অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ചികിത്സകളും

ആരോഗ്യവും ചികിത്സകളും

  1. സീതപ്പഴത്തിന്‍റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്
  2. ചക്ക സര്‍വഗുണദായകം
  3. നെയ്യ് കഴിച്ചാലുള്ള ഗുണങ്ങളറിയൂ....
  4. മഴക്കാലരോഗങ്ങളെ കരുതിയിരിക്കണം
  5. കൊതുകു പെരുകുന്നതു തടയാം
  6. മത്തങ്ങയുടെ ആരോഗ്യഗുണങ്ങള്‍
  7. എലിപ്പനി തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  8. നാര്‍കോലെപ്‌സിയുടെ ലക്ഷണങ്ങളറിയാം
  9. ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല
  10. വാര്‍ധക്യകാലത്തെ ആരോഗ്യപ്രശ്‌നങ്ങളറിയാം
  11. ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കും ആഹാരങ്ങള്‍
  12. മ​ഴ​ക്കാ​ല​ത്ത് സബര്‍ജില്ലി കഴിക്കാം രോഗം തടയാം
  13. ആസ്മയുടെ സങ്കീര്ണതകള്‍ കുറയ്ക്കാന്‍ ചില വഴികളിതാ...
  14. മത്തന്‍ കുരുവിന്‍റെ ആരോഗ്യഗുണങ്ങളറിയൂ.....
  15. ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍
  16. തക്കാളിയുടെ ഇതുവരെ അറിയാത്ത ഗുണങ്ങൾ
  17. അഞ്ചാം പനി എന്ന മീസില്‍സ്
  18. പച്ചക്കായയുടെ ആരോഗ്യഗുണങ്ങളറിയൂ....
  19. മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വേണം ഏറെ പരിചരണം
  20. കാപ്‌സിക്കത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

സീതപ്പഴത്തിന്‍റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്

പഴവര്‍ഗങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ പലരും അവഗണിക്കുന്ന ഒന്നാണ്സീതപ്പഴത്തിന്‍റെ പേര്. കസ്‌റ്റര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരുന്നതില്‍ കേമനാണ്. എന്നാല്‍ ഇതിന്‍റെ ഗുണങ്ങള്‍ തിരിച്ചറിയാനും മനസിലാക്കാനും ഭൂരുഭാഗം പേരും ശ്രമിക്കാറില്ല.

വിറ്റാമിന്‍സി, എ, ബി6 എന്നീ പോഷകങ്ങള്‍ ധാരാളമടങ്ങിയ സീതപ്പഴം ക്ഷീണവും തളര്‍ച്ചയും പേശികളുടെ ശക്‌തിക്ഷയവും അകറ്റുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, സോഡിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈ പഴം തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

സ്ഥിരമായി സീതപ്പഴം കഴിക്കുന്നത്കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും വഴിമാറും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അമിതവണ്ണം കുറയ്‌ക്കാനും ഇവ സഹായിക്കും. മെലിഞ്ഞവര്‍ തടികൂട്ടാന്‍ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദമാകും. 

സീതപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുടലുകള്‍ക്കു സംരക്ഷണം നല്‍കുന്നു. കുടല്‍, കരള്‍ എന്നിവയെ സംരക്ഷിക്കാനും സ്തനാര്‍ബുദം തടയാനും സീതപ്പഴം സഹായിക്കും. ക്യാന്‍സറിനെ തടയുന്നതിനൊപ്പം പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു. ഊര്‍ജത്തിന്‍റെ കലവറയാണ് സീതപ്പഴം.

ചക്ക സര്‍വഗുണദായകം

ചക്ക സുലഭമായി കിട്ടുന്ന കാലമാണിത് . ഏറ്റവും വലിയ ഫലമായ ചക്കയുടെ ഗുണഗണങ്ങള്‍ മനസിലാക്കിയാല്‍ എല്ലാവരും തന്നെ അതിന്റെ ആരാധകരായി മാറും.പുറം മടല്‍ ഒഴികെ ചക്കയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. രുചിയല്‍ മാത്രമല്ല പോഷക ഔഷധഗുണങ്ങളിലും മുന്‍പന്തിയിലാണ് ചക്ക. ഇത് കഴിച്ചാല്‍ ലഭിക്കുന്ന പത്ത് ഗുണങ്ങള്‍ അറിയുക.
1.പ്രമേഹം തടയും
ചക്കപ്പഴത്തിലെ വിറ്റാമിനുകളും ധാതുക്കളും പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തും.കൂടാതെ ചക്കക്കുരു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.
2.ഊര്‍ജദായകം
ചക്കപ്പഴത്തിലെ സൂക്രോസ്, ഫ്രക്ടോസ് എന്നിവ എളുപ്പത്തില്‍ ദഹിച്ച് ശരീരത്തിന് ഊര്‍ജം പകരുന്നു. വേജിറ്റേറിയന്‍ മീറ്റ് എന്നും പേരുള്ള ചക്ക ഇരുമ്പിനാല്‍ സമ്പുഷ്ടമായതിനാല്‍ വിളര്‍ച്ചയ്ക്ക് പരിഹാരമാണ്.
3.അര്‍ബുദത്തെ തടയും
കാന്‍സറിനു കാരണമാകുന്ന പോളിന്യൂക്ലിയേറ്റുകളെ ചക്കയിലെ ലിഗ്നിനുകള്‍ തടയും.
4.ദഹനസഹായി
ചക്കയിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്തും, മലബന്ധം തടയും. അള്‍സര്‍ തടയാനും ചക്ക ഫലപ്രദമാണ്.
5.ഉറക്കക്കുറവിന്
ചക്കയിലെ മഗ്നീഷ്യം ഉറക്കക്കുറവ് മാറ്റുന്നു.
6.എല്ലുകളുടെ ആരോഗ്യത്തിന്
ചക്കയിലെ കാല്‍സ്യം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം പകരുന്നു.അസ്ഥിസംബന്ധമായ അസുഖങ്ങള്‍ സന്ധി വാതം, ഒസ്ററിയോപോറോസിസ് എന്നിവ തടയാന്‍ സഹായകമാണ്.
7. രക്തസമ്മര്‍ദം കുറയ്ക്കും
ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം പരിധിക്കുള്ളില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.
8. കാഴ്ചശക്തി കൂട്ടും
ചക്ക വിറ്റാമിന്‍ എയുടെ കലവറയാണ്. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ഗ്ളൂക്കോമ, പേശികളുടെ നാശം എന്നിവ കുറയ്ക്കുകയും ചെയ്യും.
9. ഹൃദയാരോഗ്യത്തിന്
ഹൃദയത്തിന് ആരോഗ്യം പകരുന്ന വിറ്റാമിനായ ബി 6 ചക്കയിലുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാലും ഇത് ഹൃദ്രോഗികള്‍ക്ക് ഉത്തമമാണ്,
10. രോഗപ്രതിരോധം
വിറ്റാമിന്‍ സി കൊണ്ട് നിറഞ്ഞ ചക്ക രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കും.

നെയ്യ് കഴിച്ചാലുള്ള ഗുണങ്ങളറിയൂ....

നെയ്യ് എന്ന് കേൾക്കുമ്പോൾ തന്നെ തടിവയ്ക്കും, കൊഴുപ്പാണ്, കൊളസ്‌ട്രോൾ എന്നൊക്കെയാണ് മനസ്സിലേക്ക് വരിക. എന്നാൽ നാം അറിയാത്ത പല ഗുണഗണങ്ങളുമുണ്ട് ‘അൺഹെൽത്തി’ എന്ന ടാഗിന് താഴെ വരുന്ന നെയ്യിന്.

എല്ലിന് ബലം നൽകും

നെയ്യിൽ വിറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. എല്ലിൽ കാൽസ്യം നിലനിർത്താൻ വിറ്റമിൻ കെ അനിവാര്യമാണ്.

ഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കും

നെയ്യിൽ ഒമേഗ-6 ഫാറ്റി ആസിഡ്‌സ് ഉണ്ടെന്നാണ് പറയുന്നത്. ഇത് നിങ്ങളെ ഭാരം കുറയ്ക്കാൻ സാധിക്കും.

വിറ്റമിനുകളുടെ കലവറ

നെയ്യിൽ വിറ്റമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ കാഴ്ച്ചയ്ക്കും, വിറ്റമിൻ  ഇ ചർമ്മത്തിനും, വിറ്റമിൻ ഡി കാൽസ്യം ആകിരണം ചെയ്യാനും ആവശ്യമാണ്.

ദഹനത്തിന് നല്ലത്

നെയ്യ് ആമാശയത്തിൽ പ്രവേശിച്ചാൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കുന്നു.

പ്രതിരോധം

ശരീരത്തിന്‍റെപ്രതിരോധ ശേഷിക്ക് അത്യുത്തമമാണ് നെയ്യ്. നെയ്യിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്

മുടിക്കും ചർമ്മത്തിനും നല്ലത്

നെയ്യ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും നല്ലതാണ്.

സൗന്ദര്യത്തിന്

വരണ്ട ചർമ്മത്തിനും ആന്‍റി ഏജിങ്ങിനും നെയ്യ് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ചെറുക്കാനും നെയ്യ് വളരെ നല്ലതാണ്

മഴക്കാലരോഗങ്ങളെ കരുതിയിരിക്കണം

മഴക്കാലം എത്തിക്കഴിഞ്ഞാല്‍ എല്ലാവരും വ്യാകുലപ്പെടുന്നത് മഴക്കാല രോഗങ്ങളെ ആലോചിച്ചാണ്. മഴക്കാലം എത്തിക്കഴിഞ്ഞാല്‍ വളരെ പെട്ടന്നായിരിക്കും അസുഖങ്ങളും പിടിപെടുന്നത്.മഴക്കാലത്ത് പ്രധാനമായും സൂക്ഷിക്കേണ്ട അസുഖങ്ങളാണ് കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹൈപ്പറ്റൈറ്റിസ് അക്യൂട്ട്, ഡയേറിയല്‍ ഡിസീസ്) എന്നിവ. കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. .

ഛര്‍ദി, അതിസാരം (കോളറ)

വിബ്രിയോകോളറെ' എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്.കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലത്തെുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായ തോതില്‍ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.

അക്യൂട്ട് ഡയേറിയല്‍ ഡിസീസ്

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍നിന്നുള്ള അമിതജല നഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരു ദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം.

ടൈഫോയിഡ്

'സാല്‍മൊണെല്ല' എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് പനി, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്‍റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മഞ്ഞപ്പിത്തരോഗങ്ങള്‍

ഹെപ്പറ്റെറ്റിസ്എ, ഇ എന്ന രോഗാണു ശരീരത്തില്‍ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൊതുകു പെരുകുന്നതു തടയാം

  • കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണുകൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍വെ​ള​ളം കെട്ടി​നി​ല്ക്കാ​നുള്ള സാഹചര്യമൊരുക്കരുത്. വീടിന്‍റെപ​രി​സ​ര​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്നപാ​ത്ര​ങ്ങ​ള്‍, ട​യ​ര്‍ ട്യൂ​ബു​ക​ള്‍, ടാ​പ്പിം​ഗ് നി​ര്‍​ത്തി​യതോ​ട്ടങ്ങ​ളി​ലെ ചി​ര​ട്ടക​ള്‍ തുടങ്ങിയ​വ​യി​ല്‍ വെ​ള​ളംകെട്ടി​നി​ല്ക്കാ​ന്‍ സാധ്യതയുണ്ട്.
  • വീടിന്‍റെപ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള​ളം കെട്ടി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യംഒ​ഴി​വാ​ക്കു​ക.കൊ​തു​കി​നു മു​ട്ടയി​ടാ​ന്‍ ഒ​രു കു​ള​ത്തി​ലെ വെ​ള​ളം വേ​ണ​മെ​ന്നി​ല്ല. ഇ​ല​യു​ടെ​യും നാ​മ്പുക​ളു​ടെ​യും മ​ട​ക്കി​ല്‍ ത​ങ്ങി​ നി​ല്ക്കു​ന്ന വെ​ള​ളം മ​തി​യാ​കും. ഉ​പേ​ക്ഷി​ച്ച കു​പ്പി​യു​ടെ അ​ട​പ്പി​ല്‍ കെട്ടി​നി​ല്ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ല്‍ പോ​ലും ഈ​ഡി​സ് മു​ട്ടക​ള്‍ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തു​പോ​ലെ​ ത​ന്നെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ ത​ങ്ങി​ നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​കു​ക​ള്‍​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു. മ​നു​ഷ്യന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ല്‍ കി​ട​ക്കു​ന്ന ഈ​ഡി​സ് മു​ട്ടക​ള്‍ അപ​ക​ട​കാ​രി​ക​ളാ​കു​ന്നു. അ​തി​നാ​ല്‍ മ​രു​ന്നു ത​ളി​ച്ചാലും കൊ​തു​കു​ മു​ട്ടക​ളെ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​വി​ല്ല.
  • ആ​റു മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മുട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കൊ​തു​കു​ക​ള്‍​ക്ക് ഒ​രു മാ​സം വ​രെ​യും .​അ​രകി​ലോ​മീ​റ്റ​ര്‍ വ​രെ പ​റ​ന്നെ​ത്താ​നു​ള​ള ശേ​ഷി​യു​ണ്ട്. ഒ​രുപ്ര​ദേ​ശ​മാ​കെ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം ഇ​താ​ണ്. ഒ​രു പ്ര​ദേ​ശ​ത്തു ത​ന്നെ പ​നി ആ​വ​ര്‍​ത്തി​ച്ചു വ്യാ​പി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ.
  • വേ​ന​ല്‍​ക്കാ​ല​ത്ത്ഈ​ഡി​സ് മു​ട്ടക​ള്‍ ന​ശി​ക്കി​ല്ല. ചൂ​ടു​കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ലും ഈ​ഡി​സ് മു​ട്ടക​ള്‍ കേ​ടു​കൂ​ടാ​തെ തു​ട​രും. പി​ന്നെ ഇ​ട​യ്ക്കി​ടെ മ​ഴ​യും ചൂ​ടും ഇ​ട​ക​ല​ര്‍​ന്നു വ​ന്നു​പോ​കു​ന്ന കാലാവസ്ഥാ വ്യതിയാനവും. ഒ​രു തു​ള​ളി വെ​ള​ളം കിട്ടി​യാ​ല്‍ മുട്ട ​വി​രി​യും. അ​തി​നാ​ല്‍ വെ​ള​ളംകെട്ടി​നി​ല്ക്കാ​നു​ള​ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
  • ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സു​ക​ളു​ടെ ഫ്ള​ഷ് ടാ​ങ്കു​ക​ള്‍, ക്ലോ​സ​റ്റു​ക​ള്‍ എ​ന്നി​വ​യി​ല്‍ കൊ​തു​കു​ക​ള്‍ മു​ട്ടയി​ടാ​നു​ള​ള സാ​ഹ​ച​ര്യം ഏ​റെ​യാ​ണ്. അ​തി​നാ​ല്‍ അ​വ ന​ന്നാ​യി മൂ​ടി​യി​ട​ണം. വീ​ടി​നോ​ടു ചേ​ര്‍​ന്ന ക​ക്കൂ​സി​ലും പ​ല​പ്പോ​ഴും ഡെ​ങ്കി​പ്പ​നിപ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണം. സോ​പ്പു​പെട്ടിയു​ടെ അ​ട​പ്പി​നു​ള​ളി​ല്‍ തങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ള​ത്തി​ലും ഈ​ഡി​സ്കൊ​തു​കു​ക​ള്‍ മു​ട്ടയി​ടാം.
  • രാ​ത്രി​യും പ​ക​ലും കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും കൊ​തു​കു​ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. ശ​രീ​രം പൂ​ര്‍​ണ​മാ​യും മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക.  മു​റി​യി​ല്‍ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ക.

മത്തങ്ങയുടെ ആരോഗ്യഗുണങ്ങള്‍

ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റിഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളംഅ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍, ബീ​റ്റാ സെ​റ്റോ​സ്‌​റ്റീ​റോള്‍, മ​റ്റു ഫൈ​റ്റോ​സ്‌​റ്റീ​റോ​ളു​കള്‍ ,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നി​വ​യാല്‍ സ​മ്പന്ന​മാ​ണ് മ​ത്ത​ങ്ങ. വി​റ്റാ​മിന്‍ എ യാ​ണ്കാ​ഴ്‌​ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്. ആല്‍​ഫാ ക​രോ​ട്ടിന്‍ തിമി​ര​ത്തെ പ്ര​തി​രോ​ധി​ക്കും. സൂ​ര്യ​താ​പം മൂ​ലം ത്വ​ക്കി​നു​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങള്‍ പ​രി​ഹ​രി​ക്കാന്‍ ബീറ്റാ​ക​രോ​ട്ടിന്‍ സ​ഹാ​യി​ക്കും . ഹൃദയാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള അമൂ​ല്യസി​ദ്ധി​യും മ​ത്ത​ങ്ങ​യ്‌​ക്കു​ണ്ട്. നാ​രു​കള്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ ദ​ഹ​നം സു​ഗ​മ​മാക്കും. അ​മിത ശ​രീ​ര​ഭാ​രം കു​റ​യ്‌​ക്കാ​നും ക​ഴി​വു​ണ്ട്. 
പ്ര​മേ​ഹ​രോ​ഗി​കള്‍​ക്ക് ഉത്തമ ഔ​ഷ​ധ​മാ​ണ് മ​ത്ത​ങ്ങ​യു​ടെ കു​രു. ഇ​ത് ശ​രീ​ര​ത്തി​ലെ ഇന്‍​സു​ലി​ന്‍റെ തോ​ത് ക്ര​മീ​ക​രി​ക്കും. കി​ഡ്‌​നി​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഉ​ത്ത​മ​മാ​ണ് മ​ത്ത​ങ്ങാ​ക്കു​രു. ധാ​രാ​ളം പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ കു​ട്ടി​ക​ളു​ടെ വ​ളര്‍​ച്ച​യ്‌​ക്ക് അ​ത്യു​ത്ത​മം. ഊര്‍​ജ്ജം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാല്‍ വ്യാ​യാ​മ​ത്തി​ന് മുന്‍​പ് ക​ഴി​ക്കാന്‍ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് മ​ത്ത​ങ്ങ​യു​ടെ കു​രു.

എലിപ്പനി തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
  • മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾകൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​മ്പാര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്.
  • നടവഴികളിലും വീട്ടുപരിസരങ്ങളിലും വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.
  • കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
  • ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യംപെ​ർ​മാം​ഗ​നേ​റ്റ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക.
  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
  • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോൾ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽഅ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള​ള​ത്തി​ലി​റ​ങ്ങ​രു​ത്.
  • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്നവർ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത്ഒ​ഴി​വാ​ക്കു​ക.
  • കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക.
  • എ​ലി​ക​ൾ വ​ള​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
  • ഹോ​ട്ടലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. പലചരക്കു കടകളിലും മറ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
  • കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ ച​വിട്ടാ​നി​ട​യാ​യാ​ൽ അ​ണു​നാ​ശി​നി ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക.
  • പു​റ​ത്തു സ​ഞ്ച​രി​ക്കു​മ്പോൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ദ​ര​ക്ഷ​ക​ൾ വീ​ടി​നു​ള​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്.
  • കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യാ​ൽ ബാ​ൻ​ഡേ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക
  • നാര്‍കോലെപ്‌സിയുടെ ലക്ഷണങ്ങളറിയാം

ത​ല​ച്ചോ​റില്‍ ഉ​റ​ക്ക​വും ഉ​ണ​ര​ലും നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു നാ​ഡീ​സം​ബ​ന്ധ​മായ ത​ക​രാ​റാ​ണ് നാര്‍​കോ​ലെ​പ്സി. ഈ ത​ക​രാ​റു​ള്ള​വര്‍​ക്ക് പ​കല്‍ സ​മ​യ​ത്ത് അ​തി​യായ ഉ​റ​ക്കം അ​നു​ഭ​വ​പ്പെ​ടും, സം​ഭാ​ഷ​ണ​ത്തി​നി​ടെ, ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഡ്രൈ​വിം​ഗ് നേ​രം തു​ട​ങ്ങി ഏത്പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും ഇ​ത് സം​ഭ​വി​ച്ചേ​ക്കാം.

നാര്‍​കോ​ലെ​പ്സി അ​നു​ഭ​വി​ക്കു​ന്ന ഭൂ​രി​പ​ക്ഷം പേ​രും ത​ങ്ങ​ളു​ടെ പ്ര​ശ്നം തി​രി​ച്ച​റി​ഞ്ഞെ​ന്ന് വ​രി​ല്ല. ഇ​ത് അ​തീവ ഗു​രു​ത​ര​മായ അ​വ​സ്ഥ​യാ​ണ്.മ​രു​ന്ന്, ചില ജീ​വി​ത​ശൈ​ലി​യില്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങള്‍ എ​ന്നിവകൊ​ണ്ട് നാര്‍​കോ​ലെ​പ്സി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാം. പ​കല്‍ ശ​ക്‌​ത​മാ​യി ഉ​റ​ക്കം തൂ​ങ്ങുക , മോ​ഹാ​ല​സ്യം, തീ​ഷ്ണ​മായമി​ഥ്യാ​ഭ്ര​മ​ങ്ങള്‍, ഓര്‍​മ്മ​ക്കു​റ​വ് എ​ന്നിവ ഈ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. 

ചി​ല​പ്പോള്‍, ഉ​റ​ക്ക​ത്തി​ലാ​കു​മ്പോഴോ അ​ല്ലെ​ങ്കില്‍ ഉ​ണ​രു​മ്പോഴോ ച​ലി​ക്കാ​നോ സം​സാ​രി​ക്കാ​നോ ശേ​ഷി​യി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. ഇ​ത് സാ​ധാ​രണ ഒ​ന്നോ ര​ണ്ടോമി​നി​റ്റ് നീ​ണ്ടു​നില്‍​ക്കും. രോഗം സംശയിക്കപ്പെട്ടാല്‍ ഒ​രുമാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ന്‍റെ സ​ഹാ​യം തേ​ടി പ്ര​ശ്‌​ന​ത്തി​ന്പ​രി​ഹാ​രം കാ​ണാം.

ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചതാണ് ഉണക്ക മുന്തിരി. ഇതില്‍ പെട്ടഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത്‌ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി കൊളസ്‌ട്രോളിന്‍റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും അതുവഴിഹൃദയധമനീ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യും. ദിവസവും ഏതാനം ഉണക്കമുന്തിരികള്‍ കഴിക്കുന്നത്‌ പനിയും മറ്റ്‌ അണുബാധകളും വരുന്നത്‌ തടയും. ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്‍റിഓക്‌സിഡന്‍റ് അര്‍ബുദ വളര്‍ച്ചയ്‌ക്കും കുടലിലെ അര്‍ബുദത്തിനും കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയും. ഉണക്ക മുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്‌സ്‌ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ അനീമിയക്ക്‌ പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ് ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നതും വീണ്ടും വരുന്നതും തടയും .ഉണക്കമുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടള്ളതിനാല്‍ ഇവ കഴിക്കുന്നത്‌ വൃക്കയില്‍ കല്ല്‌ വരുന്നത്‌ തടയും. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉണക്കമുന്തിരി മികച്ചതാണ്‌. ഉണക്കമുന്തരിയില്‍ ഗ്ലൂക്കോസിന്‌ പുറമെ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഊര്‍ജം നല്‍കുന്നതിന്‌ പുറമെ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞ്‌ കൂടാതെ തന്നെ ശരീര ഭാരംകൂട്ടാനും സഹായിക്കും. ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത്ചുണ്ടുകള്‍ക്ക് നല്ല ചുവപ്പു നിറം ലഭിക്കാനും നല്ലതാണ്.

വാര്‍ധക്യകാലത്തെ ആരോഗ്യപ്രശ്‌നങ്ങളറിയാം

ആഗോളതലത്തില്‍ ഈ ശതാബ്ദത്തിന്റെ തുടക്കത്തില്‍ 42 കോടി ആയിരുന്നവൃദ്ധജനങ്ങള്‍ 2030 ആകുമ്ബോള്‍ 98 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.വൃദ്ധജനങ്ങളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 100 വയസിനു മേല്‍പ്രായവമുള്ളവരില്‍ 15 ശതമാനം മാത്രമേ പുരുഷന്മാരുള്ളു. പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രായമേറുന്നതിന്അനുസരിച്ച്‌ കൂടുതലായി കണ്ടുവരുന്നു.

മാനസിക പ്രശ്‌നങ്ങള്‍ : വളരെപെട്ടെന്ന് ഉണ്ടാകുന്ന മാനസിക വിഭ്രാന്തി, ഇല്ലാത്ത വസ്തുക്കള്‍ ഉണ്ടെന്നുതോന്നുക, തങ്ങള്‍ക്കെതിരേ മറ്റുള്ളവര്‍ പദ്ധതികള്‍ തയാറാക്കുന്നു എന്നതോന്നല്‍ തുടങ്ങിയവ വാര്‍ധക്യകാലത്ത് സാധാരണമാണ്.

ഓര്‍മക്കുറവ് : ഓര്‍മക്കുറവ് ഒരു പ്രധാന പ്രശ്‌നമായി വാര്‍ധക്യത്തില്‍ കണ്ടുവരുന്നു. മറവി രോഗമായ അല്‍ഷിമേഴ്‌സ് ഇതില്‍ ഉള്‍പ്പെടുത്താം. ജീവിതസായാഹ്നത്തിലെത്തി, ഇനി എപ്പോള്‍ വേണമെങ്കിലും അസ്തമിക്കാം എന്ന വിചാരം, അകാരണമായ ഭയം ഉണ്ടാക്കുന്നു.

ശാരീരികമായ അവശതകള്‍ : ദൈനംദിനകൃത്യങ്ങളായ വസ്ത്രം ധരിക്കല്‍, കുളി, ആഹാരം കഴിക്കുക, മലമൂത്ര വിസര്‍ജനം, യാത്ര മുതലായവ ദുഷ്‌ക്കരങ്ങളായിത്തീരുന്നു. ഔഷധങ്ങള്‍ എടുത്ത് ഉപയോഗിക്കുക, ഫോണ്‍ ചെയ്യുക, കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുക, വീട്വൃത്തിയായി സൂക്ഷിക്കുക, പാചകം ചെയ്യുക, പണമിടപാടുകള്‍ നടത്തുക മുതലായവയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ശാരീരികമായ അവശതകള്‍ മൂലംമാനസിക അസ്വസ്ഥതകള്‍ കൂടുന്നു. സാമൂഹികമായി ഒറ്റപ്പെടുന്ന അനുഭവംഉണ്ടാകുന്നു.

വീഴ്ചകള്‍ : 65 വയസിനു മുകളില്‍ പ്രായമുള്ള 30 ശതമാനം ആളുകളും 80 വയസിനു മുകളില്‍പ്രായമുള്ള 50 ശതമാനം പേരും വീഴുന്നതായി കാണുന്നു. ഇതില്‍ 2 - 3 ശതമാനം വരെ ആളുകളില്‍ അസ്ഥികള്‍ക്ക് ഒടിവു സംഭവിക്കുന്നു. 20 - 30 ശതമാനം പേര്‍ക്ക് വീഴ്ച മൂലം സ്വതന്ത്രമായി സഞ്ചരിക്കാനുള്ളശേഷി നഷ്ടപ്പെടുന്നു.

വീഴ്ചകള്‍ പലതും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോ ഞരമ്പുകള്‍ക്കുണ്ടാകുന്നരോഗങ്ങള്‍ മൂലമോ ആകാം. ശരീരത്തിന്‍റെ ബലക്കുറവോ തലകറക്കമോ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോ മൂലം വീഴ്ചകള്‍ സംഭവിക്കാം. കൂടാതെ കാഴ്ചക്കുറവ്, കാര്‍പ്പറ്റുകള്‍, കയറ്റുപാ, എന്നിവയും വീഴ്ചയ്ക്കുകാരണമാകാം.

തലകറക്കം : വളരെനേരം കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ പലര്‍ക്കും തലചുറ്റല്‍ അനുഭവപ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തത്തിന്‍റെ അളവ് താല്‍ക്കാലികമായി കുറയുന്നതാണ് ഇതിന്‍റെ കാരണം. അല്‍പ സമയംകൊണ്ട് രക്തപ്രവാഹം സാധാരണനിലയിലാകും. കൂടുതല്‍ സമയം കിടന്നിട്ട് പെട്ടെന്ന് എഴുന്നേല്‍ക്കുമ്ബോള്‍തലചുറ്റി വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്‍പനേരം ഇരുന്നതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക.

മൂത്രം നിയന്ത്രിക്കാനാവാതെ വരിക : പ്രായമായവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂത്രത്തിന് നിയന്ത്രണമില്ലാതാവുക. ഉദ്ദേശിക്കുന്നതിന് മുമ്പ് മൂത്രം പോകുന്നു. മാനസികമായി അവരെ ഇത് വളരെവിഷമിപ്പിക്കുന്നു. സാമൂഹികമായി അവര്‍ സ്വയം ഒറ്റപ്പെടുന്നു.

ഈ രോഗം പ്രായം കൂടുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്നതല്ല. അമിതമായ വണ്ണം, പുകവലി, ശ്വാസകോശ രോഗങ്ങള്‍, ഹൃദസംബന്ധമായ അസുഖങ്ങള്‍, ഞരമ്പുകള്‍ക്ക് ഉണ്ടാകുന്നരോഗങ്ങള്‍ എന്നിവമൂലം മൂത്രസഞ്ചിയിലുണ്ടാകുന്ന സംഭരണ ശേഷിക്കുറവ്, മൂത്രംപുറത്തേക്ക് കളയാനുള്ള പേശികളുടെ പ്രവര്‍ത്തനക്കുറവ് എന്നിവയാണ് ഇതിനുകാരണം. തുടര്‍ച്ചയായ ഗര്‍ഭധാരണം മൂലവും ഗര്‍ഭാശയ ശസ്ത്രക്രിയകള്‍മൂലവും മൂത്രസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ചുമയ്ക്കുകയോ തുമ്മുകയോ ചിരിക്കുകയോ ഭാരമെടുക്കുമ്പോഴോ മൂത്രം അറിയാതെ പോകുന്ന അവസ്ഥയുണ്ടാകാം.

ചിലര്‍ക്ക്മൂത്രം തുടരെത്തുടരെ പോവുക, രാത്രിയില്‍ കിടക്കയില്‍ അറിയാതെ പോവുക എന്നിവയും കണ്ടുവരുന്നു. ഞരമ്പുകളിലെ രോഗങ്ങളോ മൂത്രാശയത്തിലെ പഴുപ്പോ കാന്‍സറോ കല്ലുകളോ ഇതിന് കാരണമാകുന്നു.

ഇങ്ങനെയുള്ളവര്‍ക്ക് മരുന്നുകള്‍ക്കു പുറമേ രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിപ്പിച്ച്‌ പരിശീലനം നല്‍കുക. ക്രമേണ ഇവ മൂന്നും നാലും മണിക്കൂര്‍ ആക്കിയെടുക്കുക. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമോ കാന്‍സര്‍ മൂലമോ മൂത്രതടസം ഉണ്ടാകാം.

വ്രണങ്ങള്‍ : ഒരേകിടപ്പില്‍ കിടക്കുന്ന വയോധികര്‍ക്ക് ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നത്സാധാരണമാണ്. മുതുകിലും കാലിന്‍റെ കുഴകളിലും ഇവയുണ്ടാകാം. ഈ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയേറുന്നു. ഇതുമൂലം അവ പഴുക്കുകയും മരണത്തിനിടയാവുകയും ചെയ്യാം. ഇത്തരം രോഗികളെ രണ്ടു മണിക്കൂര്‍ ഇടവിട്ട്സ്ഥാനം മാറ്റി കിടത്തിയാല്‍ ഒരു പരിധിവരെ വ്രണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഞരമ്പു സംബന്ധമായ രോഗങ്ങളും അസ്ഥികള്‍ക്കുണ്ടാകുന്ന ഒടിവുകള്‍, ശരീരത്തില്‍ നീരുണ്ടാകുന്നതും വ്രണങ്ങള്‍ ഉണ്ടാകാന്‍ വഴി വയ്ക്കും.

ഉറക്കമില്ലായ്മ : പ്രായമാവരെഅലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. പകല്‍ ദീര്‍ഘനേരം കിടക്കുകയുംഇടയ്ക്ക് മയക്കം അനുഭവപ്പെടുകയും ചെയ്യുന്നതു മൂലം രാത്രിയില്‍സ്വാ സ്വാഭാവികമായി ഉറക്കം കുറയുന്നു.

ഏതൊരാള്‍ക്കും 6 മുതല്‍ 8 മണിക്കൂര്‍വരെ വിശ്രമം ആവശ്യമുള്ളൂ. ഉറങ്ങിയാലും ഇല്ലെങ്കിലും അത്രയും സമയം കിടന്നാല്‍ മതിയാവും. എന്നിരുന്നാലും ഉറങ്ങിയില്ലല്ലോ എന്ന വിചാരം ഇക്കൂട്ടരെ അലട്ടുന്നു.

മലബന്ധം : ശരിയായവ്യായാമം, ആഹാരത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, ധാരാളംവെള്ളം കുടിക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവിധി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രം മരുന്നുകള്‍ കഴിക്കുക. പലരും ശോധനയ്ക്കുവേണ്ടി അമിതബലം പ്രയോഗിക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തും.പ്രത്യേകിച്ച്‌ ഹൃദ്രോഗികള്‍.

കാഴ്ച കേള്‍വി തകരാറുകള്‍ : തിമിരം, കേള്‍വിക്കുറവ് മുതലായവ വൃദ്ധജനങ്ങളെ അലട്ടാറുണ്ട്. അവയ്ക്ക് കാലകാലങ്ങളില്‍ വേണ്ട പ്രതിവിധി ചെയ്യുക.

വാതരോഗങ്ങള്‍ : സന്ധിവീക്കം, എല്ലുകള്‍ക്ക് കട്ടി കുറയുക, തന്മൂലം എല്ലുകള്‍ ദ്രവിക്കുക, ഒടിവുകള്‍ ഉണ്ടാവുക എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്നതായി കാണുന്നു.

ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കും ആഹാരങ്ങള്‍

ആരോഗ്യദായകവും പോഷകസമ്പുഷ്ടവുമായ ആഹാരക്രമം ഓസ്റ്റിയോപൊറോസിസിനെ  പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമായിരിക്കും. ഭക്ഷണത്തില്‍ ആവശ്യത്തിനുള്ള പോഷകങ്ങളില്ലെങ്കില്‍ എല്ലിനും മറ്റും തകരാറുകളുണ്ടാവുക സ്വാഭാവികമാണ്.

ജീവനുള്ളകോശങ്ങളാണ് എല്ലുകള്‍. ഇവ ക്ഷയിക്കുന്നതിനൊപ്പം പുന:സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനാല്‍, നിരന്തരമായി നവീകരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്നു പറയാം. മുപ്പത് വയസ്സുവരെ നിങ്ങള്‍ക്ക് ശരിയായ അളവിലുള്ള കാത്സ്യം ലഭിക്കുന്നുണ്ടെങ്കില്‍, എല്ലുകള്‍ സൃഷ്ടിക്കപ്പെടുന്നത് നശിക്കുന്നതിനെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍, മുപ്പതിനു ശേഷം ഇത് തിരിച്ചാവും.

എല്ലുകളുടെആരോഗ്യത്തിന് അത്യാവശ്യം വേണ്ട രണ്ട് പോഷകങ്ങളാണ് കാല്‍ത്സ്യവും  വൈറ്റമിന്‍ 'ഡി' യും. നമ്മുടെ ശരീരത്തിലെ കാത്സ്യത്തിന്‍റെ  99 ശതമാനവും അസ്ഥികളിലാണ്.കാത്സ്യം വലിച്ചെടുക്കുന്നതിന് വൈറ്റമിന്‍ ഡി സഹായിക്കും. ഇതില്‍ നിന്ന് വ്യത്യസ്തമായി, എല്ലുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളും അത്യാവശ്യമാണ്.

കാത്സ്യം സമ്പുഷ്ടമായ ആഹാരങ്ങള്‍

എല്ലുകള്‍ക്ക് ധാതുക്ഷയമുണ്ടാകാതെ നിലനിര്‍ത്തുന്നത് നിരന്തരമായ ഒരു പ്രക്രിയയാണ്.കാല്‍ത്സ്യം സമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കുന്നത് എല്ലുകളിലെ ധാതുക്കള്‍ നിലനിര്‍ത്താന്‍ സഹായിക്കും. സോയ, ഇരുണ്ട നിറമുള്ള പച്ചക്കറികള്‍ (വെണ്ടയ്ക്ക, ബ്രോക്കോളി തുടങ്ങിയവ), പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കാല്‍സ്യത്തിന്‍റെ  മികച്ച സ്രോതസ്സുകളാണ്. ചീരയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന ഓക്സലേറ്റുകള്‍ കാല്‍സ്യം വലിച്ചെടുക്കുന്നത് തടയുന്നു.

വൈറ്റമിന്‍ ഡി

സൂര്യപ്രകാശം, ഭക്ഷണം, സപ്ളിമെന്‍റുകള്‍ എന്നിവയിലൂടെ ആവശ്യത്തിനുള്ള വൈറ്റമി 'ഡി' ലഭ്യമാക്കാന്‍ സാധിക്കും. കോഡ് ലിവര്‍ ഓയില്‍, മുട്ടയുടെ ഉണ്ണി, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും വൈറ്റമിന്‍ 'ഡി' യുടെ സ്രോതസ്സാണ്.

പ്രോട്ടീന്‍

മസിലുകളുടെയും എല്ലുകളുടെയും നിര്‍മ്മിതിക്കും അറ്റകുറ്റപ്പണികള്‍ക്കും പ്രോട്ടീനുകള്‍ അത്യാവശ്യമാണ്. കൊഴുപ്പു നീക്കിയ റെഡ് മീറ്റ്, കോഴി, മത്സ്യം, മുട്ട തുടങ്ങിയവ മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനിന്‍റെ നല്ല സ്രോതസ്സുകളാണ്.പയര്‍, സോയ ഉത്പന്നങ്ങള്‍, നട്സ് തുടങ്ങിയവയാണ് സസ്യജന്യ പ്രോട്ടീന്‍സ്രോതസ്സുകള്‍.

പഴങ്ങളും പച്ചക്കറികളും

പുതുമ നഷ്ടമാകാത്ത പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുന്നത് മുതിര്‍ന്ന സ്ത്രീകളിലും പുരുഷന്മാരിലും എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായകമാണ്. കഴിയുന്നത്ര പച്ചക്കറികളും പഴങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.

മഗ്നീഷ്യം

എല്ലുകള്‍ ധാതുസമ്പുഷ്ടമാകുന്നതിന് മഗ്നീഷ്യത്തിനു പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാനുണ്ട്. നട്സ്, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, മത്സ്യം തുടങ്ങിയവ മഗ്നീഷ്യത്തിന്‍റെ വളരെ നല്ല സ്രോതസ്സുകളാണ്.

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ യുടെ നില കുറയുന്നത് എല്ലുകളുടെ സാന്ദ്രത കുറയുന്നതിനും അതുവഴി മുതിര്‍ന്നവരില്‍ എല്ലുകള്‍ ഒടിയുന്നതിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാബേജ്, ചെഞ്ചീര, കരള്‍, ചില സോയ ഉത്പന്നങ്ങള്‍ എന്നിവ വൈറ്റമിന്‍ കെ യുടെ മികച്ച സ്രോതസ്സുകളാണ്.

സിങ്ക്

എല്ലുകളെ ധാതുസമ്പുഷ്ടമാക്കുന്നതിനും നവീകരണത്തിനും സിങ്ക് അത്യാവശ്യ ഘടകമാണ്. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് കടുത്ത തോതില്‍ സിങ്കിന്‍റെ അഭാവംഉണ്ടായേക്കാം. ഇത് കുട്ടികളില്‍ എല്ലിന്‍റെ  വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കോഴി, കൊഴുപ്പ് നീക്കിയ റെഡ് മീറ്റ്, തവിടു കളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ സിങ്കിന്‍റെ മികച്ച സ്രോതസ്സുകളാണ്.

ഇത്തരം ഭക്ഷണങ്ങള്‍ക്കു പുറമെ, കാലില്‍ ശരീരഭാരം നല്‍കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യുന്നതും ലീന്‍ ബോഡി മാസുമെല്ലാം എല്ലുകളുടെ ധാതുസാന്ദ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

മ​ഴ​ക്കാ​ല​ത്ത് സബര്‍ജില്ലി കഴിക്കാം രോഗം തടയാം

ഫ്ള​വ​നോ​യി​ഡു​കള്‍ ധാ​രാ​ള​മ​ട​ങ്ങിയ ഫ​ല​മാ​ണ് സ​ബര്‍​ജി​ല്ലി. ഇ​ത് ഭക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തു​ന്ന​ത് അ​മി​ത​വ​ണ്ണം​കു​റ​യ്ക്കാന്‍ ഏറ്റ​വും ന​ല്ല​താ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാം എ​ന്ന​തു​മാ​ത്ര​മ​ല്ല, ഹൈ​പ്പര്‍ ടെന്‍​ഷന്‍, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, അര്‍​ബു​ദം തു​ട​ങ്ങി​യ​വ​യെ ചെ​റു​ക്കു​ന്ന​തി​നും സ​ബര്‍​ജി​ല്ലി​ക്ക് സാ​ധി​ക്കും . കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തില്‍ ധാ​രാ​ള​മാ​യി ഉള്‍​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണ്. ഫ്രൂ​ട്ട് സാ​ല​ഡു​ക​ളില്‍ ഉള്‍​പ്പെ​ടു​ത്താം. നെ​ഞ്ചെ​രി​ച്ചില്‍ അക​റ്റാന്‍ സ​ബര്‍​ജി​ല്ലി ക​ഴി​ച്ചാല്‍ മ​തി. നാ​രു​ക​ളു​ടെ ക​ല​വ​റ​യാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കും. ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ വി​റ്റ​മി​ന്‍ സി അ​ട​ങ്ങി​യി​ട്ടു​ള്ള പ​ഴ​മാ​ണ്സ​ബര്‍ ജി​ല്ലി. അ​തി​നാല്‍​ ത്ത​ന്നെ ഈ പ​ഴ​ത്തി​ന് മി​ക​ച്ചരോ​ഗ​പ്ര​തി​രോധ ശേ​ഷി നല്‍​കാ​നു​ള്ള ക​ഴി​വും കൂ​ടു​ത​ലാ​ണ്. ഇ​ത്പ​ക​ര്‍​ച്ച വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നാല്‍ മ​ഴ​ക്കാ​ല​ത്ത് ഭക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്താന്‍ അ​നു​യോ​ജ്യ​മായ പ​ഴം എ​ന്ന മെ​ച്ച​വും ഉ​ണ്ട്. കീ​ട​നാ​ശി​നി​യു​ടെ ഉ​പ​യോ​ഗം താ​ര​ത​മ്യേന കു​റ​വാ​യ​തി​നാല്‍ വി​ഷാം​ശ​മെ​ന്ന പേ​ടി​യും വേ​ണ്ട.

ആസ്മയുടെ സങ്കീര്ണതകള്‍ കുറയ്ക്കാന്‍ ചില വഴികളിതാ...

അസ്മയുള്ളവര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശത്തിന്‍റെ പ്രശ്നമായതുകൊണ്ട് പല കാരണങ്ങളാല്‍ ഇത് പലപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ കാലാവസ്ഥയുടെ അഭാവം മൂലമോ, അല്ലെങ്കില്‍ പൊടിയുടെ അലര്‍ജി മൂലമോ ആവാം.

അസ്മയുള്ളവര്‍ ആപ്പിള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. ആപ്പിള്‍ നല്ല ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്.

അതുപോലെ ചെറുനാരങ്ങ വളരെനല്ലതാണ്.പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തില്‍ ചേര്‍ത്ത്​ മധുരംചേര്‍ത്ത്​ കഴിക്കാം. പതിവാക്കിയാല്‍ ആസ്​തമയുടെ പ്രശ്​നം കുറക്കാന്‍കഴിയും.

അതുപോലെ ഞാവല്‍പഴം വളരെ നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായിഅടങ്ങിയിട്ടുണ്ട്.

മത്തന്‍ കുരുവിന്‍റെ ആരോഗ്യഗുണങ്ങളറിയൂ.....

മത്തന്‍കുരു ഇന്ന് നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരംകാണുന്നതിന് സഹായിക്കുന്ന ഒന്നാണ് . ഏത് പ്രശ്‌നത്തിനും പരിഹാരം കാണുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന ഭയംവേണ്ട. ഇത് എല്ലാ അവസ്ഥയിലും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികളെ എന്നും എപ്പോഴും പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മത്തന്‍കുരു. മത്തന്‍കുരു കൊണ്ട് നമുക്ക് പല  ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാം.

ഹൃദയത്തിന് : ഹൃദയംനമ്മുടെ ശരീരത്തിലെ വളരെ അത്യാവശ്യമുള്ള ഒരു അവയവമാണ്. ഇന്നത്തെകാലത്താകട്ടെ ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാവുന്നത് ഹൃദയത്തിനാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്‍റെ എല്ലാ വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ഹൃദയം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു : ഇന്ന്ഒരുവിധപ്പെട്ട എല്ലാവരിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്രക്തസമ്മര്‍ദ്ദം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് മത്തന്‍കുരു മതി.രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിനും ഇത് കാരണമാകുന്നു.രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച്‌ പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ്ഇല്ലാതാക്കാന്‍ മത്തന്‍ കുരു ബെസ്റ്റാണ്. മത്തന്‍കുരു കഴിക്കുന്നത്രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു. ഒരിക്കലും ഇത് കൂടുകയില്ല എന്നതാണ്സത്യം.

രോഗപ്രതിരോധ ശേഷി : ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി നശിക്കുമ്പോഴാണ് ശരീരം കൂടുതല്‍ കൂടുതല്‍പ്രശ്‌നങ്ങളിലേക്ക് പോവുന്നത്. എന്നാല്‍ ഇത് വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍കുരുവിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്തന്‍കുരുവിന്‍റെ ഉപയോഗം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള അനാരോഗ്യകരമായ അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിനും ഇത് സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് : ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത്ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്നതാണ്. ഇത് മത്തന്‍കുരുകഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. മത്സ്യവിഭവങ്ങളില്‍ മാത്രമല്ല ഇത്തരത്തിലുള്ള പദാര്‍ത്ഥങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങയിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ : പ്രോസ്‌റ്റേറ്റ്ക്യാന്‍സര്‍ പുരുഷന്‍മാരെ പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് തള്ളിയിടുന്നു. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു മത്തന്‍കുരു. ഇത് ശീലമാക്കിയാല്‍ അത്ഏത് അവസ്ഥയിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ പുരുഷന്‍മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍കുരു.

പ്രമേഹ സാധ്യത കുറയ്ക്കുന്നു : രക്തസമ്മര്‍ദ്ദം മാത്രമല്ല പ്രമേഹത്തേയും ഇല്ലാതാക്കാന്‍ മത്തന്‍കുരുവിന് സാധിക്കുന്നു. ഇന്നത്തെ കാലത്ത് പ്രമേഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട്തന്നെ മത്തന്‍ കുരു ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പ്രമേഹ സാധ്യതഇല്ലാതാക്കുന്നു.  ഇതും വരെയധികം ഫലപ്രദമാണ് പ്രമേഹത്തിന്.

ആര്‍ത്തവവിരാമ പ്രശ്നങ്ങള്‍ : സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മത്തന്‍കുരു. ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും.മത്തന്‍ കുരു ദിവസവും കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

കരളിന്‍റെ ആരോഗ്യം : കരള്‍രോഗങ്ങളും ഇന്നത്തെ കാലത്ത് ആളുകള്‍ കൂടുതലാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തന്‍കുരു. ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും പലപ്പോഴും ഇന്നത്തെ ജീവിതരീതിയില്. അതുകൊണ്ട് തന്നെ ലിവര്‍ സംബന്ധമായപ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

തടി കുറക്കാന്‍ : തടികുറക്കുന്നതി നും വളരെയധികം സഹായിക്കുന്നു മത്തന്‍ കുരു. മത്തന്‍ കുരുകഴിക്കുന്നത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. തടി കുറച്ച്‌ വയറൊതുക്കുന്നതിന് സഹായിക്കുന്നു ഇത്. എപ്പോഴും തടി കുറക്കുന്നകാര്യത്തില്‍ മുന്നിലാണ് ഇത്.

ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. പോഷകാഹാരങ്ങള്‍ നമ്മള്‍ കഴിക്കേണ്ട ഒരു സമയമാണ്. അതുപോലെ കഴിക്കാന്‍പാടില്ലാത്ത പല ആഹാരങ്ങളും ഉണ്ട്. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന്‌ വരെ കാരണമാവുകയും ചെയ്യാം.

അതുപോലെ ഗര്‍ഭകാലത്ത് മല്‍സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കോര, ഞണ്ട്‌, സ്രാവ്‌ മുതലായ മത്സ്യങ്ങളിലാണ്‌ മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്‌. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അതുപോലെ വേവിക്കാത്ത മുട്ട പല പ്രശ്നങ്ങളും ഉണ്ടാക്കും.

ചായ കുടിക്കുന്നത് ഗര്‍ഭകാലത്ത് നല്ലതല്ല. ഇവയുടെ ഉപയോഗം ഗര്‍ഭസമയത്ത്‌ അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം. അതുപോലെ പച്ചക്കറികള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കിവേണം ഉപയോഗിക്കാന്‍ ,കാരണംഅതില്‍ വിഷാംശം ഉള്ളത് ഇല്ലാതാക്കാന്‍ നല്ലതാണ്.

തക്കാളിയുടെ ഇതുവരെ അറിയാത്ത ഗുണങ്ങൾ

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തക്കാളി. ദിവസവും തക്കാളി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.ആരോഗ്യസംബന്ധമായി നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഏത് തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മികച്ച ഒന്നാണ് തക്കാളിഎന്നത് എത്രപേർക്ക് അറിയാം . ഏത് വിധത്തിലും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ മികച്ച ഒന്നാണ് തക്കാളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനായി തക്കാളികഴിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

തടി കുറക്കാന്‍ : തടിയും വയറും കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ തക്കാളിയുടെ വഴി ഒന്ന് ആലോചിച്ച് നോക്കാവുന്നതാണ്. തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു തക്കാളി ജ്യൂസ്. ഇത്ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍കണ്ടന്‍റ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇതിലുള്ള ന്യൂട്രിയന്‍സ് കലോറി എന്നിവയെല്ലാം തടികുറക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഉപയോഗിച്ച് തക്കാളിയിലൂടെ തടി കുറക്കാം.

വിറ്റാമിന്‍ ധാരാളം : തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതി നുംതക്കാളി ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല എല്ലുകളുടേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി ഭക്ഷണത്തില്‍ ധാരാളംഉള്‍പ്പെടുത്തുക.

കൊളസ്ട്രോള്‍

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഫലമാണ് പലപ്പോഴും കൊളസ്‌ട്രോള്‍ ആയി മാറുന്നത്. കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. തക്കാളി പച്ചക്കും കഴിക്കാം, മാത്രമല്ല ദിവസവും തക്കാളിജ്യൂസ് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്.

ഹൃദയത്തിന് ആരോഗ്യം : തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നു എന്നതാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല. മാത്രമല്ല ഇത് ഹൃദയത്തെസംരക്ഷിക്കുന്നതോടൊപ്പം ചെറിയൊരു സംരക്ഷണം നമ്മുടെ കിഡ്നിയ്ക്കുംനല്‍കുന്നുണ്ട്.

ദഹനത്തിന് സഹായിക്കുന്നു : ദഹന പ്രശ്‌നങ്ങള്‍ ആര്‍ക്ക് എപ്പോള്‍ വരും എന്ന് പറയാന്‍ സാധിക്കില്ല.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിന് തക്കാളി ഉത്തമമായ ഒന്നാണ്. ദഹനസംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നഒന്നാണ് തക്കാളി ജ്യൂസ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെപരിഹരിക്കാന്‍ തക്കാളി ഉപയോഗിക്കാം.

അതിസാരത്തിന് പരിഹാരം : അതിസാരം പലരിലും പ്രശ്നമുണ്ടാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്.തക്കാളി ജ്യൂസ് കൊണ്ട് മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ടോക്സിന്‍ പുറന്തള്ളുന്നു : ടോക്സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിജ്യൂസ് കൊണ്ട് ശരീരത്തിലുള്ള എല്ലാ വിഷാംശങ്ങളേയും പുറന്തള്ളാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ധാരാളംടോക്‌സിന്‍ ഉള്ള അവസ്ഥയില്‍ ധാരാളം തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്.

ശാരീരികോര്‍ജ്ജം : ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സ്ഥിരമായികഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് കാപ്പിക്ക് പകരം എന്നും രാവിലെ തക്കാളി ജ്യൂസ്കഴിക്കുന്നത് നല്ലതാണ്.

പല്ലിനും എല്ലിനും : വയസ്സാവുന്തോറും നമ്മുടെ പല്ലിന്‍റേയും എല്ലിന്‍റേയും ആരോഗ്യം കുറഞ്ഞുവരുന്നു. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ ഇത്തരംആവലാതികളും പ്രശ്നങ്ങളും എല്ലാം ഓടിയൊളിക്കും എന്നതാണ് സത്യം.

പ്രമേഹത്തെ തുരത്തും : തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് പ്രമേഹത്തെ തുരത്തും എന്ന കാര്യത്തില്‍സംശയം വേണ്ട.  ഇതിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്.

ചര്‍മകാന്തി നിലനിര്‍ത്തും :തക്കാളി ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ് പാക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കംചെയ്യുന്നതിനും മുഖക്കുരു മാറുന്നതിനും സഹായിക്കുന്നു.

മുടി : മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്‌. തക്കാളിയില്‍അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാന്‍ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച്‌ മുടിയുടെ ഭംഗി കൂട്ടാന്‍  ഇവ സഹായിക്കും.

എന്നാല്‍ അധികമായാൽ അമൃതും വിഷം എന്നതുപോലെ തക്കാളി അമിതമായാൽ അതും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തക്കാളിയുടെ വിത്ത് കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അഞ്ചാം പനി എന്ന മീസില്‍സ്

കുട്ടികളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് അഞ്ചാം പനി അഥവാ പൊങ്ങന്‍ പനി. മീസില്‍സ് വൈറസാണ് ഈ രോഗത്തിനു കാരണം. റുബിയോള, റെഡ്മീസില്‍സ് എന്ന പേരുകളിലും ഈ രോഗം അറിയപ്പെടുന്നു. അഞ്ചാം പനി ബാധിച്ചാല്‍, ചര്‍മ്മത്തിലുടനീളം കുരുക്കളും പാടുകളും ഉണ്ടാവുകയും പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യും. എന്നാല്‍, പ്രതിരോധ കുത്തിവയ്പിലൂടെ അഞ്ചാം പനിയെ മിക്കവാറും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.

കാരണങ്ങള്‍ : വായുവിലൂടെ പകരുന്ന രോഗമാണ് മീസില്‍സ്. അണുബാധയുള്ള കുട്ടിയുടെ അല്ലെങ്കില്‍ മുതിര്‍ന്നവരുടെ മൂക്കിലും തൊണ്ടയിലും വച്ചാണ് വൈറസ് ഇരട്ടിക്കുന്നത്. മീസില്‍സ് വൈറസ്ബാധയുള്ള ആള്‍ ചുമയ്ക്കുമ്പോള്‍, ചീറ്റുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന തുള്ളികളില്‍ വൈറസ് ഉണ്ടായിരിക്കുകയും അവ വായുവില്‍ കലരുകയും ചെയ്യുന്നു.  ഇത്ശ്വസിക്കുന്നവര്‍ക്ക് മീസില്‍സ് അണുബാധയുണ്ടാകുന്നു.

ഇത്തരം തുള്ളികള്‍ ഏതെങ്കിലും പ്രതലത്തില്‍ പതിക്കുകയാണെങ്കില്‍ ആ സ്ഥലവും മലിനമാകും. വൈറസുകള്‍ക്ക് മണിക്കൂറുകളോളം സജീവമായി നിലകൊള്ളാന്‍ കഴിയുമെന്നതിനാല്‍ അത്തരം പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിച്ചാല്‍ അണുബാധയുണ്ടാകാം.

ലക്ഷണങ്ങള്‍ : വൈറസുമായി സമ്പര്‍ക്കത്തിലായി 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാവും. ലാക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു,

  • പനി
  • വരണ്ട ചുമ
  • മൂക്കൊലിപ്പ്
  • കണ്ണുകള്‍ക്ക് ചുവപ്പു നിറം, കണ്ണില്‍ നിന്ന് വെള്ളമൊലിക്കല്‍
  • തൊണ്ടവേദന
  • ഉമിനീര്‍ ഗ്രന്ഥികള്‍ വീങ്ങുക
  • കോപ്ലിക് സ്പോട്ടുകള്‍ - വായയ്ക്കുള്ളില്‍ ചുവന്ന പശ്ചാത്തലത്തില്‍ നീലരാശിയിലുള്ള മധ്യഭാഗത്തോടുകൂടിയ ചെറിയ വെളുത്ത കുത്തുകള്‍.
  • ശരീരമാസകലം പാടുകള്‍
  • കുട്ടികളെ അപേക്ഷിച്ച്‌ മുതിര്‍ന്നവരിലായിരിക്കും കടുത്ത ലക്ഷണങ്ങള്‍ കാണപ്പെടുക

അപകടസാധ്യതാ ഘടകങ്ങള്‍

  • പ്രതിരോധ കുത്തിവയ്പ് എടുക്കാത്തത്: കൂടുതലായും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളിലും മുതിര്‍ന്നവരിലുമാണ് അഞ്ചാം പനി ഉണ്ടാകുന്നത്.
  • രാജ്യാന്തര സഞ്ചാരം: വികസ്വര രാജ്യങ്ങളില്‍ അഞ്ചാം പനി സാധാരണമായതിനാല്‍ അത്തരം സ്ഥലങ്ങളിലേക്ക് ആവര്‍ത്തിച്ച്‌ യാത്രപോകുന്നത് അപകടസാധ്യത ഉയര്‍ത്തുന്നു.
  • വൈറ്റമിന്‍ എ യുടെ കുറവ്: വൈറ്റമിന്‍ എ യുടെ കുറവുള്ളവര്‍ക്ക് അഞ്ചാം പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സ : അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ സ്വയം ശമനമുണ്ടാകും.എന്നിരുന്നാലും, ലക്ഷണങ്ങള്‍ ശമിക്കുന്നതിനായി ഡോക്ടര്‍ ഇനി പറയുന്നചികിത്സകള്‍ നിര്‍ദേശിച്ചേക്കാം;

  • പനി കുറയുന്നതിനുള്ള മരുന്നുകള്‍
  • ചെവിയിലെ അണുബാധ അല്ലെങ്കില്‍ ന്യൂമോണിയ പോലെയുള്ള ബാക്ടീരിയ അണുബാധകള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെയുള്ള ആന്റിബയോട്ടിക്കുകള്‍.
  • വൈറ്റമിന്‍ എ സപ്ളിമെന്റുകള്‍

രോഗിക്ക് പ്രയോജനപ്രദമാകുന്ന ചില വീട്ടുചികിത്സകളാണ് ഇനി പറയുന്നത്;

  • നല്ല പനിയുള്ള അവസരത്തില്‍ നിര്‍ജലീകരണം തടയുന്നതിനായി ധാരാളം വെള്ളവും ജ്യൂസും ഔഷധ ചായയും മറ്റും കഴിക്കുക.
  • ആവശ്യത്തിനു വിശ്രമിക്കുക
  • തൊണ്ടവേദനയും ചുമയും ഉണ്ടെങ്കില്‍ ആവികൊള്ളുക
  • കണ്ണിന് ആയാസം കൊടുക്കാതിരിക്കുക. വായന, ടിവി കാണല്‍ തുടങ്ങിയവ ഒഴിവാക്കുക. തീവ്രമായ പ്രകാശം കണ്ണിലടിക്കാതെ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക.

സങ്കീര്‍ണതകള്‍

  • ചെവിയിലെ അണുബാധ: അഞ്ചാം പനിയുമായി ബന്ധപ്പെട്ട സാധാരണ സങ്കീര്‍ണതകളില്‍ ഒന്നാണ് ചെവിയിലെ ബാക്ടീരിയ അണുബാധ.
  • ബ്രോങ്കൈറ്റിസ്: അഞ്ചാം പനി മൂലം ശ്വാസനാളത്തില്‍ അല്ലെങ്കില്‍ ശ്വാസകോശങ്ങളില്‍ കോശജ്വലനം (ഇന്‍ഫ്ളമേഷന്) ഉണ്ടായേക്കാം.
  • ന്യൂമോണിയ: ശ്വാസകോശ അണുബാധ ന്യൂമോണിയയ്ക്കു കാരണമാകാം. ഇതു മൂലം കടുത്ത പനിയും ചുമയും ശ്വാസതടസ്സവും ഉണ്ടാകാം.
  • എന്‍സെഫാലിറ്റിസ് (മസ്തിഷ്കവീക്കം):അഞ്ചാം പനിയുമായി ബന്ധപ്പെട്ട അപൂര്‍വമായി സംഭവിക്കുന്ന ഒരുസങ്കീര്‍ണതയാണിത്. തലച്ചോറിന് വീക്കമുണ്ടാകുന്നതു മൂലമാണ് ഇതുസംഭവിക്കുന്നത്. കടുത്ത പനി, ബോധക്ഷയം, കോച്ചിപ്പിടുത്തം, തലവേദന, ഛര്‍ദി, ഓക്കാനം എന്നിവ ഇതുമൂലം സംഭവിക്കാം.
  • ഗര്‍ഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍: ഗര്‍ഭകാലത്ത് മീസില്‍സ് ബാധ ഉണ്ടായാല്‍, ഗര്‍ഭം അലസുന്നതിന് അല്ലെങ്കില്‍ മാസം തികയാതെ പ്രസവിക്കുന്നതിന് അല്ലെങ്കില്‍ പ്രസവിക്കുന്ന കുഞ്ഞിന് വേണ്ടത്ര ഭാരം ഇല്ലാതിരിക്കാന്‍ സാധ്യതയുണ്ട്.
  • പ്ളേറ്റ്‌ലെറ്റ് എണ്ണം കുറയുക: മീസില്‍സ് ബാധ മൂലം രക്തത്തിലെ പ്ളേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്.

പ്രതിരോധം

പ്രതിരോധകുത്തിവയ്പാണ് ഇതിനെതിരെയുള്ള തെളിയിക്കപ്പെട്ട പ്രതിരോധ നടപടി. കുട്ടികള്‍ക്ക് ഇതിനായി എം‌എം‌ആര്‍ (മം‌മ്സ്, മീസില്‍സ്, റുബെല്ല)വാക്സിന്‍ നല്‍കുന്നു. 12 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ഇതിന്‍റെ ആദ്യഡോസു നല്‍കുന്നു. നാലു വയസ്സിനും ആറ് വയസ്സിനും ഇടയിലാണ് രണ്ടാമത്തെ ഡോസ്നല്‍കുന്നത്. ഈ രണ്ട് ഡോസുകളിലൂടെ അവര്‍ക്ക് മീസില്‍സില്‍ നിന്ന് ജീവിതകാലം മുഴുവന്‍ സംരക്ഷണം ലഭിക്കുന്നു.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്കും എത്രയും വേഗത്തില്‍ ഇതിന്‍റെ സംരക്ഷണം ലഭ്യമാക്കാവുന്നതാണ്. നിങ്ങള്‍ക്ക്പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല എങ്കിലും, നിങ്ങള്‍ക്ക് മീസില്‍സ് വൈറസുമായി സമ്പര്‍ക്കമുണ്ടായി എങ്കിലും, 72 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം.

അഞ്ചാം പനി ഒരു വൈറസ് അണുബാധ ആയതിനാല്‍ അതിന് പ്രത്യേകമായ ചികിത്സകളൊന്നുമില്ല. അണുബാധയുള്ള കുട്ടിക്ക്അല്ലെങ്കില്‍ മുതിര്‍ന്ന ആള്‍ക്ക് ശരിയായ വിശ്രമം നല്‍കുകയും ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും നല്‍കുകയും ലക്ഷണാധിഷ്ഠിത ചികിത്സ നല്‍കുകയും വേണം. മറ്റുള്ളവരിലേക്ക് അണുബാധ പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. അഞ്ചാം പനി ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരിക്കല്‍ പിടിപെട്ടാല്‍, ജീവിതകാലം മുഴുവന്‍ അതിനതിരെയുള്ള പ്രതിരോധശേഷി കൈവരിക്കും.

പച്ചക്കായയുടെ ആരോഗ്യഗുണങ്ങളറിയൂ....

വാഴക്കൂമ്പ്,  കാമ്പ്, പച്ചക്കായ തുടങ്ങിയവയെല്ലാം ഓരോ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ്. വാഴയുടെ ഇലമുതല്‍ എല്ലാം തന്നെ അടുക്കള ആവശ്യത്തിന് ഉപകാരപ്രദമാണ്. പച്ചക്കായകൊണ്ട് കറിവയ്‌ക്കുന്നതും പതിവാണ്. മെഴുക്കുപുരട്ടി, തോരന്‍, അവിയല്‍, ബജ്ജി എന്നിങ്ങനെ നീളും പച്ചക്കായുടെ ഉപയോഗം. ഉപ്പേരി വറുക്കാന്‍ എടുത്ത കായയുടെ തൊലി കൊണ്ടുവരെ രുചികരമായ തോരന്‍ ഉണ്ടാക്കാന്‍ കഴിയും.എന്നാല്‍ പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നതാണെന്ന് അറിയുന്നവര്‍ വളരെ ചുരുക്കം മാത്രമാണ്.

പച്ചക്കായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഏറെ ഉപകാരപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മലബന്ധം അകറ്റാനും ഫൈബര്‍ അത്യുത്തമമാണ്. വാഴപ്പഴത്തില്‍ മാത്രമല്ല പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്.കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്താനും ഇത് സഹായകരമാണ്.

മാത്രമല്ല, ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ പരീക്ഷിക്കാം കേട്ടോ. പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. പച്ചക്കായയില്‍ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെഗ്ലൈസെമിക് ഇന്‍ഡക്സ് 30 ആണ്. ഗ്ലൈസെമിക് ഇന്‍ഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയ പ്രവര്‍ത്തനങ്ങളും വളരെ സാവധാനത്തിലാക്കും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു. പച്ചക്കായയില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വേണം ഏറെ പരിചരണം

മഴക്കാലം ചുറ്റുപാടുകളില്‍ ധാരാളം വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നു. പൊള്ളിക്കുന്ന വേനല്‍ക്കാല ദിനങ്ങളില്‍നിന്ന് മഴകള്‍ തീര്‍ച്ചയായും ആശ്വാസം നല്‍കുന്നു, മാത്രമല്ല ആര്‍ദ്രത, കൊതുക്, രോഗങ്ങള്‍, അസംഖ്യം ബാക്ടീരിയഎന്നിവയേയും കൊണ്ടുവരുന്നു. കുഞ്ഞുങ്ങള്‍ ഈ കാലാവസ്ഥയില്‍ അസുഖങ്ങള്‍ക്ക്വിധേയരാകും.

വൈറല്‍ രോഗബാധകള്‍, മൂക്കടപ്പ്, ശ്വാസംകഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്‌, സന്ധിവേദന, പേശിവേദന, ഇരുണ്ട നിറമുള്ള മലം തുടങ്ങിയവ ഈ കാലാവസ്ഥയില്‍ സാധാരണയായി കാണുന്ന അസുഖങ്ങളാണ്. ഇതിനെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ ഒന്നും തന്നെ ചെയ്യുവാനില്ല. ഒരല്പം കരുതല്‍ കൈക്കൊള്ളുകയാണെങ്കില്‍, മഴക്കാലത്ത് നിങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമാക്കുവാന്‍ കഴിയും.

വീട്ടിനുള്ളിലെ പരിചരണങ്ങള്‍

അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണമായി കുഞ്ഞുങ്ങള്‍ വളരെയധികം വിയര്‍ക്കാറുണ്ട്. വൃത്തിയുള്ള തുണികൊണ്ട് കുഞ്ഞിനെ തുടയ്ക്കുക. അതിന്റെ കഴുത്ത്, കക്ഷം, കാതുകള്‍, സ്വകാര്യഭാഗങ്ങള്‍, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എന്തെങ്കിലും പൂപ്പല്‍ബാധയോ ചര്‍മ്മരോഗബാധയോ ഉണ്ടോയെന്ന് പരിശോധിക്കുക.

ഭക്ഷ്യാരോഗ്യം പാലിക്കുക : നിങ്ങളുടെ കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയെങ്കില്‍, വളരെ ശുദ്ധിയുള്ള പുതിയ ഭക്ഷണമാണ് നല്‍കുന്നതെന്ന് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം. കുഞ്ഞിനുവേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളെ ചൂടുവെള്ളംകൊണ്ട് കഴുകിവൃത്തിയാക്കുക. ഇക്കാര്യത്തില്‍ കിച്ചന്‍ ഗെയ്‌സര്‍ വളരെ സഹായകമായിരിക്കും.

കൈകള്‍കഴുകി വൃത്തിയാക്കുക:  കുഞ്ഞിനെ എടുക്കുകയും അതിന്‍റെ വസ്ത്രം മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍, ഏതെങ്കിലും അണുനാശക ഔഷധം ഉപയോഗിച്ച്‌ നിങ്ങളുടെ കൈകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം. കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിക്കുകയാണെങ്കില്‍, തുടങ്ങുമ്പോഴും കഴിച്ച്‌ കഴിയുമ്പോഴും, അതിന്‍റെ കൈകള്‍ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണശകലങ്ങളും അഴുക്കും തങ്ങിനില്‍ക്കാതിരിക്കാന്‍ നഖങ്ങള്‍ വെട്ടിവൃത്തിയാക്കണം.

ഊഷ്മളമായ വസ്ത്രം ധരിപ്പിക്കുക : കുഞ്ഞുങ്ങളുടെയും നവജാതശിശുക്കളുടെയും വസ്ത്രം കൂടെക്കൂടെ മാറേണ്ടതുണ്ട്, പ്രത്യേകിച്ചും അവര്‍ക്കുവേണ്ടിയുള്ള നാപ്പികള്‍ (nappy). മഴക്കാലമാണെങ്കില്‍, അവരുടെ തുണികളെ പൂര്‍ണ്ണമായി ഉണക്കിയെടുക്കുക ബുദ്ധിമുട്ടായി മാറുന്നു. കുറച്ച്‌ ഈര്‍പ്പം അവയില്‍ തങ്ങിനില്‍ക്കും. അല്പമെങ്കിലും ഈര്‍പ്പം വഹിക്കുന്ന തുണികള്‍ക്ക് കുഞ്ഞിന്‍റെ ശരീരത്തില്‍ തണുപ്പിന്‍റേതായ ആവേഗം അയയ്ക്കുവാനാകും. കുഞ്ഞിനെ ഒരിക്കലും അത്തരം തുണികള്‍ ധരിപ്പിക്കരുത്. വസ്ത്രം ധരിപ്പിക്കുന്നതിനുമുമ്പ്  ഇസ്തിരിയിട്ട് അവയിലെ ഈര്‍പ്പത്തെ അകറ്റി നന്നായി ഉണക്കിയെടുക്കണം.

ശരിയായി വസ്ത്രം ധരിപ്പിക്കുക : മഴക്കാലത്ത് മാറിമാറിയുള്ള വലിയ വ്യത്യാസം അന്തരീക്ഷത്തില്‍ ഉണ്ടാകുന്നു. പരിസ്ഥിതിയില്‍ ആര്‍ദ്രത നിറഞ്ഞുനില്‍ക്കും. അടുത്ത നിമിഷം മഴ കാരണമായി നല്ലതണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ആര്‍ദ്രതയുള്ള ദിനങ്ങളില്‍ കുഞ്ഞിനെ പരുത്തിവസ്ത്രങ്ങള്‍ അണിയിക്കുക. തണുപ്പാണെങ്കില്‍ പകുതി കമ്പിളിയായിട്ടുള്ള വസ്ത്രങ്ങള്‍ വേണം ധരിപ്പിക്കുവാന്‍.

നാപ്പിയെ മാറ്റുക : മഴക്കാലങ്ങളില്‍ കുഞ്ഞുങ്ങള്‍ താരതമ്യേന കൂടുതലായി മൂത്രമൊഴിക്കും എന്നതിനാല്‍ ധരിപ്പിച്ചിരിക്കുന്ന നാപ്പിയെ കൂടെക്കൂടെ മാറ്റേണ്ടതുണ്ട്.

നനഞ്ഞ ഡയപ്പര്‍ കുഞ്ഞിന് തണുപ്പ് അനുഭവപ്പെടുവാന്‍ കാരണമാകും, മാത്രമല്ല ബാക്ടീരിയകള്‍ പെരുകുന്ന സ്ഥലമായി മാറുകയും ചെയ്യും. കൂടെക്കൂടെ ഡയപ്പറിനെ മാറ്റുക, അല്ലായെങ്കില്‍ കുഞ്ഞിന് ചൊറിയുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല കുറേ സമയമെങ്കിലും കുഞ്ഞിനെ നാപ്പി ഉപയോഗിക്കാതെ പരിപാലിക്കുകയും വേണം.

കൊതുകില്‍നിന്ന് സംരക്ഷണം നല്‍കുക : കുഞ്ഞുങ്ങള്‍ക്ക് കൊതുകുകടി വളരെ ഹാനികരമാണ്, അതിനാല്‍ കൊതുകുവലകള്‍ കുഞ്ഞിനുവേണ്ടി ഉപയോഗിക്കുക. കൊതുകുകളുടെയോ മറ്റ് കീടങ്ങളുടെയോ ദംശനമേല്‍ക്കാതിരിക്കാന്‍നീണ്ട കാലുറയുള്ള പാന്റുകളും അതുപോലെ കയ്യുറയുള്ള മേല്‍ക്കുപ്പായങ്ങളും അണിയിക്കുക. സ്വാഭാവികമായ കൊതുകുനിവാരണ മാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക്അവലംബിക്കാം.

രോഗബാധയുടെ സൂചന ഉണ്ടാകുകയാണെങ്കില്‍ : പനി, തുമ്മല്‍, സന്ധിവേദന (വെളിവായി കാണുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്)തുടങ്ങിയ വൈറല്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍, ഡോക്ടറുമായി ബന്ധപ്പെടുക. വൈറല്‍ രോഗബാധയോ, ചുമ, ജലദോഷം തുടങ്ങിയവയോ അനുഭവിക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കം അവ കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയുന്നതിനായി ഒഴിവാക്കേണ്ടതാണ്.

മുലയൂട്ടുന്നെങ്കില്‍ ആരോഗ്യദായകഭക്ഷണം കഴിക്കുക : കുഞ്ഞിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രതിദ്രവ്യങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. 6 മാസം പ്രായമാകുന്നതുവരെയെങ്കിലും കുഞ്ഞിനെ മുലയൂട്ടേണ്ടതുണ്ട്. ആരോഗ്യകരമായഭക്ഷണം നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, കുഞ്ഞിന് അത് അത്യധികം പ്രയോജനംചെയ്യും.

വീടിനെ വൃത്തിയായി പരിപാലിക്കുക : വീട്ടിലോ പരിസരത്തോ വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുണ്ടായിരിക്കണം.അഴുക്കുവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുകളെ വൃത്തിയാക്കുക. അയഞ്ഞുപോയ എല്ലാ വൈദ്യുതബന്ധങ്ങളെയും ശരിയായി ഘടിപ്പിക്കുക. പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്ന കൊതുക് വരാതിരിക്കുന്നതിനുവേണ്ടി ഇത്തരത്തില്‍ എല്ലാ തരത്തിലുള്ള വൃത്തിയും അവലംബിക്കുക. മേല്‍ക്കൂരയിലോ മുറിയുടെ മുകളിലോ യാതൊരു ചോര്‍ച്ചയും ഇല്ലെന്ന് ഉറപ്പുണ്ടായിരിക്കണം.

ഔഷധങ്ങള്‍ : കുഞ്ഞിന് മൂക്കില്‍ നല്‍കുവാനുള്ള നേസല്‍ സ്‌പ്രെ, വിക്‌സ് ലേപനം, പനിക്കുള്ള സിറപ്പുകള്‍ (ശിശുരോഗവിദഗ്ദരുടെ അഭിപ്രായമനുസരിച്ചുള്ളവ) തുടങ്ങിയവ വീട്ടില്‍ കരുതിയിരിക്കണം. ആവശ്യം ഉണ്ടാകുകയാണെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തിന് ലഭ്യമായ ഒരു മെഡിക്കല്‍ കിറ്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.

വീടിന് പുറത്തെ പരിചരണങ്ങള്‍

കാലാവസ്ഥയിലെമാറ്റം നിങ്ങളുടെ പ്രീയപ്പെട്ട കുഞ്ഞുങ്ങളെ അസുഖങ്ങളില്‍ കൊണ്ടെത്തിക്കാം. കാലാവസ്ഥ സ്ഥായിയാകുന്നതുവരെ ബാഹ്യലോകത്ത് അധികം കടക്കുവാന്‍ ഒരുമ്പെടരുത്, എങ്കിലും അങ്ങനെ വേണമെന്നുണ്ടെങ്കില്‍ ചുവടെ പറയുന്ന പൊടിക്കൈകള്‍ എപ്പോഴും സൗകര്യപ്രദമായിരിക്കണം.

ചാറ്റല്‍മഴ നനയരുത്:  മഴ പെയ്യുകയാണെങ്കില്‍ പുറത്തേയ്ക്കിറങ്ങരുത്. കാറിലാണ് സഞ്ചരിക്കുന്നതെങ്കിലും, കുട കൂടെ കരുതിയിട്ടുണ്ടെങ്കിലും, മഴക്കാലം അന്തരീക്ഷത്തിലെ താപനിലയെ പെട്ടെന്ന് കുറയ്ക്കാം, അങ്ങനെ കുഞ്ഞിന് ജലദോഷംപിടിപെടാം.

വെള്ളവും ഭക്ഷണവും കൂടെ കരുതുക:  കുഞ്ഞിന് ഫോര്‍മുലാ ഫീഡ്കൊടുക്കാറുണ്ടെില്‍ (formula feed), പുറത്തുവച്ച്‌ അത് തയ്യാറാക്കുന്നതിനുവേണ്ടി വീട്ടില്‍നിന്നും തിളപ്പിച്ച വെള്ളംകൂടി കരുതണം.എന്തെങ്കിലും കുറുക്ക് കൊടുക്കാറുണ്ടെങ്കില്‍, വീട്ടില്‍നിന്നുതന്നെ അതിനെ കരുതിയിരിക്കണം. മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം കുഞ്ഞിന്കൊടുക്കരുത്.

പ്രതിരോധകുത്തിവയ്പുകള്‍ ഉറപ്പുവരുത്തുക: സമയത്തിനു തന്നെ വേണ്ടുന്ന എല്ലാ പ്രതിരോധൗഷധങ്ങളും നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. മഴക്കാലത്ത് ജലദോഷത്തിനുള്ള പ്രതിരോധൗഷധപ്രയോഗം കുഞ്ഞുങ്ങളെ സംബന്ധിച്ച്‌ വളരെ പൊതുവായ ഒരു കാര്യമാണ്. ഡോക്ടറോട് അതിന്റെ ആവശ്യകതയെപ്പറ്റി ആരായുക.

പുറത്തുള്ള കളി:  കളിക്കാന്‍ പ്രായത്തിലുള്ള കുട്ടിയാണെങ്കില്‍, എപ്പോഴും അതിനെ വീടിനുള്ളില്‍ത്തന്നെ നിറുത്തുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഒരല്പം ചാറ്റല്‍മഴയൊക്കെ അത്തരം കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കാം. പക്ഷേ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരിക്കണം.

കൊതുകുസുരക്ഷ:  പുറത്ത് കളിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ സംബന്ധിച്ച്‌, പൂര്‍ണ്ണമായും വസ്ത്രം ധരിപ്പിക്കുകയും കീടങ്ങളില്‍നിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടി കൊതുക് പ്രതിരോധകങ്ങള്‍ പ്രയോഗിക്കുകയും വേണം.

ആരോഗ്യപരിപാലനം :  വീണ്ടും വീണ്ടും കൈകള്‍ കഴുകുന്നത് ബുദ്ധിമുട്ടായി തോന്നുകയാണെങ്കില്‍, ഒരുബോട്ടില്‍ സാനിറ്റൈസര്‍ കൂടി കരുതുക. ആവശ്യമാകുമ്പോള്‍ അതിനെ ഉപയോഗിക്കുക.

ജനനിബിഡമായ സ്ഥലങ്ങളെ ഒഴിവാക്കുക:  മഴക്കാലത്ത്, ആളുകള്‍ക്ക് അസുഖങ്ങള്‍ പിടിപെടാറുണ്ട്. ജലദോഷം ഒരു പൊതു സംഭവമാണ്. രോഗബാധ ഉണ്ടാകുന്നതിനെ തടയുവാന്‍ ജനനിബിഡമായ സ്ഥലങ്ങളില്‍ പോകാതിരിക്കുക.

പരിസരം വൃത്തിയായി സൂക്ഷിക്കുക:  വീടിന്‍റെ പൂമുഖത്ത് നിന്നുകൊണ്ട് കുട്ടിയുമായി കളിക്കുകയും മഴയെ ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ വീട്ടിലെപൂന്തോട്ടത്തിലോ പോര്‍ച്ചിലോ വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്നും, ദുര്‍ഗന്ധം ഉണ്ടാകുന്നില്ല എന്നും ഉറപ്പുണ്ടായിരിക്കണം.

മഴക്കാലത്ത് കുഞ്ഞിനെ എപ്പോഴൊക്കെയാണ് കുളിപ്പിക്കേണ്ടത്?

വൃത്തികേടാകുന്ന തരത്തില്‍ നിങ്ങളുടെ കുഞ്ഞ് അധികമൊന്നും പുറത്ത് കറങ്ങാറില്ല. അതുകൊണ്ട് ദിവസവുമുള്ള കുളി ആവശ്യമില്ല. കുഞ്ഞിന്‍റെ കുളിയെ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യമായി പട്ടികപ്പെടുത്തുക. മഴക്കാലത്ത് ചില പ്രദേശങ്ങളില്‍ ആര്‍ദ്രത ഉണ്ടാകുമെന്നുള്ളതുകൊണ്ട്, അത്തരം സമയങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കും. ആ സമയത്ത് കുഞ്ഞിനെ നിങ്ങള്‍ക്ക് കുളിപ്പിക്കാം. അതും നിങ്ങളുടെ സമയപ്പട്ടിക അനുവദിക്കുന്നെങ്കില്‍ മാത്രം. വെള്ളത്തിന്‍റെ ഊഷ്മാവ് കുഞ്ഞിന് ആശ്വാസപ്രദമായ രീതിയിലാണെന്ന് ഉറപ്പുണ്ടായിരിക്കണം. കുഞ്ഞിന്‍റെ കുളി വളരെ ദൈര്‍ഘ്യം കുറഞ്ഞതായിരിക്കണം, മാത്രമല്ല അതിന്‍റെ ചര്‍മ്മം വരളുവാന്‍ ഇടയാകുകയും ചെയ്യരുത്.

നടക്കുവാന്‍ പ്രായമായ കുട്ടിയാണ്നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍, വൃത്തികേടാകുന്ന സമയത്തെല്ലാം കുളിപ്പിക്കാന്‍ ശ്രമിക്കുക. മാത്രമല്ല നനഞ്ഞ് ചെളിയായി മാറിയ സ്ഥലങ്ങളില്‍ കളിക്കുവാന്‍ അനുവദിക്കരുത്. പുറത്തുനിന്ന് ഭക്ഷിക്കുന്നത് ആരോഗ്യത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കും എന്നതുകൊണ്ട് വീട്ടില്‍ത്തന്നെ ഭക്ഷണം കഴിക്കുവാന്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. മഴക്കാലത്ത് വൈദ്യുതി കൂടെക്കൂടെ പോകുന്ന അനുഭവം ഉണ്ടെങ്കില്‍, കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനു മുമ്പ് അതിനെ സസൂക്ഷ്മം പരിശോധിക്കുവാന്‍ മറക്കരുത്

കാപ്‌സിക്കത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

ഇംഗ്ലീഷില്‍ ബെല്‍ പെപ്പര്‍ എന്നുകൂടി പേരുള്ള കാപ്‌സിക്കം എന്ന വലിയ മുളക് അടിസ്ഥാനപരമായും മഞ്ഞ, ചുവപ്പ്, പച്ച, മാന്തളിര്‍വര്‍ണ്ണം, ഓറഞ്ച് എന്നിങ്ങനെ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്ന എരിവുകുറഞ്ഞ മുളകാണ്.

കാപ്‌സിക്കത്തിന്‍റെആരോഗ്യനേട്ടങ്ങള്‍

എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളില്‍ സ്വാദും ആകര്‍ഷകത്വവും നല്‍കുന്നതിനു പുറമെ ജീവകം എ, സി, കെ.എന്നിവയും, കരോട്ടിനോയ്ഡുകള്‍, മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിനായി ഇവയെഅത്യധികം പ്രയോജന പ്രദമാക്കുന്ന ഭക്ഷ്യനാരുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഹോമോസിസ്റ്റെയ്‌നിന്‍റെ (homocysteine) അളവിനെ നിയന്ത്രിച്ച്‌ ഹൃദ്രോഗങ്ങളുടെ ഭയാശങ്കയെ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം കാപ്‌സിക്കത്തില്‍ കാണുവാനാകും. ഈ മുളകിന്‍റെ ചില ആരോഗ്യനേട്ടങ്ങളെ അറിയാം.

കാഴ്ചശക്തിയ്ക്ക് ഉത്തമം : ജീവകംഎ. യാല്‍ സമ്പുഷ്ടമായ കാപ്‌സിക്കം ആരോഗ്യകരമായ കാഴ്ചശക്തിയെ സഹായിക്കുന്നു. നേത്രക്ഷയം (macular degeneration) എന്ന ഭയാശങ്കയെകുറയ്ക്കുവാന്‍ സഹായിക്കുന്ന ലൂട്ടിന്‍ (lutein) എന്ന് വിളിക്കപ്പെടുന്ന ഒരു കരോട്ടിനോയ്ഡിനാല്‍ ഇവ വളരെ സമ്പുഷ്ടമാണ്. പ്രായവുമായി ബന്ധപ്പെട്ട കാഴ്ച നഷ്ടത്തിന്റെ ഏറ്റവും പൊതുവായ കാരണമാണ് നേത്രക്ഷയം. ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിനും ജീവകം സി.-യും അടങ്ങിയിരിക്കുന്നതുകൊണ്ട് തിമിരത്തില്‍നിന്നും കണ്ണുകള്‍ സംരക്ഷിക്കപ്പെടുന്നു.

കലോറിയെ കൂടുതലായി ദഹിപ്പിക്കുന്നു

ചുവന്ന കാപ്‌സിക്കം ശരീരത്തിലെ താപോല്പാദന (thermogenesis) പ്രക്രിയയെ സജീവമാക്കാന്‍ സഹായിക്കുന്നു, അങ്ങനെ ഉപാപചയ പ്രവര്‍ത്തനത്തിന്‍റെ നിരക്കിനെ വര്‍ദ്ധിപ്പിക്കുന്നു. മറ്റ് മുളകുകളില്‍ എരിവ് കൂടുവാന്‍ കാരണമാകുന്ന കാപ്‌സെയ്‌സിനെ ഇതില്‍ നേരിയ അളവില്‍ കാണുവാനാകും. എരിവുള്ള മുളകുകളെപ്പോലെയല്ലാതെ, രക്തസമ്മര്‍ദ്ദത്തെയും ഹൃദയനിരക്കിനെയും ഉയര്‍ത്താതെ ഉപാപചയ പ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്ന ചെറിയ തോതിലുള്ള താപജനകപ്രവര്‍ത്തനമാണ് ഇവയ്ക്കുള്ളത്. അതിനാല്‍ ശരീരഭാരത്തെ ലഘൂകരിക്കാന്‍ അവ സഹായിക്കും.

അര്‍ബുദപ്രതിരോധ നേട്ടങ്ങള്‍

നിരോക്‌സീകാരികളും നീര്‍വീക്കപ്രതിരോധകങ്ങളുമായ പോഷകങ്ങളാല്‍ സമ്പുഷ്ടമായതുകൊണ്ട് അര്‍ബുദ പ്രതിരോധത്തിന് കാപ്‌സിക്കം വളരെയധികം പ്രയോജനകരമാണ്. സ്ഥിരമായതും അമിതവുമായ നീര്‍വീക്കവും ഓക്‌സീകാരക സമ്മര്‍ദ്ദവും കാരണമായാണ് അര്‍ബുദഭയാശങ്ക ഉയരുന്നത്.

നിരോക്‌സീകരണ ഘടകങ്ങളും നീര്‍വീക്ക പ്രതിരോധഘടകങ്ങളും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങള്‍ (phytonutrients) സ്ഥിരമായി ആഹരിക്കുന്നതിലൂടെ മേല്പറഞ്ഞ ഭയാശങ്കളെ അകറ്റി നിറുത്തുവാന്‍ കഴിയും. കൂടാതെ, ആരോഗ്യത്തെ സഹായിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളെയും കാപ്‌സിക്കം ഉള്‍ക്കൊള്ളുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ദീപനരസങ്ങള്‍ ആമാശയാര്‍ബുദത്തെയും അന്നനാളാര്‍ബുദത്തെയും തടയുവാന്‍ സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രസഞ്ചി, ഗര്‍ഭാശയമുഖം, ആഗ്നേയഗ്രന്ഥി തുടങ്ങിയവയിലെ അര്‍ബുദത്തെ തടയാന്‍ കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് ലൈകോപീന്‍ (carotenoid lycopene) വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്

ചുവന്ന കാപ്‌സിക്കം

ചുവന്ന കാപ്‌സിക്കം ലൈകോപീന്‍ സമ്പുഷ്ടമാണ്. ആരോഗ്യമുള്ള ഹൃദയത്തിന് അത് വളരെ മെച്ചമാണ്. അതേസമയം പച്ചനിറമുള്ള മുളക് കൊളസ്‌ട്രോളിനെ താഴ്ത്തുന്ന നാരുഘടകങ്ങളാല്‍ സമ്പന്നമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഹോമോസിസ്റ്റെയ്‌നിന്‍റെ അളവ് ഹൃദ്രോഗത്തിന്‍റെ വര്‍ദ്ധിതമായ ഭയാശങ്കയിലേക്ക് നയിക്കാം.

ഹോമോസിസ്റ്റെയ്ന്‍ നിലയെ താഴ്ത്തുവാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം ധാരാളമായി കാണപ്പടുന്നു. ഇവയ്ക്കുപുറമെ, ഈ പച്ചക്കറിയില്‍ കാണപ്പെടുന്ന ശക്തിയേറിയ നിരോക്‌സീകാരികളായ ജീവകം എ-യും, ജീവകം സി-യും സ്വതന്ത്രകണങ്ങളെ തുടച്ചുനീക്കാന്‍ സഹായിക്കുന്നു. കാപ്‌സിക്കത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഏകദേശം 162 മില്ലീഗ്രാമോളം രക്തസമ്മര്‍ദ്ദത്തെ താഴ്ത്തും. അത്ഹൃദയാരോഗ്യത്തിന് വളരെ ഉത്തമമാണ്.

രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു

രോഗപ്രതിരോധശേഷിയെ പരിപാലിക്കാന്‍ ജീവകം സി. വളരെ അത്യന്താപേക്ഷിതമാണ്. അതുപോലെ ചര്‍മ്മത്തെയും സന്ധികളെയും സഹായിക്കുന്ന വീര്യമുള്ള കൊളാജനെ ഉല്പാദിപ്പിക്കാന്‍ ഈ ജീവകം ആവശ്യമാണ്.

സന്ധിവാതത്തിന്‍റെ ഭയാശങ്കയെ കുറയ്ക്കുവാനും നീര്‍വീക്കത്തെ കുറയ്ക്കുവാനും ഇത് കാരണമാകുന്നു. രക്തംകട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ജീവകം കെ. സഹായിക്കുന്നു. ബലമുള്ള അസ്ഥികളുടെ വികാസത്തിനും ഓക്‌സീകരണ നാശത്തില്‍നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണ്.

മഗ്നീഷ്യത്തിന്‍റെയും ജീവകം ബി.6-ന്‍റെയും ഉറവിടം

ജീവകം ബി.6-ന്‍റെയും മഗ്നീഷ്യം ധാതുവിന്റെയും സംയോഗം ഉത്കണ്ഠയുടെ അളവിനെ കുറയ്ക്കുവാന്‍ കാരണമാകുന്നു, പ്രത്യേകിച്ചും ആര്‍ത്തവ ലക്ഷണങ്ങള്‍ കാരണമായുണ്ടാകുന്ന ഉത്കണ്ഠ. സ്വാഭാവികമായ ഒരു മൂത്രവിസര്‍ജ്ജന പ്രചോദകം ആയതിനാല്‍ ജീവകം ബി.6 വയര്‍ വീര്‍ക്കുന്ന അനുഭവത്തെ കുറയ്ക്കുകയും രക്താതിസമ്മര്‍ദ്ദത്തെ തടയുകയും ചെയ്യുന്നു.

ഇരുമ്പിന്‍റെ അഭാവത്തെ ഭേദമാക്കുന്നു

ചുവന്ന കാപ്‌സിക്കത്തിന് ദൈനംദിനം ആവശ്യമായ ജീവകം സി. യുടെ 300 ശതമാനം നല്‍കാന്‍ കഴിയുന്നു. ഇരുമ്പിന്‍റെ ശരിയായ ആഗിരണത്തിന് ജീവകം സി. അത്യന്താപേക്ഷിതമാണ്. അതിനാല്‍ ഇരുമ്പിന്റെ അഭാവത്താല്‍ കഷ്ടപ്പെടുന്നവര്‍ ചുവന്ന കാപ്‌സിക്കം ഉപയോഗിക്കണം.

കാപ്‌സെയ്‌സിന്‍റെ പ്രയോജനങ്ങള്‍

മുളകുകളുടെ വെളുത്ത സ്തരങ്ങളില്‍ കാപ്‌സെയ്‌സിന്‍ കാണുവാനാകും. വിത്തുകളിലേക്ക്ചൂടിനെ നന്നായി പകര്‍ന്ന് നല്‍കുന്നതിന് അവ കാരണമാകുന്നു.കൊളസ്‌ട്രോളിന്‍റെയും ട്രൈഗ്ലിസെറെയ്ഡുകളുടെയും അളവിനെ താഴ്ത്തുന്നു. ആമാശയത്തില്‍ കുടല്‍പ്പുണ്ണുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

വിഷനിര്‍മ്മാര്‍ജ്ജന ഘടകങ്ങള്‍

കാപ്‌സിക്കം മൂക്കിലെയും ശ്വാസകോശത്തിലെയും തിങ്ങിഞെരുങ്ങിയ മ്യൂക്കസ് സ്തരത്തെ വൃത്തിയാക്കുകയും വിയര്‍പ്പിലൂടെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യും.

പൊട്ടാസ്യത്തിന്‍റെ ഗുണങ്ങള്‍

പൊട്ടാസ്യത്തിന്‍റെ നല്ല ഉറവിടമാണ് കാപ്‌സിക്കം. ദ്രാവകങ്ങളെയും ധാതുക്കളെയും ശരീരത്തില്‍ സന്തുലനപ്പെടുത്താന്‍ ഈ ധാതു സഹായിക്കുന്നു. പേശീപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.

മറ്റ് പ്രയോജനങ്ങള്‍

കാപ്‌സിക്കത്തിന്‍റെ ചാറ്, കുടല്‍പ്പുണ്ണ്, വയറിളക്കം, അജീര്‍ണ്ണം തുടങ്ങിയ ഉദരസംബന്ധമായ അവ്യവസ്ഥകളെ ഭേദമാക്കുവാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെഎംഫിസിമ, ആസ്ത്മ, ശ്വാസകോശത്തിലെ രോഗാണുബാധകള്‍ എന്നിങ്ങനെ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങളെയും കുറയ്ക്കുവാന്‍ സഹായകമാണ്. കാപ്‌സിക്കത്തിന്‍റെ ചാറ്കുടിക്കുന്നത് തൊണ്ടവേദനയ്ക്കും മൂക്കില്‍നിന്ന് രക്തം വരുന്നതിനും ഫലപ്രദമാണ്.

ഉയര്‍ന്ന അളവിലുള്ള സിലിക്കന്‍

സ്വാഭാവിക സിലിക്കന്‍ ധാരാളമായി കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. അത് തലമുടിയേയും നഖങ്ങളേയും സഹായിക്കുന്നു.

 

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate