অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംശയങ്ങള്‍

കുഞ്ഞുവാവയുടെ ആരോഗ്യം

കുഞ്ഞുവാവയുടെ ആരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടി

കുഞ്ഞിന്‌ ഒരു വയസ്‌ ആകുന്നതുവരെ അമ്മമാരുടെ മനസില്‍ ആയിരം സംശയങ്ങളാണ്‌. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, രോഗ നിര്‍ണയം, ചികിത്സ തുടങ്ങി അമ്മമാരുടെ ആരോഗ്യ നിലവരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും .

കുഞ്ഞു ജനിച്ചു വീഴുംമുമ്പു തന്നെ അമ്മമാരുടെ മനസില്‍ ആശങ്കകള്‍ ആകാശത്തോളം ഉയരും. പ്രത്യേകിച്ച്‌, ആദ്യമായി അമ്മയാകുന്നവര്‍. അവരുടെ ഏറ്റവും വലിയ വേവലാതി ശിശു പരിചരണം തന്നെയാണ്‌.

കുഞ്ഞിന്‌ ഒരു വയസായി ശരിയായ രീതിയില്‍ വളരുന്നതു വരെ അമ്മമാരുടെ മനസില്‍ ആയിരം സംശയങ്ങളാണ്‌. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, രോഗ നിര്‍ണയം, ചികിത്സ തുടങ്ങി അമ്മമാരുടെ ആരോഗ്യ നിലവരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും.

ചില കുട്ടികള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ മഞ്ഞനിറമാണെന്നും ലൈറ്റ്‌ അടിപ്പിക്കണം എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്താണ്‌ ഇതിനു കാരണം?

നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരാരോഗ്യ പ്രശ്‌നമാണിത്‌. ഇതിനെ സ്വാഭാവികമായി കാണുന്നതും, അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ രണ്ടായി തിരിക്കാം.

കുഞ്ഞ്‌ ജനിച്ച്‌ 24 - 72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്‌. മുഖത്താണ്‌ മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ ചെറുതായി വ്യാപിച്ച്‌ ഒരാഴ്‌ചകൊണ്ട്‌ മാറുന്നു.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത്‌ രണ്ടാഴ്‌ചകൊണ്ടേ മാറുകയുള്ളൂ. എന്നാല്‍ കുഞ്ഞ്‌ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത്‌ സൂക്ഷിക്കേണ്ട അവസ്‌ഥയാണ്‌.

കൈവെള്ളയിലും കാല്‍വെള്ളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്‌.മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമായ ലക്ഷണമാണ്‌.

ചുവന്ന രക്‌താണുക്കളുടെ വിഘടന ഫലമായി രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ കൂടുന്നതാണ്‌ നവജാത ശിശുക്കളിലെ മഞ്ഞനിറത്തിന്റെ പ്രധാന കാരണം.സാധാരണയായി ബിലിറൂബിന്‍ കരളില്‍വച്ച്‌ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു.

എന്നാല്‍ നവജാത ശിശുക്കളില്‍ കരള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങാത്തതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. അമ്മയുടെയും കുഞ്ഞിന്റെയും രക്‌തഗ്രൂപ്പിലെ വ്യതിയാനമാണ്‌ മറ്റൊരു കാരണം.

അമ്മ ആര്‍.എച്ച്‌ നെഗറ്റീവും കുഞ്ഞ്‌ പോസിറ്റീവുമാകുക (പ്രതിരോധ വസ്‌തുക്കളുടെ പ്രവര്‍ത്തന ഫലമായി ചുവന്ന രക്‌താണുക്കള്‍ നശിക്കാം), അമ്മ ഒ ഗ്രൂപ്പും കുഞ്ഞ്‌ എ,ബി,എബി എന്നിവയില്‍ ഏതെങ്കിലുമാകുക, പ്രസവസമയത്ത്‌ ഉണ്ടാകുന്ന ക്ഷതങ്ങള്‍, അമ്മയില്‍ നിന്നും കുഞ്ഞിലേക്കു പകരുന്ന അണുബാധകള്‍, കരള്‍, പിത്താശയം ഇവയുടെ വൈകല്യം എന്നിവയെല്ലാം നവജാത ശിശുക്കളിലെ മഞ്ഞനിറത്തിനു കാരണമാകാം.

കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞനിറം കണ്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്‌? ചികിത്സ ആവശ്യമാണോ?

സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന്‌ ചികിത്സ ആവശ്യമില്ല. എന്നാല്‍ അപകടകരമായ മഞ്ഞനിറത്തിന്‌ കൃത്രിമ പ്രകാശം നല്‍കാന്‍ കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും.

ബിലിറൂബിന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടിയാണിത്‌. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്‌തം മാറ്റി ശുദ്ധരക്‌തം കയറ്റേണ്ടതായും വന്നേക്കാം.
അപകടകരമായ മഞ്ഞനിറത്തിന്‌ കൃത്യസമയത്ത്‌ ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന്‌ ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം.

രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച്‌ വളര്‍ച്ച കുറവിന്‌ കാരണമാകും.

ഹൃദയത്തിന്റെ തകരാര്‍ മൂലം നവജാത ശിശുവിന്‌ നിറവ്യത്യാസം സംഭവിക്കുമോ? ഇത്‌ അപകടകരമായ അവസ്‌ഥയാണോ?

ജന്മനാല്‍ ഉണ്ടാകുന്ന ചില ഹൃദ്രോഗങ്ങളുടെയും മാസം തികയാത്ത കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങളുടെയും ഫലമായി കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പ്രത്യക്ഷപ്പെടാം.

ശുദ്ധരക്‌തവും അശുദ്ധരക്‌തവും കൂടിക്കലരുന്നതാണ്‌ ഹൃദയ സംബന്ധമായ നീലനിറത്തിനു കാരണം. ഈ അവസ്‌ഥയില്‍ നാവ്‌, വിരലുകളുടെ അഗ്രം, ചുണ്ട്‌ എന്നിവിടങ്ങളില്‍ നീലനിറം കാണുന്നു. ഗര്‍ഭപാത്രത്തില്‍വച്ച്‌ കുഞ്ഞില്‍ നിന്നും പോകുന്ന മലം അഥവാ മഷിമലവും ശ്വാസകോശ സംബന്ധമായ നീലനിറത്തിനു കാരണമാകാം.

തണുപ്പ്‌ അധികമാകുമ്പോഴും കുഞ്ഞിന്റെ കൈക്കും കാലിനും നീലനിറം അനുഭവപ്പെടാം. അത്തരം സാഹചര്യത്തില്‍ കുഞ്ഞിന്‌ തണുപ്പ്‌ പരമാവധി കുറയ്‌ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്നാല്‍ കുഞ്ഞിന്റെ നാവില്‍ കാണുന്ന നീല നിറം മാരകമായ അവസ്‌ഥയാണ്‌. ഉടനടി ചികിത്സ വേണ്ടി വരുന്നതും.അതിനാല്‍ ലക്ഷണത്തിന്റെ അടിസ്‌ഥാനത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ല. രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ നിര്‍ണയിക്കുകയാണ്‌ ചെയ്യുന്നത്‌.

നവജാത ശിശുക്കളില്‍ അണുബാധയുണ്ടാകുമോ?

കുഞ്ഞുങ്ങള്‍ക്ക,്‌ പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്ക്‌ പ്രതിരോധശേഷി വളരെ കുറവാണ്‌. അതിനാല്‍ അണുബാധയ്‌ക്കുളള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ്‌ അണുബാധ ഒഴിവാക്കി നിര്‍ത്താനുളള ഏറ്റവും നല്ല മാര്‍ഗം. തലച്ചോറിലെ അണുബാധ മെനിഞ്ചൈറ്റിസിന്‌ വരെ കാരണമാകാം.

ശുചിത്വത്തിന്റെ കുറവാണ്‌ കുട്ടികളിലെ അണുബാധയ്‌ക്കുളള മുഖ്യ കാരണം.അണുവിമുക്‌തമായ തുണികളും വസ്‌ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം. അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത്‌ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം.

ഇത്‌ പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്‌. ആന്റിബയോട്ടിക്‌ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുക. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ്‌ തൊലിപ്പുറത്തുളള അണുബാധയ്‌ക്കു കാരണം.

കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത്‌ എന്നിവിടങ്ങള്‍ അഴുക്ക്‌ തങ്ങി നില്‍ക്കാനുളള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്‌. അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പകര്‍ച്ച രോഗങ്ങളുളളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതിമുമ്പ്‌ കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മുതിര്‍ന്നവര്‍ മറക്കാതിരിക്കുക.

അമ്മയ്‌ക്ക് ലക്ഷണങ്ങളിലൂടെ കുഞ്ഞിന്‌ അണുബാധയാണോയെന്ന്‌ തിരിച്ചറിയാന്‍ സാധിക്കുമോ? അപകട സാധ്യത എത്രത്തോളമാണ്‌?

കുഞ്ഞിന്‌ അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത്‌ മനസിലാക്കാന്‍ അമ്മയ്‌ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തില്‍ കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കുഞ്ഞിന്‌ നിര്‍ബന്ധമായും ചികിത്സ ആവശ്യമാണ്‌. എത്രയും പെട്ടെന്ന്‌ കുഞ്ഞിനെ ഡോക്‌ടറുടെ അടുത്ത്‌ എത്തിക്കുകയും,കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം. രക്‌ത പരിശോധനയിലൂടെ അണുവിനെ കണ്ടെത്തി,ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌.

കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളും കുഞ്ഞിന്‌ ഉണ്ടാകാം. പഠനവൈകല്യം, അപസ്‌മാരം, ശാരീരിക മാനസിക വൈകല്യങ്ങള്‍, പ്രവര്‍ത്തനക്ഷമത കുറയുക എന്നിങ്ങനെ അംഗവൈകല്യം വരെ കുഞ്ഞിന്‌ സംഭവിക്കാം.

എന്താണ്‌ പൂപ്പല്‍ബാധ? ഇത്‌ കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?

ഇത്‌ കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ്‌. കുഞ്ഞിന്റെ നാവിലും വായ്‌ക്കകത്തുമാണ്‌ ഇത്‌ കണ്ടുവരുന്നത്‌. ഫംഗസുകളാണ്‌ പൂപ്പല്‍ബാധയ്‌ക്കു കാരണം. ശുചിത്വക്കുറവ്‌, കുപ്പിപ്പാല്‍ നല്‍കുമ്പോള്‍ വരുന്ന ശുചിത്വമില്ലായ്‌മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്‌.

വായ്‌ക്കകത്ത്‌ പുരട്ടാന്‍ ആന്റി ഫംഗല്‍ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുന്നത്‌്. കുഞ്ഞ്‌ പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്‌തനത്തിലേക്കും ഇത്‌ ബാധിക്കാം. അതിനാല്‍ അമ്മയുടെ സ്‌തനങ്ങളില്‍ ആന്റി ഫംഗല്‍ മരുന്നു പുരട്ടണം. കുഞ്ഞിന്‌ വീണ്ടും പൂപ്പല്‍ബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്‌.

സന്നി ഭയപ്പെടേണ്ട അവസ്‌ഥയാണോ?ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ ഇത്‌?

സന്നി പല കാരണങ്ങള്‍കൊണ്ട്‌ വരാം. ഇത്‌ ഒരു രോഗ ലക്ഷണമാണ്‌. നവജാത ശിശുക്കളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട്‌ അവസ്‌ഥകളാണ്‌ ഹൈപ്പോ ഗ്ലൈസീമിയായും,ഹൈപ്പോ കാല്‍സീമിയയും.

കുഞ്ഞുങ്ങളില്‍ പഞ്ചസാരയോ കാല്‍സ്യമോ കുറഞ്ഞുപോകുന്ന അവസ്‌ഥയാണിത്‌. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ പഞ്ചസാര കുറഞ്ഞു പോകാനുളള സാധ്യത കൂടുതലാണ്‌. അവ കൂടുന്നതിനുളള ചികിത്സയാണ്‌ ഇത്തരം സാഹചര്യത്തില്‍ കുട്ടിക്കു നല്‍കുന്നത്‌.

ഗര്‍ഭാവസ്‌ഥയില്‍ അമ്മയ്‌ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുഞ്ഞിന്‌ ഹൈപ്പോ ഗ്ലൈസീമിയയ്‌ക്കും ഹൈപ്പോ കാല്‍സീമിയയ്‌ക്കും സാധ്യതയുണ്ട്‌.

ജനിക്കുമ്പോഴേ ശ്വാസം എടുക്കാന്‍ വൈകുക, തലയ്‌ക്കകത്ത്‌ ഉണ്ടാകുന്ന രക്‌തസ്രാവം ഇവയും സന്നിക്കു കാരണമാകാം. സന്നിയുടേതായ ലക്ഷണങ്ങളെല്ലാം ജനിച്ച ദിവസം മുതല്‍ കുഞ്ഞില്‍ പ്രകടമാകാം.

സന്നിയുടെ പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌? കുഞ്ഞിനു നല്‍കുന്ന ചികിത്സ എന്താണ്‌?

കൈയും കാലും കാരണമില്ലാതെ ചലിപ്പിക്കുക, നുണയുകയും ചവയ്‌ക്കുകയും ചെയ്യുക, വിറയല്‍, തുഴയുന്നതുപോലെ കൈകള്‍ ചലിപ്പിക്കുക, സൈക്കിള്‍ ചവിട്ടുന്നതുപോലുളള ചലനങ്ങള്‍ എന്നിവയെല്ലാം സന്നിയുടെ ലക്ഷണങ്ങളാണ്‌. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം.

പഞ്ചസാരയുടെ അളവ്‌ കൂടുന്നതിനുളള ചികിത്സയാണ്‌ കുഞ്ഞിനു ആദ്യമായി നല്‍കുന്നത്‌. ചിലപ്പോള്‍ അപസ്‌മാരത്തിനു നല്‍കുന്ന മരുന്നുകളും നല്‍കേണ്ടതായിവരും.

സന്നിയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ. സന്നിക്കു കാരണമായ അവസ്‌ഥകള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം.

കിടത്തിക്കൊണ്ട്‌ കുഞ്ഞിന്‌ പാല്‍ കൊടുക്കരുതെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

നിവര്‍ന്നിരുന്ന്‌ കുഞ്ഞിന്‌ പാലുകൊടുക്കുന്നതാണ്‌ ഉത്തമം. കിടത്തി പാല്‍ കൊടുക്കുമ്പോള്‍ വിക്കാനുളള സാധ്യത കൂടുതലാണ്‌. ചെവിക്കും മൂക്കിനും ഇടയ്‌ക്കുളള സ്‌ഥലത്ത്‌ പാല്‍ വിക്കി കയറി അണുബാധയ്‌ക്കു കാരണമാകാം. ഇത്‌ കുഞ്ഞിന്‌ ചെവിവേദനയുണ്ടാക്കാം.

വായ്‌ക്കകത്തുകൂടി തന്നെയാണ്‌ പാല്‍ വിക്കി ചെവിക്കും മൂക്കിനും ഇടയ്‌ക്കുളള ട്യൂബില്‍ എത്തുന്നത്‌. കിടത്തി പാല്‍ കൊടുക്കുമ്പോള്‍ അമ്മയ്‌ക്ക് ഇത്‌ അറിയാന്‍ കഴിയുന്നില്ല. പാല്‍ വിക്കുന്നത്‌ ന്യുമോണിയക്കും കാരണമാകും.

മുലപ്പാലിന്‌ പ്രതിരോധശക്‌തി കൂടുതലാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

മുലപ്പാല്‍ നല്ലൊരു പ്രതിരോധകം കൂടിയാണ്‌. കുഞ്ഞിന്റെ ശരീരത്തു പ്രവേശിക്കുന്ന പല രോഗാണുക്കളെയും പ്രതിരോധിക്കുന്നതിനുളള ഘടകങ്ങള്‍ മുലപ്പാലില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. അതിനാല്‍ കുഞ്ഞിന്‌ നിര്‍ബന്ധമായും മുലപ്പാല്‍ കൊടുത്തിരിക്കണം.

ഒരു മുലയിലെ പാല്‍ പൂര്‍ണമായും കൊടുത്തു തീര്‍ത്തശേഷം മാത്രമേ അടുത്തതിലേ കൊടുക്കാവൂ. കാരണം കൊഴുപ്പും പോഷകപ്രദമായ മറ്റു പല ഘടകങ്ങളും അവസാനമായിരിക്കും അടങ്ങിയിരിക്കുന്നത്‌. മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ ഡോക്‌ടറോടു ചോദിച്ചു മനസിലാക്കാവുന്നതാണ്‌.

അമ്മ കഴിക്കുന്ന മരുന്നുകളുടെ ഫലമായി കുഞ്ഞിന്‌ മുച്ചുണ്ട്‌ ഉണ്ടാകുമോ? നവജാത ശിശുക്കള്‍ക്ക്‌ ശസ്‌ത്രക്രിയ ചെയ്യാമോ?

ഗര്‍ഭകാലത്ത്‌ കഴിക്കുന്ന ചില മരുന്നുകള്‍ മുച്ചുണ്ടിന്‌ കാരണമാകാം. പ്രധാനമായും അപസ്‌മാരത്തിനു കഴിക്കുന്ന ചില മരുന്നുകള്‍. കുഞ്ഞിന്റെ ചുണ്ടില്‍ ജന്മനാല്‍ കാണപ്പെടുന്ന വിടവിനെയാണ്‌ മുച്ചുണ്ടെന്ന്‌ പറയുന്നത്‌.

ശസ്‌ത്രക്രിയയിലൂടെ ഇത്‌ പൂര്‍ണമായും സുഖപ്പെടുത്താം. കുഞ്ഞിന്‌ അഞ്ച്‌ കിലോ തൂക്കമാകുമ്പോഴാണ്‌ ചുണ്ടിനുള്ള ശസ്‌ത്രക്രിയ ചെയ്യുന്നത്‌. പത്ത്‌ കിലോ തൂക്കമുളളപ്പോള്‍ അണ്ണാക്കിനുളള ശസ്‌ത്രക്രിയ ചെയ്യാം.

കടപ്പാട്‌:

ഡോ. സുരേഷ്‌ എസ്‌. വടക്കേടം
ഡോ: ഡാര്‍ലി എസ്‌. മാമ്മന്‍

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌
മെഡിക്കല്‍ കോളജ്‌, കോട്ടയം

തലവേദന ചോദ്യങ്ങളും ഉത്തരങ്ങളും

 

തുടര്‍ച്ചയായ ബസ്‌യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സാധാരണ മൈഗ്രേന്‍ രോഗികള്‍ക്ക്‌ മാത്രമാണ്‌ അനുഭവപ്പെടുന്നത്‌. 'മോഷന്‍ സിക്‌നസ്‌' ആണ്‌ ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്‌.

ഇതോടനുബന്ധിച്ച്‌ ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്‍ന്ന്‌ തലവേദനയും ഉണ്ടാകുന്നു.

പനിവന്നാല്‍

1. പനിയോടു കൂടിയ തലവേദന ഉണ്ടാകുന്നത്‌ സാധാരണമാണ്‌. എന്താണ്‌ ഇതിനു കാരണം. ഇവ തമ്മിലുള്ള ബന്ധമെന്താണ്‌?

തലവേദന രണ്ടുവിധമുണ്ട്‌. ഇന്റര്‍നാഷണല്‍ ഹെഡ്‌എയ്‌ക് സൊസൈറ്റി (ഐ.എച്ച്‌.എസ്‌) യുടെ നിര്‍വചനപ്രകാരം തലവേദന പ്രൈമറിയും സെക്കന്ററിയുമുണ്ട്‌.

പ്രൈമറി തലവേദനയില്‍ മൈഗ്രേന്‍, ടെന്‍ഷന്‍ ടൈപ്പ്‌ തലവേദന, ക്ലസ്‌റ്റര്‍ ഹെഡ്‌എയ്‌ക് എന്നിവയാണ്‌. സെക്കന്ററി തലവേദന എടുത്തുപറയാവുന്ന പല കാരണങ്ങളാലാണ്‌ ഉണ്ടാകുന്നത്‌.

തലയ്‌ക്ക് ഏല്‍ക്കുന്ന ആഘാതം, തലയിലെ രക്‌തക്കുഴലുകളുടെ വൈകല്യം, ട്യൂമറുകള്‍, തലച്ചോറിനെ ബാധിക്കുന്ന അണുബാധ, സൈനുസൈറ്റിസ്‌, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയവയെല്ലാം തലവേദനയുണ്ടാക്കുന്നു.

പനിയുണ്ടാക്കുന്ന രോഗങ്ങളെല്ലാംതന്നെ സാധാരണ തലവേദന ഉണ്ടാക്കുന്നു. മെനിജൈറ്റിസ്‌, എന്‍സെഫാലൈറ്റിസ്‌ തുടങ്ങിയ മസ്‌തിഷ്‌ക്കത്തെ ബാധിക്കുന്ന അണുബാധ പനിയോടു കൂടി ശക്‌തമായ തലവേദനയുണ്ടാക്കുന്നു.

മദ്യംകഴിച്ചാല്‍

2. മദ്യം കഴിച്ചാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. എന്താണ്‌ ഇതിനു കാരണം.

പലതരം ഭക്ഷണപദാര്‍ഥങ്ങള്‍ തലവേദനയുണ്ടാകുന്നതിന്‌ കാരണമാകുന്നു. തലവേദനയുണ്ടാകുന്ന ഏകദേശം പത്തുശതമാനം പേരില്‍ വിവിധ ഭക്ഷണപാനീയങ്ങള്‍ തലവേദനയ്‌ക്ക് പ്രേരണാഘടക(ട്രിഗര്‍) മാകുന്നു.

വിവിധതരം മദ്യഇനങ്ങളില്‍ ചുവന്ന വൈനും ബിയറും സാധാരണമായി തലവേദനയെ ഉദ്ദീപിപ്പിക്കുന്നു. ഇത്‌ മൈഗ്രേന്‍ രോഗമുള്ളവരില്‍ കൂടുതലായി കാണുന്നു. മദ്യം കുടിക്കുമ്പോള്‍ തലയിലെ രക്‌തക്കുഴലുകള്‍ വികസിക്കുന്നതാണ്‌ ഇതിനു കാരണം.

ദീര്‍ഘദൂരയാത്ര

3. ദീര്‍ഘദൂരബസ്‌യാത്ര തലവേദനയ്‌ക്ക് കാരണമാകുന്നത്‌ എന്തുകൊണ്ടാണ്‌?

തുടര്‍ച്ചയായ ബസ്‌യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സാധാരണ മൈഗ്രേന്‍ രോഗികള്‍ക്ക്‌ മാത്രമാണ്‌ അനുഭവപ്പെടുന്നത്‌.

'മോഷന്‍ സിക്‌നസ്‌' ആണ്‌ ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്‌. ഇതോടനുബന്ധിച്ച്‌ ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്‍ന്ന്‌ തലവേദനയും ഉണ്ടാകുന്നു.

സമയം തെറ്റിയ ഭക്ഷണം

4. പതിവു സമയത്ത്‌ ഭക്ഷണം കഴിക്കാതിരുന്നാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. ഇതിനു കാരണമെന്താണ്‌?

ഭക്ഷണം ശരിയായ സമയത്ത്‌ കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറയാനിടയാകും. ഇതുകൂടാതെ അസിഡിറ്റിയും വര്‍ധിക്കുന്നു.

ഈ രണ്ടു കാരണങ്ങളും മൈഗ്രേന്‍ ഉദ്ദീപിപ്പിക്കുന്നു. വൈകിയാണെങ്കിലും ഭക്ഷണം കഴിച്ചാല്‍ തലവേദന പതുക്കെ കുറയുന്നതും കാണാം.

ചായയും കാപ്പിയും

5. കടുത്ത തലവേദനയുണ്ടാകുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാല്‍ ആശ്വസം ലഭിക്കുന്നതായി പറയുന്നവരുണ്ട്‌. ഇതിന്റെ ശാസ്‌ത്രീയ വശമെന്താണ്‌?

കാപ്പിയലടങ്ങിരിക്കുന്ന 'കഫീന്‍' എന്ന പദാര്‍ഥം മസ്‌തിഷ്‌കത്തിലെ രക്‌തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു.

ഇത്‌ തലച്ചോറിലെ 'അഡനോസിന്‍' സ്വീകരണികളെ തടസപ്പെടുത്തുന്നതു കൊണ്ടാണ്‌ സംഭവിക്കുന്നത്‌. ഈ പ്രക്രിയ വികസിച്ച രക്‌തക്കുഴലുകളെ സങ്കോചിപ്പിച്ചുകൊണ്ട്‌ തലവേദനയ്‌ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.

പക്ഷേ, ഇതൊരു ശാശ്വതപരിഹാരമായി കാണരുത്‌. ഇത്തരക്കാര്‍ തലവേദന മാറാനായി തുടരെ കാപ്പികുടിക്കുമ്പോള്‍ 'കഫീന്‍ അഡിക്ഷനു' സാധ്യതയുണ്ട്‌.

പകല്‍ സമയത്ത്‌ സിനിമ കണ്ടാല്‍

6. പകല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതായി ചിലര്‍ പറയാറുണ്ട്‌. ഇതിനു കാരണമെന്താണ്‌?

മൈഗ്രേന്‍ രോഗികളില്‍ തലവേദനയുണ്ടാകാന്‍ കാരണമായ എല്ലാ ഉദ്ദീപനങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അമിത പ്രകാശം, ശബ്‌ദം, അസാധാരണമായ ഗന്ധം, തിരക്കുകളോടുള്ള വൈമുഖ്യം, കാലാവസ്‌ഥയിലെ വ്യതിയാനം ഇവയെല്ലാം ഏതെങ്കിലും വിധത്തില്‍ ഓരോരുത്തരിലും തലവേദനയുണ്ടാക്കുന്നു.

കുരുമുളക്‌ അരച്ചിടുന്നത്‌

7. തലവേദനയുണ്ടാകുമ്പോള്‍ നെറ്റിയില്‍ കുരുമുളക്‌ അരച്ചിട്ടാല്‍ മതിയെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. ഇതില്‍ എന്ത്‌ ശാസ്‌ത്രീയതയാണുള്ളത്‌?

തലവേദനയ്‌ക്ക് കുരുമുളക്‌ അരച്ച്‌ പുരട്ടുന്നത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്‌. തലവേദനയുടെ ശക്‌തി കുറയുന്നതായും കണ്ടുവരുന്നു.

പനിക്കും ജലദോഷത്തിനും കുരുമുളക്‌ നല്ല ഔഷധമായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ അലോപതി മെഡിസിനില്‍ ശാസ്‌ത്രീയമായി ഇതിന്‌ വിശദീകരണം നല്‍കാന്‍ കഴിയില്ലെങ്കിലും ധമനികളെ സങ്കോചിപ്പിക്കുന്നതില്‍ കുരുമുളകിന്‌ പങ്കുണ്ടെന്ന്‌ അനുമാനിക്കാം.

ഫാനിന്റെ കാറ്റേറ്റാല്‍

8. ശീലമില്ലാത്തവര്‍ രാത്രിയില്‍ ഫാനിന്റെ കാറ്റേറ്റ്‌ കിടന്നാല്‍ പിറ്റേന്ന്‌ തലവേദനയ്‌ക്ക് കാരണമാകുമെന്ന്‌ പറയുന്നു. ഇതിനു കാരണമെന്താണ്‌?

സാധാരണമായി നമ്മുടെ നാഡീവ്യൂഹം പ്രകാശം, ശബ്‌ദം, സുഗന്ധം, കാലാവസ്‌ഥയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയോട്‌ പൊരുത്തപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

എന്നാല്‍ എപ്പോഴും ഈ പ്രതിഭാഗങ്ങള്‍ക്കു മുന്നില്‍ നാഡീവ്യൂഹം ജാഗരൂകമായിരിക്കും. മൈഗ്രേന്‍ സാധ്യതയുള്ളവരില്‍ നാഡീവ്യൂഹം അസാധാരണമായി ഊര്‍ജസ്വലമായിരിക്കും.

പാരിസ്‌ഥിതിക വ്യതിയാനങ്ങളായ കാലാവസ്‌ഥ, ഗന്ധം, വെളിച്ചം, കാറ്റ്‌ ഇവയെല്ലാം അസാധാരണങ്ങളായി അനുഭവപ്പെട്ടാല്‍ തലവേദനയ്‌ക്കും കാരണമാകും. അതുകൊണ്ടാണ്‌ ശീലമില്ലാത്തവര്‍ ഫാനിന്റെ കാറ്റേറ്റ്‌ കിടന്നാല്‍ തലവേദനയുണ്ടാകുന്നത്‌.

വേദനസംഹാരികള്‍

9. വേദന സംഹാരികള്‍പുരട്ടുമ്പോള്‍ തലവേദനയ്‌ക്ക് ആശ്വാസം ലഭിക്കാന്‍ കാരണമെന്താണ്‌?

വേദനസംഹാരികളെല്ലാം തന്നെ താല്‍ക്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളു. തലവേദനകളുടെ മൂലകാരണം വിവേചിച്ചറിഞ്ഞ്‌ ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ പ്രവര്‍ത്തനക്ഷമത കുറയ്‌ക്കുമ്പോള്‍ വീണ്ടും പ്രകടമാകും.

ചിലപ്പോള്‍ ശക്‌തമായ റീബൗണ്ട്‌ ഹെഡെയ്‌ക് ആദ്യം പ്രത്യക്ഷപ്പെടാം. തലവേദനയുണ്ടാകുമ്പോള്‍ തലച്ചോറിലെ സെറട്ടോണിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ്‌ കുറയുന്നു.

ശാശ്വതമായ പരിഹാരം ഈ പദാര്‍ഥത്തിന്റെ കുറവ്‌ തലച്ചോറില്‍ സന്തുലിതമാക്കുകതന്നെ.

മരുന്നുകളുടെ ഉപയോഗം

10. ചില മരുന്നുകള്‍ കഴിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുമെന്ന്‌ പറയുന്നത്‌ ശരിയാണോ?

ചിലമരുന്നുകളുടെ ഉപയോഗം തലവേദനയ്‌ക്ക് കാരണമാകാറുണ്ട്‌. ഹൃദ്രോഗത്തിനായി ഉപയോഗിക്കുന്ന 'നൈട്രേറ്റ്‌' ഔഷധങ്ങള്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കാം. ഒരു ഗുളിക കഴിച്ചാല്‍ ഏകദേശം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ രോഗിക്ക്‌ ശക്‌തമായ തലവേദന ഉണ്ടാകാം.

തലയിലെ രക്‌തക്കുഴലുകള്‍ വികസിക്കുന്നതു മൂലമാണ്‌ ഇതുണ്ടാകുന്നത്‌. തലയ്‌ക്ക് അമിതഭാരം, ചെറിയ തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതോടനുബദ്ധിച്ച്‌ ഉണ്ടാകാം.

വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന നൈട്രേറ്റ്‌ മരുന്നുകളാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ഇതിന്‌ പരിഹാരം സാവധാനം അലിഞ്ഞുചേരുന്ന നൈമട്രേറ്റ്‌ മിശ്രിതങ്ങള്‍ തന്നെ. ചിലപ്പോള്‍ മരുന്ന്‌ ഒട്ടും തന്നെ രോഗിക്ക്‌ പിടിച്ചില്ലെന്ന്‌ വരും.

അങ്ങനെയുണ്ടെങ്കില്‍ മരുന്ന്‌ നിര്‍ത്തുക തന്നെ വേണം. ഹൃദ്രോഗവിദഗ്‌ധനുമായി ചര്‍ച്ച ചെയ്‌തുവേണം ഇങ്ങനെ മരുന്ന്‌ നിര്‍ത്താന്‍. നൈട്രേറ്റുകള്‍ ഹൃദയധമനികളെ വികസിപ്പിച്ച്‌ രക്‌തസഞ്ചാരം സുഗമമാക്കുമ്പോഴാണ്‌ ആന്‍ജൈന കുറയുന്നത്‌.

അതുകൊണ്ടാണ്‌ ഹൃദ്രോഗികകളില്‍ ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഇതുകൂടാതെ എര്‍ഗോട്ടമിന്‍, ഈസ്‌ട്രോജന്‍ തുടങ്ങിയ പദാര്‍ഥങ്ങളടങ്ങുന്ന ഔഷധങ്ങളും മറ്റു വേദന സംഹാരികളുടെ അമിത ഉപയോഗവും തലവേദനയ്‌ക്കു കാരണമാകാറുണ്ട്‌.

നിറങ്ങളും തലവേദനയും

11. പ്രത്യേക നിറങ്ങള്‍ തലവേദനയുണ്ടാക്കുന്നതായി പറയുന്നു. ഇതു ശരിയാണോ? ഇതിനു കാരണമെന്താണ്‌?

മൈഗ്രേന്‍ രോഗികളുടെ നാഡീവ്യൂഹത്തിന്റെ സൂഷ്‌മസംവേദനശക്‌തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്‌. ഇതുമൂലം അവരുടെ നാഡീവ്യൂഹത്തില്‍, ചുറ്റുപാടുമുള്ള എന്തു മാറ്റങ്ങളും മറ്റുള്ളവരേക്കാള്‍ വേഗത്തിലും തീവ്രതയിലും പ്രതിഫലിക്കുന്നു.

ഇത്‌ നാഡീവ്യൂഹത്തിന്‌ അമിത ജോലിഭാരം നല്‍കുന്നു. പെട്ടെന്ന്‌ മാറി മറിയുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍, (സിനിമാ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകകയും മസ്‌തിഷ്‌കത്തില്‍ നിന്ന്‌ വിശ്രമിക്കാനുള്ള നിര്‍ദേശങ്ങള്‍ തടയുകയും ചെയ്യുന്നു.

ഇത്‌ അസ്വസ്‌ഥതകള്‍ക്ക്‌ കാരണമാകുന്നു. അവസാനം രക്‌തക്കുഴലുകള്‍ വിങ്ങുകയും തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.

തുടര്‍ച്ചയായ വായന

12. ദീര്‍ഘനേരമിരുന്നു വായിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുന്നത്‌എന്തുകൊണ്ടാണ്‌?

തുടര്‍ച്ചയായി വായിക്കുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന അമിത ജോലിഭാരം തലവേദനയ്‌ക്ക് കാരണമാകുന്നു. വായന കണ്ണുകള്‍ക്ക്‌ ആയാസമുണ്ടാക്കുന്നു. കൂടാതെ ചലനങ്ങളില്ലാതെ ഒരേനിലയില്‍ ഇരുന്ന്‌ വായിക്കുമ്പോള്‍ കഴുത്തിലെ മാംസപേശികള്‍ക്കും സംഘര്‍ഷമുണ്ടാകുന്നു.

അവ വരിഞ്ഞു മുറുകുന്നു. ഈ രണ്ടു പ്രതിഭാസങ്ങളും തലവേദനയ്‌ക്ക് കാരണമാകുന്നു. വായിക്കുമ്പോള്‍ ഇടവേളകളുണ്ടാക്കി മുറ്റത്തും മുറിയിലും അല്‍പ്പനേരംനടക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും വായനെത്തുടര്‍ന്ന്‌ തലവേദനയുണ്ടാകാതിരിക്കാന്‍ സഹായിക്കും.

പ്രാണവായുവിന്റെ അഭാവം തലവേദനയുണ്ടാകുന്നതിന്റെ സുപ്രധാന കാരണമാണെന്നോര്‍ക്കണം. അതുകൊണ്ട്‌ മലിനമല്ലാത്ത പ്രദേശത്തും ശുദ്ധവായു ശ്വസിച്ചു നടക്കുന്നതും ഏറെ ആശ്വാസം നല്‍കും.

പെര്‍ഫ്യൂമുകളുടെ ഉപയോഗം

13. പെര്‍ഫ്യൂമുകളുടേതു ഉള്‍പ്പെടെ ചില പ്രത്യേകതരം ഗന്ധം തലവേദനയുണ്ടാക്കുന്നു. ഇതിനു കാരണമെന്താണ്‌?

അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങള്‍ തലവേദനയ്‌ക്ക് ഉദ്ദീപനഘടകങ്ങളാണ്‌. പല തരത്തിലുള്ള രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പെര്‍ഫ്യൂമുകള്‍.

അവ നാഡീവ്യൂഹത്തിന്റെ സംവേദനശക്‌തിയെ തകിടം മറിക്കുന്നു. കടുത്ത മണങ്ങള്‍ അങ്ങനെ ചിലരില്‍ മൈഗ്രേന്‍ ഉണ്ടാക്കുന്നു. തലയിലെ രക്‌തക്കുഴലുകളുടെ വികസനവും വീക്കവും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

കണ്ണില്‍ ഇരുട്ടു കയറുന്നു

14. കടുത്ത തലവേദനയോടു കൂടി കണ്ണില്‍ ഇരുട്ടു കയറുന്നതും കാഴ്‌ച താല്‍ക്കാലികമായി നഷ്‌ടപ്പെടുന്നതും എന്തുകൊണ്ടാണ്‌?

തലവേദനയ്‌ക്ക് മുമ്പുണ്ടാകുന്ന പൂര്‍വ ലക്ഷണമാണിത്‌. ഇതിനെ 'ഓറ' എന്നു പറയുന്നു. ഇത്‌ ഏതാനും മിനിട്ടുകളില്‍ തുടങ്ങി ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നു.

മൈഗ്രേന്‍ രോഗികള്‍ക്കും ഓറ ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ഇതില്‍ പ്രധാന ഓറയാണ്‌ കാഴ്‌ചയ്‌ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍. കാഴ്‌ച മങ്ങുക, പതറിപോവുക ഇവയൊക്കെ ഓറയുടെ പ്രത്യേകതകളാണ്‌.

ഓറ തുടങ്ങി ഒരു മണിക്കൂറാകുമ്പേള്‍ ശക്‌തമായ തലവേദനയുണ്ടാകുന്നു. മറ്റ്‌ ഓറകള്‍, കൈവിരലിലെ തരിപ്പ്‌, ചുണ്ടുകളില്‍ അസ്വസ്‌ഥത തുടങ്ങിയവയാണ്‌. തലച്ചോറിലെ ഒരു ഭാഗത്തേക്ക്‌ രക്‌തപ്രവാഹം കുറയുന്നതാണ്‌ ഓറയ്‌ക്കു പിന്നില്‍.

മധുരം കഴിച്ചാല്‍

15. മധുരം കൂടുതലടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുന്നത്‌ എന്തുകൊണ്ടാണ്‌?

വിവിധതരം ചോക്‌ലേറ്റുകള്‍ തലവേദനയുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കൂടാതെ മധുരമുള്ള മറ്റു പദാര്‍ഥങ്ങളും ചിലയവസരങ്ങളില്‍ തലവേദനയ്‌ക്ക് കാരണമാകുന്നു.

മധുര ഭക്ഷണത്തോടുള്ള ആര്‍ത്തി മൈഗ്രേന്‍ കോംപ്ലക്‌സിന്റെ ഒരു പ്രോഡ്രോമാണ്‌.

കാഴ്‌ചത്തകരാര്‍ പ്രത്യേക ചോദ്യോത്തരം

 

കണ്ണിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. കാഴ്‌ചയും കണ്ണുകളുമായി ബന്ധപ്പെട്ട്‌ നിത്യജീവിതത്തില്‍ സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്‌. സാധാരണ ഉണ്ടാകാവുന്ന 30 ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടിയുമാണ്‌ ചുവടെ.

1. കണ്ണില്‍ നേരിട്ട്‌ സൂര്യപ്രകാശമേറ്റാല്‍ കാഴ്‌ച നഷ്‌ടപ്പെടുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണ്‌ കാഴ്‌ച ഇത്തരത്തില്‍ നഷ്‌ടപ്പെടുന്നത്‌?

സൂര്യനുനേരെ നോക്കിയെന്നു കരുതി കാഴ്‌ച നഷ്‌ടപ്പെടില്ല. എന്നാല്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കൂടുതലുള്ള സൂര്യഗ്രഹണസമയത്ത്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ സൂര്യനെ നോക്കിയാല്‍ കാഴ്‌ച നഷ്‌ടപ്പെട്ടെന്നു വരാം.

അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കണ്ണിലെ റെറ്റിനയെ പൊള്ളലേല്‍പ്പിക്കുന്നു. ഇതിന്റെ ഫലമായി കാഴ്‌ച നഷ്‌ടപ്പെടുന്നു. അതിനാലാണ്‌ സൂര്യഗ്രഹണസമയത്ത്‌ പ്രത്യേകതരം കണ്ണടകൂടാതെ സൂര്യനെ നോക്കരുത്‌ എന്നു പറയുന്നത്‌.

2. ചെങ്കണ്ണ്‌ രോഗിയുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരാന്‍ സാധ്യതയുണ്ടോ?

ചെങ്കണ്ണ്‌ രോഗമുള്ള രോഗിയുടെ കണ്ണില്‍ നോക്കിയെന്നു കരുതി രോഗം മറ്റൊരാളിലേക്ക്‌ പകരില്ല. നാട്ടിന്‍പുറങ്ങളില്‍ ഇത്തരത്തിലുള്ള വിശ്വാസം ഉപ്പോഴുമുണ്ട്‌. സ്‌പര്‍ശനത്തിലൂടെ മാത്രമേ ചെങ്കണ്ണ്‌ രോഗം പകരുകയുള്ളൂ.

രോഗി ഉപയോഗിച് ടവച്ചല്‍, തോര്‍ത്ത്‌, സോപ്പ്‌, തലയിണ മുതലായവയിലൂടെ രോഗം വളരെ വേഗത്തില്‍ പകരും. രോഗാണുക്കള്‍ ഇവയില്‍ പറ്റിപ്പിടിക്കുന്നു.

അതേസമയം രോഗിയോട്‌ വളരെ ചേര്‍ന്നുനിന്ന്‌ സംസാരിച്ചാല്‍ വായുവിലൂടെ രോഗാണുക്കള്‍ മറ്റൊരാളുടെ ശരീരത്തില്‍ കടന്നെന്നുവരാം.

3. തുളസിയില, നന്ത്യാര്‍വട്ടപ്പൂവ്‌ മുതലായവ കണ്ണില്‍ പിഴിയുന്നതില്‍ തെറ്റുണ്ടോ?

തുളസിയിലയും നന്ത്യാര്‍വട്ടവുമൊക്കെ കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്നത്‌ ഏതെങ്കിലും വിധത്തില്‍ നല്ലതാണെന്ന്‌ അലോപ്പതിയില്‍ തെളിഞ്ഞിട്ടില്ല.

കണ്ണില്‍ പുറമേനിന്നുള്ള വസ്‌തു പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന അസ്വസ്‌ഥതകള്‍ മാത്രമാവും ഫലം. തുളസിനീരും നന്ത്യാര്‍വട്ടവും പിഴിഞ്ഞൊഴിക്കുമ്പോള്‍ കണ്ണില്‍ സ്വാഭാവികമായി കണ്ണുനീര്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ഇവ പിഴിയുന്നതുകൊണ്ട്‌ കണ്ണില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌.

4. മുലപ്പാല്‍ കണ്ണില്‍ ഒഴിക്കുന്നത്‌ കാഴ്‌ചയെ സഹായിക്കുമെന്നും കണ്ണിന്‌ കുളിര്‍മകിട്ടുമെന്നും കേട്ടിട്ടുണ്ട്‌. ഇതിന്‌ ശാസ്‌ത്രീയ അടിസ്‌ഥാനമുണ്ടോ?

മുലപ്പാല്‍ കാഴ്‌ചയെ സഹായിക്കുമെന്നും കണ്ണില്‍ കുളിര്‍മതരുമെന്നും ശാസ്‌ത്രീയമായി തെളിഞ്ഞിട്ടില്ല. എന്നാല്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ കണ്ണിന്‌ ഗുണം ചെയ്യാം. മുലപ്പാലില്‍ മറ്റ്‌ വിഷാംശങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കണ്ണില്‍ ഒഴിക്കുന്നതുകൊണ്ട്‌ തെറ്റില്ല.

5. കണ്ണിന്‌ പൊള്ളലേറ്റാല്‍ എന്തുചെയ്യണം?

കണ്ണില്‍ പൊള്ളലേറ്റുള്ള അപകടം സാധാരണമാണ്‌. പടക്കനിര്‍മ്മാണം, വെല്‍ഡിംഗ്‌ തുടങ്ങിയ ജോലിയിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ്‌ കണ്ണിന്‌ പൊള്ളലേറ്റുള്ള അപകടത്തിന്‌ സാധ്യത.

കണ്ണിന്‌ പൊള്ളലേറ്റാല്‍ ഉടന്‍തന്നെ കണ്ണ്‌ നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകണം. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്‌ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.

6. ആസിഡ്‌പോലുള്ള ലായനികള്‍ കണ്ണില്‍ വീണാല്‍ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെടുമോ? പ്രഥമ ശുശ്രൂഷ എങ്ങനെയാവണം?

നേര്‍പ്പിച്ച ആസിഡ്‌ കണ്ണില്‍ വീണാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ നേര്‍പ്പിക്കാത്ത ആസിഡ്‌ കണ്ണില്‍ വീണാല്‍ കൃഷ്‌ണമണിക്ക്‌ പൊള്ളലേല്‍ക്കുകയും കാഴ്‌ച നഷ്‌ടമാവുകയും ചെയ്യും.

ആസിഡിനേക്കാള്‍ മാരകം ആല്‍ക്കലികളാണ്‌. ചുണ്ണാമ്പ്‌, കുമ്മായം മുതലായവ കണ്ണില്‍ വീണുള്ള പൊള്ളല്‍ താരതമ്യേന ഗുരുതരമാവും. കണ്ണ്‌ ശുദ്ധവെള്ളത്തില്‍ നന്നായി കഴുകുക തന്നെയാണ്‌ ആദ്യം ചെയേ്േണ്ടത്‌. എത്രയും വേഗം ഡോക്‌ടറുടെ സഹായം തേടണം.

7. കണ്‍കുരു ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? കണ്‍കുരുവിന്‌ ചികിത്സ ലഭ്യമാണോ?

കണ്‍പോളയില്‍ വേദനയും ചുവപ്പും വീക്കവുമാണ്‌ കണ്‍കുരുവിന്റെ പ്രത്യേകത. കണ്‍പോളയില്‍ ഉണ്ടാകുന്ന പ്രത്യേകതരം ഇന്‍ഫെക്ഷനാണ്‌ പ്രധാന കാരണം.

കണ്‍പോളയിലെ മെയ്‌ബോമിയന്‍ ഗ്രന്ഥിക്ക്‌ അണുബാധയുണ്ടാകുന്നതുമൂലമോ, ഈ ഗ്രന്ഥിയുടെ വായ്‌ഭാഗത്ത്‌ തടസമുണ്ടായി ഉള്ളിലെ ദ്രവം പുറത്ത്‌ കല്ലിച്ചുപോകുന്നതിനാലോ ആണ്‌ കണ്‍കുരു ഉണ്ടാകുന്നത്‌.

കണ്‍കുരു ഏതു പ്രായക്കാരിലും കണ്ടെന്നുവരാം. മുതിര്‍ന്നവരില്‍ കണ്‍കുരു പ്രമേഹത്തിന്റെ ലക്ഷണമായും കണ്ടുവരുന്നു. എല്ലാ കണ്‍കുരുവിനും വേദനയുണ്ടാവില്ല. ഇത്‌ ചികിത്സിച്ചു മാറ്റാനാകും.

8. കണ്‍പോളയ്‌ക്ക് ചുറ്റും കണ്‍പീലി സ്‌ഥിതിചെയ്യുന്ന ഭാഗം രക്‌തം നിറഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊരു രോഗമാണോ?

ബ്ലഫറൈറ്റിസ്‌ എന്ന രോഗമാണിത്‌. കണ്‍പീലിയുടെ അരികുകളിലുണ്ടാകുന്ന ഒരുതരം അണുബാധയാണിത്‌. താരനാണ്‌ ബ്ലഫറൈറ്റിസ്‌ ഉണ്ടാകാന്‍ പ്രധാനകാരണം. ഈ രോഗത്തിന്‌ ചികിത്സയുണ്ട്‌.

9. കണ്ണിന്‌ പ്രത്യേക അസുഖങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ കണ്ണട വയ്‌ക്കുന്നതില്‍ കുഴപ്പമുണ്ടോ? ഏതു തരത്തിലുള്ള കണ്ണടയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌?

കണ്ണിന്‌ പ്രത്യേക അസുഖമില്ലാത്തവര്‍ക്കും കണ്ണട വയ്‌ക്കുന്നതില്‍ തെറ്റില്ല. ആര്‍ക്കും ഉപയോഗിക്കാം. അള്‍ട്രാവയലറ്‌ സംരക്ഷണംകൂടിയുണ്ടായാല്‍ കൂടുതല്‍ നന്ന്‌. നേത്രസുരക്ഷയ്‌ക്ക് കണ്ണട ഉപയോഗിക്കാം.

എന്നാല്‍ കണ്ണട തെരഞ്ഞെടുക്കുമ്പോള്‍ പവര്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. കണ്ണടയുടെ ആവശ്യമുള്ള രോഗമുണ്ടെങ്കില്‍ അതിനനുയോജ്യമായ പവറുള്ള കണ്ണടവേണം തെരഞ്ഞെടുക്കാന്‍.

10. വെയില്‍ കൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത്‌ കാഴ്‌ചയുടെ തകരാറാണോ? കണ്ണും തലവേദനയും തമ്മില്‍ എന്താണ്‌ ബന്ധം?

കണ്ണട വയ്‌ക്കേണ്ട തകരാര്‍ ഉള്ളവര്‍ കണ്ണട ഉപയോഗിക്കാതിരുന്നാല്‍ തലവേദനയുണ്ടാവും. അതിനാല്‍ വെയിലത്ത്‌ നടക്കുമ്പോള്‍ പതിവായി തലവേദനയുള്ളവര്‍ ഉടന്‍ ഒരു നേത്രരോഗ വിദഗ്‌ധനെ കണ്ട്‌ പരിശോധിപ്പിക്കണം.

അനുയോജ്യമായ കണ്ണട തെരഞ്ഞെടുത്ത്‌ ഉപയോഗിച്ചാല്‍ തലവേദന ഒഴിവാക്കാം. തലവേദനയ്‌ക്ക് കണ്ണ്‌ മാത്രമല്ല, നിരവധി കാരണങ്ങള്‍ ഉണ്ട്‌.

11. കോണ്‍ടാക്‌ട് ലെന്‍സ്‌ ധരിച്ച്‌ ഉറങ്ങുന്നത്‌ കണ്ണിനോ ലെന്‍സിനോ ദോഷമാണോ?

കോണ്‍ടാക്‌ട് ലെന്‍സ്‌ ധരിച്ചുകൊണ്ട്‌ ഉറങ്ങരുത്‌. കൃഷ്‌ണമണിക്കുള്ള ഓക്‌സിജനേഷന്‍ കുറയാന്‍ ഇത്‌ കാരണമാകും. ഇത്‌ കണ്ണില്‍ നീര്‍ക്കെട്ട്‌ ഉണ്ടാക്കി കടുത്തവേദനയും ചുവപ്പും ചിലപ്പോള്‍ കാഴ്‌ചത്തകരാര്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ഉറങ്ങാന്‍ പോകുംമുമ്പ്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ എടുത്തുമാറ്റണം.

12. കണ്ണില്‍ സദാ വെള്ളം നിറയുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ രോഗമാണോ? പരിഹാരമുണ്ടോ?

കണ്ണുനീര്‍ മൂക്കിലേക്ക്‌ പ്രവഹിക്കുന്ന കുഴല്‍ തടസമുണ്ടാകുന്നതാണ്‌ ഇതിനു കാരണം. ഗുരുതരമായ രോഗമല്ല. ചെറിയൊരു ഓപ്പറേഷന്‍കൊണ്ട്‌ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

13. തിമിരശസ്‌ത്രക്രിയയ്‌ക്കുശേഷം കാഴ്‌ച വീണ്ടും മങ്ങാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്‌?

തിമിരശസ്‌ത്രക്രിയയ്‌ക്കുശേഷവും കാഴ്‌ച മങ്ങാനുള്ള സാധ്യതയുണ്ട്‌. മാറ്റിവയ്‌ക്കുന്ന ലെന്‍സിനു പിന്നില്‍ തടിപ്പുണ്ടാകുന്നതാണ്‌ ഇങ്ങനെ സംഭവിക്കാന്‍ കാരണം. ഇതിനെ ആഫ്‌ടര്‍ കാറ്ററാക്‌ട് എന്നു പറയുന്നു. ലേസര്‍ ചികിത്സയിലൂടെ ഇതു പരിഹരിക്കാനാകും.

14. കണ്ണുകള്‍ തിരുമ്മരുത്‌ എന്നു പറഞ്ഞുകേട്ടിട്ടുണ്ട്‌. കണ്ണ്‌ തിരുമ്മിയാല്‍ കണ്ണിനെന്താണ്‌ പ്രശ്‌നം?

കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും അന്യവസ്‌തുക്കള്‍ കണ്ണില്‍ പോകുമ്പോഴും പലരും കണ്ണ്‌ ശക്‌തിയായി തിരുമ്മും. കണ്ണ്‌ തിരുമ്മുന്നത്‌ നല്ലതല്ല. അത്‌ കണ്ണിന്‌ ദോഷമാണ്‌.

ശക്‌തിയായി കണ്ണ്‌ തിരുമ്മുമ്പോള്‍ കൃഷ്‌ണമണിയില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കണ്ണില്‍ അസ്വസ്‌ഥതകള്‍ തോന്നുമ്പോള്‍ നല്ല വെള്ളത്തില്‍ പലവട്ടം കണ്ണുകള്‍ കഴുകുകയാണ്‌ വേണ്ടത്‌.

15. കണ്ണിനുചുറ്റും ഇരുണ്ടിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?

കണ്ണിനുചുറ്റും കറുത്തവലയം സാധാരണ ആളുകളില്‍ കണ്ടുവരുന്നുണ്ട്‌. ഇത്‌ ഒരു രോഗമല്ല. സ്‌ത്രീകളില്‍ ഇതൊരു സൗന്ദര്യപ്രശ്‌നം കൂടിയാണ്‌. ഈ കറുപ്പുനിറം മാറാന്‍ പ്രത്യേക ചികിത്സ ലഭ്യമല്ല.

ബ്യൂട്ടിപാര്‍ലറുകളിലും മറ്റും കറുപ്പ്‌ നിറം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ ഉണ്ടായേക്കാം. എന്നാല്‍ കണ്ണിനുചുറ്റുമുള്ള കറുത്തവലയം ചിലപ്പോള്‍ രോഗലക്ഷണമായും കണ്ടെന്നുവരും. കരളിന്‌ തകരാര്‍ ഉള്ളവര്‍ക്ക്‌ ഇത്തരത്തില്‍ കറുപ്പുവലയം ഉണ്ടാകാറുണ്ട്‌.

ശാരീരിക അസ്വസ്‌ഥതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഡോക്‌ടറുടെ പരിശോധന ആവശ്യമാണ്‌. പ്രായാധിക്യംകൊണ്ട്‌ കണ്ണിനുചുറ്റും കറുത്തപാട്‌ ഉണ്ടാകാറുണ്ട്‌. ഇത്‌ സ്വാഭാവികമാണ്‌.

16. അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞപോലെ കണ്ണ്‌ കൂടെക്കൂടെ കഴുകുന്നത്‌ നന്നല്ലെന്നു കേള്‍ക്കുന്നു. എന്തുകൊണ്ടാണിത്‌?

കണ്ണ്‌ കൂടെക്കൂടെ കഴുകുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതുതന്നെ. പൊടിയും പുകയും നിറയുന്ന നമ്മുടെ കാലാവസ്‌ഥയില്‍, അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പൊടി കണ്ണില്‍ അടിഞ്ഞുകൂടി കണ്ണില്‍ അണുബാധ ഉണ്ടാകാനുളള സാധ്യത ഇല്ലാതാകും.

17. സയോപ്‌ടിക്‌സ് ചികിത്സ എന്നാല്‍ എന്താണ്‌? ഇത്‌ ഏതു രോഗത്തിന്‌ പ്രതിവിധിയായാണ്‌?

കണ്ണാടി ആവശ്യമുള്ള നേത്രരോഗങ്ങളില്‍, കണ്ണാടി ഒഴിവാക്കാനായി നടത്തുന്ന ലേസര്‍ ചികിത്സയാണ്‌ ബയോപ്‌ടിക്‌.

18. വെള്ളെഴുത്ത്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? ഇതു വരാതിരിക്കാന്‍ എന്തു ചെയ്യണം?

പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന നേത്രരോഗമാണ്‌ വെള്ളെഴുത്ത്‌. പ്രായമാകുന്തോറും കണ്ണിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ്‌ രോഗകാരണം.

വെള്ളെഴുത്തിന്‌ കണ്ണാടി ഉപയോഗിക്കുക മാത്രമാണ്‌ പ്രതിവിധി. നാല്‍പ്പതു വയസിനുശേഷമാണ്‌ വെള്ളെഴുത്ത്‌ കണ്ടുവരുന്നത്‌. എന്നാല്‍ സ്‌ത്രീകളില്‍ ഈ പ്രായത്തിന്‌ മുമ്പുതന്നെ വെള്ളെഴുത്ത്‌ ബാധിക്കാം.

19. ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച വെള്ളത്തില്‍ കണ്ണ്‌ കഴുകിയാല്‍ കണ്ണിന്‌ ദോഷമുണ്ടോ?

ഫ്രിഡ്‌ജില്‍ തണുപ്പിച്ച വെള്ളം ഉപയോഗിച്ച്‌ കണ്ണു കഴുകുന്നതുകൊണ്ട്‌ കുഴപ്പമില്ല. ചൂട്‌ അധികമുള്ള സമയത്ത്‌ തണുത്തവെള്ളത്തില്‍ കണ്ണ്‌ കഴുകുമ്പോള്‍ കണ്ണിന്‌ കുളിര്‍മ്മ ലഭിക്കുന്നു.

എന്നാല്‍ മുമ്പു പറഞ്ഞതുപോലെ അണുബാധയുണ്ടായാല്‍ ഇളംചൂടുവെള്ളത്തില്‍ കണ്ണ്‌ കഴുകുന്നതാണ്‌ ഉത്തമം.

20. കണ്‍മഷി ഉപയോഗിച്ച്‌ കണ്ണെഴുതുന്നത്‌ നല്ലതല്ലെന്ന്‌ ചിലര്‍ പറയുന്നു. കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

ചികിത്സ ആവശ്യത്തിനല്ലാതെ കണ്ണില്‍ അന്യവസ്‌തുക്കള്‍ പുരട്ടുന്നത്‌ നല്ലതല്ല. അതിനാല്‍ കണ്‍മഷി എഴുതുന്നത്‌ നന്നല്ല. കണ്ണില്‍ അണുബാധയുണ്ടാകാന്‍ ഇത്‌ ഇടയാകുന്നു.

21. ചിലപ്പോള്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നു. എന്തുകൊണ്ടാണിത്‌. ഇതിന്‌ ചികിത്സയുണ്ടോ? ഇതു പൂര്‍ണമായും മാറ്റാനാകുമോ?

ദൃശ്യങ്ങളെ രണ്ടായി കാണുന്നതിന്‌ പല കാരണങ്ങളുണ്ട്‌. ഇത്തരത്തില്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നതിനെ Diplopia എന്നു പറയുന്നു.

കാഴ്‌ചയെ സഹായിക്കുന്ന കണ്ണിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തകരാര്‍ മൂലമാണ്‌ ഇങ്ങനെ വസ്‌തുക്കളെ രണ്ടായി കാണുന്നത്‌. ബ്രയിന്‍ പരാലിസിസ്‌കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ പ്രശ്‌നത്തിന്‌ വിദഗ്‌ധ ചികിത്സ ആവശ്യമാണ്‌.

22. കണ്‍പീലികള്‍ പൊഴിഞ്ഞുപോകുന്നത്‌ രോഗമാണോ? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? ഇതിന്‌ മരുന്നുണ്ടോ?

കണ്ണിനുണ്ടാകുന്ന അണുബാധയാണ്‌ പ്രധാന കാരണം. എന്നാല്‍ അണുബാധ കൂടാതെയും ഉണ്ടാകാം. എത്രയും വേഗം ഡോക്‌ടറുടെ സേവനം തേടണം. കാരണം കണ്ടെത്തി അടിയന്തിരചികിത്സ നല്‍കേണ്ടതുണ്ട്‌.

23. കാഴ്‌ചയ്‌ക്ക് തകരാറുണ്ടോ എന്ന്‌ സ്വയം പരിശോധനയ്‌ക്ക് എന്തു ചെയ്യണം?

കാഴ്‌ചശക്‌തി പരിശോധിക്കുന്നതിന്‌ കാലങ്ങളായി ഉപയോഗിച്ചുവരുന്നത്‌ സ്‌നെല്ലന്‍ ചാര്‍ട്ട്‌ ആണ്‌. അക്ഷരങ്ങളെ പല വലിപ്പത്തില്‍ എഴുതി ഒരു നിശ്‌ചിത അകലത്തില്‍ വായിപ്പിച്ചാണ്‌ ചാര്‍ട്ട്‌ ഉപയോഗിച്ച്‌ കാഴ്‌ച പരിശോധന നടത്തുന്നത്‌.

ഐ ക്ലിനിക്കില്‍ മാത്രം ഉപയോഗിക്കുന്ന ഇത്തരം ചാര്‍ട്ടിന്റെ സഹായം കൂടാതെ ഒരാള്‍ക്ക്‌ കാഴ്‌ചപരിശോധന സ്വയം നടത്താം. ദൂരെയുള്ള ബോര്‍ഡും മറ്റും വായിച്ച്‌ കാഴ്‌ചയ്‌ക്ക് കുഴപ്പമുണ്ടോ എന്ന്‌ സ്വയം മനസിലാക്കാം. ഇതിനായി ഒരു സുഹൃത്തിന്റെ സഹായം തേടാവുന്നതാണ്‌.

24. കണ്‍പോളയ്‌ക്കുള്ളില്‍ ചെറിയ വെളുത്ത കുരുക്കള്‍ കാണുന്നു. ഇത്‌ കണ്ണില്‍ കരുകരുപ്പും വേദനയുമുണ്ടാക്കുന്നു. എന്തുകൊണ്ടാണിത്‌?

ഇതിനെ കോണ്‍ക്രീഷന്‍സ്‌ എന്നു പറയുന്നു. കണ്ണില്‍ ജലാംശം കുറയുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. കുരുക്കള്‍ എടുത്തുകളയുന്ന ചികിത്സാരീതി നിലവിലുണ്ട്‌.

25. പോഷകാഹാരക്കുറവ്‌ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്‌?

പോഷകാഹാരക്കുറവ്‌ കണ്ണിന്റെ ആരോഗ്യത്തെ, പ്രത്യേകിച്ച്‌ കാഴ്‌ചയെ ബാധിക്കും. കണ്ണില്‍ പഴുപ്പ്‌, വേദന, വരള്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പോഷകാഹാരക്കുറവുകൊണ്ട്‌ ഉണ്ടാകും.

കണ്ണിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ വിറ്റമിനുകള്‍ അടങ്ങിയിട്ടുള്ള ചാളമീന്‍, ഗ്രീന്‍ വെജിറ്റബിള്‍ തുടങ്ങിയ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

26. ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവയുടെ ഉപയോഗം കണ്ണിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

സൗന്ദര്യവര്‍ധക വസ്‌തുക്കളാണ്‌ ഇവയെല്ലാം. സ്‌ത്രീകള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌. കണ്‍പോളയിലും മറ്റും ഉപയോഗിക്കുന്ന വസ്‌തുക്കള്‍ അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. കണ്ണിനുള്ളില്‍ കലരാതിരിക്കാനും ശ്രദ്ധിക്കണം.

27. വസ്‌തുക്കളെ നോക്കുമ്പോള്‍ കണ്ണിനുമുന്നില്‍ എന്തോ പാടുകള്‍ ഓടിനടക്കുന്നതായി തോന്നുന്നു. ഇത്‌ ചിലപ്പോള്‍ കാഴ്‌ചയെ അലോസരപ്പെടുത്തുന്നു. കണ്ണില്‍ നോക്കിയാല്‍ ഒന്നും കാണാനുമില്ല. എന്താണിതിന്‌ കാരണം?

പ്രധാനമായും ഈ പ്രശ്‌നം പ്രായമായവരിലാണ്‌ കണ്ടുവരുന്നത്‌. അതേസമയം റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്‌ എന്ന അസുഖത്തിന്റെ ലക്ഷണമായും ഇതു കണ്ടുവരുന്നു.

കണ്ണിലെ ഞരമ്പ്‌ വിട്ടുപോകുന്നതാണ്‌ ഈ രോഗത്തിന്റെ പ്രത്യേകത. നേത്രരോഗവിദഗ്‌ദ്ധനെ കണ്ട്‌ പരിശോധന നടത്തണം. ആവര്‍ത്തിച്ച്‌ ഉണ്ടാവുകയാണെങ്കില്‍ വിദഗ്‌ധ പരിശോധന ആവശ്യമായി വരും.

28. കണ്ണിന്റെ കോണില്‍, ഇടയ്‌ക്ക് രക്‌തം കട്ടപിടിചു കിടക്കുന്നതുപോലെ ചുവന്ന്‌ കാണപ്പെടുന്നു. യാതൊരുവിധ വേദനയോ നീറ്റലോ ഇല്ല. ഇതു രോഗമാണോ? കൂടെക്കൂടെ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

കണ്ണിനുള്ളില്‍ രക്‌തം കട്ടപിടിച്ചു കിടക്കുന്നതുപോലെ കാണുന്നത്‌ രക്‌തസ്രാവം തന്നെയാണ്‌. ഉറക്കത്തിലോ മറ്റോ അറിയാതെ കണ്ണില്‍ കൈവിരല്‍ കൊള്ളുകയോ തിരുമ്മുകയോ ചെയ്യുമ്പോള്‍ ബ്ലീഡിംഗ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

ബ്ലഡ്‌പ്രഷര്‍ കൂടുമ്പോഴും കണ്ണില്‍ കട്ടപിടിച്ചു കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വേദനയോ കരുകരുപ്പോ കാണണമെന്നില്ല. പത്തു മുതല്‍ മൂന്ന്‌ ആഴ്‌ച കൊണ്ട്‌ ചുവപ്പ്‌ മാറിക്കിട്ടും.

29. തലകറങ്ങുമ്പോള്‍ കണ്ണടച്ചിരുന്നാല്‍ ശമനം കിട്ടുന്നു. തലകറക്കവും കണ്ണുകളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?

കണ്ണു തുറന്നിരിക്കുന്നതുകൊണ്ടാണ്‌ തലകറങ്ങുന്നതായി അനുഭവപ്പെടുന്നത്‌. തലകറക്കം ഉണ്ടാകുമ്പോള്‍ കണ്ണടകള്‍ അടച്ചാല്‍ തലകറക്കം നിലയ്‌ക്കുന്നത്‌ അതുകൊണ്ടാണ്‌.

30. നടന്നുകൊണ്ടും ബസ്‌ യാത്രയിലുമൊക്കെ വായിക്കുന്നത്‌ കണ്ണിന്‌ ദോഷം ചെയ്യുമോ?

നടന്നുകൊണ്ട്‌ വായിക്കുക യാത്രയ്‌ക്കിടെ വായിക്കുക ഇവ കൊണ്ട്‌ കണ്ണിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാം. എന്നാല്‍ കണ്ണിനെ ഇത്‌ ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നില്ല. ചിലര്‍ക്ക്‌ തലവേദനയും മനംപുരട്ടലും കണ്ണിന്‌ വേദനയും അനുഭവപ്പെട്ടേക്കാം.

കടപ്പാട്‌:

ഡോ. അലക്‌സ് ജോസഫ്‌, തൃശൂര്‍

ഹൃദയം

 

രോഗലക്ഷണങ്ങളുടെ അവ്യക്‌തത, അവ ഉണ്ടായാല്‍ തന്നെ അതിനോടു പുലര്‍ത്തുന്ന നിസംഗത, ആശുപത്രിയില്‍ പോകാനുള്ള മടി, പരിശോധനകള്‍ ചെയ്യുമ്പോഴുള്ള അസ്‌പഷ്‌ടതകള്‍ ഇവയെല്ലാം സ്‌ത്രീകള്‍ക്ക്‌ ചികിത്സ ലഭിക്കുന്നതിന്‌ കാലതാമസമുണ്ടാക്കുന്നു

ഹൃദയാഘാതശേഷം വ്യായാമം ചെയ്യുമ്പോള്‍

ഹൃദയാഘാതമുണ്ടായി എത്രനാള്‍ കഴിഞ്ഞാണ്‌ വ്യായാമം ആരംഭിക്കേണ്ടത്‌? ആദ്യമായി വ്യയാമം ചെയ്‌തു തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? ഡോക്‌ടറുടെ നിര്‍ദേശമില്ലാതെയുള്ള വ്യായാമം പ്രശ്‌നങ്ങളുണ്ടാക്കുമോ?
രഘു, കാഞ്ഞിരമറ്റം

ഹൃദയാഘാതമുണ്ടായിട്ടുള്ളവരില്‍ പലരുടെയും മാനസികാവസ്‌ഥ താറുമാറായി കാണാറുണ്ട്‌. തനിക്കിനി കാര്യമായി ഒന്നും ചെയ്യാനാവില്ല എന്ന ചിന്തയാണ്‌ പലര്‍ക്കും. ഇത്തരം തെറ്റായ ചിന്തകളും ധാരണയും ചികിത്സിക്കുന്ന ഡോക്‌ടര്‍ തന്നെ തിരുത്തേണ്ടതാണ്‌. രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ലഘുവായ നടത്തം ഡിസ്‌ചാര്‍ജ്‌ ചെയ്‌തശേഷം ഉടനെ ആരംഭിക്കാം. ഈ നടത്തം വീടിനുള്ളിലെ കോമ്പൗണ്ടില്‍ മാത്രം മതി.

ഈ സമയം നെഞ്ചില്‍ വേദന, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്‌ടറെ അറിയിക്കണം. രോഗലക്ഷണങ്ങളുടെ അവ്യക്‌തത, അവ ഉണ്ടായാല്‍ തന്നെ അതിനോടു പുലര്‍ത്തുന്ന നിസംഗത, ആശുപത്രിയില്‍ പോകാനുള്ള മടി, പരിശോധനകള്‍ ചെയ്യുമ്പോഴുള്ള അസ്‌പഷ്‌ടതകള്‍ ഇവയെല്ലാം സ്‌ത്രീകള്‍ക്ക്‌ ചികിത്സ ലഭിക്കുന്നതിന്‌ കാലതാമസമുണ്ടാക്കുന്നു.

ആയാസകരമായ ഓരോ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ അതിനാവശ്യമായ ഊര്‍ജ്‌ജം നല്‍കാന്‍ ഹൃദയം ആഞ്ഞ്‌ പമ്പ്‌ ചെയ്യണം.

ഈ പ്രക്രിയ രോഗ ബാധിതമായ ഹൃദയത്തെ സംബന്ധിച്ച്‌ ശ്രമകരമാണ്‌. അതിനാല്‍ ഹൃദയാഘാതം മൂലം മുറിവേറ്റ ഹൃദയത്തെ വിശ്രമിക്കാന്‍ അനുവദിക്കേണ്ടതാണ്‌. അല്ലെങ്കില്‍ ഹൃദയ പരാജയമോ, താളം തെറ്റിയ ഹൃദയമിടിപ്പുകളോ ഉണ്ടാകാം. ഹൃദയാഘാതം കഴിഞ്ഞ്‌ വീട്ടിലെത്തുന്ന സ്‌ത്രീയെ വീട്ടിലുള്ളവര്‍ തന്നെ മുന്‍കൈയെടുത്ത്‌ വിശ്രമിക്കാന്‍ അനുവദിക്കണം.

ഇടവിട്ട്‌ നെഞ്ചില്‍ വേദന ഹൃദ്രോഗ ലക്ഷണമോ?

എന്റെ ഭാര്യയ്‌ക്കുവേണ്ടിയാണ്‌ കത്ത്‌. 45 വയസ്‌. ഞങ്ങള്‍ക്ക്‌ രണ്ടു കുട്ടികളുണ്ട്‌. കുറച്ചുനാളായി ഭാര്യയ്‌ക്ക് വേഗത്തില്‍ നടക്കാനും ജോലി ചെയ്യാനുമൊക്കെ ബുദ്ധിമുട്ടാണ്‌. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിനുള്ളില്‍ ഇടതു സ്‌തനത്തിനു താഴെ അസഹനീയ വേദന അനുഭവപ്പെടാറുണ്ട്‌. അല്‍പസമയം വിശ്രമിച്ചാല്‍ മാറും. ഈ ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ട്‌ ശരീരത്തിന്‌ ആയാസം ഉണ്ടാകുന്ന ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. മറ്റ്‌ സമയങ്ങളിലൊന്നും ബുദ്ധിമുട്ടില്ല. ഇത്‌ ഹൃദ്രോഗത്തിന്റെ തുടക്കമാണോ? പരിശോധന നടത്തേണ്ടതുണ്ടോ?
ബാബു തോമസ്‌, മാനന്തവാടി

ഹൃദ്രോഗത്തിന്‌ ലക്ഷണങ്ങള്‍ പലതുണ്ട്‌. ഭാര്യയുടെ ഇടനെഞ്ചിലെ അസഹനീയാമായ വേദന ഹൃദ്രോഗം കൊണ്ടാവാം. അല്ലാതെയുമാകാം. 45 വയസായ താങ്കള്‍ക്ക്‌ ആര്‍ത്തവം ഇപ്പോഴും കൃത്യമായി ഉണ്ടോ എന്ന്‌ കത്തില്‍ പറയുന്നില്ല. കാരണം ആര്‍ത്തവ വിരാമത്തിന്‌ മുമ്പ്‌ സ്‌ത്രീകള്‍ക്ക്‌ ഹൃദ്രോഗ സാധ്യത ഏറുന്നു.

ആയാസപ്പെടുമ്പോള്‍ ഉണ്ടാവുകയും വിശ്രമിക്കുമ്പോള്‍ കുറയുകയും ചെയ്യുന്ന നെഞ്ചുവേദന സാധാരണ ഹൃദ്രോഗ സംബന്ധിയാണ്‌. മറ്റ്‌ അവയവങ്ങളില്‍ നിന്നുണ്ടാകുന്ന വേദന ആയാസനിലവാരവുമായി ബന്ധമില്ല.

ഉദാഹരണത്തിന്‌ വാരിയെല്ലുകളുടെയോ പേശികളുടെയോ വീക്കം മൂലമുണ്ടാകുന്ന അസ്വാസ്‌ഥ്യം എപ്പോഴും ഉണ്ടാകും. അതുകൊണ്ട്‌ തീര്‍ച്ചയായും ഒരു ഡോക്‌ടറെ കാണണം. ഇ.സി.ജി, ട്രെഡ്‌മില്‍ പരിശോധന തുടങ്ങിവയൊക്കെ എടുത്തു നോക്കണം.

സാധാരണ എടുക്കുന്ന ഇ.സി.ജിയില്‍ വ്യതിയാനങ്ങള്‍ കണ്ടെന്നു വരില്ല. അതുകൊണ്ട്‌ തീര്‍ച്ചയായും ട്രെഡ്‌മില്‍ പരിശോധന എടുക്കണം. ആയാസപ്പെടുമ്പോഴാണല്ലോ വേദനയുണ്ടാകുന്നത്‌.

രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധന വേണം

ഹൃദ്രോഗസംബന്ധിയായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ വ്യായാമ പരിശോധനകള്‍ നല്‍കുന്നതിന്റെ പ്രസക്‌തി എന്ത്‌?
ദിനേശ്‌ എം.സി, കോഴിക്കോട്‌

നെഞ്ചുവേദനയോ, നെഞ്ചില്‍ മറ്റ്‌ അസ്വസ്‌ഥകളോ ഇല്ലാത്തപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച്‌ ചിന്തിക്കുകയേ വേണ്ടന്നു വയ്‌ക്കുന്നവരാണ്‌ പലരും. എന്നാല്‍ നെഞ്ചു വേദന അനുഭവപ്പെട്ടില്ലെങ്കിലും ഇ.സി.ജി.യില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന അവസരങ്ങളുണ്ട്‌.

പ്രമേഹരോഗികളില്‍ ഹൃദ്രോഗം കൂടുതലായി കണ്ടുവരുന്നു. എഴുപത്തിയഞ്ച്‌ ശതമാനത്തിലധികം പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

പ്രമേഹരോഗികളിലെ പ്രധാന മരണ കാരണവും ഹൃദ്രോഗം തന്നെ. പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന ഹൃദ്രോഗാവസ്‌ഥ വേണ്ടത്ര രോഗലക്ഷണങ്ങളുണ്ടാക്കുന്നില്ല. പ്രമേഹരോഗികളും ഇതര ആപത്‌ഘടകങ്ങളുള്ളവരും കൃത്യമായ കാലയളവില്‍ ഹൃദ്രോഗ സ്‌ക്രീനിംഗ്‌ ടെസ്‌റ്റുകള്‍ ചെയ്‌തിരിക്കേണ്ടതാണ്‌.

'അമേരിക്കന്‍ ഡയബെറ്റിസ്‌' അസോസിയേഷന്‍ എല്ലാപ്രമേഹ രോഗികളേയും ഹൃദ്രോഗികളായി പരിഗണിക്കണമെന്നും അവരില്‍ കൃത്യകാലയളവുകളില്‍ 'ഹൃദ്രോഗ സ്‌ക്രീനിംഗ്‌ ടെസ്‌റ്റുകള്‍' നടത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

പുകവലി, കൊളസ്‌ട്രോള്‍, ദുര്‍മേദസ്സ്‌, മനോസംഘര്‍ഷം, പാരമ്പര്യ പ്രവണതകള്‍ തുടങ്ങിയ അപകട ഘടകങ്ങളുള്ള വരില്‍ രോഗാതുരതയുടെ ദൈര്‍ഘ്യവും തീവ്രതയും പരിഗണിച്ച്‌ ആവശ്യമെന്നു തോന്നിയാല്‍ വ്യായാമ പരിശോധനകള്‍ ചെയ്യേണ്ടതാണ്‌.

ഇ.സി.ജിയില്‍ വ്യതിയാനങ്ങളില്ലാത്ത, പ്രമേഹമോ മറ്റ്‌ രോഗലക്ഷണങ്ങളോ ഇല്ലാത്തതും ഡിജോക്‌സിന്‍ മരുന്ന്‌ കഴിക്കാത്തവരിലും വ്യായാമ പരിശോധന ചെയ്യേണ്ടതില്ല.

വൈകല്യമുള്ളവര്‍ക്ക്‌ പരിശോധന സാധ്യമോ ?

ശാരീരികമായ വൈകല്യങ്ങളോ ഇതര രോഗാവസ്‌ഥകളോ ഉള്ളവര്‍ക്ക്‌ വ്യായാമ ഇ.സി.ജി യും മറ്റ്‌ പരിശോധനകളും നടത്തുവാന്‍ സാധിക്കാത്ത അവസ്‌ഥയില്‍ എന്താണ്‌ പ്രതിവിധി?
ജോ ജോസഫ്‌ , മുണ്ടക്കയം

ശാരീരികമായോ മാനസികമായോ ആയാസപ്പെടുന്ന അവസ്‌ഥയിലുണ്ടാകുന്ന നെഞ്ചുവേദനയുടെ കാരണം കൃത്യമായി കണ്ടെത്താന്‍ രോഗിയെ മാനസിക ശാരീരിക വ്യായാമത്തിനു വിധേയമാക്കുകതന്നെ വേണം. ഭയവും ഉത്‌കണ്‌ഠയും സ്‌ട്രെസു മൊക്കെ അനുഭവപ്പെടുമ്പോള്‍ ചിലര്‍ക്ക്‌ നെഞ്ചു വേദന ഉണ്ടാകുന്നു.

ഇങ്ങനെയുള്ളവര്‍ക്ക്‌ മാനസിക സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ച്‌ നെഞ്ചുവേദന ഉണ്ടാകുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കുന്ന ഗവേഷണങ്ങളും ഇന്ന്‌ നിലവിലുണ്ട്‌.

ആ സമയം അവരിലെടുക്കുന്ന ഇ.സി.ജി യില്‍ ഹൃദ്രോഗത്തെ അനാവരണം ചെയ്യുന്ന വ്യതിയാനങ്ങളും കണ്ടുവരുന്നു. കൃത്യമായി ശരീരത്തിന്‌ ആയാസം കൊടുത്താല്‍ മാത്രമേ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ടിയാണ്‌ നടന്നുകൊണ്ട്‌ വ്യായാമം ചെയ്യുന്ന ട്രെഡ്‌മില്‍ പരിശോധനയും സൈക്കിള്‍ ചിവിട്ടി ആയാസപ്പെടുന്ന എര്‍ഗോമെട്രിയും രംഗത്തു വന്നത്‌.

ദുര്‍മ്മേദസുള്ളവരില്‍ സ്‌ട്രെസ്‌ ഇക്കോകാര്‍ഡിയോഗ്രാഫി സാധിക്കാതെ വരുമ്പോള്‍ ന്യൂക്ലിയര്‍ സിന്റിഗ്രാഫി പരിശോധനകള്‍ നടത്താവുന്നതാണ്‌. ഇവിടെ ഔഷധങ്ങളുപയോഗിച്ചുള്ള ഇമേജിംഗാണ്‌ ചെയ്യേണ്ടത്‌. ശരീരവണ്ണം കൂടുതലുള്ളവര്‍ക്ക്‌ ഈ പരിശോധനഫലം കൃത്യമാകാറില്ല.

ഹൃദ്രോഗ കാരണങ്ങളെയും ഉദ്ദീപനഘടകങ്ങളെയും ആധാരമാക്കി ദീര്‍ഘനാളുകള്‍ നടത്തിയ ഗവേഷണ നിരീക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെ പ്രധാന കാരണക്കാരനായ കൊഴുപ്പിന്റെ പ്രാധാന്യം വെളിച്ചത്തുകൊണ്ടുവന്നു

നെഞ്ചില്‍ ഭാരം പരിശോധന ആവശ്യമുണ്ടോ

എനിക്ക്‌ 45 വയസ്‌. കൗമാരപ്രായം മുതല്‍ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നുണ്ട്‌. ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധയൊന്നും നല്‍കാറില്ല. ഇരുപത്തിനാലു വര്‍ഷം മുംബൈയില്‍ ആയിരുന്നു. അന്നും ഇന്നും വ്യായാമം നന്നേ കുറവാണ്‌. ഇപ്പോള്‍ കുറച്ച്‌ കാലമായി നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നു. ഇത്‌ ഹൃദയത്തിന്റെ തകരാര്‍ കൊണ്ട്‌ ഉണ്ടാകുന്നതാണോ? വിദഗ്‌ധ പരിശോനയും ചികിത്സയും ആവശ്യമാണോ?
ഷാനവാസ്‌, കൊരട്ടി

മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപയോഗവും ഭക്ഷണക്രമത്തില്‍ ചിട്ടയില്ലായ്‌മയും വ്യായാമക്കുറവും ഹൃദ്രോഗത്തിലേക്കുള്ള വഴി തുറക്കും. കത്തില്‍ താങ്കളുടെ ഭാരംസൂചിപ്പിച്ചിട്ടില്ല. ഒരുപക്ഷേ, താങ്കള്‍ക്ക്‌ അമിത വണ്ണം ഉണ്ടാകാം. ഇതാണ്‌ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന ഏറ്റവും ഗുരുതരമായ അവസ്‌ഥ. ആയാസപ്പെടുമ്പോഴോ വെറുതേയിരിക്കുമ്പോഴോ നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്‌ ഹൃദ്രോഗംകൊണ്ടാവാനുള്ള സാധ്യതയുണ്ട്‌. 45 വയസുള്ള താങ്കള്‍ക്ക്‌ ഹൃദ്രോഗ സാധ്യത വളരെയേറെയാണ്‌. അതിനാല്‍ എത്രയും വേഗം വൈദ്യപരിശോധനയ്‌ക്ക് വിധേയമാകണം.

ട്രഡ്‌മില്‍ പരിശോധന, എക്കോകാര്‍ഡിയോഗ്രാഫി തുടങ്ങിയവ ചെയ്യുന്നത്‌ നല്ലതാണ്‌. ട്രഡ്‌മില്‍ പരിശോധനയില്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ ഔഷധചികിത്സയോടൊപ്പം ചിലപ്പോള്‍ കൊറോണറി ആന്‍ജിയോപ്ലാസ്‌റ്റിയും ചെയ്യേണ്ടിവന്നേക്കാം. അതുകൊണ്ട്‌ നിസാരമായി കരുതാതെ വേണ്ടത്ര ഗൗരവം കൊടുത്ത്‌ ഉടന്‍ പരിശോധന നടത്തണം. ഹാര്‍ട്ടറ്റാക്ക്‌ വന്നതിനു ശേഷം ദുഃഖിച്ചിരുന്നിട്ട്‌ കാര്യമില്ല. ഹാര്‍ട്ടറ്റാക്കിനെ തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഏറെയുണ്ട്‌. അവ സ്വീകരിച്ചാല്‍ മാത്രം മതി.

ഹൃദ്രോഗികള്‍ക്ക്‌ രക്‌തദാനം സാധ്യമോ

ഞാനൊരു ഹൃദ്രോഗിയാണ്‌. 40 വയസ്‌ പ്രായം. രണ്ടു വര്‍ഷം മുമ്പാണ്‌ എനിക്ക്‌ ഹൃദ്രോഗം ഉണ്ടായത്‌. ആന്‍ജിയോ പ്ലാസ്‌റ്റി ചെയ്‌ത് സ്‌റ്റെന്റ്‌ ഘടിപ്പിച്ചു. ഇപ്പോള്‍ ആരോഗ്യപ്രശ്‌നമൊന്നുമില്ല. ചെറുപ്പം മുതല്‍ ഞാന്‍ രക്‌തം ദാനം ചെയ്യുമായിരുന്നു. വര്‍ഷത്തില്‍ മൂന്നു രണ്ടുതവണ രക്‌തദാനം പതിവുണ്ട്‌. എന്നാല്‍ രോഗം ബാധിച്ചശേഷം രക്‌തദാനം ചെയ്യാന്‍ ഭയമാണ്‌. ഹൃദ്രോഗികള്‍ക്ക്‌ രക്‌തദാനം സാധ്യമാണോ?
മനോഹരന്‍ , കുമളി

ഇതേതരത്തിലുള്ള സംശയവുമായി നിരവധി കത്തുകള്‍ ലഭിക്കാറുണ്ട്‌. ഹൃദ്രോഗികള്‍ക്ക്‌ രക്‌തദാനം സാധ്യമാണോ എന്ന സംശയത്തിന്‌ മുമ്പും മറുപടി നല്‍കിയിട്ടുണ്ട്‌. ഹൃദയാഘാതം ഉണ്ടാവുകയും ആന്‍ജിയോപ്ലാസ്‌റ്റിയും സ്‌റ്റെന്റ്‌ നിക്ഷേപവും നടത്തിയ ഒരാള്‍ക്ക്‌ രക്‌തദാനം ചെയ്യുന്നതുകൊണ്ട്‌ തെറ്റില്ല. ശരീരത്തിന്റെ ആകമാനമുള്ള ആരോഗ്യനിലവാരം അനുയോജ്യമെങ്കില്‍ രക്‌തദാനം ചെയ്യാം. എന്നാല്‍ ഇത്‌ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാവാന്‍ ശ്രദ്ധിക്കണം. സ്‌ഥിരമായി രക്‌തം ദാനം ചെയ്യുന്ന രീതി എന്തായാലും ഇനി വേണ്ട. എത്രയായാലും താങ്കള്‍ക്ക്‌ ഹാര്‍ട്ടറ്റാക്ക്‌ ഉണ്ടായി. അതിന്‌ ആന്‍ജിയോ പ്ലാസ്‌റ്റിയും സ്‌റ്റെന്റും അത്യാവശ്യമായി വന്നു.

പ്രാണവായുവും മറ്റ്‌ പോഷക പദാര്‍ഥങ്ങളും രക്‌തത്തിലൂടെയാണ്‌ ശരീരത്തിന്റെ നാനാഭാഗങ്ങളിലെത്തിച്ചേരുന്നത്‌. അതിനായി പരിക്കേറ്റ ഹൃദയം സ്‌ഥിരമായി പമ്പു ചെയ്യുകയും വേണം. അപ്പോള്‍ രക്‌തത്തിന്റെ അളവ്‌ കുറഞ്ഞിരിക്കുന്നത്‌ ശരിയല്ല. എന്നുകരുതി ഒരു പ്രാവശ്യം രക്‌തം കൊടുക്കുന്ന അളവ്‌ ശരീരത്തില്‍ അനുഭവപ്പെടുന്നില്ല. കൊടുക്കുന്ന രക്‌തത്തിന്റെ അളവ്‌ താമസിക്കാതെ പരിഹരിക്കപ്പെടുന്ന സംവിധാനമാണ്‌ ശരീരത്തിലുള്ളത്‌. എന്നിരുന്നാലും ശരീരത്തിന്‌ ആഘാതമേറ്റ വ്യക്‌തി പ്രത്യേകിച്ച്‌ ഹൃദ്രോഗി സ്‌ഥിരമായി രക്‌തം ദാനം ചെയ്യുന്നത്‌ അഭികാമ്യമല്ല.

രാത്രികാലത്തെ ഹൃദ്രോഗകത്തിന്‌ കാരണം

എന്റേത്‌ ഒരു സ്വാഭാവികമായ സംശയമാണ്‌. ഞാന്‍ പലരോടും ചോദിച്ചിട്ട്‌ വ്യക്‌തമായ ഉത്തരം ലഭിച്ചില്ല. എനിക്ക്‌ പരിചയമുള്ള രണ്ടുപേര്‍ ഹൃദ്രോഗം മൂലമാണ്‌ മരിച്ചത്‌. ഇവര്‍ രണ്ടുപേരുടെയും മരണം സംഭവിച്ചത്‌ ഉറക്കത്തിലാണ്‌. പിന്നീട്‌ ഞാന്‍ അന്വേഷിച്ചപ്പോള്‍ ഹൃദയസ്‌തംഭനം മൂലമുണ്ടാകുന്ന പല മരണങ്ങളും സംഭവിക്കുന്നത്‌ ഉറക്കത്തിലാണ്‌. ഇതിനെന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ? ശരീരത്തിലെ ആന്തരികാവയവങ്ങള്‍ എല്ലാം വിശ്രമത്തിലാകുന്നത്‌ ഉറക്കത്തിലാണ്‌. അതുകൊണ്ടുതന്നെ ഹൃദയവും സാധാരണ നിലയിലാവും പ്രവര്‍ത്തിക്കുക. എന്നിട്ടും ഉറക്കത്തില്‍ ഹൃദയസ്‌തംഭനം ഉണ്ടാകുന്നു. ഇതിന്റെ വ്യക്‌തമായ കാരണങ്ങള്‍ അറിയാനാഗ്രഹിക്കുന്നു.
അശോകന്‍ വി.എസ്‌, അങ്കമാലി

യാതൊരു അധ്വാനവുമില്ലാത്ത നിദ്രാവസ്‌ഥയില്‍ ഏകദേശം 8 ശതമാനം പേര്‍ക്ക്‌ ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്ന്‌ പഠനങ്ങള്‍. സാധാരണഗതിയില്‍ ശാരീരികമായോ മാനസികമായോ അമിതായാസമുണ്ടാകുമ്പോഴാണ്‌ ഹൃദ്രോഗ സാധ്യത. ഈ സമയത്ത്‌ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്‌ അധികമായി വേണ്ടിവരുന്ന രക്‌തം ബ്ലോക്കുള്ള കൊറോണറി ധമനികളിലൂടെ ഒഴുകിയെത്തുകയില്ല.

രക്‌തദാരിദ്ര്യത്താല്‍ ഹൃദയകോശങ്ങള്‍ നശിക്കുമ്പോള്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദനയും അറ്റാക്കും ഉണ്ടാകുന്നു. അതുകൊണ്ടാണ്‌ ഹൃദ്രോഗികകള്‍ അമിതാധ്വാനം ഒഴിവാക്കണമെന്ന്‌ പറയുന്നത്‌. എന്നാല്‍ ഉറക്കത്തില്‍ ശാരീരികമായ ആയാസമൊന്നുമില്ല. മാനസിക അസന്തുലിതാവസ്‌ഥയ്‌ക്കും സാധ്യതയില്ല. എന്നാല്‍ പല ഹോര്‍മോണുകളും അമിതമായി സ്രവിക്കുന്നതായാണ്‌ കണ്ടുവരുന്നത്‌.

പ്രത്യേകിച്ച്‌ സ്‌ട്രസ്‌ ഹോര്‍മോണുകളായ അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍, പുരുഷ ഹോര്‍മോണായ പ്ര?ജസ്‌റ്ററോണ്‍ തുടങ്ങിയവ അതിരാവിലെയുള്ള ഉറക്കത്തില്‍ അധികമായി സ്രവിക്കപ്പെടുന്നു. ഇവ ഹൃദയത്തില്‍ പരിവര്‍ത്തനമുണ്ടാക്കുന്നു. അത്‌ ഹൃദയാഘാതത്തിന്‌ കാരണമാകുന്നു.

പ്രമേഹരോഗികള്‍ക്ക്‌ ഹൃദ്രോഗം വരാതിരിക്കാന്‍

എന്റെ അച്‌ഛനു വേണ്ടിയാണ്‌ കത്ത്‌. 65 വയസ്‌. അച്‌ഛന്‍ പ്രമേഹ രോഗിയാണ്‌. ഒന്‍പതു വര്‍ഷമായി പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നു. ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാണ്‌. പ്രമേഹരോഗികള്‍ക്ക്‌ ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ടെന്ന്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. ഹൃദ്രോഗം വരാതിരിക്കാന്‍ ഞാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം.
ശശാങ്കന്‍, പെരുമ്പിലാവ്‌

പ്രമേഹരോഗികള്‍ക്ക്‌ ഹൃദ്രോഗമുണ്ടാകുവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്‌. ലോകത്ത്‌ ഏകദേശം 20 കോടി പ്രമേഹരോഗികളുണ്ടെന്നാണ്‌ കണക്ക്‌. ദീര്‍ഘനാളുകളായുള്ള പ്രമേഹ രോഗം ശരീരത്തിലാകമാനമുള്ള ധമനികളില്‍ ജരിതാവസ്‌ഥയുണ്ടാക്കുന്നു. ഹൃദയധമനികള്‍, മസ്‌തിഷ്‌ക്കധമനികള്‍, കണ്ണ്‌, വൃക്കകള്‍, നാഡീവ്യൂഹം തുടങ്ങിയ അവയവങ്ങളിലെ രക്‌തക്കുഴലുകള്‍ ഇവയിലെല്ലാം ജരിതാവസ്‌ഥയും തുടര്‍ന്ന്‌ ബ്ലോക്കും ഉണ്ടാക്കുന്നു.

ധമനികളുടെ ഘടനതന്നെ വികലമാകുന്നു. അതുകൊണ്ടാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഹൃദ്രോഗം, മസ്‌തിഷ്‌ക്കാഘാതം, വൃക്കരോഗം, അന്ധത തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. ഡയാലിസിസിന്‌ വിധേയരാകുന്ന 70 ശതമാനം രോഗികളും പ്രമേഹമുള്ളവരാണ്‌. പ്രമേഹരോഗികളില്‍ കൊളസ്‌ട്രോളും ഉപഘടകങ്ങളും വര്‍ധിച്ചുകാണും. അവ കണ്ടുപിടിച്ച്‌ ചികിത്സാവിധേയമാക്കണം.

ഭക്ഷണക്രമീകരണം, വ്യായാമം, ഔഷധചികിത്സ തുടങ്ങിയവകൊണ്ട്‌ രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കൃത്യമായി നിയന്ത്രിക്കണം. കൃത്യകാലയളവില്‍ ഇ.സി.ജി, ട്രെഡ്‌മില്‍ ടെസ്‌റ്റ്, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ സ്‌ക്രീനിംഗ്‌ ടെസ്‌റ്റുകള്‍ ചെയ്യണം. ഇ.സി.ജിയില്‍ വ്യതിയാനങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. കൃത്യമായ പ്രമേഹ നിയന്ത്രണവും വ്യായാമവും ഭക്ഷണക്രമീകരണവും ഔഷധസേവയും വഴി ആരോഗ്യത്തെ പരിപാലിക്കുക.

ഡോ. ജോര്‍ജ്‌ തയ്യില്‍

സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍
എറണാകുളം

ഹൃദയാരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടി

ഹൃദസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്‌ പിന്നില്‍ ഈ തെറ്റായ വിശ്വാസങ്ങള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. ഇത്തരം വിശ്വാസങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന പ്രത്യേക ചോദ്യോത്തരം .

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതില്‍ പലതും തെറ്റിദ്ധാരണകളാണ്‌. ഹൃദസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്‌ പിന്നില്‍ ഈ തെറ്റായ വിശ്വാസങ്ങള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. ഇത്തരം വിശ്വാസങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന പ്രത്യേക ചോദ്യോത്തരം.

മൂന്നാം തവണ ഉണ്ടാകുന്ന ഹൃദയാഘാതം മരണ കാരണമാകുമെന്ന്‌ പറയുന്നത്‌ ശരിയാണോ?

മൂന്നാമത്തെ ഹൃദയാഘാതത്തോടെ ഉറപ്പായും മരണം സംഭവിക്കാമെന്ന ധാരണ തെറ്റാണ്‌. എത്ര തവണ ഹൃദയാഘാതം ഉണ്ടായിയെന്നതല്ല, ഹൃദയാഘാതത്തിന്റെ തീവ്രതയാണ്‌ പ്രധാനം.

ആദ്യത്തേയോ, രണ്ടാമത്തേയോ അറ്റാക്കുകള്‍ ഗുരുതരമാണെങ്കില്‍ അതുകൊണ്ടും മരണം സംഭവിക്കാം. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ രക്‌തധമനികള്‍ക്ക്‌ ക്ഷതം സംഭവിക്കുകയും ഹൃദയപേശികള്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. അതായത്‌ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയധമനിയില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നു.

ഇതുമൂലം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ രക്‌തം കോശങ്ങള്‍ക്ക്‌ ലഭിക്കാതെ വരുകയും ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമാകുകയും ചെയ്യുന്നു. ഓരോ തവണ ഹൃദയാഘാതം ഉണ്ടാകുമ്പോഴും ഹൃദയശപേശികള്‍ കൂടുതല്‍ ദുര്‍ബലമാകുന്നതുകൊണ്ടാണ്‌ ഹൃദയാഘാതം വരുന്ന തവണകള്‍ കൂടുംന്തോറും മരണസാധ്യതയും കൂടുന്നത്‌.

എന്നാല്‍ ഇത്‌ മൂന്നാമത്തെ അറ്റാക്കില്‍തന്നെ സംഭവിക്കണമെന്നില്ല. കൃത്യസമയത്ത്‌ ശരിയായ ചികിത്സ രോഗിക്കു ലഭ്യമാക്കുക എന്നതാണ്‌ പ്രധാനം. എക്കോ കാര്‍ഡിയോ ഗ്രാമിലൂടെ പേശികള്‍ക്ക്‌ എത്രത്തോളം ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന്‌ മനസിലാക്കാവുന്നതാണ്‌.

ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പുകവലിയാണ്‌ പ്രഥമ സ്‌ഥാനത്ത്‌. ഒരുതവണ ഹൃദയാഘാതം ഉണ്ടായവര്‍ നിര്‍ബന്ധമായും പുകവലി ഒഴിവാക്കേണ്ടതാണ്‌. കാരണം വീണ്ടും പുകവലി തുടങ്ങുമ്പോള്‍ അറ്റാക്ക്‌ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

ജീവിതചര്യ ക്രമപ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം വീണ്ടും വരാനുള്ള സാധ്യത കുറച്ചുനിര്‍ത്താന്‍ കഴിയും. ശുദ്ധ കൊളസ്‌ട്രോളായ എച്ച്‌.ഡി.എല്‍ ശരീരത്തിന്‌ സുരക്ഷിതമാണെങ്കിലും ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ രക്‌തക്കുഴലില്‍ അടിഞ്ഞ്‌ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം നിയന്ത്രണ വിധേയമാക്കണം. ഹൃദയാഘാതം സംഭവിച്ച മറ്റുള്ളവരെ അപേക്ഷിച്ച്‌ പ്രമേഹരോഗികളില്‍ ബ്ലോക്ക്‌ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

മെലിഞ്ഞിരിക്കുന്നവര്‍ക്ക്‌ വണ്ണമുള്ളവരെ അപേക്ഷിച്ച്‌ ഹാര്‍ട്ടറ്റാക്കിനുള്ള സാധ്യത കുറവാണോ?

മിക്ക ആളുകള്‍ക്കുമുള്ള ഒരു മിഥ്യാ ധാരണയാണിത്‌. അമിതവണ്ണമുള്ളവര്‍ക്കു മാത്രമല്ല മെലിഞ്ഞിരിക്കുന്നവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. ശരീര പ്രകൃതിയല്ല മറിച്ച്‌ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങളാണ്‌ കണക്കിലെടുക്കേണ്ടത്‌.

ജനിതകപരമായി ഹൃദയാഘാത സാധ്യതയുള്ളവര്‍, പുകവലി, പ്രമേഹം, അമിത രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്‌. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതികാര്‍ക്കും ഹൃദയാഘാത ഭീക്ഷണിയില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാനാവില്ല.

ഇന്ത്യയില്‍ ഏറ്റവും അധികമാളുകളുടെ മരണത്തിനു കാരണമാകുന്ന രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞിരിക്കുന്നു. 30-35 വയസിനിടയില്‍ പ്രായമുള്ള യുവാക്കളിലാണ്‌ ഇത്‌ കൂടുതലായും ഇന്ന്‌ കാണപ്പെടുന്നത്‌.

ഹൃദയാഘാതം തടയാനുള്ള മുന്‍കരുതലുകള്‍ നേരത്തെ ആരംഭിക്കണം. 30 വയസു കഴിഞ്ഞാല്‍ കൊളസ്‌ട്രോള്‍, ബി.പി. പ്രമേഹം തുടങ്ങിയവ ഉണ്ടോയെന്ന്‌ അറിയാന്‍ പരിശോധനകള്‍ നടത്തുകയും. ആവശ്യമായ കരുതല്‍ സ്വീകരിക്കുകയും വേണം.

ബൈപ്പാസ്‌ ശസ്‌ത്രക്രിയ കഴിഞ്ഞാല്‍ ഹൃദ്രോഗ സാധ്യത പൂര്‍ണമായും ഇല്ലാതാകുമോ?

ബൈപ്പാസ്‌ ശസ്‌ത്രക്രിയ പുതിയ ജീവിതത്തിലേക്കുള്ള ഒരു തുടക്കമാണ്‌. എന്നാല്‍ രോഗിയുടെ ഹൃദ്രോഗ തീവ്രത വലിയൊരളവോളം കുറയ്‌ക്കുന്നു എന്നതിലുപരി ബൈപ്പാസ്‌ ശസ്‌ത്രക്രിയ ഹൃദ്രോഗത്തിനുള്ള ശാശ്വത പരിഹാരമല്ല.

ബൈപ്പാസിനുശേഷം ഒരാള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന ധാരണ തെറ്റാണ്‌. ബ്ലോക്കുണ്ടായി ക്ഷതം സംഭവിച്ച രക്‌തക്കുഴലുകള്‍ക്കുപകരം പുതിയ രക്‌തക്കുഴലുകള്‍ ഹൃദയധമനിയില്‍ ചേര്‍ക്കുകയാണ്‌ ബൈപാസ്‌ ശസ്‌ത്രക്രയയിലൂടെ ചെയ്യുന്നത്‌.

അതിനാല്‍ ശസ്‌ത്രക്രിയയ്‌ക്കുശേഷം ജീവിതരീതി ക്രമപ്പെടുത്തിയില്ലെങ്കില്‍ പുതിയ രക്‌തക്കുഴലുകളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയാഘാതത്തിന്‌ ഇടയാകുന്നു.

ബൈപ്പാസിനുശേഷവും കൊളസ്‌ട്രോള്‍, ബി.പി. പ്രമേഹം ഇവ നിയന്ത്രണ വിധേയമാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണം. ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ ബൈപ്പാസിനുശേഷമുള്ള ജീവിതത്തിന്‌ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.

നെഞ്ചുവേദനയുടേയും ഹൃദ്രോഗത്തിന്റെയും ലക്ഷണങ്ങള്‍ സമാനമാണോ?

ഹൃദയാഘാതം ഉണ്ടാകുന്നതിനുമുമ്പുള്ള മുന്നറിയിപ്പുകളാണ്‌ പ്രധാനം. ഈ മുന്നറിയിപ്പുകള്‍ ഗ്യാസ്‌ട്രബിളിന്റെ ലക്ഷണമായി കരുതുന്നതാണ്‌ ഹൃദയാഘാതത്തിന്‌ ചികിത്സ വൈകുന്നതിനു കാരണമാകുന്നത്‌. നടക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദനയും ശ്വാസംമുട്ടലുമാണ്‌ ഹൃദ്രോഗത്തെ തിരിച്ചറിയാനുള്ള മുന്നറിയിപ്പുകള്‍.

ചിലരില്‍ അമിത വിയര്‍പ്പ്‌, ഛര്‍ദിക്കാനുള്ള തോന്നല്‍, നെഞ്ചില്‍ പുകച്ചില്‍, ശ്വാസം പുറത്തേക്കുവിടാന്‍ പറ്റാത്തവിധം നെഞ്ചില്‍ ഭാരം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം.

ഈ ലക്ഷണങ്ങള്‍ ഗ്യാസായി തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്‌. ഇ.സി.ജി ചെയ്‌തു നോക്കുന്നതിലൂടെ ഇത്‌ സ്‌ഥിതീകരിക്കാന്‍ കഴിയും. അമിതവണ്ണമുള്ളവരും മറ്റു ജീവിതശൈലീ രോഗങ്ങളുള്ളവരും ഇത്തരം മുന്നറിയിപ്പുകള്‍ നിസാരമായി തള്ളിക്കളയാതെ എത്രയും വേഗം ഡോക്‌ടറെ സമീപിക്കണം.

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം ഉണ്ടാകം. ഇതിനെ സൈലന്റ്‌ അറ്റാക്ക്‌ എന്നു പറയുന്നു. പ്രഹേരോഗികളില്‍ സൈലന്റ്‌ അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്‌. നെഞ്ചിന്‌ പിടുത്തം, വിയര്‍പ്പ്‌, തലകറങ്ങി വീഴുക എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍.

നെഞ്ചിന്റെ മധ്യഭാഗത്തു തുടങ്ങി ഇടുവശത്തേക്കു നീങ്ങുന്ന വേദനയാണ്‌ ഹൃദയാഘാതത്തിന്റെ ഭാഗമായി സാധാരണ അനുഭവപ്പെടുന്നത്‌. നെഞ്ചിന്റെ വലതുവശം, പുറകുവശം, തോള്‍, കഴുത്ത്‌ എവിടെയും ഹൃദയാഘാതത്തിന്റെ ഭാഗമായുള്ള നെഞ്ചുവേദന അനുഭവപ്പെടാം. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച്‌ ഇത്‌ വ്യത്യസ്‌തമായിരിക്കുമെന്നു മാത്രം.

ഹൃദോഗികള്‍ക്ക്‌ വ്യായാമം ചെയ്യാനാവുമോ?

ഹൃദ്രോഗികള്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്‌ നീക്കം ചെയ്യാന്‍ വ്യായാമം സഹായിക്കും. എന്നാല്‍ ഹൃദയാഘാതം കഴിഞ്ഞ്‌ ആദ്യത്തെ കുറച്ചു ദിവസം ശരീരത്തിന്‌ പൂര്‍ണ വിശ്രമം ആവശ്യമാണ്‌.

മിതവ്യായാമങ്ങള്‍ വേണം ആദ്യം ചെയ്‌തു തുടങ്ങാന്‍. ഒരു മാസത്തോളം 5 - 10 മിനിറ്റ്‌ നടക്കുക. പിന്നീട്‌ ദിവസത്തില്‍ 30 മിനിറ്റ്‌ നടക്കണം. ആഴ്‌ചയില്‍ 150 മിനിറ്റ്‌ ഈ രീതിയില്‍ വ്യായാമത്തിനായി നീക്കി വയ്‌ക്കണം. അതായത്‌ ആഴ്‌ചയില്‍ 30 മിനിറ്റ്‌ വച്ച്‌ 5 ദിവസം.

എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയത്തിന്‌ നല്ലത്‌. അമിത വ്യായാമങ്ങള്‍ ഹൃദയത്തിന്‌ ആയാസകരമായതിനാല്‍ ജിം, ഹെല്‍ത്‌ ക്ലബ്‌ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇത്തരം വ്യയാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിന്‌ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. അതിനാല്‍ ഹാര്‍ട്ടറ്റാക്കിനുശേഷം മിത വ്യായാമങ്ങളാണ്‌ ഉത്തമം.

വെളിച്ചെണ്ണ ഹൃദ്രോഗസാധ്യത കുറയ്‌ക്കുമോ?

ഹൃദയാഘാതം വരാതിരിക്കാന്‍ വെളിച്ചെണ്ണ ഒഴിച്ചുള്ള മറ്റ്‌ എണ്ണകള്‍ ഉപയോഗിക്കുക. ഏത്‌ എണ്ണയായാലും എണ്ണയുടെ അമിത ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ഹൃദയത്തിന്‌ നല്ലതാണെന്ന്‌ പറയുന്നുണ്ടെങ്കിലും ഇതുവരെ ഇതിന്‌ കൃത്യമായ തെളിവുകള്‍ നല്‍കാന്‍ വൈദ്യശാസ്‌ത്രമേഖലയ്‌ക്കു കഴിഞ്ഞിട്ടില്ല.

എന്നാല്‍ സണ്‍ഫ്‌ളവര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ ഹൃദയത്തിന്‌ നല്ലതാണ്‌. ഏതെണ്ണയായാലും എണ്ണയില്‍ വറുത്തെടുത്ത സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം.

ബേക്കറി സാധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതും ഹൃദയാഘാതത്തില്‍നിന്നുള്ള മുന്‍കരുതലാണ്‌. ട്രാന്‍സ്‌ ഫാക്‌റ്റ് എന്ന കൊഴുപ്പുകള്‍ ബേക്കറി സാധനങ്ങളില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്‌തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുമുമ്പ്‌ ഹൃദയാഘാതം ഉണ്ടാകാം.

സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവവിരാമത്തിനുമുമ്പ്‌ ഹൃദയാഘാത ഭീഷണി ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. ഋതുവിരാമത്തിനുമുമ്പ്‌് സ്‌ത്രെണ ഹോര്‍മോണായ ഈസ്‌ട്രോജന്‍ ഹൃദയാഘാതത്തില്‍നിന്നും സ്‌ത്രീകളെ സംരക്ഷിച്ചു നിര്‍ത്തുന്നു.

പുരുഷന്‍മാരില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ അളവ്‌ കുറവാണ്‌ എന്ന ഒറ്റ കാരണത്താല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത സ്‌ത്രീകളെ അപേക്ഷിച്ച്‌ കൂടുന്നു. എന്നാല്‍ പ്രമേഹം, പുകവലി തുടങ്ങിയവയുള്ള സ്‌ത്രീകള്‍ക്ക്‌ ഇത്‌ ബാധകമല്ല. ആര്‍ത്തവിരാമത്തിനുശേഷം സ്‌ത്രീകള്‍ക്കും പുരുഷന്‍മാരുടേതുപോലെ ഹൃദ്രോഗ സാധ്യത കൂടുതലാണ്‌.

ആസ്‌പിരിന്‍ ഗുളിക ദിവസവും കഴിക്കുന്നത്‌ നല്ലതാണോ?

പ്ലെയിറ്റ്‌ലറ്റ്‌ കണങ്ങള്‍ രക്‌തക്കുഴലില്‍ ബ്ലോക്ക്‌ ഉണ്ടാക്കുന്നതാണ്‌ ഹൃദയാഘാതത്തിനു കാരണം. ഈ ബ്ലോക്ക്‌ അലിയിപ്പിച്ചു കളയാന്‍ ആസ്‌പിരിന്‍ സഹായിക്കും. ആസ്‌പിരിന്‍ ഗുളികകള്‍ കഴിച്ചാലും ജീവിതശൈലീരോഗങ്ങളുള്ളവര്‍ അത്‌ നിയന്ത്രിക്കണം.

ചിലരില്‍ ആസ്‌പിരിന്‍ ഗുളികകഴിക്കുന്നതുമൂലം ബ്ലീഡിംഗ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌് അതിനാല്‍ ആദ്യം ഡോക്‌ടറെ കണ്ടശേഷം വേണം ആസ്‌പിരിന്‍ ഗുളിക കഴിച്ചു തുടങ്ങാന്‍.

ഹൃദയാഘാതംവരാന്‍ സാധ്യതയുള്ളവര്‍ ആസ്‌പിരിന്‍ ഗുളിക കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്‌ക്കാം. ഒരുതവണ ഹൃദയാഘാതം വന്നവര്‍ക്ക്‌് കഴിക്കാവുന്ന ഏറ്റവും നല്ല മരുന്നാണിത്‌.

ആദ്യതവണ ഹൃദയാഘാതം വന്നവര്‍ ആസ്‌പിരിന്‍ കഴിക്കുന്നതിലൂടെ രണ്ടാമതും അറ്റാക്ക്‌ വരാനുള്ള സാധ്യത പരമാവധി കുറച്ചു നിര്‍ത്താം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ :

ഡോ. ഹര്‍ഷ ജീവന്‍

കണ്‍സള്‍ട്ടന്റ്‌ ഇന്റര്‍വെന്‍ഷ്‌ണല്‍ കാര്‍ഡിയോളജിസ്‌റ്റ്
മെഡിക്കല്‍ ട്രെസ്‌റ്റ് ,ഹോസ്‌പിറ്റല്‍, കൊച്ചി

ഹൃദയപൂര്‍വം

സാധാരണ പുകവലിക്കാരിലാണ്‌ കാലിലെ ധമനികള്‍ക്ക്‌ ബ്ലോക്ക്‌ കാണുന്നത്‌. കാലുകളില്‍ ഓരോന്നിലായി ബ്ലോക്ക്‌ ഉണ്ടാകുന്നത്‌ പുകലിയുടെ പ്രത്യാഘാതങ്ങളായിട്ടാണ്‌

കാലിലെ ബ്ലോക്കും ഹൃദ്രോഗവും

ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാണ്‌. 40 വയസ്‌. നാലു വര്‍ഷം ഇടതുകാലില്‍ ബ്ലോക്ക്‌ ഉണ്ടായി. ആദ്യം കാലിന്റെ ഒരു വശത്ത്‌ ബ്ലോക്ക്‌ ഉണ്ടായി. ശസ്‌ത്രക്രിയയിലൂടെ ബ്ലോക്ക്‌ പരിഹരിച്ചെങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മറുവശത്തും ബ്ലോക്ക്‌ സംഭവിച്ചു. വീണ്ടും സര്‍ജറി വേണ്ടിവന്നു. കാലില്‍ രക്‌തപ്രവാഹം തടസപ്പെടുന്നത്‌ ഹൃദയത്തെ ബാധിക്കുമോ? ഹൃദയത്തിന്റെ തകരാര്‍കൊണ്ടാണോ കാലില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നത്‌. ഇനിയും ഇതുപോലെ ബ്ലോക്ക്‌ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
ജോയി ജോണ്‍, ചേലച്ചുവട്‌

സാധാരണ പുകവലിക്കാരിലാണ്‌ കാലിലെ ധമനികള്‍ക്ക്‌ ബ്ലോക്ക്‌ കാണുന്നത്‌. കാലുകളില്‍ ഓരോന്നിലായി ബ്ലോക്ക്‌ ഉണ്ടാകുന്നത്‌ പുകലിയുടെ പ്രത്യാഘാതങ്ങളായിട്ടാണ്‌. ഇതിനു പരിഹാരം പുകവലി നിര്‍ത്തുകയെന്നതാണ്‌. ശരീരത്തിലെ ധമനികളെ പൊതുവായി ബാധിക്കുന്ന ജരിതാവസ്‌ഥയുടെ ഭാഗമായിട്ടാണ്‌ കാലുകളിലെ രക്‌തക്കുഴലുകള്‍ രോഗാതുരമായതെങ്കില്‍ ചിലപ്പോള്‍ ഹൃദയധമനികളിലും ബ്ലോക്കുകള്‍ കാണാം.

ഇതിന്‌ ആന്‍ജിയോ ഗ്രാഫിയെടുത്ത്‌ നോക്കുകതന്നെവേണം. കാലില്‍ രക്‌തപ്രവാഹം തടപ്പെടുന്നത്‌ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. അതുപോലെ ഹൃദയത്തിന്റെ തകരാര്‍കൊണ്ട്‌ കാലുകളില്‍ ബ്ലോക്ക്‌ ഉണ്ടാവുകയുമില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ജരിതാവസ്‌ഥയുടെ ഭാഗമായിട്ടോ കാലുകളില്‍ പ്രഥമമായിട്ടുണ്ടായ അപചയത്തിന്റെ ഭാഗമായിട്ടോ ബ്ലോക്ക്‌ ഉണ്ടായതാവാം.

പുകവലി തുടര്‍ന്നുകൊണ്ടുപോവുകയോ പ്രമേഹം നിയന്ത്രിക്കാതിരിക്കുകയോ ചെയ്‌താല്‍ ബ്ലോക്കുകള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ ഇന്നുതന്നെ പുകവലി പാടേ ഉപേക്ഷിക്കുക.

കൊളസ്‌ട്രോള്‍ എന്ന വില്ലന്‍

മകനുവേണ്ടിയാണ്‌ കത്ത്‌. അവന്‌ ഭക്ഷണകാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല. കിട്ടുന്നതെന്തും കഴിക്കുന്ന സ്വഭാവമാണ്‌. ഫ്രൈഡ്‌ വിഭവങ്ങളും ബേക്കറി പലഹാരങ്ങളും ധാരാളം കഴിക്കാറുണ്ട്‌. ഇതുവരെ രക്‌തപരിശോധന നടത്തിയിട്ടില്ല. രക്‌തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നു പറയുന്നു. അമിത കൊളസ്‌ട്രോളിന്റെ നിയന്ത്രണം ഹൃദ്രോഗസാധ്യതയെയും കാഠിന്യത്തെയും എത്രമാത്രം സ്വാധീനിക്കുന്നു?
സവിത മനോജ്‌, കുന്ദംകുളം

ഹൃദ്രോഗ കാരണങ്ങളെയും ഉദ്ദീപനഘടകങ്ങളെയും ആധാരമാക്കി ദീര്‍ഘനാളുകള്‍ നടത്തിയ ഗവേഷണനിരീക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെ പ്രധാന കാരണക്കാരനായ കൊഴുപ്പിന്റെ പ്രാധാന്യം വെളിച്ചത്തുകൊണ്ടുവന്നു. അധികരിച്ച കൊഴുപ്പും സാന്ദ്രത കുറഞ്ഞ കൊളസ്‌ട്രോളും ധമനികളില്‍ ആകെമാനമുണ്ടാക്കുന്ന ജരിതാവസ്‌ഥയ്‌ക്കു പിന്നിലെ പ്രധാനകാരണക്കാരെന്നു തെളിഞ്ഞു.

എല്‍.ഡി.എല്‍ കൊസ്‌ട്രോള്‍ ഒരു ശതമാനം കൂടുമ്പോള്‍ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വര്‍ധിക്കുകയാണ്‌. അതുപോലെ ഭക്ഷണക്രമീകരണത്തിലൂടെയും വിവിധതരം മരുന്നുകളുടെ ഉപയോഗത്തിലൂടെയും സാന്ദ്രത കുറഞ്ഞ കൊളസ്‌ട്രോളിന്റെ അളവിനെ രക്‌തത്തില്‍ കുറച്ചപ്പോള്‍ ഹൃദ്രോഗസാധ്യതയും തീവ്രതയും ക്രമാനുഗതമായി കുറയുന്നതായി കണ്ടു.

പലപ്പോഴും ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ നടത്തുന്ന രക്‌തപരിശോധനയിലാണ്‌ കൊളസ്‌ട്രോള്‍ രക്‌തത്തില്‍ അമിതമായുണ്ടെന്ന്‌ അറിയുന്നത്‌. മയമുള്ളതും മെഴുകിന്റെ രൂപഘടനയുള്ളതുമായ കൊളസ്‌ട്രോള്‍ ശരീരത്തിലെ എല്ലാ കോശങ്ങളിലും രക്‌തത്തിലും കാണുന്ന പദാര്‍ഥമാണ്‌. എന്നാല്‍ എല്ലാവരും വില്ലനായി കരുതുന്ന ഈ പദാര്‍ഥം ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്‌.

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനിവാര്യമായ ഊര്‍ജമുല്‍പാദിപ്പിക്കുവാന്‍, കോശഭിത്തിയുടെ നിര്‍മാണം നടത്തുവാന്‍, പുരുഷഹോര്‍മോണുകളുടെ ഉല്‍പാദനം സജീവമാക്കുവാന്‍, നാഡീഞരമ്പുകളെ പരിപോഷിപ്പിക്കുവാന്‍ എല്ലാം അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്‌ കൊളസ്‌ട്രോള്‍. ഇതിന്റെ അളവ്‌ കൂടുമ്പോള്‍ രോഗാതുരതയുടെ വര്‍ധിച്ച ഭീഷണികള്‍ ശരീരത്തിന്‌ വിനയാകുന്നു.

കൃത്യമായ ഭക്ഷണക്രമീകരണവും വ്യായാമവും സംവിധാനം ചെയ്യുന്നതുവഴി കൊളസ്‌ ട്രോളിന്റെ ഇതരഘടകങ്ങളെ കാതലായി കുറയ്‌ക്കാം. ഇതില്‍ നിന്നും അമിതമായുള്ള കൊളസ്‌ട്രോള്‍ കുറയ്‌ക്കേണ്ട ആവശ്യകതയെപ്പറ്റി മനസിലായിട്ടുണ്ടാവുമെന്ന്‌ കരുതുന്നു.

ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍

എനിക്ക്‌ 59 വയസ്‌. നാലു വര്‍ഷം മുമ്പ്‌ നെഞ്ചുവേദനയുണ്ടായി. അതിനുശേഷം ജീവിതക്രമത്തിലും ആഹാര രീതിയിലും ശ്രദ്ധിക്കുന്നുണ്ട്‌. ഇപ്പോള്‍ കുറച്ചുനാളായി ലൈംഗികശേഷി കുറഞ്ഞതായി അനുഭവപ്പെടുന്നു. ഉദ്ധാരണം വൈകുന്നു. ഇതൊഴിവാക്കാന്‍ ഉദ്ധാരണശേഷി ലഭിക്കുന്ന ഏതെങ്കിലും മരുന്ന്‌ കഴിച്ചാല്‍ കൊള്ളാം എന്നുണ്ട്‌. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഞാന്‍ ഇത്തരം മരുന്ന്‌ കഴിക്കുന്നതുകൊണ്ട്‌ കുഴപ്പമുണ്ടോ? ഇതിനായി ഡോക്‌ടറെ കാണേണ്ടതുണ്ടോ?
വി.എസ്‌, മാവേലിക്കര

ഹൃദ്രോഗാനന്തരം ലൈംഗികശേഷിയില്‍ കുറവ്‌ സംഭവിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി നിരവധി കത്തുകള്‍ ലഭിക്കാറുണ്ട്‌. ഹൃദ്രോഗികളില്‍ ചിലര്‍ക്ക്‌ ഉദ്ധാരണശേഷിക്കുറവും സെക്‌സിനോടുള്ള താല്‌പര്യക്കുറവും ഉണ്ടാകുന്നതായി പരാതിപ്പെടാറുണ്ട്‌. ഇതിന്‌ കാരണങ്ങള്‍ പലതാണ്‌. ഹൃദ്രോഗം ഉണ്ടെന്ന്‌ തെളിഞ്ഞ ഒരാള്‍ക്ക്‌ ലൈംഗികവേഴ്‌ച, നെഞ്ചുവേദനയോ മറ്റ്‌ പ്രശ്‌നങ്ങളോ സൃഷ്‌ടിക്കുന്ന ഉള്‍ഭയമാണ്‌.

അങ്ങനെ സെക്‌സില്‍നിന്ന്‌ ഒഴിഞ്ഞു മാറാനുള്ള പ്രവണതയുണ്ട്‌. മറ്റൊരു കാരണം ഹൃദ്രോഗത്തിന്റെ ചില മരുന്നുകള്‍ ഉദ്ധാരണശേഷിയെ തളര്‍ത്തുന്നുണ്ട്‌. പ്രമേഹ രോഗികളിലും രക്‌തസമ്മര്‍ദമുള്ളവരിലും ഉദ്ധാരണശേഷിക്ക്‌ തളര്‍ച്ച സംഭവിക്കാറുണ്ട്‌. ലൈംഗികാവയവത്തിലേക്കുള്ള രക്‌തധമനികളില്‍ ഉണ്ടാകുന്ന പൊതുവായ ജരിതാവസ്‌ഥയും ഇതിനു കാരണങ്ങളാകുന്നു.

താങ്കളുടെ പ്രായത്തില്‍ പലര്‍ക്കും ഉദ്ധാരണശേഷിക്ക്‌ ഭംഗം വരാറുണ്ട്‌. അത്‌ ഒരു സാധാരണ പരിവര്‍ത്തനം തന്നെ. ഉദ്ധാരണശേഷി കുറഞ്ഞവര്‍ക്ക്‌ ആ കുറവ്‌ നികത്താന്‍ ജന്മം കൊണ്ട അത്ഭുത മരുന്നാണല്ലോ വയാഗ്ര. സില്‍ഡെനാഫിന്‍ എന്ന രാസഘടകമാണ്‌ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്‌.

വയാഗ്ര കഴിക്കുമ്പോള്‍ ധമനികള്‍ വികസിക്കുകയും ശക്‌തിയില്‍ കൂടുതല്‍ രക്‌തം ലൈംഗികാവയവത്തിലേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. ഉത്‌ ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്തതാണെന്ന്‌ ധരിക്കരുത്‌. ഹൃദയാഘാതമുണ്ടായവരില്‍ വയാഗ്ര ഉപയാഗിക്കുന്നതിനു മുമ്പ്‌ തീര്‍ച്ചയായും ഡോക്‌ടറുടെ നിര്‍ദേശം തേടേണ്ടതാണ്‌.

ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന നൈട്രേറ്റ്‌ ഗുളികകള്‍ ധമനികള്‍ വികസിപ്പിക്കുകയും രക്‌തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും. ഇക്കൂട്ടര്‍ വയാഗ്ര സേവിച്ചാല്‍ പ്രഷര്‍ കുറയാന്‍ സാധ്യതയുണ്ട്‌. ഇനി ഹൃദ്രോഗത്തിന്റെ മരുന്നു കഴിക്കാത്തവര്‍ അത്ര ഭയപ്പെടേണ്ടതില്ല. എന്തെങ്കിലും അസ്വസ്‌ഥകള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.

ഡോ. ജോര്‍ജ്‌ തയ്യില്‍

സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം

കാന്‍സര്‍

മദ്യപാനികള്‍ക്ക്‌ കാന്‍സറിന്റെ തോത്‌ കൂടുതലാണ്‌. പ്രത്യേകിച്ച്‌ തൊണ്ടയിലെയും അന്നനാളത്തിലെയും കാന്‍സര്‍, കരളിലെ കാന്‍സര്‍ തുടങ്ങിയവ .

? ഞാനൊരു വീട്ടമ്മയാണ്‌. എനിക്ക്‌ 50 വയസ്‌. ഇടതു സ്‌തനത്തില്‍ വേദനയുമായാണ്‌ ഡോക്‌ടറെ കണ്ടത്‌. പരിശോധനയില്‍ സ്‌തനാര്‍ബുദമാണെന്ന്‌ തിരിച്ചറിഞ്ഞു. സര്‍ജറി ചെയ്‌തു. അതിനു ശേഷം കീമോ തെറാപ്പിയും ചെയ്‌തു. പിന്നീട്‌ റേഡിയേഷനും. ഇപ്പോള്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നു. എന്റെ അസുഖം മാറുമോ?
എസ്‌.എസ്‌, കായംകുളം

കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ കഴിയുമ്പോള്‍ എല്ലാ രോഗികളും ഉന്നയിക്കാറുള്ള ചോദ്യമാണിത്‌. രോഗം മാറിയാലും വീണ്ടും വരുമോ എന്ന ആശങ്കയിലാണ്‌ അവര്‍ ഏറെയും. സര്‍ജറിക്കു ശേഷം രോഗം രണ്ടാമതും വരാതിരിക്കാനാണ്‌ താങ്കള്‍ക്ക്‌ മരുന്നും റേഡിയേഷനും നല്‍കിയത്‌. പിന്നീട്‌ കൃത്യമായ ഇടവേളകളില്‍ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം പരിശോധനകള്‍ നടത്തേണ്ടതാണ്‌. അസുഖം മാറി അല്ലെങ്കില്‍ ഇനി ഒരിക്കലും വരില്ല എന്ന്‌ ഉറപ്പിച്ചു പറയാന്‍ സഹായിക്കുന്ന ഒരു പരിശോധനയും നിലവിലില്ല എന്നോര്‍ക്കുക.

ചികിത്സിക്കാന്‍ ഭയം

​? സുഹൃത്തിന്റെ അമ്മയ്‌ക്കു വേണ്ടിയാണ്‌ കത്ത്‌. അവര്‍ക്ക്‌ 83 വയസ്‌. വലതു സ്‌തനത്തില്‍ ചെറിയൊരു മുഴകണ്ടു. പ്രഷറും പ്രമേഹവും ഹൃദയസംബന്ധമായ തകരാറുകളും അവര്‍ക്കുണ്ട്‌. എന്നാല്‍ ആ അമ്മയെ ചികിത്സയ്‌ക്കു കൊണ്ടുപോകാന്‍ മക്കള്‍ക്ക്‌ ഭയമാണ്‌. പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ അതിന്‌ തയാറാകുന്നില്ല. ഇത്‌ കാന്‍സറായിരിക്കുമോ? വീട്ടുകാരെ എങ്ങനെ പറഞ്ഞു മനസിലാക്കും.
രമേഷ്‌ ആര്‍, മാനന്തവാടി

പ്രായമായവരിലെ കാന്‍സര്‍ വര്‍ധിച്ചു വരുന്നുണ്ട്‌. ഇവിടെ രോഗിയും രോഗിയുടെ ബന്ധുക്കളും തികച്ചും ആശങ്കാകുലരാണ്‌. ഇതു കാരണം ഇവരെ ചികിത്സിക്കുക അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാന്‍സറിന്റെ സ്വഭാവം മനസിലാക്കിയാണ്‌ ചികിത്സ തീരുമാനിക്കേണ്ടത്‌.

താങ്കളുടെ സുഹൃത്തിന്റെ അമ്മയ്‌ക്ക് ഒരു പക്ഷേ, മുഴ നീക്കം ചെയ്‌ത് ഹോര്‍മോണ്‍ ഗുളികമാത്രം കഴിച്ചാല്‍ മതിയാവും. പരിശോധനയിലൂടെ മാത്രമേ കാന്‍സറിന്റെ സാന്നിധ്യം തിരിച്ചറിയാനാവുകയുള്ളൂ. എന്തായാലും ഡോക്‌ടറെ കണ്ട്‌ വിദഗ്‌ധ പരിശോധന നടത്തണം.

കാന്‍സറാണെങ്കില്‍ ചികിത്സ എത്രയും വേഗം ആരംഭിക്കുന്നതാണ്‌ നല്ലത്‌. വൈകുന്തോറും രോഗത്തിന്റെ തീവ്രത കൂടുകയും ചികിത്സ ഫലിക്കാത്ത അവസ്‌ഥയിലെത്തിച്ചേരുകയും ചെയ്യും.

മദ്യപാനികളില്‍ കാന്‍സര്‍ കൂടുതല്‍

? എനിക്ക്‌ 42 വയസ്‌. പത്തുവര്‍ഷമായി ഞാന്‍ മദ്യം ഉപയോഗിക്കുന്നു. പതിവായി കഴിക്കാറുണ്ട്‌. എന്നാല്‍ അമിതമാകാറില്ല. മദ്യപര്‍ക്ക്‌ കാന്‍സര്‍ വരുമോ? അങ്ങനെയെങ്കില്‍ ഏതൊക്കെ കാന്‍സറുകളാണ്‌ വരുന്നത്‌?
കൃഷ്‌ണ,ആലുവ

കാന്‍സര്‍ ഉണ്ടായാലും ഇല്ലെങ്കിലും മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം തന്നെ. മദ്യപര്‍ക്ക്‌ കാന്‍സറിന്റെ തോത്‌ കൂടുതലാണ്‌. പ്രത്യേകിച്ച്‌ തൊണ്ടയിലെയും അന്നനാളത്തിലെയും കാന്‍സര്‍, കരളിലെ കാന്‍സര്‍ തുടങ്ങിയവ.

പുകവലി + മദ്യപാനം = മരണം പുകവലി പ്ലസ്‌ മദ്യപാനം സമം മരണം എന്നാണ്‌ പറയാറ്‌. ഇങ്ങനെ രണ്ടു കൊടും വില്ലന്മാര്‍ ചേര്‍ന്നാലുണ്ടാകുന്ന ഭവിഷത്തിനെക്കുറിച്ച്‌ പറയേണ്ടതില്ല. കരളിനെ ബാധിക്കുന്ന കാന്‍സര്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്‌. അതിന്റെ മുഖ്യകാരണം മദ്യപാനവും.

ഡോ. സഞ്‌ജു സിറിയക്‌ പണ്ടാരക്കളം

കണ്‍സള്‍ട്ടന്റ്‌ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ്,
കാരിത്താസ്‌ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌
കാരിത്താസ്‌ ഹോസ്‌പിറ്റല്‍, തെള്ളകം, കോട്ടയം

ഗൈനക്കോളജി

 

40 വയസും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു സ്‌ത്രീക്ക്‌ അസാധാരണമായ രക്‌തസ്രാവം ഉണ്ടാവുകയാണെങ്കില്‍ പരിശോധന നിര്‍ബന്ധമാണ്‌

രക്‌തസ്രാവം തടയാന്‍ എന്തു ചെയ്യും

നാല്‌പത്‌ വയസുള്ള വീട്ടമ്മയാണ്‌. രണ്ടു കുട്ടികളുമുണ്ട്‌. ആറുമാസം മുന്‍പ്‌ ബ്ലീഡിംഗ്‌ ഉണ്ടായി. ഡോക്‌ടറെ കണ്ട്‌ മരുന്നു കഴിക്കുകയും വിശ്രമമെടുക്കുകയും ചെയ്‌തു. അതോടെ പ്രശ്‌നത്തിന്‌ ശമനമുണ്ടായി. എന്നാല്‍ വയറില്‍ ഒരു ബെല്‍റ്റ്‌ ഇടണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. എന്തിനാണ്‌ ബെല്‍റ്റ്‌ ഇടുന്നത്‌. ഇത്‌ എത്രനാള്‍ ഉപയോഗിക്കണം. ബ്ലീഡിംഗ്‌ ഇനിയും ഉണ്ടായാല്‍ ശസ്‌ത്രക്രിയ ആവശ്യമായി വരുമോ?
മാലതി നായര്‍, കുറുപ്പുംപടി

രക്‌തസ്രാവം എത്ര ദിവസം നീണ്ടുനിന്നുവെന്നും ആര്‍ത്തവം ക്രമമാണോ, ആര്‍ത്തവത്തിന്റെ അളവ്‌ കൂടുതലാണോ, പ്രസവം നിര്‍ത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും കത്തില്‍നിന്നും വ്യക്‌തമല്ല. 40 വയസും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു സ്‌ത്രീക്ക്‌ അസാധാരണമായ രക്‌തസ്രാവം ഉണ്ടാവുകയാണെങ്കില്‍ പരിശോധന നിര്‍ബന്ധമാണ്‌.

ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ ഗര്‍ഭപാത്രത്തിന്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന്‌ പരിശോധിക്കണം. ഡോക്‌ടര്‍ നിര്‍ദേശിച്ചാല്‍ സ്‌കാന്‍ ചെയ്യണം. ഗര്‍ഭപാത്രത്തില്‍ മുഴകളോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടോ എന്ന്‌ കണ്ടെത്തണം. അണ്ഡാശയത്തിലെ മുഴ, എന്‍ഡോമെട്രിയത്തിന്റെ ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കാന്‍ സ്‌കാനിംങ്ങിലൂടെ കഴിയും.

ആവശ്യമെങ്കില്‍ പാപ്‌സ്മിയര്‍ പരിശോധനയും നടത്തുക. ഈ പരിശോധനകളുടെയെല്ലാം അടിസ്‌ഥാനത്തിലാണ്‌ ഡോക്‌ടര്‍ ശസ്‌ത്രക്രിയ വേണോയെന്ന്‌ തീരുമാനിക്കുക.

ഒരു തവണ മാത്രം രക്‌തസ്രാവം ഉണ്ടാവുകയും മാസമുറ ഇപ്പോള്‍ ക്രമവുമാണെങ്കില്‍ അതേക്കുറിച്ചോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. വയറ്റില്‍ ബെല്‍റ്റ്‌ ധരിക്കുന്നതും ബ്ലീഡിംങ്ങും തമ്മില്‍ ബന്ധമൊന്നുമില്ല.

അടിവയറ്റിലെ മസിലുകള്‍ക്കുണ്ടായ അയവുമൂലമാകാം വയറില്‍ ബെല്‍റ്റ്‌ ധരിക്കണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ബെല്‍റ്റിടുമ്പോള്‍ മസിലുകള്‍ക്ക്‌ മുറുക്കം കിട്ടുന്നു. ഹെര്‍ണിയയുടെ ആരംഭമുള്ളവര്‍ക്കും ശസ്‌ത്രക്രിയ ഒഴിവാക്കാന്‍ ചില ഡോക്‌ടര്‍മാര്‍ ബെല്‍റ്റ്‌ ധരിക്കാന്‍ നിര്‍ദേശിക്കാറുണ്ട്‌.

ആര്‍ത്തവരക്‌തത്തില്‍ കുറവു വരുന്നു

എനിക്ക്‌ 45 വയസ്‌. മൂന്നുമാസമായി ആര്‍ത്തവചക്രം ക്രമരഹിതമാണ്‌. ആര്‍ത്തവരക്‌തത്തിന്റെ അളവിലും വ്യത്യാസം ഉണ്ട്‌. ആര്‍ത്തവരക്‌തസ്രാവം കുറഞ്ഞ അളവിലേയുള്ളൂ. ആര്‍ത്തവം ആരംഭിക്കുന്ന പ്രായത്തില്‍ മാത്രമല്ലേ ആര്‍ത്തവചക്രം ക്രമരഹിതമാകുകയുള്ളൂ. മുതിര്‍ന്നവരില്‍ ആര്‍ത്തവക്രമക്കേട്‌ ഉണ്ടാകുമോ. മറ്റ്‌ ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
ശാന്തിനി, ചാലക്കുടി

40 വയസില്‍ ആര്‍ത്തവം കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്നതും നേരത്തെയാവുന്നതും ആര്‍ത്തവവിരാമത്തിനു മുന്നോടിയായ പെരിമെനോപ്പോസ്‌ ഘട്ടത്തില്‍ സ്വാഭാവികമാണ്‌. നിങ്ങള്‍ക്ക്‌ ആര്‍ത്തവരക്‌തത്തിന്റെ അളവ്‌ കുറവാണെന്നു കത്തില്‍നിന്നു മനസിലാക്കുന്നു.

അതോര്‍ത്ത്‌ ഭയപ്പെടേണ്ടതില്ല. ആര്‍ത്തവചക്രം ക്രമരഹിതമാകുന്നത്‌ ആര്‍ത്തവം ആരംഭിക്കുന്ന പ്രായത്തില്‍ മാത്രമല്ല ആര്‍ത്തവവിരാമഘട്ടത്തോട്‌ അടുക്കുമ്പോഴും സംഭവിക്കാവുന്നതാണ്‌.

20 ദിവസത്തെ ഇടവേളക്കുമുമ്പേ ആര്‍ത്തവം വരികയോ, കൂടുതലായി ആര്‍ത്തവരക്‌തം പോകുകയോ ചെയ്‌താല്‍ മാത്രം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തിയാല്‍ മതി.

അമിത രക്‌തസ്രാവം ഉണ്ടോയെന്ന്‌ മനസിലാക്കാന്‍ എത്രദിവസം രക്‌തസ്രാവം തുടരുന്നു എന്നും എത്ര പാഡുകള്‍ മാറുന്നു എന്നിവ പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്‌.

ഗര്‍ഭാവസ്‌ഥയില്‍ അപ്പന്‍ഡിസൈറ്റിസ്‌

26 വയസുള്ള വിവാഹിതയാണ്‌. എട്ടു മാസം ഗര്‍ഭിണിയാണ്‌. ഗര്‍ഭത്തിന്റെ അഞ്ചാം മാസത്തില്‍ അപ്പന്‍ഡിസൈറ്റിസ്‌ ഉണ്ടായതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നടത്തി. ഇതുമൂലം കുഞ്ഞിന്‌ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? ശസ്‌ത്രക്രിയയുടെ സമയത്ത്‌ ബോധം കെടുത്താന്‍ ഉപയോഗിച്ച ഔഷധങ്ങള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുമോ?
കാതറിന്‍, കൊച്ചി

ഇത്‌ വളരെ ഗുരുതരമായ അവസ്‌ഥയാണ്‌. മരുന്നുകള്‍കൊണ്ട്‌ ഗര്‍ഭാവസ്‌ഥയില്‍ അപ്പന്‍ഡിസൈറ്റിസ്‌ നിയന്ത്രണവിധേയമാക്കാന്‍ കഴിയില്ല. അപ്പോള്‍ ശസ്‌ത്രക്രിയ ആവശ്യമായി വരുന്നു. ബോധം കെടുത്താന്‍ ഉപയോഗിച്ച മരുന്നുകള്‍ കുഞ്ഞിനെ ഒരു രീതിയിലും ബാധിക്കുകയില്ല. സ്‌കാനിംഗില്‍ കുഴപ്പമൊന്നുമില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞ സ്‌ഥിതിക്ക്‌ ഒന്നും പേടിക്കേണ്ടതില്ല.

നടുവേദനയും ഗര്‍ഭധാരണവും

ഞാനൊരു വീട്ടമ്മയാണ്‌. എനിക്ക്‌ 27 വയസ്‌. രണ്ടുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്‌. ഇതുവരെ ഗര്‍ഭം ധരിക്കാനായില്ല. വിട്ടുമാറാത്ത നടുവേദന ഉണ്ട്‌. വിവാഹത്തിനുമുമ്പ്‌ ഞാന്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ തെറിച്ചു വീണിരുന്നു. എന്നാല്‍ ഗുരുതരമായ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. നടുവേദനയും ഗര്‍ഭധാരണവും തമ്മില്‍ ബന്ധമുണ്ടോ. ഈ പ്രശ്‌നം ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ. ഡോക്‌ടറുടെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഞങ്ങള്‍.
ഷീബ, അഞ്ചല്‍

ഗര്‍ഭപാത്രത്തിന്റെ തകരാറുകള്‍മൂലം വിട്ടുമാറാത്ത നടുവേദന അനുഭവപ്പെടാം. ഇതിന്‌ രണ്ട്‌ കാരണങ്ങള്‍ ഉണ്ട്‌. അണുബാധപോലുള്ള കാരണങ്ങള്‍കൊണ്ട്‌ ഓവറി ഗര്‍ഭപാത്രത്തിനോട്‌ അടുത്തിരിക്കാം.

മറ്റൊന്ന്‌ ഗര്‍ഭപാത്രം അതിന്റെ യഥാര്‍ത്ഥ സ്‌ഥാനത്തുനിന്ന്‌ പുറകിലേക്കു നീങ്ങിയിരിക്കുന്നതാണ്‌. ഇവര്‍ക്ക്‌ ശരിയായ ചികിത്സയിലൂടെ ഗര്‍ഭധാരണം സാധ്യമാകും. എന്‍ഡോമെട്രിയോസിസ്‌മൂലവും നടുവേദനയുണ്ടാവാം.

ഇത്‌ ഗര്‍ഭധാരണം വൈകുന്നതിനും കാരണമാകാം സ്‌കാനിംഗിലൂടെ എന്‍ഡോമെട്രിയോസിസ്‌ ആണോയെന്ന്‌ മനസിലാക്കണം. മുകളില്‍ പറഞ്ഞ കാരണങ്ങളൊന്നുമില്ലെങ്കില്‍ അസ്‌ഥിസംബന്ധമായ അസുഖങ്ങള്‍ ഉണ്ടോയെന്ന്‌ പരിശോധിക്കണം.

മാനസികസമ്മര്‍ദങ്ങള്‍മൂലവും നടുവേദന അനുഭവപ്പെടാം. അതിനാല്‍ മനസ്‌ ശാന്തമാക്കിവയ്‌ക്കാന്‍ ശ്രമിക്കണം. കൃത്യമായ പരിശോധനകളുടെ അടിസ്‌ഥാനത്തില്‍ രോഗനിര്‍ണയം നടത്തി ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുക.

ഡോ. ഷെറിന്‍ വര്‍ഗീസ്‌

കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്‌റ്റ്
ഭാരത്‌ ഹോസ്‌പിറ്റല്‍ , കോട്ടയം

അബോര്‍ഷനെത്തുടര്‍ന്ന്‌ നട്ടെല്ലിന്‌ വേദന

എനിക്ക്‌ 28 വയസ്‌. രണ്ടു കുട്ടികളുണ്ട്‌. ചില പ്രത്യേക സാഹചര്യത്തില്‍ രണ്ടുവര്‍ഷത്തിനിടെ മൂന്നുതവണ അബോര്‍ഷന്‍ നടത്തേണ്ടിവന്നു. ആദ്യപ്രസവം നോര്‍മ്മലായിരുന്നു. ആദ്യ പ്രസവത്തിനുശേഷം ആറാം മാസമാണ്‌ ആദ്യം അബോര്‍ഷന്‍ നടത്തിയത്‌. ഇതേത്തുടര്‍ന്ന്‌ മൂന്നുദിവസം അമിതായ ബ്ലീഡിംഗ്‌ ഉണ്ടായി. രണ്ടാമത്തെ അബോര്‍ഷനുശേഷം എന്റെ നട്ടെല്ലിന്‌ കടുത്ത വേദന അനുഭവപ്പെടുന്നു. അധികസമയം നിവര്‍ന്നിരിക്കാന്‍ കഴിയാതെ വരുന്നു. മൂന്നാമത്തെ അബോര്‍ഷന്‍ കഴിഞ്ഞപ്പോള്‍ ശരീരക്ഷീണം അനുഭവപ്പെടുന്നു. വിശപ്പില്ല. സാമാന്യം വണ്ണമുണ്ടായിരുന്ന ഞാന്‍ വളരെ ക്ഷീണിച്ു. ചതുടര്‍ച്ചയായി അബോര്‍ഷന്‍ നടത്തിയതാണോ ഇതിനുകാരണം.
അമല ജോസ്‌, സെക്കന്തരാബാദ്‌

അബോര്‍ഷന്‍ ശരിയായ രീതിയിലാണെങ്കില്‍ പേടിക്കേണ്ടതില്ല. മറിച്ചായാല്‍ അബോര്‍ഷന്‍ അണുബാധയ്‌ക്കും ബ്ലീഡിംഗിനും കാരണമായേക്കാം. ശരീരക്ഷീണം ഇതുമൂലമാണെന്ന്‌ തോന്നുന്നില്ല. ഗൈനക്കോളജിസ്‌റ്റിനെ കണ്ടശേഷം ആവശ്യമെങ്കില്‍ നടുവേദനയ്‌ക്ക് അസ്‌ഥിയുടെ ഡോക്‌ടറെ കാണാവുന്നതാണ്‌.

ഗര്‍ഭപാത്രം ഇറങ്ങുന്നു

വീട്ടമ്മയാണ്‌. 32 വയസ്‌. രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടു പ്രസവവും നോര്‍മലായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട്‌ 3 മാസമായി. പ്രസവം കഴിഞ്ഞ്‌ ഒരുമാസം കഴിഞ്ഞപ്പോള്‍ ഗര്‍ഭപാത്രം താഴേക്ക്‌ ഇറങ്ങിവരുന്നതായി അനുഭവപ്പെട്ടു. ഡോക്‌ടറെ കണ്ട്‌ പരിശോധിച്ചപ്പോള്‍ പ്ര?ലാപ്‌സ് (സ്‌ഥാനഭ്രംശം) ആണെന്ന്‌ അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഇടയ്‌ക്കിടെ ഇങ്ങനെ ഉണ്ടാകുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌. എന്റെ ഈ അസുഖത്തിന്‌ ഉടനടി പരിഹാരം ലഭിക്കാന്‍ ഞാന്‍ എന്തുചെയ്യണം.
ധന്യ രമേഷ്‌, ചേര്‍പ്പുളശേരി

സാധാരണ പ്രസവത്തിനുശേഷം ചുരുക്കം ചിലരില്‍ ഗര്‍ഭപാത്രം താഴേക്ക്‌ ഇറങ്ങിവരുന്നതായി കണ്ടുവരാറുണ്ട്‌. ഇതിന്‌ ഉടനടി പരിഹാരം ഒന്നുമില്ല. ഗര്‍ഭാശയത്തിന്റെ സ്‌ഥാനഭ്രംശം എത്രത്തോളമുണ്ടെന്നതനുസരിച്ചാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. ചെറിയ പ്രശ്‌നങ്ങള്‍ 3-4 മാസത്തെ വ്യായാമം കൊണ്ട്‌ മാറ്റാവുന്നതേയുള്ളു. പെരിണിയല്‍ വ്യായാമമുറകളാണ്‌ ഇതിന്‌ നിര്‍ദേശിക്കുന്നത്‌. ആദ്യപ്രസവത്തോടെ സംഭവിക്കുന്ന പ്ര?ലാപ്‌സിന്‌ സാധാരണയായി ഓപ്പറേഷന്‍ വേണ്ടിവരുന്നില്ല. കുറച്ചു നാളത്തെ ക്ഷമയോടെയുള്ള കാത്തിരിപ്പാണ്‌ വേണ്ടത്‌. കത്തില്‍ സ്‌ഥാനഭ്രംശം എത്രത്തോളമുണ്ടെന്ന്‌ മനസിലാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ നല്ലൊരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ ചികിത്സ നിര്‍ണയിക്കുന്നതാണ്‌ ഉചിതം.

ഗര്‍ഭകാലത്തെ ക്ഷീണം

26 വയസുള്ള വിവാഹിതയാണ്‌ ഞാന്‍. മൂന്നര വയസുള്ള കുട്ടിയുമുണ്ട്‌. വിവാഹം കഴിഞ്ഞ്‌ അടുത്ത മാസത്തില്‍തന്നെ ഞാന്‍ ഗള്‍ഭിണിയായി. ഗര്‍ഭിണിയായതുമുതല്‍ ക്ഷീണം തുടങ്ങിയതാണ്‌. എഴുന്നേല്‍ക്കാനും നടക്കാനും കഴിയാത്ത അവസ്‌ഥയായിരുന്നു കുറച്ചുനാള്‍. ഡോക്‌ടറെ കണ്ട്‌ ക്ഷീണത്തിനുള്ള ധാരാളം ടോണിക്കുകളും വിറ്റാമിന്‍ ഗുളികകളും കഴിച്ചു. പ്രസവം കഴിയുമ്പോള്‍ ക്ഷീണം മാറും എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷേ, യാതൊരു മാറ്റവും എനിക്കുണ്ടായില്ല. ഇംഗ്ലീഷ്‌ മരുന്നു നിര്‍ത്തി. പിന്നീട്‌ ആയുര്‍വേദ ടോണിക്കുകളും ഗുളികകളും കഴിച്ചുനോക്കി. ഒരു ഫലവും കാണുന്നില്ല. ശരീരം ശോഷിച്ചിരിക്കുന്നു. ക്ഷീണം വിട്ടുമാറാത്തത്‌ എന്തുകൊണ്ടാണ്‌? ഈ അവസ്‌ഥ മാറിക്കിട്ടുമോ?
റാണിമോള്‍, ചടയമംഗലം

ഗര്‍ഭധാരണം ഒരു രോഗാവസ്‌ഥയല്ല. സാധാരണ ഗതിയിലുള്ള ക്ഷീണം എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ടാകാറുണ്ട്‌. രക്‌തത്തിലെ ഹിമോഗേ്ലാബിന്റെ അളവ്‌ ശരിയായ അളവിലാണെങ്കില്‍ നല്ല ഭക്ഷണവും വ്യായാമവുമാണ്‌ ആവശ്യം. അല്ലെങ്കില്‍ മരുന്നുകഴിക്കണം. ഇത്രയും മരുന്ന്‌ കഴിച്ചിട്ടും ക്ഷീണം മാറാത്ത സ്‌ഥിതിക്ക്‌ ഡിപ്രഷനാകാനാണ്‌ സാധ്യത. മനസിന്റെയും ശരീരത്തിന്റെയും ഊര്‍ജം നഷ്‌ടപ്പെടുന്ന അവസ്‌ഥ. അതിനാല്‍ നിങ്ങള്‍ വിദഗ്‌ധനായൊരു ഡോക്‌ടറുടെ സേവനം ലഭ്യമാക്കിയതിനുശേഷം, സൈക്കാട്രിസ്‌റ്റിനെ കാണുന്നതാണ്‌ ഉത്തമം.

ഗര്‍ഭാവസ്‌ഥയിലെ ഹോര്‍മോണ്‍ വ്യതിയാനം

എന്റെ മകള്‍ക്കുവേണ്ടിയാണ്‌ കത്ത്‌. അവള്‍ക്ക്‌ 27 വയസ്‌. രണ്ട്‌ വയസുള്ള കുട്ടിയുണ്ട്‌. പ്രസവം സിസേറിയനായിരുന്നു. ഡോക്‌ടര്‍ പറഞ്ഞതിലും ഒരാഴ്‌ച നേരത്തേ വേദന തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സിസേറിയന്‍ നടത്തിയത്‌. ഗര്‍ഭിണിയായിരുന്ന സമയത്ത്‌ വയര്‍ അമിതമായി വീര്‍ത്തിരുന്നു. ശരീരവും തടിച്ചു. ഗര്‍ഭിണികളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ്‌ ഇതിനു കാരണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. പ്രസവം കഴിഞ്ഞ്‌ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും മകളുടെ വണ്ണം കുറഞ്ഞില്ല. വയര്‍ തൂങ്ങുന്നു. വസ്‌ത്രം ധരിക്കുമ്പോള്‍ ഇത്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു. മകള്‍ക്ക്‌ മറ്റ്‌ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പ്രസവശേഷം മകള്‍ക്ക്‌ വണ്ണം കുറയാത്തത്‌ എന്തുകൊണ്ടാണ്‌?
സുശീല ശ്രീകുമാര്‍ ,അടൂര്‍

പ്രസവത്തിന്‌ ശേഷം ഉണ്ടാകുന്ന അമിതവണ്ണം സാധാരണമാണ്‌. ശരിയല്ലാത്ത ആഹാരക്രമവും, വ്യായാമക്കുറവുമാണ്‌ ഇതിനുകാരണം. ഗര്‍ഭകാലത്തുണ്ടാകുന്ന അമിതവണ്ണം പ്രസവത്തോടെ മാറുകയാണ്‌ പതിവ്‌. എന്നാല്‍ മകളുടെ കാര്യത്തില്‍ അമിതവണ്ണം കുറയാത്ത സ്‌ഥിതിക്കും മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്‌ വ്യക്‌തമാക്കിയിട്ടുള്ളതിനാലും വ്യായാമവും, ആഹാരക്രമവും ശ്രദ്ധിച്ചാല്‍ മതിയാകും

ബീജത്തിന്‌ ചലനശേഷി കുറവ്‌

എന്റെ സഹോദരിക്ക്‌ 21 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ 2 വര്‍ഷമായി. ഇതുവരെ കുട്ടികളില്ല. പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ബീജത്തിന്‌ ചലനശേഷി കുറവാണെന്ന്‌ അറിയാന്‍ കഴിഞ്ഞു. എന്തുകൊണ്ടാണിത്‌. ബീജത്തിന്‌ ചലനശേഷി മരുന്നുകൊണ്ട്‌ ലഭിക്കുമോ? എന്തു ചികിത്സയാണുള്ളത്‌?
എം.എം., ശ്രീകാര്യം

മരുന്നുകൊണ്ട്‌ ബീജത്തിന്റെ ചലനശേഷി വീണ്ടെടുക്കാവുന്നതാണ്‌. അണുബാധ, വെരിക്കോസ്‌ വെയിന്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം ബീജത്തിന്റെ ചലനശേഷി കുറയുന്നതിന്‌ കാരണമാകാം. അതിനാല്‍ നല്ലൊരു യൂറോളജിസ്‌റ്റിനെ കണ്ട്‌ ചികിത്സ തേടാവുന്നതാണ്‌.

ഗൈനക്കോളജി

സിസേറിയന്‍ കഴിഞ്ഞ്‌ 2-3 മാസത്തിനകം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാം. സാധാരണയായി സിസേറിയന്‍ കഴിഞ്ഞവര്‍ക്ക്‌ ഒന്നര - രണ്ട്‌ മാസത്തിനുശേഷം ഒരു പരിശോധനകൂടി നടത്താറുണ്ട്‌ .

സിസേറിയനുശേഷം പരിശോധന നിര്‍ബന്ധം

ഞാന്‍ നാല്‍പതുദിവസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്‌. 30 വയസ്‌. പ്രസവം സിസേറിയനായിരുന്നു. കോര്‍ഡ്‌ ചുറ്റിയതാണ്‌ കാരണം. സിസേറിയന്‍ കഴിഞ്ഞാല്‍ എത്രനാള്‍ വിശ്രമം ആവശ്യമാണ്‌. ഭാരം കൂടിയ ജോലികള്‍ എന്നുമുതല്‍ ചെയ്‌തുതുടങ്ങാം. സാധാരണ പ്രസവത്തിന്റെ രക്ഷതന്നെ ചെയ്‌താല്‍ മതിയോ?
രേഷ്‌മ നായര്‍, കളമശേരി

സിസേറിയന്‍ കഴിഞ്ഞ്‌ 2-3 മാസത്തിനകം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാം. സാധാരണയായി സിസേറിയന്‍ കഴിഞ്ഞവര്‍ക്ക്‌ ഒന്നര - രണ്ട്‌ മാസത്തിനുശേഷം ഒരു പരിശോധനകൂടി നടത്താറുണ്ട്‌. ണ്മഗ്നന്ഥന്ധ ഗ്നണ്മനുത്സന്റന്ധദ്ധത്മനു ്യനു്യ ഗ്മണ്മ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

ഡോക്‌ടര്‍ നിങ്ങളുടെ ശരീരവും ഗര്‍ഭപാത്രവും പരിശോധിച്ച്‌ സാധാരണ നിലയിലായോയെന്ന്‌ മനസിലാക്കുന്നു. അതിനുശേഷമാണ്‌ ജോലി ചെയ്യുന്നതിനെക്കുറിച്ച്‌ തീരുമാനിക്കുന്നത്‌. അതിനാല്‍ ഈ പരിശോധനയ്‌ക്ക് നിര്‍ബന്ധമായും പോയിരിക്കണം. മൂന്നു മാസത്തിനുശേഷം ഭാരം കൂടിയ ജോലികള്‍ ചെയ്യാവുന്നതാണ്‌. സാധാരണ പ്രസവരക്ഷതന്നെ ചെയ്‌താല്‍ മതി.

ഹിസ്‌റ്ററക്‌ടമിക്കുശേഷം വിശ്രമം

30 വയസ്‌. മൂന്നുമാസം മുമ്പ്‌ 'ഹിസ്‌റ്ററക്‌ടമി' ഓപ്പറേഷന്‌ വിധേയമായി. പതോളജി റിപ്പോര്‍ട്ടിലും പ്രശ്‌നങ്ങളൊന്നുമില്ല. അമിത രക്‌തസ്രാവമായിരുന്നു കാരണം. മൂന്നുമാസത്തെ വിശ്രമം വേണമെന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ഇനി എനിക്ക്‌ സാധാരണ വീട്ടുജോലികളില്‍ ഏര്‍പ്പെടാമോ? തുണി അലക്കുക, കുനിഞ്ഞ്‌ മുറ്റമടിക്കുക എന്നിവ ചെയ്യുന്നതുകൊണ്ട്‌ കുഴപ്പമുണ്ടോ? തടി കൂടാതിരിക്കാന്‍ വ്യായാമം ആവശ്യമാണോ? ഓപ്പറേഷന്‍ ചെയ്‌ത ഭാഗത്ത്‌ തൊടുമ്പോള്‍ ചെറിയ വേദന അനുഭവപ്പെടുന്നു. ഈ വേദന എത്ര കാലംകൊണ്ടു മാറും?
ഗോപിക രാജീവ്‌, സുല്‍ത്താന്‍ബത്തേരി

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മൂന്നു മാസമായതിനാല്‍ സാധാരണ ജീവിതരീതിയിലേക്ക്‌ മടങ്ങിവരാവുന്നതാണ്‌. നിങ്ങളുടെ ഡോക്‌ടര്‍ പറഞ്ഞതുപോലെ മൂന്നു മാസത്തെ വിശ്രമമാണ്‌ ഹിസ്‌റ്ററക്‌ടമിക്ക്‌ ആവശ്യം. ഈ ശസ്‌ത്രക്രിയ ഒരിക്കലും ശരീരം വണ്ണം വയ്‌ക്കുന്നതിന്‌ കാരണമാകുന്നില്ല. അത്‌ തെറ്റായ ധാരണ മാത്രമാണ്‌.

വ്യായാമവും ഭക്ഷണകാര്യത്തിലുളള ശ്രദ്ധയുമാണ്‌ തടി കൂടാതിരിക്കാന്‍ വേണ്ടത്‌. തുണി അലക്കുന്നതിനോ മുറ്റമടിക്കുന്നതിനോ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മൂന്നു മാസമായ സ്‌ഥിതിക്ക്‌ ഇനി കൂഴപ്പമില്ല. ശസ്‌ത്രക്രിയ ചെയ്‌ത ഭാഗത്ത്‌ തൊടുമ്പോള്‍ അനുഭവപ്പെടുന്ന വേദന ആറു മാസം കൊണ്ട്‌ മാറിക്കൊളളും.

ഗര്‍ഭപാത്രം ഇറങ്ങുന്നു

ഞാനൊരു വീട്ടമ്മയാണ്‌. 52 വയസ്‌. ഗര്‍ഭപാത്രം ഇറങ്ങുന്നതാണ്‌ പ്രശ്‌നം. ഡോക്‌ടറെ കാണിച്പ്പോള്‍, പുചറത്തേക്കുള്ള തള്ളല്‍ കുറവാണെന്നും നന്നായി പുറത്തേക്കു തള്ളിയശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യാമെന്നും പറഞ്ഞു. പിന്നീട്‌ പരിശോധനയൊന്നും നടത്തിയില്ല. പരിശോധന കഴിഞ്ഞിട്ട്‌ ഇപ്പോള്‍ ഒരു വര്‍ഷമായി. തള്ളലിനു മാറ്റമൊന്നുമില്ല. ഇത്‌ നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ല. സ്വയം പരിശോധനയില്‍ ഗര്‍ഭപാത്രം തള്ളിനില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഡോക്‌ടറെ കാണണോ, സര്‍ജറി ആവശ്യമായി വരുമോ, ഭാരം കൂടിയ വസ്‌തുക്കള്‍ എടുത്തുയര്‍ത്തുന്നതു ദോഷം ചെയ്യുമോ എന്നിങ്ങനെ നൂറു സംശയങ്ങളാണ്‌. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
വത്സമ്മ കുര്യന്‍ ,ഈറോഡ്‌

ഗര്‍ഭപാത്രം പുറത്തേക്കു തള്ളുക എന്ന അവസ്‌ഥ നിത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമ്പോള്‍ ശസ്‌ത്രക്രിയ ആവശ്യമായി വരും. നടക്കാന്‍ ബുദ്ധിമുട്ട്‌, ചീത്തമണം, വജനയില്‍നിന്നുള്ള സ്രവങ്ങള്‍ എന്നിവയെല്ലാമാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. അത്തരം സാഹചര്യത്തിലാണ്‌ സര്‍ജറി വേണ്ടിവരുന്നത്‌.

കത്തില്‍നിന്നും നിങ്ങള്‍ക്ക്‌ ഈ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്‌ മനസിലാക്കാന്‍ സാധിക്കുന്നത്‌. ചിലരില്‍ ഗര്‍ഭപാത്രത്തിനൊപ്പം മൂത്രസഞ്ചിയും പുറത്തേക്കു തള്ളിയതായി കാണാം. ആ സാഹചര്യത്തിലും സര്‍ജറി വേണ്ടിവരും. നിങ്ങള്‍ക്ക്‌ ആ പ്രശ്‌നവും ഇല്ല. ഉണ്ടെങ്കില്‍ ഡോക്‌ടര്‍ പറയേണ്ടതായിരുന്നു.

അടിവയറ്റില്‍ ഭാരം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കുറയ്‌ക്കുക, മലശോധന സമയത്ത്‌ ബലംപിടിക്കാതിരിക്കുക, അമിതഭാരമുള്ള സാധനങ്ങള്‍ എടുക്കാതിരിക്കുക, ശക്‌തിയായ ചുമ ഉണ്ടാകുകയാണെങ്കില്‍ മരുന്നുകഴിച്ച്‌ എത്രയും വേഗം മാറ്റുക എന്നീ കരുതലുകള്‍ ഉണ്ടെങ്കില്‍, സര്‍ജറിയില്ലാതെതന്നെ നിങ്ങള്‍ക്ക്‌ മുന്നോട്ടുപോകാവുന്നതാണ്‌.

രണ്ടുവര്‍ഷം കൂടുമ്പോള്‍ ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം. ഗര്‍ഭപാത്രത്തിന്റെ തള്ളല്‍ കൂടിയോയെന്ന്‌ അറിയാന്‍ ഇത്‌ സഹായിക്കും. നിത്യജീവിതത്തില്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കാത്ത ഇത്തരം തള്ളലുകളെ പേടിക്കേണ്ടതില്ല. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി ഉരയുകയാണെങ്കില്‍ അണുബാധയ്‌ക്ക് കാരണമാകും.

കൃത്രിമ ഗര്‍ഭധാരണം

ഡോക്‌ടര്‍ വളരെ സങ്കടത്തോടെയാണ്‌ ഈ കത്തെഴുതുന്നത്‌. എനിക്ക്‌ മുപ്പത്തിയഞ്ചുവയസ്‌. ഭര്‍ത്താവിന്‌ 38. വിവാഹം കഴിഞ്ഞിട്ട്‌ 12 വര്‍ഷമായി. ഇതുവരെ കുട്ടികളില്ല. ഭര്‍ത്താവിന്റെ ശുക്ലം പരിശോധിച്ചശേഷം ഡോക്‌ടര്‍ പറഞ്ഞത്‌ ഓപ്പറേഷന്‍ നടത്തണം എന്നാണ്‌്. എങ്കിലും വിജയസാധ്യത വളരെ കുറവും. ഇക്കാരണത്താല്‍ ഞങ്ങള്‍ ഓപ്പറേഷന്‍ നടത്തിയില്ല. എനിക്ക്‌ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടാകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? കൃത്രിമഗര്‍ഭധാരണത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. ഇത്തരം കുത്തിവയ്‌പിലൂടെ കുഞ്ഞിക്കാലുകാണാന്‍ സാധിക്കുമോ? ഏത്‌ ആശുപത്രിയിലൊക്കെ ഇതിനുള്ള സൗകര്യമുണ്ട്‌. ഈ ചികിത്സയെക്കുറിച്ചും പരിശോധനകളെക്കുറിച്ചും വിശദമായ മറുപടി തന്ന്‌ ഞങ്ങളെ സഹായിക്കണം.?
അനിത വര്‍ഗീസ്‌, പാല

ഭര്‍ത്താവിന്റെ ശുക്ലം പരിശോധിച്ച്‌ ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞ സ്‌ഥിതിക്ക്‌ ഇത്‌ ഗൗരവമായ പ്രശ്‌നംതന്നെയാണ്‌. വിജയ സാധ്യത കുറവാണെന്ന്‌ പറഞ്ഞതില്‍നിന്നുതന്നെ ഇത്‌ മനസിലായിക്കാണുമല്ലോ? നിങ്ങള്‍ക്ക്‌ ഒരു യൂറോളജിസ്‌റ്റിന്റെ സഹായംകൂടി തേടാവുന്നതാണ്‌. അദ്ദേഹവും ഗര്‍ഭധാരണം സാധ്യമല്ലെന്നു പറഞ്ഞാല്‍ മറ്റു ഗര്‍ഭധാരണ രീതികള്‍ സ്വീകരിക്കാവുന്നതാണ്‌.

കൃത്രിമ ചികിത്സ അഥവാ intra utrein inseminatio എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ശുക്ലത്തിന്‌ കുറച്ചെങ്കിലും ചലനശേഷി ഉണ്ടെങ്കില്‍ ഈ ചികിത്സ നടത്താവുന്നതാണ്‌. കേരളത്തിലെ ഇന്‍ഫെര്‍ട്ടിലിറ്റി സൗകര്യമുളള എല്ലാ പ്രമുഖ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്‌.

ഡോ. ഷെറിന്‍ വര്‍ഗീസ്‌

കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്‌റ്റ്
ഭാരത്‌ ഹോസ്‌പിറ്റല്‍ , കോട്ടയം

ഗൈനക്കോളജി

കുഞ്ഞിന്റെ ചലനത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്‌ 28 ആഴ്‌ചയ്‌ക്കു ശേഷമാണ്‌. എന്നാല്‍ അതിനുമുമ്പ്‌ ചലനക്കുറവ്‌ അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍വന്ന്‌ സ്‌കാന്‍ ചെയ്‌തു കുഴപ്പമൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തണം

കുഞ്ഞിന്റെ ചലനം തിരിച്ചറിയാനാവുമോ?

എന്റെ സഹോദരിക്കുവേണ്ടിയാണ്‌ കത്ത്‌. സഹോദരി ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്‌. കുഞ്ഞിന്റെ അനക്കം അറിയാന്‍ കഴിയുന്നുണ്ട്‌. എന്നാല്‍ ഇതു ദിവസത്തില്‍ ഒന്നോ, രണ്ടോ തവണ മാത്രമേ അറിയാന്‍ കഴിയുന്നുള്ളൂ. എന്റെ കുഞ്ഞിന്‌ അനക്കം കുറവാണോ. ഡോക്‌ടറെ കാണേണ്ടതുണ്ടോ. ഒരു ദിവസത്തില്‍ എത്ര തവണവരെ കുഞ്ഞിന്റെ അനക്കം അറിയാന്‍ കഴിയും. ഓരോ മാസത്തിലും ഇതിന്റെ തവണകള്‍ കൂടിയും കുറഞ്ഞുമിരിക്കുമോ. പ്രസവം അടുക്കുമ്പോള്‍ കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുന്നതിലൂടെ അത്‌ മനസിലാക്കാന്‍ കഴിയുമോ?
ജീന സല്‍മാന്‍ , എടപ്പാള്‍

നാലാം മാസത്തില്‍ അഥവാ 16 ആഴ്‌ചയില്‍ ആദ്യ പ്രസവക്കാര്‍ക്ക്‌ കുഞ്ഞിന്റെ ചലനം അറിയാന്‍ കഴിയുന്നത്‌ ഭാഗ്യമാണ്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്‌. സാധാരണ 18-20 ആഴ്‌ചയാകുമ്പോഴാണ്‌ കുഞ്ഞിന്റെ ചലനം അറിയാന്‍ കഴിയുന്നത്‌. ഒന്നില്‍ കൂടുതല്‍ പ്രസവിച്ച സ്‌ത്രീകള്‍ക്ക്‌ 16 ആഴ്‌ച മുതല്‍ കുഞ്ഞിന്റെ ചലനം തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ നാലാം മാസത്തില്‍ കുഞ്ഞിന്റെ ചലനം കുറവാണെന്നത്‌ ആരോഗ്യപ്രശ്‌നമായി എടുക്കേണ്ട കാര്യമില്ല.

അവസാന മാസങ്ങളില്‍ ചലനം ശ്രദ്ധിക്കണമെന്ന്‌ ഗര്‍ഭിണിയോട്‌ ഡോക്‌ടര്‍ പറയാറുണ്ട്‌. ഒരു മണിക്കൂറില്‍ അഞ്ച്‌ തവണ ചലനം കിട്ടണം. ആ സമയത്ത്‌ ഗര്‍ഭിണി മറ്റൊരു ജോലിയിലും ഏര്‍പ്പെടാതെ ആഹാരം കഴിച്ച്‌ സ്വസ്‌ഥമായി കിടന്ന്‌ (ഇടതുവശം ചേര്‍ന്നുകിടക്കുന്നതാണ്‌ നല്ലത്‌) കുഞ്ഞിന്റെ ചലനം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ കിടക്കുന്നതിനുമുമ്പ്‌ കുറഞ്ഞത്‌ പത്ത്‌ ചലനമെങ്കിലും അനുഭവപ്പെടണം. ഇത്‌ കിട്ടുന്നില്ലെങ്കില്‍ ഉടന്‍ ഡോക്‌ടറെ കണ്ട്‌ ആവശ്യമായ പരിശോധനകള്‍ നടത്തണം.

കുഞ്ഞിന്റെ ചലനത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്‌ 28 ആഴ്‌ചയ്‌ക്കു ശേഷമാണ്‌. എന്നാല്‍ അതിനുമുമ്പ്‌ ചലനക്കുറവ്‌ അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍വന്ന്‌ സ്‌കാന്‍ ചെയ്‌തു കുഴപ്പമൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തണം. പ്രമേഹമുള്ള അമ്മമാര്‍ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനത്തിന്‌ പ്രത്യേക പ്രാധാന്യം നല്‍കണം.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവരില്‍ ഒരു കാരണവുമില്ലാതെ ഗര്‍ഭപാത്രത്തില്‍വച്ച്‌ കുഞ്ഞിന്റെ ചലനം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നു വരാം. പെട്ടെന്ന്‌ നഷ്‌ടപ്പെടാം. പ്രസവവേദന അടുത്തോയെന്ന്‌ കുഞ്ഞിന്റെ ചലനത്തിലൂടെ അമ്മയ്‌ക്ക് അറിയാന്‍ കഴിയില്ല.

അണ്ഡാശയത്തില്‍ മുഴ

മകന്റെ മകള്‍ക്കു വേണ്ടിയാണ്‌ കത്ത്‌. പ്ലസ്‌ ടുവിന്‌ പഠിക്കുന്നു. 15 വയസ്‌. കുട്ടിക്ക്‌ ആര്‍ത്തവ ദിവസങ്ങളില്‍ കഠിനമായ വയറുവേദന അനുഭവപ്പെടുന്നു. മൂന്നു മാസം തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടായില്ല. അപ്പോള്‍ അടുത്തുള്ള ഡോക്‌ടറെ കാണിച്ചു. പരിശോധിച്ചപ്പോള്‍ അണ്ഡാശയത്തില്‍ മുഴയാണെന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞു. മരുന്ന്‌ കഴിക്കേണ്ട ആവശ്യമില്ലെന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. മൂന്നു മാസം കഴിഞ്ഞ്‌ സ്‌കാന്‍ ചെയ്യണമെന്നു പറഞ്ഞു. മകള്‍ക്ക്‌ ഇപ്പോള്‍ ആര്‍ത്തവം ക്രമമാണ്‌. എന്നാല്‍ ശക്‌തിയായ വയറുവേദനയുണ്ട്‌. അണ്ഡാശയത്തിലെ മുഴ ഗുരുതരമായ പ്രശ്‌നമാണോ. ഇത്‌ നീക്കം ചെയ്യേണ്ടിവരുമോ. മകളുടെ ഭാവിജീവിതത്തെ ഇത്‌ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ.
സീന സന്തോഷ്‌ , ഗാസിയാബാദ്‌

15 വയസുള്ള പെണ്‍കുട്ടിക്ക്‌ മൂന്നുമാസം ആര്‍ത്തവം വരാതിരുന്ന്‌ പേടിക്കേണ്ട അവസ്‌ഥയല്ല. വളര്‍ച്ചാ ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇത്‌ ക്രമമാകുന്നതാണ്‌. എന്നാല്‍ സ്‌കാനിംഗില്‍ മുഴ ഉണ്ടെന്ന്‌ പറഞ്ഞതിനാല്‍ ശ്രദ്ധിക്കണം. രണ്ട്‌ തരത്തിലുള്ള മുഴകള്‍ ഉണ്ട്‌. ഫംങ്‌ഷണല്‍ മുഴകളും ഓര്‍ഗാനിക്‌ മുഴകളും. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉണ്ടാകുന്ന ഗുരു
തരമല്ലാത്ത വെള്ളം നിറഞ്ഞുനില്‍ക്കുന്ന മുഴകളാണ്‌ ഫംങ്‌ഷണല്‍ മുഴകള്‍. ഇത്‌ 2-3 മാസത്തിനുള്ളില്‍ തനിയേ പോകുന്നതാണ്‌. അണ്ഡാശയ മുഴകളിലെ മറ്റൊരു വിഭാഗമാണ്‌ ഓര്‍ഗാനിക്‌.

സ്‌കാനിംഗിലെ ചില ഘടകങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ മുഴ ഗുരുതരമാണോ അല്ലയോ എന്ന്‌ നിശ്‌ചയിക്കുന്നത്‌. മുഴയുടെ വലിപ്പം, രൂപം, മുഴ രണ്ട്‌ വശത്തും ഉണ്ടോ മുഴയുടെ കഠിനത, മുഴയുടെ അകത്ത്‌ ചെറിയ വീര്‍പ്പുകള്‍ ഉണ്ടോ, മുഴയിലേക്ക്‌ ഒഴുകുന്ന രക്‌തത്തിന്റെ അളവ്‌ എന്നീ കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ മുഴ മാരകമാണോ അല്ലയോയെന്ന്‌ നിര്‍ണയിക്കുന്നത്‌.

മാരകമല്ലാത്ത മുഴകളിലേക്കൊഴുകുന്ന രക്‌തത്തിന്റെ അളവ്‌ കുറവായിരിക്കും. നിങ്ങളുടെ കുട്ടിക്കു സ്‌കാന്‍ ചെയ്‌തു മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കിയിട്ടുണ്ടോയെന്നു കത്തില്‍നിന്നു വ്യക്‌തമല്ല. സാധാരണ മുഴയാണെങ്കില്‍ അത്‌ ഡോക്‌ടര്‍ പറഞ്ഞതുപോലെ തനിയെ പോകുന്നതാണ്‌. എന്നാല്‍ പ്രശ്‌നമുള്ള മുഴയാണെങ്കില്‍ മറ്റ്‌ ചികിത്സകള്‍ ആവശ്യമായിവരും.

ആര്‍ത്തവസമയത്തെ വേദനയ്‌ക്ക് കാരണം സ്‌പാസ്‌മോടിക്‌ ഡിസ്‌മനൂറിയ എന്ന അവസ്‌ഥയാകാനാണ്‌ സാധ്യത. ഗര്‍ഭാശയപേശികളുടെ വലിഞ്ഞു മുറുക്കംക്കൊണ്ട്‌ ഉണ്ടാകുന്ന വേദയാണിത്‌. ഈ പ്രായത്തില്‍ മിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണിത്‌. അതിനാല്‍ പേടിക്കേണ്ടതില്ല. ആര്‍ത്തവത്തിന്റെ ആദ്യത്തെ നാല്‌ ദിവസങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന വേദനയാണിത്‌. മരുന്നില്ലാതെതന്നെ മാറുന്ന വേദന. വയറില്‍ ചൂടുവയ്‌ക്കുക, ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക, മസാല അമിതമായി അടങ്ങിയ ഭക്ഷണം കുറയ്‌ക്കുക, ശരീരം അധികം അനങ്ങിയുള്ള പ്രവര്‍ത്തികള്‍ കുറയ്‌ക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വേദന കുറയുന്നതാണ്‌.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചശേഷവും അമിത വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെക്കണ്ട്‌ മരുന്ന്‌ കഴിക്കണം. ആര്‍ത്തവത്തിന്റെ തുടക്കത്തില്‍തന്നെ മരുന്ന്‌ കഴിക്കണം. വേദന കൂടിയശേഷം മരുന്ന്‌ കഴിച്ചാല്‍ ഫലം ചെയ്യില്ല. ഒരു ഗുളികകൊണ്ടുതന്നെ ഒരു ആര്‍ത്തവചക്രത്തിലെ വേദന കുറയുന്നതാണ്‌. മുഴയും ആര്‍ത്തവവേദനയും തമ്മില്‍ ബന്ധം ഉണ്ടോ എന്ന്‌ സ്‌കാനിംഗ്‌ റിസല്‍റ്റ്‌ കണ്ടാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.

സാധാരണ മൂന്നോ നാലോ ദിവസം നില്‍ക്കുന്ന വേദന മുഴയുമായി ബന്ധപ്പെട്ടതല്ല. ആര്‍ത്തവത്തിനു മൂന്നു നാലു ദിവസം മുമ്പും ശേഷവും നില്‍ക്കുന്ന വേദനയാണ്‌ മുഴയുമായി ബന്ധപ്പെട്ടുള്ളത്‌. ഫംങ്‌ഷണല്‍ മുഴയും സ്‌പാസ്‌മോടിക്‌ ഡിസ്‌മനൂറിയയും ഭാവി ജീവിതത്തെ ഒരുരീതിയിലും ബാധിക്കുന്നില്ല.

ആര്‍ത്തവ സമയത്ത്‌ ശ്രദ്ധിക്കാന്‍

22 വയസ്‌. തുണിക്കടലില്‍ ജോലി നോക്കുന്നു. ആര്‍ത്തവക്കാലത്ത്‌ പാഡ്‌ മാറാനുള്ള സൗകര്യങ്ങളൊന്നും ഇവിടില്ല. അതിനാല്‍ രാവിലെ വയ്‌ക്കുന്ന പാഡുതന്നെ വൈകുന്നേരംവരെ ഉപയോഗിക്കേണ്ടിവരുന്നു. ഇത്‌ അണുബാധയ്‌ക്കു കാരണമാകുമെന്ന്‌ വായിച്ചിട്ടുണ്ട്‌. ഇത്തരം സാഹചര്യങ്ങളില്‍ അണുബാധ ഒഴിവാക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുമോ?
സുമി, അമ്പലപ്പുഴ

പാഡ്‌ മാറാനുള്ള സാഹചര്യം ഇല്ലെന്നു പറയുന്നതിനോട്‌ യോജിക്കാനാവില്ല. ബാത്ത്‌റൂം സൗകര്യമുള്ള എവിടെയും പാട്‌ മാറ്റാന്‍ കഴിയുന്നതാണ്‌. നീക്കിയ പാഡ്‌ നശിപ്പിക്കാനുള്ള സൗകര്യമില്ലെങ്കില്‍ ഒരു പ്ലാസ്‌റ്റിക്‌ കൂടില്‍ പൊതിഞ്ഞ്‌ വീട്ടില്‍ കൊണ്ടുവന്നു നശിപ്പിക്കാവുന്നതാണ്‌. പാഡ്‌ നന്നായി നനഞ്ഞശേഷം അത്‌ വീണ്ടും ഉപയോഗിക്കുന്നത്‌ ആരോഗ്യകരമല്ല. അണുബാധ ഒഴിവാക്കാന്‍ പാഡ്‌ മാറുകയല്ലാതെ മറ്റ്‌ മുന്‍കരുതലുകള്‍ ഒന്നുമില്ല. പാഡ്‌ മാറിയശേഷവും അണുബാധ ഉണ്ടായാല്‍ യോനി ഭാഗത്തുണ്ടാകുന്ന ഫംഗസ്‌ അണുബാധയാണ്‌. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാളും നല്ലത്‌ രോഗം വരാതെ സൂക്ഷിക്കുന്നതാണ്‌.

ആണ്‍കുട്ടിയെ ലഭിക്കാന്‍

ഞങ്ങള്‍ക്ക്‌ നാലു പെണ്‍കുട്ടികളാണ്‌. എനിട്ട്‌ 40 വയസും ഭാര്യയ്‌ക്ക് 34 വയസും പ്രായമായി. ഞങ്ങള്‍ ഒരു ആണ്‍കുഞ്ഞിനെ വേണമെന്നുണ്ട്‌. ചില പ്രത്യേക രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാന്‍ ആണ്‍കുഞ്ഞിനെ ലഭിക്കുമെന്ന്‌ വായിച്ചിട്ടുണ്ട്‌. ഇത്‌ ശരിയാണോ. ആണ്‍ കുഞ്ഞിനെ ലഭിക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
മജീദ്‌ റഹ്‌മാന്‍ , ഹൈദരാബാദ്‌

താങ്കള്‍ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം അലോപ്പതിയില്‍ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ പ്രത്യേകതകൊണ്ട്‌ ഇഷ്‌ടസന്താനത്തെ ലഭിക്കുമെന്നത്‌ അവിശ്വസനീയമാണ്‌. ക്രോമസോം നോക്കിയാണ്‌ ആണ്‍കുട്ടിയാണോ, പെണ്‍കുട്ടിയാണോ എന്ന്‌ നിശ്‌ചയിക്കുന്നത്‌. സ്‌ത്രീയില്‍നിന്ന്‌ എക്‌സ് എക്‌സ് ക്രോമോസോമും പുരഷനില്‍നിന്ന്‌ എക്‌സ് വൈ ക്രോമോസോമുമാണ്‌ ഉണ്ടാകുന്നത്‌.

ഇത്‌ സംയോജിച്ച്‌ എക്‌സ് എക്‌സ് ചേരുമ്പോള്‍ പെണ്‍കുട്ടിയും എക്‌സ് വൈ ചേര്‍ന്നാല്‍ ആണ്‍കുട്ടിയും ജനിക്കുന്നു. ഇത്‌ ബാഹ്യമായ കാരണങ്ങളാല്‍ മാറ്റി മറയ്‌ക്കാനാവില്ല. ഉണ്ടാകുന്ന ഭ്രൂണത്തിന്റെ ക്രോമസോം നില അനുസരിച്ചാണ്‌ ലിംഗനിര്‍ണയം സാധ്യമാകുക. പുരുഷനില്‍നിന്ന്‌ എക്‌സോ, വൈയോ ക്രോമസോം വരുന്നതനുസരിച്ചാണ്‌ ഇത്‌ നിര്‍ണയിക്കപ്പെടുന്നത്‌. എക്‌സ് ക്രോമസോം മാത്രമുള്ള സ്‌ത്രീകള്‍ക്ക്‌ ഇതില്‍ പങ്കുവഹിക്കാനാവില്ല. പല വൈദ്യശാഖകളിലും ഇഷ്‌ടമുള്ള കുഞ്ഞിനെ ലഭിക്കാന്‍ പല രീതികളും വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ഇവയ്‌ക്കൊന്നും ശാസ്‌ത്രീയമായ അടിത്തറയില്ല.

ഡോ. ഷെറിന്‍ വര്‍ഗീസ്‌

കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്‌റ്റ്
ഭാരത്‌ ഹോസ്‌പിറ്റല്‍ , കോട്ടയം

കുട്ടികളുടെ ആരോഗ്യം

 

ചെറിയ വലിപ്പത്തിലുള്ള മുഴയാണ്‌ തള്ളിവരുന്നതെങ്കില്‍ അതിന്‌ ചികിത്സയുടെ ആവശ്യമില്ല. കുട്ടി നടന്നു തുടങ്ങുമ്പോള്‍, എട്ടോ ഒന്‍പതോ മാസമാകുമ്പോള്‍ അത്‌ താനെ അടഞ്ഞു പോകും.

പൊക്കിള്‍ക്കൊടി തള്ളിവരുന്നു

രണ്ടുമാസം പ്രായമായ എന്റെ കുഞ്ഞിനു വേണ്ടിയാണ്‌ കത്ത്‌. പെണ്‍കുഞ്ഞാണ്‌. പൊക്കിള്‍ക്കൊടി പുറത്തേക്ക്‌ തള്ളിവരുന്നതാണ്‌ പ്രശ്‌നം. കുളിപ്പിച്ചപ്പോള്‍ വെള്ളം പൊക്കിള്‍ക്കൊടിയില്‍ വീണതാണെന്നും പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയപ്പോള്‍ ഉണ്ടായ തകരാറാണ്‌ ഇതെന്നും പലരും പറയുന്നു. ഇങ്ങനെ പൊക്കിള്‍ പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നതുകൊണ്ട്‌ ഭാവിയില്‍ കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ടോ? ഇതിന്‌ ചികിത്സയുടെ ആവശ്യമുണ്ടോ?
റീമ സിറിള്‍, പൂനെ

ചെറിയ വലിപ്പത്തിലുള്ള മുഴയാണ്‌ തള്ളിവരുന്നതെങ്കില്‍ അതിന്‌ ചികിത്സയുടെ ആവശ്യമില്ല. കുട്ടി നടന്നു തുടങ്ങുമ്പോള്‍, എട്ടോ ഒന്‍പതോ മാസമാകുമ്പോള്‍ അത്‌ താനെ അടഞ്ഞു പോകും. എന്നാല്‍ ഈ കാലാവധി കഴിഞ്ഞിട്ടും ഉള്ളിലേക്ക്‌ വലിയാതിരിക്കുകയും മുഴയായി തുടരകയുമാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമായി വരാം.

ഇങ്ങനെയുണ്ടെങ്കില്‍ ഒരു പീഡിയാട്രിക്‌ സര്‍ജനെ കാണിക്കുന്നത്‌ നല്ലതായിരിക്കും. താങ്കള്‍ ആശങ്കപ്പെടുന്നതുപോലെ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ പൊക്കിള്‍കൊടിയില്‍ വെള്ളം പോയതുകൊണ്ടോ, പൊക്കില്‍ക്കൊടി വേര്‍പെടുത്തിയപ്പോഴുണ്ടായ തകരാര്‍കൊണ്ടോ ഉണ്ടായതല്ല ഈ പ്രശ്‌നം. ജന്മാനാല്‍ തന്നെ അവിടുത്തെ പേശികളുടെ ബലക്കുറവുകൊണ്ട്‌ സംഭവിച്ചതാണിത്‌.

കൂര്‍ക്കം വലി മാറാന്‍

എന്റെ മകള്‍ക്ക്‌ 18 വയസ്‌. കൂര്‍ക്കം വലിയാണ്‌ അവളുടെ പ്രശ്‌നം. ഒട്ടുമിക്ക ദിവസവും രാത്രി ശബ്‌ദത്തില്‍ കൂര്‍ക്കം വലിക്കും. വണ്ണമുള്ള കുട്ടിയാണ്‌. ഈ സ്വഭാവമുള്ളതുകൊണ്ട്‌ ബോര്‍ഡിംഗില്‍ നിന്നു പഠിക്കാനോ ബന്ധുക്കളുടെ വീട്ടില്‍ അന്തിയുറങ്ങാനോ അവള്‍ മടികാണിക്കുന്നു. എന്താണ്‌ കൂര്‍ക്കം വലിക്ക്‌ കാരണം. പാരമ്പര്യമായി കൂര്‍ക്കം വലി ഉണ്ടാകുമോ?
സ്വപ്‌ന സന്ദീപ്‌, ഫോര്‍ട്ടുകൊച്ചി

നല്ലൊരു ശതമാനം ആളുകളും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നതായി കാണാറുണ്ട്‌. പ്രത്യേകിച്ച്‌ ജലദോഷം മൂക്കടപ്പ്‌ തുടങ്ങിയ അസുഖങ്ങളുള്ളപ്പോള്‍. ചെറുപ്രായത്തിലുള്ള കുട്ടികളില്‍ ടോന്‍സിലൈറ്റിസുകൊണ്ടും അഡിനോയ്‌ഡ് ഗ്രന്ഥികള്‍ വികസിച്ചിരിക്കുന്ന അവസ്‌ഥയുടെ ഫലമായും കൂര്‍ക്കംവലി കാണാറുണ്ട്‌.

അതുകൊണ്ട്‌ ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു രോഗമായിരിക്കാം. അതേ സമയം ശ്വാസം മുട്ടലോ, മറ്റ്‌ അസ്വസ്‌ഥതകളോ ഉണ്ടാകുന്നില്ലെങ്കില്‍ കൂര്‍ക്കംവലി ഒരു രോഗമായി കാണേണ്ടതില്ല. എന്നിരുന്നാലും ഒരു ഇ.എന്‍.ടി സര്‍ജന്റെ സഹായം തേടുന്നത്‌ നല്ലതായിരിക്കും.

ഒബ്‌ട്രക്‌ടീവ്‌ സ്ലീപ്‌ അപ്‌നിയാ എന്ന രോഗത്തിന്റെ ഭാഗമായും കൂര്‍ക്കം വലി കണ്ടുവരുന്നുണ്ട്‌. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്‌ കൂര്‍ക്കം വലി. അതുകൊണ്ട്‌ പരിശോധനയിലൂടെ ഇതു കണ്ടെത്തുകയാണ്‌ ആദ്യം വേണ്ടത്‌. സ്ലീപ്‌ അപ്‌നിയ ആണ്‌ കൂര്‍ക്കം വലിക്ക്‌ കാരണമെന്ന്‌ കണ്ടെത്തിയാല്‍ അതിന്‌ ചികത്സ ലഭ്യമാണ്‌.

ശരീരം മെലിയുന്നു

എന്റെ മകളുടെ കുഞ്ഞിനു വേണ്ടിയാണ്‌ ഈ കത്ത്‌. കുഞ്ഞിന്‌ 2 വയസ്‌. കുഞ്ഞ്‌ ജനിച്ചപ്പോള്‍ നാലു കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. ഇപ്പോള്‍ ശരീരം മെലിഞ്ഞു വരുന്നു. തൂക്കക്കുറവും അനുഭവപ്പെടുന്നുണ്ട്‌. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഭക്ഷണം കൊടുത്താല്‍ കഴിക്കുന്നുണ്ട്‌. ഡോക്‌ടറെ കണ്ട്‌ മരുന്നു വാങ്ങിയെങ്കിലും മാറ്റമൊന്നുമില്ല. ഇത്‌ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? എന്തു ചികിത്സയാണ്‌ ഇതിനായി ചെയ്യേണ്ടത്‌?
ജാനകി രാമന്‍, കോയമ്പത്തൂര്‍

കുഞ്ഞിന്റെ ശരീരം മെലിയുന്നു എന്നല്ലാതെ കുഞ്ഞിന്റെ ഇപ്പോഴുള്ള തൂക്കം കത്തില്‍ നിന്നും വ്യക്‌തമല്ല. മെലിഞ്ഞാണിരിക്കുന്നതെങ്കിലും ശരീരത്തിന്‌ ആവശ്യമുള്ള തൂക്കമുണ്ടെങ്കില്‍ തകരാറൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. 2 വയസുള്ള കുട്ടിക്ക്‌ 12 കിലോ ഗ്രാം തൂക്കമാണ്‌ വേണ്ടത്‌. 10 കിലോ ഗ്രാമില്‍ മുകളില്‍ തൂക്കമുണ്ടെങ്കില്‍ അസുഖമില്ലാത്ത അവസ്‌ഥയായി കണക്കാക്കാം. നിങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്‌ടറെ കാണിക്കണം.

നെറ്റിയിലെ മുഴ

എന്റെ മകള്‍ക്ക്‌ 15 വയസ്‌. നന്നേ ചെറുപ്രായത്തിലുണ്ടായ വീഴ്‌ചയെത്തുടര്‍ന്ന്‌ നെറ്റിയില്‍ മുഴയുണ്ടായി. എന്നാല്‍ കുട്ടിക്ക്‌ വളര്‍ച്ച ആരംഭിച്ചപ്പോള്‍ ശരീരം തടിക്കുകയും മുഴ അപ്രത്യക്ഷമാവുകയും ചെയ്‌തു. ഇപ്പോള്‍ ആര്‍ത്തവത്തെത്തുടര്‍ന്ന്‌ ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. അതോടെ നെറ്റിയിലെ മുഴ തെളിഞ്ഞു കാണാറായി. നെറ്റിയിലെ മുഴയുടെ പേരില്‍ കുട്ടികള്‍ കളിയാക്കുന്നു. ഇതു മാറാന്‍ എന്തുചെയ്യണം. സര്‍ജറി വേണ്ടിവരുമോ?
സോമി ജോസഫ്‌, ചാലക്കുടി

ചെറുപ്പകാലത്ത്‌ വീഴ്‌ചയെത്തുടര്‍ന്ന്‌ നെറ്റിയിലുണ്ടായ മുഴ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്നത്‌ സ്വാഭാവികമല്ല. അതുകൊണ്ട്‌ ഇപ്പോള്‍ കാണപ്പെടുന്ന മുഴയുടെ കാരണമെന്തെന്ന്‌ കണ്ടെത്താന്‍ വിദഗ്‌ധനായൊരു സര്‍ജനെ കണ്ട്‌ പരിശോധന നടത്തേണ്ടിവരും.

സര്‍ജറിയുടെ ആവശ്യമുണ്ടോ എന്ന്‌ മുഴയുടെ സ്വഭാവം അറിഞ്ഞശേഷം മാത്രമേ നിശ്‌ചയിക്കാനാവുകയുള്ളു. മറ്റൊരു കാര്യം, ആര്‍ത്തവത്തെത്തുടര്‍ന്ന്‌ ശരീരം ക്ഷീണിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്‌ കത്തില്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ കുട്ടിക്ക്‌ വിളര്‍ച്ചയുണ്ടോ എന്നും പരിശോധിക്കേണ്ടതായുണ്ട്‌.

നെറ്റിയില്‍ ജന്മനാതന്നെ ഈ മുഴ ഉണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോള്‍ വീണപ്പോള്‍ മാത്രമാവാം മുഴ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടത്‌. ശരീരം തടിച്ചപ്പോള്‍ മുഴ അപ്രത്യക്ഷമാവുകയും പിന്നീട്‌ മെലിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നതാവാം.

ക്ഷീണവും ഉറക്കവും

മകന്‌ 15 വയസ്‌. അവന്‌ ഉറക്കം കൂടുതലാണ്‌. വൈകിട്ട്‌ എട്ടു മണിക്ക്‌ കിടക്കും. രാവിലെ എട്ടു മണിക്ക്‌ ഉണരും. ഇതുമൂലം പഠനം ശരിയാവുന്നില്ല. ക്ലാസില്‍ ചെന്നാലും ഉറക്കം തന്നെ. അധ്യാപകര്‍ പലതവണ വിളിപ്പിച്ചു. ക്ഷീണമാണെന്നാണ്‌ അവന്‍ പറയുന്നത്‌. സദാ ക്ഷീണിതനായാണ്‌ അവനെ കാണുന്നത്‌. ഡോക്‌ടറെ കണ്ട്‌ പരിശോധിച്ചിരുന്നു. രക്‌തക്കുറവുണ്ടെന്ന്‌ പറഞ്ഞു. രക്‌തമുണ്ടാകാനുള്ള ടോണിക്‌ തന്നു. എന്നിട്ടും മാറ്റമൊന്നുമില്ല. എന്തുകെണ്ടാണ്‌ ഇങ്ങനെ ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്‌. ഞങ്ങള്‍ എന്തുചെയ്യണം? ഇത്‌ രോഗലക്ഷണമാണോ?
പ്രജുല, ഡല്‍ഹി

കത്തില്‍ നിന്നും മനസിലാകുന്ന വിവരങ്ങള്‍ അനുസരിച്ച്‌ കുട്ടിക്ക്‌ ഒപ്‌സ്ട്രക്‌ടീവ്‌ സ്ലീപ്‌ അപ്‌നിയ എന്ന അവസ്‌ഥയാവാനാണ്‌ സാധ്യത. അഡിനോഡ്‌ ഗ്രന്ഥിയുടെയോ ടോന്‍സിലിന്റെയോ തകരാര്‍ മൂലം ശ്വാസതടസം അനുഭവപ്പെടുകയും ഇതിന്റെ ഫലമായി ഉറക്കത്തിന്‌ തടസം നേരിടുകയോ ചെയ്യുന്ന അവസ്‌ഥയാണിത്‌.

ഇത്തരം പ്രശ്‌നമുള്ള കുട്ടികള്‍ കൂര്‍ക്കംവിലിക്കുന്നരായിരിക്കും. ശ്വാസോച്‌ഛ്വാസത്തിന്‌ തടസം നേരിടുന്നതുകൊണ്ടാണിത്‌. ഇതുമൂലം ഉറക്കത്തില്‍ പലതവണ കുട്ടി അറിയാതെ ഉണരുന്നു. ഓരോ തവണ ഉണരുമ്പോഴും ഉറക്കം മുറിയുന്നു. ശരിയായ ഉറക്കം നഷ്‌ടമാവുന്നു.

ക്ലാസില്‍ ഉറക്കംതൂങ്ങുന്നതും ക്ഷീണവും അനുഭവപ്പെടുന്നതും ഇതുകൊണ്ടാകണം. പത്തുവയസുള്ള കുട്ടി ശരാശരി 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. ഡോക്‌ടറെ കാണിക്കണം. കൂര്‍ക്കംവലിയുണ്ടെങ്കില്‍ അക്കാര്യവും ഡോക്‌ടറുടെ ശ്രദ്ധയില്‍ പെടുത്തണം.

ഡോ. സുരേഷ്‌ എസ്‌. വടക്കേടം

അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍,
ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌,
മെഡിക്കല്‍ കോളജ്‌, കോട്ടയം

ജനറല്‍ മെഡിസിന്‍

ഗര്‍ഭിണികള്‍ ടെറ്റനസിന്‌ എതിരായ കുത്തിവയ്‌പ് എടുക്കേണ്ടതുണ്ട്‌. നവജാത ശിശുക്കള്‍ക്ക്‌ പൊക്കിള്‍ കൊടിയിലൂടെ ഈ രോഗം ബാധിക്കാതിരിക്കാനാണിത്‌.

എന്തിനാണ്‌ ടെറ്റനസ്‌ കുത്തിവയ്‌പ്പ്

ടെറ്റനസ്‌ കുത്തിവയ്‌പ്പിനെക്കുറിച്ച്‌ എപ്പോഴും കേള്‍ക്കുന്നതാണ്‌. മുറിവു സംഭവിക്കുമ്പോഴും ആണിയോ മറ്റോ ദേഹത്ത്‌ തുളച്ചു കയറുമ്പോഴും 'ടെറ്റനസ്‌' ഇന്‍ജക്‌ക്ഷന്‍ എടുക്കാറുണ്ട്‌. ഒരു തവണ ഈ കുത്തിവയ്‌പ്പ് എടുത്താല്‍ എത്ര മാസത്തേക്ക്‌ പ്രതിരോധശേഷി ലഭിക്കും. പ്രമേഹം ഉള്ളവരില്‍ ഈ കുത്തിവയ്‌പ്പ് ഫലപ്രദമാണോ? മുറിവ്‌ ഉണ്ടായാല്‍ ഉടന്‍ ഈ കുത്തിവയ്‌പ്പ് എടുക്കേണ്ടതുണ്ടോ? ഏതൊക്കെ സാഹചര്യത്തില്‍ ആരൊക്കെ ടെറ്റനസ്‌ കുത്തിവയ്‌പ്പ് എടുക്കണം. ചെറുപ്രായത്തില്‍ ഇത്‌ എടുക്കാറില്ലേ?
ശശികല ,ഏറ്റുമാനൂര്‍

ടെറ്റനസിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളുണ്ട്‌. ടെറ്റനസ്‌ ബാധിച്ചാല്‍ 60 - 80 ശതമാനം വരെ മരണം ഉറപ്പാണ്‌. ക്ലോസ്‌ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ്‌ ഈ രോഗമുണ്ടാക്കുന്നത്‌. പലരുടെയും ധാരണ മുറിവ്‌ പഴുക്കുന്നതാണ്‌ ടെറ്റനസ്‌ എന്നാണ്‌. മുറിവ്‌ പഴുക്കുന്നത്‌ മറ്റ്‌ രോഗബീജങ്ങള്‍ മുറിവില്‍ പ്രവേശിക്കുന്നതുകൊണ്ടാണ്‌. ഡോക്‌ടര്‍ നിര്‍ദേശിച്ച രീതിയില്‍ കുത്തിവയ്‌പ്പ് എടുക്കുകയാണെങ്കില്‍ അതിന്റെ പ്രതിരോധശക്‌തി അഞ്ചു മുതല്‍ പത്ത്‌ കൊല്ലം വരെ നീണ്ടുനില്‍ക്കും.

രണ്ടുതരം കുത്തിവയ്‌പുകളാണുള്ളത്‌. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ രണ്ടും ഒരുമിച്ച്‌ എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്‌. മനുഷ്യരില്‍ നിന്ന്‌ എടുക്കുന്നതും (ഇതിന്‌ റിയാക്ഷന്‍ കുറവാണ്‌) കുതിരകളില്‍ നിന്ന്‌ എടുക്കുന്നതും.

ഇതിന്‌ റിയാക്ഷന്‍ കൂടും. ഗര്‍ഭിണികള്‍ ടെറ്റനസിന്‌ എതിരായ കുത്തിവയ്‌പ് എടുക്കേണ്ടതുണ്ട്‌. നവജാത ശിശുക്കള്‍ക്ക്‌ പൊക്കിള്‍ കൊടിയിലൂടെ ഈ രോഗം ബാധിക്കാതിരിക്കാനാണിത്‌. നവജാത ശിശുക്കള്‍ക്ക്‌ കുത്തിവയ്‌പിന്റെ രീതി എല്ലാ ആശുപത്രികളിലും ഡോക്‌ടര്‍മാര്‍ വിശദീകരിച്ചു നല്‍കും.

പ്രമേഹം കുത്തിവയ്‌പിന്‌ തടസമല്ല. മുറവ്‌ ഉണങ്ങിയാല്‍ ഡോക്‌ടറെ കണ്ട്‌ ഉപദേശം തേടുക. കുത്തിവയ്‌പ് വേണ്ടവിധത്തിലല്ലെങ്കില്‍ അതിന്റെ ദൂഷ്യഫലം ഹൈപ്പര്‍ ഇമ്മ്യൂണൈസേഷന്‍ ആയിരിക്കും.

വെള്ളം എത്ര കുടിക്കണം

ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌. പതിനഞ്ച്‌ വയസ്‌ പ്രായം. സ്‌പോര്‍ട്‌സില്‍ സജീവമാണ്‌. പത്തുപതിനഞ്ച്‌ ഗ്ലാസ്‌ വെള്ളമാണ്‌ ഒരു ദിവസം ഞാന്‍ കുടിക്കുന്നത്‌. അധികം വെള്ളം കുടിച്ചാല്‍ കുടവയര്‍ ചാടുമെന്നും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമെന്നും പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ? നമ്മള്‍ കുടിക്കുന്ന ജൂസ്‌ ഉള്‍പ്പെടെയുള്ള മറ്റ്‌ പാനീയങ്ങള്‍ വെള്ളം കുടിക്കുന്നതിന്‌ പകരമാവുമോ?
അനൂപ്‌ മോഹന്‍, കോഴിപ്പിള്ളി

ശരീരത്തിന്‌ വെള്ളം അത്യന്താപേക്ഷിതമാണ്‌. ശരീരത്തില്‍ ജലാംശം കുറയുന്നത്‌ ചര്‍മ്മത്തില്‍ നിന്നും അറിയാന്‍ കഴിയും. ചര്‍മ്മം വരണ്ടും ചുളിങ്ങിയുമിരിക്കും. വെള്ളം കുടിക്കുന്നതിന്റെ അളവ്‌ കുറഞ്ഞാല്‍ മൂത്രത്തിന്റെ അളവ്‌ കുറയും.

വെള്ളം കുടിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകില്ല. പകരം വൃക്കകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടാന്‍ മാത്രമേ അതുകൊണ്ട്‌ സാധിക്കുകയുള്ളൂ. നാം കുടിക്കുന്ന എല്ലാ പാനീയങ്ങളും കുടിക്കേണ്ട വെള്ളത്തിന്റെ ഗണത്തില്‍പ്പെടുന്നു.

എല്ലാംകൂടി ഒരുദിവസം നാം ശരാശരി 15 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നാണ്‌ കണക്ക്‌. പക്ഷേ, അന്തരീക്ഷ ഊഷ്‌മാവ്‌, നാം ചെയ്യുന്ന ജോലിയുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കും കുടിക്കേണ്ട വെള്ളത്തിന്റെ അളവ്‌.

പാന്‍മസാലയും കാന്‍സറും

ഞാനൊരു ചുമട്ട്‌ തൊഴിലാളിയാണ്‌. എനിക്ക്‌ 45 വയസ്‌. ഏതാനും വര്‍ഷം മുമ്പ്‌ പാന്‍മസാല ഉപയോഗിച്ചു തുടങ്ങി. ആദ്യം ഒരു രസത്തിനുവേണ്ടി ഉപയോഗിച്ചതാണെങ്കിലും പിന്നീട്‌ അത്‌ ശീലമാവുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തിന്‌ വായില്‍ കാന്‍സര്‍ ഉണ്ടായി. കാരണമായി പറയുന്നത്‌ പാന്‍മസാലയുടെ ഉപയോഗമാണ്‌. പാന്‍മസാല എങ്ങനെയാണ്‌ കാന്‍സറിന്‌ കാരണമാകുന്നത്‌. ഇതിന്റെ നീര്‌ ഇറക്കാതിരുന്നാല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ കഴിയില്ലേ? എനിക്കും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
ദിനകരന്‍, തിരുവനന്തപുരം

പുകവലി താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും പകരം പാന്‍പരാഗ്‌, പാന്‍മസാല, ഹാന്‍സ്‌, മധു തുടങ്ങിയ ലഹരി വസ്‌തുക്കളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌. നിയമം മൂലം ഇവ നിരോധിച്ചിട്ടുള്ളതാണെങ്കിലും ആവശ്യക്കാര്‍ക്ക്‌ യഥേഷ്‌ടം ഇവ എത്തിച്ചുകൊടുക്കുന്ന വന്‍ മാഫിയാ സംഘങ്ങള്‍ നമുക്കു ചുറ്റുമുണ്ട്‌. പല രീതിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ അപകടങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിച്ചിട്ടും ഉപയോഗം കുറയ്‌ക്കാന്‍ കഴിയുന്നില്ലെന്നതാണ്‌ സങ്കടകരം.

വായില്‍ ഉണ്ടാകുന്ന കാന്‍സറിന്റെ മുഖ്യ കാരണങ്ങളിലൊന്ന്‌ വെറ്റിലമുറുക്കും അതിന്‌ പകരമായ ഉപയോഗിക്കുന്ന മേല്‍പ്പറഞ്ഞ വസ്‌തുക്കളുമാണെന്ന്‌ സംശയാതീതമായി തെളയിക്കപ്പെട്ടിട്ടുണ്ട്‌.

മദ്യപാനം, എരിവുകൂടിയ ഭക്ഷണസാധനങ്ങള്‍, പുകവലി, വെറ്റില ചവയ്‌ക്കല്‍ (ഏതുരൂപത്തിലായാലും), ദന്തരോഗങ്ങള്‍, സിഫിലസ്‌ മുതലായ ലൈംഗിക രോഗങ്ങള്‍ ഇവയെല്ലാം വായിലെ കാന്‍സറിന്റെ മുഖ്യകാരണങ്ങളാണ്‌.

പാന്‍മസാലയുടെ നീരിറക്കാതിരുന്നതുകൊണ്ട്‌ കാന്‍സര്‍ തടയാനാവില്ല. ഇച്‌ഛാശക്‌തിയോടെയുള്ള സ്വയംനിയന്ത്രണം കൊണ്ട്‌ ഇത്തരം മാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന ദുശീലങ്ങളില്‍ നിന്നും മോചനം നേടുകയാണ്‌ വേണ്ടത്‌. സുഹൃത്തിന്റെ അനുഭവം താങ്കളുടെ ജീവിതത്തില്‍ ഒരു പാഠമായി മാറണം. സ്വയം ദുശീലങ്ങളില്‍ നിന്നും പിന്മാറുകയും മറ്റുള്ളവരെ പിന്മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

തൊണ്ടയില്‍ മുഴ

50 വയസുള്ള വീട്ടമ്മയാണ്‌ ഞാന്‍. പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ എന്റെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അതത്ര ഗൗരവമായി എടുത്തില്ല. ഈ അടുത്ത കാലത്ത്‌ മുഴ വീണ്ടും കണ്ടുതുടങ്ങി. ഡോക്‌ടറെ കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞു. ചില നേരങ്ങളില്‍ കടുത്ത വേദനയും അനുഭവപ്പെടുന്നുണ്ട്‌. മുഴമാറാന്‍ ഓപ്പറേഷന്‍ ആവശ്യമുണ്ടോ? മരുന്നുകൊണ്ട്‌ മാറ്റാന്‍ കഴിയുമോ? ഇത്‌ കാന്‍സറിന്റെ ലക്ഷണമാണോ?
റാണി ബേബി, ആലത്തുര്‍

താങ്കളുടെ കത്തില്‍നിന്നും തൊണ്ടയിലെ മുഴയുടെ സ്വഭാവം മനസിലാകുന്നില്ല. മുഴയുടെ വലിപ്പം, ഏത്‌ ഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചാല്‍ മാത്രമേ ഏത്‌ തരം മുഴയാണിതെന്ന്‌ പറയാനാവുകയുള്ളൂ. എന്നാല്‍ ചെറുപ്പകാലം മുതല്‍ കണ്ടു തുടങ്ങിയ ഈ മുഴ തൈറോയ്‌ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള ഗോയിറ്റര്‍ എന്ന രോഗമായിരിക്കാനാണ്‌ സാധ്യത.

കഴുത്തിന്റെ മുന്‍ഭാഗത്തായി സ്‌ഥിതിചെയ്യുന്ന തൈറോയ്‌ഡ് ഗ്രന്ഥിയില്‍ ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്‌. വളര്‍ച്ചയുടെ ഘട്ടത്തില്‍ തൈറോക്‌സിന്‍ ഹോര്‍മോണ്‍ കൂടുതലായി വേണ്ടിവരും.

ആഹാരത്തില്‍ അയഡിന്റെ കുറവ്‌, ജന്മനാലും അല്ലാതെയും തൈറോയ്‌ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ചില രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ഈ ഹോര്‍മോണിന്റെ അളവില്‍ മാറ്റമുണ്ടാകും.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ തൈറോയ്‌ഡ് ഗ്രന്ഥിക്ക്‌ വീക്കം ഉണ്ടാവുകയും അത്‌ ഗോയിറ്റര്‍ എന്ന മുഴയായി കഴുത്തിനു മുന്‍വശത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്‌. ശരീരം വളരുന്ന പ്രായത്തില്‍ ഉണ്ടാകുന്ന ഇത്തരം മുഴ പ്യൂബെര്‍ട്ടി ഗോയിറ്റര്‍ എന്നറിയപ്പെടുന്നു.

ഇത്‌ വളര്‍ച്ച കഴിയുമ്പോള്‍തന്നെ കുറയുകയാണ്‌ പതിവ്‌. എന്നാല്‍ ചിലരില്‍ മാറാതെ നിലനില്‍ക്കുന്നു. മറ്റുചിലരില്‍ തൈറോയിഡ്‌ ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്‍പാദനം അമിതമായി ഉണ്ടാവുകയും ഹൈപ്പര്‍ തൈറോയ്‌ഡിസം എന്ന രോഗത്തിനു കാരണമാവുകയും ചെയ്യും.

ഇതിന്‌ ടോക്‌സിക്‌ ഗോയിറ്റര്‍ എന്നു പറയുന്നു.
താങ്ങളുടെ പ്രശ്‌നം ഗോയിറ്ററാകാനാണ്‌ സാധ്യത. കൗമാരകാലം മുതല്‍ കാണപ്പെടുന്ന മുഴ ഈ പ്രായത്തിലും ഉള്ളതുകൊണ്ട്‌ കാന്‍സറായിരിക്കാന്‍ സാധ്യതയില്ല.

എന്തായാലും ഒരു എന്‍ഡോക്രൈനോളജിസ്‌റ്റിനെ കാണണം. പരിശോധനകള്‍ നടത്തണം. ചിലതരം തൈറോയ്‌ഡു മുഴകള്‍ മുരുന്നുകൊണ്ട്‌ ചികിത്സിക്കാം. എന്നാല്‍ മറ്റ്‌ ചിലത്‌ ഓപ്പറേഷന്‍ തന്നെ വേണം.

പ്രമേഹരോഗിക്ക്‌ ബോധക്ഷയം

എന്റെ അച്‌ഛന്‍ ഒരു പ്രമേഹ രോഗിയാണ്‌. മരുന്നു കഴിക്കുന്നുണ്ട്‌. എന്നാല്‍ ഒന്നുരണ്ടുതവണ പെട്ടെന്ന്‌ ബോധക്ഷയം ഉണ്ടായി. രണ്ടുതവണയും ഞങ്ങള്‍ ഭയന്നുപോയി. പ്രമേഹ രോഗികള്‍ക്ക്‌ ബോധക്ഷയം വന്നാല്‍ അടിയന്തിരമായി എന്താണ്‌ ചെയ്യാന്‍ കഴിയുന്നത്‌?
ബിജോയ്‌ ജെ, കൈപ്പമംഗലം

പ്രമേഹരോഗികള്‍ക്ക്‌ ബോധക്ഷയം ഉണ്ടാകാനുള്ള പ്രധാന കാരണം രക്‌തത്തിലെ ഷുഗറിന്റെ നില കുറയുന്നതുമൂലമുള്ള ഹൈപ്പോഗ്ലൈസീമിയ ആണ്‌. എന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്‌ഥകള്‍കൊണ്ടും ബോധക്ഷയം ഉണ്ടാകാം.

ബോധക്ഷയം ഉണ്ടായാല്‍ ഉടന്‍തന്നെ രോഗിയെ കിടക്കയിലോ നിലത്തോ കിടത്തണം. ഇറുകിയ വസ്‌ത്രങ്ങള്‍ അയച്ചുകൊടുക്കണം. ബോധം ഭാഗികമായി തെളിയുകയാണെങ്കില്‍ ഗ്ലൂക്കോസ്‌ കലക്കിയ വെള്ളമോ പഞ്ചസാര ചേര്‍ത്ത വെള്ളമോ കുടിക്കാന്‍ കൊടുക്കാം.

മിക്കാവാറും അവസരത്തില്‍ ബോധം തെളിഞ്ഞേക്കും. മാറ്റമുണ്ടായില്ലെങ്കില്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കുക.

അള്‍സറിന്‌ ,സ്‌റ്റെന്റ്‌ ചികിത്സ

ഞാനൊരു കര്‍ഷകനാണ്‌. 50 വയസ്‌. നാലഞ്ചു വര്‍ഷമായി തുടര്‍ച്ചയായി നെഞ്ചെരിച്ചിലും ഗ്യാസ്‌ട്രബിളുമുണ്ട്‌. ഇടയ്‌ക്ക് രക്‌തസ്രാവവുമുണ്ടാകുന്നു. ആശുപത്രിയില്‍ പോയി ഡോക്‌ടറെ കണ്ടിരുന്നു. എന്‍ഡോസ്‌കോപി പരിശോധന നടത്തി. അപ്പോള്‍ അള്‍സറാണെന്നു പറഞ്ഞു. ഏതാനും നാള്‍ ആശുപത്രിയില്‍ കിടന്നു. കുറവു ഉണ്ടായപ്പോള്‍ വീട്ടിലേക്ക്‌ വിട്ടു. ഇപ്പോള്‍ വീണ്ടും ഗ്യാസ്‌ട്രബിള്‍ ഉണ്ടാകുന്നു. മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ പൈലോറിക്‌ സ്‌റ്റിനോസിസ്‌ ആണെന്നും സ്‌റ്റെന്റ്‌ ഇടണമെന്നും പറഞ്ഞു. ഇനി അള്‍സര്‍ മാറാന്‍ ഇതു ചെയ്യേണ്ടിവരുമോ?
സണ്ണിക്കുട്ടി,പൊന്‍കുന്നം

ഡുനോഡുനത്തിന്റെ ഭാഗത്ത്‌ അള്‍സര്‍വന്ന്‌ നിരവധി വര്‍ഷമെത്തിയതിനു ശേഷമാണ്‌ അവിടം ചുരുങ്ങി പൈലോറിക്‌ സ്‌റ്റിനോസിസ്‌ ആയി മാറുന്നത്‌. പത്തു നാല്‍പ്പതു വര്‍ഷം മുമ്പ്‌ ഈ രോഗം വ്യാപകമായിരുന്നു. എന്നാല്‍ അള്‍സറിനുള്ള ചില പുതിയ മരുന്നുകള്‍ എത്തിയതോടെ ആമാശയപുണ്ണിനുള്ള സാധ്യത കുറയുകയായിരുന്നു.

പണ്ടുകാലത്ത്‌ ഓപ്പറേഷന്‍ മാത്രമായിരുന്നു പ്രതിവിധി. എന്നാല്‍ ഇന്ന്‌ സ്‌റ്റെന്റ്‌ ആണ്‌ ചികിത്സാ മാര്‍ഗമായി ഉപയോഗിക്കുന്നത്‌. താങ്കള്‍ക്ക്‌ അന്‍പതിനു മേല്‍ പ്രായമായ സ്‌ഥിതിക്ക്‌ സര്‍ജറി തന്നെയാവും നല്ലത്‌. എന്തായായും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ചെയ്യുക.

പല്ലിന്റെ നിറം മാറാന്‍

19 വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌ ഞാന്‍. എന്റെ പല്ലുകള്‍ക്ക്‌ മഞ്ഞനിറമാണ്‌. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവും ഞാന്‍ പതിവായി പല്ലു ബ്രഷ്‌ ചെയ്യാറുണ്ട്‌. എനിക്ക്‌ ടോന്‍സിലില്‍ പഴുപ്പും ഇടയ്‌ക്ക് ഉണ്ടാകാറുണ്ട്‌. ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച്‌ അതിനുള്ള മരുന്ന്‌ കഴിക്കുന്നു. പല്ലുകള്‍ക്ക്‌ മഞ്ഞ നിറം ഉണ്ടാകാന്‍ കാരണം ഈ പഴുപ്പാണോ? എന്തുതരം ചികിത്സയാണ്‌ ഞാന്‍ ചെയ്യേണ്ടത്‌.?
മഞ്ചുമോള്‍, മുഹമ്മ

പല്ലുകളുടെ സ്വാഭാവിക നിറം തന്നെ ചെറിയ മഞ്ഞകലര്‍ന്നതാണ്‌. പല്ലിന്റെ ഉള്‍ഭാഗത്തുള്ള ഡെന്റിനിന്റെ നിറം ഇനാമിലിലൂടെ പ്രതിഫലിച്ച്‌ കാണുന്നതാണ്‌ പല്ലിന്റെ നിറമായി കരുതപ്പെടുന്നത്‌. ഇനാമിലിന്റെ കട്ടിയും നിറത്തെ ബാധിക്കുന്ന ഘടകമാണ്‌.

ഡെന്റിനിന്റെ ഘടനയില്‍ വൈകല്യങ്ങള്‍ ഉണ്ടാവുക, ഡെന്റിന്‍ രൂപം കൊള്ളുമ്പോള്‍ കഴിക്കാനിടയാകുന്ന ചില ഔഷധങ്ങള്‍ അതില്‍ നിക്ഷേപിക്കുക, പല്ലിന്റെ ഉള്ളിലുള്ള പള്‍പ്പിന്‌ കേടു സംഭവിച്ച്‌ അതിലുള്ള രക്‌തത്തിന്റെ ഘടകങ്ങള്‍ വേര്‍തിരിഞ്ഞു ഡെന്റിനില്‍ കലരുക തുടങ്ങിയവയൊക്കെ പല്ലിന്റെ നിറഭേദത്തിനു കാരണമാകുന്നു.

പല്ലു ബ്രഷു ചെയ്‌തുകൊണ്ട്‌ ഇതിനു പരിഹാരം നേടാനാവില്ല. അമര്‍ത്തി പല്ലു തേച്ചാല്‍ ഇനാമല്‍ തേഞ്ഞു പോവുകയും പല്ലിനു മഞ്ഞനിറം കൂടുകയും ചെയ്യാം. മഞ്ഞനിറം കുറയ്‌ക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി കോംപസിറ്റു റെസിനുകള്‍ ഉപയോഗിച്ചു പല്ലുകളുടെ ഉപരിതലത്തെ വ്യതിയാനത്തിനു വിധേയമാക്കുകയാണ്‌.

വെനീറിങ്ങ്‌ എന്ന ഈ ചികിത്സാരീതി മിക്ക ദന്തചികിത്സകരും ചെയ്യുന്നുണ്ട്‌. ചികിത്സയ്‌ക്കു മുമ്പു പല്ലുകളുടെ ഇപ്പോഴത്തെ നിറം അഭംഗിക്കു കാരണമാണോ എന്ന്‌ ഉറപ്പുവരുത്തണം.

ഡോ. രവീന്ദ്രന്‍ ഏ. വി

അസിസ്‌റ്റന്റ്‌ പ്രഫസര്‍
മെഡിസിന്‍ വിഭാഗം
മെഡിക്കല്‍ കോളജ്‌, കോഴിക്കോട്‌

കാലുകള്‍ക്ക്‌ ബലക്കുറവ്‌

എന്റെ ഭര്‍ത്താവിന്‌ വേണ്ടിയാണ്‌ കത്ത്‌. 55 വയസ്സായി. അദ്ദേഹത്തിന്‌ കാലുകള്‍ക്ക്‌ ഇടയ്‌ക്ക് തളര്‍ച്ച അനുഭവപ്പെടുന്നു. പടികളിറങ്ങുള്‍ വീണുപോകാറുണ്ട്‌. ഇതുവരെ ഡോക്‌ടറെ കാണിച്ചില്ല. കാലിന്റെ ഈ പ്രശ്‌നം മൂലം അദ്ദേഹം പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയാണ്‌ പതിവ്‌. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പാരമ്പര്യമായി കുടുംബത്തില്‍ മറ്റാര്‍ക്കും ഇത്തരം ആരോഗ്യപ്രശ്‌നമില്ല. കാലുകള്‍ തളര്‍ന്നുപോകാന്‍ കാരണം എന്താണ്‌? ആയുര്‍വേദത്തില്‍ ഇതിന്‌ പരിഹാരമുണ്ടോ?
മാലതി നാരായണന്‍, ഗുരുവായൂര്‍

ഭര്‍ത്താവിന്റെ കാലിന്‌ ബലക്കുറവുള്ളതായി കത്തില്‍നിന്നും മനസിലാക്കുന്നു. പല കാരണങ്ങള്‍കൊണ്ടും ഇങ്ങനെ ഉണ്ടാകാം. തയ്യല്‍ജോലി നോക്കുന്ന അദ്ദേഹത്തിന്‌ നടുഭാഗത്തുള്ള വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കുകള്‍ക്ക്‌ എന്തെങ്കിലും വിധത്തിലുള്ള തേയ്‌മാനമോ, ഞരുമ്പുകള്‍ക്ക്‌ ചുരുക്കമോ ഉണ്ടോ എന്ന്‌ എക്‌സ് റേയില്‍നിന്നും മനസിലാക്കാവുന്നതാണ്‌. ആയുര്‍വേദ ചികിത്സഫലപ്രദമായി ചെയ്യാന്‍ സാധിക്കും. കിഴി, ധാര മുതലായ ചികിത്സകള്‍ എത്രനാള്‍ മുമ്പാണ്‌ ചെയ്‌തത്‌. ഞവരക്കിഴി, മുട്ടക്കിഴി എന്നിവ നല്ലതാണ്‌. കാര്‍പ്പാസസ്‌ഥ്യാദി കുഴമ്പ്‌, മഹാനാരായണ തൈലം എന്നിവ സമം ചൂടാക്കി, മേല്‍ ദേ ഹത്ത്‌ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. മഹാരാസ്‌നാദി കഷായം പതിനഞ്ച്‌ മില്ലി ലിറ്റര്‍, 60 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌, രസതൈലം 10 തുള്ളി ചേര്‍ത്ത്‌ രണ്ടുനേരം കഴിക്കുക. ബലാരിഷ്‌ടം 25 മില്ലി ലിറ്റര്‍ രാത്രിയില്‍ കഴിക്കുക. പുകവലി, മദ്യപാനം എന്നിവ പാടില്ല.

ആഹാരം നെഞ്ചില്‍ കെട്ടുന്നു

എനിക്ക്‌ 50 വയസ്‌. ഭക്ഷണം കഴിച്ചാല്‍ നെഞ്ചില്‍ കെട്ടുന്നു. എത്ര വെള്ളം കുടിച്ചാലും നെഞ്ചില്‍ നിന്നും താഴേക്ക്‌ ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌. ഈ പ്രശ്‌നത്തിന്‌ എന്താണ്‌ പരിഹാരം? ഏകദേശം ആറ്‌ മാസമായി ഇതു അനുഭവപ്പെട്ടു തുടങ്ങിയിട്ട്‌.
സഹദേവന്‍, തലോര്‍

എളുപ്പം ദഹനം നടക്കുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കുക. കഞ്ഞി നന്നായി വേവിച്ച്‌ കഴിക്കുക. മോരുകാച്ചിയത്‌, പച്ചക്കറികള്‍ എന്നിവയും കഴിക്കാവുന്നതാണ്‌. വില്വാദി ലേഹ്യം 1/2 ടീസ്‌പൂണ്‍ വീതം രണ്ടുനേരം കഴിക്കുക. ഇന്തുകാന്തം കഷായം 15 മില്ലി ലിറ്റര്‍, 60 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ ധന്വന്തരം ഗുളിക പകുതി ചേര്‍ത്ത്‌ രണ്ടുനേരം കഴിക്കുക. ഹിങ്കുവചാദി ചൂര്‍ണം ഒരു ടിന്‍ രണ്ടുനേരം കഴിക്കുക. ദ്രാക്ഷാദി കഷായചൂര്‍ണം 2 സ്‌പൂണ്‍, മലര്‌ രണ്ടുപിടി എന്നിവയിട്ട്‌ വെള്ളം വെന്ത്‌ കുടിക്കുക. എരിവ്‌, പുളി, വറുത്തത്‌, പൊരിച്ചത്‌ എന്നിവ ഒഴിവാക്കുക.

നീര്‍ക്കെട്ട്‌ മാറാന്‍

അധ്യാപികയാണ്‌. 40 വയസ്‌. രണ്ടു കുട്ടികളുണ്ട്‌. തടിച്ച ശരീരമാണ്‌. പ്രസവശേഷം വണ്ണം കൂടി. രണ്ടും സിസേറിയനായിരുന്നു. ഇപ്പോള്‍ എന്റെ വലതു കൈയ്‌ക്ക് വേദനയ അനുഭവപ്പെടുന്നു. നടുവിനും ഇടയ്‌ക്ക് വേദനയുണ്ട്‌. ആശുപത്രിയില്‍ പോയി ഇന്‍ജക്‌ക്ഷനെടുക്കുമ്പോള്‍ വേദന മാറും. കുറച്ചു ദിവസം കഴിയുമ്പോള്‍ വീണ്ടും വേദന ആരംഭിക്കും. എന്തുകൊണ്ടാണിത്‌? വേദന മാറാന്‍ എന്താണ്‌ മാര്‍ഗം?
ശ്രീദേവി, തൃശൂര്‍

നിങ്ങളുടെ വലതുകൈയ്‌ക്കും നടുവിനുമുള്ള വേദന നീര്‍ക്കെട്ട്‌ മൂലമുണ്ടായതാണ്‌. വലതുകൈകൊണ്ട്‌ ജോലി ചെയ്‌തതിനാലാണ്‌ വേദന കുടുതലായി ഉണ്ടായത്‌. ഞെരിഞ്ഞില്‍, വയല്‍ചുള്ളി സമൂലം തഴുതാമ വേര്‌ ഇട്ട്‌ വെള്ളം ചൂടാക്കി കുടിക്കുക. ജാംബീരതൈലം, കര്‍പ്പൂരാദി കുഴമ്പ്‌ രണ്ടും ചേര്‍ത്ത്‌ ചൂടാക്കി കഴുത്തിന്‌ വേദനയുള്ള ഭാഗത്ത്‌ പുരട്ടുക.
അരമണിക്കൂര്‍ കഴിഞ്ഞ്‌ ചൂടുവെള്ളത്തില്‍ കുളിക്കാം. അസ്‌ന ഏലാദി കേരം രണ്ടുദിവസത്തില്‍ ഒരിക്കല്‍ പുരട്ടി തല കഴുകാം. ദശമൂലഹരീതകി ലേഹ്യം ഒരുടീസ്‌പൂണ്‍ രാത്രി കഴിക്കുക. തണുത്ത ആഹാരം കഴിക്കരുത്‌.

ആര്‍ത്തവം വൈകുന്നു

എനിക്ക്‌ 19 വയസ്‌. ഡിഗ്രി വിദ്യാര്‍ഥിയാണ്‌. ആര്‍ത്തവം ഓരോ മാസവും വളരെ വൈകിയാണ്‌ ഉണ്ടാകുന്നത്‌. എല്ലാ മാസവും 10 ദിവസമെങ്കിലും വൈകുന്നു. ആര്‍ത്തവരക്‌തത്തിന്റെ അളവും കുറവാണ്‌. ആര്‍ത്തവം വൈകി വരുന്നത്‌ ഭയപ്പെടേണ്ട അവസ്‌ഥയാണോ? ആര്‍ത്തവം ക്രമമാകാന്‍ ചികിത്സകള്‍ ആവശ്യമാണോ?
റസിയ, കരുവാറ്റ

കാലാവസ്‌ഥ വ്യതിയാനം, രക്‌തക്കുറവ്‌, ഹോര്‍മോണിന്റെ അസന്തുലിതാവസ്‌ഥ ഇവയെല്ലാം ആര്‍ത്തവചക്രത്തെ ബാധിക്കാം. നിങ്ങളുടെ മകളുടെ പ്രശ്‌നത്തിന്‌ കാരണം ഇതിലേതെങ്കിലുമാകാം. സുകുമാരം കഷായം 15 മില്ലിലിറ്റര്‍ 60 മില്ലിലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ ഒരു ചന്ദ്രപ്രഭാ വടി ഗുളികയും ചേര്‍ത്ത്‌ ഭക്ഷണത്തിന്‌ മുമ്പ്‌ രണ്ടുനേരം കഴിക്കുക. അശോകാരിഷ്‌ടവും ലോഹാസവും 25 മില്ലിലിറ്റര്‍ വീതം രണ്ടുനേരം ഭക്ഷണശേഷം കഴിക്കുക. എള്ള്‌ ചതച്ിട്ട്‌ വെന്ത വെള്ളചം കുടിക്കുക, ധാരാളം ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും അനുവര്‍ത്തിക്കുക.

പുറംവേദന

എന്റെ മകള്‍ക്കുവേണ്ടിയാണ്‌ കത്ത്‌. കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നു. കുറച്ചു കാലമായി അവള്‍ക്ക്‌ പുറം വേദനയാണെന്ന്‌ പറയുന്നു. വീട്ടിലെത്തിയാല്‍ കിടപ്പാണ്‌. എന്താണ്‌ ഇതിനു കാരണം. ഈ പ്രായത്തില്‍ വാതരോഗം ഉണ്ടാകാനിടയുണ്ടോ?
രശ്‌മി ദാസ്‌, ആലുവ

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമവും കുട്ടികളില്‍ പല രോഗങ്ങളും വരുത്തിവയ്‌ക്കുന്നു. തുടര്‍ച്ചയായുള്ള കംപ്യൂട്ടറിന്റെ ഉപയോഗവും നടുവേദനയ്‌ക്കും കഴുത്തുവേദനയ്‌ക്കും കാരണമാകുന്നു. കൃത്യമായ ആയുര്‍വേദ ചികിത്സകൊണ്ട്‌ ഇത്‌ സുഖമാക്കാന്‍ കഴികയും. ജാംബീര പിണ്ഡസ്വേദം, ഉപനാഹസ്വേദം തുടങ്ങി ആയുവേദ ചികിത്സ ഫലപ്രദമാണ്‌. ജാംബീര തൈലം, മുറിവ്‌ എണ്ണ സമം ചൂടാക്കി പുരട്ടി ആവി പിടിക്കുക. ഗന്ധതൈലം 10 തുള്ളി വീതം പാലില്‍ ചേര്‍ത്ത്‌ രണ്ടുനേരം

ചെവിയില്‍ വേദന

എനിക്ക്‌ 25 വയസ്‌. നാലു വര്‍ഷം വിദേശത്തായിരുന്നു. വിട്ടുമാറാത്ത ചെവിവേദന കാരണം നാട്ടില്‍ തിരിച്ചെത്തിയതാണ്‌. ഞാന്‍ പതിവായി ആയുര്‍വേദ മരുന്നാണ്‌ ഉപയോഗിക്കുന്നത്‌. അതിനാലാണ്‌ ഇത്തരമൊരു കത്ത്‌ എഴുതുന്നത്‌. ചെവി വേദന മാറിയതിനു ശേഷം തിരികെ പോകാനുള്ളതാണ്‌. എന്റെ ചെവിവേദനയ്‌ക്ക് എന്താണ്‌ കാരണം? ആയുര്‍വേദ മരുന്നുകൊണ്ട്‌ എന്റെ പ്രശ്‌നം പൂര്‍ണമായും മാറുമോ?
അജിത്‌കുമാര്‍, കരുനാഗപ്പള്ളി

സ്‌ഥിരമായുള്ള ചെവിവേദനയ്‌ക്ക് കാരണം ശിരസിലെ കഫക്കെട്ട്‌, സൈനസ്‌ എന്നിവയാകാം. എന്നാല്‍ താല്‍ക്കാലികമായ വേദനയുണ്ടാകുന്നത്‌ ചെവിക്കകത്ത്‌ ചെറിയ കുരുവോ മറ്റോ ഉള്ളതുകൊണ്ടാവാം. മര്‍മ്മാണി ഗുളിക അരിക്കാടിയില്‍ ഉരച്ച്‌ ചെവിക്കുചുറ്റും തുടരെയിടുക. കര്‍പ്പൂരാദി തൈലം ചെവിക്കുചുറ്റും പുരട്ടി എരിക്കിലയില്‍ തൈലം പുരട്ടി വാട്ടി ചെവിയില്‍ വയ്‌ക്കുക. അസ്‌നവില്ല്വാദി കേരം ആഴ്‌യില്‍ രണ്ടുദിവസം പുരട്ടി തല കഴുകാം. എരിക്കില തൈലം ചൂടാക്കി തുണിയില്‍ മുക്കി ചെവി തുടയ്‌ക്കുക. പദ്യാഷഡംഗം കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ ചൂടുവെള്ളം ഗോരോചനാദി ഗുളിക പകുതിചേര്‍ത്ത്‌ രണ്ടുനേരം കഴിക്കുക.

ഡോ. സി.കെ. മോഹന്‍ ബാബു

ചീഫ്‌ ഫിസിഷന്‍
കൃഷ്‌ണേന്ദു ആയുര്‍വേദ ആശുപത്രി
ചിങ്ങോലി, ആലപ്പുഴ

മുട്ടുവേദന

 

ദീര്‍ഘകാലമായിട്ടുള്ള പല അസുഖങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ശാശ്വതപരിഹാരമുണ്ട്‌. ആയുര്‍വ്വേദ വിദഗ്‌ദ്ധനായ ഡോ. റാം മോഹന്‍ രോഗങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു. മുട്ടുവേദന തടി കൂടിയതു കൊണ്ടു മാത്രം വരുന്നതല്ലെന്നും, മെലിയുന്നതു കൊണ്ട്‌ അതു മാറില്ലെന്നും അറിയുക. വേദനയ്‌ക്കുള്ള കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുകയാണ്‌ ഈ ലക്കത്തില്‍...

32 വയസുള്ള വീട്ടമ്മയാണ്‌ ഞാന്‍. 2 കുട്ടികളുടെ മാതാവും. എന്റെ പ്രശ്‌നം കൈമുട്ടിനും കാല്‍മുട്ടിനും, വേദനയും ശരീരത്തിന്‌ തരിപ്പും ഉന്മേഷം ഇല്ലായ്‌മയുമാണ്‌. 72 കിലോ തൂക്കം ഉണ്ടായിരുന്ന ഞാന്‍ മുട്ടു വേദനയ്‌ക്ക് ഡോക്‌ടറെ കണ്ടിരുന്നു. അതിന്‌ മരുന്ന്‌ കഴിക്കുന്നതോടൊപ്പം ഭാരം കുറയ്‌ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മുട്ടുവേദന കുറച്ച്‌ കുറവുണ്ട്‌. എന്നാല്‍ ഉന്മേഷക്കുറവും വീട്ടുജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും തോന്നുന്നു. ആഹാരം നിയന്ത്രിച്ചതിന്റെ പ്രശ്‌നമാണോ ഇത്‌? എന്താണ്‌ ചെയ്യേണ്ടത്‌?
- ബീനാ ഭരണങ്ങാനം

ഈ വീട്ടമ്മയുടെ പ്രശ്‌നങ്ങളെ 4 തലക്കെട്ടുകളിലേക്ക്‌ തിരിക്കാം.
1. മുട്ടിന്റെ വേദന
2. പൊതുവായ ക്ഷീണം
3. കൈകാല്‍ പെരുപ്പ്‌
4. ദുര്‍മ്മേദസ്‌
ഇവ പരസ്‌പരം ബന്ധമുള്ളതാണോ, ഇവയ്‌ക്ക് ഒരു പൊതുവായ കാരണം ഉണ്ടോ എന്ന്‌ അന്വേഷിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌.
മുട്ടിന്റെ വേദനയായിരുന്നു അവരുടെ ആദ്യപ്രശ്‌നം. അതിന്‌ തടികൂടുന്നതാണ്‌ കാരണം എന്ന ചിന്തയിലേക്ക്‌ എടുത്തുചാടുകയാണ്‌ ഇവര്‍ ചെയ്‌തത്‌ എന്നു തോന്നുന്നു. ഒരു പക്ഷേ ചികിത്സിച്ച ഡോക്‌ടറും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും.

മുട്ടുവേദന- സാധാരണ കാരണങ്ങള്‍


1. അധികഭാരം, ദുര്‍മ്മേദസ്‌
2. ഭാരമുള്ള ശരീരവുംകൊണ്ട്‌ തുടര്‍ച്ചയായ പടികയറ്റം
3. ശരിയായ പോസ്‌ച്ചര്‍ വരാതെയുള്ള നില്‌പ്
4. ലിഗവെന്റുകളുടെ ബലക്ഷയം
5. സൈനോവിയത്തിന്റെ ക്ഷതം
6. പേശികളുടെ ക്ഷതമോ ബലക്ഷയമോ,
7. അസ്‌ഥിയുടെ തേയ്‌മാനം
8. കട്ടിക്കുറവ്‌
9. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
10. വാതരോഗങ്ങള്‍

ഇന്നലെവരെ വേദന ഇല്ലാതിരുന്ന ഒരാള്‍ക്ക്‌ പെട്ടെന്ന്‌ തടിവയ്‌ക്കാതെ വേദനയുണ്ടാകുമ്പോള്‍, മറ്റു കാര്യങ്ങള്‍ അല്ല വേദനയുടെ കാരണം എന്നുറപ്പുവരുത്തിയശേഷമേ തടികൂടിയതിനെ കുറ്റം പറയാവൂ.

11. ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ശരീരപ്രകൃതിയാണുണ്ടാവുക. ചിലര്‍ക്ക്‌ നന്നായി കഴിച്ചാലും തടികൂടില്ല. കുറച്ച്‌ കഴിച്ചാലും ദേഹത്ത്‌ പിടിച്ച്‌ തടിവയ്‌ക്കുന്നവരാണ്‌ മറ്റൊരു കൂട്ടര്‍.

12. ആയുര്‍വേദശാസ്‌ത്രമനുസരിച്ച്‌ 3 തരം പ്രകൃതികളും അവയുടെ മിശ്രിതവും ആണുള്ളത്‌. മാനസികശാരീരിക വ്യാപാരങ്ങളില്‍ ഇത്‌ പ്രതിഫലിക്കും.

13. തടിവയ്‌ക്കാത്ത കൂട്ടര്‍ വാതപ്രകൃതിക്കാരായിരിക്കും. വായുവിന്റെ സ്വഭാവമുള്ള ഇവര്‍ ഒരു സ്‌ഥലത്ത്‌ സ്വസ്‌ഥമായിരുന്ന്‌ കാര്യങ്ങള്‍ നടത്താതെ ചലിച്ചുകൊണ്ടിരിക്കും. പൊതുവെ മെലിഞ്ഞകൂട്ടരാണിവര്‍. കഴിച്ചാലും വേഗം തടിവയ്‌ക്കില്ല.

14. പിത്ത പ്രകൃതക്കാരാണ്‌ അടുത്ത കൂട്ടര്‍. കാര്യങ്ങള്‍ ചിട്ടയായി നടക്കണമെന്നും, സമയത്ത്‌ ആഹാരം കഴിക്കണമെന്നും വാശിയുള്ള ഇവര്‍ നല്ല ബുദ്ധിയുള്ളവരുമാ യിരിക്കും. മുടി കുറവോ ചെമ്പിച്ചതോ ആയ ഇവര്‍ക്ക്‌ തണുത്ത ആഹാരത്തോട്‌ പ്രിയമായിരിക്കും. അധികം തടിവയ്‌ക്കാത്ത കൂട്ടരാണ്‌ ഇവരും.

15. അടുത്ത വിഭാഗമായ കഫ പ്രകൃതിക്കാര്‍ പൊതുവേ തടിവയ്‌ക്കുന്നവരാണ്‌. കുറച്ച്‌ കഴിച്ചാലും ദേഹത്ത്‌ പിടിക്കുന്നത്‌ ഇവര്‍ക്കാണ്‌. അനങ്ങാതെ ഒരു സ്‌ഥലത്തിരുന്ന്‌ ജോലി ചെയ്യാനിഷ്‌ടപ്പെടുന്ന, പതിയെ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇവര്‍ മാനസികമായി ശാന്തരായിരിക്കും.

ബീന പൊതുവെ പിത്തകഫ പ്രകൃതിയാണ്‌ എന്നു തോന്നുന്നു.കാര്യങ്ങള്‍ കൃത്യസമയത്ത്‌ നടക്കണമെന്നും സമയം തെറ്റി ആഹാരം കഴിക്കുന്നത്‌ സഹിക്കാത്തവരും ആണ്‌ ഇവര്‍.തടികുറയ്‌ക്കാനായി ആഹാരം നിയന്ത്രിക്കുക.
ഒരു പരിധിയില്‍ കൂടുതല്‍ ഇവര്‍ക്ക്‌ സാധ്യമല്ല. വ്യായാമം കൂടുതല്‍ ചെയ്യുകയാണ്‌ വേണ്ടത്‌.

പരിഹാരങ്ങള്‍


1. മുട്ടിന്റെ പ്രശ്‌നമുള്ളതുകൊണ്ട്‌ നടപ്പ്‌, ഓട്ടം, ചാട്ടം മുതലായവ അസാധ്യമായതു തന്നെയാണ്‌.
2. കൈയില്‍ ഭാരം വഹിച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കണം.
3. സാധാരണ പൈപ്പില്‍ മണല്‍നിറച്ച്‌ അടച്ചതോ വാങ്ങാന്‍ കിട്ടുന്ന ഡംമ്പലുകളോ ഉപയോഗിക്കാം. 2 കിലോ ഭാരം വരെ രണ്ടു കൈയിലും ഉപയോഗിക്കാം. ഉപയോഗിക്കുന്ന ഭാരം ക്രമേണ കൂട്ടികൊണ്ടുവരികയാണ്‌ ചെയ്യേണ്ടത്‌. അരമണിക്കൂര്‍വരെ ഇതു ചെയ്യാം. വിരലുകള്‍ കൈക്കുഴ, കൈമുട്ട്‌, തോള്‌ ഇവയുടെ ചലനം ഭാരം താങ്ങി 100 പ്രാവശ്യം ആവര്‍ത്തിക്കുക.

4. വയറിനുള്ള പേശികളുടെ വ്യായാമവും ചെയ്യാവുന്നതാണ്‌. കിടന്നുകൊണ്ട്‌, കാല്‍നേരെയാക്കി ഉയര്‍ത്തുക. തലഭാഗം ഉയര്‍ത്തുക തുടങ്ങിയവ 30 പ്രാവശ്യം വീതം ചെയ്യുകയും ആവാം.

5. വ്യായാമം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചെയ്യണം.

6. 2, 3 മാസത്തെ വ്യായാമം കൊണ്ട്‌ മസിലുകളുടെ വ്യാപ്‌തി കൂടുകയും കൂടുതല്‍ കൊഴുപ്പ്‌ അവ കത്തിച്ച്‌ കളയുകയും ചെയ്യും.

ആഹാര നിയന്ത്രണം


1. മാംസാഹാരങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കേണ്ട ആവശ്യമില്ല. മീന്‍ കഴിക്കുന്നതാണ്‌ നല്ലത്‌. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതിലുള്ളത്‌ നീരിനും വേദനയ്‌ക്കും നല്ലതാണ്‌.

2. നീര്‌ കുറയ്‌ക്കാനും കാത്സ്യം, മഗ്നീഷ്യം മുതലായവ മിനറലുകള്‍ ലഭിക്കാനും പച്ചക്കറികള്‍ നല്ലതാണ്‌.

3. വാതരോഗത്തിന്‌ ഔഷധമായി ഉപയോഗിക്കുന്ന മുരിങ്ങയും തഴുതാമയും മത്തയിലയും ഉള്ളിയും മഞ്ഞളും പാവയ്‌ക്കയും തുടങ്ങി കുറേയേറെ കേരളീയ ആഹാരസാധനങ്ങള്‍ വാതശമനമാണ്‌. പോഷകപ്രദവും ആണ്‌.

4. ധാരാളം പഴങ്ങളും, നല്ല നിറമുള്ള പച്ചക്കറികളും, (കാരറ്റ്‌, ബീറ്റ്‌റൂട്ട്‌) മുതലായവ വേവിക്കാതെ കഴിക്കുന്നത്‌ നല്ലതാണ്‌.

5. ചുമന്നുള്ളിയിലുള്ള ത്ഭഗ്മനുത്സ്യനുന്ധദ്ധ, മഞ്ഞളിലുള്ള ്യഗ്മത്സ്യഗ്മണ്ഡദ്ധ, ഇവ നീരിനും വേദന കുറയാനും നല്ല ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. പല ആയുര്‍വേദ ഔഷധത്തിലും ഇവ ധാരാളമായി ഉണ്ട്‌.

6. പഞ്ചസാരയും, പാകം ചെയ്‌ത അന്നജങ്ങളും നീരു കൂട്ടുകയും ഭാരം കൂട്ടുകയും ചെയ്യും. പഞ്ചസാര, കീമുകള്‍, മദ്യം കോള മുതലായവ പൂര്‍ണമായും ഒഴിവാക്കുക.

7. മാംസം, കാപ്പി, കൊക്കോ മുതലായവയും പൂര്‍ണമായും ഒഴിവാക്കണം.

8. ആഹാരം അമിതമായി നിയന്ത്രിച്ചാല്‍ ക്ഷീണം, വിറ്റാമിനുകള്‍ ലഭിക്കാത്തതു കൊണ്ടുള്ള കൈകാല്‍ പെരുപ്പ്‌ എന്നിവ ഉണ്ടാകും. അതുകൊണ്ട്‌ സ്വയം ചെയ്യാതെ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അതു ചെയ്യുക.

ഡോക്‌ടര്‍ റാംമോഹന്‍
വേദഗ്രാം, ഓമല്ലൂര്‍, പത്തനംതിട്ട

ജനറല്‍ മെഡിസിന്‍

ചിലരില്‍ മാസങ്ങളോളം നിലനില്‍ക്കുന്ന സന്ധിവേദന ചികിത്സെയാന്നും കൂടാതെ തന്നെ ക്രമേണ സുഖപ്പെടാറുണ്ട്‌. എന്നാല്‍ മറ്റു ചിലരില്‍ ഇത്‌ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന സന്ധിവാതമായി പരിണമിക്കാറുണ്ട്‌. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ ഫലപ്രദമായ ചികിത്സകള്‍ ഇന്ന്‌ ലഭ്യമാണ്‌

ക്ഷീണവും സന്ധിവേദനയും

നിക്ക്‌ 48 വയസ്‌. ഒരു മാസം മുമ്പ്‌ വൈറല്‍ ഫീവര്‍ പിടിപ്പെട്ടു. ഇപ്പോള്‍ സന്ധിവേദനയും ക്ഷീണവും വീട്ടുമാറാതെ തുടരുകയാണ്‌. ഭാര്യയ്‌ക്കുമുണ്ട്‌ ഈ പ്രശ്‌നങ്ങള്‍. പലതരം മരുന്നുകള്‍ കഴിച്ചെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. എന്താണു പ്രതിവിധി?
മുരുകേശ്‌, പത്തനാപുരം

പനിയോടൊപ്പമുള്ള സന്ധിവേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാവാം. വിവിധതരം വൈറല്‍ പനികള്‍, റുമാറ്റിക്‌ ഫീവര്‍, എസ്‌.എല്‍.ഇ, റുമറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌, വിവിധതരം അണുബാധകള്‍ തുടങ്ങിയവയെല്ലാം പനിക്കും സന്ധിവേദനയ്‌ക്കും കാരണമാവും. അതുകൊണ്ടു തന്നെ നിങ്ങളുടെ സന്ധിവേദനയുടെയും പനിയുടെയും കാരണം കണ്ടെത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌.

വൈറല്‍ പനിയൊടൊപ്പമുള്ള സന്ധിവേദന രണ്ടുതരത്തിലുണ്ട്‌. ഇതില്‍ ആദ്യഘട്ടത്തില്‍ കാണുന്ന വേദന പനിയോടൊപ്പം കാണുന്ന സന്ധിവേദനയാണ്‌. ഇത്‌ പനി തുടങ്ങുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്‍മ്പോ, പനിക്കൊപ്പമോ, പനി തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കു ശേഷമോ തുടങ്ങാം. ഇത്‌ പനി ഭേദമായതിനു ശേഷം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാവാം. ചിലരില്‍ പനിയും മറ്റു രോഗലക്ഷണങ്ങളും മാറിയതിനു ശേഷവും സന്ധിവേദന തുടരുന്നതായി കാണാം.

ചിലരില്‍ മാസങ്ങളോളം നിലനില്‍ക്കുന്ന സന്ധിവേദന ചികിത്സെയാന്നും കൂടാതെ തന്നെ ക്രമേണ സുഖപ്പെടാറുണ്ട്‌. എന്നാല്‍ മറ്റു ചിലരില്‍ ഇത്‌ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന സന്ധിവാതമായി പരിണമിക്കാറുണ്ട്‌. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ ഫലപ്രദമായ ചികിത്സകള്‍ ഇന്ന്‌ ലഭ്യമാണ്‌. അതുകൊണ്ടു തന്നെ ഒരു ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുകയാവും ഉചിതം.

ഇടുപ്പിന്റെ ഭാഗത്ത്‌ വേദന

എനിക്ക്‌ 54 വയസ്‌. ഇടുപ്പിന്റെ ഭാഗത്തായി ഇടയ്‌ക്കിടെ ശക്‌തമായ വേദന അനുഭവപ്പെടുന്നു. രക്‌തസമ്മര്‍ദത്തിന്‌ മരുന്ന്‌ കഴിക്കുന്നുണ്ട്‌. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. അതിനാല്‍ ഇതുവരെ ഡോക്‌ടര്‍മാരെയൊന്നും കാണിച്ചില്ല. ഡോക്‌ടറെകണ്ട്‌ വിശദമായ പരിശോധന ആവശ്യമായി വരുമോ?
വിമല വര്‍മ്മ, പാലക്കാട്‌

വേദനയുടെ സ്വഭാവവും മറ്റ്‌ വിശദവിവരങ്ങളും കത്തില്‍ ഇല്ലാത്തതിനാല്‍ കൃത്യമായ ഒരു മറുപടി പറയുക പ്രയാസമാണ്‌. അസ്‌ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്തായി വേദനയുണ്ടാവാം.

ഇടയ്‌ക്കിടെ മാത്രമുള്ള ശക്‌തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ്‌ സാധ്യത. മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നങ്ങളും കാണാറുണ്ട്‌. എന്തുതന്നെയായാലും ഡോക്‌ടറെ കണ്ട്‌ രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം. രക്‌തസമ്മര്‍ദവുമായോ അതിന്റെ മരുന്നുമായോ ഈ വേദനയ്‌ക്കു പ്രത്യേക ബന്ധമുണ്ടാവാന്‍ സാധ്യതയില്ല.

ക്ഷീണവും തളര്‍ച്ചയും

ഞാനൊരു അധ്യാപകനാണ്‌. 50 വയസ്‌. എനിക്ക്‌ 170 സെന്റീ മീറ്റര്‍ ഉയരവും 90 കിലോ ഭാരവുമുണ്ട്‌. പതിവായി വ്യായാമം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഈ അടുത്ത കാലത്തായി വ്യായാമം ചെയ്‌തുകഴിഞ്ഞ്‌ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. അതുകൊണ്ട്‌ രക്‌തസമ്മര്‍ദം പരിശോധിച്ചു. വ്യായാമത്തിനു മുമ്പ്‌ 145/89 ഉം വ്യായാമത്തിനു ശേഷം 117/79 ഉം ആണ്‌. രക്‌തസമ്മര്‍ദത്തിന്റെ ഈ കണക്ക്‌ ശരിയാണോ. സാധാരണ രക്‌തസമ്മര്‍ദമാണോ ഇത്‌?
രാജീവ്‌, മംഗലാപുരം

നിങ്ങളുടെ ശരീര തൂക്ക അനുപാതം (ബോഡി മാസ്‌ ഇന്‍ഡക്‌സ്) >30 ആണ്‌. ബി.എം.ഐ 25 മുതല്‍ 29.9 വരെ അമിതഭാരവും, 30 ല്‍ കൂടിയാല്‍ പൊണ്ണത്തടിയുമാണ്‌. അതുപോലെ രക്‌തസമ്മര്‍ദം 145/89 എന്നത്‌ രക്‌താദി സമ്മര്‍ദമാണ്‌. സാധാരണ ബി.പി. 120/80 ല്‍ താഴെയും, 120-139/80-89 എന്നത്‌ പ്രീഹൈപ്പര്‍ടെന്‍ഷനും അവയ്‌ക്ക് മുകളിലുള്ളത്‌ രക്‌താദിസമ്മര്‍ദവും (ഹൈപ്പര്‍ടെന്‍ഷനും) ആണ്‌.

ഈ അവസരത്തില്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്‌ മെറ്റബോളിക്‌ സിന്‍ഡ്രോം അഥവാ സിന്‍ഡ്രോം എക്‌സ്. ഇതിനെ ഇന്‍സുലിന്‍ റെസിസ്‌റ്റന്‍സ്‌ സിന്‍ഡ്രോം എന്നും പറയുന്നു. പൊണ്ണത്തടി, രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടുതല്‍, പ്രമേഹം, രക്‌താദിസമ്മര്‍ദം എന്നിവയാണ്‌ മെറ്റബോളിക്‌ സിന്‍ഡ്രോം ബാധിതരില്‍ സാധാരണയായി കാണുന്നത്‌.

ചെറുപ്പക്കാരിലും കുട്ടികളിലും വരെ അമിതഭാരവും പൊണ്ണത്തടിയും കൂടുതലായി കണ്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മെറ്റബോളിക്‌ സിന്‍ഡ്രോം വര്‍ധിച്ചുവരികയാണ്‌. ഇത്തരക്കാരില്‍ ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്‌. പെരിഫറല്‍ വാസ്‌കുലാര്‍ ഡിസീസ്‌, ഫാറ്റിലിവര്‍, ഒബ്‌സ്ട്രക്‌ടീവ്‌ സ്ലീപ്‌ അപ്‌നിയ എന്നിവയും മെറ്റബോളിക്‌ സിന്‍ഡ്രോം ബാധിതതരില്‍ കൂടുതലായി കാണപ്പെടുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ മെറ്റബോളിക്‌ സിന്‍ഡ്രത്തിന്റെ രണ്ട്‌ പ്രധാന ഘടകങ്ങളായ പൊണ്ണത്തടിയും രക്‌താദി സമ്മര്‍ദവും നിങ്ങള്‍ക്കുണ്ട്‌ എന്ന്‌ മനസിലായിക്കാണുമല്ലോ. അതുകൊണ്ട്‌ എത്രയും വേഗം ഒരു ഡോക്‌ടറുടെ നിര്‍ദേശപ്രകാരം രക്‌തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവു പരിശോധിക്കുക.

ഇ.സി.ജി പരിശോധന ഇതോടൊപ്പം നടത്തുന്നതും നല്ലതാണ്‌. നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന അമിത ക്ഷീണത്തിന്റെ കാരണവും ഇതില്‍നിന്നും വ്യക്‌തമാവുകയും ചെയ്യും. എങ്കിലും ഒരുകാര്യം ഓര്‍ക്കുക, വ്യായാമവും ഭക്ഷണനിയന്ത്രണവും ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു.

മൂത്രത്തില്‍ പഴുപ്പ്‌

ഞാന്‍ വീട്ടമ്മയാണ്‌. 45 വയസ്‌. ഇടയ്‌ക്കിടെ കഠിനമായ വയറുവേദന അനുഭവപ്പെടുന്നു. 2 തവണ ആശുപത്രിയില്‍ അഡ്‌മിറ്റായി. മൂത്രത്തില്‍ പഴുപ്പാണെന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. മരുന്നു കഴിക്കുമ്പോള്‍ ആശ്വാസം തോന്നുമെങ്കിലും കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും ഉണ്ടാകുന്നു. എന്താണ്‌ മൂത്രത്തില്‍ പഴുപ്പിന്‌ കാരണം. ഇത്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ. ജീവിതക്രമത്തില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ. ഇത്‌ ഏത്‌ പ്രായക്കാര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണോ?
രാജലക്ഷ്‌മി, ഈരാറ്റുപേട്ട

മൂത്രത്തില്‍ പഴുപ്പിനെ യൂറിനറി ട്രാക്‌ട് ഇന്‍ഫക്ഷന്‍ എന്നു പറയുന്നു. ഏതു പ്രായത്തിലും പല കാരണങ്ങള്‍കൊണ്ടും മൂത്രത്തില്‍ പഴുപ്പ്‌ വരാം. നിങ്ങളെ ഇടയ്‌ക്കിടയ്‌ക്ക് ഈ രോഗം അലോസരപ്പെടുത്തുന്നതുകൊണ്ട്‌ മൂത്രപദത്തില്‍,അതായത്‌ വൃക്ക, യൂറിറ്റര്‍, യൂറിനറി ബ്ലാഡര്‍ എന്നിവടങ്ങളില്‍ മൂത്രം തടസം കൂടാതെ ഒഴുകി പുറത്തുപോകുന്നതിന്‌ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന്‌ കണ്ടുപിടിക്കണം.

എക്‌സ് റേ, ഇന്ററാവീനസ്‌ പൈലോഗ്രാം (ഐ.വി.പി), അള്‍ട്രാ സൗണ്ട്‌ എന്നീ പരിശോധനകള്‍ വഴി ഇതു കണ്ടെത്താം. പല്ലുകള്‍, പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥി വീക്കം എന്നിവ ഇത്തരം തടസങ്ങള്‍ സൃഷ്‌ടിക്കാം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉദാഹരണമായി തൊണ്ട, പല്ല്‌ എന്നിവിടങ്ങളിലെ അണുബാധകളും രക്‌തം വഴി വൃക്കകളില്‍ എത്തി പഴുപ്പുണ്ടാക്കാം.

വിറയലോടുകൂടിയ പനി, മൂത്രം കൂടെ കൂടെ ഒഴിക്കണമെന്ന്‌ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ ശക്‌തമായ വേദനയും നീറ്റലും എന്നിവയാണ്‌ മൂത്രത്തില്‍ പഴുപ്പിന്റെ സാധാരണ ലക്ഷണങ്ങള്‍.

മൂത്രം പരിശോധിച്ചും കള്‍ച്ചര്‍ ചെയ്‌തും ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചും ഇത്‌ നിയന്ത്രിക്കാവുന്നതാണ്‌. കൂടെ കൂടെ മൂത്രത്തില്‍ പഴുപ്പ്‌ വരുന്നുണ്ടെങ്കില്‍ ഒരു യൂറോളജിസ്‌റ്റിനെ കണ്ട്‌ ഉപദേശം തേടേണ്ടതാണ്‌.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്‌റ്റന്റ്‌ പ്രഫസര്‍
മെഡിസിന്‍ വിഭാഗം , മെഡിക്കല്‍ കോളജ്‌, കോഴിക്കോട്‌

ആയുരാരോഗ്യം

പൂവാംകുരുന്നില, കൂവളത്തില എന്നിവ ചതച്ച്‌ പിഴിഞ്ഞ നീര്‌, ഇരട്ടിമധുരം, കടുക്ക ഇവ അരച്ചുചേര്‍ത്ത്‌ വെളിച്ചെണ്ണ മുറുക്കി തലയില്‍ പുരട്ടി കുളിക്കാം

ഉറക്കത്തില്‍ നടക്കുന്നു

ന്റെ മകനുവേണ്ടിയാണ്‌ കത്ത്‌. കുട്ടിക്ക്‌ 15 വയസ്‌. അവന്‌ രാത്രി ഉറക്കത്തില്‍ എഴുന്നേറ്റ്‌ നടക്കുന്ന സ്വഭാവമുണ്ട്‌. ഒരു സൈക്യാട്രിസ്‌റ്റിനെ കാണിച്ച്‌ ചികിത്സകള്‍ നടത്തുന്നുണ്ട്‌. ആയുര്‍വേദം ഇതിന്‌ പ്രതിവിധിയുണ്ടോ?
സുധീര്‍, ആലുവ

താങ്കളുടെ 15 വയസായ മകന്‌ രാത്രി ഉറക്കത്തില്‍ എഴുന്നേറ്റ്‌ നടക്കുന്ന രോഗത്തിന്‌ ആയുര്‍വേദത്തില്‍ മരുന്നും ചികിത്സയുമുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളതിനാല്‍ നേരില്‍ കണ്ട്‌ വൈദ്യനിര്‍ദേശപ്രകാരം ചികിത്സ നേടുന്നതാണ്‌ നല്ലത്‌. ദീര്‍ഘകാലം മരുന്ന്‌ സേവിക്കേണ്ടിവരും. ഇതിനായി ആശുപത്രിയില്‍ കഴിയേണ്ടതായും വരും. സ്‌നേഹപാനം, നെയ്‌ സേവ എന്നിവ ആവാശ്യമായി വരും.

ടോണ്‍സിലൈറ്റിസ്‌

22 വയസുള്ള വിദ്യാര്‍ഥിയാണ്‌. എനിക്ക്‌ ടോണ്‍സിലൈറ്റിസ്‌ ഉണ്ട്‌. ഇത്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ? കുട്ടികളില്‍ മാത്രമല്ലേ ടോണ്‍സിലൈറ്റിസ്‌ കാണപ്പെടാറുള്ളൂ. മുതിര്‍ന്നവരില്‍ ഈ അസുഖം സാധാരണമാണോ. ടോണ്‍സിലൈറ്റിസ്‌ മൂലമുള്ള തൊണ്ടവേദന കുറയ്‌ക്കാന്‍ കഴിയുമോ? ഇത്‌ വരാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം.
മീര സോമന്‍, കോഴിക്കോട്‌

ടോന്‍സിലൈറ്റിസ്‌ കൊച്ചു കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകാറുണ്ട്‌. കൂടെക്കൂടെയുള്ള പനി, ജലദോഷം, സന്ധിവേദന ഇവയെല്ലാം കാരണമാകുന്ന തണുത്ത ആഹാരം, തലകുളി എന്നിവ കുറയ്‌ക്കുക. പൂവാംകുരുന്നില, കൂവളത്തില എന്നിവ ചതച്ച്‌ പിഴിഞ്ഞ നീര്‌, ഇരട്ടിമധുരം, കടുക്ക ഇവ അരച്ചുചേര്‍ത്ത്‌ വെളിച്ചെണ്ണ മുറുക്കി തലയില്‍ പുരട്ടി കുളിക്കാം.

പൂവാംകുരുന്നില, വെളുത്തുള്ളി എന്നിവ ചെറുതീയില്‍ വാട്ടി അരച്ചു ടോണ്‍സിലുള്ള ഭാഗത്ത്‌ ലേപനമിടുക. അമൃതിന്‍ നൂറ്‌ തുളസി നീരില്‍ രാവിലെ കഴിക്കുക. ഇന്തുകാന്തഘൃതം 1 ടീസ്‌പൂണ്‍ രാത്രി കഴിക്കുക.

വയര്‍ കുറയ്‌ക്കാന്‍

എനിക്ക്‌ 40 വയസ്‌. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനാണ്‌. വണ്ണം കുറഞ്ഞ ശരീരപ്രകൃതിയാണ്‌. എന്നാല്‍ കുറച്ചു നാളുകളായി വല്ലാതെ വയറുചാടുന്നു. ക്ഷീണമോ, അസ്വസ്‌ഥതയോ ഒന്നും ഇല്ല. കുടവയര്‍ കുറയ്‌ക്കാന്‍ എന്തു ചെയ്യണം? രക്‌തസമ്മര്‍ദത്തിന്‌ അലോപ്പതി മരുന്നു കഴിക്കുന്നുണ്ട്‌. വ്യായാമം ഒഴിവാക്കി ആയുര്‍വേദ മരുന്നുകളിലൂടെ വയര്‍ കുറയ്‌ക്കാന്‍ കഴിയുമോ?
സജിത്‌, കുന്ദംകുളം

ഇന്ന്‌ കാണുന്ന പല രോഗങ്ങളും ആഹാരജന്യ രോഗങ്ങളാണ്‌. അമിതവണ്ണം ഇല്ലെങ്കിലും താങ്കള്‍ക്ക്‌ ഉണ്ടാകുന്ന കുടവയര്‍ വ്യായാമക്കുറവിന്റെ ഫലമാണ്‌. സ്‌ഥിരമായി ഇരുന്നുള്ള ജോലി, നാം കഴിക്കുന്ന ആഹാരം വേണ്ടവിധം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടാതെ വരുമ്പോള്‍ അത്‌ ശരീരത്തില്‍ കൊഴുപ്പായി അടിയുന്നു. അതിനാല്‍ താങ്കള്‍ക്ക്‌ ചെയ്യാവുന്നത്‌ കലോറി കുറഞ്ഞ ആഹാരം ശീലിക്കുകയാണ്‌.

നാരടങ്ങിയ ആഹാരം, വാഴപ്പിണ്ടി, കുടപ്പന്‍, മാങ്ങ, കുപ്പന്‍, താള്‌, ചീരയില, മുരിങ്ങയില തുടങ്ങിയവ ദിവസവും കഴിക്കുക. വയറിലെ മസിലുകള്‍ക്ക്‌ വ്യായാമം കിട്ടത്തക്ക വിധത്തിലുള്ള യോഗ പരിശീലിക്കാം. ഇന്നത്തെ കാലത്ത്‌ വ്യായാമം നിത്യജീവിതത്തിലെ ഒരു അവശ്യഘടകമാണ്‌. ആയുര്‍വേദ ചികിത്സയില്‍ പറയുന്ന ഉദ്വര്‍ത്തനം, ധാനമൃധാര തുടങ്ങിയവ ഭാഗികമായോ, മുഴുവനായോ ചെയ്യുന്നതും വസ്‌തി പ്രയോഗങ്ങളും ശ്രേഷ്‌ഠമാണ്‌.

ഗ്യാസിന്റെ അസ്വസ്‌ഥത

എനിക്ക്‌ 35 വയസ്‌. വയറില്‍ എപ്പോഴും ഭാരം അനുഭവപ്പെടുന്നു. വയര്‍ വീര്‍ത്തിരിക്കുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതുപോലുള്ള തോന്നലാണ്‌. ഗ്യാസിന്‌ ധാരാളം മരുന്ന്‌ കഴിച്ചെങ്കിലും ഒരു കുറവും ഇല്ല. ഇരുന്ന്‌ ജോലി ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെയുണ്ടാകുന്നത്‌. എന്താണ്‌ പ്രതിവിധി?
ഹരീഷ്‌ കുമാര്‍, ഷൊര്‍ണൂര്‍

താങ്കളുടെ കത്തില്‍ അസുഖത്തെക്കുറിച്ച്‌ വ്യക്‌തമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ കൃത്യമായ മറുപടി പറയാനാവുകയുള്ളു. വിശപ്പും മലശോധനയും കൃത്യമാണോ എന്ന്‌ അറിയില്ല. വ്യായാമക്കുറവ്‌ പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കാറുണ്ട്‌. ലഘുവായ ആഹാരം കഴിക്കുക. ഹിംഗുവചാദി ഗുളിക 1 വീതം 3 നേരം കഴിക്കുക. പുതികാസവവും അഭയാരിഷ്‌ടവും യോജിപ്പിച്ച്‌ 2 നേരവും ഭക്ഷണശേഷം കഴിക്കുക. വില്വാദി ലേഹ്യം 1 ടീസ്‌പൂണ്‍ രാത്രി കഴിക്കുക.

കൈകാലുകള്‍ക്ക്‌ മരവിപ്പ്‌

ഞാനൊരു കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. കാലിന്റേയും, കൈയുടെയും പത്തിക്ക്‌ ഇടയ്‌ക്കിടെ മരവിപ്പ്‌ അനുഭവപ്പെടുന്നതാണ്‌ പ്രശ്‌നം. കാലും കൈയും അനക്കാതെ വയ്‌ക്കുമ്പോഴുണ്ടാകുന്ന മരവിപ്പാണെന്നാണ്‌ ആദ്യം കരുതിയിരുന്നത്‌. പക്ഷേ, മരവിപ്പ്‌ ഉണ്ടായാല്‍ 10 മിനിട്ടിലധികം സമയം നിലനില്‍ക്കും. ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോഴും ഇങ്ങനെ തോന്നാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയുണ്ടാകുന്നത്‌. ഇതുമാറാന്‍ എന്താണ്‌ ചെയ്യേണ്ടത്‌.?
ഷൈനി ,തൃക്കാക്കര

രക്‌തക്കുറവും പോഷകാഹാരങ്ങളുടെ അഭാവവും കൈകാലുകളുടെ മരവിപ്പിന്‌ കാരണമാകാറുണ്ട്‌. രക്‌തക്കുറവ്‌ പരിഹരിക്കാന്‍ ഇലക്കറികള്‍ ധാരാളമായി കഴിക്കുക. പാല്‍, മുട്ട തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ബാലാശ്വഗന്ധാതി കുഴമ്പും കാര്‍പ്പസസ്‌ഥ്യാദി കുഴമ്പും യോജിപ്പിച്ച്‌ കയ്‌കാലുകളില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ്‌ ആവി പിടിക്കുക.

വിദാക്ഷാദി കഷായം 15 മില്ലി 60 മില്ലി തിളപ്പിച്ചാറിയ വെള്ളം രസതൈലം എട്ടു തുള്ളി ചേര്‍ത്ത്‌ 2 നേരം കഴിക്കുക. ബലാരിഷ്‌ടം ലോഹാസവം ചേര്‍ത്ത്‌ 25 മില്ലി വീതം 2 നേരം ഭക്ഷണം കഴിഞ്ഞ്‌ കഴിക്കുക. 1 മാസം തുടര്‍ച്ചയായി ഉപയോഗിക്കാം.

ശരീരബലം വീണ്ടെടുക്കാന്‍

61 വയസ്‌. കുട്ടികള്‍ ഉണ്ടാകുന്നതിനും കുട്ടികള്‍ ഉണ്ടാകാതിരിക്കാനും രണ്ടു ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്‌. കൂടാതെ യൗവനത്തില്‍ തലയ്‌ക്കു ക്ഷതവും നാഭിക്ക്‌ ചവിട്ടും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഓര്‍മ്മക്കുറവ്‌, ബലഹീനത എന്നീ പ്രശ്‌നങ്ങളുണ്ട്‌. ദയവായി ശാരീരികബലവും ശക്‌തിയും ഉണ്ടാകാനുള്ള മാര്‍ഗം പറഞ്ഞുതരണം.
ജി. ആര്‍,കോട്ടയം

കൂടുതല്‍ ക്ഷയിക്കാതിരിക്കാന്‍ ചില മരുന്നുകള്‍ നിര്‍ദേശിക്കാം. ധാന്വന്തരം കുഴമ്പ്‌ ഉപയോഗിച്ച്‌ ദിനവും തേച്ചു കുളിക്കുക. ക്ഷീരബല വെളിച്ചെണ്ണ തലയില്‍ തേയ്‌ക്കാന്‍ ഉപയോഗിക്കുക. വിദാര്യാതി കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ രണ്ടു നേരം സേവിക്കുക.

അശ്വഗന്ധാദി ലേഹ്യം ഒരു ടീസ്‌പൂണ്‍ രാത്രി കിടക്കുന്നതിനു മുമ്പ്‌ സേവിക്കുക. പുകവലി, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. സമീകൃതാഹാരത്തില്‍ ശ്രദ്ധിക്കുക.

നിര്‍ത്താതെയുള്ള കരച്ചില്‍

കുഞ്ഞിന്‌ രണ്ടുവയസ്‌. ജനിച്ചപ്പോള്‍ മുതല്‍ അസുഖങ്ങളാണ്‌. കരച്ചിലിനും കുറവില്ല. വലിവിന്റെ ശല്യം കൂടുതലാണ്‌. ചില സമയത്ത്‌ നിര്‍ത്താത്ത കരച്ചിലാണ്‌. അസുഖങ്ങളൊന്നും ഇല്ലാത്തപ്പോഴും ഇങ്ങനെതന്നെയാണ്‌. വലിവിനും മറ്റ്‌ അസ്വസ്‌ഥതകള്‍ക്കും അലോപ്പതി മരുന്നുകളാണ്‌ നല്‍കുന്നത്‌. കുട്ടിക്ക്‌ ആയുര്‍വേദമരുന്ന്‌ നല്‍കാമോ? മറ്റെന്തൊക്കെ കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടത്‌?
സോന,മണ്ണൂര്‍

കുഞ്ഞിന്റെ ദഹനസംബന്ധമായ വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്‌തമല്ല. കഫക്കെട്ട്‌ സ്‌ഥിരമായി ഉണ്ടാകാറുണ്ടോ എന്നും വ്യക്‌തമല്ല. മുസ്‌താരിഷ്‌ടം, വാശാരിഷ്‌ടം ഇവ ചേര്‍ത്തുവച്ച്‌ 10 മില്ലി വീതം ഗോരോചനാദി ഗുളിക പകുതിവീതം അരച്ച്‌ ചേര്‍ത്ത്‌ 2 നേരം ഭക്ഷണശേഷം കൊടുക്കുക.

പീലിക്കണ്ണ്‌ സ്‌ഫുടം ചെയ്‌തെടുക്കുന്ന ഭസ്‌മം 2 നുള്ള്‌ തുളസിനീരും തേനും ചേര്‍ത്ത്‌ രാവിലെ കൊടുക്കുക. തല കുളിപ്പിക്കുന്നത്‌ കുറയ്‌ക്കുക. തണുപ്പുള്ളതും മധുരം കൂടിയതുമായ ഭക്ഷണങ്ങള്‍ കൊടുക്കരുത്‌. വളരെ കൃത്യമായ ചികിത്സ ഇതിന്‌ അനിവാര്യമാണ്‌. നേരിട്ട്‌ കണ്ട്‌ ചികിത്സ ചെയ്യുന്നതായിരിക്കും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു.

രക്‌തവാതം മാറാന്‍

എനിക്ക്‌ 28 വയസ്‌. എന്റെ കാല്‍പാദത്തില്‍ ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും അവ ചൊറിഞ്ഞുപൊട്ടി വെള്ളം ഒലിക്കുകയും ചെയ്യുന്നു. വെള്ളം നനഞ്ഞുകഴിയുമ്പോഴാണ്‌ ചൊറിച്ചില്‍ കൂടുന്നത്‌. ചൊറിഞ്ഞുപൊട്ടുന്ന ഭാഗം കറുത്ത പാടായി കടിക്കുകയും ചെയ്യുന്നു. എല്ലാവിധത്തിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാറുണ്ട്‌. എന്തെങ്കിലും അണുബാധയാണോ കാരണം. പരിഹാരം നിര്‍ദേശിക്കാമോ?
മുഹമ്മദ്‌ നിയാസ്‌, മൈസൂര്‍

കത്തില്‍നിന്നും വായിച്ചറിഞ്ഞതനുസരിച്ച്‌ നിങ്ങള്‍ക്ക്‌ രക്‌തവാതത്തില്‍ കാണുന്നതുപോലെ ചൊറിച്ചിലും പൊട്ടലുമാണ്‌. കാലില്‍ വെരിക്കോസ്‌ വെയിന്‍ തടിപ്പ്‌ ഉള്ളവരിലും ഇതുപോലെ പൊട്ടല്‍ ഉണ്ടാകും. കൃത്യമായും പഥ്യനിഷ്‌ഠയോടും കൂടിയ ആയുര്‍വേദ ചികിത്സകൊണ്ട്‌ ഇതു മാറ്റിയെടുക്കാനാവും.

മഹാമഞ്‌ജിഷ്‌ഠാദി കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളം യോഗരാജ ഗുല്‍ഗുലു പകുതി ചേര്‍ത്ത്‌ 2 നേരം കഴിക്കുക. മധുസ്‌നഹിരസായനം ഒരു ടീസ്‌പൂണ്‍ രാത്രിയില്‍ കഴിക്കുക. ഗുല്‍ഗുലുതിക്‌തകഘൃതം ഒരു ടീസ്‌പൂണ്‍ രാവിലെയും കഴിക്കുക. ജാത്യാദികേരം കാലില്‍ പുരട്ടുന്നതും നല്ലതാണ്‌. മുട്ട, മത്സ്യമാംസാദികള്‍ എന്നിവ ഒഴിവാക്കണം.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

52 വയസുള്ള വീട്ടമ്മയാണ്‌. കൊളസ്‌ട്രോളിന്‌ അലോപ്പതി മരുന്ന്‌ കഴിക്കുന്നുണ്ട്‌. വേങ്ങാക്കാതല്‍ വെന്തവെള്ളം കുടിക്കുന്നത്‌ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുമെന്ന്‌ പറയുന്നത്‌ ശരിയാണോ?
യാമിനി മേനോന്‍, കായംകുളം

വളരെയധികം ആളുകളെ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ കൊളസ്‌ട്രോള്‍. ശരീരത്തില്‍ ഭക്ഷണത്തിലൂടെയും മറ്റും എത്തിപ്പെടുന്ന അമിതമായ കൊഴുപ്പ്‌ രക്‌തത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. ഇതിന്‌ ഔഷധങ്ങളേക്കാള്‍ ആഹാരശീലങ്ങള്‍ക്കും വ്യായാമത്തിനുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. 52 വയസായ നിങ്ങള്‍ക്ക്‌ ആര്‍ത്തവവിരാമത്തോടനുബന്ധമായി ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒരു കാരണമാണ്‌.

കൊഴുപ്പാഹാരം, മുട്ടയുടെ ഉണ്ണി, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. ദിവസേന നടത്തം ശീലമാക്കുക. കറിവേപ്പില നെല്ലിക്ക വലിപ്പത്തില്‍ അരച്ച്‌ ഉരുട്ടി മോരില്‍ രാവിലെ കഴിക്കുക. വേങ്ങാക്കാതല്‍, നെല്ലിക്കത്തൊണ്ട്‌, കരിങ്ങാലിക്കാതല്‍, ചെറൂള വേര്‌, വയല്‍ചുള്ളി ഇവയെല്ലാം വെള്ളം കുടിക്കുന്നതിനായി ഉപയോഗിക്കാം.

ഡോ. സി.കെ. മോഹന്‍ ബാബു

ചീഫ്‌ ഫിസിഷന്‍
കൃഷ്‌ണേന്ദു ആയുര്‍വേദ ആശുപത്രി
ചിങ്ങോലി, ആലപ്പുഴ

ആയുരാരോഗ്യം

താങ്കളുടെ പ്രശ്‌നം ഒരു രോഗം എന്നതിനേക്കാളും മനസിന്റെ അവസ്‌ഥയാണ്‌. ഇന്നത്തെ തിരക്കേറിയ ജീവിതരീതി തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണം. സ്വയം നിയന്ത്രിക്കാവും ക്ഷമിക്കാനുമുള്ള കഴിവ്‌ സ്വയം ആര്‍ജിക്കേണ്ടതാണ്‌ .

അമിതകോപം നിയന്ത്രിക്കാനാവുന്നില്ല

ഇരുപത്‌ വയസുളള വിദ്യാര്‍ഥിനിയാണ്‌. എപ്പോഴും അമിത ദേഷ്യമാണ്‌. നിസാര കാര്യത്തിനുപോലും പെട്ടെന്ന്‌ ദേഷ്യംവരും. ദേഷ്യം വന്നാല്‍ ചിലപ്പോള്‍ കയ്യില്‍കിട്ടുന്ന വസ്‌തുക്കള്‍ എറിഞ്ഞു പൊട്ടിക്കുന്ന ശീലവുമുണ്ട്‌. ദേഷ്യം നിയന്ത്രിക്കണമെന്ന്‌ എപ്പോഴും വിചാരിക്കും. എന്നാല്‍ സാധിക്കാറില്ല. എല്ലാവരോടും ദേഷ്യപ്പെടുന്നതിനാല്‍ സുഹൃത്തുക്കളും കുറവാണ്‌. എന്റെ ഈ സ്വഭാവത്തിന്‌ എന്താണ്‌ പരിഹാര മാര്‍ഗം.
അഞ്‌ജു രാജീവ്‌ , കൊട്ടാരക്കര

കത്തില്‍ പറയുന്ന താങ്കളുടെ പ്രശ്‌നം ഒരു രോഗം എന്നതിനേക്കാളും മനസിന്റെ അവസ്‌ഥയാണ്‌. ഇന്നത്തെ തിരക്കേറിയ ജീവിതരീതി തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണം. സ്വയം നിയന്ത്രിക്കാനും ക്ഷമിക്കാനുമുള്ള കഴിവ്‌ സ്വയം ആര്‍ജിക്കേണ്ടതാണ്‌. ദ്രാക്ഷാദി കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ അതില്‍ ഒരു ധാന്വന്തരം ഗുളിക അരച്ചുചേര്‍ത്ത്‌ രണ്ട്‌ നേരം സേവിക്കുന്നത്‌ നല്ലതാണ്‌. ചന്ദനാദി തൈലം നിറുകയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. മാനസിമിത്രവടകം പാലില്‍ രാത്രി കിടക്കുന്നതിന്‌ മുമ്പ്‌ സേവിക്കുക. കൂടാതെ ആഹാരത്തിന്റെ എരിവും പുളിയും കുറയ്‌ക്കുക.

അസഹ്യമായ പല്ലുവേദന

എന്റെ അച്‌ഛന്‌ വേണ്ടിയാണ്‌ കത്ത്‌. 48 വയസ്‌. അസഹ്യമായ പല്ലുവേദനയാണ്‌ പ്രശ്‌നം. മോണയ്‌ക്ക് നീരുമുണ്ട്‌. പല്ലിന്‌ കേടോ മറ്റു കുഴപ്പങ്ങളോ ഇല്ല. എന്താണ്‌ കാരണം? വീട്ടിലിരുന്ന്‌ ചെയ്യാവുന്ന പ്രതിവിധി പറഞ്ഞുതരാമോ?
അഭിലാഷ്‌ , ഏറ്റുമാനൂര്‍

മോണയ്‌ക്ക് നീര്‍ക്കെട്ട്‌വന്നതു മൂലമാണിത്‌. പരിഹാരമായി ഖദിര വടകം ഇഞ്ചിനീരില്‍ ചാലിച്ച്‌ പല്ല്‌ തേയ്‌ക്കുക. ഖദിര ചൂര്‍ണ്ണം രണ്ടു ടേബിള്‍ സ്‌പൂണ്‍ ഒരു പിടി ചാവല്‍ തൊലി മാവില ഞെട്ട്‌ ഇവ നാലു ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ രണ്ടു ഗ്ലാസാക്കി കുറച്ച്‌ ഉപ്പും ചേര്‍ത്ത്‌ കവിളില്‍ കൊള്ളുക. ഹിംഗുവചാദി ചൂര്‍ണ്ണം ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ 2 നേരം കഴിക്കുക. ഖദിരാരിഷ്‌ടം അഭയാരിഷ്‌ടം യോജിപ്പിച്ച്‌ 25 മില്ലി വീതം രണ്ടുനേരം ഭക്ഷണത്തിനു ശേഷം കഴിക്കുക.

കമ്പ്യൂട്ടറും കണ്ണും

ഞാന്‍ ഒരു ഐ.റ്റി. കമ്പനി ജീവനക്കാരനാണ്‌. കമ്പ്യൂട്ടറിനു മുന്‍പില്‍ ധാരാളം സമയം ചെലവഴിക്കേണ്ടി വരാറുണ്ട്‌. അതിനാലാണോയെന്ന്‌ അറിയില്ല കണ്ണിന്റെ കൃഷ്‌ണമണിയുടെ ഭാഗത്തായി വേദന അനുഭവപ്പെടുന്നു. ആശുപത്രിയില്‍ പോയി പരിശോധിച്ു.ച കുഴപ്പമൊന്നുമില്ല. ധാരാളം യാത്ര ചെയേ്േണ്ടിവരുമ്പോഴും കണ്ണിനു വേദന അനുഭവപ്പെടുന്നു. കണ്ണിലെ ജലാംശം കുറയുന്നതാണ്‌ കാരണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. ആയുര്‍വേദത്തില്‍ ഇതിന്‌ ചികിത്സയുണ്ടോ?
പ്രമോദ്‌, അടിമാലി

നിങ്ങള്‍ സംശയിക്കുന്നതുപോലെ ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ജോലി നോക്കുന്നതുകൊണ്ടാവാം കണ്ണിന്‌ ഇത്തരത്തില്‍ അസ്വസ്‌ഥ ഉണ്ടാകുന്നത്‌. ത്രിഫല ചൂര്‍ണം (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട്‌ വെള്ളം തിളപ്പിച്ച്‌ നന്നായി അരിച്ചെടുത്ത്‌ കണ്ണ്‌ ദിവസത്തില്‍ രണ്ടു മൂന്നു തവണ കഴുകുക. കണ്ണുകള്‍ക്ക്‌ വിശ്രമം കൊടുത്ത്‌ ആ സമയത്ത്‌ മേല്‍ പറഞ്ഞ ത്രിഫല കഷാലത്തില്‍ പഞ്ഞി മുക്കി കണ്ണുകള്‍ അടച്ച്‌ കണ്‍ പോളകള്‍ക്കു മേല്‍ വയ്‌ക്കുക.

ഇളനീര്‍ കുഴമ്പ്‌ നിത്യേന ഉപയോഗിക്കുന്നതും നല്ലതാണ്‌. ഇത്‌ കണ്ണുനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തേയും നേത്രനാഡിയുടെ കാര്യക്ഷമതയേയും വര്‍ധിപ്പിക്കും. കൂടെ തര്‍പ്പണ ചികിത്സയും നല്ല ഫലപ്രാപ്‌തി നല്‍കാറുണ്ട്‌. ചികിത്സ ചെയ്യുമ്പോള്‍ വിദഗ്‌ധനായ വൈദ്യന്റെ നിര്‍ദേശം പാലിക്കണം.

ഉയരം വര്‍ധിപ്പിക്കണം വണ്ണം കുറയ്‌ക്കണം

ഞാനൊരു കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. 19 വയസ്‌. അമിത വണ്ണമാണ്‌ പ്രശ്‌നം. ഉയരം വളരെ കുറവാണ്‌. വണ്ണം കൂടുതലും. അതിനാല്‍ ഏതു വേഷമിട്ടാലും അഭംഗിയാണ്‌. വണ്ണം കുറയ്‌ക്കാന്‍ ഔഷധങ്ങളുണ്ടോ, ഉയരം വര്‍ധിപ്പിക്കാനും എന്തെങ്കിലും ഒരു മാര്‍ഗം പറഞ്ഞു തരാമോ? ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കുമ്പോള്‍ പഥ്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
ശാരിക, നാഗപ്പുഴ

കത്ത്‌ അപൂര്‍ണമാണ്‌. എങ്കിലും കൃത്യമായ ആഹാര ചര്യയും ക്രമം തെറ്റാതെയുള്ള വ്യായാമവും ശീലിക്കുക. ആഹാരത്തില്‍ പച്ചക്കറി പഴവര്‍ഗങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക. കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ള മുട്ട, മാംസം, പാല്‍ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുക. ദിവസവും കുറഞ്ഞത്‌ 40 മിനിട്ടു നേരമെങ്കിലും നടക്കുക. പിണ്ടി നീര്‌/കുമ്പള നീര്‌, ചെറുനാരങ്ങ നീര്‌ എന്നിവ ചേര്‍ത്ത്‌ ദിവസവും രാവിലെ സേവിക്കുക.

വരാചുര്‍ണം ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാത്രി കിടക്കുന്നതിന്‌ മുമ്പ്‌ സേവിക്കുക. ആഴ്‌ചയിലൊരിക്കല്‍ മൃദുവായി വയറിളക്കുക. ഇതു വൈദ്യ നിര്‍ദേശപ്രകാരം വേണം ചെയ്യാന്‍. വേങ്ങക്കാതല്‍, ഏകനായക വേര്‌, തഴുതാമ, ചെറൂള വേര്‌ എന്നിവയിട്ട്‌ വെള്ളം തിളപ്പിച്ച്‌ ധാരാളമായി കുടിക്കുക.

ചെവിക്ക്‌ അലര്‍ജി

മകനു വേണ്ടിയാണ്‌ കത്ത്‌. വയസ്‌ 10. ചെവിക്കുള്ളില്‍ വിട്ടുമാറാത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നതു കാരണം ഒരു ഇ.എന്‍.ടി ഡോക്‌ടറെ കാണിച്ചു. പരിശോധനയില്‍ ചൊറിച്ചില്‍ അലര്‍ജിമൂലമാണെന്ന്‌ കണ്ടെത്തി. ഇത്‌ കുട്ടിയുടെ കേള്‍വിശക്‌തിയെ ബാധിക്കുമോ? ചെവിക്ക്‌ അലര്‍ജിയുണ്ടാകുന്നതിന്റെ കാരണമെന്താണ്‌? ഇതിനുള്ള ചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണോ?
റിനി മാര്‍ട്ടിന്‍ , ബാംഗ്ലൂര്‍

ചെവിയില്‍ ഉണ്ടാകുന്ന അലര്‍ജി കേള്‍വിശക്‌തിയെ ബാധിക്കുകയില്ല. ചെവിയില്‍ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്കുമ്പോള്‍ ചെവിയില്‍ പഞ്ഞി വയ്‌ക്കുക, മുങ്ങികുളി ഒഴിവാക്കുക, തുണുപ്പിച്ച ഭക്ഷണസാധാനങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. വ്യോഷാദി വടകം 15 ഗ്രാം വീതം രാവിലെ ഭക്ഷണത്തിന്‌ മുന്‍പും രാത്രി ഭക്ഷണത്തിനു ശേഷവും തുടര്‍ച്ചയായി ഒരു മാസം കഴിക്കുക.

ഞരമ്പുകള്‍ക്ക്‌ വേദനയും വലിവും

ഞാനൊരു വീട്ടമ്മയാണ്‌. എനിക്ക്‌ 48 വയസ്‌. കാലിലെ ഞരമ്പ്‌ വീക്കമാണ്‌ എന്റെ പ്രശ്‌നം. ഞരമ്പുകള്‍ക്ക്‌ വേദനയും വലിവും അനുഭവപ്പെടുന്നു. ഇതിന്‌ ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?
എലിസബത്ത്‌ കുരുവിള, വടക്കന്‍ പറവൂര്‍

രോഗലക്ഷണത്തില്‍ നിന്നും വെരിക്കോസ്‌വെയിന്‍ ആയിരിക്കാം എന്നു കരുതുന്നു. സൈന്ധിവാദി വിന്ധതൈലവും കാലുകളില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക. മഹായണ്‌ജിഷ്‌ടാദി കഷായം കൈശോര ഗുഗുലു ഗുളിക ചേര്‍ത്ത്‌ രണ്ടുനേരം വീതം തുടര്‍ച്ചയായി ഒരു മാസം കഴിക്കുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കഴിയുമെങ്കില്‍ കാല്‍ ഉയര്‍ത്തി വയ്‌ക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ സമയം നില്‍ക്കുകയോ കാല്‍ തൂക്കിയിട്ട്‌ ഇരിക്കുകയോ ചെയ്യരുത്‌. ശരീരഭാരം അധികം ആകാതെ ശ്രദ്ധിക്കുക.

ശാരീരിക ബലം വീണ്ടെടുക്കാന്‍

61 വയസ്‌. കുട്ടികള്‍ ഉണ്ടാകുന്നതിനും കുട്ടികള്‍ ഉണ്ടാകാതിരിക്കാനും രണ്ടു ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്‌. കൂടാതെ യൗവന പ്രായത്തില്‍ തലയ്‌ക്കു ക്ഷതവും നാഭിക്ക്‌ ചവിട്ടും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഓര്‍മ്മക്കുറവ്‌, ബലഹീനത എന്നീ പ്രശ്‌നങ്ങളുണ്ട്‌. ദയവായി ശാരീരികബലവും ശക്‌തിയും ഉണ്ടാകാനുള്ള മാര്‍ഗം പറഞ്ഞു തരണം.
എസ്‌. ആനന്ദന്‍, കോഴിക്കോട്‌

കൂടുതല്‍ ക്ഷയിക്കാതിരിക്കാന്‍ ചില മരുന്നുകള്‍ നിര്‍ദേശിക്കാം. ധാന്വന്തരം കുഴമ്പ്‌ ഉപയോഗിച്ച്‌ ദിനവും തേച്ച്‌ കുളിക്കുക. ക്ഷീരബല വെളിച്ചെണ്ണ തലയില്‍ തേയ്‌ക്കാന്‍ ഉപയോഗിക്കുക. വിദാര്യാതി കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ രണ്ട്‌ നേരം സേവിക്കുക. അശ്വഗന്ധാദി ലേഹ്യം ഒരു ടീസ്‌പൂണ്‍ രാത്രി കടക്കുന്നതിന്‌ മുമ്പ്‌ സേവിക്കുക. പുകവലി- ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക. സമീകൃതാഹാരത്തില്‍ ശ്രദ്ധിക്കുക.

ഡോ. സി.കെ. മോഹന്‍ ബാബു

ചീഫ്‌ ഫിസിഷന്‍
കൃഷ്‌ണേന്ദു ആയുര്‍വേദ ആശുപത്രി
ചിങ്ങോലി, ആലപ്പുഴ

ആയുരാരോഗ്യം

പെണ്‍കൗമാരത്തിന്‌ ആരോഗ്യത്തോടെ ഒരുങ്ങാം. ലാക്ഷാദി കേരം തലയില്‍ തേച്ചു കുളിക്കാം. കണ്ണ്‌, മുടി ഇവയുടെ ആരോഗ്യത്തിന്‌ ഇത്‌ നല്ലതാണ്‌. ത്വക്കിന്റെ നിറം, സ്‌നിഗ്‌ധത ഇവ നിലനിര്‍ത്താന്‍ നാല്‍പ്പമരാദി കേരം നെയ്‌ പുരട്ടി കുളിക്കാം

പെണ്‍കൗമാരത്തിന്‌ ആയുര്‍വേദ പരിചരണം

എന്റെ മകള്‍ക്ക്‌ 9 വയസ്‌. അവള്‍ക്ക്‌ ആരോഗ്യകരമായ കൗമാരത്തിനും യൗവനത്തിനുമായി ബാല്യകാലത്തുതന്നെ ആയുര്‍വേദ പരിചരണം ആവശ്യമുണ്ടോ? ഇത്‌ സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുമോ? ആയുര്‍വേദത്തില്‍ ബാലചികിത്സ അനുശാസിക്കുന്നുണ്ടോ?
അനുശ്രീ, കൊല്ലം

നിങ്ങളുടെ മകള്‍ക്ക്‌ അതാതു പ്രായത്തില്‍ ആരോഗ്യകരമായിരിക്കുന്നതിനുള്ള ചര്യ മതിയാവും. കുട്ടി ആയിരിക്കേ സമീകൃതാഹാരവും കൃത്യസമയത്തുള്ള ഉറക്കം, അഗ്നിദീപ്‌തി എന്നിയെല്ലാം ആരോഗ്യം പ്രദാനം ചെയ്യും. ലാക്ഷാദി കേരം തലയില്‍ തേച്ചു കുളിക്കാം. കണ്ണ്‌, മുടി ഇവയുടെ ആരോഗ്യത്തിന്‌ ഇത്‌ നല്ലതാണ്‌. ത്വക്കിന്റെ നിറം, സ്‌നിഗ്‌ധത ഇവ നിലനിര്‍ത്താന്‍ നാല്‍പ്പമരാദി കേരം നെയ്‌ പുരട്ടി കുളിക്കാം. ത്വക്ക്‌ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. ഫാസ്‌റ്റ് ഫുഡ്‌, അമിത കൊഴുപ്പടങ്ങിയ ആഹാരം ഇവയുടെ ഉപയോഗം ഒഴിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും കൊടുത്ത്‌ ശീലിപ്പിക്കുക. ശരീരത്തിന്‌ അഴകും പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ തെളിവും അതുമൂലം ഉണ്ടാകും.

കാലില്‍ ഞരമ്പ്‌ തടിച്ചു കാണുന്നു

ഞാനൊരു ടാപ്പിംഗ്‌ തൊഴിലാളിയാണ്‌. 52 വയസ്‌. എന്റെ കാലില്‍ ഞരമ്പ്‌ തടിച്ചു കാണപ്പെട്ടു. പത്തു വര്‍ഷമായി ഇങ്ങനെ കണ്ടു തുടങ്ങിയിട്ട്‌. ഇതുവരെ ഡോക്‌ടറെ കാണുകയോ, ചികിത്സ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. ഇപ്പോള്‍ ഇത്‌ രണ്ടു കാലിലും വ്യാപിച്ചിരിക്കുന്നു. വേറെ രോഗമൊന്നുമില്ല. എന്റെ രോഗത്തിന്‌ ആയുര്‍വേദ പരിഹാരമുണ്ടോ?
ഏബ്രഹാം മാത്യു, പാലക്കാട്‌

കത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്‌ കാലില്‍ കാണപ്പെടുന്നത്‌ വെരിക്കോസ്‌ വെയിനാണ്‌. ദീര്‍ഘനേരം നിന്നുകൊണ്ട്‌ ജോലി ചെയ്യുന്നതും കാല്‍ തൂക്കിയിട്ട്‌ അധികസമയം ഇരിക്കുന്നതും ഒഴിവാക്കുക. സൈന്ധവാദി തൈലവും പിണ്ഡതൈലവും യോജിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയുക. വേദനയോ, വിങ്ങലോ ഉണ്ടെങ്കില്‍ മഹാമഞ്‌ജിഷ്‌ഠാദി കഷായം കൈഷോരഗുഗുലു ഗുളിക ചേര്‍ത്ത്‌ രാവിലെയും രാത്രിയിലും ആഹാരത്തിനു മുമ്പ്‌ കഴിക്കുന്നത്‌ നന്നായിരിക്കും. കഷായം കഴിക്കുമ്പോള്‍ മത്സ്യവും മാംസവും മുട്ടയും ഒഴിവാക്കണം.

കൈവെള്ളയില്‍ മരവിപ്പ്‌

വീട്ടമ്മയാണ്‌. 48 വയസ്‌. എന്തെങ്കിലും പ്രാണി കടിച്ചതുമൂലമാണോയെന്ന്‌ അറിയില്ല എന്റെ വലത്തേ കൈവെള്ളയില്‍ രണ്ടു ദിവസം മരവിപ്പ്‌ അനുഭവപ്പെട്ടു. പിന്നീട്‌ കൈവെള്ളയിലെ തൊലി പൂര്‍ണമായും ഇളകി പുതിയതു വന്നു. വേദനയോ എന്തെങ്കിലും കുത്തിയ പാടോ കൈവെള്ളയില്‍ ഇല്ലായിരുന്നു. എന്നാല്‍ ചൊറിച്ചില്‍ ഉണ്ടായിരുന്നു. എന്തെങ്കിലും അലര്‍ജിമൂലം ഇങ്ങനെ ഉണ്ടാകുമോ?
ചിത്രകല ,തൃശൂര്‍

കാലാവസ്‌ഥയിലുള്ള വ്യത്യാസംകൊണ്ടോ രാസപദാര്‍ഥങ്ങള്‍ മൂലമോ ഇങ്ങനെ വരാം. നാല്‍പ്പത്തെട്ട്‌ വയസായ താങ്കള്‍ക്ക്‌ കാരണങ്ങളൊന്നുമില്ലാതെ മരവിപ്പ്‌ കാണുന്നതുകൊണ്ട്‌ കൊളസ്‌ട്രോള്‍, പ്രമേഹം മുതലായവ പരിശോധിക്കുന്നത്‌ നന്നായിരിക്കും. ഇപ്പോള്‍ സുഖമായിട്ടിരിക്കുന്നതിനാല്‍ മരുന്ന്‌ കഴിക്കേണ്ടതില്ല. വീണ്ടും ഇങ്ങനെ കണ്ടാല്‍ ചികിത്സ ആവശ്യമാണ്‌.

പ്രഥമശുശ്രൂഷ ആയുര്‍വേദത്തില്‍

പെട്ടെന്ന്‌ ഉണ്ടാകുന്ന ഉളുക്ക്‌, ചതവ്‌ തുടങ്ങിയവയ്‌ക്ക് ഉടനടി ചെയ്യാവുന്ന പ്രഥമശുശ്രൂഷകള്‍ ആയുര്‍വേദത്തില്‍ ഉണ്ടോ? ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വേദന കുറയ്‌ക്കുന്ന ഔഷധങ്ങള്‍ ഉണ്ടോ? വീട്ടില്‍ മുന്‍കരുതലായി സൂക്ഷിക്കാവുന്ന ഔഷധങ്ങളെക്കുറിച്ച്‌ വിശദമായ മറു പടി പ്രതീക്ഷിക്കുന്നു.
സുദേവന്‍, ബക്കളം

പെട്ടെന്ന്‌ ഉണ്ടാകുന്ന ഉളുക്ക്‌, ചതവ്‌, ചിന്നല്‍ എന്നിവയ്‌ക്ക് പ്രാഥമികമായി നല്‍കേണ്ടത്‌ ആ ഭാഗത്തിന്‌ വിശ്രമം നല്‍കുകയാണ്‌. കറ്റാര്‍വാഴ സംസ്‌കരിച്ചെടുക്കുന്ന കുന്തിരിക്കം നീര്‌, വേദന ഇവ അകറ്റാന്‍ നല്ലതാണ്‌. കുന്തിരിക്കം ഉരുക്കി കോഴിമുട്ട വെള്ള ചേര്‍ത്ത്‌ നീര്‌, വേദന ഉള്ളഭാഗത്ത്‌ ഇടുക. മര്‍മ്മാണി ഗുളിക അരച്ച്‌ ചൂടാക്കി പുരട്ടുക. മുരിങ്ങാത്തൊലി കുന്നിയില സമം അരച്ച്‌ ഉപ്പുചേര്‍ത്ത്‌ ചൂടാക്കി പുരട്ടുക. മുറിവെണ്ണ ചൂടാക്കി പഞ്ഞി നനച്ച്‌ കെട്ടിവയ്‌ക്കുക. ക്ഷതമേറ്റ്‌ പെട്ടെന്ന്‌ നീരും വേദനയും വരികയും നിലനില്‍ക്കുകയും ചെയ്‌താല്‍ വൈദ്യപരിശോധന അനിവാര്യമാണ്‌.

മൂത്രതടസം മാറാന്‍

വയസ്‌ 60. റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനാണ്‌. ഇപ്പോള്‍ ഒരു സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ്‌. മൂത്ര തടസമാണ്‌ എന്നെ അലട്ടുന്ന പ്രശ്‌നം. മൂത്രം അല്‌പാല്‌പമായി പോകുന്നതിനാല്‍ അടിക്കടി മൂത്രശങ്ക ഉണ്ടാകുന്നു. ഈ പ്രശ്‌നം എന്റെ ജോലിയെപ്പോലും ബാധിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ പ്രശ്‌നത്തിന്‌ ആയുര്‍വേദത്തില്‍ പരിഹാരമുണ്ടോ?
പി.സി. നായര്‍, പാന്‍ജി

മൂത്ര തടസം പല കാരണങ്ങള്‍ കൊണ്ട്‌ ഉണ്ടാകാം. മൂത്രാശയ കല്ലുകള്‍, പ്രോസ്‌ട്രേറ്റ്‌ഗ്രന്ഥിയുടെ വളര്‍ച്ച, മൂത്ര മാര്‍ഗത്തില്‍ മറ്റെന്തെങ്കിലും വിധത്തിലുള്ള വളര്‍ച്ച ഇവയും മൂത്ര തടസം ഉണ്ടാക്കുന്നു. വിദഗ്‌ധ പരിശോധന വഴി കാരണം മനസിലാക്കുക. ഞെരഞ്ഞില്‍, വയല്‍ചുള്ളി വേര്‌, തഴുതാമ വേര്‌ ഇവയിട്ട വെള്ളം വെന്ത്‌ കുടിക്കുക. ബൃഹത്യാദി കഷായം 15 മില്ലി 60 മില്ലി വെള്ളം ഇതില്‍ ചന്ദ്രപ്രഭ ഗുളിക ഒന്നു വീതം ചേര്‍ത്ത്‌ രണ്ടുനേരം കഴിക്കുക.

ഡോ. സി.കെ. മോഹന്‍ ബാബു

ചീഫ്‌ ഫിസിഷന്‍, കൃഷ്‌ണേന്ദു ആയുര്‍വേദ ആശുപത്രി
ചിങ്ങോലി, ആലപ്പുഴ

കുട്ടികളുടെ ആരോഗ്യം

 

ഭക്ഷണത്തിന്റെയും ജീവിത രീതിയുടെയും പ്രത്യേകതകൊണ്ട്‌ ഇന്നത്തെ കാലത്ത്‌ പതിനൊന്നാം വയസില്‍ ആര്‍ത്തവം ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ചിലപ്പോള്‍ പത്തുവയസിനു മുമ്പും ആര്‍ത്തവം ഉണ്ടായെന്നുവരും

ആര്‍ത്തവത്തെ ഭയക്കുന്നതെന്തിന്‌

എന്റെ മകള്‍ക്കു വേണ്ടിയാണ്‌ കത്ത്‌. കുട്ടിക്ക്‌ പതിനൊന്ന്‌ വയസ്‌. രണ്ടുമാസം മുമ്പ്‌ ആര്‍ത്തവം ആരംഭിച്ചു. മെലിഞ്ഞ ശരീരപകൃതിയാണ്‌. പിന്നെ എന്തുകൊണ്ടാണ്‌ ഇത്‌ നേരത്തെ ആരംഭിച്ചത്‌. ആര്‍ത്തവത്തെക്കുറിച്ച്‌ മകള്‍ക്ക്‌ എല്ലാം പറഞ്ഞു മനസിലാക്കിക്കൊടുത്തിട്ടുണ്ട്‌. എങ്കിലും അവള്‍ക്ക്‌ ആ ദിവസങ്ങളെ പേടിയാണെന്ന്‌ പറയുന്നു. വയറുവേദനയും ഉണ്ട്‌. ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം.?
രാധിക നായര്‍, കൊടുമുണ്ട

ഭക്ഷണത്തിന്റെയും ജീവിത രീതിയുടെയും പ്രത്യേകതകൊണ്ട്‌ ഇന്നത്തെ കാലത്ത്‌ പതിനൊന്നാം വയസില്‍ ആര്‍ത്തവം ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ചിലപ്പോള്‍ പത്തുവയസിനു മുമ്പും ആര്‍ത്തവം ഉണ്ടായെന്നുവരും. ആര്‍ത്തവത്തെക്കുറിച്ച്‌ കുട്ടിക്ക്‌ പറഞ്ഞ്‌ മനസിലാക്കിക്കൊടുത്തത്‌ നല്ലതുതന്നെ. രക്‌തസ്രാവം ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതുകൊണ്ടാവും ആര്‍ത്തവകാലത്തെ കുട്ടി ഭയപ്പെടുന്നത്‌. വയറുവേദന ആര്‍ത്തവസമയത്ത്‌ ഉണ്ടാവുക സ്വാഭാവികമാണ്‌. അതില്‍ ഭയപ്പെടേണ്ടതില്ല. മെലിഞ്ഞ ശരീരപ്രകൃതമുള്ള കുട്ടി നേരത്തെ ആര്‍ത്തവമായതുകൊണ്ട്‌ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണിക്കുന്നത്‌ നന്നായിരിക്കും.

തുടര്‍ച്ചയായി മരുന്ന്‌ കഴിച്ചാല്‍

എന്റെ മകള്‍ക്ക്‌ ഒരു വയസ്‌. വിട്ടുമാറാത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഡോക്‌ടറെ കാണിച്ു.ച പനിക്കുള്ള മരുന്ന്‌ തന്നെങ്കിലും കുറവു കണ്ടില്ല. മറ്റൊരു ഡോക്‌ടറെ കാണിച്ചപ്പോള്‍ ബാല ടി.ബിയാണെന്ന്‌ പറഞ്ഞു. ആറുമാസം തുടര്‍ച്ചയായി മരുന്നു കഴിക്കണമെന്നും, ആറുമാസം തുടര്‍ച്ചയായി മരുന്നു കഴിക്കുന്നത്‌ കുഞ്ഞിന്‌ എന്തെങ്കിലും ദോഷം ചെയ്യുമോ? രോഗം മാറിയാലും വീണ്ടും വരാന്‍ സാധ്യതയുണ്ടോ? ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?
സുലേഖ, മാനന്തവാടി

ടി.ബിയ്‌ക്കുള്ള മരുന്നു തുടര്‍ച്ചയായി കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല. ബാല ടി.ബി ആണെന്ന്‌ തിരിച്ചറിഞ്ഞ സ്‌ഥിതിക്ക്‌ ഡോക്‌ടര്‍ നിര്‍ദേശിച്ചപ്രകാരം ആറുമാസം മരുന്ന്‌ കഴിക്കുക. അതില്‍ ഭയപ്പെടാനൊന്നുമില്ല. ടി.ബി പൂര്‍ണമായും മാറിയാല്‍ പിന്നീട്‌ സാധാണഗതിയില്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. എന്നാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ടി.ബി ഉണ്ടെങ്കില്‍ കുട്ടിക്ക്‌ വരാനുള്ള സാധ്യതയുണ്ട്‌. വീട്ടില്‍ മറ്റാര്‍ക്കെങ്കിലും ടി. ബി ഉണ്ടെങ്കില്‍ അവരെയും ചികിത്സയ്‌ക്ക് വിധേയമാക്കണം.

പഠനത്തില്‍ പിന്നോട്ട്‌

മകന്‍ മൂന്നാംക്ലാസില്‍ പഠിക്കുന്നു. പഠിച്ചതൊന്നും ഓര്‍മ്മ നില്‍ക്കുന്നില്ലെന്നതാണ്‌ പ്രശ്‌നം. അതിനാല്‍ പരീക്ഷയ്‌ക്കും മാര്‍ക്ക്‌ തീരെ കുറവാണ്‌. എന്നാല്‍ ബാക്കി കാര്യങ്ങളിലെല്ലാം മിടുക്കനാണ്‌. കളിക്കാനും, വരയ്‌ക്കാനുമെല്ലാം. സംസാരിക്കുമ്പോള്‍ ചെറിയ കൊഞ്ഞയുമുണ്ട്‌. ഇത്‌ ഡോക്‌ടറെ കാണിക്കേണ്ട അവസ്‌ഥയാണോ. എന്താണ്‌ പ്രതിവിധി?
സ്‌നിജ ജെയിംസ്‌, ബെഹറിന്‍

പല മതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന പരാതിയാണിത്‌. അതുകൊണ്ടുതന്നെ വലിയൊരു ശതമാനം കുട്ടികള്‍ക്കുമുള്ള പ്രശ്‌നമാണിത്‌. പഠനത്തില്‍ മികവ്‌ കാണിക്കാത്തതിന്‌ കാരണങ്ങള്‍ പലതാണ്‌. ഇത്‌ അറിയണമെങ്കില്‍ ഒരു ചൈല്‍ഡ്‌ സൈക്യാട്രിസ്‌റ്റിനെ സമീപിക്കണം. പഠന കാര്യത്തില്‍ പിന്നിലാണെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടി മിടുക്കനാണ്‌. പഠിക്കുവാനുള്ള കഴിവ്‌ എല്ലാവര്‍ക്കും ഒരു പോലെ അല്ല എന്നു മനസിലാക്കുക. സംസാരത്തിലെ തടസം മറാന്‍ സ്‌പീച്ച്‌ തെറാപ്പിസ്‌റ്റിനെ കാണേണ്ടിവരും.

കുട്ടി പഠിക്കാന്‍ പിന്നിലാണെന്നു കരുതി വിഷമിക്കേണ്ട. കുട്ടിയെ സൈക്യാട്രിസ്‌റ്റിനെ കാണിക്കണം ഓര്‍മ്മത്തകരാര്‍ ഉണ്ടോ എന്ന്‌ അറിയണം. കുട്ടിക്കുള്ള മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം. അതല്ലാതെ പഠനത്തില്‍ മാത്രം മുന്നിലാക്കാന്‍ ശ്രമിക്കണ്ട.

ചെവിക്കുള്ളിലെ ദ്വാരം അടയ്‌ക്കാനാവുമോ?

14 വയസുള്ള മകള്‍ക്കു വേണ്ടിയാണ്‌ കത്ത്‌. 11 വയസു മുതല്‍ കുട്ടിയുടെ ഒരു ചെവിയുടെ ഇയര്‍ഡ്രമ്മില്‍ ദ്വാരമുണ്ട്‌. മാസത്തില്‍ പലതവണ ഇന്‍ഫെക്ഷന്‍ വരാറുണ്ട്‌. മരുന്നുകള്‍ പലതും നല്‍കിയിട്ടും ഒരു മാറ്റവുമില്ല. ഈ ദ്വാരം അടയ്‌ക്കാന്‍ സാധിക്കുമോ. അണുബാധ ഒഴിവാക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? ഇയര്‍ഡ്രമില്‍ ദ്വാരം വീഴുന്നത്‌ എങ്ങനെയാണ്‌?
സുഷുമ സതീഷ്‌, ചിറ്റൂര്‍

കുട്ടികളുടെ ചെവിയില്‍ അണുബാധയുണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്‌. ചെവിയിലുണ്ടാകുന്ന അണുബാധയാണ്‌ ദ്വാരമുണ്ടാകാനുള്ള പ്രധാന കാരണവും. ഈ ദ്വാരം അടയ്‌ക്കാന്‍ സര്‍റി ആവശ്യമാണ്‌. അതിനായി ഒരു ഇ.എന്‍.ടി ഡോക്‌ടറെ കാണുന്നതാണ്‌ ഉത്തമം.അണുബാധ ഒഴിവാക്കാന്‍ ചെവിയില്‍ വെള്ളം കയറാതെയും ചെളി അടിഞ്ഞുകൂടാതെയും ശ്രദ്ധിക്കണം.

കാലുകളില്‍ ചൊറിച്ചില്‍

നാല്‌ വയസുള്ള മകള്‍ക്കുവേണ്ടിയാണ്‌ കത്തെഴുതുന്നത്‌ . എന്റെ മകളുടെ രണ്ട്‌ കാലുകളും വരണ്ട്‌ തൊലി പോകുകയും കുമിളകള്‍ വന്ന്‌ പൊട്ടുകയും ചെയ്യുന്നു. ചൊറിച്ചിലും വേദനയുമുണ്ട്‌ . എപ്പോഴും കുട്ടി നഖമുപയോഗിച്ച്‌ ചൊറിയുന്നു. കാലാവസ്‌ഥകൊണ്ടാണോ ഈ പ്രശ്‌നം. ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലൊന്നും ഈ പ്രശ്‌നം കാണുന്നില്ല.
മഹേഷ്‌ രാജന്‍, കോട്ടയം

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ നിങ്ങളുടെ കുഞ്ഞിന്റേത്‌ വരണ്ട ചര്‍മ്മമാണ്‌. ഇതോടൊപ്പം തന്നെ അലര്‍ജിയും ഉള്ളതായി മനസിലാക്കുന്നു. വരണ്ട ചര്‍മ്മമാണ്‌ ഇവിടെ പ്രശ്‌നം. വിണ്ടുകീറല്‍ ഉണ്ടാകുന്നത്‌ അതുകൊണ്ടാണ്‌. ചര്‍മ്മത്തിലെ വരള്‍ച്ച മാറുന്നതിന്‌ പ്രത്യേക ലേപനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. ഒരു ത്വക്ക്‌ രോഗ വിദഗ്‌ധന്റെ നിര്‍ദേശപ്രകാരം ഈ മരുന്ന്‌ ഉപയാഗിക്കുന്നതുകൊണ്ട്‌ രോഗം നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. ഒരു കാരണവശാലും മെഡിക്കല്‍ സ്‌റ്റോറുകളില്‍ വിവരം പറഞ്ഞ്‌ ത്വക്ക്‌ രോഗത്തിനുള്ള മരുന്നുകള്‍ പുരട്ടരുത്‌.

അലര്‍ജി അലട്ടുന്നു

എന്റെ മകന്‌ 15 വയസ്‌. അലര്‍ജിയാണ്‌ അവനെ അലട്ടുന്ന പ്രശ്‌നം. മിക്കവാറും എല്ലാ വസ്‌തുക്കളോടും അലര്‍ജിയാണ്‌. ഇപ്പോള്‍ 15 വയസുണ്ട്‌ . അഞ്ച്‌ വയസ്‌ മുതലാണ്‌ ഇത്തരം അലര്‍ജിക്‌ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്‌. പൊടി, പൂക്കളുടെ മണം എന്നിവ മൂലം ശ്വാസം മുട്ടലും, ഉറുമ്പു കടിച്ചാല്‍പോലും ശരീരം ചൊറിഞ്ഞു തടിക്കുകയുമൊക്കെ ചെയ്യുന്നു. ഇതുമൂലം കുട്ടി വല്ലാതെ വിഷമിക്കുകയാണ്‌. എന്താണ്‌ പ്രതിവിധി?
സെന്തില്‍ ,കുമളി

അലര്‍ജിയുണ്ടാക്കുന്ന വസ്‌തുക്കള്‍ തിരിച്ചറിഞ്ഞ്‌ അതില്‍ നിന്നും ഒഴിവായി നില്‍ക്കുകയാണ്‌ ഈ രോഗാവസ്‌ഥയ്‌ക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇതുകൂടാതെ ഇമ്മ്യൂണോ തെറാപ്പി എന്നൊരു ചികിത്സാരീതിയും നിലവിലുണ്ട്‌. ഈ ചികിത്സാരീതി കേരളത്തില്‍ ലഭ്യമായി തുടങ്ങുന്നതേയുള്ളൂ. എന്തുതന്നെയായാലും ഒരു ദിവസത്തെയോ ഒരു മാസത്തെയോ ചികിത്സകൊണ്ട്‌ ഫലം കണ്ടെത്താന്‍ കഴിഞ്ഞെന്ന്‌ വരില്ല. അലര്‍ജി സ്‌പെഷലിസ്‌റ്റായ ഡോക്‌ടര്‍മാരെ കണ്ടാല്‍ രോഗം എളുപ്പം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നുവരും.

ഡോ. സുരേഷ്‌ എസ്‌. വടക്കേടം

അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍,
ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌,
മെഡിക്കല്‍ കോളജ്‌, കോട്ടയം

ഷുഗര്‍

സാധാരണ വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ഡയബറ്റിസ്‌ ചെറുപ്രായത്തില്‍ തന്നെ വരും. പ്രമേഹം ജീവിതശൈലി രോഗമായതുകൊണ്ട്‌ ജീവിതശൈലിയില്‍ മാറ്റം വരുത്തുക

മുണ്ടിനീരും ജര്‍മ്മന്‍ മീല്‍സും കുട്ടികളിലെ പ്രമേഹവും

എന്റെ മകന്‌ 16 വയസ്‌. 10 വയസുള്ളപ്പോള്‍ കുട്ടിക്ക്‌ മുണ്ടിനീര്‌ വന്നിരുന്നു. ചെറുപ്രായത്തില്‍ മുണ്ടിനീര്‌, ജര്‍മ്മന്‍ മീല്‍സ്‌ തുടങ്ങിയ രോഗങ്ങളുണ്ടായിട്ടുള്ള കുട്ടികളില്‍ 15 - 20 വയസിനുള്ളില്‍ പ്രമേഹം പിടിപെടാന്‍ സാധ്യതയുണ്ടെന്ന്‌ കേള്‍ക്കുന്നു. ഇതു ശരിയാണെങ്കില്‍ എന്റെ കുട്ടിക്ക്‌ പ്രമേഹ പരിശോധന നടത്തേണ്ടതല്ലേ? മകന്‌ ഇപ്പോള്‍ പ്രത്യേകിച്ച്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിക്ക്‌ പ്രമേഹം ഉണ്ടാകാതിരിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ഉണ്ണി നായര്‍, കൊട്ടാരക്കര

കുട്ടികളില്‍ വരുന്ന വൈറല്‍ ഇന്‍ഫെക്ഷന്‍ പലപ്പോഴും ടൈപ്പ്‌ 1 ഡയബറ്റിസിന്‌ കാരണമാകുന്നു.
ടൈപ്പ്‌ 1 രോഗിക്ക്‌ പാന്‍ക്രിയാസിലെ ബീറ്റാകോശം ഒട്ടും ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കില്ല. അതുകൊണ്ട്‌ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ സ്വീകരിക്കേണ്ടിവരും. സാധാരണ വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ഡയബറ്റിസ്‌ ചെറുപ്രായത്തില്‍ തന്നെ വരും. പ്രമേഹം ജീവിതശൈലി രോഗമായതുകൊണ്ട്‌ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. വര്‍ഷത്തിലൊരിക്കല്‍ ഫാസ്‌റ്റിംഗ്‌ ഷുഗറും ണ്ണ്വക്ക1്യ യും ചെയ്‌താല്‍ പ്രമേഹം ഉണ്ടാകുമോ എന്നും ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നും മനസിലാക്കാന്‍ സാധിക്കും.

പ്രമേഹരോഗികള്‍ക്ക്‌ പാദസംരക്ഷണം

ഞാനൊരു പ്രമേഹ രോഗിയാണ്‌. എനിക്ക്‌ 37 വയസ്‌. ആറു വര്‍ഷമായി ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കുന്നു. പ്രമേഹരോഗികളുടെ പാദങ്ങളോ, വിരലുകളോ മുറിച്ചു മാറ്റേണ്ടിവരുന്നതായി കണ്ടിട്ടുണ്ട്‌. പ്രമേഹമുള്ള എല്ലാവരുടെയും പാദങ്ങളെ രോഗം ബാധിക്കുമോ? എങ്ങനെയുള്ളവരുടെ പാദങ്ങളെയാണ്‌ പ്രമേഹം ബാധിക്കുന്നത്‌?
ജിതിന്‍ ജോയി, വെള്ളരിക്കുണ്ട്‌

പ്രമേഹരോഗികളില്‍ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഡയബറ്റിസ്‌ ന്യൂറോപ്പതി. അതുകൊണ്ട്‌ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കണം. വര്‍ഷത്തിലൊരിക്കല്‍ പാദസംരക്ഷണത്തിനായി ഒരു പാദരോഗവിദഗ്‌ധനെ സമീപിക്കുന്നത്‌ നല്ലതാണ്‌. ന്യൂറോപ്പതി ഉണ്ടോ എന്നറിയുന്നതിനു വേണ്ടി ക്കങ്ങണ്ട, ര്‍ഗ്ഗസ്സ മുതലായ പരിശോധനകള്‍ നടത്തുന്നതും നല്ലതായിരിക്കും.

മുന്‍കൂട്ടി അറിയാന്‍ സാധിക്കുമോ?

പ്രമേഹം പെട്ടെന്ന്‌ ഉണ്ടാകുന്ന രോഗമാണോ? മുന്‍കൂട്ടി അറിയാന്‍ സാധിക്കുമോ? എനിക്ക്‌ 24 വയസുണ്ട്‌. മെലിഞ്ഞ ശരീരപ്രകൃതമാണ്‌. പ്രമേഹം വരാതിരിക്കാന്‍ ഞാന്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കണം.?
രാകേഷ്‌ , മുളന്തുരുത്തി

പ്രമേഹം ഘട്ടംഘട്ടമായി കൂടുന്ന രോഗമാണ്‌. സാധാരണ നിലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. അതുകൊണ്ടാണ്‌ പ്രമേഹം 'നിശബ്‌ദനായ കൊലയാളി' (സൈലന്റ്‌ കില്ലര്‍) എന്നു പറയുന്നത്‌. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തണം. പാരമ്പര്യമായി പ്രമേഹമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ഗര്‍ഭാവസ്‌ഥയില്‍ പ്രമേഹമുള്ളവര്‍, മാനസിക സമ്മര്‍ദമുള്ളവര്‍ ഇവരില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്‌. വര്‍ഷത്തിലൊരിക്കല്‍ ഫാസ്‌റ്റിംഗ്‌ ഷുഗറും ണ്ണ്വക്ക1്യ പരിശോധനകള്‍ നടത്തിയാല്‍ പ്രമേഹം ഉണ്ടാകാനിടയുണ്ടോ എന്ന്‌ അറിയാന്‍ സാധിക്കും.

ഡോ. അശോക്‌ കൃഷ്‌ണന്‍

ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്‌
കണ്‍സള്‍ട്ടന്റ്‌ ഡയബറ്റോളജിസ്‌റ്റ്
അഹല്യ ഡയബറ്റീസ്‌ ഹോസ്‌പിറ്റല്‍
പാലക്കാട്‌

നവജാതശിശുക്കളില്‍ പ്രമേഹം എന്തുകൊണ്ട്‌

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടിയാണ്‌ ഞാന്‍ ഈ കത്ത്‌ എഴുതുന്നത്‌. ആണ്‍കുഞ്ഞാണ്‌. ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞിന്‌ ഷുഗര്‍ ഉണ്ടായിരുന്നു. പാരമ്പര്യമായി പ്രമേഹം ഇല്ലെങ്കിലും ഗര്‍ഭിണിയായിരുന്ന സമയത്ത്‌ എനിക്ക്‌ പ്രമേഹമുണ്ടായിരുന്നു. ഇതുമൂലമാണോ കുഞ്ഞിനും പ്രമേഹമുണ്ടായത്‌. ജന്മനാലുള്ള പ്രമേഹബാധ സാധാരണമാണോ? അവന്‌ ജീവിതകാലം മുഴുവന്‍ ഒരു പ്രമേഹ രോഗിയായി കഴിയേണ്ടിവരുമോ?
നിഷ ബിജോയി, കാഞ്ഞിരമറ്റം

കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹം അഥവാ ജുവനൈല്‍ ഡയബറ്റിസ്‌ സാധാരണ ആകെ പ്രമേഹ ബാധിതരുടെ 5 ശതമാനത്തോളം വരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്തരത്തിലുള്ള പ്രമേഹം പാരമ്പര്യമായി ഉണ്ടാകുന്നതല്ല. ഗര്‍ഭകാലത്ത്‌ അമ്മയില്‍ കണ്ടുവരുന്ന പ്രമേഹം ഒരിക്കലും കുട്ടികളില്‍ പ്രമേഹം വരുന്നതിന്‌ കാരണമാകുന്നില്ല.

ജനിതക തകരാറുകള്‍ മൂലമോ, ഗര്‍ഭിണിയായ അമ്മയ്‌ക്കോ, ജനിച്ച ഉടനെ കുഞ്ഞിനോ ഉണ്ടാകുന്ന ഗുരുതരമായ വൈറല്‍ ഇന്‍ഫക്ഷന്‍ ടൈപ്പ്‌ 1 പ്രമേഹത്തിന്‌ കാരണമാകാറുണ്ട്‌. പ്രമേഹം എന്നത്‌ ഒരു അസുഖത്തേക്കാള്‍ ഉപരി ശരീരത്തിന്റെ അവസ്‌ഥയാണ്‌. പ്രമേഹം ചികത്സിച്ച്‌ നിയന്ത്രണവിധേയമാക്കിയാല്‍ ഏതൊരാള്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും. കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹം അഥവാ ജുവനൈല്‍ ഡയബറ്റിസ്‌ നിയന്ത്രണ വിധേയമാക്കുവാന്‍ ഇന്‍സുലിന്‍ ഉപയോഗിച്ചുള്ള ചികത്സ ജീവിത കാലം മുഴുവന്‍ തുടരേണ്ടതുണ്ട്‌.

ലിംഗാഗ്രത്തെ മുറിവുകള്‍

എനിക്ക്‌ 30 വയസ്‌. വിവാഹിതനാണ്‌. എന്റെ ലിംഗാഗ്രചര്‍മ്മത്തില്‍ മുറിവുണ്ടാകുന്നു. ലിംഗാഗ്രചര്‍മ്മം പിന്നിലേക്ക്‌ ചലിപ്പിക്കുമ്പോഴാണ്‌ മുറിവ്‌ ഉണ്ടാകുന്നത്‌. പ്രമേഹമുള്ളവരില്‍ ഇത്തരത്തില്‍ ലിംഗാഗ്രത്ത്‌ ചൊറിച്ചിലും മുറിവും ഉണ്ടാകുമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ? കുടുംബാംഗങ്ങളില്‍ ആര്‍ക്കും പ്രമേഹമില്ല.
അജിത്‌ , ചാലക്കുടി

സാധാരണയായി പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന പ്രമേഹരോഗ ലക്ഷണമാണിത്‌. ഇതിനെ (BALANITIS) അഥവാ (BALANOPOSTHITIS) എന്ന്‌ അറിയപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ രക്‌ത പരിശോധന നടത്തി പ്രമേഹം ഉണ്ടോ എന്ന്‌ കണ്ടുപിടിക്കണം. പ്രമേഹം ഉണ്ടെങ്കില്‍ അത്‌ നിയന്ത്രണവിധേയമാക്കുന്നതോടുകൂടി ഈ അസുഖവും ഭേദമാകാറുണ്ട്‌. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ പാരമ്പര്യമായി പ്രമേഹം ഇല്ലാത്തവരിലും 30 വയസു കഴിഞ്ഞാല്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്‌. നിങ്ങള്‍ എത്രയും പെട്ടെന്ന്‌ ഒരു പ്രമേഹ ചികിത്സാ വിദഗ്‌ധനെ സമീപിച്ച്‌ ചികിത്സ നേടുന്നത്‌ നല്ലതായിരിക്കും.

വൃക്കകള്‍ തകരാറില്‍

എനിക്ക്‌ 65 വയസ്‌. മുപ്പതു വര്‍ഷമായി പ്രമേഹ രോഗിയാണ്‌. ഇന്‍സുലിന്‍ എടുക്കുന്നു. അടുത്തകാലത്ത്‌ ഛര്‍ദിയും ക്ഷീണവും ഉണ്ടായി. പരിശോധിച്ചപ്പോള്‍ ഇരുവൃക്കകളും തകരാറിലാണെന്ന്‌ അറിയാന്‍ കഴിഞ്ഞു. പ്രമേഹമുള്ളവരില്‍ വൃക്കകള്‍ തകരാറിലാകാന്‍ സാധ്യത കൂടുതലാണെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ വര്‍ഷങ്ങളായി ഇന്‍സുലിന്‍ എടുക്കുകയും പഞ്ചസാരയുടെ അളവ്‌ ക്രമീകരിച്ച്‌ നിര്‍ത്തുകയും ചെയ്‌തിട്ടും എന്തുകൊണ്ടാണ്‌ വൃക്കകള്‍ തകരാറിലായത്‌? പ്രമേഹം എങ്ങനെയാണ്‌ വൃക്കകളെ ബാധിക്കുന്നത്‌?
സോമശേഖരന്‍,കുറ്റിപ്പുഴ

പ്രമേഹം നിയന്ത്രണ വിധേയമായവരിലും ദീര്‍ഘ കാലമായുള്ള പ്രമേഹം മൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവാറുണ്ട്‌. ഉയര്‍ന്ന രക്‌തസമ്മര്‍ദമുള്ള പ്രമേഹ ബാധിതരില്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലായും നേരത്തേയും കണ്ടുവരുന്നു. ദീര്‍ഘകാലമായുള്ള പ്രമേഹം വൃക്കകളുടെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതുമൂലം വൃക്കകളുടെ രക്‌തം ശുദ്ധീകരിക്കാനുള്ള കഴിവ്‌ ഇല്ലാതാകുന്നു.

ഇതിന്റെ ഫലമായി വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ കുറഞ്ഞുവരുന്നു. കൃത്യമായ ഇടവേളകളില്‍ കിഡ്‌നി പ്രവര്‍ത്തന പരിശോധന നടത്തുകയും, രക്‌തസമ്മര്‍ദം, രക്‌തത്തിലെ പസാരയുടെ അളവ്‌ എന്നിവ നിയന്ത്രണ വിധേയമാക്കുകയും, പ്രമേഹ ചികിത്സാ വിദഗ്‌ധരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിക്കുകയും ചെയ്‌താല്‍ ഒരു പരിധിവരെ വൃക്കകളുടെ പ്രവര്‍ത്തനം ആരോഗ്യകരമാക്കാവുതാണ്‌.

ഡോ. അശോക്‌ കൃഷ്‌ണന്‍

ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്‌
കണ്‍സള്‍ട്ടന്റ്‌ ഡയബറ്റോളജിസ്‌റ്റ്
അഹല്യ ഡയബറ്റീസ്‌ ഹോസ്‌പിറ്റല്‍ , പാലക്കാട്‌

കാര്യം സ്വകാര്യം

ലൈംഗിക പങ്കാളിക്ക്‌ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത്‌ ബന്ധപ്പെടുമ്പോള്‍ പകരാവുന്നതാണ്‌. ചികിത്സിച്ചാല്‍ ഇത്‌ പൂര്‍ണമായും മാറും. അതിനാല്‍ നാണം വിചാരിക്കാതെ ഡോക്‌ടറെ കണ്ട്‌ പരിഹാരം തേടേണ്ടതാണ്‌

ബന്ധപ്പെടുമ്പോള്‍ ലിംഗത്തില്‍ നീറ്റല്‍

എനിക്ക്‌ 24 വയസ്‌. രണ്ടുമാസം മുമ്പാണ്‌ ഞാന്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്‌. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്‌ത്രീയുമായാണ്‌ ബന്ധപ്പെട്ടത്‌. എന്നാല്‍ സ്‌ഖലനശേഷം ലിംഗത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടു. അതിനുശേഷം മൂന്നു തവണകൂടി ബന്ധപ്പെടാന്‍ അവസരമുണ്ടായി. ഓരോതവണ ബന്ധപ്പെടുമ്പോഴും ലിംഗമകുടത്തിനു താഴെ ചുറ്റും ചര്‍മ്മം ഇളകി. നല്ല നീറ്റലും വേദനയുമുണ്ട്‌. യോനി അയവുള്ളതായിരുന്നിട്ടും ആവശ്യത്തിന്‌ ലൂബ്രിക്കന്റ്‌ ഉണ്ടായിരുന്നിട്ടും ചര്‍മ്മം ഇളകാനുണ്ടായ കാരണം എന്താണ്‌?
കെ. കെ,കായംകുളം

ലിംഗയോനിബന്ധം നടക്കുമ്പോള്‍ ലിംഗമകുടത്തെ ആവരണം ചെയ്‌തിരിക്കുന്ന ചര്‍മം പിന്നോട്ടാകുന്നത്‌ സ്വാഭാവികമാണ്‌. അതുപോലെ ചിലപ്പോഴെല്ലാം ലിംഗമകുടത്തിലും ലിംഗമകുടത്തിന്‌ താഴെയുള്ള ചര്‍മത്തിലും ചെറിയ രീതിയിലുള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നതും അവിടെ നിന്നും രക്‌തം പൊടിയുന്നതും സ്വാഭാവികമാണ്‌. അത്‌ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിന്റെയോ, ലൈംഗിക പൊസിഷന്റെയോ, യോനിയില്‍ ആവശ്യത്തിന്‌ നനവ്‌ ഉണ്ടാകാതിരിക്കുന്നതു മൂലമോ സംഭവിക്കുന്നതാണ്‌. ഇതേക്കുറിച്ചോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. കൂടുതല്‍ നീറ്റലോ വേദനയോ ഉണ്ടെങ്കില്‍ ഒരു ഫിസിഷനെ കാണുന്നത്‌ നല്ലതായിരിക്കും.

യോനിയില്‍ ചൊറിച്ചില്‍

ഞാനൊരു വീട്ടമ്മയാണ്‌. കുറച്ചുകാലമായി ബന്ധപ്പെട്ടതിനു ശേഷം യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചുവന്നു തടിക്കുന്നുമുണ്ട്‌. യോനിയില്‍ ശുക്ലം പുരളുന്ന ഭാഗത്തെല്ലാം ഇത്തരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ശുക്ലം അലര്‍ജിക്ക്‌ കാരണമാകുമോ? ശുക്ലത്തിലെ അണുബാധയാണോ ഇതിനു കാരണം? ഇതുമാറാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? ഇതുമൂലം ഉറ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ബന്ധപ്പെടുന്നത്‌.
ആന്‍,വിശാഖപട്ടണം

യോനിഭാഗത്തുള്ള ചൊറിച്ചില്‍ അണുബാധമൂലമായിരിക്കാനാണ്‌ സാധ്യത. സാധാരണയായി കാണുന്നത്‌ ഫംഗസ്‌ ഇന്‍ഫെക്ഷനാണ്‌. ലൈംഗിക പങ്കാളിക്ക്‌ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത്‌ ബന്ധപ്പെടുമ്പോള്‍ പകരാവുന്നതാണ്‌. ചികിത്സിച്ചാല്‍ ഇത്‌ പൂര്‍ണമായും മാറും. അതിനാല്‍ നാണം വിചാരിക്കാതെ ഡോക്‌ടറെ കണ്ട്‌ പരിഹാരം തേടേണ്ടതാണ്‌. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം പുറമേ പുരട്ടാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയോ ആവശ്യമെങ്കില്‍ ഗുളിക കഴിക്കുകയോ ചെയ്യുക. ശുക്ലം അലര്‍ജിക്ക്‌ കാരണമാകാനുള്ള സാധ്യതയില്ല. എന്നാല്‍ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കില്‍ ശുക്ലം അണുബാധയ്‌ക്ക് കാരണമാകാം.

പതിവായി ബന്ധപ്പെട്ടാല്‍

എനിക്ക്‌ 26 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ നാലുമാസമായി. മിക്കവാറും എല്ലാ ദിവസങ്ങളും ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. ചില ദിവസങ്ങളില്‍ ഒന്നിലേറെ തവണയും. ഓരോ തവണ ബന്ധപ്പെടുമ്പോഴും ഞങ്ങള്‍ ഇരുവരും ലൈംഗികസുഖം ആസ്വദിക്കാറുണ്ട്‌. എന്നാല്‍ അമിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ശരീരത്തിന്‌ നല്ലതല്ല എന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുമെന്നും അകാലവാര്‍ധക്യത്തിന്‌ കാരണമാകുമെന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ? ആരോഗ്യമുള്ള സ്‌ത്രീയും പുരുഷനും ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാം. പതിവായി ബന്ധപ്പെട്ടതുകൊണ്ട്‌ എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിക്കാനിടയുണ്ടോ?
ഹസന്‍,കൊച്ചി

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മൂന്നും നാലും തവണ ബന്ധപ്പെടുന്നത്‌ സ്വാഭാവികം മാത്രമാണ്‌. നിങ്ങള്‍ വിവാഹം കഴിഞ്ഞിട്ട്‌ അധികകാലമായില്ലല്ലോ. അതുപോലെ രണ്ടുപേര്‍ക്കും ലൈംഗിക സുഖവും ലഭിക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ പേടിക്കേണ്ടതില്ല. പങ്കാളികള്‍ ഇരുവര്‍ക്കും താല്‍പര്യമെങ്കില്‍ കൂടുതല്‍ തവണ ലൈംഗികബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പങ്കാളിക്ക്‌ താല്‍പര്യമില്ലെങ്കില്‍ നിര്‍ബന്ധിച്ച്‌ ബന്ധപ്പെടരുത്‌ എന്നുമാത്രം. എത്രവണ ബന്ധപ്പെടണം എന്നു നിശ്‌ചയിക്കുന്നത്‌ ദമ്പതികള്‍ തന്നെയാണ്‌. ശരാശരി അഞ്ചും ആറും തവണ സാധാരണ ദമ്പതിമാര്‍ ബന്ധപ്പെടാറുണ്ട്‌. കൂടുതല്‍ തവണ ബന്ധപ്പെടുന്നതുകൊണ്ട്‌ ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുന്നില്ല. അതുപോലെ വാര്‍ധക്യം വേഗത്തില്‍ ബാധിക്കുകയുമില്ല. ഇതെല്ലാം തെറ്റിദ്ധാരണകളാണ്‌.

ഗുഹ്യരോമവും ലൈംഗികതയും

ഞാനൊരു കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. രണ്ടുമാസത്തിനുള്ളി ല്‍ വിവാഹം നടക്കും. ആദ്യരാത്രിയെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ വിവാഹമെന്ന്‌ പറയുമ്പോള്‍ ഭയം തോന്നുന്നു. ഇതിനായി പ്രത്യേക തയാറെടുപ്പ്‌ ആവശ്യമാണോ? വിവാഹത്തിനു മുമ്പ്‌ ഗുഹ്യരോമം നീക്കം ചെയ്യേണ്ടതുണ്ടോ? ഗുഹ്യരോമത്തിന്‌ ലൈംഗികതയില്‍ ഏതെങ്കിലുംതരത്തിലുള്ള പ്രാധാന്യമുണ്ടോ?
വി.ജെ,.ഉപ്പള

ആദ്യരാത്രിയെക്കുറിച്ച്‌ ഭയക്കേണ്ടതില്ല. മറിച്ച്‌ നിങ്ങള്‍ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്ന വ്യക്‌തിയുമായി ആദ്യമായി ചെലവഴിക്കുന്ന ദിനമാണല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ വേണ്ടത്‌. മാനസികമായി നന്നായി തയാറെടുത്താല്‍ ആദ്യരാത്രിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാവുന്നതേയുള്ളു. ആദ്യരാത്രിയില്‍ കൂടുതല്‍ സംസാരിക്കുന്നതിനും അടുത്ത്‌ അറിയുന്നതിനുമായാണ്‌ ചെലവഴിക്കേണ്ടത്‌. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവേണം. പഴയകാല ബന്ധങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കണം. അത്‌ ഗുണത്തേക്കാളേറെ ദോഷമാണ്‌ ഉണ്ടാക്കുക. ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിന്‌ മുതിരരുത്‌. പങ്കാളികള്‍ തമ്മില്‍ നന്നായി അടുത്ത്‌ അറിഞ്ഞതിനു ശേഷം മതി ലൈംഗികബന്ധം. പരസ്‌പര സ്‌നേഹബന്ധത്തില്‍ ആഴപ്പെടുമ്പോള്‍ ലൈംഗികത തനിയേ കടന്നുവരും. അതുപോലെ ശാരീരികമായ ഒരുക്കത്തിനും പ്രാധാന്യമുണ്ട്‌. ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കണം. ഗുഹ്യഭാഗത്തെ രോമം കത്രികകൊണ്ട്‌ മുറിച്ചു മാറ്റുന്നതാണ്‌ നല്ലത്‌. ലൈംഗിക ഉത്തേജനത്തിലും സംതൃപ്‌തിയിലും ഗുഹ്യരോമത്തിന്‌ പങ്കുണ്ട്‌.

വൃഷണത്തിന്‌ വലുപ്പക്കുറവ്‌

സുഹൃത്തിന്റെ മകനുവേണ്ടിയാണ്‌ ഈ കത്ത്‌. കുട്ടിക്ക്‌ 17 വയസുണ്ട്‌. പ്ലസ്‌ ടുവിനു പഠിക്കുന്നു. 168 സെന്റിമീറ്റര്‍ ഉയരവും 61 കിലോഗ്രാം ഭാരവുമുണ്ട്‌. കുട്ടിയുടെ ലിംഗത്തിന്‌ സാധാരണ വലുപ്പമാണെങ്കിലും വൃഷണത്തിന്‌ വലുപ്പം കുറവാണ്‌. ഇത്‌ അവനെ മാനസികമായി വളരെ തളര്‍ത്തുന്നു. ചെറിയ വൃഷണം അസാധാരണമാണോ? വൃഷണം വലുപ്പം വയ്‌ക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ വഴിതെളിക്കുമോ?
ഷാലി, മംഗലാപുരം

കത്തില്‍ പറഞ്ഞിരിക്കുന്ന കുട്ടിയുടെ വൃഷണം ആരംഭം മുതല്‍ അങ്ങനെ ആയിരുന്നോ എന്ന്‌ കത്തില്‍ നിന്നും വ്യക്‌തമല്ല. അങ്ങനെയാണെങ്കില്‍ അത്‌ ഹോര്‍മോണ്‍ പ്രശ്‌നം കൊണ്ടോ ജനിതകപരമായ കാരണങ്ങള്‍കൊണ്ടോ ആവാം. കുട്ടിയെ ഒരു യൂറോളജിസ്‌റ്റിനെയോ സര്‍ജനനെയോ കാണിക്കേണ്ടതായിട്ടുണ്ട്‌.
വിദഗ്‌ധമായ പരിശോധനകള്‍ക്കു ശേഷം അദ്ദേഹം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. വൃഷണം വേണ്ടരീതിയില്‍ വളര്‍ച്ചയെത്തിയിട്ടില്ലെങ്കില്‍ അത്‌ ബീജോല്‍പാദനത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്‌.

ഡോ. ജെയിന്‍ ജോസഫ്‌

ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്,
(സെക്‌സ് ആന്‍ഡ്‌ മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്‌റ്റ് )
ഗവ. മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍,തൃശൂര്‍

 

ലിംഗത്തിലേക്കുള്ള രക്‌തപ്രവാഹത്തിന്‌ തടസമുണ്ടാവുക, ലിംഗത്തില്‍ രക്‌തം ആവശ്യത്തിന്‌ നിലനില്‍ക്കാതെ ലീക്ക്‌
ചെയ്‌ത് തിരിച്ചുപോവുക, ലിംഗത്തിലേക്കുള്ള നാഡികളുടെ തകരാര്‍ തുടങ്ങിയവയും ഉദ്ധാരണക്കുറവിന്‌ കാരണമാണ്‌

റിട്ടയര്‍മെന്റിനുശേഷം ലൈംഗിക ജീവിതം

ഞാനൊരു റിട്ടയേര്‍ഡ്‌ അധ്യാപകനാണ്‌. 60 വയസ്‌. മൂന്നു വര്‍ഷമായി ലിംഗം ഉദ്ധരിക്കുന്നില്ല. എന്നാല്‍ ലൈംഗിക ചിന്തയും താല്‍പര്യവും ഉണ്ട്‌. ഭാര്യയുമായി ബന്ധപ്പെടണമെന്നുണ്ട്‌. ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?
വി.എന്‍, മാനന്തവാടി

60 വയസായി എന്നതുകൊണ്ട്‌ ലൈംഗിക ചിന്തയും താല്‍പര്യവും കുറയണമെന്നില്ല. സെക്‌സിന്‌ പ്രായമൊരു തടസമല്ല. മൂന്നുവര്‍ഷമായി നിങ്ങള്‍ക്ക്‌ ഉദ്ധാരണം നഷ്‌ടപ്പെട്ടിട്ട്‌ എന്നു മനസിലാക്കുന്നു. ഇതിനു പിന്നില്‍ ഉദ്ധാരണശേഷിക്ക്‌ തടസം നില്‍ക്കുന്ന എന്തെങ്കിലും രോഗങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാവാം കാരണം.

ലിംഗത്തിലേക്കുള്ള രക്‌തപ്രവാഹത്തിന്‌ തടസമുണ്ടാവുക, ലിംഗത്തില്‍ രക്‌തം ആവശ്യത്തിന്‌ നിലനില്‍ക്കാതെ ലീക്ക്‌ ചെയ്‌ത് തിരിച്ചുപോവുക, ലിംഗത്തിലേക്കുള്ള നാഡികളുടെ തകരാര്‍ തുടങ്ങിയവയും ഉദ്ധാരണക്കുറവിന്‌ കാരണമാണ്‌. നിങ്ങളുടെ പ്രശ്‌നം മേല്‍പ്പറഞ്ഞവയില്‍ ഏതു കാരണങ്ങള്‍ കൊണ്ടാണെന്ന്‌ പരിശോധനയിലൂടെ കണ്ടെത്തണം. ഏതുതരത്തിലുള്ള ചികിത്സ വേണമെന്ന്‌ മേല്‍പ്പറഞ്ഞ കാരണങ്ങളെ അടിസ്‌ഥാനമാക്കിയാണ്‌ തീരുമാനിക്കുന്നത്‌. ചികിത്സയിലൂടെ പൂര്‍ണമായും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

ശുക്‌ളം പുറത്തുപോകുമ്പോള്‍ വേദന

എനിക്ക്‌ 24 വയസ്‌. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിയാണ്‌. വിവാഹം അടുത്തിരിക്കുകയാണ്‌.സ്വയംഭോഗം ചെയ്യുമ്പോള്‍ ശുക്ലവിസര്‍ജനത്തിനു ശേഷം അടിവയറ്റിലും മലദ്വാരത്തിനു ചുറ്റുമായി നീറ്റലും വേദനയും അനുഭവപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പ്‌ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ബന്ധുവായ സ്‌ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതിനു ശേഷമാണ്‌ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്‌. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌? സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എനിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെട്ടിരിക്കുമോ?
സതീഷ്‌, എറണാകുളം

ശുക്ലവിസര്‍ജന സമയത്ത്‌ പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയില്‍ നിന്നും സെമിനല്‍ വെസിക്കല്‍ എന്നറിയപ്പെടുന്ന ഗ്രന്ഥിയില്‍ നിന്നും ഉണ്ടാകുന്ന സ്രവങ്ങളാണ്‌ പുറത്തേക്ക്‌ തള്ളപ്പെടുന്നത്‌. ഈ ഗ്രന്ഥികളിലെ അണുബാധ ശുക്ലവിസര്‍ജനസമയത്തെ വേദനയ്‌ക്ക് കാരണമാകാം. സുരക്ഷിതമല്ലാത്ത വിവാഹേതര ലൈംഗികബന്ധങ്ങളിലൂടെ ഇത്തരം അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഗൊണേറിയ, ക്ലമീഡിയ എന്നീ അണുബാധകള്‍ മൂലം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു യുറോളജിസ്‌റ്റിനെ കണ്ട്‌ പരിശോധനകള്‍ നടത്തുക.

അണുബാധയാണ്‌ കാരണമെങ്കില്‍ ആന്റിബയോട്ടിക്‌ ചികിത്സകൊണ്ട്‌ ഭേദമാക്കാവുന്നതാണ്‌. വിവാഹത്തിന്‌ മുമ്പ്‌ ഡോക്‌ടറെ കണ്ട്‌ ഉചിതമായ പരിശോധനകള്‍ നടത്തണം. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം യാതൊരു കാരണവശാലും പാടില്ലെന്ന്‌ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.

ലിംഗത്തില്‍ ഞരമ്പു തെളിയുന്നു

19 വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌ ഞാന്‍. എന്റെ ലിംഗത്തില്‍ ഞരമ്പുകള്‍ തടിച്ചു കിടക്കുന്നു. ഉദ്ധരിച്ച അവസ്‌ഥയില്‍ ഇത്‌ വളരെ കൂടുതലാണ്‌. സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയതുമുതലാണ്‌ ഇതു കണ്ടുതുടങ്ങിയത്‌. രണ്ടു വര്‍ഷമായി ഈ ശീലമുണ്ട്‌. എന്നാല്‍ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. വെരിക്കോസീലിന്റെ ലക്ഷണമാണെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. ലിംഗത്തിന്‌ ഉദ്ധരിച്ച അവസ്‌ഥയില്‍ ആറ്‌ ഇഞ്ച്‌ നീളവും അഞ്ച്‌ ഇഞ്ച്‌ വണ്ണവുമുണ്ട്‌. ലിംഗത്തില്‍ ഞരമ്പു തെളിഞ്ഞു കാണുന്നത്‌ ഏതെങ്കിലും രോഗമാണോ?
സിജു, ഷൊര്‍ണൂര്‍

സാധാരണ അവസ്‌ഥയിലോ ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്‌ഥയിലോ ലിംഗത്തിന്റെ മധ്യഭാഗത്തും വശങ്ങളിലും കീഴ്‌ഭാഗത്തുമായി അശുദ്ധരക്‌തം വഹിക്കുന്ന രക്‌തക്കുഴലുകള്‍ തടിച്ചു നില്‍ക്കുന്നത്‌ സ്വാഭാവികമാണ്‌. ഇത്‌ ലിംഗത്തിന്റെ പ്രവര്‍ത്തനത്തെയോ ഭാവിയില്‍ ലൈംഗിക ജീവിതത്തെയോ ബാധിക്കുകയില്ല. താങ്കള്‍ കത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നതുപോലെ വെരിക്കോസീല്‍ മൂലമല്ല ഇതു സംഭവിക്കുന്നത്‌. അതിനാല്‍ ഇതേക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടേണ്ടതില്ല. വെരിക്കോസീല്‍ എന്നത്‌ വൃഷണത്തിലെ (ലിംഗത്തിലല്ല) ചെറുഞരമ്പുകള്‍ വീങ്ങി വികസിച്ചുണ്ടാകുന്ന ഒരു അവസ്‌ഥയാണ്‌.

എന്നാല്‍ ലിംഗത്തിലെ ഞരമ്പുകള്‍ തടിച്ചു നില്‍ക്കുന്നത്‌ വെരിക്കോസീല്‍ ആണെന്ന്‌ പലരും തെറ്റിദ്ധരിക്കാറുണ്ട്‌. വൃഷണസഞ്ചികളുടെ സ്‌ഥാനവും ഗുരുത്വാകര്‍ഷണവും അവയ്‌ക്കുള്ളില്‍ രക്‌തം മുകളിലേക്ക്‌ പമ്പ്‌ ചെയ്യാനുള്ള പേശികളുടെ അപര്യാപ്‌തകളുമൊക്കെ വെരിക്കോസീലിന്‌ കാര ണമാകും. വെരിക്കോസീല്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്‌ക്കും കാരണമാകാം. ശസ്‌ത്രക്രിയ മൂലം പരിഹരിക്കാവുന്ന ഒരു തകരാറാണ്‌ വെരിക്കോസീല്‍.

പകല്‍ സമയത്ത്‌ ഉദ്ധാരണമില്ല

എനിക്ക്‌ 30 വയസ്‌. ഞാനും ഭാര്യയും ഐ.ടി.പ്ര?ഫഷണലുകളാണ്‌. ഭാര്യയ്‌ക്ക് 24 വയസ്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ ഒന്നര വര്‍ഷമായി. ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ കുറവാണ്‌. രണ്ടുപേര്‍ക്കും രാത്രിയിലാവും പലപ്പോഴും ഡ്യൂട്ടി. ഞങ്ങള്‍ക്ക്‌ ഒരുമിച്ചിരിക്കാന്‍ കഴിയുന്നത്‌ പകല്‍ സമയത്ത്‌ മാത്രമാണ്‌. പക്ഷേ, പകല്‍ സമയം ശാരീരിക ബന്ധം പുലര്‍ത്താന്‍ ആവുന്നില്ല. എനിക്ക്‌ പകല്‍ സമയം ലിംഗോദ്ധാരണം ഉണ്ടാകുന്നില്ല. എന്നാല്‍ രാത്രിയില്‍ ലൈംഗിക ചിന്തയും ഉദ്ധാരണവും ഉണ്ടാകുന്നുമുണ്ട്‌. സെക്‌സ് ആസ്വദിക്കാനാവുന്നുമുണ്ട്‌. എന്റെ ഈ പ്രശ്‌നം മൂലം ഞങ്ങള്‍ ആകെ വിഷമത്തിലാണ്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇതു പരിഹരിക്കാനാവുമോ?
റിജു, കായംകുളം

സന്തോഷകരമായ ലൈംഗികതയ്‌ക്ക് സ്വകാര്യതയും ശാന്തതയും റൊമാന്റിക്‌ അന്തരീക്ഷവും ആവശ്യമാണ്‌. ഇവയെല്ലാം ചേര്‍ന്ന്‌ വരുന്നത്‌ മിക്കപ്പോഴും രാത്രി ഉറങ്ങുന്നതിനു മുമ്പുള്ള സമയത്തോ പുലര്‍ച്ചയോ ആയിരിക്കും. ഭാര്യാഭര്‍ത്താക്കന്മാരുടെ വ്യക്‌തിപരമായ അഭിരുചികളും ലൈംഗികബന്ധത്തിനുള്ള സമയം തെരഞ്ഞെടുക്കുന്നതില്‍ പ്രധാനമാണ്‌.

ആധുനിക ജീവിതശൈലിയില്‍ പലപ്പോഴും ഇവയെല്ലാം ഒത്തുചേരുന്ന സ്വകാര്യ നിമിഷങ്ങള്‍ അപൂര്‍വമാണ്‌. പ്രത്യേകിച്ച്‌ നിങ്ങളുടെ കാര്യത്തില്‍. ഇരുവരും നൈറ്റ്‌ ഡ്യൂട്ടിക്കാരകുമ്പോള്‍. പകല്‍ സമയത്തെ സെക്‌സിനോടുള്ള വിമുഖത ഒരുതരം കണ്ടീഷനിംഗ്‌ മൂലം ഉണ്ടായതാകാനാണ്‌ സാധ്യത.

ജോലി സമയം ക്രമീകരിക്കുവാന്‍ കഴിയുമോ എന്നു നോക്കുക. അല്ലെങ്കില്‍ താങ്കളുടെ പ്രശ്‌നത്തിന്‌ മനഃശാസ്‌ത്രപരമായ രീതികള്‍ പരീക്ഷിക്കുക. പകല്‍ സമയത്താണെങ്കിലും ബെഡ്‌റൂമില്‍ രാത്രിയുടെ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ ഭാവനാസമ്പന്നരായ ദമ്പതിമാര്‍ക്ക്‌ സാധിക്കും.

ഡോ. ജെയിന്‍ ജോസഫ്‌

ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്,
(സെക്‌സ് ആന്‍ഡ്‌ മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്‌റ്റ് )
ഗവ. മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍, തൃശൂര്‍

 

 

സ്‌തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത്‌ അപൂര്‍വമല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പാരമ്പര്യവും ഇതിന്‌ കാരണമാകാം

തുങ്ങിയ സ്‌തനങ്ങള്‍ പൂര്‍വസ്‌ഥിതിയിലാക്കാന്‍

ഞാന്‍ 32 വയസുള്ള വീട്ടമ്മയാണ്‌. 3 കുട്ടികളുണ്ട്‌. ഇതില്‍ രണ്ടുപേര്‍ ഇരട്ടകളാണ്‌. മൂത്ത കുട്ടിക്ക്‌ പത്തും ഇളയ കുട്ടികള്‍ക്ക്‌ ആറും വയസായി. എന്റെ സ്‌തനങ്ങള്‍ അമിതമായി തൂങ്ങിയിരിക്കുകയാണ്‌. പ്രസവം നിര്‍ത്തി. പ്രസവശേഷമാണ്‌ ഇങ്ങനെ കണ്ടുതുടങ്ങിയത്‌. ഇതുമുലം ഞാന്‍ ആകെ വിഷമത്തിലാണ്‌. ചുരിദാര്‍ ധരിക്കു ന്നത്‌് പതിവുള്ള എനിക്ക്‌ ഇപ്പോള്‍ അതിനു കഴിയുന്നില്ല. ഇടിഞ്ഞു തൂങ്ങിയ സ്‌തനങ്ങള്‍ പഴയസ്‌ഥിതിയിലാക്കാന്‍ എന്താണ്‌ മാര്‍ഗം?
എ.എസ്‌, തൊടുപുഴ

സ്‌തനങ്ങള്‍ ഇടിഞ്ഞുതൂങ്ങുന്നത്‌ അപൂര്‍വമല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പാരമ്പര്യവും ഇതിന്‌ കാരണമാകാം. സ്‌തനങ്ങള്‍ക്ക്‌ കട്ടിയും ദൃഢതയും നല്‍കുന്ന കൊഴുപ്പു പാളികളുടെയും പേശീസംവിധാനങ്ങളുടെയും തളര്‍ച്ചയും തകര്‍ച്ചയും മൂലമാണ്‌ പ്രസവശേഷം സ്‌തനങ്ങള്‍ ഇടിഞ്ഞുതൂങ്ങുന്നത്‌. ആകൃതി നഷ്‌ടപ്പെട്ട സ്‌തനങ്ങള്‍ തീര്‍ച്ചയായും സ്‌ത്രീ സൗന്ദര്യം കെടുത്തുകതന്നെ ചെയ്യും. അത്‌ വ്യക്‌തി ജീവിതത്തെയും ചിലപ്പോള്‍ ദാമ്പത്യജീവിതത്തെപ്പോലും ബാധിച്ചെന്നിരിക്കും. ആത്മവിശ്വാസക്കുറവിനും കാരണമാകാം. പ്രത്യേകതരം ബ്രായുടെ സഹായത്തോടെ കാഴ്‌ചയിലുള്ള അഭംഗി താല്‍ ക്കാലികമായി പരിഹരിക്കാം.വ്യായാമംകൊണ്ട്‌ താങ്കളുടെ പ്രശ്‌നത്തിന്‌ പരിഹാരമായെന്നു വരില്ല. എന്തായാലും പ്ലാസ്‌റ്റിക്‌ സര്‍ജറികൊണ്ട്‌ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌്. എന്നാ ല്‍ വിശദമായ പരിശോധനയ്‌ക്കു ശേഷം മാത്രമേ ഡോക്‌ടര്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനാവുകയുള്ളൂ. താങ്കള്‍ ഒരു കോസ്‌മെറ്റിക്‌ സര്‍ജന്റെ ഉപദേശം തേടുന്നതായിരിക്കും ഉചിതം.

മലര്‍ന്ന ചുണ്ട്‌ ആകര്‍ഷകമാക്കാമോ?

എന്റെ മകള്‍ക്ക്‌ 22 വയസ്‌. അവളുടെ ചുണ്ട്‌ തടിച്ച്‌ മലര്‍ന്നതാണ്‌. ചുണ്ടിന്റെ അഭംഗി കാരണം പല വിവാഹാലോചനകളും മുടങ്ങിപ്പോകുന്നു. ഈ പ്രശ്‌നം മൂലം കുട്ടി മാനസികമായും തളര്‍ന്നിരിക്കുകയാണ്‌. പ്ലാസ്‌റ്റിക്‌ സര്‍ജറി മകളുടെ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകുമോ? ഞങ്ങള്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ഷീബ , രാജാക്കാട്‌

തടിച്ചുമലര്‍ന്ന ചുണ്ട്‌ അനാകര്‍ഷകമാണെന്ന്‌ പൂര്‍ണമായും പറയാനാവില്ല. ചിലരില്‍ ഇതും സൗന്ദര്യത്തിന്‌ മാറ്റുകൂട്ടും. തടിച്ചതും മലര്‍ന്നതുമായ ചുണ്ടുകളുള്ള എത്രയോ സിനിമാ നടിമാരുണ്ട്‌ നമുക്ക്‌. അപ്പോള്‍ താങ്കളുടെ മകളുടെ പ്രശ്‌നം വലിയൊരു സൗന്ദര്യപ്രശ്‌നമായി കാണാതിരിക്കുക. കുട്ടിയെ നേരില്‍ കണ്ടാല്‍ മാത്രമേ ചുണ്ടിന്റെ രൂപം മാറ്റേണ്ടതുണ്ടോ എന്ന്‌ പറയാനാവുകയുള്ളൂ. കുട്ടിയുടെ വിവാഹം ഇക്കാരണത്താല്‍ മാറിപ്പോകുന്നു എന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിദഗ്‌ധനായ ഒരു കോസ്‌മെറ്റിക്‌ സര്‍ജനെ കാണിക്കുന്നത്‌ നന്നായിരിക്കും. പ്ലാസ്‌റ്റിക്‌ സര്‍ജറിയിലൂടെ ചുണ്ടിന്റെ അഭംഗി പൂര്‍ണമായും പരിഹരിക്കാം. ഏതു രൂപത്തിലേക്ക്‌ മാറ്റിയെടുക്കുവാനും സാധിക്കും. എന്നാല്‍ ഇതൊരു സൗന്ദര്യപ്രശ്‌നമാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍ മാത്രം ചെയ്യുക.

ഡോ. ആര്‍. ജയകുമാര്‍

കോസ്‌മെറ്റിക്‌, മൈക്രോ വാസ്‌കുലര്‍
സര്‍ജറി വിഭാഗം മേധാവി
സ്‌പെഷലിസ്‌റ്റ് ഹോസ്‌പിറ്റല്‍, കൊച്ചി

യുവാക്കളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ സംശയങ്ങള്‍ക്ക്‌ മറുപടി

1. വൃഷണത്തില്‍ വേദന

എനിക്ക്‌ 25 വയസ്‌ പ്രായം. സ്വകാര്യ ബാങ്കില്‍ കാഷ്യറാണ്‌. വളരെ യാഥാസ്‌ഥിതിക കുടുംബമാണ്‌ എന്റേത്‌. കുട്ടിക്കാലം മുതല്‍ ആത്മീയകാര്യങ്ങളില്‍ അതീവ തല്‍പരനാണ്‌. എന്നാല്‍ രണ്ടുമൂന്നു വര്‍ഷം ഒരു സ്‌ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഞാന്‍ സ്വയംഭോഗം ശീലമാക്കി. നാട്ടിലെത്തിയപ്പോള്‍ ഇതില്‍നിന്നെല്ലാം വിട്ടുനില്‍ക്കണമെന്ന്‌ തോന്നലുണ്ടായി. ഇതിന്റെ ഭാഗമായി ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. സ്വയംഭോഗം അവസാനിപ്പിച്ചു. ഇപ്പോള്‍ ഇടയ്‌ക്ക് വൃഷണത്തില്‍ കടുത്ത വേദന അനുഭവപ്പെടുന്നു. അല്‍പസമയത്തിനുള്ളില്‍ വേദന ശമിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ പറയുന്നത്‌ ശുക്‌ളം കെട്ടിക്കിടക്കുന്നതുകൊണ്ടാണെന്നാണ്‌. ഇത്‌ എന്തെങ്കിലും രോഗമോ രോഗലക്ഷണമോ ആണോ? സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്‌.?

വൃഷണത്തിന്‌ ഇടയ്‌ക്കിടെ കടുത്ത വേദന അനുഭവപ്പെടുന്നത്‌ എപ്പിഡീഡിമൈറ്റിസ്‌, എപ്പിഡിഡി ഓര്‍ക്കൈറ്റിസ്‌ എന്നീ അണുബാധകൊണ്ടായിരിക്കാനാണ്‌ സാധ്യത. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ സമ്മാനിക്കുന്ന ഗോണോറിയ, ക്ലമീഡിയ തുടങ്ങിയ ലൈംഗികരോഗങ്ങള്‍ ഇല്ലെന്ന്‌ ഉറപ്പാക്കാന്‍ ഒരു ലൈംഗിക രോഗവിദഗ്‌ധനെയോ, യൂറോളജിസ്‌റ്റിനിയോ നേരില്‍കണ്ട്‌ പരിശോധിപ്പിച്ച്‌ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തണം. ലൈംഗികബന്ധം വഴിയോ സ്വയംഭോഗം വഴിയോ ശുക്ലം പുറത്തുപോയില്ലെങ്കില്‍ അത്‌ വൃഷണത്തില്‍ കെട്ടിക്കിടക്കും എന്ന ധാരണ തെറ്റാണ്‌.

യാഥാസ്‌ഥികന്‍, ആത്മീയകാര്യങ്ങളില്‍ തല്‍പരന്‍ എന്നൊക്കെ സ്വയം വിലയിരുത്തുന്ന താങ്കള്‍ക്ക്‌ വിവാഹപൂര്‍വ ലൈംഗികബന്ധം വളരെ കുറ്റബോധം ഉണ്ടാക്കുന്നുണ്ടെന്ന്‌ കത്തില്‍നിന്നും മനസിലാക്കാന്‍ കഴിയുന്നു. മനഃസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ ലൈംഗികതയോട്‌ വിരക്‌തിയോ ഭയമോ ഒക്കെയുണ്ടാകാന്‍ സാധ്യതയുണ്ട്‌. ആരോഗ്യകരമായ ലൈംഗികത വിവാഹജീവിതത്തിന്‌ അത്യാവശ്യമാണ്‌. അതിനാല്‍ വിവാഹജീവിതത്തിന്‌ മുമ്പായി ഒരു മാനസികാരോഗ്യ വിദഗ്‌ധനെ നേരില്‍ കണ്ട്‌ സംസാരിക്കുന്നത്‌ അഭികാമ്യമാണ്‌.

2. പകല്‍ സെക്‌സ് സാധ്യമല്ല

ഞാന്‍ 30 വയസുള്ള കംപ്യൂട്ടര്‍ എഞ്ചിനീയറാണ്‌. ഭാര്യ നഴ്‌സ്. ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ കുറവാണ്‌. രണ്ടു പേര്‍ക്കും രാത്രിയിലാവും പലപ്പോഴും ഡ്യൂട്ടി. ഞങ്ങള്‍ക്ക്‌ ഒരുമിച്ചിരിക്കാന്‍ കഴിയുന്നത്‌ പകലും. എന്നാല്‍ പകല്‍ സമയം ബന്ധപ്പെടാനാവുന്നില്ല എന്നതാണ്‌ പ്രശ്‌നം. കാരണം എനിക്ക്‌ പകല്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. അതേസമയം രാത്രിയില്‍ ഉദ്ധാരണം സംഭവിക്കുകയും സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നുമുണ്ട്‌. എന്റെ ഈ പ്രശ്‌നം കാരണം ഞങ്ങള്‍ ആകെ വിഷമത്തിലാണ്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇതു പരിഹരിക്കാനാകുമോ?

ആഹ്‌ളാദകരമായ ലൈംഗികതയ്‌ക്ക് സ്വകാര്യതയും ശാന്തതയും റൊമാന്റിക്‌ അന്തരീക്ഷവും ആവശ്യമാണ്‌. ഇവയെല്ലാം ചേര്‍ന്നുവരുന്നത്‌ മിക്കപ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പുള്ള സമയത്തോ പുലര്‍ച്ചേ മറ്റുള്ളവര്‍ ഉണരുന്നതിന്‌ മുമ്പുള്ള സമയത്തോ ആയിരിക്കും. ഭാര്യാഭര്‍ത്താക്കന്മാരുടെ വ്യക്‌തിപരമായ അഭിരുചികളും ലൈംഗികബന്ധത്തിനുള്ള സമയം തെരഞ്ഞെടുക്കുന്നതില്‍ പ്രധാനമാണ്‌. ആധുനിക ജീവിതശൈലിയില്‍ പലപ്പോഴും ഇവയെല്ലാം ഒത്തുചേരുന്ന സ്വകാര്യനിമിഷങ്ങള്‍ അപൂര്‍വമാണ്‌. പ്രത്യേകിച്ച്‌ നിങ്ങളുടെ കാര്യത്തില്‍.

ഇരുവരും നൈറ്റ്‌ഡ്യൂട്ടിക്കാരാകുമ്പോള്‍. പക ല്‍സമയത്തെ സെക്‌സിനോടുള്ള വിമുഖത ഒരുതരം കണ്ടീഷനിംഗ്‌ മൂലം ഉണ്ടായിവന്നതാകാനാണ്‌ സാധ്യത. ജോലിസമയം ക്രമീകരിച്ചെടുക്കുക എന്ന പ്രായോഗിക പ്രശ്‌ന പരിഹാരം സാധ്യമല്ലായെങ്കില്‍ മനഃശാസ്‌ത്രപരമായ രീതിയില്‍ കൂടി ഇത്തരം കണ്ടീഷനിംഗുകള്‍ മാറ്റി എടുക്കാവുന്നതാണ്‌. പകല്‍ സമയമാണെങ്കിലും സ്വന്തം ബെഡ്‌റൂമില്‍ രാത്രിയുടേതായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഭാവനാസമ്പന്നരായ ദമ്പതികള്‍ക്ക്‌ സാധിക്കും.

3. രതിമൂര്‍ച്‌ഛയിലെത്താന്‍

എനിക്ക്‌ വയസ്‌ 29. വിവാഹിതനാണ്‌. ലൈംഗികബന്ധത്തെത്തുടര്‍ന്ന്‌ രതിമൂര്‍ച്‌ഛയിലെത്താന്‍ അധികസമയം വേണ്ടിവരുന്നു എന്നതാണ്‌ എന്റെ പ്രശ്‌നം. കുറഞ്ഞത്‌ നാല്‍പ്പത്തഞ്ച്‌ മിനിട്ട്‌ എങ്കിലും സമയം വേണ്ടിവരുന്നു. ഇതുമൂലം ലൈംഗികബന്ധം ഞങ്ങള്‍ക്ക്‌ ഇരുവര്‍ക്കും വേദനാജനകമാണ്‌. ലൈംഗികവികാരം ഉണ്ടാകുന്നുണ്ട്‌. ഭാര്യയോട്‌ താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നാണ്‌ അവളുടെ പരാതി. ഇതേച്ചൊല്ലി മിക്കപ്പോഴും വഴക്ക്‌ ഉണ്ടാകാറുണ്ട്‌. രതിമൂര്‍ച്‌ഛയിലെത്താനുള്ള ശരിയായ സമയം എത്രയാണ്‌. എന്തുകൊണ്ടാണ്‌ എനിക്ക്‌ ഇങ്ങനെ സംഭവിക്കുന്നത്‌?

ലൈംഗികബന്ധത്തിന്റെ മൂന്നാമത്തെ ഘട്ടമാണ്‌ ലിംഗം യോനിയില്‍ പ്രവേശിപ്പിച്ച്‌ ശുക്‌ളം പുറത്തുപോയി രതിമൂര്‍ച്‌ഛ അനുഭവിക്കുന്നതുവരെയുള്ള വേഴ്‌ചയുടെ സമയം. സാധാരണഗതിയില്‍ ഏതാനും മിനിട്ടുകള്‍ മാത്രമാണ്‌ ഈ ഘട്ടം നീണ്ടുനില്‍ക്കുന്നത്‌. ലൈംഗിക ഉത്തേജനത്തിന്റെ തോതും മറ്റ്‌ ബാഹ്യമായ സാഹചര്യങ്ങളും അനുസരിച്ച്‌ ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം ഒരേ വ്യക്‌തിയില്‍ തന്നെ പല അവസരങ്ങളിലും വ്യത്യസ്‌തമായിരിക്കും.

വേഴ്‌ചാഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ ശുക്‌ളം പുറത്തുപോകുന്ന ശീഘ്രസ്‌ഖലനമാണ്‌ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നം. ഇതിന്റെ വിപരീതമായ താമസിച്ചുള്ള സ്‌ഖലനവും ചുരുക്കമായി ചിലരില്‍ കണ്ടുവരാറുണ്ട്‌. ഇത്തരം ഒരു പ്രശ്‌നമാണ്‌ കത്തിലെ വിവരണം സൂചിപ്പിക്കുന്നത്‌. ചിലതരം മരുന്നുകള്‍ ഉദാഹരണം. വിഷാദരോഗം, പ്രമേഹം, ചില മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഇതിന്‌ കാരണമായേക്കാം.

ലൈംഗികബന്ധത്തിന്റെ ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍കൂടി ആസ്വാദ്യകരമായി കടന്നുപോകുവാന്‍ കഴിയുന്നുണ്ടോ എന്നു ഇത്തരം കേസുകളില്‍ പരിശോധിക്കേണ്ടതുണ്ട്‌.

ആവശ്യത്തിനുള്ള രതിപൂര്‍വലീലകള്‍ ഇല്ലാതെ വരുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയാണ്‌. പ്രശ്‌നപരിഹാരത്തിനായി ഒരു മാനസികാരോഗ്യ വിദഗ്‌ധനെയോ, ലൈംഗികാരോഗ്യ വിദഗ്‌ധനെയോ സമീപിക്കുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ പോകുന്നതായിരിക്കും അഭികാമ്യം. അല്‌പം ലൈംഗിക വിദ്യാഭ്യാസവും ഇവിടെ ആവശ്യമായി വന്നേക്കാം എന്നതാണ്‌ കാരണം.

4. ലിംഗത്തിലെ ഞരമ്പുകള്‍

മുപ്പത്തൊന്നു വയസുള്ള അവിവാഹിതനാണ്‌ ഞാന്‍. എന്റെ ലിംഗത്തില്‍ ഞരമ്പുകള്‍ തടിച്ചു കിടക്കുന്നു. ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്‌ഥയിലും ഇത്‌ ദൃശ്യമാണ്‌. ഇരുപതു വയസുമുതല്‍ ഇങ്ങനെ കാണുന്നു. വേദനയോ മറ്റ്‌ ബുദ്ധിമുട്ടുകളോ ഇതുവരെയില്ല. അടുത്തമാസം എന്റെ വിവാഹമാണ്‌. ഇതൊരു രോഗമാണോ? എനിക്ക്‌ തൃപ്‌തികരമായ ലൈംഗികജീവിതം സാധ്യമാണോ? കുട്ടികളുണ്ടാകുന്നതിന്‌ തടസമാകുമോ? വെരിക്കോസ്‌ വെയിനിന്റെ ലക്ഷണമാണെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. എന്തുചെയ്യണം? ഇതേക്കുറിച്ചോര്‍ത്ത്‌ ഞാന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്‌. ?

സാധാരണ അവസ്‌ഥയിലോ, ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്‌ഥയിലോ ലിംഗത്തിന്റെ മധ്യഭാഗത്തും വശങ്ങളിലും കീഴ്‌ഭാഗത്തുമായി അശുദ്ധരക്‌തം വഹിക്കുന്ന രക്‌തക്കുഴലുകള്‍ (veins)തടിച്ചു കിടക്കുന്നത്‌ സ്വാഭാവികമാണ്‌. ഇത്‌ താങ്കളുടെ ലൈംഗികബന്ധത്തെയോ വിവാഹ ജീവിതത്തെയോ ഒരുതരത്തിലും ബാധിക്കില്ല. കുട്ടികള്‍ ഉണ്ടാകുന്നതിന്‌ തടസവുമില്ല. സംശയിക്കുന്നതുപോലെ താങ്കളുടെ പ്രശ്‌നം വെരിക്കോസ്‌ അല്ല. വെരിക്കോസീല്‍ എന്നത്‌ വൃഷണത്തിലെ (ലിംഗത്തിലല്ല) ചെറു ഞരമ്പുകള്‍ വീങ്ങി വികസിച്ചുണ്ടാകുന്ന ഒരു അവസ്‌ഥയാണ്‌. എന്നാല്‍ ലിംഗത്തിലെ ഞരമ്പുകള്‍ തടിച്ചു നില്‍ക്കുന്നത്‌ വെരിക്കോസീല്‍ ആണെന്ന്‌ പലരും തെറ്റിദ്ധരിക്കാറുണ്ട്‌.

വൃഷണ സഞ്ചികളുടെ സ്‌ഥാനവും ഗുരുത്വാകര്‍ഷണവും അവയ്‌ക്കുള്ളില്‍ രക്‌തം മുകളിലേക്ക്‌ പമ്പ്‌ ചെയ്യാനുള്ള പേശികളുടെ അപര്യാപ്‌തതകളുമൊക്കെ കാരണമാവാം വെരിക്കോസ്‌ ഉണ്ടാകുന്നത്‌. വെരിക്കോസ്‌ ചിലപ്പോള്‍ പുരുഷ വന്ധ്യതയുടെ ഒരു കാരണമാവാം. ശസ്‌ത്രക്രിയ മൂലം പരിഹരിക്കാവുന്ന ഒരു തകരാറാണ്‌ വെരിക്കോസീല്‍.

5. ലിംഗത്തിന്റെ ചരിവ്‌

20 വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌ ഞാന്‍. പ്രായത്തിനനുസരിച്ചുള്ള ഉയരവും വണ്ണവുമുണ്ട്‌. പന്ത്രണ്ട്‌ വയസുമുതല്‍ സ്വയംഭോഗം ശീലമുണ്ട്‌. എന്റെ ലിംഗം ഇടത്തേക്ക്‌ അല്‍പം ചരിഞ്ഞതാണ്‌. ലിംഗചര്‍മം പിന്നിലേക്ക്‌ മാറുമെങ്കിലും അല്‍പം ബലം പ്രയോഗിക്കേണ്ടിവരുന്നു. ഇങ്ങനെ അഗ്രചര്‍മം പിന്നിലേക്ക്‌ നീക്കുമ്പോള്‍ ലിംഗമുകുളത്തിന്‌ താഴെ മുറിവുകളുണ്ടാകുന്നു. ഇതുമൂലം ലിംഗത്തില്‍ കടുത്ത നീറ്റല്‍ അനുഭവപ്പെടുന്നു. ഞാന്‍ ഇതുവരെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. ഇതൊരു രോഗമാണോ? എന്റെ ഭാവിജീവിതത്തെ ഈ പ്രശ്‌നം ബാധിക്കുമോ?

ലിംഗം ഏതെങ്കിലും ഒരു വശത്തേക്ക്‌ ചരിഞ്ഞിരിക്കുന്നത്‌ സാധാരണമാണ്‌. കൃത്യം മധ്യഭാഗത്തു തന്നെ ലിംഗം കാണുന്നത്‌ അസാധാരണം എന്നുപറയാം. ഉദ്ധരിച്ചിരിക്കുന്ന അവസ്‌ഥയിലാണ്‌ ലിംഗത്തിന്റെ ചരിവും വളവും വ്യക്‌തമാകുന്നത്‌. സാധാരണഗതിയില്‍ ഇവയൊന്നും ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ മൂത്രനാളിയുടെ നീളം ലിംഗത്തേക്കാള്‍ ചെറുതാകുന്നതുകൊണ്ട്‌ ലിംഗം വളഞ്ഞിരിക്കുന്ന കോര്‍ഡി (chordee) എന്ന അവസ്‌ഥ അപൂര്‍വമായി ചിലരില്‍ കണ്ടേക്കാം. ഇതിനോടു സാമ്യമുള്ള പെയ്‌റോണീസ്‌ രോഗം (Perynoie's Disease) എന്നറിയപ്പെടുന്ന തക രാറും ചിലരില്‍ കണ്ടുവരാറുണ്ട്‌.

ലിംഗത്തിന്റെ ആകൃതിയും അളവും വ്യത്യാസപ്പെടുന്ന ഈ രോഗം നാല്‍പതു കഴിഞ്ഞ പുരുഷന്മാരി ലാണ്‌ കണ്ടുവരുന്നത്‌. ലിംഗാഗ്രചര്‍മം പുറകോട്ട്‌ മാറി ലിംഗമുകുളം (Glans Penis) പൂര്‍ണമായും അനാവൃതമാകുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. മൂത്രത്തുള്ളികള്‍ കെട്ടിനില്‍ക്കുന്നതുമൂലം ദുര്‍ഗന്ധവും അണുബാധയും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. സന്തോഷകരമായ ലൈംഗികബന്ധത്തിന്‌ ഇത്‌ വിലങ്ങുതടിയാകും. നിങ്ങളുടെ കാര്യത്തില്‍ അത്തരമൊരു പ്രശ്‌നമില്ലെന്നു കത്തി ല്‍നിന്നും മനസിലാകുന്നു. ചിലരില്‍ ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന്റെ ചുവട്ടില്‍ ഒരു റബര്‍ബാന്‍ഡ്‌ പോലെ ചര്‍മം മുറുകി നീര്‍ക്കെട്ടും വേദനയും അനുഭവപ്പെടാം.

താങ്കള്‍ക്ക്‌ അഗ്രചര്‍മം പിന്നിലേക്ക്‌ നീക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നത്‌ ഇതിനാലാവാം. ബലം പ്രയോഗിക്കേണ്ടി വരുന്നതുകൊണ്ട്‌ മുറിവുമുണ്ടാകുന്നു. എന്തായാലും ഒരു യൂറോളജിസ്‌റ്റിനെയോ, ജനറല്‍ സര്‍ജനയോ കണ്ട്‌ പരിശോധന നടത്തണം. ചിലപ്പോള്‍ അഗ്രചര്‍മം മുറിച്ചുമാറ്റുന്ന ചെറിയ ശസ്‌ത്രക്രിയ (Circumcision) നടത്തേണ്ടിവരും. ഇത്‌ വളരെ സുരക്ഷിതമായ ഒരു ലഘു ഓപ്പറേഷനാണ്‌.

6. ലൈംഗികവികാരമില്ല

14 വയസുള്ള എന്റെ മകനുവേണ്ടിയാണ്‌ ഈ കത്ത്‌ എഴുതുന്നത്‌. അവന്‌ ലൈംഗികമായി യാതൊരു വികാരവുമില്ല. ടി.വിയില്‍ അല്‍പസ്വല്‍പം സെക്‌സുള്ള രംഗങ്ങള്‍ കണ്ടാല്‍ അവന്‍ ഒറ്റയ്‌ക്കാണെങ്കില്‍പോലും ടി.വി ഓഫാക്കും. ഈ പ്രായത്തിലുള്ള കുട്ടികള്‍ സെക്‌സില്‍ താല്‍പര്യം കാണിക്കേണ്ടതല്ലേ? അവന്റെ ലിംഗചര്‍മം മാറുകയോ ഉദ്ധാരണം സംഭവിക്കുകയോ ചെയ്‌തിട്ടില്ല. എന്തുകൊണ്ടാണിത്‌. അവന്‌ ഭാവിയില്‍ ലൈംഗികശേഷി ഇല്ലാതെവരുമോ?

സാധാരണ പതിമൂന്ന്‌ വയസോടുകൂടി ആണ്‍കുട്ടികള്‍ ലൈംഗിക കാര്യങ്ങള്‍ അറിയാന്‍ കൗതുകം കാണിക്കാറുണ്ട്‌. കൗമാരത്തിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന അവനില്‍ തലച്ചോറിന്റെ വികസനവും സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കൂട്ടുകാരുടെ സ്വാധീനവും ഒക്കെച്ചേര്‍ന്ന്‌ ലൈംഗികകാര്യങ്ങള്‍ കാണാനും ആസ്വദിക്കാനും ചിലപ്പോള്‍ പരീക്ഷിക്കാനും (ഉദാഹരണമായി സ്വയംഭോഗം, സ്വവര്‍ഗരതി) ഉള്ള ത്വര സ്വാഭാവികമാണ്‌. പക്ഷേ, എല്ലാ കൗമാരക്കാരും ഒരുപോലെയല്ല. ചില കുട്ടികളില്‍ 15 മുതല്‍ 16 വയസാകുമ്പോഴായിരിക്കും ഈ മാറ്റങ്ങള്‍ കണ്ടുതുടങ്ങുക.

മറ്റു ചില കുട്ടികളില്‍ ഉത്‌കണ്‌ഠ, കുറ്റബോധം തുടങ്ങിയ വികാരങ്ങളും ലൈംഗികത തെറ്റാണോ എന്ന ആശങ്കയില്‍ നിന്നും ഉളവാകുന്ന ചില ഒബ്‌സഷനല്‍ അവസ്‌ഥകളും ലൈംഗികതയോടുള്ള വിരക്‌തിയായി അനുഭവപ്പെടാറുണ്ട്‌. ലൈംഗികതയോടുള്ള വിരക്‌തിക്ക്‌ പ്രത്യേകതകളോടൊപ്പം സ്വവര്‍ഗ ലൈംഗിക താല്‍പര്യവും ഒരുപക്ഷേ, കാരണമായേക്കാം. അഗ്രചര്‍മം മാറുന്നില്ലെ ങ്കില്‍ യൂറോളജിസ്‌റ്റിനെ കണ്ട്‌ പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ മടിക്കേണ്ടതില്ല.

7. തളര്‍ന്നുപോകുന്നു

എന്റെ വിവാഹം കഴിഞ്ഞിട്ട്‌ ഒന്നരവര്‍ഷമായി. വയസ്‌ 29. ഭാര്യയ്‌ക്ക് 23. സെക്‌സില്‍ തുറന്ന സമീപനമാണ്‌ ഞങ്ങള്‍ക്ക്‌. എല്ലാക്കാര്യങ്ങളും പരസ്‌പരം പങ്കുവയ്‌ക്കാറുണ്ട്‌. ആഴ്‌ചയില്‍ മൂന്നുതവണ ഞങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. രണ്ടുമണിക്കൂര്‍ എങ്കിലും സെക്‌സ് നീണ്ടുനില്‍ക്കും. എന്നാല്‍ സ്‌ഖലനശേഷം ഞാന്‍ വേഗം തളര്‍ന്ന്‌ ഉറങ്ങിപ്പോകുന്നു. എന്തുകൊണ്ടാണ്‌ എനിക്ക്‌ അമിത ക്ഷീണം അനുഭവപ്പെടുന്നതും ഉറങ്ങിപ്പോകുന്നതും. ഇതു മാറാന്‍ എന്തുചെയ്യണം.? സ്‌ഖലനശേഷം പുരുഷന്‍ ഉടന്‍ ഉറങ്ങുന്നത്‌ സ്‌ത്രീകള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കും എന്നുപറയുന്നത്‌ ശരിയാണോ?

ലൈംഗികബന്ധത്തിനു ശേഷം ചെറിയ ക്ഷീണം ഉണ്ടാവുക സ്വാഭാവികമാണ്‌. ലൈംഗിക ഉത്തേജനത്തിന്റെയും രതിമൂര്‍ച്‌ഛയുടെയും സമയത്ത്‌ നമ്മുടെ ശരീരവും മനസും വളരെയധികം ഉത്തേജിക്കപ്പെടുന്നുണ്ട്‌. രതിമൂര്‍ച്‌ഛയുടെ സമയത്ത്‌ ശാരീരിക ഉത്തേജനം അതിന്റെ പാരമ്യത്തിലെത്തുകയും സ്‌ഖലനം നടക്കുകയും ചെയ്യുന്നു. സ്‌ഖലന ശേഷം പുരുഷന്റെ ലൈംഗികാവയവങ്ങളും ശരീരവും പഴയ പടിയാകുന്നു. ഇത്‌ ലൈംഗികതയുടെ നാലാമത്തെ സ്‌റ്റേജാണ്‌. ഇതിനെ 'റസലൂഷന്‍ ഫേസ്‌' എന്നാണ്‌ പറയുന്നത്‌. ഈ സമയത്ത്‌ ലൈംഗികാനുഭൂതിയും ആന്തരിക ശാന്തതയും മൂലം ഉറക്കത്തിലേക്ക്‌ വഴുതി വീഴാന്‍ സാധ്യതയുണ്ട്‌. സ്‌ഖലനശേഷം ഉണര്‍ന്നിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ ക്ഷീണംമൂലം ഉറക്കത്തിലേക്ക്‌ വഴുതിവീഴുകയും പങ്കാളിക്ക്‌ സംതൃപ്‌തി ലഭിക്കാതിരിക്കാന്‍ ഇടയാവുകയും ചെയ്യും.

സ്‌ഖലനശേഷം ലൈംഗികത അവസാനിച്ചു എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗം പുരുഷന്മാരും. സ്‌ഖലനശേഷമുള്ള ലൈംഗികതയ്‌ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന്‌ ഓര്‍ക്കണം. സ്‌നേഹാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്‌ അവ. സ്‌ത്രീകള്‍ക്ക്‌ ഏറ്റവും പ്രിയങ്കരമായ സമയവും. അതുകൊണ്ട്‌ സ്‌ഖലന ശേഷമുള്ള സമയം കൂടുതല്‍ സ്‌പര്‍ശനങ്ങള്‍ക്കും തലോടലുകള്‍ക്കും സ്‌നേഹ സംഭാഷണങ്ങള്‍ക്കുമായി ചെലവഴിക്കണം. അതുപോലെ പങ്കാളിയെ ലൈംഗിക സംതൃപ്‌തിയിലേക്ക്‌ എത്തിക്കാനും ഈ സമയം ഉപയോഗിക്കാം. ലൈംഗികതയുടെ ഒരു പ്രധാനപ്പെട്ട സമയമാണ്‌ രതിമൂര്‍ഛയ്‌ക്ക് ശേഷമുള്ള സമയമെന്ന്‌ ഓര്‍ക്കുക. ഈ സമയത്ത്‌ പുരുഷന്‍ ഉറങ്ങുന്നതും തിരിഞ്ഞ്‌ കിടക്കുന്നതും മറ്റ്‌ സംഭാഷണങ്ങള്‍ എടുത്തിടുന്നതും സ്‌ത്രീകള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കും. ഇത്‌ തിരിച്ചറിഞ്ഞ്‌ പെരുമാറിയാല്‍ ദാമ്പത്യം ആനന്ദകരമാകും.

8. ഗുഹ്യരോമം കളയാന്‍

എനിക്ക്‌ 22 വയസ്‌. ബികോം വിദ്യാര്‍ഥിനിയാണ്‌. ഗുഹ്യഭാഗത്ത്‌ അമിത രോമവളര്‍ച്ചയാണ്‌. കത്രിക ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മുറിവുണ്ടായി. ബ്ലേഡ്‌ എനിക്ക്‌ അലര്‍ജിയുണ്ടാക്കും. അതുകൊണ്ട്‌ ഷേവ്‌ ചെയ്യാനാവില്ല. പിന്നീട്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചു. എന്നാല്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്‌തതിനു ശേഷം ഗുഹ്യഭാഗത്ത്‌ കറുത്ത പാടുണ്ടായി. ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ല. ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചതുകൊണ്ടാണോ ഇങ്ങനെയുണ്ടായത്‌. ഡോക്‌ടറെ കാണാന്‍ മടിയാണ്‌. ഇതെന്റെ ലൈംഗികതയെ ബാധിക്കുമോ? ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ഏതാണ്‌?

ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യുമ്പോള്‍ വളരെയധികം കരുതല്‍ ആവശ്യമാണ്‌. സ്‌ത്രീകളിലും പുരുഷന്മാരിലും ഗുഹ്യഭാഗത്തെ ചര്‍മ്മം വളരെ മൃദുലമാണ്‌. അതിനാല്‍ എളുപ്പം മുറിവും വേദനയും നീറ്റലും ഉണ്ടാകാനിടയുണ്ട്‌. ഗുഹ്യരോമം പല മാര്‍ഗങ്ങളിലൂടെ നീക്കം ചെയ്യാം. ഷേവിംഗ്‌, ട്രിമ്മിംഗ്‌, വാക്‌സിന്‍, ഇലക്‌ട്രിക്‌ പ്യൂബിക്‌ ഷേവര്‍, ലേസര്‍ വിദ്യ എന്നിവയെല്ലാം ഉപയോഗിച്ച്‌ ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്‌. ഇലക്‌ട്രിക്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചാല്‍ മുറിവും വേദന ഉണ്ടാകാനുമുള്ള സാധ്യതയും കുറവാണ്‌. ഷേവ്‌ ചെയ്യുന്നത്‌ മുറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്‌സ് ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ പ്രത്യേകതകൊണ്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ലേസര്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നത്‌ ചെലവ്‌ ഏറും എന്ന പ്രത്യേകതയും ഉണ്ട്‌. ബ്ലേഡ്‌ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യുമ്പോള്‍ മുറിയാതെ പ്രത്യേകം നോക്കണം. താങ്കളുടെ ഗുഹ്യഭാഗത്തെ കറുത്ത പാടുകളില്‍ ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. അത്‌ ലൈംഗികതയെ ബാധിക്കുകയുമില്ല.

9. ലൂബ്രിക്കന്റ്‌ ഉപയോഗം

എനിക്ക്‌ 28 വയസുണ്ട്‌. അടുത്തിടെയാണ്‌ വിവാഹം കഴിഞ്ഞത്‌. ലൈംഗികമായി ഉത്തേജിക്കപ്പെട്ടാലും ലിംഗാഗ്രത്തില്‍ അല്‍പംപോലും നനവ്‌ ഉണ്ടാകുന്നില്ല. ഇതുമൂലം ശരിയായ ലൈംഗികസുഖം ലഭിക്കുന്നില്ല. എന്നാല്‍ സ്‌ഖലനം നടക്കുന്നുണ്ട്‌. കടയില്‍ നിന്നും വാങ്ങുന്ന ലൂബ്രിക്കന്റുകളാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. പക്ഷേ, ഇത്‌ ഉപയോഗിക്കുന്നത്‌ നല്ലതല്ലെന്ന്‌ കേട്ടിട്ടുണ്ട്‌. ചെറുപ്പം മുതല്‍ക്കേ എനിക്ക്‌ ലിംഗത്തില്‍ നനവ്‌ ഉണ്ടാകാത്ത അവസ്‌ഥയാണ്‌. എന്താണ്‌ ഇതിനു കാരണം? ഇതിനു പരിഹാരം ഉണ്ടോ? ലൂബ്രിക്കന്റ്‌ ഉപയോഗിക്കുന്നത്‌ വന്ധ്യതയ്‌ക്ക് കാരണമാകുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഇതു ശരിയാണോ?

താങ്കള്‍ക്ക്‌ ശരിയായ ഉത്തേജനം കിട്ടുന്നുണ്ടോയെന്ന്‌ സംശയമുണ്ട്‌. ലൈംഗിക ഉത്തേജനം ലിംഗയോനി സംയോഗത്തിന്‌ പ്രാപ്‌തരാക്കുകയും ലൈംഗികസുഖം പകരുകയും ചെയ്യും. ഇത്‌ താങ്കളില്‍ കൃത്യമായി നടക്കുന്നില്ല. ഇത്‌ മാനസികമോ, ശാരീരികമോ ആയ കാരണങ്ങളാലാവാം. ലൈംഗികതയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും കുറ്റബോധമോ, തിക്‌താനുഭവമോ ഉണ്ടോ എന്ന്‌ ഓര്‍ത്തു നോക്കുക. അങ്ങനെയുണ്ടെങ്കില്‍ അതു പരിഹരിക്കുവാന്‍ മാര്‍ഗങ്ങള്‍ ആരായണം. അതുപോലെ ഏതെങ്കിലും ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളോ മറ്റ്‌ ലഹരി പദാര്‍ഥങ്ങളോ ഉപയോഗിച്ചാലും ഇങ്ങനെ കാണാം. ഇതിനെക്കുറിച്ച്‌ കത്തില്‍ നിന്നും വ്യക്‌തമല്ല. ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതുകൊണ്ട്‌ പ്രശ്‌നമൊന്നുമില്ല. ലൂബ്രിക്കന്റ്‌സ് ലൈംഗിക സുഖം കൂട്ടുകയും വേദന കുറയ്‌ക്കുകയും ചെയ്യുന്നു. അതുപോലെ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ശാരീരിക അസ്വസ്‌ഥത കുറയ്‌ക്കാനും ലൂബ്രിക്കന്റ്‌സ് സഹായകരമാണ്‌. ലൂബ്രിക്കന്റ്‌സ്‌ ഉപയോഗിക്കുന്നത്‌ വന്ധ്യതയ്‌ക്ക് കാരണമാവുകയില്ല.

10. ലിംഗം ഉദ്ധരിച്ചുതന്നെ

വല്ലാത്തൊരു മാനസികാവസ്‌ഥയോടെയാണ്‌ ഞാന്‍ ഈ കത്ത്‌ എഴുതുന്നത്‌. അടുത്തിടെ വിവാഹം കഴിച്ച ചെറുപ്പക്കാരനാണ്‌ ഞാന്‍. എനിക്ക്‌ 30 വയസുണ്ട്‌. സാമാന്യം തടിച്ച ശരീരപ്രകൃതമാണ്‌ എനിക്ക്‌. ശുക്ലവിസര്‍ജന ശേഷവും ഉദ്ധാരണം നഷ്‌ടമാകുന്നില്ല എന്നതാണ്‌ എന്റെ പ്രശ്‌നം. ഇങ്ങനെ അരമണിക്കൂര്‍ നേരം ഉദ്ധാരണം നിലനില്‍ക്കുന്നു. ബന്ധപ്പെട്ടു കഴിഞ്ഞ്‌ ലിംഗത്തില്‍ കടുത്ത വേദനയും അനുഭവപ്പെടുന്നുണ്ട്‌. വിവാഹത്തിന്‌ മുമ്പ്‌ സ്വയംഭോഗം ഉള്‍പ്പെടെ യാതൊരുവിധ ലൈംഗിക അനുഭവങ്ങളും എനിക്ക്‌ ഉണ്ടായിട്ടില്ല. ഇതൊരു രോഗമാണോ? മാറാന്‍ എന്തുചെയ്യണം?

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഉദ്ധാരണം പല പുരുഷന്മാരുടെയും (യാഥാര്‍ഥ്യബോധ്യമില്ലാത്ത) സ്വപ്‌നമാണ്‌. പക്ഷേ, പ്രകൃതി നിശ്‌ചയം അങ്ങനെയല്ല. ശുക്‌ള വിസര്‍ജനത്തിനുശേഷം ഉടനെതന്നെ ലിംഗം ഉദ്ധാരണ അവസ്‌ഥയില്‍ നിന്നും സാധാരണ അവസ്‌ഥയിലേക്ക്‌ മടങ്ങുന്നു. പലപ്പോഴും മണിക്കൂറുകളുടെയും ചിലപ്പോള്‍ ദിവസങ്ങളുടെയും ഇടവേളയ്‌ക്കു ശേഷമായിരിക്കും വീണ്ടും ലിംഗോദ്ധാരണം സംഭവിക്കുക. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു അവസരത്തില്‍ ഒരു പ്രാവശ്യം മാത്രമേ രതിമൂര്‍ച്‌ഛയിലെത്താന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഈ കത്തിലെ പ്രശ്‌നം വ്യത്യസ്‌തമാണ്‌. സ്‌ഖലനത്തിനു ശേഷവും വേദനയോടുകൂടിയ ഉദ്ധാരണം അര മണിക്കൂറോളം നിലനില്‍ക്കുക എന്ന സ്‌ഥിതിവിശേഷമുള്ള താങ്കള്‍ തീര്‍ച്ചയായും എത്രയുംവേഗം യൂറോളജിസ്‌റ്റിന്റെ സഹായം തേടണം. വേദനയോടു കൂടി തുടര്‍ച്ചയായി നിലനില്‍ക്കുന്ന ലിംഗോദ്ധാരണത്തിന്‌ (Sustained painful erection) പ്രിയാപിസം (Priapism) എന്നാണ്‌ വൈദ്യശാസ്‌ത്രത്തില്‍ അറിയപ്പെടുന്നത്‌. ഉദ്ധാരണ സമയത്ത്‌ ലിംഗത്തിലേക്ക്‌ ഇരച്ചുകയറുന്ന രക്‌തം, പുറത്തേക്ക്‌ രക്‌ത ധമനികളില്‍ കൂടി ഒഴുകിപ്പോകുമ്പോഴാണ്‌ ഉദ്ധാരണം അവസാനിച്ച്‌ ലിംഗം സാധാരണ രീതിയിലാകുന്നത്‌. ഈ ഒഴുകിപ്പോകലിന്‌ തടസം സംഭവിക്കുമ്പോള്‍ ഉദ്ധാരണം അതേപടി നിലനില്‍ക്കുന്ന അവസ്‌ഥയുണ്ടാകും.

ലൈംഗികോത്തേജനത്തിനും വിഷാദരോഗത്തിനും രക്‌തസമ്മര്‍ദത്തിനും ഉപയോഗിക്കുന്ന ചില മരുന്നുകള്‍, രക്‌തസംബന്ധമായ ചില രോഗങ്ങള്‍ തുടങ്ങി അനേകം കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ഇത്‌ കണ്ടുപിടിച്ച്‌ ചികിത്സിക്കാന്‍ യൂറോളജിസ്‌റ്റിന്റെ സഹായം തേടാന്‍ ഒട്ടും വൈകേണ്ടതില്ല.

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണം ചിലപ്പോള്‍ ഉദ്ധാരണശേഷിയെ പിന്നീട്‌ ബാധിക്കാവുന്ന രീതിയിലുള്ള തകരാറുകള്‍ ഉണ്ടാക്കാമെന്നതിനാല്‍ അല്‌പം ഗൗരവമായിതന്നെ ഈ പ്രശ്‌നത്തെ സമീപിക്കണം. പ്രഥമശുശ്രൂഷ എന്ന നിലയില്‍ ഐസ്‌ പാക്കുകള്‍ വയ്‌ക്കുന്നത്‌ രക്‌തക്കുഴലുകള്‍ സങ്കോചിക്കുന്നതിന്‌ സഹായിച്ചേക്കാം. പക്ഷേ, ഇത്‌ ഒരിക്കലും ശരിയായ ചികിത്സ തേടുന്നതിന്‌ പകരമാക്കരുത്‌.

 

യുവാക്കളില്‍ സാധാരണ ഉണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും
ലൈംഗികതയെക്കുറിച്ച്‌ തീര്‍ത്താല്‍ തീരാത്ത ചോദ്യങ്ങളാണ്‌ പുതുതലമുറയ്‌ക്കുള്ളത്‌. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ഉള്ളിലൊതുക്കി സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത്‌ പലപ്പോഴും അപകടങ്ങളിലേക്ക്‌ വഴിതെളിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു.

അപകര്‍ഷതാബോധത്തില്‍ മുങ്ങിത്താണ്‌ ജീവിതത്തില്‍ നിന്നും ഓടി ഒളിച്ചെന്നുവരും. ലൈംഗിക പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അവയ്‌ക്ക്‌ കൃത്യവും വിശദവും വിദഗ്‌ധവുമായ മറുപടിയാണ്‌ ആവശ്യം. ആരോഗ്യമംഗളത്തിലെ കാര്യം സ്വകാര്യം ചോദ്യോത്തര പംക്‌തിയില്‍ പ്രസിദ്ധീകരിച്ചവയില്‍ നിന്നും തെരഞ്ഞെടുത്ത 50 ചോദ്യങ്ങളും ഉത്തരങ്ങളും.

1. ശുക്‌ളത്തിന്റെ അളവ്‌ കുറവ്‌

എനിക്ക്‌ 30 വയസ്‌. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌. തൃപ്‌തികരമായ ലൈംഗിക ജീവിതമാണ്‌ ഞങ്ങള്‍ ഇതുവരെ പുലര്‍ത്തി വന്നിരുന്നത്‌. എന്നാല്‍ ഈ അടുത്ത കാലത്തായി എനിക്ക്‌ സെക്‌സ് വേണ്ടത്ര ആസ്വദിക്കാനാവുന്നില്ല. ശുക്ലത്തിന്റെ അളവ്‌ കുറവാണ്‌. തന്നെയുമല്ല ബന്ധപ്പെട്ടതിനുശേഷം ലിംഗത്തില്‍ വേദന അനുഭവപ്പെടുന്നു. ഒരു ദിവസം മുഴുവന്‍ ഈ വേദന തുടരുകയും ചെയ്യുന്നു. ഇതുവരെ ഡോക്‌ടറെ കാണിച്ചില്ല. ഇതെല്ലാം മാനസികമാണെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. പൊടുന്നനെ ശുക്ലം കുറയാന്‍ കാരണം എന്താണ്‌? ലിംഗത്തില്‍ അനുഭവപ്പെടുന്ന വേദനയും ശുക്ലത്തിന്റെ അളവിലുള്ള കുറവുമായി ബന്ധമുണ്ടോ?

നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഈയിടയായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കണം. പങ്കാളിയുമായുള്ള സ്‌നേഹക്കുറവ്‌, ലൈംഗികതയുമായി ബന്ധപ്പെട്ട അസ്വസ്‌ഥതകള്‍ എന്നിവ ഇതിന്‌ കാരണമാവാറുണ്ട്‌. സുഹൃത്തുക്കള്‍ പറഞ്ഞതുപോലെ മാനസികമായ പ്രശ്‌നങ്ങള്‍ ലിംഗത്തിന്റെ വേദനയ്‌ക്ക് കാരണമാകാറുണ്ട്‌. ലൈംഗികമായി ബന്ധപ്പെടുമ്പോഴും അതിന്‌ ശേഷവും ലിംഗത്തിന്‌ വേദനയുണ്ടാവുക, അതുമൂലം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‌ തടസം നേരിടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ ഡിസ്‌പെറൂണിയ എന്നാണ്‌ പറയുന്നത്‌. അങ്ങനെയാണെങ്കില്‍ ഒരു സെക്‌സ് തെറാപ്പിസ്‌റ്റിനെ കാണുന്നത്‌ നല്ലതായിരിക്കും. അതുപോലെ ശാരീരിക പ്രശ്‌നങ്ങള്‍ മൂലവും ഇത്‌ ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോഴും അതിനു ശേഷവും ലിംഗത്തിന്‌ വേദനയുണ്ടോ എന്നും തുടരെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ എന്നും അതുപോലെ കുറച്ചു മൂത്രം മാത്രമാണോ പോകുന്നുള്ളു എന്നും ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ ഒരു യുറോളജിസ്‌റ്റിനെ കാണുന്നത്‌ നല്ലതായിരിക്കും.

2. വില്ലനാകുന്ന നീലച്ചിത്രം

ഞാന്‍ 26 വയസുള്ള വിവാഹിതയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ 4 മാസമായി. വിവാഹശേഷം ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ എന്നെ നീലച്ചിത്രം കാണാന്‍ നിര്‍ബന്ധിച്ചു. എന്നിട്ട്‌ അതില്‍ കാണിക്കുന്നതുപോലെ ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ എനിക്ക്‌ അദ്ദേഹത്തോട്‌ സ്‌നേഹമില്ലെന്നും അതുകൊണ്ടാണ്‌ ബന്ധപ്പെടാന്‍ മടിക്കുന്നതെന്നും പറഞ്ഞു. ഒടുവില്‍ ഞാന്‍ വഴങ്ങി. പക്ഷേ, അത്‌ വല്ലാത്ത ശാരീരിക അസ്വാസ്‌ഥ്യത്തിനിടയാക്കി. അദ്ദേഹം ഇതെല്ലാം ആസ്വദിക്കുന്നുണ്ട്‌. എന്നാല്‍ എനിക്കിത്‌ സഹിക്കാവുന്നതിലപ്പുറമാണ്‌. എത്ര പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും ഇതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതുമൂലം ഞാന്‍ മാനസികമായി വളരെയധികം വിഷമം അനുഭവിക്കുന്നു.

ഇന്റര്‍നെറ്റിന്റെയും നീലച്ചിത്രങ്ങളുടെയും ഉപയോഗം വ്യാപകമായതോടെ ദമ്പതിമാര്‍ക്കിടയില്‍ കാണുന്ന ഒരു പ്രവണതയാണിത്‌. പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍. നീലച്ചിത്രം കാണുന്നതും അശ്ലീല പുസ്‌തകങ്ങള്‍ വായിക്കുന്നതും കൗമാരപ്രായത്തില്‍ കാണാവുന്നതാണ്‌. അത്‌ തെറ്റാണെന്നോ പാപമാണെന്നോ പറയാന്‍ കഴിയില്ല. എന്നാല്‍ പങ്കാളിയുടെ ഇഷ്‌ടത്തിന്‌ വിപരീതമായി നീലച്ചിത്രത്തില്‍ കാണുന്നതുപോലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നതാണ്‌ തെറ്റ്‌. ലൈംഗികബന്ധത്തില്‍ പങ്കാളിയുടെ ഇഷ്‌ടത്തിനും അഭിപ്രായത്തിനുമാണ്‌ പ്രഥമസ്‌ഥാനം.

ലൈംഗികതയുടെ ഓരോ ഘട്ടത്തിലും, പുതിയ രീതികള്‍ പരീക്ഷിക്കുമ്പോഴും പങ്കാളിയുടെ താല്‍പര്യം നോക്കണം. രണ്ടുപേര്‍ക്കും ഇഷ്‌ടമുണ്ടെങ്കില്‍ മാത്രമേ പുതുമകള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവു. പലപ്പോഴും നമ്മുടെ നാട്ടില്‍ പുരുഷന്മാരായിരിക്കും ലൈംഗികതയില്‍ പുതിയ രീതികള്‍ കൊണ്ടുവരുന്നതിന്‌ ഏറെ ശ്രദ്ധ കാണിക്കുന്നത്‌. എന്നാല്‍ സ്‌ത്രീകള്‍ പലപ്പോഴും അതിന്‌ സമ്മതിച്ചു എന്നു വരില്ല. പുതിയ രീതികള്‍ പാപമാണെന്ന ചിന്തയും ലൈംഗികതയെക്കുറിച്ച്‌ അറിവില്ലായ്‌മയുമാണ്‌ ഇതിന്‌ പ്രധാന കാരണം. പലപ്പോഴും പങ്കാളി തന്റെ ഇഷ്‌ടത്തിന്‌ വഴങ്ങാതെ വരുമ്പോള്‍ ഇഷ്‌ടക്കുറവാണ്‌, താല്‍പര്യക്കുറവാണ്‌ എന്നൊക്കെ പറയുന്നത്‌ സ്വാഭാവികമാണ്‌.

ഭര്‍ത്താവ്‌ തന്നോട്‌ അങ്ങനെപറഞ്ഞല്ലോ, എന്നോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ, വേറെ സ്‌ത്രീയെ തേടി പോകുമോ എന്നൊക്കെ തോന്നിയേക്കാം. എന്നാല്‍ ഇഷ്‌ടമില്ലാത്ത കാര്യത്തിന്‌ വഴങ്ങിക്കൊടുക്കേണ്ടതില്ല. മറിച്ച്‌ തൃപ്‌തി തോന്നുന്ന കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടാല്‍ മതി. അതിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ലൈംഗിക താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും തുറന്നു സംസാരിക്കുകയാണ്‌ ആദ്യം വേണ്ടത്‌.

ഇഷ്‌മില്ലാത്ത കാര്യങ്ങള്‍ തുറന്നു പറയുകയും അതിനെ നിര്‍ബന്ധിക്കരുത്‌ എന്ന്‌ പറയുകയും വേണം. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റിനെ കാണുന്നത്‌ നന്നായിരിക്കും. നിര്‍ബന്ധപൂര്‍വമുള്ള ലൈംഗികത ദാമ്പത്യത്തിലായാലും ബലാത്സംഗത്തിന്‌ തുല്യമാണ്‌.

- 3. സ്‌ഖലനം നീട്ടിവയ്‌ക്കാന്‍

എനിക്ക്‌ 30 വയസ്‌. വിവാഹിതനാണ്‌. ഭാര്യയ്‌ക്ക് 28 വയസുണ്ട്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ ഒന്നരവര്‍ഷമായി. കുട്ടികള്‍ ഉടനെ വേണ്ട എന്നാണ്‌ ഞങ്ങളുടെ തീരുമാനം. ഞാന്‍ ലിംഗം യോനിയില്‍ പ്രവേശിപ്പിച്ച്‌ നാലഞ്ചു ചലനത്തിനുള്ളില്‍ തന്നെ സ്‌ഖലനം സംഭവിക്കുന്നു. ഇതുമൂലം ഭാര്യയ്‌ക്ക് ലൈംഗികസുഖം പൂര്‍ണമായി ലഭിക്കുന്നില്ല. എന്റെ ഒരു സുഹൃത്തുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തപ്പോള്‍ അദ്ദേഹം എനിക്ക്‌ ഒരുതരം സ്‌പ്രേ തന്നു. ലിംഗത്തില്‍ ഈ സ്‌പ്രേ ഉപയോഗിച്ചാല്‍ സ്‌ഖലനത്തിന്‌ കൂടുതല്‍ സമയം ലഭിക്കുമത്രേ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന്‌ ഭയമുള്ളതിനാല്‍ ഞാനിതുവരെ സ്‌പ്രേ ഉപയോഗിച്ചില്ല. ഇത്‌ ഉപയോഗിക്കുന്നതുകൊണ്ടു ശരീരത്തിന്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? സ്‌പ്രേ ഉപയോഗിച്ചാല്‍ സ്‌ഖലനത്തിന്‌ കൂടുതല്‍ സമയം ലഭിക്കും എന്നുപറയുന്നത്‌ ശരിയാണോ?

പുരുഷന്മാരില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ശീഘ്രസ്‌ഖലനം എന്ന അസ്‌ഥയാണിത്‌. ജനിതക കാരണങ്ങള്‍, ലൈംഗികബന്ധത്തോടുള്ള ഭയം, അതിലുള്ള പരിചയക്കുറവ്‌ ഇവയൊക്കെത്തന്നെ ശുക്ലസ്‌ഖലനം വേഗത്തില്‍ സംഭവിക്കുന്നതിന്‌ കാരണമാകുന്നു. ഇടയ്‌ക്കൊക്കെ സംഭവിക്കുന്ന കാര്യമാണെങ്കില്‍ ഇത്‌ അത്ര ഗൗനിക്കേണ്ടതില്ല. എന്നാല്‍ മിക്കപ്പോഴും ഇങ്ങനെയാണ്‌ സംഭവിക്കുന്നതെങ്കില്‍ അത്‌ ദമ്പതികളുടെ ലൈംഗിക ജീവിതത്തില്‍ അസംതൃപ്‌തിക്കു കാരണമാകാം.

ശരിയായ ലൈംഗിക അറിവ്‌ , ശരിയായ വേഴ്‌ചാ രീതികള്‍, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ പ്രത്യേകിച്ച്‌ സ്‌ക്വീസ്‌ ടെക്‌നിക്‌, സ്‌റ്റാര്‍ട്ട്‌ സ്‌റ്റോപ്പ്‌ ടെക്‌നിക്‌ എന്നിവ ശാസ്‌ത്രീയ ഗ്രന്ഥങ്ങള്‍ വായിച്ചോ, ഡോക്‌ടറോട്‌ നേരിട്ട്‌ സംസാരിച്ചോ മനസിലാക്കിയെടുത്താല്‍ ഈ പ്രശ്‌ നം പരിഹരിക്കാവുന്നതാണ്‌. എസ്‌.എസ്‌. ആര്‍.ഐ ഇനത്തില്‍പ്പെട്ട മരുന്ന്‌ (സ്‌പ്രേ അല്ല) ശുക്ലവിസര്‍ജന സമയം നീട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചേക്കും.

മരുന്ന്‌, സ്‌പ്രേ തുടങ്ങിയ കുറുക്കുവഴികള്‍ പരീക്ഷിക്കാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ ലൈംഗിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഡോക്‌ടറെ സമീപിച്ച്‌ കാര്യങ്ങള്‍ ചര്‍ച്ചചെയ്‌ത് പരിഹാരം കണ്ടെത്തുന്നതായിരിക്കും അഭികാമ്യം.

4. ഭാര്യയുടെ സ്വയംഭോഗശീലം

എനിക്ക്‌ 29 വയസ്‌ പ്രായം. പത്തുവര്‍ഷമായി ദുബായിലാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ മുന്നുവര്‍ഷമായി. ഭാര്യയ്‌ക്ക് 25 വയസ്‌. ഭാര്യ നാട്ടിലാണ്‌. ഞങ്ങള്‍ക്ക്‌ ഒന്നരവയസുള്ള മകളുണ്ട്‌. ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും ഭാര്യയുമായി ടെലിഫോണില്‍ സംസാരിക്കാറുണ്ട്‌. അതിനിടെ പലപ്പോഴും സെക്‌സിനെക്കുറിച്ചും സംസാരിക്കും. അടുത്തിടെ ഇങ്ങനെ സംസാരിച്ചപ്പോള്‍ ഭാര്യ സ്വയംഭോഗം ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞു. ഇതെന്നെ ഞെട്ടിച്ചു. എന്റെ അഭാവത്തില്‍ ഭാര്യ സ്വയംരതിസുഖം അനുഭവിക്കുന്നത്‌ തെറ്റാണെന്ന്‌ ഞാന്‍ കരുതുന്നു. ഇതേക്കുറിച്ച്‌ ഭാര്യയോട്‌ ഇതുവരെ സംസാരിച്ചിട്ടില്ല. ഒരു കുട്ടി ഉണ്ടായിരുന്നിട്ടുപോലും ഇങ്ങനെ ചെയ്യുന്നത്‌ എനിക്ക്‌ മനസിലാകുന്നില്ല. ഭാര്യയ്‌ക്ക് സെക്‌സിനോട്‌ അമിത താല്‍പര്യമുള്ളതുകൊണ്ടാണോ എന്റെ അഭാവത്തില്‍ സ്വയംഭോഗം ചെയ്യുന്നത്‌ ?

വൈദ്യശാസ്‌ത്രദൃഷ്‌ടിയില്‍ നോക്കിയാല്‍ സ്വയംഭോഗം തെറ്റാണെന്ന്‌ പറയാനാവില്ല. ലൈംഗിക വികാരങ്ങളും ഉത്തേജനവും ഉണ്ടാകുമ്പോള്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി സദാചാര നിയമങ്ങള്‍ ലംഘിക്കാതെ തന്നെ നടത്തുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ധാര്‍മികമായും ഇതിനെ തെറ്റ്‌ എന്ന്‌ കരുതാനാവില്ല.

ഭാര്യയെ പിരിഞ്ഞ്‌ ഗര്‍ഫില്‍ താമസിക്കുന്ന താങ്കള്‍ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന്‌ കത്തില്‍ നിന്നും വ്യക്‌തമല്ല. ഞാന്‍ (പുരുഷന്‍) ചെയ്യുമ്പോള്‍ അത്‌ സ്വാഭാവികവും ഭാര്യ ചെയ്യുമ്പോള്‍ ഞെട്ടല്‍ എന്നത്‌ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച്‌ ഭര്‍ത്താവിനുള്ള അരക്ഷിതത്വ ബോധത്തില്‍ നിന്നും ഉളവാകുന്ന ഒരു വികാരമാവാം. തന്റെ അഭാവത്തില്‍ ഭാര്യ വഴിതെറ്റിപ്പോകുമോ എന്ന ഭയം ഭാര്യയില്‍ നിന്ന്‌ അകന്ന്‌ താമസിക്കുന്ന നല്ലൊരു ശതമാനം പുരുഷന്മാര്‍ക്കും ഉണ്ടാകാം.

തന്റെ തന്നെ വ്യക്‌തിത്വത്തിലെ ഉത്‌കണ്‌ഠയും ആത്മവിശ്വാസക്കുറവും പങ്കാളിയുടെ വിശ്വസ്‌തതയിലുള്ള വിശ്വാസക്കുറവും എല്ലാം പ്രതിഫലിക്കുന്ന ഒരു ആകുലാവസ്‌ഥയാണ്‌ ചോദ്യകര്‍ത്താവ്‌ ഇവിടെ പങ്കുവയ്‌ക്കുന്നത്‌. ഭാര്യയ്‌ക്ക് സെക്‌സിനോടുള്ള അമിത താല്‍പര്യമല്ല, ഭര്‍ത്താവിന്റെ മാനസികാരോഗ്യക്കുറവാണ്‌ ഈ കത്തിലൂടെ തെളിഞ്ഞു കാണുന്നത്‌.

5. ശീഘ്രസ്‌ഖലനം

എനിക്ക്‌ 32 വയസ്‌. വിവാഹാലോചനകള്‍ നടക്കുന്നുണ്ട്‌. ഒരുവര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും. ശീഘ്രസ്‌ഖലനമാണ്‌ എന്നെ അലട്ടുന്ന പ്രശ്‌നം. സ്വയംഭോഗം ചെയ്യുമ്പോള്‍ ഒന്നോരണ്ടോ മിനിട്ടുമാത്രമാണ്‌ നിയന്ത്രിച്ചു നിര്‍ത്താനാവുന്നത്‌. എത്ര ശ്രമിച്ചിട്ടും സ്‌ഖലനം നീട്ടിവയ്‌ക്കാനാവുന്നില്ല. ഇതെന്റെ വിവാഹ ജീവിതത്തെ ബാധിക്കും. ഇതുവരെ വിവാഹം നീട്ടിവയ്‌ക്കാന്‍ കാരണവും ഇതു തന്നെയായിരുന്നു. സ്‌ത്രീകള്‍ക്ക്‌, ശീഘ്രസ്‌ഖലനമുള്ള പുരുഷന്മാരോട്‌ വെറുപ്പാണെന്ന്‌ കേട്ടിട്ടുണ്ട്‌. എന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടോ? ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌.

പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന ലൈംഗിക തകരാര്‍ ഒരുപക്ഷേ ശീഘ്രസ്‌ഖലനമായിരിക്കും. സംഭോഗം തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സ്‌ഖലനവും സംഭവിക്കുന്നത്‌ സ്വാഭാവികമാണ്‌. ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന സംഭോഗം പലരുടെയും ഭാവനയില്‍ ലൈംഗിക ശേഷിയുടെയും ഇണയെ തൃപ്‌തിപ്പെടുത്താനുള്ള കഴിവിന്റെയും അളവുകോലാണ്‌. പക്ഷേ, സുദീര്‍ഘസംഭോഗം പലപ്പോഴും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഒരു പ്രതീക്ഷയാണ്‌.

സുഹൃത്തുക്കള്‍ അതിശയോക്‌തി കലര്‍ത്തി പറയുന്ന വിവരങ്ങളും അശ്ലീല സിഡികളില്‍ കാണുന്ന ദൃശ്യങ്ങളുമൊക്കെ സ്വന്തം പ്രകടനവുമായി താരതമ്യപ്പെടുത്തി തനിക്ക്‌ ശീഘ്രസ്‌ഖലനമാണ്‌ എന്ന്‌ അകാരണമായി ഭയപ്പെടുന്ന അനേകരുണ്ട്‌. ലൈംഗിക പ്രകടനത്തെപ്പറ്റിയുള്ള അമിത ഉത്‌കണ്‌ഠയും പരാജയഭീതിയും ആണ്‌ ശീഘ്രസ്‌ഖലനത്തിന്റെ പ്രധാന കാരണം. ഉത്‌കണ്‌ഠയുടെ കാരണം കണ്ടുപിടിക്കുകയും അതിനായുള്ള പ്രതിവിധികള്‍ ചെയ്യുകയും വേണം.

സ്‌ക്വീസ്‌ ടെക്‌നിക്‌, സ്‌റ്റാര്‍ട്ട്‌ - സ്‌റ്റോപ്പ്‌ ടെക്‌നിക്‌ എന്നിങ്ങനെയുള്ള ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ചില ഔഷധങ്ങളും പ്രയോജനം ചെയ്യും. ചികിത്സകൊണ്ട്‌ വളരെ പ്രയോജനം കിട്ടും എന്ന്‌ ഉറപ്പുള്ള ഒരു ലൈംഗിക തകരാറാണ്‌ ശീഘ്രസ്‌ഖലനം. ഇതിന്റെ പേരില്‍ വിവാഹം കഴിക്കാതിരിക്കേണ്ട ആവശ്യമില്ല. വിവാഹശേഷം പരാജയഭീതി ഒഴിവാക്കി, അമിതാവേശമില്ലാതെ ലൈംഗിക ജീവിതം വളരെ സാവകാശം ആരംഭിക്കുക. പ്രശ്‌നം നിലനില്‍ക്കുന്നെങ്കില്‍ ഇരുവരും ചേര്‍ന്ന്‌ ഒരു മനഃശാസ്‌ത്ര വിദഗ്‌ധനെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

6. ശുക്ലം ദേഹത്തു പുരണ്ടാല്‍

എനിക്ക്‌ 30 വയസുണ്ട്‌. ഭാര്യയ്‌ക്ക് 28 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ ആറു മാസമായി. ഭാര്യയ്‌ക്ക് ബാഹ്യ ലീലകളില്‍ മാത്രമേ താല്‍പര്യമുള്ളു. ലിംഗം ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതും ശുക്ലം കാണുന്നതുമൊക്കെ അറപ്പും വെറുപ്പുമാണ്‌. ശുക്ലം ദേഹത്തു പുരണ്ടതിനേത്തുടര്‍ന്ന്‌ ഓക്കാനവും ഛര്‍ദിയും വരെയുണ്ടായി. എന്നെ ഇത്‌ മാനസികമായി വല്ലാതെ അലട്ടുന്നു. ഇതുമൂലം സെക്‌സ് തൃപ്‌തികരമല്ല. ഭാര്യയോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. ഭാര്യ എന്തുകൊണ്ടാണ്‌ ഇങ്ങനെ പെരുമാറുന്നത്‌. ഇതൊരു മാനസിക പ്രശ്‌നമാണോ? ഈ സ്വഭാവം മാറ്റിയെടുക്കാനാകുമോ?

ലൈംഗികവേഴ്‌ചയോട്‌ മൊത്തമായോ, അതിന്റെ ഏതെങ്കിലും ഘട്ടത്തോട്‌ പ്രത്യേകമായോ വെറുപ്പോ വിരക്‌തിയോ ഉണ്ടാകാന്‍ പല കാരണങ്ങള്‍ ഉണ്ട്‌. കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌ ബാഹ്യലീലകളില്‍ താല്‍പര്യമുള്ള സ്‌ത്രീയ്‌ക്ക് ശുക്ലം കാണുമ്പോഴും അത്‌ ദേഹത്ത്‌ പുരളുമ്പോഴും അനുഭവപ്പെടുന്ന വെറുപ്പും അറപ്പുമാണല്ലോ? പൊതുവെ വൃത്തിയിലും ശുദ്ധിയിലും കൃത്യതയും കൃത്യനിഷ്‌ഠയുമൊക്കെ കൂടുതലുള്ള ഒബ്‌സഷനല്‍ സ്വഭാവമുള്ള വ്യക്‌തികളില്‍ ഇത്തരം അറപ്പും വെറുപ്പും കണ്ടുവരാറുണ്ട്‌. ശുക്ലത്തിന്റെ നിറവും ഗന്ധവും പശിമയുമൊക്കെ വൃത്തിഹീനമായ ഒരു സ്രവം തന്റെ ശരീരത്തെ മലിനമാക്കുന്നു എന്ന ഒബ്‌സഷനല്‍ ചിന്ത താങ്കളുടെ ഭാര്യയ്‌ക്ക് ഉണ്ടാകാം.

ഇത്തരം ചിന്തകളുടെ യുക്‌തിരാഹിത്യം ഒരുപക്ഷേ അവര്‍ മനസിലാക്കിയാലും അതുളവാക്കുന്ന രൂക്ഷമായ വികാരങ്ങള്‍ ശുക്ലവുമായി സ്‌പര്‍ശനം വരാവുന്ന സാഹചര്യങ്ങളെല്ലാംതന്നെ ഒഴിവാക്കാന്‍ (Avoidance) ശ്രമിക്കുന്നു. ശുക്ലവും ഉദ്ധരിച്ച ലിംഗവും തനിക്ക്‌ ആപത്തോ, രോഗമോ വരുത്തുമോ എന്ന ഫോബിക്‌ (Phobic) ചിന്തയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒഴിവാക്കലും ആണ്‌ മറ്റൊരു സാധ്യത.

ഗര്‍ഭധാരണത്തെപ്പറ്റിയുള്ള അബോധ ഭയവും ചിലരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. മനഃശാസ്‌ത്രപരമായ ചികിത്സകൊണ്ടും ചിലപ്പോള്‍ ചില ഔഷധങ്ങള്‍ ഉപയോഗിച്ചും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌. ഇത്തരം കാര്യങ്ങള്‍ സംസാരിക്കാനുള്ള ലജ്‌ജയും സങ്കോചവുംകൊണ്ട്‌ മാനസികാരോഗ്യ വിദഗ്‌ധനെ കാണാതിരിക്കുന്നതുമൂലം പലരുടെയും ലൈംഗിക ജീവിതം ദുസഹമായി മാറാറുണ്ട്‌. തീര്‍ച്ചയായും ഇരുവരും ചേര്‍ന്ന്‌ ഡോക്‌ടറെ കാണാന്‍ ശ്രമിക്കുക.

7. ലിംഗം മുകളിലേക്ക്‌ ഉദ്ധരിച്ചാല്‍

ഞാന്‍ പതിനെട്ട്‌ വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌. ഉദ്ധരിച്ച അവസ്‌ഥയില്‍ എന്റെ ലിംഗം വയറിന്‌ സമാന്തരമായി മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നു. താഴേക്ക്‌ അമര്‍ത്തുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നു. ഇതുമൂലം അടിവസ്‌ത്രം ധരിക്കുമ്പോഴും മറ്റും വലിയ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്‌. എന്റെ വൃഷണത്തിന്‌ സാമാന്യത്തില്‍ കവിഞ്ഞ വലുപ്പവുമുണ്ട്‌. ലിംഗം മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തടസമുണ്ടാകുമോ? എന്തുകൊണ്ടാണിത്‌? ശസ്‌ത്രക്രിയകൊണ്ട്‌ ഇതു മാറ്റിയെടുക്കാനാകുമോ?

ഉദ്ധരിച്ച ലിംഗം ശരീരവുമായി ഉണ്ടാകുന്ന ആംഗിള്‍ (കോണ്‍) പ്രായത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. പതിനെട്ട്‌ വയസുള്ള ഒരു ചെറുപ്പക്കാരന്റെ ലിംഗം പൂര്‍ണമായും ഉദ്ധരിച്ച അവസ്‌ഥയില്‍ 120 - 130 ഡിഗ്രി എന്ന നിലയില്‍ കാണപ്പെടുന്നത്‌ സാധാരണയാണ്‌. ഉദ്ധരിച്ച ലിംഗത്തിന്റെ ഈ ചരിവ്‌ യോനിയുടെ ചരിവുമായി യോജിച്ചുപോകുന്നതിനാല്‍ ലൈംഗികബന്ധം സുഖകരമാകാന്‍ പ്രകൃതി നിശ്‌ചയിച്ച ഒരു മാര്‍ഗം എന്ന നിലയില്‍ ഇതിനെ കാണാനാകും. ഉദ്ധരിച്ച ലിംഗം ശക്‌തിയായി അമര്‍ത്തുന്നത്‌ അപകടകരവും വേദനാജനകുമായിരിക്കും. ചെറുപ്പക്കാര്‍ വളരെ ഇറുക്കമുള്ള അടിവസ്‌ത്രങ്ങളും പാന്റും ധരിക്കുന്നത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

8. ശുക്ലം വര്‍ധിക്കുവാന്‍

23 വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌ ഞാന്‍. എനിക്ക്‌ ശുക്ലം തീരെ കുറവാണ്‌. സ്വയംഭോഗം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി മാത്രമാണ്‌ പുറത്തുവരുന്നത്‌. സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച്‌ ഇത്‌ വളരെ കുറവാണ്‌. എതെങ്കിലും തകരാറാണോ ഇതിനു കാരണം. ഞാന്‍ ഡോക്‌ടറെ കാണേണ്ടതുണ്ടോ? ശുക്ലത്തിന്റെ അളവ്‌ കുറവായാല്‍ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന്‌ കേട്ടിട്ടുണ്ട്‌. ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്‌ടത്തിലുമാണ്‌. അവളോട്‌ ഇക്കാര്യം പറഞ്ഞാല്‍ എന്നോട്‌ വെറുപ്പ്‌ തോന്നുമോ? ശുക്ലത്തിന്റെ അളവ്‌ വര്‍ദ്ധിക്കാന്‍ ചികിത്സ ലഭ്യമാണോ?

ശുക്ലവിസര്‍ജനത്തിന്റെ ശരാശരി അളവ്‌ മൂന്ന്‌ മില്ലി മുതല്‍ അഞ്ച്‌ മില്ലി വരെ മാത്രമാണ്‌. അതായത്‌ അര ടീസ്‌പൂണ്‍ മുതല്‍ ഒരു ടീസ്‌പൂണ്‍ വരെ. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്‌ക്കുള്ളില്‍ സ്‌ഖലനം സംഭവിക്കുമ്പോഴുള്ള കണക്കാണിത്‌. പക്ഷേ ദിവസേനയുള്ള സ്‌ഖലനമാകുമ്പോള്‍ അല്ലെങ്കില്‍ ഒരു ദിവസത്തില്‍ പല പ്രാവശ്യം സ്‌ഖലനമുണ്ടാകുമ്പോള്‍ ശുക്ലത്തിന്റെ അളവ ്‌ ഏതാനും തുള്ളികള്‍ മാത്രമേ ഉണ്ടാകു.

ദിവസേന ഒന്നോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴോ, സ്വയംഭോഗം ചെയ്യുമ്പോഴോ ശുക്ലത്തിന്റെ അളവില്‍ കുറവ്‌ വരുന്നത്‌ സ്വാഭാവികമാണ്‌. ശുക്ലത്തിന്റെ അളവും കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമൊന്നുമില്ല. ശുക്ലത്തിലെ അണുക്കളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പ്രത്യുത്‌പാദന ശേഷിയേ അതുബാധിക്കു.

സുഹൃത്തുക്കളില്‍ നിന്നും അശ്ലീല സിഡികളില്‍ നിന്നുമൊക്കെ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ശുക്ലത്തിന്റെ അളവിനെക്കുറിച്ചുമൊക്കെ ലഭിക്കുന്ന വിവരങ്ങള്‍ മിക്കപ്പോഴും പെരുപ്പിച്ചവയും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതുമായിരിക്കും. ഇങ്ങനെയുള്ള തെറ്റിദ്ധാരണകളെ മുതലെടുത്താണ്‌ ശുക്ലവര്‍ദ്ധനയ്‌ക്ക് എന്നപേരില്‍ ചില മരുന്നുകള്‍ വിറ്റഴിയുന്നത്‌.

ലൈംഗിക വിഷയങ്ങള്‍ ശാസ്‌ ത്രീയമായി പ്രതിപാദിക്കുന്ന പുസ്‌ തകങ്ങള്‍, ആധികാരിക ഗ്രന്ഥങ്ങള്‍ എന്നിവ വായിക്കുന്നതും ലൈംഗിക വിഷയങ്ങളെക്കുറിച്ച്‌ ശാസ്‌ത്രീയമാ യി വിശകലനം ചെയ്യുന്ന വെബ്‌ സൈറ്റുകള്‍ നോക്കുന്നതും നന്നാ യിരിക്കും.

9. അമിത ചൂടും വന്ധ്യതയും

എനിക്ക്‌ 30 വയസുണ്ട്‌. തുടര്‍ച്ചയായി 18 മണിക്കൂര്‍ വരെ അടുക്കളയില്‍ കടുത്ത ചൂടില്‍ ജോലിചെയ്യേണ്ടി വരുന്നു. കുറച്ചു കാലമായി എനിക്ക്‌ ഭാര്യയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഉദ്ധാരണം ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ ലിംഗത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന നനവ്‌ അനുഭവപ്പെടുന്നില്ല. ഇതുമൂലം ബന്ധപ്പെടുമ്പോള്‍ അസഹ്യമായ വേദനയുണ്ട്‌. ഞങ്ങള്‍ക്ക്‌ ഒരു കുട്ടികള്‍ മാത്രമാണുള്ളത്‌. രണ്ടാമതൊന്നു കൂടി വേണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്റെ ഈ പ്രശ്‌നം കാരണം അതിന്‌ കഴിയാത്ത അവസ്‌ഥയാണ്‌. അടുപ്പിന്റെ അടുത്ത്‌ നിന്ന്‌ തുടര്‍ച്ചയായി ചൂട്‌ ഏല്‍ക്കുന്നതാണോ ഇത്തരമൊരു അവസ്‌ഥയ്‌ക്ക് കാരണം? ചൂട്‌ അടിച്ചാല്‍ ശുക്ലം വറ്റിപ്പോകുമെന്നു കേള്‍ക്കുന്നു? ഞാന്‍ എന്തു ചെയ്യണം?

പ്രകൃതി എന്തുകൊണ്ടാണ്‌ വൃഷണങ്ങളെ ശരീരത്തിന്റെ പുറത്ത്‌ സൂക്ഷിച്ചിരിക്കുന്നത്‌ എന്നത്‌ ജീവശാസ്‌ത്രത്തിലെ കൗതുകകരമായ ഒരു നിരീക്ഷണമാണ്‌. പ്രത്യുത്‌പാദനത്തിന്‌ ആവശ്യമായ അണുക്കള്‍ക്ക്‌ അനുയോജ്യമായ (spermatozoa) ശരീരോഷ്‌മാവ്‌ 94 ഡിഗ്രിഫാരന്‍ഹീറ്റ്‌ ആണ്‌. എന്നാല്‍ മനുഷ്യശരീരത്തിന്റെ ഉള്ളിലെ ചൂട്‌ 97 ഡിഗ്രി ഫാരന്‍ഹീറ്റിനും 98 ഡിഗ്രി ഫാരന്‍ഹീറ്റിനും ഇടയ്‌ക്കാണ്‌. ഈ ചൂടില്‍ നിന്നും വൃഷണങ്ങളെ സംരക്ഷിക്കുവാനായി പ്രകൃതി നിശ്‌ചയിച്ച ഉപായമാണ്‌ വൃഷണങ്ങള്‍ പുറത്ത്‌ സ്‌ഥിതിചെയ്യുക എന്നത്‌.

അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ ഉയരുമ്പോള്‍ വൃഷണസഞ്ചികള്‍ അയഞ്ഞ്‌ ശരീരത്തില്‍ നിന്നും അകന്ന്‌ സ്‌ഥിതി ചെയ്യും. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ താഴുമ്പോള്‍ വൃഷണസഞ്ചി ചുരുങ്ങി വൃഷണങ്ങള്‍ ശരീരത്തോട്‌ ഒട്ടിച്ചേര്‍ന്നും കിടക്കും. വൃഷണസഞ്ചിയിലെ ഈ എയര്‍കണ്ടീഷനിംഗ്‌ സംവിധാനത്തിന്റെ പിന്നില്‍ ക്രിമാസ്‌റ്ററിക്‌ പേശികളുടെ സങ്കോചവും വികാസവുമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പരിധിവരെ പുറത്തെ ചൂടോ തണുപ്പോ ശുക്ലാണുക്കളുടെ ഉത്‌പാദനത്തെ ബാധിക്കാതിരിക്കാനുള്ള സംവിധാനം ശരീരത്തിനുള്ളില്‍ തന്നെയുണ്ട്‌.

പക്ഷേ, അമിതമായ ചൂട്‌ തുടര്‍ച്ചയായി വൃഷണത്തില്‍ നേരിട്ട്‌ അടിക്കുന്നതും ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിച്ച്‌ ശരീരത്തിന്റെ സ്വാഭാവിക സംവിധാനത്തെ തടസപ്പെടുത്തുന്നതും ശുക്ലാണുക്കളുടെ ഉത്‌പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ശുക്ലത്തിന്റെ അളവില്‍ കുറവ്‌ ഉണ്ടാകാന്‍ സാധ്യതയില്ല. ശുക്ലാണുക്കളുടെ എണ്ണത്തിലോ ഗുണമേന്മയിലോ കുറവ്‌ വരാം. അതിനാല്‍ വന്ധ്യതയ്‌ക്കുള്ള വിദൂര സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ ലൈംഗികശേഷിക്ക്‌ കുറവുണ്ടാവില്ല. ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാവില്ല. ശുക്ലപരിശോധന നടത്തുന്നത്‌ നല്ലതാണ്‌. ഒരു യൂറോളജിസ്‌റ്റിന്റെ അഭിപ്രായം തേടുകയുമാവാം.

10. ഭാര്യയ്‌ക്ക് പ്രായക്കൂടുതല്‍

എനിക്ക്‌ 32 വയസ്‌. ഭര്‍ത്താവിന്‌ എന്നേക്കാള്‍ ആറ്‌ വയസ്‌ കുറവാണ്‌. രണ്ടാം വിവാഹമായിരുന്നു ഞങ്ങളുടേത്‌. ഒരു വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു. പ്രണയ വിവാഹമായിരുന്നു. അയാളുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവയ്‌ക്കാതെയാണ്‌ ഞങ്ങള്‍ ഒന്നിച്ചു കഴിയുന്നത്‌. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നമൊന്നും ഞങ്ങള്‍ക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാല്‍ അയാള്‍ക്ക്‌ എന്നോട്‌ ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ്‌ എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത്‌ മൂന്നു തവണ മാത്രമാണ്‌. അവയെല്ലാം തീര്‍ത്തും പരാജയവുമായിരുന്നു. എന്റെ അടുത്ത്‌ എത്തുമ്പോള്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. പ്രായ വ്യത്യാസമാണോ ഇതിനു കാരണം. അയാളെ എങ്ങനെ മാറ്റിയെടുക്കാനാകും?

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഇളപ്പമായിരിക്കണം എന്നത്‌ ജീവശാസ്‌ത്രപരമായ ഒരു നിബന്ധനയല്ല. സത്രീകള്‍ക്ക്‌ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലായതുകൊണ്ടും സ്‌ത്രീകളുടെ പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ നേരത്തെ ആരംഭിക്കുകയും നേരത്തേ നിലക്കുകയും ചെയ്യുന്നതുകൊണ്ടും ഉണ്ടായ കീഴ്‌വഴക്കമാവാമിത്‌. സ്‌ത്രീക്ക്‌ പുരുഷനേക്കാള്‍ പ്രായം കുറഞ്ഞിരിക്കണം എന്ന്‌ നിര്‍ബന്ധമില്ല. സാമൂഹ്യ നിയമങ്ങള്‍ മനുഷ്യന്റെ മനസില്‍ പല വേലിക്കെട്ടുകളും ബോധമായും അബോധമായും സൃഷ്‌ടിക്കുന്നു.

തന്നേക്കാള്‍ പ്രായം കൂടിയ സ്‌ത്രീയെ ഭാര്യയായോ കാമുകിയായോ സങ്കല്‍പ്പിക്കാന്‍ കഴിയാതെ വരുന്നത്‌ അബോധമായി മനസിലുള്ള ചില അരുതായ്‌മകള്‍ മൂലമാവാം. അമ്മ, സഹോദരി, അധ്യാപിക തുടങ്ങിയ സ്‌ഥാനങ്ങളിലുള്ള വ്യക്‌തിയോട്‌ ലൈംഗികബന്ധം പാടില്ല എന്ന അലിഖിത നിയമത്തിന്‌ മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്‌. ഏതാണ്ട്‌ എല്ലാ സംസ്‌കാരങ്ങളിലും ഇത്തരം നിയമങ്ങള്‍ ഉണ്ട്‌ എന്നത്‌ നരവംശശാസ്‌ത്രജ്‌ഞന്മാരും മനഃശാസ്‌ത്രജ്‌ഞരും നിരീക്ഷിച്ചിട്ടുള്ളവയാണ്‌. നിങ്ങളുടെ ഭര്‍ത്താവിന്റെ മനസില്‍ കുടികൊള്ളുന്ന ഇത്തരം അബോധ നിഷേധങ്ങളാകാം ഇങ്ങനെയൊരവസ്‌ഥ സൃഷ്‌ടിച്ചിരിക്കുന്നത്‌.

ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കും. അതുകൊണ്ട്‌ തല്‍ക്കാലം അതിന്‌ തുനിയാതിരിക്കുക. ലൈംഗിക പരാജയവും പരാജയഭീതിയും കൂടുതല്‍ പരാജയത്തിലേക്ക്‌ നയിച്ചേക്കാം. അതിനാല്‍ ഒരു മാനസികാരോഗ്യവിദഗ്‌ധനെ നേരിട്ട്‌ കണ്ട്‌ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കാവുന്നതാണ്‌.

 

യുവാക്കളില്‍ സാധാരണ ഉണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും
ലൈംഗികതയെക്കുറിച്ച്‌ തീര്‍ത്താല്‍ തീരാത്ത ചോദ്യങ്ങളാണ്‌ പുതുതലമുറയ്‌ക്കുള്ളത്‌. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ഉള്ളിലൊതുക്കി സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത്‌ പലപ്പോഴും അപകടങ്ങളിലേക്ക്‌ വഴിതെളിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു.

അപകര്‍ഷതാബോധത്തില്‍ മുങ്ങിത്താണ്‌ ജീവിതത്തില്‍ നിന്നും ഓടി ഒളിച്ചെന്നുവരും. ലൈംഗിക പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അവയ്‌ക്ക് കൃത്യവും വിശദവും വിദഗ്‌ധവുമായ മറുപടിയാണ്‌ ആവശ്യം. ആരോഗ്യമംഗളത്തിലെ 'കാര്യം സ്വകാര്യം' ചോദ്യോത്തര പംക്‌തിയില്‍ പ്രസിദ്ധീകരിച്ചവയില്‍ നിന്നും തെരഞ്ഞെടുത്ത 50 ചോദ്യങ്ങളും ഉത്തരങ്ങളും.

1. ബന്ധപ്പെടാനാവുന്നില്ല

ഞാന്‍ 19 വയസുള്ള വിവാഹിതയാണ്‌. ഭര്‍ത്താവ്‌ ഗള്‍ഫിലാണ്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ രണ്ടുവര്‍ഷമായി. കുട്ടികള്‍ ഇല്ല. ഇതുവരെ ഞങ്ങള്‍ക്ക്‌ ശരിയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. ബന്ധപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ ലിംഗത്തിന്‌ അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട്‌. എന്തുകൊണ്ടാണിത്‌? വേദന മാറാനും ലൈംഗികബന്ധം സുഗമമാകാനും എന്തു ചെയ്യണം?

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ ഭര്‍ത്താവിന്റെ ലിംഗത്തില്‍ അനുഭവപ്പെടുന്ന വേദനയുടെ കാരണം പരിശോധനയിലൂടെ മാത്രമേ കൃത്യമായി പറയാനാവുകയുള്ളു. ഭര്‍ത്താവിന്റെ അഗ്രചര്‍മം മുറുകിയ നിലയിലാണോ എന്ന്‌ കത്തില്‍ പറയുന്നില്ല. ലിംഗാഗ്രചര്‍മം അനായാസം ചലിപ്പിക്കാനായില്ലെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലിംഗത്തില്‍ മുറിവും വേദനയും നീറ്റലും അനുഭവപ്പെടാം.

നിങ്ങളുടെ കന്യാചര്‍മത്തിന്‌ അയവില്ലാതിരിക്കുന്നതും വേദനയ്‌ക്ക് കാരണമാകാം. അങ്ങനെയെങ്കില്‍ ചെറിയൊരു ശസ്‌ത്രക്രിയയിലൂടെ ഇത്‌ പരിഹരിക്കാവുന്നതാണ്‌. ലിംഗാഗ്രചര്‍മം നീങ്ങാത്തതാണെങ്കിലും ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാം. നിങ്ങള്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ ആദ്യം എന്താണ്‌ പ്രശ്‌നം എന്നറിയുക.

2. സര്‍ജറിക്കുശേഷം ഉദ്ധാരണമില്ല

എനിക്ക്‌ 29 വയസ്‌. വിവാഹിതനാണ്‌. രണ്ടു കുട്ടികളുണ്ട്‌. കഴിഞ്ഞവര്‍ഷം എനിക്ക്‌ ഉദരത്തില്‍ ഒരു സര്‍ജറി വേണ്ടിവന്നു. ചെറിയ സര്‍ജറി ആയിരുന്നെങ്കിലും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ വിശ്രമിച്ചു. ഇപ്പോള്‍ ഉദ്ധാരണശേഷി മുമ്പത്തേക്കാള്‍ കുറവാണ്‌. എത്ര ശ്രമിച്ചാലും പൂര്‍ണ ഉദ്ധാരണം ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാനാവുന്നില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌. എനിക്ക്‌ ഉദ്ധാരണശേഷി വീണ്ടെടുക്കാന്‍ സാധിക്കുമോ?

ഉദരത്തിലുണ്ടാകുന്ന ചെറിയ സര്‍ജറി മൂലം ലൈംഗികശേഷിക്ക്‌ തകരാര്‍ സംഭവിക്കുകയില്ല. വേദന അനുഭവപ്പെടും എന്ന ചിന്തകൊണ്ട്‌ ലൈംഗികബന്ധത്തിന്‌ മാനസികമായ തലത്തില്‍ തടസം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്‌ എന്നു മാത്രം. ഇത്തരം ആശങ്കകള്‍ ബോധതലത്തില്‍ അനുഭവപ്പെടണമെന്നില്ല. വയറിലെ ഓപ്പറേഷന്‌ ശേഷം ആദ്യത്തെ ചില മാസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേഴ്‌ചാശൈലികളില്‍ മാറ്റം വരുത്തുന്നത്‌ ഉചിതമായിരിക്കും.

കൊളോസ്‌റ്റമി, പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥികളുടെ ഓപ്പറേഷന്‍, ലംബാര്‍ സിംപതെക്‌ടമി, നട്ടെല്ലിന്‌ ചെയ്യുന്ന ഓപ്പറേഷനുകള്‍ ഇവയാണ്‌ ചുരുക്കം ചില അവസരങ്ങളില്‍ ലൈംഗികശേഷിയേയും പ്രകടനത്തെയും ബാധിക്കുന്ന ശസ്‌ത്രക്രിയകള്‍. അവ മുന്‍കൂട്ടി ഡോക്‌ടര്‍ പറഞ്ഞ്‌ മനസിലാക്കാറുണ്ട്‌.

3. രതിമൂര്‍ച്‌ഛയ്‌ക്കു മുമ്പ്‌

ഞാന്‍ 25 വയസുള്ള വിവാഹിതയാണ്‌. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മസില്‍ കയറുന്നു എന്നതാണ്‌ എന്നെ അലട്ടുന്ന പ്രശ്‌നം. രതിമൂര്‍ഛയിലെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ കാലില്‍ മസില്‍ പെരുത്ത്‌ കയറുന്നതായി അനുഭവപ്പെടുന്നു. കാലിന്റെ താഴെ ഭാഗത്തു നിന്നും ഉരുണ്ടു കയറി വരുന്നതുപോലെ തോന്നും. അത്‌ തുടകളുടെ വശത്തുകൂടി വേദനയോടെ മുകളിലേക്ക്‌ കയറും. ഇതുമൂലം ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയുന്നില്ല. ഈ വേദനയോര്‍ത്ത്‌ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു തന്നെ ഇപ്പോള്‍ ഭയമാണ്‌. ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അത്‌ അത്ര കാര്യമാക്കിയില്ല. അതെല്ലാം എന്റെ വെറും തോന്നലുകള്‍ മാത്രമാണെന്ന്‌ പറയുന്നു. ഈ പ്രശ്‌നം എന്തുകൊണ്ടാണ്‌. ഞാന്‍ ഏതെങ്കിലും ഡോക്‌ടറെ കാണേണ്ടതുണ്ടോ?

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരം മുഴുവനും അതിന്റെ ഭാഗമാകുന്നു. മസിലുകളും ഞരമ്പുകളും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. മസിലുകള്‍ക്ക്‌ ഈ സമയത്ത്‌ സമ്മര്‍ദം ഉണ്ടാകുന്നു. പക്ഷേ, പലപ്പോഴും നാം അത്‌ അറിയാറില്ല എന്നു മാത്രം. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാനസിക സമ്മര്‍ദത്തിന്റെ ഭാഗമായി ഇങ്ങനെ പേശികളില്‍ സമ്മര്‍ദം ഉണ്ടാവുന്നതിനെ മയോടോണിയ എന്നു പറയുന്നു. എന്നാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന രീതികള്‍ ചിലരില്‍ ടെന്‍ഷനും കടുത്ത വേദനയും ഉണ്ടാക്കുന്നുണ്ട്‌.

പ്രത്യേക രീതിയില്‍ ശരീരം വളച്ചോ ചരിച്ചോ ബന്ധപ്പെടുമ്പോള്‍ പേശികള്‍ക്ക്‌ മുറുക്കം സംഭവിക്കുകയും മസില്‍ കയറുകയും ചെയ്യാം. നിങ്ങളുടെ കാലില്‍ മസില്‍ ഉരുണ്ടു കയറുന്നതിന്‌ പ്രധാന കാരണം ഇതുതന്നെയാവണം. മിക്കവരിലും ചെറിയ രീതിയില്‍ അനുഭവപ്പെടുമ്പോള്‍ നിങ്ങളില്‍ അത്‌ അല്‍പം കൂടുതലാണെന്നു മാത്രം. പക്ഷേ, അത്‌ ലൈംഗിക സുഖം നശിപ്പിക്കുന്നുണ്ട്‌. അതല്ലാതെ മറ്റ്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമാവാന്‍ തരമില്ല. മസില്‍ കയറ്റം അനുഭവപ്പെടുന്ന പൊസിഷനുകള്‍ മാറി നോക്കുക. എന്നിട്ടും മസില്‍ കയറ്റവും വേദനയും മാറിയില്ലെങ്കില്‍ ഡോക്‌ടറെ കണ്ട്‌ പരിശോധിക്കണം.

4. ബന്ധപ്പെടുമ്പോള്‍ മൂത്രശങ്ക

ഞാന്‍ 30 വയസുള്ള വിവാഹിതനാണ്‌്. വിവാഹം കഴിഞ്ഞിട്ട്‌ മൂന്നു വര്‍ഷമായി. ഭാര്യയുമായി ആഴ്‌ചയില്‍ മൂന്നു മുതല്‍ നാലു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌്. എന്നാല്‍ കുറച്ചുകാലമായി ബന്ധപ്പെടുന്നതിനിടെ എനിക്ക്‌് മൂത്രശങ്ക ഉണ്ടാകുന്നു. ശുക്‌ളസ്‌ഖലനത്തിന്‌ തൊട്ടുമുമ്പുണ്ടാകുന്ന മൂത്രാശങ്ക മൂലം സെക്‌സ് ആസ്വദിക്കാനാവുന്നില്ല. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌്. മറ്റ്‌ രോഗങ്ങളൊന്നും ഇല്ലാത്ത എന്റെ പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യണം?

ലിംഗം ഉദ്ധരിച്ചു നില്‍ക്കുമ്പോഴും ലൈംഗിക വേഴ്‌ചയുടെ സമയത്തും മൂത്രശങ്കയോ മൂത്രവിസര്‍ജനമോ സംഭവിക്കാത്ത വിധത്തിലാണ്‌ ലൈംഗികാവയവങ്ങളെയും പ്രവര്‍ത്തനത്തെയും പ്രകൃതി സംവിധാനം ചെയ്‌തിരിക്കുന്നത്‌. പക്ഷേ മൂത്രാശയം നിറഞ്ഞുനില്‍ക്കുന്ന അവസ്‌ഥയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ പങ്കാളിക്ക്‌ അസ്വസ്‌ഥത ഉണ്ടാക്കാം. കൂടാതെ ലൈംഗിക വേഴ്‌ചയുടെ ആസ്വാദ്യത കുറയുകയും ചെയ്യാം. ഉറങ്ങി എണീറ്റ ശേഷം പുലര്‍ച്ചെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ശീലമുള്ള ദമ്പതികള്‍ മൂത്രവിസര്‍ജന ശേഷം ബന്ധപ്പെടുന്നതായിരിക്കും ഉത്തമം.

മൂത്രമൊഴിച്ച ശേഷവും മൂത്രാശയത്തില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്‌ഥ, മൂത്രാശയത്തിലെ അണുബാധ, മൂത്രാശയത്തില്‍ നിന്നും മൂത്രം പുറത്തേക്കു വരുന്നതിനെ നിയന്ത്രിക്കുന്ന പേശികളുടെ പ്രവര്‍ത്തന വ്യതിയാനം, പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ബുദ്ധിമുട്ടിന്‌ കാരണമായേക്കാം. ഒരു യൂറോളജിസ്‌റ്റിന്റെ (മൂത്രാശയരോഗ വിദഗ്‌ധന്‍) അഭിപ്രായം തേടുന്നതാണ്‌ ഉചിതം.

5. സ്വയംഭോഗം അമിതമായാല്‍

എനിക്ക്‌ 27 വയസ്‌. എട്ടുവര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. അവിവാഹിതനാണ്‌. ഇവിടെ വന്നതുമുതല്‍ ദിവസം രണ്ടുതവണ സ്വയംഭോഗം ചെയ്യുന്നു. ഏതാനും മാസമായി ലിംഗത്തിനും വൃഷണത്തിനും ചെറുതായി വേദന അനുഭവപ്പെടുന്നു. സ്‌ഖലന സമയത്ത്‌ കടച്ചിലും അനുഭവപ്പെടുന്നു. ലിംഗം ഉദ്ധരിക്കുന്ന സമയത്ത്‌ വേദനയുമുണ്ട്‌. ഇതോടൊപ്പം ലിംഗത്തിന്‌ ബലക്കുറവുമുണ്ട്‌. ഇപ്പോള്‍ രണ്ടാഴ്‌ചയായി സ്വയംഭോഗം ചെയ്യുന്നില്ല. എന്നിട്ടും വേദനയ്‌ക്കും അസ്വസ്‌ഥതകള്‍ക്കും മാറ്റമൊന്നുമില്ല. അമിതമായി സ്വയംഭോഗം ചെയ്‌തതുകൊണ്ടാണോ വേദന അനുഭവപ്പെടുന്നത്‌? ഇത്‌ എന്റെ ഭാവി ജീവിതത്തെബാധിക്കുമോ?

ഒരേ ദിവസം പലതവണ സ്വയംഭോഗംചെയ്യുന്നതും ബന്ധപ്പെടുന്നതും വേദനയ്‌ക്ക് കാരണമാകാം. അടുപ്പിച്ചുള്ള സ്വയംഭോഗം ചിലരില്‍ ശുക്ല വിസര്‍ജന സമയത്ത്‌ വേദനയുണ്ടാക്കാം. അതിനാല്‍ അമിതമായ സ്വയംഭോഗം നിയന്ത്രിക്കണം. തുടര്‍ന്നും വേദന നിലനില്‍ക്കുന്നു എങ്കില്‍ പ്രോസ്‌ട്രേറ്റ്‌ ഗ്രന്ഥി, സെമിനല്‍ വെസിക്കിള്‍ തുടങ്ങിയ ഭാഗങ്ങളില്‍ അണുബാധ ഉണ്ടോ എന്ന്‌ സംശയിക്കണം. സംശയ നിവൃത്തിക്കായി ഒരു യുറോളജിസ്‌റ്റിനെ സമീപിക്കാവുന്നതാണ്‌. ഏതായാലും വളരെ ഇറുകിയ അടിവസ്‌ത്രങ്ങളും ടൈറ്റ്‌ ജീന്‍സും മറ്റും ധരിക്കുന്ന ശീലമുണ്ടെങ്കില്‍ അത്‌ ഒഴിവാക്കിനോക്കുക. ധാരാളം വെള്ളം കുടിക്കണം. പ്രമേഹം ഇല്ലെന്ന്‌ രക്‌ത പരിശോധന നടത്തി ഉറപ്പുവരുത്തണം.

6. സെക്‌സിനോട്‌ നാണം

എനിക്ക്‌ 32 വയസ്‌. വിവാഹം അടുത്തുവരുന്നു. എന്റെ പ്രശ്‌നം വിചിത്രമെന്ന്‌ തോന്നിയേക്കാം. അതുകൊണ്ട്‌ ആരോടും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. സെക്‌സ് എന്നു കേള്‍ക്കുമ്പോള്‍ എനിക്ക്‌ നാണമാണ്‌. വീട്ടില്‍പോലും സദാസമയവും ഷര്‍ട്ടു ധരിക്കും. പുരുഷനാണെങ്കിലും മുറി അടച്ച്‌ കുറ്റിയിട്ടതിനുശേഷമേ എനിക്ക്‌ വസ്‌ത്രം മാറാനാവുകയുള്ളു. പൊതു മൂത്രപ്പുരയില്‍ മൂത്രമൊഴിക്കാന്‍ എനിക്ക്‌ കഴിയാറില്ല. അടുത്തു നില്‍ക്കുന്നയാള്‍ കാണുമോ എന്ന ആശങ്കയാണ്‌. വിവാഹം ഉറച്ചിരിക്കുന്ന സാഹചര്യത്തില്‍ എന്റെ ഈ സ്വഭാവം ദാമ്പത്യ ജീവിതത്തെയും ബാധിക്കും. ഭാര്യയ്‌ക്ക് മുന്നില്‍ വിവസ്‌ത്രനാകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍പോലുമാവില്ല. സെക്‌സിലേര്‍പ്പെടാന്‍ എനിക്ക്‌ കഴിയില്ല. ഭാര്യയുടെ മുന്നില്‍ നാണിച്ച്‌ മാറിനില്‍ക്കേണ്ട അവസ്‌ഥയാണ്‌ ഇപ്പോഴുള്ളത്‌. വിവാഹത്തിന്‌ ഇനി മൂന്നുമാസം കൂടിയേ ഉള്ളു. ഇതിനുള്ളില്‍ എന്റെ പ്രശ്‌നം മാറ്റിയെടുക്കാനാവുമോ?

സ്വന്തം നഗ്നതയില്‍ ലജ്‌ജ തോന്നുന്നത്‌ സ്വാഭാവികമായ ഒരു പ്രതികരണമാണ്‌. സ്‌ത്രീകളില്‍ ഇത്‌ സ്വതവേ കൂടുതലായിരിക്കും. സ്വന്തം ശരീരഭാഗങ്ങള്‍, പ്രത്യേകിച്ച്‌ ലൈംഗിക ഭാഗങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അനാവൃതമാകുന്നത്‌ വളരെ അപമാനകരമായിട്ടാണ്‌ എല്ലാവര്‍ക്കും അനുഭവപ്പെടുക. ഇതിനൊരു അപവാദം സ്വന്തം ലൈംഗികാവയവങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ മനപ്പൂര്‍വം പ്രദര്‍ശിപ്പിച്ച്‌ അതില്‍ നിന്ന്‌ നിര്‍വൃതി അടയുന്ന എക്‌സിബിഷനിസം എന്ന വൈകൃതമാണ്‌. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രശ്‌നം സ്വാഭാവികമായ ലജ്‌ജയുടെ അധികരിച്ച അവസ്‌ഥയാണ്‌. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ മൂത്രം ഒഴിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ (ഷൈ ബ്ലാഡര്‍) വരെ എത്തി നില്‍ക്കുന്ന ഈ പ്രശ്‌നം വിചിത്രമായി തോന്നാം. പക്ഷേ, ഇത്‌ അത്ര അപൂര്‍വമല്ല എന്നതാണ്‌ വാസ്‌തവം. എന്തിനെ (അകാരണമായി) ഭയപ്പെടുന്നുവോ അതില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുക എന്ന അവസ്‌ഥയിലാണ്‌ താങ്കള്‍. ഇത്തരം അകാരണമായ ഭയവും ഒഴിഞ്ഞുമാറ്റവും മാറ്റിയെടുക്കാന്‍ ബിഹേവിയറല്‍ തെറാപ്പിയും റിലാക്‌സേഷനും കോഗ്നിറ്റീവ്‌ തെറാപ്പിയും പ്രയോജനപ്പെടും.

7. ഉദ്ധാരണം നഷ്‌ടമായി

അവിവാഹിതനാണ്‌. 25 വയസ്‌. ആറുമാസം മുമ്പ്‌ ജോലിസ്‌ഥലത്ത്‌ ടൈറ്റായ ജീന്‍സ്‌ ധരിച്ച്‌ ജോലിചെയ്‌തപ്പോള്‍ ലിംഗത്തില്‍ അസ്വസ്‌ഥതയും തളര്‍ച്ചയും അനുഭവപ്പെട്ടു. രണ്ടു ദിവസമായിട്ടും ഉദ്ധാരണം ലഭിക്കാതെ വന്നപ്പോള്‍ ഡോക്‌ടറെ കാണിച്ചു. ഭയം മൂലമാണ്‌ ഇതു സംഭവിച്ചതെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സാധാരണ നിലയിലാവുകയും ചെയ്‌തു. മൂന്നു മാസങ്ങള്‍ക്കുശേഷം ഒരിക്കല്‍ സ്വയംഭോഗം ചെയ്‌തപ്പോള്‍ വീണ്ടും തളര്‍ച്ചയുണ്ടായി. പിന്നീടുള്ള ദിവസങ്ങളില്‍ എത്ര ശ്രമിച്ചിട്ടും പൂര്‍ണമായ ഉദ്ധാരണം ഉണ്ടായില്ല. ഉദ്ധാരണം ഉണ്ടാകുമോ എന്നറിയാന്‍ ദിവസം രണ്ടുമൂന്നു തവണ സ്വയംഭോഗത്തിനു ശ്രമിച്ചു. ഇപ്പോള്‍ രണ്ടാഴ്‌ചയായി സ്വയംഭോഗം ചെയ്യുമ്പോള്‍ എഴുപത്തഞ്ചു ശതമാനം ഉദ്ധാരണം ഉണ്ടാകുന്നുണ്ട്‌. മൂന്നു നാലു മാസമായുള്ള ടെന്‍ഷനും ദുഃഖവും അനുഭവിക്കുന്നതിനാല്‍ എതിര്‍ലിംഗത്തോടുള്ള താല്‍പര്യം കുറഞ്ഞതുപോലെ തോന്നുന്നു. വിവാഹജീവിതം സാധ്യമല്ലെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നുമുള്ള ഭയത്തിലാണ്‌ ഞാന്‍. ഞാന്‍ എന്തുചെയ്യും. ഇതു രോഗമാണോ? ചികിത്സയുടെ ആവശ്യമുണ്ടോ?

ലിംഗോദ്ധാരണത്തെക്കുറിച്ചുള്ള ആശങ്കകളും പരാജയ ഭീതിയുമാണ്‌ താങ്കളുടെ പ്രധാനപ്രശ്‌നം. ആധി നിറഞ്ഞ മനസുമായി ഉദ്ധാരണത്തിനായി തുടര്‍ച്ചയായി ശ്രമിക്കുന്നു. പരാജയപ്പെടുന്നു. ആധി വീണ്ടും കൂടുന്നു. വീണ്ടും ശ്രമിക്കുന്നു. വീണ്ടും പരാജയപ്പെടുന്നു. ഇതില്‍ നിന്നും രക്ഷനേടാന്‍ താങ്കള്‍ ചെയ്യേണ്ടത്‌ ആവര്‍ത്തിച്ചുള്ള ഈ ശ്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ്‌. പിരിമുറുക്കം കുറയ്‌ക്കാനായി റിലാക്‌സേഷന്‍ ശീലിക്കുക. (ശാരീരിക വ്യായാമം, ശ്വസനവ്യായാമം, യോഗ - മെഡിറ്റേഷന്‍ തുടങ്ങിയവ) 'എന്റെ ലൈംഗിക ശേഷി നഷ്‌ടപ്പെട്ടു പോയോ?' എന്ന ആശങ്കയ്‌ക്കു പകരം 'എന്റെ ലൈംഗികശേഷിക്ക്‌ തകരാറൊന്നും സംഭവിച്ചിട്ടില്ല. തല്‍ക്കാലത്തേക്ക്‌ അല്‌പം ചാര്‍ജ്‌ കുറഞ്ഞുപോയി എന്നേയുള്ളു. റീചാര്‍ജ്‌ ചെയ്‌തു വരാന്‍ അല്‌പം സമയം ഞാന്‍ കൊടുത്തിരിക്കുകയാണ്‌' എന്നിങ്ങനെയുള്ള പോസിറ്റീവായ ചിന്തകള്‍ ബോധപൂര്‍വം മനസില്‍ നിറയ്‌ക്കുക.

വിഷാദത്തിന്റേതായ ചില ലക്ഷണങ്ങളും കത്തില്‍ നിന്ന്‌ മനസിലാകുന്നുണ്ട്‌. വിഷാദാവസ്‌ഥ ലൈംഗിക വികാരത്തിനും, ഉദ്ധാരണത്തിനും തടസമുണ്ടാക്കാം. ആവശ്യമെങ്കില്‍ വിഷാദാവസ്‌ഥയുടെ പരിഹാരത്തിനായി മാനസികാരോഗ്യ വിദഗ്‌ധന്റെ സഹായം തേടുക. വളരെ ഇറുകിയ ജീന്‍സും അടിവസ്‌ത്രങ്ങളും ധരിക്കുന്നത്‌ ലൈംഗിക ശേഷിയെ ബാധിക്കില്ല. എന്നാല്‍ ഇത്‌ പ്രത്യുല്‌പാദന ശേഷിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌. വൃഷണങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ചൂടു മൂലം ശുക്ലത്തിലെ ബീജത്തിന്റെ കൗണ്ട്‌ കുറയാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ വസ്‌ത്രധാരണരീതിയില്‍ ചെറുപ്പക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.

8. അറിയാതെ സ്‌ഖലനം

എനിക്ക്‌ 18 വയസ്‌. സാമാന്യം തടിച്ച ശരീരപ്രകൃതമാണ്‌ എനിക്ക്‌. പതിവായി വ്യായാമം ചെയ്യുന്നുണ്ട്‌്. ബസിലും മറ്റും സ്‌ത്രീകളുടെ ശരീരഭാഗങ്ങള്‍ കാണുമ്പോള്‍ മനസില്‍ ലൈംഗിക ചിന്തകളുണരും. അതോടെ ഉദ്ധാരണം ഉണ്ടാവുകയും അറിയാതെ സ്‌ഖലനം സംഭവിക്കുകയും ചെയ്യുന്നു. കോളജില്‍ പോകുന്ന സമയത്ത്‌ ഇത്‌ വലിയ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുണ്ട്‌. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവുന്നില്ല. ഇതുമൂലം ഞാന്‍ വലിയ മാനസിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു. കൂട്ടുകാര്‍ ഇതിന്റെ പേരില്‍ എന്നെ കളിയാക്കുന്നു. എനിക്ക്‌ എന്തെങ്കിലും ലൈംഗിക തകരാര്‍ ഉണ്ടോ? ഇതെന്റെ ഭാവി ജീവിതത്തെ ബാധിക്കുമോ?

ലൈംഗിക ഉത്തേജനമാണ്‌ പുരുഷ ലൈംഗിക പ്രതികരണത്തിന്റെ ആദ്യഘട്ടം. പുരുഷന്‌ ലൈംഗിക ഉത്തേജനം ലഭിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്‌. ലൈംഗിക ഭാവന, ലൈംഗിക വികാരം ഉണര്‍ത്തുന്ന രംഗങ്ങള്‍, സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍, ലൈംഗികാവയവങ്ങളിലെ സ്‌പര്‍ശം തുടങ്ങിയവ പുരുഷനില്‍ ലൈംഗികത ഉണര്‍ത്തുന്നു. എന്നാല്‍ സ്‌ത്രീകള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്‌തരാണ്‌. റൊമാന്റിക്‌ ആയ കഥകള്‍ വായിക്കുന്നതിലൂടെയും അനുരാഗപൂര്‍ണമായ സംഭാഷണങ്ങളിലൂടെയും പ്രേമപൂര്‍ണമായ സ്‌പര്‍ശനങ്ങളിലൂടെയുമാണ്‌ സ്‌ത്രീകളില്‍ ലൈംഗിക ഉണര്‍വ്‌ ഉണ്ടാകുന്നത്‌. എന്നാല്‍ ഈ വാദം എല്ലാവരും അംഗീകരിക്കണമെന്നില്ല.

മനുഷ്യനിലെ ലൈംഗിക പ്രതികരണത്തിലെ രണ്ടാം ഘട്ടമാണ്‌ ലിംഗോദ്ധാരണം. പുരുഷന്മാരിലെ ലിംഗോദ്ധാരണത്തിന്‌ സമാനമാണ്‌ സ്‌ത്രീകളിലെ യോനിയിലെ നനവ്‌. ഇവ ആദ്യഘട്ടത്തിലെ ഉത്തേജനത്തിന്റെ തുടര്‍ച്ചയാണ്‌. ചുരുക്കം ചില പുരുഷന്മാരില്‍ മൂന്നാമത്തെ ഘട്ടമായ സ്‌ഖലനത്തിലേക്ക്‌ ഉടന്‍ എത്തിച്ചേര്‍ന്നേക്കാം. അതായത്‌ താങ്കളുടെ പ്രശ്‌നം. ഇതൊരു തകരാറായി കാണേണ്ടതില്ല. നിങ്ങളുടെ ഈ പ്രായത്തില്‍ സെക്‌സിനെപ്പറ്റിയുള്ള ചിന്തയോ ഭാവനയോ മനസിലേക്കു കടന്നുവരുന്നതില്‍ അസ്വഭാവികത ഒന്നുമില്ല. എന്നാല്‍ ഇത്തരം ചിന്തകള്‍ ആസ്വാദ്യതയ്‌ക്ക് പകരം അസ്വസ്‌ഥതയാണ്‌ ഉണ്ടാക്കുന്നതെങ്കില്‍, ലൈംഗിക ചിന്തകളുടെ ആവര്‍ത്തനങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ സാധിക്കാത്തവിധം വലയുകയാണെങ്കില്‍ അതിനെ ഒരു മാനസിക പ്രശ്‌നമായി കരുതേണ്ടിവരും. ഇതിനായി ഔഷധചികിത്സയും സൈക്കോ തെറാപ്പിയും റിലാക്‌സേഷന്‍ തെറാപ്പിയും പ്രയോജനം ചെയ്യും.

9. ലിംഗത്തിനു വലിപ്പം കുറവ്‌

എനിക്ക്‌ 22 വയസ്‌. എം.ബി.എ വിദ്യാര്‍ഥിയാണ്‌. എന്റെ ലിംഗത്തിന്‌ വലിപ്പം കുറവാണ്‌. രണ്ടുവര്‍ഷമായി ഞാന്‍ സ്വയംഭോഗം ചെയ്യുന്നു. അപ്പോള്‍ സ്‌ഖലനവും ലൈംഗിക സുഖവും ലഭിക്കുന്നുണ്ട്‌. എങ്കിലും ലിംഗത്തിന്റെ വലിപ്പക്കുറവ്‌ എന്നെ വല്ലാതെ അലട്ടുന്നു. ഉദ്ധരിക്കുന്ന അവസ്‌ഥയില്‍ ചെറുവിരലിന്റെ നീളമാണ്‌ ലിംഗത്തിനുള്ളത്‌. എനിക്ക്‌ ആവശ്യത്തിന്‌ ഉയരവും വണ്ണവുമുണ്ട്‌. കുട്ടിക്കാലം മുതല്‍ ഇറുക്കമുള്ള അടിവസ്‌ത്രമാണ്‌ ഞാന്‍ ധരിച്ചിരുന്നത്‌. ഈ അടുത്തകാലം വരെ ഇതു തുടര്‍ന്നു. ഇറുക്കമുള്ള അടിവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ലിംഗത്തിന്റെ വളര്‍ച്ചയെ തടയുമെന്ന്‌ പറയുന്നത്‌ ശരിയാണോ? ഇനി ലിംഗത്തിന്‌ വലിപ്പം വയ്‌ക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌ ?

താങ്കളുടെ ലൈംഗികതയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. താങ്കള്‍ രണ്ടുവര്‍ഷമായി സ്വയംഭോഗം ചെയ്യുന്നുണ്ടെന്നും അപ്പോള്‍ സ്‌ഖലനവും ലൈംഗിക സുഖവും ലഭിക്കുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിനാല്‍ താങ്കളുടെ ലൈംഗികതയ്‌ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള സംശയമാണ്‌ താങ്കളെ അലട്ടുന്ന വലിയ പ്രശ്‌നം. ലിംഗത്തിന്റെ നീളം പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദ്ധരിക്കുന്ന അവസ്‌ഥയില്‍ ലിംഗത്തിന്‌ രണ്ടര ഇഞ്ച്‌ നീളം മതി. മാത്രമല്ല താങ്കള്‍ക്ക്‌ നല്ല ലൈംഗികതയുമുണ്ടല്ലോ. വളരെ ഇറുക്കമുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ പൊതുവേ നല്ലതല്ല. ഇറുക്കമുള്ള അടിവസ്‌ത്രങ്ങള്‍ ധരിച്ചതുകൊണ്ടു മാത്രം ലിംഗത്തിന്റെ വളര്‍ച്ച കുറയുകയില്ല. ലിംഗത്തിന്‌ വലിപ്പം വയ്‌ക്കാനുള്ള ശസ്‌ത്രക്രിയ ഇന്ന്‌ ലഭ്യമാണ്‌. പക്ഷേ, അതു വേണമോ എന്ന്‌ വിദഗ്‌ധ പരിശോധനകൊണ്ട്‌ മാത്രമേ നിര്‍ണയിക്കാനാവുകയുള്ളു.

10. സ്വയംഭോഗശീലം

ഞാന്‍ 24 വയസുള്ള യുവാവാണ്‌. കൗമാരകാലം മുതല്‍ സ്വയംഭോഗം ചെയ്യുന്നു. മനസില്‍ ലൈംഗിക ചിന്ത ഉടലെടുക്കുന്ന സമയത്തും മാനസിക സമ്മര്‍ദമുള്ള സമയത്തും ഞാന്‍ സ്വയംഭോഗത്തില്‍ ആശ്വാസം കണ്ടെത്തുന്നു. ഇപ്പോള്‍ ആധ്യാത്മിക കാര്യങ്ങളില്‍ താല്‍പര്യം തോന്നിത്തുടങ്ങിയതുകൊണ്ട്‌ സ്വയംഭോഗം നിര്‍ത്തണമെന്ന്‌ ആഗ്രഹിക്കുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനാവുന്നില്ല. ഇതുമൂലം വല്ലാത്ത കുറ്റബോധം എന്നെ വേട്ടയാടുന്നു. എങ്ങനെയാണ്‌ ഈ സ്വഭാവ ദൂഷ്യത്തില്‍ നിന്നും രക്ഷനേടാനാവുക.?

വളരെ സുരക്ഷിതമായ ലൈംഗികതയാണ്‌ സ്വയംഭോഗം. കൗമാരപ്രായം മുതല്‍ സ്‌ത്രീപുരുഷന്മാരില്‍ കാണുന്ന ഒരു രീതിയാണിത്‌. ഇത്‌ വിവാഹത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ കൂടുതലായും വിവാഹശേഷം കുറവായും കാണപ്പെടുന്നു. താങ്കള്‍ കത്തില്‍ സൂചിപ്പിച്ചതുപോലെ ലൈംഗികചിന്തകള്‍ ഉടലെടുക്കുന്ന സമയത്തും മാനസികസമ്മര്‍ദമുള്ള സമയത്തുമാണ്‌ പലരും സ്വയംഭോഗം ചെയ്യാറുള്ളത്‌. അത്‌ തെറ്റല്ല. പലരും ഇന്ന്‌ സ്വയംഭോഗത്തെ ഭയത്തോടും ആശങ്കയോടും കൂടിയാണ്‌ കാണുന്നത്‌.

സ്വയംഭോഗം പാപമാണെന്നും തെറ്റാണെന്നുമുള്ള തോന്നലാണ്‌ ഇവര്‍ക്ക്‌. ഇങ്ങനെ ധാരണയുള്ളവര്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ കുറ്റബോധത്തിനിടയാകും. എന്തോ വലിയ തെറ്റു ചെയ്‌തു എന്ന തോന്നലാണ്‌ അവര്‍ക്ക്‌. ഓരോ പ്രാവശ്യം സ്വയംഭോഗം ചെയ്യുമ്പോഴും അത്‌ അവരെ അലട്ടിക്കൊണ്ടിരിക്കും. അതിനാല്‍ സ്വയംഭോഗത്തെക്കുറിച്ച്‌ ആരോഗ്യപരമായ സമീപനം കൈക്കൊള്ളുകയാണ്‌ വേണ്ടത്‌. എങ്കില്‍ അത്‌ ഒരു പ്രശ്‌നമാവില്ല. എന്നാല്‍ സ്വയംഭോഗത്തിന്‌ അടിമയാകുന്നതും നല്ലതല്ല. അങ്ങനെയായാല്‍ അത്‌ നിര്‍ത്താനും ബുദ്ധിമുട്ടാണ്‌. എങ്കിലും വിദഗ്‌ധ ചികിത്സയിലൂടെ അത്‌ പരിഹരിക്കാന്‍ സാധിക്കും.

 

ഡോ. ജെയിന്‍ ജോസഫ്‌

ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്,
(സെക്‌സ് ആന്‍ഡ്‌ മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്‌റ്റ് )
ഗവ. മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍, തൃശൂര്‍

ഡോ. വര്‍ഗീസ്‌ പുന്നൂസ്‌

സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്‌, ആലപ്പുഴ

അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate