অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങള്‍

ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 51 വഴികള്‍. ഏത് പ്രായക്കാര്‍ക്കും പരീക്ഷിച്ച്‌ നോക്കാവുന്ന രീതികള്‍. തടികുറയ്ക്കാന്‍ വിയര്‍ത്തുള്ള ഏര്‍പ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാല്‍ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാനാവാത്തവരം ഒന്നു ശ്രദ്ധിക്കൂ.
1. എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം.
2. ആഹാരസമയത്തിനു മുമ്ബ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ മറക്കരുത്.
3. അത്താഴം വൈകരുത്.
4. ഭക്ഷണത്തില്‍ സാലഡുകളും പഴങ്ങളും ഉള്‍പ്പെടുത്തുക.
5. നാരുള്ള പച്ചക്കറി കൂടുതല്‍ കഴിക്കാം.
6 പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുപലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക.
7. ദിവസവും കുറഞ്ഞത് നാല്‍പ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.
8. ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേര്‍പ്പെടുകയാണ് ഉത്തമം.
9. ഉറക്കം നന്നായില്ലെങ്കില്‍ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാന്‍ ആവശ്യത്തിന് ഇറങ്ങിക്കോളൂ.
10. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക. വാരി വലിച്ച്‌ കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ തലച്ചോറിലേക്കെത്തുന്നത് വൈകും
11. ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.
12. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.
13. പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
14. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്ങ് എന്നിവ പരീക്ഷിക്കാം.
15. ആരോഗ്യപരമായി സാധ്യമാണെങ്കില്‍ ഭാരമെടുക്കല്‍, പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളും പരീക്ഷിക്കാം.
16. തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാന്‍ സഹായകമാകുന്നു.
17. ടെന്‍ഷന്‍, സ്ട്രെസ് എന്നിവയും തടി വര്‍ധിക്കാന്‍ കാരണമാകും. നല്ല പാട്ടുകള്‍ കേള്‍ക്കുകയും യോഗ, മെഡിറ്റേഷന്‍ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
18. ഭക്ഷണത്തില്‍ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക.
19. ജ്യൂസ് തടികുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ മധുരം ചേര്‍ത്ത ജ്യൂസുകള്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നത്.
20. കലോറി കുറഞ്ഞതും ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്സ്. രാവിലെ ഓട്ട്സ് കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.
21. ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണ വസ്തുക്കളും വീട്ടില്‍ വാങ്ങി വയ്ക്കുന്നത് ഒഴിവാക്കുക.
22. കൃത്രിമ നിറങ്ങളും രുചികളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
23. ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തൂക്കം കുറയാന്‍ സഹായിക്കും.
24. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു.
25. കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച്‌ കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.
26. നാരങ്ങാജ്യൂസും തേനുമായി ചേര്‍ത്ത വെള്ളം കുടിച്ച്‌ ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
27. മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
28. ദിവസം മൂന്നുനേരം വാരി വലിച്ച്‌ കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവില്‍ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
29. ജോലി സ്ഥലത്തേക്ക് വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം കൊണ്ടുപോകുമ്ബോള്‍ നമുക്കാവശ്യമായ കലോറിയാണ് ശരീരത്തിലെത്തുകയെന്ന് ഉറപ്പാക്കാം.
30. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതും കലോറി നിയന്ത്രിക്കാന്‍ സഹായിക്കും.
31. ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം.
32. ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.
33. രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക.
34. മദ്യപാനം നിയന്ത്രിക്കുക.
35. പുകവലി നിര്‍ത്തുക.
37. ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.
38. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും ഉപയോഗിക്കുക.
39. ഫുഡ് ഡയറി സൂക്ഷിക്കുന്നത് ശരീരത്തിലെത്തുന്ന ഭക്ഷണം ആവശ്യത്തിലധികമാണോയെന്ന് പരിശോധിക്കാന്‍ സഹായിക്കും.
40. ഓഫീസിലായിരിക്കുമ്ബോള്‍ വാഷ്റൂം ഉപയോഗിക്കേണ്ടി വന്നാല്‍ അകലെയുള്ള വാഷ്റൂമിലേക്ക് പോകാന്‍ ശ്രമിക്കുക.
41. ഓരോ ആഴ്ചയും ഫോട്ടോ എടുത്ത് നമ്മുടെ ശരീരം കാഴ്ചയില്‍ എങ്ങനെയാണെന്ന് പരിശോധിക്കുക.
42. മധുരപ്രിയരാണെങ്കില്‍ അളവ് കുറച്ച്‌ ദിനവും കഴിക്കുക, ആഴ്ചയവസാനം ആഗ്രഹം മുഴുവന്‍ തീര്‍ക്കാന്‍ ശ്രമിക്കരുത്.
43. ഭാരം കുറയ്ക്കാനാഗ്രഹമുള്ള സമാനമനസ്കരോട് ആശയങ്ങള്‍ പങ്കുവയ്ക്കുക.
44. ഓഫീസില്‍ വാട്ടര്‍ ബോട്ടില്‍ സമീപത്ത് സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും.
45. പുറത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്ബോള്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ഗ്രില്‍ ചെയ്തവയും സ്റ്റീം ചെയ്ത ആഹാര സാധനങ്ങളും കഴിക്കാന്‍ ശ്രമിക്കുക.
46. തണ്ണിമത്തന്‍ കഴിക്കുന്നത് തടികുറയാന്‍ സഹായകമാകും.
47. ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനുമുമ്ബ് ലേബല്‍ വായിച്ചുനോക്കി കലോറി മനസിലാക്കുക.
48. റിമോട്ട് ഒഴിവാക്കി ടിവിയുടെ അടുത്തെത്തി ചാനലുകള്‍ മാറ്റുക.
49. ഫോണിലായിരിക്കുമ്ബോള്‍ നടന്നുകൊണ്ട് സംസാരിക്കുക.
50. ഡിഷ് വാഷറിനു പകരം കൈകൊണ്ട് പാത്രങ്ങള്‍ കഴുകുക.
51. ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ഒരു ദിനത്തിനായി കാത്തിരിക്കരുത് ഇന്നേ ആരംഭിക്കുക.
ആര്യ ഉണ്ണി
കടപ്പാട് :
Dailyhunt

എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 51 വഴികള്‍. ഏത് പ്രായക്കാര്‍ക്കും പരീക്ഷിച്ച്‌ നോക്കാവുന്ന രീതികള്‍. തടികുറയ്ക്കാന്‍ വിയര്‍ത്തുള്ള ഏര്‍പ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാല്‍ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാനാവാത്തവരം ഒന്നു ശ്രദ്ധിക്കൂ.

കടപ്പാട് :Dailyhunt

അവസാനം പരിഷ്കരിച്ചത് : 2/16/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate