অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ഭക്ഷണരീതികളും

ആരോഗ്യവും ഭക്ഷണരീതികളും

  1. വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം
  2. മഞ്ഞപ്പിത്തം: മുന്‍കരുതലുകള്‍ ഏറെ വേണം
  3. തണുപ്പുകാലത്ത് വ്യായാമം ചെയ്താല്‍ ഗുണങ്ങളേറെയാണ്
  4. വെളിച്ചെണ്ണയുടെ വിസ്മയിപ്പിക്കുന്ന ഗുണങ്ങള്‍
  5. കുഞ്ഞിന്‍റെ ജലദോഷത്തിന് പരിഹാരമായി ചില ഒറ്റമൂലികളിതാ
  6. മറവി രോഗത്തെ അകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം
  7. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല
  8. ബ്രൌണ്‍ റൈസിന്‍റെ ആരോഗ്യഗുണങ്ങള്‍
  9. ചര്‍മാരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
  10. ചിക്കന്‍പോക്സ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  11. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍
  12. ഉള്ളിക്കുണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍!
  13. കൈകള്‍കൊണ്ട് ആഹാരം കഴിക്കൂ ;ഗുണങ്ങള്‍ നിരവധിയാണ്
  14. പപ്പായ കുരുവിന്‍റെ ഔഷധഗുണങ്ങള്‍
  15. പ്രസവശേഷമുള്ള ആഹാരരീതികളില്‍ ഏറെ ശ്രദ്ധവേണം
  16. ഇളനീരിന്‍റെ ആരോഗ്യഗുണങ്ങളറിയൂ....
  17. സ്ഥിരമായി ബിയര്‍ കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  18. അലര്‍ജി രോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  19. ഗ്ളോക്കോമയ്ക്കെതിരെ കരുതല്‍ വേണം
  20. എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
  21. അള്‍സര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ചില നാടന്‍ വഴികളിതാ
  22. എല്ലുകള്‍ക്ക് കരുത്തേകാന്‍ ഏത്തപ്പഴം കഴിക്കാം

വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. പ്രായം കൂടന്തോറും കിഡ്നിയുടെ ആരോഗ്യം നശിച്ച്‌ കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. മുപ്പത് വയസ്സ് കഴിയുമ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. എന്നാല്‍ കിഡ്നിക്ക് സമ്മര്‍ദ്ദം കൂടുതല്‍ നല്‍കിയാല്‍ അത് 30 വയസ്സിനു മുന്‍പ് തന്നെ രോഗാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ നീക്കി അതിനെ ശുദ്ധീകരിക്കാനാണ് വൃക്ക ഉപയോഗിക്കുന്നത്. വൃക്കരോഗങ്ങളെ തുടക്കത്തില്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ചില ലക്ഷണങ്ങളിലൂടെയാണ് നിങ്ങള്‍ക്ക് ആദ്യം മനസ്സിലാക്കാന്‍ കഴിയുക.  ശരീരത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ നോക്കി വൃക്കരോഗം മനസ്സിലാക്കാം. ഭാവിയില്‍ നിങ്ങള്‍ക്ക് വൃക്ക രോഗം വരാന്‍ സാധ്യതയുണ്ടെന്ന് പല ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. പലപ്പോഴും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പോലും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് വരില്ല. ചിലര്‍ക്ക് പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ വൃക്കകള്‍ക്ക് പ്രശ്നം ഉണ്ടെങ്കില്‍ അത് കുട്ടികള്‍ക്ക് ഉണ്ടാവാനുള്ള സാധ്യത 25 ശതമാനമാണ്.

നിങ്ങളുടെ കിഡ്നി അപകടത്തിലാണോ എന്ന് മനസ്സിലാക്കാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ നോക്കി ആരോഗ്യമുള്ള വൃക്കയാണോ അല്ലയോ എന്ന് മനസ്സിലാക്കാം. മാത്രമല്ല വൃക്കരോഗങ്ങള്‍ നിങ്ങളില്‍ പിടിമുറുക്കിയോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിലെ വീക്കം :  ശരീരത്തില്‍ നീര്‍വീക്കം ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാലിലും ഞെരിയാണിയിലും വീങ്ങിയ അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ക്ഷീണം: ക്ഷീണം സാധാരണ അവസ്ഥയില്‍ എല്ലാവരിലും ഉണ്ടാവും. എന്നാല്‍ അമിതക്ഷീണം നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള പ്രശ്നങ്ങളുടേയും തുടക്കമാണ്. കിഡ്നി പ്രശ്നത്തില്‍ ആണെങ്കില്‍ ഇത് ചുവന്ന രക്ത കോശങ്ങളുടെ ഉത്പാദനത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ഇവക്ക് കൂടുതല്‍ ഓക്സിജന്‍ അത്യാവശ്യമാണ്. എന്നാല്‍ കിഡ്നി പ്രശ്നത്തില്‍ ആണെങ്കില്‍ ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍ : ചര്‍മ്മത്തിലെ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ സ്ഥിരമായി നില്‍ക്കുന്ന ചൊറിച്ചില്‍ ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടാവാം. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്ന അവസ്ഥയില്‍ പ്രശ്നമുണ്ടായാല്‍ അത് ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

മൂത്രത്തിലെ മാറ്റങ്ങള്‍ : മൂത്രത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ അത് കിഡ്നി ആരോഗ്യകരമാണോ എന്ന് മനസ്സിലാക്കാം. മൂത്രം വളരെ കുറവാണെങ്കില്‍ അതിനെയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മൂത്രത്തിന്‍റെ നിറം : മൂത്രത്തിന്‍റെ നിറം മാറ്റവും ശ്രദ്ധിക്കാം. മൂത്രത്തില്‍ ചുവന്ന നിറവും വിളര്‍ച്ച ബാധിച്ച പോലുള്ള മൂത്രവും ആണെങ്കില്‍ അത് ശ്രദ്ധിക്കാം. ഇതിനര്‍ത്ഥവും നിങ്ങളുടെ കിഡ്നി പ്രവര്‍ത്തന ക്ഷമമല്ല എന്ന് തന്നെയാണ്.

മൂത്രത്തില്‍ പത : മൂത്രത്തില്‍ പത കാണപ്പെടുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. സാധാരണ അവസ്ഥയില്‍ മൂത്രത്തില്‍ പത കാണപ്പെടുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക.

രോഗങ്ങള്‍ വരാതിരിക്കാന്‍

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ അതിനെ തടയാനും വരാതിരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗങ്ങളുടെ ഫലം

പലപ്പോഴും കിഡ്നി സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ പിടികൂടുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുടെ ഫലമായാണ്. മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് പുറകേയായിരിക്കും ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ അല്‍പം ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക

വെള്ളത്തിന്‍റെ അളവ് ഒരു കാരണവശാലും ഭക്ഷണത്തില്‍ കുറക്കരുത്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങലെ പുറന്തള്ളാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

മൂത്രം പിടിച്ച്‌ വെക്കരുത്

മൂത്രശങ്ക തോന്നിയാല്‍ ഉടനേ തന്നെ മൂത്രമൊഴിക്കാന്‍ ശ്രമിക്കുക. ഒരിക്കലും മൂത്രം തടഞ്ഞ് വെക്കാതിരിക്കാന്‍ നോക്കണം. കിഡ്നി രക്തത്തിനെ അരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറത്ത് പോവേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മൂത്രം തടഞ്ഞ് വെക്കരുത്

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.  കഴിക്കേണ്ടതും കഴിക്കേണ്ടാത്തതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കുക. കിഡ്നിയുടെ ആരോഗ്യത്തിന് മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം കിഡ്നിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

മഞ്ഞപ്പിത്തം: മുന്‍കരുതലുകള്‍ ഏറെ വേണം

മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ല്‍ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ള്‍, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത​ക​രാറിന്‍റെ ല​ക്ഷ​ണ​മാ​ണു മ​ഞ്ഞ​പ്പി​ത്തം. ക​ര​ളിന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​കു​ന്ന​തി​നു കാ​ര​ണം പ​ല​താ​ണ്. അ​മി​ത മ​ദ്യ​പാ​നം മൂ​ലം ക​ര​ള്‍​നാ​ശം സം​ഭ​വി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സ് മൂ​ലം ക​ര​ളി​നു​ണ്ടാ​കു​ന്ന നീ​രും വീ​ക്ക​വു​മാ​ണു ഹെ​പ്പ​റ്റൈ​റ്റി​സ്. ഇ​തു മ​ഞ്ഞ​പ്പി​ത്ത​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ള്‍ വെ​ള​ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ പ​ക​രു​ന്നു. അ​തി​നാ​ലാ​ണ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് ആരോഗ്യവിദഗ്ധര്‍ പ​റ​യു​ന്ന​ത്. 

ഭ​ക്ഷ​ണം ന​ന്നാ​യി വേ​വി​ച്ചു​ക​ഴി​ക്കു​ക. ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണം പാ​ടി​ല്ല. ചൂ​ടാ​ക്കി ക​ഴി​ക്കു​ക. റോ​ഡ​രു​കി​ലും മറ്റും രോ​ഗാ​ണു​ക്ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. പ​ച്ച​ക്ക​റി​ക​ള്‍ ഉ​പ്പു​വെ​ള്ള​ത്തില്‍ മുങ്ങി വ​യ്ക്കു​ക. പി​ന്നീ​ടു ന​ന്നാ​യി ക​ഴു​കി​യെ​ടു​ത്തു പാ​കം ചെ​യ്യു​ക. 

കി​ണ​റു​ക​ളും മ​റ്റു കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റോ പൊട്ടാസ്യം പെ​ര്‍​മാം​ഗ​നേ​റ്റാ ക​ല​ര്‍​ത്തി ശു​ദ്ധീ​ക​രി​ക്കാം. വാ​ട്ടര്‍ ടാ​ങ്കു​ക​ള്‍ ഇ​ട​യ്ക്കി​ടെ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളി​ല്‍ വ​ലി​ച്ചെ​റി​യ​രു​ത്. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ല്‍ ക​ല​രാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ക​ക്കൂ​സ് കു​ഴി​യും കി​ണ​റും നി​ര്‍​മി​ക്കു​മ്പോള്‍ തമ്മി​ല്‍ ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. ക​ക്കൂ​സും കു​ളി​മു​റി​യും ഇ​ട​യ്ക്കി​ടെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ വി​ത​റി ശു​ചി​യാ​ക്കു​ക.

മ​ഞ്ഞ​പ്പി​ത്തം ത​ട​യു​ന്ന​തി​ല്‍ വ്യ​ക്തി​ശു​ചി​ത്വ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.  മ​ല​മൂ​ത്ര​വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം കൈ​ക​ള്‍ സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ തേ​ച്ചു ക​ഴു​ക​ണം. ആ​ഹാ​രം ത​യാ​റാ​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​ന്‍പും കൈ ​സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ പു​രട്ടി ന​ന്നാ​യി ക​ഴു​ക​ണം. ഹാ​ന്‍​ഡ് വാ​ഷ് പൂ​ര്‍​ണ​മാ​യും നീ​ങ്ങും​ വി​ധം ക​ഴു​കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. തുമ്മുക​യും ചു​മ​യ്ക്കു​ക​യും ചെ​യ്യു​മ്പോള്‍ തൂ​വാ​ല​യോ ടി​ഷ്യൂ​പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു മ​റ​ച്ചു പി​ടി​ക്ക​ണം . 

വൈ​റ​സ് രോ​ഗ​ങ്ങ​ള്‍​ക്കു ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ള്‍ നി​ല​വി​ലി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. നി​ല​വി​ല്‍ ല​ഭ്യ​മാ​യ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യം തേ​ട​ണം. ജീ​വി​ത​ത്തി​ല്‍ ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ലൂ​ടെ, മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യാ​ണ് ഉ​ചി​തം. വ്യ​ക്തി​ശു​ചി​ത്വ​വും സാ​മൂ​ഹി​ക​ശു​ചി​ത്വ​വും പ്ര​ധാ​നം.

തണുപ്പുകാലത്ത് വ്യായാമം ചെയ്താല്‍ ഗുണങ്ങളേറെയാണ്

ശൈത്യകാലത്തെ കാലാവസ്ഥയില്‍ എവിടെയെങ്കിലും അലസമായി ചടഞ്ഞുകൂടാന്‍ താല്പര്യപ്പെടുന്നവരായിരിക്കും നമ്മില്‍ കൂടുതല്‍പേരും. എന്നാല്‍, ശൈത്യകാലത്ത് വ്യായാമംചെയ്യുന്നത് വര്‍ഷത്തില്‍ മറ്റേതു സമയത്തെക്കാളും ഗുണകരമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? തണുപ്പുകാലാവസ്ഥയില്‍, ശരീരത്തിന്റെ ആവശ്യങ്ങളെ ശരിയായ രീതിയില്‍ നിറവേറ്റാന്‍ ഇത് വളരെയധികം സഹായിക്കും.

സൂര്യപ്രകാശം ആസ്വദിക്കാം വൈറ്റമിന്‍ ഡി നേടാം

വൈറ്റമിന്‍ ഡി യെ സണ്‍ഷൈന്‍ വൈറ്റമിനെന്നാണ് അറിയപ്പെടുന്നത്. ചുരുക്കം ചില ആഹാരങ്ങളില്‍ നിന്നുമാത്രമേ വൈറ്റമിന്‍ ഡി ലഭിക്കുകയുള്ളൂ. സൂര്യപ്രകാശമേല്‍ക്കുകയാണ് ഇത് ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി.  വേനല്‍ക്കാലത്ത് 10-15 മിനിറ്റുനേരം വെയില്‍കൊണ്ടാല്‍ മതിയാവും. എന്നാല്‍, തണുപ്പുകാലത്ത് സൂര്യപ്രകാശമേല്‍ക്കുക ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച്‌ നിങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണെങ്കില്‍. അതിനാല്‍, വീടിനു പുറത്തിറങ്ങി നടക്കുക, സൂര്യപ്രകാശത്തിന്റെ സൗമ്യത ആസ്വദിക്കുക. ഇതിലൂടെ എല്ലുകള്‍ക്ക് ശക്തിപകരുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കുന്നതിനും സാധ്യമാവും.

ശരീരം ചൂടാക്കാം

വ്യായാമത്തിലൂടെ സ്വാഭാവികമായി ശരീരം ചൂടുപിടിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പടിയുന്നത് പ്രതിരോധിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനെക്കാളും അല്ലെങ്കില്‍ ഹീറ്ററിന്‍റെ  ചൂട് തേടുന്നതിനെക്കാളും ശരീരത്തിനു സുഖവും സ്വാസ്ഥ്യവും നല്‍കുന്നത് വ്യായാമത്തിലൂടെ ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുന്നതാണ്.  പുറത്തേക്കിറങ്ങുമ്പോള്‍ തണുപ്പ് തോന്നിയേക്കാമെങ്കിലും വ്യായാമം ആരംഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ സ്വയം ചൂടായിക്കൊള്ളും.

ആരോഗ്യത്തോടെയിരിക്കാം

സ്ഥിരമായി വ്യായാമംചെയ്യുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നും അതുവഴി അണുബാധകളെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നും നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ജലദോഷവും പനിയും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യായാമത്തിന്‍റെ  പ്രാധാന്യം വര്‍ധിക്കുന്നു.  വ്യായാമം ചെയ്യുമ്പോള്‍ പ്രതിരോധശേഷി മെച്ചപ്പെടുകയും അണുബാധകളെ പ്രതിരോധിക്കാന്‍ കഴിയുകയും ചെയ്യും.

തണുപ്പുകാലത്തെ വിഷാദം അകറ്റാം

ശൈത്യകാലത്ത് സാധാരണ അനുഭവപ്പെടുന്ന വിഷാദമോ അല്ലെങ്കില്‍ ശൈത്യകാല വിഷാദരോഗമോ (SAD) ആകട്ടെ, വ്യായാമം നിങ്ങളെ തുണയ്ക്കും. ദിവസേന വ്യായാമത്തിലേര്‍പ്പെടുന്നതു മൂലം നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടാന്‍ സഹായിക്കുന്ന രാസമാറ്റങ്ങള്‍ തലച്ചോറിലുണ്ടാവുന്നു. ഉത്കണ്ഠയെയും വിഷാദരോഗത്തെയും വരുതിയിലാക്കുന്നതിനും ഇത് സഹായകമാവും. വ്യായാമം ചെയ്യുന്നത് വീടിനു പുറത്ത് സന്തോഷകരമായ ചുറ്റുപാടുകളിലാണെങ്കില്‍ അതിന്റെ സ്വാധീനം വളരെക്കൂടുതലായിരിക്കും. അതിനാല്‍, പകല്‍ 45 മിനിറ്റു നേരം വ്യായാമംചെയ്യുന്നത് നിങ്ങള്‍ക്ക് ശൈത്യകാലത്തോടുള്ള വീക്ഷണം തന്നെ മാറ്റും.

ശുദ്ധവായു ശ്വസിക്കാം

ശൈത്യകാലത്ത് ഹീറ്ററിന്‍റെ സ്വാന്തനത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായ ശുദ്ധവായു ലഭിക്കണമെന്നില്ല. വീടിനകത്തെക്കാള്‍ കൂടുതല്‍ ശുദ്ധവായു ലഭിക്കുന്നത് പുറത്തായിരിക്കും. അതിനാല്‍, നടക്കുന്നതിനോ ജോഗിംഗിനോ പോകുന്നത് ശുദ്ധവായു ശ്വസിക്കുന്നതിനും സഹായകമാവും.

വെളിച്ചെണ്ണയുടെ വിസ്മയിപ്പിക്കുന്ന ഗുണങ്ങള്‍

തേങ്ങയും അതില്‍ നിന്ന്​ ലഭിക്കുന്ന വെളിച്ചെണ്ണയും ഒരേസമയം നമ്മുടെ ശരീരത്തിനകത്തും പുറത്തും സ്വാധീനം ചെലു​ത്തുന്ന ഭക്ഷ്യവസ്​തുക്കളാണ്​..  . വെളിച്ചണ്ണ ഭക്ഷണത്തി​ന്‍റെ രുചി വര്‍ധിപ്പിക്കു​മ്പോള്‍ തന്നെ ഇവ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള വസ്​തുവായും മുഖത്തെ ചമയങ്ങള്‍ നീക്കാനും ഉപ​യോഗിക്കുന്നു. രണ്ട്​ തലത്തില്‍ വെളിച്ചെണ്ണയുടെ ഉപയോഗം നോക്കാം.

ഭക്ഷ്യവസ്​തുവെന്ന നിലയില്‍:

  • ഭക്ഷണത്തി​ന്‍റെ രുചി വര്‍ധിപ്പിക്കുന്നതില്‍ വെളിച്ചെണ്ണക്ക്​ പ്രധാന പങ്കുണ്ട്​. ചിരവിയ തേങ്ങയും അവയില്‍ നിന്ന്​ പിഴിഞ്ഞെടുക്കുന്ന പാലും നിങ്ങളുടെ ഇഷ്​ട ഭക്ഷണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്​. കേക്ക്​ നിര്‍മാണത്തിലും പല ചേരുവകള്‍ക്ക്​ പകരമായും തേങ്ങയുടെ വൈവിധ്യങ്ങള്‍ ഉപയോഗിക്കുന്നു. ചോ​ക്ലേറ്റ്​ നിര്‍മാണത്തിലും തേങ്ങയുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്​.
  • തണ്ണിമത്തന്‍, ഓറഞ്ച്​, ലൈം എന്നീ ജ്യൂസുകള്‍ക്കൊപ്പം തേങ്ങയുടെ വെള്ളം ചേര്‍ക്കാം. ഭക്ഷണത്തിന്​ ശേഷം തേങ്ങാപാല്‍ കഴിക്കുന്നത്​ ദഹനത്തെ സഹായിക്കും.
  • നിങ്ങള്‍ ദിവസവും കഴിക്കുന്ന പഴങ്ങള്‍ അടങ്ങിയ കുഴമ്പു രൂപത്തിലുള്ള ഭക്ഷണങ്ങളിലും കുറഞ്ഞ കൊഴുപ്പുള്ള തേങ്ങാപ്പാലും തേങ്ങാവെള്ളവും ചേര്‍ക്കാം. ഇളനീരി​ന്‍റെ അകക്കാമ്പ്നിങ്ങളുടെ പ്രതിദിന പഴവര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്​ ആരോഗ്യദായകമാണ്​.
  • തേങ്ങാപ്പാലോ ചിരവിയ തേങ്ങയോ നിങ്ങളുടെ കറികളെ സ്വാദിഷ്​ടമാക്കും. സലാഡുകളിലും ഒലിവ്​ ഓയിലിന്​ പകരമായി വെളിച്ചെണ്ണ ഉപയോഗിക്കാം. ചട്​ണി, തോരന്‍, തൈര്​ ഉപയോഗിച്ചുണ്ടാക്കുന്ന കറി, ദാല്‍ എന്നിവയില്‍ എല്ലാം വെളിച്ചെണ്ണയുടെ സാന്നിധ്യം അവയുടെ രുചി വര്‍ധിപ്പിക്കും.

ചര്‍മ സംരക്ഷണത്തിന്​:

  • തേങ്ങ സ്വഭാവികമായി ശരീരത്തില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്​. ദിവസം മുഴുവന്‍ ത്വക്കില്‍ ജലാംശം നിലനിര്‍ത്താനും പോഷണം നല്‍കാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചര്‍മത്തില്‍ പുരട്ടുന്നത്​ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
  • വെളിച്ചെണ്ണ ചര്‍മത്തെ മൃദുവാക്കുക മാത്രമല, സ്വാഭാവികത നിലനിര്‍ത്താന്‍ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങള്‍ അടയ്​ക്കാന്‍ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. ചര്‍മ ശോഷണത്തെ തടയുകയും ചെയ്യും.
  • സുഷിരങ്ങള്‍ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
  • വെളിച്ചെണ്ണ കൈയില്‍ പുരട്ടി മുഖത്ത്​ നന്നായി തടവിയാല്‍ മുഖത്തുള്ള ചമയങ്ങള്‍ എല്ലാം നീക്കി വൃത്തിയാക്കാന്‍ സാധിക്കും.

കുഞ്ഞിന്‍റെ ജലദോഷത്തിന് പരിഹാരമായി ചില ഒറ്റമൂലികളിതാ

കുഞ്ഞുങ്ങള്‍ക്ക് ജലദോഷം പോലുള്ള രോഗങ്ങള്‍ പെട്ടെന്നാണ് പിടികൂടുന്നത്. ജലദോഷം, പനി, ചുമ എന്നീ രോഗങ്ങള്‍ കുട്ടികളെ പല തരത്തിലും ബാധിക്കാം. ചിലരില്‍ ഇത് ഗുരുതരാവസ്ഥ വരെ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് കുട്ടികളില്‍ പോലും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുട്ടികളുടെ ജലദോഷത്തിന് പരിഹാരം കാണുന്നതിനും കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചില ഒറ്റമൂലികള്‍ ഉണ്ട്.

അമ്മമാര്‍ക്ക് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് എന്തായാലും കുഞ്ഞിനേയും ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ അമ്മമാരും  അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്‍റെ ജലദോഷത്തിന് പരിഹാരം നല്‍കും ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

തണുത്ത വെള്ളത്തില്‍ കുളിപ്പിക്കാം

പനിയാണെങ്കില്‍ സാധാരണ കുട്ടികളെ തണുത്ത വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ കുട്ടികളിലെ പനിയും ലേദോഷവും കുറക്കാന്‍ അവരെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയോ അല്ലെങ്കില്‍ സ്പോഞ്ച് ബാത്ത് നല്കുകയോ ചെയ്യുക. ചെറിയ കുട്ടികള്‍ക്ക് ദിവസം രണ്ടോ മൂന്നോ സ്പോഞ്ച് ബാത്ത് നല്കാം.

നനഞ്ഞ തുണി കൊണ്ട് തുടക്കാം

അല്ലെങ്കില്‍ ഒരു തുണി അന്തരീക്ഷ താപനിലയിലുള്ള വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ ശേഷം കക്ഷം, പാദം, കൈകള്‍, അടിവയര്‍ എന്നിവിടങ്ങളില്‍ തുടയ്ക്കുക. മറ്റൊരു മാര്‍ഗ്ഗം ഒരു തുണി തണുത്ത വെള്ളത്തില്‍ നനച്ച്‌ കുട്ടിയുടെ നെറ്റിത്തടത്തിലിടുകയും ഇടക്കിടെ മാറ്റുകയുമാണ്.

തേന്‍

സാധാരണ ജലദോഷവും ചുമയും അനുഭവപ്പെടുന്ന, ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് തേന്‍ സുരക്ഷിതമായ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഏതാനും മണിക്കൂര്‍ ഇടവിട്ട് ഇത് കുട്ടിക്ക് നല്‍കുക.

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ടും ചെറിയ കുട്ടികളിലെ പനിയെ നമുക്ക് ഇല്ലാതാക്കാം. നാല് നാരങ്ങയുടെ നീരും തോലും ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഒരു പാത്രത്തില്‍ എടുക്കുക. ഇത് മൂടുന്ന വിധത്തില്‍ വെള്ളം ഒഴിച്ച്‌ പത്ത് മിനുട്ട് അടച്ച്‌ വെച്ച്‌ ചൂടാക്കുക. തുടര്‍ന്ന് ഇതിന്‍റെ വെള്ളം ഊറ്റിയെടുത്ത് തുല്യ അളവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. രൂചി കിട്ടാനായി ഇതില്‍ അല്പം തേന്‍ ചേര്‍ക്കുക. ദിവസം പല തവണ ഇത് കുട്ടിക്ക് കുടിക്കാന്‍ നല്കുക. ഒരു വയസ്സില്‍ കുറവുള്ള കുട്ടികള്‍ക്ക് തേനിന് പകരം പഞ്ചസാര ചേര്‍ക്കുക. ഇതാണ് ചെറിയ കുട്ടികള്‍ക്ക് ഉത്തമം.

ചൂടുള്ള പാലും തേനും

ഒരു ഗ്ലാസ് ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും നെഞ്ച് വേദനയ്ക്കും ആശ്വാസം നല്‍കുന്നു.എന്നാല്‍ ഇവിടേയും ശ്രദ്ധിക്കേണ്ടത് ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത് എന്നതാണ്. കാരണം തേനിലുള്ള ബാക്ടീരിയ കുഞ്ഞിന് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

ചിക്കന്‍ സൂപ്പ്

പനിയും ജലദോഷവും മാറ്റാന്‍ ചിക്കന്‍ സൂപ്പ് ഉത്തമമായ ഒന്നാണ്. ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചൂടുള്ള ചിക്കന്‍ സൂപ്പ് നല്‍കാം. ഇത് കടുപ്പം കുറഞ്ഞതും പോഷകപ്രദവും മൂക്കടപ്പിന് ആശ്വാസം നല്‍കുന്നതുമാണ്. ഇതിലെ ആന്‍റി ഓക്സിഡന്റുകള്‍ പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അശ്വാസം നല്‍കുന്നു.

ഓറഞ്ച്

ഓറഞ്ചിലെ വിറ്റാമിന്‍ സി വെള്ള രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തിന് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കുകയും ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

നല്‍കേണ്ട വിധം

രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് പനി വന്നാല്‍ ദിവസവും 4 ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് എങ്കിലും നല്‍കാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് ഓറഞ്ച് ജ്യൂസില്‍ തുല്യ അളവില്‍ ചൂട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ ഇടക്കിടെ നല്‍കുക. ഓറഞ്ച് ജ്യൂസ് അല്ലാതെയും നേരിട്ടും മുതിര്‍ന്ന കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

ഇഞ്ചി വെള്ളം

ആറ് കപ്പ് വെള്ളം, കനം കുറച്ച്‌ അരിഞ്ഞ ഇഞ്ചി, രണ്ട് കറുവപ്പട്ട എന്നിവ ഒരു പാത്രത്തില്‍ എടുത്ത് ചൂടാക്കുക. പിന്നീട് ഇതിലെ വെള്ളം മാത്രം എടുത്ത് പഞ്ചസാര ചേര്‍ത്ത് കുട്ടികള്‍ക്ക് പല തവണയായി കുടിക്കാന്‍ കൊടുക്കാവുന്നതാണ്. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ നല്‍കണം.

മറവി രോഗത്തെ അകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം

നമ്മുടെ ശരീരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഭക്ഷണത്തിന് നിര്‍ബന്ധമായും ചേരുവകളിലൊന്നുമാണ് ബീറ്റ്റൂട്ട്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയഡിന്‍, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമാണ് ഈ പച്ചക്കറി. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്സ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മറവിരോഗം ഇല്ലാതാക്കുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്ബോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്‍റി ഓക്സിഡന്‍റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു.  മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു - പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 
അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റ്റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

കൊളസ്ട്രാള്‍ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബീറ്റ്റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകളെല്ലാം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും കായികതാരങ്ങള്‍ക്കും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലെ രക്തചംക്രമണം കൂട്ടുമെന്നുള്ളത് കായികക്ഷമത വര്‍ധിപ്പിക്കുന്നു. കൂടാതെ നിറം വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല

പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു :ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.

അസ്ഥികള്‍ക്ക് ബലം നല്‍കുന്നു : ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ' യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു : ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.

തലച്ചോറിന്‍റെ വികസനം : ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്‍റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല.

ആരോഗ്യകരമായ മുടിയ്ക്ക് : സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിവളരുന്നതിനും കടല സഹായിക്കുന്നു.

ബ്രൌണ്‍ റൈസിന്‍റെ ആരോഗ്യഗുണങ്ങള്‍

ഭക്ഷണം കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമുക്കുണ്ട്. നമ്മള്‍ മലയാളികളുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചോറ് കഴിക്കുക എന്നത്. ചോറ് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വിശപ്പ് പൂര്‍ണമായും പോവണമെങ്കില്‍ ചോറ് കഴിക്കണം എന്ന് പറയുന്നവരാണ് മലയാളികള്‍. . അത്രയേറെ ജീവിതത്തിന്‍റെ ഭാഗമാണ് ചോറ്. അതുകൊണ്ട് തന്നെ ചോറ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ശക്തി മറ്റൊരു ഭക്ഷണത്തിനും ലഭിക്കുകയില്ല എന്നതാണ് സത്യം.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. ബ്രൗണ്‍റൈസ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. ഭക്ഷണശേഷമുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്നങ്ങളെ വരെ ഇല്ലാതാക്കുന്നതിന് ബ്രൗണ്‍ റൈസ് സഹായിക്കുന്നു. അരി ഏതായാലും നമ്മള്‍ കഴിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൃത്യമായ രീതി അവലംബിക്കാത്തതാണ് പല വിധത്തില്‍ നിങ്ങളെ  പ്രതിസന്ധിയില്‍ ആക്കുന്നത്. ആരോഗ്യത്തെ അനാരോഗ്യമാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ബ്രൗണ്‍റൈസ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ബ്രൗണ്‍റൈസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

  • ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു : ശാരീരികോര്‍ജ്ജവും കായികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് ബ്രൗണ്‍ റൈസ് സഹായിക്കുന്നു. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്.
  • ഇതില്‍ ആവശ്യത്തിന് മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ അടിഞ്ഞുകൂടി തടി വയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.
  • രാത്രി ബ്രൗണ്‍ റൈസ് കുതിര്‍ത്തുവച്ച്‌ രാവിലെ എടുക്കുകയാണെങ്കില്‍ നല്ല മയമുള്ളതായി കിട്ടും. ഇത് ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.
  • ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കുന്ന ചോറും വിഭവങ്ങളും കുറച്ച്‌ കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറയും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഊര്‍ജ്ജവും നല്‍കും.
  • ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇത് മെറ്റബോളിസം വേഗത്തിലാക്കുന്നു.
  • സെലനിയം എന്ന മിനറല്‍സ് ശരീരത്തിന് ആവശ്യമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സെലനിയം ബ്രൗണ്‍ റൈസില്‍ ആവശ്യത്തിനുണ്ട്.
  • ബ്രൗണ്‍ റൈസ് കഴിക്കുന്നതുവഴി ബ്ലഡ് ഷുഗര്‍ അളവും നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഇത് ഇന്‍സുലിന്‍റെ അളവ് നിയന്ത്രിക്കുന്നു.
  • പാകം ചെയ്യുമ്ബോള്‍
  • കുതിര്‍ത്തു വച്ച ബ്രൗണ്‍ റൈസിലുള്ള വെള്ളം നന്നായി കളഞ്ഞ് വേണം പാകം ചെയ്യാന്‍. അല്ലെങ്കില്‍ ഇതിലെ ഉമി നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
  • ബ്രൗണ്‍ റൈസ്, ആപ്പിള്‍, തക്കാളി, സെലറി എന്നിവ ഉപയോഗിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ പാകം ചെയ്തെടുക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വിഭവം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചര്‍മാരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

ചര്‍മസംരക്ഷണത്തിന് ധാരാളം വെള്ളം കുടിക്കുന്നതും, പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ് ജലാംശം കുറയുന്നത് മൂലം ചര്‍മം, ചുണ്ടുകള്‍ എന്നിവ വരണ്ടുണങ്ങുന്നതിന് കാരണമാകും. രാവിലത്തെ ചായ, കാപ്പിയ്ക്കുപകരം നെല്ലിക്കജ്യൂസ് ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്, ഗ്രീന്‍ ടീ, ചെറുചൂടുവെള്ളം എന്നിവകുടിക്കാം. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തും. ഒപ്പം ശരീരകാന്തിയും ഉന്മേഷവും വര്‍ധിപ്പിക്കും.

പഞ്ചസാരയുടെയും കാര്‍ബോ ഹൈഡ്രേറ്റുകളുടേയും അംശം കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കാം. മുഖക്കുരു, സ്കിന്‍ റാഷസ് എന്നിവ വരാതിരിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ഇവ സഹായിക്കും. മഞ്ഞ, ഓറഞ്ച്, പച്ച നിറങ്ങളിലുളള പഴം പച്ചക്കറികളില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ ചുളിവുകളകറ്റാന്‍ ഒമേഗ ത്രീ അടങ്ങിയ ചാള, കോര, ചൂര തുടങ്ങിയ മത്സ്യങ്ങളും ബദാം, വോള്‍നട്ട് എന്നിവയും കഴിക്കാം.

അസിഡിറ്റി ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ്, മാമ്പഴം പോലുള്ളവ ഒഴിവാക്കാം. വൈറ്റമില്‍ സി അടങ്ങിയ ഓറഞ്ച്, പേരയ്ക്ക, സ്ട്രോബറി എന്നിവയും നല്ലതാണ്. ഇത് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കും. കണ്ണുകള്‍ക്ക് തിളക്കം കൂട്ടുകയും ചെയ്യും. നാരുകളടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. സാലഡുകളില്‍ മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം.ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ചിക്കന്‍, മീന്‍, പാല്‍, മുട്ട, സോയ ബീന്‍സ്, നട്ട്സ്, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. ഇലക്കറികള്‍, കാരറ്റ്, മത്തന്‍, പപ്പായ എന്നിവ ബീറ്റാ കരോട്ടിന്‍റെ ഉറവിടമാണ്. ആരോഗ്യമുള്ള മുടിക്ക് ഇവ നല്ലതാണ്. അയണ്‍ അടങ്ങിയ ഈന്തപ്പഴം, തണ്ണിമത്തന്‍, ഡ്രൈഫ്രൂട്ട്സ്, സോയാബീന്‍, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിക്കാനും അനീമിയ ഒഴിവാക്കാനും ഇവ നല്ലതാണ്. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട്, ശര്‍ക്കര എന്നിവയും ഗുണം ചെയ്യും.

അമിതവണ്ണമുണ്ടെങ്കില്‍ ജങ്ക് ഫുഡും ഡ്രിങ്ക്സും ഒഴിവാക്കി വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കാം. ഡോക്ടറോട് ചോദിക്കാതെ വൈറ്റമിന്‍ ഗുളികകള്‍ അയണ്‍ ടാബ്ലെറ്റുകള്‍ എന്നിവ കഴിക്കരുത്. സ്റ്റിറോയ്ഡുകളുടെ ഉപയോഗവും ഒഴിവാക്കാം. ഡയറ്റിങ് ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ മാത്രം ചെയ്യുക.

ചിക്കന്‍പോക്സ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ന്‍​പോ​ക്സ്. പ​നി​യും കു​മി​ള​ക​ളു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഒ​പ്പം ത​ല​വേ​ദ​ന, പു​റം​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. ഡി​എ​ന്‍​എ വൈ​റ​സ് ആ​യ വേ​രി​സെ​ല്ല സോ​സ്റ്റ​ര്‍  ആ​ണ് രോ​ഗ​കാ​രി. നി​ശ്വാ​സ​വാ​യു, സ്പ​ര്‍​ശ​നം, തു​മ്മല്‍, ചു​മ എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ രോ​ഗം പ​ക​രാം. സ​ത്യ​ത്തി​ല്‍ കു​മി​ള​ക​ള്‍ വ​രു​ന്ന​തി​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​ന്‍പു മു​ത​ല്‍ രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​കു​മി​ള​ക​ള്‍ ഉ​ണ​ങ്ങു​ന്ന​തു​വ​രെ രോ​ഗം പ​ക​രാം.

രോ​ഗാ​ണു ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​മാ​വു​ക. അ​പ്പോ​ഴേ​ക്കും ആ​ദ്യ​ത്തെ​യാ​ളു​ടെ രോ​ഗം മാ​റി കു​ളി​ക്കാ​ന്‍ തു​ട​ങ്ങി​യിട്ടുണ്ടാ​വും. അ​തി​നാ​ല്‍ ചി​ക്ക​ന്‍​പോ​ക്സ് മാ​റി രോ​ഗി കു​ളി​ക്കു​മ്പോഴാ​ണ് രോ​ഗം പ​ക​രു​ക എ​ന്നൊ​രു ധാ​ര​ണ കേ​ര​ളീ​യ​രി​ല്‍ വേ​രോ​ടി​യിട്ടുണ്ട്.

രോ​ഗാ​രം​ഭ​ത്തി​ലെ കു​മി​ള​ക​ള്‍ ക​ണ്ണു​നീ​ര്‍​ത്തു​ള്ളി​പോ​ലെ സു​ന്ദ​ര​സു​താ​ര്യ രൂ​പ​ത്തി​ലാ​യി​രി​ക്കും. പി​ന്നീ​ട​തി​ല്‍ പ​ഴു​പ്പ് നി​റ​യും. രോ​ഗം ത​നി​യെ മാ​റും. പാ​ടു​ക​ളും ത​നി​യെ മാ​ഞ്ഞു​പോ​കും. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ള​രെ കു​റ​ഞ്ഞ​വ​രി​ലും സ്റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും കോം​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​രാം.

രോ​ഗം മാ​റി​യാ​ലും ചി​ല​രി​ല്‍ ശി​രോ​നാ​ഡി​യി​ലും ഡോ​ര്‍​സ​ല്‍ റൂട്ട് ഗാ​ഗ്ലി​യ എ​ന്ന നാ​ഡീ​മൂ​ല​ത്തി​ലും ഒ​ളി​ച്ചി​രി​ക്കു​ന്ന രോ​ഗാ​ണു വ്യ​ക്തി​ക്ക് രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കു​റ​യു​ന്ന ഘ​ത്തി​ല്‍ പു​റ​ത്തു​വ​ന്ന് വി​സ​ര്‍​പ്പം എ​ന്ന വേ​ദ​ന​യോ​ടു​കൂ​ടി​യ രോ​ഗ​മു​ണ്ടാ​ക്കാം. രോ​ഗ​ത്തി​നു​ശേ​ഷം ഭാ​ഗി​ക പ്ര​തി​രോ​ധം മാ​ത്രം കിട്ടി​യ​വ​രി​ല്‍ വി​സ​ര്‍​പ്പം വ​രാം. എ​ന്നാ​ല്‍ പൂ​ര്‍​ണ പ്ര​തി​രോ​ധം കിട്ടി​യാ​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തേ​ക്കെ​ങ്കി​ലും രോ​ഗം വ​രി​ല്ലെ​ന്നാ​ണു തി​യ​റി.

സങ്കീര്‍ണതകള്‍

15 ശ​ത​മാ​നം​പേ​രി​ല്‍ ന്യൂ​മോ​ണി​യ വ​രാ​റു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലാ​തെ മാ​റു​ന്നു. ത​ല​ച്ചോ​റി​നു പ​ഴു​പ്പ്, നീ​ര്‍​ക്കെട്ട്, റൈ​സ് സി​ന്‍​ഡ്രോം എ​ന്നി​വ ചി​ല​പ്പോ​ഴെ​ങ്കി​ലും രോ​ഗി​ക​ളി​ല്‍ കോം​പ്ലി​ക്കേ​ഷ​നാ​യി വ​രാം എ​ന്ന​തി​നാ​ല്‍ രോ​ഗം ശ്ര​ദ്ധി​ക്ക​ണം.

ഗ​ര്‍​ഭി​ണി​ക​ളി​ല്‍ ആ​ദ്യ​മാ​സ​ങ്ങ​ളി​ല്‍ രോ​ഗം വ​ന്നാ​ല്‍ 9 ശ​ത​മാ​നം പേ​രി​ല്‍ കു​ഞ്ഞി​നു ജനന വൈ​ക​ല്യം വ​രാം. അ​തി​ല്‍ 0.7 ശ​ത​മാ​നം മു​ത​ല്‍ 2 ശ​ത​മാ​നം പേ​രി​ല്‍ ക​ണ്‍​ജ​നി​റ്റ​ല്‍ വേ​രി​സി​ല്ല സി​ന്‍​ഡ്രോം എ​ന്ന ഗു​രു​ത​ര​മാ​യ ജനന വൈ​ക​ല്യം വ​രാം. ആ​യ​തി​നാ​ല്‍ ചി​ക്ക​ന്‍​പോ​ക്സ് ബാ​ധി​ത​രു​ടെ വീട്ടി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും പെട്ടെന്ന് അ​വ​രെ​യോ രോ​ഗി​യെ​യോ ആ ​വീട്ടി​ല്‍​നി​ന്നു മാ​റ്റേ​ണ്ട​താ​ണ്. 

വിശ്രമം പ്രധാനം

കി​ട​ന്ന് വി​ശ്ര​മി​ക്കൂ. നാട്ടി​ലി​റ​ങ്ങി ന​ട​ന്ന് രോ​ഗം മ​റ്റു​ള​ള​വ​രി​ലേ​ക്കു പ​ക​രാ​ന്‍ ഇ​ട​യാ​ക്ക​രു​ത്. ര​ണ്ടാ​ഴ്ച സ്കൂ​ളി​ലും ഓ​ഫീ​സി​ലും പോ​ക​ണ്ട.. രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും കു​റ​ച്ചു​ദി​വ​സം സ്പ​ര്‍​ശി​ക്ക​രുത്. ര​ണ്ടാ​ഴ്ച​കൊ​ണ്ട് രോ​ഗം ശ​മി​ക്കും. അ​പ്പോ​ള്‍ രോ​ഗി​ക്കോ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​ര്‍​ക്കോ ക​ഴു​കി വൃ​ത്തി​യാ​ക്കാം.

കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന ആ​ദ്യ നാ​ലു​ദി​വ​സം പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്രം ക​ഴി​ച്ചാ​ല്‍ രോ​ഗാ​വ​സ്ഥ​യും ല​ക്ഷ​ണ​ങ്ങ​ളും കു​റ​യും. ഉ​പ്പും എ​ണ്ണ​മ​യ​വും ഒ​ഴി​വാ​ക്കി​യാ​ല്‍ കു​മി​ള​ക​ളു​ടെ എ​ണ്ണ​വും വ​ണ്ണ​വും കു​റ​യു​ന്ന​താ​യി കണ്ടിട്ടുണ്ട്. വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​മാ​ണ് അ​ഭി​കാ​മ്യം. രോ​ഗി കു​ളി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ചി​ല​രി​ല്‍ കു​ളി​ക്കു ശേ​ഷം കു​മി​ള​ക​ള്‍ കൂ​ടു​ത​ല്‍ പ​ഴു​ത്ത് ആ​ഴ​ത്തി​ലു​ള്ള പാ​ടു​ക​ള്‍ വ​രാം. ക​ര​പ്പ​ന്‍ ഉ​ള്ള കുട്ടി​ക​ള്‍​ക്ക് രോ​ഗം കൂ​ടാം.

പ്ര​തി​രോ​ധം ചി​കി​ത്സയേ​ക്കാ​ള്‍ പ്ര​ധാ​നം

രോ​ഗി​യെ മാ​റ്റി​നി​ര്‍​ത്തി രോ​ഗം പ​ട​രാ​തെ മു​ന്‍​ക​രു​ത​ലെ​ടു​ക്കു​ക. രോ​ഗി സ്പ​ര്‍​ശി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ചൂ​ടാ​ക്കി രോ​ഗാ​ണു​മു​ക്ത​മാ​ക്കാ​ന്‍ ശ്രദ്ധിക്കണം. വാ​ക്സി​നു​ക​ള്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും മു​ന്‍​പ് അ​ഞ്ചാം​പ​നി വ​ന്ന​വ​രി​ലും ഗ​ര്‍​ഭി​ണി​ക​ളി​ലും കോം​പ്ലി​ക്കേ​ഷ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​തി​പ്രാ​ധാ​ന്യ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ.

ഈ ​രോ​ഗം സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്ര​ശ്ന​ക്കാ​ര​ന​ല്ല. രോ​ഗം വ​ന്നാ​ല്‍ അ​തി​നെ അ​തിന്‍റെ വ​ഴി​ക്ക് പോ​കാ​ന​നു​വ​ദി​ക്കു​ക. രോ​ഗം പെ​ട്ടെന്നു നി​ര്‍​ത്താ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ള്‍ പ​ല​രും പ​റ​യും. അ​തി​നൊ​ന്നും പോ​കാ​തെ ഇ​ത്തി​രി കാ​ത്തി​രി​ക്കു​ക. ഇ​തു​കൊ​ണ്ടു ജീ​വ​നു ഭീ​ഷ​ണി​യൊ​ന്നു​മി​ല്ല. ഈ ​രോ​ഗം ര​ണ്ടാ​ഴ്ച അ​വ​ധി​യെ​ടു​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി ക​രു​തു​ക. ആ​ദ്യ നാ​ലു​ദി​വ​സം മാ​ത്ര​മേ പ്ര​ശ്ന​മു​ള്ളൂ. പി​ന്നെ താ​ര​ത​മ്യേ​ന അ​സ്വ​സ്ഥ​ത കു​റ​വാ​യി​രി​ക്കും. വാ​യി​ക്കാം, ടി​വി കാ​ണാം. സു​ഖം, സ്വസ്ഥം.

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍

അടുക്കളയിലെ പാചകത്തില്‍ പലപ്പോഴും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിലും സവിശേഷമായ സ്ഥാനമുണ്ട് . കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലത്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യാം.

രക്തം ശുദ്ധീകരിക്കുന്നു : പല സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് വിട്ടുമാറാത്ത തലവേദന. ഇതിന് പലപ്പോഴും ഒരു കാരണം രക്തത്തിന്‍റെ ശുദ്ധീകരണപ്രക്രിയ നടക്കാത്തതാണ്. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളിയും കുറച്ചുവെള്ളവും കഴിക്കൂ. ശരീരത്തില്‍ അടിഞ്ഞുകൂടികിടക്കുന്ന വിഷാംശത്തെ ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും തലവേദന ഇല്ലാതാക്കുകയും ചെയ്യും.

ജലദോഷം അകറ്റുന്നു :  ഇടയ്ക്കിടെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജലദോഷത്തിന്  പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗമാണ് വെളുത്തുള്ളി. പുരാതനകാലം മുതല്‍ ജലദോഷം സുഖപ്പെടുത്തുന്നതിന് വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി പച്ചയ്ക്കോ വേവിച്ചോ അല്ലെങ്കില്‍ വെളുത്തുള്ളി ചായയായോ കഴിച്ചുനോക്കൂ. ഉടന്‍ തന്നെ ഫലം കിട്ടും.

ഹൃദ്രോഗത്തെ തടയുന്നു : ദിവസം തോറും വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ ലെവല്‍ എന്നിവ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. പാതി വേവിച്ചോ പച്ചയ്ക്കോ കഴിക്കുന്നതായിരിക്കും ഉത്തമം.

ത്വക്കിനും മുടിക്കും സംരക്ഷണം നല്‍കുന്നു : ത്വക്കിന് പ്രായം വര്‍ധിക്കുന്നത് കുറയ്ക്കാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും വെളുത്തുള്ളി ഉപയോഗിച്ചാല്‍ മതി. എക്സിമ പോലെയുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കാനും കഴിവുണ്ട്.

കാന്‍സറിനെ പ്രതിരോധിക്കുന്നു :  പുതിയ കാലത്തെ നിരവധി പഠനങ്ങള്‍ അവകാശപ്പെടുന്നത് ദിവസം തോറുമുള്ള വെളുത്തുള്ളി ഉപയോഗം ഉദരത്തിനു ബാധിക്കുന്ന അര്‍ബുദം‍, കോളറെക്ടല്‍ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ വളരെ സഹായകമാണെന്നാണ്. അര്‍ബുദത്തെ നേരിടാന്‍ ശരീരത്തിന്‍റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രെ.

ഉള്ളിക്കുണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍!

ധാതുക്കള്‍, വൈറ്റമിനുകള്‍, നിരോക്സീകാരികള്‍ എന്നിവയുടെ ഒരു കലവറയാണ് ഉള്ളി.

പോഷകപരമായ ഘടകങ്ങള്‍ : സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതു മൂലമാണ് ഉള്ളിക്ക് ഒരു പ്രത്യേക മണം ഉള്ളത്. ഭക്ഷണയോഗ്യമായ നാരുകള്‍, കാത്സ്യം, ഫോളിക് ആസിഡ്, ബയോട്ടിന്‍, വൈറ്റമിന്‍ ബി6 എന്നിവയും ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ ഒരു നിരോക്സീകാരിയും ഫ്ളാവനോയിഡുമാണ്.

അരോഗ്യപരമായ ഗുണങ്ങള്‍

ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു  : ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന സംയുക്തത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചുവന്നുള്ളി, വെളുത്തുള്ളി, ലീക്സ് തുടങ്ങിയ ഉള്ളിവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ കഴിക്കുന്നത് ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയിഡും അലൈല്‍ സള്‍ഫൈഡും ആണ് കുടല്‍, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ കാരണമാവുന്നത് എന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യമുള്ള ഹൃദയം: വെളുത്തുള്ളിയെ പോലെ, ഉള്ളിയും കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദത്തിന്റെ തോതും കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി : ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ പ്രതിരോധശേഷി ഉയര്‍ത്തുന്നതിനു സഹായകമാവുന്നു. ഉള്ളിയില്‍ കാണപ്പെടുന്ന അല്ലിസിന് ബാക്ടീരിയകളെയും വൈറസിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഉള്ളി (പാകംചെയ്യാതെ) കഴിക്കുന്നത് ജലദോഷത്തെയും പനിയെയും പ്രതിരോധിക്കുന്നതിന് സഹായിക്കും.

ദഹനം: ഉള്ളിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതു കാരണം ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഗ്യാസ്ട്രിക് അള്‍സറിനെ പ്രതിരോധിക്കുന്നതിനും സഹായിക്കും. വായുക്ഷോഭവും ദഹനക്കേടും പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉള്ളി കഴിക്കുന്നതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകാം. അതിനാല്‍, പ്രമേഹരോഗമുള്ളവര്‍ ശ്രദ്ധിക്കണം
  • ഉള്ളി കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെങ്കിലും അമിതമാകുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ക്കും വയര്‍ എരിച്ചിലിനും കാരണമായേക്കാം.
  • ഉള്ളി രക്തത്തിന്‍റെ കട്ടികുറയ്ക്കുമെന്നതിനാല്‍, രക്തം ശരിയായ രീതിയില്‍ കട്ടപിടിക്കാത്ത അസുഖമുള്ളവര്‍ക്ക് ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

കൈകള്‍കൊണ്ട് ആഹാരം കഴിക്കൂ ;ഗുണങ്ങള്‍ നിരവധിയാണ്

ഇന്നത്തെ തലമുറയ്ക്ക് പൊതുവേ ശീലമില്ലാത്ത ഒന്നാണ് കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നത്. ഇന്ന് എല്ലാവരും പുതിയ രീതികളിലേക്ക് മാറിയിരിക്കുകയാണ്. ആഹാരം കഴിക്കുന്ന രീതി ആയാലും സ്പൂണിലേക്കും ഫോര്‍ക്കിലേക്കും മാറിയിരിക്കുകയാണ്. എന്നാല്‍ പഴമക്കാര്‍ പന്തുടര്‍ന്നു വന്നിരുന്ന കാര്യങ്ങളുണ്ട് പഴയ ആളുകള്‍ എപ്പോഴും കൈകള്‍കൊണ്ട് മാത്രമേ ആഹാരം കഴിച്ചിരുന്നുള്ളു. ഇതിന് തക്കതായ കാരണങ്ങളുമുണ്ട്. കൈകള്‍ കൊണ്ട് ആഹാരം കഴിക്കുന്നതിലൂടെ നമുക്ക് ആരോഗ്യവും ലഭിക്കും. ഭക്ഷണത്തിനുള്ള കൈപയോഗിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും.

കൈകളോടുകൂടെ കഴിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന ഒരുതരം പേശികളുടെ വ്യായാമമാണെന്ന കാര്യം പറയാം. കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധം ഉണ്ടാക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്‌ വിരലുകള്‍ വായില്‍ വച്ച്ഭക്ഷണം കഴിക്കുന്നത്  നിങ്ങള്‍ അറിയാതെ ഒരു യോഗി മൂദ്ര ഉണ്ടാക്കാന്‍ തുടങ്ങുന്നു. ഇത് പ്രാണ നിലനിര്‍ത്താനുള്ള സെന്‍സറി അവയവങ്ങളെ സജീവമാക്കുന്നു.

നിങ്ങള്‍ക്ക് സ്പൂണ്‍, ഫോര്‍ക്ക് എന്നിവ ഉപയോഗിച്ച്‌ ഭക്ഷണം കഴിച്ചാല്‍ അത് എത്രത്തോളം ചൂടുള്ളതാണെന്ന് നിങ്ങള്‍ക്ക് വിശകലനം ചെയ്യാനാവില്ല.  എന്നാല്‍, നിങ്ങള്‍ കൈകൊണ്ട് കഴിച്ചാല്‍, നിങ്ങള്‍ക്കത് മനസ്സിലാക്കാം ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും (പ്രത്യേകിച്ച്‌ ഗ്രാമീണ പ്രദേശങ്ങള്) ഇലകള്‍ ഭക്ഷണമായി നല്‍കുന്നുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്.

പപ്പായ കുരുവിന്‍റെ ഔഷധഗുണങ്ങള്‍

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും  നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ് പപ്പായ. എന്നാല്‍ പപ്പായയുടെ കുരു നമ്മള്‍ ആരും ഉപയോഗിക്കാറില്ല. പക്ഷേ പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവര്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ച ഒരു കാര്യമാണ്. ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവര്‍ക്ക് ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.

എന്നാല്‍ ഏറ്റവും പ്രധാനം ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും.

കഴിക്കാന്‍ അല്‍പം ചവര്‍പ്പുള്ളതിനാല്‍ പപ്പായക്കുരു കഴിക്കാന്‍ ചില ശാസ്ത്രീയ രീതികള്‍ സ്വീകരിക്കാവുന്നതാണ്. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച്‌ സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച്‌ ശക്തിപ്പെടുത്തും.

കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

പ്രസവശേഷമുള്ള ആഹാരരീതികളില്‍ ഏറെ ശ്രദ്ധവേണം

പ്രസവശേഷം പൂര്‍വാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നത് പരമപ്രധാനമാണ്. ഇതിന് അതിന്‍റേതായ സമയം ആവശ്യവുമാണ്. കലോറി നിര്‍ണയമാണ് ഇതില്‍ ഏറെ പ്രധാനം. പ്രസവശേഷം എട്ടാഴ്ചയോളം ആഹാരക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യപ്രദമായ ആഹാരമാണ് കഴിക്കേണ്ടത്. കൂടുതല്‍ കലോറി മൂല്യമുള്ള ആഹാര സാധനങ്ങള്‍ കഴിക്കണം എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തിനും ആരോഗ്യത്തിനും കുഞ്ഞിനും ഗുണകരമായ ആഹാര രീതിയായിരിക്കണം മാതാവ് പ്രസവശേഷം പിന്തുടരേണ്ടത്. ഇതുവഴി അത്യാവശ്യമുള്ള പോഷകങ്ങള്‍ മാതാവിനും നവജാത ശിശുവിനും ലഭിക്കുന്നു എന്നുറപ്പാക്കാം. ഇതുവഴി പ്രസവശേഷം ആരോഗ്യ സംരക്ഷണവും നടക്കുകയും ചെയ്യുന്നു. പ്രസവശേഷം തെരഞ്ഞെടുത്തതും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നത് മാതാവിനും നവജാത ശിശുവിനും ഒരേ സമയം ഗുണകരമാകുന്നു.

പാലുല്‍പന്നങ്ങള്‍ : പ്രസവശേഷം പാലുല്‍പന്നങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. നവജാത ശിശുവിനെ മുലയൂട്ടുമ്പോള്‍ പാലില്ലാത്ത അവസ്ഥ ഉണ്ടാവാന്‍ പാടില്ല. നവജാത ശിശുവിന്‍റെ അവകാശമാണ് മുലപ്പാല്‍. അത് അത്യാവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മാതാവിനാണ്. അതുകൊണ്ടുതന്നെ മുലപ്പാല്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ മാതാവ് തന്‍റെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാലുല്‍പന്നങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. അധികം കൊഴുപ്പില്ലാത്ത ഇനം പാലുല്‍പന്നങ്ങളാണ് കഴിക്കേണ്ടത്. പാല്‍, വെണ്ണ, തൈര് തുടങ്ങി പാലുല്‍പന്നങ്ങള്‍ എല്ലാം കഴിക്കാവുന്നതാണ്. മുലയൂട്ടുമ്പോള്‍ കുഞ്ഞിന് പാല്‍ ലഭിക്കുന്നു എന്നതുപോലെ സ്വന്തം ശരീരത്തിന്‍റെ ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് പാലുല്‍പന്നങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്.

തവിടുകളയാത്ത അരി : സാധാരണ ഗര്‍ഭാവസ്ഥയില്‍ അധികം തടി വയ്ക്കുക സ്വാഭാവികമാണ്. ഗര്‍ഭിണിയാകുന്നതോടെ പെട്ടെന്ന് തടിക്കുന്നു. പ്രസവശേഷം ഈ തടി കുറയ്ക്കാന്‍  ശ്രമിക്കാനുള്ള ത്വര കണ്ടുവരുന്നു. ശരീരം സാധാരണ നിലയിലേക്ക് മടങ്ങണമെങ്കില്‍ അതിന് അതിന്‍റേതായ സമയം നല്‍കേണ്ടതുണ്ട്. പകരം പത്തുമാസം കൊണ്ട് ആര്‍ജിച്ച തടി രണ്ടാഴ്ചകൊണ്ട് എങ്ങനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പലരും വിപരീത ഫലമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായി ഡോക്ടര്‍മാര്‍ തന്നെ സൂചിപ്പിക്കുന്നു. എന്നാല്‍ അതിവേഗം തടി കുറയ്ക്കുന്നതിലെ ദോഷവശം മനസിലാക്കിയിരിക്കേണ്ടതുണ്ട്. പാല്‍ കുറയുകയും അലസമായ രീതികളും പ്രവര്‍ത്തനങ്ങളും ഈ അവസ്ഥയില്‍ കണ്ടുവരുന്നുമുണ്ട്. ശരീരത്തിന്‍റെ ഊര്‍ജത്തിന്‍റെ നിലവാരത്തകര്‍ച്ചയാണ് ഇത് വെളിവാക്കുന്നത്. തവിടു കളയാത്ത അരി ഊര്‍ജ ദായകമാണ്. ഭക്ഷണത്തില്‍ ഇത്തരം അരി ഉള്‍പ്പെടുത്തുന്നത് ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ സഹായിക്കും. മാത്രമല്ല ഇതുവഴി മാതാവിന് ആവശ്യമുള്ളത്ര കലോറി ലഭ്യത ഉറപ്പാക്കാനും നവജാത ശിശുവിന് ഗുണകരവും കൂടുതല്‍ പോഷകമൂല്യമുള്ളതുമായ മുലപ്പാല്‍ ലഭ്യമാക്കാനും സാധിക്കും.

മാംസ്യത്തിന് മുട്ട : മുട്ട ഒരു സമീകൃത ആഹാരമാണ്. മാംസ്യത്തിന്‍റെ കലവറയെന്നുവേണം മുട്ടയെ വിശേഷിപ്പിക്കാന്‍. പ്രതിദിനം ആവശ്യമായ മാംസ്യം മുട്ട കഴിക്കുന്നതിലൂടെ മുലയൂട്ടുന്ന മാതാവിന് ലഭ്യമാകും. മുലപ്പാലിന്‍റെ ഗുണവും പോഷകവും വര്‍ധിപ്പിക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. മുട്ട ഏതു രീതിയില്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. തോട് ബാക്ടീരിയയുടെ കേന്ദ്രമാണെന്നതിനാല്‍ മുട്ട കഴിക്കുന്നത് ശ്രദ്ധാപൂര്‍വവും ശുദ്ധമായും വേണം. മുലപ്പാലിലെ ഫാറ്റി ആസിഡിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ മുട്ട ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

ചെമ്പല്ലി, കോര, ചൂര മത്സ്യം : ആരോഗ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ എല്ലാ പോഷകങ്ങളുടെയും കലവറയാണ് ചെമ്പല്ലി മത്സ്യം. കോര മത്സ്യം പോലെതന്നെ കല്ലേമുട്ടി എന്നയിനം മത്സ്യവും ചൂരയും ഏറെ പോഷക ഗുണമുള്ളതാണ്. നവജാത ശിശുക്കളുടെ നാഡീ കോശങ്ങളുടെ വികസനത്തിന് ഏറെ സഹായകമായ ഡി.എച്ച്‌.എ എന്ന ഒമേഗ 3 ഈ മത്സ്യങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. മുലപ്പാലില്‍ ഈ പോഷകത്തിന്‍റെ അളവ് ഏറെയുണ്ടെങ്കിലും മേല്‍പറഞ്ഞ മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ഈ പോഷകം മാതാവിന്‍റെ ശരീരത്തിലേക്ക് നേരിട്ടെത്തും എന്ന പ്രത്യേകതയുണ്ട്. അതേസമയം ഈ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യവും ഏറെയുണ്ട് എന്നതാണ്. മെര്‍ക്കുറി അധികം ശരീരത്തിലെത്തുന്നത് രോഗകാരണമാകും. അതുകൊണ്ട് കഴിക്കുന്ന അളവ് കുറയ്ക്കുകയോ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയോ വേണം. കൊമ്പന്‍ സ്രാവ്, അയല തുടങ്ങിയ മത്സ്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഈ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് ദോഷകരമാണ്.

പയര്‍ വര്‍ഗങ്ങള്‍ : മൃഗ ഇതര മാംസ്യം അല്ലെങ്കില്‍ സസ്യ മാംസ്യം ലഭിക്കാന്‍ പയര്‍ വര്‍ഗങ്ങളുടെ ഉപയോഗത്തിലൂടെ കഴിയും. സസ്യഭുക്കുകളാണെങ്കില്‍ മാംസ്യം ലഭ്യതയ്ക്ക് പയര്‍ വര്‍ഗങ്ങള്‍ കഴിക്കുക. സസ്യേതരഭുക്കാണെങ്കിലും പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പയര്‍, തുവര, അമര, ബീന്‍സ്, പടിപ്പയര്‍ തുടങ്ങിയവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഓറഞ്ച്, നാരങ്ങ : പുളിപ്പും മധുരവുമുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, നാരങ്ങ, തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഗര്‍ഭിണികള്‍ക്ക് വിറ്റാമിന്‍ സി ധാരാളമായി വേണ്ടതാണ്. എന്നാല്‍ പ്രസവശേഷം വിറ്റാമിന്‍ സിയുടെ അളവ് കൂടുതലായി വേണം. മുലയൂട്ടുന്നതുകൊണ്ട് നവജാത ശിശുക്കളിലേക്കും ഇത് പകര്‍ന്നെത്തേണ്ടതുണ്ട്.

പച്ചക്കറിയും ഇലകളും : പച്ചക്കറി വര്‍ഗങ്ങളും ഇലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ചീര, ബ്രോക്കോളി (കോളിഫ്ളവര്‍ പോലുള്ള ഒരിനം പച്ചക്കറി) തുടങ്ങിയവ നിര്‍ബന്ധമായും കഴിക്കാന്‍ ശ്രദ്ധിക്കുക. പാലുല്‍പന്നങ്ങളില്‍ നിന്ന് കാത്സ്യം ലഭിക്കുന്നതിനുപുറമേ മേല്‍പറഞ്ഞ പച്ചക്കറി ഇനങ്ങളില്‍ നിന്നും കാത്സ്യം, വിറ്റാമിന്‍സി, അയണ്‍ എന്നിവ ധാരാളമായി ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ശരീരത്തില്‍ ആന്‍റിഓക്സിഡന്‍റ്സിന്റെ അളവ് വര്‍ധിപ്പിക്കാനും ഈ പച്ചക്കറികളുടെ ഉപയോഗത്തിലൂടെ സാധിക്കും.

വെള്ളം പരമപ്രധാനം: മുലയൂട്ടുന്ന മാതാവിന് നിര്‍ജലീകരണം അവസ്ഥ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കും. ശരീരത്തിന്‍റെ ഊഷ്മാവ് ക്രമീകരിക്കാനും മുലപ്പാലിന്‍റെ അളവ് വര്‍ധിപ്പിക്കാനും ഊര്‍ജനില കൂട്ടാനും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എപ്പോഴും വെള്ളം കുടിക്കുന്നത് പ്രയാസകരമായി തോന്നേണ്ട കാര്യമില്ല. പ്രയാസം തോന്നുന്ന പക്ഷം നീരുള്ള പഴവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാവാം. കരിക്കിന്‍ വെള്ളം, ജൂസുകള്‍ ഇവയും നല്ലതാണ്. നാരങ്ങാവെള്ളം, പാല്‍ ഇവയും ഉപയോഗിക്കണം. അതുപോലെ കാപ്പി, തേയില എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പിയോ തേയിലയോ കുടിക്കുന്നത് നവജാത ശിശുവിന്‍റെ ഉള്ളില്‍ കഫീന്‍ എത്താനും അത് കുട്ടിയെ അസ്വസ്ഥനാക്കാനും കോപിഷ്ടനാക്കാനും നിര്‍ബന്ധബുദ്ധി കാട്ടാനും കാരണമാകുമെന്നും മനസിലാക്കണം.

ഇളനീരിന്‍റെ ആരോഗ്യഗുണങ്ങളറിയൂ....

കേരത്തിന്‍റെ നാടായ കേരളത്തില്‍ ഇളനീര്‍ അഥവാ കരിക്കിനെക്കുറിച്ചറിയാത്തവരില്ല. പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള-ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്‍റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും.

ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്‍റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര്‍ സഹായിക്കും.

ഉത്തമ ഔഷധം : ഹൃദയം, വൃക്ക, കരള്‍, കുടല്‍ രോഗങ്ങളാല്‍ വിഷമത അനുഭവിക്കുന്നവര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്നതും ആശ്വാസം നല്‍കുന്നതുമായ പാനീയമാണിത്.

പൊട്ടാസ്യവും ലവണങ്ങളും ധാരാളമുളള ഇളനീര്‍ രോഗത്തിന്‍റെ തീവ്രത കുറയ്ക്കുകയും, മരുന്നുകളുടെ ആഗിരണം ത്വരിതപ്പെടുത്തുകയും, രോഗശാന്തി വേഗത്തിലാക്കുകയും അപകടകാരികളായ വിഷപദാര്‍ത്ഥങ്ങളെ പുറന്തളളുകയും ചെയ്യുന്നു. വയറിളക്കം, ഛര്‍ദ്ദി, അതിസാരം തുടങ്ങി ജലനഷ്ടം ക്രമാതീതമാകുന്ന അവസരങ്ങളില്‍ ഇളനീര്‍ ഏറ്റവും ഉത്തമമത്രേ

സ്ഥിരമായി ബിയര്‍ കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്‍റെ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ വന്‍ വര്‍ധന ഉണ്ടായി. മദ്യപിച്ചിരുന്ന പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്‍റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്‍റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്‍റെ അമിത ഉപയോഗവും മദ്യപാനവും കാരണമാകും. മറ്റു മദ്യങ്ങളെ അപേക്ഷിച്ച്‌ ബിയറിന്‍റെ കാലറി അളവ് വളരെ കൂടുതലാണ്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അലര്‍ജി രോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടയ്ക്കിടെ കഫക്കെട്ടും മൂക്കൊലിപ്പും ഉള്ളതായി അലര്‍ജി രോഗമുള്ളവരില്‍കാണുന്നു. ആര്‍.ആര്‍.ടി.ഐ എന്ന് പൊതുവായി പറയുന്ന ശ്വാസകോശ ഇന്‍ഫെക്ഷനും മിക്കപ്പോഴും അലര്‍ജിയാണ് കാരണമാകുന്നത്. ശ്വാസകോശ അലര്‍ജികളില്‍ ഏറ്റവുംകൂടുതലായി കാണുന്ന ഒന്നാണ് അലര്‍ജിക്ക് റൈനൈറ്റിസ് . തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്കു ചൊറിച്ചില്‍, ജലദോഷം, തലവേദന, നേരിയതോതിലുള്ള പനി എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കൃത്യമായ ചികിത്സയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ദിന ഋതുചര്യകളും ആയുര്‍വേദചികിത്സാരീതികളും വഴി അലര്‍ജി മാറ്റിയെടുക്കാവുന്നതാണ്.  ചികിത്സിക്കാതിരുന്നാല്‍ ഇവ ആസ്ത്മാ രോഗമായി മാറാറുണ്ട്. കൂടുതല്‍ കാലം തുടര്‍ന്ന് നില്‍ക്കുന്ന അലര്‍ജി ചെവിയെ ബാധിച്ച്‌ ചെവിയില്‍ പഴുപ്പും വേദനയും ക്രമേണ കേള്‍വിശക്തി കുറയുന്നതിനും കാരണമാകുകയും ചെയ്യുന്നു. 

സൈനസൈറ്റിസ് എന്ന രോഗവും ഇതിനോടനുബന്ധിച്ച്‌ കണ്ടുവരുന്നു. മൂക്കിന്‍റെ വശങ്ങളിലും മുകളിലും വായുനിറഞ്ഞ അറകളായ സൈനസുകളില്‍ അലര്‍ജിരോഗമുണ്ടാകുമ്പോള്‍ അവയുടെ ആവരണങ്ങളില്‍ നീര് വച്ച്‌ കഫം കൂടുതലായിനിറഞ്ഞ്, സൈനസൈറ്റിസ് എന്ന രോഗമുണ്ടാക്കുന്നു. ഇത് പിന്നീട് മൂക്കിന്‍റെ പാലം വളയുന്ന ഉചട എന്ന രോഗവും മൂക്കില്‍ ദശ വളരുന്നതിനും കാരണമാകുന്നു.  ഇവപിന്നീട് അലര്‍ജിക്ക് ആസ്ത്മ എന്ന അവസ്ഥയിലേക്ക് നയിക്കാം.

അലര്‍ജി രോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരത്തില്‍ കൂടുതലായി വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, ടിന്‍ഫുഡ്, ജങ്ക് ഫുഡ്, അച്ചാറ്, തൈര് എന്നിവ ഒഴിവാക്കുക, വീട്ടിലുണ്ടാക്കുന്നപലഹാരങ്ങള്‍, ആവിയില്‍ വേവിച്ചതും ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികളും മത്സ്യമാംസാദികള്‍ കറികള്‍ വച്ച്‌ സ്പൈസി അല്ലാതെയും ഉപയോഗിക്കാം. ഇലക്കറികളും തോരനും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മോരിന്‍റെ  ഉപയോഗം നല്ലതാണ്. കടഞ്ഞ് വെണ്ണ മാറ്റിയ മോര് തന്നെ ഉപയോഗിക്കുക.

വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുക. സൂക്ഷ്മമായ പൊടികള്‍ വൃത്തിയാക്കാന്‍ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയോ, വാക്വം ക്ലീനര്‍ ഉപയോഗിക്കുകയോ ചെയ്യുക, കുട്ടികളെ കൃത്യസമയത്ത് എഴുന്നേല്പിച്ച്‌ രാവിലെ തന്നെ കുളിക്കുന്നതും ശീലിപ്പിക്കുക. രാത്രിയുള്ള കുളിയും ഫാന്‍ ഫുള്‍ സ്പീഡിലിട്ടുള്ള ഉറക്കവും ഒഴിവാക്കണം.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് പ്രാണായാമവും യോഗ പരിശീലനവും വളരെ ഗുണംചെയ്യുന്നതാണ്. ആയുര്‍വേദ ഔഷധങ്ങള്‍ വഴിയും അലര്‍ജി മാറ്റിയെടുക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഇവയോടൊപ്പം യോഗ, പ്രാണായാമ ശീലങ്ങള്‍ വഴിയും രോഗലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണമുക്തി നേടുകയും ആകാം.

ഗ്ളോക്കോമയ്ക്കെതിരെ കരുതല്‍ വേണം

രോ​ഗി അ​റി​യാ​തെ ക​ണ്ണി​ന്റെ കാ​ഴ്ച​ശ​ക്തി ന​ശി​പ്പി​ക്കു​ന്ന രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. ക​ണ്ണി​ന്‍റെ ഇന്‍​ട്രാ ഓ​ക്കു​ലര്‍ പ്ര​ഷ​റി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഗ്ലോ​ക്കോ​മ​യ്​ക്ക് കാ​ര​ണം. പ്ര​ഷര്‍ വര്‍​ദ്ധി​ക്കു​ന്ന​ത് ക​ണ്ണി​നെ മ​സ്​തി​ഷ്​ക​വു​മാ​യി ബ​ന്​ധി​പ്പി​ക്കു​ന്ന ഒ​പ്​ടി​ക് നേര്‍​വി​നെ ( ക​ണ്ണി​ന്‍റെ പല ഭാ​ഗ​ത്തു നി​ന്നു​ള്ള നാ​​ഡീ നാ​രു​കള്‍ ചേര്‍​ന്നു​ണ്ടാ​കു​ന്ന​താ​ണ് ഒ​പ്​ടി​ക് നേര്‍​വ് ) ബാ​ധി​ക്കു​ന്നു. നേ​ത്രാ​ന്ത​ര​ഭാ​ഗ​ത്തെ സ​മ്മര്‍​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ വ​രു​മ്പോള്‍ നാ​​ഡീ​നാ​രു​കള്‍ ക്ഷ​യി​ക്കു​ന്ന അ​വ​സ്​ഥ​യാ​ണ് ഗ്ലോ​ക്കോ​മ. നാ​ഡീ​നാ​രു​കള്‍ ന​ശി​ച്ചു തു​ട​ങ്ങു​ന്ന ആ​ദ്യ​ഘ​ട്ട​ത്തില്‍ രോ​ഗി​ക്ക് കാ​ഴ്​ച​യ്​ക്ക് പ്ര​ശ്​ന​മോ ഏ​തെ​ങ്കി​ലും അ​സ്വ​സ്​ഥ​ത​ക​ളോ അ​നു​ഭ​വ​പ്പെ​ട​ണ​മെ​ന്നി​ല്ല. ചി​ലര്‍​ക്ക് ക​ണ്ണു​കള്‍​ക്കും ത​ല​യ്​ക്കും വേ​ദ​ന​യു​ണ്ടാ​യേ​ക്കാം. ക​ണ്ണി​ലെ പ്ര​ഷ​റില്‍ വ്യ​തി​യാ​ന​മു​ണ്ടോ​യെ​ന്ന് വര്‍​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും പ​രി​ശോ​ധി​ക്ക​ണം. കു​ടും​ബ​ത്തില്‍ ഗ്ളോ​ക്കോമ രോ​ഗി​കള്‍ ഉ​ള്ള​വര്‍ വ​ള​രെ നേ​ര​ത്തെ ത​ന്നെ പ​രി​ശോ​ധന ന​ട​ത്ത​ണം. തു​ള്ളി​മ​രു​ന്നു​ക​ളി​ലൂ​ടെ അ​മി​ത​മര്‍​ദ്ദം ചെ​റു​ക്കാം.  ഇ​തു​കൊ​ണ്ടു ത​ട​യാ​നാ​വു​ന്നി​ല്ലെ​ങ്കില്‍ ശ​സ്​ത്ര​ക്രി​യ​യാ​ണ് ഗ്ളോ​ക്കോ​മ​യ്​ക്കു​ള്ള പ്ര​തി​വി​ധി.

എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞുതുടങ്ങും. അതിനാല്‍ എല്ലുകളുടെ ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണ്. എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍. കഴിക്കാം

ചേന: ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയ ചേന ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കൂടാതെ ചേനയില്‍ 50 മില്ലി ഗ്രം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

സോയാബീന്‍: :: സോയാബീനിലും ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം കൂട്ടാന്‍ മികച്ചതാണ്.

പാല്‍ : എല്ലുകളുടെ ബലം കൂട്ടാന്‍ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പാല്‍, ചെറുമീനുകള്‍ എന്നിവയില്‍ കാല്‍സ്യം ധാരളമുണ്ട്. ചെറുമീനുകള്‍ മുളളുള്‍പ്പെടെ ചവച്ചരച്ച്‌ കഴിക്കാം.

നെല്ലിക്ക: വി​റ്റാ​മി​ന്‍ സി​ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

അള്‍സര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ചില നാടന്‍ വഴികളിതാ

അള്‍സറിന്‍റെ  പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച്‌ പലര്‍ക്കും അറിവുണ്ടാകില്ല. വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് ഇതിന്‍റെ  പ്രധാന ലക്ഷണങ്ങള്‍. അള്‍സര്‍ മാറാന്‍ പല തരത്തിലുള്ള മരുന്നുകളും ഇന്ന് ആരോഗ്യരംഗത്ത് വിപുലമായി ലഭിക്കുമെങ്കിലും അള്‍സര്‍ പൂര്‍ണമായും മാറാറില്ല എന്നതാണ് സത്യം. എന്നാല്‍ അള്‍സര്‍ പൂര്‍ണമായും മാറ്റുന്ന ചിലഒറ്റമൂലികളിതാ...

കാബേജ് കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച്‌ കഴിയ്ക്കുന്നതും അള്‍സര്‍ അകറ്റാന്‍ സഹായിക്കും.

ഉലുവ: ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക.  ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്.

വെളുത്തുള്ളി: ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്‍റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു.

പഴം: വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്.

തേങ്ങ: തേങ്ങയില്‍ ധാരാളം ആന്‍റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു

എല്ലുകള്‍ക്ക് കരുത്തേകാന്‍ ഏത്തപ്പഴം കഴിക്കാം

100 ഗ്രാം ​ഏ​ത്ത​പ്പ​ഴ​ത്തി​ല്‍ ഏ​ക​ദേ​ശം 90 ക​ലോ​റി ഊ​ര്‍​ജ​മു​ണ്ട്.  ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള സ്വാ​ഭാ​വി​ക പ​ഞ്ച​സാ​ര​ക​ളാ​യ സൂ​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് എ​ന്നി​വ ക​ഴി​ച്ച​നി​മി​ഷം ത​ന്നെ ഊര്‍​ജ​മാ​യി മാ​റു​ന്നു. കുട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും പ്ര​ഭാ​ത​ത്തി​ലെ തി​ര​ക്കി​നി​ട​യി​ലും ക​ഴി​ക്കാ​വു​ന്ന വി​ഭ​വ​മാ​യി ഏ​ത്ത​പ്പ​ഴം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കൂ​ടാ​തെ ധാ​രാ​ളം വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും ഏ​ത്ത​പ്പ​ഴ​ത്തി​ലു​ണ്ട്. കോം​പ്ല​ക്സ് കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റും സിം​പി​ള്‍ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങി​യ അ​പൂ​ര്‍​വം ഫ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഏ​ത്ത​പ്പ​ഴം. കോം​പ്ല​ക്സ് കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് തു​ട​ര്‍​ച്ച​യാ​യി ഊര്‍​ജം ത​രു​മ്പോള്‍ സിം​പി​ള്‍ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് അ​തി​വേ​ഗം ശ​രീ​ര​ത്തി​ന് ഊ​ര്‍​ജം ല​ഭ്യ​മാ​ക്കു​ന്നു.​ ര​ണ്ട് ഏ​ത്ത​പ്പ​ഴം ക​ഴി​ച്ചാ​ല്‍ ഒ​ന്ന​ര​ണി​ക്കൂ​ര്‍ വ്യാ​യാ​മ​ത്തി​നു​ള​ള  ഊര്‍​ജം നേ​ടാം. ഇ​ട​നേ​ര​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​മാ​യും ഏ​ത്ത​പ്പ​ഴം ക​ഴി​ക്കാം. 

ഏ​ത്ത​പ്പ​ഴ​ത്തി​ല്‍ കൊ​ഴു​പ്പു കു​റ​വാ​ണ്, നാ​രു​ക​ളും വി​റ്റാ​മി​നു​ക​ളും ധാ​രാ​ള​വും. അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം. അ​തി​ലു​ള​ള ബി ​വി​റ്റാ​മി​നു​ക​ള്‍ ഭ​ക്ഷ​ണ​ത്തെ ഊ​ര്‍​ജ​മാ​ക്കി മാ​റ്റു​ന്ന​തി​നും സ​ഹാ​യ​കം. ഗ​ര്‍​ഭി​ണി​ക​ള്‍ ഏ​ത്ത​പ്പ​ഴം ശീ​ല​മാ​ക്കു​ന്ന​തു ഗ​ര്‍​ഭ​സ്ഥ​ശി​ശു​വിന്‍റെ ശ​രീ​ര​വി​കാ​സ​ത്തി​നു ഗു​ണ​പ്ര​ദം.

ഏ​ത്ത​പ്പ​ഴം ക​ഴി​ച്ചാ​ല്‍ വി​ഷാ​ദ​ഭാ​വ​ങ്ങ​ള്‍ അ​ക​റ്റി ആ​ഹ്ളാ​ദ​ക​ര​മാ​യ മൂ​ഡ് സ്വ​ന്ത​മാ​ക്കാ​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. അ​തി​ലു​ള​ള ട്രി​പ്റ്റോ​ഫാ​ന്‍ എ​ന്ന പ്രോട്ടീ​നെ ശ​രീ​രം സെ​റോ​ടോ​ണി​നാ​ക്കി മാ​റ്റു​ന്ന​തി​ലൂ​ടെ​യാ​ണ് ഡി​പ്ര​ഷ​ന്‍ അ​ക​ലു​ന്ന​ത്. നാ​ഡീ​വ്യ​വ​സ്ഥ​യു​ടെ ക​രു​ത്തി​നും വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നും ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ന്‍ ബി6 ​സ​ഹാ​യ​കം. പു​ക​വ​ലി നി​ര്‍​ത്തു​ന്ന​വ​ര്‍ നേ​രി​ടു​ന്ന പി​ന്‍​വാ​ങ്ങ​ല്‍ ല​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന്(​നി​ക്കോട്ടി​ന്‍ അ​ഡി​ക്ഷ​ന്)  മോ​ച​ന​ത്തി​ന് ഏ​ത്ത​പ്പ​ഴ​ത്തി​ലെ ബി ​വി​റ്റാ​മി​നു​ക​ളാ​യ ബി6, ​ബി12, പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം എന്നിവ ഗു​ണ​പ്ര​ദം. മു​ടി​യു​ടെ തി​ള​ക്ക​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും മു​ടി​യു​ടെ അ​റ്റം പൊട്ടുന്ന​തു ത​ട​യു​ന്ന​തി​നും ഏ​ത്ത​പ്പ​ഴം ഗു​ണ​പ്ര​ദം. പ്രാ​യ​മാ​കു​ന്ന​തോ​ടെ എ​ല്ലു​ക​ളു​ടെ കട്ടി ​കു​റ​ഞ്ഞു പൊ​ടി​യു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്നരോ​ഗം ചെ​റു​ക്കു​ന്ന​തി​നും ഏ​ത്ത​പ്പ​ഴം സ​ഹാ​യ​കം. കാ​ല്‍​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നും ഏ​ത്ത​പ്പ​ഴ​ത്തി​ലെ പ്രോ​ബ​യോട്ടി​ക് ബാ​ക്ടീ​രി​യ സ​ഹാ​യ​കം. കാ​ല്‍​സ്യം എ​ല്ലു​ക​ള്‍​ക്കു ക​രു​ത്തു​ ന​ല്കു​ന്നു

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate