অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിക്കന്റെ ദൂഷ്യഫലങ്ങൾ

ചിക്കന്‍ വില്ലനാകുന്നു, സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുന്നു

യുകെയില്‍ പത്തു ലക്ഷത്തിലേറ സ്ത്രീകള്‍ കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍ മൂലം വിഷമിക്കുന്നുവെന്ന് കണ്ടെത്തല്‍. എല്ലാ വര്‍ഷവും ഈ കണക്ക് വര്‍ധിക്കുന്നുവത്രേ. ഏറെ ഗവേഷണത്തിന് ശേഷം ശാസ്ത്രജ്ഞന്മാര്‍ ഇതിനൊരു കാരണം കണ്ടുപിടിച്ചു. എന്താണന്നല്ലേ. ചിക്കനാണ് പ്രശ്‌നം. ഓരോ വ്യക്തികളിലുമുണ്ടാകുന്ന ഇ കോളിയ ബാക്ടീരിയയാണ് പ്രശ്‌നക്കാരനെന്നാണ് ഗവേഷകര്‍ ഇത്രയും നാളും സംശയിച്ചിരുന്നത്.

എന്നാല്‍ ക്യാനഡയിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പൗള്‍ട്രിയില്‍ നിന്നാണ് പ്രശ്‌നമുണ്ടാകുന്നതെന്ന് കണ്ടെത്തിയത്. യൂറിനറി ഇന്‍ഫെക്ഷനുണ്ടാക്കുന്ന പ്രശ്‌നക്കാരനായ ഇ കോളി ബാക്ടീരിയയുടെ ജെനറ്റിക് ഫിംഗര്‍ പ്രിന്റിന്റെ സാംപിളുകള്‍ ചിക്കന്‍, പോര്‍ക്ക്, ബീഫ് എന്നിവയില്‍ നിന്ന് സ്വീകരിച്ച സാംപിളുകളുമായി ഒത്തു നോക്കിയാണ് പരീക്ഷണം നടത്തിയത്. ചിക്കനില്‍ നിന്നെടുത്ത സാംപിളുകളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. പക്ഷികളില്‍ നിന്നാണ് ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനുണ്ടാകുന്നതെന്ന് വ്യക്തമായെന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട ആമീ മാഗ്നസ് പറഞ്ഞു

മാംസ്യം മനുഷ്യനെ ജീവിപ്പിക്കും. മാംസം മനുഷ്യനെ കൊല്ലും.

ലോകത്തെ ജീവജാലങ്ങളെല്ലാം ഭക്ഷണം തിരെഞ്ഞെടുക്കുന്നതിനായി പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കുന്നു. മനുഷ്യര്‍ മാത്രം പഞ്ചേന്ദ്രിയങ്ങള്‍ക്ക് പകരം ആര്‍ജിത വിജ്ഞാനത്തെ ആശ്രയിക്കുന്നു. അതിലെ തെറ്റും, ശരിയും വിജ്ഞാനം ആര്ജിക്കാനാശ്രയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ചായിരിക്കും. ഇത്തരം അറിവുകളില്‍ തെറ്റ് പറ്റാനുള്ള സാദ്ധ്യതകള്‍ ധാരാളമുണ്ട് എന്നത് കൊണ്ട് തന്നെ മനുഷ്യന്റെ ഭക്ഷണരീതികളെക്കുറിച്ചുള്ള  ഒരു ചര്‍ച്ചക്ക് എക്കാലത്തും പ്രസക്തിയുണ്ട്.

മനുഷ്യരുടെ ഭക്ഷണത്തില്‍ ഉണ്ടായിരിക്കേണ്ട ഘടകങ്ങളാണ് അന്നജവും, കൊഴുപ്പും, മാംസ്യവും, പിന്നെ ധാതു ലവണങ്ങളും. മാംസ്യം അത് ലഭ്യമാവാന്‍ മാംസം അഥവാ ഇറച്ചി തന്നെ വേണമെന്ന് ശാസ്ത്രത്തിനു തറപ്പിച്ചു പറയാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സസ്യഭുക്കോ, മാംസഭുക്കോ എന്ന തര്‍ക്കവും ഇത് രണ്ടുമല്ല മിശ്രഭുക്കാന് എന്ന തര്‍ക്കവും നിലനില്ലുന്നുണ്ട്. ഇവിടെ ഒരു സത്യം അവരറിയാതെ പോകുന്നു. അത് മനുഷ്യന് മാംസഭുക്കായിട്ടു ജീവിക്കാന്‍ കഴിയില്ല  എന്നും എന്നാല്‍ സസ്യഭുക്കായിട്ടു ഒരു നൂറു വര്ഷം ജീവിച്ചാലും അക്കാരണം കൊണ്ട് അവന്റെ ജീവന് യാതൊരു ഭീഷണിയും ഉണ്ടാവുന്നില്ല എന്നതുമാണ്‌. നാട്ടില്‍ വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ എന്നീ രണ്ടു തരം ഭോജനശാലകളുണ്ട്.  നോണ്‍വെജിറ്റേറിയന്‍ ഭക്ഷണശാലകളില്‍ ജനങ്ങള്‍ ഭക്ഷിക്കുന്നത് നോണ്‍വെജിറ്റേറിയന്‍ അല്ല. അവര്‍ വെജിറ്റേറിയന്‍ ആയ വസ്തുക്കളുടെ കൂടെ അല്‍പ്പം നോണ്‍വെജിറ്റേറിയനും ഭക്ഷിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് തന്നെ മാംസത്തിന്റെ സകല രുചിയും മണവും നശിപ്പിച്ചുകൊണ്ട് പകരം മസാലയുടെ മണത്തിന്റെയും രുചിയുടെയും സഹായത്താല്‍ അകത്താക്കുകയാണ്. മാത്രമല്ല, ശീലിക്കാത്തവര്‍ക്കത് കഴിക്കാന്‍ പറ്റുന്നുമില്ല.  

മനുഷ്യരെക്കൊണ്ട്‌ മാംസം തീറ്റിക്കുന്നതിനു പിന്നില്‍ ഒരു മാംസ്യ (പ്രോട്ടീന്‍) ഭ്രമം കാണാവുന്നതാണ്. വളര്‍ച്ചയുടെ സഹായത്തിനായി ആരോഗ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്‌ മാംസ്യമാണ്. അതാകട്ടെ മാംസത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ജീവജാലങ്ങളില്‍ സൃഷ്ടി, സ്ഥിതി, സംഹാരം എന്ന ഒന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തില്‍ അതിനു ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ എന്ന് പറയുന്നു. സ്ത്രീബീജവും, പുരുഷബീജവും ചേര്‍ന്നുണ്ടാവുന്ന സിക്താണ്ഡം പിന്നീട് പിളര്‍ന്നും, വളര്‍ന്നും കൊണ്ടിരിക്കും. അങ്ങനെ വളരുന്ന കോടിക്കണക്കിനു കോശങ്ങള്‍ ചേര്‍ന്ന് അവയവങ്ങളും, അവയവങ്ങള്‍ ചേര്‍ന്ന് മനുഷ്യനും ഉണ്ടാവുന്നു. ഭൂജാതനാവുമ്പോള്‍ മനുഷ്യന് ശരാശരി രണ്ടര കിലോഗ്രാം തൂക്കമുണ്ടാവും. അതിനൊരു ഇരുന്നൂറ്റി എന്പതു ദിവസത്തെ വളര്‍ച്ചയും കാണും. ഇവിടെ സൃഷ്ടി പൂര്‍ത്തിയായിട്ടില്ല. അതിനു ഇനിയും വേണം പത്ത് പതിനെട്ടു വര്ഷം. ഇത്രയും നീണ്ട വര്ഷം സൃഷ്ടിയുടെ കാലമാണ്. ഇക്കാലത്ത് കോശങ്ങള്‍ ജനിച്ചുകൊണ്ടേയിരിക്കും. ഇതാണ് ബാല്യകാലം വളര്‍ച്ച പൂര്‍ത്തിയായാല്‍ പിന്നെ സ്ഥിതിയുടെ കാലമാണ്. അപ്പോള്‍ നശിക്കുന്ന കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു എന്നല്ലാതെ കോശങ്ങള്‍ പെരുകല്‍ നിര്‍ത്തിവെക്കുന്നു. അതാണ്‌ യൌവനകാലം. ഇത് വളരെ കാലങ്ങള്‍ നീണ്ടു നില്‍ക്കും. അതായത് സൃഷ്ടിയേക്കാള്‍ വളരെ കൂടിയതാണ് സ്ഥിതിയുടെ കാലം. അവസാനം സംഹാരത്തിനു കൈമാറും. അപ്പോള്‍ നാശത്തിന്റെ കാലമായി. ഇക്കാലത്ത് നശിക്കുന്നതിനു പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നില്ല. നാശം സംഭവിച്ചുകൊണ്ടേയിരിക്കും. അതാണ്‌ വാര്‍ദ്ധക്യം.

കോശങ്ങള്‍ പെരുകുന്നതിന്  സഹായിക്കുന്നത് മാംസ്യമാണ് എന്ന് ആധുനിക ശാസ്ത്രത്തിനു മനസ്സിലായി. അക്കാലം തൊട്ടേ പ്രോട്ടീന്‍ ഭ്രമവും ആരോഗ്യ ശാസ്ത്രത്തില്‍ സ്ഥാനം പിടിച്ചു. പ്രോട്ടീനെ സംബന്ധിക്കുന്ന ഈ കണ്ടെത്തലില്‍ ജീവികളുടെ വളര്‍ച്ചയുടെ കാലത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് തെറ്റ് പറ്റി. ജീവജാലങ്ങളില്‍ എല്ലാറ്റിനും സൃഷ്ടിയും സ്ഥിതിയും സംഹാരവുമുന്ടെങ്ങിലും അതിന്റെ ദൈര്‍ഘ്യം ഓരോ ജീവജാലത്തിനും വ്യത്യസ്തമാണ് എന്ന കാര്യം അവര്‍ മനസ്സിലാക്കാതെ പോയി. ഒരു പശുവിന്റെ സൃഷ്ടി രണ്ടു വര്ഷം കൊണ്ട് തീരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഭക്ഷണമായ പാല്‍ പ്രോട്ടീന്‍ സമൃദ്ധവുമാണ്. മാത്രമല്ല വളര്‍ച്ചയുടെ പകുതി കാലം അതിനു പ്രോട്ടീന്‍  സമൃദ്ധമായ അതിന്റെ അമ്മയുടെ പാല്‍ കുടിക്കുകയും ചെയ്യാം. പശുവിന്റെ സൃഷ്ടികാലത്തെ അപേക്ഷിച്ച് വളരെ ദൈര്‍ഘ്യമുള്ളതാണ് മനുഷ്യന്റെ സൃഷ്ടികാലം. അതുകൊണ്ട് തന്നെ മനുഷ്യകുഞ്ഞിന്റെ ഭക്ഷണമായ അമ്മിഞ്ഞപാലില്‍ ഒരു ശതമാനം മാത്രമേ പ്രോട്ടീന്‍ പ്രകൃതി അനുവദിച്ചിട്ടുള്ളൂ. രണ്ടു കൂട്ടരെയും വളര്‍ത്തുന്നത് പ്രോട്ടീന്‍ തന്നെയാണ്. വേഗത്തില്‍ വളരേണ്ടതിനു ധാരാളം പ്രോട്ടീനും, സാവധാനം  വളരേണ്ടതിനു കുറഞ്ഞ പ്രോട്ടീനും നല്‍കാന്‍ പ്രകൃതി തീരുമാനിച്ചു എന്ന് മാത്രം. പ്രോട്ടീന്‍ ജീവജാലങ്ങളെ വളര്‍ത്തും എന്ന ഒരു സത്യം മാത്രം കണ്ടെത്തിയെങ്കിലും അതിന്റെ മുഴുവന്‍ രഹസ്യങ്ങളും ശാസ്ത്രത്തിനറിയാതെ പോയി. അതാണ്‌ ആര്‍ജ്ജിത വിജ്ഞാനവും നൈസര്‍ഗിക വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം.

പ്രോട്ടീന്‍ ഭ്രമമാണ് ശാസ്ത്രത്തെ മാംസത്തിലേക്ക് നയിച്ചത്. മനുഷ്യന് അവന്റെ ഭക്ഷണത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ശതമാനം വരെ മാംസ്യം വേണ്ടതാണ് എന്ന് ആധുനിക ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്‌ വളര്‍ച്ചയുടെ ഭാഗമായി ധാരാളം പ്രോട്ടീന്‍ വേണമെത്രേ. ശരീരത്തിലെ ഘടകവസ്തുക്കളില്‍ ഒന്നായ നൈട്രജന്‍ മൂന്നു ശതമാനം മാത്രമാണ് ശരീരത്തിലുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് അവന്റെ ഭക്ഷണത്തില്‍ ആകെ മൂന്നു ശതമാനം മാത്രമേ പ്രോട്ടീന്‍ ആവശ്യമുള്ളു.

ജീവന്റെ നിലനില്‍പ്പ്‌ ഭക്ഷണത്തെ പോലെ വിസര്‍ജ്ജനത്തെയും ആശ്രയിച്ചാണ്. ദിവസങ്ങളോളം ഭക്ഷണമില്ലാതെ  ശരീരം ജീവിക്കും. വിസര്‍ജ്ജനമില്ലാതെ മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ ശരീരത്തിനാവില്ല. ശ്വാസകോശം വഴിയുള്ള വിസര്‍ജനം മൂന്നു മിനുട്ട് സമയം നിര്‍ത്തി വെച്ചാല്‍ മതി ശരീരം മരണത്തെ പ്രാപിക്കുകയായി. ശരീരത്തിന്റെ മറ്റൊരു വിസര്‍ജനമാണ് മലവിസര്‍ജനം. മലവിസ്ര്‍ജനത്തിനു തടസം നേരിടുന്നതും വ്യക്തിയെ മരണത്തിലേക്ക് നയിക്കും. ദിവസത്തില്‍ പല തവണ ഭക്ഷിക്കുന്ന ജീവികള്‍ക്ക് പലതവണയും, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഭക്ഷിക്കുന്ന ജീവികളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയും ആണ് മലവിസര്‍ജനം ഉണ്ടാവുന്നത്. ദിവസത്തില്‍ നാല് തവണ ഭക്ഷിക്കുന്ന ആധുനിക മനുഷ്യന് നാല് ദിവസത്തിലൊരിക്കലാണ് മലവിസര്‍ജനം ഉണ്ടാവുന്നത്. ഇതിന്റെ കാരണം ഭക്ഷണത്തില്‍ നാരുകള്‍ ഇല്ലാത്തതാണ്. ഒരു ജീവിയുടെ ദഹനവ്യൂഹങ്ങള്‍ക്ക് കൈകാര്യം ചെയാന്‍ കഴിയുന്നതായിരിക്കണം അതിന്റെ ഭക്ഷണം. മനുഷ്യരുടെ ഭക്ഷണം കുടലിലൂടെ സഞ്ചരിക്കുന്നത് സെല്ലുലോസ് ഫൈബര്‍ എന്ന നാരുകളുടെ സഹായത്താലാണ്. ഇറച്ചിയില്‍ നാരുകള്‍ ഒട്ടും തന്നെയില്ല. അതുകൊണ്ട് തന്നെ മാംസം കഴിച്ചാല്‍ പിന്നെ അത് കുടലിലൂടെ സുഗമമായി സഞ്ചരിക്കില്ല. അത് കുടലിന്റെ പല ഭാഗത്തായി പറ്റിപ്പിടിച്ചു ജീര്‍ണ്ണിക്കുന്നു. ഈ സമയം അതില്‍ നിന്നും പലതരം വാതകങ്ങള്‍ മനുഷ്യന്റെ ശരീരമനസുകളുടെ സുഗമമായ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടുന്നു.

മാംസത്തില്‍ വ്യത്യസ്ഥാനുപാതത്തോട്‌ കൂടിയ ഇരുപതോളം അമിനോ അമ്ലങ്ങളുണ്ട്. ഇവ പേശിയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. മനുഷ്യന്റെ ഭക്ഷണത്തില്‍ വളരെ അത്യാവശ്യമുള്ളതും, അതുപോലെതന്നെ കൂടിപ്പോയാല്‍ ജീവനാപത്തുള്ളതുമാണ് മാംസം. അധികം വരുന്ന മറ്റു ഭക്ഷ്യഘടകങ്ങളായ അന്നജവും, കൊഴുപ്പും സൂക്ഷിക്കാന്‍ ശരീരത്തില്‍ വ്യവസ്ഥയുണ്ട്. അധികം വരുന്ന മാംസ്യം വിസര്‍ജിച്ചു കളയുകയാണ് പതിവ്. മാംസ്യത്തെ ജീര്‍ണ്ണിപ്പിച്ചാണ് വിസര്‍ജിക്കുന്നത്. ഇങ്ങനെ ജീര്‍ണ്ണിക്കുന്ന മാംസ്യത്തില്‍ നിന്ന് ഇന്ടോള്‍, സ്കാടാല്‍,  ട്രോമെന്‍സ്, അമോണിയ എന്നീ വിഷവാതകങ്ങള്‍ ഉണ്ടാവുന്നു. ഈ വാതകങ്ങള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ലോകത്ത് വന്‍കുടല്‍ കാന്‍സര്‍ ധാരാളമായി കണ്ടുവരുന്നത്‌ മാംസഭക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന നാടുകളിലാ

ണ് എന്നതും ശ്രദ്ധേയമാണ്. ലോകമാര്‍ക്കറ്റില്‍ ഏറ്റവും വില കുറഞ്ഞത്‌ ഇന്ത്യന്‍ കോഴിമുട്ടയാണ് . മുട്ടയ്ക്ക് വേണ്ടി വളര്‍ത്തുന്ന കോഴികളെക്കൊണ്ട് വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും മുട്ടയിടുവിക്കാനുള്ള വിദ്യ നമുക്കറിയാം. ഇങ്ങനെ മുട്ടയിടുന്ന കോഴികള്‍ക്ക് കാന്‍സര്‍ വന്നാണ് മരണം സംഭവിക്കുന്നത്‌. പക്ഷെ അത്തരം കോഴികളെ  ഹോംഗോളജിസ്റ്റ് ന്റെ ചികിത്സക്ക് വിധേയമാക്കുകയല്ല, പകരം അത് മനുഷ്യന്റെ ഭക്ഷണമായി തീരുകയാണ് പതിവ്.

ഇന്ന് സര്‍വസാധാരണമായി തീര്‍ന്നിട്ടുള്ള മാംസഭക്ഷണം കോഴിയാണ്. ഗ്രാമങ്ങള്‍ തോറും കോഴിക്കടകളുണ്ട്. ഒരു കോഴിയുടെ ഏറ്റവും കുറഞ്ഞ കുട്ടിപ്രായം- അമ്മയില്‍ നിന്നും വേര്‍പിരിയാനുള്ള പ്രായം - മൂന്നു മാസമാണ്. ഇന്ന് നാട്ടില്‍ കഴിച്ചുവരുന്ന കോഴിയിറച്ചി അതിന്റെ കുട്ടിപ്രായം പിന്നിടാനുള്ള മൂന്നു മാസം

കൊണ്ട് തന്നെ രണ്ടു തലമുറയുടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. ഇത് കൃഷിയില്‍ പൂവന്‍പഴത്തെ നെന്ത്രപ്പഴത്തോളം വലുതാക്കിയ ഹരിതവിപ്ലവവും, പാലുല്‍പ്പാദനത്തില്‍ നാലുനാഴിപ്പാല് നാല്പ്പതുനാഴിയാക്കിയ ധവളവിപ്ലവവും പോലെ ശാസ്ത്രത്തിന്റെ പിന്ബലത്താല്‍ ചെയ്തതാണെന്ന് എല്ലാവര്‍ക്കുമറിയാം. ശാസ്ത്രത്തിന്റെ ഭാഷയില്‍ അത് മനുഷ്യഭക്ഷണത്തില്‍ ഏറെ മുതല്‍ക്കൂട്ടായി ചൂണ്ടിക്കാട്ടുന്നു. പക്ഷെ മാംസഭക്ഷണത്തില്‍ അത്യന്തം അപകടം പിടിച്ച ഒന്നാണ് എന്ന് ദിനംപ്രതി നമ്മുടെ പത്രമാസികകളിലും, ദ്രിശ്യമാധ്യമങ്ങളിലും കണ്ടുവരുന്നു. എന്നിട്ടും മലയാളിയുടെ വിശേഷപ്പെട്ട വിഭവം ചിക്കെന്‍ ബിരിയാണി തന്നെ. രക്തത്തിന് ഒരു സ്ഥിതിസ്ഥിരതയുണ്ട്. രക്തത്തിന്റെ സ്ഥിതിസ്ഥിരതയെ ആശ്രയിച്ചാണ് ശരീരമനസുകളുടെ സുസ്ഥിരമായ നിലനില്‍പ്പും. ബ്രോയിലെര്‍ കോഴി കഴിക്കുന്നവരില്‍ രക്തത്തിന്റെ സ്ഥിതിസ്ഥിരത തെറ്റുന്നു. ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവുന്നു. തന്മൂലം പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതികളാവുന്നു. ആണ്‍കുട്ടികളില്‍ 'പെണ്ണത്വം' ഉണ്ടാവുകയും ചെയുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം പെണ്‍കുട്ടികളില്‍ പിന്നീട് സ്തനാര്‍ബുദം ഉള്‍പ്പെടെ മാരകമായ പല

പല രോഗത്തിനും കാരണമാവുന്നു എന്നതുപോലെ ആണ്‍കുട്ടികളില്‍ സന്താനോല്പാദനത്തിനും

തടസം നേരിടുന്നു. പണ്ട് വന്ധ്യകരണത്തിനായി സര്‍ക്കാര്‍ ഒരുപാട് പണം  ചെലവഴിച്ചിരുന്നു.

മന്ത് വിതരണത്തിന് പുത്തന്‍ രീതി

മന്ത് ഗുളികകള്‍ നല്‍കി മന്തിനെ ഇല്ലാതാക്കാന്‍ കേരളത്തിലെ ആരോഗ്യവകുപ്പ് വീടുകള്‍ തോറും മന്ത് ഗുളികകള്‍ വിതരണം ചെയുമ്പോള്‍, തമിഴ്‌നാട്ടിലെ ചിക്കന്‍ മുതലാളിമാര്‍ കോഴികളെ വേഗം നല്ലപോലെ തടിപ്പിച്ചെടുക്കുവാന്‍ കണ്ടെത്തിയ മാര്‍ഗം ഒരു ടി.വി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ചെറിയ വിഭാഗം ആളുകള്‍ ചിക്കന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്.

മന്ത് രോഗികളുടെ രോഗ ബാധയുള്ള സ്ഥലത്ത് നിന്നും കുത്തിയെടുക്കുന്ന നീര് കോഴികളില്‍ കുത്തി വെച്ച് തടിപ്പിച്ചു, കേരളത്തിലേക്കയക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ട് വന്ന പ്രസ്തുത ചാനലുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവുമെന്നു തോനുന്നില്ല.
കോഴിക്കച്ചവടക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ പറയുന്ന വാദം ഇത്രയധികം കോഴികള്‍ക്ക് കുത്തിവെക്കുവാന്‍ മാത്രം മന്ത് രോഗികള്‍ ഇവിടെയുണ്ടോ എന്നതാണ്. എന്നാല്‍ സയന്‍സ് പഠിച്ച കുട്ടികള്‍ പോലും ഈ വാദത്തെ അന്ഗീകരിക്കുകയില്ല. ശാസ്ത്രഞ്ജന്മാര്‍ സാധാരണ വാക്സിനുകള്‍ ഉണ്ടാക്കുന്നത്‌- ഉദാഹരണമായി പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ വാക്സിന്‍ പരീക്ഷണശാലയിലൂടെ പാമ്പില്‍ നിന്നെടുക്കുന്ന വിഷം ധാരാളമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാതെ, ദിവസവും വിഷമരുന്നിനു വേണ്ടി, പാമ്പുകളെ തേടി ആരും നടക്കാറില്ല. പേവാക്സിനും പേവിഷം കുതിരയില്‍ കുത്തിവെച്ചു പേ പിടിപ്പിച്ചു തലച്ചോറില്‍ നിന്നും ഉണ്ടാക്കി വിപണിയിലെത്തിക്കുകയാണ് ചെയുന്നത്. അല്ലാതെ ദിവസവും നായ്ക്കളെ തേടി ആരും നടക്കാറില്ല.

ഈ മന്ത് സിറം നിര്‍മ്മിക്കുന്ന കപട ശാസ്ത്രഞ്ജന്മാര്‍ ചെയുന്നതും ഈ മാര്‍ഗമാണ്. മന്ത് രോഗിയില്‍ നിന്നെടുത്ത ബാക്ടീരിയ അടങ്ങിയ നീരിനു വേണ്ടി ദിനേന മന്ത് രോഗികളെ തേടി നടക്കേണ്ടതില്ല. ഒരു തുള്ളി സിറത്തില്‍ നിന്നും അനേക തുള്ളികള്‍ നിര്‍മ്മിക്കാമെന്ന ശാസ്ത്ര സത്യത്തെ അറിയാത്തവര്‍ കോഴികച്ചവടക്കാരുടെ വാദത്തെ അനഗീകരിച്ചേക്കാം.
കേരളത്തിലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത പൂഴ്ത്തിയത്, അവര്‍ക്ക് കിട്ടേണ്ടത് കോഴി മുതലാളിമാര്‍ നല്‍കിയത് കൊണ്ടാകാം. പണത്തിനു മീതെ പറക്കുവാന്‍ നമ്മുടെ നാട്ടില്‍ ഒരു പരുന്തും ഇല്ലാത്തതാണ് ഇത്തരം അപകടകരമായ ഭക്ഷ്യവസ്തുക്കളും, ഔഷധങ്ങളും മറ്റും വ്യാപകമാവാന്‍ കാരണം. 'സുജീവിതം' പോലുള്ള ഒറ്റപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം അപകടങ്ങളെ ജനതയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇവ ഇവയുടെ വായനക്കാര്‍ക്ക് മുന്‍പില്‍ മാത്രമേ എത്തുന്നുള്ളൂ എന്നതാണ് ദുഃഖസത്യം!
തമിഴ്നാട്ടിലെ മാരകകീടനാശിനികള്‍ തിന്നു തിന്നു രോഗികളാവുന്ന മലയാളികളുടെ മേല്‍ മന്ത് സിറം കുത്തിവെച്ചു തടിപ്പിച്ച കോഴികളെ എറിഞ്ഞു കൊടുത്തു കാശ് വാരുന്ന ചിക്കന്‍ മുതലാളിമാരും, ശിങ്കിടികളും ഇത്തരം കഥകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും...കാരണം- മലയാളി വെറും മണ്ട ശിരോമിണിയാണെന്ന് അവര്‍ക്കറിയാം. അല്ലെന്നു തെളിയിച്ചു കൊടുക്കുവാന്‍ ഇവിടുത്തെ മന്ത്ചിക്കന്‍ കടിച്ചു വലിച്ചു ഏമ്പക്കമിടുന്ന ഒറ്റ മലയാളിക്കും കഴിയില്ലെന്ന സത്യം തമിഴര്‍ക്കു നന്നായി അറിയാവുന്നതാണ്.

കോഴിയിറച്ചി കഴിക്കാതിരിക്കാനുള്ള കാരണങ്ങള്‍

കോഴികള്‍ വളരെ ബുദ്ധിയുള്ള ജീവികള്‍ ആണെന്ന് പല പുതിയ പഠനങ്ങളും തെളിയിക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ആത്മസംയമനം പാലിക്കാനും അവര്‍ക്ക് കഴിയും. പല സസ്തനികലെക്കാളും ബുദ്ധിസാമര്‍ത്ഥ്യം കോഴികള്‍ക്ക് ഉണ്ടെന്നു പറയപ്പെടുന്നു. ആസ്ത്രേലിയയിലെ മാക്യുരെ യൂനിവേഴ്സിടിയില്‍ ജീവികളുടെ പെരുമാറ്റം, ആശയവിനിമയം തുടങ്ങിയവയെ പറ്റി പഠനം നടത്തുന്ന ഡോ: ക്രിസ് ഇവാന്‍സ് പറയുന്നത്, പ്രശ്നങ്ങളുടെ കാരണം മനസിലാക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉള്ള കഴിവ് കോഴികള്‍ക്ക് ഉണ്ട് എന്നാണു. കണ്ടെത്തിയ പുതിയ കാര്യങ്ങള്‍ മറ്റു കോഴികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇവര്‍ക്ക് കഴിവുണ്ട്. അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജര്‍ കോഴികളെ സംസ്ക്കാരമുള്ള ജീവികളുടെ കൂട്ടത്തില്‍ പെടുത്തുന്നു. 
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ക്രൂരതയും, പീഡനവും എട്ടുവാങ്ങപ്പെടുന്ന ജീവികളാണ് കോഴികള്‍. നിന്ന് തിരിയാന്‍ പോലും കഴിയാത്ത തരത്തില്‍ ആയിരക്കണക്കിന്കോഴികളെയാണ് ഇടുങ്ങിയ കൂടുകളില്‍ നിറച്ചിരിക്കുന്നത്.
വളരെ കൂടിയ അളവില്‍ ആന്റീബയോട്ടിക്കുകളും,   മറ്റു മരുന്നുകളും കുതിവേയ്പ്പിലൂടെയും തീറ്റയിലൂടെയും ഇവക്കു നല്‍കുന്നു. ഈആന്റീബയോട്ടിക്കുകളും മരുന്നുകളും കോഴികള്‍ പെട്ടന്ന് വളരുവാനും തൂക്കം കൂടുന്നതിനും സഹായിക്കുന്നു. അസ്വാഭാവിക രീതിയിലുള്ള പെട്ടന്നുള്ള വളര്‍ച്ചയും, തൂക്കകൂടുതലും കാരണം ഇവക്കു സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനോ, നടക്കാനോ സാധിക്കാറില്ല.പലപ്പോഴും അവയുടെ കാലുകള്‍ ഒടിയാരുമുണ്ട്.ഇങ്ങനെ കൂടിയ അളവിലുള്ള ആന്റീബയോട്ടിക്കുകള്‍ നല്‍കിയ കോഴികളെ തിന്നുന്ന മനുഷ്യരുടെ ശരീരത്തിലേക്ക് ഈ ആന്റീബയോട്ടിക്കുകള്‍ കടന്നു ചെല്ലും. ഇത് കാരണം Drug resistant bacteria കള്‍ വര്‍ധിക്കുന്നു. ചികിത്സാര്‍ത്ഥം നമ്മള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ bacteria കള്‍ കാരണം മരുന്നിന്റെ പൂര്‍ണ ഫലം നമുക്ക് കിട്ടാതെ വരികയും ചെയ്യും.
ആവശ്യത്തിനു സ്ഥലമില്ലാത്ത ഇരുമ്പുപെട്ടികളില്‍ കുത്തി നിറക്കപ്പെട്ട് ലോറികളില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം മഴയും വെയിലും ഏറ്റു നൂറു കണക്കിന് കിലോമീറ്റെര്‍ കള്‍ താണ്ടി കശാപ്പു ശാലകളില്‍ എത്തുമ്പോള്‍ ദിവസവും ലക്ഷക്കണക്കിന്‌ കോഴികളുടെ കാലുകളും ചിറകുകളും മുറിഞ്ഞു പോകുകയോ, പരിക്ക് പറ്റി രക്തം വാര്‍ന്ന നിലയിലോ ആയിട്ടുണ്ടാവും. പരസ്പ്പരം കൊത്താതിരിക്കാന്‍ വേണ്ടി കോഴികുഞ്ഞുങ്ങളുടെ ചുണ്ടുകള്‍ ചൂടാക്കിയ ബ്ലേഡ് കൊണ്ട് മുറിച്ചു കളയുന്നു. (നമ്മുടെ സ്വന്തം ചുണ്ടുകള്‍ മറ്റാരെങ്ങിലും
മുറിക്കുന്ന അവസ്ഥ ആലോചിക്കുക)
കോടിക്കണക്കിനു കോഴികളാണ് ക്രൂരമായ പീഡനങ്ങളും ദുരിദങ്ങളും ഏറ്റു വാങ്ങി ഇങ്ങനെ മരിച്ചു വീഴുന്നത്. ഇത് തടയുന്നതിന് ഒരു നിയമവും ഈ ലോകത്ത് ഇല്ല. 

വൃത്തിഹീനമായ ഇടുങ്ങിയ പരിമിതമായ കൂട്ടില്‍ ജീവിക്കുന്ന ഇവക്കു വളരെ പെട്ടന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഈ കോഴിയിറച്ചികളില്‍ അപകടകരമായ നിലയില്‍ ആര്‍സെനിക് അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍, ഞരമ്പ്‌ സംപന്തമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാണ്. അമേരിക്ക യില്‍ ഈയിടെ പുറത്തിറങ്ങിയ MENS HEALTH മാസികയില്‍ പത്തു വൃത്തിഹീനമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം ബ്രോയിലെര്‍ കൊഴിയിരചിക്കാന്. കൂടിയ അളവിലുള്ള മാരകമായ bacteria കള്‍ ആണത്രേ കാരണം.
സാധാരണയായി കോഴികള്‍ മുട്ടയിട്ടു അതില്‍ അടയിരുന്നാണ് കുട്ടികളെ വിരിയിചെടുക്കുന്നത്. എന്നാല്‍ ചിക്കന്‍ ഫാമുകളില്‍ കോഴികള്‍ മുട്ടയിട്ടാല്‍ ഉടന്‍ അത് വലിയ ഇന്കുബെറെര്‍ ലേക്ക് മാറ്റും. കോഴിക്കുഞ്ഞിന് തന്റെ അമ്മയെയോ, അമ്മക്കോഴി ക്ക് തന്റെ മക്കളെയോ ഒരിക്കലും ഒന്ന് കാണുവാന്‍ പോലും കഴിയാറില്ല. കൊഴികുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങിയാല്‍ ആദ്യത്തെ രണ്ടാഴ്ച തുടര്‍ച്ചയായി കഠിനമായ വൈദ്യുത വെളിച്ചത്തിലായിരിക്കും ഇവയുടെ ജീവിതം. രാത്രിയും പകലും തിരിച്ചറിയാനാവാത്ത അവസ്ഥ. നമ്മുടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ഈ സ്ഥിതി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.....

അവസാനം പരിഷ്കരിച്ചത് : 5/31/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate