অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചില യോഗ തെറ്റുകള്‍

ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് യോഗ ചെയ്യുന്നത്. യോഗ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്നത്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു യോഗ. ഇത് ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് യോഗ ഏറെ ജനപ്രീതി നേടിയ ഒരു വ്യായാമമുറയാണ്. പലരും യോഗ പരിശീലകരില്‍ നിന്നും യോഗ ചെയ്യാന്‍ പരിശീലിയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം സിഡി കണ്ടും പുസ്തകങ്ങളില്‍ കണ്ടും യോഗ പരിശീലിയ്ക്കുന്നു. എന്നാല്‍ കൃത്യമായ വിവരമില്ലാതെ യോഗ പരിശീലിയ്ക്കുന്നത് മരണത്തിനു വരെ കാരണമാകും എന്നാണ് പറയുന്നത്.
പലര്‍ക്കും തുടക്കകാലത്ത് നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈ അബദ്ധങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോയാല്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയി മാറും. നിങ്ങള്‍ യോഗ പരിശീലിയ്ക്കുന്നവരാണെങ്കില്‍ ഒരിക്കലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

സങ്കീര്‍ണമായ യോഗ

യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ തുടക്കക്കാര്‍ക്ക് നല്ലതാണ്. അല്ലെങ്കില്‍ അത് അപകടത്തിലേക്കാണ് എത്തിക്കുന്നത്. യോഗ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് വഴി വെക്കുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. അതുകൊണ്ട് അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉറപ്പിച്ചതിനു ശേഷം ഈ ഭാഗത്തേയ്ക്ക് ശ്രദ്ധ കൊടിക്കുക.

പാകമായ വസ്ത്രങ്ങള്‍

മാനസികമായും ശാരീരികമായും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് തടി. തടി നമ്മുടെ മാനസിക ആരോഗ്യത്തേയും ബാധിക്കുന്നു. തുടക്കക്കാര്‍ തടി കുറക്കാന്‍ പലപ്പോഴും യോഗ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ യോഗയിലൂടെ തന്നെ നമുക്ക് തടിയും വയറും കുറക്കാവുന്നതാണ്. തടിയൊതുക്കാന്‍ യോഗ ചെയ്യുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തടി അവിടേയും ഒരു പ്രധാനപ്പെട്ട കാര്യമാണ്. കാരണം അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തടി കുറവ് തോന്നിയ്ക്കാന്‍ പലരും ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് പാകമായ വസ്ത്രങ്ങള്‍ മാത്രം ധരിയ്ക്കുക. അല്ലെങ്കില്‍ അത് നിങ്ങളുടെ യോഗാസനങ്ങളെ പല വിധത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു. തുടക്കക്കാര്‍ക്ക് ആണെങ്കില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്‌നം.

ഭയം വേണ്ട

എല്ലാം കൂടി ഒറ്റ ദിവസം പഠിക്കണം എന്ന് വിചാരിക്കരുത്. ഇത് നിങ്ങളെ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കും. ഇത്തരം പ്രതിസന്ധികള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് അവനവന് ചേരുന്ന ആസനങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല എന്ന കാര്യം ബോധത്തില്‍ വെക്കണം. തുടക്കക്കാര്‍ക്ക് ഏത് കാര്യത്തിനും ഭയമുണ്ടായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കാതിരിക്കുക. അവരവര്‍ക്ക് യോജിച്ച രീതിയിലുള്ള ആസനങ്ങള്‍ മാത്രം പരീക്ഷിക്കുക.

ഭക്ഷണം കഴിച്ച ശേഷം

ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്യുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. കാരണം അത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തുടക്കക്കാര്‍ക്കും ഈസിയായി യോഗാസനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഇതെല്ലാം വളരെയധികം ആരോഗ്യ പ്രതിസന്ധികള്‍ക്കും കൂടി കാരണമാകുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. യോഗ ചെയ്യുന്നതിനു മുമ്പ് വിശപ്പ് തോന്നുന്നുവെങ്കില്‍ പഴങ്ങള്‍ കഴിയ്ക്കാം.

രക്തചംക്രമണം

രക്തചംക്രമണ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണ്ട്‌ ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക.

പുതിയ ആശയങ്ങള്‍

പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി തുനിയുന്നു. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ യോഗ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് എന്ന കാര്യം ആണെന്നതാണ് സത്യം.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate