অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ഭക്ഷണ രീതികളും - 2

ആരോഗ്യവും ഭക്ഷണ രീതികളും - 2

  1. ബദാം എണ്ണ : ആരോഗ്യ ഗുണങ്ങളുടെ കലവറ
  2. പേ​ര​യിലയുടെ ഔഷധഗുണങ്ങള്‍
  3. ആരോഗ്യഗുണങ്ങളേറെയുള്ള അവല്‍
  4. ആമവാതത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം
  5. കണ്ണുകളുടെ ആരോഗ്യത്തിനു ചോക്ളേറ്റ് കഴിക്കാം
  6. ബ്രോക്കോളിയുടെ പോഷകഗുണങ്ങള്‍
  7. ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍
  8. സന്ധിവാതത്തിന്‍റെ കാരണങ്ങളറിയാം
  9. മോണരോഗത്തെ സൂക്ഷിക്കണം
  10. പ്രായത്തെ തടഞ്ഞു നിര്‍ത്താന്‍ ചെറി ജ്യൂസ് ശീലമാക്കാം
  11. സോറിയാസിസ്; കാരണങ്ങളും പരിഹാരവും
  12. മരണഭീതി പടര്‍ത്തി ബ്ലീഡിംഗ് ഐ ഫീവര്‍
  13. അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി കഴിക്കാം
  14. കടുക് നിസാരക്കാരനല്ല
  15. പല്ലുകളുടെ തേയ്മാനം അവഗണിക്കരുത്
  16. ഫംഗസ് രോഗസാധ്യത കുറയ്ക്കാന്‍ ചില വഴികളിതാ
  17. സ്ട്രോക്ക് ഒഴിവാക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം
  18. ഇടയ്ക്കിടയ്ക്ക് വരുന്ന നെഞ്ചെരിച്ചില്‍ അവഗണിക്കരുത്
  19. വെളിച്ചെണ്ണ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍
  20. പച്ച ആപ്പിള്‍ കഴിച്ചാലുളള ഗുണങ്ങള്‍
  21. ഈ ശീലങ്ങള്‍ നിങ്ങളുടെ പ്രായം കൂട്ടും
  22. എള്ള്: ആരോഗ്യത്തിനും സൗന്ദര്യത്തിനും
  23. ആയുസ് കൂട്ടാന്‍ അത്തിപ്പഴം കഴിക്കാം
  24. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
  25. കല്‍ക്കണ്ടത്തിന്‍റെ ഗുണങ്ങള്‍
  26. നാളികേരത്തിന്‍റെ പോഷകഗുണങ്ങള്‍
  27. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
  28. ചുണങ്ങു മാറാന്‍ നാടന്‍ പ്രതിവിധികളിതാ
  29. കുഞ്ഞുങ്ങളുടെ ശുചിത്വകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം

ബദാം എണ്ണ : ആരോഗ്യ ഗുണങ്ങളുടെ കലവറ

പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം എണ്ണയ്ക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. വൈറ്റമിന്‍ ഇ, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയും മറ്റ് നിരവധി ധാതുക്കളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിനും തലമുടിക്കും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം ചെയ്യും.

കയ്പ്പുള്ള ബദാമില്‍ നിന്നും മധുരമുള്ള ബദാമില്‍ നിന്നും എണ്ണയെടുക്കാറുണ്ട്. കയ്പുള്ള ബദാം കഴിക്കുന്നതിന് അനുയോജ്യമല്ല. ഇതില്‍ ഹൈഡ്രജന്‍ സയനേഡ് എന്ന വിഷപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. മധുരമുള്ള ബദാമാണ് സാധാരണയായി നാം കഴിക്കാറുള്ളത്. ഇതിന്‍റെ  എണ്ണയ്ക്കും മധുരവും ബദാം പരിപ്പിന്‍റെ രുചിയും ഉണ്ടായിരിക്കും.

ആരോഗ്യപരമായ ഗുണങ്ങള്‍

പുറമേ പുരട്ടുന്നതിനും മറ്റും രണ്ട് തരത്തിലുള്ള ബദാം എണ്ണകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍, കഴിക്കുന്നതിന് മധുരമുള്ള ബദാമിന്‍റെ എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ. ബദാം എണ്ണയുടെ ആരോഗ്യപരമായ ചില ഗുണങ്ങളെ കുറിച്ചിയൂ...

  • ആന്‍റി ഓക്സിഡന്‍റ് : ബദാം എണ്ണ ചെറിയതോതിലുള്ള ഒരു നിരോക്സീകാരിയാണ്.
  • ആന്‍റി ഇന്‍ഫ്ളമേറ്ററി : ബദാം എണ്ണ പുരട്ടുന്നതും കഴിക്കുന്നതും കോശജ്വലനം കുറയ്ക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
  • പ്രതിരോധശേഷി ഉയര്‍ത്തുന്നു: ബദാം എണ്ണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും സാധാരണ അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
  • ദഹനത്തെ സഹായിക്കുന്നു : ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
  • ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും: ബദാം എണ്ണയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് നാഡീവ്യൂഹത്തിന്റെ പോഷണത്തിനു സഹായകമാവും.
  • രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു : രക്തസമ്മര്‍ദവും നല്ല കൊളസ്ട്രോളിന്‍റെ നില നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ബദാം എണ്ണ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
  • ഗര്‍ഭിണികള്‍ക്ക് ഗുണപ്രദം : ഗര്‍ഭസ്ഥ ശിശുവിന്‍റെ വികാസത്തിനു സഹായിക്കുന്ന ഫോളിക് ആസിഡും ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്നു.
  • ലാക്സേറ്റീവ് : ഒരു ഗ്ളാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ബദാം ഓയില്‍ ചേര്‍ത്ത് കുടിക്കുന്നത് വയര്‍ ശുചിയാവുന്നതിനും ദഹനവ്യവസ്ഥയ്ക്കും സഹായകമാണ്.

ഭക്ഷണം പാകം ചെയ്യുന്നതിന്

ബദാം എണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും സഹായിക്കും. ഇത് നിരോക്സികാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍, കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കുന്നതിനും ഹൃദയവും രക്തധമനികളും സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വെര്‍ജിന്‍ അല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത ബദാം എണ്ണ അതിന്റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍, കുറഞ്ഞ താപനിലയില്‍, വേണം പാകം ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. സലാഡുകള്‍, കുറഞ്ഞ താപനിലയിലുള്ള ബേക്കിംഗ് എന്നിവയ്ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുള്ള ഫ്ളേവറുകളായും ബദാം എണ്ണ ഉപയോഗിക്കാവുന്നതാണ്.

പേ​ര​യിലയുടെ ഔഷധഗുണങ്ങള്‍

പേ​രി​യി​ല​യി​ലെ സ​മ്പുഷ്​ടമാ​യ ഗു​ണ​ങ്ങ​ള്‍ അനവധിയാണ്. ആ​ന്‍റി ഓ​ക്​സി​ഡ​ന്‍റു​ക​ളു​ടെ ക​ല​വ​റ​യാ​യ പേ​ര​യി​ല ഒ​ട്ടേ​റെ അ​സു​ഖ​ങ്ങ​ള്‍​ക്കും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​വി​ധി​യാ​ണ്. അ​സ​ഹ്യ​മാ​യ വ​യ​റുവേ​ദ​ന​ക്ക് ശ​മ​നം കാ​ണാ​ന്‍ പേ​ര​യി​ല ചേ​ര്‍​ത്ത വെ​ള്ളം കു​ടി​ച്ചാ​ല്‍ മ​തി​യാ​കും.

പേ​ര​യു​ടെ ത​ളി​രി​ല നു​ള്ളി​യെ​ടു​ത്ത് വൃ​ത്തി​യാ​ക്കി, ചൂ​ടു ചാ​യ​യി​ലോ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലോ ഇ​ട്ട് ക​ഴി​ച്ചാ​ല്‍ ന​ല്ല ഒ​രു ലി​വ​ര്‍ ടോ​ണി​ക്കിന്‍റെ ഫ​ലം കിട്ടും. ക​ര​ളി​ല്‍നി​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കു​ന്ന പേ​ര​യി​ല ടീ ​ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​മാ​സം ക​ഴി​ച്ചാ​ലേ ഗു​ണം ല​ഭി​ക്കൂ​..  ഒ​രു ക​പ്പ് തി​ള​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ പേ​ര​യി​ല​യും വേ​രും ചേ​ര്‍​ത്ത് കു​ടി​ച്ചാ​ല്‍ വ​യ​റി​ള​ക്കം പ​മ്പക​ട​ക്കും. പേ​ര​യി​ല ചേ​ര്‍​ത്ത ചാ​യ കു​ടി​ച്ചാ​ല്‍ ചീ​ത്ത കൊ​ള​സ്​ട്രോ​ളി​​ന്‍റെ അ​ള​വ് കു​റ​ക്കാ​നാ​കും. കൂ​ടാ​തെ ന​ല്ല കൊ​ള​സ്​ട്രോ​ളി​നെ ബാ​ധി​ക്കു​ക​യു​മി​ല്ല.

പ്ര​മേ​ഹം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണ് പേ​ര​യി​ല. ഭ​ക്ഷ​ണ​ശേ​ഷ​മു​ള്ള ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വ് പേ​ര​യി​ല​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ള്‍​ക്കു​ണ്ട്. അ​മി​ത​വ​ണ്ണമുള്ളവര്‍ക്ക് പേ​രി​യി​ല വെ​ള്ളം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് ഷു​ഗ​റാ​യി മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​യു​മെ​ന്ന​തി​നാ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്കാ​ന്‍ പേ​ര​യി​ല​ക്ക് ക​ഴി​വു​ണ്ട്. പ​ല്ലു​വേ​ദ​ന, വാ​യി​ലെ അ​ള്‍​സ​ര്‍, മോ​ണ​യി​ലെ പ​ഴു​പ്പ് എ​ന്നി​വ അ​ക​റ്റു​ന്ന​തി​ന് പേ​ര​യി​ല​യി​ലെ ആ​ന്‍റി​ബാ​ക്ടീ​രി​യ​ല്‍ ഘ​ട​ക​ങ്ങ​ള്‍ ഏ​റെ ഗു​ണം ചെ​യ്യും.

ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന എ​ന്‍​സൈ​മു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വ​ഴി മി​ക​ച്ച ദ​ഹ​നം സാധ്യമാക്കാ​ന്‍ പേ​ര​യി​ല ഫ​ല​പ്ര​ദ​മാ​ണ്. ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ന​ല്ല ഉ​റ​ക്കം ല​ഭി​ക്കു​ന്ന​തി​നും പേ​ര​യി​ലയി​ട്ട വെ​ള്ള​മോ ചാ​യ​യോ ക​ഴി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യാ​ല്‍ മ​തി.

ആരോഗ്യഗുണങ്ങളേറെയുള്ള അവല്‍

നെല്ലില്‍ നിന്നുണ്ടാക്കുന്ന ഒന്നാണ് അവല്‍. വളരെയധികം ആരോഗ്യ ഗുണങ്ങള്‍നിലനില്‍ക്കുന്ന ഒന്നാണ് അവല്‍. . അവല്‍ ഉപയോഗിച്ച്‌ പല വിധത്തിലുള്ളസ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാല്‍ അരിയേക്കാള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലവിധത്തിലാണ് ആരോഗ്യത്തെ സഹായിക്കുന്നത്.

അവല്‍ കൊണ്ട് പലവിധത്തിലുള്ള മധുര പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. അവല്‍ വിളയിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളില്‍ ഒന്നാണ്. ഇത് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പല വിഭവങ്ങളും അവലില്‍ ഉണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം. 

ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു: എല്ലിനും പല്ലിനും ബലം നല്‍കുന്നപോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരുംകുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്‍റേയും പല്ലിന്‍റേയും ആരോഗ്യംവര്‍ദ്ധിപ്പിക്കുന്നു.

ഫൈബര്‍ സാന്നിധ്യം : വളരെയധികം ഫൈബര്‍സാന്നിധ്യമുള്ള ഒന്നാണ് അവല്‍. ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

ഡയറ്റ് : ഡയറ്റില്‍ ഫൈബര്‍കൂടിയ അവല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്നങ്ങള്‍ മാറികിട്ടും.മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരുപരിഹാരമാണ് അവല്‍.

ഊര്‍ജ്ജം നല്‍കുന്നു : ശരീരത്തിന് ഊര്‍ജ്ജംനല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് അവല്‍. . അവല്‍ സ്ഥിരമായികഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് ഉണര്‍വ്വ് നല്‍കാന്‍സഹായിക്കുന്നു.

ആമവാതത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം

സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം.വ്യക്​തികള്‍ക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവുംവ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തളര്‍ച്ച: തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്​ചകളോ മാസങ്ങളോ പിന്നിടു​മ്പോഴേക്കും തളര്‍ച്ച മറ്റ്​ ലക്ഷണങ്ങള്‍ക്ക്​ വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

സന്ധികളിലെ മരവിപ്പ്​ : വാതത്തി​​ന്‍റെ ആദ്യ ലക്ഷണമാണ്​ മരവിപ്പ്​. സന്ധികളില്‍ മരവിപ്പ്​ അനുഭവപ്പെടുക. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.

സന്ധിവേദന ​ : മരവിപ്പ്​ പലപ്പോഴും സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാല്‍മുട്ട്​, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.

തരിപ്പും വിറയലും : ​തരിപ്പ്​, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും.

കണ്ണുകളുടെ ആരോഗ്യത്തിനു ചോക്ളേറ്റ് കഴിക്കാം

ചോക്ളേറ്റ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നുണ്ടാവും, അല്ലേ? ചോക്ളേറ്റ് തിന്നാല്‍ പല്ലു കേടാവും, അമിതമായി മധുരം കഴിക്കുന്നത് അപകടമാണ്, അങ്ങനെ ചോക്ളേറ്റിനെ പ്രതിസ്ഥാനത്താക്കുന്ന ഉപദേശങ്ങള്‍ നാം പലതവണ കേട്ടിട്ടുമുണ്ടാവും .കാഴ്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൊക്കോ സഹായിക്കുമെന്ന് അടുത്തകാലത്താണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

കൊക്കോയും കാഴ്ചയും

കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ വിശകലനംചെയ്യുന്നതിനും ചലനം തിരിച്ചറിയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ ഇത് മെച്ചപ്പെടുത്തുന്നു. തലച്ചോറിലേക്കും റെറ്റിനയിലേക്കുമുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്ന നിരോക്സീകാരികള്‍ (ഫ്ളാവനോയിഡുകള്‍) കൊക്കോയില്‍ അടങ്ങിയിരിക്കുന്നു.

യുകെയിലെ റീഡിങ്ങ് സര്‍വകലാശാലയില്‍ ആരോഗ്യമുള്ള 30 യുവാക്കളില്‍ നടത്തിയ ഒരു പഠനത്തില്‍ അവരുടെ ദൃശ്യബോധവും (വിഷ്വല്‍ അവേര്‍നെസ്) ചലനം തിരിച്ചറിയുന്നതിനുള്ള കഴിവും (മോഷന്‍ ഡിറ്റക്ഷന്) വിലയിരുത്തുകയുണ്ടായി. പഠനത്തില്‍ പങ്കെടുത്തവരെ 15 പേര്‍ വീതമുള്ള രണ്ട് സംഘങ്ങളാക്കി തിരിച്ചിരുന്നു. ഒരു സംഘത്തിന് 720 എംജി കൊക്കാ ഫ്ളാവനോയിഡുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കാന്‍ നല്‍കി. അടുത്ത സംഘത്തിന് വൈറ്റ് ചോക്ളേറ്റാണ് നല്‍കിയത്. രണ്ട് മണിക്കൂറിനുശേഷം ഇവരുടെ കാഴ്ചയുടെ മാനദണ്ഡങ്ങള്‍ അളന്നു. ഒരാഴ്ചയ്ക്കുശേഷം, രണ്ട് സംഘങ്ങള്‍ക്കും ചോക്ളേറ്റുകള്‍ പരസ്പരം മാറ്റിനല്‍കി ഈ പരീക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു. ഡാര്‍ക്ക് ചോക്ളേറ്റുകള്‍ കഴിച്ചവര്‍ക്ക് വൈറ്റ് ചോക്ളേറ്റുകള്‍ കഴിച്ചവരെക്കാള്‍ അവബോധപരവും കാഴ്ചാപരവുമായ കഴിവുകള്‍ മെച്ചപ്പെട്ടതായി പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായതായി പഠനം നടത്തിയവര്‍ അവകാശപ്പെടുന്നു.

കണ്ണിന്‍റെ ആരോഗ്യത്തിനു ചോക്ളേറ്റ് നല്ലതായതിനാല്‍ എന്നും ചോക്ളേറ്റ് കഴിച്ചേക്കാമെന്ന് കരുതുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക - ഡാര്‍ക്ക് ചോക്ളേറ്റാണ് കണ്ണിന്‍റെ ആരോഗ്യത്തിനു നല്ലത്, വൈറ്റ് ചോക്ളേറ്റല്ല. കാരണം, കൊക്കോയില്‍ ഫ്ളാവനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഡാര്‍ക്ക് ചോക്ളേറ്റില്‍, വൈറ്റ് ചോക്ളേറ്റിനെ അപേക്ഷിച്ച്‌, ധാരാളം കൊക്കോ അടങ്ങിയിരിക്കുന്നുവെന്നു മാത്രമല്ല, കൊഴുപ്പും പഞ്ചസാരയും കുറവുമായിരിക്കും.

ഡാര്‍ക്ക് ചോക്ളേറ്റിന്റെ ഗുണങ്ങള്‍

ഡാര്‍ക്ക് ചോക്ളേറ്റ് കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് നാം കേട്ടിരിക്കും. മാക്യുലര്‍ ഡീജനറേഷന്‍, ഗ്ളൂക്കോമ, തിമിരം തുടങ്ങിയവയുടെ പുരോഗതി തടയുന്നതിനും ഇവ സഹായകമാകുമത്രേ.

ഒപ്റ്റിക് നേര്‍വിന്‍റെ തകരാറിനെ പ്രതിരോധിക്കാന്‍ കോപ്പര്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ളേറ്റ് കോപ്പറിന്‍റെ നല്ലൊരു സ്രോതസ്സാണ്. നമുക്ക് പ്രായമാകുന്ന അവസരത്തില്‍, വ്യത്യസ്ത തരത്തിലുള്ള കാഴ്ചക്കുറവ് ഉണ്ടാകാം. ചിലരിലാകട്ടെ, കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാകുന്നു. ഇത് പ്രധാനമായും മാക്യുലര്‍ ഡീജനറേഷന്‍ എന്ന അവസ്ഥ മൂലമായിരിക്കും. ഈ അവസ്ഥയില്‍ വൈറ്റമിന്‍ 'എ' സഹായകമാവും. ഡാര്‍ക്ക് ചോക്ളേറ്റില്‍ കുറഞ്ഞതോതില്‍ മാത്രമാണെങ്കിലും വൈറ്റമിന്‍ 'എ' അടങ്ങിയിട്ടുള്ളതിനാല്‍ ഈ അവസ്ഥയില്‍ ഗുണകരമായിരിക്കും. കാഴ്ചനഷ്ടത്തിനു കാരണമാവുന്ന മറ്റൊരു ഘടകമാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. ഡാര്‍ക്ക് ചോക്ളേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയിഡുകള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നു.

അതിനാല്‍, അപകടകരങ്ങളായ യുവി കിരണങ്ങള്‍ മൂലമുള്ള തകരാറുകള്‍ കുറയ്ക്കുന്നതിനും ചിലയവസരങ്ങളില്‍ പിരിമുറുക്കം മൂലമുള്ള പ്രശ്നങ്ങള്‍ക്കെതിരെയും ഡാര്‍ക്ക് ചോക്ളേറ്റുകള്‍ ഫലപ്രദമാകുന്നു.

ശ്രദ്ധിക്കുക: അമിതമായി ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നതിന് ആനുപാതികമായി കാഴ്ചശക്തി മെച്ചപ്പെടണമെന്നില്ല. അതുമൂലം, ശരീരത്തിലെ കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും നില വര്‍ദ്ധിക്കാം. എപ്പോഴും മിതത്വം പാലിക്കുകയാണ് ഉത്തമം. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം മിതമായ തോതില്‍ ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നതും സൂര്യപ്രകാശത്തിലിറങ്ങുന്ന അവസരത്തില്‍ സണ്‍ഗ്ളാസ് ധരിക്കുന്നതും നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

ബ്രോക്കോളിയുടെ പോഷകഗുണങ്ങള്‍

ഭക്ഷണയോഗ്യമായ നാരുകള്‍, പ്രോട്ടീന്‍, പാന്റോതെനിക് ആസിഡ്, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി6, മാംഗനീസ്, ഫോസ്ഫറസ്, കോലിന്‍, വൈറ്റമിന്‍ ബി1, വൈറ്റമിന്‍ എ (കാരറ്റനോയിഡുകളുടെ രൂപത്തില്), കോപ്പര്‍, പൊട്ടാസ്യം എന്നിവയുടെ നല്ലൊരു സ്രോതസ്സാണ് ബ്രസിക്കേസിയേ കുടുംബത്തില്‍പ്പെട്ട ബ്രോക്കോളി. ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും നല്ലൊരു സ്രോതസ്സായ ബ്രോക്കോളിയില്‍ ടോക്കോഫെറോളുകള്‍, തിയാമിന്‍, റിബോഫ്ളാവിന്‍, കാത്സ്യം, ഇരുമ്ബ്, നിയാസിന്‍, സെലീനിയം തുടങ്ങിയ ധാതുക്കളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.  ബ്രോക്കോളി പോഷകങ്ങളുടെ ഒരു കലവറതന്നെയാണ്.

  • കാല്‍സ്യം : 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്കും എല്ലുകളുടെ ആരോഗ്യത്തിനും പ്രധാനപങ്കുള്ളതിനാല്‍,  കാല്‍സ്യം അത്യാവശ്യമാണ്.
  • കോശജ്വലനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സള്‍ഫറാഫേന്‍ എന്ന നിരോക്സീകാരിയും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.
  • കോശജ്വലനത്തെ ചെറുക്കാനുള്ള കഴിവ് ഹൃദ്രോഗങ്ങള്‍ക്കും ക്യാന്‍സറുകള്‍ക്കുമെതിരെയും ഗുണപ്രദമാവുന്നു.
  • ഹൃദയം, തലച്ചോറ് തുടങ്ങി സന്ധികള്‍ വരെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളില്‍ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്.
  • ഡിഎന്‍എ യുടെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും ഓസ്റ്റിയോആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നത്.
  • ഭക്ഷണയോഗ്യമായ നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.
  • ഓര്‍മ്മശക്തിയെ സഹായിക്കുന്ന മഗ്നീഷ്യത്താല്‍ സമ്പുഷ്ടമാണ് ബ്രോക്കോളി.
  • വൈറ്റമിന്‍ സി ധാരാളമടങ്ങിയിരിക്കുന്നതിനാല്‍, ഫ്രീറാഡിക്കലുകള്‍ക്കും ഓക്സിഡേറ്റീവ് തകരാറുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു.
  • ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കുന്നതിനും ബ്രോക്കോളി സഹായിക്കുന്നു.
  • ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി കോംപ്ളക്സ്, സി, ഇ വൈറ്റമിന്‍ എന്നിവയും ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്‍റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദങ്ങളാണ്. മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും.
  • ഇതിലടങ്ങിയിരിക്കുന്ന സള്‍ഫറാഫേന്‍ ശ്വാസകോശ അണുബാധകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

ശ്രദ്ധിക്കുക, ബ്രോക്കോളി അമിതമായി കഴിക്കുന്നതു മൂലം അതിലടങ്ങിയിരിക്കുന്ന ഗോയിറ്റ്രോജനുകള്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായേക്കാം. നിങ്ങള്‍ രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുന്ന ആളാണെങ്കില്‍, ഭക്ഷണക്രമത്തില്‍ ബ്രോക്കോളി ഉള്‍പ്പെടുത്തുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

കൂടുതല്‍ പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി , പുതുമയുള്ള, ഇളം ബ്രോക്കോളി തെരഞ്ഞെടുക്കുക. പാകംചെയ്യുന്ന രീതിക്കനുസരിച്ച്‌ പോഷകഗുണങ്ങള്‍ വ്യത്യാസപ്പെടാമെന്നതിനാല്‍, പാകം ചെയ്യാതെയോ ആവിയില്‍ പുഴുങ്ങിയോ ഉപയോഗിക്കുന്നതാവും ഗുണകരം.

ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഉ​ലു​വ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഉ​ലു​വ​യി​ലെ നാ​രു​ക​ള്‍ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ല്‍ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ഉ​ലു​വ​യി​ല്‍ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ല്‍ അമിതമായി എത്തുന്ന സോ​ഡി​യ​ത്തിന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണിട്ടു ര​ക്ത​സ​മ്മര്‍​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.  ബി​പി നി​യ​ന്ത്രി​ത​മാ​യാ​ല്‍ ഹൃ​ദ​യംസു​ര​ക്ഷി​ത​മാ​കും. 

മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യപ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. ആ​മാ​ശ​യ അ​ള്‍​സ​റു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ള്‍ കുറ​യ്ക്കു​ന്നു. ക​ര​ളി​ല്‍ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ര്‍​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നും കട്ടി​യാ​കു​ന്ന​തു ത​ട​യാ​നും സ​ഹാ​യ​കം. അ​ങ്ങ​നെ ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ല്‍​സ്യം, വി​റ്റാ​മി​ന്‍ എ, ​സി എ​ന്നി​വ​യും പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

അസിഡിറ്റി കുറയ്ക്കുന്നു: നെ​ഞ്ചെ​രി​ച്ചി​ല്‍, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ല്‍ ക​ല​ര്‍​ത്തി ആ​ഹാ​ര​ത്തി​നു മു​ന്‍പ് ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​ഭ​വ​ങ്ങ​ളി​ല്‍ ഉ​ലു​വാ​പ്പൊ​ടി ചേ​ര്‍​ക്കാം. പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ന്‍, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച്‌ ക​വി​ള്‍​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ന്‍ സ​ഹാ​യ​കം.

അമിതവണ്ണം കുറയ്ക്കുന്നു: വൃ​ക്ക​ക​ളി​ല്‍ കാ​ല്‍​സ്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തിന്‍റെ തോ​തു കു​റ​ച്ച്‌ ക​ല്ലു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കാ​ന്‍​സ​ര്‍ ത​ട​യു​ന്ന​തിനു സഹായകമായ ഘടകം ഉലുവയില്‍ ഉള്ളതാ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. സൈ​ന​സ് പ്ര​ശ്ന​ങ്ങ​ള്‍, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ര്‍​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ലെ നാ​രു​ക​ള്‍ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത​കൊ​ഴു​പ്പിന്‍റെ ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തു സാ​ധ്യ​മാ​കു​ന്ന​ത്: പ്രോട്ടീ​ന്‍, വി​റ്റാ​മി​ന്‍ സി, ​നാ​രു​ക​ള്‍ , ഇ​രു​മ്പ്, പൊട്ടാ​സ്യം, തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ള്‍ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ന്‍​റി​സെ​പ്റ്റി​ക്, ആ​ന്‍​റി ഇ​ന്‍​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ള്‍ ച​ര്‍​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ല്‍ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​ന്ന​തി​നും ഉ​ലു​വ സ​ഹാ​യ​കം.ഉ​ലു​വ ചേ​ര്‍​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​തും ന​ല്ല​ത്. ഉ​ലു​വ​യി​ല​ട​ങ്ങി​യ പ്രോട്ടീ​നു​ക​ള്‍ ​മു​ടി​വ​ള​ര്‍​ച്ച​യ്ക്കു സ​ഹാ​യ​കം. താ​ര​ന്‍ അ​ക​റ്റു​ന്ന​തി​നും ഉ​ലു​വ കൊ​ണ്ട് ഒ​രു പ്ര​യോ​ഗ​മു​ണ്ട്. രാ​ത്രി മു​ഴു​വ​ന്‍ കു​തി​ര്‍​ത്തുവച്ച ഉ​ലു​വ ന​ന്നാ​യ​ര​ച്ചു കു​ഴ​മ്പു രൂ​പ​ത്തി​ലാ​ക്കി ത​ലയില്‍ പു​രു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ഴു​കി​ക്ക​ള​യാം.

സന്ധിവാതത്തിന്‍റെ കാരണങ്ങളറിയാം

സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും. പൊണ്ണത്തടിയന്മാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ വ്യാപകമാണ്.ജീവിതശൈലിയിലെ മാറ്റംഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണം.

നീര്‍വീക്കത്തെത്തടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്കു ചുറ്റുമായി പ്രകടമാകുന്ന നീര്‍ക്കെട്ടും വേദനയുമാണ്. സന്ധികളുടെ ഉപരിതലത്തില്‍ തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സുപ്രധാനമായ രോഗലക്ഷണം. ഈ വേദനയും അതോടൊപ്പം സന്ധികള്‍ക്കുണ്ടാകുന്ന പിടുത്തവും വഴക്കമില്ലായ്മയും വിശ്രമമെടുക്കുമ്പോള്‍ അധികരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ ചലനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

മോണരോഗത്തെ സൂക്ഷിക്കണം

പ്രായഭേദമെന്യേ ഇപ്പോള്‍ കണ്ടുവരുന്ന രോഗമാണ് മോണരോഗം. വായുടെ ശുചിത്വമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ആഹാര സാധനങ്ങള്‍ പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിക്കുകയും ക്രമേണ അവ കട്ടിപിടിക്കുകയും ചെയ്യുന്നു. ഇത് കുറേ കാലത്തിന് ശേഷം മോണ താഴേക്ക് ചുരുങ്ങുന്നതിനും പല്ലുകളുടെ ആട്ടത്തിനും കാരണമാകുന്നു. വായ് നാറ്റം, രക്തസ്രാവം, പഴുപ്പ്, മോണവീക്കം എന്നിവയ്ക്കും കാരണമാകുന്നുണ്ട്. ഒരു പരിധിവരെ ചില ബാക്ടീരിയകളും ഇതിന് വഴി ഒരുക്കാറുണ്ട്.

ഒരുപക്ഷെ ഇത്രയും കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാവും. എന്നാല്‍ മോണരോഗം എന്ന വില്ലന്‍ വായിലും പല്ലിലും മാത്രം ഒതുങ്ങുന്നില്ല. ഹൃദയം, ഗര്‍ഭാശയം എന്നിവ മോണരോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്ന ഇടങ്ങളാണ്. 

പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഈ രോഗത്തെ ക്ഷണിച്ച്‌ വരുത്തുന്നതാണ്. മോണരോഗവും പ്രമേഹവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ക്രമരഹിതമായ ഷുഗര്‍ലവല്‍ രക്തക്കുഴലുകളെ നശിപ്പിക്കുകയും മോണയിലേക്കുള്ള ഓക്സിജന്‍, പോഷകം എന്നിവ കുറയ്ക്കുകയും മോണരോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

പ്രമേഹം ഉമിനീരിലെ ഗ്ളൂക്കോസ് ലെവല്‍ കൂട്ടുകയും ഇവ ബാക്ടീരിയയുടെ വളര്‍ച്ചക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് മോണരോഗത്തിനും പല്ലുകളുടെ ചുറ്റുമുള്ള അസ്ഥികളുടെ ബലക്ഷയത്തിനും കാരണമാകുന്നു.

മോണരോഗത്തിന്‍റെ  ഫലമായി ബാക്ടീരിയകളുടെ എണ്ണം വായില്‍ വര്‍ദ്ധിക്കുന്നു. ഈ ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്സിന്‍സ് രക്തത്തിലേക്ക് വ്യാപിക്കുകയും രക്തക്കുഴലില്‍ കൊഴുപ്പ് കട്ട ഉത്പാദിപ്പിക്കുകയും ഇത് രക്തക്കുഴലില്‍ ബ്ളോക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു. തന്‍മൂലം സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാവുന്നതാണ്.

ഗര്‍ഭിണികള്‍ ഏറ്റവും നന്നായി വായ് ശ്രദ്ധിക്കണം. ഗര്‍ഭിണികളില്‍ വലിയ രീതിയിലുള്ള ഹോര്‍മോണ്‍വ്യതിയാനം ഉണ്ടാകാറുണ്ട്. ഇത് മൂലം പലപ്പോഴും ഗര്‍ഭിണികളില്‍ മാത്രമായ ഒരുതരം ട്യൂമര്‍ ഉണ്ടാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള മോണരോഗം കൊണ്ടാണ് ഇതുണ്ടാകുന്നത്. അത് ഭയപ്പെടേണ്ട ഒന്നല്ല. പ്രസവശേഷം ഇവ തനിയെ അപ്രത്യക്ഷമാകാറുണ്ട്. അല്ലെങ്കില്‍ നീക്കംചെയ്യാനാകും. ഗര്‍ഭിണികളില്‍ മോണരോഗ സ്ഥലത്തുള്ള ബാക്ടീരിയകള്‍ ഗര്‍ഭപാത്രത്തില്‍ എത്തുകയും . പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്‍റെ ഉത്പ്പാദനത്തെ ഉത്തേജിപ്പിക്കുകയും തന്‍മൂലം പ്രീമച്വര്‍ ഡെലിവറി നടക്കുകയും ചെയ്യുന്നു.
മോണരോഗത്തിന് പ്രായഭേദമില്ല. പതിനൊന്ന് വയസുമുതല്‍ പതിമൂന്ന് വയസ് വരെയുള്ള കുട്ടികളിലും ഈ രോഗം കണ്ടുവരാറുണ്ട്. ഇതിന് ജൂവനല്‍ പെരിഡോന്റൈറ്റിക്സ് എന്നാണ് പറയുന്നത്. പ്രതിരോധശേഷി കുറവുള്ള എച്ച്‌. ഐ. വി രോഗികളിലും മോണരോഗം കൂടുതലായി കണ്ടുവരുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ആറ്മാസംകൂടുമ്പോഴും ഡന്തല്‍ ചെക്ക്‌അപ്പും ക്ളീനിംഗും പോളീഷിംഗും അനിവാര്യമാണ്. നൂതന രീതിയില്‍ ക്ളീനിങ്ങിന് ശേഷം ലേസര്‍ ടെക്നിക്ക് വഴി ഡിസ് ഇന്‍ഫക്ഷന്‍ നടത്താവുന്നതാണ്. ഇവ ക്ളീനിങ്ങിന് ശേഷമുള്ള രക്തസ്രാവത്തെ തടയുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ രീതി വേദനരഹിതമാണ്.

രോഗപ്രതിരോധത്തിനായി
1. രണ്ട് നേരവും പല്ല് തേക്കുക
2. ദിവസവും ഉപ്പ് വെള്ളം വായില്‍കൊള്ളുക
3. വായ് നാറ്റത്തിന് മൗത്ത് വാഷ് ഉപയോഗിക്കുക

പ്രായത്തെ തടഞ്ഞു നിര്‍ത്താന്‍ ചെറി ജ്യൂസ് ശീലമാക്കാം

ചെറി കഴിക്കുമ്പോള്‍ അവയുടെഗുണങ്ങള്‍ കൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ ചെറി ജ്യൂസിന് ഉത്തമ പ്രതിവിധിയാണ് . നിത്യവും ചെറി ജ്യൂസ് കുടിച്ചാല്‍ പ്രായക്കൂടുതലിനെ നല്ല രീതിയില്‍ തടഞ്ഞുനിര്‍ത്താനാവും. മാത്രവുമല്ല പല വിധ ത്വക്രോഗങ്ങള്‍ക്കും ചെറിപ്പഴം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ഉപയോഗിക്കുന്നുണ്ട്.

ഉറക്കക്കുറവ് പരിഹരിക്കും :  ഉറക്കപ്രശ്നങ്ങള്‍ ഉള്ളവരാണോ എങ്കില്‍നിങ്ങള്‍ക്ക് ചെറി ഗുണം ചെയ്യും.ഉറക്കമുണര്‍ന്നെഴുന്നേറ്റ് 30 മിനിറ്റുകള്‍ക്ക് ശേഷവും അത്താഴത്തിന് 30 മിനിറ്റുകള്‍ക്ക് മുമ്പും  ചെറിജ്യൂസ് ശീലമാക്കാം. ഇത് മെലാടോണിനെ ബൂസ്റ്റ്ചെയ്യുകയും അത് ഉറക്കത്തെ സഹായിക്കുകയും ചെയ്യും. കൂടാതെ സ്ട്രോക്ക്കുറയ്ക്കും. കാര്‍ഡിയോവാസ്ക്കുലര്‍ ഗുണങ്ങളും ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെ കുറയ്ക്കാന്‍ സഹായിക്കും.

മസില്‍ വേദനയക്ക് ആശ്വാസം നല്‍കും : മസില്‍ വേദന കുറയ്ക്കാന്‍ മറ്റേതെങ്കിലും പഴത്തിനും കഴിയുന്നതിനെക്കാള്‍ ചെറി പഴത്തിന് കഴിവുണ്ട്.

ബ്ലഡ് പ്രഷര്‍ കുറയ്ക്കും :ചെറിയില്‍ പൊട്ടാഷ്യം വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷന്‍,ബി.പി എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

സോറിയാസിസ്; കാരണങ്ങളും പരിഹാരവും

ചര്‍മത്തെ ബാധിക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് സോറിയാസിസ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോഗം കണ്ടുവരുന്നു. തലയുള്‍പ്പെടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കട്ടിയുള്ള ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്‍റെ മുഖ്യലക്ഷണം. ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും സോറിയാസിസ് രോഗത്തിന്‍റെ തീവ്രത

കാരണങ്ങള്‍

ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിര്‍ഡെര്‍മിസിലെ കോശങ്ങളുടെ വിഭജനത്തിലും വളര്‍ച്ചയിലുമുണ്ടാകുന്ന തകരാറുകള്‍, വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പാരമ്പര്യം, മനഃസംഘര്‍ഷം, ആസ്തമ,  മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവയാണ് സോറിയാസിസിന് വഴിയൊരുക്കുന്ന പ്രധാനഘടകങ്ങള്‍.

പ്രധാനലക്ഷണങ്ങള്‍

തലയിലും കൈകാല്‍ മുട്ടുകളുടെ പുറം ഭാഗത്തും ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്‍റെ മുഖ്യലക്ഷണം. കൂടാതെ ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ പൊടിരൂപത്തിലുള്ള പാളികളായോ ഇളകിവരിക, വെള്ളത്തുള്ളി പറ്റിയതുപോലുള്ള കട്ടികൂടിയ പാടുകള്‍, ചൊറിച്ചില്‍ നിറം മാറ്റം, ചെതുമ്പല്‍ നിറഞ്ഞ ചുവന്ന പാടുകള്‍, മുടികൊഴിച്ചില്‍, രക്തം പൊടിയല്‍ ഇവയും കാണാറുണ്ട്. ദീര്‍ഘകാലമായി ഉപ്പൂറ്റിയിലേയും കൈവെള്ളയിലേയും വിള്ളലുകള്‍ സോറിയാസിസിന്‍റെ  സൂചനയാണ്.

തണുപ്പുകാലത്ത് ചര്‍മ്മം വരളും. സോറിയാസിസ് വരുന്നതിനും ലക്ഷണങ്ങള്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതിനുമുള്ള സാധ്യത തണുപ്പുകാലത്ത് കൂടുതലാണ്.

സോറിയാസിസ് പലതരം

സ്വഭാവം, ഏതൊക്കെ ശരീര ഭാഗങ്ങളെ ബാധിക്കുന്നു എന്നതിനനുസരിച്ച്‌ സോറിയാസിസ് പലതരത്തിലുണ്ട്. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സോറിയാസിസ് ശരീരമാകെ പടരുന്ന കുരുക്കളുമായാണ് പ്രകടമാവുക.

ചുവന്ന തടിപ്പുകളും ശല്‍ക്കങ്ങളുമായി കാണുന്ന സോറിയാസിസ് സാധാരണമായി കാണപ്പെടുക. കൈകാല്‍ മുട്ടുകള്‍, മുടി നെറ്റിയോട് ചേരുന്ന ഭാഗം, പുറം തുടങ്ങിയ ഭാഗങ്ങളിലാണ് ഇത്തരം സോറിയാസിസ് കാണപ്പെടുക.

ഗുരുതരാവസ്ഥയില്‍ കാണുന്ന സോറിയാസിസിന്റെ പ്രധാനലക്ഷണം ദേഹത്ത് മുഴുവന്‍ പൊന്തുന്ന പഴുത്ത കുരുക്കളാണ്.ശരീരത്തിന്റെ മടക്കുകളില്‍ മാത്രം കാണപ്പെടുന്നവ, തടിപ്പുകളും ചൊറിച്ചിലുമായി തലയില്‍ മാത്രം കാണപ്പെടുന്നവ, കൈപ്പത്തിയിലും പാദങ്ങളിലും മാത്രം കാണപ്പെടുന്നവ, പരുക്കന്‍ പ്രതലവും മഞ്ഞനിറവുമായി നഖത്തെ ബാധിക്കുന്നവ.

പരിഹാരങ്ങള്‍

തുടര്‍ചികിത്സയും കൃത്യമായ പരിചരണവും അനിവാര്യമായ രോഗമാണ് സോറിയാസിസ്. മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതോടൊപ്പം ജീവിതരീതി മെച്ചപ്പെടുത്തുകയും ലഘുവ്യായാമങ്ങള്‍ ശീലമാക്കുകയും വേണം.

മഞ്ഞള്‍, തഴുതാമ, ചെറുപയര്‍, നെല്ലിക്ക, കാരറ്റ്, ഇവ സോറിയാസിസ് നിയന്ത്രണത്തിന് ഫലം ചെയ്യും. തൈര് മീന്‍, പാല്‍ കോഴിയിറച്ചി തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ കര്‍ശനമായും രോഗം ബാധിച്ചവര്‍ ഒഴിവാക്കണം. ഇതിനുപുറമേ തൈര്, ഉഴുന്ന്, ഞണ്ട്, കൊഞ്ച് എന്നീ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ, ലഘുവ്യായാമങ്ങള്‍ എന്നിവക്ക് കഴിയും. ഇതിന് പുറമേ പുകവലി , മദ്യപാനം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക.

മരണഭീതി പടര്‍ത്തി ബ്ലീഡിംഗ് ഐ ഫീവര്‍

ബ്ലീഡിംഗ് ഐ ഫീവര്‍ മരണഭീതി പടര്‍ത്തി ലോകത്ത് പടര്‍ന്നുപിടിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ലോകത്തെ ഭീതിയിലാക്കി ഈ അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നത്. ക‍ഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെത്തുടര്‍ന്ന് 9വയസ്സുകാരി മരിച്ചതോടെ ലോക ആരോഗ്യ സംഘടനയും വിഷയത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ട്.ക‍ഴിഞ്ഞ ഡിസംബറില്‍ സുഡാനില്‍ ഈ അപൂര്‍വ്വ രോഗം 3പേരുടെ ജീവനെടുത്തിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മാരകമായി കണക്കാക്കിയിരുന്ന പ്ലേഗ് -ന് ശേഷം അതിലും മാരകമായാണ് ബ്ലീഡിംഗ് ഐ ഫീവറിനെ ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നുപോകുന്നതാണ് രോഗലക്ഷണം.അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവര്‍ എന്ന പേരും ഈ രോഗത്തിനുള്ളത്.

60പേരോളം പേരെ ഈ രോഗം ബാധിച്ചതായാണ് കണക്കുകള്‍ ഇപ്പോള്‍ ലഭിക്കുന്നത്.ജാഗ്രതയോടെ ഇവരെ നിരീക്ഷിക്കുന്നതിനായി സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്‍റെ പരിചരണത്തിലാണ് ഇവരെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്ന വിലയിരുത്തല്‍ വന്നിട്ടുണ്ട്.സാധാരണ പനിക്കൊപ്പം ശരീര വേദന,തലവേദന,ഛര്‍ദി,,വയറിളക്കം എന്നിവയാണ് രോഗത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍.

ക്രിമിയന്‍ കോങ്ഗോ ഹെമറാജിക് ഫീവര്‍ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിന്‍റെ ശാസ്ത്ര നാമം..ഈ രോഗത്തിന്‍റെ ഭീകരത ഇപ്പോ‍ഴും ജനങ്ങളിലെത്തിക്കാനായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്.

അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി കഴിക്കാം

ഇന്ന് ഫാസ്റ്റ് ഫുഡ് കഴിക്കുകയല്ല വലിച്ചു വാരി തിന്നുകയാണ്. ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ദുശ്ശീലം. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. ഈ ശീലം ജീവിതശൈലി രോഗങ്ങള്‍ കൂടാന്‍ കാരണമാകും. അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം. ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥയാണ് അമിതവണ്ണം.

എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ വണ്ണവും ശരീരഭാരവുമുള്ളവര്‍ക്ക് കുടംപുളി വിദ്യ പരീക്ഷിക്കാം. കുടംപുളി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുടംപുളിയിലെ ഗുണകരമായ സത്ത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോസിട്രിക് ആസിഡ് ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് കുടംപുളിയുടെ സത്തിലൂടെ ഒരു മാസംകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ തലച്ചോറിലെ സെറോറ്റോനിണിന്‍റെ അളവ് ഉയര്‍ത്താന്‍ ഇത് സഹായിക്കും.

അതിലൂടെ ശരീരത്തില്‍ ഉന്മേഷം കൂടുകയും ചെയും. അതുപോലെ അര്‍ബുദത്തെ തടയാനും കുടംപുളി ഏറെ സഹായകരമാണ്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ക്കും കുടംപുളിയുടെ സത്ത് ഉപകാരപ്പെടും.

കടുക് നിസാരക്കാരനല്ല

പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി നമ്മുടെ അടുക്കളയിലുള്ള കുഞ്ഞന്‍ കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയന്‍റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കടുകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കലോറി പ്രദാനം ചെയ്യുന്നതും കടുകാണ്. കൈകാലുകളിലെ പേശികള്‍ക്കുണ്ടാവുന്ന വേദന ശമിപ്പിക്കാന്‍ കടുകെണ്ണ ഉപയോഗിച്ച്‌ മസാജ് ചെയ്താല്‍ മതി.

മല്‍സ്യം പാകം ചെയ്ത് കഴിക്കുമ്പോള്‍ അല്‍പ്പം കടുകെണ്ണ ചേര്‍ത്താല്‍ എത്ര കടുത്ത മൈഗ്രേനും പമ്പകടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്‍റ് ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് തടയിടുന്നു.  കടുകിലെ കോപ്പര്‍, അയണ്‍, മഗ്നീഷ്യം, സെലിനിയം തുടങ്ങിയവയ്ക്ക് ആസ്ത്മയെ പ്രതിരോധിക്കാന്‍ കെല്‍പ്പുണ്ട്. പ്രമേഹത്തിനുള്ള മികച്ച ഔഷധമാണ് കടുകിന്‍റെ ഇലകള്‍. കൊളസ്ട്രോള്‍ നില നിയന്ത്രിക്കാനും  ഇതിന് സാധിക്കും.

പല്ലുകളുടെ തേയ്മാനം അവഗണിക്കരുത്

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രുശ​രീ​ര​ഭാ​ഗ​മാ​ണ് പ​ല്ലു​ക​ള്.  പ​ല്ലു​ക​ള്‍ ഭ​ക്ഷ​ണം ച​വ​ച്ച്‌ അ​ര​ച്ചുക​ഴി​ക്കു​വാ​ന്‍ സ​ഹാ​യി​ക്കു​ന്നു. മിക്ക ആളുകളും പല്ലിന്‍റെ കാര്യത്തില്‍കൂടുതല്‍ ശ്രദ്ധകൊടുക്കാറില്ല. അങ്ങനെ വരുമ്പോള്‍ പല്ലിന്‍റെ ആരോഗ്യം നഷ്ടപ്പെടുന്നു. എ​ത്ര ക​ട്ടി​യു​ള്ള​താ​യാ​ലും ച​വ​ച്ച​ര​ച്ചുക​ഴി​ക്കു​വാ​ന്‍ പ​ല്ലു​ക​ള്‍ ത​ന്നെ വേണം. ഭ​ക്ഷ​ണം ച​വ​ച്ച​ര​ച്ചുക​ഴി​ക്കു​ന്ന​ത് ദ​ഹ​ന​ത്തെ എ​ളു​പ്പ​ത്തി​ലാ​ക്കു​ന്നു. പ​ല്ലു​ക​ളു​ടെ തേ​യ്മാ​നം ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നു​ള്ള​തും  പല്ലിന്‍റെ ഭം​ഗി​യെ​യും കു​റ​യ്ക്കു​ന്നു. തേയ്മാനം കൂ​ടു​മ്പോള്‍ പ​ല്ലി​ന്‍റെ ഇ​നാ​മ​ലി​ല്‍ ​ മ​ഞ്ഞ​നി​റം കൂ​ടു​ന്നു.

തേ​യ്മാ​നം ഉ​ണ്ടാ​കുന്നത്

വ​യ​റ്റി​ല്‍ ഉ​ണ്ടാ​ക്കു​ന്ന അ​സി​ഡി​റ്റി  പ​ല്ലു​ക​ള്‍​ക്ക് തേ​യ്മാ​നം ഉ​ണ്ടാ​ക്കു​ന്നു - രാ​ത്രി​യി​ല്‍ കിട​ന്നു​റ​ങ്ങു​മ്പോള്‍, വ​യ​റ്റി​ലെ ഫ്ളൂ​യി​ഡ് വാ​യി​ല്‍ എ​ത്തു​ക​യും ഇ​ത് പ​ല്ലി​ന്‍റെ ഇ​നാ​മ​ലി​നെ ദ്ര​വി​പ്പി​ച്ച്‌ ക​ള​യു​ക​യും ചെ​യ്യു​ന്നു. ഇ​നാ​മ​ല്‍ ദ്ര​വി​ച്ചു​പോ​യാ​ല്‍ അ​ത് വീ​ണ്ടും ഉ​ണ്ടാ​യി വ​രി​ല്ല. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള അം​ശ​മാ​ണ് പ​ല്ലി​ന്‍റെ ഇ​നാ​മ​ല്‍. പ​ല്ലു​ക​ളു​ടെ മോ​ണ​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് തേ​യ്മാ​നം സാ​ധാ​ര​ണ​യാ​യി കാ​ണു​ന്നു. ന​ഖം വ​ച്ച്‌ തൊ​ടു​മ്പോള്‍ ഉ​ട​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു​വെ​ങ്കി​ല്‍ - തേ​യ്മാ​നം ആ​ണെന്ന് ഉ​റ​പ്പി​ക്കാം.

ചി​ല ഭാഗങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി പല്ലുക​ടി ഉ​ണ്ടാ​കു​മ്പോഴും തേ​യ്മാ​നം ഉ​ണ്ടാ​കു​ന്നു. പ​ല്ലു​ക​ള്‍ തേ​യ്മാ​നം ഉ​ണ്ടാ​യി നീ​ളം കു​റ​യു​ന്ന​ത് കാ​ണു​ന്ന​ത് അ​തി​ന് എ​തി​രാ​യി നി​ല്‍​ക്കു​ന്ന പ​ല്ലു​ക​ള്‍​ക്ക് ക​ടി കൂ​ടു​ത​ല്‍ ആ​യ​തി​നാ​ലാ​ണ്.

കാ​ര​ണ​ങ്ങ​ള്‍

പ​ല്ലു തേ​ക്കു​ന്ന രീ​തി ശ​രി​യ​ല്ല എ​ങ്കി​ല്‍ , പ​ല്ലു തേ​ക്കു​ന്ന​തി​ന്‍റെ ശ​ക്തി കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ , ശ​രി​യാ​യ രീ​തി​യി​ല​ല്ല ഫ്ളോ​സ് ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ ,  ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ടൂ​ത്ത് പി​ക്കി​ങ്ങ് ,  പേ​ന​യും പെ​ന്‍​സി​ലും ക​ടി​ക്കു​ന്ന ശീലം, ​ഹെ​യ​ര്‍ പി​ന്നു​ക​ള്‍ പ​ല്ലു​ക​ള്‍ കൊ​ണ്ട് ക​ടി​ച്ചു​തു​റ​ക്കു​ന്ന​തു മൂ​ലം, ന​ഖം ക​ടി​ക്ക​ല്‍.- തുടങ്ങിയ ശീലങ്ങള്‍ പല്ലിന്‍റെ തേയ്മാനത്തിനു കാരണമാകും. കൃ​ത്രി​മ പ​ല്ലു​ക​ളു​ടെ പ്ലേ​റ്റു​ക​ള്‍ ക​മ്പി വ​ച്ച്‌ ഉ​റ​പ്പി​ക്കു​മ്പോള്‍, ക​മ്പികൊ​ണ്ടി​രി​ക്കു​ന്ന പ​ല്ല് തേ​യു​ന്ന​താ​യി കാ​ണാം.

ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ള്ള പ​ല്ലി​ന്‍റെ തേ​യ്മാ​ന​ത്തി​ല്‍, ത​യ്യ​ല്‍, ചെ​രു​പ്പ് നി​ര്‍​മ്മാ​ണം, ചി​ല സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​വ​രി​ല്‍ പ​ല്ലി​ന്‍റെ തേ​യ്മാ​നം കാ​ണാം. ക​ടി​ക്കു​ന്ന ശ​ക്തി കൂ​ടു​ത​ല്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മോ​ണ​യി​ല്‍ നി​ന്നും പ​ല്ല് തു​ട​ങ്ങു​ന്ന സ്ഥ​ല​ത്ത് തേ​യ്മാ​നം ഉ​ണ്ടാ​ക്കു​ന്നു. ഇ​ത് വി-​ഷേ​പ്പി​ല്‍ തേ​യു​ക​യും പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും ക്ര​മേ​ണ ഇ​ത് ഒ​ടി​ഞ്ഞ് പോ​കു​ക​യും ചെ​യ്യു​ന്നു.

പ​രി​ശോ​ധ​ന:

ഒ​രു ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​പ്പി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട് എ​ന്ന് ക​ണ്ടുപി​ടി​ക്കു​വാ​ന്‍ സ​ഹാ​യി​ക്കും. ഈ ​പ്ര​ശ്ന​ങ്ങ​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ച്ചു ക​ണ്ടുപി​ടി​ച്ചാ​ല്‍ ന​ല്ല​താ​ണ്. ന​ല്ല ലൈ​റ്റി​ല്‍, പ്ര​ത്യേ​ക ഉ​പക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​തു തു​ട​ക്ക​ത്തി​ല്‍ ക​ണ്ടു പി​ടി​യ്ക്കു​വാ​ന്‍ ആ​കൂ.

ചി​കി​ല്‍​സ

  • തു​ട​ക്ക​ത്തി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ലും ഫ​ല​പ്ര​ദ​മാ​യ ചി​കി​ല്‍​സ ല​ഭ്യ​മാ​ണ്. തേ​ഞ്ഞു​പോ​യ ഇ​നാ​മ​ലി​നെ ഇ​നാ​മ​ല്‍ ക​ള​റു​ള്ള ഫി​ല്ലിം​ഗ് മെ​റ്റീ​രി​യ​ല്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ട​ച്ച്‌ നി​ര്‍​ത്തു​വാ​ന്‍ സാ​ധി​ക്കും.
  • വേ​രി​നെ​യും ഞ​ര​മ്പിനെ​യും ബാ​ധി​ക്ക​ത്ത​ക്ക​വ​ണ്ണം തേ​യ്മാ​നം ഉ​ണ്ടെ​ങ്കി​ല്‍ റൂ​ട്ട് ക​നാ​ല്‍ ചി​കി​ല്‍​സ​യും ക്യാ​പ്പും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ്.
  • മു​ക​ള്‍ മോ​ണ​യും കീ​ഴ്താ​ടി​യും കൃ​ത്യ​മാ​യ അ​ള​വി​ല്‍ അ​ല്ല ക​ടി കൊ​ള്ളു​ന്ന​ത് എ​ങ്കി​ല്‍ ദ​ന്ത​ചി​കി​ല്‍​സ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ത് കൃ​ത്യ​ത​യി​ലേ​ക്കു കൊ​ണ്ടുവ​ര​ണം
  • തേ​യ്മാ​നം സം​ഭ​വി​ച്ച പ​ല്ലു​ക​ളെ ക്യാ​പ്പി​ട്ടു കൃ​ത്യം അ​ള​വി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം.
  • വ​യ​റു സം​ബ​ന്ധ​മാ​യ​ള്ള പ്ര​ശ്ന​ങ്ങ​ള്‍, അ​സി​ഡി​റ്റി ഇ​വ പ​രി​ഹ​രി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ തേ​യ്മാ​നം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ന്‍ സ​ഹാ​യി​ക്കും.
  • ശ​രി​യാ​യ രീ​തി​യി​ലു​ള്ള ബ്ര​ഷിം​ഗ് ആ​ന്‍​ഡ് ഫ്ളോ​സിം​ഗ് നി​ങ്ങ​ളു​ടെ ദ​ന്ത​ഡോ​ക്ട​റോ​ടു ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്ക​ണം.
  • പ​ല്ലു​ക​ടി രാ​ത്രി​യി​ല്‍ (ബ്ര​ക്സ്സി​സ്സം) ഉ​ള്ള​വ​ര്‍ ഡോ​ക്ട​റെ ക​ണ്ട് ഇ​തി​ന് പ​രി​ഹാ​രം തേ​ടു​ക​യും രാ​ത്രി പ​ല്ലു​ക​ടി​ച്ചാ​ല്‍ പ​ല്ലു​ക​ള്‍​ക്ക് തേ​യ്മാ​നം വ​രാ​ത്ത രീ​തി​യി​ലു​ള്ള അ​പ്ല​യ​ന്‍​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​

ഫംഗസ് രോഗസാധ്യത കുറയ്ക്കാന്‍ ചില വഴികളിതാ

ശു​ചി​ത്വം പാ​ലി​ക്കു​ക. വ്യ​ക്തിശു​ചി​ത്വം പ്ര​ധാ​ന​പ്ര​തി​രോ​ധം

  • ഫം​ഗ​സ്ബാ​ധ​യു​ള​ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കി​ട​ക്ക​വി​രി​ക​ൾ, ട​വൽ, ചീ​പ്പ് തു​ട​ങ്ങി​യ​വ മ​റ്റു​ള​ള​വ​ർ ഒ​ഴി​വാ​ക്കു​ക
  • വി​ര​ലു​ക​ൾ​ക്കി​ട​യി​ലെ ച​ർ​മം ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക. ന​ന​ഞ്ഞ സോ​ക്സ് ഉ​പ​യോ​ഗി​ക്ക​രു​ത്
  • ശ​രീ​ര​ത്തി​ൽ മ​ട​ക്കു​ക​ളും ചു​ളി​വു​ക​ളും ഉ​ള​ള ഭാ​ഗ​ങ്ങ​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​ക്കി സൂ​ക്ഷി​ക്കു​ക
  • മ​റ്റു​ള​ള​വ​ർ ഉ​പ​യോ​ഗി​ച്ച ചീ​പ്പ്, സോ​പ്പ്, തോ​ർ​ത്ത്, സോ​ക്സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
  • ഇ​റു​കി​യ വ​സ്ത്ര​ധാ​ര​ണ​രീ​തി ഉ​പേ​ക്ഷി​ക്കു​ക
  • കോ​ട്ടണ്‍ അ​ടി​വ​സ്ത്ര​ങ്ങ​ൾ ശീ​ല​മാ​ക്കു​ക. അ​ടി​വ​സ​ത്ര​ങ്ങ​ൾ ക​ഴു​കി വെ​യി​ല​ത്ത് ഉ​ണ​ക്ക​ണം. ദി​വ​സ​വും ര​ണ്ടു​ത​വ​ണ മാ​റിഉ​പ​യോ​ഗി​ക്കു​ക.
  • വേ​ന​ൽ​ക്കാ​ല​ത്തും മ​റ്റും ആ​ൻ​റി ഫം​ഗ​ൽ സ്പ്രേ, ​പൗ​ഡ​ർ എ​ന്നി​വ ച​ർ​മ​രോ​ഗ​ വി​ദ​ഗ്ധന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക. സ്വയംചികിത്സ ഒഴിവാക്കുക

സ്ട്രോക്ക് ഒഴിവാക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഏറെ വ്യാപകമായി ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ജീവിത ശൈലിയില്‍ വരുന്ന വ്യത്യാസങ്ങളും ഭക്ഷണ ശീലങ്ങളുമെല്ലാം സ്ട്രോക്കിന് കാരണമാകാറുണ്ട്. 
ചില മുന്‍കരുതലുകളെടുത്താല്‍ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

ഉപ്പിന്‍റെ ഉപയോഗം കുറക്കാം: രക്തസമ്മര്‍ദ്ദം കൂടുന്നത് സ്ട്രോക്കിന് കാരണമാകും. ഉപ്പിന്‍റെ  ഉപയോഗം ഒരു നിശ്ചിത പരിധിയില്‍ കൂടുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തിന് വഴിവെക്കും. അതിനാല്‍ ഉപ്പ് അധികമുള്ള ഉണക്ക മത്സ്യങ്ങള്‍, സോസുകള്‍, സൂപ്പുകള്‍ എന്നിവ നിയന്ത്രിക്കാം.

പുകവലി ഒഴിവാക്കാം : തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനും അവയില്‍ രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്. അതിനാല്‍ പുകവലിക്കാരില്‍ സ്ട്രോക്കിനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ സ്ട്രോക്ക് ഒഴിവാക്കാനായി ആദ്യം പുകവലി ഒഴിവാക്കണം.

കൊളസ്ട്രോള്‍ നിയന്ത്രിക്കുക : ആശ്രദ്ധമായ ഭക്ഷണ ശീലങ്ങളാണ് കൊളസ്ട്രോളിലേക്ക് നയിക്കുന്നത്. ആവശ്യമായതിലുമധികം കൊളസ്ട്രോള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുമ്പോള്‍ ഇത് രക്ത ധമനികളില്‍ സംഭരിക്കപ്പെടുന്നു. ഇതുവഴി തലച്ചോറിലേക്ക് വേണ്ടത്ര രക്തം കിട്ടാതെവരികയോ രക്തം എത്തിക്കുന്ന ധമനികള്‍ പൊട്ടുകയോ ചെയ്യുന്നതാണ് പലപ്പോഴും സ്ട്രോക്കിനു കാരണമാകുന്നത്. അതിനാല്‍ സ്ട്രോക്കില്‍ നിന്ന് രക്ഷപെടാന്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്.

ദിവസവും 30 മിനിട്ട് എങ്കിലും വ്യായാമം ചെയ്യുക : വ്യായാമത്തിലൂടെ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ അമിത കൊഴുപ്പ് അടിയുന്നത് ഒഴിവാക്കാനും സാധിക്കുന്നു. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറക്കും. നടക്കുക, പടികള്‍ കയറി ഇറങ്ങുക, സൈക്കിള്‍ ചവിട്ടുക എന്നിങ്ങനെ ഏതു തരത്തിലുള്ള വ്യായാമവും ചെയ്യാവുന്നതാണ്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളു.

ഇടയ്ക്കിടയ്ക്ക് വരുന്ന നെഞ്ചെരിച്ചില്‍ അവഗണിക്കരുത്

നെഞ്ചെരിച്ചില്‍ പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്‍റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്‍റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.

എന്നാല്‍ നെഞ്ചെരിച്ചിലില്‍ കുറച്ച്‌ പ്രാധാന്യമുള്ള കാര്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇടയ്ക്കിടയ്ക്ക്  നെഞ്ചെരിച്ചില്‍ വരുന്നത് ആമാശയ ക്യാന്‍സര്‍ സാധ്യതയാണ് ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍, അതുപോലെ ധാരാളം ഇറച്ചിയാഹാരങ്ങള്‍,  ഉപ്പ് കൂടുതലായുള്ള ഭക്ഷണം എന്നിവരില്‍ ആമാശയ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു.   ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യതയാകാം എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സാധാരണ ക്യാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയ ക്യാന്‍സര്‍. അടിക്കടിയുണ്ടാകുന്ന വയറു വേദന, ചെറിയ അളവില്‍ ആഹാരം കഴിച്ചാല്‍ പോലും പെട്ടെന്ന് വയര്‍ നിറഞ്ഞ അവസ്ഥ തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ആമാശയ ക്യാന്‍സറിനുള്ള ലക്ഷണമാകാം.

വെളിച്ചെണ്ണ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍

വെളിച്ചെണ്ണ അധികമായാല്‍ കൊളസ്ട്രോള്‍ അടക്കമുള്ള കൊഴുപ്പ് രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനങ്ങള്‍.

50നും 75നും ഇടയില്‍ പ്രായമുള്ള 94 ഉള്‍പ്പെടുത്തി കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍. കേയ് തീ കൗ, പ്രൊഫസര്‍ നിത ഫൊറൗനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഒന്നും ഇല്ലാത്ത ഇവര്‍ക്ക് നിത്യവും 50 ഗ്രാം വീതം(മൂന്ന് ടേബിള്‍ സ്പൂണ്) വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അല്ലെങ്കില്‍ വെണ്ണ എന്നിവ മാറി മാറി നല്‍കിക്കൊണ്ടായിരുന്നു പഠനം. നാലാഴ്ച നീണ്ടു നില്‍ക്കുന്നതായിരുന്നു പഠനകാലം. കൊഴുപ്പ് വര്‍ധിപ്പിക്കുമെന്ന് കരുതുന്ന ഇവ ശരീരത്തിലെ കൊളസ്ട്രോള്‍ അളവിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു ഗവേഷകരുടെ പ്രധാന നിരീക്ഷണം. എന്നാല്‍ നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പുറത്തു വന്ന പഠനഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു.

പഠനത്തില്‍ പങ്കുചേര്‍ന്നതില്‍ നെയ്യ് സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോത് 15 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. അതേസമയം ഒലീവ് ഓയില്‍ കഴിച്ചവരില്‍ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ അഞ്ച് ശതമാനമാണ് വര്‍ധിച്ചത്.(എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ബാഡ് കൊളസ്ട്രോള്‍ എന്നും എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ ഗുഡ് കൊളസ്ട്രോള്‍ എന്നുമാണ് അറിയപ്പെടുന്നത്.)

എന്നാല്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പഠനത്തിന് വിധേയരായവരില്‍ എച്ച്‌ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് പതിനഞ്ച് ശതമാനമാണ് വര്‍ധിച്ചത്. ശരീരത്തിന് പ്രയോജനപ്രദമായ ഈ ഗുഡ് കൊളസ്ട്രോള്‍ ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

എന്നാല്‍ ഭക്ഷണ രീതികളെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നും ഭക്ഷണശീലങ്ങള്‍ മാറ്റുന്നത് രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം നടത്തിയ ഗവേഷകര്‍ ഊന്നിപ്പറയുന്നുണ്ട്

പച്ച ആപ്പിള്‍ കഴിച്ചാലുളള ഗുണങ്ങള്‍

ചുവന്ന ആപ്പിളുകള്‍ പോലെ തന്നെപച്ചയും ആരോഗ്യദായകമാണ്​. എന്നിരുന്നാലും പച്ച ആപ്പിളുകള്‍ക്ക്​ രുചിയില്‍അല്‍പ്പം പുളിയും മധുരവുമാണ്​. ..  ആരോഗ്യത്തിനും സൗന്ദര്യകാര്യങ്ങളിലും പച്ച ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്​..  പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്​. പച്ച ആപ്പിള്‍.

ശരീര പോഷണം വര്‍ധിപ്പിക്കുന്നു

ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കു​മ്പോള്‍ തൊലി കളയരുത്​. തൊലിയോടെ ആപ്പിള്‍ കഴിക്കുന്നതാണ്​ ശരീരത്തിന്​ ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ആപ്പിള്‍ ശരീരത്തിലെ വിഷമുക്​തമാക്കല്‍ ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്​ഥയെയും അപകടകരമായ വസ്​തുക്കളില്‍ നിന്ന്​ സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.

കുറഞ്ഞ കൊഴുപ്പ്​

പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​ത ചംക്രമണം വര്‍ധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിള്‍ കഴിക്കുന്നത്​ സഹായകമാണ്​.

ക്യാന്‍സറിന്

പച്ച ആപ്പിള്‍ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്​. . ചര്‍മ കോശങ്ങളുടെ നാശത്തെ വിറ്റാമിന്‍ സി തടയും. ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്​ച​ ശക്​തിയെ സഹായിക്കും.

എല്ലുകള്‍ക്ക്​ ബലം

പച്ച ആപ്പിള്‍ കാല്‍സ്യത്തി​ന്‍റെ സാന്നിധ്യത്താല്‍ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വര്‍ധിപ്പിക്കും.

പ്രായത്തെ പ്രതിരോധിക്കും

ചര്‍മത്തി​ന്‍റെ പുഷ്​ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിള്‍ കഴിക്കുന്നത്​ സഹായകമാണ്​. . ശരീരത്തിലുണ്ടാകുന്ന ഇരുണ്ട കലകളെ ഇല്ലാതാക്കാനും ഇവ സഹായകം.

ഈ ശീലങ്ങള്‍ നിങ്ങളുടെ പ്രായം കൂട്ടും

നമ്മുടെ ശരീരത്തില്‍ പ്രായത്തിന്‍റെ ആദ്യസൂചനകള്‍ നല്‍കുന്ന അവയവങ്ങളിലൊന്ന്​ ചര്‍മമാണ്​.. പ്രായം തോന്നിക്കുന്നതില്‍ ചര്‍മ സംരക്ഷണം പ്രധാനഘടകമാണ്​. പ്രായമാകുന്നതിനനുസരിച്ച്‌​ ചര്‍മത്തിന്‍റെ ഘടനയിലും മാറ്റം വരുന്നു. ഇത്​ ശരീരത്തില്‍ ചുളിവുകളും വരകളും വീഴ്​ത്താന്‍ ഇടയാക്കുന്നു. നമ്മുടെ ചില ദൈനം ദിന ശീലങ്ങള്‍ ചര്‍മത്തിലെ പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.

ഉറക്കക്കുറവ്​

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന്​ ആവശ്യമായ അളവിലുള്ള ഉറക്കം ആവശ്യമാണ്​. ശരിയായ അളവില്‍ ഉറക്കമില്ലായ്​മ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ക്ക്​ വഴിവെക്കും. തുടര്‍ച്ചയായ ഉറക്കക്കുറവ്​ ശരീരത്തില്‍ ഇരുണ്ട അടയാളങ്ങള്‍ക്കും അനിയ​ന്ത്രിതമായ ചര്‍മത്തിനും വഴിവെക്കും. ഇത്​ പ്രായക്കൂടുതല്‍ തോന്നാനും ഇടയാക്കും.

അമിത മദ്യപാനം

മദ്യം കുടിക്കുന്നത് ശരീരത്തിലെ ജ്വലനം ഉയര്‍ത്തും. ഇത് ശരീരപോഷണത്തെ മന്ദഗതിയിലാക്കും. ഇത് ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രായമാകല്‍ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യാം. ഇത് ചര്‍മ്മത്തെ വരണ്ടതാക്കാനും നിങ്ങളെ ക്ഷീണിപ്പിക്കാനും വഴിവെക്കും.

അമിതമായി ചര്‍മം ഉരിയുന്നത്

നശിച്ച കോശങ്ങള്‍ നീക്കാനായി ചര്‍മമുരിയല്‍ നടത്താറുണ്ട്​. എന്നാല്‍ ഇത്​ അമിതമായി ചെയ്യുന്നത്​ നിങ്ങളുടെ ചര്‍മത്തിലെ ജലാംശം നഷ്​ടപ്പെടാന്‍ ഇടവരുത്തും.  ഇത്​ ചര്‍മത്തെ വരണ്ടതാക്കുകയും പാടുകള്‍ വരുത്തുകയും ചെയ്യും.

പുകവലി

പുകവലിക്ക്​ ഒട്ടേറെ ദോഷങ്ങളുണ്ട്​. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഈ ശീലം കാന്‍സറിനും കാരണമാകുന്നു. പുകവലി നിങ്ങളുടെ ചര്‍മ​ത്തില്‍ പ്രായത്തിന്‍റെ അടയാളങ്ങള്‍ കൊണ്ടുവരും. സിഗരറ്റില്‍ നിന്നുള്ള ചൂട്​ നിങ്ങളുടെ ചര്‍മത്തെ നേരിട്ട്​ ചൂടാക്കുകയും ഇലാസ്​റ്റികതയില്‍ മാറ്റം വരുത്തുകയും വിറ്റാമിന്‍ എ യുടെ അളവ്​ ഗണ്യമായി കുറക്കുകയും ചെയ്യും. ഇത്​ ചര്‍മം വരണ്ടതാക്കാനും ഇടയാക്കും.

സൂര്യതാപമേല്‍ക്കല്‍

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്​ ചര്‍മ്മത്തിന്‍റെ ഇലാസ്​റ്റികത നഷ്​ടപ്പെടുത്തുകയും പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത്​ ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും. നാം പുറത്തേക്ക് പോകുമ്പോള്‍ പരമാവധി സൂര്യതാപമേല്‍ക്കുന്നത്​ ഒഴിവാക്കാന്‍ ശ്രമിക്കണം.

വ്യായാമക്കുറവ്​

വ്യായാമ ചലനങ്ങള്‍ പേശികളെ ശക്​തിപ്പെടുത്തുകയും അത്​ ശരീരത്തിന്​ യൌവനം നല്‍കുകയും ചെയ്യും. ഇത്​ ചര്‍മത്തെ കൂടുതല്‍ ശക്​തിയുള്ളതാക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തി​ന്‍റെ എല്ലാഭാഗത്തും പോഷണഗുണങ്ങളും  രക്​തവും എത്താന്‍ ഇടയാക്കുന്നു. ഇതിന്‍റെ ഗുണം ചര്‍മത്തിനും ലഭിക്കും.

എള്ള്: ആരോഗ്യത്തിനും സൗന്ദര്യത്തിനും

അടിസ്ഥാനപരമായി എണ്ണക്കുരുവാണ് എള്ള്. കറുത്ത എള്ള്, വെളുത്ത എള്ള് എന്നിങ്ങനെ രണ്ടുതരം എള്ള് കണ്ടു വരുന്നു. എള്ളില്‍ നിന്നും എടുക്കുന്ന എള്ളെണ്ണ അഥവാ നല്ലെണ്ണയില്‍ ചര്‍മ്മ സൗന്ദര്യത്തിന് സഹായകമായ വൈറ്റമിന്‍-ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.

ശരീരത്തില്‍ തേച്ചു കുളിക്കുന്നത് ഉത്തമമാണ് എള്ളെണ്ണ. കുഞ്ഞുങ്ങളുടെ ശരീരം മസാജ് ചെയ്യുന്നതിനും എളെളണ്ണ ഉപയോഗിക്കാം. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍, ചര്‍മത്തിന്‍റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും എള്ളെണ്ണ നല്ലതാണ്.

കരളിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും എളള് ഗുണപ്രദമാണ്. ആന്‍റിബയോട്ടിക്കുകളുടെ പാര്‍ശ്വ ഫലമായി വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ തടയുന്നതിനും എളെളണ്ണ സഹായകമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എളെളണ്ണയിലെ സെസമോള്‍ (sesamol) എന്ന ആന്‍റി ഓക്സിഡന്‍റ്, ഗാമാ റേഡിയേഷന്‍ മൂലം ഡിഎന്‍എയ്ക്കു കേടുപാടു വരുന്നത് തടയുന്നതായി പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമിതമായ ഉത്കണ്ഠയും ഡിപ്രഷനും കുറയ്ക്കാനും സെസ്മോള്‍ സഹായിക്കുന്നു.

നാരുകള്‍ ധാരാളമായടങ്ങിയിരിക്കുന്നത് കൊണ്ട് മലബന്ധം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും എളള് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. പല്ലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തിനും എളള് സഹായകമാണ്.

എളളിലടങ്ങിയ വിറ്റാമിനുകള്‍ മാനസികാരോഗ്യം, ഗാഢനിദ്ര, വേദന കുറയ്ക്കല്‍ എന്നിവയ്ക്കു സഹായകമായ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആയുസ് കൂട്ടാന്‍ അത്തിപ്പഴം കഴിക്കാം

അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. അത്തിപ്പഴത്തില്‍ മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളേക്കാള്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. അത്തിപ്പഴം ഭക്ഷണത്തിനായും ഉപയോഗിക്കാം.

ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു.

ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തി. ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്തിപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് അത്തിപ്പഴം.  അത്തിപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വൃത്തിഹീനമായി ജീന്‍സ് ഉപയോഗിക്കുന്നത് കുഷ്ഠരോഗം ഉള്‍പ്പെടെയുള്ള കടുത്ത ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകും

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവജനങ്ങളുടെ ഇഷ്ടവേഷമാണ് ജീന്‍സ്. ലുക്കില്‍ ട്രെന്‍റിയും ഉപയോഗിക്കാന്‍ എളുപ്പവുമാണ് ജീന്‍സ്. കാരണം മൂന്നോ നാലോ തവണയിട്ട് അലക്കിയാല്‍ മതി. രണ്ടാഴ്ചയൊക്കെ ജീന്‍സ് അലക്കാതെ ഉപയോഗിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. ഇത്തരത്തില്‍ വൃത്തിഹീനമായി ജീന്‍സ് ഉപയോഗിക്കുന്നത് കുഷ്ഠരോഗം ഉള്‍പ്പെടെ കടുത്ത ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകും എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍.

ചൂടുള്ള കാലാവസ്ഥയില്‍ അനുയോജ്യ വസ്ത്രമല്ല ജീന്‍സ്. ദിവസങ്ങളോളം ഇത് ഉപയോഗിക്കുമ്പോള്‍ വസ്ത്രത്തില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കാന്‍ കാരണമാകും. ഇങ്ങനെ വിയര്‍പ്പില്‍ നിന്നുണ്ടാകുന്ന അഴുക്ക് മൂലം ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങള്‍ ഉണ്ടാകും. ഇത്തരം അസുഖങ്ങള്‍ വന്നാല്‍ പലര്‍ക്കും ഡോക്ടറെ കാണാനും ചികിത്സിക്കാനുമെല്ലാം മടിയാണ്. പലരും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സിക്കുന്നവരാണ്. അഭിമാനം നോക്കാതെ ചര്‍മ്മ രോഗത്തിന് ഡോക്ടര്‍മാരുടെ ഉപദേശം തേടുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത് തെറ്റായ ഭക്ഷണശീലവും ആഹാരക്രമവും തന്നെയാണ്. ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്നവര്‍ക്ക് ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങളും ഒരുപരിധി വരെ ചെറുക്കാനാകും.

പുതുതലമുറയുടെ ഭക്ഷണശീലങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ധൃതിയിലുള്ള ഭക്ഷണരീതിയാണ് യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നത്. ഭക്ഷണത്തിന്‍റെ രുചിയോ, ഗുണമോ ഇവര്‍ ശ്രദ്ധിക്കാറില്ല. സമയമെടുത്ത് സാവകാശം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഭക്ഷണം ചവച്ചരച്ച്‌ കഴിക്കുന്നതിന് വളരെയേറെ ഗുണങ്ങളുണ്ട്.

ആഹാരം ചവച്ചരച്ച്‌ കഴിച്ചാല്‍ ഭക്ഷണത്തിന്‍റെ അളവില്‍ നിയന്ത്രണം വരുത്താനാകും. ഭക്ഷണം ചവച്ചരച്ച്‌ കഴിക്കുന്നതിലൂടെ കുറച്ച്‌ ഭക്ഷണം മാത്രമേ ആവശ്യമായി വരികയുള്ളൂ.

ശരിയായി ആഹാരം ചവച്ചരച്ച്‌ കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്‍റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. ഭക്ഷണം നന്നായി ചവച്ച്‌ കഴിച്ചില്ലെങ്കില്‍, വയറു നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ ഉണ്ടാകില്ല. ഇത് ആഹാരം ക്രമത്തിലധികമാകാന്‍ ഇടയാക്കും.

നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച്‌ കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചവച്ചരച്ച്‌ കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും.

ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഉള്ളതുപോലെ പേശികള്‍ വായിലുമുണ്ട്. വായിലെ പേശികള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കേണ്ടതുണ്ട്.

പേശികള്‍ക്ക് വിശ്രമക്കുറവ് ഉണ്ടായാല്‍ വ്യക്തമായി സംസാരിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുകയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും. വിശ്രമക്കുറവ് കൊണ്ട് പേശികളെ ബാധിക്കാനിടയുള്ള പ്രശ്നങ്ങളാണിവ.

ഓരോ നേരവും ആഹാരം ചവച്ചരച്ച്‌ കഴിക്കുന്നതു കൊണ്ട് ഉന്മേഷം വര്‍ധിക്കും. അമിതാഹാരവും ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നതും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. ഭക്ഷണം ചവച്ചരച്ച്‌ കഴിക്കുന്നത് വഴി കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടുകയും അത് പല്ലില്‍ പറ്റിയിരിക്കുന്ന ആഹാര അവശിഷ്ടങ്ങളെയും അണുക്കളെയും നശിപ്പിക്കുകയും ചെയ്യും.

ആഹാരം പലതരത്തിലുള്ള പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. അതില്‍ ഏറ്റവും മുഖ്യമായതാണ് മാംസ്യം. മാംസ്യത്തിന്റെ വിഭജനത്തിലൂടെ ഉണ്ടാകുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

കൂടാതെ തൊണ്ടയുടെയും അന്നനാളത്തിന്‍റെയും ഭിത്തിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണം ധൃതി വച്ച്‌ വിഴുങ്ങുന്നതുവഴി അന്നനാളത്തിന്‍റെയും തൊണ്ടയുടെയും ഭിത്തി തകരാറിലാകും. നന്നായി ചവച്ചരച്ച്‌ കഴിക്കുന്നതിലൂടെ ദഹനം സുഗമമാകുന്നു.

  • ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കി ഉണര്‍വും നല്ല ഉറക്കവും ലഭിക്കുന്നതിന് സഹായിക്കുന്നു.
  • വായിലെ ഉമിനീരിലുള്ള എന്‍സൈമായ പെറോക്സിഡേസ് കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുന്നു.
  • കൊഴുപ്പ് കുറഞ്ഞതും ഗുണകരവുമായ ആഹാരം കഴിക്കുക
  • മൈദയും പഞ്ചസാരയും അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക.നിത്യവും ആഹാരശേഷം പഴങ്ങള്‍ കഴിക്കുക.
  • ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. സലാഡുകള്‍ കഴിക്കുന്നത് പതിവാക്കുക.
  • പ്രോട്ടീന്‍ ധാരാളം അടങ്ങിയ പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക.
  • വെണ്ണ, പാല്‍ക്കട്ടി, ഐസ്ക്രീം, പാതി ചൂടാക്കിയ പാല്‍ എന്നിവ ഒഴിവാക്കണം.
  • കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഉള്ളവര്‍ കൊഴുപ്പ് നീക്കിയ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കുക.
  • ചുവന്ന ഇറച്ചി, മുട്ടയുടെ മഞ്ഞ, കക്ക, ഞണ്ട്, കൊഞ്ച്, എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന പൂരിതകൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് കൂടുതലായിരിക്കും.
  • ഉപ്പ് കുറയ്ക്കുക.
  • വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. മൂന്ന് മുഖ്യഭക്ഷണം എന്നതിനു പകരം ഇടവേളകളില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.
  • പ്രാതല്‍ ഒഴിവാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് പഴങ്ങളായി തന്നെ കഴിക്കുന്നതാണ്. ജ്യൂസില്‍ പഞ്ചസാരയുടെ അളവ് നന്നായി കുറയ്ക്കുക.
  • കോള പാനീയങ്ങള്‍ ഒഴിവാക്കുക.
  • മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

കല്‍ക്കണ്ടത്തിന്‍റെ ഗുണങ്ങള്‍

കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാന്‍ കഴിവുള്ള കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും.

കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്കുണര്‍വേകുകയും ചെയ്യും.

നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.ജലദോഷവും ചുമയുമൊക്കെ കല്‍ക്കണ്ടത്തിനു മുന്നില്‍ മാറിനില്‍ക്കും.

ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.

ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ലൈംഗിക ബലക്കുറവു പരിഹരിക്കപ്പെടും. കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും.

വയറിളക്കത്തിന് നിമിഷനേരം കൊണ്ട് പരിഹാരംതരും നാടന്‍ വഴികളിതാ

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് വരാം. ആഹാരത്തിന്‍റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വളരെ കൂടുതലാണ്. ഇവരില്‍ വളരെ വലിയ തോതില്‍ തന്നെ വയറിളക്കം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്ലറ്റില്‍ പോയാല്‍ ഉറപ്പിക്കാം നിങ്ങള്‍ക്ക് വയറിളക്കം ഉണ്ടെന്നത്. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാവുന്നു.

പല കാരണങ്ങള്‍ കൊണ്ടും വയറിളക്കം ഉണ്ടാവാം. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്‍ഫെക്ഷന്‍, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍,ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഭക്ഷണത്തിലെ അലര്‍ജി എന്നിവയെല്ലാം വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. അമിതമായി വിറ്റാമിന്‍ സി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വയറു വേദന, ഛര്‍ദ്ദി, ഇടക്കിടക്കുള്ള ടോയ്ലറ്റില്‍ പോക്ക്, അമിത ക്ഷീണം എന്നിവയാണ് വയറു വേദനയുടെയും വയറിളക്കത്തിന്റേയും ലക്ഷണങ്ങള്‍. ഇതിനുള്ള എല്ലാ വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വീട്ടില്‍ തന്നെ ചെയ്യാം.

പഴവും തൈരും : നല്ലതു പോലെ പഴുത്ത പഴവും അല്‍പം തൈരും മിക്സ് ചെയ്ത് കഴിക്കുന്നത് ഏത് വലിയ വയറുവേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഒരു ബൗള്‍ തൈര് മിക്സ് ചെയ്ത് ദിവസവും ഒരു തവണയെങ്കിലും കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം നല്‍കുന്നു.

മോര് : മോര് നല്ലൊരു പരിഹാരമാണ് വയറിളക്കത്തിന്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം. പെട്ടെന്ന് തന്നെ വയറിളക്കത്തിന് പരിഹാരം കാണുന്നു.

മാതള നാരങ്ങ : മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വയറിളക്കത്തിന് മാതള നാരങ്ങ ഉപയോഗിക്കുന്നത്. മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കര്‍പ്പൂര തുളസി : കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് കുടിക്കാം. സ്വാദിനായി അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

കടുക് : കടുക് കൊണ്ട് വയറിളക്കത്തെ പെട്ടെന്ന് ഇല്ലാതാക്കാം. അര ടീസ്പൂണ്‍ കടുക് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ഇത് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ഉള്ള പ്രശ്നത്തിനും പരിഹാരം കാണുന്നു. വയറിളക്കം പെട്ടെന്ന് മാറാന്‍ കടുക് ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിച്ചാല്‍ മതി. എത്ര ഗുരുതരമായ അവസ്ഥയിലും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

ഉലുവ : ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഉലുവയില്‍. . ഇത് വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇഞ്ചി : ഇഞ്ചി ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഏത് വിധത്തിലുള്ള ദഹന പ്രശ്നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച്‌ തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്.

കറിവേപ്പിലയും മോരും : കറിവേപ്പില മോരില്‍ അരച്ച്‌ മിക്സ് ചെയ്ച് ഇത് വയറിളക്കം ഉള്ളപ്പോള്‍ കഴിക്കാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കുന്നത് നല്ലതാണ്. ഇത് ഏത് വലിയ വയറിന്‍റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നു. എത്ര വലിയ ആരോഗ്യ പ്രശ്നം ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മോരും കറിവേപ്പിലയും.

പേരക്ക : പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നത് പല വിധത്തില്‍ വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരയില തിളപ്പിച്ച്‌ അതിന്‍റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഞാവല്‍ : ഞാവല്‍ വയറിളക്കം മാറ്റാനുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ്. വയറിളക്കം മാറ്റാന്‍ മൂന്നോ നാലോ ഞാവല്‍ കഴിക്കാം. ഇത് പെട്ടെന്ന് തന്നെ വയറിളക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാളികേരത്തിന്‍റെ പോഷകഗുണങ്ങള്‍

പോഷകസമൃദ്ധവും ജീവസ്സുറ്റതുമായ ഒരു ഭക്ഷണപദാര്‍ഥമാണ് നാളികേരം. കേരളീയര്‍ക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നായ നാളികേരത്തിന്‍റെ  യഥാര്‍ത്ഥ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കുന്നത് വളരെ നല്ലതാണ്. തലയില്‍ തേയ്ക്കാന്‍ വെളിച്ചെണ്ണയോളം ഗുണമുള്ള മറ്റൊന്നില്ല. മറ്റു ഭക്ഷണസാധനങ്ങള്‍ പോലെ തേങ്ങ ഒരിക്കലും ജീര്‍ണിക്കുന്നില്ല. കാണാനും തൊടാനും രുചിക്കാനും ഗന്ധം ആസ്വദിക്കാനും ആരും ഇഷ്ടപ്പെടുന്ന ഫലമാണ് തേങ്ങ.

വിളഞ്ഞ തേങ്ങ ഏതാനും ദിവസം പരിചരിച്ചാല്‍ അത് മുളക്കുന്നതായി കാണാം. തേങ്ങ ഏതു ഭക്ഷണ സാധനത്തോടും ചേര്‍ത്തു കഴിക്കാം. പച്ചക്കറികളുടെ കൂടെയും പഴത്തിന്‍റെ കൂടെയും പയറുവര്‍ഗങ്ങളുടെ കൂടെയും തേങ്ങ ചേരുമെന്നു മാത്രമല്ല സ്വാദിഷ്ഠവും ദഹനക്ഷമവുമായിരിക്കും.

തേങ്ങ പച്ചയായും വേവിച്ചും കറികളായും എങ്ങനെയും കഴിക്കാം. കരിക്ക് കുടിച്ചാല്‍ എന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെടും. തേങ്ങയുടെ ചിരട്ടയോടുകൂടിയ ബ്രൗണ്‍ നിറത്തിലുള്ള നേരിയ തൊലി ഒരിക്കലും ഒരു പാഴ്വസ്തുവല്ല. അതില്‍ ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

അതുപോലെ തേങ്ങ അധികം നേരം തിളപ്പിക്കുകയും അരുത്. വാങ്ങിവയ്ക്കാന്‍ നേരത്തു മാത്രമേ തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ക്കാവൂ. വളരെ ലളിതമായ വിഭവങ്ങള്‍ വെളിച്ചെണ്ണ ചേര്‍ത്തുമാത്രം ഉണ്ടാക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

യു​വ​ത​ല​മു​റ​യ്​ക്കും ഭീ​ഷ​ണി​യാ​യി വ​ള​രു​ക​യാ​ണ് ര​ക്ത​സ​മ്മര്‍​ദ്ദം. പാ​ര​മ്ബ​ര്യം, അ​മി​ത​വ​ണ്ണം, ഉ​പ്പി​ന്‍റെ അ​മിത ഉ​പ​യോ​ഗം , വ്യാ​യാ​മ​ര​ഹി​ത​മായ ജീ​വി​തം. മാ​ന​സിക പി​രി​മു​റു​ക്കം, പു​ക​വ​ലി എ​ന്നി​വ​യെ​ക്കൂ​ടാ​തെ ചില പ്ര​ത്യേക രോ​ഗ​ങ്ങ​ളും രക്ത ​സ​മ്മര്‍​ദ്ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. വൃ​ക്ക, ഹോര്‍​മോണ്‍ ഗ്ര​ന്ഥി​ക​ളു​ടെ ത​ക​രാര്‍, ഗര്‍​ഭാ​വസ്ഥ എ​ന്നി​വ​യും ര​ക്ത​സ​മ്മര്‍​ദ്ദ​മു​ണ്ടാ​ക്കും.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ക, ഉ​പ്പ് അ​ധി​ക​മു​ള്ള അ​ച്ചാര്‍, പ​പ്പ​ടം, സോ​സു​കള്‍, ഉ​പ്പ് നി​റ​ഞ്ഞ ബി​സ്​ക​റ്റ്, ഉ​പ്പേ​രി​കള്‍ എ​ന്നി​വ​യെ അ​ക​റ്റി നി​റു​ത്തു​ന്ന​താ​ണ് ന​ല്ല​ത്. ഒ​രാള്‍​ക്ക് ഒ​രു ദി​വ​സം ഏ​ഴ് ഗ്രാ​മില്‍ താ​ഴെ മാ​ത്രം ഉ​പ്പ് മ​തി. എ​ന്നാല്‍ ചി​ട്ട​യി​ല്ലാ​ത്ത ആ​ഹാ​ര​ക്ര​മ​ത്തി​ലൂ​ടെ പ​ല​രും 15 ഗ്രാം വ​രെ ഉ​പ്പ് അ​ക​ത്താ​ക്കു​ന്നു​ണ്ട് .  ഇ​ത് അ​പ​ക​ട​മാ​ണ്. ചി​ട്ട​യായ ആ​ഹാ​ര​രീ​തി, കൃ​ത്യ​മായ വ്യാ​യാ​മം, വി​നോ​ദ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ജീ​വി​തം എ​ന്നി​വ​യാ​ണ് ര​ക്തസ​മ്മര്‍​ദ്ദ​ത്തെ അ​ക​റ്റി നി​റു​ത്താ​നു​ള്ള മാര്‍​ഗം

ചുണങ്ങു മാറാന്‍ നാടന്‍ പ്രതിവിധികളിതാ

ചുണങ്ങ് പലരേയും അലട്ടുന്ന ചര്‍മപ്രശ്‌നമാണെന്നു വേണം പറയാന്‍. ചര്‍മത്തില്‍ ഉണ്ടായാല്‍ പെട്ടെന്നു തന്നെ പടരുന്ന ഒന്ന്.  ചുണങ്ങിന് കാരണം ശരീരത്തിലെ മെലാനിന്‍ ക്രമരഹിതമായി പലര്‍ന്നു പിടിയ്ക്കുന്നതാണ്. വെയില്‍ കൂടുതല്‍ കൊള്ളുക, സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വൈറ്റമിന്‍ ഡിയുടെ കുറവ്, അലര്‍ജി, തൈറോയ്ഡ് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം.

ഗര്‍ഭകാലത്തു സ്ത്രീകളില്‍ ഇതു പൊതുവേ കണ്ടു വരുന്ന ഒന്നാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഗര്‍ഭിണികളില്‍ ഇതു കൂടുതലായി കണ്ടുവരാനുള്ള കാരണം. സാധാരണ ഗതിയില്‍ ചുണങ്ങു കാരണം ചര്‍മത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ലെങ്കിലും വിയര്‍ക്കുമ്പോഴും മറ്റും ചിലപ്പോള്‍ ചൊറിച്ചിലുണ്ടാകാറുണ്ട്.

ചുണങ്ങിന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

കടുക് അരച്ച് ചുണങ്ങുള്ളിടത്തിടുന്നത് ഇതിനുളള നല്ലൊരു പരിഹാരമാണ്.

മലയിഞ്ചി അരച്ചു മോരില്‍ കലക്കി ചുണങ്ങുള്ളിടത്തു പുരട്ടുന്നതും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടുന്നത്നല്ലതാണ്. ഇതു പുരട്ടിയ ശേഷം അല്‍പനേരം വെയില്‍ കൊള്ളിയ്ക്കുക. പിന്നീടുകഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുക.

വെറ്റിലനീരില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് ചുണങ്ങുള്ളിടത്തു പുരട്ടുന്നത് ചുണങ്ങു മാറാന്‍ ഏറെ നല്ലതാണ്.

പച്ചമഞ്ഞള്‍, ആര്യവേപ്പില എന്നിവ ചുണങ്ങിനുള്ള നല്ലൊരു പ്രതിവിധിയമാണ്. ഇത് അരച്ചുചേര്‍ത്ത് ചുണങ്ങുള്ളിടത്തു പുരട്ടുക.

കുക്കുമ്പര്‍ ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണം നല്‍കും.

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഗുണമുണ്ടാകും.

കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ള ഇടത്തു പുരട്ടുക. പിറ്റേന്നു രാവിലെ കഴുകാം.

സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം മറവി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍

സോഫ്റ്റ് ഡ്രിങ്കുകളുടെയും മറ്റ് കാനുകളിലായി ലഭിക്കുന്ന പാനീയങ്ങളുടെയും ദീര്‍ഘകാല ഉപയോഗം മനുഷ്യരില്‍ ഓര്‍മ്മക്കുറവിന് കാരണമാകുമെന്ന് പഠനം. ടിന്നിലടച്ച തരത്തിലുളള മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നത് പല്ലുകള്‍ക്കും ദോഷവരുത്തുമെന്നും എല്ലാവര്‍ക്കുമറിയുന്നതാണ് എന്നാല്‍ അത് മാത്രമല്ല സ്ട്രോക്ക് വരാനുള്ള സാധ്യതയും അല്‍ഷിമേഴ്സ് പോലുള്ള മറവി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയു വളരെയധികമാണ്.

സോഫ്റ്റ് ഡ്രിങ്ക്സ് വിഭാഗത്തില്‍പ്പെടുന്ന ഫ്രൂട്ട് ജ്യൂസുകള്‍, സോഡ എന്നിവയും ഇത്തരത്തില്‍ രോഗങ്ങള്‍ക്ക് കാരണമാകും. ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതലായി സോഡപോലുളള പാനീയങ്ങള്‍ അകത്താക്കുന്നുണ്ടെങ്കില്‍ അല്‍ഷിമേഴ്സ് അല്ലെങ്കില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യത 60 ശതമാനത്തിലും അധികമാണ്.

30 വയസ്സിന് മുകളിലുള്ള നാലായിരത്തോളം പേരിലാണ് പഠനം നടത്തിയിരുന്നത്. തലച്ചോറിലുള്ള രക്തധമനികളെയാണ് ഇത്തരം പാനീയങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ബാധിക്കുന്നത്. മധുരമടങ്ങിയ പാനീയങ്ങളാണ് ഏറ്റവും അപകടകാരികള്‍ .  ഹെല്‍ത്ത് ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അല്‍ഷിമേഴ്സ് അല്ലെങ്കില്‍ ഡിമന്‍ഷ്യപോലുളള രോഗങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇവയെ ഗുരുതരമായ ആരോഗ്യപ്രശ്നമായി എടുക്കാന്‍ കാരണം.

കുഞ്ഞുങ്ങളുടെ ശുചിത്വകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം

കുഞ്ഞിന്‍റെ ശുചിത്വകാര്യത്തില്‍ അമ്മമാര്‍ക്ക് പലപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട. പിറന്നുവീഴുമ്പോള്‍ മുതല്‍ പ്രത്യേക കരുതല്‍ വേണമെന്നു മാത്രം.

ജനനസമയത്ത് കുഞ്ഞിന്‍റെ ശരീരത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളില്‍ത്തന്നെ കുഞ്ഞിനെ കുളിപ്പിച്ച്‌ ഈ ദ്രവത്തിന്‍റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം.  അല്ലെങ്കില്‍ ചര്‍മത്തിന്‍റെ മടക്കുകളില്‍ ഈ ദ്രവത്തിന്‍റെ അംശങ്ങളിരുന്ന് അവിടെ ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കൈയില്‍ കൊടുക്കുക.  എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം.

കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാം. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തോര്‍ത്തിയെടുക്കണം.  ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗം, കഴുത്ത്, ചര്‍മത്തിന്‍റെ മടക്കുകള്‍ എന്നിവിടങ്ങളിലാണ് അഴുക്കുണ്ടാകുന്നത്.

കുളിപ്പിച്ച്‌ തോര്‍ത്തിയെടുത്ത ശേഷം ബേബി മോയ്സ്ചറൈസര്‍, ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയില്‍ ഏതെങ്കിലും ദേഹത്തു പുരട്ടുക.

പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യത്തിന്‍റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധയുണ്ടാകാനിടയുണ്ട്.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate