অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ.......

കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ.......

കുഞ്ഞുങ്ങള്‍ക്ക് മറ്റെന്തിനേക്കാളും അത്യാവശ്യമായി ശ്രദ്ധിയ്‌ക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. എല്ലാ ഭക്ഷണങ്ങളും കുഞ്ഞുങ്ങള്‍ക്കു കഴിയ്ക്കാനാകില്ല. ജനിച്ച 6 മസം വരെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും വിശേഷവും. ഇതിനു ശേഷം മാത്രം അല്‍പം കട്ടിയാഹാരം നല്‍കിത്തുടങ്ങാം.
കുഞ്ഞുങ്ങള്‍ക്ക് പല രീതിയിലും സഹായിക്കുന്ന പ്രകൃതി ദത്ത മരുന്നുകളുണ്ട്. പല രീതിയിലും കുട്ടികളെയും കുഞ്ഞുങ്ങളേയും സഹായിക്കുന്ന വഴികള്‍. വളപ്പില്‍ നിന്നുള്ള പല സസ്യങ്ങളും ഇതിന് ഉപകാരപ്പെടും. പണ്ടത്തെ കാലത്തു നമ്മുടെ കാരണവന്മാര്‍ പറഞ്ഞു പരീക്ഷിച്ചു വിജയിച്ച മരുന്നുകള്‍ എന്നു വേണം, പറയാന്‍.
ചാടിയ വയറിന് വേപ്പില സ്‌പെഷല്‍ ജീരക വെളളം
നമ്മുടെ വളപ്പില്‍ കണ്ടു വരുന്ന ഔഷധ സസ്യമാണ് ബ്രഹ്മി.
ബ്രഹ്മി കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ നല്‍കാന്‍ സാധിയ്ക്കുന്ന ഒരു മരുന്നു കൂടിയാണ്. ദിവസവും കുഞ്ഞുങ്ങള്‍ക്കായാലും കുട്ടികള്‍ക്കായാലും ലേശം ബ്രഹ്മനീരു നല്‍കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. പല ആയുര്‍ വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ് ബ്രഹ്മി. മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ബ്രഹ്മി കാച്ചിയ എണ്ണ പുരട്ടുന്നത് ഏറെ ന്ല്ലതുമാണ്.
കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ബ്രഹ്മി നീരു നല്‍കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ
കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ
ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം
ബ്രഹ്മി കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം സഹായിക്കുന്ന നല്ലൊരു മരുന്നാണ്. കുട്ടികളുടെ തലച്ചോര്‍ വികാസത്തിനുള്ള പല മരുന്നുകളിലും ബ്രഹ്മി ഒരു പ്രധാന ചേരുവയാണ്. പ്രത്യേകിച്ചും ആയുര്‍വേദത്തില്‍.
കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ
സ്‌ട്രെസ്, ഡിപ്രഷന്‍
സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് ബ്രഹ്മി. പരീക്ഷാക്കാലത്തും മറ്റും കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയുളള ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. നാഡികളെ ഉത്തേജിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് ബ്രെയിന്‍ സംബന്ധമായ ഗുണങ്ങള്‍ നല്‍കുന്നത്.
കടപ്പാട് ഇ പേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate