অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്‍സുലിന്‍

ഇന്‍സുലിന്‍

ശരീരം ഇൻസുലിനോട് പ്രതികരിക്കുന്നതിനെയാണ് ഇൻസുലിൻ സംവേദകത്വം(ഇൻസുലിൻ സെൻസിറ്റിവിറ്റി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം ഇൻസുലിനോട് നന്നായി പ്രതികരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ ഇതിന് വിപരീതമായ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ഈ അവസ്ഥയിൽ പേശികളിലെയും കരളിലെയും കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കില്ല. ശരീരം ഇൻസുലിനോട് വേണ്ടരീതിയിൽ പ്രതികരിക്കാതെവരുമ്പോൾ രക്തത്തിൽനിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ വരുന്നു. ഇതാണ് പ്രമേഹത്തെത്തുടർന്നുള്ള വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്. ജീവിതശൈലികൊണ്ട് പ്രതിരോധിക്കാം ഇൻസുലിൻ ഇഞ്ചക്ഷനോ, ഗുളികകളോ ആണ് ഇൻസുലിൻ സംവേദകത്വം വർധിപ്പിക്കാനുള്ള പ്രതിവിധി. എന്നാൽ ഇൻസുലിൻ പ്രതിരോധത്തെ മറികടക്കാൻ ജീവിതശൈലിയും പ്രധാനമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. വ്യായാമം ഒരേ രീതിയിലുള്ള വ്യായാമങ്ങൾക്കുപകരം വ്യത്യസ്തമായവ കൂട്ടിയിണക്കിയുള്ള വ്യായാമം ഇൻസുലിൻ പ്രതിരോധം കുറക്കുന്നതായും പഠനങ്ങൾ പറയുന്നു. പേശീവ്യായാമങ്ങളും എയ്റോബിക് വ്യായാമങ്ങളും(സൈക്ലിങ്, ഓട്ടം, നീന്തൽ തുടങ്ങിയവ)ഇടവിട്ട് ചെയ്യുന്നതാണ് ഗുണകരം. പ്രമേഹമില്ലാത്തവർ 30 മിനുട്ട് വ്യായാമം ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ചെയ്യണം. മൂന്നുദിവസം ഏയ്റോബിക്സും രണ്ടുദിവസം പേശീവ്യായാമവുമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പ്രമേഹമുള്ളവർ ദൈർഘ്യമേറിയ ഏയ്റോബിക്സ് മൂന്നുദിവസവും ആവർത്തിച്ചുള്ള പേശീവ്യായാമം രണ്ടുദിവസവും ചെയ്യണം. എല്ലാ പേശികൾക്കും അധ്വാനംകിട്ടുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്. ചുരുങ്ങിയത് 30 മിനുട്ടെങ്കിലും വ്യായാമം വേണം. മതിയായ ഉറക്കം ആവശ്യത്തിന് ഉറക്കം കിട്ടിയാൽ ശരീരകോശങ്ങൾ ഇൻസുലിനോട് നല്ലരീതിയിൽ പ്രതികരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെൽജിയത്തിലെ യു.എൽ.ബി. സർവകലാശാലയിൽ 2015ൽ നടന്ന പഠനം ഇക്കാര്യം ശരിവെക്കുന്നു. ആവശ്യമായ സമയം ഉറങ്ങാത്ത ഒരു സംഘമാളുകളെ ഒരു മണിക്കൂർ അധികസമയം ഉറങ്ങാൻവിട്ടുകൊണ്ടായിരുന്നു പഠനം. ഉറങ്ങുന്ന സമയം വർധിപ്പിച്ചപ്പോൾ ഇൻസുലിൻ സംവേദകത്വം കൂടിയതായാണ് കണ്ടെത്തൽ. അന്നജം കുറഞ്ഞ ഭക്ഷണം അന്നജത്തിന്റെ അളവ് കുറച്ചും അപൂരിതകൊഴുപ്പ് കൂട്ടിയും പ്രമേഹം പ്രതിരോധിക്കാം. ബാൾട്ടിമോർ ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ 2012ൽ നടത്തിയ ഗവേഷണവും ഇക്കാര്യം ശരിവെക്കുന്നു. അന്നജം കുറച്ച് പയർവർഗങ്ങളും ഇലക്കറികളും വർധിപ്പിക്കുകയാണ് ഒരു മാർഗം. പൂരിതകൊഴുപ്പ് ഒഴിവാക്കാൻ മാട്ടിറച്ചി ഒഴിവാക്കി കോഴിയിറച്ചിയും ചെറുമത്സ്യങ്ങളും ശീലമാക്കാം. വറുത്തതും പൊരിച്ചതും കഴിക്കാതിരിക്കുകയാണ് മറ്റൊരു മാർഗം. മുട്ടചേർത്തുള്ള വിഭവങ്ങളിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ളഭാഗം ചേർക്കാം. പാലുൽപ്പന്നങ്ങൾ കുറക്കുക,സസ്യഎണ്ണകൾ കൂടുതലായി ഉപയോഗിക്കുക ഇവയും പ്രധാനമാണ്. നാരുകളടങ്ങിയ ഭക്ഷണം അലിയുന്ന നാരുകളടങ്ങിയ ഭക്ഷണം പ്രമേഹനിയന്ത്രണത്തിനുള്ള പ്രകൃതിദത്തമായ മാർഗമാണ്. സസ്യജന്യമായ ഇവയെ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയില്ല. വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ കഴിയുമെന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽനിന്ന് ഇവ നമ്മെ തടയുന്നു.കൂടാതെ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയക്കാനും സഹായിക്കുന്നു. ഓട്സ്, ബ്രോക്കോളി,അവ്ക്കാഡോ,കാരറ്റ്,ആപ്പിൾ,ഫ്ലാക്സ സീഡ്, ബാർലി തുടങ്ങിയവ ഇത്തരത്തിലുള്ള നാരുകളടങ്ങിയവയാണ്. പ്രമേഹനിയന്ത്രണതിന് മരുന്നുകൾ അനിവാര്യമാണെങ്കിലും ജീവിതശൈലീ നിയന്ത്രണം രോഗികളിലും രോഗപൂർവഅവസ്ഥയുള്ളവരിലും ഇൻസുലിൻ സംവേദകത്വം മെച്ചപ്പെടുത്താൻ സഹായിക്കും.

കടപ്പാട് ഇപേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate