অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃത്യമായ ആയുര്‍വ്വേദ ചിട്ടയിലൂടെ തടി കുറയ്ക്കാം..

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഇന്നില്ലാത്ത ടെന്‍ഷനും ബുദ്ധിമുട്ടുകളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ് അത്രക്കും പ്രശ്നങ്ങളാണ് ഇന്ന് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാലുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതാണ് പലപ്പോഴും പലരും ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങുന്നത്. പക്ഷേ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളെക്കൂടിയാണ് സമ്മാനിക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല.സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ബ്യൂട്ടി പാര്‍ലര്‍ തരുന്നത് പെട്ടെന്നുള്ള പരിഹാരമായതിനാല്‍ പലരും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ അതിന് ശേഷം ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയുകയില്ല. ഇതിനെക്കുറിച്ച്‌ പലരും ചിന്തിക്കുകയില്ല എന്നതാണ് പരമമായ സത്യം.ഓരോ പ്രാവശ്യം ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങുമ്ബോഴേക്കും കൈയ്യിലെ കാശും തീരും ചര്‍മ്മം ഒരു വഴിക്കാവുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നിരുന്നാലും ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യം തന്നെയാണ് നമ്മള്‍ അറിയേണ്ടത്. എങ്കിലും പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊ‌ടുക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഒരുമാസം കൃത്യമായി ആയുര്‍വ്വേദമനുസരിച്ച്‌ ജീവിച്ച്‌ നോക്കൂ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം നല്‍കുന്നതാണ്. എന്തൊക്കെയെന്ന് ലേഖനം വായിച്ച്‌ മനസ്സിലാക്കാവുന്നതാണ്.ചന്തം കൂട്ടാന്‍ ശ്രമിച്ച്‌ ഉള്ള ചന്തത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവരുത്. അതിന് വേണ്ടി ആയുര്‍വ്വേദം തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു മാസം കൃത്യമായ ചിട്ടയിലൂടെ കാര്യങ്ങള്‍ ചെയ്താല്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പട്ടു പോലെ ചര്‍മ്മം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വില്ലനാവുന്നതാണ് ചര്‍മ്മ പ്രതിസന്ധി. സൗന്ദര്യസംരക്ഷണത്തിന് പട്ടു പോലെയുള്ള ചര്‍മ്മമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. തൈലമിട്ട് കുളിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്.പലരു‌ടേയും ധാരണയാണ് തൈലം എന്ന് പറഞ്ഞാല്‍ പ്രായമായവര്‍ക്ക് മാത്രമേ ഇത് തേക്കാന്‍ പാടുകയുള്ളൂ എന്നത്. എന്നാല്‍ ചര്‍മ്മം നല്ല പട്ടു പോലെ ആവുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു തൈലം ഇട്ട് കുളിക്കുന്നത്. തൈലം ഉപയോഗിച്ച്‌ ശരീരം മൊത്തത്തില്‍ തേക്കുക. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മം നല്ല പട്ടു പോലെയാവുന്നതിനും സഹായിക്കുന്നു. ഒരു മാസം തുടര്‍ച്ചയായി ചെയ്ത് നോക്കൂ. മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

മുടിക്ക് നല്‍കാം തല പൊതിയല്‍

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുടിയുടെ ആരോഗ്യം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്ബോള്‍ മുടിക്ക് എന്തൊക്കെ ചെയ്യണം എന്നത് പലപ്പോഴും അറിയുകയില്ല. അതുകൊണ്ട് തന്നെ കൃത്യമായി എണ്ണ തേക്കാതിരിക്കുക. തല കഴുകി ഉണക്കാതിരിക്കുക, ആഹാരത്തില്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത് തന്നെയാണ്.
അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന വഴികളില്‍ ഒന്നാണ് തല പൊതിയല്‍. അതിനായി കയ്യോന്നി, ബ്രഹ്മി, തുടങ്ങിയവയെല്ലാം മോരില്‍ പുഴുങ്ങി എടുത്ത് മുടിയില്‍ പൊതിഞ്ഞ് വെക്കുക. ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. കഴുകുന്നതിനായി ചെറുപയര്‍ പൊടി, കടലമാവ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇത് ചെയ്ത് നോക്കൂ. ഒരു മാസം കൊണ്ട് തന്നെ മാറ്റം മനസ്സിലാക്കാം.

അമിതവണ്ണത്തിന് പരിഹാരം

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്ബോള്‍ അതിനെ ഇല്ലാതാക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അധികമായി ആഹാം കഴിക്കുക, കൃത്യമായ സമയം പാലിക്കാതെയുള്ള ആഹാര രീതി, അമിതമധുരം, ഉപ്പ്, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. ശരീരം തിരുമ്മി തടി കുറക്കാവുന്നതാണ്. അതിന് വേണ്ടി പ്രത്യേക തിരുമ്മ് ചികിത്സ തന്നെ പാലിക്കണം. എന്നാല്‍ വണ്ണം കുറഞ്ഞ് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഇത് മികച്ചതാണ്. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യസംരക്ഷണത്തില്‍ മുഖകാന്തിക്കുള്ള പ്രാധാന്യം ചില്ലറയല്ല. മാനസിക സമ്മര്‍ദ്ദം കൊണ്ട്, ആഹാരത്തിലെ നിഷ്ഠയില്ലായ്മ കൊണ്ടും പലപ്പോഴും ഇതെല്ലാം നഷ്ടപ്പെടാറുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ആയുര്‍വ്വേദം തന്നെയാണ് ഉത്തമം. നല്ല പാളയംകോടന്‍ പഴം, പപ്പായ, അല്‍പം തേന്‍ എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്തെ ചുളിവകറ്റി, മാലിന്യങ്ങളെ പുറം തള്ളി, മുഖചര്‍മ്മത്തിന് കാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക‌ണ്ണിനുമുണ്ട് സൗന്ദര്യം

കണ്ണിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം വിടര്‍ന്നിരിക്കുന്ന കണ്ണാണ് ഏവരുടേയും സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. കണ്ണെഴുതുമ്ബോള്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ കണ്‍മഷി കൊണ്ട് കണ്ണെഴുതാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇടക്കിടക്ക് ഇളനീര്‍ കുഴമ്ബ് ഒഴിക്കുന്നതും നല്ലതാണ്. ഇത് കണ്ണിന്റെ ഫ്രഷ്നസ് നിലനിര്‍ത്തുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. കണ്ണുകള്‍ വിടര്‍ന്നിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate