অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കർക്കിടക മാസം ആരോഗ്യത്തോടെയായിരിക്കുവാൻ ആയുർവേദത്തിൽ നിന്നുള്ള പാഠങ്ങൾ

കർക്കിടക മാസം ആരോഗ്യത്തോടെയായിരിക്കുവാൻ ആയുർവേദത്തിൽ നിന്നുള്ള പാഠങ്ങൾ

നിങ്ങള്‍ കേരളത്തിലാണെങ്കില്‍, 'കര്‍ക്കിടകം' സംബന്ധിച്ച ഒരു ചര്‍ച്ച ഒരിക്കലും ആയുർവേദം  ഇല്ലാതെ പൂര്‍ണ്ണമാകില്ല എന്നതിനോട് നിങ്ങള്‍ യോജിക്കും. കേരളത്തില്‍ ഈ പദത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. വര്‍ഷകാലത്ത് ശരീരം മുഴുവനും ഔഷധ കുളിക്കായി കുഴമ്ബുകളും 'തൈലങ്ങളും' ലേപനം ചെയ്യുന്ന പതിവ് നിങ്ങളെ അത് ഓര്‍മ്മപ്പെടുത്തും. പിന്നീട് 'കര്‍ക്കിടക കഞ്ഞി', കര്‍ക്കിടക കാലത്ത് ഭക്ഷിക്കുന്ന പ്രത്യേക കഞ്ഞി. എന്നിരുന്നാലും, ഈ മാസം ഔഷധ കുളിക്കും കഞ്ഞിക്കും മാത്രം ഉള്ളതാണോ?

ഈ വര്‍ഷം ജൂലൈ 17 ന് കര്‍ക്കിടകം ആരംഭിച്ചതൊടെ കര്‍ക്കിടകത്തെയും അതിന്റെ നിരവധി വശങ്ങളെയും കൂടാതെ , മാനസികവും ശാരീരികവുമായ ഓജസ് വീണ്ടെടുക്കുന്നതില്‍ അതിന്റെ പ്രാധാന്യവും ഞങ്ങള്‍ നിങ്ങള്‍ക്കായി വ്യക്തമാക്കുന്നു.

എന്താണ് കര്ക്കിടകം?

ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വരുന്ന കര്‍ക്കിടകം, മലയാളം കലണ്ടറിലെ അവസാന മാസമായ കര്‍ക്കിടകത്തെ പുനരുജ്ജീവനത്തിന്റെ കാലമായും അഭിസംബോധന ചെയ്യപ്പെടുന്നു. പരമ്ബരാഗത രീതികളിലൂടെ പോയാല്‍, ഈ കാലഘട്ടം ആയുര്‍വേദ ശുശ്രൂഷകളും ചികിത്സാരീതികളും കൈവരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമായി കരുതുന്നു. ഈ ചികിത്സാരീതികള്‍ ഒരു വ്യക്തിയെ ശേഷിക്കുന്ന മാസങ്ങള്‍ ഊര്‍ജ്ജസ്വലമായ മനസും ശരീരവും നിലനിര്‍ത്തുവാന്‍ അനുവദിക്കുന്നു. ഈ പരമ്ബരാഗത ചികിത്സാ രീതികള്‍ കര്‍ക്കിടക ചികിത്സയുടെ ഭാഗമാകുന്നു.

കര്ക്കിടക ചികിത്സ

മഴക്കാലം വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രശ്നങ്ങളുമായി വരുന്നു. ഈ കാലഘട്ടത്തില്‍ വിഷവസ്തുക്കള്‍ ശരീര കലകളില്‍ അടിഞ്ഞുകൂടി മൂന്ന് ദോഷങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. കര്‍ക്കിടക ചികിത്സ മണ്‍സൂണ്‍ പുനരുജ്ജീവന ചികിത്സ എന്ന് അറിയപ്പെടുന്നു. ഈ ചികിത്സ വാത, പിത്ത, കഫ എന്നിവയെ സംതുലിതമായി നിലനിര്‍ത്തുന്നു.

ഋതുചര്യ ചികിത്സ എന്ന് അറിയപ്പെടുന്ന ഇത്, നിലവിലുള്ള രോഗങ്ങളെ ലഘൂകരിക്കുകയും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും, വര്‍ഷകാല സംബന്ധിയായ രോഗങ്ങളെ തടഞ്ഞുനിര്‍ത്തുകയും ചെയ്തുകൊണ്ട്, ശരീരത്തെയും മനസ്സിനെയും വിഷവിമുക്തമാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുവാന്‍ ലക്ഷ്യമിടുന്നു. കര്‍ക്കിടക ചികിത്സയുടെ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഇത് നേടാനാകും:

ഒന്ന്: രോഗങ്ങള്തടയുകയും നിലവിലുള്ള രോഗങ്ങളില്നിന്ന് ആശ്വാസം നല്കുകയും ചെയ്യല്

അമിതവണ്ണം, പ്രമേഹം, ഹൈപ്പര്‍കൊളസ്റ്ററോലീമിയ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ പോലെ നിലവിലുള്ള രോഗങ്ങളെ ലഘൂകരിക്കുന്നതിന് ഋതുചര്യ ചികിത്സ ഫലപ്രദമാണ്.

സാധാരണയായി ആരോഗ്യമുള്ള ആളുകള്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി ചെയ്യുന്നതാണ് സുഖ (അവസ്ഥ) ചികിത്സ (ശുശ്രൂഷ) എന്ന് വിളിക്കുന്നത്. മരുന്ന് ചെയ്ത തൈലം മസാജ് ചെയ്യലും (ബാലസ്വാഗന്ധാദി തൈലം, ധന്വന്തരം തൈലം മുതലായവ), ഉപഭോഗത്തിനായുള്ള പ്രത്യേക കഞ്ഞിയും സുഖ ചികിത്സയുടെ ഭാഗമാണ്. കശ്യ വസ്തി, മത്ര വസ്തി, പീഴിച്ചില്‍, ഇലക്കിഴി, ചൂര്‍ണ്ണ സ്വേദം, അഭ്യങ്കം എന്നിവ പഞ്ചകര്‍മ്മ ചികിത്സയില്‍ ഉള്‍പ്പെടുന്ന ചിലതാണ്.

രണ്ട്: പ്രതിരോധ ശക്തി വര്ദ്ധിപ്പിക്കല്

ഈ സീസണില്‍, കര്‍ക്കിടക കഞ്ഞി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക ആയുര്‍വേദ ഭക്ഷണം തയ്യാറാക്കുന്നു. ഇത് പച്ചില മരുന്നുകള്‍ ഉള്‍പ്പെട്ട അരി കഞ്ഞി / കഞ്ഞി ആണ്. ഇത് 'നവര' അരികൊണ്ട് ഉണ്ടാക്കിയതാണ്. ജീരകം, മല്ലി, കുരുമുളക്, ബാബ്ച്ചി, പെരുംജീരകം, ഉലുവ, കടുക്, ഉണങ്ങിയ ഇഞ്ചി, ചീര വിത്ത്, അയമോദകം, ഗ്രാമ്ബൂ, ബൃഹതി വേരുകള്‍, ജാതിക്ക, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഈ അരി തിളപ്പിക്കുക. അരി പാകം ചെയ്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉള്ളി, നെയ്യ് എന്നിവ ചേര്‍ത്ത് വഴറ്റുക. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒരു മരുന്ന് കഞ്ഞിയാണ് ഇത്.

മൂന്ന്: വിഷവിമുക്തമാക്കലും പുനരുജ്ജീവിപ്പിക്കലും

മരുന്ന് ചേര്‍ക്കപ്പെട്ട,ചൂട് എണ്ണ ഉപയോഗിച്ച്‌ അഭ്യംഗം, സ്നേഹപാനം പോലെയുള്ള എണ്ണ (തൈലം) മസാജ് ചെയ്യല്‍ വഴിയാണ് പുനരുജ്ജീവനം ചെയ്യുന്നത്. ഇത് ശരീരത്തെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തെ വിഷവിമുക്തമാക്കുന്ന പഞ്ചകര്‍മ്മയില്‍ പൂര്‍വ്വകര്‍മ്മ, വാമന, വിരെചന, നസ്യ, ബസ്തി തുടങ്ങിയ തരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ദോഷങ്ങളേയും പുനര്‍-സംതുലിതമാക്കുവാനുള്ള സംവിധാനമായി പഞ്ചകര്‍മ ചികിത്സ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഭക്ഷണ മുന്‍കരുതലുകളും വര്‍ഷകാല അസുഖങ്ങളെ തടഞ്ഞ് നിര്‍ത്തും.പുളിപ്പിച്ച ഭക്ഷണങ്ങള്‍, കടല്‍ ഭക്ഷണങ്ങള്‍, ഇല പച്ചക്കറികള്‍, കയ്പ് രുചിയുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

കാര്കിടകത്തെ സംബന്ധിച്ച മറ്റു വസ്തുതകള്

  • ഈ കാലയളവില്‍ നാലമ്ബല ദര്‍ശനം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രധാന തീര്‍ത്ഥാടനം ഹിന്ദു ഭക്തന്മാര്‍ നടത്തുന്നു.
  • അമാവാസിയില്‍, മരിച്ച കുടുംബാംഗങ്ങള്‍ സമാധാനത്തിലാണ് എന്ന് ഉറപ്പുവരുത്താന്‍ ജലാശയങ്ങള്‍ക്കടുത്തായി പ്രത്യേക ചടങ്ങുകള്‍ നടത്തുന്നു.
  • ഈ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍, ശ്രീഭഗവതി, ദേവിയ്ക്ക് പരമ്ബരാഗതമായ അര്‍പ്പണങ്ങള്‍ ലഭിക്കുന്നു.

കടപ്പാട്: lever ayush malayalam-epaper

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate