অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കീഴാര്‍ നെല്ലി ആയുസിന്റെ മരുന്ന്‍

ആരോഗ്യത്തിന് വലിയ വില കൊടുത്ത് പലതും വാങ്ങുമ്ബോഴും ഇതിനായി പല സ്ഥാപനങ്ങളും കയറിയിറങ്ങി നടക്കുമ്ബോഴും വളപ്പിലെ ആരോഗ്യ സ്രോതസുകളെ അവഗണിയ്ക്കുകയാണ് . പലപ്പോഴും ഇത് അജ്ഞത കാരണവുമാകാം.
പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗ ശമനത്തിനുമായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെയായിരുന്നു. ശ്രദ്ധയില്‍ പെടാതെ നില്‍ക്കുന്ന പല കുഞ്ഞു സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ കൊണ്ടു സമ്ബുഷ്ടവുമായിരുന്നു.
എന്നാല്‍ ഇന്നു കഥ മാറി. ഇത്തരം സസ്യങ്ങളുടെ പേരു പോലും ഇപ്പോഴത്തെ തലമുറ കേട്ടു കാണില്ല. വില കൂടിയ മരുന്നുകള്‍ക്കു പുറകേ ഓടുമ്ബോള്‍ പ്രകൃതി നല്‍കുന്ന ഇത്തരം സസ്യങ്ങള്‍ പാഴാവുകയാണ് എന്നു പറയണം.
വളപ്പില്‍ കണ്ടു വരുന്ന ആരോഗ്യപരമായ ഗുണങ്ങളുള്ള സസ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ഒന്നാണ് കീഴാര്‍ നെല്ലി. യൂഫോര്‍ബിക്ക എന്ന ശാസ്ത്രീയ സസ്യഗണത്തില്‍ പെടുന്ന ഒന്നാണിത്.സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.
കീഴാര്‍ നെല്ലി ആയുസിന്റെ മരുന്ന്‍ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്.ലിവര്‍ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി.ഇതു സമൂലം, അതായതു വേരടക്കം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്.
ഏതെല്ലാം വിധത്തില്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ഇതു പ്രയോജനപ്പെടുന്നുവെന്നറിയൂ,..

ലിവര്‍

ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍ നെല്ലി. ലിവര്‍സംബന്ധമായ രോഗങ്ങള്‍ക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതിലെ ഫിലാന്തിന്‍, ഹൈപ്പോ ഫിലാന്തിന്‍ എന്നിവ ലിവര്‍ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാന്‍. കീഴാര്‍ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിന്‍ പാലില്‍ കലക്കി ഒരാഴ്ച കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി പാലിലോ നാളികേര പാലിലോ അരച്ചു കഴിയ്ക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.

ഹൃദയാരോഗ്യത്തിനും

ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇതിന്റെ നീരു കുടിയ്ക്കുന്നത് ബിപി കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ മെച്ചപ്പെട്ട ഒന്നാണിത്.

പ്രമേഹത്തേയും

കീഴാര്‍ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാര്‍ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇല ചവച്ചരച്ചു കഴിച്ചാലും മതിയാകും. ഇളം പുളിയോടു കൂടിയ ഇതിന്റെ ഇലകള്‍ക്ക് അത്യാവശ്യം രുചിയുമുണ്ട്.

പനി

പനിയുള്ളപ്പോള്‍ കീഴാര്‍ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും. ഇത് അണുബാധകളെ തടയാന്‍ ശേഷിയുള്ളതായതു തന്നെ കാരണം. കോള്‍ഡിനും ഇതു നല്ലതാണ്. കഫ ദോഷം തീര്‍ക്കാന്‍ ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.

വ്രണങ്ങള്‍ക്കും നീരിനുമെല്ലാം

ശരീരത്തിലുണ്ടാകന്ന വ്രണങ്ങള്‍ക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്.

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഇതിന് വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിയ്ക്കാനുള്ള ശേഷിയുമുണ്ട്. എയ്ഡ്‌സിന് ഇട വരുത്തുന്ന വൈറസിനെ വരെ ഇതിനു കൊന്നൊടുക്കാന്‍ കഴിയുമെന്നു പറയുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്കും

ദഹന പ്രശ്‌നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ സസ്യം. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി മുഴുവനായി അരച്ച്‌,അതായത് കടയോടെ അരച്ച്‌ ഇത് മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വയറിളക്കത്തിന് ഉത്തമ ഔഷധം. ഇത് കാടി വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ സ്ത്രീകളിലെ അമിത ആര്‍ത്തവം, അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും പരിഹാരമാകും

മുടി

മുടി വളരാന്‍ അത്യുത്തമമാണ് കീഴാര്‍ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.

ഡയൂററ്റിക്

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാര്‍ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഡയൂററ്റിക് ഗുണമുള്ള ഒന്നെന്നു വേണം, പറയാന്‍. മൂത്രത്തിലുണ്ടാകുന്ന അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate