অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാന്‍സറിന് മരുന്ന്‍ ഗോതമ്പ് മുള ജ്യൂസ്‌

ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒരു ഭക്ഷണ വസ്തുവാണ് ഗോതമ്പ്. അരിയേക്കാള്‍ പൊതുവേ ആരോഗ്യകരമയെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്ന്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് അത്യുത്തമവും. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

ഗോതമ്പ് സാധാരണ പൊടിപ്പിച്ച്‌ ഇതു കൊണ്ട് ചപ്പാത്തി, പൂരി തുടങ്ങിയ വിഭവങ്ങളാണ് നാം കഴിയ്ക്കാറ്. ഇതല്ലാതെ നുറുക്കു ഗോതമ്പ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കി കഴിയ്ക്കാറുമുണ്ട്.

ഏതു ഭക്ഷണ വസ്തുക്കളെങ്കിലും, പ്രത്യേകിച്ചും പയര്‍, ധാന്യ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വയറിന്റെ ആരോഗ്യത്തിനും മറ്റ് ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ക്കുമെല്ലാം ഇത് ഏറെ മികച്ചതുമാണ്.

ഗോതമ്ബും, അതായത് മുഴുവന്‍ ഗോതമ്ബും മുളപ്പിയ്ക്കാന്‍ സാധിയ്ക്കും. ഗോതമ്ബ് മുളപ്പിച്ച്‌ ഇതു കൊണ്ടുണ്ടാക്കുന്ന ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വെറുമൊരു ജ്യൂസ് എന്നതിനേക്കാള്‍ നല്ലൊരു മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഗോതമ്ബു മുളപ്പിച്ചതു കൊണ്ടുണ്ടാക്കുന്ന ജ്യൂസ്. വീറ്റ് ഗ്രാസ് എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഇതു കൊണ്ടുളള ഗുണങ്ങളെക്കുറിച്ചും ഇതെങ്ങനെ തയ്യാറാക്കാമെന്നതിനെക്കുറിച്ചും അറിയൂ,

മുളപ്പിച്ച ഗോതമ്ബുകൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ

പ്രോട്ടീന്‍

ഗോതമ്ബു മുളപ്പിയ്ക്കുമ്ബോള്‍ ഇതില്‍ പല എന്‍സൈമുകളും പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്. ഇവ മിക്കവാറും പ്രോട്ടീന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. സാധാരണ ഗോതമ്ബിനേക്കാള്‍ 300 ശതമാനം കൂടുതല്‍ പ്രോട്ടീന്‍ ഇത്തരം മുളപ്പിച്ച ഗോതമ്ബില്‍ നിന്നും ലഭിയ്ക്കും. ഗോതമ്ബിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതു ധാന്യ, പയര്‍ വര്‍ഗങ്ങളാണെങ്കിലും മുളപ്പിച്ച ഗോതമ്ബ് ഈ ഗുണങ്ങള്‍ നല്‍കും.

ഗോതമ്ബ്

ഗോതമ്ബ് 12-14 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കുക. ഏതെങ്കിലും പരന്ന പാത്രത്തില്‍ 1 ഇഞ്ചു കനത്തില്‍ മണ്ണിട്ട് ഇതില്‍ ഗോതമ്ബു വിതറുക. പിന്നീട് അധികം കട്ടിയില്ലാത്ത ഒരു തുണി കൊണ്ടു മൂടണം. ഈര്‍പ്പം നഷ്ടപ്പെടാതിരിയ്ക്കാനാണ് ഇത്. ഇടയ്ക്കിടെ പതുക്കെ നനച്ചു കൊടുക്കുക. അധികം വെള്ളം വേണ്ട. തളിച്ചു കൊടുത്താല്‍ മതിയാകും. സാധാരണ ഗതിയില്‍ 4-5 ദിവസം കൊണ്ട് മുള പൊട്ടും. ഇത് അധികം സൂര്യപ്രകാശം നേരിട്ടു തട്ടും വിധത്തിലല്ലാതെ വയ്ക്കുക. മുള നല്ലപോലെ വളര്‍ന്നു കഴിഞ്ഞാല്‍ ഇത് മുറിച്ചെടുത്ത് ജ്യൂസാക്കി കുടിയ്ക്കാം. വീറ്റ് ഗ്രാസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ മികച്ചതാണ് മുളപ്പിച്ച ഗോതമ്ബു കൊണ്ടുണ്ടാക്കുന്ന മിശ്രിതം. 400 ഗ്രാം വീറ്റ് ഗ്രാസ്, 15 നാരങ്ങ, 400 ഗ്രാം വാള്‍നട്‌സ്, 12 വെളുത്തുള്ളി അല്ലി, 1 കിലോ തേന്‍ എന്നിവ കലര്‍ത്തിയ ഒരു പ്രത്യേക മിശ്രിതം ഉപയോഗിച്ച്‌ ക്യാന്‍സര്‍ ബാധയ്ക്കും തടയാനുമുള്ള മിശ്രിതം തയ്യാറാക്കാം. ഇതിനായി അധികം മുള വരാത്ത ഗോതമ്ബ് മുഴുവനായും എടുക്കാം. അല്ലെങ്കില്‍ ഗോതമ്ബിന്റെ മുള മാത്രം എടുക്കാം. ഈ എല്ലാ മിശ്രിതങ്ങളും കലര്‍ത്തി ഒരു ഗ്ലാസ് ജാറിലിട്ട് മരത്തവി കൊണ്ട് ഇളക്കി മൂന്നു ദിവസം കഴിയുമ്ബോള്‍ ദിവസം 2 ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കാം.

ക്ലോറോഫില്‍

വീറ്റ് ഗ്രാസിലെ ക്ലോറോഫില്‍ റേഡിയേഷന്‍റെ ദോഷങ്ങള്‍ കുറയ്ക്കും. കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിയ്ക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍ക്ക് വീറ്റ് ഗ്രാസ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അനീമിയ

വീറ്റ് ഗ്രാസ് ജ്യൂസിന് മറ്റു പല ഗുണങ്ങളുമുണ്ട്. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ശരീരത്തിലെ ഹീമോഗ്ലാബിന്‍റെ ഉത്പാദനത്തെ ത്വരിതപ്പെടുത്താന്‍ വീറ്റ് ഗ്രാസ് ജ്യൂസിലെ ക്ലോറോഫില്ലിന് കഴിവുണ്ട്. ഇത് വഴി രക്തത്തില്‍ കൂടുതലായി ഓക്സിജനെത്തുകയും ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും. അതോടൊപ്പം രക്തത്തിലെ ശ്വേതാണുക്കളുടേയും രക്താണുക്കളുടേയും എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

ദഹനശേഷി

ദഹനശേഷിയ്ക്കും വയറിന്റെ ആരോഗ്യത്തിനും പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. നല്ല ശോധന നല്‍കാന്‍ ഏറെ സഹായകം. ഇതിലെ ആല്‍ക്കലൈന്‍ ധാതുക്കള്‍ അള്‍സര്‍, മലബന്ധം, അതിസാരം എന്നിവയ്ക്ക് ശമനം നല്കും. മഗ്നീഷ്യത്തിന്‍റെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യം മലബന്ധത്തിന് ഏറെ ആശ്വാസം നല്കുന്നതാണ്.

മുളപ്പിച്ച ഗോതമ്ബുകൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ

പ്രമേഹത്തെ നിയന്ത്രിക്കാന്‍

പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് വീറ്റ് ഗ്രാസ് ജ്യൂസ്. കാര്‍ബോഹൈഡ്രേറ്റുകളുട ആഗിരണം വൈകിപ്പിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വീറ്റ് ഗ്രാസ് പൗഡര്‍ സഹായകരമാണ്. തുടക്കത്തിലും, കൂടിയ അവസ്ഥയിലുമുള്ള പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇതിനാവും.

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വീറ്റ് ഗ്രാസ് ജ്യൂസ് അഥവാ മുളപ്പിച്ച ഗോതമ്ബു കൊണ്ടുണ്ടാക്കിയ ജ്യൂസ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വസ്തുവാണ് ഗോതമ്ബു മുള കൊണ്ടുണ്ടാക്കി കുടിയ്ക്കുന്ന ജ്യൂസ്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതുമാണ് ഒരു ഗുണം. ഹൈപ്പോതൈറോയ്ഡിനെ നിയന്ത്രിയ്ക്കുന്നതു വഴിയും അമിത വണ്ണം നിയന്ത്രിയ്ക്കുന്നു. ഇതിലെ നാരുകള്‍ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും രക്തം ശുദ്ധീകരിയ്ക്കാനും കഴിയുന്ന ഒന്നാണ് വീറ്റ്ഗ്രാസ് ജ്യൂസ്. മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്‍സൈമുകള്‍ എന്നിവ പച്ചക്കറികളിലടങ്ങിയതിന് തുല്യമായ തോതില്‍വീറ്റ് ഗ്രാസിലും

അടങ്ങിയിട്ടുണ്ട്

പൈല്‍സ്

പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്നാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ഇതിലടങ്ങിയ ക്ലോറോഫില്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ പൈല്‍സിനെ പ്രതിരോധിയ്ക്കാന്‍ സഹായിക്കും. ഇത്തരക്കാര്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

കിഡ്‌നി, ലിവര്‍

കിഡ്‌നി, ലിവര്‍ എന്നിവയെ ടോക്‌സിനുകളില്‍ നിന്നും സംരക്ഷിയ്ക്കുകയെന്ന ധര്‍മം കൂടി വീറ്റ് ഗ്രാസ് ചെയ്യുന്നുണ്ട്. ഇത് കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ്.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate