অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിത്യ ജീവിതത്തിലെ ആരോഗ്യം

നിത്യ ജീവിതത്തിലെ ആരോഗ്യം

  1. ചൂട് നാരങ്ങാവെള്ളം വെറും പാനീയമല്ല, ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്ന ഔഷധം
  2. സെക്സ് മൂത്രാശയക്കല്ലിനെ അലിയിച്ചു കളയുമെന്ന് ആധികാരികമായ കണ്ടെത്തല്‍
  3. ഡയബറ്റിക്സ് പരിശോധിക്കാനും സ്മാർട്ട്ഫോൺ മതി, എങ്ങനെയെന്നല്ലെ ?
  4. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം
  5. ഭാരക്കുറവ് കാന്‍സറിനെ തടയുമെന്നു പഠനം
  6. പൈനാപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുന്നു
  7. ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഏഴു വഴികള്‍
  8. സ്തനാര്‍ബുദത്തെ നേരിടാന്‍ ഫലപ്രദമായൊരു മരുന്ന്
  9. മിതമായ വിസ്കി ഉപയോഗം ആരോഗ്യത്തിന്‌ ഗുണകരം !!
  10. ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലെന്ന് പഠനം
  11. കേരളത്തിലെ പുകവലിക്കാര്‍ ഹൃദ്രോഗത്തിനായി ചെലവിടുന്നത് 226 കോടി
  12. എയിഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം പടരുന്നു ; അണുബാധയേറ്റാല്‍ ഉടന്‍ മരണം
  13. കാഫീന്‍ അടങ്ങിയ കാപ്പി കുടിച്ചാല്‍ വന്‍കുടലിലും മറ്റും കാന്‍സറിന്‌ സാധ്യ കൂടുതലെന്ന്‌ പഠനം.
  14. മഴയും വെയിലും; മാറുന്ന കാലാവസ്ഥയില്‍ രോഗങ്ങളെ പ്രതിരോധിക്കാം
  15. ചുംബനത്തിലൂടെ കാൻസർ പകരുമെന്ന് പഠനം
  16. തൈറോയിഡിന്‍റെ ലക്ഷണങ്ങളും ചികിത്സയും
  17. ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനം
  18. മഞ്ഞ മുന്തിരിയിൽ മാരകമായ "ക്ലോർപൈറിഫോസ്" കീടനാശിനിയുടെ അംശം കൂടുതൽ
  19. രക്തസമ്മര്‍ദം എന്നും ബിപി എന്നുമൊക്കെ കേട്ടിട്ടുണ്ട്. ബിപിയെ പേടിക്കേണ്ട ആവശ്യമുണേ്ടാ ?
  20. വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങള്‍
  21. ഗര്‍ഭിണികളായ സ്ത്രീകള്‍ തുറസായ സ്ഥലത്ത് മല വിസര്‍ജ്ജനം നടത്തുന്നത് മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകുന്നു
  22. പ്രമേഹം മുതല്‍ കാന്‍സര്‍വരെ.... ചാമ്പയ്ക്ക ഒരു ഒറ്റമൂലി. നിരവധി മറ്റുഗുണങ്ങളും
  23. ഔഷധ കൂണുകള്‍ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും
  24. അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാക്കുമെന്നു പഠനം
  25. മുലയൂട്ടല്‍ കുറയുന്നു; ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്നു
  26. സന്തോഷമുണ്ടാകുന്നത് ജനതിക ഘടനയുടെ പ്രത്യേകതമൂലം
  27. ലോകം എബോള വിമുക്തം : ഡബ്ല്യൂ.എച്ച്.ഒ
  28. ഉപകരണം ധരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം അറിയാം
  29. അവർ നമ്മുടെ കുട്ടികളാണ്
  30. പുകവലി: കുട്ടികള്‍ ഇരകള്‍
  31. മുടി പരിശോധിച്ച് ഭാവിയിലെ രോഗങ്ങളറിയാം
  32. ഫിറ്റ്‌നസ് ഡി.വി.ഡികള്‍ ഹാനികരമെന്ന് പഠനം
  33. മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ
  34. സൂക്ഷിക്കുക, അമിതവണ്ണം കാന്‍സറുണ്ടാക്കിയേക്കാം
  35. അമിതവണ്ണം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാനുള്ള കാരണങ്ങള്‍
  36. ഇരട്ടകളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം
  37. കണ്ണാടി നോക്കി തടി കുറക്കാം

ചൂട് നാരങ്ങാവെള്ളം വെറും പാനീയമല്ല, ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്ന ഔഷധം

രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് വിലയിരുത്തല്‍.

പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത് തന്നെയാണ് ഉത്തമം. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.

ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്. അങ്ങനെയെങ്കില്‍ ശരീരത്തിന് ദോഷകരമായ ബെഡ് കോഫി ഒഴിവാക്കി നാരങ്ങാവെള്ളം ഒരു ശീലമാക്കുന്നതല്ലേ ഉത്തമം.

സെക്സ് മൂത്രാശയക്കല്ലിനെ അലിയിച്ചു കളയുമെന്ന് ആധികാരികമായ കണ്ടെത്തല്‍

ആസ്വാദ്യകരമായ സെക്സ് മൂത്രാശയക്കല്ലിനെ അലിയിച്ചു കളയുമെന്ന് കണ്ടെത്തല്‍ . അന്‍കാര ട്രെയിനിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍മാരാണ് രസകരവും എന്നാല്‍ ആധികാരികവുമായ ഈ കണ്ടുപിടിടുത്തവുമായി രംഗത്ത് വന്നിരിക്കുന്നത് . 

ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മതി, കല്ല് മൂത്രത്തിലൂടെ ഒഴിഞ്ഞുപോയിക്കൊള്ളും എന്നാണ് കണ്ടെത്തല്‍ . ലൈംഗിക ബന്ധത്തിനിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്‌സൈഡ് മൂത്ര നാളികകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

അന്‍കാര ട്രെയിനിംഗ് & റിസര്‍ച്ച് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാര്‍ നടത്തിയ പരീക്ഷണം ഇങ്ങനെ ; 75 പേരടങ്ങിയ ഒരു ഗ്രൂപ്പിനെ മൂന്നായി തരംതിരിച്ചാണ് പരീക്ഷണം നടത്തിയത്. ആദ്യഗ്രൂപ്പിലെ ആള്‍ക്കാരോട് ആഴ്ചയില്‍ 4 ദിവസം സെക്‌സില്‍ ഏര്‍പ്പെടാന്‍ അനുശാസിച്ചു. രണ്ടാമത്തെ ഗ്രൂപ്പില്‍ "ടാം സുലോസിന്‍" എന്ന മരുന്ന് കുറിക്കുകയും മൂന്നാമത്തെ ഗ്രൂപ്പിനു മൂത്രാശയ കല്ലിന് സാധാരണ കൊടുക്കുന്ന മരുന്നുകളും നല്‍കി.

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ ആദ്യ ഗ്രൂപ്പിലെ 31 പേരില്‍ 26 പേരുടെയും കല്ല് അലിഞ്ഞുപോയിരുന്നു. 4.7 മില്ലിമീറ്റര്‍ വരെയുള്ള കല്ലുകള്‍ പോലും ഇല്ലാതെ ആയതായി കണ്ടു. കൂടുതല്‍ തവണ ആസ്വാദ്യകരമായ സെക്‌സ് ചെയ്യുന്നവരില്‍ 10 ദിവസത്തിനകം തന്നെ മാറ്റം കണ്ടുവരുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നു. "ടാം സുലോസിന്‍" മരുന്നു കഴിച്ച പകുതിപേര്‍ക്ക് ഈ കാലയളവില്‍ രോഗശമനം ഉണ്ടായപ്പോള്‍ മൂന്നാം ഗ്രൂപ്പിലെ 23 - ല്‍ എട്ടുപേര്‍ക്ക് മാത്രമാണ് ഫലമുണ്ടായത്.

രതിക്ക് ആസ്വാദനത്തിനപ്പുറം ആരോഗ്യപരമായ നിരവധി മേഖലകള്‍ ഉണ്ട് . ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നു എന്നതിനുമപ്പുറം അത് ആയുസ് വര്‍ദ്ധിപ്പിക്കും എന്നുവരെ ആധികാരികമായ കണ്ടെത്തലുകള്‍ ഉണ്ട് .

ഡയബറ്റിക്സ് പരിശോധിക്കാനും സ്മാർട്ട്ഫോൺ മതി, എങ്ങനെയെന്നല്ലെ ?

 

ഡയബറ്റിക്സ് പരിശോധിക്കാൻ ഇനി ലാബിൽ പോകണമെന്നില്ല. പകരം ഒരു സ്മാർട്ട്ഫോൺ കൈയ്യിലുണ്ടായാൽ മതി. വിശ്വാസം പോരല്ലേ ? , സത്യമാണ് . സ്മാർട്ട്ഫോണുമായി സംയോജിപ്പിച്ച് ഡയബറ്റിക്സ് പരിശോധിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രക്ഞർ.

മെക്സിക്കോയിലെ ടെക് ഡി മൊണ്ടേറി സർവകലാശാലയിലെ ഡോ. മാർകൊ അന്റോണിയോ റൈറ്റ് പലോമേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ സൃഷ്ടാക്കൾ. ഒരു വ്യക്തിയുടെ ഉമിനീരിൽ നിന്നും ടൈപ് 2 ഡയബറ്റിക്സിന്റെ അളവ് ഈ ഉപകരണത്തിലൂടെ കണ്ടെത്താൻ സാധിക്കും.

സിറിഞ്ചോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാതെ ഇത് വഴി ഡയമറ്റിക്സ് പരിശോധിക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നതും ഇതിന്റെ സവിശേഷതയാണ്, ഡോ. മാർക്കോ പറഞ്ഞു. സ്മാർട്ട്ഫോണുമായി ഘടിപ്പിച്ചിരിക്കുന്ന ഡയബറ്റിക് ടെസ്റ്റ് ഉപകരണത്തിൽ ഉമിനീർ സാമ്പിൽ വെക്കുന്നു. 

ഇതിനായി പ്രത്യേകം വികസിപ്പിച്ച സോഫ്റ്റ്വെയർ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഉമിനീർ സ്കാൻ ചെയ്യുന്നു. ഇത്തരത്തിൽ ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഡയബറ്റിക്സിന്റെ അളവ് ഉപകരണത്തിൽ സൂചിപ്പിക്കുന്നു. മെക്സിക്കൻ സർവകലാശാലയിലേയും ഹൂസ്റ്റൺ സർവകലാശാലയിലേയും വിവിധ വിഭാഗത്തിലെ വിദഗ്ദ്ധർ ചേർന്നാണ് ഇത് വികസിപ്പിച്ചത്.

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം

 

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സത്‌നാര്‍ബുദ വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം. ഹോര്‍മോണ്‍ റെസപ്റ്റര്‍ നെഗറ്റീവ് എന്ന ഗുരുതരമായ സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യത മുലയൂട്ടുന്നതു വഴി കുറയ്ക്കാനാവില്ല.

50 വയസില്‍ താഴെയുള്ള സ്ത്രീകളിലാണ് ഈ സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. ഇതേ ഏറെ ഗുരുതരമാകാനും ജീവന്‍ തന്നെ നഷ്ടമാകാനും സാധ്യതയുള്ള ക്യാന്‍സറാണ്.

പലപ്പോഴും എച്ച്.ആര്‍.എന്‍ സ്തനാര്‍ബുദം വളരെ വൈകിയാണ് കണ്ടെത്താറുള്ളത്. അതുകൊണ്ടുതന്നെ ഇത് ഏറെ ഗുരതരമാകുന്നു. കൂടാതെ ഇതിന് ചികിത്സയും കുറവാണ്. ഇപ്പോഴത്തെ തെറാപ്പികള്‍ കൊണ്ട് രോഗംഭേദമാകാനുള്ള സാധ്യതയും കുറവാണ്.ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനുള്ള പ്രകൃതിദത്തമായ രീതി മുലയൂട്ടല്‍ ആണെന്നാണ് ഗവേഷകരിലൊരാളായ പെന്‍സില്‍വാലിയയിലെ ലങ്കാനൗ മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള മരിസ വെയ്‌സ് പറയുന്നത്.

ഭാരക്കുറവ് കാന്‍സറിനെ തടയുമെന്നു പഠനം

പൊണ്ണത്തടിയുള്ളവര്‍ ഭാരം കുറയ്ക്കാന്‍ തയ്യാറായാല്‍ അതു കാന്‍സറിനെ തടയാന്‍ സഹായിക്കുമെന്നാണ് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാന്‍സെറ്റ് ജേര്‍ണലിന്റെ പഠനത്തില്‍ കണ്ടെത്തിയത്. വിവിധ തുറകളിലുള്ള 50 ലക്ഷം പേരെ ഉള്‍ക്കൊള്ളിച്ചാണ് പഠനം നടത്തിയത്.

പൊണ്ണത്തടി മൂലം ബ്രിട്ടണില്‍ ഓരോ വര്‍ഷവും 12,000 പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാവുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ബോഡി മാസ് ഇന്‍ഡക്‌സില്‍ (ബി.എം.ഐ) ഓരോ അഞ്ചു പോയിന്റു കൂടുന്തോറും 62 ശതമാനം വരെ ഗര്‍ഭാശയ കാന്‍സറിനും 25 ശതമാനം വരെ കിഡ്‌നി കാന്‍സറിനും സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

പൈനാപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുന്നു

പൈനാപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നല്‍കുന്നു. പല്ലുകളുടെ ഉറപ്പ് വര്‍ദ്ധിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പൈനാപ്പിള്‍ കഴിക്കുന്നത് വഴി സാധിക്കുന്നു.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. മാത്രമല്ല ദിവസേന പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നു.

ഏകദേശം 165 ഗ്രാം പൈനാപ്പിളില്‍ ദിവസമൂല്യത്തിന്റെ 76 ശതമാനം മാംഗനീസ് അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.ഇത് ഉറച്ച എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യകരമായ കോശഘടനയ്ക്കും ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസേന പല്ലുതേച്ച് വൃത്തിയാക്കുന്നതോടൊപ്പം ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കഴിച്ച് പല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കാനും സാധിക്കും.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാന്‍ ആഹാരങ്ങള്‍ക്കിടയ്ക്ക് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. മുറിവുകളില്‍ നിന്നും പരിക്കുകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പഴുപ്പ്്, നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ആഹാരം കൂടിയാണ് പൈനാപ്പിള്‍. മറ്റ് മധുരമുള്ളതും കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങളെ അപേക്ഷിച്ച് ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാന്‍ പൈനാപ്പിള്‍ ഉത്തമമാണ്.

കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന കാര്യം എടുത്ത് പറയേണ്ടതാണ്.കാരറ്റിനെ പോലെ തന്നെ കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. ഒരു ദിവസം മൂന്നോ അധിലധികമോ തവണ പൈനാപ്പിള്‍ കഴിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരാളുടെ കാഴ്ച്ചശക്തി കുറയാനുള്ള സാധ്യത 36 ശതമാനം കുറയ്ക്കാനാവും. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഏഴു വഴികള്‍

ഇതാ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഏഴു വഴികള്‍.ഏറക്കാലമായി പുകവലിച്ചിട്ടുള്ളവര്‍, പതുക്കെ പുകവലി ഒഴിവാക്കുകയും, ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. 

ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്. 

കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും. പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. 

ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും. ഈ പ്രവര്‍ത്തികളോടൊപ്പം പുകവലിയും ഒഴിവാക്കുക

സ്തനാര്‍ബുദത്തെ നേരിടാന്‍ ഫലപ്രദമായൊരു മരുന്ന്

വാഷിങ്ടണ്‍ : സ്തനാര്‍ബുദത്തെ നേരിടാന്‍ ഫലപ്രദമായൊരു മരുന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. രക്തത്തിലെ ശ്വേത രക്താണുക്കളെ ഉത്തേജിപ്പിച്ച് അവയെ ആന്റി ബയോട്ടിക് റസിസ്റ്റന്റ് ബാക്ടീരിയകളെ നേരിടാന്‍ പ്രാപ്തമാക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ശാസ്ത്രജ്ഞര്‍ എലിയില്‍ നടത്തിയ പരീക്ഷണം ഫലപ്രദമായിരുന്നു. ഇതുവഴി മരണ മരണ സാധ്യത കുറയ്ക്കാനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

രോഗ പ്രതിരോധ ശേഷിയെ ഏറെ സഹായിക്കുന്ന ഒരു മരുന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. പരമ്പരാഗതമായ ആന്റിബയോടിക്കുകള്‍ പരാജയപ്പെട്ട് രോഗ പ്രതിരോധ ശേഷി നഷ്ടപ്പെട്ട ഒരു രോഗിയ്ക്ക് ഈ മരുന്ന് ഗുണം ചെയ്യും. ശാസ്ത്രജ്ഞരിലൊരാളായ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വിക്ടര്‍ നിസെറ്റ് പറഞ്ഞു.

മിതമായ വിസ്കി ഉപയോഗം ആരോഗ്യത്തിന്‌ ഗുണകരം !!

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും വിസ്കി ആരോഗ്യത്തിനു ഗുണകരമെന്നാണ് കണ്ടെത്തിയിരിക്കുന്നത് . പക്ഷെ അത് തൊണ്ട നിറയുംവരെ കുടിക്കുന്നവരുടെ കാര്യത്തിലല്ല . ദിവസവും ഒരു പെഗ്ഗ്‌ വിസ്‌കി വീതം കഴിക്കുന്നവരെക്കുറിച്ചാണ്‌.

ജീവന്റെ ജലം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിസ്‌കിയ്ക്ക് ആ വിശേഷണവുമായി സാമ്യമുള്ള ചില ഗുണവശങ്ങള്‍ ഉണ്ട് . 

1, വിസ്‌കിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിലെ രക്‌തചക്രമണം വര്‍ധിപ്പിക്കും.
2, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും ശാന്തമായ അന്തരീക്ഷം നിറയ്‌ക്കാനും വിസ്‌കി കഴിക്കുന്നത്‌ സഹായിക്കും.

3, ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച വഴിയാണ്‌ ദിവസം ഒരു ഗ്ലാസ്‌ വിസ്‌കി കഴിക്കുന്നത്‌.
4, കോളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതുകൊണ്ട്‌ തന്നെ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കുന്നു.
5, വിസ്‌കിയില്‍ അടങ്ങിയിരിക്കുന്ന എലിജിക്‌ ആസിഡ്‌ ക്യാന്‍സറില്‍ നിന്ന്‌ രക്ഷിക്കും.
6, ദഹന പ്രക്രീയ സുഖമമാക്കുന്നു.

7, രക്‌തം കട്ടപിടിയ്‌ക്കാതെ സംരക്ഷിക്കുന്നതിനാല്‍ ഹൃദയാരോഗ്യം വര്‍ധിക്കുന്നു.
8, വിസ്‌കിയുടെ ഉപയോഗം മറവിരോഗങ്ങളില്‍ നിന്ന്‌ സംരക്ഷിക്കും.
9, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
10, പ്രമേഹ രോഗികള്‍ക്ക്‌ ഗുണം ചെയ്യും. എന്നാല്‍ പ്രമേഹരോഗികള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

11, പനിയില്‍ നിന്നും ഫ്‌ളൂവില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
ഇത്‌ വായിച്ച്‌ നാളെ മുതല്‍ കുടിച്ച്‌ തകര്‍ക്കാം എന്ന ചിന്തവേണ്ട. കാരണം അമിതമായ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം. ആഴ്‌ചയില്‍ ആറ്‌ പെഗ്ഗില്‍ അതികം കഴിച്ചാല്‍ നിങ്ങളുടെ ആരോഗ്യം അപകടത്തിലാകും.

ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലെന്ന് പഠനം

ഉയരവും രോഗവും തമ്മിലുള്ള ബന്ധത്തിന്മേല്‍ സ്വീഡിഷ് പഠനം പുതിയ വെളിച്ചം വീശുന്നു. പക്ഷെ ഇപ്പോഴും അധിക ശരീരഭാരവും പുകവലിയും പോഷകാഹാരക്കുറവും തന്നെയാണ് വില്ലന്‍. പൊക്കം കുറഞ്ഞവരേക്കാള്‍ പൊക്കം കൂടിയ ആണുങ്ങളും പെണ്ണുങ്ങളും ക്യാന്‍സര്‍ വരാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളവരാണ് എന്ന് പഠനം വെളിപ്പെടുത്തുന്നു. 

ഓരോ 10 സെ.മീ.പൊക്കത്തിനും സ്ത്രീകള്‍ക്കിടയില്‍ 18 ശതമാനവും ആണുങ്ങള്‍ക്ക് 11 ശതമാനവുമാണ് സാദ്ധ്യത. പക്ഷെ അപ്പോഴും അധിക ശരീരഭാരവും പുകവലിയും പോഷകാഹാരക്കുറവും തന്നെയാണ് വില്ലന്‍. ഗവേഷണത്തിന് നേതൃത്വം നല്‍കിയ കരോലിന്‍സ്ക ഇന്‍സ്ടിട്യൂട്ടിലെ ഡോ.എമിലി ബെനി പറയുന്നത് ഇതിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്നാണ്.

ഒന്നാമതായി ഉയരം കൂടിയവരില്‍ കൂടുതല്‍ സെല്ലുകള്‍ ഉണ്ടെന്നും അവ ക്യാന്‍സറായി രൂപാന്തരം പ്രാപിക്കാം എന്നാണ്. ഉയരം കൂടിയവരിലെ ഊര്‍ജ്ജവും മറ്റൊരു കാരണമത്രേ. ഉയരം വിവിധ തരത്തിലുള്ള ക്യാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയ ഈ ഗവേഷകര്‍ പറയുന്നത് തൊലിപ്പുറത്തുള്ള ക്യാന്‍സറാണ് ഇവരില്‍ കൂടുതലയായി കാണപ്പെടുന്നത് എന്നാണ്. 

ഓരോ 10 സെ.മീ ഉയരത്തിനും 30 ശതമാനം എന്ന തോതിലാണത്രേ തൊലിപ്പുറത്തുള്ള ക്യാന്‍സര്‍ പിടിപെടുന്നത്. ഉയരം കൂടിയ സ്ത്രീകളില്‍ 20 ശതമാനം എന്ന തോതില്‍ സ്തനാര്‍ബുദം പിടിപെടുന്നുണ്ടെന്ന് ഇവര്‍ നിരീക്ഷിക്കുന്നു.

കേരളത്തിലെ പുകവലിക്കാര്‍ ഹൃദ്രോഗത്തിനായി ചെലവിടുന്നത് 226 കോടി

 

തിരുവനന്തപുരം: കേരളത്തിലെ പുകവലിക്കാര്‍ ഹൃദ്രോഗത്തിനായി ചെലവിടുന്നത് 226 കോടി രൂപയാണെന്ന് പഠനം. എക്കണോമിക് ബേര്‍ണന്‍ ഓഫ് ടൊബാക്കോ റിലേറ്റഡ് ഡിസീസസ് ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തോടെ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

കേരളത്തില്‍ ഹൃദ്രോഗികളില്‍ 51 ശതമാനം പേരാണ് പുകവലി മൂലം രോഗത്തിന് അടിപ്പെട്ടതും. ചികില്‍സ തേടിയിട്ടുള്ളതും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൃദ്രോഗ ചികില്‍സയ്‌ക്കായി ഏറ്റവുമധികം പണം ചെലവിടുന്നത് മലയാളികളാണ്. ഹൃദ്രോഗത്തിന് പുറമെ ക്യാന്‍സര്‍, ക്ഷയം, ശ്വാസകോശരോഗങ്ങള്‍ എന്നിവയും മലയാളികള്‍ക്കിടയില്‍ വ്യാപകമാണ്.

എയിഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം പടരുന്നു ; അണുബാധയേറ്റാല്‍ ഉടന്‍ മരണം

 

വൈദ്യലോകത്തെ ഭീതിയിലാഴ്ത്തി എയിഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം പടരുന്നു. ഗുഹ്യരോഗമായ ഗൊണേറിയയുടെ മറ്റൊരു രൂപമാണിത്. കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നവരെ ബാധിക്കുന്ന ഗൊണേറിയ രോഗത്തിന്റെ വകഭേദമായ സൂപ്പര്‍ ബഗ് (സൂപ്പര്‍ ഗൊണേറിയ) അണുബാധയേല്‍ക്കുന്നവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ ഗൊണേറിയ എന്ന് ശാസ്ത്രലോകം പേരിട്ട ഇതിന്റെ ഹോ-41 എന്ന സൂപ്പര്‍ബഗ് ആണ് ഹവായിലെ ഒരു സ്ത്രീയില്‍ കണ്ടെത്തിയിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലാണ് ഇത് കൂടുതലും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മുന്നറിയിപ്പുമായി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടില്‍. 

ഇത്തരം രോഗം ബാധിച്ച 16 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ നോട്ടീസില്‍ പറയുന്നു.കുത്തഴിഞ്ഞ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് ഈ രോഗം പടരുന്നത്. നെയിസേരിയ ഗൊണേറിയേ ബാക്ടീരിയം എന്ന ബാക്ടീരിയയാണ് രോഗാണു. 

സാധാരണ ഈ രോഗം ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്‍, സെഫ്ട്രിയാക്‌സോണ്‍ എന്നിവ കൊണ്ട് ഭേദമാക്കാവുന്നതാണ്. എന്നാല്‍, പുതുതായി കണ്ടെത്തിയ രോഗാണുക്കളില്‍ ഈ ചികില്‍സ ഫലിക്കുന്നില്ല. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ ഈ രോഗം കണ്ടെത്തിയത്.

സുരക്ഷിതമല്ലാത്തതും പ്രകൃതിവിരുദ്ധവുമായ ലൈംഗികബന്ധത്തത്തിലൂടെ പകരുന്ന ലൈംഗിക രോഗമാണ് ഗൊണേറിയ. ശരിയായി ചികല്‍സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്കുവരെയ കാരണമാവും. എന്നാല്‍, സൂപ്പര്‍ ഗൊണേറിയയാവട്ടെ പുരുഷന്‍മാരില്‍ 10 ശതമാനവും സ്ത്രീകളില്‍ 50 ശതമാനവും രോഗം മൂര്‍ച്ഛിക്കും വരെ ലക്ഷണങ്ങള്‍ ഒന്നു തന്നെ കാണുകയില്ല.
കഴിഞ്ഞവര്‍ഷം 35,000 സാധാരണ ഗൊണേറിയ കേസുകളാണ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2013 നെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ധനവാണ് 2014ല്‍ ഉണ്ടായിട്ടുള്ളത്. 2011 ല്‍ ഈ രോഗം ജപ്പാനില്‍ കണ്ടെത്തിയതാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരുന്നുകള്‍ ഫലിക്കാത്തിടത്തോളം സുരക്ഷിതമായ ലൈംഗികബന്ധമാണ് ഇതിന് ഏക പ്രതിരോധമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് സൂപ്പര്‍ ഗൊണേറിയ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടില്‍ ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്ത 16 കേസുകളില്‍ 12 പേരും സ്വവര്‍ഗരതിക്കാരാണ്.

25 വയസ്സില്‍ താഴെയുള്ളവരിലാണ് പൊതുവായി ഈ രോഗം കാണപ്പെടുന്നത്. ഗുഹ്യഭാഗങ്ങളില്‍ ബ്ലീഡിങ്, ജനനേന്ദ്രിയങ്ങളില്‍ നിന്ന് പച്ച/മഞ്ഞ നിറങ്ങളില്‍ പഴുപ്പ് പോവുക, സ്തീകളില്‍ ആര്‍ത്തവകാലത്ത് വിസര്‍ജ്ജനം നടത്തുമ്പോള്‍ വേദനയും പുകച്ചിലും തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

കാഫീന്‍ അടങ്ങിയ കാപ്പി കുടിച്ചാല്‍ വന്‍കുടലിലും മറ്റും കാന്‍സറിന്‌ സാധ്യ കൂടുതലെന്ന്‌ പഠനം.

 

ദിവസവും നാല്‌കപ്പോ അതിലധികമോ കാഫീന്‍ അടങ്ങിയ കാപ്പി കുടിച്ചാല്‍ വന്‍കുടലിലും മറ്റും കാന്‍സറിന്‌ സാധ്യത കൂടുതലെന്ന്‌ പഠനം.വന്‍കുടലിലെ കാന്‍സറിനെത്തുടര്‍ന്ന്‌ സര്‍ജറിയും കീമോതെറാപ്പിയ്‌ക്കും വിധേയരായ 1000ത്തോളം രോഗികളെയാണ്‌ പഠനവിധേയമാക്കിയത്‌.

ഡാനാ ഫാര്‍ബര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 460 മില്ലിഗ്രാം കഫീന്‍ നാലോ അതിലധികമോ കപ്പ്‌ കാപ്പിയിലൂടെ ഇവര്‍ ദിവസേന കുടിച്ചിരുന്നതായി കണ്ടെത്തി. ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി ഒരു കപ്പ്‌ കാപ്പിയില്‍ കൂടുതല്‍ കുടിക്കരുതെന്നാണ്‌ ഇവര്‍ പറയുന്നത്‌.

മഴയും വെയിലും; മാറുന്ന കാലാവസ്ഥയില്‍ രോഗങ്ങളെ പ്രതിരോധിക്കാം

 

ചുട്ടുപഴുത്ത വേനൽ ചൂടിൽ തപിക്കുന്ന ഭൂമിയും ശരീരവും വർഷകാലത്തെ മഴയിൽ അമ്ലീകരിക്കുകയും ശരീരബലം കുറയുകയും തത്ഫലമായി പിത്തബന്ധിയായ പല രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ശക്തിയായ മഴയും ഇടയ്ക്ക് മഴ നില്‍ക്കുമ്പോള്‍ തെളിയുന്ന വെയിലും ചൂടും പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നു. പനിയും അനുബന്ധ രോഗങ്ങളും സംജാതമായി മഴക്കാലം പൊതുവേ രോഗകാലമായി മാറുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മുന്കരുതലുകളിതാ; 

പുറത്തുപോയി വന്നാൽ ഇളം ചൂടുവെള്ളമോ അണുനാശിനിയോ ഉപയോഗിച്ചു കാലുകളും കൈകളും വൃത്തിയായി കഴുകി തുടച്ച് ഈർപ്പം മാറ്റണം.കിടക്കുന്നതിനു മുൻപ് അൽപം എണ്ണയോ പെട്രോളിയം ജെല്ലിയോ കൈകാലുകളിൽ പുരട്ടുന്നതും നല്ലതാണ്. നഖങ്ങൾ കൃത്യമായി വെട്ടുക. ഫാഷന്റെ ഭാഗമായി നഖം വളർത്തുന്നവർ നഖങ്ങൾക്കിടയിലും വിരലുകൾക്കിടയിലും അഴുക്ക് അടിയാതെ ശ്രദ്ധിക്കുകയും വേണം.

വളംകടി പോലുള്ള അസുഖമുള്ളവർ അഴുക്കുജലവുമായുള്ള സമ്പർക്കം തീരെ ഒഴിവാക്കണം. ഡോക്ടറെ കണ്ടു തന്നെ മരുന്നു വാങ്ങുകയും വേണം.സ്ത്രീകളെ സംബന്ധിച്ചു മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നം നനഞ്ഞ തലമുടിയായിരിക്കും. പലരും ഫാനിനു നേരെ കീഴിൽ നിന്നോ ഡ്രയർ ഉപയോഗിച്ചോ ആയിരിക്കും മുടിയിലെ ഈർപ്പം നീക്കുക. ഇതു രണ്ടും സ്ഥിരമായി ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല.

നേരിട്ടു ശക്തിയായി കാറ്റടിക്കുന്നതു മുടിയുടെ അറ്റം പിളരാനും പൊട്ടാനും ഇടയാക്കും. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും നല്ലതല്ല. കഴിവതും പിന്നിയിടുക.രാവിലെ കുളി നിർബന്ധമാണെങ്കിൽ മുടി ഉണങ്ങാൻ വേണ്ടുന്ന സമയം കണക്കാക്കി കുളിക്കുക. അകിൽ, ചന്ദനം, കുന്തിരിക്കം തുടങ്ങിയവ കനലിലിട്ടു തലമുടി പുക കൊള്ളിക്കുന്നതു നല്ലതാണെന്ന് ആയുർവേദം പറയുന്നു.

മഴക്കാലത്തു ദാഹം കുറവായിരിക്കും. എന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. കൃത്യമായ ഇടവേളകളിൽ ഓർത്ത് വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമെ കുടിക്കാവൂ. പതിമുഖം, രാമച്ചം തുടങ്ങിയവയിട്ട വെള്ളമാണെങ്കിൽ കൂടുതൽ നല്ലത്. ഓർക്കുക, തുളസിയിട്ടു വെള്ളം തിളപ്പിക്കരുത്. തുളസി തിളപ്പിച്ചാൽ ശരീരത്തിനു ദോഷമെന്നാണ് ആയുർവേദമതം.

ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിലും ദേഹത്തും എണ്ണതേച്ചു കുളിക്കുക. പനി വന്നാൽ സ്വയം ചികിൽസ തീരെ വേണ്ട. ഗർഭിണികളും നവജാത ശിശുക്കളുടെ അമ്മമാരും കൂടുതൽ ശ്രദ്ധിക്കുക. കഴിയുന്നതും കൊതുകുവലയ്ക്കകത്തു കിടക്കുക. കൊതുകുതിരികൾ പോലുള്ളവ ഇവർക്കടുത്തു വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക.

കൊതുകിനെ തുരത്താൻ രാത്രി മുഴുവൻ ഫാനിട്ടു കിടക്കുന്നതും നല്ലതല്ല. സൈനസൈറ്റിസ് പോലുള്ള അസുഖമുള്ളവർ പ്രത്യേകിച്ചും. ഇത്തരക്കാർ രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നതു നല്ലതാണ്.

പേശിവേദന പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ സോക്സ് ധരിക്കാം. തണുത്ത തറയിൽ ചവിട്ടുന്നത് ഒഴിവാക്കാൻ ചെരുപ്പിടാം. ഈർപ്പമുള്ള വസ്ത്രം ധരിക്കുന്നത് തീർത്തും ഒഴിവാക്കണം. കൊച്ചു കുട്ടികളുടെ തുണികളും വസ്ത്രങ്ങളും ഇസ്തിരിയിടുന്നത് ഈർപ്പം പൂർണമായും നീക്കും.

എബോള വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടു പിടിച്ചു

ബേണ്‍ : പടിഞ്ഞാറൻ ആഫ്രിക്കയിൽ നാശം വിതക്കുകയും ലോകത്തെ ഭയത്തിലാഴ്ത്തിയതുമായ എബോള വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടു പിടിച്ച്തായി ലോകാരോഗ്യ സംഘടനയുടെ സെക്രെട്ട റി ജെനെറൽ മാർഗരറ്റ് ചാൻ അറിയിച്ചു . വാക്സിൻ എടുത്തു ഒരാഴ്ച കൊണ്ട് എബോളക്കെതിരെ 100 ശതമാനം പ്രതിരോധം നൽകുന്നുവെന്ന് മാർഗരറ്റ് ചാൻ പറഞ്ഞു.

ഇത് എബോള എപ്പി ഡെമി യുടെ അന്ത്യത്തിന്റെ തുടക്കമാണെന്ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള കൂട്ടായ്മയിൽ പ്രവർത്തിച്ച സ്വിറ്റ്സർലണ്ടിലെ ശാസ്ത്രജ്ഞൻ മത്തിയാസ് എഗ്ഗർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കീഴിൽ ശാസ്ത്രജ്ഞരും ഡോക് ടർ മാരും മരുന്ന് കമ്പനികളും അടങ്ങിയ അന്താരാഷ്ട്ര ടീം ആണ് സാധാരണ ഒരു വ്യാഴവട്ടം കൊണ്ട് കണ്ടു പിടിക്കുന്ന വാക്സിൻ വെറും ഒരു വർഷം കൊണ്ട് കണ്ടെത്തിയതെന്ന് കൂട്ടായ്മയിൽ പ്രവർത്തിച്ച സ്വിറ്റ് സർ ലണ്ടിലെ യൂണിവേർസിറ്റി ഓഫ് ബേ ണ്‍ പ്രതിനിധി അറിയിച്ചു. ഗനിയ , ലിബേ രിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം പതിനായിരത്തിലധികം മനുഷ്യ ജീവൻ എടുത്ത വൈറസ് ആണ് എബോള. 7651 പേരെ പരീക്ഷണ വിധേയരാക്കി 3500 പേർക്ക് വാക്സിൻ നൽകി ആഫിക്കയിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

പനീറിന്റെ ഗുണഗണങ്ങള്‍ അറിയാം

നല്ല ആരോഗ്യത്തിനു വേണ്ട എല്ലാ പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ് പനീര്‍ അഥവാ കോട്ടേജ് ചീസ്. പോഷകസമൃദ്ധമായ ധാരാളം ഭക്ഷണവസ്തുക്കൾ പനീർ കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പനീര്‍. കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ബി നല്ലതാണ്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. 

എല്ലിന് തേയ്മാനം സംഭവിക്കുന്ന ഒാസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു. വിറ്റമിൻ ഡി സമൃദ്ധമായതിനാൽ പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാം. 

വീട്ടിൽത്തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവു കുറയ്ക്കാം. ഇതിനായി രണ്ടു ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. പാൽ ഏതാണ്ട് തൈര് പോലെ ആയ ശേഷം വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീർ ഇതിൽ നിന്നും ലഭിക്കും.

ചുംബനത്തിലൂടെ കാൻസർ പകരുമെന്ന് പഠനം

 

ചുംബനത്തിലൂടെ കാൻസർ പകരുമെന്ന കണ്ടെത്തലുമായി ലണ്ടനിലെ ഒരു കൂട്ടം യുവഡോക്ടർമാർ. റോയൽ ഡാർവിൻ ആശുപത്രിയിലെ മാക്‌സിലോ ഫേഷ്യൽ, ഹെഡ് ആൻഡ് നെക്ക് സർജറി വകുപ്പ് മേധാവി ഡോ.മഹിബൻ തോമസാണ് ചുംബനത്തിലൂടെ വൈറസുകൾ അർബുദം പടർത്തുന്നു എന്ന കണ്ടെത്തൽ നടത്തിയത്.

ചുംബനത്തിലൂടെ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വേഗത്തിൽ പകരുമെന്നും എച്ച്പിവി ബാധിച്ചവരിൽ അർബുദ സാധ്യത 250 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. തലയെയും കഴുത്തിനെയും മറ്റും ബാധിക്കുന്ന അർബുദങ്ങളാണ് ചുംബനത്തിലൂടെ പകരുന്നത്.

ഓറൽ എച്ച്പിവി എന്ന വൈറസാണ് കഴുത്തിലെയും തലയിലെയും മറ്റും അർബുദങ്ങളിലേക്ക് നയിക്കുന്നത്. തലയിൽ കാൻസർ ബാധിതരിൽ ഏഴു ശതമാനം പേരിൽ ഓറൽ എച്ച്പിവി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അർബുദത്തിന് കാരണമാകുന്ന എച്ച്പിവിയെ കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു. വദനസുരതം, ഒന്നിലേറെ പങ്കാളികളുമായുളള ചുംബനം മുതലായവ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തൈറോയിഡിന്‍റെ ലക്ഷണങ്ങളും ചികിത്സയും

 

തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന ഈ ഹോര്‍മോണ്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട് .ശരീര വളര്‍ച്ചയെ ബാധിക്കുന്നതും നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോയ്ഡ് ഹോര്‍മോണുകളാണ്. 

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞു പോകുന്നതാണ് ഹൈപ്പോതൈറോയിഡിസം. ശരീരത്തിന്റെ തൂക്കം കൂടുക, മുഖത്തും കാലുകളിലും നീര്‍വീക്കമുണ്ടാകുക, ശരീരത്തിന് തണുപ്പ് അനുഭവപ്പെടുക, വയറിന് സ്തംഭനാവസ്ഥയുണ്ടാകുക, സ്ത്രീകളില്‍ ആര്‍ത്തവംം ക്രമംതെറ്റുക, ക്ഷീണം, മന്ദത, വിഷാദം എന്നിവയാണ് തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോഴുള്ള ശരീരികാസ്വസ്ഥതകളാണ് .

പാരമ്പര്യ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം.സ്ത്രീകളെയാണ് തൈറോയിഡ് കൂടുതലായി ബാധിക്കുന്നത്. ഹൈപോ തൈറോയിഡ് പലപ്പോഴും പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്ന രോഗത്തിനു വഴിവെയ്ക്കും. വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

തൈറോയ്ഡ് ഗ്രന്ഥികള്‍ ക്രമാതീതമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം. ശരീരം മെലിയുക, നെഞ്ചിടിപ്പു കൂടുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, നെഞ്ചെരിച്ചില്‍, ആകുലത, ഉത്കണ്ഠ, ദഹനക്കേട്, ശരീരക്ഷീണം, കൈകാല്‍ വിറയല്‍ തുടങ്ങിയവയാണ ഇവയുടെ ലക്ഷണം.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഡോക്ടറുടെ സേവനം സ്വീകരിക്കുകയാണ് ആദ്യം വേണ്ടത് .രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തി അവയ്ക്കുള്ള മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് .

അമിതവണ്ണം തടയുക എന്നത് തൈറോയിഡിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.ഇത് വ്യായാമത്തിലൂടെ സാധിക്കും.അയഡിന്‍ അടങ്ങിയ ഉപ്പ് ആവശ്യമായ അളവില്‍ ഉപയോഗിക്കുക.എല്ലാത്തിലും ഉപരി രോഗത്തെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കുക.

ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനം

ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനം. സ്വീഡനിലെ ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. 

ക്ലോക്ക് ജീനുകളിലുണ്ടാകുന്ന വിഭജനം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ജോനാഥന്‍ കെഡര്‍നെസ് പറയുന്നു. 

എന്നാല്‍ നമ്മുടെ ക്ലോക്ക് ജീനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ടെന്നാണ് ഞങ്ങളുടെ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ഞ മുന്തിരിയിൽ മാരകമായ "ക്ലോർപൈറിഫോസ്" കീടനാശിനിയുടെ അംശം കൂടുതൽ

ചുക്കിടാത്ത കഷായമില്ല. അതുപോലെ മുന്തിരിയില്ലാത്ത പായസവും. ബേക്കറി പലഹാരങ്ങളുടെ കൊതിയൂറുന്ന സ്വാദിനും മുന്തിരി നിർബന്ധം. കറുത്ത ഉണക്ക മുന്തിരിക്ക് ഔഷധഗുണം കൂടും, വിലയും. അതിനാൽ മഞ്ഞ മുന്തിരിയാണ് സാധാരണയായി കൂടുതൽ ഉപയോഗിക്കുന്നത്. ഇളം പച്ചനിറമുള്ള മുന്തിരിയാണ് ഉണങ്ങുമ്പോൾ മഞ്ഞയാവുക, അരിയും കാണില്ല. എന്നാൽ ഇതിൽ കീടബാധയൊഴിവാക്കാൻ കൃഷിക്കളത്തിലേ "വിഷമടി" തുടങ്ങിയിരിക്കും.

കൃഷിവകുപ്പിന്റെ "സേഫ് ടു ഈറ്റ്" പദ്ധതി പ്രകാരം വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ് ഒടുവിൽ നടത്തിയ പരിശോധനയിൽ മഞ്ഞ മുന്തിരിയിൽ മാരകമായ "ക്ലോർപൈറിഫോസ്" എന്ന കീടനാശിനിയുടെ അംശം കൂടുതലാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ വിവിധ സൂപ്പർ - ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച ഉണക്ക മുന്തിരിയാണ് പരിശോധിച്ചത്.

മഞ്ഞ ഉണക്ക മുന്തിരിയിൽ ക്ലോർപൈറിഫോസിന്റെ അളവ് 0.15 പി.പി.എം (പാർട്സ് പെർ മില്യൻ) ആയിരുന്നു. ഇത് വളരെക്കൂടുതലാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഉണക്കമുന്തിരിയിലും മറ്റ് ഡ്രൈഡ് ഫ്രൂട്ട്‌സിലും ക്ളോർപൈറിഫോസിന്റെ അളവ് പരമാവധി എത്രവരെയാകാമെന്ന് ഇതുസംബന്ധിച്ച് സർട്ടിഫിക്കേഷൻ നൽകേണ്ട ഇന്ത്യാ ഗവൺമെന്റ് സ്ഥാപനമായ എഫ്.എസ്.എസ്.എ.ഐയോ അന്താരാഷ്ട്ര ഏജൻസിയായ "കോഡക്‌സോ" നിഷ്കർഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ക്ളോർപൈറിഫോസ് അടിച്ച മുന്തിരി കർഷകരെയോ വിൽക്കുന്നവരയോ പിടികൂടാനാവുന്നി ല്ല.

പക്ഷേ മഞ്ഞ ഉണക്കമുന്തിരിയിൽ കണ്ടെത്തിയ ക്ളോർപൈറിഫോസ്, യൂറോപ്യൻ നിലവാരത്തേക്കാൾ ( 0.05 പി.പി.എം)വളരെ കൂടുതലായിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ അതീവ ഗുരുതരമായ കുറ്റമായാണ് യൂറോപ്യൻ യൂണിയൻ കണക്കാക്കുന്നത്. ഗ്യാസ് ക്രൊമറ്റോഗ്രാഫ് - മാസ് സ്‌പെക്ട്രോമീറ്റർ എന്ന അത്യാധുനിക ഉപകണത്തിന്റെ സഹായത്തോടെയായിരുന്നു വെള്ളായണിയിലെ പരിശോധന.

രക്തസമ്മര്‍ദം എന്നും ബിപി എന്നുമൊക്കെ കേട്ടിട്ടുണ്ട്. ബിപിയെ പേടിക്കേണ്ട ആവശ്യമുണേ്ടാ ?

രക്തസമ്മര്‍ദം എന്നും ബിപി എന്നുമൊക്കെ കേട്ടിട്ടുണ്ട്. ബിപിയെ പേടിക്കേണ്ട ആവശ്യമുണേ്ടാ ? 

ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും രക്തക്കുഴലുകളിലൂടെ രക്തമെത്തിക്കുന്നതു ഹൃദയത്തിന്റെ ജോലിയാണ്. ഓരോ തവണ ഹൃദയം മിടിക്കുമ്പൊഴും അത് രക്തക്കുഴലുകളിലേക്കു രക്തം പമ്പ് ചെയ്യുകയാണെന്ന് അറിയാമല്ലോ. രക്തക്കുഴലിലൂടെ ഒഴുകുന്ന രക്തം അതിന്റെ ഭിത്തിയില്‍ ചെലുത്തുന്ന ബലമാണ് രക്തസമ്മര്‍ദത്തിന്(ബിപി) ഇടയാക്കുന്നത്.

മില്ലി മീറ്റേഴ്‌സ് ഓഫ് മെര്‍ക്കുറി എന്ന ഏകകത്തിലാണ് രക്തസമ്മര്‍ദത്തിന്റെ തോതു പറയുന്നത്. ഉദാഹരണമായി 120/80 mm Hg എന്ന രീതിയില്‍. പ്രായപൂര്‍ത്തിയായ ഒരാളില്‍ ഇതാണു നോര്‍മല്‍ ബിപി. ഇവിടെ വലിയ ഒരു സംഖ്യയും ചെറിയ ഒരു സംഖ്യയും കാണാം. വലിയ സംഖ്യ സിസ്‌റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. ഇത് 140 ല്‍ കൂടിയാല്‍ സിസ്റ്റോളിക് പ്രഷര്‍ ഉയര്‍ന്നതാണെന്നു പറയാം. ഇത് 120 ഓ അതില്‍ കുറവോ ആണെങ്കില്‍ സിസ്റ്റോളിക് പ്രഷര്‍ നോര്‍മലാണെന്നു പറയുന്നു. ചെറിയ സംഖ്യ ഡയസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. ഇതു 90 ല്‍ കുടിയാല്‍ ഡയസ്റ്റോളിക് പ്രഷര്‍ ഉയര്‍ന്നതാണെന്നു പറയാം. ഇത് 80 ഓ അതില്‍ കുറവോ ആണെങ്കില്‍ ഡയസ്റ്റോളിക് പ്രഷര്‍ നോര്‍മലാണെന്നു പറയുന്നു. സിസ്‌റ്റോളിക് പ്രഷര്‍ 120 നും 139 നും ഇടയിലാവുകയും ഡയസ്‌റ്റോളിക് പ്രഷര്‍ 80 നും 89 നും ഇടയിലാവുകയും ചെയ്താല്‍ ആ അവസ്ഥയെ പ്രീ - ഹൈപ്പര്‍ ടെന്‍ഷന്‍ എന്നു വിളിക്കുന്നു. പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ ഉളളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത ഏറെയാണ്. 120/80 mm Hg ആണ് നോര്‍മല്‍ ബിപി. രക്തസമ്മര്‍ദം 140/90 mm Hg ആകുമ്പോള്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദം - ഹൈപ്പര്‍ ടെന്‍ഷന്‍ ആയി പരിഗണിക്കുന്നു.

അച്ഛാ രക്തസമ്മര്‍ദം ഉയര്‍ന്നാല്‍ എന്താ പ്രശ്‌നം?

ഉയര്‍ന്ന ബിപി ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. തലച്ചോറ്, വൃക്കകള്‍ എന്നിവ
യിലെ രക്തക്കുഴലുകള്‍ക്കു കേടുപാടിനുളള സാധ്യതയുമേറും. ബിപി അനിയന്ത്രിതമായാല്‍ ഹൃദയാഘാതത്തിനുളള സാധ്യതയേറും. രക്തക്കുഴലുകള്‍ വീങ്ങാനും രക്തം കട്ടപിടിക്കാനും പൊട്ടാനുളള സാധ്യതയേറും. ചിലപ്പോള്‍ സമ്മര്‍ദം താങ്ങാനാകാതെ തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തം തലച്ചോറിലേക്കു വ്യാപിക്കാനിടയുണ്ട്. ഇതു സ്‌ട്രോക്കിന് (മസ്തിഷ്‌കാഘാതം) ഇടയാക്കും. വൃക്ക തകരാര്‍, അന്ധത, ചിന്താശേഷി നഷ്ടമാകല്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള സാധ്യത ഹൈപ്പര്‍ ടെന്‍ഷന്‍ ഉളളവരില്‍ കൂടുതലാണ്.

രക്തസമ്മര്‍ദം അനിയന്ത്രിതമാകുന്നതിന്റെ കാരണമെന്താണ് അച്ഛാ?

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, അമിതമദ്യപാനം, വ്യായാമക്കുറവ്, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, ഉപ്പിന്റെ അമിതോപയോഗം, അമിതഭാരം, അമിതമായ ഉത്കണ്ഠ, ജനിതക ഘടകങ്ങള്‍ തുടങ്ങിയവ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം കാരണങ്ങളൊന്നും കൂടാതെയും ഉയര്‍ന്ന രക്തസമ്മര്‍ദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ ഉളളവരിലും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാറുണ്ട്്. ഒരു രോഗാവസ്ഥ മൂലമോ രോഗത്തിനു നല്കുന്ന ചികിത്സ മൂലമോ ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദമാണ്്് സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍. പ്രായമായവരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നു. പ്രായമേറുന്തോറും രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറയുന്നതാണ് ഇതിനുളള ഒരു കാരണം. നോര്‍മല്‍ രക്തസമ്മര്‍ദം ഉയര്‍ന്ന രക്തസമ്മര്‍ദമായി മാറുന്നു.

അച്ഛാ, അമിത രക്തസമ്മര്‍ദത്തിനു ചികിത്സആവശ്യമാണോ? അതോ ആരോഗ്യകരമായ ജീവിതശൈലിയിലേക്കു മാറിയാല്‍ മതിയോ?

മാറിയ ജീവിതസാഹചര്യങ്ങളില്‍ ഇടയ്ക്കിടെയുളള ബിപി പരിശോധന ആരോഗ്യസംരക്ഷണത്തിനു ഗുണപ്രദം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഇതിനുളള സൗകര്യമുണ്ട്. ഇത്തരം പരിശോധനകളിലെ ബിപി കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. നോര്‍മലിനു മുകളിലാണ് ബിപി എങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഫിസിഷ്യന്റെ ഉപദേശം തേടുക. ബിപി നോര്‍മലില്‍ നിന്ന് അല്പം ഉയര്‍ന്ന നിലയില്‍ ആണെങ്കില്‍ മരുന്നു നല്കാതെ ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങളിലൂടെ ബിപി നിയന്ത്രിതമാക്കാമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കും. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉളളവര്‍ക്ക് ജീവിതശൈലി നിയന്ത്രണത്തിനൊപ്പം മരുന്നുകളും നിര്‍ദേശിക്കാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനൊപ്പം പ്രമേഹം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യതയേറും. ഇവരുടെ പൊതുവായ ആരോഗ്യസ്ഥിതി, പ്രായം എന്നിവയൊക്കെ പരിഗണിച്ച് ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദേശിക്കും. ബിപി പരിശോധനയ്‌ക്കൊപ്പം രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, മൂത്രത്തിലെ ആല്‍ബുമിന്‍ എന്നിവയുടെ തോതും ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ പരിശോധനയ്ക്കു വിധേയമാക്കി റിപ്പോര്‍ട്ടുമായി ഡോക്ടറുടെ ഉപദേശം തേടണം.

രക്തപരിശോധന, എക്കോ കാര്‍ഡിയോഗ്രാം, ഇസിജി, യൂറിന്‍ അനാലിസിസ്, കിഡ്‌നിയുടെ അള്‍ട്രാ സൗണ്ട് പരിശോധന എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ നിര്‍ണയിക്കാനാവും.

ബിപിക്കു മരുന്നു കഴിക്കുന്നവരും ജീവിതശൈലീമാറ്റത്തിലൂടെ ബിപി വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരും കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധനയ്ക്കു വിധേയമായി ഫിസിഷ്യന്റെ ഉപദേശം തേടണം. മരുന്നുകള്‍ തന്നിഷ്ടപ്രകാരം നിര്‍ത്തുന്നതും ഡോസ് വ്യത്യാസപ്പെടുത്തുന്നതും ആശാസ്യമല്ല. സ്വയംചികിത്‌സ അപകടമെന്നു ചുരുക്കം.

അച്ഛാ, ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന ബിപി ഉളളവരില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം?

ഉയര്‍ന്ന രക്തസമ്മര്‍ദമുളള എല്ലാവരിലും എല്ലായ്‌പോഴും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ തലവേദന, ശ്വാസംമുട്ടല്‍, തലചുറ്റല്‍, നെഞ്ചുവേദന, ഹൃദയമിടിപ്പില്‍ ക്രമവ്യതിയാനം, മൂക്കിലൂടെ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രകടമാകാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഫിസിഷ്യന്റെ ഉപദേശം തേടണം.

ജീവിതശൈലി നിയന്ത്രണത്തിലൂടെ അമിതരക്തസമ്മര്‍ദസാധ്യത കുറയ്ക്കാമോ?

സാധ്യമാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഉപേക്ഷിക്കണം. പരോക്ഷ പുകവലിയും പാടില്ല. പതിവായി വ്യായാമം ചെയ്യണം. മദ്യപാനം ഉപേക്ഷിക്കണം. ഉപ്പ് ദിവസം 1500 മില്ലിഗ്രാമിലധികം കഴിക്കാന്‍ പാടില്ലെന്ന് മയോ ക്ലിനിക്കിലെ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ പോലും ദിവസം 2300 മില്ലിഗ്രാമിലധികം ഉപ്പ് കഴിക്കരുത്.

പായ്ക്കറ്റില്‍ ലഭ്യമാകുന്ന സംസ്‌കരിച്ച ഭക്ഷണം ഉപേക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും തവിടുകളയാത്ത ധാന്യങ്ങളും ഉള്‍പ്പെടുത്തിയ ആഹാരക്രമം ശീലമാക്കണം. എല്ലാത്തരം പോഷകങ്ങളും ലഭ്യമാകുന്ന തരത്തിലുളള ആഹാരക്രമം സ്വീകരിക്കണം. കൊഴുപ്പു കുറഞ്ഞ ആഹാരം മാത്രം ശീലമാക്കുക. ശരീരഭാരവും വണ്ണവും അമിതമാകാതെ ശ്രദ്ധിക്കുക. ടെന്‍ഷന്‍ അകറ്റാന്‍ ധ്യാനം, യോഗ, വ്യായാമം, സാമൂഹിക കൂട്ടായ്മകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരല്‍ എന്നിവ സ്വീകരിക്കാം. അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാരില്‍ 91 സെന്റിമീറ്ററിനും സ്ത്രീകളില്‍ 81 സെന്റിമീറ്ററിനും മേല്‍ കൂടാതെ ശ്രദ്ധിക്കണം. ഉപ്പു ചേര്‍ത്തു വറുത്ത ചിപ്‌സ് ഉള്‍പ്പെടെയുളള ബേക്കറി വിഭവങ്ങള്‍ മിതമായി കഴിക്കുക.

കഫീന്‍ അടങ്ങിയ കാപ്പി പോലെയുളള പാനീയങ്ങള്‍ ഒഴിവാക്കുക. ഉലുവ ചേര്‍ത്തു തിളപ്പിച്ച വെളളം ശീലമാക്കുക. ദിവസവും രാവിലെ വെറുംവയറ്റില്‍ തേന്‍ കഴിക്കുക. (പ്രമേഹമില്ലാത്തവര്‍). ദിവസവും ഉളളി കഴിക്കുക. ദിവസവും 10-12 ഗ്ലാസ് വെളളം കുടിക്കണം. ഇളനീര്‍ ശീലമാക്കുക. ഏത്തപ്പഴം ശീലമാക്കുക (പ്രമേഹപ്രശ്‌നങ്ങളില്ലാത്തവര്‍) ഇളനീരിലും ഏത്തപ്പഴത്തിലുമുളള പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനു സഹായകം.

ആഹാരക്രമത്തില്‍ പതിവായി വെളുത്തുളളി ഉള്‍പ്പെടുത്തണം. വെളുത്തുളളി അല്ലി ചതച്ചതു കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു സഹായകം. ഉപ്പും പഞ്ചസാരയും ചേര്‍ക്കാത്ത നാരങ്ങാജ്യൂസ് പതിവായി കഴിക്കുന്നതും ബിപി നിയന്ത്രിതമാക്കും. അതിലുളള വിറ്റാമിന്‍ സി
എന്ന ആന്റിഓക്‌സിഡന്റ് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൃത്യമായ ഇടവേളകളില്‍ അംഗീകൃത ലാബുകളിലെത്തി പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധനയ്ക്കു വിധേയമായി വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം തേടണം. ബിപിയുളളവര്‍ ശാരീരിക - മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ചികിത്സതേടാന്‍ മറക്കരുത്.

വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങള്‍

വിവിധതരം കാന്‍സറുകളെ തടയാന്‍ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങള്‍ പറയുന്നു. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങള്‍ പറയുന്നു.

മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്നു വിദഗ്ധര്‍. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടാം. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ അളവു കുറയ്ക്കാം..

ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകള്‍, വിറ്റാമിന്‍ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം... തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം.

ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ മാതളജ്യൂസ് ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാന്‍ മാതളജ്യൂസ് ഫലപ്രദം.

മാതളനാരങ്ങ അല്‍സ്‌ഹൈമേഴ്‌സ്, പൈല്‍സ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.

കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു ിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ മാതളനാരങ്ങയ്ക്ക് അദ്്ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായകം. രക്തത്തിന്റെ കൗണ്ട് നോര്‍മല്‍ ആണെങ്കില്‍ മാത്രമേ കീമോ നല്കുകയുളളൂ. വിലയേറിയ ഫലം. പക്ഷേ, അതിന്റെ ഗുണങ്ങള്‍ വിലമതിക്കാനാകാത്തതാണ്.

മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിര്‍ത്തും. രോഗപ്രതിരോധശക്തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.

ഗര്‍ഭിണികള്‍ക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്ക്കാന്‍ മാതളനാരങ്ങ ഫലപ്രദം. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാര്‍ട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു.

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്ഥ തടയാന്‍ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു. ബിപി സാധാരണ തോതില്‍ നിലനിര്‍ത്തുന്നതിനും സഹായകം. മാതളഅല്ലികള്‍ പതിവായി കഴിച്ചാല്‍ ചര്‍മത്തിനു ചുളിവുണ്ടാകില്ല.

ഗര്‍ഭിണികളായ സ്ത്രീകള്‍ തുറസായ സ്ഥലത്ത് മല വിസര്‍ജ്ജനം നടത്തുന്നത് മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകുന്നു

ഗര്‍ഭിണികളായ സ്ത്രീകള്‍ തുറസായ സ്ഥലത്ത് മല വിസര്‍ജ്ജനം നടത്തുന്നത് മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങളുടെ ഭാരക്കുറവിനും കാരണമാകുന്നതായി പഠനം. കിഴക്കന്‍ ഒറീസയിലെ 670 ഓളം സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. 

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും പുറത്തു മലവിസര്‍ജ്ജനം നടത്തേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമുള്ള 60 ശതമാനം സ്ത്രീകളും ഉത്കണ്ഠാകുലരാകുന്നു.

40 ശതമാനം പേര്‍ വീട്ടില്‍ ശൌചാലയം ഉണ്ടായിട്ട് പോലും അത് ഉപയോഗിക്കാന്‍ സാധിക്കാത്തവരാണ്. ഇത് മൂലം ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭ കാലത്ത് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.

അകാലപ്പിറവി കുഞ്ഞുങ്ങളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം,ടെന്‍ഷന്‍ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ അകാല പിറവി നടക്കുന്ന രാജ്യമാണ് ഇന്ത്യ. അത് പോലെ ശൌചാലയ സൌകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യ പിന്നാക്കം നില്‍ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ നൂറ് കോടി ജനങ്ങളില്‍ 50 കോടി പേരും തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നവരാണ്.

പ്രമേഹം മുതല്‍ കാന്‍സര്‍വരെ.... ചാമ്പയ്ക്ക ഒരു ഒറ്റമൂലി. നിരവധി മറ്റുഗുണങ്ങളും

 

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില്‍ സുലഭമായി അടങ്ങിയിരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.

വേനല്‍ക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്‌ക്ക ഉത്തമമാണ്.

സ്ഥിരമായി ചാമ്പയ്‌ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ്-സ്‌തനാര്‍ബുദ സാധ്യത കുറവായിരിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്‌ക്കയിലുണ്ട്. കൊളസ്‌ട്രോളിന്റെ രൂപപ്പെടല്‍ ചാമ്പയ്‌ക്ക കഴിക്കുന്നവരില്‍ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.

ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മര്‍ദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്

ഔഷധ കൂണുകള്‍ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും

 

വേരു തീനി പുഴുക്കളെ നശിപ്പിക്കുന്ന ഔഷധ കൂണിന് കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാനാകുമെന്ന് കണ്ടെത്തല്‍. തെങ്ങുകളുടെ വേരുകള്‍ നശിപ്പിക്കുന്ന വേരുതീനിപ്പുഴുക്കളെ പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങളുടെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ എന്റെമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ടി സന്തോഷ്‌കുമാര്‍ നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയായുള്ളതാണ് കണ്ടെത്തല്‍.

ഔഷധ കൂണിന്റെ സാധ്യതകളെ കുറിച്ച് പഠനം നടത്തിയ സന്തോഷ് കുമാര്‍ തന്റെ പഠന റിപ്പോര്‍ട്ട് കാര്‍ഷിക സര്‍വകലാശാലക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ രോഗ ചികിത്സയുമായി ബന്ധപ്പെട്ട തുടര്‍പഠനവും നടന്നു. 

മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി ഔഷധ കൂണ്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതില്‍ വിശദമായ പഠനമാണ് ഇനി നടക്കാനുള്ളത്. കാര്‍ഷിക സര്‍വകലാശാലയും റീജ്യനല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പഠനം വിജയകരമായാല്‍ അത് കാന്‍സര്‍ രോഗചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും.

ചിങ്ങന്‍ പുഴു എന്ന വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിനായുള്ള പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന വേരുതീനി പുഴുക്കളില്‍ പരീക്ഷണം നടത്തി വരുന്നതിനിടയിലാണ് കീടത്തെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള കൂണുകളെ കണ്ടെത്തിയത്. 

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ധാരാളമായി ഈ ഔഷധ കൂണുകളുണ്ട്. ശാരീരാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കരള്‍, വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നതിനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും ഏറെ ഫലപ്രദമായ ഈ കൂണുകളില്‍ ധാരാളം ആന്റി ഓക്‌സിഡന്‍സ് അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാക്കുമെന്നു പഠനം

 

നഗരങ്ങളിലെ അതി രൂക്ഷമായ അന്തരീക്ഷമലിനീകരണം കുട്ടികളുടെ ഓര്‍മശേഷിയേയും ബുദ്ധിശേഷിയേയും ബാധിക്കുമെന്ന് പഠനം. കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക പശ്ചാത്തലം, വയസ്സ് എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് പഠനം നടത്തിയത്.

മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് നഗരത്തിലെ കുട്ടികളുടെ ബുദ്ധി ശേഷിയെ വന്‍തോതിലുള്ള മലിനീകരണം പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയിലെ മോണ്ടാന സര്‍വകലാശാല പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.

മുലയൂട്ടല്‍ കുറയുന്നു; ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്നു

 

ഈ ലോകത്ത് എത്തുന്ന കുഞ്ഞ് ആദ്യമായി നൊട്ടിനുണയുന്ന സ്‌നേഹം അമ്മയുടെ മുലപ്പാലല്ലാെത മറ്റെന്താണ്. എന്നും തന്റെ കണ്ണില്‍നോക്കി മുലയൂട്ടുന്ന അമ്മയെ അതുകൊണ്ടാവണം എത്ര പെട്ടെന്നാണ് കുഞ്ഞ് തിരിച്ചറിയുന്നത്. പൊടിക്കുഞ്ഞ് ആദ്യമായി ചിരിക്കുന്നത് അമ്മയെ കണ്ടിട്ടല്ലേ. അമ്മ കുഞ്ഞിനെ അടക്കിപ്പിടിച്ചു മുലയൂട്ടുമ്പോള്‍ ശരീരവും മനസും തിരിച്ചറിയുക അമ്മയുടെ അടക്കിപ്പിടിച്ച സ്‌നേഹം കൂടിയാണ്.
അമ്മയുടെ കണ്‍മുന്നിലാണ് കുഞ്ഞിന്റെ വളര്‍ച്ച. കമിഴ്ന്നു വീഴുന്നു... ഇരിക്കുന്നു... അപ്പോഴൊക്കെയും അമ്മ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കകളിലാണ്. ആദ്യ സംശയം തുടങ്ങുന്നതു മുലപ്പാലിലാണെന്ന് മാത്രം. എങ്ങനെ കൊടുക്കണം? എത്ര അളവില്‍ കൊടുക്കണം? എത്ര നാള്‍ കൊടുക്കണം? ഉത്തരങ്ങള്‍ പല മാതിരിയാവും. ആറുമാസം വരെ മുലപ്പാല്‍ മാത്രം മതിയെന്ന് ഡോക്ടര്‍മാര്‍. അതൊന്നും പറ്റില്ല. ഈ ചൂടത്ത് അല്പം പഴച്ചാറും തിളപ്പിച്ചാറിച്ച വെള്ളവും കൊടുക്കണമെന്ന് വീട്ടിലെ മുതിര്‍ന്നവര്‍. ''എനിക്കും പാലില്ലായിരുന്നു.നിനക്കും ആവശ്യത്തിനുള്ള മുലപ്പാല്‍ കാണില്ല''എന്നു സംശയിക്കുന്നു ചില സുഹൃത്തുക്കള്‍. 

അധികപോഷണത്തിന് ബേബിഫുഡ് വേണമെന്നു പരസ്യങ്ങള്‍. അമ്മ ഇതില്‍ ഏതു വിശ്വസിക്കുമെന്ന് അങ്കലാപ്പിലാകുമ്പോള്‍ കേരളത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മെല്ലെ മുലപ്പാലില്‍ നിന്ന് അകറ്റപ്പെടുന്നൂവെന്നതാണ് സത്യം.
ചില കുട്ടികള്‍ക്ക് ആ സൗഭാഗ്യം പൂര്‍ണമായും ലഭിക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. എന്നു കരുതി ബാക്കി കുട്ടികള്‍ പട്ടിണിയിലുമല്ല. 

ചില അമ്മമാര്‍ മുലപ്പാലില്‍ മാത്രമായി വിശ്വസിക്കുന്നില്ല. ഇനിയൊരു കൂട്ടര്‍ ബേബിഫുഡിന്റെ പരസ്യങ്ങളില്‍ വീണു പോകുന്നു. ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനൊപ്പം ബേബിഫുഡ് അല്ലെങ്കില്‍ പശുവിന്‍ പാല്‍ കൂടി കൊടുക്കുന്നു.
അനന്തരഫലം: ആറുമാസം കുഞ്ഞിന്റെ പരിപൂര്‍ണ ആരോഗ്യത്തിനും പ്രതിരോധശക്തിക്കും മുലപ്പാല്‍ മാത്രം എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല.


മുലയൂട്ടുന്ന അമ്മാരുടെ ക്യത്യമായ എണ്ണം കണ്ടെത്താന്‍ കഴിയില്ലെങ്കിലും അവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ എന്‍. ശ്രീധര്‍.
''കേരളത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ 90 ശതമാനമുണ്ടെന്നാണ് കണക്ക്. അതത്ര ശരിയാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. ആശുപത്രി വിട്ടു പോകുമ്പോള്‍ പലരും മറ്റു പാലുകള്‍ കൊടുക്കുന്നുണ്ടെന്ന് ഉറപ്പ്.

സന്തോഷമുണ്ടാകുന്നത് ജനതിക ഘടനയുടെ പ്രത്യേകതമൂലം

 

ജനിതക ഘടനയും സന്തോഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം

 

സന്തോഷം മനസിന്റെ ഭാഗമാണെന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ജനിതക ഘടനയില്‍ ഒരു പ്രത്യേക ക്രോമസോം കൂടുതലുണ്ടെങ്കില്‍ നിങ്ങള്‍ സന്തോഷവാനാകും. സന്തോഷം കൂടുന്നതും നിലനിര്‍ത്തുന്നതും ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത് ബള്‍ഗേറിയ വാര്‍ണ സര്‍വകലാശാലയിലെ മൈക്കില്‍ മിന്‍കോവാണ് .

വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീനുകളിലെ വ്യത്യാസങ്ങള്‍ അവരുടെ സന്തോഷത്തെ ബാധിക്കുന്നതായി അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ സുരക്ഷയുടെ അടിസ്ഥാനത്തിലല്ല വ്യക്തികളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നത്. സുരക്ഷയും സന്തോഷവും പ്രതികൂലമായ സാഹചര്യങ്ങളാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും കവര്‍ച്ചയും നടക്കുന്നത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്.

എന്നാല്‍, അവിടത്തെ ജനങ്ങള്‍ സന്തോഷമുള്ളവരും പിരിമുറക്കമില്ലാത്തവരുമാണ്. ഇവരില്‍ ജനിതക ഘടനയുടെ ഭാഗമായ ക്രോമസോം കൂടുതലായി കണ്ടെത്തി.

ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷവാന്‍മാരായ ജനത മെക്‌സിക്കോയിലാണ്. കാരണം ഈ പ്രത്യേക ക്രോമസോമിന്റെ അളവ് ഇവരില്‍ കൂടുതലാണ്.

ഇറാഖ്, ജോര്‍ദ്ദാന്‍, ഹോങ്ങ്‌കോങ്, ചൈന, തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയില്‍ ഈ ക്രോമസോം കുറവാണ്. ഇവരില്‍ കടുത്ത മാനസിക പിരിമുറുക്കം കാണുന്നതായും അദ്ദേഹം പറയുന്നു.

ജനിതക ഘടനയെ നിര്‍ണയിക്കുന്നതില്‍ വംശീയതയും ഇടകലരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഊഷ്ണമേഖലയില്‍ താമസിക്കുന്ന ജനങ്ങളില്‍ സന്തോഷമുണ്ടാക്കുന്ന ക്രോമസോം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

ലോകം എബോള വിമുക്തം : ഡബ്ല്യൂ.എച്ച്.ഒ

മാരകമായ എബോള രോഗത്തിന്റെ പിടിയില്‍ നിന്ന് ലോകം വിമുക്തമായതായി ലോകാരോഗ്യ സംഘടന. പശ്ചിമാഫ്രിക്കയില്‍ രണ്ടു വര്‍ഷമായി സംഹാരതാണ്ഡവമാടിയ എബോളയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം ഫലം കണ്ടു.

യുനൈറ്റഡ് നേഷന്‍സ്: മാരകമായ എബോള രോഗത്തിന്റെ പിടിയില്‍ നിന്ന് ലോകം വിമുക്തമായതായി ലോകാരോഗ്യ സംഘടന. പശ്ചിമാഫ്രിക്കയില്‍ രണ്ടു വര്‍ഷമായി സംഹാരതാണ്ഡവമാടിയ എബോളയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം ഫലം കണ്ടു.

42 ദിവസമായി ലൈബീരിയയില്‍ എബോള ബാധിതരെ കണ്ടെത്താഞ്ഞതിനെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കയില്‍ 2014-ല്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട മഹാവ്യാധിയില്‍ നിന്ന് ഗിനിയയും സിയെറ ലിയോണും നേരത്തേ വിമുക്തി നേടിയിരുന്നു. എന്നാല്‍, രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞെങ്കിലും അതിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ പീറ്റര്‍ ഗ്രാഫ് വ്യക്തമാക്കി.

1976-ല്‍ കണ്ടെത്തിയ എബോള മാരകമായി പൊട്ടിപ്പുറപ്പെട്ടത് 2014-ലായിരുന്നു. ലൈബീരിയ, സിയെറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളെയാണ് കാര്യമായി ബാധിച്ചത്. 4800 പേരാണ് ഇതേത്തുടര്‍ന്ന് ലൈബീരിയില്‍ മാത്രം മരിച്ചത്. ലോകത്ത് ഇതുവരെയായി 11,000-ത്തിലധികം പേര്‍ക്ക് ജീവഹാനി നേരിട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണസംഖ്യ ഇതിലുമേറെ വരും. ലോകത്താകമാനം 29,000 പേരാണ് എബോളയുടെ ദുരിതഫലം അനുഭവിക്കാനിടയായത്. രോഗത്തിനെതിരെ പൊരുതിയ 500 ആരോഗ്യ സംരക്ഷണപ്രവര്‍ത്തകരും മരണത്തിന് കീഴടങ്ങി.

ഉപകരണം ധരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം അറിയാം

ഹെഡ്‌സെറ്റ് പോലെ തലയില്‍ ധരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപയോഗം.

തലച്ചോറിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചറിയാന്‍ കഴിയുന്ന ഉപകരണം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. തലയോട്ടിയില്‍ ധരിക്കാന്‍ കഴിയുന്ന ഉപകരണം മസ്തിഷ്‌ക ചികില്‍സാ രംഗത്ത് പുതിയ സാധ്യതകള്‍ തുറക്കുന്ന കണ്ടുപിടിത്തമാണെന്ന് വിലയിരുത്തുന്നു.

നിലവില്‍ ലാബുകളില്‍ മാത്രമാണ് തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമുള്ളത്. സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ജേക്കബ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂറല്‍ കംപ്യൂട്ടേഷന്‍ വിഭാഗമാണ് വികസിപ്പിച്ചെടുത്തത്. മറ്റു സെന്‍സറുകളെ അപേക്ഷിച്ച് കൃത്യമായി നിരീക്ഷിക്കാന്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഎന്‍സെഫലോഗ്രാം സെന്‍സറുകള്‍ക്ക് കഴിയും.

ഹെഡ്‌സെറ്റ് പോലെ തലയോട്ടില്‍ വയ്ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപയോഗം. ഇലാസ്റ്റിക് ആയതിനാല്‍ ആര്‍ക്കും ഉപയോഗിക്കാം. സെന്‍സറുകളിലൂടെ ലഭിക്കുന്ന ഡാറ്റ വിശകനം ചെയ്യുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചിട്ടുണ്ട്. നാഡികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് അടക്കമുള്ള രോഗങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകും.

ഉപകരണത്തില്‍ ഘടിപ്പിച്ച ചെറിയ മെറ്റല്‍ ഡിസ്‌ക്കുകളിലൂടെ സെല്ലുകളുടെ പ്രവര്‍ത്തനം അറിയാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തലച്ചോറിന്റെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാം. വീട്ടിലാകുമ്പോഴും ഡ്രൈവിങിനിടെയും ഉപകരണം തലയോട്ടിയില്‍ ഘടിപ്പിച്ച് മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം അറിയാനാകും

അവർ നമ്മുടെ കുട്ടികളാണ്

കഴിഞ്ഞ ദിവസം രാവിലെ ഒരു അച്ഛനും മകനും കൂടി കൺസൽട്ടേഷന് വന്നു. മകന് 20 വയസ്സോളമേ ഉണ്ടാവൂ. വൃഷണത്തിൽ കാൻസർ വന്ന് ഭേദമായതാണ്. കൃത്യമായ ഇടവേളകളിൽ അച്ഛൻ മകനെയും കൂട്ടി വരാറുണ്ട്. ഇത്തവണ വന്നപ്പോൾ അച്ഛന് ഒരു സംശയം കൂടി ഉണ്ടായിരുന്നു. മകന് ദേഹത്ത് ടാറ്റൂ ചെയ്യണമെന്നുണ്ട്. അതു ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ? മൈക്കിൾ ജാക്സൺ ഒക്കെ ചെയ്യുന്നതു പോലെ...?

അച്ഛന്റെ ആ ചോദ്യത്തിൽ എനിക്ക് കുറച്ചൊരു അസ്വാഭാവികത തോന്നിയിരുന്നു. മകൻ പുറത്തിരുന്ന് അച്ഛൻ മാത്രമായി സംസാരിക്കാൻ വന്നു. പറഞ്ഞു തുടങ്ങിയതും അദ്ദേഹം വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി. മകന് ഇല്ലാത്ത ദുശ്ശീലങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. പാൻ പരാഗ്, ഹാൻസ് തുടങ്ങിയവ മാത്രമല്ല, കഞ്ചാവ്‌ പോലുള്ള മയക്കു മരുന്നുകളും ഉണ്ട്. അച്ഛനും അമ്മയും പറഞ്ഞിട്ട് കാര്യമില്ല ഡോക്ടർ ഒന്നു പറയണം എന്നായി അദ്ദേഹം.

സ്വന്തം മക്കളോട് അച്ഛനമ്മമാർ പറഞ്ഞിട്ട് നടക്കാത്ത കാര്യം മറ്റുള്ളവരെക്കൊണ്ട്‌ പറയിക്കേണ്ടിവരുന്നത് എന്തു കഷ്ടമാണ്! മക്കളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കുമുള്ള അധികാരവും സ്വാധീനവും മറ്റാർക്കാണ് ഉണ്ടാവുക. 

എങ്കിലും ഞാൻ ആ മകനെ വിളിച്ചു. എനിക്ക് പറയാനുണ്ടായിരുന്നത് അവന്റെ അസുഖത്തെക്കുറിച്ചായിരുന്നു. ഒരിക്കൽ കാൻസർ വന്ന് ചികിത്സിച്ചു ഭേദമായതാണ്. ഇനിയും ദുശ്ശീലങ്ങളും മദ്യവും മയക്കുമരുന്നും ഒക്കെയായി നടന്നാൽ വീണ്ടും ചികിത്സ തേടി വരേണ്ടി വരുമെന്ന് അവനെ ഓർമിപ്പിച്ചു. കഞ്ചാവ് അടിക്കാനും മറ്റ് ദുശ്ശീലങ്ങൾക്കും ഒപ്പമുള്ള കൂട്ടുകാരാരും ആശുപത്രിയിൽ കൂട്ടുവരാനുണ്ടാവില്ല. അന്ന്‌ വീണ്ടും ഇതേ അച്ഛനും അമ്മയും കണ്ണീരും കൈയുമായി വരേണ്ടി വരും.

പറയുന്നത് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ, അതനുസരിച്ച് സ്വയം മാറാൻ അവന് എത്രത്തോളം കഴിയുമെന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്.

മകനെ പുറത്തിരുത്തി അച്ഛൻ പിന്നെയും വന്നു. ഇത്തവണ അദ്ദേഹത്തിന്റേത് ഒരു കുറ്റസമ്മതമായിരുന്നു. ആണും പെണ്ണുമായി ആകെയുള്ള ഒരേ ഒരു മകനാണ്. മകന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയാണ് വളർത്തിയത്. ചോദിക്കുന്ന എല്ലാ സമയത്തും ചോദിക്കുന്ന പണം കൊടുക്കുമായിരുന്നു... അവനെ വഴിതെറ്റിച്ചത് ഞങ്ങൾ തന്നെയാണെന്ന് ആ അച്ഛൻ വേദനയോടെ പറഞ്ഞു. പക്ഷേ, തിരുത്താനുള്ള സമയം കഴിഞ്ഞു പോയിരുന്നു. ആ മകൻ ആത്മാർഥതയോടെ തിരുത്താൻ തയ്യാറാകുമെന്ന് പ്രത്യാശിക്കാം. അല്ലാതെന്ത് ചെയ്യാൻ!

കഴിഞ്ഞ ആഴ്ചകളിലൊന്നിൽ രാജഗിരി സ്കൂളിലെ ആനിവേഴ്‌സറിക്ക് പോയി. അവിടെ കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ച് അച്ചൻ പറഞ്ഞത് അതിശയത്തോടെയും സങ്കടത്തോടെയും ആയിരുന്നു. ബൈക്കിൽ ലക്കും ലഗാനുമില്ലാതെ പോകുന്ന കുട്ടികളോട് അച്ചൻ വിളിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഓ! ഒരാക്സിഡന്റിൽ മരിച്ചു പോകുമായിരിക്കും അച്ചോ! അതിനെന്താ... എന്നായിരുന്നത്രെ!

ജീവിതത്തിന്റെ വിലയെന്തെന്നു പോലും മനസ്സിലാക്കാനാവാത്ത ഈ കുട്ടികളോട് എങ്ങനെയാണ് നല്ല ജീവിതത്തെയും മൂല്യങ്ങളെയും കുറിച്ച് പറയാനാവുക എന്ന സങ്കടമായിരുന്നു അദ്ദേഹത്തിന്.

കഴിഞ്ഞ ഞായറാഴ്ചയോ ശനിയാഴ്ചയോ ആണ്. രാവിലെ ഏതാണ്ട് ഏഴ്‌ മണിയായപ്പോഴേക്ക് വീട്ടിൽ വന്ന രണ്ട്‌ ചെറുപ്പക്കാർ. ഐ.ടി. പ്രൊഫഷനലുകളാണ് ഇരുവരും. ഒരാൾക്ക് നാവിൽ കാൻസറാണോ എന്ന സംശയത്തിൽ വിശദ പരിശോധനയ്ക്ക് വന്നതാണ് അവർ. അവരിലൊരാൾ മേശയിൽ പിടിച്ചുനിന്ന് ആടുകയായിരുന്നു.

ഇത്ര രാവിലെ നിങ്ങളെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ ന്യായീകരണങ്ങൾ. ഞങ്ങൾ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാത്രി വൈകി, എറണാകുളം മുഴുവൻ ഉറങ്ങിയിട്ടുണ്ടാവും. കൈയിൽ പൈസയുണ്ടെന്നു കരുതി അതൊന്ന് ചെലവാക്കാൻ സ്ഥലവും സമയവും വേണ്ടേ ഡോക്ടർ. ആകെയുള്ള ഒരു എൻജോയ്‌മെന്റ് ‘ലേറ്റ് നൈറ്റ് പാർട്ടി’കളാണ്. അതു കഴിഞ്ഞപ്പോൾ നേരം വെളുത്തു. രാത്രി ഉറങ്ങാതെ പാർട്ടി ആയിരുന്നു... ഇങ്ങനെ പുതിയ തലമുറയുടെ ജീവിതക്കാഴ്ചകളാകെ മാറിമറിയുകയാണെന്നു തോന്നിക്കുന്ന അനുഭവങ്ങൾ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടേയിരിക്കുകയാണ്.

കുറച്ചുനാൾ മുമ്പ് തിരുവില്വാമലയ്ക്കടുത്ത് ഒരു സ്കൂളിൽ സംസാരിച്ചുകൊണ്ടിരിക്കെ ഞാൻ പറഞ്ഞു, ഒരു ആറാം ക്ലാസ്‌ മുതലുള്ള കുട്ടികൾ പലപ്പോഴും ലഹരി പോലുള്ള കാര്യങ്ങൾക്ക് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന്. അതു കേട്ടപ്പോൾ അവിടത്തെ ഹെഡ്മിസ്ട്രസ് തിരുത്തി, ഇപ്പോൾ നാലാം ക്ലാസ്‌ മുതലുള്ള കുട്ടികൾക്ക് ഇത്തരം കാര്യങ്ങളൊക്കെ പരിചിതമാണ് ഡോക്ടർ...

കഴിഞ്ഞ ദിവസം ഒരു തീവണ്ടിയാത്രയ്ക്കിടെ എന്റെ ഒരു അധ്യാപികയെ കണ്ടിരുന്നു. ടീച്ചർ പറഞ്ഞത്, ഇപ്പോൾ കുട്ടികൾ ഹീറോകളായി കാണുന്നത് ഇങ്ങനെ മയക്കുമരുന്നൊക്കെ അടിച്ച്, മാരകമായ വേഗത്തിൽ ഒരു സുരക്ഷയും നോക്കാതെ ബൈക്കിൽ നടക്കുന്നവരെയാണ്. അവരുടെ ഹീറോകളെ അവർ അനുകരിക്കുന്നു. അതിനു വേണ്ട സാഹചര്യങ്ങൾ അച്ഛനമ്മമാർ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു...

നമ്മുടെ കുട്ടികളുടെ ജീവിതക്കാഴ്ചകളും സമീപനങ്ങളും ചിട്ടപ്പെടുത്തുന്നത് നമ്മൾ തന്നെയാണ്. ജീവിതമെന്നാൽ എന്താണെന്നും ജീവിത മൂല്യങ്ങൾ എന്താണെന്നും പഠിപ്പിക്കേണ്ടത് അച്ഛനമ്മമാർ തന്നെയാണ്. കുട്ടികൾ ചോദിക്കുന്ന എന്തും സാധിച്ചുകൊടുക്കുക എന്നതല്ല അച്ഛനമ്മമാരുടെ ചുമതല, കുട്ടികൾക്കു വേണ്ടത് എന്ത് എന്നു മനസ്സിലാക്കി അത് നടത്തിക്കൊടുക്കുകയാണ്.

കുട്ടികൾ എളുപ്പത്തിൽ പ്രലോഭനങ്ങളിൽ പെടാം. അത് മനസ്സിലാക്കിക്കൊടുക്കുകയും ‘നോ’ എന്ന് പറയേണ്ടിടത്ത് അത് ഉറപ്പോടെ പറയാനും അച്ഛനമ്മമാർക്ക് കഴിയണം. എന്തുകൊണ്ടാണ് ചില കാര്യങ്ങൾ വിലക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. അവർ നല്ല മക്കളായി വളരേണ്ടത്, നമ്മുടേത് എന്നതിനെക്കാൾ അവരുടെ ആവശ്യമാണ്. കാരണം, അവർ നമ്മുടെ കുട്ടികളാണ്.

പുകവലി: കുട്ടികള്‍ ഇരകള്‍

പാസീവ് സ്‌മോക്കിങിലൂടെ കുട്ടികളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെറുപ്പത്തില്‍തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു.

യു.എസില്‍ പുകവലി കുട്ടികളുടെ ജീവന് ഭീഷണിയാകുന്നതായി പഠനം. പാസീവ് സ്‌മോക്കിങ് ആണ് വില്ലന്‍.

മൊത്തം കുട്ടികളില്‍ പകുതിയും പാസീവ് സ്‌മോക്കിങിന് ഇരയാകുന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ നിയമം കര്‍ശനമാണെങ്കിലും വീട്, സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമം ബാധകമല്ല.

2013 നെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് കൂടുതലാണ് പാസീവ് സ്‌മോക്കിങിന് ഇരയാകുന്ന കുട്ടികള്‍ എണ്ണമെന്ന് പഠനത്തില്‍ പറയുന്നു.  കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വീടുകളില്‍ പുകവലി നിരോധിക്കുന്നത് അടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

പുകവലിയുടെ ദോഷവശങ്ങള്‍ മനസിലാക്കി കുടുംബാംഗങ്ങള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം.

പുകവലിക്ക് കര്‍ശന നിയന്ത്രമുള്ള യുഎസില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കുട്ടികളുടെ ജീവന്‍ അതിലേക്കാളേറെ അപകടത്തിലാണ്.

യുഎസിലെ 26 സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പുകവലി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ശന നിയന്ത്രണം ഉണ്ടായിട്ടുകൂടിയാണ് യുഎസില്‍ ഈ സാഹചര്യം നിലവിലുള്ളത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ സ്ഥിതി എന്താകും?  വീടുകളില്‍ നിന്നാണ് രാജ്യത്ത് കുട്ടികള്‍ കൂടുതലും പാസീവ് സ്‌മോക്കിങിന് ഇരയാകുന്നത്.

32 ശതമാനം പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളും ജോലി സ്ഥലങ്ങളില്‍ പാസീവ് സ്‌മോക്കിങിന് ഇരയാകുന്നതായാണ് ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പാസീവ് സ്‌മോക്കിങ് അപകടകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പുകവലിക്കുന്നവര്‍ ഇതിനെ കുറിച്ച് ആലോചിക്കാറില്ല

കാന്‍സര്‍: പ്രതീക്ഷയുടെ പുതിയ ലോകം

കാന്‍സര്‍ മാറും. കൃത്യമായി ചികിത്സിച്ചാല്‍ മതി. പറയുന്നത് പുല്‍പ്ര ഷാനവാസ് ആണ്. അങ്ങനെ ഉറപ്പിച്ചു പറയാന്‍ ഷാനവാസ് ആരാണ്. കാന്‍സര്‍ ചികിത്സാ വിദഗ്ധനാണോ. അല്ല. വല്ല ഗവേഷകനുമാണോ. അതുമല്ല. ഒരു സാധാരണക്കാരന്‍. ആലുവ കുട്ടമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റ് നടത്തുന്ന ചെറുപ്പക്കാരന്‍. പക്ഷേ ഷാനവാസിന് അങ്ങനെ പറയാം. അത് പറയാന്‍ യോഗ്യതയുള്ള ആളാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നത് കേള്‍ക്കൂ... 

' എനിക്ക് കാന്‍സര്‍ വന്നിരുന്നു. ബ്ലഡ് കാന്‍സര്‍. അത് മാറി. അതൊരു പഴയ കഥയാണ്. രോഗം മാറിയിട്ട് ഇപ്പോള്‍ കാല്‍ നൂറ്റാണ്ട് ആകാറായി. ആളുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. കാന്‍സര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗമാണ്. എന്നാലിത് മാറും. അതിന് കൃത്യമായി ചികിത്സിക്കണം.' ഇതാണ് ഷാനവാസ്. കാന്‍സര്‍ മാറുമെന്ന് പറയാന്‍ ഏറ്റവും യോഗ്യനായ ആള്‍.

12 ാം വയസ്സിലാണ് ഷാനവാസിന് ലുക്കീമിയ കണ്ടെത്തിയത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സിച്ചു. രണ്ടരവര്‍ഷത്തെ ചികിത്സ. പിന്നെ സാധാരണ ജീവിതം. ഇപ്പോള്‍ 39 വയസ്സായി. 20 വയസ്സുമുതല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്നു. മറ്റേതൊരാളെയും പോലെ അധ്വാനിക്കുന്നു. ഉണര്‍വോടെ. ഊര്‍ജ്വസ്വലതയോടെ.

മുടി പരിശോധിച്ച് ഭാവിയിലെ രോഗങ്ങളറിയാം

കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് മാനസിക രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും.

കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് പരിശോധിച്ച് ഭാവിയിലുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് അറിയാമെന്ന് പഠനം.

മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് വയസ്സുള്ള  70 കുട്ടികളുടെ മുടി പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

സ്‌ട്രെസ് ഹോര്‍മോണുകളാണ് കോര്‍ട്ടിസോളുകളെന്നറിയപ്പെടുന്നത്. ഈ ഹോര്‍മോണാണ് വിഷാദവും മറ്റ് പ്രശ്‌നങ്ങളും നിറഞ്ഞ ഘട്ടങ്ങളെ ചെറുക്കാനും അതിനോട് പ്രതികരിക്കാനും മനുഷ്യരെ സജ്ജരാക്കുന്നത്.

മാതാപിതാക്കളുടെ വിവാഹമോചനം, അപകടം, വീടു മാറ്റങ്ങള്‍, കുടുംബാംഗത്തിന്റെ മാറാരോഗമോ മരണമോ ഒക്കെ അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ഇങ്ങനെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് കുട്ടികളില്‍ ഭാവിയില്‍ മാനസികവൈകല്യത്തിനും പെരുമാറ്റവൈകല്യത്തിനും കാരണമാകും. അത്തരത്തിലുള്ള കുട്ടികള്‍ക്ക് വൈദ്യപരിശോധനയും മാനസികപിന്തുണയും ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജൂലിയന്‍ സിമ്മോണ്‍ പറയുന്നു.

കുട്ടിക്കാലം വളര്‍ച്ചയുടെ ഏറ്റവും ലോലവും കൗതുകകരവുമായ സമയമാണ്. ആ കാലത്തുണ്ടാകുന്ന മോശപ്പെട്ട കാര്യങ്ങള്‍ ജീവിതകാലം മുഴുവനുമനുഭവിക്കുന്ന പ്രശ്‌നങ്ങളായിത്തീരുമെന്നും മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്ക് അത് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് മാനസിക രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും. ശരീരത്തിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിന്റെ പ്രഭവകേന്ദ്രവും രക്തചംക്രമണം സംഭവിക്കുന്നതുമെല്ലാം കോര്‍ട്ടിസോളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന കുട്ടികളെ തിരിച്ചറിയുക എളുപ്പമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ദുരനുഭവങ്ങളുടെയും മറ്റും ഫലമായി ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നത് തള്ളിക്കളയാനാകില്ലെന്ന് ഗവേഷകര്‍ പറയുന്നു.

കാന്‍സര്‍ എന്നാല്‍ കടുപ്പമുള്ള രോഗമാണ്. പ്രയാസങ്ങളുണ്ടാക്കുന്ന രോഗം. എന്നാല്‍ അത് ജീവിതത്തിന്റെ അവസാനമല്ല. താത്കാലികമായ ഒരു അവസ്ഥ മാത്രമാണ്. ജീവിതത്തില്‍ ഒരിടവേള. ചികിത്സയ്ക്കുള്ള ഒരിടവേള എന്നു കരുതിയാല്‍ മതി. അതുകഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് വരാം. അങ്ങനെ ഇരുള്‍ പിന്നിട്ട് വെളിച്ചത്തിലേക്ക് വരുന്നവരാണ് ഏറെയും. അത്തരത്തില്‍ കാന്‍സറില്‍ നിന്ന് വിമുക്തി നേടിയ ആയിരക്കണക്കിനാളുകള്‍ കേരളത്തില്‍ തന്നെയുണ്ട്. അവരെല്ലാം പൂര്‍ണ ആരോഗ്യവാന്‍മാരായി ജീവിക്കുന്നു. സന്തോഷത്തോടെ.

കാന്‍സര്‍ എന്നുപറയുമ്പോള്‍ മിക്കവരും കാന്‍സര്‍ വന്നു മരിച്ചവരെക്കുറിച്ചാണ് പറയുക. അതോടെ കേള്‍ക്കുന്ന ആളുകളുടെ മനസ്സിലും രോഗത്തെക്കുറിച്ചുള്ള ഭയം ഉറയ്ക്കുന്നു. കാന്‍സര്‍ പേടി സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഈ രോഗത്തെക്കുറിച്ച് പല ഭയാശങ്കകളും അന്ധവിശ്വാസങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാന്‍സര്‍ വന്നാല്‍ തീര്‍ന്നു എന്നാണ് പലരുടെയും മനസില്‍ ഉറച്ച ധാരണ. കാന്‍സറിനെക്കുറിച്ച് പറഞ്ഞുകേട്ട പല കഥകളുമാവാം പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിന് യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമുണ്ടാകാണമെന്നില്ല. പഴയകാല ധാരണകളും അറിവുകളുമാണ് കാന്‍സറിനെക്കുറിച്ച് പലരും ഇപ്പോഴും വെച്ചുപുലര്‍ത്തുന്നത്. 

എത്രയെത്ര പേര്‍ കാന്‍സറിനെ അതിജീവിച്ച് ജീവിക്കുന്നു. അതൊന്നും ആരും ഓര്‍ക്കില്ല. പറയില്ല. കാന്‍സര്‍ മരണങ്ങളെക്കുറിച്ച് മാത്രം സംസാരിക്കും. അതാണ് കുഴപ്പം. ഓരോ ദിവസവും എത്രയോ ആളുകള്‍ മരിക്കുന്നുണ്ട്. പല പല രോഗങ്ങള്‍ ബാധിച്ച്, പ്രായാധിക്യം കാരണം, അ പകടങ്ങളില്‍പ്പെട്ട് അങ്ങനെ പലവിധത്തിലും. അക്കൂട്ടത്തില്‍ ഒന്നു മാത്രമാണ് കാന്‍സര്‍. കാന്‍സര്‍ വന്ന് മരിക്കുന്നതിലും എത്രയോ അധികമാളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കുന്നുണ്ട്. മറ്റ് അസുഖങ്ങള്‍ വന്നു മരിക്കുന്നുണ്ട്. പക്ഷേ കാന്‍സറിന് മാത്രം ചീത്തപ്പേര് കൂടുതലാണ്. 

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും പ്രമുഖ കാന്‍സര്‍ ചികിത്സകനുമായ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ പറയുന്നത് കേള്‍ക്കൂ. 'കാന്‍സറിനെ അതിജീവിച്ച നൂറുകണക്കിന് ആളുകള്‍ നമുക്കിടയിലുണ്ട്. നിത്യജീവിതത്തില്‍ അവര്‍ സജീവമാണ്. 
ബസ്സിലും ട്രെയിനിലും പൊതു ഇടങ്ങളിലുമൊക്കെ അവരുണ്ട്. എന്റെ ചികിത്സാജീവിതത്തിനിടയില്‍ ഇങ്ങനെ രോഗവിമുക്തി നേടിയ അനവധി ആളുകളുണ്ട്. യാത്രക്കിടയിലും മറ്റും അവരെ കാണും. അപ്പോള്‍ അടുത്തുവരും. ഡോക്ടര്‍ സാര്‍.. ഓര്‍മയുണ്ടോ..ഞാന്‍ ഇന്നയാളാണ്..ഡോക്ടര്‍ പണ്ട് എന്നെ ചികിത്സിച്ചിരുന്നു.. എന്നൊക്കെ പറയുമ്പോള്‍ മനസ്സ് നിറയും.

അവരൊക്കെ സന്തോഷത്തിലാണ്. അതു കാണുമ്പോള്‍ നമുക്കും സന്തോഷം തോന്നും. അവരൊന്നും ഇപ്പോള്‍ രോഗികളല്ല. അവനവന്റെ ജോലി ചെയ്യുന്നു. സാധാരണ ജീവിതം നയിക്കുന്നു. ഒരിക്കല്‍ രോഗം വന്നു. ചികിത്സിച്ചു. അസുഖം മാറി. അത്രയേ ഉള്ളൂ കാര്യം.'

നമ്മള്‍ പലപ്പോഴും നെഗറ്റീവ് മനസ്ഥിതി കാണിക്കുന്നവരാണ്. അതുകൊണ്ടാണ് രോഗം വന്ന് മരിച്ചുപോകുന്നവരെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത്. കാന്‍സറിനോട് പൊരുതി, രോഗത്തെ തോല്‍പിക്കുന്നവരുടെ കഥയാണ് പറയുന്നതെങ്കില്‍ എത്ര നന്നായേനെ. ഒന്നോര്‍ത്തു നോക്കൂ. കാന്‍സര്‍ ഭേദപ്പെടുത്താനാവുമെന്ന സന്ദേശം സമൂഹത്തില്‍ നിറഞ്ഞുനിന്നേനെ.

ആളുകള്‍ക്ക് ധൈര്യം വന്നേനെ. പേടിക്കാതെ ചികിത്സ തേടിയേനെ. നേരത്തെ രോഗം കണ്ടെത്താനായേനെ. ഒരുപാടുപേരുടെ രോഗം മാറിയേനെ. കാന്‍സറിനെക്കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങിയേനെ. രോഗത്തോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ മാറാന്‍ സഹായകരമായേനെ. കാന്‍സര്‍ മാറിയ പലരും അക്കാര്യം പറയാന്‍ കൂട്ടാക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. സമൂഹത്തിലെ ചില മിഥ്യാധാരണകളാണ് ഇതിനും തടസ്സമാകുന്നത്.

പരിമിതികള്‍ മാറുന്നു; പ്രതീക്ഷകള്‍ നിറയുന്നു
പഴയകാലമല്ല ഇത്. കാന്‍സര്‍ വന്നാല്‍ തീര്‍ന്നു എന്ന നിലയൊക്കെ മാറി. പണ്ട് പരിമിതികള്‍ പലതും ഉണ്ടായിരുന്നു. കാന്‍സര്‍ എന്ന ശത്രുവിനെ ശാസ്ത്രം കൊണ്ട് നേരിടാന്‍ തുടങ്ങിയപ്പോള്‍ അതില്‍ പലതും നമ്മള്‍ മറികടന്നുതുടങ്ങി. കാന്‍സറിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ വന്നവര്‍ക്ക് ഭാവിയെക്കുറിച്ച് ഇന്ന് പ്രതീക്ഷയുണ്ട്. അവര്‍ക്കും സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുണ്ട്. അതിനുള്ള സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു. ഒരു കാര്യം കൂടി ഓര്‍ക്കുക-രോഗം മാറുമെന്ന പ്രതീക്ഷയും പോസിറ്റീവ് ചിന്തയും ഫലത്തില്‍ രോഗം മാറുന്നതിനും സഹായിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട.

കാന്‍സര്‍ വന്നവര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. കൃത്യമായ ചികിത്സ തേടിയാല്‍ പലതരം കാന്‍സറും ഭേദമാക്കാം. അല്ലെങ്കില്‍ രോഗം ഫലപ്രദമായി നിയന്ത്രിച്ച് ദീര്‍ഘകാലം ജീവിക്കാം എന്ന നില വന്നുകഴിഞ്ഞു. കാന്‍സര്‍ ചികിത്സാവേളയിലും ഊര്‍ജസ്വലതയോടെ ജീവിക്കാം. രോഗം വന്ന ഭൂരിഭാഗമാളുകളും ഇപ്പോള്‍ ദീര്‍ഘകാലം ജീവിക്കുന്നുണ്ട്. കോടിക്കണക്കിനാളുകള്‍. അമേരിക്കയില്‍ മാത്രം ഒന്നര കോടിയോളം ആളുകള്‍ കാന്‍സര്‍ മുക്തി നേടിയവരുണ്ട്. 

കാന്‍സറിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രകടമായ മുന്നേറ്റം വന്നുചേര്‍ന്നതിന് കാരണങ്ങള്‍ പലതാണ്. ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ വിശദീകരിക്കുന്നു - 
' കാന്‍സറിനെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒട്ടേറെ പുതിയ അറിവുകള്‍ ലഭിച്ചു എന്നതാണ് മുഖ്യം. അത് വലിയ ചലനങ്ങളുണ്ടാക്കി. അറിവുകളുടെ ചുവടുപിടിച്ച് നാം ഏറെ മുന്നേറി. കാന്‍സര്‍ മാനേജ്മെന്റില്‍ സമഗ്രമായ കാഴ്ചപ്പാടുകള്‍ വന്നു. കാന്‍സര്‍ വരുന്ന പലവഴികളെയും തിരിച്ചറിയുന്നു ഇപ്പോള്‍. അതുവഴി രോഗപ്രതിരോധ മാര്‍ഗങ്ങള്‍ മനസ്സിലാക്കി.

രോഗനിര്‍ണയം എത്രയും നേരത്തേ നടത്താനുള്ള സംവിധാനം വന്നു. പുതിയ പരിശോധനാ രീതികള്‍ വന്നു. ചികിത്സാ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായി. കൃത്യമായ ഫോളോഅപ്പുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. രോഗവിമുക്തിക്കൊപ്പം പുനരധിവാസം എന്ന സങ്കല്‍പം വേരുറച്ചു. ഇതൊക്കെ കാന്‍സറിനെക്കുറിച്ചു ലഭിച്ച അറിവുകളുടെ ഭാഗമായി വന്നുചേര്‍ന്നതാണ്. കാന്‍സര്‍ ജനിതക രോഗമാണെന്ന അറിവും അതിന്റെ സൂക്ഷ്മതലത്തിലെ പഠനങ്ങളും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. വിവിധ ശാസ്ത്ര ശാഖകള്‍ നടത്തുന്ന പഠനങ്ങളും അവയുടെ ഏകോപനങ്ങളും കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്യുന്നു.

മോളിക്യൂളാര്‍ ബയോളജി, മോളിക്യൂളാര്‍ ഓങ്കോളജി, ജനറ്റിക് എന്‍ജിനീയറിങ്, ബയോടെക്നോളജി, ഇമ്മ്യൂണോളജി, മെഡിക്കല്‍ ഫിസിയോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍,നാനോടെക്നോളജി തുടങ്ങി പല ശാസ്ത്ര ശാഖകളും കാന്‍സര്‍ ഗവേഷണത്തില്‍ വലിയ പങ്കുവഹിക്കുന്നു. ഇതുവഴി അറിവുകള്‍ നേടുന്നു. കൈമാറുന്നു. കൈകോര്‍ക്കുന്നു. ഈ മേഖലയില്‍ ഇനിയും ഏറെ അറിയാനുണ്ട് എന്നത് വസ്തുതയാണ്. ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും പുതിയ അറിവുകളിലേക്ക് വെളിച്ചംവീശുമെന്ന് നിസ്സംശയം പറയാം.

എല്ലാ കാന്‍സറും ഒന്നല്ല
എല്ലാ കാന്‍സറും ഒരുപോലെയല്ല. അതുതന്നെ വലിയ അറിവാണ്. 150 ലധികം തരം കാന്‍സറുകള്‍ ഉണ്ട്. അവ പലവിഭാഗങ്ങളില്‍പ്പെട്ടതാണ്. അതിന് ഉപവിഭാഗങ്ങളുണ്ട്. അതില്‍ തന്നെ പല ഗ്രേഡുകളുണ്ട്. സൂക്ഷ്മതലത്തില്‍ അവയോരോന്നും വ്യത്യസ്തങ്ങളുമാണ്. കാന്‍സര്‍ ഗവേഷങ്ങളില്‍ ഡി.എന്‍.എ തലത്തിലും ജീന്‍ തലത്തിലും ലഭിച്ച അറിവുകളും അതു നല്‍കിയ തിരിച്ചറിവുകളും രോഗത്തെ സമീപിക്കുന്ന രീതിയിലും ചികിത്സാരീതി രൂപപ്പെടുത്തുന്നതിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നു. 

ഇപ്പോള്‍ ചികിത്സയില്‍ കൂടുതല്‍ കൃത്യത വന്നു. സൂക്ഷ്മത വന്നു. സമഗ്രത വന്നുചേര്‍ന്നു. എല്ലാ കാന്‍സറിനും ഇപ്പോള്‍ ഒരേ ചികിത്സയല്ല നല്‍കുന്നത്. ഒരേതരം കാന്‍സര്‍ ബാധിച്ച എല്ലാവര്‍ക്കും ഒരേ ചികിത്സയുമല്ല നല്‍കുന്നത്. ചികിത്സാ മാനദണ്ഡങ്ങള്‍ ഓരോ സാഹചര്യത്തിലും മാറിയെന്നിരിക്കും. ഏതുതരം കാന്‍സറാണ്, ഏതു ഗ്രേഡാണ്, അതിന്റെ സൂക്ഷ്മതല സ്വാഭാവം എന്താണ്, രോഗിയുടെ പ്രായം എന്നിങ്ങനെ പല ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വിദഗ്ധ ചികിത്സ നിശ്ചയിക്കുന്നത്. 

വിദഗ്ധനായ ഒരു ഡോക്ടര്‍ ചികിത്സിക്കുക എന്ന സങ്കല്‍പവും മാറി. കാന്‍സര്‍ ചികിത്സ ഇപ്പോള്‍ ടീം വര്‍ക്കാണ്. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് എന്നിവരടങ്ങിയ സംഘമായിരിക്കും ഇത്. ഇവര്‍ രോഗാവസ്ഥ വിലയിരുത്തുന്നു. വിശകലനം ചെയ്യുന്നു. ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതി പിന്തുടരുന്നു. സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, പ്രത്യക പരിശീലനം ലഭിച്ച നഴ്സ് എന്നിവരെല്ലാം ഈ ടീമിന്റെ ഭാഗമായി വരുന്നു.

ചികിത്സാരീതിയിലാകട്ടെ പഴയകാലത്തുനിന്നും വ്യത്യസ്തമായി കീമോതെറാപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നിവയിലെല്ലാം വലിയ മാറ്റം വന്നു ചേര്‍ന്നു. ഒപ്പം ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ജീന്‍തെറാപ്പി, ട്യൂമര്‍വാക്സിന്‍സ്, ലേസര്‍ തെറാപ്പി, സ്റ്റെംസെല്‍ ചികിത്സ അങ്ങനെ പുതിയ പുതിയ ചികിത്സാരീതികള്‍ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു. എങ്കിലും ഒരു കാര്യം മനസ്സിലാക്കണം. കാന്‍സര്‍ എന്ന രോഗം അല്പം കഠിനമാണ്. അതിനാല്‍ ചികിത്സയ്ക്കും കാഠിന്യം കൂടിയെന്നിരിക്കും. പക്ഷേ അത് അനുകൂല ഫലം തരും.

ചികിത്സാമുന്നേറ്റം
കാന്‍സര്‍ ചികിത്സയിലെ മാറ്റം കീമോ മരുന്നുകളിലും റേഡിയേഷന്‍ നല്‍കുന്നതിലും ശസ്ത്രക്രിയാരീതികളിലുമെല്ലാം കാണാം. അടച്ചിട്ട വാതില്‍ തുറക്കാന്‍ പൂട്ട്വെടിവെച്ചു പൊട്ടിക്കാം. താക്കോല്‍ ഉപയോഗിച്ചും തുറക്കാം എന്നു പറയുന്നതുപോലാണ് കാന്‍സര്‍ ചികിത്സയും. പഴയകാല ചികിത്സ കാന്‍സര്‍ കോശങ്ങളെ വെടിവെക്കുന്ന രീതിയിലായിരുന്നു. കീമോതെറാപ്പിയിലും റേഡിയേഷനിലുമെല്ലാം പോരായ്മകള്‍ ഉണ്ടായിരുന്നു. അതിന് പാര്‍ശ്വഫലങ്ങളും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. ചികിത്സ കുറെയേറെ മയപ്പെട്ടു. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. പൂട്ട് താക്കോല്‍ ഉപയോഗിച്ച് തുറക്കാവുന്ന തരത്തിലുള്ള കാന്‍സര്‍ മരുന്നുകളും വന്നുതുടങ്ങി.

കീമോ തെറാപ്പിയില്‍ മാറ്റങ്ങള്‍
കീമോ എന്ന വാക്ക് ഇപ്പോള്‍ സുപരിചിതമാണ്. എന്താണ് സംഗതി എന്നറിയാത്തവരും കീമോ തുടങ്ങി എന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്. ഇതെന്തോ കുഴപ്പംപിടിച്ച ഏര്‍പ്പാടാണെന്നാണ് പലരും കരുതുന്നതും. മരുന്നുപയോഗിച്ച് കാന്‍സര്‍ ചികിത്സിക്കുന്ന രീതിയാണ് കീമോ തെറാപ്പി. 
കീമോ മരുന്നുകള്‍ ഇന്ന് ഒരുപാട് മാറി. കാന്‍സര്‍ ഭേദമാക്കാന്‍, കാന്‍സര്‍ പടരാതിരിക്കാന്‍, കാന്‍സര്‍ വളര്‍ച്ച തടയാന്‍, ശരീരത്തിന്റെ മററ് ഭാഗത്തേക്ക് പടര്‍ന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍, ശസ്ത്രക്രിയ റേഡിയേഷന്‍ എന്നിവയ്ക്ക് മുമ്പ് ട്യൂമര്‍ ചുരുങ്ങാന്‍, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവക്ക് ശേഷം കാന്‍സര്‍ കോശങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ അങ്ങിനെ പലതരത്തിലായി കീമോതെറാപ്പി ഉപയോഗിക്കുന്നു. 

കീമോ മരുന്നുകള്‍ 100-ല്‍ അധികം തരത്തിലുണ്ട്. ഏതുതരം കാന്‍സര്‍ ആണ്, ഏതു ഘട്ടത്തിലാണ് എന്നതൊക്കെ നോക്കിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ഇവ സാഹചര്യം അനുസരിച്ച് ഒറ്റയ്ക്ക് നല്‍കാം. പല മരുന്നുകളുടെ സങ്കലനമാവാം. മുന്‍കാലത്തെ അപേക്ഷിച്ച് ആധുനിക കീമോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്.

റേഡിയേഷന്‍ ചികിത്സ
ചികിത്സാമേഖലയിലെ മുന്നേറ്റം റേഡിയേഷന്‍ ചികിത്സയിലും തെളിഞ്ഞു കാണാം. കാന്‍സര്‍ ചികിത്സയെ അത് ഏറെ മുന്നോട്ടുകൊണ്ടുപോയി. റേഡിയേഷന്‍ നല്‍കാന്‍ ഇപ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ വന്നു. അതുവഴി ചികിത്സ കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായി. 

കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയാണ് റേഡിയേഷന്‍ നല്‍കുന്നതിന്റെ ലക്ഷ്യം. എന്നാല്‍ റേഡിയേഷന്‍ നല്‍കുമ്പോള്‍ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ക്കു പുറമെ സമീപത്തെ ആരോഗ്യമുള്ള കോശങ്ങളും നശിക്കുന്നു എന്നതായിരുന്നു ഇതുവരെയുള്ള പ്രശ്നം. ഇപ്പോള്‍ അതിന് പരിഹാരമായി. സമീപത്തെ കോശങ്ങളെ ബാധിക്കാതെ റേഡിയേഷന്‍ കാന്‍സര്‍ കോശങ്ങളിലേക്ക് കൃത്യമായി കേന്ദ്രീകരിക്കാന്‍ ആധുനിക സജ്ജീകരണങ്ങളിലൂടെ സാധ്യമാവുന്നു. പ്രധാന ചികിത്സയായും മറ്റു ചികിത്സയോടൊപ്പവും റേഡിയേഷന്‍ ചികിത്സ നല്‍കാറുണ്ട്. 

ശരീരത്തിന് പുറത്ത് നിന്ന് റേഡിയേഷന്‍ നല്‍കുന്ന എക്സ്റ്റേണല്‍ ബീം റേഡിയേഷന്‍ തെറാപ്പിയാണ് ഒരു രീതി. ഇതിലെ ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി സങ്കേതം നമ്മുടെ നാട്ടിലും ഫലപ്ര ദമായി ഉപയോഗിക്കുന്നു. ട്യൂമറിലേക്കോ കാന്‍സര്‍ കോശ സമൂഹത്തിലേക്കോ കൃത്യമായി കടത്തിവിടാന്‍ കഴിയുന്നു. കമ്പ്യൂട്ടര്‍ സഹായത്തോടെയാണിത് ചെയ്യുന്നത്.

ട്യൂമറിന് ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഇന്റേണല്‍ റേഡിയേഷന്‍ അഥവ ബ്രാക്കിതെറാപ്പിയാണ് മറ്റൊരു രീതി. ഇവിടെ റേഡിയോവികിരണ ഇംപ്ലാന്റ് കാന്‍സര്‍ കോശങ്ങളില്‍ തന്നെയോ തൊട്ടടുത്തോ സ്ഥാപിക്കുകയാണ്. ഇത് സ്ഥിരമാകാം. താത്കാലികമാകാം. നെന്മണി പോലുള്ള ഇംപ്ലാന്റ് ട്യൂമര്‍ പരിസരത്ത് സ്ഥാപിക്കുന്നതാണ് ഒരു രീതി.താത്കാലികമാണെങ്കില്‍ കത്തീറ്ററിലൂടെയോ പ്രത്യേക ഉപകരണങ്ങള്‍ മുഖേനയോ റേഡിയേഷന്‍ നല്‍കും.

ശസ്ത്രക്രിയ
മിക്ക കാന്‍സറിനും ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. ചിലപ്പോളത് ചെറിയതാവാം. ചിലപ്പോള്‍ മേജര്‍ സര്‍ജറിയാവാം. കാന്‍സര്‍ ചികിത്സയെക്കുറിച്ച് പറയുമ്പോള്‍ ശസ്ത്രക്രിയാ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാണ് സമീപകാലത്തായി വന്നു ചേര്‍ന്നിട്ടുള്ളത്. കൃത്യത, സൂക്ഷ്മത എന്നിവക്കൊപ്പം അവയവങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ, രൂപവൈകൃതം വരാത്തവിധത്തിലുള്ള കോസ്മറ്റിക് ശസ്ത്രക്രിയ എന്നിവയൊക്കെ രോഗികള്‍ക്ക് വലിയ ആശ്വാസമാവുന്നു. 

കീഹോള്‍ സര്‍ജറി കാന്‍സറിന് ഇപ്പോള്‍ ഫലപ്രദമായി ചെയ്യുന്നുണ്ട്. ഏറ്റവും ആധുനിക റോബോട്ടിക് സര്‍ജറിയും വന്നെത്തിക്കഴിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിയിലെ മുന്നേറ്റവും ആവശ്യാനുസരണം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. ഇതോടൊപ്പം ശസ്ത്രക്രിയാ വേളയില്‍ നല്‍കുന്ന അനസ്തീഷ്യയുടെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ വന്നുചേര്‍ന്നു.

ടാര്‍ഗറ്റഡ് തെറാപ്പി
കാന്‍സര്‍ ചികിത്സയിലെ കൂതിച്ചുചാട്ടമായിട്ടാണ് ടാര്‍ഗറ്റഡ് തെറാപ്പിയെ കാണുന്നത്. കാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടെത്തി നശിപ്പിക്കുന്ന ചികിത്സ എന്നു പറയാം. ജീനുകളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളെ മനസ്സിലാക്കി അനുയോജ്യമായ മരുന്ന് നല്‍കുകയാണ് ഇതില്‍ ചെയ്യുന്നത്. 
ജീന്‍തെറാപ്പി, ട്യൂമര്‍വാക്സിന്‍സ്, ലേസര്‍ തെറാപ്പി, സ്റ്റെംസെല്‍ ചികിത്സ തുടങ്ങിയ പുതിയ പുതിയ ചികിത്സാരീതികള്‍ ഭാവിയില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാം. ഇതോടൊപ്പം രോഗികള്‍ക്ക് സാന്ത്വനമേകുന്ന പാലിയേറ്റീവ് ചികിത്സയും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. - ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം വിശദീകരിച്ചു. 

ഇപ്പറഞ്ഞ മാറ്റങ്ങളുടെയൊക്കെ പ്രതിഫലനമാണ് ചികിത്സാവിജയത്തില്‍ തെളിയുന്നത്. കുറച്ച് പതിറ്റാണ്ട് മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി. തൈറോയ്ഡ് കാന്‍സര്‍, കുട്ടികളിലെ വിവിധതരം കാന്‍സറുകള്‍, ഹോച്കിന്‍സ് ലിംഫോമ, ചിലതരം ലുക്കീമിയ, വൃഷണ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയിലൊക്കെ ചികിത്സാവിജയം വലിയതോതില്‍ കൂടി. അനേകായിരങ്ങളുടെ രോഗം ഭേദമാവുന്നു. രോഗം മാറിയവര്‍ ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നു. അതോടൊപ്പം മറ്റുപല കാന്‍സറും ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താം എന്ന സ്ഥിതിയും വന്നു ചേര്‍ന്നു. 

ജീവിതശൈലി രോഗം എന്നപോലെ മരുന്നു കഴിച്ച് സാധാരണ ജീവിതം നയിക്കാം എന്ന സാഹചര്യം ഉണ്ടിപ്പോള്‍. മറ്റുചില കാന്‍സറുകളില്‍ ജീവിതദൈര്‍ഘ്യം കൂടുകയും ചെയ്തു. ചില കാന്‍സറുകള്‍ മാത്രമാണ് ചികിത്സക്കു വഴങ്ങാതെ ഒളിച്ചുകളിക്കുന്നത്. പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ചും അമേരിക്കയിലും മറ്റും കാന്‍സര്‍ ചികിത്സയില്‍ നമ്മുടെ നാട്ടില്‍ ഉള്ളതിനേക്കാളും വിജയശതമാനം ഉണ്ട്. ഇതിന് പ്രധാന കാരണം അവിടെ രോഗനിര്‍ണയം നേരത്തേ നടക്കുന്നു എന്നതാണ്. അതുവഴി ചികിത്സയും നേരത്തേ ആരംഭിക്കാനാവുന്നു. 

ഏറ്റവും ആധുനിക ചികിത്സാരീതികളും മരുന്നുകളും ഇന്ന് കേരളത്തിലും ലഭ്യമാണ്. ചികിത്സ ഫലപ്രദമാകുന്നുമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ കാന്‍സര്‍ ചികിത്സയുടെ വിജയ ശതമാനം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് അല്പം കുറഞ്ഞിരിക്കുന്നതിന്റെ കാരണം രോഗം കണ്ടെത്താന്‍ വൈകുന്നു എന്നതാണ്. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ആളുകള്‍ ചികിത്സ തേടുന്നത്. ഇവിടുത്തെ പ്രധാന പ്രശ്നം ഇതാണ്. 

ഓരോ വര്‍ഷവും കേരളത്തില്‍ 50,000 ത്തോളം കാന്‍സര്‍ രോഗികള്‍ ഉണ്ടാവുന്നു. അതില്‍ നല്ലൊരു ശതമാനമാളുകളെയും ചികിത്സയിലൂടെ രക്ഷപ്പെടുത്താന്‍ ആകുന്നു എന്നത് നല്ല കാര്യം തന്നെ. നിര്‍ഭാഗ്യവശാല്‍ ഒരു വിഭാഗമാളുകള്‍ രോഗത്തിന് കീഴടങ്ങുന്നുമുണ്ട്. കാന്‍സര്‍ എത്രയും നേത്തെ കണ്ടെത്തുക എന്നത് മരണസംഖ്യ കുറക്കാനുള്ള വഴി. അപ്പോള്‍ നേരത്തെ ചികിത്സ ആരംഭിക്കാം. രോഗം ഭേദമാകാനുള്ള സാധ്യത അതുവഴി വലിയതോതില്‍ കൂടുന്നു. 

കാന്‍സര്‍ വന്നവര്‍ തുടര്‍ പരിശോധനകള്‍ നടത്തണം. രോഗം മാറിയവരും നിയന്ത്രിക്കുന്നവരും ചികിത്സകര്‍ പറയുന്നകാലട്ടം വരെ ഇത് ചെയ്യുക എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.  ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു സംഗതിയുണ്ട്. നല്ലൊരു ശതമാനം കാന്‍സറും തടയാനാവുന്നതാണത്. പുകയില ഉപയോഗം വേണ്ടെന്നുവെക്കുക, മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണരീതികള്‍ ആരോഗ്യകരമായ ജീവിത ശീലങ്ങള്‍ പിന്തുടരുക , കൃത്യമായി വ്യായാമം ചെയ്യുക എന്നൊക്കെയാണ്.

ഫിറ്റ്‌നസ് ഡി.വി.ഡികള്‍ ഹാനികരമെന്ന് പഠനം

ഡി.വി.ഡികളില്‍ നിര്‍ദ്ദേശകര്‍ നടത്തുന്ന ചില പ്രസ്താവനകളും വ്യായാമം ചെയ്തിട്ടും ശരീരത്തില്‍ വലിയ മാറ്റമില്ലാത്തതും വ്യായാമം ചെയ്യുന്നവരില്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു.

ന്യൂയോര്‍ക്ക്: ജിമ്മില്‍ പോകാതെ സമയവും പണവും ലാഭിക്കാന്‍ ഫിറ്റ്‌നസ് ഡി.വി.ഡികളെ ആശ്രയിച്ച് വ്യായാമം ചെയ്യുന്നത് സാധാരണമാകുന്നു. എന്നാല്‍ ഇത്തരം ഡി.വി.ഡികള്‍ വിപരീതഫലങ്ങളാണുണ്ടാക്കുകയെന്ന് പഠനം പറയുന്നു. ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമാണ് ഇത്തരം വ്യായാമരീതിയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.

അമിതമായ പ്രതീക്ഷകളാണ് ഇത്തരം വീഡിയോകള്‍ നല്‍കുന്നത്. അത്രയും മെച്ചപ്പെട്ട മാറ്റങ്ങള്‍ വീഡിയോ കണ്ട് ചെയ്യുന്ന വ്യായാമങ്ങള്‍ വഴി ലഭിക്കില്ലെന്ന് ഗവേഷകരിലൊരാളായ പ്രൊഫസര്‍ ബ്രാഡ് കാര്‍ഡിനല്‍ പറയുന്നു.

ഡി.വി.ഡികളില്‍ നിര്‍ദ്ദേശകര്‍ നടത്തുന്ന ചില പ്രസ്താവനകളും വ്യായാമം ചെയ്തിട്ടും ശരീരത്തില്‍ വലിയ മാറ്റമില്ലാത്തതും വ്യായാമം ചെയ്യുന്നവരില്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു.

10 പ്രശസ്തരായ ഇന്‌സട്രക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.വി.ഡികളാണ് പഠനവിധേയമാക്കിയത്. അമിതപ്രതീക്ഷകള്‍ നല്‍കുന്നതും സാങ്കല്‍പ്പികവുമാണ് ഇത്തരം വീഡിയോകളെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരം ഡി.വി.ഡികള്‍ നല്‍കുന്ന ദൃശ്യ-ശ്രവ്യരീതികളെങ്ങിനെയാണ് ഉപഭോക്താക്കളെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

വര്‍ധിച്ച തോതില്‍ വിപണികള്‍ കീഴടക്കുന്ന ഇത്തരം ഡി.വി.ഡികള്‍ ശാസത്രീയമല്ലെന്നും, ചില വ്യായാമങ്ങള്‍ ചെയ്യുന്ന രീതിയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡി.വി.ഡികളില്‍ മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

വ്യായാമം ചെയ്യുന്നതിനായി ഡി.വി.ഡികളും വീഡിയോകളും ആശ്രയിക്കുന്നവര്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളാകണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ

പുരുഷനായാലും സ്ത്രീയായാലും മദ്യം കഴിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

മദ്യപിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി കുറച്ച് മദ്യം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നവര്‍ സൂക്ഷിക്കുക. എത്ര കുറച്ചാണെങ്കിലും മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ. യു.കെ മദ്യപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശരേഖകള്‍ പുതുക്കിയിരിക്കുകയാണ്. ഇതിലാണ് മദ്യം കുറഞ്ഞ അളവില്‍ കഴിക്കുന്നതുകൊണ്ട് രോഗസാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കുന്നത്. എത്രത്തോളം മദ്യം കഴിക്കാം?  ആര്‍ക്കൊക്കെ എത്രയൊക്കെ കഴിക്കാം എന്നിവയെല്ലാം അടങ്ങുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശ രേഖ. നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളെക്കാള്‍ കര്‍ശനമാണ് പുതിയത്.

പുരുഷനായാലും സ്ത്രീയായാലും മദ്യം കഴിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ആഴ്ചയില്‍ കഴിക്കാവുന്ന മദ്യത്തിന്റെ അളവ് 14 യൂണിറ്റ് മാത്രമാക്കണമെന്നും ഇതില്‍ നിര്‍ദ്ദേശിക്കുന്നു. 5 മുതല്‍ 6 വരെ പൈന്റ് ബിയറിനും 6 മുതല്‍ 7 ഗ്ലാസ് വരെ വൈനിനും തുല്യമാണിത്. നേരത്തെ യു.കെ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശരേഖയില്‍ പുരുഷന്മാര്‍ക്ക് 21 യൂണിറ്റും സ്ത്രീകള്‍ക്ക് 14 യൂണിറ്റും മദ്യം ആഴ്ചയില്‍ കഴിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ സാധ്യത കണക്കിലെടുത്താണ് പുതിയ കര്‍ശനനിര്‍ദ്ദേശങ്ങള്‍.

സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. മദ്യപാനം എങ്ങിനെയായാലും എത്രയായാലും അത് ആരോഗ്യത്തിന് ഹാനികരം തന്നെയാണെന്ന് പഠനം പറയുന്നു. മദ്യപാനം എത്ര അളവിലാണെങ്കിലും അതില്‍ അപകടമുണ്ട്. ആഴ്ചയില്‍ 14 യൂണിറ്റില്‍ താഴെ മാത്രം മദ്യപിക്കുന്നത് രോഗസാധ്യത കുറക്കുമെന്നു മാത്രമേയുള്ളൂവെന്ന് ഗവേഷകരിലൊരാളായ ഡേവിസ് പറയുന്നു. 55 വയസിന് ശേഷം വനിതകള്‍ ആഴ്ചയില്‍ 5 യൂണിറ്റ് മദ്യം കഴിക്കുന്നത് ചില നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ രേഖയില്‍ പറയുന്നുണ്ട്. പക്ഷെ, അത് 5 യൂണിറ്റിലധികമായാല്‍ പ്രശ്‌നങ്ങളുണ്ടാകും.

ഗര്‍ഭിണികള്‍ മദ്യം തീരെ കഴിക്കരുത്. സുരക്ഷിതമായ അളവുകളേയില്ല ഗര്‍ഭിണികളെ സംബന്ധിച്ച്. ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ മദ്യം പൂര്‍ണമായും ഒഴിവാക്കണമെന്നും പഠനം പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന 14 യൂണിറ്റ് ആഴ്ചയില്‍ ഒരു ദിവസം തന്നെ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്നും ദിവസവും രണ്ട് യൂണിറ്റ് വരെ മദ്യം മാത്രം കഴിക്കുന്നത് രോഗസാധ്യത കുറക്കുമെന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

സൂക്ഷിക്കുക, അമിതവണ്ണം കാന്‍സറുണ്ടാക്കിയേക്കാം

അമിതവണ്ണം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 670,000 ത്തോളം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും യുകെയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

2035 ആകുമ്പോഴേക്കും മൂന്നിലൊന്നുപേരും പൊണ്ണത്തടിയുള്ളവരായിരിക്കും. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. യു.കെയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും യു.കെ ഹെല്‍ത്ത് ഫോറത്തിന്റെയും റിപ്പോര്‍ട്ടനുസരിച്ച്  ചില ഭക്ഷണങ്ങളെക്കുറിച്ചുള്ള ടെലിവിഷനിലെ പരസ്യം പിന്‍വലിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ നടത്തിയ പഠനങ്ങളൊക്കെ തെളിയിക്കുന്നത് അമിതവണ്ണം പലതരത്തിലുമുള്ള കാന്‍സര്‍ ഉണ്ടാക്കുമെന്നു തന്നെയാണ്. അമിതവണ്ണം കൂടുതലായും അന്നനാളം, ഗര്‍ഭാശയം, ആമാശയം എന്നിവിടങ്ങളിലൊക്കെയുള്ള കാന്‍സറിന് വഴി വെയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ പ്രമേഹം, ഹൃദയസംബന്ധിയായുള്ള അസുഖങ്ങള്‍ എന്നിവയ്ക്കും അമിതവണ്ണം കാരണമാകുന്നുണ്ട്.

പഴയതും പുതിയതുമായ ആരോഗ്യരംഗത്തെ വിവരങ്ങളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് 20 വര്‍ഷമാകുമ്പോഴേക്കും അമിതവണ്ണമുണ്ടാക്കിയേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.

2035 ആകുമ്പോഴേക്കും 46 ലക്ഷം പേര്‍ക്ക് പ്രമേഹത്തിനും 16 ലക്ഷം പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖത്തിനും സാധ്യത ഉണ്ട്.

പരിഹാരങ്ങള്‍
പഠനറിപ്പോര്‍ട്ടില്‍ത്തന്നെ ഈ പ്രശ്‌നത്തിനുള്ള പരിഹാരവും നിര്‍ദ്ദേശിക്കുന്നുണ്ട്. പഞ്ചസാര അധികമായി അടങ്ങിയ പാനീയങ്ങള്‍ക്ക് അധികനികുതി ചുമത്തുക, ഭക്ഷണങ്ങളുടെ പരസ്യം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന രീതി വിശദമായി പഠിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി കുട്ടികളിലും യുവാക്കളിലും അമിതവണ്ണം വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. സാങ്കേതികവിദ്യകളിലും മരുന്നുകളിലും അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുന്നത് പഠനം നേരിട്ട വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ത്തന്നെ അമിതവണ്ണമുള്ള ആള്‍ക്കാരെ സംബന്ധിച്ച് മുന്‍കരുതലുകളെടുക്കാന്‍ പഠനം സഹായിക്കുമെന്നാണ് ഗവേഷകരിലൊരാളായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫ. സൂസന്‍ ജേബ് പറയുന്നത്. കാന്‍സര്‍ വരാതിരിക്കാനായി പുകവലി ഉപേക്ഷിക്കുന്നവരുണ്ട് എന്നാല്‍ അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും ഉപേക്ഷിക്കുക കൂടി ചെയ്താലേ അത് പൂര്‍ണമാകൂവെന്നും അവര്‍ പറയുന്നു.

ഏതായാലും പഠനത്തെ തുടര്‍ന്ന് കുട്ടികളുടെ ചാനലുകളിലും പരിപാടികളിലും പ്രദര്‍ശിപ്പിക്കുന്ന ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ നിരോധിക്കാനുള്ള ശ്രമം യു.കെയില്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ അമിതവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണിത്.

അമിതവണ്ണം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാനുള്ള കാരണങ്ങള്‍

  1. കൊഴുപ്പ് കൂടുന്നത് സെല്ലുകളുടെ സ്വാഭാവികപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ചില ഹോര്‍മോണ്‍ ശരീരത്തില്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നു.
  2. ശരീരത്തിന്റെ കോശഘടനകളില്‍ അപകടകരമായ വ്യത്യാസമുണ്ടാകുന്നതിന് അമിതവണ്ണം കാരണമാവുകയും അത് കാന്‍സറിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
  3. അമിതവണ്ണം സെല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും.

പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദത്തിനടിമയാക്കും

സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം വാങ്ങുന്ന സ്ത്രീകളില്‍ വിഷാദം കാണുന്നില്ലെന്നും പഠനം പറയുന്നു

ഒരേയോഗ്യതയുള്ള പുരുഷനേക്കാളും കുറവ് ശമ്പളം വാങ്ങേണ്ടി വരുന്നത് സത്രീകളില്‍ വിഷാദത്തിനു കാരണമാകുന്നുവെന്ന് പഠനം.

ഒരേ യോഗ്യതയുള്ളവരില്‍തന്നെ ശമ്പള വ്യത്യാസമുണ്ടാകുമ്പോള്‍ വിഷാദ സാധ്യത രണ്ട് മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷനേക്കാള്‍ വിഷാദരോഗ സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്കുള്ളത്.

അതേസമയം, സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം വാങ്ങുന്ന സ്ത്രീകളില്‍ വിഷാദം കാണുന്നില്ലെന്നും പഠനം പറയുന്നു.

ശമ്പളത്തിലുള്ള ഈ വ്യത്യാസം സ്ത്രീകളില്‍ ഉത്കണ്ഠയും മറ്റ് മാനസികപ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഉത്കണ്ഠയുണ്ടാകുന്നത് പുരുഷനെ അപേക്ഷിച്ച് നാല് മടങ്ങധികമാണെന്നും പഠനം പറയുന്നുണ്ട്.

2001-2002ല്‍ അമേരിക്കയിലെ 30നും 65നും ഇടയില്‍ പ്രായമുള്ള, ജോലി ചെയ്യുന്ന സ്ത്രീകളാണ് പഠനത്തിന് വിധേയമായത്.  സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം തന്നെ ലഭിക്കുമ്പോള്‍ ഈ വിഷാദവസ്ഥക്ക് പെട്ടെന്നുതന്നെ മാറ്റമുണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ജോലിസ്ഥലത്ത് നിന്ന് തൊഴിലാളിക്ക് നേരിടേണ്ടിവരുന്ന ലിംഗഅസമത്വം വലിയ തോതില്‍ വിഷാദരോഗത്തിനും ഉത്കണ്ഠക്കും കാരണമാകുന്നുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ഥി ജോന്‍ഥന്‍ പ്ലാറ്റ് പറയുന്നത്.

സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളം നല്‍കി  ജോലിക്ക് നിയമിക്കുന്ന സാമൂഹികാവസ്ഥ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്ലാറ്റ് പറയുന്നു.

വിഷാദത്തിന്റെയും അത്യുത്കണ്ഠയുടെയും വേര് ശാരീരിക വ്യത്യാസങ്ങളിലധിഷ്ടിതമാണെന്നാണ് ഇതുവരെയുള്ള വിശ്വാസം.  പക്ഷെ, പഠനം തെളിയിക്കുന്നത് ഇത് സാമൂഹികവ്യവസ്ഥയുടെകൂടി ഭാഗമാണെന്നാണ്.  സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അനീതിയാണ് ഇതിന് കാരണമെന്ന് ഗവേഷകരിലൊരാളായ കാതറിന്‍ കെയ്‌സ് പറയുന്നു.

ഇരട്ടകളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

മറ്റു സഹോദരങ്ങളെ അപേക്ഷിച്ച് ഇരട്ടകളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം. ഒരാളില്‍ കാന്‍സര്‍ ഉണ്ടായാല്‍ ഇരട്ട സഹോദരനും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 200,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.

ഒരാളില്‍ കണ്ടുവരുന്ന കാന്‍സര്‍ അതുപോലെ മറ്റൊരാളില്‍ കാണണമെന്നില്ല. ഏതെങ്കിലും തരത്തില്‍ ഇത് പ്രകടമാവാമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സമജാത ഇരട്ടകളില്‍ (identical twins) മറ്റ് ഇരട്ടകളേക്കാള്‍ 14 ശതമാനം കാന്‍സര്‍ സാധ്യത കൂടുതലാണ്. ഒറ്റ സിക്താണ്ഡം പിളര്‍ന്ന് ഭ്രൂണങ്ങളായി വളരുന്നതില്‍നിന്ന് ഒരേ ജനിതകഘടനയോടെ വളരുന്ന കുട്ടികളാണ് സമജാത ഇരട്ടകള്‍.

ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്,സ്വീഡന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലെ ഇരട്ടകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.

ഇത്രയും പേരെ മൊത്തത്തില്‍ പരിശോധിച്ചതില്‍ മൂന്നിലൊന്നുഭാഗം പേരും കാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തി. സമജാത ഇരട്ടകളില്‍ കാന്‍സര്‍ ബാധിച്ചവര്‍ 47 ശതമാനമായിരുന്നു. എന്നാല്‍ സഹജാത ഇരട്ടകളില്‍ (fraternal twins) 37 ശതമാനമാണ് കാന്‍സര്‍ സാധ്യത. ഒരാളില്‍ അസുഖം കണ്ടാല്‍ 37 ശതമാനം പേരിലും അര്‍ബുദ സാധ്യത തള്ളിക്കളയാനാകില്ല.

ഇതില്‍ ഒരേ വിഭാഗത്തില്‍പെട്ട കാന്‍സര്‍തന്നെ ബാധിച്ചവരില്‍ 38 ശതമാനം സമജാത ഇരട്ടകളും വ്യത്യസ്ത തരത്തില്‍പെട്ട കാന്‍സര്‍ ബാധിച്ചവര്‍ 26 ശതമാനവുമാണ്.

ഇരട്ടകളില്‍ സാധാരണയായി കണ്ടുവരുന്ന കാന്‍സറുകള്‍ തൊക്കിലുണ്ടാകുന്ന മെലനോമ (58ശതമാനം), പ്രോസ്‌റ്റേറ്റ് (57 ശതമാനം), കോശങ്ങളിലെ അര്‍ബുദം (43 ശതമാനം), അണ്ഡാശയം (39 ശതമാനം), വൃക്ക (38 ശതമാനം), സ്തനം (31 ശതമാനം), ഗര്‍ഭാശയം (27 ശതമാനം) എന്നിങ്ങിനെയാണ്.

പാരമ്പര്യമായി കാന്‍സര്‍ വരാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിന് പുതിയ കണ്ടെത്തലുകള്‍ ഡോക്ടര്‍മാരെ കൂടുതല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

കണ്ണാടി നോക്കി തടി കുറക്കാം

 

കണ്ണാടി നോക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങിനെ കണ്ണാടി നോക്കി തടി കുറക്കാനാവുമെങ്കിലോ അത് ഇരട്ടി സന്തോഷമല്ലേ? ജങ്ക് ഫുഡാണ് മിക്കവരെയും തടിയന്മാരാക്കുന്നത്. കണ്ണാടി നോക്കി ഇത്തരം ഭക്ഷണം കഴിച്ചു നോക്കൂ, തടി കുറയുമെന്നാണ് പുതിയ പഠനം പറയുന്നത്. കോണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫുഡ് ആന്‍ഡ് ബ്രാന്‍ഡ് ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം.

ഇതിനായി ഗവേഷകര്‍ ഒരു രുചി പരീക്ഷണം തന്നെ നടത്തി. 185 വിദ്യാര്‍ഥികളെയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. വിദ്യാര്‍ഥികളോട് ചോക്ലേറ്റ് കേക്കോ പഴങ്ങളോ തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഭക്ഷണവുമായി അവരില്‍ പകുതിപ്പേരെ കണ്ണാടി സ്ഥാപിച്ച മുറിയിലേക്കും പകുതിപ്പേരെ കണ്ണാടിയില്ലാത്ത മുറിയിലേക്കും മാറ്റി.

കണ്ണാടിയില്‍ നോക്കിയവര്‍ നോക്കാത്തവരേക്കാള്‍ കുറച്ച് അളവ് കേക്ക് മാത്രമാണ് കഴിച്ചത്. എന്നാല്‍ പഴങ്ങള്‍ കഴിച്ചവരില്‍ വലിയ വ്യത്യാസമുണ്ടായില്ല.

കണ്ണാടിയില്‍ നോക്കി ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ വിലയിരുത്തുന്നതുപോലെ  തങ്ങളെത്തന്നെ വിലയിരുത്താന്‍ അവസരം ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കഴിക്കുന്ന ഭക്ഷണം അനാരോഗ്യകരമാണെന്ന് തിരിച്ചറിയാനും കഴിക്കുന്നവരില്‍ അസ്വസ്ഥതയുണ്ടാക്കാനും ഈ കണ്ണാടിനോട്ടം സഹായിക്കുമത്രെ. അനാരോഗ്യകരമായ ഭക്ഷണകാര്യത്തില്‍ മാത്രമാണ് ഇത് പ്രാവര്‍ത്തികമെന്ന് ഗവേഷകര്‍ പറയുന്നുണ്ട്.

ജങ്ക് ഫുഡ് ഒഴിവാക്കാന്‍ കഴിയാത്തവരാണോ നിങ്ങള്‍? അത് തടി കൂട്ടുമെന്ന് ഭയവും തോന്നുന്നുണ്ടോ? ഇന്നുതന്നെ ഡൈനിങ് റൂമില്‍ ഒരു കണ്ണാടി സ്ഥാപിച്ചോളൂ.

ഹോമിയോപ്പതിയില്‍ മാനസിക രോഗത്തിനും പരിഹാരം

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്ന്. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഹോമിയോപ്പതിക് കോണഫറന്‍സിനോട് അനുബന്ധിച്ച് പ്രശസ്ത ഹോമിയോപ്പതിക് ഡോക്ടറായ പഞ്ചന്‍ അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. രോഗിയുടെ സഹകരണമുണ്ടെങ്കില്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ഈ രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചിലവ്, മികച്ച ഫലം, പാര്‍ശ്വഫലങ്ങളുടെ അഭാവം തുടങ്ങിയ പ്രത്യേകതകള്‍ കൂടുതല്‍ ആളുകളെ േ

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്ന്. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഹോമിയോപ്പതിക് കോണഫറന്‍സിനോട് അനുബന്ധിച്ച് പ്രശസ്ത ഹോമിയോപ്പതിക് ഡോക്ടറായ പഞ്ചന്‍ അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. രോഗിയുടെ സഹകരണമുണ്ടെങ്കില്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ഈ രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചിലവ്, മികച്ച ഫലം, പാര്‍ശ്വഫലങ്ങളുടെ അഭാവം തുടങ്ങിയ പ്രത്യേകതകള്‍ കൂടുതല്‍ ആളുകളെ ഹോമിയോപ്പതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ പഞ്ചന്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഹോമിയോപ്പതിയിലെ ലോകത്തെ സൂപ്പര്‍ പവര്‍ ഇന്ത്യയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അലോപ്പതിയില്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമായും കോണ്‍ഫറന്‍സില്‍ ഹോമിയോപ്പതി നിര്‍ദ്ദേശിക്കപ്പെട്ടു. അലര്‍ജിയുമായി ബന്ധപ്പെട്ട ആസ്ത്മ, ത്വക്ക് രോഗങ്ങള്‍ പോലുള്ളവയ്ക്ക് ആന്റിബയോട്ടിക് നല്‍കുന്നത് ഇന്ന് സാധാരണയാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക് നല്‍കുന്നത് പിന്നീട് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടാകുന്നു. ഹോമിയോപ്പതിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ ആര്‍ കെ മാന്‍ചന്ദ വിശദമാക്കി.

ഹോമിയോ ചികിത്സയില്‍ ഒരു രോഗത്തിനു തന്നെ 200 വ്യത്യസ്ത മരുന്നുകളുണ്ട്. കൃത്യമായ ഉപയോഗത്തിലൂടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം- ഡോക്ടര്‍ മാന്‍ചന്ദ പറഞ്ഞു. അര്‍ബുദം, എബോള പോലുള്ള മാരക രോഗങ്ങള്‍ക്കു പോലും ഹോമിയോപ്പതിയില്‍ മരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക, വൈകാരിക, ശാരീരിക പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള സമ്പൂര്‍ണ്ണ ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയെന്ന് മുംബൈയിലെ ഇമ്പെരിയല്‍ ക്ലിനിക്ക്‌സ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീപദ് ഖേദേക്കര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate