অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭകാലത്തെ കാലു വേദന അകറ്റാം

ഗര്‍ഭകാലത്തെ കാലു വേദന അകറ്റാം

ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നത് എല്ലാ സ്ത്രീകളും കാത്തിരിക്കുന്ന ഒരു അനുഭവമാണ്. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു അനുഭവമാണെങ്കിലും ഗര്‍ഭകാലം ശാരീരികമായി ക്ലേശിപ്പിക്കുന്ന ഒരു കാലഘട്ടമാണ്. ഗര്‍ഭകാലം ശരീരത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്നു. ശാരീരികമായി നിരന്തരമായ വെല്ലുവിളികളുടെ സമയമാണ് ഗര്‍ഭകാലം.
ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ എല്ലാ സ്ത്രീകള്‍ക്കും കുറെയൊക്കെ ഒരു പോലെയായിരിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാദങ്ങളിലുണ്ടാകുന്ന വേദന.
ഗര്‍ഭകാലത്തെ കാലു വേദന അകറ്റാം

അസ്വസ്ഥതകള്‍

പാദങ്ങളിലുണ്ടാകുന്ന വേദന ഗര്‍ഭകാലത്ത് അതീവസാധാരണമായ ഒരു അനുഭവമാണ്. അതില്‍ ഭയപ്പെടത്തക്കതായി ഒന്നുമില്ല. പക്ഷെ അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഏറെക്കൂടുതലാണ് പാദങ്ങളിലുണ്ടാകുന്ന ഈ വേദനക്ക് പലകാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നതാണ്.
കുഞ്ഞു വളരുന്നതിനനുസരിച്ച്‌ ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തിന് (center of gravity) വ്യതിയാനം സംഭവിക്കുന്നു. അതോടെ സാധാരണ നില്‍ക്കുന്ന പോലെ നില്‍ക്കാന്‍ കഴിയാതെ വരുന്നു. നിവര്‍ന്നുനില്‍ക്കാതെ ശരീരഭാരത്തിനനുസരിച്ച്‌ നില്‍പ്പില്‍ ചെറിയ മാറ്റം വരുത്തുന്നു. ഇതിന്റെ ആയാസം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് കാലുകളാണ്. പ്രധാനമായും കാല്‍മുട്ടുകള്‍, കണങ്കാലുകള്‍ കൂടാതെ പാദങ്ങളും. ഇതാണ് പാദങ്ങളിലുണ്ടാകുന്ന വേദനയ്ക്ക് പ്രധാന കാരണം.
കണങ്കാലുകളില്‍ ഉണ്ടാകുന്ന വേദന ഗര്‍ഭകാലത്തെ മറ്റൊരു പ്രധാന ബുദ്ധിമുട്ടാണ്. ഗര്‍ഭകാലത്ത് കാലുകള്‍ക്കുണ്ടാകുന്ന രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഓവര്‍ പ്രൊനേഷനും എഡീമയും.
എന്താണെന്ന് കൂടുതലറിയാന്‍ ശ്രമിക്കാം
ഓവര്‍ പ്രൊനേഷനെ ഫ്ളാറ്റ് ഫൂട്ട് എന്നും വിശേഷിപ്പിക്കുന്നു. കാലിനടിയിലെ വളഞ്ഞ് ആര്‍ച്ചു പോലെയിരിക്കുന്ന ഭാഗം നിവര്‍ന്നതായി തീരുന്നതാണ് ഇതിലെ പ്രശ്നം. ശരീരത്തിന്റെ അമിതഭാരം കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് ഉപ്പൂറ്റിയെ പാദത്തിന്റെ മുന്‍ഭാഗവുമായി ബന്ധിപ്പിക്കുന്ന ഫൈബ്രസ് ടിഷ്യുവില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഓവര്‍ പ്രൊനേഷന്‍ സാധാരണമായി ഫ്ളാറ്റ് ഫൂട്ട് ഉള്ള ഗര്‍ഭിണികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകും.
ഓവര്‍ പ്രൊനേഷന്‍ അല്ലെങ്കില്‍ ഫ്ളാറ്റ് ഫൂട്ട് കണങ്കാലുകളിലെ മസിലുകള്‍ക്കും നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. കൂടാതെ ഗര്‍ഭിണിയുടെ നടുവിനും ഇത് സമ്മര്‍ദ്ദം ചെലുത്തുന്നു. അങ്ങനെ ഫ്ളാറ്റ് ഫൂട്ട് അപകടകരമായ സ്ഥിതി ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഗര്‍ഭിണിക്ക് ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നൊരു രോഗാവസ്ഥയാണ്.
എഡീമ എന്നാല്‍ കാലില്‍ നീരുണ്ടാകുന്നതാണ്. ഇത് ഗര്‍ഭത്തിന്റെ അവസാന കാലങ്ങളിലാണ് കണ്ടുവരുന്നത്. കുഞ്ഞിനെ ഉള്‍ക്കൊള്ളാനായി ഗര്‍ഭപാത്രം വികസിക്കുന്നു. അപ്പോള്‍ അരക്കെട്ടിന ചുറ്റുമുള്ള രക്തകുഴലുകള്‍ക്ക് സമ്മര്‍ദ്ദമേറുന്നു. ഇതോടെ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞ് പാദങ്ങളില്‍ രക്തം ശേഖരിക്കപ്പെടുന്നു. ഇത് പാദങ്ങളില്‍ നീരു കെട്ടാന്‍ ഇടയുണ്ടാക്കുന്നു.
പാദങ്ങളില്‍ നീരുകെട്ടാനുള്ള മറ്റൊരു കാരണം ശരീരത്തില്‍ വെള്ളം കെട്ടുന്നതാണ്. നീരുവന്ന ഭാഗം വൈലറ്റ് നിറമായിത്തീരും. എഡീമ കൊണ്ട് ഗര്‍ഭിണിക്ക് നടക്കാന്‍ അതിയായ ബുദ്ധിമുട്ട് ഉണ്ടാകും.
വല്ലാത്ത വേദനയും പ്രശ്നങ്ങളും ഉണ്ടായാല്‍ ഒന്നും സാരമില്ലെന്നു കരുതി വീട്ടിലിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുക. ഇത്തരം പ്രശ്നങ്ങള്‍ ഗര്‍ഭകാലത്ത് വളരെ സാധാരണമാണ്. എങ്കിലും കടുത്ത അസ്വസ്ഥതകള്‍ ഗര്‍ഭിണിയുടെ ദൈനം ദിന ജീവിതത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് ഡോക്ടറുടെ സഹായം അനിവാര്യമാകുന്നത്.
ഓവര്‍ പ്രൊനേഷന്‍ തടയാനായി ഓര്‍ത്തോട്ടിക്സ് ഉപയോഗിക്കാം. ഓര്‍ത്തോട്ടിക്സില്‍ ശരീര ഭാഗങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കൃത്രിമ ഭാഗങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു. ഇവ ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച്‌ നാഡീകള്‍ക്കും മസിലിനും എല്ലിനും ഉണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കുന്നു.
ഇത്തരത്തില്‍ ഒരു ഉപകരണം പാദത്തിനു സഹായകമായി ഉപയോഗിച്ചാല്‍ ഫ്ളാറ്റ് ഫൂട്ട് ഉണ്ടാകുന്നതിനെ തടയുന്നു. ഇത് പാദങ്ങളിലെ ആര്‍ക്കിനെ സംരക്ഷിക്കും.
ഗര്‍ഭക്കാലത്ത് പാദങ്ങളുടെ അളവ് ഇടക്കിടെ എടുക്കണം. അവ മാറിക്കൊണ്ടിരിക്കും.
ഗര്‍ഭകാലത്ത് ചെരുപ്പുകള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം. മടമ്ബുയര്‍ന്ന ചെരുപ്പുകള്‍ ഒരു കാരണവശാലും ഗര്‍ഭിണി ധരിക്കരുത്. അതില്‍ നിന്ന് വീഴാനുള്ള സാധ്യത വളരെയേറെയാണ്. ഉയരമില്ലാത്ത ഫ്ളാറ്റ് ആയ ചെരുപ്പുകള്‍ മാത്രം ധരിക്കുക.
വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. പാദങ്ങള്‍ക്ക് വേണ്ടരീതിയില്‍ വ്യായാമം നല്‍കിയാല്‍ നീര് ഒരു പരിധി വരെ കുറക്കാനാകും. വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ച്‌ മാത്രം ചെയ്യണം. എല്ലാ ദിവസവും നടക്കാന്‍ പോവുക. സങ്കീര്‍ണ്ണതകളില്ലാത്ത ഒരു വ്യായാമമാണ് അത്.
ഗര്‍ഭകാലത്ത് ചില പ്രത്യേക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. കാലില്‍ നീരു കെട്ടുന്നത് ഒഴിവാക്കാന്‍ ഇരിക്കുമ്ബോഴൊക്കെ കാല് പൊക്കി വെച്ച്‌ ഇരിക്കുക. പൊക്കം കുറഞ്ഞ ഒരു സ്റ്റൂളില്‍ കാല്‍ വെക്കാം.
കാലില്‍ പാളികളില്ലാത്ത സോക്സ് ധരിക്കണം. രക്ത പ്രവാഹം തടസ്സപ്പെടാത്ത രീതിയിലുള്ള ഇറുക്കം കുറഞ്ഞ ഷൂസ് ധരിക്കുക. മൃദുലമായ കുഷ്യന്‍ പോലെയുള്ള ഷൂസാണ് നല്ലത്. ഈ കുഷ്യന്‍ പോലുള്ള ഷൂസുകള്‍ കാലിലേക്കുള്ള ആഘാതങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊണ്ട് പാദങ്ങളെ സംരക്ഷിക്കും
പ്രസവത്തിനു ശേഷം ശരീരം വീണ്ടും പഴയതു പോലെയാവുകയും എല്ലാ വേദനകളും അസ്വസ്ഥതകളും മറഞ്ഞു പോവുകയും ചെയ്യും. ജീവിതത്തിലെ ഒരു പ്രധാന നേട്ടത്തിനു വേണ്ടിയാണ് ഈ അസ്വസ്ഥതകള്‍ എന്നാലോചിച്ച്‌ ശാന്തമായിരിക്കുക.
വേദനയും നീരും
ഗര്‍ഭകാലത്ത് പാദങ്ങള്‍ക്കുണ്ടാകുന്ന വേദനയും നീരും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
•എപ്പോഴും കാലുകള്‍ പൊക്കി വെച്ച്‌ ഇരിക്കാന്‍ ശ്രദ്ധിക്കണം. ഹൃദയത്തില്‍ നിന്നും 6 മുതല്‍ 12 ഇഞ്ച് വരെ ഉയരത്തിലായിരിക്കണം പാദങ്ങള്‍. ഇത് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും രക്തം ഒഴുകിയെത്താന്‍ സഹായിക്കും. ദിവസത്തില്‍ പലപ്രാവശ്യം ഇത് ആവര്‍ത്തിക്കുക.
•ചെരിഞ്ഞുകിടന്ന് ഉറങ്ങുക. ചരിഞ്ഞ് കിടക്കുമ്ബോള്‍ ഹൃദയത്തിലേക്കുള്ള ഏറ്റവും വലിയ നാഡിയായ വീനകാവ (vena cava) യിലേക്കുള്ള സമ്മര്‍ദ്ദം കുറയുന്നു. ഇല്ലെങ്കില്‍ ശരീരത്തിന്റെ താഴ്ഭാഗങ്ങളില്‍ നിന്നും രക്തം മുകളിലേക്കെത്താന്‍ താമസമുണ്ടാകും.
•വെള്ളം ധാരാളം കുടിക്കണം. നിര്‍ജ്ജലീകരണം നീര് വര്‍ദ്ധിപ്പിക്കും.
•ശരീരഭാരം സാധാരണയില്‍ കവിഞ്ഞ് കൂടാതെ ശ്രദ്ധിക്കണം.
•പാദങ്ങള്‍ ഇടക്കിടെ കറക്കുക. ഇടത്തോട്ടും വലത്തോട്ടും കറക്കുക. പത്തുതവണ വീതം ചെയ്യുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കും.
•കണങ്കാലുകളില്‍ ഇടക്കിടെ െഎസ് വെക്കണം. വേദന കുറയാന്‍ ഇത് സഹായിക്കും.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate