অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ ഉറക്കമില്ലായ്മ

കുട്ടികളിലെ ഉറക്കമില്ലായ്മ

ചിലപ്പോഴൊക്കെ പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ അവര്‍ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്.

എന്തുതന്നെയായാലും, ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോ കുടുംബത്തിനും നല്ല ഒരനുഭവം ആയിരിക്കില്ല ഇത് പകര്‍ന്നുനല്‍കുന്നത്

ഉറക്കമില്ലാത്ത അവസ്ഥ

ഓരോ കുട്ടികളും തങ്ങളുടെ ഒരോ ദിവസവും അവസാനിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവരെപ്പോഴും കളിച്ചുകൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് പക്വതയില്ലാത്ത അവരുടെ മനസ്സിന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതവരുടെ നിദ്രയെ ചെറുത്തുകൊണ്ട് പല പ്രശ്നങ്ങളും വരുത്തിവയ്ക്കുന്നു, പലതരം അസുഖങ്ങള്‍ പിടിപെടാനും തുടര്‍ച്ചയായുള്ള ഉറക്കമില്ലായ്മയ്ക്കുമൊക്കെ ഇത് കാരണമായേക്കാം. മറ്റുള്ളവരുടെ മേലുള്ള അവരുടെ നിയന്ത്രണങ്ങളെ പരീക്ഷിച്ചുനോക്കാന്‍ ഇഷ്ടപ്പെടുന്നു

പരിഹാരം:

ആദ്യമേ തന്നെ, നിങ്ങളുടെ കുഞ്ഞുങ്ങളുടെ തെറ്റായ അഭ്യര്‍ത്ഥനകള്‍ക്ക് വഴിപ്പെടാതിരിക്കുക. ഇതവര്‍ക്ക് പില്‍ക്കാലങ്ങളില്‍ ശരിതെറ്റുകളെ തിരിച്ചറിയാനുള്ള കഴിവും അതിര്‍വരമ്ബുകളെ നിശ്ചയിക്കാനുള്ള പാഠവവും പകര്‍ന്നു നല്‍കും. അവര്‍ക്ക് ഇനിയും കളിക്കണമെന്ന് ആവശ്യപ്പെടുമ്ബോള്‍ അവരെ അതില്‍ നിന്ന് പിന്മാറ്റാന്‍ ശ്രമിക്കുക- (വേണമെങ്കില്‍ ഇങ്ങനെയൊരു ഉടമ്ബടിയില്‍ എത്തിച്ചേരാം) - ഒരു പത്ത് മിനുട്ട് കളിക്കാം, അതിനു ശേഷം അവര്‍ ഉറങ്ങാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടണം. ആവശ്യമെങ്കില്‍, നിങ്ങളുടെ കുഞ്ഞിന്റെ മുറിയില്‍ മൃദുലമായ സംഗീതം വെച്ചുകൊണ്ട് പാട്ടുകള്‍ പാടി അവരെ നിങ്ങളുടെ അടുത്ത് കിടത്തി ഉറക്കാം

ഉറക്കത്തിനിടയില്‍ ഉണരുന്നു :

ചില ശിശുക്കള്‍ രാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നത് കാണാനാവും. ഉറക്ക കലചക്രത്തിന്റെ വേളകളില്‍ അവര്‍ ഇത്തരത്തില്‍ ഉണര്‍ന്നെണീക്കുമ്ബോള്‍ ചുറ്റും ആരെയും കാണാതെ വന്നാല്‍ അവര്‍ തീര്‍ച്ചയായും ഭയപ്പെടുകയും കരയാനും തുടങ്ങും.

പരിഹാരം:

നിങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം ഉറങ്ങാന്‍ അനുവദിക്കുക.. ഉറക്കത്തിലുമവര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്ന് ആവരെ ബോധ്യപ്പെടുത്തുക. അങ്ങനെയെങ്കില്‍ പെട്ടെന്നവര്‍ ഞെട്ടിയുണര്‍ന്നെണീക്കുമ്ബോള്‍ വീണ്ടും നിദ്രയിലേക്ക് എളുപ്പത്തില്‍ വഴുതിവീണുകൊള്ളും. അവരെ ശരീരത്തില്‍ തട്ടി ഉറക്കുന്നതും വളരെയധികം ഫലം ചെയ്യും. മൃദുലമായ കളിപ്പാട്ടങ്ങള്‍ കൊടുക്കുന്നതും വളരെയധികം സഹായകമാണ്..

വളരെ നേരത്തെത്തന്നെ ഉണരുക:

സൂര്യനുദിക്കുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉണര്‍ന്നെണീക്കുന്നുണ്ടോ...? അതിനര്‍ത്ഥം അവര്‍ക്ക് ഉറക്കവും വളര്‍ച്ചയും കുറവാണെന്നു മാത്രമല്ല.. കാരണം ഒരുപക്ഷേ അവരുടെ വിശപ്പോ അല്ലെങ്കില്‍ ഏതെങ്കിലും രോഗാവസ്ഥയോ പ്രാണികളുടെ കടിയേറ്റതോ എന്തെങ്കിലും പ്രശ്നങ്ങള്‍ ആയിരിക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ മുറിയിലെ അമിതമായ വെളിച്ചവും ശബ്ദവും നല്‍കുന്ന ശല്യപ്പെടുത്തലുകളും ആയേക്കാം

പരിഹാരം:

നിങ്ങളുടെ കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയം സമയം ഉറങ്ങി കിടക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞ് ഉറങ്ങുമ്ബോള്‍ നിങ്ങളുടെ ദൈനംദിന ജോലികളെ പൂര്‍ത്തീകരിക്കാന്‍ കഴിയും! ഇങ്ങനെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആവശ്യമായ മണിക്കൂറുകള്‍ ഉറങ്ങുന്നുണ്ടോ എന്ന് ആദ്യമേ പരിശോധിക്കുക. അത് ശരിയാണെങ്കില്‍ രാത്രിയില്‍ ഉറക്കസമയം കുറച്ചൊന്ന് മാറ്റാന്‍ ശ്രമിക്കുക. രാത്രിയില്‍ 1-2 മണിക്കൂറുകള്‍ ഉറങ്ങാന്‍ വൈകുന്നതുകൊണ്ട് രാവിലെ അവര്‍ ഉണരാനും വൈകുന്നത് നിങ്ങള്‍ക്ക് കാണാനാവും.

ഉച്ചമയക്കം ഇഷ്ടപ്പെടാതെ വരുമ്ബോള്‍

സമയമേറിയ ഒരു ഉച്ചമയക്കം നിങ്ങളുടെ കുഞ്ഞിനെ മുഴുവന്‍ ദിവസവും പൂര്‍ണ്ണ ഉന്മേഷവാനായി നിലനിര്‍ത്താന്‍ സഹായിക്കുന്നു . ഒരു അമ്മയെന്ന നിലയില്‍, നിങ്ങള്‍ക്കത് വളരെ എളുപ്പത്തില്‍ മനസിലാവും. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഉച്ച നേരത്തുള്ള ഒരു വിശ്രമത്തിനുശേഷം അവര്‍ക്ക് ഇരട്ടോര്‍ജ്ജം ലഭിക്കുമെന്ന് വര്‍ക്ക് ഒരുപക്ഷേ മനസ്സിലാക്കാന്‍ കഴിയില്ല

പരിഹാരം:

ഈ സാഹചര്യത്തില്‍, നിങ്ങളുടെ കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ട് ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് ഒരുപക്ഷേ വിഫലമായേക്കാം. അതിനുപകരമായി അവരെ രാവിലെ മുഴുവന്‍ ഉന്മേഷവാനായിരിക്കുവാന്‍ അനുവദിക്കുക. അവരെ ഒരു പാര്‍ക്കിലേക്കോ പ്ലേഗ്ഗ്രൂപ്പിലേക്കോ കൊണ്ടുപോയി ഇതിന് പ്രേരിപ്പിക്കുക. ഇത് അവരെ ക്ഷീണിപ്പിക്കുകയും (ഒരു നല്ല വഴിയില്‍) ഉച്ചയ്ക്ക് കുറച്ച്‌ റസ്റ്റ് എടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും

ഇരുട്ട് ഭയപ്പെടുന്നു

നിങ്ങളുടെ കുട്ടി പ്രകാശമില്ലാത്ത ഒരു മുറിയില്‍ തനിച്ചായിരിക്കുന്നതിനെ ഭയപ്പെടുന്നു. ഇരുട്ട് കൂടുതല്‍ അപരിചിതവും വിചിത്രവുമായ കാര്യങ്ങളെ അവര്‍ക്ക് കട്ടു കേള്‍ക്കാന്‍ സാധ്യതയുണ്ട്... അവര്‍ ഒരുപക്ഷേ ഭീതിയുണര്‍ത്തുന്ന എന്തെങ്കിലും ഇരുട്ടില്‍ പെട്ടെന്ന് കണ്ടെത്തുന്നുണ്ടാകാം. കാരണം ചെറുപ്രായത്തിലവര്‍ ഭൂതപ്രേതാതികളെ പറ്റി ചിന്തിച്ച്‌ പേടിക്കുന്നു. ഇത്തരം ഭയങ്ങള്‍ കുട്ടികളുടെ ഭാവനയുടെ ഫലമായി ഉണ്ടായേകാം.!

പരിഹാരം:

ചെറുപ്രായത്തില്‍ ദുസ്വപ്നങ്ങള്‍ പതിവാണ്. സ്നേഹം പറഞ്ഞിട്ട് എഴുന്നേല്‍ക്കുമ്ബോള്‍ അവരെ ആശ്വസിപ്പിക്കാനും ശാന്തമാക്കാനും ശ്രമിക്കുക. അവരുടെ ഉറക്കം സമയങ്ങള്‍ മികച്ചതാക്കാനായി ആര്‍ക്ക് സന്തോഷകരമായ കഥകള്‍ പറഞ്ഞു കൊടുക്കാം. പേടിപ്പെടുത്തുന്ന കഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. കിടപ്പുമുറി മുഴുവന്‍ കാണിച്ചു കൊടുത്തുകൊണ്ട് ഒട്ടും വിഷമിക്കേണ്ട കാര്യമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. ഇത്തരം ഭാവനകളും ഉറപ്പുകളും മൃതദേഹം നല്ലരീതിയില്‍ തന്നെ സഹായിക്കും

ഉറങ്ങാന്‍ വളരെ സമയമെടുക്കുന്നത് :

നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ ഉറങ്ങിപോകുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ നിങ്ങള്‍ കട്ടിലില്‍ കിടന്ന് 15-20 മിനിറ്റിനുള്ളില്‍ തന്നെ കുട്ടി ഉറങ്ങേണ്ടതാണ്. ഉറങ്ങാന്‍ വൈകുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഗതി പൊതുവേ പ്രശ്നമേറിയതായിരിക്കും

പരിഹാരം:

ആദ്യമേ തന്നെ രാത്രിയില്‍ നിങ്ങളുടെ കുട്ടികളുടെ ഉറക്ക സമയം പതിവായി മാറുന്നുണ്ടോ എന്ന് പരിശോധിച്ചുറപ്പാക്കുക. അങ്ങനെ കാണുന്നുണ്ടെങ്കില്‍, സമയങ്ങള്‍ മാറ്റാന്‍ ശ്രമിക്കുക. നിങ്ങളുടെ കുട്ടിയെ ഉറക്കാനായി ഒരു സമയക്രമം പിന്തുടരുന്നതാണ് വളരെ നന്നായിരിക്കും. നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമ്ബോള്‍ അവര്‍ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണോളും. നിങ്ങളുടെ കുഞ്ഞിന്റെ മുറിയിലെ അസ്വസ്ഥതയുണര്‍ത്തുന്ന ശബ്ദങ്ങളെയും വെളിച്ചത്തെയും കുറയ്ക്കാന്‍ ശ്രമിക്കുക. ഇരുണ്ട നിറത്തിലുള്ള കര്‍ട്ടനുകള്‍ ഉപയോഗിച്ചു നോക്കുക

രോഗങ്ങള്‍ കടന്നുവരുമ്ബോള്‍ ഉണ്ടാകുന്ന ഉറക്കമില്ലായ്മ:

എല്ലാ കുട്ടികളുടേയും സഹിഷ്ണുതാ നില വ്യത്യസ്തമായിരിക്കും.. പല്ല് പൊട്ടുന്ന വേളകളിലും പലതരം വല്ലായ്മകള്‍ കടന്നുവരുമ്ബോഴുമൊക്കെ ചില കുട്ടികള്‍ക്ക് അത് ഒട്ടും തന്നെ താങ്ങാന്‍ കഴിഞ്ഞില്ലെന്ന് വരും. അനേകം കുട്ടികള്‍ക്ക് അസുഖങ്ങള്‍ പിടിപെടുമ്ബോള്‍ വേദനയും അസ്വസ്ഥതകളും മൂലം ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഉറക്കക്കുറവ് മറ്റ് പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാനും രോഗാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടികളുടെ മുഖം വാടിയിരിക്കുമ്ബോഴോ ആവര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി പെരുമാറുമ്ബോഴോ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.

പരിഹാരം:

മേല്‍പ്പറഞ്ഞ രോഗകാരണങ്ങള്‍ മൂലം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് തോന്നിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ കുട്ടിയുടെ അവസ്ഥകള്‍ മനസ്സിലാക്കി വേദന ഒഴിവാക്കാനുള്ള മരുന്നുകള്‍ നല്‍കും. അതോടൊപ്പം, അവര്‍ക്ക് പല്ലു പൊട്ടുന്ന വേളയില്‍, അവര്‍ക്ക് "ടീത്തേഴ്സ്" വാങ്ങി കൊടുക്കാന്‍ ശ്രമിക്കുക. ഇത് രസകരമായതും വ്യത്യസ്തവുമായ രൂപത്തിലും സുഗന്ധങ്ങളിലും ലഭ്യമാകുന്നതിനാല്‍ അവരെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ മോണകളില്‍ വേദനകളെ ലഘൂകരിക്കുന്നുവെന്ന തോന്നല്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു..

കടപ്പാട്:oneindia malayalam

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate