অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ..

കുറച്ച്‌ കെമിക്കല്‍സ് ഉളളില്‍ ചെന്നാലിപ്പോള്‍ എന്ത് സംഭവിക്കാനാ' എന്ന നിസാരവല്‍ക്കരണവുമാണ് നമ്മളെയെല്ലാം ഈ പാതയിലേയ്ക്ക് വഴി തിരിച്ച്‌ വിടാനുണ്ടായ കാര്യങ്ങളില്‍ ഒന്ന്. എല്ലാം വരുന്നിടത്ത് വെച്ച്‌ കാണാമെന്ന ഭാവം നമ്മളെ ഇന്ന് എത്തിച്ചിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കാണ്.
പാനീയങ്ങള്‍ ഉപയോഗിക്കുന്നതിലെ ശ്രദ്ധയില്ലായ്മായാണ് ഈ പറയുന്ന കൂട്ടത്തില്‍ സൂചിപ്പിക്കുന്നത്. പെട്ടെന്നെവിടെയെങ്കിലും യാത്ര പോകേണ്ടിവരുന്ന സാഹചര്യത്തിലോ അല്ലെങ്കില്‍ വീട്ടില്‍ അതിഥികള്‍ എത്തിയാലോ അപ്പോള്‍ തന്നെ നമുക്കിടയില്‍ സ്ഥാനം പിടിക്കും സോഫ്‌ററ് ഡ്രിങ്ക്‌സ് എന്ന സ്ലോ അഡിക്ഷന്‍ ഡ്രിങ്ക്‌സ്. ഇത് നമ്മുടെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. വികസിത രാജ്യങ്ങള്‍ പലതും ഇതുപോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സിനോട് ഗുഡ്‌ബൈ പറയുമ്ബോള്‍ നമ്മള്‍ അതിന് വീണ്ടു വീണ്ടും വെല്‍ക്കം പറയുകയാണ്. പാശ്ചാത്യസംസ്‌ക്കാരങ്ങളെ അനുകരിക്കുന്നതിനുള്ള നമ്മുടെ അഭിനിവേശമാണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. അങ്ങനെ നമ്മള്‍ അറിഞ്ഞ് കൊണ്ടുതന്നെ നമ്മുടെ ശരീരത്തിനും മനസിനും ശത്രുവായി മാറിക്കൊണ്ടിക്കുന്നു.
ഷുഗര്‍ അടങ്ങിയ സോഡാ പാനീയവും ഉയര്‍ന്ന കലോറിയടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സുകളും അമിതവണ്ണം പോലെയുളള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഷുഗര്‍ സ്വീറെറന്റ് ബീവറേജസില്‍(എസ്.എസ്.ബി) നടത്തിയ വിവിധ പഠനങ്ങള്‍ പറയുന്നത്. പ്രത്യകിച്ച്‌ കാര്‍ബണോററഡ് സോഫ്‌ററ് ഡ്രിങ്ക്‌സുകളാണ് അമിതവണ്ണമെന്ന ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ശരീരം ഭാരം കുറയ്ക്കണമെങ്കില്‍ തീര്‍ച്ചയായും ഇതേപോലെയുള്ള സോഫ്‌ററ് ഡ്രിങ്ക്‌സ് ഉപയോഗിക്കുന്ന ശീലത്തില്‍ നിന്നും പരിപൂര്‍ണ്ണമായും വിട്ട് നില്‍ക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ഫുഡ് ഹാബിററില്‍ വരുത്തിയ ഈയൊരു ചെറിയൊരു മാറ്റം നിങ്ങളില്‍ വലിയ മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. ചുരുങ്ങിയ സമയം കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കൊഴുപ്പിനെ നിഷ്പ്രയാസം തൂത്തെറിയാന്‍ കഴിയും.
ആഴ്ചയില്‍ ഒരു സോഫ്‌ററ് ഡ്രിങ്ക്‌സെങ്കിലും ഉപയോഗിക്കുന്നതില്‍ കുറവ് വരുത്തിയാല്‍ അത് ശരീരഭാരം കുറയ്ക്കുമെന്ന് പൊതുജനാരോഗ്യത്തിനുള്ള ഒരു അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സോഫ്‌ററ് ഡ്രിങ്ക്‌സുകള്‍ ആരോഗ്യപൂര്‍ണ്ണമല്ലാത്ത അമിതവണ്ണവും ശരീരിക അസ്വസ്ഥതയും മററ് അസുഖങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കൂടി നോക്കാം

സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ കുടിക്കുന്നത് കൊണ്ടുള്ള പ്രത്യഘാതങ്ങള്‍.

ഡ്രിങ്ക്‌സിലുള്ള മുഖ്യ ആരോഗ്യപ്രശ്‌നമെന്നത് സോഫ്റ്റ് ഡ്രിങ്ക്‌സിലുള്ള കലോറി നിങ്ങളുടെ ശരീരത്തിനോട് പെട്ടെന്ന് ചെരുന്നുമെന്നതാണ് , പ്രത്യേകിച്ച്‌ ഇത് അടിഞ്ഞ് കൂടുന്നത് നിങ്ങളുടെ അരക്കെട്ടിലും വയറിന്റെ ഭാഗങ്ങളിലുമായിരിക്കും. ഇങ്ങനെ രൂപപ്പെടുന്ന കൃത്രിമമായിട്ടുള്ള കൊഴുപ്പ് നിങ്ങള്‍ക്ക് ശരീരികമായും മാനസികമായും അസ്വസ്ഥകള്‍ നല്‍കിക്കൊണ്ടിരിക്കും.കൂടാതെ നിങ്ങള്‍ പതിയെ പതിയെ ഇങ്ങനെയുള്ള പനീയങ്ങള്‍ ഒഴിവാക്കാനാവത്ത വിധം ഇതിന് അഡിക്‌ററായി മാറുകയും ചെയ്യും. ഇത് നിങ്ങളുടെ ഹൃദയത്തിലും ഹൃദയധമനികളിലും (കാര്‍ഡിയോവാസ്‌ക്കുലര്‍ ഡിസീസ്) നിരവധി അസുഖങ്ങള്‍ ഉണ്ടാക്കും. ഹൃദയധമനികളില്‍ ബ്ലോക്കുകളുണ്ടാക്കുകയും രക്തം സുഖമമായി ഒഴുകുന്നതിന് തടസം സൃഷ്ടിച്ച്‌ നിങ്ങളെ ഇത്തരം സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ ഒരു ഹൃദയ രോഗിയാക്കി മാററുമെന്നതില്‍ സംശയമില്ല. ഇന്‍സുലിന്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുകയും പ്രമേഹം (ഡയബററ്‌സ് ) പോലെയുളള മഹാരോഗങ്ങള്‍ക്ക് നിങ്ങളെ അടിമയാക്കുകയും ചെയ്യും. പിന്നെ നിങ്ങള്‍ ആജീവാനാന്തം മരുന്നിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെ ജീവിക്കേണ്ട അവസ്ഥയിലേയ്ക്ക് സ്ഥിതിഗതികള്‍ എത്തിച്ചേരുന്നതിന് കാരണമാകും. സോഫ്‌ററ് ഡ്രിങ്ക്‌സിന്റെ അമിത ഉപയോഗം ക്യന്‍സര്‍ രോഗം വരെ നിങ്ങളില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

സോഫ്‌ററ് ഡ്രിങ്ക്‌സില്‍ അടങ്ങിയിരിക്കുന്ന കലോറി

സാധാരണ 12 ഔണ്‍സ് സോഫ്‌ററ് ഡ്രിങ്ക്‌സില്‍ 140 മുതല്‍ 150 കലോറി വരെ അടങ്ങിയിരിക്കുന്നു,അപ്പോള്‍ നിങ്ങള്‍ കുടിക്കുന്ന ഒരു ബോട്ടിലിന്റെ അളവ് എത്രയാണെന്ന് ചിന്തിച്ച്‌ നോക്കൂ. ഒരേ സമയം നിങ്ങളുടെ ശരീരത്തില്‍ നൂറുകണക്കിന് കലോറിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിങ്ങളുടെ തലച്ചോറിലെ സെല്ലുകളെയെല്ലാം നശിപ്പിക്കും. ആരോഗ്യപരമല്ലാത്ത ഈ അമിതഭാരത്തില്‍ നിന്നും നിങ്ങള്‍ മോചിതനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൊഴുപ്പുകളും, കാര്‍ബോഹൈഡ്രേററും അടങ്ങിയ സോഫ്‌ററ് ഡ്രിങ്ക്‌സുകളോട് നിങ്ങള്‍ തീര്‍ച്ചയായും ഗുഡ്‌ബൈ പറയണം. ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുന്ന പക്ഷം നിങ്ങളുടെ ശരീരത്തിലെ ഷുഗര്‍ ലെവല്‍ താഴുകയും ഇതുമൂലം നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഷുഗറി ഡ്രിങ്ക്‌സിന്റെ അമിത ഉപയോഗം ഒഴിവാക്കൂ നിങ്ങളുടെ ശരീരത്തെ പെര്‍ഫക്ടായി എന്നും നിലനിര്‍ത്തൂ. അസുഖങ്ങളോട് ററാററാ പറഞ്ഞ് അധികനാള്‍ സന്തോഷത്തോടെ ജീവിക്കൂ.

സമ്ബൂര്‍ണ്ണ പാനീയം - കരിക്കിന്‍വെള്ളം

പ്രകൃതിദത്തമായ പനീയങ്ങള്‍ ഉള്ളപ്പോള്‍ നമ്മളെന്തിന് പാശ്ചാത്യശൈലിയിലേയ്ക്ക് പോയി രോഗങ്ങള്‍ ക്ഷണിച്ച്‌ വരുത്തണം.ഇന്ന് പോകുന്ന വഴിയിലെല്ലാം നമ്മുക്ക് കാണാന്‍ സാധിക്കും നല്ല കരിക്കുകള്‍ അടുങ്ങിയിരിക്കുന്നത്. ആര്‍ക്കെങ്കിലും അതില്‍ കെമിക്കല്‍സ് ചേര്‍ക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. കിട്ടാന്‍ പററിയ ഏററവും ആരോഗ്യദായകമായ പാനീയം. ശരീരത്തിനും മനസിനും ഉന്മേഷം പകരുന്ന ഇത്തരം പാനീയങ്ങളാണ് നാം കുടിക്കേണ്ടത്. നമ്മുടെ പുതുതലമുറക്ക് നല്ലത് കാണിച്ച്‌ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സോഫ്‌ററ് ഡ്രിങ്ക്‌സുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നല്ലാ ചെറിയ തോതിലുളള ഉപയോഗത്തില്‍ തെററില്ല. ഒപ്പം കരിക്കിന്‍ വെള്ളം പോലെയുളള ഉന്മേഷദായകമായ പനീയങ്ങള്‍ക്ക് നമ്മള്‍ പ്രാമുഖ്യം കൊടുക്കണം.
കടപ്പാട്:east coast daily

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate