অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടവയര്‍ ഒതുങ്ങാന്‍ ജീരകക്കൂട്ട്

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും വല്ലാതെ അലട്ടുന്ന പ്രശ്‌നമാണെന്നു പറയാം. ആണ്‍ പെണ്‍ ഭേദമില്ലാതെയുള്ള ഒരു പ്രശ്‌നമാണിത്. ഒരേ സമയം ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാണിത്.
ചാടുന്ന വയറിനു പുറകിലെ വില്ലന്മാര്‍ പലരുണ്ട്. ഇതില്‍ പാരമ്ബര്യം മുതല്‍ ഭക്ഷണ ശീലവും ചില അസുഖങ്ങളുമെല്ലാം പെടും. ലിവര്‍ പ്രശ്‌നമുള്ളവരില്‍ വയര്‍ ചാടുന്നത് പതിവാണ്. കാരണം ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടും. ഇത് പുറന്തള്ളാന്‍ ലിവറിനു സാധിയ്ക്കാതെ വരും. ഇതിനു പുറമേ കൊളസ്‌ട്രോള്‍, പ്രമേഹം പോലുളള ചില പ്രശ്‌നങ്ങളും വയര്‍ ചാടാന്‍ ഇടയാക്കുന്ന ചില അസുഖങ്ങളാണ്.
സ്‌ട്രെസ്, ഭക്ഷണ ശീലം, വ്യായാമക്കുറവ് എന്നിവയും വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. അതായത് പൊതുവേ തടി വര്‍ദ്ധിയ്ക്കുന്നത്, അമിത വണ്ണം വയറ്റിലും കൊഴുപ്പുണ്ടാക്കും. എന്നാല്‍ ചിലപ്പോള്‍ മെലിഞ്ഞവരില്‍ പോലും വയര്‍ ചാടുന്ന പ്രശ്‌നവുമുണ്ട്.
വയര്‍ ചാടാന്‍ എളുപ്പമാണ്. കാരണം ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും ഈ ഭാഗത്താണ് പെട്ടെന്നു കൊഴുപ്പടിഞ്ഞു കൂടുക. എന്നാല്‍ പോകാന്‍ അത്ര തന്നെ പ്രയാസവും. എന്നു കരുതി പോകില്ലെന്നല്ല. കൃത്യമായി കാര്യങ്ങള്‍ ചെയ്താല്‍ വയര്‍ ചാടിയതു കുറയുക തന്നെ ചെയ്യും.
ചാടിയ വയറിന് പരിഹാരമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ ലഭിയ്ക്കുന്ന, പ്രധാനമായും പാചകത്തിന് ഉപയോഗിയ്ക്കുന്ന ചില ചെറിയ ചേരുവകള്‍ വയര്‍ കളയാനും കൊഴുപ്പുരുക്കാനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ്.
അടുക്കളയിലെ ചില കൂട്ടുകള്‍ ഉപയോഗിച്ച്‌ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ചേരുവ തയ്യാറാക്കാം. വെളുത്തുളളി, ജീരകം, ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

വെളുത്തുള്ളി

ഇതില്‍ പറയുന്ന ചേരുവകള്‍ എല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനൊപ്പം മറ്റ് ഒരു പിടി ആരോഗ്യപരമായ ഗുണങ്ങളും ഇതിനുണ്ട്. വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പു നീക്കുന്നത് അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റിലൂടെയാണ്. ദഹനം മെച്ചപ്പെടുത്തിയും ഗ്യാസ് പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന മലബന്ധം തടഞ്ഞും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ പ്രത്യേക ധര്‍മ്മം വെളുത്തുളളി നിര്‍വഹിയ്ക്കുന്നത്.

ജീരകം

ജീരകമാണ് ഇതിലെ മറ്റൊരു പ്രധാന ചേരുവ. ജീരകം വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും വയറും കൊഴുപ്പും കളയുന്നതിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതിലും മുന്‍പന്തിയിയില്‍ നില്‍ക്കുന്ന ഒന്നാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തും. കൊളസ്‌ട്രോളും പ്രമേഹവുമെല്ലാം നിയന്ത്രിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചിയും പല തരത്തിലും കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണിത്.ഇഞ്ചി പ്രകൃതിദത്ത മരുന്നാണ്. ദഹനം മെച്ചപ്പെടുത്തിയും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കുറച്ചുമെല്ലാം വയറും തടിയും കുറയ്ക്കുന്ന ഒന്നാണ് ഇഞ്ചി. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു ഔഷധം. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നതും. ഇതിന് പ്രകൃതിദത്ത മരുന്നിന്റെ ഗുണങ്ങള്‍ ഏറെയുണ്ട്. പുരാതന കാലം മുതല്‍ തന്നെ മരുന്നുകളില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ബയോആക്ടീവ് ഘടകമായ ജിഞ്ചറോളാണ് ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്നത്. മലബന്ധമകറ്റാന്‍, പ്രമേഹം, ക്യാന്‍സര്‍, ദഹന പ്രശ്‌നങ്ങള്‍, തൈറോയ്ഡ് തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

കറിവേപ്പില

ഈ കൂട്ടില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയായ കറിവേപ്പിലയും ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ദഹനം മെച്ചപ്പെടുത്തും, കൊളസ്‌ട്രോള്‍ കുറയ്ക്കും, ഇതെല്ലാം കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വയറില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്.

വയര്‍ കുറയ്ക്കാനുള്ള പ്രത്യേക കൂട്ടു തയ്യാറാക്കുക

എങ്ങനെയാണ് വയര്‍ കുറയ്ക്കാനുള്ള പ്രത്യേക കൂട്ടു തയ്യാറാക്കുക എന്നറിയൂ. ആദ്യം രണ്ടു മൂന്ന് അല്ലി വെളുത്തുള്ളി ചുടുക. അല്ലെങ്കില്‍ എണ്ണ ചേര്‍ക്കാതെ ഒരു പാനില്‍ ഇട്ട് ഇരു വശവും ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. ചുട്ടെടുക്കുന്ന രീതിയില്‍, ആ നിറത്തില്‍ ആകുമ്ബോള്‍ ഇതു വാങ്ങി വയ്ക്കാം.

നല്ലപോലെ തിളച്ച്‌

ഒരു ഗ്ലാസ് വെള്ളം പാത്രത്തില്‍ ഒഴിയ്ക്കുക. ഇതില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി തൊലിയോടെ നുറുക്കിയിടുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ജീരകവും പിന്നെ രണ്ടു മൂന്നു തണ്ടു കറിവേപ്പിലയും ചേര്‍ക്കുക. ഇത് ചെറുചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കണം. നല്ലപോലെ തിളച്ച്‌ ചേരുവകള്‍ ഇതില്‍ കലരുമ്ബോള്‍ വെള്ളത്തിന് നിറം വ്യത്യാസമുണ്ടാകും. നല്ലപോലെ തിളപ്പിച്ചാലേ ഗുണം ലഭിയ്ക്കൂ എന്നോര്‍ക്കുക. ഇത് പിന്നീടു വാങ്ങി വച്ച്‌ ഊറ്റിയെടുക്കാം.

വെളുത്തുളളി

ഒരു വെളുത്തുളളി കഴിയ്ക്കുക. ചവച്ചരച്ചോ അല്ലെങ്കില്‍ വിഴുങ്ങാന്‍ പറ്റുമെങ്കില്‍ ഇങ്ങനെയോ ചെയ്യുക. ഇതിനു മീതേ ഈ വെള്ളം ചെറുചൂടോടെ അല്‍പം കുടിയ്ക്കുക. പിന്നീട് വീണ്ടും ബാക്കിയുള്ള രണ്ടു വെളുത്തുള്ളി രണ്ടു തവണയായി കഴിച്ച്‌ ഇതേ രീതിയില്‍ വെള്ളം കുടിയ്ക്കുകയും ചെയ്യുക.

വെറുവയറ്റില്‍

ഇത് രാവിലെ വെറുവയറ്റില്‍ വേണം, ചെയ്യാന്‍. ഇതു ചെയ്ത ശേഷം അര മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്. അടുപ്പിച്ച്‌ ഒന്നു രണ്ടു മാസമെങ്കിലും ചെയ്താല്‍ കാര്യമായ പ്രയോജനം ഉണ്ടാകുന്നത് നിങ്ങള്‍ക്കു തന്നെ മനസിലാക്കാന്‍ സാധവയറും തടിയും കുറയ്ക്കാന്‍ മാത്രമല്ല, ഈ രീതിയില്‍ ഈ കൂട്ടു കഴിയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ എല്ലാ ചേരുവകളും ദഹന പ്രശ്‌നങ്ങള്‍ക്കും വയറ്റിലെ അസ്വസ്ഥതകള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കും ഇതിലെ ചേരുവകള്‍ എല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇതു ശീലിയ്ക്കുന്നത് ഏറെ നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ നീക്കിയും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചും ഹൃദയത്തെ സംരക്ഷിയ്ക്കുന്ന ഒരു വഴിയാണിത്.

പ്രതിരോധ ശേഷി

ഇതിനു പുറമേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുക, ടോക്‌സിനുകള്‍ നീക്കുക, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക മരുന്നാണിത്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate