অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കശുവണ്ടിപ്പരിപ്പിട്ട പാല്‍ കുടിക്കൂ

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രഷറും ഷുഗറും ഇല്ലാത്ത ഒരു വ്യക്തിയെ കാണണമെങ്കില്‍ മഷിയിട്ട് നോക്കണം. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യമുള്ള ജീവിതവുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ.പാലും കശുവണ്ടിപ്പരിപ്പും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അപകടകരമായ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പാലും കശുവണ്ടിപ്പരിപ്പ് പൊടിച്ചതും മിക്‌സ് ചെയ്ത് എന്നും കിടക്കാന്‍ നേരം കഴിച്ച്‌ നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.
രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് സ്ഥിരമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സ്ഥിരമായി പുരുഷന്‍മാര്‍ ഇത് കഴിക്കുന്നത് പല സ്വകാര്യ ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പാലും കശുവണ്ടിപ്പരിപ്പും നല്‍കുന്ന ഗുണങ്ങള്‍.
ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും എല്ലാം ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പുരുഷന് കരുത്തും ആരോഗ്യവും നല്‍കുന്നതിനും മികച്ച്‌ നില്‍ക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് പാലും കശുവണ്ടിപ്പരിപ്പും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് ആരോഗ്യത്തിന് എന്ന് നോക്കാം.

ആരോഗ്യത്തിന്

ആരോഗ്യം എന്ന് പറഞ്ഞാല്‍ അതില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം പെടുന്നു. ഇതിന് രണ്ടിനും സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍ കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പരിഹരിച്ച്‌ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇത് ശാരീരികമായി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ലൈംഗികാരോഗ്യം

പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ലൈംഗിക തളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇത് ലൈംഗികാരോഗ്യപരമായ ഉണര്‍വ്വ് നല്‍കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കിടക്കയില്‍ നല്ല ശക്തി ലഭിക്കുന്നതിന് പുരുഷന്‍മാര്‍ ഈ പാല്‍ സ്ഥിരമായി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്ക്

പുരുഷന്‍മാരെ ഏറ്റവും അധികം വലക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉദ്ദാരണ പ്രശ്‌നം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കശുവണ്ടിപ്പരിപ്പും പാലും. ഇത് രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പുരുഷന്റെ ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇന്നത്തെ കാലത്ത് ഹൃദ്രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് നമ്മുടെ ജനത.അത്രക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരാണ് നമ്മളില്‍ പലരും. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാല്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തിരിച്ചറിയുന്നതിന് കഴിയണം ആദ്യം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം അത്രക്കുമാണ് രക്തസമ്മര്‍ദ്ദം ഉള്ള രോഗികളുടെ എണ്ണം എന്നത് തന്നെ കാര്യം. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഇത്തരം പാനീയങ്ങള്‍ സ്ഥിരമാക്കുന്നത് നല്ലതാണ്.

എല്ലുകളുടെ കരുത്തിന്

എല്ലുകളുടെ ആരോഗ്യവും കരുത്തുമാണ് മറ്റൊന്ന്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇത്. എന്നും രാത്രി കിടക്കാന്‍ നേരം ഇത് കഴിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യം ചില്ലറയല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

പിത്താശയക്കല്ല് പരിഹരിക്കാം

പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് പിത്താശയക്കല്ല്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാല്‍. പിത്താശയക്കല്ല് മൂലമുണ്ടാകുന്ന അതികഠിനമായ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാല്‍. എന്നും കിടക്കാന്‍ നേരത്ത് ഒരു ഗ്ലാസ്സ് പാല്‍ കഴിച്ചാല്‍ മതി. ഇത് ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്നാണ് ഇതെല്ലാം ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം മുന്നിലാണ് ഇത്. കശുവണ്ടിപ്പരിപ്പില്‍ ധാരാളം സെലനിയം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഭക്ഷണശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതും നല്ലതാണ്.

ഡിപ്രഷനില്‍ നിന്ന് പരിഹാരം

ഡിപ്രഷന്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇന്നത്തെ കാലത്ത് യുവതലമുറ ഏറ്റവും അധികം പ്രതിസന്ധിയില്‍ ആവുന്നത് സ്‌ട്രെസ്സും ഡിപ്രഷനും എല്ലാം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇത് സ്ഥിരമായി രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശ്വസന പ്രശ്‌നങ്ങള്‍ക്ക്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാല്‍. അതുകൊണ്ട് കിടക്കും മുന്‍പ് കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate