অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആസ്ത്മയ്ക്കായി ആയുർവേദത്തിന്റെ തെളിയിക്കപ്പെട്ട പരിഹാരങ്ങൾ

ആസ്ത്മയ്ക്കായി ആയുർവേദത്തിന്റെ തെളിയിക്കപ്പെട്ട പരിഹാരങ്ങൾ

ആയുര്‍വേദ വിദഗ്ദ്ധന്‍, ഡോ. മഹേഷിന്റെ അഭിപ്രായത്തില്‍, "ജീവിതത്തിലെ ഓരോ ശ്വാസവും സന്തോഷത്തിന്റെ ഒരു ഉദാഹരണമാണ്, കൂടാതെ ശ്വസനം ജീവിതത്തിന്റെ തുടര്‍ച്ചയുടെ അടയാളവുമാണ്. ഓരോ വ്യക്തിയുടേയും ജീവിതത്തിന്‍റെ ആദ്യത്തേയും അവസാനത്തേയും അടയാളമാണ് ശ്വസനം ആയതിനാല്‍ അത് തുടരുന്നതിനായി ഓരോരുത്തരും അത്യധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്."

അതിനാല്‍ ശ്വസനത്തിന് തടസ്സം ഉണ്ടാക്കുവാന്‍ കഴിയുന്നതിന് എന്തിനാണ്? ഇന്ത്യയിലെ സാധാരണ ശ്വാസകോശ രോഗങ്ങളില്‍ ഒന്ന് ആസ്ത്മയാണ്. ആസ്ത്മ, വ്യക്തമായി പറഞ്ഞാല്‍, അലര്‍ജികള്‍ മൂലമുണ്ടാകുന്ന സാര്‍വത്രികമായ ഗുരുതര ശ്വാസകോശ രോഗത്തെ സൂചിപ്പിക്കുന്നു. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ വീക്ഷണത്തില്‍, ആസ്ത്മയുടെ കാരണം സങ്കീര്‍ണ്ണമാണ്- ഇതില്‍ ജനിതക-പാരിസ്ഥിതിക ഇടപെടലുകള്‍ ഉള്‍പ്പെടുന്നു. രോഗശാന്തിയില്ല എന്ന് വിശ്വസിക്കപ്പെടുന്നെങ്കിലും, ചികിത്സകളില്‍ സാധാരണയായി ഹ്രസ്വകാല ആശ്വാസത്തിന് ബ്രോങ്കോഡൈലേറ്ററുകളുടേയും സ്ഥിരമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീക്കം കുറയ്ക്കാന്‍ കോര്‍ട്ടിക്കോസ്റ്റീറോയിഡുകളുടേയും ഉപയോഗം ഉള്‍പ്പെടുന്നു.

പുരാതന ആയുര്‍വേദ ലിഖിതങ്ങള്‍ വിശ്വസിക്കപ്പെടുന്നെങ്കില്‍, ആസ്ത്മയെ സാധാരണ ശ്വാസരോഗവുമായി ആണ് താരതമ്യപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, ശ്വാസം എന്നത് "അകത്തേക്കും പുറത്തേക്കും ശ്വസിക്കുന്നതിനെ" പരാമര്‍ശിക്കുന്നു കൂടാതെ രോഗം എന്നാല്‍ "അസുഖം" എന്ന് അര്‍ത്ഥമാകുന്നു. ഭാഗ്യവശാല്‍, വായുസഞ്ചാര സംവിധാനത്തിലെ തടസങ്ങള്‍ നീക്കം ചെയ്യുകയും, ശ്ലേഷ്മ ഉത്പാദനം തടയുകയും, അങ്ങനെ പരിപൂര്‍ണ്ണ ശ്വസന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്യന്തികമായി ശക്തി പകരുകയും ചെയ്യുന്ന മരുന്നുകളുടെ ഒരു ശ്രേണി ആയുര്‍വേദം മുന്നോട്ട് കൊണ്ടുവരുന്നു: മൂലകാരണങ്ങളില്‍ നിന്ന്!

എന്നാല്‍, പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നതിനു മുമ്ബ്, ഒരു രോഗി ആസ്ത്മയാല്‍ ആക്രമിക്കപ്പെടുവാനുള്ള നിശ്ചിത കാരണങ്ങളും തരങ്ങളും പരിചിതമായിരിക്കുന്നത് വളരെ പ്രധാനമാണ്.

വിവിധ തരം ആസ്ത്മകള്‍

ആയൂര്‍വേദത്തിലെ, ചരക സംഹിത, ആസ്തമയുടെ അഞ്ച് വകഭേദങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു:

മഹാ ശ്വാസ: വായുവിന്റെ (അന്തരീക്ഷ വായു) മുകളിലേക്കുള്ള ചലനം വഴി, ശ്വസന പ്രക്രിയയിലുടനീളം ഒരാള്‍ ലഹരി മരുന്ന് ഉപയോഗിച്ചവരെ പോലെ ഉറക്കെ തുടര്‍ച്ചയായി അലോസരപ്പെടുത്തുന്ന രീതിയില്‍ ശബ്ദത്തോടെ ഉച്ഛ്വസിക്കുകയോ അല്ലെങ്കില്‍ അഗാധമായി ശ്വസിക്കുകയോ ചെയ്യുന്നു. ശബ്ദത്തിന്റെ തീവ്രത വളരെ ഉയര്‍ന്നതാണ്, ആയതിനാല്‍ അത് കുറച്ച്‌ ദൂരത്തില്‍ കേള്‍ക്കാനാകും. ഇത് സാധാരണയായി പെട്ടെന്നുള്ള മരണത്തില്‍ അവസാനിക്കുന്നു.

ഊര്‍ദ്ദ ശ്വാസ: വായു ദീര്‍ഘനെരം ഉള്ളിലേക്കെടുക്കുകയും എന്നാല്‍ നിശ്വാസം കുറവായിരിക്കുകയോ അല്ലെങ്കില്‍ ഇല്ലാതാകുകയോ ചെയ്യുന്നതാണ് ഈ അവസ്ഥയുടെ സവിശേഷതയാണ്. ഇത് സാവധാനം അബോധാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കും

ചിന്ന ശ്വാസ: ശരീരത്തിലെ മര്‍മ്മത്തിനുണ്ടാകുന്ന (പ്രധാന ഭാഗങ്ങള്‍) മുറിവുമായി ബന്ധപ്പെട്ടുള്ള തീവ്രമായ വേദനമൂലമുള്ള ശ്വാസ തടസ്സം. ഇത് സാധാരണയായി തല്‍ക്ഷണ മരണത്തില്‍ അവസാനിക്കും.

താമക ശ്വാസ: സാധാരണയായി ബ്രോങ്കിയല്‍ ആസ്ത്മയോട് തുലനം ചെയ്യുന്നു, സാധാരണയായി തുടര്‍ച്ചയായ ശ്വാസതടസ്സം, ശ്വാസസ്തംഭനം എന്നിവയാണ് പ്രത്യേകതകള്‍. ഇത് സാധാരണയായി വിറയല്‍, ചുമ, അസ്വസ്ഥത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്ലേഷ്മം അല്ലെങ്കില്‍ കഫം പുറത്ത് പോകുമ്ബോള്‍ വ്യക്തിയ്ക്ക് അല്‍പം ആശ്വാസം ലഭിക്കും. തീവ്രതയനുസരിച്ച്‌ അത് അബോധാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യാം.

ക്ഷുദ്ര ശ്വാസ: ആയാസം, ഉണങ്ങിയ ആഹാരക്രമം എന്നിവ കാരണം ഉണ്ടാകുന്ന ശ്വാസതടസ്സം. ഇത് അപകടകരമല്ലാത്ത അവസ്ഥയാണ് കൂടാതെ ശരീര ഭാഗങ്ങളില്‍ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടക്കുകയില്ല.

ഇവയില്‍ മഹാ ശ്വാസ, ഊര്‍ദ്ദ ശ്വാസ, ചിന്ന ശ്വാസ എന്നിവ ഭേദമാക്കാന്‍ കഴിയില്ല. താമക ശ്വാസ നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ ഭേദമാക്കാന്‍ പ്രയാസമാണ് കൂടാതെ ക്ഷുദ്ര ശ്വാസ ഭേദമാക്കാന്‍ കഴിയും.

ആസ്ത്മയ്ക്ക് കാരണങ്ങള്‍ എന്തൊക്കെയാണ്?

ഇന്ത്യയില്‍, ആസ്ത്മയുടെ വ്യാപ്തി മുതിര്‍ന്നവരില്‍ 0.96 മുതല്‍ 13.34% വരെയും കുട്ടികളില്‍ 2.3 ശതമാനം മുതല്‍ 23.11% വരെയുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആസ്തമയുടെ ആക്രമണത്തിന് കാരണമാകുന്നതോ പ്രേരകമകുന്നതോ എന്താണ് ചിന്തിച്ചിട്ടുണ്ടോ?

പൊടി, മൃഗങ്ങളുടെ രോമങ്ങള്‍, പാറ്റകള്‍, സൂക്ഷ്മജീവികള്‍, മരങ്ങള്‍, പുല്ല്, പൂക്കള്‍ എന്നിവയുടെ പൊടി എന്നിവയില്‍ നിന്നുള്ള അലര്‍ജികള്‍

സിഗരറ്റ് പുക, വായു മലിനീകരണം, ജോലിസ്ഥലങ്ങള്‍, സമ്യുക്തങ്ങള്‍, സ്പ്രേകള്‍ എന്നിവയിലെ രാസവസ്തുക്കള്‍ അല്ലെങ്കില്‍ പൊടി പോലെ അസ്വസ്ഥതയുണ്ടാക്കുന്നവ

ഭക്ഷണപാനീയങ്ങളിലെ സള്‍ഫൈറ്റുകള്‍

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്സ്, പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണ ശീലങ്ങള്‍, പഴവര്‍ഗങ്ങള്‍, നാരുകള്‍, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എന്നിവ ആവശ്യത്തിന് ഇല്ലാത്ത ഭക്ഷണ രീതി.

കഫവും അതിന്റെ പങ്കും

ചിത്രം കടപ്പാട്: പിന്റെറസ്റ്റ്

ചരക സംഹിത പ്രകാരം "ശ്വാസ രോഗം (ശ്വാസ തടസ്സം) ഏതെങ്കിലും ഒരു രോഗത്തിന്‍റെ സങ്കീര്‍ണ്ണതയുടെ ഫലമായി ഉണ്ടായതാണെങ്കില്‍ അത് വേദനയും മരണവും ഉളവാക്കുമെന്ന് ഉറപ്പാണ് അല്ലെങ്കില്‍ അത് വേദന ഉണ്ടാക്കുന്നത് മാത്രവും ഭേദമാക്കാന്‍ കഴിയുന്നതുമായിരിക്കും." വാത ദോഷം മൂര്‍ഛിച്ച്‌ കഫ ദോഷ സ്ഥാനത്തേക്ക് കടന്നു കയറുന്നത് മൂലവും ഈ രോഗം ഉണ്ടാകുമെന്നും അത് പറയുന്നു. ഇങ്ങനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട കഫം പ്രാണവായുവിന്റെ സഞ്ചാര പാതയില്‍ (ശ്വസന മര്‍ഗം) തടസങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ വായുവിന്റെ (എയര്‍) ചലനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ശരീരം ശക്തിപ്പെടുത്തുന്നതിനും ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ള പ്രാഥമിക ഘടകമാണ് കഫ ദോഷം. ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാകുന്ന പ്രക്രിയകള്‍ ആരംഭിക്കുന്നതിനുള്ള കാരണത്തെ നീക്കം ചെയ്തു കൊണ്ടോ അല്ലെങ്കില്‍ അതിനെ തടസ്സപ്പെടുത്തിക്കൊണ്ടോ നിരവധി പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും അങ്ങനെ ആ പ്രക്രിയയുടെ ദോഷവശങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യല്‍ കഫ ദോഷത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ഈ ഘടകം ആന്തരിക ടിഷ്യൂകള്‍ക്കും അവയവങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി ആവരണത്തിന്റെ ഒരു പാളിയായി രൂപം കൊള്ളുന്നു. കൂടാതെ, ആസ്തമയെ ചികിത്സിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നുകള്‍ പ്രാഥമികമായി വാത ദോഷത്തെ ശമിപ്പിക്കുന്നതിനൊപ്പം സ്ഥാനമാറ്റം സംഭവിച്ച കഫ ദോഷത്തെ ശമിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വമന (എമിസിസ്) പ്രക്രിയവഴി വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇതില്‍ പ്രധാന ശ്രദ്ധ ശരിയായ ഭക്ഷണക്രമങ്ങളോടൊപ്പം ഔഷധക്കൂട്ടുകള്‍ കൊണ്ട് ദഹനത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും രോഗത്തിന്റെ കാരണങ്ങള്‍ എന്ന് പരിഗണിക്കപ്പെടുന്ന ജീവിതശൈലികളിലുള്ള മാറ്റത്തിലുമാണ് . അതോടൊപ്പം, ശരീരത്തിന്‍റെ മൊത്തം പ്രതിരോധശേഷി ഉയര്‍ത്താന്‍ പ്രത്യേക ഔഷധ സംയുക്തങ്ങളും പരിപൂരകമാക്കിയിട്ടുണ്ട്.

കഫത്തെ സമീകൃതമാക്കുവാനുള്ള ഭക്ഷണരീതി, ജീവിതശൈലി പരിഹാരങ്ങള്‍

കഫത്തിനായുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ എപ്പെദ്ര, തൈം, വാസ എന്നിവ പോലുള്ള ഉത്തേജിപ്പിക്കുന്ന ബ്രോങ്കോഡൈലേറ്ററുകള്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങളുടെ ഭക്ഷണത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടേണ്ട ചില ഘടകങ്ങള്‍ ഇവയാണ്:

പഴയ അരി (കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സംഭരിച്ചു വച്ച അരി), ഗോതമ്ബ്, ബാര്‍ലി, കുളത്ത, ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവ പോലെയുള്ള ധാന്യകങ്ങള്‍ മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

ഹീമോഗ്ലോബിന്‍, ചുവന്ന രക്താണുക്കള്‍ എന്നിവ സന്തുലിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന തേന്‍, ഊഷ്മള പാനീയങ്ങളായ ഹെര്‍ബല്‍ ചായകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ചായകള്‍ എന്നിവ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും

മുളപ്പിച്ചവ, അണ്ടിപ്പരിപ്പ്, വിത്തുകള്‍ എന്നിവ മിതമായ അളവില്‍ ഉപയോഗിക്കേണ്ടതാണ്

ദഹിക്കുവാന്‍ പ്രയാസമുള്ള എണ്ണകലര്‍ന്നതും, വഴുവഴുപ്പുള്ളതും, വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

വെളുത്ത മാവുകളും വെളുത്ത പഞ്ചസാരയും അകറ്റി നിര്‍ത്തണം

യോഗയും പ്രാണായാമവും പതിവായി പരിശീലിക്കുന്നത് സഹായകമാകും. യോഗയുടേയും ആയുര്‍വേദത്തിന്റേയും പുനരേകീകരണം ഓരോന്നിന്റേയും അദ്ധ്യാത്മിക സാധ്യത കൊണ്ടുവരുന്നതിനൊപ്പം പൂര്‍ണ്ണമായി രോഗശാന്തി നല്‍കുകയും ചെയ്യുന്നു.

ആസ്ത്മയുടെ വ്യവസ്ഥാപിതമായ വൈദ്യ സമീപനങ്ങള്‍ മുഖ്യമായും ലക്ഷ്ണത്തെ ആസ്പദമാക്കിയുള്ളതും രോഗത്തിന്റെ മൂലകാരണത്തെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യവുമാണ്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉള്ള ഗണ്യമായ മാറ്റം ആസ്ത്മയുടെ വിജയകരമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നു. കൂടാതെ ആയുര്‍വേദം, 5000 വര്‍ഷം പഴക്കമുള്ള ഒരു സമ്ബ്രദായം ആയതിനാല്‍ , തുടര്‍ച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ആരോഗ്യത്തിന്റെ അനുചിതമായ പാതയില്‍ തുടരാന്‍ നിങ്ങളെ സഹായിക്കുന്നു.

*അലിഗര്‍ ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലെ പ്രൊഫസറും ദ്രവ്യഗുണ ദിപ്പാര്‍ട്ട്മെന്റിന്റെ HODയുമാണ് ഡോ.മഹേഷ്.

കടപ്പാട്:lever+ayush

അവസാനം പരിഷ്കരിച്ചത് : 7/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate