অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെളിയ​ട്ടെ പാൽപുഞ്ചിരി .

തെളിയ​ട്ടെ പാൽപുഞ്ചിരി .

കിന്നരിപ്പല്ലുകാട്ടിയുള്ള കുഞ്ഞുങ്ങളുടെ ചിരി ഇഷ്​ടപ്പെടാത്തവരുണ്ടാകില്ല. കുഞ്ഞുങ്ങൾക്ക്​ ഒാരോ പല്ലു വരു​േമ്പാഴും രക്ഷിതാക്കൾക്ക്​ കൗതുകമായിരിക്കും. കൗതുകത്തോടൊപ്പം സംരക്ഷണം കൂടി നൽകിയാൽ മാത്രമേ അവ എന്നും ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. മുതിരു​​േമ്പാൾ പാൽപ്പല്ലുപോയി സ്​ഥിര ദന്തങ്ങൾ വരു​േമ്പാഴും ആരോഗ്യം നില നിർത്താനും ആദ്യകാലങ്ങളിലെ ദന്ത സംരക്ഷണം സഹായിക്കും. പല്ലു വരുന്നത്​ കുഞ്ഞുങ്ങൾക്ക്​ അസ്വസ്​ഥതയുളവാക്കുന്നതാണ്​. ഇൗ അവസ്​ഥ എങ്ങനെ കൈകാര്യം ചെയ്യാമെന്ന്​ നോക്കാം.
സാധാരണയായി ആറു മാസം മുതൽ ഒമ്പതു മാസം വരെയുള്ള പ്രായത്തിനിടെയാണ്​ കുട്ടികൾക്ക്​ ആദ്യ പല്ലുകൾ മുളക്കുക. എന്നാൽ  പല്ലുവരുന്നത്​ കുട്ടികൾക്കനുസരിച്ച്​ വ്യത്യാസപ്പെടാം.  ചില കുട്ടികൾക്ക്​ ജനിക്കു​േമ്പാൾ തന്നെ പല്ലും മുളച്ചു തുടങ്ങും. ഘട്ടംഘട്ടമായി 20 പാൽപ്പല്ലുകളാണ്​ രൂപപ്പെടുക. നാല്​ ഉളിപ്പല്ലുകൾ, മുന്നിൽ രണ്ടു പല്ലുകൾ(കനൈൻ ടൂത്ത്​), നാല്​ അണപ്പല്ലുകൾ എന്നിവ വീതം താഴെയും മുകളിലുമായാണ്​ 20 എണ്ണം രൂപപ്പെടുന്നത്​. 30 മാസം പ്രായമാകു​േമ്പാൾ (രണ്ടര വയസ്​) പാൽപ്പല്ലുകൾ പൂർണമായും മുളച്ചിരിക്കും.
കുഞ്ഞുങ്ങൾക്ക്​ കൂടുതലായി ഉമിനീർ ഒലിക്കുക, കുട്ടികൾ അസ്വസ്​ഥത പ്രകടിപ്പിക്കുക, ഉറക്കും ശരിയാകാതിരിക്കുക, ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുക, കട്ടിയേറിയ വസ്​തുക്കൾ കടിക്കുക, ചെറിയ പനി എന്നിവ പല്ലുമുളക്കുന്നതി​​െൻറ ലക്ഷണങ്ങളാണ്​. പല്ല്​ വരു​േമ്പാൾ മോണയിലുണ്ടാകുന്ന സമ്മർദമാണ്​ കുട്ടികളിലെ അസ്വസ്​ഥതക്ക്​ വഴിവെക്കുന്നത്​.
ചില പല്ലുകൾ ഒരു പ്രശ്​നവും ഉണ്ടാകാതെ തന്നെ മുളച്ചു വരും. എന്നാൽ മറ്റു ചില പല്ലുകൾ വരു​േമ്പാൾ മോണ ചുവന്ന്​ വീങ്ങും. ഇതാണ്​ കുട്ടികൾക്ക്​ അസ്വസ്​ഥതകൾ ഉണ്ടാക്കുന്നത്​. ഇൗ അവസ്​ഥയിൽ കുഞ്ഞുങ്ങൾ അൽപ്പം ശമനം നൽകുന്നതിനായി തണുത്ത വസ്​തുക്ക​ളെന്തെങ്കിലും വെച്ചുകൊടുക്കാം. ​െഎസ്​ വെള്ളത്തിൽ മുക്കിയ തുണി വെച്ചാലും മതി. കുട്ടികൾക്ക്​ ചവക്കാൻ ടീത്തിങ്​ റിങ്​ പോലെ എന്തെങ്കിലും നൽകുന്നതും നല്ലതാണ്​.
പല്ലു വാരാൻ തുടങ്ങു​േമ്പാൾ മോണ തടവരുത്​. ​േമാണ തടവുന്നത്​ അണുബാധക്കിടയാക്കിയേക്കാം. ടീത്തിങ്​ പൗഡറുകൾ, ആസ്​പിരിൻ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
ദന്ത സംരക്ഷണം
പല്ലു മുളച്ചു തുടങ്ങു​േമ്പാൾ തന്നെ പല്ലു തേപ്പിച്ചു തുടങ്ങാം. ദിവസവും രണ്ടു നേരം പല്ലു തേപ്പിക്കണം. പ്രത്യേകിച്ചും രാത്രി കിടക്കുന്നതിന്​ മുമ്പ്​. കുട്ടികൾ സ്വന്തമായി നല്ല രീതിയിൽ പല്ലു തേക്കാനാകും വരെ രക്ഷിതാക്കൾ ചെയ്​തുകൊടുക്കുന്നതാണ്​ നല്ലത്​.
കുട്ടികൾ കഴിക്കാൻ സാധ്യതയുള്ളതിനാൽ​ ഫ്ലൂറൈഡ്​ കുറഞ്ഞ പേസ്​റ്റുകൾ മാത്രം ഉപയോഗിക്കുക. പേസ്​റ്റ്​ തുപ്പിക്കളായാൻ പ്രോത്​സാഹിപ്പിക്കണം.
പഞ്ചസാര കഴിക്കുന്നത്​ പ്രോത്​സാഹിപ്പിക്കാതിരിക്കുന്നതാണ്​ പല്ല്​ സംരക്ഷിക്കാൻ നല്ലത്​.
ഏറ്റവും നേരത്തെ, കൂടിയത്​ 12-15 മാസമാകു​േമ്പാഴേക്കെങ്കിലും പാൽക്കുപ്പി ഒഴിക്കാണം. പല്ല്​ വന്നു കഴിഞ്ഞാൽ രാത്രി പാൽ കൊടുക്കുന്നത്​ നിർത്തുക. രാത്രിയുള്ള പാൽകുടി ദന്തക്ഷയത്തിനിടയാക്കും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate