অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നേടാം ആരോഗ്യകരമായ ജീവിതം...

നേടാം ആരോഗ്യകരമായ ജീവിതം...

  1. യോഗയുടെ പ്രത്യേകതകള്‍
  2. നേടാം ആരോഗ്യകരമായ ജീവിതം
  3. ക്യാരറ്റിലുടെ രോഗപ്രതിരോദം
  4. സമ്പൂര്‍ണമീ തണ്ണിമത്തന്‍
  5. കൂള്‍ കൂള്‍ വേനല്‍
  6. കൃത്യവും മിതവും വേനല്‍ ആഹാരം
  7. നീലക്കടല മികച്ച ഭക്ഷ്യവിഭവം
  8. രോഗങ്ങളെ നേരിടാന്‍ ജുസിലൂടെ
  9. മാനസിക സമ്മര്‍ദ്ദത്തെ എങ്ങനെ കൈപിടിയിലാക്കാം
  10. വേണ്ടത് ആരോഗ്യമുള്ള സൗന്ദര്യം
  11. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്
  12. ആസ്ത്മയും വ്യായാമവും
  13. ശരീരത്തിന്റെ ഇന്ധനം കാര്‍ബോഹൈഡ്രേറ്റ്
  14. ഇനി കഴിക്കാം പച്ചക്കറികളും പഴങ്ങളും
  15. ഹാപ്പി കിഡസ് സ്മാര്‍ട്ട് കിഡസ്
  16. കുളിയിലൂടെ ആരോഗ്യവും സൗന്ദര്യവും
  17. തണുപ്പുകാലത്തെ നേരിടാം
  18. പ്രഭാത ഭക്ഷണം പ്രഥമ പ്രധാനം
  19. ഇനി നടക്കാം, ആരോഗ്യവാനായി
  20. പൊണ്ണതടി കൈക്കുളില്‍
  21. അതിശ്രേഷ്‌ടമി ശുദ്ധവെള്ളം

യോഗയുടെ പ്രത്യേകതകള്‍

1.യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല
2. ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു
3. ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല
4. ക്ഷീണം തോന്നാതിരിക്കുന്നു
5. ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു
6. ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു.
7.സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു.
8.എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല
9.ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു
10. വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത്
11. യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു
12. യോഗാഭ്യാസത്തിന് പണചിലവ് വരുന്നില്ല
13. ആത്മീയ ഉണര്‍വ്വ്് ലഭിക്കുന്നു
14. ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.
15. ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു.
16. സ്ത്രീപുരുഷന്‍ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം. യോഗ ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.
2. മനസിന്റെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കുക
3. കര്‍മ്മശക്തി വളര്‍ത്തി പുതിയ സംസ്‌ക്കാരം രൂപപ്പെടുത്തുന്നു.
4. ശരീരം, മനസ്, ബുദ്ധി ഇവ ശുദ്ധമാക്കുന്നു.
5. രോഗങ്ങള്‍ അകന്നു പോകുന്നു.
6. ചിന്താശക്തി വര്‍ദ്ധിക്കുന്നു.
7. ബുദ്ധി വികാസം ഉണ്ടാകുന്നു.
8. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിച്ച് യുവത്വം നിലനിര്‍ത്തുന്നു.
9. ഏകാഗ്രത കൂടുന്നു.
10. രോഗഭയം മാറി രോഗപ്രതിരോധശക്തി ശരീരത്തിനും മനസിനും ലഭിക്കുന്നു.
11. പ്രാണായാമം മൂലം മനോ നിയന്ത്രണം കൈവരുന്നു.
12. കൂടുതല്‍ രക്തശുദ്ധീകരണം നടക്കുന്നു.
13. മനസില്‍ ക്രിയാത്മക ചിന്തകള്‍ ഉടലെടുക്കുന്നു.
14. ശ്വാസ സംബന്ധമായ മിക്ക രോഗങ്ങളും അകന്നു പോകുന്നു.
15.ഉന്മേഷവും പ്രസരിപ്പും കൂടുന്നു.
16.ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.
17. ടെന്‍ഷന്‍ അകന്നു പോകുന്നു.
18. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നു.
19.രക്ത ചംക്രമണം കൂടുന്നു.
20.ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
21. ആന്തരീക ഗ്രന്ഥികള്‍ ശക്തി പ്രാപിക്കുന്നു.
22. പ്രാണശക്തി വര്‍ദ്ധിക്കുന്നു.
23. ശരീര ലാഘവം അകന്നു പോകുന്നു.
24. ജരാനരകള്‍ അകന്നു പോകുന്നു.
25. വ്യക്തിവികാസം ഉണ്ടാകുന്നു.

നേടാം ആരോഗ്യകരമായ ജീവിതം

 

നമ്മുടെ തീന്‍ മേശകള്‍ ഫാസ്്റ്റുഫുഡ് കൈയ്യടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെയും നിരവധി രോഗങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടത് ഉണ്ട്. അമിതമായ കൃത്യമായ നിറങ്ങളും, കൊഴുപ്പും എണ്ണയും ഒക്കെ ധാരാളം ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം ഫാസ്റ്റ് ഫുഡിനോടൊപ്പം നാം സൗജന്യമായി നേടുന്ന ചില മാരകരോഗങ്ങള്‍ ഭാവിയിലെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇതിനെക്കാള്‍ ഉത്തമം നല്ല ശുദ്ധമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നമ്മുടെ ദൈനംദിന ജീവിത രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തികച്ചു നല്ല ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും. മാത്രവുമല്ല ഈ പച്ചക്കറിയിലൂടെയും പഴവര്‍ഗ്ഗങ്ങളിലൂടെയും നമ്മുടെ ശരീരത്തെ അലട്ടുന്ന ചില രോഗങ്ങള്‍ക്ക് ഒരു വലിയ പരിധിവരെ ആശ്വാസം ലഭിക്കുന്നു. കാരണം ഇവയില്‍ ധാരാളം വൈറ്റമിന്‍, മിനറല്‍സ്, ശുദ്ധമായ ജലാംശം , പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കേളോറേഫില്‍, തുടങ്ങി ഒരു മനുഷ്യശരീരത്തില്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഇവയിലൂടെ ലഭിക്കുന്നു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് വളരെ നല്ലതാണ്. ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഫ്രൂട്ട് ജൂസ് എസന്‍സ് എന്നിവ ശരീരത്തിന് നല്ലതല്ല. എന്നാല്‍ ശരിക്കും ഗുണനിലവാരമുള്ള ജൂസുകള്‍ ഇന്ന് ലഭിക്കുന്നുണ്ടെങ്കിലും ശരിയായി വായിച്ചു നോക്കി മാത്രം ഉപയോഗിക്കുക.
ആഹാരത്തിന് മുന്‍മ്പോ പിന്‍മ്പോ ജൂസ് കുടിക്കുന്നത് നല്ലതാണ്. ചില രോഗങ്ങളും അവയ്ക്കുള്ള പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ചുവടെ ചേര്‍ക്കുന്നു.

1. മുഖക്കുരു: ക്യാരറ്റ്, വെള്ളരിക്ക,കീഴങ്ങു വര്‍ഗ്ഗങ്ങള്‍, ധാന്യം
2. വിളര്‍ച്ച : പയറു വര്‍ഗ്ഗങ്ങള്‍, ബീറ്റ്‌റൂട്ട്, ക്യാബേജ്, അയമോദകം.
3. സന്ധി വീക്കം: ക്യാരറ്റ്, വെള്ളരിക്ക, കാബേജ്, മധുരമുള്ളങ്കി
4. ആസ്മ – ക്യാബേജ്, ക്യാരറ്റ്, മധുരമുളങ്കി
5. ബ്ലഡ് പ്രഷര്‍ – ബീറ്റ് റൂട്ട്, വെള്ളരിക്ക, ചീര
6. എല്ലിന്- പയറുവര്‍ഗം, ക്യാരറ്റ്, തക്കാളി കിഴങ്ങ്
7.ശ്വാസനാളരോഗം – സോയബീന്‍, മധുരമുളങ്കി, സെലറി
8. മലബന്ധം – ആപ്പിള്‍, ക്യാബേജ്, മുന്തിരിങ്ങാ ചീര
9. ചുമ – ചുവന്നുള്ളി
10 ദഹനകേട് – ഇഞ്ചി, നാരങ്ങ, ചീര
11.കരപ്പന്‍ : വെള്ളരിക്ക, മുള്ളങ്കിക്കിഴങ്ങ്
12.നേത്ര രോഗം – പയറു വര്‍ഗ്ഗം, ശതാവരിച്ചെടി, ബീറ്റുറ്യൂട്ട്
13. തളര്‍ച്ച – പയറു വര്‍ഗ്ഗം, ബീറ്റുറ്യൂട്ട്
14. മുടി കൊഴിച്ചില്‍ – പയറു വര്‍ഗ്ഗങ്ങള്‍, ക്യാബേജ്, വെള്ളരിക്ക
15.ഹൃദയാഘാതം – ബീറ്റ്‌റ്യൂട്ട്, പയറുവര്‍ഗ്ഗം, ശതാവരിച്ചെടി, ചുവന്നുള്ളി, ചീര, മധുരമുള്ളങ്കി
16. വൃക്കരോഗങ്ങള്‍ – പയറു വര്‍ഗ്ഗങ്ങള്‍, ബീറ്റ്്‌റ്യൂട്ട്, ക്യാബേജ്, വെള്ളരിക്ക, ശതാവരി
17. കരള്‍ രോഗം – പയറുവര്‍ഗ്ഗങ്ങള്‍, ബീറ്ററ്യൂട്ട്, ക്യാരറ്റ്, കാബജ്്, ചീര, തക്കാളി, മധുരമുള്ളങ്കി.
18. സോറിയാസ്സിസ് – വെള്ളരിക്ക
19. ചര്‍മ്മ രോഗത്തിന് – ക്യാബേജ്, ശതാവരി, ബീറ്റ് റൂട്ട്,ചീര, ചുവന്നുള്ളി, തക്കാളി മധുരമുള്ളങ്കി
20. വാതരോഗം – ശതാവരി.

ക്യാരറ്റിലുടെ രോഗപ്രതിരോദം

ശരീരത്തിന് ഏറെ ഗുണ നല്‍കുന്ന ഒരു പച്ചക്കറി ഇനമാണ് ക്യാരറ്റ്. കാശ്മീര്‍, ഹിമാലയം,യൂറോപ്പ്, നോര്‍ത്ത്ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ക്യാരറ്റ് ഉല്‍ഭവം. ഇന്ന് അത് ലോകം എങ്ങും വ്യാപിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള തെറോട്ടിന്‍(പ്രോ. വിറ്റമാന്‍ എ) വിറ്റാമിന്‍ സി., വിറ്റാമിന്‍ ഡി, പ്രോട്ടിന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, പോസ്ഫറസ്, അയണ്‍, വിറ്റാമിന്‍ ബി ബയോട്ടിന്‍, പോളിക് ആസിഡ്, പൊട്ടാസ്യം, സോഡിയം, മാഗ്നീഷ്യം കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വിശപ്പുണ്ടാവുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ക്യാരറ്റ് ഉത്തമമാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം നമ്മുടെ ദഹനപ്രക്രിയയെ സുഗമപ്പെടുത്തുന്നു. ഒരു ഉരുളകിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെ ആറു മടങ്ങാണ് ഒരു കാര്യറ്റില്‍ അടങ്ങിരിക്കുന്നത്. അതിനാല്‍ ഒരു ദിവസം ഒരു മനുഷ്യശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ക്യാരറ്റ് കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതുപോലെ കാര്യറ്റില്‍ അടങ്ങിരിക്കുന്ന കരോട്ടിന്‍ എന്ന പദാര്‍ത്ഥം കരളില്‍ വിറ്റാമിന്‍ എ ആയി ശേഖരിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വളരുന്ന കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ക്യാരറ്റിന് വളരെ പ്രാധാന്യം നല്‍കേണ്ടതാണ്. ക്യാരറ്റ് ജൂസായും അല്ലാതെയും പച്ചയ്ക്കും കഴിക്കുന്നത് വളരെ ഉത്തമമാണ്. ക്യാരറ്റ് ചവച്ചുകഴിക്കുന്നതിലൂടെ പല്ലുകള്‍ ബലം ലഭിക്കുകയും വൃത്തിയാകുകയും ചെയ്യുന്നു.
നുറുക്കിയ ക്യാരറ്റിനോടൊപ്പം അല്‍പ്പം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കരപ്പന്‍പോലുള്ള അസുഖങ്ങള്‍ക്ക് അത്യൂത്തമമാണ് കൂടാതെ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് ക്യാരറ്റ്. കുടലില്‍ ഉണ്ടാവുന്ന ദോഷകരമായ ബാക്ടീരിയ ഇല്ലാതാക്കുന്നതിന് ചെറുകുടില്‍ വീക്കം ഉണ്ടാകുന്നതിന് കുടലില്‍ ഉണ്ടാകുന്ന അല്‍സറിനും ക്യാരറ്റ് ജൂസ് വളരെ ഫലപ്രദമാണെന്ന് ചില വിദേശ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ ആവശ്യമില്ലാതെ യൂറിക് ആസിഡ് ഇല്ലാതാക്കുവാന്‍ ക്യാരറ്റ് ജൂസിന് സാധിക്കുന്നതുവഴി സന്ധി വാതത്തിനും കരള്‍ സഞ്ചിയില്‍ ഉണ്ടാവുന്ന കല്ലിനും കരള്‍ രോഗത്തിനും ശ്വാസകോശ രോഗങ്ങള്‍ക്കും ആശ്വാസം ലഭിക്കുന്നു.

ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജൂസോ , ക്യാരറ്റോ കഴിക്കുന്നതുവഴി ആരോഗ്യത്തിന് ഒപ്പം തന്നെ സൗന്ദര്യവും ലഭിക്കുന്നതാണ്. ശരീരത്തിന്റെ ചര്‍മ്മത്തിന് ആവശ്യമുള്ള വൈറ്റമിന് ഇ ക്യാരറ്റ് ധാരാളം അടങ്ങിരിക്കുന്നു. ഇത് ശരീരത്തിലെ നിറവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സമ്പൂര്‍ണമീ തണ്ണിമത്തന്‍

 

ഈ ഉഷ്ണകാലത്ത് നമ്മുടെ നാട്ടില്‍ ധാരാളം കാണുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതുമായ ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ശരീരത്തിന് നല്ല തണുപ്പും ഉന്മേഷവും നല്‍ുന്ന ഒന്നാണ് തണ്ണിമത്തന്‍. ചൂടുകാലത്തെ അമിതമായ ദാഹം ശമിപ്പിക്കുകയും തീവ്രമായ ചൂടില്‍ നിന്ന് നമുക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. തണ്ണീമത്തനില്‍ 95% വും വെള്ളമാണ് അടങ്ങിയിരിക്കുന്നത് തണ്ണിമത്തന്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് വഴി ഹൃദയത്തിനും കണ്ണുകള്‍ക്കും, ചര്‍മ്മത്തിനും നല്ല ആരോഗ്യം ലഭിക്കുകയും കൂടാതെ നല്ല രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തണ്ണിമത്തന്‍ അത്യുത്തമമാണ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇങ്ങനെ തണ്ണിമത്തന്‍ നമ്മുടെ ജീവിതത്തില്‍ ആരോഗ്യം ഏങ്ങനെ വര്‍ദ്ധിപ്പിക്കുന്നുയെന്ന് നോക്കാം.

1. ക്യാന്‍സര്‍: തണ്ണീര്‍മത്തനിലെ ആന്റി ഓക്‌സിഡന്റസി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കുവാന്‍ ഏറെ സഹായിക്കുന്നു. ഇതിലെ ലൈക്കോപെന്‍( Lycopene) ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ കഴിവിള്ളവയാണ് എന്ന നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2. ദഹന പ്രകൃയക്ക്: തണ്ണീര്‍മത്തനില്‍ അടങ്ങിയിരിക്കുന്ന വെള്ളവും ഫൈബറും മലബന്ധം അകറ്റി ആരോഗ്യമുള്ള ഒരു ദഹനപ്രകൃയക്ക് സഹായിക്കുന്നു.
3. ദാഹശമനി: തണ്ണീര്‍മത്തനില്‍ അടങ്ങിയിരിക്കുന്നത് 95% വെള്ളമാണ്. ഇത് നമ്മുടെ ദാഹത്തെ ശമിപ്പിക്കുകയും ശരീരത്തിന് നല്ല കൂളിര്‍മ പ്രധാനം ചെയ്യുന്നു. ചര്‍മ്മത്തിന്: തണ്ണീര്‍മത്തന്‍ വളരെ നല്ലതാണ്. കാരണം ഇതില്‍ ധാരാളമുള്ള വൈറ്റമിന്‍ സി ചര്‍മ്മത്തിന് അത്യുത്തമമാണ്. ശരീരത്തിലെ ടിഷ്യു വളരുന്നതിനും ചര്‍മ്മത്തിനും തലമുടിയ്ക്ക് നല്ല ആരോഗ്യം ലഭിക്കുന്നതിനും വൈറ്റമിന്‍ എ അത്യാവശ്യമാണ്.

4. കണ്ണിന്റെ ആരോഗ്യത്തിന്:
ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയ ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍ ഇത് ശരീരത്തിന് വൈറ്റമിന്‍ എ പ്രധാനം ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രായമുലം ഉണ്ടാവുന്ന കാഴ്ചക്കുറവ്, മാലകണ്ണ് എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്.

കൂള്‍ കൂള്‍ വേനല്‍

 

വേനല്‍ക്കാലം അടുക്കാറാകുമ്പോള്‍ ആശങ്കകളുടെ ചൂട് ഉള്ളില്‍ മുളപൊട്ടും. അസഹനീയമായ ചൂടിന്റെ ആക്രമണം പ്രകൃതിയെയും സസ്യജീവജാലങ്ങളെയും കഷ്ടത്തില്‍ ആക്കുന്നു. കൂടാതെ അതുമൂലം ഉണ്ടാവുന്ന രോഗങ്ങളും, സൗന്ദര്യപ്രശ്‌നങ്ങളും കഷ്ടപ്പാടുകളും വളരെ ഏറെയാണ്. ജലസ്രോതസ്സുകള്‍വറ്റി വരളുന്നു.ജലജന്യരോഗങ്ങള്‍ വായുജന്യരോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് അഭിമുഖുകരിക്കേണ്ടത്. മഞ്ഞപിത്തം, ടൈഫോയിഡ്,ചര്‍ദ്ദി, അതിസാരം, കോളറ, ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ചെങ്കണ്ണ്, ക്ഷീണം തുടങ്ങി രോഗങ്ങള്‍ ആണ് സാധാരണയായി ഈ വേനല്‍ക്കാലത്ത് കാണപ്പെടുന്ന രോഗങ്ങള്‍. അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷനേടാം.

വെള്ളം കൊണ്ട് വേനലിനെ നേരിടാം
ഈ സമയത്ത് ധാരാളം ശുദ്ധജലം കുടിക്കുന്നത് വളരെ പ്രധാനമായ ഒന്നാണ്. നമ്മുടെ ശരീരം വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയുകയും നമ്മുക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നു. മറ്റുകാലവസ്ഥയില്‍ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ സമയത്ത് വെള്ളം കുടിക്കേണ്ടതാണ്. വെയിലത്ത് കൂടുതല്‍ നേരം സമയം ചിലവിടുന്നവര്‍ ഏകദേശം മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദാഹം തോന്നുന്നതുവരെ കാത്തിരിക്കാതെ ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കണം. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരുവും വരണ്ട ചര്‍മ്മവും ഇല്ലാതാകുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം ഒരു മണ്ണ് കൂജയില്‍ സൂക്ഷിച്ചാല്‍ നല്ല ശുദ്ധമായ കുളിര്‍മയുള്ള വെള്ളം കിട്ടുന്നതാണ്. കൂടാതെ ഉപ്പിട്ട കഞ്ഞിവെള്ളം നാരാങ്ങാവെള്ളം എന്നിവ ശരീരത്തിലെ ക്ഷീണം അകറ്റി ഉന്മേഷം നില നിര്‍ത്തുവാന്‍ സഹായിക്കുന്നു. വെറും വെള്ളം കുടിക്കുന്നതിനെക്കാള്‍ ഇടവിട്ട് പഴച്ചാറുകളും, ജ്യൂസും കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇളനീര്‍, തണ്ണിമത്തന്‍,, ഓറജ് ജൂസ് എന്നിവ അതിഉത്തമം. ഇത് ഉന്മേഷവും സൗന്ദര്യം പ്രദാനം ചെയ്യുന്നു.

കൃത്യവും മിതവും വേനല്‍ ആഹാരം

വേനല്‍ക്കാലത്ത് വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. കാരണം ഈ സമയങ്ങളില്‍ ദഹനരസങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുന്നത് കൊണ്ട് വിശപ്പ് വളരെ കുറവായി അനുഭവപ്പെടാറുണ്ട്. എളുപ്പം ദഹനം നടക്കുന്ന തണുത്ത ആഹാരമാണ് വേനല്‍കാലത്ത് കുടിക്കാന്‍പ്പറ്റിയ ആഹാരം. ആയൂര്‍വേദ വിധിപ്രകാരം ശീത ദ്രവ്യ പ്രധാനമായ ഭക്ഷണം കഴിക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്.ഇതുവഴി ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയുകയുള്ളു. പഴങ്ങളും പച്ചക്കറികളും, ആഹാരത്തില്‍ കുറച്ചു അധികം ഉപയോഗിക്കുക, ദിവസവും രണ്ട് പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ആഹാരത്തിന് മുമ്പ് നല്ല ഒരു വെജിറ്റബിള്‍ സലാഡ് കഴിക്കുന്നതിന് നിര്‍ബന്ധമാക്കണം. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴുവാക്കുക. ഇറച്ചി, മുട്ട, വറുത്തത്, പൊരിച്ചത്, എരിവ്, പുളി, ഉപ്പ് എന്നിവയും വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

നീലക്കടല മികച്ച ഭക്ഷ്യവിഭവം

 

ആരോഗ്യകരമായ ഒരു ജീവിതം മെനഞ്ഞെടുക്കാന്‍ നമ്മുടെ ദൈനംദിന ആഹാരക്രമത്തില്‍ തടസ്സങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത വളരെയേറെയാണ് അണ്ടിപരിപ്പ്, ബദാം, കടല നീലക്കടല തുടങ്ങിയ ഒക്കെ ഈ വിഭാഗത്തില്‍ വരുന്നതാണ് എന്നാല്‍ ഏറ്റവും അധികം ഗുണവും എന്നാല്‍ സാധാരണക്കാരന്റെ ബഡ്ജറ്റിന് അനുയോജ്യമായ ഒരു നട്ട്‌സ് ആണ്. നീലക്കടല പോഷകങ്ങളുടെയും, പ്രോട്ടീനുകളുടെയും വൈറ്റമിനുകളുടെയും, ധാതുക്കളുടെയും സമൃദ്ധമായ സസ്യം നട്‌സുകളില്‍ ഉണ്ട് അതുകൊണ്ട് ആണ് പോഷക വിദഗ്ധര്‍ പറയുന്നത് നല്ല ആരോഗ്യത്തിന് ദിവസം ഒരു പിടി നട്ട്‌സ് എങ്കിലും കഴിക്കണമെന്ന്.
വറുത്തതും തനിയെയും പലരീതികളില്‍ നീലക്കടല അല്ലെങ്കില്‍ കപ്പലണ്ടി കഴിക്കാവുന്നതാണ്. നീലക്കടല പാലിനോടു ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് മാംസ്യം ലഭ്യമാക്കാന്‍ സഹായിക്കും.
ബദാമിലും അണ്ടിപ്പരിപ്പുലുമുള്ളതിനേക്കാള്‍ നാരുകള്‍ നീലക്കടലയില്‍ ഉണ്ട്. മെലിഞ്ഞ് ക്ഷീണിച്ചവര്‍ക്ക് ധാരാളം നീലക്കടല നല്‍കുന്നത് ശരീരത്തിന് ഓജസും വണ്ണവും വയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. നീലക്കടയില്‍ പൊട്ടാസ്യത്തിന്റെ അളവ് ഉയര്‍ന്നും സോഡിയത്തിന്റെ അളവ് വളരെ കുറവും ആയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്ക്ക് ഈ ആഹാരം വളരെ പ്രയോജനം ചെയ്യും.

നീലക്കടലയില്‍ അടങ്ങിയിരിക്കുന്നത്.
കൊഴുപ്പ്, അനജം, ഇരുമ്പു, വൈറ്റമിന്‍, എ.ബി.സി.ഇ. ധാതുക്കള്‍ ഭക്ഷ്യനാരുകള്‍ എന്നിവയാണ്. നീലക്കടലയില്‍ അടങ്ങിയിരിക്കുന്നത്.

രോഗങ്ങളെ നേരിടാന്‍ ജുസിലൂടെ

 

നമ്മുക്ക് ചുറ്റും ധാരാളമായി കാണുന്ന പച്ചക്കറികളുടെ പഴവര്‍ഗ്ഗങ്ങളുടെയും ജൂസുകള്‍ പല രോഗങ്ങള്‍ക്കുള്ള നല്ല പരിഹാര വിധിയാണ്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ ദൈനദീന ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്. നമ്മെ അലട്ടുന്ന ചില ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ആവശ്യമായി കഴിക്കേണ്ട ആഹാരക്രമമാണ് താഴെ പറയുന്നത്.
1. പുളിച്ച തെകട്ടലിന് : മുന്തിരി, ഓറഞ്ച്, മോസാബി, ക്യാരറ്റ്, ചീര
2. മുഖക്കുരുവിന് : മുന്തിരി, പിയര്‍പഴം, പ്ലമം, തക്കാളി, വെള്ളരിക്ക, ക്യാരറ്റ് , ഉരുളക്കിഴങ്ങ്, ചീര
3. അലര്‍ജികള്‍ക്ക് : ബദാം, മുന്തിരി, ക്യാരറ്റ്,ചീര, മധുരകിഴങ്ങ്
4. വിളര്‍ച്ച : ബദാം, പൂണ്‍, ഞാവല്‍പ്പഴങ്ങള്‍, ചുവന്ന മുന്തിരി, മധുരകിഴങ്ങ്, ക്യാരറ്റ്, ചീര
5. സന്ധിവാദം : പുളിയുള്ള ചെറി, പൈനാപ്പിള്‍, പുളിയുള്ള ആപ്പിള്‍ , നാരങ്ങ, മുന്തിരി, വെള്ളരിക്ക, മധുരകിഴങ്ങ്, ക്യാരറ്റ്, പച്ചടിക്കീര, ചീര
6. ആസ്തമ : ബദാം, നാരങ്ങ, പൈനാപ്പിള്‍, ക്യാരറ്റ്, മുള്ളങ്കിക്കിഴങ്ങ്, പീച്ച് പഴം
7.ശ്വാസ നാളരോഗം : ബദാം, നാരങ്ങ, പൈനാപ്പിള്‍, പീച്ച്, ക്യാരറ്റ്, തക്കാളി, ഉള്ളി, ചീര
8. മൂത്രാശയരോഗങ്ങള്‍ : ആപ്പിള്‍, ബദാം , നാരങ്ങ, വെള്ളരിക്ക, ക്യാരറ്റ്, അയമോദകം
9. മലബന്ധം : ആപ്പിള്‍, പിയര്‍പഴം, മുന്തിരി, നാരങ്ങ, ക്യാരറ്റ്, മധുരകിഴങ്ങ്, ചീര
10. കുടല്‍ വീക്കം : ആപ്പിള്‍, ബദാം, പിയര്‍ പീച്ച്, പൈനാപ്പിള്‍, പപ്പായ, ക്യാരറ്റ്, മധുര കിഴങ്ങ്, വെള്ളരിക്ക, ചീര
11. പ്രമേഹം : ക്യാരറ്റ്, പച്ചടിചീര, ചീര, നാരകവര്‍ഗ്ഗ പഴങ്ങള്‍( ഓറഞ്ച്, നാരങ്ങ)
12. അതിസാരം : പപ്പായ, നാരങ്ങ, പൈനാപ്പിള്‍, ക്യാരറ്റ്
13. കരപ്പന്‍ : ചുവന്ന മുന്തിരി, ക്യാരറ്റ്, ചീര, വെള്ളരിക്ക, മധുരകിഴങ്ങ്്
14. ചുഴലി : ചുവന്ന മുന്തിരി, അത്തിപ്പഴം, ക്യാരറ്റ്, ചീര
15. നേത്രരോഗം : ബദാം, തക്കാളി, ക്യാരറ്റ്, അയമോദകം ,ചീര
16. ശക്തവാദം : ചുവന്ന പുളിപ്പുള്ള ചെറി, പൈനാപ്പിള്‍, ചീര തക്കാളി, വെള്ളരിക്ക, മധുരകിഴങ്ങ്, ക്യാരറ്റ്,
17. വായ്‌നാറ്റം : ആപ്പിള്‍, മുന്തിരി,നാരങ്ങ,പൈനാപ്പിള്‍, തക്കാളി, ക്യാരറ്റ്, ചീര
18. തലവേദന : മുന്തിരി, നാരങ്ങ, ക്യാരറ്റ് , പച്ചടി ചീര, ചീര
19. ഹൃദ് രോഗം : ചുവന്നമുന്തിരി, നാരങ്ങ, വെള്ളരിക്കാ,ക്യാരറ്റ്, മധുരകിഴങ്ങ്, ചീര
20. ഉയര്‍ന്ന രക്തസമര്‍ദ്ദം: മുന്തിരി, ഓറഞ്ച്, വെള്ളരിക്ക, ക്യാരറ്റ്, മധുരകിഴങ്ങ്്
21. ജലദോഷം : ബദാം, മുന്തിരി, നാരങ്ങ, ക്യാരറ്റ്, ഉള്ളി, ചീര, പൈനാപ്പിള്‍
22. ഉറക്കമില്ലായ്മ : ആപ്പിള്‍, മുന്തിരി, നാരങ്ങ, പച്ചടിചീര, ക്യാരറ്റ്
23. മഞ്ഞപിത്തം : നാരങ്ങ, മുന്തിരി, പിയര്‍, ക്യാരറ്റ്, ചീര, മധുരകിഴങ്ങ്, വെള്ളരിക്ക
24. കരള്‍ രോഗങ്ങള്‍ : നാരങ്ങ,പപ്പായ, മുന്തിരി, ക്യാരറ്റ്, തക്കാളി, മധുരകിഴങ്ങ്, വെള്ളരിക്ക
25. വൃക്ക രോഗങ്ങള്‍ : ആപ്പിള്‍, ഓറഞ്ച്, നാരങ്ങ, വെള്ളരിക്കാ, ക്യാരറ്റ്, ആയമോദകം , മധുരകിഴങ്ങ്
26.ആര്‍ത്തവ ക്രമം
തെറ്റല്‍ : മുന്തിരി, ചെറി, ചീര, പച്ചടിചീര, മധുരകിഴങ്ങ്
27.സോറിയാസിസ് : മുന്തിരി, ക്യാരറ്റ്, മധുരകിഴങ്ങ്, വെള്ളരിക്ക
28. അല്‍സര്‍ : ബദാം, മുന്തിരി, കബേജ്, ക്യാരറ്റ്
29. ടോണ്‍സിലേറ്റിസ് : ബദാം, നാരങ്ങ, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍, ക്യാരറ്റ്, ചീര
30. പൈല്‍സ് : നാരങ്ങ, ഓറഞ്ച്്,പപ്പായ, പൈനാപ്പിള്‍ ക്യാരറ്റ്, ചീര.
31. അമിതവണ്ണം : നാരങ്ങ, മുന്തിരി, ഓറഞ്ത്, ചെറി, പൈനാപ്പിള്‍, പപ്പായ, തക്കാളി, മധുരകിഴങ്ങ്, കാബേജ്, ചീര, ക്യാരറ്റ്
32.വെരിക്കോസ് ഞരമ്പുകള്‍: മുന്തിരി, ഓറഞ്ച്, പ്ലം, തക്കാളി, ബിറ്റ് റ്ൂട്ട്, ക്യാരറ്റ്

മാനസിക സമ്മര്‍ദ്ദത്തെ എങ്ങനെ കൈപിടിയിലാക്കാം

സമര്‍ദ്ദങ്ങളും പിരിമുറക്കവും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ലെയെന്നുതന്നെ പറയാം കാരണം നമ്മുടെ ജീവിതത്തിനോടൊപ്പം സന്തതസഹചാരിയായി ഒപ്പമുള്ള ഒരു മാനസികാ അവസ്ഥയാണ് പിരിമുറക്കവും സമ്മര്‍ദ്ദവും. പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തില്‍ 92% ശതമാനത്തില്‍ അധികം ജനങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമകള്‍ ആണ്. ഓരോ വ്യക്തികളുടെ മാനസിക നിലയില്‍ വരുന്ന വ്യതിയാനത്തെ കണക്കിലെടുത്താണ് സമര്‍ദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും ഏറ്റകുറച്ചില്‍ വരുന്നത്, തിരക്കുപിടിച്ച് ജീവിതചര്യകള്‍, അമിതമായ ജോലിഭാരം, ബന്ധങ്ങളിലെ ഉലച്ചില്‍ ഉറക്കമില്ലായ്മ അസുഖങ്ങള്‍ അമിത ബ്ലഡ് പ്രഷര്‍ എന്നിവയെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കാണ് നമ്മെകൊണ്ട് എത്തിയ്ക്കുന്നു. ഇത് മനസിനെ മാത്രമല്ല ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങുന്നു. കടുത്ത തലവേദന,മൗനം, നെഞ്ചുവേദന, ക്ഷീണമൊക്കെ മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനങ്ങള്‍ ആണ്.

മാനസിക സമ്മര്‍ദ്ദത്തെ എങ്ങനെ കൈപിടിയിലാക്കാം
ധ്യാനം, യോഗ, മോഡിറ്റേഷന്‍, എന്നിവ മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഏറ്റവും ആദ്യം നാം നമ്മളെ തന്നെ സ്വയം തിരിച്ചറിയുക അമിതമായി പിരിമുറക്കവും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുവാന്‍ ശ്രദ്ധിക്കണം.

വേണ്ടത് ആരോഗ്യമുള്ള സൗന്ദര്യം

 

സൗന്ദര്യം എന്നത് കുറെ ചായങ്ങള്‍ തേയ്ക്കുന്നതും അണിഞ്ഞൊരുങ്ങുന്നതുമല്ല. മറിച്ച് ആരോഗ്യമുള്ള ഒരു ശരീരത്തിന്റെ പ്രതിഫലനമാണ് ഒരു വ്യക്തിയുടെ സൗന്ദര്യം. തേജസ്സും ഓജസ്സും നിറഞ്ഞ ഒരു ശരീരത്തില്‍ സുന്ദരമായ ചര്‍മ്മവും, കേശസമൃദ്ധിയും, തിളക്കവും നിലനില്‍ക്കുകയും അതിന് നാം അല്‍പ്പം സമയം കണ്ടെത്തിയേപ്പറ്റുകയുള്ളു. ചില ചിട്ടവട്ടങ്ങളും ശാസ്ത്രീയമായ രീതികളും കൊണ്ട് എങ്ങനെ അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് നോക്കാം.

1. ദിവസവും 8 മുതല്‍ 12 ഗ്ലാസ് ശുദ്ധജലം കുടിക്കേണ്ടത് അത്യാവശ്യമാണ് ( ഇനി മരുന്നുകള്‍ മറ്റും കഴിക്കുന്ന വ്യക്തികള്‍ ആണെങ്കില്‍ 15 ഗ്ലാസ് വെള്ളം വരെ കുടിക്കണം)

2. അമിതമായ എണ്ണ, എരിവ്, പുളി, ഉപ്പ് , കൊഴുപ്പ്, അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.

3. ദിവസവും രണ്ട് നേരം കുളിക്കുന്നത് നല്ലതാണ് എന്നാല്‍ തല കഴുകുന്നത് ഒരു പ്രാവിശ്യം മതിയാകും. തലയോട്ടിയില്‍ എണ്ണ നല്ലപോലെ മസ്സാജ് ചെയ്യുന്നത് 15 മിനിറ്റ് കഴിഞ്ഞ് മാത്രം തലകഴുക.

ഇത ്തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും സമൃദ്ധമായി മുടിവളരാനും സഹായിക്കും.

4. കെമിക്കല്‍ അടങ്ങിയ ഷാമ്പു ഉപയോഗിക്കുന്നതിന് പകരം ചെമ്പരത്തിയുടെ ഇലയും പൂവും കൊണ്ട് ഉണ്ടാക്കിയ താളിയാണ് അത്യുത്തമം തലയ്ക്ക് നല്ല കുളിര്‍മയും മുടിയ്ക്ക് ആരോഗ്യവും ലഭിക്കും. കൂടാതെ നല്ല ഉറക്കവും ലഭിക്കുന്നതാണ്.

5. ദിവസവും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ശരീരത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ്.

6. ദിവസവും അല്‍പ്പം നേരം വ്യായമത്തിന് വേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കണം.

7. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം

8. അധികമായി വെയില്‍ കൊണ്ടാല്‍ ചര്‍മ്മ സൗന്ദര്യത്തിന് മങ്ങല്‍ എല്‍ക്കും.

9. ഉറക്കമില്ലായ്മ, ഉറക്കമൊഴിക്കുക എന്നിവ മാനസിക പിരിമുറക്കത്തിനും കണ്ണിലെ കറുപ്പ് നിറം കൂടുന്നതിനു കാരണമാകും.

10. യൗവനവും സൗന്ദര്യവും നിലനിര്‍ത്തുന്നതില്‍ ഏറ്റവും നല്ല മാര്‍ഗം ആണ് യോഗ. ഇത് ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണം ചെയ്യും.

11. ധാന്യങ്ങളും . പാലും. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളും ശരീരത്തിന് വളരെ നല്ലതാണ്.

12. ആഴ്ചയില്‍ ഒരിക്കല്‍ തലയിലും ശരീരത്തിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

13. മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുകയും ഇഷ്ടമുള്ള വ്യക്തികളുമായി പങ്കുവയ്ക്കുകയും , ടി .വി. കാണുകയും ചെയ്യുന്നത് വഴി പിരിമുറക്കം കുറഞ്ഞു കിട്ടും.

14. മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണ് ധ്യാനം.

15. ചിട്ടയായ ആഹാര ക്രമം, വ്യായാമം ശുദ്ധവും വ്യത്തിയുമുള്ള അന്തരീക്ഷം എന്നിവ നല്ല ആരോഗ്യ സൗന്ദര്യം നമ്മുക്ക് പ്രദാനം ചെയ്യും

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

 

വരണ്ട മുടിക്കാര്‍ക്കും താരന്‍ ശല്യമുള്ളവര്‍ക്കും ഉപയോഗപ്രദമായ ട്രീറ്റ്‌മെന്റാണ് ഹോട്ട് ഓയില്‍ ട്രീറ്റ് മെന്റ.് ഏതൊരുതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല. എന്നതാണ്
ഇതിന്റെ പ്രത്യേകത. തിരക്കുപിടിച്ച സമയങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഹോട്ട്് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലിരുന്ന് വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്.
ശുദ്ധമായ വെളിച്ചെണ്ണ അല്‍പം കര്‍പ്പൂരവുമായി ചേര്‍ത്ത് ചൂടാക്കുക, വൈബ്രേറ്റിംഗ് മസാജര്‍ ഉപയോഗിച്ച് തലയോട്ടിലെ താരന്‍ ചുരണ്ടി കളയാവുന്നതാണ്. അതിനുശേഷം, മുടി കുറേശ്ശേ ഭാഗിച്ചെടുത്ത് ചൂടാക്കി എണ്ണ തലയോട്ടിയില്‍ പുരട്ടുക. തുടര്‍ന്ന്്, ഒരു 10 മിനിട്ടോളം തല മസാജ് ചെയ്യുക അതിനുശേഷം, തലമുടിയില്‍ ആവിക്കൊള്ളിക്കുന്നതോടൊപ്പം തലയോട്ടില്‍ മസാജ് ചെയ്യാനും ശ്രമിക്കുക. അഞ്ചു മിനിട്ട്് കഴിഞ്ഞശേഷം തലനന്നായി ഷാംപു ഉപയോഗിച്ച് കഴുകാവുന്നതാണ്.

ആഴ്ചയില്‍ കുറഞ്ഞത് ഒരു പ്രാവിശ്യമെങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് തലയോട്ടി തണുക്കുന്നതിനു താരന്‍ ശല്യത്തെ അകറ്റുന്നതിനു നല്ലതാണ്

ആസ്ത്മയും വ്യായാമവും

 

സാധാരണയായി നമുക്ക് ഇടയിലെ വലിയ ഒരു തെറ്റുദ്ധാരണയാണ് ആസ്ത്മ രോഗികള്‍ വ്യായാമം ചെയ്യുവാന്‍ പാടില്ലയെന്നത്. കാരണം ഇത് രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന മിഥ്യാധാരണ തന്നെയാണ്. ശരിയായ രീതിയിലെ വ്യായാമവും ശാരീരിക അദ്ധ്വാനവും കൊണ്ട് ആസ്ത്മയെന്ന രോഗത്തെ ഒരു പരിധിയിലധികം നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും മുന്നോട്ട് വച്ച് കാല്‍ പിന്‍വലിക്കാതെ ധൈര്യമായി മുന്നോട്ട് പോകണം .ശരിയായ ചികിത്സയെടുത്ത് ആസ്ത്മയെ കൈപിടിയിലാക്കി വ്യായാമം തുടരാവുന്നതാണ്.
വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണം
1. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെടുന്നത് വഴി ആസ്ത്മയെ ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കാം.
2. മാനസികവും ശാരീരികവുമായ കൂടുതല്‍ കരുത്തും ഉന്മേഷവും ലഭിക്കുന്നതാണ്.
3. ആസ്ത്മയെക്കുറിച്ചുള്ള വേവലാതി കുറയുകയും അതുവഴി സ്വയം ഒരു ആത്മധൈര്യം സ്വന്തം രോഗത്തെക്കുറിച്ച് വ്യായാമം തുടങ്ങുമ്പോള്‍ ഉണ്ടാകുകയും ചെയ്യും.
വ്യായാമം ചെയ്യുമ്പോള്‍
1. ആസ്ത്മ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ഭയമാണ് നിങ്ങളെ വ്യായാമം ചെയ്യുവാന്‍ പിന്‍വലിക്കുന്നത്. എങ്കില്‍ ആദ്യം നിങ്ങളുടെ ഡോക്ടറോടു സംസാരിച്ച് ഏതു തരം വ്യായാമം ആണ് നിങ്ങള്‍ക്ക് അനുയോജ്യം എന്ന്്് മനസ്സിലാക്കി ആസ്ത്മയുടെ അവസ്ഥ നിയന്ത്രണത്തിലാണ് എന്ന് ഉറപ്പ് വരുത്തി മുന്നോട്ട് പോകാവുന്നതാണ്.

2.വ്യായാമം ചെയ്യുമ്പോള്‍ ചുമ, ശ്വാസതടസം, നെഞ്ചിന് ഭാരം, എന്നിവ തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒന്നോ രണ്ടോ പഫ് എടുത്തിന് ശേഷം വ്യായാമം ചെയ്യാവുന്നതാണ്.
3. വ്യായാമത്തിനൊടൊപ്പംതന്നെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആസ്ത്മയുടെ മരുന്നു മുടക്കം വരാതെ സുഖം അനുഭവപ്പെടുന്നതുവരെ കഴിക്കേണ്ടതാണ്.
4. അതിനോടൊപ്പം ഭക്ഷണം രീതികളിലും അല്‍പ്പം ശ്രദ്ധ നല്ലതാണ്.അമിതമായി തണുത്തതോ, കൊഴുപ്പ് അടങ്ങിയ വസ്തുക്കളോ കഴിക്കരുത്.
5. വ്യായാമ സമയത്ത് ഒരു കുപ്പി ശുദ്ധജലം കൈയില്‍ കരുതുക.
6. വളരെ അയഞ്ഞ വസ്ത്രങ്ങളേ ആവണം വ്യായാമവേളയില്‍ ധരിക്കാവു. ജോഗിങ്ങിന് ഉപയോഗിക്കുന്നത് പാന്റും, ടീഷര്‍ട്ടുമാണ് നല്ലത്.
7. തണുപ്പ് കാലത്ത് പുറത്ത് പോയി വ്യായാമം ചെയ്യുന്നത് കുറയ്ക്കുക. ആ കാലങ്ങളില്‍ അകത്തുള്ള വ്യായാമം മാത്രം ചെയ്യുക. അല്ലാത്തപക്ഷം ആസ്ത്മ ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ആണ്.

വ്യായാമം എങ്ങനെ എളുപ്പമാക്കാം.
1. പതിയെപതിയെ വേണം വ്യായാമത്തിന്റെ ലോകത്തേയ്ക്ക് കടക്കാന്‍. ആദ്യമായി ചെയ്യുന്ന വ്യക്തി ആ ദിവസം തന്നെ ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട് പോകരുത്. ഉദാഹരണത്തിന് ആദ്യ ദിവസങ്ങളില്‍ 5 മിനിറ്റ്് മാത്രം ചെയ്യുക. ക്രമേണ അത് 10- 15ആക്കി കൂട്ടികൊണ്ട് വലിയ രീതിയിലുള്ള വ്യായാമം മുറയിലേയ്ക്ക് കടക്കും മുന്‍പും തീരുമ്പോഴും ചെറിയ രീതിയില്‍ ഒരു വാം അപ്്(warm up) നടത്തുന്നത് നല്ലതാണ് ഉദാഹരണത്തിന് ആദ്യ 15 മിനിറ്റ് സാധാരണ നിലയില്‍ നടക്കുകഅതുകഴിഞ്ഞ് അല്‍പ്പം വേഗം കൂട്ടുക, പതിയേ പതിയേ ഓട്ടത്തിലേക്ക് പോകുക ഇത്് തീരുമ്പോഴും ഇതേ പോലെ തിരിച്ച് ചെയ്യുക .ഇത് നിങ്ങളുടെ ഹൃദയമിടുപ്പ് നിയന്ത്രിക്കുന്നതിന് സഹായകമാകും

4. കൂടാതെ കൈയും കാലും നീട്ടി ചില വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിലെ പേശികള്‍ക്കും മുട്ടുകള്‍ക്കും നല്ല ഉറപ്പും ആരോഗ്യവും ലഭിക്കും
നടത്തം സ്്‌ക്കേറ്റിംഗ് സൈകഌംഗ് നീന്തല്‍ വോളിബോള്‍ എന്നിവ ഒക്കെ ആസ്ത്മയുള്ളവര്‍ക്ക് നല്ല വ്യായമമുറകള്‍ ആണ്്

ശരീരത്തിന്റെ ഇന്ധനം കാര്‍ബോഹൈഡ്രേറ്റ്

ശരീരത്തിന്റെ ഇന്ധനമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. പ്രോട്ടീനും ഫാറ്റും മറ്റും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ്ണെങ്കിലും കാര്‍ബോഹൈഡ്രേറ്റിന്റെ സ്ഥാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് . കാര്‍ബോഹൈഡ്രേറ്റിനെ രണ്ടായി തരം തിരിക്കാം. സിംപിള്‍യെന്നും കോംപ്ലസ്യെന്നും .സിംപിള്‍ കാര്‍ബോഹൈഡ്രേറ്റിസ് അതിവേഗം പൊടിഞ്ഞ് ചെറിയ ഘടകങ്ങള്‍ ആയി രക്തധ്വമിനികളില്‍ ആഗീകരണം ചെയ്യുന്നു. സാധാരണയായി പഴയവര്‍ഗ്ഗങ്ങളിലും, പച്ചക്കറികളിലും, പാലിലും ,വിറ്റാമിനുകളും ,മിനറലുകളിലും , ആണ് സിംപിള്‍ കാര്‍ബോ ഹൈഡ്രേറ്റീസ് കാണാറുള്ളത്. ചില പോഷകാംശം കുറഞ്ഞ ഭക്ഷണത്തിലും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് കാണാറുണ്ട്.

കോംപ്ലക്‌സ് കാര്‍ബഹോഹൈഡ്രേറ്റ്‌സ് സാധാരണയായി അസംസ്‌കൃത ഭക്ഷണങ്ങളായ ചുവന്ന അരി, ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രഡ്, വിറ്റാമിന്‍സ്, മിനറല്‍സ്, ഫൈബര്‍ എന്നിവയില്‍ വളരെ ധാരാളമായി് കാണാന്‍ സാധിക്കും. ഇവ വളരെ സമയം എടുത്തു മാത്രമേ രക്ത ധമനികളില്‍ എത്തുകയുള്ളു. ഇവ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
മിക്ക പഴവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും സിംപിള്‍ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കലോറിയുടെ 60 ശതമാനം ലഭിക്കുന്നത് കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങളില്‍ നിന്നാണ്. അതില്‍ 50 ശതമാനമാണ് കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റ്‌സില്‍ നിന്നാണ്. സിംപിള്‍ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതല്‍ കഴിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയ്ക്കും ചെയ്യുന്നു. ഇതുമൂലം നമ്മുടെ ശരീരത്തിലെ ഊര്‍ജത്തിനും മാനസികാവസ്ഥയ്ക്ക്്് മാറ്റം വന്നുകൊണ്ട് ഇരിക്കും.

ധാരാളം കഴിയ്ക്കാവുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ് :ഭക്ഷ്യധാന്യങ്ങള്‍, ബ്രഡ്, ഗോതമ്പ്, പാസ്ത, , ചെമ്പാ അരി, പച്ചക്കറികള്‍, സാലോഡ്‌സ് ,പഴവര്‍ഗ്ഗങ്ങള്‍
കുറച്ച മാത്രം ഉപയോഗിക്കേണ്ടവ : ചിപ്പ്‌സ്, കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് സോഫ്റ്റ് ട്രീങ്ങസ്്് എന്നിവ.

ഇനി കഴിക്കാം പച്ചക്കറികളും പഴങ്ങളും

 

ഫാസ്ററ് ഫുഡുകള്‍ നമ്മുടെ ഭക്ഷണ ശീലത്തെ കീഴടക്കിയ ഈ കാലത്ത് രോഗങ്ങളെ നമ്മള്‍ സ്വയം ക്ഷണിച്ചു വരുത്തുന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമാക്കുന്നത്. അമിതമായ നോണ്‍ വെജ് ഭക്ഷണങ്ങളോടുള്ള ആസ്‌ക്തി നമ്മുടെ ശരീരിത്തിന്റെ പ്രവര്‍ത്തനങ്ങളെ പലരീതിയിലും തകരാറിലാക്കുന്നുയെന്നത് നമ്മുക്ക് ആരും പറയാതെ തന്നെ അറിയാവുന്നതാണ് അല്ലേ? അതുകൊണ്ടാണ് ഇപ്പോ ഭക്ഷണം കഴിക്കുമ്പോഴും കൂടുതലായി പച്ചക്കറികളും പഴങ്ങളും കഴിക്കണം എന്ന് പറയുന്നത്. ഇതിലെ ഫൈബറും പോഷകഗുണവും നമ്മുടെ താളം തെറ്റിയ ശരീരപ്രവര്‍ത്തനങ്ങളെ നേരെയാക്കുവാന്‍ സഹായിക്കുന്നതാണ്. പച്ചയോടെ തന്നെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുന്നത് വഴി നമ്മുക്ക് രോഗപ്രതിരോധ ശക്തി കൂടുന്നതാണ്. മിക്ക പച്ചക്കറികളും വേവിക്കുന്നത് വഴി അതിന്റെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെട്ടുയെന്നുയെങ്കിലും ഫൈബറിന്റെ ഗുണം നഷ്ടപ്പടുന്നില്ലെന്ന് മറ്റൊരു സത്യം.
ഗോതമ്പ്,  ഓട്‌സ് സോയബിന്‍, ചെറുപയര്‍, നെല്ലിക്ക, ഓറഞ്ച് എന്നിവയിലെ ഫൈബര്‍ മൂലം നമ്മുടെ  ശരീരത്തിലെ ചില കാന്‍സറുകള്‍ തടയാന്‍ സഹായം ആകുന്നുയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ക്യാരറ്റ്, വെള്ളരിക്ക, പാവയ്ക്കാ, ഗോതമ്പ്, നെല്ലിക്ക എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഫൈബര്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന്  ഊര്‍ജ്ജവും ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടുകയുമില്ല എന്നതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിച്ച് വണ്ണം വയ്ക്കുന്നതിനുള്ള സാധ്യത ഇവിടെ  കുറവാണ്.
പപ്പായ, പൈനാപ്പിള്‍, ഉണക്കമൂന്തിരി, എന്നിവ മലബന്ധം അകറ്റുന്നു.
ഓരോ ദിവസം 30 മില്ലി പച്ചകറിയും പഴങ്ങളും കഴിക്കുന്നത് വഴി കൊളസ്‌ട്രോള്‍, ഹൃദയഘാതം, രക്തസമ്മര്‍ദ്ദം, എന്നിവയോട് നമ്മുക്ക് ഗുഡ്‌ബൈ പറയാം.

ഹാപ്പി കിഡസ് സ്മാര്‍ട്ട് കിഡസ്

 

 

ഓലപ്പന്തും  കാറ്റാടിയും അപ്പൂപ്പന്‍താടിയും  മണ്ണും ചിരട്ടയും ഊഞ്ഞാലും കളിക്കോപ്പുകളും നിറഞ്ഞ ഒരു ബാല്യം ഇന്നത്തെ തലമുറയില്‍ നിന്ന് ഓടി ഒളിച്ചിട്ട് കാലം ഏറെ കഴിഞ്ഞു. ഇന്ന് കുഞ്ഞു കൈകളില്‍ സ്മാര്‍ട്ട് ഫോണും  ലാപ്പും വീഡിയോ ഗെയിംസ് തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആണ് ഇടം നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും അറിയാനും മനസ്സിലാക്കുവാനും ഇളം തലമുറക്കാര്‍ മറന്നിരിക്കുന്നു. അതിന് പ്രധാന ഉത്തരവാദികള്‍ നമ്മള്‍ രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. കുട്ടികള്‍ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത് മാതാപിതാക്കളുടെ കണ്ണുകളിലൂടെയാണ്. അതുകൊണ്ട് തന്നെ കുട്ടിമിടുക്കന്‍മാരെ നാളെയിലെ നല്ല വ്യക്തികള്‍ ആയി വാര്‍ത്ത് എടുക്കുവാന്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പഠനത്തിന്റെ ഭാരം അവന്റെയോ/ അവളുടെയോ തലയില്‍ കുത്തി നിറച്ച് നാളെയുടെ ഒരു ഡോക്ടറോ, എന്‍ജിനീയറോ, ഐ.ടി പ്രൊഫഷണലോ ആക്കി മാറ്റുന്നതിന് മുന്‍പ് അവനെ നല്ല ഒരു മനുഷ്യനാക്കുവാന്‍, നല്ല ഒരു വ്യക്തിത്വം ഉണ്ടാക്കുവാന്‍ ആവണം നമ്മള്‍ ശ്രമിക്കേണ്ടത്. അതിന് ആദ്യം കുട്ടിയിലെ മാനസികമായ ആരോഗ്യം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കുട്ടികള്‍ ചെറിയ ഒരു കാര്യത്തില്‍ തളര്‍ന്ന് പോകുന്നു. അതിന് കാരണം അവര്‍ക്ക് മനോബലം ഇല്ലയെന്നതാണ്. അതിന് അവനെ  കുഞ്ഞിലേ പ്രാപ്തയാക്കണം. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും അവന്‍ ചോദിക്കുന്നതിന് മുമ്പ് നടപ്പാക്കി കൊടുക്കരുത്. അവന്‍ ആഗ്രഹിക്കുന്നത് വേഗം ലഭിക്കുന്നതുവഴി അവനില്‍ അനാവശ്യ  വാശി വളരാന്‍ തുടങ്ങും. അത് അനുവദിച്ചുകൊടുക്കരുത്. അവന്റെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തിലൂടെ കാണുവാനും അതിലൂടെ ഉത്തരം കണ്ടെത്തുവാനും അവനെ മാതാപിതാക്കള്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പങ്കുവയ്ക്കല്‍ മനോഭാവം വളരെ ചെറുപ്പം മുതല്‍ നെയ്‌തെടുക്കേണ്ട ഒരു ഗുണം തന്നെയാണ്. തന്റെ കൈയില്‍ ഉള്ളത് ഇല്ലാത്തവന് നല്‍കി സഹായിക്കുവാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കണം.
കളിപ്പാട്ടങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കൂടെയുള്ളവര്‍ക്ക് തുറന്ന മനസോടെ നല്‍കുവാന്‍ അവനെ പ്രേരിപ്പിക്കണം. അവന്‍ അത്‌ചെയ്താല്‍ അതിനെ അഭിനന്ദിക്കുകയും വേണം. ഇതിലൂടെ മറ്റൊരാളുടെ ദുഃഖത്തില്‍ അനുതപിക്കുവാനും താങ്ങാവാനുമുള്ള മനസ്സ് അവരില്‍ വളരും. അവനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചെറിയ ജോലികള്‍ അവനില്‍ ചുമതലപ്പെടുത്തുക അത് ഭംഗിയായി ചെയ്താല്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കി അവനെ പ്രോത്സാഹിപ്പിക്കുക.

കുട്ടികളുടെ മുന്നിലെ മാതൃക അവരുടെ മാതാപിതാക്കള്‍ ആണല്ലോ അതിനാല്‍ കുട്ടികളുടെ മുന്നില്‍ വച്ചുള്ള അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക. മുതിര്‍ന്ന വരെ വളരെ ആദരപൂര്‍വ്വം ബഹുമാനിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. അവന്റെ ഒഴിവ് വേളകളില്‍ ചെടികളുമായും വളര്‍ത്ത്മൃഗങ്ങളുമായും പക്ഷികളുമായും ഇടപഴകുവാന്‍ ഉള്ള അവസരം ഉണ്ടാക്കണം.അവനെക്കൊണ്ട്  ചെറിയ ചെടികള്‍ നട്ടുനയ്ക്കുക. അതില്‍ ഉണ്ടാവുന്ന  പൂക്കളും മറ്റും അവന്റെ പരിശ്രമത്തിന്റെ അംഗീകാരമാക്കി അവനില്‍ താല്‍പര്യം വളര്‍ത്തിയെടുക്കുക. അങ്ങനെ അവന്‍ മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ചു തുടങ്ങും .വളര്‍ത്തു മൃഗമാണെങ്കില്‍ അതിന് ആഹാരം കൊടുക്കുക, അതിനോടൊപ്പം കളിക്കുക എന്നിവ അവനിലെ മാനസികവളര്‍ച്ചയ്ക്ക് വലിയ ഉണര്‍വാണ് നല്‍കുന്നത്. വൈകുന്നേരങ്ങളില്‍ അവനെ നിര്‍ബന്ധമായും പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കണം. പ്രാര്‍ത്ഥന ഒരു തരം പ്യൂരിഫിക്കേഷനാണ്. ക്രമേണ മെഡിറ്റേഷന്‍ ശീലിപ്പിക്കുന്നതും അത്യുത്തമമാണ്.

ദിവസത്തില്‍ ഒരു മണിക്കൂര്‍ എങ്കിലും അവനോടൊപ്പം മാതാപിതാക്കള്‍ ചെലവിടണം. അവന്‍ അറിയാതെ തന്നെ ആ ദിവസം അവന്‍ കടന്നുപോയ എല്ലാ കാര്യങ്ങളും മനസിലാക്കണം. കൂടാതെ ചില ഗുണപാഠങ്ങള്‍ ഉള്ള നല്ല കഥകള്‍ അവന് തീര്‍ച്ചയായും ഉറങ്ങുന്നതിന് മുന്‍പ് പറഞ്ഞ് കൊടുക്കണം. ഇവ അവനിലെ സര്‍ഗ്ഗവാസനയ്ക്ക് ഉണര്‍വും ജീവിതത്തിന് ചില മൂല്യങ്ങളും ഉണ്ടാക്കുവാന്‍ സഹായിക്കും.
അതുപോലെ ഭക്ഷണകാര്യത്തിലും അല്‍പം ശ്രദ്ധവേണം.  നമുക്ക് ഇഷ്ടമുള്ള ഭക്ഷണം അവനെ നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുവാന്‍ നോക്കരുത് അവന്റെ ഇഷ്ടങ്ങള്‍ ചോദിച്ച് അത് നല്‍കണം. അടുക്കളയില്‍ ചെറിയ ചെറിയ ജോലികള്‍ അവനെ ഏല്‍പ്പിക്കുന്നതും നല്ലതാണ്. പഠനത്തിന് അതിരാവിലെയും  രാത്രിയും കൃത്യമായ സമയങ്ങള്‍ നിശ്ചയിച്ച് എടുക്കണം. പഠനം അവന് ഒരു ഭാരമാക്കരുത്. അതിനെ വളരെ ലളിതമായി ചില കളികളിലൂടെയും കഥകളിലൂടെയും പറഞ്ഞു കൊടുത്തു രസകരമാക്കണം. ആരോഗ്യകരമായ ഒരു മത്സരബുദ്ധി ഉണ്ടാക്കി എടുക്കുന്നതും നല്ലതാണ്.
കുട്ടികള്‍ അരമണിക്കൂര്‍ എങ്കിലും തുറസായ സ്ഥലത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുവാനുമുള്ള അവസരം നല്‍കുക. അവനിലെ ചെറിയ നല്ല കാര്യങ്ങള്‍ പോലും അഭിനന്ദിക്കണം. പ്രോത്സാഹനത്തിലൂടെ മാത്രമേ ഒരു കുട്ടിക്ക് ജീവിത വിജയം നേടാന്‍ കഴിയും. അവനില്‍ കുറ്റങ്ങള്‍ ആരോപിക്കുകയും അവനെ മറ്റുള്ളവരുടെ മുന്നില്‍ താഴ്ത്തി കെട്ടുകയും ചെയ്യും വഴി അവനില്‍ വളര്‍ച്ചയേക്കാള്‍ തളര്‍ച്ചയാണ് രൂപപ്പെടുന്നത്.

കുളിയിലൂടെ ആരോഗ്യവും സൗന്ദര്യവും

 

ഒരു ദിവസത്തെ ഉന്മേഷത്തിന് കുളി അത്യാവശ്യമാണ്. നല്ലൊരു കുളി കുളിച്ചാല്‍ ശരീരത്തിനും മനസ്സിനും നല്ല ഉണര്‍വും ആരോഗ്യവും ലഭിക്കുന്നതാണ്. ദിവസവും രാവിലെയുള്ള കുളിയാണ് അത്യുത്തമം. രാവിലെ കുളിക്കുമ്പോള്‍ നീര്‍ത്താഴ്ച മറ്റും ഉണ്ടാക്കുമെങ്കില്‍ രാവിലെ തലനയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്. വൈകിട്ട് തലകുളിച്ചാല്‍ മതിയാക്കും. ദിവസം രണ്ട് നേരം കുളിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് പുറത്തു പോകുന്നവരാണെങ്കില്‍ പൊടിയും അഴുക്കും ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയിരിക്കും. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. അതിനാല്‍ വൈകിട്ട് കുളിക്കുന്നത് നിര്‍ബന്ധമാക്കുക.

ഇനി ആഴ്ചയില്‍ ഒരിക്കല്‍ ശരീരം മുഴുവന്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ മൊരിച്ചില്‍ മാറുന്നതിനും ചര്‍മ്മം മൃദുവാക്കുവാനും നല്ലതാണ്. പിണ്ഡതൈലം തേച്ചു കുളിക്കുന്നത് വളരെ നല്ലതാണ്. ചെറിയ ചൂടില്‍ തലയില്‍ എണ്ണ മസാജ് ചെയ്ത് നല്ല താളി ഉപയോഗിച്ച് കഴുകിയാല്‍ തലയ്ക്കും ശരീരത്തിനും നല്ല കുളിര്‍മ ലഭിക്കുന്നതാണ് കൂടാതെ താരനും അഴുക്കും മാറികിട്ടും. ചൂടുവെള്ളത്തിലുള്ള പതിവ് കുളി യൗവനത്തെ വേഗം മറച്ചു കളയും എന്നത് ഓര്‍ക്കുക ചൂടുവെള്ളം ചര്‍മ്മത്തിനും മുടിയ്ക്കും അത്ര നന്നല്ല. എന്നാല്‍ ശീതകാലത്ത്  ഇടയ്ക്ക് ചൂടുവെള്ളം ഉപയോഗിക്കുന്നതില്‍ കുഴപ്പം ഇല്ല.

കുളിക്കുന്ന സമയം വായില്‍ വെള്ളം നിറയ്ക്കുന്നത്  ജലദോഷം നീര്‍താഴ്ച എന്നിവ വരുന്നത് തടയുകയും  ശ്വാസ പ്രക്രിയക്ക്  ഇത് വളരെ സഹായകമാക്കുമെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി പറയപ്പെടുന്നു. കൂടാതെ കവിള്‍ ഒട്ടല്‍ മാറുന്നതിന് ഇത് ഏറെ സഹായിക്കും.

കുളിക്കുന്നത് അല്‍പ്പം സമയമെടുത്തു കുളിക്കുന്നതാണ് നല്ലത്. പയറുപൊടി, മഞ്ഞള്‍പൊടി എന്നിവ  സോപ്പിന് പകരം ഉപയോഗിക്കുന്നത് ചര്‍മ്മം തിളങ്ങാനും മൃദുത്വം നിലനിര്‍ത്താനും സഹായിക്കും. കുളികഴിഞ്ഞ് ഉടന്‍ നിര്‍ബന്ധമായും നല്ല കമ്പിനിയുടെ ബോഡിലോക്ഷന്‍ ഉപയോഗിക്കാം.

കുളിക്കുന്ന വെള്ളത്തില്‍ മൂന്നോ നാലോ തുള്ളി നാരങ്ങാനീര് ഒഴിക്കുന്നത് ശരീരത്തിന് നല്ല മണവും പ്രസരിപ്പും ലഭിക്കും. രാമച്ചം തലേദിവസം ഇട്ട് വച്ചിരിക്കുന്ന വെള്ളത്തിലും ഇതേ ഫലം ലഭിക്കുന്നതാണ്.

ശരീരത്തിനും മനസിനും നല്ല കുളിര്‍മ്മയും ശാന്തതയും ലഭിക്കുന്നതിന് ഇത്തരം കുളികള്‍ വളരെ നല്ലതാണ്.

തണുപ്പുകാലത്തെ നേരിടാം

 

തണുപ്പുകാലമായാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ അസുഖങ്ങളും അസ്വസ്ഥതകളും ഉണ്ടാവാന്‍ സാധ്യതയേറെയാണ് പനി, ജലദോഷം, തൊണ്ടവേദന, ചുമ, ആസത്മ തുടങ്ങിയ രോഗങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. അതിന് ചില മുന്‍കരുതലുകള്‍ എടുക്കുന്നത് വളരെ നല്ലതാണ്.

1. തണുപ്പുകാലത്ത് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.

2. അതിരാവിലെ മോണിംഗ് വാക്കിന് പോകുമ്പോള്‍ തൊപ്പിയോ മാറ്റോ ഉപയോഗിക്കണം.

3. തൊണ്ടവേദന, ടോണ്‍സിലേറ്റീസ് എന്നിവ ഇടക്കിടയ്ക്ക് ഉണ്ടാവുന്നവരാണെങ്കില്‍  മഞ്ഞുകാലം തീരും വരെ എല്ലാദിവസവും രാവിലെയും  രാത്രിയും ചെറു ചൂടു വെള്ളത്തില്‍ ഉപ്പ് ഇട്ട്് തിളപ്പിച്ച് തൊണ്ടയില്‍ കൊള്ളേണ്ടതാണ്.

4. തണുപ്പുകാലത്ത് ദഹന പ്രക്രീയ നടക്കുവാന്‍ പ്രായസമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കഞ്ഞിയോ ആവിയില്‍ വേവിച്ച ആഹാരമോ കഴിക്കുന്നതാണ് ഉത്തമം.

5. വാതരോഗമുള്ളവര്‍ തണുപ്പുകാലത്ത് ഏറെ ശ്രദ്ധിക്കണം. തണുപ്പ് അധികം ഏല്‍ക്കാത്ത രീതിയിലുള്ള വസ്ത്ര ധാരണംആണ് നല്ലത്.

6.  ചെറിയ ജലദോഷം, ചുമ, അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ തുളസി ഇലയിട്ട് ആവി പിടിക്കണം. ഇടക്കിടയ്ക്ക് ചുക്കുകാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്.

7. തണുപ്പുകാലത്ത് പാദങ്ങള്‍ വിണ്ടു കീറുന്നതിന് സാധ്യത ഏറെയാണ്. വിപണിയില്‍ ലഭിക്കുന്ന നിലവാരമുള്ള ഫൂട്ട് ബാമുകള്‍ വാങ്ങി കരുതുന്നത് നല്ലതാണ്.

8. മഞ്ഞുകാലത്ത് പൊതുവെ ചെറു ചൂടോടു കൂടിയ ആഹാരകള്‍ കഴിക്കുന്നതാണ് വളരെ ഉചിതം.

9. ഇടക്കിടയ്ക്ക് ചെറു ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് നല്ല ഉന്മേഷം ലഭിക്കുന്നതാണ്.

10. ആസ്മ പോലുള്ള രോഗമുള്ളവര്‍ ദിവസം ഒരു നേരം മാത്രം കുളിക്കുക. തണുപ്പ്് അധികം ഏല്‍ക്കാതെ നോക്കണം. ഇടയ്ക്ക് ഇടയ്ക്ക് ചെറിയ രീതിയില്‍ ആവി കൊടുത്താല്‍ ആസ്മയുടെ തോത് കൂടുന്നത് കുറയും.

11. കഫം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴുവാക്കുന്നത് നല്ലതാണ്.

12. കുട്ടികള്‍ക്ക്  ഫ്രിഡജില്‍ വച്ച ആഹാരങ്ങള്‍ ഐസ്‌ക്രീം എന്നിവ അധികം കൊടുക്കരുത്.

13. തണുപ്പു കാലങ്ങളില്‍ ചുണ്ടുകള്‍ വീണ്ടുകീറലിനും, ചര്‍മ്മം ഡ്രൈയാവുന്നതിനും സാധ്യതയേറെയാണ്. അതിനാല്‍ നല്ല മോയിസ്ചറൈസര്‍ അടങ്ങിയ ലിപ് ബാമുകളും, ബോഡി ലോഷനുകളും കൈയില്‍ കരുതുക.

പ്രഭാത ഭക്ഷണം പ്രഥമ പ്രധാനം

 

തിരക്കിന്റെയും സമയക്കുറവിന്റെയും പേരില്‍ പലരും പ്രഭാതഭക്ഷണത്തെ ഒഴിവാക്കി പോകാറുണ്ട്. എന്നാല്‍ അത് നമ്മുടെ ശരീരത്തോടു തന്നെ ചെയ്യുന്ന വലിയ തെറ്റാണ.് പ്രാതല്‍  ഒരു ദിവസത്തെ പ്രധാന ഭക്ഷണം തന്നെയാണ്. രാത്രിയിലെ  നീണ്ട ഇടവേളക്ക് ശേഷം കഴിക്കുന്ന ഭക്ഷണമാണ്  രാവിലത്തെ ആഹാരം.
പ്രഭാതഭക്ഷണമാണ്  നമ്മുടെ ബുദ്ധി വികാസത്തിന് സഹായകമാകുന്ന ഊര്‍ജ്ജം നല്‍കുന്നത്് അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് പ്രഭാത ഭക്ഷണത്തിന് ഉത്തമം. ബീന്‍സ്, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ  ശരീരത്തില്‍ ഈര്‍ജ്ജം ഏറെ നേരം നിലനിര്‍ത്തുന്നതാണ്. ശരിയായ ജീവിത ശൈലി ആഗ്രഹിക്കുന്നവര്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. തടി കൂടും എന്ന ധാരണയില്‍ പ്രഭാത ഭക്ഷണം കുറച്ചാല്‍ മററു പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് വഴിതെളിക്കുന്നതാണ്.

കുട്ടി ബ്രേക്ക്ഫസ്റ്റ്
കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറെ അത്യാവശ്യമാണ്  പ്രഭാത ഭക്ഷണം. അതിനാല്‍ കുട്ടികള്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം അനുവദിച്ച് കൊടുക്കരുത്. പ്രഭാത ഭക്ഷണം വളരെ ആകര്‍ഷണിയമാക്കിയാല്‍ കുട്ടി കുറുമ്പന്മാരെ നമുക്ക് പാട്ടില്‍ ആക്കാം. ചെറിയ ചെറിയ കളികളിലൂടെയും മറ്റും കുട്ടികളെ പ്രഭാത ഭക്ഷണം ശീലപ്പെടുത്തിയെടുക്കണം. ഉദാഹരണത്തിന് കുട്ടി ദോശ, ന്യൂഡില്‍സ്, ചപ്പാത്തി റോള്‍സ് തുടങ്ങിയ രസകരമായ വിഭവങ്ങള്‍ കുട്ടികളെ വേഗം ആകര്‍ഷിക്കുന്നവയാണ്. എപ്പോഴും ഭക്ഷണകാര്യത്തില്‍ കുട്ടിയുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നത് ഉചിതമായിരിക്കും.

ഇനി നടക്കാം, ആരോഗ്യവാനായി

 

ഇന്ന് നമ്മുടെ ജീവിതചര്യ ഏറെ മാറിക്കഴിഞ്ഞു. സമയം തികയാത്ത ഓട്ടപ്പാച്ചിലിന് ഇടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ സമയമില്ല. ഫലമോ മദ്ധ്യവയസ്സില്‍ തന്നെ പേശി വേദനയും അസുഖങ്ങളും ശീരരത്തെ കീ്‌ഴ്‌പ്പെടുത്തുന്നു. നമ്മുടെ ദിനത്തില്‍ വെറും അരമണിക്കൂര്‍ വളരെ സിമ്പിള്‍ ആയ ഒരു വ്യായാമമായ നടത്തത്തിലേക്ക് മാറ്റിവച്ചാല്‍ കാര്യങ്ങള്‍ അത്്ഭുതാവഹമായി മാറി മറിയും. വീട്ടിലും ജോലി സ്ഥലത്തുമായി ഞങ്ങള്‍ ആവശ്യത്തിലധികം നടക്കുന്നുവെന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കുക. അത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വ്യായാമത്തിന്റെ അടത്തുപോലും എത്തുന്നില്ല. അതിനാല്‍ അതിരാവിലെയോ അതോ വൈകുന്നേരങ്ങളിലോ  അരമണിക്കൂര്‍ നടത്തയെന്ന അപകടരഹിതമായ വ്യായാമത്തിന് തുനിയുക

പൊണ്ണതടി കൈക്കുളില്‍

 

പൊണ്ണതടി മൂലം നിങ്ങള്‍ വിഷമത്തിലാണോ ? ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഒഴിവാക്കിയും പട്ടിണി്‌കിടന്നും ജീവിതം നരകതുല്യമായി തീര്‍ന്നിരിക്കുകയാണോ. എന്നാല്‍ ഇനി ഈ വക അഭ്യാസങ്ങള്‍ മതിയാക്കി ഇഷ്ടമുള്ളത്‌ കഴിച്ചുകൊണ്ട്‌ തന്നെ മെലിഞ്ഞ്‌ സുന്ദരി സുന്ദരന്മാര്‍ ആകാം. ചിട്ടയായ ഒരു ജീവിതശൈലി അനുവര്‍ത്തിച്ചാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാല്‍കരിക്കാവുന്നതാണ്‌.

1. ഭക്ഷണം കഴിച്ചുകൊണ്ട്‌ തന്നെ മെലിയാം
ഇന്ന്‌ മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തെ ഏറെ സമ്പന്നമാക്കുന്നത്‌ ഫാസ്റ്റ്‌്‌ ഫുഡ്‌ുകളാണ്‌ കൈയ്യിലെ കാശ്‌ കൊടുത്ത്‌ു അസുഖങ്ങളെ ക്ഷണിക്കുകയാണ്‌ ഇതുവഴി നാം ഓരോരുത്തരും ചെയ്യുന്നത്‌. പൊണ്ണതടിയുടെ ഏറിയ പങ്കും സ്‌്‌പോണ്‍സര്‍ ചെയ്യുന്നതും ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാണ്‌ അതുകൊണ്ട്‌ നമ്മുക്ക്‌ ഇന്നുമുതല്‍ ആഴ്‌ചയില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം റസ്‌്‌റ്റോറന്റുകളെ സമീപിച്ചാല്‍ മതിയെന്ന ഉറച്ച തീരുമാനം കൈകൊള്ളണം. എണ്ണ അടങ്ങിയ ഭക്ഷണങ്ങളുടെ അളവ്‌ കുറയ്‌ക്കുകയോ പാടെ ഉപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്‌. മാംസാഹാരം ഒരു നേരം ആക്കി ബാക്കി സമയങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉപയോഗിക്കുക. ഭക്ഷണം കഴിക്കുന്നതിന്‌ മുന്‍മ്പ്‌ ഒരു ഗ്ലാസ്‌ ശുദ്ധ വെള്ളം കുടിച്ചാല്‍ ഭക്ഷണം അമിതമായി കഴിക്കുവാനുള്ള പ്രവണത കുറയും ആമാശയത്തിന്റെ മുക്കാല്‍ഭാഗം ഭക്ഷണം ആകാവും. ഇടയ്‌ക്ക്‌ ഇടയ്‌ക്കുള്ള കൊറിക്കലുകള്‍ പതിയെ പതിയെ ഒഴിവാക്കി ആ സ്ഥാനത്ത്‌ ഫ്രഷ്‌ ഫ്രൂട്ട്‌സ്‌ ജ്യൂസോ മാത്രം കഴിക്കുക. അമിതമായി ബേക്കറി പലഹാരങ്ങള്‍, എണ്ണ നെയ്യില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, ഐസ്‌്‌ക്രീം, ചോക്ലേറ്റ്‌, എന്നിവയുടെ ഉപയോഗം വളരെ കുറച്ച്‌ കഴിക്കാന്‍ ഇഷ്ടം തോന്നുമ്പോള്‍ ആഴ്‌ചയിലോ ,മാസത്തിലോ ഒരു പ്രാവിശ്യം മാത്രമായി ഉപയോഗിക്കാം. പയറുവര്‍ഗ്ഗങ്ങള്‍, ഇലകറികള്‍,പഴങ്ങള്‍, എന്നിവ കൂടുതലായി ഉപയോഗിക്കുക.

2. മനസ്സറിഞ്ഞ വ്യായാമങ്ങള്‍
പൊണ്ണതടികൊണ്ടും നടക്കുന്നതിനെക്കാള്‍ ഭാരമായിയാണ്‌ വ്യായാമം ചെയ്യുന്നതിനെപ്പറ്റി നാം മിക്ക ആളുകളും കരുതുന്നത്‌. ഈ ചിന്താഗതി മാറ്റുകയെന്നതാണ്‌ ആദ്യ എക്‌സസൈസ്‌. കണ്ണാടിയില്‍ നോക്കി നമ്മുടെ രൂപത്തെക്കുറിച്ച്‌ ആദ്യം മനസ്സിലാക്കുക. പൊണ്ണതടി കുറഞ്ഞാല്‍ ലഭിക്കാവുന്ന ഗുണങ്ങളും ആത്മവിശ്വാസവും മനസ്സില്‍ കാണുക. പൊണ്ണതടിയെന്ന ശത്രുവിനെ ഞാന്‍ ഇല്ലായ്‌മ ചെയ്യും എന്ന ഉറച്ച തീരുമാനങ്ങള്‍ എടുക്കുക. എന്നിട്ട്‌ നമ്മുക്ക്‌ ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യായാമങ്ങള്‍ തെരഞ്ഞെ്‌ടുക്കുക. ചെയ്യുന്ന ഏത്‌ വ്യായാമമായാലും മനസ്സിന്‌ കൂടി സന്തോഷം നല്‍കുന്നതാവണം. എന്നാല്‍ മാത്രമേ ചെയ്യുവാനുള്ള ഇഷ്ടവും ഉന്മേഷവും ലഭിക്കുകയുള്ളു. നടത്തം ഏറ്റവും നല്ല വ്യായാമം പ്രകൃതിയുമായി ഒരു മോണിംഗ്‌ വാക്ക്‌ നാം അറിയാതെ തന്നെ ഒരു ദിവസം മുഴുവന്‍ സന്തോഷവും ഉണര്‍വ്വും ലഭിക്കുന്നു. അതുപോലെ തന്നെ ഓഓട്ടം, സൈക്കളിങ്ങ്‌ യോഗ ഇവയെല്ലാം വളരെ ചിലവ്‌ കുറവുള്ളതും എന്നാല്‍ സൗന്ദര്യം ആരോഗ്യവും നില്‌നിര്‍ത്താവുന്നതുമാണ്‌. വ്യായാമം തുടങ്ങുമ്പോള്‍ ആദ്യ നാളുകളില്‍ കുറച്ചും സമയം ചെലവിട്ടാല്‍ മതി ക്രമേണ ദൈര്‍ഘ്യം കൂട്ടി ഒരു മണിക്കൂര്‍ വരെ ആകാം. പൊണ്ണതടി കുറയുകയും പല അസുഖങ്ങളില്‍ നിന്നുള്ള ഒരു രക്ഷ കവചവും കൂടിയാണ്‌ ഈ വ്യായാമങ്ങള്‍ രണ്ട്‌ ആഴ്‌ചയില്‍ ഒരിക്കല്‍ നമ്മുടെ തൂക്കം പരിശോധിക്കുമ്പോള്‍ നമ്മുക്ക്‌ തന്നെ അത്‌്‌ഭുതം വരുന്നതാണ്‌. ഇടയ്‌ക്കയിടെ പരിശോധന വഴി നമ്മുടെ ഈ തരം ജീവിത ശൈലി തുടരുവാന്‍ പ്രോത്സാഹനം ലഭിക്കുന്നതാണ്‌. നാം സ്വയം വിചാരിച്ചാല്‍ മാത്രമേ ഇവ ഒക്കെ സാധ്യമാകും. ഈ വഴികള്‍ വഴി നമ്മുക്ക്‌ മാതൃക പരമായ ജീവിതം നയിക്കാം.

അതിശ്രേഷ്‌ടമി ശുദ്ധവെള്ളം

 

വെള്ളം കുടിക്കുന്നത്‌ വഴി ശരീരത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു എന്ന്‌ പറഞ്ഞാല്‍ അല്‍ഭുതപ്പെടേണ്ട കാര്യം തീരെ ഇല്ല. കാരണം അത്‌ പകല്‍ പോലെ സത്യം. ശുദ്ധമായ വെള്ളം കുടിക്കുന്നത്‌ വഴി നിരവധി ഗുണങ്ങള്‍ നമ്മുക്ക്‌ ലഭിക്കുന്നു. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം കുറഞ്ഞത്‌ ഒന്‍പത്‌ മുതല്‍ 12 ഗ്ലാസ്‌ വെള്ളം വരെ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്‌ ആക്‌സിഡിറ്റി കുറയ്‌ക്കുവാന്‍ സഹായിക്കുന്നതാണ്‌ എന്ന്‌ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌. കൂടാതെ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും ശരീരത്തിന്റെ ഊഷ്‌മാവ്‌ ക്രമീകരിക്കുവാനും, ശരീരത്തിലെ മാല്യനങ്ങള്‍ പുറംതള്ളുന്നതിനും നിറയെ വെള്ളം കുടിക്കുന്നതു വഴി സാധിക്കും. ഒരു ശരാശരി മനുഷ്യന്റെ ശരീരത്തില്‍ 25% ജലം ലഭിക്കുന്നത്‌ ഭക്ഷണത്തിലൂടെയാണ്‌. ജലാംശം കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കുന്നത്‌ വളരെ നല്ലതാണ്‌. ഉദാഹരണത്തിന്‌ തക്കാളി, വെള്ളരിക്ക, തണ്ണിമത്തന്‍, മറ്റു പഴചാറുകള്‍, തുടങ്ങിയവ കൂടാതെ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം ചര്‍മ്മം തിളങ്ങുന്നതാണ്‌. വണ്ണം കുറയ്‌ക്കാന്‍ കുറുക്കുവഴി തേടുന്നവര്‍ക്ക്‌ ഇതാ ഒരു പൊടികൈ ഇവര്‍ ആഹാരം കഴിക്കുന്നതിന്‌ മുന്‍പ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ കുറച്ച്‌ ആഹാരം കഴിച്ചു കഴിയുമ്പോള്‍ തന്നെ വയറു നിറഞ്ഞതായി അനുഭവപ്പെടും. ഇതു വഴി ആഹാരം കുറയുകയും ക്രമേണ വണ്ണം കുറഞ്ഞത്‌ വരുകയും ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate