം ചെറുകുടലിലെ ത്തി അവിടെനിന്ന് കരളിലേക്ക് സംസ്കരിച്ച് നിര്വീര്യമാക്കാനായി എത്തുന്നു. ഉപാപചയത്തത്തെുടര്ന്നുണ്ടാകുന്ന രാസ പദാര്ഥങ്ങളും ഫ്രീറാഡിക്കലുകളും മദ്യത്തെക്കാള് അപകടകാരികളാണ്. ഇവ കരള്കോശങ്ങളുടെ നാശത്തിനും നിര്വീക്കത്തിനും ഇടയാക്കുന്നു. തുടര്ന്ന് സംയോജിത കലകള് അടിഞ്ഞ് കൂടി വടുക്കള് കെട്ടി കരള് കട്ടിയുള്ളതാകുന്നു. സിറോസിസ് ബാധിക്കുന്നതോടെ കാര്യക്ഷമത കരളിന് നഷ്ടമാകുന്നു. സിറോസിസ് - സങ്കീര്ണതകള്കരള് കോശങ്ങള് നശിക്കുന്നതിനെ തുടര്ന്ന് പലതരത്തിലുള്ള സങ്കീര്ണതകള് ഉണ്ടാകാറുണ്ട്. നീര്ക്കെട്ട്സിറോസിസ് ഗുരുതരമാകുന്നതോടെ വയറ്റില് വെള്ളം കെട്ടി നില്ക്കുക, കാലുകളില് നീര് കെട്ടി നില്ക്കുക തുടങ്ങിയവ ഉണ്ടാകുന്നു. രക്തസ്രാവംരക്തം കട്ട പിടിക്കാന് സഹായിക്കുന്ന പ്രോട്ടീനുകള് കരളിലാണ് നിര്മിക്കുക. കരളിന്െറ പ്രവര്ത്തനം തകരാറിലാകുന്നതോടെ ഈ പ്രോട്ടീനുകള് ഉണ്ടാകാതെ രക്തസ്രാവത്തിന് വഴിയൊരുക്കും. നിസ്സാര കാരണങ്ങള് കൊണ്ടുപോലും മൂക്കിലൂടെയും കുടലിലൂടെയും രക്തസ്രാവമുണ്ടാകുന്നു. പിത്താശയക്കല്ലുകള്സിറോസിസ് മൂലം പിത്തനീരിന്െറ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട് പിത്താശയക്കല്ലുകള് രൂപം കൊള്ളുന്നു. മഞ്ഞപ്പിത്തംകരളിനെ ബാധിക്കുന്ന രോഗങ്ങളെല്ലാം മഞ്ഞപ്പിത്തത്തിനിടയാക്കാറുണ്ട്. വീര്ത്ത് പൊട്ടുന്ന രക്തക്കുഴലുകള്സിറോസിസ് ഗുരുതരമാകുമ്പോള് കരളിലേക്കുള്ള പ്രത്യേക രക്തചംക്രമണ സംവിധാനത്തിന് തടസ്സം നേരിടുകയും സിരകള് അമിത മര്ദത്തിന് വിധേയരാകുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന അമിത മര്ദം മറ്റ് രക്തക്കുഴലുകളെയും ബാധിക്കുന്നു. അന്നനാളം, ആമാശയം, മലാശയം എന്നിവിടങ്ങളിലെ രക്തക്കുഴലുകള് വീര്ത്ത് പൊട്ടാനിടയാക്കുന്നു. കൂടാതെ പ്ളീഹ വീര്ക്കുക, വയറില് വെള്ളം കെട്ടി നില്ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നു. അബോധാവസ്ഥതകരാറ് സംഭവിക്കുന്നതോടെ വിഷവസ്തുക്കളെ നിര്വീര്യമാക്കാനുള്ള കഴിവ് കരളിന് ഇല്ലാതാകുന്നു. അതിനാല് പല വിഷ വസ്തുക്കളും മസ്തിഷ്കത്തിലത്തെി രോഗിയെ അബോധാവസ്ഥയിലേക്ക് നയിക്കുന്നു.കൂടാതെ സിറോസിസ് ഗുരുതരമാകുന്നത് കരളിനെ ബാധിക്കുന്ന അര്ബുദത്തിനും ഇടയാക്കാറുണ്ട്. ചികിത്സനിരവധിയിനം സസ്യ ഒൗഷധികളെ കരള് രോഗ ചികിത്സയില് ഉപയോഗപ്പെടുത്താറുണ്ട്. കീഴാര്നെല്ലി, കിരിയാത്ത്, ചിറ്റമൃത്, ബ്രഹ്മി, തിപ്പലി, കൊന്ന, തകര, മുത്തങ്ങ, കടുക് രോഹിണി, നെല്ലിക്ക, പര്പ്പടകപ്പുല്ല്, മഞ്ചട്ടി, കറ്റാര് വാഴ, കയ്യോന്നി, മഞ്ഞള്, വിഴാലരി തുടങ്ങിയവ അവയില് ചിലതാണ്. വിഷാംശങ്ങള് നീക്കി കരള് കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിച്ചും, വൈറസിനെ നിര്വീര്യമാക്കിയും, കരള് വീക്കം കുറച്ചും വയറിലെ നീര്ക്കെട്ട് ശമിപ്പിച്ചും ഇത്തരം ഒൗഷധങ്ങള് കരളിന് കരുത്തേകുന്നു. അവസ്ഥകള്ക്കനുസരിച്ച് വിശേഷ ചികിത്സകളും നല്കുന്നു. സിറോസിസ് ഒഴിവാക്കാന്മദ്യപാനം പൂര്ണമായും ഉപേക്ഷിക്കുകപച്ചക്കറികള്, ഇലക്കറികള്, പച്ചപ്പയര് വര്ഗങ്ങള്, തവിട് കളയാത്ത ധാന്യങ്ങള്, പാട മാറ്റിയ പാല്, മലര്, ഓട്സ്, റാഗി, ഓറഞ്ച്, ആപ്പിള്, കരിമ്പിന് നീര്, പേരക്ക, നാരങ്ങ ഇവ ഭക്ഷണത്തില് പെടുത്തുന്നത് കരളിന്െറ ആരോഗ്യത്തിന് ഗുണകരമാണ്.കടുപ്പമുള്ള കാപ്പി, കോളകള്, ഡാല്ഡ, വെണ്ണ, നെയ്യ്, കൃത്രിമ മധുരവും നിറവും ചേര്ത്ത ഭക്ഷണ പദാര്ഥങ്ങള്, പേസ്ട്രി, ചുവന്ന മാംസം ഇവ ഒഴിവാക്കുന്നത് കരളിന് ഗുണകരമാണ്.ഫാറ്റി ലിവര് പോലെയുള്ള കരള് രോഗങ്ങള് നിസ്സാരമായി കാണാതെ ചികിത്സ തേടുക.മിതമായി നിത്യവും വ്യായാമം ശീലമാക്കുക.

വൃക്ക-രോഗം

നാടന് കോഴിയുടെ മുട്ടയുടെ വെള്ള, കദളിപ്പഴം, നല്ലെണ്ണ, വെണ്ണ ഇവയുടെ മിശ്രിതം രക്തത്തിലെ CREATININE നില കുറയ്ക്കാന് സഹായകമാണ്. ഒരു മുട്ടയുടെ വെള്ളയില് ഒരു സ്പൂണ് നല്ലെണ്ണയും, ഒരു സ്പൂണ് വെണ്ണയും ചേര്ത്ത് അതില് ഒരു കദളിപ്പഴം നന്നായി അടിച്ചു ചേര്ത്ത് രണ്ടു നേരമായി സേവിക്കുക.

ജലദോഷം | സൈനസൈറ്റിസ്

കാന്താരിച്ചീനിയുടെ ഇല അരച്ച് രാത്രിയില് മൂക്കിന്റെ മുകളില് പുരട്ടുക. രാവിലെ ചൂടുവെള്ളത്തില് കഴുകിക്കളയുക. അഞ്ചു ദിവസം കൊണ്ട് സൈനസൈറ്റിസ് മാറിക്കിട്ടും. ജലദോഷം മാറാനും ഉത്തമം. മുയല്ച്ചെവിയന് (EMILIA SONCHIFOLIA) അരച്ച് ഉച്ചിയില് (നെറുകയില്) വെച്ചാല് സൈനുസൈറ്റിസ് മാറും ഇത് ചെയ്തു നോക്കുക.

മൂത്രാശയ രോഗങ്ങള്

മൂത്രാശയം, ഹൃദയം, ശിരസ്സ് എന്നിവയാണ് മനുഷ്യശരീരത്തിലെ പ്രധാന മര്മ്മങ്ങള്. ഇവ മൂന്നിനെയും കൂടി മഹാമര്മ്മങ്ങള് എന്ന് പറയുന്നു. ഇവയെ ബാധിക്കുന്ന രോഗങ്ങള് പൊതുവെ കഷ്ടസാധ്യങ്ങളെന്നു പറയാം.ആധുനിക കാലഘട്ടത്തിന്റെ രോഗങ്ങളായി മാറിയ പ്രമേഹം, മൂത്രാഘാതം മുതലായ രോഗങ്ങള് ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ഈ പറഞ്ഞ കാര്യങ്ങള്ക്ക് മുഖ്യമായ അടിസ്ഥാനം മൂത്രാശയം ആണ്. 'സര്വ്വേഷാം പുനഃ മൂത്രാരോഗാണാം അധിഷ്ഠാനം വസ്തിഃ' എന്നാണ് ആചാര്യമതം.കുപിതങ്ങളായ ദോഷങ്ങള് മൂത്രത്തോട് ചേര്ന്ന് മൂത്രാശയത്തിലെത്തി അവിടെ വിവിധ തരത്തിലുള്ള പ്രക്രിയകളിലൂടെ മൂത്രാശയരോഗങ്ങള്ക്ക് ഇടയാക്കുന്നു.ആയുര്വേദത്തില് മൂത്രാശയരോഗങ്ങളെ പ്രധാനമായും കാരണഭേദേന മൂന്നായി തരംതിരിച്ചിരിക്കുന്നു. 1. മൂത്രകൃച്ഛ്റം (മൂത്രാല്പത), 2. മൂത്രാഘാതം (മൂത്രതടസ്സം) 3. മൂത്രാശ്മരി ( മൂത്രാശയകല്ല്) എന്നിവയാണ്. 1. മൂത്രകൃച്ഛ്റം (മൂത്രാല്പത) വളരെ ബുദ്ധിമുട്ടോടുകൂടിയോ അതിവേദനയോടുകൂടിയോ കുറഞ്ഞ മാത്രയില് മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രകൃച്ഛ്റം. കാരണം തെറ്റായ ആഹാര വിഹാരാദികളാല് വാതാദിദോഷങ്ങള് അസന്തുലിതാവസ്ഥ പ്രാപിച്ച് മൂത്രത്തോടു കൂടിച്ചേര്ന്ന്് മൂത്രാശയത്തില് എത്തി മൂത്രനാളികളെ സങ്കോചിപ്പിച്ച് അല്പമൂത്രതയ്ക്ക് കാരണമാകുന്നു. സാമാന്യചികിത്സാതത്വംമൂത്ര കൃച്ഛ്റത്തിനും വാത കഫങ്ങള്ക്കുമാണ് പ്രധാനമായും ദുഷ്ടി സംഭവിക്കുന്നത്. ഇതിന് സ്നേഹനം, സ്വേദനം, വിരേചനം എന്നിവയാണ് പ്രധാനമായും ശാസ്ത്രം അനുശാസിക്കുന്ന കര്മ്മങ്ങള്. രോഗബലവും രോഗിബലവും മനസ്സിലാക്കി വസ്തികര്മ്മങ്ങളും വിശിഷ്യ ഉത്തരവസ്തിയും ഫലപ്രദമാണ്. 2. മൂത്രാഘാതം (മൂത്രതടസ്സം) അല്പമാത്രയില് മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രകൃച്ഛ്റമെങ്കില് അപാന വായുവിന് ദുഷ്ടി സംഭവിച്ച് മൂത്രത്തെ പൂര്ണ്ണമായും തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് മൂത്രാഘാതം.'മൂത്രാഘാതോ മൂത്രാവരോധഃ' എന്ന ആചാര്യവചനം ഇത് കൂടുതല് സ്പഷ്ടമാക്കുന്നു. മൂത്രവേഗം നടക്കുന്നതിനാലും മൂത്രാശയത്തില് തങ്ങിനില്ക്കുന്ന മൂത്രത്തിനാലുമാണ് അപാനവായുവിന് വൈഗുണ്യം സംഭവിക്കുന്നത്. ചികിത്സാ തത്വംഈ അവസ്ഥയില് മൂത്ര പ്രവൃത്തിയെ സുഗമമാക്കുവാനായി മൂത്ര വൈരേചനീയ ഔഷധങ്ങളും മൂമ്പു പ്രതിപാദിച്ച ക്രിയാവിധികളും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് ഉത്തമം. 3. മൂത്രാശ്മരി (മൂത്രാശയക്കല്ല്) മേല്പറഞ്ഞ രോഗങ്ങള് യഥാവിധി ചികിത്സിക്കാത്തതുകൊണ്ടും മിസ്യാഹാര വിഹാരങ്ങള് കൊണ്ടും കഫപ്രധാനമായ ത്രിദോഷങ്ങള് കോപിച്ച് മൂത്രത്തോട് ചേര്ന്ന് മൂത്രാശയത്തില് എത്തിച്ചേരുന്നു. മൂത്രാശയത്തിലെ അപാനമായു വൈഗുണ്യം മൂത്രത്തെ തനിച്ചോ പിത്തം, കഫം, ശുക്ലം എന്നിവയോടുകൂടിയോ ശോഷിപ്പിക്കുന്നു. അങ്ങനെ ജലത്തില് ചെളി അടിയുന്നതുപോലെ മൂത്രാശയകല്ലുകള് ഉണ്ടാകുന്നു. ഈ കല്ലുകള് മൂത്രാശയത്തിലോ വൃക്കകളിലോ മൂത്രനാളികളിലോ ഉണ്ടാകും. ചികിത്സഈ രോഗം പ്രായേണ കഷ്ടസാധ്യമാണ്. ആരംഭാവസ്ഥയില് ഇത് ഔഷധസാധ്യവും ക്രമേണ ശാസ്ത്രസാധ്യവും ആകുന്നു. ജ്വരം, നാഭിപ്രദേശത്തും പാര്ശ്വഭാഗങ്ങളിലും വേദന, മൂത്രാശയത്തിന്റെ വീര്പ്പ്, മൂത്രമൊഴിക്കുമ്പോള് വേദനയും തടസ്സവും അനുഭവപ്പെടുക എന്നിവ പ്രാരംഭാവസ്ഥയുടെ സൂചനകളാണ്. ഈ അവസ്ഥയില് തന്നെ സ്നേഹനം, സ്വേദനം, വിരേചനം, വസ്തി, ഉത്തരവസ്തി ഇത്യാദി ക്രിയകള് യഥാവിധി ചെയ്താല് ഈ രോഗം പരിപൂര്ണ്ണമായും സുഖപ്പെടുത്താവുന്നതാണ്. മൂത്രാശയ രോഗങ്ങളില് സാമാന്യമായി ഉപയോഗിക്കാവുന്ന ഔഷധങ്ങള് • പുനര്ണവാദി കഷായം, അര്ദ്ധവില്വം, ബൃഹത്യാദി കഷായം, സുകുമാരം കഷായം, ത്രായന്ത്യാദി കഷായം, വീരതരാദി കഷായം • ചന്ദ്രപ്രഭ, ഗോക്ഷുരാദി ഗുളിക* ചന്ദനാസവം, പൂതികരഞ്ജാസവം, പുനര്ണവാസവം, കുമാര്യാസവം • ബൃഹത്യാദിഘൃതം, വസ്ത്യാമയാന്തക ഘൃതം • ധാത്രി ലോഹം ഒറ്റമൂലികള്* ഞെരിഞ്ഞില് പിടി ചതച്ച് കരിക്കില് ഒരു രാത്രി ഇട്ടുവെച്ച് രാവിലെ പിഴിഞ്ഞ് അരിച്ച് കുടിക്കുക.* പച്ച കൊത്തമല്ലി ഒരു ടേബിള്സ്പൂണ് വെട്ടിത്തിളയ്ക്കുന്ന ഒരു ലിറ്റര് വെള്ളത്തിലിട്ട് 10 മിനിറ്റ് അടച്ചുവയ്ക്കുക. ഒരു ഗ്ലാസ് വെള്ളത്തില് രണ്ട് ധന്വന്തരം ഗുളിക ചേര്ത്ത് കഴിക്കുക.*തഴുതാമ കഴുകി വൃത്തിയാക്കി അരച്ച് നെല്ലിക്കാ വലുപ്പത്തിലാക്കി കഴിയ്ക്കുന്നത് വളരെ ഉത്തമമാണ്.

തൈറോയിഡ്

ചെറുകടലാടി, നിലമ്പരണ്ട, നിലപ്പനക്കിഴങ്ങ് – ഇവ മൂന്നും ചേര്ത്തരച്ചു പാലില് സേവിച്ചാല് തൈറോയിഡ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ശമിക്കും കടുക്ക ശര്ക്കര ചേര്ത്തരച്ച് ചിറ്റമൃതിന് നീരില് കഴിക്കുക. ചിറ്റമൃത്, അമൃത് എന്ന് രണ്ടു ചെടികള് ഉണ്ട്. ചിറ്റമൃത് ആണ് വേണ്ടത്. കഴലയില് നീര്, മുട്ടിന് നീര് തുടങ്ങി ശരീരത്തില് നീര്ക്കോളുള്ള പനികള് വന്നാല് മാറാന് ഉത്തമം. അന്നനാളത്തില് കാന്സര് ആവിര്ഭവിക്കുമ്പോള് ഉണ്ടാകുന്ന പനി മാറാന് അത്യുത്തമ ഔഷധം. ഹൈപ്പര് തൈറോയിഡിസം (HYPERTHYROIDISM), ഹൈപ്പോ തൈറോയിഡിസം (HYPOTHYROIDISM) രണ്ടും മാറുന്നതായി അനുഭവം.

ബി പി കുറയാന്

മുന്തിരി പഴചാറില് അല്പം ജീരകം പൊടിച്ചിട്ട് കുടിച്ചാല് ആരംഭ നിലയില് ഉള്ള രക്ത സമ്മര്ദ്ധം കുറയും . പഴക്കമുള്ള രക്ത സമ്മര്ദ്ദം ഉള്ളവര് കുടിച്ചാല് രക്ത സമ്മര്ദ്ധം നിയന്ത്രിക്കും . രക്ത സമ്മര്ദ്ദം കുറക്കാന് വളരെ നല്ല മരുന്ന് എന്ന് സിദ്ധം നീര് മരുതിന് പട്ട 200 ഗ്രാം ,ജീരകം -100 ഗ്രാം , ഗ്രാമ്പൂ -100 ഗ്രാം ,മഞ്ഞള് -100 ഗ്രാം ഇവകള് ഒന്നായി ചേര്ത്തു പൊടിച്ചു സൂക്ഷിക്കുക .അതില് നിന്നും 5 ഗ്രാം അളവില് എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തില് തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി രാവിലെയും വൈകുന്നേരവും കുടിക്കുക രക്ത സമ്മര്ദ്ധം കുറയും വാഴപ്പൂ അഥവാ വാഴ ചുണ്ട് അല്ലെങ്കില് വാഴ കൂമ്പിന്റെ മരുത്വ ഗുണങ്ങള് : രക്ത ശുദ്ധിക്ക് : ആഴ്ചയില് രണ്ടു ദിവസം വാഴ കൂമ്പു തോരന് വെച്ചോ മറ്റു രീതിയിലോ കഴിച്ചാല് രക്തത്തില് ഉള്ള അനാവശ്യ കൊഴുപ്പുകള് നീങ്ങി രക്ത ശുദ്ധി ഉണ്ടാകും. രക്ത കുഴലില് അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന് അളവ് കൂടും .ഇതില് അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്ദ്ധം കുറയും .അനീമിയ നീങ്ങും

മഞ്ഞപ്പിത്തം

ഉഷ്ണകാലാവസ്ഥയില് വളരെയധികം കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം . പ്രധാനമായും ശുചിത്വമില്ലായ്മയാണ് രോഗത്തിന് കാരണമാകുന്നത്. ത്വക്ക് , കണ്ണ് തുടങ്ങിയവയ്ക്ക് മഞ്ഞ നിറം ബാധിക്കുന്നതാണ് ഇതിന്റെ പ്രകടമായ രോഗലക്ഷണം. കരളിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കുന്നിനാല് മഞ്ഞപ്പിത്തം കാമല എന്നാണ് ആയുര്വേദത്തില് അറിയപ്പെടുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന പിത്തരസത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന തകരാറുകളാണ് മഞ്ഞപ്പിത്തം എന്ന രോഗത്തിന് കാരണമാകുന്നത്. പിത്തരസത്തിന് നിറം നല്കുന്ന വര്ണവസ്തുവായ ബിലിറൂബിനിന്റെ അളവ് രക്തത്തില് ക്രമാതീതമായി വര്ദ്ധിക്കുന്നതാണ് കണ്ണുകളിലും മറ്റും മഞ്ഞനിറം പ്രത്യക്ഷപ്പെടാന് കാരണം.ഹെപ്പറ്റൈറ്റിസ് എ , ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ മഞ്ഞപ്പിത്തം രണ്ടുതരത്തിലുണ്ട് .യഥാസമയം ചികിത്സിച്ചില്ലെങ്കില് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് ഇത്. മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരള് നിര്മ്മിക്കുകയും അത് പിത്താശയത്തില് സംഭരിച്ച് അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ നിര്മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന് നിറം നല്കുന്ന ബിലിറുബിന് എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളില് 0.2 മി.ലി മുതല് 05 മി.ലി. വരെയാണ്. ഇതില് കൂടുതലായി പിത്തരസം രക്തത്തില് കലര്ന്നാല് കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു. കണ്ണുകളില് വെളുത്ത ഭാഗത്ത് (കണ്ജങ്ക്റ്റൈവ) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു. ചിലപ്പോള് നഖങ്ങള്ക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിര്ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില് തന്നെ ലഭിച്ചില്ല എങ്കില് രോഗം മൂര്ച്ഛിക്കുന്നതിനും രക്തത്തില് ബിലിറുബിന് 4 മില്ലീഗ്രാം മുതല് 8 മില്ലീഗ്രാമോ അതില് ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തില് ബിലിറുബിന്റെ അളവ് കൂടുമ്പോള് അത് മൂത്രത്തിലൂടെ പുറത്തുപോകാന് തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലര്ന്ന നിറത്തിലോ കാണപ്പെടുന്നു. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകള്, ആഹാരത്തിന് രുചിയില്ലായ്മ, ഛര്ദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു. മഞ്ഞപ്പിത്ത രോഗബാധയുടെ ലക്ഷണങ്ങള് 1. കണ്ണിനും ത്വക്കിനും പുറമെ മലമൂത്രാദികള്ക്കും മഞ്ഞനിറം.2. വിശപ്പില്ലായ്മ3. ഛര്ദ്ദി4. ശരീരമാസകലം പുകച്ചില്5. കടുത്ത ദാഹം6. കഠിനമായ ക്ഷീണം 7. പനി8. സന്ധികളിലും പേശികളിലും വേദന ആധുനിക ഗവേഷണഫലമായി മഞ്ഞപ്പിത്തത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ് കരളില് നിന്നും ചെറുകുടലിലേക്കുള്ള പ്രവാഹത്തിന് തറ്റസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്ത്രസം കെട്ടിക്കിടന്ന് രക്തത്തില് വ്യാപിക്കുന്നതാണ് ഈ രോഗത്തിന്റെ കാരണം. സള്ഫാഡൈയാസിന് പോലെയുള്ള അലോപ്പതിമരുന്നുകളുടെ ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ വിഭഗത്തിലെ മഞ്ഞപ്പിത്തത്തിന് രോഗലക്ഷണങ്ങള് വളരെ സാവധാനം മാത്രമാണ് പ്രകടമാകുന്നത്. പിത്തവാഹിനിയില് തടസ്സം ഗുരുതരാവസ്ഥയിലാണ് എങ്കില് 30മില്ലീഗ്രാം/100മില്ലീഗ്രാം എന്ന തോതില് വരെ പിത്തരസ-രക്ത അനുപാതം ഉണ്ടാകാം. ഇത്തരം മഞ്ഞപ്പിത്തത്തില്, പിത്തരസത്തിലെ ഘടകങ്ങള് ത്വക്ക്നടിയില് വരെ വ്യാപിക്കുന്നതിനാല് ശരീരമാസകലം അസഹ്യമായ ചൊറിച്ചില് ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പോ കറുപ്പോ നിറങ്ങളില് ഉണ്ടാകാറുണ്ട്. ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസ് ചില രോഗങ്ങള് (മലമ്പനി, രക്തക്കുറവ്),വൈറസ്, രാസപദാര്ത്ഥങ്ങള് (കാര്ബണ് ടെട്രാക്ലോറൈഡ്, ആള്ക്കഹോള്, ക്ലോറോഫോം, ഫോസ്ഫറസ്, ഫെറസ്, സള്ഫേറ്റ് എന്നിവ) മൂലം രക്തത്തിലുള്ള ശ്വേതരക്താണുക്കള് നശിക്കുകയും, തത്ഫലമായി കരള് കൂടുതലായി ബിലിറുബിന് ഉത്പാദിപ്പിക്കുകയും ഇങ്ങനെ നിര്മ്മിക്കുന്ന ബിലിറുബിന് പിത്തരസത്തിലൂടെ വിസര്ജ്ജിക്കുന്നതിന് കരളിന് കഴിയാതിരിക്കുകയും ചെയ്യുന്നു. ആവശ്യത്തില്ക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിന് മൂത്രത്തിലൂടെ പുറത്തുകളയുന്നതിന് വൃക്കകള്ക്ക് കഴിയാതിരിക്കുകയും ചെയ്താല്, ഇത് രക്തത്തില് കെട്ടിക്കിടക്കുന്നതിന് ഇടയാവുകയും ചെയ്യും. ഇങ്ങനെ രക്തത്തില് കെട്ടിക്കിടക്കുന്ന ബിലിറുബിന് മഞ്ഞപ്പിത്തം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം മഞ്ഞപ്പിത്തത്തില് ചൊറിച്ചില് ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളില് വിസര്ജ്ജിക്കുകയും ചെയ്യുന്നു. ഇന്ഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ് ദഹനപ്രക്രിയയില് പ്രോട്ടീനുകളുടെ വിഘടനം നടക്കുമ്പോള് ഉണ്ടാകുന്ന സിസ്റ്റൈന് എന്ന അമിനോ ആസിഡിന്റെ അഭാവം ലിവര് സിറോസിസ് തുടങ്ങിയ രോഗങ്ങളും ഇത്തരത്തില് പകരുന്ന മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. ഇത് കരള്, പ്ലീഹ തുടങ്ങിയ അവയവങ്ങളില് രോഗം ഉണ്ടാകുന്നതിന് കരണമാകുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളായ അസ്വസ്ഥത,ക്ഷീണം എന്നിവ വളരെ പെട്ടെന്ന് കാണപ്പെടുന്നു. രോഗിയുടെ രക്തത്തിലും മലത്തിലും ഈ രോഗത്തിന്റെ അണുക്കള് ഉണ്ടാകാറുണ്ട്. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്ജ്ജനം, വൃത്തിഹീനമായ ഭക്ഷണപദാര്ത്ഥങ്ങള്, വെള്ളം എന്നീ മാധ്യമങ്ങള് രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. മഞ്ഞപ്പിത്തരോഗിക്ക് കുത്തിവയ്ക്കുന്നതിന് ഉപയോഗിച്ചതും അണുവിമുക്തമാക്കാത്തതുമായ സൂചി എന്നിവയുടെ ഉപയോഗവും രോഗം പരത്തുന്നതിന് സഹായക ഘടകങ്ങളാണ്[1]. വൈറല് ഹെപ്പറ്റൈറ്റിസ് ചികിത്സകള് അല്ലോപ്പതിയില് ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകള് ഇല്ല. രോഗലക്ഷണങ്ങള്ക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്. ആയുര്വേദം,മഞ്ഞപ്പിത്തചികിത്സയില് മറ്റേതു ചികിത്സാ ശാസ്ത്രത്തിനെക്കാള് പ്രാധാന്യം നല്കുന്നു ഹോമിയോപ്പതിയിലും ചികിത്സ ലഭ്യമാണ്. ആയുര്വേദചികിത്സ ത്രിദോഷങ്ങള് അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുര്വേദം നിഷ്കര്ഷിക്കുന്നു. മഞ്ഞപ്പിത്ത രോഗചികിത്സയില് വളരെ പ്രാധാന്യമുള്ള ഔഷധസസ്യം കീഴാര്നെല്ലിയാണ്. കീഴാര്നെല്ലി പാല്ക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനല്കുന്നു. ഇതിന് ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തില് സേവിക്കുന്നത് നല്ലതാണ്. കൂടാതെ അമൃതിന്റെ നീര് തേന് ചേര്ത്തുകഴിക്കാം. ശംഖുപുഷ്പം മുലപ്പാലുചേര്ത്ത് അരച്ച് കണ്ണില് ഒഴിക്കുന്നതും നല്ലതാണ്. മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള് , മദ്യം , പുകവലി എന്നിവ പാടെ ഉപേക്ഷിക്കുക. ഉപ്പില്ലാത്ത ആഹാരം കഴിക്കുക. ഇളനീര് വെള്ളം , കരിമ്പ് നീര്, മുന്തിരി നീര്, പാല് , പഴവര്ഗ്ഗങ്ങള് , മധുരം ഇവയെല്ലാം ആഹാരത്തില് ഉള്പ്പെടുത്തുക . ദ്രാക്ഷാദി കഷായം, പുനര്നവാദി കഷായം, വാശാഗുളുച്യാദി കഷായം എന്നിവയ്ക്ക് പുറമെ ഒട്ടേറെ മരുന്നുകള് ആയുര്വേദത്തില് മഞ്ഞപ്പിത്തത്തിനെതിരെ ലഭ്യമാണ്. ഔഷധങ്ങള് വിപത്തിചൂര്ണ്ണം (മലശോധനയ്ക്ക് ഉപയോഗിക്കുന്നു)ധാത്രി ലേഹംധാത്ര്യാരിഷ്ടംകല്യാണഘൃതംനിംബത്രിഫലാദിക്വാദംപുനര്വാദികഷായംവാശനിംബാദികസ്ഹായം ത്രിഫലാദികഷായംനാഗരപാല്ക്കഷായംചിത്രകാദി ചൂര്ണ്ണംത്രിവൃതാദിലേഹ്യംപഥ്യമണ്ഡൂരവടികയകൃതരിവൗഹംചിത്രകാദിലൗഹംപര്പ്പടാദ്യരിഷ്ടം ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീര്, നെല്ലിക്കാനീര്, കരിമ്പിന് നീര്, മുന്തിരിനീര്, മധുരം, പാല്, സൂചിഗോതമ്പ്, പഴവര്ഗ്ഗങ്ങള് എന്നിവ ആഹാരത്തില് ഉള്പ്പെടുത്തുന്നത് നന്നായിരിക്കും. ഇറച്ചി, മീന്, എണ്ണയുപയോഗിച്ചുകൊണ്ടുള്ള ആഹാരം മദ്യം ,പുകവലി തുടങ്ങിയവ നിര്ത്തേണ്ടതാണ • കീഴാര്നെല്ലി ഇന്തുപ്പ് ചേര്ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില് ഉരുട്ടിയെടുത്ത് വെറുംവയറ്റില് വിഴുങ്ങുക. • കീഴാര്നെല്ലി സമൂലം അരച്ച് പാലില് ചേര്ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. • ശതാവരിക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്ത്ത് കഴിക്കാം. • പഴുത്ത മാങ്ങ നീരില് തേന് ചേര്ത്ത് കഴിക്കാം . • മൈലാഞ്ചിയുടെ തളിരിലകളുടെ നീര് കുടിക്കുക. • മാവിന്റെ തളിരിലകള് അരച്ച് ഇളനീരില് ചേര്ത്ത് രാവിലെ കഴിക്കുക. • കരിമ്പിന് നീരും നെല്ലിക്കാനീരും സമം ചേര്ത്ത് അതിരാവിലെ തന്നെ സേവിക്കുക. • കീഴാര് നെല്ലി, കഞ്ഞുണ്ണി വേര് എന്നിവ പശുവിന് പാലില് അരച്ചുകഴിക്കുക. • പൂവാംകുരുന്നില വേര് പശുവിന് പാലില് അരച്ചു കഴിക്കുക. • മാവിന് തളിര് ഇളനീര് വെള്ളത്തിലരച്ച് സേവിക്കുക. • തഴുതാമ വേര് പാലിലരച്ച് കലക്കി പഞ്ചസാര ചേര്ത്ത് കുടിക്കുക. • കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീരും പാലും ചേര്ത്ത് കുടിക്കുക. • ചിറ്റാമൃത്, മുന്തിരി, കരിമ്പ് ഇവയുടെ കഷായത്തില് പഞ്ചസാര മേമ്പൊടി ചേര്ത്ത് കഴിക്കുക. • ഒരുനുള്ള് ജീരകവും പൂവാംകുരുന്നിലയും കൂടി അരച്ച് പാലില് കലക്കി രാവിലെ കഴിക്കുക, • ദിവസേന മഞ്ഞളും കറിവേപ്പിലയും കടുക്കത്തോടും ചതച്ചിട്ട് മോര് കുടിക്കുക. • വെളുത്ത നൊച്ചിവേര് അരച്ച് മോരില് സേവിക്കുക. • ചിറ്റമൃത്, കരിമ്പ്, വേപ്പിന്തൊലി, മുന്തിരി എന്നിവ കൊണ്ടുള്ള കഷായത്തില് തേന് ചേര്ത്തു കഴിക്കുക. • മുള്ളങ്കി പച്ചക്ക് ചവച്ച് തിന്നുക . • കീഴാര് നെല്ലി അരച്ച് പാലിലോ ഇളനീരിലോ ചേര്ത്ത് അതിരാവിലെ കഴിച്ചാല് മഞ്ഞപ്പിത്തം ഇല്ലാതാവും. • വേപ്പിലനീരും തേനും ചേര്ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. • പാവലിന്റെ ഇല പിഴിഞ്ഞ നീര് ഓരോ സ്പൂണ് വീതം രണ്ട് കായവും ചേര്ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക. • മഞ്ഞപ്പിത്തമുള്ള കുട്ടികളെ രണ്ടുനേരം വെയില് കൊള്ളിക്കുന്നത് നല്ലതാണ്. • തേങ്ങാപാല് ശരീരത്തില് തേച്ച് പിടിപ്പിച്ച് മുഞ്ഞയിലയിട്ട് തിളപ്പിച്ച വെള്ളത്തില് കുളിപ്പിക്കുക. മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാന് രാവിലെ എണീറ്റയുടന് മൂത്രം ഒരു പാത്രത്തിലെടുത്ത് അതില് ചോറ് ഇട്ടു നോക്കുക. കുറച്ച് കഴിഞ്ഞ് വറ്റ് മഞ്ഞ നിറമാകുന്നുവെങ്കില് മഞ്ഞപ്പിത്തമുണ്ടെന്നര്ത്ഥം. കണ്ണിന്റെയുള്ളില് മഞ്ഞ നിറം കാണുകയും കൈകളിലും കാലുകളിലും മഞ്ഞ നിറം അനുഭവപ്പെടുകയും ചെയ്യും

അപസ്മാരം

''അപസ്മാരം'' ;; എന്തുകൊണ്ട് വരുന്നു? ഈ രോഗത്തിനെ അപസ്മാരം എന്ന് വിളിക്കാമോ? അപസ്മാരം എന്നാൽ എന്താണ്?'' കാലാന്തരത്തിൽ ഓർമ്മിക്കുവാനുള്ള കഴിവ് നശിപ്പിക്കുന്ന രോഗമത്രേ ''അപസ്മാരം ''' സ്മരിക്കുക = ഓർക്കുക അപ+സ്മരിക്കുക =ഓർമ്മ ഇല്ലാതാവുക മറവിരോഗം എന്ന അല്ഷിമെഴ്സിനെയല്ലേ അപസ്മാരം വിളിക്കേണ്ടത്?ഓർമ്മ ഇല്ലാതാവുക എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന രോഗത്തിനെ '' അപസ്മാരം''' എന്നാണ് വിളിക്കുന്നത് അങ്ങിനെയെങ്കിൽ എന്തിനാണ് അപസ്മാരം പിടി പെടുമ്പോൾ '''മൂക്കിലൂടെയും വായിലൂടെയും നുരയും പതയും വരുന്നത്? മറവി കൂടുതൽ ഉള്ള മനുഷ്യരെല്ലാം ഓർമ്മക്കുറവുള്ളവരാണ് ..പക്ഷേ അവർക്കൊന്നും വായിലൂടെ നുരയും പതയും വരുന്നില്ല അപ്പോൾ അപസ്മാരം ഓർമ്മക്കുറവുണ്ടാക്കുന്ന രോഗമാണോ ? ഓർമ്മ ഇല്ലാതാവുന്ന അല്ഷിമേഴ്സ് ബാധിച്ച മനുഷ്യർക്കും ഓർമ്മ കുറയുന്നവർക്കും വായിൽ നിന്നോ മൂക്കിൽ നിന്നോ നുരയോ പതയോ വരുന്നില്ല എന്നതും നമ്മളെ ചിന്തിപ്പിക്കുന്നു '' അങ്ങിനെയെങ്കിൽ എന്താണ് ''അപസ്മാരം '' (ആധുനിക ശാസ്ത്രം ഇതിനെ nervous system ത്തിന്റെ തകരാറാണ് എന്ന് പറഞ്ഞ് ഞരമ്പുകളെ ചികിത്സിക്കുന്നു) ഞരമ്പുകളുടെ തകരാറോ ബെലഹീനതയോ അല്ല രോഗകാരണം കാരണം ആയുർവേദത്തിന്റെ തറവാടായ ''അഥർവ്വം'' എന്താണ് പറയുന്നത് എന്ന് നോക്കാം '' ഭക്ഷണത്തിലൂടെയോ ജ്ലപാനത്തിലൂടെയോ ശരീരത്തിൽ എത്തുന്ന മലിനമായ എന്തിനെയും ശരീരം പുറംതള്ളും കൂടുതൽ മാലിന്യവസ്തുവിനെ ശരീരം വയറിളക്കത്തിലൂടെയും. വിശപ്പ് കെടുത്തുന്ന പനി സീകരിച്ചും. ത്വ് ക്കിൽ കൂടി വയർപ്പിച്ചും പുറംതള്ളും നെഞ്ചിൽ കഫം കൂടിയാൽ ചുമ വരുത്തി കഫത്തെ പുറംതള്ളും കണ്ണിൽ വരുന്നതിനെ കണ്ണിൽ പീളയിലൂടെ പുറത്തുവിടുന്നു തലനീരിനെ മൂക്കൊലിപ്പാക്കിയും തുമ്മിയും ഇല്ലാതാക്കുന്നു അങ്ങിനെ ശരീരം ദുഷിച്ച എന്തിനെയും തള്ളിക്കളയുന്നു .ഇവ പുറത്തു പോകാതിരുന്നാൽ അഴുക്കുകൾ കെട്ടി കിടക്കുകയും അവ ഏത് അവയവ ഭാഗത്താണോ ആ ഭാഗം നശിക്കുകയോ കേടുവരികയോ ചെയ്യും. കൂടുതൽ കേട്ടികിടന്നാൽ രെക്തം ദുഷിക്കും മസ്ഥിഴക്ക ഭാഗത്തേക്ക് ദുഷിച്ച രെക്തമെത്തും എത്തിയാൽ മരണം ഉറപ്പ്.. കഫ രൂപത്തിൽ തലച്ചോറിന്റെ ഭാഗത്ത് അഴുക്ക് കുമിഞ്ഞു കൂടുന്നുതൽസ്സമയം. പ്രാണ രേക്ഷാർത്ഥം ശരവേഗത്തിൽ അവയെ അക്രെമിച്ചു പുറം തള്ളുന്ന. ഈ അഴുക്കു പുറത്തു പോകുന്ന സമയം വരെ രോഗി ഗോഷ്ട്ടികൾ കാണിക്കുന്നു. രോഗിയുടെ ഈ അവസ്ഥ ആദ്യ മായി കാണുന്നവൻ ഭയപ്പെടും. നിമിഷങ്ങൾ ക്കുള്ളിൽ ദുർഗെന്ധമുള്ള നുരയും പതയും മൂക്കിൽ കൂടി തുപ്പുന്നു ഇതു മണത്തു നോക്കിയാൽ മലത്തിനെക്കാളും മോശഗെന്ധമാണിതിന് .ഈ അവസ്ഥയെ ''അപസ്മാരം'' എന്നി വിളിക്കുന്നു ഭക്ഷണ ക്രെമക്കേടുകൾ മൂലം അഴുക്കു കെട്ടി നില്ക്കുന്നു അവയെയെല്ലാം ശരീരം നിർമാജനം ചെയ്യുന്നു അങ്ങിനെ ജീവനെ നില നിർത്താൻ ആൽത്മാവ് ചെയ്യുന്ന ക്രീയയെ അപസ്മാരം എന്നല്ല വിളിക്കേണ്ടത് പ്രാണരക്ഷാ മാർഗ്ഗം എന്നാണ് വിളിക്കേണ്ടത് മലബന്ധം അപസ്മാരത്തിനു കാരണമാകാം ഉറക്കകുറവും ഉറങ്ങാൻ അനുവധിചില്ലെങ്കിലും കുട്ടികളിൽ രോഗാവസ്ഥ ഉണ്ടാക്കും അടിഞ്ഞു കൂടുന്ന അലോപ്പതി മരുന്നും രോഗത്തിന് കാരണമാണ് എങ്കിൽ മറുമരുന്ന് എന്താണ് ? പ്രായം കൂടുതൽ ഉള്ളവരിലും രോഗം മാറാതിരിക്കാൻ കാരണം എന്താണ് ? കൃത്രിമ സുഗന്ധ ലേപനങ്ങൾ രോഗം അയാളിലും ശോസിക്കുന്ന നമ്മിലും ഉണ്ടാക്കുന്നു മണമുള്ള സോപ്പുകൾ ആണ് അല്ഷിമെഴ്സിനും അപസ്മാരത്തിനും കാരണം ചന്ദന ത്തിരികൾ എന്ന് വിളിക്കുന്ന തിരികൾ ആണ് രോഗകാരണം അലുമിനിയം പാത്രങ്ങൾ ആണ് രോഗകാരണം നോണ് സ്റ്റിക്ക് പാത്രങ്ങൾ ആണ് രോഗകാരണം ശരിനത്തിനകത്ത് കൈവിഷം പോലെ (എട്ടുകാലി തേൾ ചീമുട്ട ഇവ ഉണക്കി പൊടിച്ചു ഭക്ഷണം വഴി ശത്രുവിനു കൊടുക്കുന്നത് രോഗം നീണ്ടു നിന്നേക്കാം english madison നും വിഷം തന്നെയാണ് ഇതും അപസ്മാരം വരുത്തി വെക്കും) ദേഷ്യo വരുമ്പോൾ മറവി കൂടുന്നു പകയും കോപവും രോഗം മൂർചിപ്പിക്കുന്നു എങ്കിൽ അഗ്നിയും ജലവും കണ്ടാൽ രോഗം ഉണ്ടാകാൻ കാരണം എന്താണ് ? ജലാശയങ്ങൾ കണ്ടാൽ മൂർചിക്കുന്ന രോഗമാണോ അപസ്മാരം ?? തീ കണ്ടാൽ രോഗാവസ്ഥ കൂടുന്നുവോ ?? അഗ്നിയും ജലവും രോഗം കൂട്ടുന്നില്ല മറിച്ച് രോഗം കുറയ്ക്കുകയാണ് ചെയ്യുന്നത് എന്ന സത്യo നിങ്ങളറിയുക "" അഗ്നികൊണ്ടും ജലം കൊണ്ടും ലോകത്ത് നിന്നും മാറ്റാൻ പറ്റുന്ന രോഗമാണ് അപസ്മാരം''' ദേവദാരു കൊണ്ട് അഗ്നിഹോത്രം ചെയ്തു അപസ്മാരം മാറ്റാം ജലാശയത്തിൽ നീന്തിച്ചും അപസ്മാരം തുടച്ചു നീക്കാം

ആണിരോഗം

കഞ്ഞിവെള്ളത്തില് ഇന്തുപ്പുചാലിച്ചു പുരട്ടുക.  കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയില് ചാലിച്ചു പുരട്ടുക.

കുഴിനഖം

കറ്റാര് വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.  പച്ചമഞ്ഞള് വേപ്പെണ്ണയിലരച്ച് കുഴി നഖമുള്ള വിരലില്തേക്കുക.  കത്തി നില്ക്കുന്ന നിലവിളക്കിലെ തിരിയിലൂടെ എണ്ണ കുഴിനഖത്തില് ഒഴിക്കുക.  എരിക്കിന് പാല് ഇടുക.  നാടന്മഞ്ഞളും മെയിലാഞ്ചി ഇലയും സമം ചേര്ത്ത് അരച്ച് നഖം പൊതിഞ്ഞു കെട്ടുക

ബുദ്ധിയുണ്ടാകാന്

ബ്രഹ്മി, മഞ്ഞള് എന്നിവ പിഴിഞ്ഞ നീര് ഒന്നിച്ചോ വെവ്വേറെയോ കൊടുക്കുക. സാരസ്വതാരിഷ്ടം കഴിക്കുക. പ്രായമനുസരിച്ച് മാത്രം. ഗോമൂത്രം അരിച്ചെടുത്ത് അതില് സമം തേന് ചേര്ത്ത് കൊടുക്കുക. വയമ്പില് സ്വര്ണകമ്പി അടിച്ചുകേറ്റി ചാണയില് അരച്ച് ദിവസവും കൊടുക്കുക. ഇരട്ടിമധുരവും ഇപ്രകാരം കൊടുക്കാവുന്നതാണ്.

കൂര്ക്കംവലി

10 ഗ്രാം വെളുത്തുള്ളി ഇടിച്ചു ചതച്ചു അതിന്റെ പുകച്ചില് തോന്നാത്ത അളവില് ശര്ക്കര ചേര്ത്തു രാത്രി കിടക്കുന്നതിനു മുന്പ് കഴിച്ചിട്ട് കിടന്നാല് ശ്വാസ നാള ത്തില് ഉണ്ടാകുന്ന നീര് കെട്ടു മാറി ശ്വസനം നേരെ ആകുമ്പോള് കൂര്ക്കംവലി കുറയും എന്ന് പാരമ്പര്യ വൈദ്യം പറയുന്നു

അസിഡിറ്റി പരിഹാരം

സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്റാസിഡുകള് ഉപയോഗിക്കുക എന്നതാണ്. എന്നാല് അതില്ലാതെ പ്രകൃതിദത്തമായ ചില മാര്ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല് മരുന്നുകളുടെ ദോഷഫലങ്ങള് ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ രീതിയില് അസിഡിറ്റി പരിഹരിക്കാനുള്ള വഴികള്വാഴപ്പഴം - ഉയര്ന്ന പി.എച്ച് മൂല്യമുള്ള ആല്ക്കലി ധാതുക്കള് ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല് സമൃദ്ധമാണ് വാഴപ്പഴം. ഉയര്ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന് സഹായിക്കും. അതിനാല് തന്നെ അസിഡിറ്റിയെ ചെറുക്കാന് പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന് ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില് നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന് നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള് തുളസിയില് അടങ്ങിയിട്ടുണ്ട്. അള്സറിനെ തടയാന് സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന് തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല് അമിതമായ അസിഡിറ്റിയും, വയറ്റില് ഗ്യാസുണ്ടാവുന്നതും തടയാന് തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.തണുത്ത പാല് കാല്സ്യത്താല് സമ്ബുഷ്ടമായ പാല് വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന് കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില് കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്ക്കാതെ വേണം തണുത്ത പാല് കുടിയ്ക്കാന്. പാലില് ഒരു സ്പൂണ് നെയ്യ് കൂടിച്ചേര്ത്താല് മികച്ച ഫലം കിട്ടും.ജീരകം മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന് സഹായിക്കുന്ന ജീരകം ശാരീരികപ്രവര്ത്തനങ്ങള് സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള് പരിഹരിക്കാനും, അള്സര് ഭേദപ്പെടുത്താനും ആയുര്വേദത്തില് ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല് ഫലം കിട്ടാന് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന് സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന് നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്ത്തും.തേങ്ങാവെള്ളം തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന് പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്. തൈര് പാല് കുടിയ്ക്കുവാന് പ്രശ്നമുള്ളവര്ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില് നിന്നും ആശ്വാസം നല്കുകയും ചെയ്യും.

ഗ്യാസ് ട്രബിള്

ഗ്യാസ്ട്രമ്പിളിന് ആയുര്വേദം……. ഗ്യാസ്ട്രബിള് ഉപദ്രവകാരിയല്ല. എന്നാല് ശാരീരിക അസ്വസ്ഥതകള് ഏറെയാണ്. ജീവിതശൈലിയില് അല്പമൊന്നു ശ്രദ്ധിച്ചാല് ഗ്യാസ്ട്രബിള് അകറ്റി നിര്ത്താവുന്നതേയുള്ളൂ.ജോലിത്തിരക്കുകള്ക്കിടയില് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന് ശ്യാംമിന് കഴിയാറേയില്ല. വിശപ്പുണ്ടെങ്കിലും അത് കടിച്ചമര്ത്തിവയ്ക്കും. ഭക്ഷണം കഴിക്കാന് സമയം കണ്ടെത്തുമ്പോഴേക്കും വയറ്റില് അസ്വസ്ഥതകള് തുടങ്ങിയിട്ടുണ്ടാവും. വയറു വീര്ക്കലിന്റെയും ചെറിയ ശബ്ദങ്ങളുടെയും രൂപത്തില് ആ അസ്വസ്ഥതകള് പുറമേ പ്രകടമാകുകയും ചെയ്യും. ഉദരസംബന്ധമായ രോഗങ്ങള് അലട്ടുന്നവരില് ഭൂരിപക്ഷത്തിനും ഗ്യാസിന്റെ അസ്വസ്ഥതകളാണ്. അല്പം ആഹാരം കഴിച്ചാല്പോലും വയറ് വീര്ക്കുക, വയറിനുള്ളില് പുറമേ കേള്ക്കത്തക്കവിധത്തില് ശബ്ദം, നെഞ്ചില് ഭാരം കയറ്റിവച്ചതുപോലുള്ള അസ്വസ്ഥത, നെഞ്ചെരിച്ചില്, പുളിച്ചുതികട്ടല്, ഓക്കാനം, വായില് പുളിവെള്ളം തികട്ടിവരിക, തുടര്ച്ചയായ ഏമ്പക്കം എന്നിങ്ങനെ പോകുന്നു ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്. ചിലരില് കടുത്ത മലബന്ധവും ഉണ്ടാകാറുണ്ട്. ശല്യമാകുന്ന അസ്വസ്ഥതകള്ഗ്യാസ്ട്രബിള് ഉപദ്രവകാരിയല്ല. എന്നാല് ശാരീരിക അസ്വസ്ഥതകള് ഏറെയാണ്. ജീവിതശൈലിയില് അല്പമൊന്നു ശ്രദ്ധിച്ചാല് ഗ്യാസ്ട്രമ്പിള് അകറ്റി നിര്ത്താവുന്നതേയുള്ളൂ. പ്രമേഹം, രക്തസമ്മര്ദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവരുടെ അവസ്ഥകൂടി കണക്കിലെടുത്തു മാത്രമേ ഗ്യാസ്ട്രബിള് പൂര്ണമായി ശമിപ്പിക്കാനുള്ള ഔഷധങ്ങള് നിര്ദ്ദേശിക്കാന് കഴിയൂ.ആഹാരത്തില് താല്പര്യക്കുറവ്, വയറിനുള്ളില് ഉരുണ്ടുകയറ്റം, നെഞ്ചുരുക്കം, ഇടയ്ക്കിടെ ഏമ്പക്കം, തലവേദന, പിടലിവേദന, തലയുടെ പുറകില് പെരുപ്പ്, മഞ്ഞനിറത്തിലുള്ള വെള്ളം ഛര്ദ്ദിക്കുക, മലശോധനയുടെ രീതിയില് വ്യത്യാസം, കീഴ് വായു പോകുക എന്നീ ലക്ഷണങ്ങള് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങളാണ്.സ്വയം ചികിത്സയിലൂടെ രോഗലക്ഷണങ്ങളെ മൂടിവയ്ക്കാന് ശ്രമിക്കുന്നത് അള്സര് പോലുള്ള രോഗങ്ങള്ക്കു കാരണമാകുന്നു. ഒഴിവാക്കേണ്ടത്ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാരവിഹാരങ്ങളും ജീവിതശൈലിയും പാശ്പാത്യ ഭക്ഷണരീതിയും ഗ്യാസ്ട്രബിളിനുള്ള മുഖ്യ കാരണങ്ങളാണ്.ശരീരത്തിന് ഹിതമല്ലാത്ത ആഹാരപാനീയങ്ങള്, പാലും മീനുംപോലുള്ള വിരുദ്ധ ആഹാരങ്ങള്, ആഹാരം കഴിച്ചാലുടന് പചനവ്യൂഹത്തെ മരവിപ്പിക്കുന്ന ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണം കഴിക്കുക, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്തുക്കള്, എണ്ണയില് വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായവ, കേടാകാതിരിക്കാനും പഴക്കം അറിയാതിരിക്കാനുമായി രാസപദാര്ഥങ്ങള് ചേര്ത്ത ഭക്ഷണം ഇവയെല്ലാം ഗ്യാസ്ട്രബിളിന് വഴിവയ്ക്കും. ഗ്യാസ് ട്രബിളിനുള്ള മറ്റു കാരണങ്ങള്ആഹാരം കഴിച്ച ഉടനുള്ള ഉറക്കം, വിശന്നാലും ആഹാരം കഴിക്കാതിരിക്കുക, ആഹാരകാര്യത്തിലുള്ള സമയനിഷ്ഠയില്ലായ്മ, ആഹാരം കഴിക്കുമ്പോള് വെള്ളം കുടിക്കുക, കഴിച്ച ആഹാരം പൂര്ണമായി ദഹിക്കും മുമ്പ് വീണ്ടും ആഹാരം കഴിക്കുക,ഉരുളക്കിഴങ്ങ്, ചെറുപഴം, തുവരപ്പരിപ്പ്, എരിവ്, ഇവയുടെ അമിതഉപയോഗം. മദ്യപാനവും പുകവലിയും അമിതമാകുക.അമിത മനസംഘര്ഷങ്ങള്, ആധി, ഭയം, ഉത്കണ്ഠ എന്നിവ ഗ്യാസ്ട്രബിള് ക്ഷണിച്ചുവരുത്തുന്നവയാണ്.മുകളില് പറഞ്ഞ കാരണങ്ങളാല് വാതാദിദോഷങ്ങള് വര്ധിച്ച് പാചകാഗ്നിയെ കെടുത്തുന്നു. ഇതുമൂലം എത്ര ലഘുവായ ആഹാരം കഴിച്ചാലും ദഹിപ്പിക്കുവാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ദഹിക്കാതെയുള്ള അവസ്ഥയില് ആഹാരം ആമാശയത്തില് കെട്ടിനിന്ന് പുളിച്ചു തികട്ടുന്നു. അതുവഴി കഴിക്കുന്ന ആഹാരത്തിന്റെ ദഹനവും ആഗീരണവും തകരാറിലാകും. എന്തു കഴിച്ചാലും ഭാഗികമായി മാത്രം ദഹിച്ച് കെട്ടിക്കിടന്ന് ദുഷിച്ച് അമ്ലസ്വഭാവത്താല് പുളിച്ചുതികട്ടലും മനംപുരട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നു.ദഹിക്കാതെ ദുഷിച്ച ഭക്ഷണവസ്തുക്കളില് ബാക്ടീരിയയുടെ പ്രവര്ത്തന ഫലമായി വായു ഉണ്ടാകുന്നു. ഇത് ഏമ്പക്കരൂപത്തില് പുറന്തള്ളപ്പെടും. ഈ വായുവിനെ ഫലപ്രദമായി പുറത്തുവിടാന് ആമാശയത്തിന് കഴിഞ്ഞാല് ഗ്യാസ്ട്രബിളിന്റെ ശല്യം ശമിക്കുന്നതാണ്. ദഹനശക്തി വര്ധിപ്പിക്കുന്ന മരുന്നുകളും പഥ്യാഹാരങ്ങളും ഇതിനൊപ്പം നല്കുന്നു. ഗ്യാസ്ട്രബിള് ഒഴിവാക്കാന്സമയംതെറ്റി ഭക്ഷണം കഴിക്കുന്ന അല്ലെങ്കില് കിഴങ്ങുവര്ഗങ്ങള് കഴിക്കുന്ന എല്ലാവര്ക്കും ഗ്യാസ്ട്രമ്പിള് ഉണ്ടാകുന്നില്ലല്ലോ. മിക്കവര്ക്കും ഇങ്ങനെ ഒരു സംശയം തോന്നാം. ഓരോരുത്തരുടെയും ശരീരപ്രകൃതിയിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. നല്ല ദഹനശക്തിയുള്ളവരില് ഗ്യാസ്ട്രബിള് ഉണ്ടാകില്ല.ഹിതവും മിതവുമായ ആഹാരം കൃത്യസമയത്തു നന്നായി ചവച്ചരച്ചു കഴിക്കണം.തണുത്ത ഭക്ഷണപാനീയങ്ങളും എണ്ണയില് വറുത്തതും മുളകും മസാലയും കൂടുതല് ചേര്ത്തതുമായ ഭക്ഷ്യവസ്തുക്കള് ഒഴിവാക്കുന്നതാണ് നല്ലത്. മനസ് സംഘര്ഷരഹിതവും സ്വസ്ഥവും പ്രസന്നവുമായിരിക്കാന് ശ്രദ്ധിക്കണം. ചായയും കാപ്പിയും ഒരു ദിവസം രണ്ടെണ്ണത്തില് കൂടരുത്. പുകവലിയും മദ്യപാനവും പൂര്ണമായി ഉപേക്ഷിക്കുക. വെളുത്തുള്ളിയും കുരുമുളകും ചേര്ത്ത രസവും കറിവേപ്പിലയും മഞ്ഞളും ചേര്ത്തുകാച്ചിയ മോരും ധാരാളം ഉപയോഗിക്കാവുന്നതാണ്. മായം ചേര്ത്ത ഭക്ഷണപാനീയങ്ങള് അജിനോമോട്ടോ ചേര്ത്ത ചൈനീസ് ഭക്ഷണങ്ങള് ഇവ വര്ജിക്കണം. ഔഷധങ്ങള്ഗന്ധര്വഹസ്താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള് വിദഗ്ധ മേല്നോട്ടത്തില് ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിളിന് ഫലപ്രദമാണ്. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല് കുടിക്കുന്നത് ഗ്യാസിട്രമ്പിളിന്റെ അസ്വസ്ഥതകള് കുറയ്ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്ഥലത്ത് തുടര്ച്ചയായി ഇരിക്കുന്നത് കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനം തകരാറിലാക്കാം. അതിനാല് ഓഫീസിലും മറ്റും തുടര്ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ്് നടക്കുക. ഗ്യാസ് ട്രബിളിള് അകറ്റാന്അയമോദകം ചേര്ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച് തേന്ചേര്ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരില് കഴിക്കുക. മുരിങ്ങയില തോരന്വച്ച് ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരില് കഴിക്കുക.ചുക്ക്, ഗ്രാമ്പു, ജീരകം, ഏലയ്ക്കാ ഇവ സമം പൊടിച്ച് മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച് തേന്ചേര്ത്ത് ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്്ക്കാ വെളുത്തുള്ളി ഇവ ചേര്ത്ത് മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില് രാത്രി കഴിക്കുക.

കടപ്പാട് : www.nilaorganic.com

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate