অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാല്‍പാമരാദി തൈലം കുഞ്ഞുങ്ങള്‍ക്ക്

കുഞ്ഞിന്റെ കാര്യത്തിലായിരിയ്ക്കും, മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത്. പ്രത്യേകിച്ചും തീരെ ചെറിയ കുഞ്ഞാകുമ്ബോള്‍. ഭക്ഷണത്തില്‍ മുതല്‍ ഇവരെ കുളിപ്പിയ്ക്കുന്നതില്‍ വരെ ഇത്തരം ശ്രദ്ധകള്‍ വരികയും ചെയ്യും.കുഞ്ഞുങ്ങളെ കുളിപ്പിയ്ക്കുന്നത് പരമ്ബരാഗത രീതിയെടുത്തു നോക്കിയാല്‍ ഏറെ ചിട്ടവട്ടങ്ങളോടെ വേണം. കുളിയ്ക്കാന്‍ എടുക്കുന്ന വെള്ളത്തിന്റെ ചൂടു മുതല്‍ കുഞ്ഞിനെ തേച്ചു കുളിപ്പിയ്ക്കുന്ന എണ്ണയുടെ കാര്യത്തില്‍ വരെ ഈ ശ്രദ്ധ വേണം.മുതിര്‍ന്നവരായാലും കുഞ്ഞുങ്ങളായാലും എണ്ണ തേച്ചു കുളിയ്ക്കു പ്രാധാന്യമേറും. പ്രത്യേകിച്ചും കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ചു മസാജ് ചെയ്ത് അല്‍പ നേരം കഴിഞ്ഞു കുളിപ്പിയ്ക്കുന്നതാണ് പരമ്ബരാഗത രീതി. ഇപ്പോഴത്തെ കാലത്തും ഇത്തരം രീതികള്‍ തന്നെയാണു പലരും പിന്‍തുടര്‍ന്നു വരുന്നത്.
കുഞ്ഞിനെ എണ്ണ തേച്ചു കുളിപ്പിയ്ക്കാന്‍ ഏതു തൈലമാണ്, എണ്ണയാണ് ഉപയോഗിയ്‌ക്കേണ്ടതെന്ന കാര്യത്തില്‍ ഏവര്‍ക്കും സംശയമുണ്ടാകും. എളുപ്പ വഴിയായി മാര്‍ക്കററില്‍ നിന്നും ലഭിയ്ക്കുന്ന ബേബി ഓയില്‍ ഉപയോഗിയ്ക്കുന്നവരാണ് പലരും. ഇതല്ലാതെ വെളിച്ചെണ്ണയും ചില ആയുര്‍വേദ എണ്ണകളുമെല്ലാം പരീക്ഷിയ്ക്കുന്നവരുമുണ്ട്.കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന നല്ലൊരു എണ്ണയാണ് നാല്‍പാമരാദി തൈലം. മഞ്ഞ നിറത്തിലെ ഈ എണ്ണ കുഞ്ഞിനെ തേച്ചു പുരട്ടി കുളിപ്പിയ്ക്കുന്നത് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. മഞ്ഞളടക്കമുള്ള പല ഔഷധങ്ങളും ചേര്‍ത്ത് പ്രത്യേക രീതിയിലാണ് ഈ എണ്ണ തയ്യറാക്കുന്നത്.പേരു സൂചിപ്പിയ്ക്കുന്നതു പോലെ നാലു മരങ്ങളുടെ ചേരുവകളില്‍ നിന്നാണ് ഈ എണ്ണ തയ്യാറാക്കുന്നത്. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിങ്ങനെയുള്ള നാലു വൃക്ഷങ്ങളില്‍ നിന്നാണ് ഈ പ്രത്യേക തൈലം ഉണ്ടാക്കുന്നത്. ഇതില്‍ മറ്റു പല ഔഷധ ചേരുവകളും ചേര്‍ക്കുകകയും ചെയ്യും. നാല്‍പാമരാദി തന്നെ തൈലമായും കേര തൈലമായുമെല്ലാം ലഭിയ്ക്കും. വെളിച്ചെണ്ണയിലും നല്ലെണ്ണയിലും ഈ തൈലം ഉണ്ടാക്കും. വെളിച്ചെണ്ണ ചൂടും നല്ലെണ്ണ തണുപ്പുമാണ് നല്‍കുക. കുട്ടികള്‍ക്ക് വെളിച്ചെണ്ണ, അതായത് നാല്‍പാമരാദി കേര തൈലം ആണ് കൂടുതല്‍ നല്ലതെന്നു പറയാം. എന്നാല്‍ ചൂടു കാലത്ത് മറിച്ചും ഉപയോഗിയ്ക്കാം.
ഏതെല്ലാം വിധത്തിലാണ് നാല്‍പാമരാദി തൈലം കുഞ്ഞു ചര്‍മത്തെ സഹായിക്കുന്നതെന്നു നോക്കൂ. കുഞ്ഞിനെ ഇതു പുരട്ടി കുളിപ്പിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,കൃത്രിമ എണ്ണകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇത്. കുട്ടിയ്ക്ക് നല്ല ഉറക്കവും ശരീരത്തിന് തണുപ്പും നല്‍കുന്ന ഒന്നു കൂടിയാണ്. ആയുര്‍വേദമായതു കൊണ്ടു തന്നെ യാതൊരു പാര്‍ശ്വ ഫലവുമില്ല. മാത്രമല്ല, തികച്ചും പ്രകൃതി ദത്ത ചേരുവകള്‍ കൊണ്ടുണ്ടാക്കുന്നതുമാണ് ഇത്.

നിറം വയ്ക്കാന്‍

പൊതുവെ നിറം വയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാല്‍പാമരാദി എണ്ണ. ഇതില്‍ നിറം വയ്ക്കാന്‍ സഹായിക്കുന്ന മഞ്ഞള്‍ അടക്കമുള്ള പല ചേരുവകളും അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിനു സഹായിക്കുന്നത്. ദിവസം ഇതു പുരട്ടി കുഞ്ഞിനെ മസാജ് ചെയ്ത് അല്‍പനേരം കഴിഞ്ഞു കുളിപ്പിയ്ക്കുന്നത് കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

അലര്‍ജി

കുഞ്ഞുങ്ങളുടെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി, തിണര്‍പ്പ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് നാല്‍പാമരാദി തൈലം. ഇവയിലെ ഔഷധ ഗുണങ്ങള്‍ ചര്‍മത്തിലുണ്ടാകുന്ന എല്ലാ തരം അണുബാധകളേയും അസ്വസ്ഥതകളേയും അകറ്റുവാന്‍ ഏറെ നല്ലതാണ്.

കൊഴുപ്പുള്ള ഈ എണ്ണ

കൊഴുപ്പുള്ള ഈ എണ്ണ കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാകാന്‍ ഇടയുള്ള വരണ്ട സ്വഭാവത്തെ മാറ്റാന്‍ ഏറെ നല്ലതാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിന് തിളക്കവും മൃദുത്വവും നല്‍കാനും ഈ എണ്ണ ഏറെ ഗുണകരമാണ്. ഇത് അടുുപ്പിച്ചു പുരട്ടുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

കുഞ്ഞുങ്ങളുടെ ശരീരത്തില്‍

കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചൊറി പോലുളള പ്രശ്‌നങ്ങളും ചുവന്ന കുരുക്കുളുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവരുടെ ചര്‍മം വല്ലാതെ സെന്‍സിറ്റീവായതു കൊണ്ടു തന്നെ ഇത്തരം പ്രശ്‌നങ്ങളും അണുബാധകളുമെല്ലാം പെട്ടെന്നു തന്നെ ബാധിയ്ക്കും. ഇതിനുളള നല്ലൊരു പരിഹാരമാണ് നാല്‍പാമരാദി തൈലം. ഇതു പുരട്ടി കുഞ്ഞിനെ കുളിപ്പിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നല്‍കും.

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത് ഈ എണ്ണ തേച്ചു കുളിപ്പിയ്ക്കുന്നത് കുഞ്ഞിന്റെ ശരീരത്തിന് തണുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. തണുപ്പു നല്‍കുന്നതു കൊണ്ടു തന്നെ ചൂടുകുരു പോലുളള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണവും നല്‍കും. ഇതു സ്ഥിരം പുരട്ടി കുളിപ്പിയ്ക്കുക.
കുഞ്ഞിന്റെ പാദത്തിനു കീഴെയും ചെവിയ്ക്കു പുറകിലും ഈ പ്രത്യേക എണ്ണയുപയോഗിച്ചു പുരട്ടി മസാജ് ചെയ്യുക. ഇത് നാഡികളുടെ ആരോഗ്യത്തിന് നല്ലതാണ്. കാഴ്ച ശക്തിയടക്കമുള്ള കാര്യങ്ങള്‍ക്കും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണിത്.

നാല്‍പമാമരാദി എണ്ണ പുരട്ടി ഉഴിഞ്ഞ്

നാല്‍പമാമരാദി എണ്ണ പുരട്ടി ഉഴിഞ്ഞ് അര മണിക്കൂറെങ്കിലും കഴി്ഞ്ഞാണ് കുളിപ്പിയ്‌ക്കേണ്ടത്. തലയില്‍ ഈ എണ്ണ പുരട്ടരുത്. ഇതിന് തേങ്ങ വെന്ത വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. ഇതിനു ശേഷം ഇളംചൂടു വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിയ്ക്കാം. കുഞ്ഞിന്റെ ശരീരത്തിലെ എണ്ണ കളയാന്‍ ചെറുപയര്‍ പൊടി പോലുള്ള പ്രകൃതി ദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വെള്ളത്തില്‍

നാല്‍പാമരാദി തൈലം മാത്രമല്ല, നാല്‍പാമരാദി ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിയ്ക്കുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ ഉണ്ടാകുന്ന, ഉണ്ടാകാന്‍ ഇടയുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ആയുര്‍വേദ കടകളില്‍ ഇതു വാങ്ങാന്‍ ലഭിയ്ക്കും. തൈലം പോലെ തന്നെ ആയുര്‍വേദ ഗുണങ്ങള്‍ ഇതിട്ടു തിളപ്പിച്ച വെള്ളത്തിനുമുണ്ട്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 7/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate