অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ആഹാരരീതിയും

ആരോഗ്യവും ആഹാരരീതിയും

കരള്‍ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി

നമുക്കധികം പ്രിയപ്പെട്ടതിനെയെല്ലാം കരള്‍ ചേര്‍ത്ത് വിളിയ്ക്കാനാണ് പലര്‍ക്കും ഇഷ്ടം. കരളിനെ നമ്മുടെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നതു കൊണ്ടും നമുക്കത്ര പ്രിയപ്പെട്ടതായതു കൊണ്ടുമാണ് കരളെന്ന് പറഞ്ഞ് പലതിനേയും ജീവിതത്തിന്‍റെ കൂടെച്ചേര്‍ക്കുന്നത്. എന്നാല്‍ കരളിന്‍റെ ആരോഗ്യ കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ? കരളിന്‍റെ ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ കരളിനെ ക്ലീന്‍ ചെയ്യാന്‍ ഒറ്റമൂലി ഉണ്ട്. എന്താണെന്ന് നോക്കാം

കരളിന്‍റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്രയേറെ പ്രവര്‍ത്തനങ്ങളാണ് കരള്‍ ശരീരത്തില്‍ ചെയ്യുന്നത്. ക്യാന്‍സര്‍ വരെ കരളിനെ ബാധിയ്ക്കാം. കരള്‍ ക്യാന്‍സര്‍ അതിന്‍റെ അപകടകരമായ അവസ്ഥയിലേക്കെത്തിയാല്‍ മാത്രമേ പലപ്പോഴും കണ്ടു പിടിയ്ക്കാന്‍ കഴിയൂ. ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം കരളിനെ സംരക്ഷിക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് കഴിയും.

കാബേജ് 125 ഗ്രാം, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്‍ജില്ലി, ഒരു കഷ്ണം ഇഞ്ചി, അരമില്ലിലിറ്റല്‍ വെള്ളം, 10 ഗ്രാം മിന്‍റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കാബേജ്, സെലറി, സബര്‍ജില്ലി, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്സിയില്‍ അരച്ചെടുക്കുക. അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കര്‍പ്പൂര തുളസിയും ചേര്‍ത്ത് ഉപയോഗിക്കാം.

ആഴ്ചയില്‍ രണ്ട് തവണ കഴിയ്ക്കാം. രാവിലെ ഭക്ഷണത്തിനു മുന്‍പും വൈകുന്നേരം ഭക്ഷണത്തിനു ശേഷവും കഴിയ്ക്കാം. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളെ ഈ ഒറ്റമൂലി ഇല്ലാതാക്കും. കരള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കും.

അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള 7 കാരണങ്ങള്‍

വയറിനും അരയ്ക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ശരീരാകാരം നിലനിര്‍ത്താനാകാതെ വയറുചാടുന്നത് പലരുടേയും ആത്മവിശ്വാസം പോലും കളയുന്നതാണ്. ശരീരത്തില്‍ മറ്റൊരിടത്തും അമിത വണ്ണമില്ലാതെ അടിവയറ്റില്‍ മാത്രം തടികൂടുന്നതും വല്ലാത്ത അവസ്ഥയാണ്. ഈ കൊഴിപ്പ് അടിഞ്ഞുകൂടല്‍ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമെന്നതാണ് പതിയിരിക്കുന്ന അപകടം. പതിയെ ഹൃദയരോഗത്തിനും കാരണമാകും.
വൈദ്യ ശാസ്ത്രം ഈ കൊഴുപ്പ് അടയല്‍ അവസ്ഥയെ വിസേരല്‍ ഫാറ്റ് എന്നാണ് വിളിക്കുന്നത്. അടിവയറ്റിലും കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഇത്തരത്തില്‍ ബെല്ലി ഫാറ്റിന് കാരണമാകുന്നത് ഇവയാണ്. പലതും ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശരീരാകൃതി നിലനിര്‍ത്താന്‍ കഴിയും

1.നല്ല കൊളസ്‌ട്രോള്‍ കഴിക്കുന്നില്ല

ബെല്ലി ഫാറ്റ് ഇല്ലാതാക്കാന്‍ നല്ല കൊഴുപ്പിന്റെ ആവശ്യവും ശരീരത്തിനുണ്ട്. മോണോഅണ്‍ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് ശരീരത്തിന് ആവശ്യമാണ്. പീനട്ട് ബട്ടറും നെയ്യുമെല്ലാം ഇത് ശരീരത്തിലെത്താന്‍ സഹായിക്കും. അളവ് പരിമിതപ്പെടുത്തണമെന്ന് മാത്രം

2.വിഷാദം

വിഷാദാവസ്ഥയുള്ള സ്ത്രീകള്‍ക്ക് ബെല്ലി ഫാറ്റ് അടിയാനുള്ള സാധ്യതയുണ്ടെന്ന് റഷ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സെന്റര്‍ പറയുന്നു. സങ്കടമുള്ളപ്പോള്‍ മറ്റ് ശാരീരിക പ്രവൃത്തികളൊന്നും നടക്കില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

3.മഗ്നീഷ്യത്തിന്റെ കാര്യത്തിലെ പിശുക്ക്

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ അളവും നിയന്ത്രിക്കാനാകും. മഗ്നീഷ്യത്തിന്റെ അളവ് ഉയര്‍ന്ന ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് ബെല്ലി ഫാറ്റ് ഇല്ലാതാക്കാന്‍ സഹായിക്കും. ഇലക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, അവാക്കാഡോ, തൈര്, പഴങ്ങള്‍, ഡ്രൈഡ് ഫ്രൂട്‌സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവ കഴിക്കാവുന്നതാണ്.

4.സോഡ പാനീയങ്ങളോടുള്ള ഭ്രമം

ഡയറ്റ് സോഡ ശീലമാക്കിയവര്‍ക്ക് ബെല്ലി ഫാറ്റ് ഉറപ്പായും കൂടെപ്പിറപ്പാവും. അതിനാല്‍ ഈ ശീലം ഏറ്റവും പെട്ടെന്ന് തന്നെ ഴിവാക്കണം. ഡയറ്റ് സോഡ വേണ്ടെന്ന് വെച്ചാല്‍ തന്നെ ബെല്ലിഫാറ്റ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും.

വിളര്‍ച്ചമാറ്റാന്‍ ആഹാരരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താം

അയണിന്‍റെ (ഇരുമ്പ്) കുറവുമൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ച ഒരു പരിധിവരെ ആഹാരക്രമത്തിലൂടെ നിയന്ത്രിക്കാം. എന്നാല്‍ സിക്കിള്‍ സെല്‍ അനീമിയ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാലും പരിഹരിക്കാനാവില്ല.

ആഹാര പരിഹാരങ്ങള്‍

അയണ്‍, ഫോളിക് ആസിഡ് അല്ലെങ്കില് വൈറ്റമിന് ബി12 ഇവ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതു ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനു സഹായിക്കുന്നു. ഇല വര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, കരള്‍, ഇറച്ചി മുതലായവയില് ഫോളിക് ആസിഡ് ധാരാളമുണ്ട്. വൈറ്റമിന്‍ ബി12 മാംസാഹാരങ്ങളിലാണ് കൂടുതലായി കാണുന്നത്.

മാംസാഹാരം വിളര്‍ച്ച മാറ്റും

ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനത്തിന് അയണ്‍ ആവശ്യമാണ്. അയണ്‍ പച്ചക്കറികളേക്കാള്‍ കൂടുതല്‍ മാംസാഹാരത്തില്‍ നിന്ന് ശരീരത്തിന് ആഗിരണം ചെയ്യാനാകും. അതുകൊണ്ടു വിളര്‍ച്ചമാറ്റാന്‍ മാംസാഹാരം പ്രത്യേകിച്ച് ചുവന്ന മാംസം ആയ ബീഫ്, ലിവര്‍ എന്നിവയും കോഴി, പന്നി, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവ വൈറ്റമിന്‍ സി യുടെ വളരെ നല്ല ഉറവിടങ്ങള്‍ ആണ്. പ്രത്യേകിച്ചും നാരകവിഭാഗത്തിലുള്ള പഴങ്ങള്‍, മുന്തിരി, പേരയ്ക്ക, നെല്ലിക്ക എന്നിവ. നെല്ലിക്ക രണ്ടോ മൂന്നോ എണ്ണം ദിവസവും കഴിക്കാം. ആഹാരശേഷം ഇവ കഴിക്കുമ്പോള്‍ അയണ് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും. ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ അയണ്‍ ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു.

ഈന്തപ്പഴം നല്ലത്

ഈന്തപ്പഴം ദിവസവും പത്തെണ്ണം കഴിക്കാം. ശര്‍ക്കര ചേര്‍ത്ത് അവല്‍ നനച്ചത് ദിവസം ഒരു കപ്പ് കശുവണ്ടി ഒരു കൈപ്പിടി എന്ന അളവില്‍ കഴിക്കാം. ഇലക്കറികളും ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്താം. വൃക്ക സംബന്ധമായ രോഗമുള്ളവര്‍ വിളര്‍ച്ച പരിഹരിക്കാനായി അയണ്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ (ഉദാഹരണത്തിന് ഇലക്കറികള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി,) ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കും. ഇവരും കൊളസ്ട്രോള്‍ കൂടുതല്‍ ഉള്ളവരും മാംസാഹാരങ്ങള്‍, ചെമ്മീന്‍, ഞണ്ട് എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

ചായകുടിക്കുമ്പോള്‍

അയണിന്‍റെ  ആഗിരണം തടസ്സപ്പെടുത്തുന്ന ആഹാരം ഒഴിവാക്കണം. ഉദാഹരണത്തിന് അയണ്‍ ധാരാളമുള്ളആഹാരപദാര്‍ഥങ്ങള്‍ കഴിക്കുന്നതിനൊപ്പം ചായ കുടിച്ചാല്‍ ചായയിലെ റ്റാനിന്‍ എന്ന വസ്തു അയണ്‍ ആഗിരണത്തെ കുറയ്ക്കുന്നു.

ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും; ഈ ആറ് സൂചനകള്‍ അവഗണിക്കാതിരിക്കുക

ഹൃദയാഘാതം മൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണ്. ജങ്ക് ഫുഡ് സംസ്‌കാരവും സമ്മര്‍ദ്ദം നിറഞ്ഞ ജീവിതവും ഫാസ്റ്റ് ഫുഡ് ജീവിതരീതികളുമെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള ജീവിതവും വ്യായാമവുമെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
ഹൃദയാഘാതത്തിന് മുമ്പ് ശരീരം ലക്ഷണങ്ങളും സൂചനയും നല്‍കും. ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഹൃദയം പണിമുടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഈ ആറ് ലക്ഷണങ്ങള്‍ ഒരു കാരണവശാലും പ്രായഭേദമന്യെ അവഗണിക്കാന്‍ പാടില്ല.

1.ക്ഷീണം

രക്തധമനികള്‍ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാവില്ല. ഇത് തുടര്‍ച്ചയായ ക്ഷീണത്തിന് കാരണമാകും. ഉറക്കം തൂങ്ങല്‍ സ്ഥിരമാകും.

2.ശ്വാസ തടസം

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. കൊഴുപ്പ് അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതോടെ ശ്വാസ കോശത്തിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കില്ല. ഇത് ശ്വാസതടസത്തിന് കാരണമാകും.

3.തളര്‍ച്ച

രക്തചംക്രമണം കൃത്യമായി നടക്കാത്തതിന്റെ സൂചനയാണ് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച. മസിലുകള്‍ക്ക് ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥ പെട്ടെന്ന് വീണുപോകാന്‍ കാരണമാകും.

4.തലചുറ്റലും കുളിരും

രക്തം അവയവങ്ങളിലേക്ക് എത്താതിരിക്കുന്നത് തലചുറ്റലിന് കാരണമാകും. അകാരണമായി ശരീരത്തിന് വല്ലാത്ത കുളിര് തോന്നുന്ന അവസ്ഥയും ഇത് മൂലമാകാം.

5.നെഞ്ചിലെ അസ്വസ്ഥത

തുടര്‍ച്ചയായി നെഞ്ചില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. ഹൃദയാഘാതത്തിന് മുമ്പുള്ള ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചില്‍ അതീവ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്.

6പനിയും ലക്ഷണങ്ങളും

മറ്റ് അഞ്ച് ലക്ഷണങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വിദഗ്ധ പരിശോധന തേടണം.

ഹാര്‍ട്ട് അറ്റാക്കിന് മുമ്പ് ഭൂരിഭാഗം പേര്‍ക്കും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് മാത്രമാവും പ്രകടമായ ലക്ഷണങ്ങള്‍ കാണാത്തത്.

ഈ ഭക്ഷണം കഴിച്ചോളൂ: ദിവസങ്ങള്‍ക്കുള്ളില്‍ മെലിയും തീര്‍ച്ച

അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാന്‍ മാത്രമല്ല യാഥാര്‍ഥ്യമാക്കാനും കഴിയും. അതിന് വേണ്ടത് ചിട്ടയായ ചില ശീലങ്ങളും ഉത്സാഹവുമാണ്. ഒതുക്കമുള്ള ശരീരവും ആലിലവയറും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അതിനായി കുറച്ചു സമയം കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് സാധിക്കും. വണ്ണം കുറയ്ക്കാന്‍ വ്യായാമം മാത്രം പോരാ ഭക്ഷണം നിയന്ത്രിക്കുകയും വേണം. പലരും വണ്ണം കുറക്കാന്‍ വേണ്ടി ആദ്യം ചെയ്യുന്നത് പട്ടിണികിടക്കുകയാണ്. ചിലരാവട്ടെ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ.

എന്നാല്‍ ഭക്ഷണം ഉപേക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആദ്യം കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക. അമിതമായ കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാം. അതിനുപകരമായി വൈറ്റമിന്‍സും പ്രോട്ടീനും മിനറല്‍സുമടങ്ങുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്താം.

ഈ ഭക്ഷണങ്ങള്‍ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താം.

ബദാം :-  ആഹാരത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ബദാം പൗഡര്‍ പാലില്‍ കലര്‍ത്തി കഴിക്കാതെ കുതിര്‍ത്ത ബദാം കഴിച്ചുനോക്കൂ. മാറ്റം അനുഭവിച്ചറിയാം.

ഓട്സ് :- ദിവസവും ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നതു ശരീരത്തിന് ഉത്തമമാണ്. ഓട്സില്‍ ധാരാളം ഫൈബര്‍ ഉണ്ട്. പ്രമേഹവും കൊളസ്ട്രോളും പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഓട്സ് ഉത്തമമായ ഒരു ആഹാരമാണ്.

പയര്‍ വര്‍ഗങ്ങള്‍ :– വൈറ്റമിന്‍, പ്രോട്ടീന്‍, മിനറല്‍സ് ഇവയുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറക്കാനും സഹായിക്കുന്നു. പയര്‍ വര്‍ഗങ്ങള്‍ വേവിച്ചോ മുളപ്പിച്ചോ കഴിക്കാവുന്നതാണ്. ഇവയില്‍ ധാരാളം ഫൈബര്‍, ബികോംപ്ലെസ്, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗങ്ങളെയും അര്‍ബുദം പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

കുരുമുളക്, കറുവപ്പട്ട :– ഭക്ഷണത്തില്‍ കുരുമുളകും കറുവപ്പട്ടയും ചേര്‍ക്കുന്നത് അമിതവണ്ണത്തെ തടയും. കുരുമുളകും കറുവപ്പട്ടയും ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും ആവശ്യമില്ലാത്ത കൊഴുപ്പു കത്തിച്ചുകളയാനും സഹായിക്കുന്നു.

മുട്ട :– പ്രോട്ടീന്റെ കലവറയാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. മുട്ടയില്‍ ധാരാളം അമിനോ ആസിഡുകള്‍ ഉണ്ട്. കൂടാതെ വൈറ്റമിന്‍ സിയും മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

മാതളം :– ഫോളി ഫിനോല്‍സ്, ലിനോണിക് ആസിഡുകള്‍ കൂടുതലായി കാണപ്പെടുന്ന മാതളം ആന്റി ഓക്‌സയിഡിന്റെ കലവറയാണ്. ഇത് ശരീരത്തിലെ ആവിശ്യമില്ലാത്ത കൊഴുപ്പിനെ കത്തിച്ചു കളഞ്ഞു അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നു. കൂടാതെ മാതളം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ആപ്പിള്‍ : – ആപ്പിള്‍ വിശപ്പകറ്റാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന അന്‍സോളിക് ആസിഡ് ആണ് അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നത്. കൂടാതെ ആപ്പിളില്‍ ഉള്ള പെക്ടന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.

ചെറു നാരങ്ങാ :- രാവിലെ വെറും വയറ്റില്‍ ഇളം ചൂട് വെള്ളത്തില്‍ ചെറു നാരങ്ങാനീരിനോടൊപ്പം ഒരല്‍പം തേനും കൂടി ചേര്‍ത്ത് കഴിച്ചാല്‍ അത് നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെ അമിതമായ കൊഴുപ്പു കത്തിച്ചു കളയാനും സാധിക്കും.

മിന്റ്  ടി / ഗ്രീന്‍ ടി : - ആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്റ് (കര്‍പ്പൂര തുളസി ) റ്റീ കുടിക്കുക. ഇത് ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ഉല്ലാസം തരും.

തിളങ്ങുന്ന ചര്‍മ്മത്തിന് ഭക്ഷണം ശ്രദ്ധിക്കാം

മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാം.

പപ്പായ

പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. മുഖകാന്തിക്ക് ഏതു ചര്‍മ്മക്കാര്‍ക്കും ഫേസ്പാക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാംപെയിന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യന്നു. പപ്പായയിലടങ്ങിയ വിറ്റാമിന്‍ സി, ഇ എന്നിവ ദഹനപ്രകിയയെയും ത്വരിതപ്പെടുത്തുന്നു.

കാപ്സികം

കാപ്സികം അഥവാ ബെല്‍ പെപ്പേഴ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശമുള്ളതും എരിവുള്ളതുമായ കാപ്സികത്തിന് ദഹനത്തെ എളുപ്പമാക്കാനും ചര്‍മ്മത്തെ പോഷിപ്പിക്കാനും കഴിവുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഇതിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും അകാല വാര്‍ധക്യത്തില്‍നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്.

ചര്‍മത്തില്‍ സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കുന്നതിനും തിളക്കം കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്. രക്തചംക്രമണത്തെ ത്വരിതപ്പെടുത്താനും ഡാര്‍ക് ചോക്ലറ്റിലെ ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്താനും ചോക്ലേറ്റ് നല്ലതാണ്. ചര്‍മ്മത്തിന് മുദൃത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.

ഗ്രീന്‍ ടീ

ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതാപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്.

വിത്തിനങ്ങള്‍

മത്തന്‍കുരു, ചന വിത്ത്, കസ്കസ് എന്നിങ്ങനെയുള്ള വിത്തുകള്‍ ചര്‍മ്മത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് നിയന്ത്രിക്കുന്നു. വിത്തിനങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ചര്‍മ്മത്തിനെ പരിപോഷിപ്പിക്കുന്നു. ഇത്തരം വിത്തുകളില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

വ്യായാമം ചെയ്യൂ,സ്മാര്‍ട്ട് ആവൂ

ബോഡിഷേപ്പ് നിലനിര്‍ത്തുക, കുടവയര്‍ ചാടാതെ നോക്കുക, മുഖത്തിന് പ്രായമേറുന്നതിന്‍റെ ലക്ഷണങ്ങള്‍ ബാധിക്കാതിരിക്കാന്‍ മുഖവ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ശരീരത്തിലെ മുഴുവന്‍ മസിലുകള്‍ക്കും ആവശ്യമാണ്. വ്യായാമമില്ലാതായാല്‍ മസിലുകള്‍ അയഞ്ഞ് വേഗം വാര്‍ധക്യത്തിന് കീഴ്പെടും. വ്യായാമം മനസിന് ഗുണം ചെയ്യും. ഈ സമയത്ത് ഉല്‍പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉന്മേഷം പ്രദാനം ചെയ്യുന്നു. 25-30 വയസു തൊട്ടേ ചിട്ടയായ വ്യായാമം ശീലിക്കുക.

വ്യായാമം രണ്ടുതരത്തിലാണ്. കാര്‍ഡിയോ വാസ്കുലര്‍ വ്യായാമം(എയ്റോബിക് വ്യായാമം) , മസില്‍ സ്ട്രെങ്തനിങ് വ്യായാമം(അനെയ്റോബിക് വ്യായാമം) ഈ രണ്ടുതരം വ്യായാമങ്ങളും ശരീരത്തിന് വേണം.

  • ആഴ്ചയില്‍ 3-5 ദിവസം വരെ നടപ്പ്, ജോഗിങ് തുടങ്ങിയവ അരമണിക്കൂര്‍ വീതം ചെയ്യുക. പ്രായമേറുന്തോറും ഹൃദയത്തന്‍റെ  പേശികള്‍ക്ക് ക്ഷീണം സംഭവിക്കുന്നു. നടപ്പ്, നീന്തല്‍ തുടങ്ങിയവയിലൂടെ ഹൃദയത്തിന്‍റെ ശക്തി കൂട്ടാം.
  • മസില്‍ സ്ട്രെങ്തനിങ് വ്യായാമങ്ങളും അരമണിക്കൂര്‍ ചെയ്യണം. ഇത് ആദ്യം ഫിറ്റ്നെസ് സെന്‍ററില്‍ പോയി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ചെയ്തുതുടങ്ങുക.
  • കുടവയര്‍ മാറാന്‍ വയറിന്‍റെ മസിലുകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വ്യായാമങ്ങളും ഫിറ്റ്നസ് വിദഗ്ധന്‍റെ ഉപദേശമനുസരിച്ച് ദിവസവും ചെയ്യണം. ഭക്ഷണം കഴിച്ച് ഉടനെ കിടക്കരുത്. രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ കിടക്കാവൂ.
  • പ്രായമേറുന്നത് പെട്ടെന്നു പ്രതിഫലിക്കുന്നത് മുഖത്താണ്. പേശികള്‍ അയഞ്ഞു തൂങ്ങുക, കണ്ണുകള്‍ക്കു താഴെ കറുപ്പ്, ഇരട്ടത്താടി... ഇതെല്ലാം വരുന്നു. പതിവായ വ്യായാമത്തിലൂടെ മുഖപേശികള്‍ക്ക് ബലം നല്‍കിയാല്‍ ഇത് ഒരു പരിധി വരെ തടയാം. മുഖത്തെ രക്തയോട്ടം കൂട്ടാനും സഹായിക്കും.
  • നന്നായി ചിരിക്കാനുള്ള ഒരു സന്ദര്‍ഭവും പാഴാക്കരുത്. പൊട്ടിച്ചിരി മുഖത്തെ പേശികള്‍ക്ക് നല്ല വ്യായാമമാണ്.
  • മുഖത്തെ എക്സര്‍സൈസ് കഴിയുന്നതും തനിച്ചിരുന്ന് ചെയ്യുന്നതാണ് നല്ലത്. കാരണം, ഇവ മറ്റുള്ളവരില്‍ ചിരിയുണര്‍ത്താം. ഒന്നിടവിട്ട ദിവസം ചെയ്താല്‍ മതി.

വളരെ ചെറിയ കാരണങ്ങള്‍കൊണ്ടും പോലും തല കറങ്ങുന്നുണ്ടോ?

വളരെ ചെറിയ കാരണങ്ങള്‍കൊണ്ടും പോലും തലകറക്കം ഉണ്ടാകാം. പലപ്പോഴും അതിന്‍റെ കാരണങ്ങള്‍ താല്‍ക്കാലികവുമാകാം. എങ്കിലും ഇത്രയേറെ ഭയമുണ്ടാക്കുന്ന, മറ്റേതോ വലിയകുഴപ്പമുണ്ടാകാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന, രക്തസമ്മര്‍ദ്ദം കൂട്ടുന്ന മറ്റൊരു രോഗവുമില്ലെന്ന് തലകറക്കമുണ്ടായിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു അപകടമോ ചോരയോ കണ്ടാലോ മുകളില്‍ നിന്ന് താഴേക്ക് നോക്കിയാലോ തല കറങ്ങുന്നത് താല്‍ക്കാലിക കാരണങ്ങളാലാണ്. ഇതിനും ചില പ്രാഥമിക ചികിത്സകള്‍ വേണ്ടി വന്നേക്കാം. തലകറക്കം ഒരു സ്വതന്ത്രരോഗമല്ല. മറ്റ് രോഗാവസ്ഥകളില്‍ കാണുന്നൊരു ലക്ഷണമാണിത്. അതുകൊണ്ട് തലകറക്കം വന്നത് എന്തുകൊണ്ട് എന്ന് ഡോക്ടറെ കണ്ട് സ്ഥിരീകരിക്കുന്നതാണ് നല്ലത്.

എല്ലാശാരീരിക പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ നമ്മള്‍ ഇതൊന്നു മറിയാതെ സുഖമായി ജീവിക്കുന്നു ശരീരത്തെ നേരെ നിറുത്തുന്ന ബാലന്‍സൊന്നു തെറ്റിയാല്‍ വളരെ ബുദ്ധിമുട്ടുണ്ടാകം. അതുകൊണ്ട് തന്നെ തല ചുറ്റലുള്ളവര്‍ അപകടങ്ങളില്‍ പെടാന്‍സാദ്ധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ തല കറക്കം തോന്നുകയോ, ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയോ, അതോടൊപ്പം തലവേദന, ഓക്കാനം, ഛര്‍ദ്ദി, കൈകള്‍ക്ക് പെരുപ്പ് തുടങ്ങിയവ തോന്നുകയോ ചെയ്യാം. അല്‍പം ടെന്‍ഷന്‍ ഉള്ളവര്‍ ഉള്ള തലകറക്കത്തെ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അസ്വസ്ഥതകള്‍ കാണിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം കൂടുകയോ, കുറയുകയോ ചെയ്യുക, മസ്തിഷ്കത്തിലുണ്ടാകുന്ന മുഴകള്‍, വിളര്‍ച്ചാരോഗം, തലയില്‍ നിന്നും അമിതമായുള്ള രക്തസ്രാവം, ആന്തരികര്‍ണത്തിന്‍റെ തകരാറുകള്‍, ശുദ്ധവായുവിന്‍റെ അഭാവം, അമിതമായ ക്ഷീണം, കാഴ്ചയ്ക്കനുസൃതമല്ലാത്ത കണ്ണടയുടെ ഉപയോഗം, പക്ഷാഘാതം പോലുള്ള രോഗങ്ങളുടെ തുടക്കം കഴുത്തിലെ കശേരുക്കളുടെ തേയ്മാനം തുടങ്ങി ചിലതരം മരുന്നുകളും, കിടക്കുന്നതിലെ കുഴപ്പം കാരണം, തലനീരിറക്കം ഉണ്ടാകുന്നതുമൂലം, മദ്യത്തിന്‍റെ ഉപയോഗം കൊണ്ട് ശരീരത്തിലെ ജലാംശം കുറയുന്നതുപോലും തലകറക്കത്തെ ഉണ്ടാക്കും. എന്തുകാരണം കൊണ്ടുണ്ടായതായാലും തലകറക്കത്തിനുള്ള മരുന്ന് എന്ന രീതി താല്‍ക്കാലിക ശമനം നല്‍കുമെങ്കിലും അത് ശരിയല്ലെന്ന് മാത്രമല്ല ഗുരുതരമായ കാരണം എന്തെങ്കിലുമുണ്ടെങ്കില്‍ അവ അറിയാതെ പോകുകയും ചെയ്യും. ശരിയായ ചികിത്സ വൈകുന്നതിന് ഇത് ഇടയാക്കും. മേല്‍പ്പറഞ്ഞ ഓരോ അവസ്ഥകള്‍ക്കും അതാതിന് യോജിച്ച തരത്തിലുള്ള ചികിത്സകളാണ് അഭികാമ്യം. നിലവിലുള്ള അസുഖങ്ങള്‍, നടത്തിയ ശസ്ത്രക്രിയകള്‍, അടുത്തകാലത്തായി കഴിച്ചുതുടങ്ങിയ മരുന്നുകള്‍, രക്തനഷ്ടം ഉണ്ടാക്കുന്ന അള്‍സര്‍, അര്‍ശസ് തുടങ്ങിയ രോഗങ്ങള്‍, പുതിയ കണ്ണട, ലഹരിവസ്തുക്കളുടെ ഉപയോഗം, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയെക്കുറിച്ച് ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്താന്‍ തലകറക്കമുള്ളവര്‍ ശ്രമിക്കണം. ഹൃദയത്തിന്‍റെ  പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെയും ഹീമോഗ്ലോബിന്‍റെയും അളവ് എന്നിവയും പരിശോധിക്കേണ്ടിവരും. ചിലപ്പോള്‍ എക്സ്റേ, സ്കാന്‍ പരിശോധനകള്‍ വേണ്ടിവന്നേക്കാം. തലകറക്കമുള്ളവര്‍ ഒറ്റയ്ക്കുള്ള യാത്ര, ഉയരങ്ങളില്‍ കയറുക, വാഹനമോടിക്കല്‍, മുകളിലോട്ട് നോക്കിയുള്ള ജോലി, ഉയരങ്ങളില്‍ നിന്നുള്ള ജോലി, ഭക്ഷണം സമയത്തു കഴിക്കാതെയുള്ള അലച്ചില്‍, മരുന്ന് മുടക്കുക തുടങ്ങിയവ ഒഴിവാക്കണം.

നിങ്ങളുടെ ഹൃദയം തകരാറിലേയ്ക്ക്

സാധാരണ കാണപ്പെടുന്ന ഹൃദ്രോഗങ്ങളില്‍ ഒന്നാണ് കൊറോണറി ആര്‍ട്ടറി ഡിസീസ്. ഹൃദയാഘാതം എന്നറിയപ്പെടുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനിലേക്ക് ഇത് നയിച്ചേക്കാം. ഹൃദയത്തിന് തകരാര്‍, ഹൃദയവാല്‍വിനും രക്ത ധമനികള്‍ക്കും ഉണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയാവരണ രോഗങ്ങള്‍, ക്രമരഹിതമായ ഹൃദയമിടപ്പ്, ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍, ഹൃദയ പേശീ രോഗങ്ങള്‍,ഹൃദയ ധമനീ രോഗങ്ങള്‍ തുടങ്ങിയവയാണ് മറ്റ് ഹൃദ്രോഗങ്ങള്‍.

ഇത്തരം ഹൃദ്രോഗങ്ങളുടെയും തകരാറുകളുടെയും ലക്ഷണങ്ങള്‍ പലതരത്തിലായിരിക്കും. അതിനാല്‍ ഇതിനെ കുറിച്ച്‌ ധാരണ ഉണ്ടായിരിക്കണം. പല ഹൃദ്രോഗങ്ങളുടെയും ചില ലക്ഷണങ്ങള്‍ സമാനമായിരിക്കും. അതിനാല്‍ ഇതിലേതെങ്കിലും സൂചനകള്‍ കണ്ടു തുടങ്ങിയാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.നെഞ്ചില്‍ ഭാരവും വേദനയും അനുഭവപ്പെടുന്നതാണ് കൊറോണറി ആര്‍ട്ടറി ഡിസീസിന്‍റെ പ്രധാന ലക്ഷണം. പലപ്പോഴും നെഞ്ചെരിച്ചില്‍ ആണിതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കൈകള്‍, തോള്‍, തൊണ്ട, താടിയെല്ല്, കഴുത്തിന് പുറക് വശം തുടങ്ങി പല ഭാഗങ്ങളിലും ഇതുപോലെ വേദനയും എരിച്ചിലും അനുഭവപ്പെട്ടേക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു സൂചന, ഹൃദയമിടുപ്പ് കൂടുക, ബലക്കുറവ്, തലചുറ്റല്‍, വിയര്‍പ്പ്, മനംപിരട്ടല്‍, ക്രമരഹിതമായ ഹൃദയമിടുപ്പ് ഇതെല്ലാം അനുഭവപ്പെടാം.

നെഞ്ചില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല എന്നതിന്‍റെ ലക്ഷണമാണ്. വ്യായാമത്തെ തുടര്‍ന്നും ആയാസകരമായ എന്തെങ്കിലും ചെയ്തതിന് ശേഷവും നെഞ്ച് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയത്തിലെ രക്തപ്രവാഹത്തിന് പ്രശ്നമുണ്ട് എന്നതിന്‍റെ സൂചനയാണ്.കിടക്കുമ്പോഴും ലളിതമായ പ്രവൃത്തികള്‍ ചെയ്യുമ്പോഴും ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നത് ഹൃദയത്തിന്‍റെ തകരാറിന്‍റെ ലക്ഷണമാണ്. വാല്‍വിന് തകരാറുണ്ടെന്നതിന്‍റെ സൂചനയായിരിക്കും ചിലപ്പോഴിത്. ഇടയ്ക്കിടെ തളര്‍ച്ചയും തലചുറ്റലും അനുഭവപ്പെടുന്നത് വാല്‍വിന്‍റെ തകരാര്‍ മൂലവും രക്ത ധമനികളിലെ തടസ്സം മൂലവും ആകാം. ഹൃദ്രോഗമുള്ള ചിലര്‍ക്ക് ദഹനക്കേടും വയറിളക്കവും അനുഭവപ്പെടാറുണ്ട്.

പെട്ടെന്ന് ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെട്ട് തുടങ്ങുന്നത് ഹൃദ്രോഗത്തിന്‍റെ ലക്ഷണമാവാം. പെട്ടെന്ന് ക്ഷീണവും തണുപ്പും തോന്നുക, വിയര്‍ക്കുക, മനംപുരട്ടുക തുടങ്ങിയവ രക്ത പ്രവാഹം പര്യാപ്തമല്ലാത്തതിന്‍റെ ലക്ഷണമാണ്. ഇതെല്ലാം ഹൃദ്രോഗത്തിന്‍റെയും ലക്ഷണമാവാം.

ഭക്ഷണശേഷം-വെള്ളം രോഗം വരുത്തും

പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയമാണിത്. ഭക്ഷണത്തിനൊപ്പമുള്ള വെള്ളംകുടി. ഇതെക്കുറിച്ചു പല അഭിപ്രായങ്ങള്‍ പൊതുവെ പറയും. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണം, ഭക്ഷണത്തിനിടയില്‍ കുടിയ്ക്കണം, ഭക്ഷണശേഷം മതി, ഇതൊന്നും പാടില്ല... എന്നിങ്ങനെ പോകുന്നു ഇത്. പൊതുവെ ഭക്ഷണശേഷം വെള്ളംകുടിയ്ക്കുന്ന സ്വഭാവമാണ് നമുക്ക്. നമ്മുടെ ശരീരം ഭക്ഷണശേഷം വെള്ളം ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പറയുക. നല്ലതല്ലെന്നു മാത്രമല്ല, ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് ഭക്ഷണശേഷം വെള്ളംകുടിയ്ക്കരുതെന്നു പറയുന്നതിനെക്കുറിച്ചറിയൂ,

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസങ്ങളുടെ സാന്ദ്രത കുറയ്ക്കും. ഇത് ദഹനത്തെ ദോഷകരമായി ബാധിയ്ക്കും.

ഭക്ഷണശേഷമുള്ള വെള്ളംകുടി അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ദഹനം കുറയുന്നതു കൊണ്ടു ഭക്ഷണം ദഹനവ്യവസ്ഥയിലേക്കു കടക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ളക്സ് എന്നീ പ്രശ്നങ്ങളുണ്ടാക്കും.

ഭക്ഷണശേഷം ദഹനം കൃത്യമായി നടക്കാത്തതു കാരണം ദഹിയ്ക്കാത്ത ഭക്ഷണം ഗ്ലൂക്കോസായി മാറ്റും. ഇത് രക്തത്തിലെ ഷുഗര്‍തോത് വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി പ്രമേഹസാധ്യതയും കൂടും.

വെള്ളം കുടിയ്ക്കുന്നത് ഭക്ഷണശേഷമെങ്കില്‍ വയറുവേദന, വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്. വെള്ളം കുടിയ്ക്കുന്നത് ദഹനരസങ്ങളുടെ ശക്തി കുറയ്ക്കുന്നതു കൊണ്ടുതന്നെ ഇവയ്ക്ക് വയറ്റിലെ അണുക്കളെ കൊന്നൊടുക്കാനുള്ള ശക്തി കുറയും. പ്രത്യേകിച്ചു ഭക്ഷണത്തിനൊപ്പമെത്തുന്നവ. ഇതാണ് വയറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

ദഹനം പൂര്‍ണമായി നടക്കാത്തതു കാരണം ബാക്കിയുള്ള ഭക്ഷണം ഗ്ലൂക്കോസിനു പുറമെ കൊഴുപ്പായി സംഭരിയ്ക്കപ്പെടും. ഇത് തടി കൂടാന്‍ കാരണമാകും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കണമെന്നുള്ളവര്‍ ഭക്ഷണശേഷമുള്ള വെള്ളംകുടി ഒഴിവാക്കുക തന്നെ വേണം.

ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ഇത് ദഹനം കൃത്യമാക്കും. ശരീരത്തിന് പോഷകങ്ങള്‍ വേണ്ടരീതിയില്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.

ഭക്ഷണശേഷം വെള്ളം അത്ര അത്യാവശ്യമെങ്കില്‍ മൂന്നോ നാലോ സ്പൂണ്‍ മാത്രം കുടിയ്ക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം ആവശ്യത്തിനു വെള്ളമാകാം.

ഭക്ഷണശേഷം തണുത്ത വെള്ളം യാതൊരു കാരണവശാലും അരുത്. ഇളംചൂടുള്ള വെള്ളമാണ് വയറിന്‍റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരം.

ടൂത്ത്പേസ്റ്റ് കുറച്ചുമതി

പണ്ടത്തെ ആളുകള്‍ രാവിലെ എണീറ്റാല്‍ പല്ല് തേയ്പ്പ് നല്ല വിശാലമായി ചെയ്തിരിന്നു. കൈവെള്ളയില്‍ കുറച്ച് ഉമിക്കരിയോ അല്ലെങ്കില്‍ മാവിലയോ കൊണ്ട് പറമ്പിലാകെ നടന്ന് വിശാലമായി പല്ല് തേയ്ക്കുമായിരുന്നു. ഇന്ന് ഉമിക്കരിയുടെയും മാവിലയുടെയും സ്ഥാനത്ത് ടൂത്ത്പേസ്റ്റ് വന്നു. സമയം തികയാത്ത നമ്മുടെ തലമുറക്കാര്ക്കു പല്ലു തേയ്പ്പ് എളുപ്പമാക്കാന്‍ ടൂത്ത് പേസ്റ്റ് സഹായിക്കുന്നു. പല്ലിലെ പ്ലാക്ക് കളയുക, പല്ലിനു വെണ്മയും തിളക്കവും നല്‍കുക, വായ്നാറ്റം അകറ്റുക തുടങ്ങിയ പല ഡ്യൂട്ടികളുണ്ട് ടൂത്ത് പേസ്റ്റിന്. പണ്ട് വെള്ള നിറത്തില്‍ മാത്രം വന്നിരുന്ന പേസ്റ്റുകള്‍ ഇന്ന് പല നിറത്തിലും ജെല്‍ രൂപത്തിലും നമ്മുടെ കൈകളില്‍ എത്തുന്നു. പേസ്റ്റുകളിലെ പ്രധാന ചേരുവയാണ് ഫ്ളൂറൈഡ്.

ഗുണവും ഫലവുമനുസരിച്ച് ടൂത്ത് പോസ്റ്റുകളെ പലതായി തിരിക്കാം. ആന്‍റിഡീക്കേ( പല്ല് ദ്രവിക്കല്‍ തടയുന്നത്) ആന്‍റി പ്ലേക്ക്(പ്ലേക്ക് അടിഞ്ഞുകൂടുന്നതു തടയുന്നു, പല്ലിനു ചുറ്റുമുള്ള ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു) വൈറ്റനിങ് പേസ്റ്റ് (പല്ലിന്‍റെ മഞ്ഞനിറം മാറ്റി വെണ്മ നല്‍കാന്‍) തുടങ്ങിയവ ഉദാഹരണം. ഇവകൂടാതെ ഉപ്പ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മെഡിക്കേറ്റഡ് പേസ്റ്റുകള്‍ എന്നിവയും ലഭിക്കും. കുട്ടികള്‍ക്കു മാത്രം ഉപയോഗിക്കാന്‍ പാകത്തിലുള്ള പീഡിയാട്രിക് ടൂത്ത് പേസ്റ്റുകള്‍ഉണ്ട്. ഇവയില്‍ ഫ്ളൂറൈഡിന്‍റെ അംശം കുറവായിരിക്കും. സ്ട്രോബറി, ആപ്പിളും പഴവും ഒരുമിച്ചുള്ളത് എന്നിങ്ങനെ പല രുചികളില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ പേസ്റ്റുകള്‍ വിപണിയിലുണ്ട്. ഒരു പയര്‍ മണിയുടെ വലുപ്പത്തില്‍ മാത്രം പേസ്റ്റ് ഉപയോഗിച്ചാല്‍ മതി. കൃത്യമായി തേയ്ക്കുന്നതിനാണ് പ്രാധാന്യം

കൂര്‍ക്കം വലി അത്ര നിസാരമായി തള്ളിക്കളയരുത്

ഉറക്കത്തിലും മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു കൂട്ടരുണ്ട് – ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍. സ്വന്തം കൂര്‍ക്കംവലിയെപ്പറ്റി ഇവരാരും തന്നെ ബോധവാന്മാരായിരിക്കില്ല എന്നുള്ളതാണ് ഏറ്റവും രസകരം. സുഖകരമായ ഉറക്കത്തിന്‍റെ ലക്ഷണമായാണ് കൂര്‍ക്കം വലിയെ പലരും കാണുന്നത്. ‘ നല്ല സുഖമായിട്ട് കൂര്‍ക്കം വലിച്ചു കിടന്നുറങ്ങി’യെന്ന് പറയുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ നല്ലഉറക്കത്തിന്‍റെയല്ല മറിച്ച് \'ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ\' എന്ന ഉറക്കത്തകരാറിന്‍റെ പ്രധാനലക്ഷണമാണ് കൂര്‍ക്കം വലി.

കൂര്‍ക്കം വലിക്ക് പിന്നില്‍

ശ്വസനസമയത്ത് മൂക്കിലൂടെ ഉള്ളിലെത്തുന്ന വായു ശ്വാസനാളത്തിലൂടെ കടന്ന് കുറുനാക്കിനു പിന്നിലൂടെ ശ്വാസകോശത്തിലേക്കു പോകുകയാണ് ചെയ്യുക. ഉറങ്ങുമ്പോള്‍ നമ്മുടെ എല്ലാ പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വരും. ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങി ഈ യാത്രയ്ക്ക് തടസ്സം നേരിടാം. അങ്ങനെ സംഭവിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള വായുവിന്‍റെ തള്ളലില്‍ ആ ഭാഗത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളും. ഈ ശബ്ദമാണ് കൂര്‍ക്കം വലി. തള്ളലിന്‍റെ ശക്തിയേറും തോറും കൂര്‍ക്കം വലിയുടെ ശബ്ദവും കൂടും. അമിതവണ്ണം കൂര്‍ക്കം വലിയുടെ ഒരു പ്രദാനകാരണമാണ്. തടികൂടുമ്പോള്‍ കഴുത്തിലും നാവിന്‍റെ പിന്‍ഭാഗത്തും കൊഴുപ്പ് അടിയും. കൊഴുപ്പ് അടിഞ്ഞ് നാവിന്റെ കട്ടി കൂടുന്നതിനാല് പേശികളുടെ ബലം നഷ്ടപ്പെടുമ്പോഴേക്കും ശ്വാസനാളം അടഞ്ഞുപോകും. വായുവിന്‍റെ സഞ്ചാരം ഇതോടെ തടസ്സപ്പെടും. തുടര്‍ന്ന് കോശങ്ങള്‍ വിറകൊണ്ട് കൂര്‍ക്കം വലി ആരംഭിക്കുകയായി. കൂര്‍ക്കം വലിയുടെ പേരില്‍ തടിയെ മാത്രം കുറ്റപ്പെടുത്താനുമാകില്ല. മെലിഞ്ഞവരും കൂര്‍ക്കം വലിക്കാറുണ്ട്. മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന വളവ്, അണ്ണാക്കിന്‍റെ നീളക്കൂടുതല്‍, താഴ്ന്നിരിക്കുന്ന അണ്ണാക്ക്, താടിയുടെ വലിപ്പക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് വണ്ണമില്ലെങ്കിലും കൂര്‍ക്കംവലി ഉണ്ടാകാം. കാരണം എന്തുതന്നെയായാലും ശരീരത്തിലേക്കെത്തുന്ന ഓക്സിജന്‍റെ അളവില്‍ കൂര്‍ക്കംവലി കാര്യമായ കുറവുണ്ടാക്കും. ശരീരത്തിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുന്നത് കൊല്ലങ്ങളോളം തുടരുന്നത് ബി.പി, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. കിടക്കുന്ന രീതിയും കൂര്‍ക്കം ഉണ്ടാക്കാറുണ്ട്. മലര്‍ന്നു കിടക്കുമ്പോഴാണ് കൂടുതല്‍ പ്രശ്നം. തല ചരിച്ചുവെച്ച് കമഴ്ന്നു കിടക്കുന്നതും ചരിഞ്ഞുകിടക്കുന്നതും കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍, പ്രശ്നം രൂക്ഷമാകുന്ന ഘട്ടത്തില്‍ ഇരുന്നുറങ്ങുമ്പോള്‍ പോലും കൂര്‍ക്കം വലിക്കാം. പുരുഷന്മാരിലാണ് കൂര്‍ക്കം വലി കൂടുതല്‍, പ്രത്യേകിച്ചും നാല്‍പതു വയസ്സിന് മുകളിലുള്ളവരില്‍. പങ്കാളിയുടെ കൂര്‍ക്കം വലി കാരണം വിവാഹമോചനം നടന്ന കേസുകള്‍ വരെയുണ്ട്. ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ സംരക്ഷണം ഉള്ളതിനാല്‍ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷമേ പൊതുവേ കൂര്‍ക്കം വലി പ്രശ്നമാകാറുള്ളു. ചെറുപ്പക്കാരിലും കൂര്‍ക്കം വലി കൊണ്ടുള്ള പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ഫാസ്റ്റ് ഫുഡ്, വ്യായാമ ക്കുറവ് എന്നിവ മൂലം കൊഴപ്പ് അടിയുന്നതാണ് കാരണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന ഉന്മേഷക്കുറവും ഉറക്കം തൂങ്ങലും മുതല്‍ പല അസുഖങ്ങള്‍ക്കും ഈ കൂര്‍ക്കം വലികൊണ്ട് കാരണമായേക്കാം. ഏകാഗ്രതക്കുറവും കൂര്‍ക്കം വലിക്കാരെ അലട്ടാം.

കുഞ്ഞുങ്ങളുടെ കൂര്‍ക്കം

മുതിര്‍ന്നവരിലേതിന് സമാനമായ കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളും കൂര്‍ക്കം വലിക്കുന്നത്. കുട്ടികളിലെ കൂര്‍ക്കം വലിയെ നിസ്സാരമായി തള്ളരുത്. പഠനത്തില്‍ താല്‍പര്യം കുറയുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് ഇതുകൊണ്ടുണ്ടാകാം. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മടി, കടുത്തവാശി, ഏകാഗ്രതക്കുറവ്, പിരുപിരുപ്പ് എന്നിവയും കൂര്‍ക്കം വലിക്കുന്ന കുട്ടികളില്‍ കാണാം. ചെവിയിലേക്ക് അണുബാധയുണ്ടായി കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കാം.

സര്‍ജറിയിലൂടെ പരിഹരിക്കാം

സാധാരണയായി കൂര്‍ക്കം വലി ഒഴിവാക്കാന്‍ പ്രത്യേകതരത്തിലുള്ള ഒരു മാസ്ക് ധരിക്കുകയാണ് ചെയ്യുക. ധരിക്കാനുള്ള ബുദ്ധിമുട്ടും മടിയും മൂലം പലരും ഇത് ഒഴിവാക്കും. അതോടെ പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങും. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതുപോലുള്ള കേസുകളില്‍ മാസ്ക് ഫലപ്രദവുമല്ല. പിന്നീട് ലേസര്‍ ചികിത്സ വന്നു. ഇതുപലപ്പോഴും നീര്‍ക്കെട്ടും ശ്വാസതടസവും ഉണ്ടാക്കിയിരുന്നു.

ഇതിനെല്ലാം പരിഹാരമായാണ് കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി നിലവില്‍ വന്നത്. സ്ലീപ് സര്‍ജറി എന്നാണിത് അറിയപ്പെടുന്നത്. മൂക്ക്, അണ്ണാക്കിന്‍റെ  ലവലിലും അതിന്‍റെ മുകളിലുമുള്ള ഭാഗങ്ങള്‍, നാവിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലൊക്കെ തടസ്സമുണ്ടാകാം. ഇതില്‍ എവിടെയാണ് തടസമെന്നു കണ്ടെത്തി അതു നീക്കുകയാണ് സര്‍ജറിയില്‍ ചെയ്യുക. മുമ്പും സര്‍ജറി ഉണ്ടായിരുന്നെങ്കിലും അണ്ണാക്കിന്‍റെ  മുകളിലുള്ള ഭാഗതത് മാത്രമേ ഇതു ചെയ്തിരുന്നുള്ളൂ. ഇത് പൂര്‍ണഫലം നല്‍കിയിരുന്നില്ല.

കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി മികച്ചഫലം തരുന്നുവെന്നു മാത്രമല്ല നീര്‍ക്കെട്ടോ ശ്വാസതടസമോ ഉണ്ടാക്കുന്നുമില്ല. വേദനയും കുറവാണ്. ഉറക്കത്തെ സഹായിക്കുന്ന ധാരാളം റിസപ്റ്റേഴ്സ് ചെറുനാക്കിനു പിന്നിലുണ്ട്. ഇവയെ സംരക്ഷിച്ചുകൊണ്ടാണ് കൊബ്ലേഷന്‍ സര്‍ജറി ചെയ്യുന്നത്. മികച്ച ഫലം ലഭ്യമാകുന്ന രീതിയില്‍ ഏറ്റവും കുറച്ച് റിസപ്റ്ററുകള്‍ എടുത്തുകളയുകയാണ് കൊബ്ലേഷന്‍ സര്‍ജറിയുടെ ലക്ഷ്യം. നീക്കം ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം കുറവായതിനാലാണ് വേദനയും മറ്റു സങ്കീര്‍ണതകളും കുറയുന്നത്.

ആശുപത്രിവാസത്തിന്‍റെ  ദൈര്‍ഘ്യവും കുറവാണ്. സര്‍ജറിക്കുശേഷം ഭക്ഷണം കഴിക്കുന്നതിനോ സംസാരിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകില്ല. സര്‍ജറി കഴിഞ്ഞാല്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം. ശ്വാസനാളത്തില്‍ നീര്‍ക്കെട്ടിന് കാരണമാകാം എന്നതിലാണിത്. കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ വ്യായാമവും ശീലിക്കണം ഫാസ്റ്റ്ഫുഡും പൂര്‍ണമായി ഒഴിവാക്കണം.

വൃക്കയിലെ കല്ല് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ശരീരത്തിലെ ധാതുലവണങ്ങളായ കാത്സ്യത്തിന്‍റെയും യൂറിക് ആസിഡിന്‍റെയും തരികള്‍ കൂടിച്ചേര്‍ന്ന് കട്ടിപിടിച്ചുണ്ടാകുന്നവയാണ് കല്ലുകള്‍. വൃക്കയിലുണ്ടാകുന്ന കല്ലുകളില്‍ 80 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഓക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ് തുടങ്ങിയ സംയുക്തങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. കൂടാതെ രക്തത്തിലെ യൂറിക് ആസഡിന്‍റെ അളവ് കൂടിയാണ് യൂറിക് ആസിഡ് പരലുകള്‍ രൂപപ്പെട്ട് കല്ലുകളായി മാറുന്നത്. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കണ്ടുവരുന്ന സ്ടൂവൈറ്റ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍, ട്രിപ്പിള്‍ ഫോസ്ഫേറ്റ് കല്ലുകള്‍ തുടങ്ങിയവയും വിരളമായി കാണപ്പെടുന്ന കല്ലുകളാണ്.

കഠിനമായ വേദന

കഠിനമായ വയറുവേദനയാണ് മൂത്രാശയ കല്ലിന്‍റെ പ്രധാന ലക്ഷണം. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടെ നിന്നും ഇളകിമാറി മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ എത്തി കുടുങ്ങുമ്പോഴാണ് അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ആറ് മില്ലി മീറ്റര്‍ വരെ വലുപ്പമുള്ള കല്ലുകള്‍ തനിയെ പുറത്തു പോകുന്നവയാണ്. വയറിന്‍റെ പിന്നില്‍നിന്നും മുന്‍വശത്തേക്ക് വ്യാപിക്കുന്ന വേദനയോടൊപ്പം മൂത്രമൊഴിക്കുമ്പോള്‍ വേദന, നീറ്റല്‍, മൂത്രത്തില്‍ രക്തം കലരുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

എന്തു കഴിക്കാം?

ഓറഞ്ച്, നാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളും ജ്യൂസും കഴിക്കുന്നത് മൂത്രത്തിന് ക്ഷാരഗുണം നല്‍കും. കാത്സ്യം അടിഞ്ഞ് കല്ലുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും. തവിടു കളയാത്ത ധാന്യങ്ങളിലുള്ള ഫൈറ്റിക് ആസിഡ് കാത്സ്യത്തിന്‍റെ ആഗിരണത്തെ നിയന്ത്രിക്കും. വാളന്‍പുളിയും കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ധാന്യങ്ങളിലും ഉരുളക്കിഴങ്ങിലും ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും കല്ലുണ്ടാക്കുന്നതിനെ തടയും. വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതു തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം ദിവസവും രണ്ടു ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വിയര്‍ക്കുന്ന പണി ചെയ്യുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കണം.

ഒഴിവാക്കേണ്ടവ

സോഫ്റ്റ് ഡ്രിങ്കുകള്‍, ചായ, ചോക്ലേറ്റ് തുടങ്ങിയവയിലെ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്നു കല്ലുണ്ടാക്കും. ബീറ്റ്റൂട്ട്, നിലക്കടല, പയറവര്‍ഗങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കണം. ആട്, പോത്ത്, കാള, പശു, പന്നി തുടങ്ങിയ മൃഗങ്ങളുടെ ചുവന്ന ഇറച്ചി കഴിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കൂടാനും വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിനും കാരണമാകും. കടല്‍ മത്സ്യവും തക്കാളിയും യൂറിക് ആസിഡ് നില വര്‍ധിപ്പിക്കും. ഒഴിവാക്കേണ്ട മറ്റൊന്ന് മദ്യമാണ്. പ്രത്യേകിച്ചും ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങള്‍ യൂറിക് ആസിഡിന്‍റെ അളവ് ഉയര്‍ത്തി കല്ലിന്‍റെ പ്രശ്നങ്ങളുണ്ടാക്കും. മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുന്നത് മൂത്രാശയ കല്ലിന് കാരണമാകും. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ഉപവാസമനുഷ്ഠിക്കുന്നവര്‍ മറ്റു നേരങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം.

കാവാസാക്കി രോഗം ; ശരിയായ ചികിത്സ ഉടന്‍ വേണം

വൈറല്‍ ഫീവര്‍ പോലെ അതിശക്തമായ പനിയും തൊണ്ടവേദനയും ശരീരം ചുവന്നുതടിക്കലുമൊക്കെയുള്ള ഒരു രോഗമാണിത്. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പനി, കണ്ണിനു ചുവപ്പ്, ശരീരത്തില്‍ വ്രണം. ചുവന്നു വീര്‍ത്ത നാവും വിണ്ടുകീറിയ ചുണ്ടുകളും, വീര്‍ത്തു ചുവപ്പുനിറം ബാധിച്ച കൈകാലുകള്‍ എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയത്തിന്‍റെ കൊറോണറി ആര്‍ട്ടറിയെ ബാധിക്കുന്ന ഈ രോഗം ഇന്ന് റുമാറ്റിക് ഫീവറിനെക്കാള്‍ സാധാരണമാണ്. കൊറോണറി ധമനിയാണ് ഹൃദയപേശികളിലേക്ക് രക്തം വഹിക്കുന്നത്. എന്നാലിതു മറ്റു കുട്ടികളിലേക്ക് പകരാറില്ല. ഒന്നു മുതല്‍ രണ്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. വൈറല്‍ ഫീവറില്‍ നിന്ന് വ്യത്യസ്തമായി അസാധരണമാം വിധം ഉയര്‍ന്ന പ്ലേറ്റ്ലെറ്റ് കൌണ്ട് ഈ രോഗം ബാധിച്ചവര്‍ക്കുണ്ടാകും. രോഗം കൊറോണറി ആര്‍ട്ടറിയെ ബാധിച്ചിട്ടുണ്ടോ എന്നത് എക്കോകാര്‍ഡിയോഗ്രാഫി വഴി ഉറപ്പുവരുത്തേണ്ടതാണ്. ധമനിയെ ബാധിച്ചാല്‍ ദീര്‍ഘകാല ചികിത്സ ആവശ്യമായി വരും.

അസിഡിറ്റിക്ക് ലളിത പരിഹാരങ്ങള്‍

ഭക്ഷണം ദഹിപ്പിക്കാനായി ദിവസവും ആമാശയം അമ്ലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു കുടലിനു ചുറ്റും ആവരണം ഉള്ളതിനാല്‍ സാധാരണഗതിയില്‍ ഈ ആസിഡ് ദോഷം ചെയ്യാറില്ല. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ ഈ ആസിഡ് അന്നനാളത്തിലേക്ക് കയറി വന്നാല്‍ (തൊണ്ട മുതല്‍ വയറുവരെയുള്ള കുഴല്‍) ഇവിടെയുള്ള മൃദുകോശങ്ങളെ പൊള്ളിച്ച് പൊള്ളുന്ന പോലുള്ള അനുഭവം ഉണ്ടാക്കാം. ഇതിനെ വൈദ്യഭാഷയില്‍ ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ലക്സ് എന്നു പറയും. അസിഡിറ്റി എന്നു നാടന്‍ ഭാഷയില്‍ പറയും. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവയൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഭക്ഷണശേഷം 30-60 മിനിറ്റിനുശേഷമാണ് നെഞ്ചെരിച്ചില്‍ സാധാരണ കണ്ടു വരുന്നത്.

അസിഡിറ്റിക്കു ചെയ്യാവുന്ന പരിഹാരങ്ങള്‍

ഭക്ഷണം ചെറിയ അളവില്‍ പലതവണ

അമിതഭക്ഷണം ആമാശയത്തിലെ ഭക്ഷണത്തെ മുകളിലേക്ക് തള്ളും. ചെറിയ അളവില്‍ ദിവസം പലതവണ ഭക്ഷണം കഴിക്കുന്നതു നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കുറയ്ക്കും. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കണം. ധൃതിയില്‍ കഴിക്കുമ്പോള്‍ ധാരാളം വായു ഉള്ളിലേക്കു കടക്കാനും ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകാനുമിടയാകും. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതു ദഹിക്കാന്‍ വളരെക്കുറച്ചു ദഹനരസമേ ആവശ്യമായി വരുന്നുള്ളൂ. ദഹനരസത്തിന്‍റെ ഉല്‍പാദനം കുറയുന്നതിനാല്‍ പുളിച്ചു തികട്ടലും ഉണ്ടാകില്ല.

കിടക്കുമ്പോള്‍ തല ഉയര്‍ത്തി വയ്ക്കാം.

കിടക്കുമ്പോള്‍ തലഭാഗം ഏതാണ്ട് ആറ് ഇഞ്ചോളം ഉയര്‍ത്തിവയ്ക്കുക. ഇത് ആമാശയത്തിലെ ദഹനരസങ്ങള്‍ തികട്ടി വരുന്നത് ഒഴിവാക്കും. ഭക്ഷണം കഴിഞ്ഞ ഉടനെ കിടക്കുന്നതും ഉറങ്ങും മുമ്പുള്ള കൊറിക്കലും ഒഴിവാക്കുക. ഭക്ഷണം കഴിഞ്ഞ് ഉടനെ കുനിയുകയോ ആയാസമുള്ള വ്യായാമം ചെയ്യുകയോ ചെയ്യരുത്. മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാവൂ. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതും പുളിച്ചുതികട്ടല്‍ കുറയ്ക്കും.

എരിവും മസാലയും പുളിയും ഒഴിവാക്കാം

അന്നനാളത്തിന്‍റെ ആവരണത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അധികം എരിവും മസാലയും വറുത്തതും കൊഴുപ്പുനിറഞ്ഞതുമായ ഭക്ഷണം, ചോക്ലേറ്റ്, കാപ്പി എന്നിവ ഉദാഹരണങ്ങളാണ്. ഓറഞ്ച്, തക്കാളി പോലുള്ള അമ്ലതയുള്ള ഭക്ഷ്യവസ്തുക്കളും നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഉള്ളവരില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം. അതുകൊണ്ട് ഒഴിവാക്കുക.

ജീവിതരീതി മാറ്റാം

ജീവിതശൈലി മാറ്റങ്ങള്‍ അസിഡിറ്റി കുറയ്ക്കുന്നതിന് ഗുണകരമാണ്. പുകവലി, മദ്യപാനം എന്നിവ ആമാശയത്തില പേശികളുടെ പ്രവര്‍ത്തനം തകരാറിലാക്കും. അമിതവണ്ണവും ഇതേരീതിയില്‍ ദോഷകരമാണ്. അതിനാല്‍ പുകവലിയും മദ്യപാനവും നിര്‍ത്തുന്നതും അമിതവണ്ണം കുറയ്ക്കുന്നതും ഗുണകരം. വ്യായാമവും രോഗനിയന്ത്രണത്തിന് നല്ലതാണ്. മാനസിക പിരിമുറുക്കം ദഹനേന്ദ്രിയവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പൊതുവായി ബാധിക്കാറുണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ കൂടുതലുള്ളപ്പോള്‍ അസിഡിറ്റി വരാം. റിലാക്സ് ചെയ്യുമ്പോള്‍ കുറയുകയും ചെയ്യും.

ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിക്കുക

യോഗര്‍ട്ടു (പുളികുറഞ്ഞ തൈര്)പോലുള്ള ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ എളുപ്പമാണ്. ഇത്തരം ഭക്ഷണങ്ങളെ പ്രോബയോട്ടിക്കുകള്‍ എന്നാണ് പറയുക. അവയിലെ ഉപകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യമാണ് അസിഡിറ്റി കുറയ്ക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ധൈര്യമായി കഴിക്കാം.

വാഴപ്പഴം ദഹനത്തിന്

മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതാണ് ചില വീട്ടുപരിഹാരങ്ങള്‍. വാഴപ്പഴത്തിലുള്ള പൊട്ടാസ്യം ആമാശയത്തിലെ അമ്ലോല്‍പാദനത്തെ സന്തുലിതമായി നിര്‍ത്തും. ഇതിലെ ചിലഘടകങ്ങള്‍ ആമാശയത്തിലെ ശ്ലഷ്മാവരണത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. നാരുകള്‍ദഹനത്തെ വര്‍ധിപ്പിക്കും.

പാല്‍‍ കുടിക്കാമോ?

പാലില്‍ ലാക്ടോസ് എന്ന ഘടകം ധാരാളമായുണ്ട്. അതു ദഹിപ്പിക്കാന്‍ ചിലരുടെ ദഹനേന്ദ്രിയവ്യൂഹത്തിനു പ്രയാസമാണ്. അതുകൊണ്ട് നെഞ്ചെരിച്ചില്‍ ഉള്ളവര്‍ക്ക് ഇതു പ്രശ്നകരമാകാം. എന്നാല്‍ തേങ്ങാപ്പാല്‍, സോയ പാല്‍ , ബദാം പാല്‍എന്നിവയില്‍ ലാക്ടോസ് ഇല്ലാത്തതിനാല്‍ അത്രയും ദോഷകരമല്ല.

അയമോദകവും വെളിത്തുള്ളിയും

ജീരകം, അയമോദകഗുളിക, വെളുത്തുള്ളി, പുതിന, ഇഞ്ചി എന്നീ വീട്ടൌഷധങ്ങളും ആശ്വാസം നല്‍കും. ഇഞ്ചി ശ്ലഷ്മത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ആസിഡിന്‍റെ രൂക്ഷതയില്‍ നിന്നു രക്ഷിക്കും. ദഹനത്തിനും സഹായകരമാണ്. പുതിനയിട്ടു തിളപ്പിച്ച വെള്ളം പുളിച്ചു തികട്ടല്‍ മൂലമുള്ള പൊള്ളലും എരിച്ചിലും കുറയ്ക്കും. വെളുത്തുള്ളിയിലെ ഘടകങ്ങള്‍ കൂടുതല്‍ അളവില്‍ ഉമിനീരുല്‍പാദിപ്പിക്കാന്‍ ഇടയാക്കും. ജീരകം ദഹനത്തിനു ഗുണകരം. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.

ഷുഗര്‍ ഫ്രീ ഗം

മധുരം ചേര്‍ക്കാത്ത ച്യൂയിങ് ഗം ചവയ്ക്കുന്നത് നെഞ്ചെരിച്ചിലിന് ആശ്വാസം നല്‍കുന്നതായി പഠനങ്ങള്‍ പറയുന്നു. ചവയ്ക്കുന്നത് ഉമിനീരിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് അന്നനാളത്തിലേക്കെത്തുന്ന അമിത ദഹനരസത്തെ തിരികെ ആമാശയത്തിലേക്ക് ഒഴുക്കും.

അന്‍റാസിഡുകള്‍ കഴിക്കാം

ചെറിയതോതിലുള്ള ഗ്യാസ് പ്രശ്നങ്ങള്ക്കു അന്‍റാസിഡുകള്‍ ഗുണകരമാണ്. ദഹനരസത്തെ നിര്‍വീര്യമാക്കാന്‍ സഹായിച്ചാണ് ഇവ അസിഡിറ്റി കുറയ്ക്കുന്നത്. എന്നാല്‍ അസ്വസ്ഥത കുറയുന്നില്ലെങ്കിലോ നെഞ്ചുവേദന നീണ്ടുനില്‍ക്കുകയാണെങ്കിലോ ഡോക്ടറെ കാണാന്‍ മടിക്കരുത്.

വേദനകളെ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും തരം ശാരീരിക വേദനകളിലൂടെ കടന്നുപോകാത്തവര്‍ ഉണ്ടാകില്ല. വേദനകളില്‍ ബുദ്ധിമുട്ടുന്ന സമയം അതില്‍ നിന്ന് മോചനം നേടുന്നതിനായി ഓരോരുത്തരും ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. ഇത്തരം വേദനകളില്‍ ചിലതിന് പൊതുവായ കാരണങ്ങളും അവയില്‍ മറികടക്കാന്‍ ചില മാര്‍ഗങ്ങളും ഉണ്ട്. സന്ധിവേദനയും കാലാവസ്ഥയുമായി അഭേദ്യ ബന്ധമാണ് ഉള്ളതെന്നത് പലര്‍ക്കും അറിയില്ല. മഴപെയ്യുമ്പോഴും തണുപ്പ് കാലത്തുമെല്ലാം വേദന വിവരണാതീതമായ തോതില്‍ വര്‍ധിക്കുന്നു. സന്ധിവാത രോഗികളാണ് ഏറെ ദുരിതമനുഭവിക്കുക. കാലാവസ്ഥാ മാറ്റം സന്ധികളിലെ സമ്മര്‍ദത്തെ ബാധിക്കുകയും തുടര്‍ന്ന് വേദന വര്‍ധിക്കുകയുമാണ് ചെയ്യുക.

പുറംവേദന വന്നാല്‍ പോയി കിടന്ന് വിശ്രമിക്കുന്നവരെ കാണാം. എന്നാല്‍ ഇതുവഴി പുറംവേദന കൂടുകയല്ലാതെ കുറയില്ല എന്നതാണ് വസ്തുക. പകരം എന്തെങ്കിലും ജോലികളില്‍ മുഴുകുകയോ സ്ട്രെച്ചിങ് വ്യായാമമോ യോഗയോ ചെയ്താലും പുറംവേദനക്ക് ആശ്വാസമുണ്ടാകും. കാല്‍മുട്ടിലെയോ അരക്കെട്ടിലെയോ വേദനകളില്‍ നിന്ന് ആശ്വാസം തേടുന്നവര്‍ നിങ്ങളുടെ അധിക ഭാരം നിര്‍ബന്ധമായും കുറച്ചിരിക്കണം. അധികഭാരം ഈ ഭാഗങ്ങളില്‍ അമിത സമ്മര്‍ദം ചെലുത്തുന്നത് വഴിയാകും വേദന വര്‍ധിക്കുക. ഭാരം കുറക്കുന്നത് വഴി സമ്മര്‍ദവും അതുവഴി വേദനയും കുറയുന്നു.

നിരവധി പരിശോധനകള്‍ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടത്തൊന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ തോന്നലാണെന്ന് കരുതി തള്ളികളയേണ്ട. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം അല്ല എങ്കില്‍ ഫൈബ്രോമയോള്‍ജിയ എന്ന രോഗാവസ്ഥയിലുള്ളവരില്‍ വേദനയുടെ കാരണം കണ്ടെത്താന്‍ ചിലപ്പോള്‍ കഴിയാറില്ല. വേദന പതിവായി ഉണ്ടാകുമെങ്കിലും അതിന്‍െറ കാരണം കണ്ടത്തൊന്‍ കഴിയില്ല. ചെറുതായി വേദന അനുഭവപ്പെടുമ്പോഴേ വേദനസംഹാരികളില്‍ ആശ്രയം തേടുന്നവരാണ് നമ്മള്‍. ആശ്വാസം ലഭിച്ചാല്‍ ആ വേദനയെ കുറിച്ച്‌ തന്നെ നമ്മള്‍ മറന്നുകളയുന്നു. എന്നാല്‍ ഒരാഴ്ചയിലധികമൊക്കെ നീളുന്ന വേദന അനുഭവപ്പെടുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം. ശരീരത്തിന് ദോഷകരമായ എന്തെങ്കിലും അവസ്ഥയുടെ ലക്ഷണമാകാം ആ വേദന.

ജീവിതശൈലിയിലൂടെ തടയാം പിസിഒഎസ്

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് പുതിയ തലമുറയിലെ പെണ്‍കുട്ടികളെ എറെ വലയ്ക്കുന്ന ജീവിതശൈലീരോഗമാണ്. തെറ്റായ ഭക്ഷണരീതികള്‍, വ്യായാമത്തിന്‍റെ അഭാവം. ഇവ കൌമാരക്കാരികളായ പെണ്‍കുട്ടികളില്‍ പിസിഒഎസ് ഉണ്ടാകാന്‍ കാരണമാകുന്നു. അണ്ഡാശയത്തില്‍ ഒന്നിലേറെ മുഴകള്‍ കാണുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ആറുമുതല്‍ എട്ട് ശതമാനം വരെ സ്ത്രീകളില്‍ ഈ അവസ്ഥകണ്ടു വരുന്നു. ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥായാണ് ഈ അവസ്ഥയ്ക്കുളള പ്രധാനകാരണം. ഹൈപ്പോതലാമോ പിറ്റ്യൂട്ടറി ഓവേറിയന്‍ ആക്സിസിലുള്ള അസന്തുലിതാവസ്ഥ പിസിഒഎസിലേക്കു നയിക്കും ഇവരില്‍ രക്തത്തില്‍ ഇന്‍സുലിന്‍റെ അളവ് കൂടുതലായി കണ്ടു വരുന്നു ഇന്‍സുലിന്‍ ആവശ്യത്തിനുണ്ടെങ്കിലും ശരീരത്തിലെ കോശങ്ങള്‍ക്ക് ഇന്‍സുലിനോടു പ്രതികരിക്കാന്‍ സാധിക്കുന്നില്ല. കോശങ്ങളിലുള്ള ഇന്‍സുലിന്‍ റിസപ്റ്റര്‍ നോര്‍മല്‍ അല്ലാത്തതു കാരണം ഇന്‍സുലിന് അതിനോട് യോജിക്കാനും രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കാനും സാധിക്കാതെ വരുന്നു. ക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടാനും കാരണമാകുന്നു. ഇതിനെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നും ഹൈപ്പര്‍ ഇന്‍സുലിനീമിയ എന്നും പറയുന്നു. ഇതുമൂലം ശരീരത്തില്‍ പുരുഷഹോര്‍മണുകളുടെ അനുപാതം കൂടാനും സാധ്യതയുണ്ട്.

അറിയാം രോഗലക്ഷണങ്ങള്‍

പിസിഒഎസ് സൃഷ്ടിക്കുന്ന പ്രധാന അസ്വസ്ഥതകളിതാ

  • ക്രമമായി അണ്ഡോല്‍പാദനം നടക്കാതിരിക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു
  • ഗര്‍ഭിണിയാകുന്നതിനു ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. ഗര്‍ഭം അലസാനുള്ള സാധ്യതയും കൂടുതലായി കണ്ടു വരുന്നു.
  • ഗര്‍ഭകാലത്ത് പ്രമേഹം പിടിപ്പെടാനുള്ള സാധ്യതയും കൂടുതലായി കണ്ടുവരുന്നു.
  • പുരുഷഹോര്‍മോണിന്‍റെവ്യതിയാനം നിമിത്തം തലമുടി പൊഴിയുന്നതിനും മുഖത്തും ശരീരത്തിന്‍റെ ഇതരഭാഗങ്ങളിലും മുടി അമിതമായി വളരാനും സാധ്യതയുണ്ട്.
  • കഴുത്തിലും കക്ഷത്തിലും കറുത്ത കലകള്‍(അകാന്തോസിസ് നിഗ്രിക്കാന്‍സ്) ഉണ്ടാകും.
  • പ്രായമേറുന്തോറും അമിതവണ്ണത്തിനും പ്രമേഹത്തിനും അമിത രക്തസമ്മര്‍ദ്ദത്തിനും സാധ്യത ഏറുന്നു.

ജീവിതശൈലി തിരുത്തുക മുഖ്യ ചികിത്സ

ജീവിതശൈലീ രോഗം ആയതിനാല്‍ ജീവിതശൈലിയില്‍ ക്രമീകരിക്കുകയാണു പ്രധാനം. ഇതിനായി ഭക്ഷണനിയന്ത്രണവും വ്യായാമവും ശീലിക്കണം. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ, പ്രത്യകിച്ചു റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുകയും കഴിക്കുമ്പോള്‍ നാരുകള്‍ ധാരാളമുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാനും ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഇലകള്‍, പഴവര്‍ഗങ്ങള്‍, പരിപ്പ്, പയര്‍ എന്നിവ ധാരാളമായി ഉപയോഗിക്കുക. കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍, മുട്ടയുടെ വെള്ള, മീന്‍(കറി വച്ചത്) എന്നിവയും ഉപയോഗിക്കാം. പഞ്ചസാര, മധുരപലഹാരങ്ങള്‍, മൈദ, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കണം.

ദിവസേന 45-60 മിനിറ്റ് വരെ നടത്തം/സൈക്ലിങ്/നീന്തല്‍ എന്നിവ അത്യാവശ്യമാണ്. വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെ ചെറുക്കാനും സാധിക്കും. ഇതുമൂലം ആര്‍ത്തവം ക്രമപ്പെടുത്താന്‍ കഴിയും. വിവാഹിതര്‍ക്ക് ഗര്‍ഭിണിയാകാനും സാധ്യത ഏറുന്നു. ഇങ്ങനെ ഭക്ഷണനിയന്ത്രണം വരുത്തിയും വ്യായാമം ചെയ്തും ശരീരത്തെ ക്രമപ്പെടുത്തിയതിനുശേഷം ഓരോ രോഗിയുടെയും ആവശ്യത്തിനനുസരിച്ചു മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.

ഒരു വിദഗ്ധ ഗൈനോകോളജിസ്റ്റിനെ കണ്ടു പരിശോധനകള്‍ നടത്തിയതിനുശേഷം ചികിത്സയെക്കുറിച്ചു തീരുമാനിക്കുന്നതാണു നല്ലത്. ചിട്ടയായ ജീവിതരീതിയും ആഹാര ക്രമവും മൂലം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആര്‍ത്തവക്രമക്കേടുകളും പരിഹരിക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ മാസംകൊണ്ട് ഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചു ചികിത്സ തുടങ്ങിയിട്ടു കാര്യമില്ല. ക്ഷമയോടെ മൂന്നു മുതല്‍ 6 മാസം വരെ ചിട്ടകള്‍ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഉദ്ദേശിച്ച ഫലം കിട്ടും.

ദിനചര്യകള്‍ കുട്ടികള്‍ക്കും വേണം

വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും. ദിനചര്യകള്‍ ആരോഗ്യജീവിതത്തിന്‍റെ അടിസ്ഥാനമാണ്. ആരോഗ്യകരമായ ചര്യകള്‍ കുട്ടിക്കാലം മുതല്‍ ശീലിക്കണം. വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും.

രാത്രി നേരത്തെ ഉറങ്ങി, നേരത്തേ ഉണരണമെന്ന് വീട്ടിലെ പ്രായമായവര്‍ പറയുമ്പോള്‍ കുട്ടികള്‍ ചിരിച്ചുതള്ളാറാണ് പതിവ്. എന്നാല്‍ പുലരുന്നതിനുമുമ്പേ ഉറക്കമുണരുന്നതാണ് ഉന്മേഷത്തിനും, ആരോഗ്യത്തിനുമുള്ള \'ഒറ്റമൂലി\'. ആരോഗ്യ സംരക്ഷണത്തിന് രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കണമെന്ന് ആയുര്‍വേദം അനുശാസിക്കു ന്നു.

വ്യായാമം മനസിനും ശരീരത്തിനും

ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്. ആരോഗ്യമുള്ള മനസാണല്ലോ ആരോഗ്യമുള്ള ശരീരത്തിനും നിദാനം. പുലര്‍ച്ചെ ഉറക്കമുണര്‍ന്നാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം. എഴുന്നേറ്റാല്‍ ഉടന്‍ തലേന്നു രാവിലെ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. മരുന്നില്ലാതെ മറവിയെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. കുട്ടികള്‍ക്ക് ബുദ്ധിശക്തിയും, ഓര്‍മശക്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നു ഈ ലഘുവ്യായാമം. ഏതു പ്രായക്കാര്‍ക്കും ഈ മനോവ്യായാമം ചെയ്യാവുന്നതാണ്. ഇതിനുശേഷം മലമൂത്രവിസര്‍ജനം നടത്താം.

ദന്തശുദ്ധിവരുത്താം

അടുത്തത് പല്ല് വൃത്തിയാക്കലിന്‍റെ ഘട്ടമാണ്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും, ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും, എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്പുകള്‍ ഉപയോഗിച്ച്‌ പല്ലുതേയ്ക്കുന്നതാണ് ശരിയായ രീതി. കമ്പെടുത്ത് അഗ്രം ചതച്ച്‌ ബ്രഷ്പോലാക്കിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്നു പലര്‍ക്കും ഇവയെന്താണെന്നുപോലും അറിയില്ല. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്. പല്ലിന്‍റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാഠിന്യമുള്ള നാരുള്ള ബ്രഷ്, ഉപ്പ്, കരി എന്നിവ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കരുത്. പല്ലുതേച്ചശേഷം നാവ് വൃത്തിയാക്കണം. ശ്വാസോച്ഛ്വാസത്തിന് തടസം നില്‍ക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

കുളി ഒഴിവാക്കരുത്

ദിവസേന എണ്ണതേച്ച്‌ കുളിക്കുന്നതിലൂടെ ശരീരക്ഷീണവും, ഉറക്കമില്ലായ്മയും മാറിക്കിട്ടും. ആഴ്ചയില്‍ ഒരിക്കലെങ്കിലും തലയിലും ശരീരത്തിലും നല്ലതുപോലെ എണ്ണതേച്ച്‌ കുളിക്കണം. ചെവിയില്‍ എണ്ണനിര്‍ത്താനും, കാല്‍പ്പാദങ്ങളില്‍ എണ്ണ പുരട്ടാനും ശ്രദ്ധിക്കണം. തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് പ്രസരിപ്പും, മസ്തി ഷ്ക്കത്തിന് ഉന്മേഷവും കൈവരുന്നു.എണ്ണതേച്ച്‌ അരമണിക്കൂറിനു ശേഷം താളിയിട്ട് കുളിക്കണം. തലയിലെ ചൂടിനെ അകറ്റി തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.ദിവസവും തലയില്‍ എണ്ണതേച്ച്‌ കുളിക്കുന്നതിലൂടെ ശരീരത്തിന് മുഴുവന്‍ പ്രസരിപ്പും തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനവും ലഭിക്കും.

തലയിലെ നീരിറക്കം കുറയ്ക്കുന്നതിനും, തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി അത്യാവശ്യമാണ്. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വാതരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേടുള്ളവരും, കഫം വര്‍ധിച്ചിരിക്കുന്നവരും എണ്ണ ദേഹത്തും, തലയിലും തേയ്ക്കാന്‍ പാടില്ല. കുളികഴിഞ്ഞ് മുടിയില്‍ എണ്ണ തേയ്ക്കുന്നതും കുളിക്കുന്നതിനുമുന്പ് എണ്ണവയ്ക്കാതിരിക്കുന്നതും നല്ല ശീലമല്ല. തലമുടി പൊട്ടിപ്പോകുന്നതിനും മറ്റും ഇത് കാരണമാകും. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് നല്ലതല്ല. തലയില്‍ തണുപ്പുമാറിയ വെള്ളവും, കഴുത്തിന് താഴേയ്ക്ക് ചൂടുവെള്ളവും ഉപയോഗിച്ചുവേണം കുളിക്കാന്‍.

വ്യായാമം നിര്‍ബന്ധം

കുട്ടികളാകുമ്പോള്‍ പ്രത്യേകം വ്യായാമത്തിന്‍റെ കാര്യമില്ല. ഓട്ടവും ചാട്ടവും കളികളുമായി ജീവിതത്തിന്‍റെ ഭാഗാമായിത്തന്നെ വ്യായാമവുമുണ്ടാവും. എന്നാല്‍ ഇതൊന്നുമില്ലാതെ പഠനത്തിന്‍റെ പിന്നാലെ മാത്രം പോകുന്ന കുട്ടികള്‍ വ്യായാമത്തിനു വേണ്ടി അല്‍പ സമയം നീക്കി വയ്ക്കുന്നതുകൊണ്ട് തെറ്റില്ല. വണ്ണം ഉള്ളതോ, ഇല്ലാത്തതോ അല്ല ആരോഗ്യത്തിന്‍റെ ലക്ഷണം. കരുത്താണ് പ്രധാനം. ദഹനശക്തി വര്‍ധിപ്പിച്ച്‌ അമിതവണ്ണവും, ദുര്‍മേദസും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കുന്നു.

തണുപ്പുകാലത്ത് പുതപ്പിനുള്ളില്‍ ചുരുട്ടുകൂടിക്കിടന്ന് ഉറങ്ങുന്നത് ശരിയല്ല. വ്യായാമത്തിന്‍റെ കാര്യത്തിലുള്ള വിട്ടുവീഴ്ച ശരീരത്തെ രോഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. മറ്റ് കാലാവസ്ഥകളില്‍ ലഘുവായ വ്യായാമമാണ് ചെയ്യേണ്ടത്. ത്വക്കിന് മിനുസവും, തിളക്കവും ലഭിക്കുന്നതിനും വ്യായാമം ഫലപ്രദമാണ്.

എല്ലുകളുടെ ആരോഗ്യത്തിന് നല്ല ഭക്ഷണം

പ്രായമേറിയവരില്‍ചെറിയ വീഴ്ചപോലും എല്ലുകള്‍ ഒടിയുന്നതിനു കാരണമാകാം. ഓസ്റ്റിയോപൊറോസിസ് എന്ന എല്ലിന്‍റെ കാഠിന്യം കുറയുന്ന അവസ്ഥയാണിതിനു കാരണം. പ്രായാധിക്യത്തിനു പുറമേ വ്യായാമ രഹിതമായ ജീവിതശൈലിയും ശരീരത്തിന്‍റെ തൂക്കക്കുറവും ലഹരി വസ്തുക്കളുടെ ഉപയോഗവും സ്റ്റിറോയിഡ് മരുന്നുകളുമൊക്കെ ഓസ്റ്റിയോ പൊറോസിസിനു കാരണമാകുന്നു. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യം വേണ്ട കാല്‍സ്യത്തിന്‍റേയും ജീവകം ഡിയുടെയും അഭാവവും അസ്ഥികളുടെ സാന്ദ്രത കുറയാനും എല്ലുകള്‍ പെട്ടെന്ന് ഒടിയാനും ഇടയാക്കാം. കൃത്യമായി വ്യായാമം ചെയ്തും കാല്‍സ്യവും ജീവകം ഡിയും ധാരാളമടങ്ങിയ ഭക്ഷണം കഴിച്ചും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താം.

നിശബ്ദരോഗം

പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഓസ്റ്റിയോപൊറോസിസ് പലപ്പോഴും നിശബ്ദമായിരിക്കും. തീരെ നിസ്സാരമായ ഒരു പരിക്കിനെ തുടര്‍ന്നുപോലും അസ്ഥികള്‍ ഒടിയുമ്പോഴായിരിക്കും ഓസ്റ്റിയോപൊറോസിസ് കണ്ടുപിടിക്കുന്നത്. തുടയെല്ല്, കൈയിലെ മണിബന്ധത്തിനു സമീപമുള്ള എല്ലുകള്‍, വാരിയെല്ല്, കശേരുക്കള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. വിട്ടുമാറാത്ത നടുവേദനയും ഓസ്റ്റിയോപൊറോസിസിന്‍റെ മറ്റൊരു ലക്ഷണമാണ്.

എല്ലിന്‍റെ ആരോഗ്യത്തിനു കാത്സ്യം.

എല്ലിന്‍റെയും പല്ലിന്‍റെയും ഒക്കെ ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരൂ. പാലും പാല്‍  ഉല്‍പന്നങ്ങളുമാണ് കാല്‍സ്യത്തിന്‍റെ സമൃദ്ധമായ സ്രോതസ്. ഒരു ലിറ്റര്‍ പാലില്‍ 1200 മി.ഗ്രാം. കാത്സ്യം അടങ്ങിയിട്ടുണ്ട്. നമുക്ക് പ്രതിദിനം ആവശ്യമുള്ളത് 600 മി.ഗ്രാം. കാത്സ്യമാണ്. രണ്ടു ഗ്ലാസ് പാലില്‍ നിന്നു മാത്രം നമുക്ക് ആവശ്യമുള്ള കാത്സ്യം ലഭിക്കും. ഇലക്കറികളാണ് കാല്‍സ്യത്തിന്‍റെ മറ്റൊരു സ്രോതസ്. ധാന്യ വര്‍ഗങ്ങളിലും കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും അരി കാല്‍സ്യത്തിന്‍റെ നല്ല സ്രോതസ് അല്ല. അരിയാഹാരം കൂടുതലായി കഴിക്കുന്ന മലയാളിയുടെ ഇടയില്‍ കാല്‍സ്യത്തിന്‍റെ അഭാവത്തിന് അതാണ് കാരണം. എന്നാല്‍ റാഗിയില്‍ കാല്‍സ്യം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നെത്തോലി,വാള തുടങ്ങിയ മത്സ്യങ്ങളിലും ആവശ്യത്തിന് കാല്‍സ്യമുണ്ട്.

പ്രായമായാല്‍ കാപ്പി വേണ്ട

കാപ്പി, കോള തുടങ്ങി കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഓസ്റ്റിയോപൊറോസിസിനു കാരണമാകുന്നതുകൊണ്ട് പ്രായമേറിയവര്‍ ഇവ ഒഴിവാക്കുന്നതാണ് എല്ലിന്‍റെ ആരോഗ്യത്തിന് നല്ലത്, കോള പോലെയുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളിലടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കാത്സ്യം നഷ്ടപ്പെടാന്‍ കാരണമാകും. ടിന്നിലടങ്ങിയ ഭക്ഷണം, സംസ്കരിച്ച റെഡിമെയ്ഡ് ഭക്ഷണം, സൂപ്പുകള്‍ തുടങ്ങിയവ കാത്സ്യത്തിന്‍റെ ആഗിരണം തടയുമെന്നതു കൊണ്ട് ഒഴിവാക്കാം.

ആവശ്യമുണ്ട് മഗ്നീഷ്യവും

കാല്‍സ്യം പോലെ തന്നെ എല്ലിന്‍റെ ആരോഗ്യത്തിന് മഗ്നീഷ്യവും വേണം. ഏകദേശം 300മി.ഗ്രാം. മഗ്നീഷ്യമാണ് പ്രതിദിനം നമുക്ക് വേണ്ടത് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പൈനാപ്പിള്‍, ഉരുളക്കിഴങ്ങ് തുടങ്ങിയവയെല്ലാം മഗ്നീഷ്യത്തിന്‍റെ നല്ല സ്രോതസാണ്.

വെയില്‍ കൊള്ളുന്ന ചികിത്സ

ശരീരം സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന ഏക വിറ്റാമിനാണ് ജീവകം ഡി. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് ചര്‍മം നമുക്കാവശ്യമായ ജീവകം ഡി ഉല്‍പാദിപ്പിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിനും കാല്‍സ്യത്തിന്‍റെ ആഗീരണത്തിനും ജീവകം ഡി വേണം. ദിവസവും രാവിലെ 15 മിനിറ്റ് വെയില്‍ കൊള്ളുന്നത് ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി പ്രദാനം ചെയ്യും. കൂടാതെ മുട്ട, കാല്‍സ്യം, മാംസം, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയും വിറ്റാമിന്‍ ഡി യുടെ ഉറവിടമാണ്.

പൊന്നോമനയെ എണ്ണ തേപ്പിക്കാം

ആരോഗ്യത്തിന് ഏറെ നല്ലതാണ് ഓയില്‍ മസാജ്. പൊന്നോമനയ്ക്കു വേണ്ടി ഏതെങ്കിലും എണ്ണ കണ്ണും പൂട്ടി വാങ്ങരുത്. മൃദുല ചര്‍മത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കണം

  • വെളിച്ചെണ്ണ: തേങ്ങാപ്പാല്‍ വറ്റിച്ചെടുക്കുന്ന എണ്ണ ഉത്തമമാണ്. ഇത് വീട്ടിലുണ്ടാക്കിയെടുത്താല്‍ പണവും ലാഭിക്കാം. ചര്‍മത്തിലേക്ക് വേഗം ആഴ്ന്നിറങ്ങുമെന്നതാണ് വെളിച്ചെണ്ണയുടെ വലിയ മേന്മ. ശരീരത്തിന് കുളിര്‍മ പകരുന്നതിനാല്‍ ചൂടുകാലാവസ്ഥയില്‍ വെളിച്ചെണ്ണയെ കൂട്ടു പിടിച്ചോളു.
  • എള്ളെണ്ണ : ശരീരതാപം ക്രമീകരിക്കാന്‍ സഹായിക്കുന്ന എള്ളെണ്ണ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.
  • ബദാം എണ്ണ : തണുപ്പ് കാലാവസ്ഥയില്‍ കുഞ്ഞിന്‍റെ ചര്‍മം വരണ്ടു പോകുന്നതു കണ്ട് വിഷമിക്കേണ്ട. ബദാം എണ്ണയിലെ വൈറ്റമിന്‍ ഇ, ഈ പ്രശ്നം പരിഹരിക്കും. ചര്‍മം പട്ടുപോലെ മൃദുലമാകുകയും ചെയ്യും. ചര്‍മ സംരക്ഷണത്തിന് പേരുകേട്ടതാണ് ബദാം എണ്ണ.
  • ഒലിവെണ്ണ : ചര്‍മത്തിന്‍റെ വരള്‍ച്ച പരിഹരിക്കാന്‍ ഒലിവെണ്ണയ്ക്കാവും. കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന സ്കിന് ഇന്‍ഫെക്ഷനുകള്‍ സുഖപ്പെടുത്താനും തടയാനും ഒലിവ് എണ്ണ മസാജ് ശീലമാക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് ഒലിവെണ്ണ ഉപയോഗിക്കരുത്. അലര്‍ജിയുണ്ടാക്കാന്‍ കഴിവുള്ള ഒലിക് ഫാറ്റി ആസിഡ് എന്ന കൊഴുപ്പാണ് വില്ലന്.
  • സൂര്യകാന്തി എണ്ണ : ലോല ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ ചര്‍മം സംരക്ഷിക്കുന്ന ലിനോലിക്ക് ഫാറ്റി ആസിഡ് ഈ എണ്ണയിലുണ്ട്. എന്നാല്‍, ഒലിക്ക് ആസിഡ് അധികമായുള്ള സൂര്യകാന്തിക്കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും വിപണിയില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.
  • മിനറല് ഓയില് : പെട്രോളിയത്തില്‍ നിന്നെടുക്കുന്ന ഈ എണ്ണ ലോല ചര്‍മത്തിന് ഏറെ അനുയോജ്യമാണ്. സുഗന്ധം ചേര്‍ക്കാത്ത എണ്ണ തിരഞ്ഞെടുക്കുക.

ത്വക് രോഗമുള്ള കുഞ്ഞുങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ക്രീമോ, ലോഷനോ ഉപയോഗിക്കുന്നതാണ് നല്ലത്. കുളികഴിഞ്ഞ് ഇവ ഉപയോഗിച്ച് മസാജ് ചെയ്യാം.

ഞാന്‍ നല്ല മൂഡിലല്ല ഇതിന് കാരണം

ഞാന്‍ നല്ല മൂഡിലല്ല നിത്യജീവിതത്തില്‍ എല്ലാവരും പലപ്പോഴായി പറയുന്ന കാര്യമാണിത്. മൂഡ് എന്ന ഇംഗ്ലീഷ് വാക്കിന് വൈകാരികാവസ്ഥ, ഭാവം,മനോനില എന്നൊക്കെ അര്‍ഥമുണ്ട്. വൈകാരികാവസ്ഥ നല്ലതും ചീത്തയുമാകുന്നതിന് സാഹചര്യങ്ങള്‍, സംഭവങ്ങള്‍ ഇവയൊക്കെ കാരണമാകുന്നു. എന്നാല്‍ ഇതിന് കാരണമായ ഒരു രാസവസ്തു നമ്മുടെ ശരീരത്തിലുണ്ട്-സെറോടോണിന്‍. സെറോടോണിന്‍ ഹോര്‍മോണിന് സമാനമായ ഒരു രാസവസ്തുവാണ്. ന്യൂറോണുകള്‍ക്കിടയില്‍ സംവേദനങ്ങള്‍ കൈമാറുന്നത് ഇതുവഴിയാണ്. അതുകൊണ്ട് ഇതിനെ വൈദ്യശാസ്ത്രം ന്യൂറോ ട്രാന്‍സ്മിറ്റര്‍ എന്ന് വിളിക്കുന്നു. ഞരമ്പുകളുടെ സങ്കോചവികാസത്തിനും നാഡീകോശങ്ങള്‍ക്കിടയിലൂടെ സംവേദനങ്ങള്‍ കൈമാറാനും സഹായിക്കുന്ന സെറാടോണിന്‍റെ കുറവ് വിഷാദമുണ്ടാക്കുമെന്ന വാദവുമുണ്ട്. ആവശ്യമായ അളവില്‍ ഈ രാസവസ്തു ശരീരത്തിലുണ്ടെങ്കില്‍ നല്ല വൈകാരികസ്ഥിതി കൈവരിക്കാനാകുമെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്.

സെറോടോണിന്‍റെ ധര്‍മങ്ങള്‍

സെറോടോണിന്‍ മസ്തിഷ്കത്തിലും കുടലിലുമായാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മസ്തിഷ്കത്തില്‍ ആവശ്യമായത് അവിടെത്തന്നെയാണ് ഉണ്ടാകുന്നത്. ശരീത്തില്‍ ഉത്പാദിപ്പിക്കുന്ന സെറോടോണിന്‍റെ ഏറിയ പങ്കുമുള്ളത് ഉദരത്തിലാണ്. ഇത് ദഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്ന പ്രതിഭാസത്തിന് പിന്നിലും ഈ രാസവസ്തുവാണ്.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണിത്. മുറിവുണ്ടാകുമ്പോള്‍ രക്താണുക്കള്‍ സെറോണിന്‍ സ്രവിപ്പിക്കുന്നു. ഇതോടെ ചെറുരക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തമൊഴുക്ക് കുറയുകയും ചെയ്യുന്നു. ഇതുവഴി രക്തം കട്ടപിടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഹീമോഗ്ലോബിനെ സെറോടോണിന്‍ സഹായിക്കുന്നു. വിശാംശമുള്ള എന്തെങ്കിലും ഭക്ഷണത്തിലൂടെ അകത്തുചെന്നാല്‍ സെറോടോണിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മനംപിരട്ടലുണ്ടാക്കി അന്യവസ്തുവിനെ ഛര്‍ദ്ദിച്ചുകളയാന്‍ സഹായിക്കും.

എല്ലുകളുടെ സാന്ദ്രതയും സെറാടോണിനും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ആവശ്യത്തിലധികം സെറോടോണിന്‍ സാന്നിധ്യമുണ്ടായാല്‍ എല്ലുകള്‍ ദ്രവിക്കുന്ന അവസ്ഥ(Osteoporosis)ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ലൈംഗീകവികാരവും സെറോടോണിനും തമ്മിലും ബന്ധമുണ്ട്. ഈ രാസവസ്തുവിന്‍റെ അളവ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ഉത്തജേനമുണ്ടാകും. എന്നാല്‍ ചില മരുന്നുകള്‍,മയക്ക് മരുന്ന് ഇവയുടെ ഉപയോഗംവഴി സെറോടോണിന്‍ കൂടിയിരിക്കുന്ന അവസ്ഥ ലൈംഗികോത്തേജനത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്രനാഡീവ്യവസ്ഥയിലോ സെറോടോണിന്‍ സ്വീകരണികളിലോ അധിക ഉത്തേജനമുണ്ടാകുന്ന അവസ്ഥയെ സെറോടോണിന്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നു. ചിലയിനം മരുന്നുകളുടെ അധിക ഉപയോഗം, മയക്ക് മരുന്നുുപയോഗം,ചിലയിനം ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകും. വിഷാദത്തിന്‍റെ മരുന്നിനോടൊപ്പം മൈഗ്രെയ്ന്‍ മരുന്നും കഴിച്ചാലും ഇതുണ്ടാകാം.ചിലയിനം കാന്‍സറുകള്‍ സെറോടോണിന്‍ അളവ് കൂട്ടും. ഉദരത്തിലെ കാന്‍സറാണ് പ്രധാനമായും ഈ അവസ്ഥയുണ്ടാക്കുന്നത്.

ആവശ്യമായ സെറോടോണിന്‍ നിലനിര്‍ത്തുക

ശുഭചിന്തകള്‍ വഴി ശരീരത്തിലെ സെറോടോണിന്‍ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും. സൈക്കോതെറാപ്പിയും ഇതിന് ഉപകരിക്കാറുണ്ട്. നല്ല മനോനിലയും സെറോടോണിന്‍ അളവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.വ്യായാമം സെറോടോണിന്‍ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിന് ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയും. അന്നജം കുറച്ച്‌ പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണരീതിയാണ് ഇതിന് അഭികാമ്യമെന്ന് ഗവേഷകണഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം ഈ രാസവസ്തുവിന്‍റെ അളവ് ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൈക്കുഴിയിലെ കറുപ്പിനേക്കാള്‍ പ്രശ്നം ദുര്‍ഗന്ധം

പലര്‍ക്കും വിയര്‍പ്പ് നാറ്റം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന്‍റെ പേരില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് പോകുന്നവര്‍ ചില്ലറയല്ല. കാരണം ഇത്തരത്തിലുണ്ടാകുന്ന ശാരീരിക ദുര്‍ഗന്ധം പലപ്പോഴും ഭാവിയെ തന്നെ അവതാളത്തിലാക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ ചെല്ലാനുള്ള ബുദ്ധിമുട്ടും ചമ്മലും എല്ലാം ഈ ശരീര ദുര്‍ഗന്ധം നമുക്കുണ്ടാക്കിത്തരുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. പ്രത്യേകിച്ച്‌ കൈക്കുഴിയിലെ കറുപ്പില്‍ നിന്നും വിയര്‍പ്പ് ഗന്ധത്തില്‍ നിന്നും. എങ്ങനെ ഇതില്‍ നിന്നും രക്ഷ നേടാം എന്ന് നോക്കാം.

പല കാരണങ്ങള്‍ കൊണ്ടും കൈക്കുഴിയില്‍ കറുപ്പ് നിറം ഉണ്ടാവാം. എന്തൊക്കെ കാരണങ്ങള്‍ ആണ് ഇതിന് പുറകില്‍ എന്നു നോക്കാം.

ഷേവ് ചെയ്യുന്നത് തന്നെയാണ് പലപ്പോഴും പ്രശ്നങ്ങളുടെ തുടക്കം. കാരണം ഷേവ് ചെയ്യുമ്പോള്‍ അവിടെ കറുപ്പ് നിറം കൂടുതല്‍ ഉണ്ടാവാന്‍ കാരണമാകുന്നു. പലര്‍ക്കും അലര്‍ജി ഉണ്ടാവാനും ഇത് കാരണമാകുന്നുണ്ട.

മധുരം അമിതമായ രീതിയില്‍ ഉപയോഗിക്കുന്നതും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് വിയര്‍പ്പ് നാറ്റത്തിനും ശരീരഭാഗങ്ങളിലെ കറുപ്പിനും പ്രശ്നമുണ്ടാക്കുന്നുണ്ട്.

പലപ്പോഴും ആല്‍ക്കഹോള്‍ അടങ്ങിയ സ്പ്രേ അടിയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ശരീര ദുര്‍ഗന്ധം പലപ്പോഴും വില്ലനായി മാറാറുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

നാരങ്ങ നീര് കൈക്കുഴയില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് കക്ഷത്തിലെ കറുത്ത നിറത്തെ അകറ്റുകയും നിറം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് നാരങ്ങ നീര്.

പൗഡര്‍ ഉപയോഗിക്കാതിരിയ്ക്കുകയാണ് മറ്റൊന്ന്. പലരുടേയും ശീലങ്ങളില്‍ ഒന്നാണ് കുളി കഴിഞ്ഞാല്‍ കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്. എന്നാല്‍ ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയമില്ല.

ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച്‌ കക്ഷത്തിലെ കറുപ്പകറ്റാം. കുളിക്കുന്നതിനു മുന്‍പ് അല്‍പം ബേക്കിംഗ് പൗഡര്‍ കറുത്ത നിറമുള്ള സ്ഥലത്ത് തേച്ചു പിടിപ്പിക്കുക. ഇത് നിറം വര്‍ദ്ധിപ്പിക്കും.

ഒലീവ് ഓയില്‍ ഇത്തരത്തില്‍ ചര്‍മ്മത്തെ വെളുപ്പിക്കുന്ന ഒന്നാണ്. ഒലീവ് ഓയില്‍ കുളിയ്ക്കുന്നതിനു മുന്‍പ് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

പലവഴികളില്‍ വരുന്ന തലവേദന

തിരക്കുള്ള ഒരു റോഡില്‍ ഒരാള്‍ ക്രമം തെറ്റിച്ചാലും ഗതാഗത തടസ്സമുണ്ടാകാം. തലവേദന എന്നാല്‍ തലച്ചോറിനെ ബാധിക്കുന്ന വേദന എന്ന് കരുതേണ്ട. പല്ലും ചെവിയും മൂക്കുമൊക്കെ ഇടയുമ്പോഴും തലവേദന വരാം. ജീവിതശൈലീ പ്രശ്നങ്ങളും തലവേദനയ്ക്കു കാരണമാകാറുണ്ട്. ഇത്തരം തലവേദനകളെക്കുറിച്ച് അറിയാം.

  • സൈനസൈറ്റിസ് തലവേദന ഉണ്ടാക്കുന്നതില്‍ പ്രധാനിയാണ്. രാവിലെ ആയിരിക്കും വേദന കൂടുതല്‍. തലയ്ക്കു ഭാരം തോന്നുക, കുനിയുമ്പോള്‍ വേദന കൂടുതല്‍ തോന്നുക ഇവയാണ് സൈനസ് തലവേദയുടെ പ്രധാന ലക്ഷണങ്ങള്‍. ജലദോഷവും മൂക്കടപ്പും ഒപ്പുമുണ്ടാകും.
  • നേത്രരോഗങ്ങള്‍ തലവേദന ഉണ്ടാക്കാറുണ്ട്. ഷോര്‍ട്ട് സൈറ്റ്, ലോങ്സൈറ്റ്, അസ്റ്റിഗ് മാറ്റിസം(വിഷമദൃഷ്ടി) ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കണ്ണിന് ആയാസമുണ്ടായാല്‍ തലവേദന വരും. തെറ്റായ പവറുള്ള കണ്ണടയുടെ ഉപയോഗവും തലവേദനയ്ക്കു കാരണമാകാം.
  • കംപ്യൂട്ടര്‍, മൊബൈല്‍ ഉപയോഗം ഇന്നത്തെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. അതുപോലെ കണ്ണിനുമുണ്ട് ചില ചിട്ടകള്‍. മിനിറ്റില്‍ 15 തവണ അടഞ്ഞു തുറക്കേണ്ടതാണ് കണ്ണുകള്‍. സ്ക്രീനില്‍ മണിക്കൂറുകള്‍ മിഴി നട്ടിരിക്കുമ്പോള്‍ ഇത് സംഭവിക്കാറില്ല. കണ്ണ് പുകച്ചിലിനും തലവേദനയ്ക്കും ഇത് കാരണമാകും. അതുകൊണ്ട് പത്തു മിനിറ്റിനിടെ ബോധ പൂര്‍വം ഒരു മിനിറ്റെങ്കിലും കണ്ണുകള്‍ക്ക് അല്‍പം വിശ്രമം നല്‍കുക. കണ്ണിനു ആയാസം വരാത്ത രീതിയില്‍ വേണം കംപ്യൂട്ടര്‍ മേശപ്പുറത്ത് വയ്ക്കാന്‍. കൂടുതല്‍ സമയത്തേക്ക് ഉപയോഗമുണ്ടെങ്കില്‍ ആന്‍റിഗ്ലെയര്‍ ഗ്ലാസുകള്‍ ധരിക്കാം. ഒരു മണിക്കൂര്‍ ഇരിപ്പിനിടെ അഞ്ചുമിനിറ്റെങ്കിലും കൈ ഇളക്കി നടക്കുക. കിടന്നുകൊണ്ട് തലമാത്രം ഉയര്‍ത്തി വച്ച് പുസ്തകം വായിക്കുന്നതും ചാരുകസേര പോലെ മടങ്ങിയിരുന്ന് മുട്ടില്‍ ലാപ്ടോപ് വച്ച് ഉപയോഗിക്കുന്നതും തലവേദനയിലേക്കുള്ള വാതിലുകളാണ്.
  • പല്ലുകള്‍ക്ക് ഉണ്ടാകുന്ന കേട്, അണുബാധ ഇവ തലവേദനയ്ക്ക് കാരണമാകാറുണ്ട്. കുട്ടികളിലാണ് ഇത്തരം തലവേദന കൂടുതല്‍ ഉണ്ടാകാറുള്ളത്. വലതുവശത്തെ പല്ലിനാണ് കേടെങ്കില്‍ ആ വശത്തായിരിക്കും തലവേദനയും.
  • ചെവിയുടെ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തലവേദനയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്. തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണമായി ഇത്തരം വേദനകള്‍ വരാറുണ്ട്.
  • ആവശ്യത്തിനു വെള്ളം കുടിക്കാത്തവരില്‍ നിര്‍ജലീകരണം മൂലം തലവേദന ഉണ്ടാകും. ദിവസം എട്ടുമുതല്‍ പന്ത്രണ്ടു ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.
  • മദ്യപിച്ചതിനു പിറ്റേന്ന് നിര്‍ജലീകരണം മുലം ശക്തമായ തലവേദന ഉണ്ടാകുന്നവരുണ്ട്. അത്തരം തലവേദനകള്‍ക്ക് പാരസെറ്റമോള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
  • വിശപ്പും തലവേദനയ്ക്കു കാരണമാകാറുണ്ട്. രാവിലെ ഉണര്‍ന്നാല്‍ മൂന്നു മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കണം.. ഇത് വൈകുന്നത് ഹൈപ്പോഗ്ലൈസീമിയയ്ക്കും തലവേദനയ്ക്കും കാരണമാകും.
  • പെട്ടെന്ന് സ്ലിം ആവാന്‍ വേണ്ടി ശാസ്ത്രീയമല്ലാത്ത ഡയറ്റിങ് രീതി സ്വീകരിക്കുന്നവര്‍ക്കും തലവേദന വരാം. പോഷകപൂര്‍ണമായ ഭക്ഷണം കഴിക്കുകയാണ് മാര്‍ഗം. വിശന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു കൊണ്ടാണെന്ന് മനസ്സിലാക്കുക. നാരുകളുള്ള പഴങ്ങള്‍, പച്ചക്കറികള്‍ പുറം തോടുള്ള പയര്‍ വര്‍ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലവേദനയെ പ്രതിരോധിക്കാന്‍ സഹായിക്കും.
  • ഫാന്‍, എസി ഇവയുടെ കാറ്റ് നേരിട്ട് ഏല്‍ക്കുന്നത് തലവേദനയ്ക്കു കാരണമാകും. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

ഗ്ലോക്കോമയെ സൂക്ഷിക്കണം

ഗ്ലോക്കോമ എന്നത് കണ്ണിന്‍റെ  ഒപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാറുമൂലമുണ്ടാകുന്ന രോഗമാണ്. ആദ്യഘട്ടങ്ങളില്‍ ഗ്ലോക്കോമയ്ക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ചിലപ്പോള്‍ യാതൊരു ലക്ഷണവും ഉണ്ടാവുകയില്ല. ശ്രദ്ധിക്കാതെയും ചികിത്സതേടാതെയും ഇരുന്നാല്‍ പൂര്‍ണമായ അന്ധതയില്‍ എത്തിക്കുകയും ചെയ്യും.

ഗ്ലോക്കോമ വരാന്‍സാധ്യതയുളളവര്‍

  • 40 വയസിനുമേല്‍ പ്രായമുള്ളവര്‍
  • കുടുംബ പാരമ്പര്യമുള്ളവര്‍.
  • പ്രമേഹരോഗികള്‍
  • രക്തസമ്മര്‍ദമുള്ളവര്‍
  • പുകവലി/ലഹരി ഉപയോഗം
  • സ്റ്റിറോയ്ഡുകളുടെ ദീര്‍ഘകാല ഉപയോഗം.

ലക്ഷണങ്ങള്‍

  • കണ്ണടകളുടെ പവര്‍മാറ്റം
  • രാത്രി കാഴ്ച കുറയുക
  • കണ്ണുവേദന.
  • ഛര്‍ദില്‍
  • ട്യൂബുലാര്‍ വിഷന്‍.

ഗ്ലോക്കോമയ്ക്ക് പൂര്‍ണമായ ശമനമില്ല. ശരിയായ മരുന്നിലൂടെ നിയന്ത്രിക്കാനേ സാധിക്കുകയുള്ളൂ. രോഗത്തിന്‍റെ കഠിനാവസ്ഥ അധികമാവുന്തോറും ചികിത്സ സര്‍ജറി മാത്രമാണ്. ഒരു കുടുംബാംഗത്തില്‍ ഒരാള്‍ ഗ്ലോക്കോമ രോഗിയാണെങ്കില്‍ രക്തബന്ധത്തിലുള്ളവര്‍ \'അറ്റ് റിസ്കാണ്\'.

ഗ്ലോക്കോമ സ്ക്രീനിംഗ് വഴി രോഗം മുന്‍പുകൂട്ടി കണ്ടുപിടിക്കാം. ഇതിമൂലമുണ്ടാകുന്ന കാഴ്ചക്കുറവ് തിരികെ കിട്ടില്ല. ഒരു നേത്രരോഗ വിദഗ്ധനെ കണ്ട് രോഗാവസ്ഥയുടെ പുരോഗമനത്തെപറ്റിയുള്ള വിവരം അറിയുകയും ചെയ്യണം. 70-75 ശതമാനം ആളുകള്‍ക്കും നിരന്തരമായ പരിശോധന കൊണ്ടും, ശരിയായ തുള്ളിമരുന്ന് ഉപയോഗം കൊണ്ടും ഇതിനെ നിയന്ത്രിക്കാവുന്നതാണ്.

ചികിത്സിക്കാതിരുന്നാല്‍

കണ്ണിന്‍റെ വശങ്ങളിലും കണ്ണിന്‍റെ ആംഗിളിന്‍റെ പുറത്തുമുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ളവരില്‍ ഒരു കുഴലില്‍ കൂടി നോക്കുന്നതുപോലെയുള്ള കാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. കാലക്രമേണ മുന്‍വശത്തേക്കുള്ള കാഴ്ച നഷ്ടമാകുകയും ചെയ്യും.

വ്യായാമം പതിവാക്കിയാല്‍ കാല്‍മുട്ടു തേയ്മാനം പമ്പ കടക്കും

കാല്‍മുട്ടു വേദന, കാല്‍മുട്ട് തേയ്മാനം എന്നിവ ഇന്നു സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഇതില്‍ കാല്‍ മുട്ട് തേയ്മാനം രോഗിക്ക് സമ്മാനിക്കുന്നത് അതികഠിനമായ വേദനയും നീര്‍ക്കെട്ടുമാണ്. പ്രായമേറുന്നതിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത കുറയുകയും ഇതേത്തുടര്‍ന്ന് സ്വാഭാവികമായുണ്ടാകുന്ന വേദനയാണ്. അപകടങ്ങള്‍ മൂലമോ വീഴ്ചകള്‍ മൂലമോ കാല്‍മുട്ടു വേദനയുണ്ടാകാം. നാല്‍പതു വയസ്സിനു മുകളില്‍ ഉള്ളവരിയാണ് കാല്‍മുട്ടു തേയ്മാനം കൂടുതലായി കണ്ടുവരുന്നത്. അമിത ശരീരഭാരം ഉള്ളവര്‍ക്കും സന്ധികള്‍ക്ക് തീരെ വ്യായാമം നല്‍കാത്തവരിലും തേയ്മാനത്തിനു സാധ്യത കൂടുതലാണ്. ശരീരത്തിന്‍റെ  പ്രതിരോധശക്തിയില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വാതരോഗങ്ങള്‍ പിടിപെടുന്നതിനും ഇതുമൂലം സന്ധികളില്‍ വേദനയും തുടര്‍ന്ന് സന്ധി തേയ്മാനത്തിനും വഴിയൊരുക്കുന്ന കാല്‍മുട്ടു തേയ്മാനത്തിന്‍റെ  ആദ്യ ലക്ഷണമായി എടുത്തുപറയേണ്ട ഒന്നാണ് റെസ്റ്റ്പെയിന്‍.

കാല്‍മുട്ടു് അധികനേരം അനക്കാതെ ഇരുന്നശേഷം ചലിപ്പിക്കുമ്പോള് ഉണ്ടാകുന്ന അതികഠിനമായ വേദനയാണിത്. ആദ്യകാലങ്ങളില്‍ നീര്‍ക്കെട്ടോ മരവിപ്പോ അനുഭവപ്പെടണമെന്നില്ല. എന്നാല്‍ ഈ അവസ്ഥ പുരോഗമിച്ചാല്‍ കാര്‍ട്ടിലേജിന്‍റെ തേയ്മാനം പൂര്‍ണമായി സംഭവിക്കുകയും തുടര്‍ന്ന് അസ്ഥികള്‍ തമ്മില്‍ ഉണ്ടാകുന്ന ഉരസല്‍ അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും ഇത് അസ്ഥികളുടെ ചലനത്തിന് സഹായിക്കുന്ന കലകളുടെ രൂപഘടനയ്ക്കും വ്യത്യാസമുണ്ടാക്കുന്നു. പലപ്പോഴും  ആദ്യകാലങ്ങളില്‍ കാല്‍മുട്ടു വേദന തേയ്മാനം മൂലമുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ വേദനാരഹിതമായിരിക്കും. ശരീരം നമുക്ക് നല്‍കുന്ന സൂചനയാണ് നീര്‍ക്കെട്ട്. കാല്‍മുട്ടു തേയ്മാനം എന്നത് പൂര്‍ണമായി ഭേദമാക്കുവാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ വേദനയും നീര്‍ക്കെട്ടും അകറ്റി നിര്‍ത്താന് ചികിത്സകള്‍ സഹായിക്കും. അമിതഭാരം ഉള്ളവരിലാണ് കാല്‍മുട്ടു തേയ്മാനം അനുഭവപ്പെടുന്നതെങ്കില്‍, തീര്‍ച്ചയായും ആദ്യം ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുക എന്നതാണ്. ഇതിലൂടെ കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദം ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും കാല്‍മുട്ടു തേയ്മാനം എന്നത് ദൈനംദിന രീതികളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.

ഇതില്‍ പ്രധാനം  അധികനേരം ഒരേരീതിയില്‍ ഇരിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്കുണ്ടാകുന്ന വേദന, പടികള്‍ കയറുമ്പോള്‍ ഉണ്ടാകുന്ന വേദന എന്നിവയാണ്. ഈ രോഗത്തിന്‍റെ  ദുരിതം അനുഭവിക്കുന്നവര്‍ പുകവലിയും. മദ്യപാനവും പൂര്‍ണമായും ഒഴിവാക്കണം. ആഹാരക്രമത്തില്‍ കൂടുതലായി ഇലക്കറികള്‍ ഉള്‍ക്കൊള്ളിക്കുക. എല്ലുകളുടെ ബലത്തിന് കാല്‍സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ചിലരോഗികളില്‍ രാത്രികാലങ്ങളിലാണ് കാല്‍മുട്ടുവേദനയും നീര്‍ക്കെട്ടും കൂടുതലായി കാണുന്നത്. എന്നാല്‍ മറ്റു ചിലരെ ബുദ്ധിമുട്ടിലാക്കുന്നത് രാവിലെ ഉറക്കം ഉണരുമ്പോഴുള്ള കാല്‍മുട്ടിലെ അതികഠിനമായ വേദനയാണ്. ചിട്ടയായ വ്യായാമങ്ങള്‍ കൊണ്ടും കൃത്യമായ ചികിത്സാരീതികള്‍ കൊണ്ടും തേയ്മാനം നല്‍കുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാം. ആദ്യകാലങ്ങളില്‍ തന്നെ ഫലപ്രദമായ ചികിത്സകള്‍ തേടാതിരുന്നാല്‍ ശരീരഘടനയെ മാത്രമല്ല മറിച്ച് നമ്മുടെ ചലനശേഷിയെപ്പോലും കാര്യമായി ബാധിക്കും. കാല്‍മുട്ടു തേയ്മാനം ഉള്ളവര്‍ അധികനേരം നിന്നുള്ള ജോലികള്‍ ഒഴിവാക്കണം.

അമിതവണ്ണം കുറയ്ക്കാന്‍ തണ്ണിമത്തങ്ങ

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിന് തണ്ണിമത്തങ്ങ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍ എന്നീ പോഷകങ്ങള്‍ സ്ക്ലീറോസിസ്(രക്തം കട്ടപിടിക്കാനുളള) സാധ്യത ഒഴിവാക്കി സുഗമമായ രക്തസഞ്ചാരം ഉറപ്പുവരുത്തുന്നു. തണ്ണിമത്തങ്ങയിലുളള കരോട്ടിനോയ്ഡുകള്‍ രക്തക്കുഴലുകളുടെയും ധമനീഭിത്തികളുടെയും കട്ടി കൂടുന്നതു തടയുന്നു. ആര്‍ട്ടീരിയോ സ്ക്ലീറോസിസ്, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

ശരീരത്തില്‍ ഇലക്ട്രോളൈറ്റ്, ആസിഡ്- ബേസ് എന്നിവയുടെ സംതുലനം നിലനിര്‍ത്തുന്നതിനും രക്താതിസമ്മര്‍ദ സാധ്യത കുറയ്ക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നവര്‍ തണ്ണിമത്തങ്ങ എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ചു കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ നിര്‍ദേശം തേടണം.

തണ്ണിമത്തങ്ങയ്ക്കു കലോറി കുറവാണ്. കൊഴുപ്പും കൊളസ്ട്രോളുമില്ല. അതിനാല്‍ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. തണ്ണിമത്തങ്ങയിലുളള സിട്രുലൈന്‍ എന്ന ഘടകവും ശരീരത്തില്‍ കൊഴുപ്പടിയുന്നതിന്‍റെ നിരക്ക് കുറയ്ക്കുന്നു. 90 ശതമാനത്തിലധികവും വെളളമായതിനാല്‍ തണ്ണിമത്തങ്ങ കഴിച്ചാല്‍ പെട്ടെന്നു വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാല്‍ അമിതമായി ആഹാരം കഴിക്കാനുളള സാധ്യത കുറയുന്നു. തണ്ണിമത്തങ്ങയില്‍ വെളളത്തിനൊപ്പം കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുളളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നു. നിര്‍ജ്ജലീകരണസാധ്യത കുറയുന്നു. കൂടാതെ, ചര്‍മത്തിലെ പാടുകളും ചുളിവുകളും കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും തണ്ണിമത്തങ്ങ സഹായകം.

ജലാംശം ധാരാളമടങ്ങിയതിനാല്‍ തണ്ണിമത്തങ്ങ സ്വാഭാവിക ഡൈയൂറിറ്റിക്കായി(മൂത്ര ഉത്പാദനം ത്വരിതപ്പെടുന്നത്) പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തില്‍ നിന്നു വിഷകരമായ മാലിന്യങ്ങളെ പുറന്തളളുന്നതിനും കരള്‍ ശുദ്ധീകരിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും രക്തത്തില്‍ യൂറിക്കാസിഡിന്‍റെ തോതു കുറയ്ക്കുന്നതിനും തണ്ണിമത്തന്‍ സഹായകം. വൃക്കകളിലെ നീര്‍വീക്കവും (inflammation) അതില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനുളള സാധ്യതയും കുറയ്ക്കുന്നതിന് തണ്ണിമത്തങ്ങ ഗുണപ്രദം. എന്നാല്‍ ഗുരുതരമായ വൃക്കരോഗങ്ങളുളളവര്‍ തണ്ണിമത്തങ്ങ ഒഴിവാക്കണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കണ്‍സള്‍ട്ടിംഗ് ഡോക്ടറുമായി ചര്‍ച്ചചെയ്ത് നിവര്‍ത്തിക്കണം.

തണ്ണിമത്തങ്ങയിലുളള പൊട്ടാസ്യം, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന്‍റെ ഊര്‍ജനില മെച്ചപ്പെടുത്തുന്നതിനു സഹായകം. മാനസികനില (mood) മെച്ചപ്പെടുത്തുന്നതിനു തണ്ണിമത്തങ്ങയിലുളള വിറ്റാമിന്‍ ബി6, സി എന്നിവ സഹായകം. സ്ട്രസ്, ഡിപ്രഷന്‍(വിഷാദരോഗം), അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും സഹായകം.

മഞ്ഞള്‍ ശീലമാക്കാം..ആരോഗ്യം സംരക്ഷിക്കാം...

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്നു വിദഗ്ധര്‍ പറയുന്നു. നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ. മുഴകള്‍ക്കുളളില്‍ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടുന്നതു തടയാനുളള കഴിവു മഞ്ഞളിനുളളതായി ചില പഠനങ്ങള്‍ പറയുന്നു.

കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കാന്‍ മഞ്ഞള്‍ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമികള്‍ നശിക്കും.

മഞ്ഞള്‍ എല്ലുകള്‍ക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. അതുപോലെതന്നെ ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ ഗുണകരം. മഞ്ഞളിലടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകര്‍ പറയുന്നു. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഉപയോഗിക്കുന്നു.

പണ്ടൊക്കെ നാട്ടിന്‍പുറത്തെ വീടുകളില്‍ പച്ചമഞ്ഞള്‍ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തില്‍ പായ്ക്കറ്റില്‍ വിപണിയില്‍ സുലഭം. എന്നാല്‍ ഇത്തരം പൊടികളില്‍ മായം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വിഭാഗത്തിനുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഉത്പന്നങ്ങള്‍ ശുദ്ധമാണെങ്കില്‍ നേട്ടം കമ്പനിക്കുമുണ്ടാകും. അവരുടെ വിശ്വാസ്യത കൂടും. ബ്രാന്‍ഡുകള്‍ ജനപ്രിയമാകും. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാകും.

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച്‌ ഡോക്ടറുടെ ഉപദേശം തേടാം. കൂടാതെ ഇടക്കിടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധി കവിയുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ശുദ്ധീകരിച്ച പഞ്ചസാര, ഡെസെര്‍ട്ടുകള്‍, സിറപ്പുകള്‍, ഗ്ലൂക്കോസ്, ജാം, മൊളാസസ്, ഫ്രൂട്ട് ഷുഗര്‍, ഐസ്ക്രീം, കേക്ക്, പേസ്ട്രി, മധുരമുള്ള ബിസ്കറ്റുകള്‍, ചോക്കലേറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. അനാരോഗ്യകരമായ ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും, കുക്കീസും, ടിന്നലടച്ച സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.

ഗ്രീന്‍ ടീയോ പാര്‍സ്‍ലി ടീ, ബ്ലൂബെറി ലീഫ് ടീ,വാല്‍നട്ട് മരത്തിന്‍റെ മൂപ്പെത്താത്ത ഇലകള്‍ ഉപയോഗിച്ചുള്ള ചായയോ പോലുള്ള ഹെര്‍ബല്‍ ടീകള്‍ ഉപയോഗിക്കാം. കൂടാതെ പഞ്ചസാരയ്ക്ക് പകരം ഈത്തപ്പഴം ഉപയോഗിക്കാം. സ്കിമ്മ്ഡ് മില്‍ക്ക്, വീട്ടില്‍ തയ്യാറാക്കിയ കോട്ടേജ് ചീസ് പോലുള്ള കൊഴുപ്പ് കുറഞ്ഞവ നിയന്ത്രിതമായി ഉപയോഗിക്കാവുന്നതാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, നട്ട്സുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹരോഗത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുരമുള്ളങ്കി, കാബേജ്, ആര്‍ട്ടിചോക്ക് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്. നിറമുള്ള പച്ചക്കറികള്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. യീസ്റ്റും, ചെറുപയര്‍ മുളപ്പിച്ചതും ശരീരത്തിന് ഗുണകരമാണ്.

ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണം അത് ഇന്‍സുലിന്‍റെ ആവശ്യകത കുറയ്ക്കും എന്നതാണ്. ഫൈബര്‍ ധാരാളമായി കഴിക്കുന്ന അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ആഹാരക്രമം പിന്തുടരുന്നവരില്‍ ഡയബറ്റിസ് മെല്ലിറ്റസ് കുറയുന്നതായും ചിലപ്പോള്‍ അപ്രത്യക്ഷമാകുന്നതായിപ്പോലും കണ്ടെത്തിയിട്ടുണ്ട്. ഫൈബര്‍ സമ്പുഷ്ടമായ ആഹാരത്തില്‍ ക്രോമിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമാണ്. വേവിക്കാത്ത നട്ട്സുകള്‍, തക്കാളി, വാഴപ്പഴം, മത്തങ്ങ, ഉണങ്ങിയ കടല, ഉരുളക്കിഴങ്ങ്, ആപ്പിള്‍ സിഡെര്‍ വിനഗര്‍, സ്കിംഡ് പാല്‍പ്പൊടി, ഗോതമ്പ് തുടങ്ങിയ പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. എന്നാല്‍ പൊട്ടാസ്യം സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് ഒഴിവാക്കണം. ബാര്‍ലി, ഓട്ട്മീല്‍, ബദാം, ഡ്രൈ ബീന്‍, പയര്‍, വേവിച്ച ബ്ലാക്ക് ബീന്‍, കടല, ധാന്യങ്ങള്‍, കടലപ്പരിപ്പ് പോലുള്ള ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക.

ഒഴിവാക്കാം വിളര്‍ച്ച രോഗം

വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങളുടെ സമ്പന്നതയില്‍ കഴിയുന്ന നമുക്ക് വിളര്‍ച്ചയോ? അത് പട്ടിണിപാവങ്ങളുടെ പ്രശ്നമല്ലേ! ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ കൌമാരക്കാരില്‍ 30-40 ശതമാനം പേര്‍ക്കും വിളര്‍ച്ചാരോഗമുണ്ടെന്നാണ്. പിസയും ബര്‍ഗറും മീറ്റ്റോളും പോലെയുള്ള പോഷകങ്ങള്‍ കുറഞ്ഞ ഊര്‍ജസാന്ദ്രമായ വിഭവങ്ങളുടെ അമിത ഉപയോഗമാണ് കുട്ടികളിലെ വിളര്‍ച്ചയുടെ കാരണം. ഇരുമ്പുകൂടുതലായി അടങ്ങിയ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒഴിവാക്കി ഫാസ്റ്റ് ഫുഡ് വിഭവങ്ങളുടെ പുറകേ പാഞ്ഞതുകൊണ്ട് സ്തീകളിലുമുണ്ട് അനീമിയയുടെ പ്രശ്നങ്ങള്‍.

വിളറി വെളുത്ത്

അനീമിയ ഉള്ള ആളെ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ കഴിയും. മുഖം വിളറി വെളുത്തിരിക്കും, ആര്‍ത്തവക്രമക്കേടുകള്‍ മൂലവും ഇദരരക്തസ്രാവം കൊണ്ടും ശരീരത്തില്‍ നിന്നു രക്തം നഷ്ടപ്പെടുന്നത് വിളര്‍ച്ചയുടെ ഒരു പ്രധാന കാരണമാണ്. ഇരുമ്പടങ്ങിയ ഭക്ഷണ സാധനങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. ക്ഷീണം, തളര്‍ച്ച, ഉത്സാഹക്കുറവ്, തലകറക്കം, തലവേദന, ഏകാഗ്രതയില്ലായ്മ തുടങ്ങിയവയൊക്കെ അനീമിയയുടെ ലക്ഷണങ്ങളാണ്. വിളര്‍ച്ച ഹൃദയാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. തുടര്‍ന്ന് അധ്വാനിക്കുമ്പോഴും പടികള്‍ കയറുമ്പോഴും നെഞ്ചിടിപ്പും ശ്വാസം മുട്ടലും നെഞ്ചുവേദനയുമൊക്കെ ഉണ്ടാകും. കല്ലും, കട്ടയും പേപ്പറുമൊക്കെ തിന്നാന്‍ തോന്നുന്ന പൈക്ക എന്ന സ്വഭാവ വൈകൃതവും ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകാം.

ആഹാരം തന്നെ പരിഹാരം

ഭക്ഷണത്തില്‍ രണ്ടു തരത്തിലുള്ള അയണ്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടുന്ന ഹീം അയണും സാവധാനം ആഗീരണം ചെയ്യപ്പെടുന്ന നോണ്‍ ഹീം അയണും.. മത്സ്യത്തിലും മാട്ടിറച്ചിപോലുള്ള റെഡ്മീറ്റിലും ഹീം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. എന്നാല്‍ പച്ചക്കറിയില്‍ ഉള്ളത് നോണ്‍ ഹീം അയണാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈബറും ഫൈറ്റേറ്റുകളുമാണ് അയണിന്‍റെ ആഗീരണത്തെ തടസ്സപ്പെടുത്തുന്നത്. അയല, ചൂര, മത്തി തുടങ്ങിയ മീനെണ്ണ കൂടുതലായിഅടങ്ങിയിട്ടുള്ള മത്സ്യയിനങ്ങളില്‍ പെട്ടെന്ന് ആഗിരണം ചെയ്യുന്ന അയണ്‍ ധാരാളമായുണ്ട്.

സസ്യാഹാരത്തോയൊപ്പം മത്സ്യ വിഭവങ്ങള്‍ കൂടി ചേര്‍ത്തുകഴിച്ചാല്‍ പച്ചക്കറിയിലടങ്ങിയിരിക്കുന്ന അയണിന്‍റെ ആഗിരണം കൂടുതല്‍ മെച്ചപ്പെടും. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി യും സസ്യാഹാരത്തിലുള്ള അയണിന്‍റെ  ആഗിരണത്തെ ത്വരിതപ്പെടുത്തുന്നുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ റ്റുമാറ്റോ സൂപ്പ്, റ്റുമാറ്റോ സോസ് തുടങ്ങിയ അമ്ലഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഇരുമ്പു പാത്രങ്ങളില്‍ പാകം ചെയ്തുകഴിക്കുന്നതു നല്ലതാണ്. അമ്ലഗുണം പാത്രത്തിലെ ഇരുമ്പിന്‍റെ അംശത്തെ ഭക്ഷണവിഭവങ്ങളിലേക്ക് പകരും. കൂടാതെ അമ്ലം അയണിന്‍റെ ആഗിരണവും വര്‍ധിപ്പിക്കും.

ചായയും കാപ്പിയും ഒഴിവാക്കുക

വിളര്‍ച്ചയുള്ളവര്‍ ചായയും കാപ്പിയും ഒഴിവാക്കണം. ഇവയില്‍ അയണിന്‍റെ ആഗിരണം തടയുന്ന ഫിനോമിക് സംയുക്തങ്ങളുണ്ട്. ചായയിലടങ്ങിയിരിക്കുന്ന ടാനിന്‍ ഇരുമ്പിന്‍റെ  ആഗിരണം കുറയ്ക്കും. അയണ്‍ അടങ്ങിയ ഭക്ഷണം കഴിച്ച ഉടനെ പാല്‍ , പാലുല്‍പ്പന്നങ്ങള്‍, മുട്ട ഇവ കഴിക്കരുത്. അയണ്‍ ഗുളിക കഴിച്ച ഉടന്‍ ഇവ കഴിക്കുന്നതും അയണിന്‍റെ  ആഗിരണത്തെ തടയുമെന്നതിനാല്‍ ഒഴിവാക്കണം.

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate