অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇ‍ഞ്ചി കേടാകാതെ സൂക്ഷിക്കാം

ഇ‍ഞ്ചി നമ്മുടെയെല്ലാം കറിക്കൂട്ടിലെ പ്രധാന ഘ‌ടകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും എല്ലാം ഇഞ്ചി മികച്ചത് തന്നെയാണ്. എന്നാല്‍ ഇഞ്ചി വാങ്ങി ഒരാഴ്ച കഴിയുമ്ബോള്‍ തന്നെ അത് ചീത്തയാവാന്‍ തുടങ്ങുന്നു. പലരും ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും പലപ്പോഴും ഇഞ്ചി ചീത്തയാവുന്നു. എന്നാല്‍ ഇഞ്ചി ചീത്തയാവാതെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നല്ലഫ്രഷ് ഇഞ്ചി ലഭിക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചി വാങ്ങി കൃത്യമായി സൂക്ഷിക്കാന്‍ കഴിയാത്തത് മൂലം വളരെ കുറച്ച്‌ വാങ്ങി വേഗം ഉപയോഗിച്ച്‌ തീര്‍ക്കേണ്ട അവസ്ഥയിലായിരിക്കും പല വീട്ടമ്മമാരും, എന്നാല്‍ ഗുണങ്ങളുടെ കാര്യം ആലോചിക്കുമ്ബോള്‍ ഇഞ്ചി വാങ്ങുന്നത് എന്തുകൊണ്ടും ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചി ഉപയോഗിക്കുമ്ബോള്‍ അത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇഞ്ചി സൂക്ഷിക്കുന്നതിനുള്ള പാട് ചില്ലറയല്ല. ഇനി ഇ‍ഞ്ചി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം.

ഇഞ്ചി വാങ്ങുമ്ബോള്‍ തന്നെ ശ്രദ്ധിക്കാം

പലരും ഇഞ്ചി വാങ്ങുമ്ബോള്‍ അത്ര ശ്രദ്ധിക്കാറില്ല. കിട്ടിയ ഒരു കഷ്ണം ഇഞ്ചിയാണ് വാങ്ങുക. എന്നാല്‍ ഇനി ഇഞ്ചി വാങ്ങുമ്ബോള്‍ നേര്‍ത്ത തൊലിയുള്ള ഉറപ്പുള്ള ഇഞ്ചി നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുക. ഒരിക്കലും കനം കുറഞ്ഞ ഇ‍ഞ്ചി വാങ്ങരുത്. ഇത് ഇഞ്ചി വേഗം ചീത്തയായി അഴുകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വാങ്ങിക്കുമ്ബോള്‍ തന്നെ ശ്രദ്ധിക്കാം. എന്നാല്‍ പിന്നെ ഇഞ്ചി ചീത്തയായി എന്ന് പറയേണ്ട ആവശ്യം വരുന്നില്ല.

ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും

ഇഞ്ചി ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കിലും അല്‍പം ശ്രദ്ധിക്കാം. കാരണം വായു കടക്കാത്ത രീതിയില്‍ വേണം സൂക്ഷിക്കാന്‍. അതിനായി ഒരു പേപ്പര്‍ കവറോ തുണിയോ ഉപയോഗിച്ച്‌ വേണം പൊതിഞ്ഞ് സൂക്ഷിക്കാന്‍. ഇത് ഇഞ്ച് ദീര്‍ഘകാലം കേടാകാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇ‍ഞ്ചിയിലെ ഈര്‍പ്പം അതു പോലെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ഇത് ഇഞ്ചി കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു.

തൊലി കളഞ്ഞ് സൂക്ഷിക്കാം

‌ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. ഇത് തൊലി കളഞ്ഞ് പാത്രത്തില്‍ വായു കേറാത്ത രീതിയില്‍ അടച്ച്‌ വെക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും ഉത്തമം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായകമാണ്. തൊലി കളഞ്ഞ് സൂക്ഷിക്കുന്നതോടൊപ്പം ഇഞ്ചിയുടെ ഗുണങ്ങള്‍ നഷ്ടപ്പെടാതേയും ഇരിക്കുന്നു. ദീര്‍ഘകാലം ഇഞ്ചി സൂക്ഷിക്കാന്‍ മികച്ച മാര്‍ഗ്ഗമാണ് ഇത്.

പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കാം

ഇഞ്ചി പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് ഇഞ്ചി കൂടുതല്‍ കാലം ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയുടെ തൊലി കളഞ്ഞ് സൂക്ഷിക്കുന്നതിനേക്കാള്‍ ഇഞ്ചി മുഴുവനായി പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് തന്നെ ഇത് ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. ഫ്രിഡ്ജിലും ഇത് സൂക്ഷിക്കാവുന്നതാണ്.

നാരങ്ങ നീരില്‍ മുക്കി വെക്കാം

ഇഞ്ചി നാരങ്ങ നീരില്‍ മുക്കി സൂക്ഷിക്കുന്നതും കേടുകൂടാതിരിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നല്ലതു പോലെ കഴുകണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. നാരങ്ങ നീരില്‍ മുക്കി അങ്ങനെ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരിക്കലും കേടാകാതെ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നതാണ്.

വിനാഗിരിയും ഉപയോഗിക്കാം

ഇഞ്ചി തോല്‍ കളയാതെ വിനാഗിരി ഉപയോഗിച്ച്‌ സൂക്ഷിച്ച്‌ വെക്കാവുന്നതാണ്. വിനാഗിരി മുക്കി ഇഞ്ചി എടുത്ത് അത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഇത് ഇഞ്ചിയുടെ കേട് മാറ്റി നല്ല ഫ്രഷ്നസ് നിലനിര്‍ത്തുന്നു. എപ്പോള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഉപയോഗിക്കും മുന്‍പ് നല്ലതു പോലെ കഴുകാന്‍ ശ്രദ്ധിക്കണം.

മണ്ണില്‍ സൂക്ഷിക്കാം

മണ്ണില്‍ തന്നെ ഇഞ്ചി സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി പറിച്ച ശേഷം എടുത്ത് അതേ മണ്ണില്‍ തന്നെ കുഴിച്ചിടുക. ഇത് എത്ര നാളു വേണമെങ്കിലും കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു. ഒരിക്കലും ഇഞ്ചിയുടെ കാര്യത്തില്‍ ഇനി ടെന്‍ഷനാവേണ്ട ആവശ്യമില്ല. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇ‍ഞ്ചി കേടാവാതെ നമുക്ക് സൂക്ഷിക്കാം.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate