অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പകലുറക്കം നല്ലതോ!

പകലുറക്കം എല്ലാവരേയും മോഹിപ്പിക്കുന്ന ഒരു കാര്യമാണ്. ഉച്ചക്ക് ഒരു കുഞ്ഞു പൂച്ചയുറക്കം എല്ലാവരും ആഗ്രഹിക്കുന്നുമുണ്ട്. പ്രായഭേദമെന്യെ കണ്ടുവരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകലുറങ്ങാറുണ്ട്.പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ ഉറങ്ങാത്തവരല്ല പലപ്പോഴും പകല്‍ ഉറങ്ങാറ്. പകലുറക്കം ശരീരത്തിനു വളരെ നല്ലതാണെന്ന് പലരും കരുതുന്നു. പതിനഞ്ചൊ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായി പലരും അവകാശപ്പെടുന്നു. ആ കുഞ്ഞു ഉറക്കത്തിനു ശേഷം നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും മാനസികോല്ലാസം വര്‍ദ്ധിക്കുമെന്നും പറയുന്നു.

വാതം

ആയുര്‍വേദം എന്ന ശാസ്ത്രശാഖ പകലുറക്കത്തിനെപ്പറ്റി വളരെ വ്യക്തമായ രീതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനത്തില്‍ പകലുറക്കത്തിനെപ്പറ്റി ആയുര്‍വേദം എന്തു പറയുന്നു എന്നതിനെപ്പറ്റി വിശദീകരിക്കുന്നു. ആയുര്‍വേദത്തിലെ ഏറ്റവും പ്രാഥമികമായ ആശയമാണ് വാത പിത്ത കഫ ദോഷങ്ങള്‍. വാതം വായുവിനെയും പിത്തം അഗ്നിയെയും കഫം ജലത്തിനെയും പ്രതിനിധീകരിക്കുന്നു. ഇവയുടെ കൃത്യമായ സന്തുലിതാവസ്ഥയാണ് ആയുര്‍വേദത്തില്‍ ആരോഗ്യം എന്നറിയപ്പെടുന്നത്. ഒന്ന് മറ്റൊന്നിനെക്കാള്‍ ഒരിക്കലും മെച്ചമൊ കുറഞ്ഞതോ അല്ല.

ഈ മൂന്നു ദോഷങ്ങളും നാല് മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.

നാലു മണിക്കൂര്‍ ആ പ്രത്യേക ദോഷം സജീവമായിരിക്കും. ആ ദോഷത്തിനിണങ്ങിയ പ്രവര്‍ത്തികള്‍ ആ സമയത്ത് ചെയ്യാന്‍ കഴിഞ്ഞാല്‍ ശരീരം ശാന്തമായിരിക്കും. തളര്‍ച്ചയോ മറ്റു ബുദ്ധിമുട്ടുകളോ അതിനുണ്ടാവില്ല. ഒാരോ സമയത്തും ഏത് ദോഷങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നു മനസ്സിലാക്കണം. ഒപ്പം തന്നെ ആ ദോഷത്തിനു അനുകൂലമായ പ്രവര്‍ത്തികള്‍ ഏതെന്നും അറിയണം. പ്രകൃതിയുടെ താളത്തിനൊപ്പിച്ചു ശരീരത്തിനെ പൊരുത്തപ്പെടുത്താന്‍ കഴിഞ്ഞാല്‍ ശരീരത്തിനും മനസ്സിനും സുഖവും സന്തോഷവും ലഭിക്കും.കഫദോഷം രാവിലെ ആറു മണി മുതല്‍ പത്തു മണി വരെയുള്ള സമയത്ത് മുന്നിട്ടു നില്‍ക്കും ഈ സമയത്ത് ശരീരം സജീവമായിരിക്കണം. ഈ സമയത്ത് കിടന്ന് ഉറങ്ങിക്കൂടാ. വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഉറങ്ങിയാല്‍ ശരീരത്തിലെ ആന്തരാവയങ്ങള്‍ നന്നായി പ്രവര്‍ത്തിക്കില്ല. അത് ശരീരത്തിനു ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

ആയുര്‍വേദ വിധി പ്രകാരം ഒരു ദിവസത്തെ പ്രധാന ഭക്ഷണം ഉച്ച ഭക്ഷണമാണ്. അതുകൊണ്ട് പ്രഭാതഭക്ഷണം ഏറ്റവും ലഘുവായിരിക്കണമെന്ന് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. കഫദോഷത്തിനു ആധിപത്യമുള്ള ഈ സമയത്ത് അതുകൊണ്ടു തന്നെ ഭക്ഷണവും ലഘുവാകുന്നതാണുത്തമം. കൂടാതെ ലഘുവായി പ്രഭാതഭക്ഷണം കഴിച്ചാല്‍ ഉറക്കം തൂങ്ങുകയുമില്ല.

വാതദോഷത്തിന്റെ ആധിപത്യം

പിത്തദോഷത്തിന്റെ ആധിപത്യം രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ്. പിത്ത എന്നാല്‍ ശരീരത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന അഗ്നിയെ സൂചിപ്പിക്കുന്നു. ഈ സമയത്ത് ശരീരത്തിനു ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ കഴിയും. അങ്ങനെ ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തികള്‍ക്കുള്ള ഊര്‍ജ്ജം സംഭരിക്കാനും കഴിയും. അതുകൊണ്ടാണ് ഒരു ദിവസത്തെ പ്രധാനഭക്ഷണം ഉച്ചക്ക് കഴിക്കണമെന്നു ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നത്. ഈ സമയത്ത് ശരീരത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ദഹനപ്രക്രിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം കുറവായിരിക്കും.വാതദോഷത്തിന്റെ ആധിപത്യം ഉച്ചക്ക് രണ്ടു മണി മുതല്‍ ആറു മണി വരെയുള്ള സമയത്താണ്. ഈ സമയം ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമാണ്. പക്ഷെ ഈ സമയത്ത് ഉറക്കം തൂങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ട് ഏറ്റവും സന്തോഷകരവും ആസ്വദിച്ച്‌ ചെയ്യാവുന്നതുമായ ജോലികള്‍ ഈ സമയത്ത് ചെയ്യുക.വാതപിത്തകഫ ദോഷങ്ങളുടെ ഈ ചംക്രമണം ഒരിക്കലും നിലക്കാതെ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും.ആയുര്‍വേദം പകലുറക്കത്തിനു വ്യക്തമായ നിയമാവലി അവതരിപ്പിക്കുന്നു. ചിലര്‍ക്ക് ഉറങ്ങാമെന്നും ചിലര്‍ യാതൊരു കാരണവശാലും ഉറങ്ങരുതെന്നും ആയുര്‍വേദം അനുശാസിക്കുന്നുണ്ട്. അത് ആരെല്ലാമെന്നു നോക്കാം.

അല്പനേരം ഉറങ്ങാം.

തുടര്‍ച്ചയായി കുറെ നേരം പഠിക്കുന്ന കുട്ടികള്‍ക്ക് ഇടക്ക് അല്‍പ നേരം ഉറങ്ങാം. ഇത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.

പ്രായമായവര്‍ക്ക് അവരുടെ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുക്കാന്‍ അല്പനേരം ഉറങ്ങാം.

പാട്ടുകാര്‍ ഇടയില്‍ അല്പനേരം ഉറങ്ങുന്നത് വാതദോഷത്തിന്റെ സമതുലിതാവസ്ഥക്ക് സഹായിക്കും.

പെട്ടെന്നു ദേഷ്യം വരുന്നവര്‍ കുറച്ച്‌ നേരം ഉറങ്ങിയാല്‍ മനസ്സ് ശാന്തമാകും.

ഏതെങ്കിലും തരത്തിലുള്ള ഒാപ്പറേഷനു വിധേയരായവര്‍ അല്പം ഉറങ്ങുന്നത് നല്ലതാണ്. രോഗം എളുപ്പം ഭേദമാകാന്‍ ഇത് സഹായിക്കും.

കഠിനമായ ശാരീരികാദ്ധ്വാനം ചെയ്യുന്നവര്‍ അല്പനേരം ഉറങ്ങുന്നത് ശരീരത്തിന്റെ തളര്‍ച്ച കുറക്കും.

ശരീരഭാരം വര്‍ദ്ധിപ്പിക്കാനാഗ്രഹിക്കുന്നവരും പോഷകങ്ങളുടെ കുറവുള്ളവരും ഉറങ്ങുന്നത് നല്ലതാണ്.

കടുത്ത മാനസികസംഘര്‍ഷങ്ങളില്‍ കൂടി കടന്നു പോകുന്നവര്‍ അല്പം ഉറങ്ങുന്നത് നല്ലതാണ്. അല്പനേരം എല്ലാം മറക്കാന്‍ ഇത് സഹായിക്കും.

മദ്യം കഴിച്ച്‌ ഹാങ്‌ഒാവര്‍ ഉള്ളവര്‍ അല്പം ഉറങ്ങിയാല്‍ ആ ബുദ്ധിമുട്ട് മാറും.

പകലുറക്കം ഒഴിവാക്കേണ്ട ആളുകള്‍ താഴെപ്പറയുന്നവരാണ്.

ത്വക്ക് രോഗങ്ങള്‍, നീര് എന്നിവയുണ്ടാകാം. പ്രതിരോധശക്തി കുറയും. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയും. എന്നിവയൊക്കെയാണ് പകലുറങ്ങുന്നത് കൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍.

പകല്‍ ഉറങ്ങുന്നത് അവനവന് നല്ലതാണോ അല്ലെയൊ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പ്രശ്നങ്ങള്‍ ഉണ്ടാക്കി പരിഹരിക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലത് അവ ഉണ്ടാവാതെ സൂക്ഷിക്കുന്നതാണ്.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate