অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശരീരഭാരം കുറയ്ക്കാന്‍ പാനീയങ്ങള്‍

ഒരു കഷണം കേക്ക് തിന്നുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഭാരം കുറയ്ക്കല്‍! എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ ചില എളുപ്പ വഴികളും ഉണ്ട്. ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ പലപ്പോഴും നാരങ്ങാവെള്ളത്തെയായിരിക്കും ആശ്രയിക്കുന്നത്. എന്നാല്‍, വളരെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു പാനീയങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അത്തരം പാനീയങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്;

തേങ്ങാവെള്ളം (Coconut water)

ഇഷ്ടപ്പെട്ട ഷേക്കുകളും ജ്യൂസുകളും കുറയ്ക്കണം എന്ന് പറയുന്നത് നിങ്ങള്‍ക്ക് അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍, ഇതിനുപകരമുള്ള മികച്ച ഒരു ഉപാധിയാണ് കരിക്കിന്‍വെള്ളം. സ്വാഭാവിക രുചിയും ഇടത്തരം മധുരവും ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിനെ വ്യത്യസ്തമാക്കുന്നു!
ചില ജ്യൂസുകളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. ഇത് നിങ്ങളുടെ ഭക്ഷണക്രമത്തെ ആകപ്പാടെ മാറ്റിമറിച്ചേക്കും. അതിനാല്‍, കുറഞ്ഞ കലോറിയുള്ള ജ്യൂസുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധപുലര്‍ത്തുക.

ഗ്രീന്‍ ടീ (Green tea)

ഇതൊരു മികച്ച കാലറിരഹിത പാനീയമാണ്. നല്ല ഗുണങ്ങള്‍ മൂലം ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് അത് സ്ഥിരമായി ഉപയോഗിക്കാത്തവരെക്കാള്‍ കൂടിയ നിരക്കില്‍ ഭാരം കുറയുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര ചേര്‍ക്കാതെ, ഇളം ചൂടുള്ള ഗ്രീന്‍ ടീ മാത്രമായി കുടിക്കുന്നതാണ് ഗുണപ്രദം.

ഗ്രീന്‍ വാനില ആല്‍മണ്ട് സ്മൂത്തി (Green Vanilla Almond Smoothie)

ധാരാളം പ്രോട്ടീന്‍ അടങ്ങിരിക്കുന്ന ഈ പാനീയം അമിതമായ ശരീരഭാരം ഒഴിവാക്കുന്നതിനും മസിലുകള്‍ക്ക് സ്വാഭാവികത നല്‍കുന്നതിനും സഹായിക്കുന്നു. കരിക്കിന്‍വെള്ളം, ചുവന്ന ചീര, വാഴപ്പഴം, ആല്‍മണ്ട് ബട്ടര്‍, ഒരു സ്കൂപ്പ് പ്രോട്ടീന്‍ പൗഡര്‍, ഒരു ടേബിള്‍ സ്പൂണ്‍ വാനില എക്സ്ട്രാക്റ്റ് എന്നിവ കുഴമ്ബു പരുവത്തില്‍ കൂട്ടിയോജിപ്പിക്കുക. ഇത് ഒരു മികച്ച ആരോഗ്യ പാനീയം കൂടിയാണെന്നു മനസ്സിലാക്കുക.

മിന്റ് ചായ (Mint tea)

മിന്റ് ചായ കുടിക്കുന്നത് ഭക്ഷണങ്ങളോടുള്ള അമിതാവേശം ഇല്ലാതാക്കും. അത് നിങ്ങളുടെ രുചിയിലും വിശപ്പിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. മിന്റ് ചായ കുടിക്കുന്നത് മൂലം അസമയങ്ങളില്‍ ഉണ്ടാകുന്ന വിശപ്പിനെ മറികടക്കാന്‍ സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു ഗ്ളാസ് മിന്റ് ടീ കുടിക്കുന്നത് വയറിന്റെ അസ്വസ്ഥതകളും അമിതമായ വിശപ്പും ഇല്ലാതാക്കുന്നതിന് സഹായിക്കും.സ്ഥിരമായി വ്യായാമം ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് മികച്ച ഫലം നല്‍കും!
കടപ്പാട്:Modasta

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate