অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞിനു നിറം വര്‍ദ്ധിയ്ക്കാന്‍ ഈ എണ്ണ

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമുക്കു പ്രത്യേക ശ്രദ്ധ വേണം. മാതാപിതാക്കളുടെ ആദ്യത്തെ പരിഗണന കുട്ടികളായിരിയ്ക്കുകയും ചെയ്യും.
കുഞ്ഞു ജനിയ്ക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ആരോഗ്യ, സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്നവരാണ് എല്ലാവരും. കുഞ്ഞിനു ബുദ്ധിയുണ്ടാകാനും നിറം വര്‍ദ്ധിപ്പിയ്ക്കാനും ഗര്‍ഭിണിയാകുമ്ബോള്‍ തന്നെ കുങ്കുമപ്പൂ പോലുള്ളവ അമ്മമാര്‍ കഴിയ്ക്കുന്നവരുമാണ്.
കുഞ്ഞിന്റെ നിറം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ മാതാപിതാക്കളുടെ നിറം മുതല്‍ അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ പെടുന്നു.
കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിനായി കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്. കാരണം കുഞ്ഞുങ്ങളുടെ ചര്‍മം ഏറെ സെന്‍സിറ്റീവാണ്. ഇതു കൊണ്ടു തന്നെ കൃത്രിമമായ വസ്തുക്കളുടെ ഉപയോഗം ദോഷം വരുത്തുകയും ചെയ്യും.
കുട്ടികളുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഓയില്‍ മസാജ്. ഇതിലൂടെയും കുട്ടികളുടെ ചര്‍മത്തിന്റെ മൃദുത്വവും നിറവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും.
കുട്ടികളുടെ ചര്‍മത്തിന് ഏറ്റവും നല്ലത് വീട്ടിലുണ്ടാക്കുന്ന ഓയില്‍ തന്നെയാണ്. നല്ല ശുദ്ധമായ ഓയില്‍ കുഞ്ഞു ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നുമാണ്.
കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും നിറവും സൗന്ദര്യവും വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക എണ്ണ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാമെന്നറിയൂ,

ഉരുക്കു വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഇതിനു വേണ്ടത്. ഉരുക്കു വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഏറെ നല്ലതാണ്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് കൂടുതല്‍ നല്ലത്. യാതൊരു കലര്‍പ്പും മായവുമില്ലാത്ത വെളിച്ചെണ്ണ തന്നെയാണ് കുഞ്ഞു ചര്‍മത്തിന് ഏറെ ഗുണകരം. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ അതായത് മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് നിറവും തിളക്കവുമെല്ലാം നല്‍കാന്‍ ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ, കസ്തൂരി മഞ്ഞള്‍

വെളിച്ചെണ്ണയ്‌ക്കൊപ്പം കറ്റാര്‍ വാഴ, കസ്തൂരി മഞ്ഞള്‍ എന്നിവയും ഇൗ പ്രത്യേക വെളിച്ചെണ്ണക്കൂട്ടില്‍ ഉപയോഗിയ്ക്കുന്നുണ്ട്. കറ്റാര്‍ വാഴയ്ക്ക ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഈജിപ്ഷ്യന്‍ കാലത്തു തന്നെ ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കുമായി ഉപയോഗിച്ചു വന്നിരുന്ന ഒന്ന്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് കറ്റാര്‍വാഴ. ചര്‍മത്തിനു വെളുപ്പു നല്‍കാനുള്ള സ്വാഭാവിക മരുന്നാണ് കറ്റാര്‍ വാഴ്. ഇതിന് ചെറിയ ബ്ലീച്ചിംഗ് ഗുണവുമുണ്ട്. ചര്‍മത്തിന് വെളുപ്പിനു മാത്രമല്ല, മൃദുത്വം നല്‍കാനും ചര്‍മം തിളങ്ങാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

കസ്തൂരി മഞ്ഞള്‍

വെളുപ്പിനും ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഫലപ്രദമാണ് കസ്തൂരി മഞ്ഞള്‍. വെളുക്കാന്‍ പരമ്ബരാഗത കാലം മതുല്‍ തന്നെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കസ്തൂരി മഞ്ഞള്‍ കൊണ്ടുള്ള കൂട്ടുകള്‍ ഉപയോഗിയ്ക്കാറുണ്ട്. വെളുപ്പിന് മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്കും പാടുകള്‍ക്കുമെല്ലാം നല്ലൊരു പരിഹാരമാണ് കസ്തൂരി മഞ്ഞള്‍.

വെളിച്ചെണ്ണ

വെളിച്ചെണ്ണ എടുക്കുക. ഉരുക്കു വെളിച്ചെണ്ണയില്ലെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ ആട്ടിയ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇത് വേണ്ട അളവില്‍ എടുത്ത് കുറഞ്ഞ തീയില്‍ നല്ലപോലെ ചൂടാക്കുക. എതാണ്ട് 20 മിനിറ്റോളം ഇതു ചൂടാക്കണം. ഇതിലെ വെള്ളത്തിന്റെ അംശം കളയാന്‍ വേണ്ടിയാണ് ചൂടാക്കുന്നത്. അല്ലെങ്കില്‍ ഇതു പെട്ടെന്നു കേടാകും.

കറ്റാര്‍ വാഴ

ഇതിലേയ്ക്ക് കറ്റാര്‍ വാഴ അരിഞ്ഞിടുക. വശത്തെ മുള്ളു മാറ്റി കനം കുറഞ്ഞ കഷ്ണങ്ങളാക്കി ഇത് അരിഞ്ഞിടുന്നതാണു നല്ലത്. ഇതിലെ ജെല്ലും മറ്റു ഗുണങ്ങളും വേഗത്തില്‍ എണ്ണയില്‍ ചേരാന്‍ ഇതാണു നല്ല വഴി. ഇത് വെളിച്ചെണ്ണില്‍ മുറിച്ചിട്ട് കുറഞ്ഞ തീയില്‍ 40 മിനിറ്റോളം അല്ലെങ്കില്‍ കറ്റാര്‍ വാഴ കഷ്ണങ്ങള്‍ നല്ല ബ്രൗണ്‍ നിറമാകുന്നതു വരെ തിളപ്പിയ്ക്കുക. കരിയാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

ഈ എണ്ണ

ഈ എണ്ണ വാങ്ങി വയ്ക്കുക. ഇതിലേയ്ക്ക് ചൂട് അല്‍പം ആറുമ്ബോള്‍ ഊറ്റി കറ്റാര്‍ വാഴ മാറ്റി കുറച്ച്‌ കസ്തൂരി മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കണം. 200 എംഎല്‍ തയ്യാറാക്കിയെടുത്ത വെളിച്ചെണ്ണയില്‍ 1 സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ എന്ന രീതിയിലാണ് ചേര്‍ക്കേണ്ടത്. നല്ല ചൂടോടെ ചേര്‍ക്കരുത്. അതേ സമയം തണുക്കുകയുമരുത്. ഇളം ചൂടില്‍ കസ്തൂരി മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. ഇളം മഞ്ഞ നിറത്തിലെ ഈ എണ്ണ നല്ല പോലെ ആറിയ ശേഷം കുപ്പിയില്‍ ഒഴിച്ചു സൂക്ഷിയ്ക്കാം.

കുട്ടികളുടെ ദേഹത്തു പുരട്ടി

ഈ എണ്ണ കുട്ടികളുടെ ദേഹത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്തു പിടിപ്പിയ്ക്കാം. മുഖത്തും ദേഹത്തും ഇതു പുരട്ടാം. തലയിലും പുരികത്തിലും പുരട്ടരുത്. മഞ്ഞള്‍ രോമം കളയുമെന്നതിനാലാണ് ഇത്. ഈ എണ്ണ കുറഞ്ഞത് 15 മിനിറ്റെങ്കിലും ശരീരത്തില്‍ തേച്ചു പിടിപ്പിച്ചു വയ്ക്കുക. കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതു പുരട്ടാം.

കുളിപ്പിയ്ക്കുമ്ബോള്‍

ഇത് പിന്നീട് കടലമാവോ ചെറുപയര്‍ പൊടിയോ ഉപയോഗിച്ചു കുളിപ്പിയ്ക്കുമ്ബോള്‍ കഴുകി കളയാം. സോപ്പുപയോഗിയ്ക്കാതിരിയ്ക്കുകയാണ് കുഞ്ഞിന്റെ ചര്‍മത്തിന് നല്ലത്. ഇത് സ്ഥിരമായി തേച്ചു കുട്ടികളെ കുളിപ്പിച്ചാല്‍ ചര്‍മ നിറത്തിനു നല്ല വ്യത്യാസം കാണാം.
കുട്ടികളുടെ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍
കുട്ടികളുടെ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, അലര്‍ജിയും ചുവന്ന തടിപ്പുകളും കുരുക്കളുമെല്ലാം മാറാനും ഏറെ നല്ലതാണ് ഈ പ്രത്യേക എണ്ണ. ചൂടു കാലത്ത് ചൂടു കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നല്‍കാനും ഈ എണ്ണയ്ക്കു സാധിയ്ക്കും.

ചര്‍മത്തിന് തിളക്കവും മൃദുത്വവും

ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാനും വരണ്ട ചര്‍മത്തിനുമെല്ലാം നല്ലൊരു പരിഹാരമാണ് ഈ പ്രത്യേക ഓയില്‍. ഇതിലെ വെളിച്ചെണ്ണ, കറ്റാര്‍ വാഴ എന്നിവ ചര്‍മത്തിന് മൃദുത്വം നല്‍കും. ഈര്‍പ്പം നല്‍കും.
വെളിച്ചെണ്ണയും കറ്റാര്‍ വാഴയും കസ്തൂരി മഞ്ഞളുമെല്ലാം
വെളിച്ചെണ്ണയും കറ്റാര്‍ വാഴയും കസ്തൂരി മഞ്ഞളുമെല്ലാം മരുന്നു ഗുണങ്ങളുള്ളവയാണ്. ഇതാണ് ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നത്. അണുബാധകളില്‍ നിന്നും കുഞ്ഞു ചര്‍മത്തിനു സംരക്ഷണം നല്‍കാന്‍ ഈ പ്രത്യേക എണ്ണ സഹായിക്കും.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate