অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും അറിവുകളും

ആരോഗ്യവും അറിവുകളും

  1. വരണ്ട കണ്ണുകള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  2. ഡിമെൻഷ്യ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  3. സ്പോണ്‍ണ്ടൈലോ ആര്‍ത്രൈറ്റിസ്
  4. ചെറുമീനുകളുടെ ആരോഗ്യഗുണങ്ങള്‍
  5. ദിവസവും മാമ്പഴം കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍
  6. പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  7. ഗ്രീന്‍ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
  8. പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്ഗ്ഗങ്ങളിതാ ..
  9. ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ കഴിക്കാം
  10. ആരോഗ്യ രക്ഷയ്ക്ക് ഇലകൾ
  11. ചര്‍മസംരക്ഷണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  12. ജീരകം എന്ന ഔഷധം
  13. ആരോഗ്യജീവിതത്തിനു തവിടു കളയാത്ത ധാന്യപ്പൊടി ശീലമാക്കാം
  14. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  15. കാല്‍ മുട്ടിനെ കരുതലോടെ കാക്കാം
  16. എന്താണ് മിസോഫീനിയ;
  17. നിസാരമെന്ന് തോന്നുന്ന ഈ പത്ത് ലക്ഷണങ്ങളെ തള്ളികളയരുത്
  18. പല്ലുകള്‍ക്ക് ലേസര്‍ ചികിത്സ
  19. ഗ്രാമ്പൂവിന്‍റെ ഔഷധ ഗുണങ്ങള്‍
  20. പല്ല് വേദന ഉടന്‍ പരിഹരിക്കാന്‍ ചില നാടന്‍ വഴികളിതാ
  21. ഹൃദയാരോഗ്യത്തിന് ഉലുവ കഴിക്കാം
  22. രാവിലെ നടന്നാല്‍ ഗുണങ്ങളേറെ
  23. പ്രായത്തിനൊപ്പം കഴിക്കാന്‍ പഠിക്കാം
  24. മോണ രോഗവും അസ്ഥിവീക്കവും
  25. അനീമിയയ്ക്ക് ഉടന്‍ പരിഹാരം ഇതാ.
  26. പല്ലുകളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധവേണം

വരണ്ട കണ്ണുകള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതമായി ബാഷ്പീകരണം നടക്കുന്നതു മൂലമോ കണ്ണീരിന്‍റെ  അളവ് കുറയുന്നതു മൂലമോ കണ്ണിനെ മൂടുന്ന കണ്ണീരിന്‍റെ  നേര്‍ത്ത പാളിയില്‍ ഉണ്ടാകുന്ന തകരാറാണ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. ഇതു മൂലം കണ്ണിന്‍റെ ഉപരിതലം കേടുവരുന്നതിനും അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും കാരണമായേക്കാം. കണ്ണുകളില്‍ എരിച്ചില്‍, പെട്ടെന്ന് അസ്വസ്ഥമാകല്‍, ചുവപ്പു നിറം, കരുകരുപ്പ്, രാത്രികാലങ്ങളില്‍ വാഹനമോടിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് വരണ്ട കണ്ണിന്‍റെ ലക്ഷണങ്ങള്‍.

കണ്ണുകളുടെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും അതിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും നമുക്ക് സ്വയം ചെയ്യാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്;

അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക: പുക, ചൂട്, പൊടി, കാറ്റ് തുടങ്ങിയ അസ്വസ്ഥതയുളവാക്കുന്ന പാരിസ്ഥിതികമായ ഘടകങ്ങള്‍ ഒഴിവാക്കുക. പുകവലിക്കുന്ന ആളാണെങ്കില്‍, പുകവലി ഒഴിവാക്കാന്‍ ശ്രമിക്കുക. കണ്ണുകള്‍ മൂടുന്ന തരത്തിലുള്ള കണ്ണടകള്‍ ശരിയായ സംരക്ഷണം നല്‍കും. ഫാനുകള്‍ ഉപയോഗിക്കുന്ന അവസരത്തില്‍, കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാതിരിക്കുന്നതിന് അവയുടെ വേഗത നിയന്ത്രിക്കുക. വീട്ടില്‍ ധാരാളം പൊടിയുണ്ട് എങ്കില്‍ ഒരു എയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

ഹ്യുമിഡിഫൈയര്‍: :: വായുവില്‍ ഈര്‍പ്പം ഉണ്ടാക്കുന്നതിന് ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കുന്നത് സഹായിക്കും. നിങ്ങള്‍ക്കു ചുറ്റുമുള്ള വായുവില്‍ ഈര്‍പ്പം ഉണ്ടെങ്കില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നത് സാവധാനത്തിലാകും. ഇത് കണ്ണിന് സുഖം പകരും.

കമ്പ്യൂട്ടര്‍ വര്‍ക്ക്സ്റ്റേഷന്‍ ക്രമീകരിക്കുക: നിങ്ങള്‍ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍, കണ്ണിന്‍റെ പിരിമുറുക്കം കുറയ്ക്കുന്നതിനായി കമ്പ്യൂട്ടറിന്‍റെ സ്ക്രീന്‍ ക്രമീകരിക്കേണ്ടതാണ്. കമ്പ്യൂട്ടറിന്‍റെ  മോണിറ്റര്‍ കണ്ണിന്‍റെ  നേരെ അല്ലെങ്കില്‍ അല്‍പ്പം താഴെയായി ക്രമീകരിക്കുക. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കാതെ ഇടയ്ക്കിടെ കണ്ണിന് വിശ്രമം നല്‍കുക. ഇതിനായി, 20-20-20 നിയമം പിന്തുടരുക; എല്ലാ 20 മിനിറ്റിലും 20 സെക്കന്‍ഡ് വിശ്രമം എടുക്കുകയും 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

സൗന്ദര്യവര്‍ധക വസ്തുക്കള്‍:: ഐലൈനറുകള്‍, കാജള്‍, മസ്ക്കാര തുടങ്ങിയവ കണ്‍പോളകളിലെ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍, കഴിയുമെങ്കില്‍ മേക്കപ്പ് ഒഴിവാക്കുക.

പ്രത്യേക കോണ്ടാക്‌ട് ലെന്‍സുകള്‍: നിങ്ങളുടെ കോണ്ടാക്‌ട് ലെന്‍സുകളാണ് കണ്ണുകള്‍ വരളാന്‍ കാരണമെങ്കില്‍, വരണ്ട കണ്ണുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള പ്രത്യേക കോണ്ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കുക. ഇതേക്കുറിച്ച്‌ ഒരു ഒഫ്താല്‍മോളജിസ്റ്റുമായി സംസാരിച്ച്‌ തീരുമാനമെടുക്കുക. \'മോയിസ്ചര്‍ ചേമ്ബര്‍\' എന്ന പേരിലുള്ള, കണ്ണുകളെ പൊതിയുന്ന തരത്തിലുള്ള, കണ്ണടകള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് അസ്വസ്ഥത പകരുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണം നല്‍കും.

കണ്ണുകള്‍ വൃത്തിയായി സൂക്ഷിക്കുക: വാം കമ്പ്രസ് (പഞ്ഞി അല്ലെങ്കില്‍ ഐ പാഡ് ഇളം ചൂടുവെള്ളത്തില്‍ മുക്കി കണ്ണിനു മുകളില്‍ 10 മിനിറ്റ് നേരം പതുക്കെ അമര്‍ത്തുന്നത് ) കണ്ണിനു ചുറ്റുമുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ ഒഴുക്ക് അനായാസമാക്കാന്‍ സഹായിക്കും. കണ്‍പോളകളില്‍ സാവധാനം മസാജു ചെയ്യുന്നത് ഗ്രന്ഥികളില്‍ നിന്ന് എണ്ണ പുറത്തുവരാന്‍ സഹായിക്കും. അധികമായുള്ള എണ്ണ, പൊടി, മാലിന്യങ്ങള്‍ എന്നിവ കണ്‍പോളകളുടെ അരികില്‍ നിന്ന് തുടച്ചു മാറ്റുക. കണ്‍പീലികള്‍ വൃത്തിയാക്കുന്നതും ശ്രദ്ധിക്കണം (ഇതിനായി ക്ളീനറുകള്‍ ലഭ്യമാണ്).

ഭക്ഷണക്രമം: ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അയല, മത്തി, ചാള, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വാള്‍നട്ട്, സോയ, ചണവിത്ത് തുടങ്ങിയ സസ്യാഹാരങ്ങളും ഒമേഗ - 3 ഫാറ്റി ആസിഡ് സമ്ബുഷ്ടമാണ്.

കൃത്രിമ കണ്ണീര്‍: ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ (കൃത്രിമ കണ്ണീര്‍) )മരുന്നു കടകളില്‍ നിന്ന് വാങ്ങാന്‍ ലഭിക്കും. കമ്പ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ആശ്വാസം പകരും.

ഡിമെൻഷ്യ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിമെൻഷ്യസൂചനകൾ

  • ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ് ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയും പഴയ കാര്യങ്ങൾ വ്യക്‌തമായി ഓർക്കുകയും സംസാരിക്കുകയും ചെയ്യുക.
  • പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുക.
  • പരിചിതമായ സ്‌ഥലത്ത് വഴിതെറ്റിപ്പോവുക.
  • സ്വന്തം വീട്ടുകാരുടെ പേരുകൾ മറന്ന് പോവുക, തിരിച്ചറിയുവാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
  • സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിഷയം മാറിപ്പോവുക.
  • പരസ്പര ബന്ധമില്ലാതെ സംസാരിക്കുക.
  • സ്‌ഥലകാല ബോധം നഷ്‌ടപ്പെടുക.
  • സ്വകാര്യവസ്തുക്കൾ (കണ്ണട, ചെരുപ്പ്, പഴ്സ്) തുടങ്ങിയവ വച്ച് മറന്നുപോവുക.
  • വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ തുടർന്ന് കൊണ്ടുപോകുവാൻ ഓർമക്കുറുവ് മൂലം കഴിയാതെ വരിക.
  • ഉചിതമായ സ്‌ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താൻ കഴിയാതെ വരിക.
  • വ്യക്‌തിത്ത്വത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ദേഷ്യം, വിഷാദം, മൗനിയായിപ്പോവുക, നിസംഗത.

മറവിരോഗത്തെ പ്രതിരോധിക്കാം

  • തലച്ചോറിൻറെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണ രീതികൾ ശീലിക്കുക
  • ആഴ്ചയിൽ 5 ദിവസമെങ്കിലും അര മണിക്കൂറിനുമുകളിൽ ശാരീരിക വ്യായാമങ്ങളിലോ കായികാധ്വാനങ്ങളിലോ ഏർപ്പെടുക. തലച്ചോറിനും കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക (ദിവസവും അര – ഒരു മണിക്കൂർ).
  • മസ്തിഷ്കത്തിന്‍റെ കഴിവുകൾ ഉപയോഗിച്ചില്ലെങ്കിൽ കാലക്രമേണ അവ ഉപയോഗശൂന്യമാകും. പുതിയ കാര്യങ്ങൾ പഠിക്കുക, നൂതനമായ അറിവുകൾ ശേഖരിക്കുക, വായന, പദപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വ്യായാമങ്ങളിൽ ഏർപ്പെടുക.
  • അപകടങ്ങളിൽ തലച്ചോറിന് ക്ഷതമേൽക്കാത്തവിധം മുൻകരുതലുകൾ എടുക്കുക
  • അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ചുള്ള മാനസികോല്ലാസത്തിലേർപ്പെടുക.
  • സാമൂഹിക പങ്കാളിത്തവും സമൂഹത്തിലെ സാന്നിധ്യവും നിലനിർത്തുക.
  • പുകവലി, മദ്യപാനം, ലഹരിഉപയോഗം തുടങ്ങിയ അനാരോഗ്യ ശീലങ്ങൾ ഒഴിവാക്കുക.
  • ഹൃദയാരോഗ്യം സംരക്ഷിക്കുക
  • സമയാസമയങ്ങളിൽ വൈദ്യപരിശോധനകളും വിദഗ്ധ ഉപദേശങ്ങളും സ്വീകരിക്കുക
  • മാനസിക പിരിമുറക്കം ഉണ്ടെങ്കിൽ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക.
  • രക്‌തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുക.മറവിരോഗത്തിന്‍റെ  ലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് വളരെ മുന്‍പേ തന്നെ അതിനോടനുബന്ധിച്ചുള്ള വ്യതിയാനങ്ങൾ ഒരാളുടെ തലച്ചോറിൽ ആരംഭിക്കുന്നു. അതിനാൽ ചിട്ടയായ ജീവിതക്രമവും ഫലപ്രദമായ പ്രതിരോധ മാർഗങ്ങളും മധ്യവയസിലെ തുടങ്ങുക.
  • രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ പ്രത്യേകിച്ച് 30 വയസിനുശേഷം യഥാസമയങ്ങളിൽ പരിശോധിച്ച് ആവശ്യമുള്ള ചികിത്സ ഉറപ്പുവരുത്തുക.
  • കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷിക്കുക, അമിതവണ്ണം കുറയ്ക്കുക, വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുക.

സ്പോണ്‍ണ്ടൈലോ ആര്‍ത്രൈറ്റിസ്

ഒരു കൂട്ടം വാതരോഗങ്ങളുടെ പേരാണ് സ്പോണ്‍ണ്ടൈലോ ആര്‍ത്രൈറ്റിസ്. നട്ടെല്ലിനെ ബാധിക്കുന്നതിനാല്‍ ഇതു മറ്റു വാതരോഗങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഈ അസുഖം കാലുകളുടെയും കൈകളുടെയും സന്ധികളെ ബാധിച്ചെന്നു വരാം. ചര്‍മ്മം, ആമാശയം, കണ്ണ് എന്നീ അവയവങ്ങളെയും ബാധിക്കാം. തോളുകളുടെയും ഇടുപ്പുകളുടെയും പ്രവര്‍ത്തനശേഷി വളരെക്കുറയ്ക്കുന്നു. .

രോഗലക്ഷണങ്ങള്‍

ഈ രോഗം പ്രധാനമായും രണ്ടു രീതിയില്‍ രോഗികളില്‍ പ്രത്യക്ഷപ്പെടുന്നു.

  • നട്ടെല്ലില്‍ വേദനയും പിരിമുറുക്കവും ഉണ്ടാക്കുന്നു. ചില വകഭേദങ്ങള്‍ കാലുകളിലെയും കൈകളിലേയും സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്നു.
  • എല്ലുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകാം. അതുവഴി നട്ടെല്ലിന്‍റെ രൂപത്തിലും ഘടനയിലും വികൃതമാക്കുന്നു. തോളുകളുടെയും ഇടുപ്പുകളുടെയും പ്രവര്‍ത്തനശേഷി വളരെക്കുറയ്ക്കുന്നു. ഈ വിഭാഗത്തില്‍ ആങ്കൈലോസിങ് സ്പോന്‍ഡിലൈറ്റിസ് ആണ് സാധാരണയായി കണ്ടുവരുന്ന വാതരോഗം. ഈ അസുഖം പ്രധാനമായി നട്ടെല്ലുകളെ ബാധിക്കുന്നു.

കാരണങ്ങള്‍ : ആങ്കൈലോസിങ് സ്പോണ്‍ണ്ടിലൈറ്റിസ് പാരമ്പര്യമായാണ് ഉണ്ടാകുന്നത്. പലതരം ജീനുകള്‍ ഈ അസുഖം ഉണ്ടാകാന്‍ കാരണമാകുന്നു. മുപ്പത് തരം ജീനുകള്‍ രോഗകാരണമായി ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. പ്രധാനമായി ഈ അസുഖമുണ്ടാകുന്ന ജീന്‍ എച്ച്‌ എല്‍ എ ബി 27 ആണ്. എന്‍ററോപ്പതിക് ആര്‍ത്രൈറ്റിസ് ഈ കൂട്ടം അസുഖങ്ങളിലെ മറ്റൊരു തരം വാതരോഗമാണ്. ആമാശയത്തെ ബാധിക്കുന്ന രണ്ടുതരം അസുഖങ്ങളാണ് ഈ വാതരോഗം ഉണ്ടാകാന്‍ കാരണമാകുന്നത്.

  • അള്‍സെറേറ്റീവ് കൊളൈറ്റിസ്
  • ക്രോണ്‍സ് ഡിസീസ്

എച്ച്‌. എല്‍. എ ബി 27 ജീന്‍ ഉള്ളവരിലാണ് ഈ വാതരോഗം കൂടുതലായി കണ്ടുവരുന്നത്.

രോഗ നിര്‍ണയം: ആങ്കൈലോസിങ് സ്പോണ്‍ണ്ടിലൈറ്റിസ് സാധാരണയായി കൗമാരപ്രായത്തിലും ഇരുപതുകളിലും തുടങ്ങുന്നു. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരില്‍ ഈ അസുഖം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസുഖം ബാധിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ശരിയായ രോഗ നിര്‍ണയത്തിനു  വേണ്ടി ഒരു റുമറ്റോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധന നടത്തേണ്ടത്  രോഗസാധ്യത യുള്ളവര്‍ക്ക് ആവശ്യമാണ്.

ചികിത്സ: ഫിസിയോതെറാപ്പി, വ്യായാമം എന്നിവ ചികിത്സയുടെ പ്രധാന ഘടകങ്ങളാണ്. വ്യായാമം നട്ടെല്ലിന്‍റെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താനും ചലനക്ഷമത കൂട്ടാനും സഹായിക്കുന്നു. വാതം ചികിത്സിക്കാന്‍ പലതരം മരുന്നുകളുണ്ട്. സന്ധികളിലെ വേദനയും നീര്‍ക്കെട്ടും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.

ബയോളജിക് ഇന്‍റക്റ്റോണിക്സ് എന്നു വിശേഷിപ്പിക്കുന്ന ചികിത്സാ രീതി ഈ അസുഖത്തിന്‍റെ ചികിത്സ രീതിയില്‍ തന്നെ വലിയ വിപ്ലവം ഉണ്ടാക്കി. ഈ അസുഖം ബാധിച്ച നിസഹായരായ രോഗികളെ പലരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ മരുന്നുകള്‍ക്ക് സാധിച്ചു. എന്നാല്‍ ഇവ സൂക്ഷ്മമായി ഉപയോഗിക്കേണ്ടതുകൊണ്ട് ഒരു റുമറ്റോളജിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

മറ്റു പ്രതിഫലനങ്ങള്‍

അസ്ഥിക്ഷയം : അന്‍പത് ശതമാനം ആങ്കൈലോസിങ് സ്പോണ്‍ണ്ടിലോസിസ് ബാധിച്ച രോഗികളിലും അസ്ഥിക്ഷയം ഉണ്ടാകുന്നു. അസ്ഥിക്ഷയം നട്ടെല്ലില്‍ വിള്ളലുണ്ടാകാന്‍ കാരണമായേക്കാം.

യുവിഐറ്റിസ് : കണ്ണുകളില്‍ വേദനയും ചുവപ്പുമായി പ്രത്യക്ഷപ്പെടുന്ന കണ്ണിന്‍റെ ഈ അവസ്ഥ 40 ശതമാനം സ്പോന്‍ഡിലോ ആര്‍ത്രൈറ്റിസ് രോഗികളില്‍ കണ്ടുവരുന്നു. ഹൃദയവാല്‍വുകളില്‍ വാല്‍വുലൈറ്റിസ് ഉണ്ടാകാം. ആമാശയത്തെയും അസുഖം ബാധിച്ചെന്നു വരാം.

ചെറുമീനുകളുടെ ആരോഗ്യഗുണങ്ങള്‍

പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യിഅ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ.ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം

  • കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യിഅ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെപ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്നട്രൈ​ഗ്ളി​സറൈഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു.
  • ന​ല്ലകൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെപ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. ര​ക്ത​സ​മ്മർ​ദംകു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം.
  • വ്യാ​യാ​മ​വും മീ​ൻ ക​ഴി​ക്കു​ന്ന​തും ശീ​ല​മാ​ക്കി​യാ​ൽ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു ഗ​വേ​ഷ​ക​ർ.


കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നുഗ​വേ​ഷ​ക​ർ. മീ​നെ​ണ്ണ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെഹൈ​പ്പ​ർ​ലി​പ്പി​ഡി​മി​യ (ര​ക്ത​ത്തി​ൽ ലി​പ്പിഡ്സിന്‍റെ അ​ള​വ്ഉ​യ​രു​ന്ന അ​വ​സ്ഥ) കു​റ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾസൂ​ചി​പ്പി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

  • ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ്എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​തമ​ത്സ്യ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫാ​റ്റി ആ​സി​ഡു​ക​ൾ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.
  • മീ​ൻ ക​ഴി​ക്കു​ന്ന​ത് കുട്ടി​ക​ളി​ലെ ആസ്ത്മസാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പറയുന്നു.

ദിവസവും മാമ്പഴം കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍

ഇത് മാമ്പഴക്കാലമാണ്. നാട്ടിടങ്ങളിലും നഗരങ്ങളിലുമൊക്കെ മാമ്പഴം സുലഭമായി കിട്ടുന്ന സമയം. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മാമ്പഴം കഴിച്ചാല്‍ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ചര്‍മ്മ സൗന്ദര്യം- മാമ്പഴം സ്ഥിരമായി കഴിച്ചാല്‍ ചര്‍മ്മത്തിന്‍റെ മിനുസവും മാര്‍ദ്ദവത്വവും വര്‍ദ്ദിക്കും. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ആണ് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്.

ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിക്കും- മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് വിറ്റാമിന്‍ സി. അതുകൊണ്ടുതന്നെ പേശികളുടെയും അസ്ഥികളുടെയും ബലം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കും. ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തില്‍ എത്തുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയെ ചെറുക്കുന്നതിനും ഗുണകരമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കും.

ദഹനം എളുപ്പമാകും, കൊളസ്ട്രോളും കുറയും- മാമ്പഴം സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കുന്നതിന് സഹായിക്കും. ദഹനക്കേട് മൂലം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാമ്പഴം. കൂടാതെ ശരീരത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് കൂടാതിരിക്കാനും മാമ്പഴത്തിന് കഴിയും.

പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. ശാസ്ത്രീയമായി എച്ച് 1എൻ1 ഇൻഫ്ലൂവെൻസ എന്നും വിളിക്കുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണ്. ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു.

എച്ച് 1 എന്‍ 1 വൈറസ് ബാധ ഈ രീതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനു തടയിടേണ്ടത് അത്യാവശ്യമാണ്. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോല്‍ക്കുന്നതാണ്. പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചുപിടിക്കണം.
  • ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും വേണം.
  • ഗർഭിണികൾ, ശ്വാസകോശം, വൃക്ക, കരൾ, ഹ‌ൃദയം, മസ്തിഷ്ക്ക രോഗമുള്ളവർ, പ്രമേഹം, കാൻസർ, എച്ച്.ഐ.വി,    എയ്ഡ്സ് രോഗികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ തുടങ്ങിയവർക്ക് രോഗം വന്നാൽ മാരകമാകാനിടയുണ്ട്.
  • ജലദോഷമുണ്ടെങ്കില്‍ ടവ്വലുകള്‍ക്ക് പകരം ടിഷ്യൂ ഉപയോഗിക്കുക.
  • കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
  • സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.
  • ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കസേരകള്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുന്നതിലൂടെയും വൈറസ് പടരാം.      അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തൊടുന്നത് കഴിയുന്നതും ഒഴിവാക്കുക.
  • രോഗം ബാധിച്ച കുട്ടികളെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം സ്‌കൂളില്‍ വിടുക.

ഗ്രീന്‍ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്  ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. ഇതു കരണം ഓക്‌സിഡേഷന്‍ സംഭവിക്കുന്നില്ല എന്നതാണ് ഗ്രീന്‍ ടീ കൊണ്ടുള്ള ഗുണം.  ഗ്രീന്‍ ടീ ഒരു ശീലമാക്കിയാല്‍ ലഭിക്കാവുന്ന ചില ഔഷധ ഗുണങ്ങള്‍ എന്തൊക്കെയെന്ന്‍ നോക്കാം.

കാന്‍സര്‍ തടയുന്നു: ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റ്, വിറ്റാമിന്‍ സിയേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ഇത്  കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു: ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്‍റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാന്‍ ഇതു സഹായകം. ഇതു ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു: ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്‍റുകളെയും ഗ്രീന്‍ ടിയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ നിര്‍വീര്യമാക്കുന്നു. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം.

പ്രതിരോധ ശക്തി കൂട്ടുന്നു : ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകരമാണ്.

ചര്‍മം സംരക്ഷിക്കുന്നു: ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്ത് ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റുവാനും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന്‍ ടീ നല്ലതാണ്.

പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്ഗ്ഗങ്ങളിതാ ..

പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ദന്തഡോക്ടറെ സമീപിയ്ക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറയ്ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

സ്ഥിരമായി ബ്രഷിചെയ്യുന്നത് : എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര.

വെളിച്ചെണ്ണ: വെളിച്ചെണ്ണ ഉപയോഗിച്ച്‌ പല്ലിലെ കറ കളയാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിട്ട് കവിള്‍ കൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം.

തക്കാളി നീരും ബേക്കിംഗ് സോഡയും: തക്കാളി നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

അത്തിപ്പഴം: അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്‍റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനഗര്‍ : ആപ്പിള്‍ സിഡാര്‍ വിനീഗറില്‍. . ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ്.   അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി പല്ലില്‍ തേയ്ക്കുക. 10 മിനിട്ട് ദിവസവും ഇത്തരത്തില്‍ ചെയ്യുക.

ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ കഴിക്കാം

ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകൾ, വിറ്റാമിൻ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം... തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം.
ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉല്‍പ്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം. 

വിവിധതരം കാൻസറുകളെ തടയാൻ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശകാൻസർ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങൾ പറയുന്നു.

മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാമെന്നു വിദഗ്ധർ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്‍റെ അളവു കൂട്ടാം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ  അളവു കുറയ്ക്കാം.. 

മാതളനാരങ്ങ അൽസ്ഹൈമേഴ്സ്, പൈൽസ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നു. ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.

കാൻസർ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവർ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അദ്ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്‍റെ  അളവു കൂട്ടാനും സഹായകം. രക്‌തത്തിന്‍റെ  കൗണ്ട് നോർമൽ ആണെങ്കിൽ മാത്രമേ കീമോ നല്കുകയുളളൂ.

മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിർത്തും. രോഗപ്രതിരോധശക്‌തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.

ഗർഭിണികൾക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളർച്ച അകറ്റാൻ ഫലപ്രദം. രക്‌തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്‌ഥശിശുവിന്‍റെ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകർ പറയുന്നു. 

ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്‌തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്‌തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്‌ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ബിപി സാധാരണ തോതിൽ നിലനിർത്തുന്നതിനും സഹായകം. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല

ആരോഗ്യ രക്ഷയ്ക്ക് ഇലകൾ

ആരോഗ്യരക്ഷയ്ക്ക് ഇലകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാൽ ഇന്ന് ഇലക്കറികൾ ആഹാരത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്‍റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങൾ. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാൽ സുസ്‌ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം. 

ആയുർവേദത്തിൽ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതൽ വിവരങ്ങളിതാ

തഴുതാമയില

കേൾക്കുമ്പോൾ തമാശ തോന്നുന്ന പേരാണെങ്കിലും കരുത്തനാണ് തഴുതാമ. രോഗത്തിന്‍റെ  പിടിയിൽ അമർന്ന മനുഷ്യ ശരീരത്തെ പുനർനിർമ്മിക്കാൻ തഴുതാമയില ഭക്ഷണമാക്കിയാൽ കഴിയുമെന്ന് ആയുർവേദം പറയുന്നു. ആയുർവേദത്തിലെ ഈ ഔഷധ സസ്യത്തെ പുനർനവ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പും രക്‌തത്തിലെ കൊളസ്ട്രോളും നിയന്ത്രിക്കാൻ തഴുതാമയിലയ്ക്ക് കഴിയും. മഞ്ഞപ്പിത്തം, അസ്‌ഥിസ്രാവം, ആസ്മ, മഹോദരം എന്നിവ ശമിപ്പിക്കാൻ തഴുതാമയുടെ ഇല ഉത്തമമാണ്. രക്‌തക്കുറവ് പരിഹരിച്ച് വിളർച്ച അകറ്റാനും ശരീരത്തിലെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഈ ഇല ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. 

മത്തയില

ആയുർവേദത്തിലെ പത്തിലകളിൽ ഏറ്റവും പ്രധാനമാണ് മത്തയില. തളിരില, പൂവ്, കായ്, തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ് മത്തയുടേത്. ജീവികം എ. സി എന്നിവയുടെ കലവറ കൂടിയാണ് മത്ത. ധാതുക്കൾക്കൊണ്ട് സമ്പന്നമായ മത്തയില ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ ഉത്തമമാണ്. 

പയറില

പയർവർഗങ്ങളിൽ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്‍റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും ദഹനശക്‌തിയും വർദ്ധിപ്പിക്കാൻ പയറിന്‍റെ  ഇലയ്ക്ക് കഴിയും. കരൾ വീക്കം ശമിപ്പിക്കാൻ ഉത്തമമാണ്. മാസ്യം, ധാതുക്കൾ, ജീവികം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മുള്ളൻചീര

ആയുർവേദത്തിലെ പത്തിലകളിൽ പ്രധാനമാണ് മുള്ളൻചീരയും. മുള്ളൻ ചീരയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ അകറ്റുന്നു. 

തകരയില

തകര ഇലയിൽ എ മോഡിൻ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാൻ തകരയിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുട്ടികൾക്ക് വരുന്ന ചർമ്മരോഗങ്ങൾ ഏറ്റവും സ്വാഭാവികമായ പ്രതിവിധിയാണ് തകരയിലെ കറിവെച്ച് കഴിക്കുക എന്നത്. 

കൊടകൻ ഇല

തലച്ചോറിലെ ഞരമ്പുകളെ ശക്‌തിപ്പെടുത്തി ബുദ്ധിശക്‌തിയും ഓർമ്മശക്‌തിയും പ്രദാനം ചെയ്യാൻ കൊടകൻ ഇലയ്ക്ക് കഴിയും. ഹൃദയത്തിന് ശക്‌തി വർധിപ്പിക്കുന്ന കൊടകൻ സുഖനിദ്രയും പ്രധാനം ചെയ്യുന്നു. അപസ്മാരം, ബുദ്ധിക്കുറവ്, ആർത്തവ സംന്ധമായ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് കൊടകൻ. 

ഉപ്പൂഞ്ഞൻ

ഈ ഇലയുടെ കറി ഉപയോഗിച്ചാൽ രക്‌തശുദ്ധി വരുത്തുന്നതാണ്. ശരീരത്തിലെ കഫം കുറയ്ക്കാനും സഹായിക്കും. ശരീരകാന്തിക്കും ഈ ഇലയുടെ ഉപയോഗം ഉത്തമം

കരിക്കാടി

തൊണ്ണൂറ് ശതമാനം ജലാംശം അടങ്ങിയ ഈ ഇലക്കറിയിൽ മാംസ്യം, ധാതുക്കൾ, ജീവകം എന്നിവ അടങ്ങിയിരിക്കുന്നു. ഒരു വ്യക്‌തിക്ക് രണ്ടു ദിവസത്തേക്കാവശ്യമായ ജീവകം എ, നൂറ് ഗ്രാം ഇലയിൽ ഉണ്ട്. 

കുമ്പള ഇല

ആയുർവേദം കുമ്പള ഇലയെ കാസഹര ഔഷധമായി കണക്കാക്കുന്നു. വള്ളിച്ചെടികളുടെ ഇലകളിൽ ഏറ്റവും ഉത്തമമാണിത്. കുമ്പള ഇല തോരനുണ്ടാക്കി മുടങ്ങാതെ കഴിച്ചാൽ ബുദ്ധിശക്‌തിയും ശരീരകാന്തിയും വർധിക്കും. 

മണിതക്കാളി

ഉഷ്ണ വീര്യമുള്ള ഈ ഔഷധസസ്യം രണ്ടു തരത്തിലുണ്ട്. പഴുക്കുമ്പോൾ കായ്ക്ക് ചുവന്ന നിറമുള്ളതും കറുത്ത നിറമുള്ളതും. കറുത്ത നിറമുള്ള കായ ഉള്ള ചെടിയാണ് കൂടുതൽ ഗുണകരം. രക്‌തശുദ്ധിക്ക് സഹായിക്കുന്ന മണിതക്കാളിയില വേദനസംഹാരിയുമാണ്. മണിതക്കാളിയുടെ ഇലച്ചാറ് ശരീരത്തിനുള്ളിലെയും പുറത്തെയും മുറിവുകളെ ഉണക്കും. രക്‌തസ്രാവം അവസാനിപ്പിക്കും. വായ്പുണ്ണിനും വളരെ ഉത്തമമാണ്. ദഹനസംബന്ധമായ ഏത് പ്രശ്നത്തിനും ആയുർവേദ പ്രതിവിധി കൂടിയാണ് ഈ ഔഷധച്ചെടി.

ചര്‍മസംരക്ഷണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യന്‍റെ പ്രധാന അവയവങ്ങളിലൊന്നാണ് ത്വക്. ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്നതും ആകൃതി നല്‍കുന്നതും ചൂട്, തണുപ്പ് തുടങ്ങിയവയില്‍നിന്ന് സംരക്ഷിക്കുന്നതും ത്വക് ആണ്. സൗന്ദര്യത്തിന്‍റെ പ്രധാന മാനദണ്ഡം ത്വക് ഭംഗിയായത് ഒരു യാഥാര്‍ഥ്യമാണ്. അഴകുള്ള ചര്‍മം ഏവരും കാംഷിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

നമ്മുടെ തൊലിപ്പുറത്ത് കാണുന്ന പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാന്‍ എളുപ്പമല്ല. അകത്തുള്ള വൃക്കയോ ഗര്‍ഭപാത്രമോ എടുത്തുകളഞ്ഞാല്‍ പുറത്തൊരു ന്യൂനതയും കാണാനുണ്ടാവില്ല. എന്നാല്‍ മുഖത്തൊരു അരിമ്പാറയോ കൈത്തണ്ടയില്‍ ചുവന്ന തുടിപ്പോ ഉണ്ടായാല്‍ നാലാളുകള്‍ കാണും അതിനാല്‍ തന്നെ അപകര്‍ഷതയും മനോവിഷമവുമുണ്ടാക്കുന്നതാണ് മിക്ക ചര്‍മരോഗങ്ങളും. ആരോഗ്യത്തെ ബാധിക്കാത്ത ചെറിയ ചര്‍മരോഗങ്ങളെ പോലും ഗൗരവമായി നാം കാണുന്നതിന്‍റെ പ്രധാന കാരണവും ഇതാണ്.  മാരകമല്ലെങ്കിലും ശാരീരികമായി ഒട്ടേറെ ശല്യമുണ്ടാക്കുന്നവയാണ് ചര്‍മ രോഗങ്ങള്‍. ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തു മെലനോസൈറ്റ് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ചര്‍മത്തിന്‍റെ  പുറം പാളിയായി എപ്പിഡര്‍മിസിനു താഴെ ഇവ ചിതറിക്കിടക്കുന്നു. മെലനോസൈറ്റ് കോശങ്ങള്‍ എത്രമാത്രം മെലാനിന്‍ ഉല്‍പ്പാദിപ്പിക്കണം എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ജീനുകളാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ മെലനോസൈറ്റ് കോശങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുകയും കൂടുതല്‍ മെലാനിന്‍ ഉണ്ടാവുകയും ചെയ്യും. പാടത്തും പറമ്പത്തും വെയിലേറ്റ് പണിയെടുക്കുന്നവരുടെ തൊലിയുടെ നിറം മങ്ങുന്നത് ഇതുകൊണ്ടാണ്.
രണ്ടുതരത്തിലാണ് ചര്‍മത്തെ സംരക്ഷിക്കേണ്ടത്. ഒന്ന് രോഗങ്ങളില്‍ നിന്ന്, മറ്റൊന്ന് സൗന്ദര്യപരമായ പരിരക്ഷ. ചൊറി, ചുണങ്ങ്, കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ ചര്‍മത്തെ ബാധിക്കാറുണ്ട്. അത്തരം രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. ചൊറിപിടിച്ച ചര്‍മമുള്ളവരോടുള്ള സഹവാസം ആരാണ് ഇഷ്ടപ്പെടുക. അഴകുള്ള ചര്‍മം ആരെയും ആകര്‍ഷിക്കും. ചര്‍മകാന്തി എല്ലാവരും കൊതിക്കുന്ന ഒന്നാണ്. 
ചര്‍മത്തെ മൂന്ന് വിധത്തില്‍ തരം തിരിക്കാം. വരണ്ട ത്വക്, സാധാരണ ത്വക്, എണ്ണമയമുള്ള ത്വക് എന്നിങ്ങനെ. ആദ്യമായി ത്വക് ഘടന മനസിലാക്കണം. ഉപരിതലത്തെ എപ്പിഡര്‍മിസ് എന്നു വിളിക്കുന്നു. അതിനടിയിലുള്ള തലത്തെ ഡെര്‍മിസ് എന്നും. എണ്ണമയമുള്ള സ്രവങ്ങളുല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നത് കീഴ് ചര്‍മത്തിലാണ്. ഈ സ്രവങ്ങളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് ചര്‍മത്തിന് വളര്‍ച്ചയും എണ്ണമയവുമുണ്ടാകുന്നത്.
വരണ്ട ചര്‍മമുള്ളവര്‍ അത്യുഷ്ണം, കാറ്റ് എന്നിവ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചൂടു വെള്ളത്തില്‍ ധാരാളം സോപ്പുപയോഗിച്ചുള്ള കുളി ഒഴിവാക്കണം. ശരീരത്തില്‍ ഏതെങ്കിലും എണ്ണ ഉപയോഗിക്കുന്നത് ജലാംശം നിലനിറുത്താന്‍ സഹായിക്കും. 
മുഖ കാന്തിക്കുള്ള ഒരു ഉത്തമ ഔഷധമായാണ് മഞ്ഞളിനെ പുരാതന കാലം തൊട്ടേ കണക്കാക്കി വരുന്നത്. ചര്‍മത്തിന് നിറം നല്‍കാനും ത്വക്ക്  രോഗങ്ങളെ അകറ്റി നിര്‍ത്താനും മഞ്ഞള്‍ ഉപകരിക്കുന്നു. മഞ്ഞള്‍ പൊടി പാല്‍പ്പാടയിലോ തേനിലോ ചാലിച്ച്‌ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ ഭക്ഷണത്തില്‍ പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, മുട്ട, മാംസം എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.
എണ്ണമയമുള്ള തൊലിയുള്ളവര്‍ ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇവരിലാണ് മുഖക്കുരുവും മറ്റും കൂടുതലായി കണ്ടുവരുന്നത്. വെള്ളരിക്കയുടെ നീര് അല്ലെങ്കില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് എണ്ണമയം ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു. ഇത്തരക്കാര്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും എണ്ണയില്‍ പൊരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതുമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ അളവു വര്‍ധിപ്പിക്കുന്നത് ചര്‍മത്തിന് വളരെയേറെ ഗുണം ചെയ്യും.
ശൈത്യകാലത്ത് ചിലരുടെ ചുണ്ടും കാലും വിണ്ടുകീറാറുണ്ട്. നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ ചുണ്ടില്‍ പുരട്ടിയാല്‍ വിള്ളല്‍ മാറിക്കിട്ടും. കാലിലെ വിള്ളലിന് എരുമനെയ്യ് പുരട്ടുന്നതും മഞ്ഞള്‍പ്പൊടി തേനില്‍ ചാലിച്ചു പുരട്ടുന്നതും നല്ലതാണ്.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ചര്‍മ രക്ഷയ്ക്ക് എണ്ണ തേച്ചുകുളിയാണ് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. എണ്ണ തേയ്ക്കുന്നതു മൂലം ചര്‍മത്തിന് സ്നിഗ്ദ്ധതയും കാന്തിയുമുണ്ടാകുന്നു. കൂടാതെ രക്തചംക്രമണം വര്‍ധിക്കുന്നു. അതിനാല്‍ നിത്യവും ദേഹമാസകലം എണ്ണതേച്ചു കുളിക്കുന്നത് അത്യുത്തമമാണ്.
കാലം മാറി, അതോടൊപ്പം നമ്മുടെ ജീവിത ശൈലിയും. ചര്‍മ രോഗങ്ങളിലും അതനുസരിച്ച മാറ്റങ്ങള്‍ വന്നു. അലര്‍ജിമൂലമുള്ള ചര്‍മ രോഗങ്ങളാണ് ഇന്ന് കൂടുതല്‍ കാണപ്പെടുന്നത്. നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്കതും ചര്‍മത്തെ തകരാറിലാക്കാവുന്നതാണ്. സോപ്പ്, വാഷിംഗ് പൗഡര്‍, ഹെയര്‍ ഡൈ, കോസ്മെറ്റിക് ക്രീമുകള്‍ തുടങ്ങിയവ. ചിലര്‍ക്ക് മൗസ് പിടിച്ചതും കയ്യില്‍ ചൊറിച്ചില്‍ വരുന്നു, മൊബൈല്‍ ചെവിയോട് ചേര്‍ത്തുവെച്ചതിനാല്‍ ചെവി ചുമന്ന് തടിക്കുന്നു. അങ്ങിനെ മാറി മാറി അലര്‍ജിയുണ്ടാകുന്നു. ഇതൊന്നുമല്ലാതെ അന്തരീക്ഷ മലിനീകരണം, പച്ചക്കറികളിലെ വിഷാംശം എന്നിവകൊണ്ടും ചര്‍മത്തിനുണ്ടാകുന്ന ചൊറിച്ചിലും മറ്റ് പ്രശ്നങ്ങളും വേറെ.
മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ലാത്ത കൊല്ലാ കൊല്ലികളായ രാസവസ്തുക്കളടങ്ങിയ സൗന്ദര്യ വര്‍ധകങ്ങളില്‍ ആകൃഷ്ടരാവാതെ പ്രകൃതിയിലേക്ക് മടങ്ങുകയാണെങ്കില്‍ ചര്‍മത്തിനേല്‍ക്കുന്ന കെടുതികളില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാനാവും.

ജീരകം എന്ന ഔഷധം

മലയാളികള്‍ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേര്‍ക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്. കരിഞ്ചീരകം, സാധാരണ ജീരകം, പെരുഞ്ചീരകം, കാട്ടുജീരകം എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട്. ഇതില്‍ കരിഞ്ചീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പെരുഞ്ചീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നത്. അതിസാരം, ഗ്രഹണി, കൃമി, ജ്വരം , ചുമ, കഫക്കെട്ട്, വ്രണം, അരുചി, വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്.

ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും. നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില്‍ നിന്നുമുള്ള പുകയേറ്റാല്‍ ചുമ, വില്ലന്‍ ചുമ എന്നിവ ശമിക്കും. ജീരകപ്പൊടി നാരങ്ങാ നീരില്‍ കലര്‍ത്തി ശുദ്ധ ജലത്തില്‍ കഴിച്ചാല്‍ അരുചി ശമിക്കും. പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില്‍ കുഴച്ച് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്‍ണമായും ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്

കോപ്പര്‍, അയണ്‍, ആന്‍റിഓക്സിഡന്‍റ്സ്, വിറ്റാമിന്‍ എ , വിറ്റാമിന്‍ സി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. ജീരകത്തിന്‍റെ മറ്റ് ഗുണങ്ങളെക്കുറിച്ച്‌ അറിയാം.

ശരീരഭാരം കുറയ്ക്കുന്നു - ജീരകം ശരീരഭാരത്തെ കുറയ്ക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുകയും, കൊഴുപ്പ് ഇല്ലാതാക്കുകയും, ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു. വറുത്ത ജിരകം ഒരു കപ്പ് തൈരില്‍ ചേര്‍ത്ത് ദിവസവും രണ്ട് നേരം കഴിക്കാം.

ത്വക്കിന് ഉണ്ടാകുന്ന ചൊറിച്ചിലുകള്‍ ഇല്ലാതാക്കുന്നു - നിങ്ങളുടെ ചര്‍മ്മത്തിന് ചൊറിച്ചിലോ അലര്‍ജിയോ ഉണ്ടെങ്കില്‍ ജീരക വെള്ളം കുടിയ്ക്കാവുന്നതാണ്. വെള്ളം തിളയ്ക്കുമ്പോള്‍ ജീരകം ഇടാം. ഈ വെള്ളം ദാഹത്തിനും ഉത്തമമാണ്.

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം - രാത്രിയില്‍ ഉണ്ടാകുന്ന ഉറക്കകുറവിനും ജീരകം പരിഹാരമാണ്. ജീരക ചായ കുടിച്ചിട്ട് കിടക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകുന്നു.

നീളവും ആരോഗ്യവുമുള്ള മുടിയ്ക്ക് - നീളമുള്ള മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. ജീരകം ഇട്ട് തിളപ്പിച്ച വെള്ളം തണുക്കുമ്പോള്‍ അതിലേക്ക് മുട്ടയുടെ വെള്ളയും, ഒരു ടീ സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ 30 മിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.

ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് - പലര്‍ക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഗ്യാസ് കയറില്‍. ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തത് മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ജീരകവെള്ളത്തില്‍ ഉപ്പം ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് സംബന്ധപ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ആരോഗ്യജീവിതത്തിനു തവിടു കളയാത്ത ധാന്യപ്പൊടി ശീലമാക്കാം

ദഹനം യഥാവിധി നടക്കാൻ പറ്റിയ കൂട്ടാണ്  നാരുകൾ.  പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കിൽ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്‍റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ തോതു കുറയ്ക്കണം. അതിനു നാരുകൾ നന്നായി സഹായിക്കും.. കുടലിൽ കാൻസറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം. തവിടിൽ ധാരാളം നാരുകളുണ്ട്. വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഇഷ്‌ടം പോലെ. എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോൾ ശരീരത്തിന്‍റെ പ്രവർത്തനത്തിനു കൂട്ടാണ്. നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ അളവു കുറയ്ക്കും.

എൽഡിഎൽ കൂടിയാൽ ഹൃദയത്തിലും തലച്ചോറിലും രക്‌തമെത്തിക്കുന്ന കുഴലുകളടയും. കാര്യം കുഴപ്പത്തിലാകും. ഹൃദയാഘാതവും പക്ഷാഘാതവും നേരവും കാലവും നോക്കാതെയെത്തും. എന്നാൽ, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഹൃദയാഘാതം തടയും. ഇതിന്‍റെ അളവു തീരെക്കുറഞ്ഞാൽ ഹൃദയാഘാതസാധ്യത കൂടും.

എച്ച്ഡിഎലും എൽഡിഎലും കൂടാതെ ട്രൈഗ്ലിസറൈഡ്സ് എന്നറിയപ്പെടുന്ന ഒരു തരം കൊഴുപ്പും നമ്മുടെ ശരീരത്തിലുണ്ട്. പൊണ്ണത്തടി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, കാർബോഹൈഡ്രൈറ്റ് അടങ്ങിയ ആഹാരം കൂടുതൽ കഴിക്കുക എന്നിവയെല്ലാം ട്രൈഗ്ലിസറൈഡ്സിന്‍റെ അളവു കൂട്ടും.  എച്ച്ഡിഎൽ, എൽഡിഎൽ, ട്രൈഗ്ളിസറൈഡ് തുടങ്ങിയവ ചേർന്നതാണ് ആകെയുളള കൊളസ്ട്രോൾ അഥവാ ടോട്ടൽ കൊളസ്ട്രോൾ. ട്രൈഗ്ലിസറൈഡ്സിന്‍റെ അളവു കൂടിയാൽ ചീത്ത കൊളസ്ട്രോളും കൂടും. ഫലത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ നല്ല കൊളസ്ട്രോളിന്‍റെ തോതു കുറയും. അങ്ങനെയുളളവരിലാണു ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കൂടുന്നത്. രക്‌തം പരിശോധിക്കാൻ പോകുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ പരിശോധിക്കാൻ ലാബുകാരോടു 
പ്രത്യേകം ആവശ്യപ്പെടാം.

കൊളസ്ട്രോളെന്നാൽ ഒരുതരം കൊഴുപ്പ്. അതു രക്‌തത്തിൽ അലിയില്ല. എന്നാൽ അതിനു വിവിധ ശരീര കോശങ്ങളിൽ എത്താനാകും. തനിയേ എത്തില്ല. ലിപ്പോ പ്രോട്ടീനുകളാണു കൊളസ്ട്രോളിനെ വിവിധ കോശങ്ങളിലെത്തിക്കുന്നത്. ചീത്തക്കൊഴുപ്പ് രക്‌തക്കുഴലിന്‍റെ  ഉൾഭിത്തിയിൽ അടിഞ്ഞു കൂടിയാൽ അതിലൂടെയുളള രക്‌തസഞ്ചാരം തടസപ്പെടും. 
വീട്ടിലെ പൈപ്പിൽ പായലും മറ്റും അടഞ്ഞുകൂടിയാ എന്താ സംഭവിക്കുക? ടാപ്പു തിരിച്ചാൽ ശക്‌തിയോടെ വെള്ളം വരില്ല. ക്രമേണ പൈപ്പ് അടയും. വെളളം തങ്ങിനിന്ന് അവസാനം പൈപ്പ് പൊട്ടും. ഇതേ കാര്യം തന്നെ രക്‌തക്കുഴലിനുള്ളിലും നടക്കും. കൊളസ്ട്രോൾ അടിഞ്ഞു രക്‌തസഞ്ചാരം തടസപ്പെടും. രക്‌തക്കുഴലിനുളളിൽ മർദം കൂടും. ഉടൻ ഡോക്ടർ പറയും ബിപി കൂടീന്ന്. ബിബി വന്നു കൂടിയാ കുടുംബക്കാരു കൂട്ടത്തോടെയെത്തും. ഷുഗറും കൊളസ്ട്രോളുമേ. ഒന്നു വന്നാ മറ്റേതൊക്കെ താനേ വരും. അത്തരം ലക്ഷണങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ രക്‌തക്കുഴലുകൾ പൊട്ടാനിടയാകും.

അതു കൊണ്ടു ഭക്ഷണം കരുതി കഴിക്കണം. അതിനാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത്. തവിടു കളയാത്ത ധാന്യപ്പൊടിയിൽ നാരുകൾ ധാരാളം. എന്നാൽ കമ്പനി നിർമിത പായ്ക്കറ്റ് പൊടിയിൽ...അതിൽ നാരുകളുടെ അളവു തീരെ കുറവായിരിക്കും. നാരൊക്കെ കളഞ്ഞ് നന്നായി വെളുപ്പിച്ചിരിക്കും. മൈദയുടെ അംശം കൂടിയ പൊടി. ചപ്പാത്തി പരത്താൻ സുഖം. നല്ല മയം. നല്ല സ്വാദ്. പക്ഷേ, അതു ശീലമാക്കിയാൽ ആരോഗ്യകാര്യം അവതാളത്തിലാകും. കേടുകൂടാതെ അധികനാളിരിക്കാൻ കമ്പനിക്കാർ പ്രിസർവേറ്റീവുകളും മറ്റും ചേർക്കും. 
അത്തരം ധാന്യപ്പൊടി ശീലമാക്കിയാൽ കാലാന്തരത്തിൽ അപകടം ഉറപ്പ്. അധികവില കൊടുത്തു കൊടിയ ആരോഗ്യപ്രശ്നങ്ങൾ വരുത്തി വയ്ക്കണോ. നമുക്കും മടങ്ങാം പഴമക്കാരുടെ അടുക്കളശീലങ്ങളിലേക്ക്, ആരോഗ്യനേരുകളിലേക്ക്.

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖത്തേക്ക് ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്, കണ്ണിലേക്ക് ആവി അടി അടിക്കാനും ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്. തലവേദനക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത് വൈറല്‍ രോഗങ്ങളും സൈനസ് ഇന്‍ഫക്ഷനും അകറ്റാന്‍ ഉത്തമമാണ്. വേപ്പറൈസറുകള്‍ ഉപയോഗിച്ച്‌ ആവി പിടിക്കുമ്പോള്‍ സ്വിച്ച്‌ ഓഫ് ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടക്കുകയോ ചെയ്യാന്‍ ശ്രദ്ധിക്കു. ഉറച്ച പ്രതലത്തില്‍ വച്ച്‌ വേണം ഇവ ഉപയോഗിക്കാന്‍. ഉപ്പോ കഠിന ജലമോ ആവിപിടിക്കാനായി ഉപയോഗിക്കരുത്. ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങളും ചേര്‍ക്കേണ്ട.

കാല്‍ മുട്ടിനെ കരുതലോടെ കാക്കാം

നടക്കാനും ഓടാനും എന്നു വേണ്ട ചലനാത്മകമായ നമ്മുടെ ജീവിതത്തിൽ കാൽമുട്ടിന്എന്ത് മാത്രം പ്രാധാന്യമുണ്ട്? കാൽമുട്ട് വേദനയില്‍ ജീവിതശൈലിയിൽ അൽപമൊന്നുശ്രദ്ധിച്ചാൽ  മതി, കാൽമുട്ടു വേദനയെ ഒരു പരിധി വരെ അകറ്റി നിർത്താം

മുട്ടുസന്ധികളോടനുബന്ധിച്ചുള്ള പേശീബലക്ഷയം തേയ്മാനത്തിനു കാരണമാകാം. മുട്ടുസന്ധി നിവർക്കാൻ ഉപയോഗിക്കുന്ന ക്വാഡ്രിസെപ്സ് (Quadreceps) പേശികളെയും മുട്ടുമടക്കാൻ ഉപയോഗിക്കുന്ന ഹാംസ്ട്രിങ് പേശികളെയും അനുയോജ്യമായ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തിയാൽ മുട്ടുതേയ്മാനം തടയാം. 
ചെറുപ്പത്തിൽ മുട്ടുസന്ധിയിലെ ലിഗമെന്‍റുകൾക്കും മെനിസ്കസിനും ഉണ്ടാകുന്ന പരുക്കുകൾ മുട്ടുസന്ധിക്കുള്ളിൽ രക്തസ്രാവം ഉണ്ടാക്കുകയും അവ തരുണാസ്ഥികളുടെ പ്രവർത്തനത്തെ ബാധിച്ചു സന്ധിതേയ്മാനം നേരത്തെ തുടങ്ങാൻ കാരണമാകുകയും ചെയ്യും.
മുട്ടുതേയ്മാനം തടയുന്നതിന് ചില പ്രായോഗിക വഴികളുണ്ട്

  • അതിൽ പ്രധാനമാണ് ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്തുക എന്നതാണ്    ബോൺമാസ് ഇൻഡക്സ് (Bone mass Index) 25–നുള്ളിൽ നിലനിർത്താൻ ശ്രമിക്കണം.
  • അമിതഭാരമുള്ളവരാകട്ടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും കൃത്യതയോടെ ചെയ്യണം
  • മുട്ടുസന്ധിക്കു പരുക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയും പരുക്ക് ഉണ്ടായാൽ തന്നെ അവയ്ക്കു യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം.

ജന്മനാലോ വളർച്ചാഘട്ടത്തിലോ എല്ലുകൾക്കുണ്ടാവുന്ന വൈകല്യങ്ങൾ   മുട്ടസന്ധിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇതു മുട്ടു തേയ്മാനം ഉണ്ടാക്കുകയും ചെയ്യും അവപരിഹരിക്കുന്നതിനായി കറക്റ്റീവ് ഓസ്റ്റിയോട്ടമി പോലുള്ള ലിംബ് എലൈൻമെന്‍റ്ശസ്ത്രക്രിയ ശരിയായസമയത്തു ചെയ്യണം. അങ്ങനെ സന്ധിതേയ്മാനം ഒഴിവാക്കാം.

കോണ്ടാക്‌ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കാഴ്ച സംബന്ധമായ തകരാറുകള്‍ പരിഹരിക്കാനായി കണ്ണടകള്‍ക്ക് പകരം കോണ്ടാക്‌ട് ലെന്‍സുകളും ഉപയോഗിക്കാം. ഇവ നേരിട്ട് കൃഷ്ണമണിയുടെ പാടയില്‍, കണ്ണിന്‍റെ നനവില്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ലെന്‍സിനും കോര്‍ണിയയ്ക്കും ഫോക്കസ് ചെയ്യാനുള്ള ശക്തി കൂട്ടുകയോ കുറയ്ക്കുകയോ ആണ് ഇവയുടെ ധര്‍മ്മം. അതേസമയം, കോണ്ടാക്‌ട് ലെന്‍സുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് കോണ്ടാക്‌ട് ലെന്‍സ് ഉപയോക്താക്കള്‍ ഇനി പറയുന്ന കാരണങ്ങളാല്‍ അണുബാധാ ഭീഷണിയിലാണ്;

  • വൃത്തിയില്ലായ്മ
  • പരിസ്ഥിതി പ്രശ്നങ്ങള്‍
  • ലെന്‍സിന് അടിയില്‍ കണ്ണുനീര്‍ കുറയുക

ലെന്‍സ് സംരക്ഷിക്കുന്നതിനെ കുറിച്ച്‌ നിങ്ങളുടെ നേത്രരോഗ വിദഗ്ധന്‍ നല്‍കിയിരിക്കുന്ന ഉപദേശങ്ങള്‍ കൃത്യമായി പിന്തുടരുകയാണ് അണുബാധ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം.വെള്ളവുമായുള്ള സമ്പര്‍ക്കം, കഴുകലും തുടയ്ക്കലും ഉള്‍പ്പെടെ, പരമാവധി കുറച്ച്‌ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാം.

നിങ്ങള്‍ ഏതു ലെന്‍സ് തെരഞ്ഞെടുത്താലും കണ്ണിന്‍റെ  ആരോഗ്യത്തിന് അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

  • ലെന്‍സില്‍ സ്പര്‍ശിക്കും മുമ്പ് നിങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകിയ ശേഷം തുണി ഉപയോഗിച്ച്‌ നന്നായി തുടച്ച്‌ വൃത്തിയാക്കണം. തുടയ്ക്കുന്ന തുണിയില്‍ നിന്നുള്ള അംശങ്ങള്‍ കൈയില്‍ പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
  • വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കോണ്ടാക്‌ട് ലെന്‍സുകള്‍ വെള്ളത്തില്‍ സൂക്ഷിക്കുകയോ കഴുകുകയോ ചെയ്യരുത് (അണുവിമുക്തമാക്കിയ വെള്ളമായാല്‍ പോലും)
  • ലെന്‍സുകള്‍ എടുത്തു മാറ്റുമ്പോള്‍ അണുനശീകരണത്തിനും അണുബാധ തടയുന്നതിനുമായി അവ വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം.
  • എല്ലാ ദിവസവും കോണ്ടാക്‌ട് ലെന്‍സ് കെയ്സ് വൃത്തിയാക്കുകയും അവ ഓരോ മൂന്നുമാസത്തില്‍ ഒരിക്കല്‍ മാറ്റിവാങ്ങുകയും വേണം.
  • നിങ്ങളുടെ നേത്രരോഗവിദഗ്ധനും കോണ്ടാക്‌ട് ലെന്‍സ് നിര്‍മ്മാതാക്കളും ശുപാര്‍ശചെയ്യുന്ന ലെന്‍സ് വൃത്തിയാക്കല്‍ നടപടിക്രമങ്ങള്‍ വീഴ്ചയില്ലാതെ പിന്തുടരുക.
  • നിര്‍ദ്ദിഷ്ട ക്ലീനിംഗ് ലായനിയില്‍ മുക്കിവയ്ക്കുന്നതിന്നു മുമ്പ്  ലെന്‍സുകള്‍ വിരലുകള്‍ ഉപയോഗിച്ച്‌ തിരുമ്മുകയും കഴുകുകയും ചെയ്യുക
  • തിരുമ്മുന്നത് അനുകൂലിക്കാത്ത തരത്തിലുള്ള ക്ലീനിംഗ് ലായനിയാണെങ്കില്‍ പോലും ഈ സമീപനത്തെ നിരവധി വിദഗ്ധര്‍ അനുകൂലിക്കുന്നുണ്ട്.
  • ലെന്‍സുകള്‍ വെള്ളത്തിലല്ല, ക്ലീനിംഗ് ലായനിയിലാണ് കഴുകേണ്ടത്.
  • ഉപയോഗിച്ച ക്ലീനിംഗ് ദ്രാവകം വീണ്ടും ഉപയോഗിക്കരുത്. ഓരോ ഉപയോഗത്തിനു ശേഷവും ലായനി ഒഴിച്ചുകളഞ്ഞ ശേഷം കെയ്സ് ഉണങ്ങാന്‍ അനുവദിക്കുക. സ്വന്തമായി ഉണ്ടാക്കാവുന്ന ക്ലീനിംഗ് ലായനികള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യതയും അധികമാണ്. ലായനിയുടെ ബ്രാന്‍ഡ് മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കുക.
  • ലെന്‍സുകള്‍ നനവുള്ളതാക്കാന്‍ തുപ്പല്‍ ഉപയോഗിക്കരുത്.
  • കണ്ണില്‍ തുള്ളിമരുന്നുകള്‍ ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കണം, അവ ലെന്‍സുകളുമായി പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ട്.

ലായനി എങ്ങനെ കൈകാര്യം ചെയ്യണം

  • ഉപയോഗിച്ച ലായനി ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്.
  • യാത്രയിലും മറ്റുമുള്ള ഉപയോഗത്തിനായി ലായനി ചെറിയ ബോട്ടിലുകളിലേക്ക് പകര്‍ന്നെടുക്കുന്നത് ഒഴിവാക്കുക. ഇത് ലായനി മാലിന്യമുള്ളതാകാനും കണ്ണിന് അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.
  • ഉപയോഗിക്കാത്ത അവസരത്തില്‍ ലായനിയുടെ ബോട്ടില്‍ മുറുകെ അടച്ചുസൂക്ഷിക്കുക. ബോട്ടിലിന്‍റെ തുറക്കുന്ന ഭാഗം മറ്റു പ്രതലങ്ങളുമായി സമ്പര്‍ക്കത്തിലാവാതെ സൂക്ഷിക്കണം.
  • കോണ്ടാക്‌ട് ലെന്‍സ് ഒരു മാസത്തിലധികം സൂക്ഷിക്കുകയാണെങ്കില്‍, ഉപയോഗത്തിനു മുമ്പ് എന്തെങ്കിലും അണുനശീകരണം നടത്തണോ എന്ന് അറിയാന്‍ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ നോക്കുക.

കോണ്ടാക്‌ട് ലെന്‍സ് ശരിയായി ഉപയോഗിക്കുക

  • കോണ്ടാക്‌ട് ലെന്‍സ് കൈകാര്യം ചെയ്യുമ്പോള്‍ കൈകള്‍ വൃത്തിയുള്ളതായിരിക്കണം.
  • നേത്രരോഗ വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയിലുള്ള ലെന്‍സുകള്‍ ഉപയോഗിക്കുക. നിര്‍ദ്ദിഷ്ട കാലയളവിനു ശേഷം അവ ഉപയോഗിക്കരുത്.

ഇനി പറയുന്ന സാഹചര്യങ്ങളില്‍ കോണ്ടാക്‌ട് ലെന്‍സുകള്‍ മാറ്റിയ ശേഷം ഉടന്‍ ഡോക്ടറുടെ സഹായം തേടുക;

  • കണ്ണുകളില്‍ വേദന
  • രണ്ട് ദിവസമായി കണ്ണുകള്‍ക്ക് ചുവപ്പ് നിറം
  • കണ്ണുകള്‍ക്ക് ചൊറിച്ചില്‍
  • കണ്ണില്‍ നിന്ന് വെള്ളം വരിക

എല്ലാവര്‍ഷവും കണ്ണ് പരിശോധനയും കോണ്ടാക്‌ട് ലെന്‍സ് പരിശോധനയും നടത്തുക.

എന്താണ് മിസോഫീനിയ;

നാം അറിയാത്ത എന്നാല്‍ നാം അനുഭവിക്കുന്ന ഒരു രോഗാവസ്ഥ

പലയാളുകളെയും വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥയാണത്. പക്ഷെ അതെന്താണെന്ന് കൃത്യമായി നമുക്കറിയില്ല എന്നതാണ് സത്യം. അതാണ് മിസോഫീനിയ. ഭക്ഷണം കഴിക്കുക, ചവക്കുക, ശക്തമായ ശ്വാസോഛ്വാസം, ബോള്‍ പെന്നിന്റെ അമര്‍ത്തല്‍ തുടങ്ങിയ ചെറുതെന്ന് പലരും കരുതുന്ന വ്യത്യസ്ത ശബ്ദങ്ങള്‍ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന അവസ്ഥയെ മിസോഫീനിയ എന്ന് ആരോഗ്യ രംഗം വിശദീകരിക്കുന്നു.

നമുക്കൊന്നും ഇത്് അനുഭവപ്പെടുന്നില്ല എന്ന് വാദിച്ചാലും പലപ്പോഴും ഈ  ശബ്ദങ്ങള്‍ നമ്മേ അസ്വസ്ഥമാക്കുന്നു എന്നതാണ് സത്യം. ഈ രോഗം ഉള്ളവര്‍ക്ക്
അവരുടെ മാനസീകനില നിയന്ത്രിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു എന്നും പഠനം വിശദീകരിക്കുന്നു.

നഖം വെട്ടുന്നതും ക്യാരറ്റ് കടിക്കുമ്പോഴുമൊക്കെ ഈ അസ്വസ്ഥത അനുഭവിക്കുന്നവര്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. അപാരമായ ശബ്ദതരംഗങ്ങള്‍ ചെവിക്ക് കേടുണ്ടാക്കുന്നു മാനസീകവും ശാരീരീകവുമായ വിഷമതകള്‍ അനുഭവിപ്പിക്കുന്നു എന്ന സാധാരണ അറിവിനപ്പുറമാണ് മിസോഫീനിയയെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തേങ്ങാവെള്ളത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

ഉണര്‍വ്വ് എന്നതിന്‍റെ ഒത്ത ഉദാഹരണമാണ് തേങ്ങാ വെള്ളം. ദാഹത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് തേങ്ങാവെള്ളം. പായ്ക്കറ്റിലുള്ള തേങ്ങാവെള്ളം ഇപ്പോള്‍ വിപണിയില്‍ സുലഭമാണെങ്കിലും ഫ്രഷ് ആയ തേങ്ങാ വെള്ളം തന്നെ കഴിക്കുന്നതാണ് നല്ലത്. തേങ്ങാവെള്ളത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഹാംഗ്‌ഓവറുകളില്‍ നിന്ന് മോചനം - അര്‍ദ്ധരാത്രി വരെ നീണ്ടു നില്‍ക്കുന്ന പാര്‍ട്ടികളില്‍ നിന്നുള്ള ഹാംഗ്‌ഓവറുകള്‍ മാറ്റി ഉണര്‍വ്വ് ലഭിക്കാന്‍ തേങ്ങാവെള്ളത്തിലൂടെ സാധിക്കുന്നു.

വയറ്റിലെ അസ്വസ്ഥതകളെ ശമിപ്പിക്കുന്നു - വയറ്റില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ആ അസ്വസ്ഥതകളെ ശമിപ്പിക്കാന്‍ തേങ്ങാവെള്ളത്തിന് സാധിക്കുന്നു. പ്രധാനമായും വയറ്റിലെ എരിച്ചില്‍ ഇല്ലാതാക്കാന്‍ തേങ്ങാവെള്ളത്തിന് സാധിക്കുന്നു. തേങ്ങാവെള്ളത്തില്‍ മഗ്നേഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ ഹൃദത്തിനുള്ള മരുന്നാണ് - കൊളസ്ട്രോളിനെ കൊഴുപ്പിനെയും ഇല്ലാതാക്കാന്‍ തേങ്ങാവെള്ളത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈ പാനീയം. കൂടാതെ രക്തയോട്ടത്തെ ക്രമമാക്കുന്നു.

മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കുന്നു - ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഉത്തമമാണ്. എന്നാല്‍ തേങ്ങാവെള്ളം ഇതിലും ഇരട്ടി ഫലം തരുന്നു. പഠനങ്ങള്‍ പ്രകാരം മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം.

എഡ്സിനെ ചെറുക്കുന്നു - എഡ്സിനെ ചെറുക്കുന്ന ഒരു പാനീയമാണ് തേങ്ങാവെള്ളം

ശരീരഭാരം കുറയ്ക്കുന്നു - ശരീരഭാരം കുറയ്ക്കുന്നത് വേണ്ട ഏറ്റവും നല്ല പാനീയമാണ് തേങ്ങാവെള്ളം. ആഴ്ചയില്‍ നാല് തവണ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിച്ചാല്‍ മാറ്റം തിരിച്ചറിയാം.

പാടുകളില്ലാത്ത ചര്‍മ്മത്തിന് - തിളക്കവും പാടുകളും ഇല്ലാത്ത ചര്‍മ്മം സ്വന്തമാക്കാന്‍ തേങ്ങാവെള്ളത്തിലൂടെ സാധിക്കും. തേങ്ങാവെള്ളം മുഖത്ത് പുരട്ടി കുറച്ച്‌ സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്.

തലവേദനയെ സുഖപ്പെടുത്തുന്നു - നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദനയെ അതിവേഗം സുഖപ്പെടുത്തുന്ന ഒരു ഒറ്റമൂലി തന്നെയാണ് തേങ്ങാവെള്ളം.

പ്രഷര്‍ താഴുന്നതിന് - ബ്ലഡ് പ്രഷര്‍ താഴുന്നതിന് എളുപ്പത്തില്‍ കൊടുക്കാവുന്ന ഒന്നാണ് തേങ്ങാവെള്ളം. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തയോട്ടത്തെ എളുപ്പത്തിലാക്കുന്നു.

പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു - പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ചര്‍മ്മത്തെ തിളക്കമുള്ളതും മൃദുത്വമുള്ളതുമാക്കുന്നു

നിസാരമെന്ന് തോന്നുന്ന ഈ പത്ത് ലക്ഷണങ്ങളെ തള്ളികളയരുത്

നമ്മുടെ ശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു യന്ത്രത്തിന് തുല്യമാണ്. ശരീരത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ശരീരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ സൂചനകള്‍ പലപ്പോഴും നാം തിരിച്ചറിയാതെ അവഗണിക്കുകയാണ് പതിവ്. നിസാരം എന്ന് തോന്നുന്ന ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ശരീരം നല്‍കുന്ന സൂചനയായിരിക്കാം.

1. കണ്ണിനടിയിലെ കറുപ്പ്‌ : വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ കണ്ണുകള്‍ക്ക് അടിയില്‍ കറുത്തപാടുകള്‍ ദൃശ്യമാകും. എല്ലാ ദിവസവും 7-8 മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നിരുന്നാലും, വിളര്‍ച്ച(അനീമിയ) പോലുള്ള അവസ്ഥകളിലും ഈ ലക്ഷണം കാണാറുണ്ട്. ശരീരം ആവശ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലെങ്കിലും കണ്ണിനടിയില്‍ കറുപ്പ്‌ ഉണ്ടാകും.

2. വിരലുകളിലെ നിറം മാറ്റം: വിരലുകളില്‍ നിറം മാറ്റം കാണുന്നുണ്ടെങ്കില്‍ ഇതൊരു ഗുരുതരമായ ലക്ഷണമായി എടുത്തണം. റെനൗഡ് സിന്‍ഡ്രോത്തിന്റെ ലക്ഷണമായിരിക്കാമിത്. രക്തക്കുഴലുകളിലെ താപനില കുറയുമ്പോഴും വിരലുകളിലെ തൊലിയുടെ നിറത്തില്‍ വ്യത്യാസം വരാറുണ്ട്.

3. മങ്ങിയ കാഴ്ച: തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ മുന്‍പില്‍ ഇരുന്ന ജോലി ചെയ്യുന്നവര്‍ക്ക് മങ്ങിയ കാഴ്ച എന്ന പ്രശ്‌നം സര്‍വ്വസാധാരണമാണ്. ഇത് ഒരു പക്ഷേ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്‌നത്തിന്‍റെ സൂചനയായിരിക്കാം. സാധാരണ അകലത്തില്‍ നില്‍ക്കുന്ന ആളുകളെ തിരിച്ചറിയാനോ റോഡ് അടയാളങ്ങള്‍ വായിക്കാനോ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഹ്രസ്വദൃഷ്ടിയുടെയോ അസ്റ്റിഗ്മറ്റിസാം എന്ന നേത്രരോഗത്തിന്‍റെയോ തുടക്കമായിരിക്കാം. ഒരു നേത്രരോഗവിദഗ്ധനെ കാണുന്നതാണ് ഉചിതം.

4. കണ്ണിന് മുമ്പിലെ അപ്രതീക്ഷിത കാഴ്ച: ചില സമയങ്ങളില്‍ പ്രകാശമുള്ള ഇടങ്ങിലേക്ക് നോക്കുമ്പോള്‍ ദ്രാവകം പൊലെ തോന്നുന്ന രൂപങ്ങള്‍ കാണാം. അവ പെട്ടെന്ന് പ്രത്യക്ഷപ്പെടാം. തോന്നലായിരിക്കും എന്ന് പലരും ചിന്തിക്കും. ഇത് ഒരു പക്ഷേ തിമിരത്തിന്‍റെയോ മറ്റ് ഗുരുതര പ്രശ്‌നങ്ങളുടെയോ സൂചനയായിരിക്കാം.

5. വയറില്‍ നിന്നുള്ള ശബ്ദം: വയറ്റില്‍ നിന്നുള്ള മുരള്‍ച്ച കുടലിലെ പ്രവൃത്തികളുടെതായിരിക്കാം. ഈ ശബ്ദം അപൂര്‍വ്വമായി മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍, വയറ്റില്‍ നിന്ന് പതിവായി മുരള്‍ച്ചയുണ്ടാവുകയും ഒപ്പം വേദനയുമനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.

6. തൊലി അടര്‍ന്നു പോരുക: തൊലി അടര്‍ന്നു പോകുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നില്ല എന്നതിന്‍റെ സൂചനയാണ്. സമീകൃതമായ ഭക്ഷണക്രമം കൊണ്ട് ചര്‍മ്മം സാധാരണ അവസ്ഥയിലേക്ക് പെട്ടെന്ന് തിരിച്ചെത്തിക്കാം. ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണുന്നതാണ് നല്ലത്. ഫംഗസ് അണുബാധയുടെ ഫലമായിരിക്കാമിത്.

7. ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ: പ്രായമായവരില്‍ ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മാറ്റത്തിന്‍റെ പരിണിതഫലമായിരിക്കാം. എന്നാല്‍, ചെറുപ്പക്കാരില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം. ശക്തമായ തണുപ്പിന്‍റെയോ വൈറല്‍ അണുബാധയുടെയോ ഫലമായിരിക്കാമിത്.

8. കണ്‍പോളകളിലെ വിറയല്‍ : കണ്‍പോളകളിലെ വിറയല്‍ ഒരു പക്ഷേ അമിത ജോലിയില്‍ നിന്നുണ്ടാകുന്ന സ്‌ട്രെസിന്‍റെ  ഫലമായിരിക്കാം. ഇത് മറികടക്കാന്‍, കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. എന്നിട്ടും ഫലം ചെയ്യുന്നില്ലെങ്കില്‍ ന്യൂറോ പാത്തോളജിസ്റ്റിന്‍റെ  സഹായം തേടണം. ഇത് ഗുരുതരമായ നാഡീവ്യവസ്ഥയിലെ പ്രശ്‌നത്തിന്‍റെഅടയാളമായിരിക്കാം.

9. ചെവിയിലെ മുഴക്കം: തുടര്‍ച്ചയായി ചെവിയില്‍ ഉണ്ടാകുന്ന മൂളല്‍ ശബ്ദം ഉണ്ടാകുന്ന അവസ്ഥയെ ടിന്നിടസ് എന്ന് പറയുന്നു. മിക്ക അളുകളും ഇത് അത്ര ഗൗരവമായ കാര്യമല്ലെന്ന് കരുതി നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍, നിരന്തരമായി ഇങ്ങനെ ചെവിയില്‍ മുഴകം ഉണ്ടാകുന്നത് രോഗ ലക്ഷണമായി വേണം കരുതാന്‍. ചിലപ്പോള്‍ ഇത് തൊഴിലിടങ്ങളിലെ അമിത ശബ്ദത്തിന്‍റെയുമായിരിക്കാം.

10. തോളിലെ ജോയിന്‍റിന്‍റെ  സ്ഥാനചലനം: ചില ആളുകളുടെ തോള്‍ സന്ധി വളരെ അയഞ്ഞതായി കാണപ്പെടാറുണ്ട്. അസാധാരണമായ ദിശകളിലെക്ക് ഇത്തരകാര്‍ക്ക് തോള്‍ ചലിപ്പിക്കാന്‍ കഴിയും. ഇത് ഒരു ഗുരുതരമായ അവസ്ഥയുടെ സൂചനയാണ്. ചിലര്‍ ജന്മനാ ഇങ്ങനെയുള്ളവരായിരിക്കാം, മറ്റ് ചിലരില്‍ സ്‌പോര്‍ട്‌സ് പരിക്കേറ്റ് മൂലമായിരിക്കും ഇങ്ങനെ സംവഭിക്കുന്നത്. ഈ രണ്ടു സാഹചര്യങ്ങളിലും ഗുരുതരമായ അവസ്ഥയാണിത്.

പല്ലുകള്‍ക്ക് ലേസര്‍ ചികിത്സ

മോ​ണ​രോ​ഗം അ​ട​ക്ക​മു​ള്ള​വ​യില്‍ കു​​​ട്ടി​​​ക​​​ളില്‍ഭ​​​യ​​​ര​​​ഹി​​​ത​മാ​​യ ചി​​​കി​​​ത്സ​​​യ്​​ക്ക് ലേ​​​സര്‍ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​ന്നു.​ മോ​ണ​കീ​റി യു​ള്ള പ​തി​വ് രീതി​ക​ളില്‍​നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ര​ശ്മി​കള്‍ ക​ട​ത്തി​വി​ട്ട്ചെ​യ്യു​ന്ന ന്യൂ​തന ചി​കില്‍​സാ​രീ​തി​യാ​ണി​ത്. C​a​r​i​es r​e​m​o​v​a​l, B​a​c​t​e​r​i​c​i​d​a​l, A​p​t​h​o​us U​l​c​e​rm P​a​l​p​a​n​t​o​m​y, F​r​e​n​e​r​o​m​y, B​i​o​p​s​y, P​r​i​m​a​ry H​e​r​p​e​s, H​e​r​p​es L​a​b​i​a​l​is തു​​​ട​​​ങ്ങി​​​യ​വ​ക്ക് L​a​s​er ഫ​​​ല​​​പ്ര​​​ദ​​​മാ​ണ്.
ദ​​​ന്ത​​​ക്ര​​​മീ​ക​​​ര​​ണചി​​​കി​​​ത്സ​​​യു​​​ടെ കാ​​​ല​​​യ​ള​​​വ് കു​​​റ​​​യ്ക്കാ​​​നും ന​ല്ല റി​​​സള്‍​​​ട്ട് കി​​​ട്ടാ​നും ഇ​ത്ത​രം ചി​കി​ത്സസ​​​ഹാ​​​യ​​​ക​​​മാ​​​ണ്. L​a​s​er a​s​s​i​s​t​ed b​o​r​a​c​k​et b​o​n​d​i​n​g, L​a​s​er a​s​s​i​s​t​ed i​m​p​a​c​t​ed t​o​o​t​eh e​x​p​o​s​u​re തു​​​ട​​​ങ്ങി​​​യ​​വ ചു​​​രു​ങ്ങി​​യ സ​​​മ​​​യ​​​ത്തി​​​നു​ള്ളില്‍വേ​​​ദ​​​ന​​​യി​ല്ലാ​​​തെ​യും ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​കാ​​​ത്തവി​​​ധ​ത്തി​ലും ചെ​യ്യാ​വു​ന്ന​താ​ണ്. 

ശ​​​സ്​​ത്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​മായ E​x​i​c​i​s​i​on / I​n​u​i​s​i​o​n, A​b​c​a​t​i​on / V​a​p​o​r​i​z​a​t​i​o​n, H​e​m​o​s​t​a​s​is / C​o​a​g​u​l​at എ​​​ന്നി​​​വ​​​യ്ക്കും L​a​s​er ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​ന്നു.കാന്‍​സ​റി​ന് മു​​​ന്നോ​​​ടി​​​യാ​​​യി ക​​​ണ്ടു വ​​​രു​ന്ന L​e​c​k​o​p​l​a​k​i​a, E​n​y​t​h​r​o​p​l​a​k​i​a, E​r​y​t​h​ro L​e​u​k​o​p​l​a​k​ia തു​​​ട​​​ങ്ങി​​​യ​​​വ​​​യും, നാ​​​ക്കി​​​ലു​​​ണ്ടാ​​​കു​​​ന്ന മാ​​​ര​​​ക​മായ S​q​u​a​m​us C​e​ll C​a​r​u​n​o​m​a, ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​കള്‍​​​ക്കു​​​ണ്ടാ​​​കു​ന്ന H​e​m​a​n​g​i​o​m​a, t​e​l​a​n​g​i​e​c​t​a​s​i​s, P​y​o​g​e​n​ic g​o​a​n​u​t​s​m​a, C​h​e​r​ry e​n​g​i​m​as എ​​​ന്നി​​​വ​​​യ്ക്കുംലേ​സര്‍ വ​​​ഴി യു​ള്ള ചി​​​കി​​​ത്സ ഉ​ത്ത​മ​മാ​യി ക​ണ​ക്കാ​ക്കു​ന്നു.
C​o​s​m​e​t​ic F​a​c​i​al S​u​r​g​e​ry ക​ളില്‍ ഉള്‍​​​പ്പെ​ട്ട E​l​e​p​h​a​n​o​p​l​a​s​t​y, E​n​d​o​s​c​o​p​ic B​r​ow l​e​f​t, C​o​s​m​e​t​ic S​k​in r​e​s​u​r​f​a​c​i​n​g, S​c​ar r​e​m​o​v​al എ​​​ന്നി​​​വ​ക്കും L​a​s​er ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​ണ്.

വ​ള​​​രെഫ​​​ല​​​പ്ര​​​ദ​​​മാ​യും എ​​​ളു​​​പ്പ​​​ത്തി​ലുംഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഈ നൂ​​​ത​​ന ചി​​​കി​​​ത്സാ രീ​​​തിഡോ​​​ക്ടര്‍​​​മാര്‍​​​ക്ക് കൂ​​​ടു​​​തല്‍ ആ​​​ത്മ​​​വി​​​ശ്വാ​​​സം നല്‍​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം രോ​​​ഗി​​​കള്‍​​​ക്ക്ഡോ​​​ക്ട​റി​​​നോ​​​ടു​​​ള്ള വി​​​ശ്വാ​​​സ​വും വര്‍​​​ദ്ധി​​​ക്കു​ന്നു. ഇ​​​ന്ന് ആ​​​രോ​​​ഗ്യ രം​ഗ​ത്ത് ലേ​സ​റി​ന്  L​i​g​ht S​c​a​l​p​e​l എ​​​ന്ന വി​​​ശേ​ഷ​​​ണം തി​​​ക​​​ച്ചും അര്‍​​​ത്ഥ​​​വ​​​ത്താ​ണ്.

ശ്വസനസംബന്ധമായ അസുഖങ്ങള്‍ക്ക് ശര്‍ക്കര കഴിക്കാം

നിങ്ങളുടെ ബാല്യകാലോര്‍മ്മകളില്‍ ശൈത്യകാലത്ത് ഭക്ഷണശേഷം ശര്‍ക്കര കഴിച്ചുകൊണ്ടിരിക്കുന്ന പഴമക്കാരുണ്ടാകാം. അവര്‍ മധുരപ്രിയരായതുകൊണ്ടാണിതെന്നാണോ നിങ്ങള്‍ കരുതിയിരുന്നത്?എങ്കില്‍ അങ്ങനെയല്ല. പഞ്ചസാരയുടെ ഏറ്റവും ആരോഗ്യദായകമായ വകഭേദമാണ് ശര്‍ക്കര. നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കാനും ആസ്ത്മ, ബ്രോങ്കൈറ്റിസ്, വലിവ്, അലര്‍ജി ഉള്‍പ്പെടെയുള്ള ശ്വസനസംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസം പകരാനും കഴിയുന്നതാണ് ശര്‍ക്കര. ശ്വസനസംബന്ധിയായ അസുഖങ്ങള്‍ കൊണ്ട് കഠിനമായി ബുദ്ധിമുട്ടുന്നവരില്‍ കാണുന്ന ശക്തിക്ഷയം, പേശീഭാരക്കുറവ്, കുറഞ്ഞ രോഗപ്രതിരോധശേഷി, താളം തെറ്റിയ ദഹനവ്യവസ്ഥ എന്നിവയ്ക്കെല്ലാം പരിഹാരമാണ് ശര്‍ക്കര. എന്തുകൊണ്ടായിരിക്കാം നമ്മുടെ പഴമക്കാര്‍ക്ക് ശര്‍ക്കര ഇത്രയധികം പ്രിയപ്പെട്ടതായത് എന്നതിനുള്ള ചില ഉത്തരങ്ങളാണ് താഴെക്കൊടുക്കുന്നത്.

പുരാതനകാലം മുതലേ ശര്‍ക്കര ആന്‍റിഅലര്‍ജന്‍ ആയി ഉപയോഗിക്കാറുണ്ടായിരുന്നു. ശര്‍ക്കരയുടെ ആന്‍റി അലര്‍ജിക് ഗുണങ്ങള്‍ ശ്വാസനാളികയിലേയും ശ്വസനികയിലേയും പേശികളുടെ ആയാസം കുറയ്ക്കുകയും ശ്വസനപഥത്തെ വിമലീകരിക്കുകയും ചെയ്യുന്നു.മാത്രമല്ല ഈ സവിശേഷത ചുമ,വലിവ് എന്നിവയെ അകറ്റിനിര്‍ത്തുന്നു.

കരിമ്പുനീര് ശുദ്ധീകരിച്ചുകിട്ടുന്ന പഞ്ചസാരയേക്കാള്‍ പോഷകസമ്പുഷ്ടമാണ് ഈ നീര് കുറുക്കിയെടുത്തുണ്ടാക്കുന്ന ശര്‍ക്കര. ആരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ശര്‍ക്കര. ശര്‍ക്കരയില്‍ ധാരാളമായുള്ള ഇരുമ്പ് രക്തചംക്രമണത്തെ ത്വരിതപ്പെടുത്തി ശ്വസനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ശര്‍ക്കരയിലെ മഗ്നീഷ്യം ശ്വസനികയിലെ പേശികളുടെ വികാസത്തിനു സഹായിച്ചുകൊണ്ട് അവയെ ശക്തിപ്പെടുത്തുന്നു. അങ്ങനെ ആസ്ത്മ രോഗികളിലെ ശ്വസനപ്രക്രിയയെ സാധാരണ ഗതിയിലാക്കാന്‍ ശര്‍ക്കരയ്ക്കു കഴിയും.

പലവിധ ആന്‍റിഓക്സിഡന്‍റുകള്‍ ശര്‍ക്കരയില്‍ കാണപ്പെടുന്നു. നേരത്തേയുള്ള വാര്‍ധക്യത്തിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ ശരീരത്തില്‍ നിന്ന് പുറന്തള്ളി രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധം കൂട്ടുന്നു.

ശര്‍ക്കര പതിവായി കഴിക്കുന്നത് എല്ലാ തരം ദഹനപ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരമാണ്. ആസ്ത്മ പോലെയുള്ള അസുഖങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മലബന്ധം. ശര്‍ക്കര ദഹനരസങ്ങളുടെ ഉല്പാദനത്തെ ഉത്തേജിപ്പിച്ച്‌ ദഹനം വേഗത്തിലാക്കുന്നു. ഏതു കാലത്തും, ദിവസത്തിലെ ഏതു സമയത്തും ഭക്ഷണത്തിനുശേഷമോ മുന്‍പോ ചെറുകഷ്ണം ശര്‍ക്കര കഴിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നതില്‍ സംശയം വേണ്ട.

ഗ്രാമ്പൂവിന്‍റെ ഔഷധ ഗുണങ്ങള്‍

സിസിജിയം അരോമാറ്റിക്കം എന്ന ചെടിയുടെ പൂക്കള്‍ ഉണക്കിയെടുക്കുന്നതാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ എന്ന സുഗന്ധവ്യഞ്ജനം. ഇന്ത്യയിലും ചൈനയിലും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ, ഒരു സുഗന്ധദ്രവ്യം എന്നതിലുപരി ഇതിന്‍റെ  ബഹുവിധത്തിലുള്ള ഔഷധഗുണങ്ങളും ഉപയോഗപ്പെടുത്തിവന്നിരുന്നു. ഗ്രാമ്പൂവിന്‍റെ ഔഷധഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ദഹനം: ദഹനരസങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നതിനാല്‍ ഗ്രാമ്പൂ ദഹനപ്രക്രിയയെ സഹായിക്കും. വായുക്ഷോഭം, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, അജീര്‍ണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗ്രാമ്പൂവിന്‍റെ  ഉപയോഗം പ്രയോജനപ്പെടും.

ക്യാന്‍സറിന്‍റെ  കാരണങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം : ശ്വാസകോശ അര്‍ബുദത്തെ നിയന്ത്രിക്കുന്നതിന് ഗ്രാമ്പൂ സഹായിക്കുമെന്ന് ലാബ് പഠനങ്ങളില്‍ കാണുന്നു. എലികളില്‍ നടത്തിയ പഠനത്തില്‍, ഗ്രാമ്പൂ നല്‍കുന്നതു മൂലം ക്യാന്‍സര്‍ കോശങ്ങളുടെ ഇരട്ടിക്കല്‍ നിയന്ത്രിക്കാന്‍ സാധ്യമാണ് എന്ന് കണ്ടെത്തി.

ബാക്ടീരിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ഗ്രാമ്പൂവിന് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് പല ബാക്ടീരിയകള്‍ക്കെതിരെയും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വായിലെ ബാക്ടീരിയകളെ നിയന്ത്രിക്കുന്നതിനും ഒരു വേദനാസംഹാരി എന്ന നിലയിലും ഗ്രാമ്പൂ  ഗുണപ്രദമാണ്.

പ്രമേഹത്തിനെതിരെ: ഗ്രാമ്പൂ ചില രീതികളില്‍ ഇന്‍സുലിനെ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേക സസ്യാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം പ്രമേഹ ചികിത്സയ്ക്ക് ഗുണകരമാണെന്നും ഇന്‍സുലിന്‍-അനുകരണ ഏജന്‍റുകളായി ഗ്രാമ്പൂവില്‍ നിന്നുത്പാദിപ്പിക്കുന്ന സംയുക്തങ്ങള്‍ക്ക് സാധ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

കരളിന്‍റെ സംരക്ഷണം : ദീര്‍ഘകാലം കഴിയുമ്പോള്‍, കരളിന്‍റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മൂലം ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും നിരോക്സീകാരികളുടെ സാന്നിധ്യം കുറയുകയും ചെയ്യും. ഗ്രാമ്പൂവില്‍ ഉയര്‍ന്ന അളവില്‍ നിരോക്സീകാരികള്‍ അടങ്ങിയിരിക്കുന്നതിനാല്‍, കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് കരുതുന്നത്.

എല്ലുകളുടെ സംരക്ഷണം: ഗ്രാമ്പൂവിന്‍റെ ഹൈഡ്രോ-ആല്‍ക്കഹോളിക്സത്തില്‍ യൂജിനോള്‍, ഫ്ളേവനുകള്‍, ഐസോഫ്ളേവനുകള്‍, ഫ്ളേവനോയിഡുകള്‍ തുടങ്ങിയ ഫിനോലിക് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത്തരം സത്തുകള്‍ എല്ലിന്‍റെ സാന്ദ്രതയെയും ധാതുപദാര്‍ത്ഥങ്ങളെയും നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ഓസ്റ്റിയോപൊറോസിസിന്‍റെ പ്രധാന കാരണങ്ങളാണ് എല്ലിന്‍റെ  ധാതുക്ഷയവും സാന്ദ്രത കുറയുന്നതും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ ശ്വേതരക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിലൂടെ പ്രതിരോധ സംവിധാനം ഉയര്‍ത്തുന്ന അനാവശ്യ പ്രതികരണങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ലാബ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ആമാശയത്തിന്‍റെ ആരോഗ്യത്തിന് ഈന്തപ്പഴം കഴിക്കാം

കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ദി​വ​സ​വും 20 - 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​ൾ ശ​രീ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി നി​ർ​ദേ​ശി​ക്കു​ന്നു. 100 ഗ്രാം ​ഈ​ന്ത​പ്പ​ഴ​ത്തി​ൽ 6.7 ഗ്രാം ​നാ​രു​ണ്ട്. ഈ​ന്ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ൽ അ​തു സാ​ധ്യ​മാ​വും. ആ​മാ​ശ​യ അ​ർ​ബു​ദം ത​ട​യാ​ൻ ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു പ​ഠ​നം. കു​ട​ലി​ലെ അ​ർ​ബു​ദ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. ദ​ഹ​നം വേ​ഗ​ത്തി​ലാ​ക്കു​ന്നു. കു​ട​ലി​ൽ നി​ന്നു വി​സ​ർ​ജ്യ​ങ്ങ​ളെ വ​ള​രെ​വേ​ഗം പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹായി​ക്കു​ന്നു. ഈ​ന്ത​പ്പ​ഴ​ത്തിന്‍റെ വി​രേ​ച​ന​സ്വ​ഭാ​വം കു​ട​ലി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ളു​ടെ നീ​ക്കം എ​ളു​പ്പ​മാ​ക്കു​ന്നു. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു. ആ​മാ​ശ​യത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​സി​ഡി​റ്റി, ആ​മാ​ശ​യ അ​ൾ​സ​ർ, നെ​ഞ്ചെ​രി​ച്ചി​ൽ, ദ​ഹ​ന​ക്കേ​ട് എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ത്ത​മം. 

ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ളു​ടെ ക​ല​വ​റ​യാ​ണ് ഈ​ന്ത​പ്പ​ഴം. അ​തു ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. നി​ശാ​ന്ധ​ത ത​ട​യാ​നും അ​തു​പ​ക​രി​ക്കും. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ നാ​രു​ക​ൾ, എ​സെ​ൻ​ഷ്യ​ൽ ഫാ​റ്റി ആ​സി​ഡു​ക​ൾ, പ​ല​ത​രം അ​മി​നോ​ആ​ഡി​സു​ക​ൾ എ​ന്നി​വ ധാ​രാ​ളം. ഇ​വ ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്നു. വി​റ്റാ​മി​ൻ എ, ​സി, ഇ, ​കെ,ബി1, ​ബി2, ബി3, ​ബി5, നി​യാ​സി​ൻ, ത​യ​മി​ൻ തു​ട​ങ്ങി​യ വി​റ്റാ​മി​നു​ക​ൾ ഈ​ന്ത​പ്പ​ഴ​ത്തി​ലു​ണ്ട്. ഇ​രു​മ്പ്, പൊട്ടാ​സ്യം, സ​ൾ​ഫ​ർ, മ​ഗ്നീ​ഷ്യം, സെ​ലി​നി​യം, ഫോ​സ്ഫ​റ​സ്, കോ​പ്പ​ർ, ഫ്ളൂ​റി​ൻ തു​ട​ങ്ങി​യ ധാ​തു​ക്ക​ളും അ​തി​ലു​ണ്ട്. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യം വേ​ണ്ട കാ​ൽ​സ്യ​വും ഈ​ന്ത​പ്പ​ഴ​ത്തി​ലു​ണ്ട്. ദി​വ​സ​വും കൈ​യ​ള​വ് ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചാ​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് തു​ട​ങ്ങി​യ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ദ​ന്ത​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും അ​ക​ന്നു നി​ൽ​ക്കും. മ​ദ്യാ​സ​ക്തി മൂ​ലം ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന ദോഷങ്ങൾ കു​റ​യ്ക്കു​ന്ന​തി​നും ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. 

ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു. ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം കൈ​വ​രു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള വി​റ്റാ​മി​ൻ എ ​വ​ര​ണ്ട​തും ന​ശി​ച്ച​തു​മാ​യ ച​ർ​മ​കോ​ശ​ങ്ങ​ളെ നീ​ക്കി പു​തി​യ കോ​ശ​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

അത്തിപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ഇന്നത്തെ കാലത്ത് രോഗങ്ങളും രോഗാവസ്ഥകളും രോഗലക്ഷണങ്ങളും എല്ലാം ചേര്‍ന്നുള്ള പരീക്ഷണ ശാലയാണ് ശരീരം. പല രോഗങ്ങളും നമ്മുടെ അശ്രദ്ധ കാരണമാണ് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തന്നെ കാര്യമായ ശ്രദ്ധയും പരിചരണവും ചികിത്സയും നടത്താത്തതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. എന്നാല്‍ എന്ത് രോഗം വന്നാലും ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം പല രോഗങ്ങള്‍ക്കും പ്രകൃതി ദത്തമായ പ്രതിവിധി ഉണ്ടാവും.

ഇത്തരത്തില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, അള്‍സര്‍, ട്രൈഗ്ലിസറൈഡ് തുടങ്ങിയ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് അത്തിപ്പഴം.

അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്‍റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം. അത്തിപ്പഴത്തിന്‍റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും.

ട്രൈ ഗ്ലിസറൈഡ് എന്ന അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ ഇല കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാല്‍ കഴിയുന്നു. ഇത് അമിതവണ്ണത്തെയും ഹൃദയാഘാതത്തേയും പ്രതിരോധിയ്ക്കുന്നു.

അള്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാനും അത്തിപ്പഴം മുന്നിലാണ്. വെറുതേ അത്തിപ്പഴം ചവയ്ക്കുന്നതോ ഇതിന്‍റെ ഇല ചവച്ച് കൊണ്ടിരിയ്ക്കുന്നതോ പരിഹാരമാണ്.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് അത്തിപ്പഴം. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മലബന്ധത്തെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്‍റെ  ഉപയോഗം സഹായിക്കുന്നു.

വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത്തിപ്പഴത്തിന്‍റെ ഉപയോഗം നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴത്തിന് കഴിയും.

അത്തിപ്പഴം ദിവസവും ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.  ചിലര്‍ക്ക് അത്തിപ്പഴത്തിന്‍റെ മധുരം ഇഷ്ടമാവില്ല. എന്നാല്‍ ഒരിക്കലും സ്വാദ് നോക്കി ഇത്തരം ആരോഗ്യകരമായ കാര്യങ്ങളെ തള്ളിക്കളയരുത്.

പല്ല് വേദന ഉടന്‍ പരിഹരിക്കാന്‍ ചില നാടന്‍ വഴികളിതാ

പല്ല് വേദന വന്നുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല എന്ന് കരുതുന്നവരാണോ? നിങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുന്നത് സാധാരണയാണ്.  ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍  ഉണ്ടാകുമെന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും മിനിട്ടുകള്‍ കൊണ്ടുതന്നെ ഇല്ലാതാക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്.

കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെഉണ്ടാകില്ല.

പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നതും വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.

ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെഇല്ലാതാക്കും.   ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധിഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും.

പഴുത്തപ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും. പണ്ടുള്ള ആളുകള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്‍റെ രഹസ്യമെല്ലാം ഇതായിരുന്നു.

പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നതും ഇത്തരത്തിലുള്ള വേദനയെ ശമിപ്പിക്കും.

ടെന്‍ഷന്‍ കുറയ്ക്കണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

തിരക്കേറിയ ജീവിതശൈലി നിങ്ങളില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടാക്കിയിട്ടുണ്ടാകാം. സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗളും ഉണ്ട്. ഇതില്‍ ഒന്നാണ് ഭക്ഷണം. ഭക്ഷണം കഴിച്ചും ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കവുന്നതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

ഡാര്‍ക്ക് ചോക്കലേറ്റ് - നിങ്ങളുടെ ഉത്കണ്ഠയെ ഇല്ലാതാക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ഡാര്‍ക്ക് ചോക്കലേറ്റില്‍ 70% കോക്കയാണ്. ഇതില്‍ പഞ്ചസാരയോ പാലോ ചേര്‍ക്കാറില്ല. നിങ്ങളുടെ മാനസിക നിലയില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന ഡാര്‍ക്ക് ചോക്കലേറ്റ് ഹൃദയത്തിനും ഉത്തമമാണ്.

ചീര - ഇലവര്‍ഗ്ഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ചീര. ചീരയില്‍ ഇരുമ്പ്, മഗ്നീഷ്യം, എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നല്‍കുന്നതിനും ചീര സഹായിക്കുന്നു.

മീന്‍ - ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് മീന്‍. ഇത് സമ്മര്‍ദ്ദത്തെയും ഹോര്‍മോണ്‍  വ്യതിയാനത്തെയും ക്രമീകരിക്കുന്നു.

ബെറീസ് - സമ്മര്‍ദ്ദത്തെ ചെറുക്കുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് ബെറീസ് എന്നു പറയാം. വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ബെറീസില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ആല്‍മണ്ടുകള്‍ - വിറ്റാമിന്‍ ഇ, ബി2 എന്നിവ ആല്‍മണ്ടുകളില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് നിങ്ങളെ ഫിറ്റാക്കുന്നു.

ഹൃദയാരോഗ്യത്തിന് ഉലുവ കഴിക്കാം

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഉ​ലു​വ; ഒ​പ്പം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തിന്‍റെ  പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണിട്ടു ര​ക്ത​സ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ബി​പി നി​യ​ന്ത്രി​ത​മാ​യാ​ൽ ഹൃ​ദ​യം സു​ര​ക്ഷി​ത​മാ​കും. 

മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. ആ​മാ​ശ​യ അ​ൾ​സ​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നും കട്ടി​യാ​കു​ന്ന​തു ത​ട​യാ​നും സ​ഹാ​യ​കം. അ​ങ്ങ​നെ ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ൽ​സ്യം, വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ​യും പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

അസിഡിറ്റി കുറയ്ക്കുന്നു

നെ​ഞ്ചെ​രി​ച്ചി​ൽ, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ൽ ക​ല​ർ​ത്തി ആ​ഹാ​ര​ത്തി​നു മു​ന്‍പ്ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​ഭ​വ​ങ്ങ​ളി​ൽ ഉ​ലു​വാ​പ്പൊ​ടി ചേ​ർ​ക്കാം. പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ൻ, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച് ക​വി​ൾ​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.

അമിതവണ്ണം കുറയ്ക്കുന്നു

വൃ​ക്ക​ക​ളി​ൽ കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തിന്‍റെ തോ​തു കു​റ​ച്ച് ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കാ​ൻ​സ​ർ ത​ട​യു​ന്ന​തിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതാ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൈ​ന​സ് പ്ര​ശ്ന​ങ്ങ​ൾ, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. 

അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത​കൊ​ഴു​പ്പിന്‍റെ‌ ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തു സാ​ധ്യ​മാ​കു​ന്ന​ത്:

പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​മ്പ്, പൊട്ടാ​സ്യം, തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ന്‍റിസെ​പ്റ്റി​ക്, ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

ചര്‍മ്മം സംരക്ഷിക്കാന്‍ കറിവേപ്പില

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത് വാഷിന്‍റെ ഗുണം ചെയ്യും. അതുപോലെ പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച്‌ പിടിപ്പിച്ചാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച്‌ വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച്‌ തലയില്‍ തേച്ച്‌ അരമണിക്കൂറിനു ശേഷം കുളിക്കണം. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാല്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുന്നത് ഉത്തമം.

കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം എ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം എ കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച്‌ കുഴമ്പാക്കി പുരട്ടിയാല്‍ മതി. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച്‌ തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി. അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച്‌ മോരില്‍ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്. കറിവേപ്പിലയരച്ച്‌ പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ധന മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച്‌ മോരില്‍ കലക്കിക്കഴിക്കുക. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച്‌ നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്സിമയ്ക്ക് ശമനം കിട്ടും. ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

രാവിലെ നടന്നാല്‍ ഗുണങ്ങളേറെ

രാവിലെ സ്ഥിരമായി നടക്കാന്‍ പോവുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും. മോണിംഗ് വാക്ക് അഥവാ രാവിലെയുള്ള നടത്തം വ്യായാമത്തിന്‍റെ  മികച്ച രൂപമാണ്. ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്‍കുമെന്നു മാത്രമല്ല,  മനസിന് സന്തോഷം നല്‍കാനും  മോണിംഗ് വാക്കിന് സാധിക്കും.  പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്ന്.

രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പൊഴിവാക്കും. ശരീരത്തിന്‍റെ  തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും മോണിംഗ് വാക്കിന് സാധിയ്ക്കും. മസിലുകളുടെ ആരോഗ്യത്തിന് രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. ഇത് കാലുകള്‍, തുടകള്‍ തുടങ്ങിയവിടങ്ങളിലെ മസിലുകള്‍ക്ക് ഉറപ്പും ആകൃതിയും നല്‍കുന്നു. തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും തലച്ചോറിന്‍റെ പ്രവര്‍ത്തനം കൃത്യമായി നടക്കാനും രാവിലെയുള്ള നടത്തം സഹായിക്കും.

സ്‌ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. രാവിലെ നടക്കുന്നതിലൂടെ  സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് രാവിലെയുള്ള നടത്തം നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്‍റെ  അളവു വര്‍ദ്ധിപ്പിയ്ക്കും.  ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുളള നല്ലൊരു വഴിയാണിത്.

ഗര്‍ഭിണികള്‍ രാവിലെ നടക്കുന്നത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെയുള്ള നടപ്പ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് നല്ലതാണ്. മോണിംഗ് വാക്ക് രാത്രിയില്‍ ഉറക്കം ലഭിയ്ക്കുന്നതിനും നല്ലതാണ്. ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ ഈ മാര്‍ഗം പരീക്ഷിച്ചു നോക്കാവുന്നതാണ്.  മോണിംഗ് വാക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിയ്ക്കും. ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രാവിലെയുള്ള നടത്തം. ജോലിയിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കും.

കുഞ്ഞുങ്ങളിലെ ജലദോഷത്തെ പ്രതിരോധിക്കാന്‍ ചില നാടന്‍ വഴികളിതാ

ആദ്യ ഒരു വയസ്സിനിടെ ഭൂരിഭാഗം കുട്ടികള്‍ക്കും ജലദോഷം നിര്‍ത്താതെ പിടിപെടാന്‍ ഇടയുണ്ട്. രോഗബാധയുള്ള ആളുമായി ഇടപഴകുകയോ മലിനമായ വായു അല്ലെങ്കില്‍ പ്രതലങ്ങള്‍ വഴിയോ കുട്ടികള്‍ക്ക് പല തരത്തിലുള്ള അണുബാധകയുണ്ടാവും.  മൂന്ന് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിക്ക് ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. കുട്ടികളുടെ ജലദോഷത്തിനും ചുമയ്ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ചെറിയ കുട്ടികളെ ഇളം ചൂടു വെള്ളത്തില്‍ കുളിപ്പിക്കുകയോ അല്ലെങ്കില്‍ സ്‌പോഞ്ച് ബാത്ത് നല്കുകയോ ചെയ്യാം. ചെറിയ കുട്ടികള്‍ക്ക് ദിവസം രണ്ടോ മൂന്നോ സ്‌പോഞ്ച് ബാത്ത് നല്കാം. ഒരു തുണി അന്തരീക്ഷ താപനിലയിലുള്ള വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ ശേഷം കക്ഷം, പാദം, കൈകള്‍, അടിവയര്‍ എന്നിവിടങ്ങളില്‍ തുടയ്ക്കുക.

നാരങ്ങ നീരും അരിഞ്ഞ ഇഞ്ചിയും വെള്ളം ഒഴിച്ച് പത്ത് മിനുട്ട് അടച്ച് വെച്ച് ചൂടാക്കുക. തുടര്‍ന്ന് നീര് ഊറ്റിയെടുത്ത് തുല്യ അളവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. രൂചി കിട്ടാനായി ഇതില്‍ അല്പം തേന്‍ ചേര്‍ക്കുക. ദിവസം പല തവണ ഇത് കുട്ടിക്ക് കുടിക്കാന്‍ നല്കുക. ജലദോഷവും പനിയും പമ്പ കടക്കും. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്കരുത്. തേനിലടങ്ങിയ ബാക്ടീരിയ ഇന്‍ഫാന്റൈല്‍ ബോട്ടുലിസം എന്ന പ്രശ്‌നത്തിന് കാരണമാകും.

പനിക്കൂര്‍ക്ക നീര് പിഴിഞ്ഞെടുത്ത് ഇളം ചൂടു വെള്ളത്തില്‍ നേര്‍പ്പിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം. പാരമ്പര്യ ആയുര്‍വേദത്തിന്‍റെ ഭാഗമായി എല്ലാ നാട്ടിലും ഇത് ഉപയോഗിച്ച് വരുന്നു.

വെള്ള രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് സഹായിക്കും.  ജലദോഷത്തിന് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കുകയും ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

പ്രായത്തിനൊപ്പം കഴിക്കാന്‍ പഠിക്കാം

ചെറുപ്പത്തില്‍  ശീലിച്ച അതേ ഭക്ഷണം തന്നെ കഴിക്കാനാണ് ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. പക്ഷേ, പ്രായത്തിനൊത്ത മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്തിയില്ലെങ്കില്‍ തേടിയെത്തുന്നത് രോഗങ്ങളാകും. ഓരോ പ്രായത്തിനും അതിനിണങ്ങുന്ന ഭക്ഷണം തിരിച്ചറിഞ്ഞു കഴിച്ചാല്‍ രോഗങ്ങളെ കുറച്ചപ്പുറം മാറ്റി നിറുത്താം.

ഊര്‍ജം നിറയും 20

ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുകയും പ്രഭാത ഭക്ഷണം ഒഴിവാക്കി ഡയറ്റ് ചെയ്യുകയും  ചെയ്യുന്ന പ്രായം. ഊര്‍ജത്തിന്‍റെ ആവശ്യകത കൂടുതലുള്ള സമയമാണിത്. പ്രതിദിനം 2400 കാലറിയോളം ഭക്ഷണത്തില്‍  കൊണ്ടുവരണം. പ്രോട്ടീന്‍ നിറഞ്ഞതും കൊഴുപ്പു കുറഞ്ഞതുമായ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. കേരളത്തിലെ പരമ്പരാഗത പ്രാതലുകളായ ഇഡ്ഢലി – സാമ്പാര്‍, പുട്ട് – ചെറുപയര്‍, ഇടിയപ്പം – കടല, എന്നിവയെല്ലാം ഇത്തരത്തിലുള്ളവയാണ്. മസിലുകളുടേയും ഹൃദയത്തിന്‍റെയും ശരിയായ പ്രവര്‍ത്തനത്തിനു പൊട്ടാസ്യം വേണം. പച്ചക്കറികള്‍, ഏത്തപ്പഴം, സാലഡ് എന്നിവ ഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുക. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചെറുമത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഗര്‍ഭധാരണത്തിനു മുമ്പും പിമ്പും ഫോളിക്ക് ആസിഡ് വേണം. കടും പച്ച നിറത്തിലുള്ള പച്ചക്കറികളിലും, ഓറഞ്ച് പോലുള്ള പഴങ്ങളിലും ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

ആരോഗ്യം മറക്കുന്ന 30

കുട്ടികളുടെ കാര്യങ്ങള്‍ നോക്കി സ്വന്തം ആരോഗ്യം മറക്കുന്ന പ്രായം. അനാരോഗ്യകരവും അപര്യാപ്തവുമായ ഭക്ഷണം ഏറ്റവും കൂടുതല്‍ കഴിക്കുന്നതും ഈ പ്രായത്തിലാണ്. ആരോഗ്യകരമായ ഗര്‍ഭകാലത്തിനും പ്രസവത്തിനും അത്യാവശ്യമാണ് ഫോളേറ്റ്സ്. കടല, ഇലക്കറികള്‍, ഓറഞ്ച് എന്നിവയില്‍ ഫോളേറ്റ് ധാരാളമുണ്ട്. രോഗപ്രതിരോധത്തിനും ഹൃദ്രോഗങ്ങള്‍ക്കും  കാന്‍സര്‍  പ്രതിരോധത്തിനും ആന്‍റി  ഓക്സിഡന്‍റ് അടങ്ങിയ ആഹാരം നല്ലതാണ്. പല നിറങ്ങളിലുള്ള പച്ചക്കറികള്‍, ഗ്രീന്‍ടീ, ഡാര്‍ക് ചോക്ലേറ്റ് എന്നിവ കഴിക്കാം തളര്‍ച്ചയെ പ്രതിരോധിക്കുന്നതിനു അയണ്‍ അത്യാവശ്യമാണ്. റെഡ് മീറ്റ്, പച്ചച്ചീര, ഗ്രീന്‍ബീന്‍സ്, ബ്രൊക്കോളി എള്ള്, ഈന്തപ്പഴം എന്നിവയിലും അയണ്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രായത്തില്‍  ഉപ്പിന്‍റെ ഉപയോഗം കുറച്ചു തുടങ്ങാന്‍  മറക്കരുതേ.

കൊഴുപ്പ് പ്രശ്നമാകുന്ന 40

ശരീരം ചെലവാക്കുന്ന ഊര്‍ജത്തില്‍  കുറവ് വരുന്നതിനാല്‍ ശരീരഭാരം കൂടുന്നു. കഴിക്കുന്ന ഭക്ഷണത്തിന്‍റെ  മൊത്തം അളവ് കുറയ്ക്കുന്നത് തടികൂടാതിരിക്കാന്‍  സഹായിക്കും. ആര്‍ത്തവവിരാമത്തോട് അടുക്കുന്നതുകൊണ്ട് കാത്സ്യം അടങ്ങിയ ഭക്ഷണം പ്രധാനമാണ്. പാലുല്‍പ്പന്നങ്ങള്‍, സോയ, ബീന്‍സ്, ഇലക്കറികള്‍ എന്നിവയില്‍ കാത്സ്യം ധാരാളമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബ്രെസ്റ്റ് കാന്‍സര്‍, കോളന്‍ കാന്‍സര്‍  എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഫൈബര് ഭക്ഷണത്തില് നിര്ബന്ധമായും ഉണ്ടായിരിക്കണം. വെള്ളത്തില് അലിയുന്ന നാരുകള്‍ ലഭിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, ഓട്സ്, ബാര്ലി, ഉലുവ എന്നിവയുടേയും അലിയാത്ത നാരുകള്‍  ഉള്‍ക്കൊള്ളുന്ന ധാന്യങ്ങള്‍, തവിട് എന്നിവയുടെ ഒരു മിശ്രിതമായിരിക്കണം കഴിക്കേണ്ടത്.

നല്ല മാറ്റങ്ങളുടെ 50

നല്ല ഭക്ഷണവും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളും കൊണ്ട് ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താം.സോയാബീന്‍സ്, സോയാ മില്‍ക്ക്, മറ്റു സോയാ ഉല്പ്പന്നങ്ങള്‍ എന്നിവ ഹോര്‍മോണ്‍  ബാലന്‍സ് ചെയ്യാന്‍ സാധിക്കും. രോഗപ്രതിരോധ ശക്തി കൂട്ടുന്നതിന് സിങ്ക് അടങ്ങിയ ധാന്യങ്ങള്‍ അണ്ടിപ്പരിപ്പുകള്‍  എന്നിവ കഴിക്കുക. പൂരിത കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുക. വറുത്ത പലഹാരങ്ങള്‍, മധുരം എന്നിവ ഒഴിവാക്കുക. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുള്ള പല നിറങ്ങളിലുള്ള പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുക.

മോണ രോഗവും അസ്ഥിവീക്കവും

അ​സ്ഥിവീ​ക്കം അ​ഥ​വാ O​s​t​e​o​p​o​r​o​s​i​s- ഉം മോണ രോ​ഗം അ​ഥ​വാ P​e​r​i​o​d​o​n​t​i​t​is ഉം ത​മ്മില്‍ അ​ഭേ​ദ്യ​മായ ബ​ന്ധ​മു​ണ്ടെ​ന്ന്പ​ഠ​ന​ങ്ങള്‍ പ​റ​യു​ന്നു. അ​സ്ഥി​യി​ലെ ധാ​തു​ക്കള്‍ പ്രാ​യംചെ​ല്ലു​ന്തോ​റും (​പ്ര​ത്യേ​കി​ച്ച്‌ സ്ത്രീ​ക​ളില്‍) കു​റ​യു​ന്നു.ത​ത്​ഫ​ല​മാ​യി അ​സ്ഥി​യു​ടെ ബ​ല​വും കു​റ​യു​ന്നു. ഇ​തു​കാ​ര​ണം ഇ​ട​യ്ക്കി​ടെ അ​സ്ഥി ഒ​ടി​യു​ക​യും വേ​ദന വി​ട്ടു​മാ​റാ​തെ തു​ട​രു​ക​യും ചെ​യ്യു​ന്നു. ക​ശേ​രു​ക്കള്‍, ന​ട്ടെ​ല്ല്, ഇ​ടു​പ്പ്, കൈ​യു​ടെ കുഴഎ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യി ക​ണ്ടു​വ​രു​ന്ന​ത്.
മോ​ണ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാന കാ​ര​ണം ബാ​ക്ടീ​രിയ ആ​ണെ​ങ്കി​ലുംശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോധ പ്ര​വര്‍​ത്ത​ന​ങ്ങ​ളില്‍ സം​ഭ​വി​ക്കു​ന്നമാ​റ്റ​ങ്ങള്‍ രോ​ഗ​ത്തി​ന്‍റെ  കാ​ഠി​ന്യം വര്‍​ദ്ധി​പ്പി​ക്കു​ന്നു. 

പ​ല്ലി​നെ ഉ​റ​പ്പി​ച്ചു​നി​റു​ത്തു​ന്ന എ​ല്ലായ ആല്‍​വി​യോ​ളാര്‍ബോ​ണി​ന്‍റെ  തേ​യ്​മാ​നം മോ​ണ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാന ല​ക്ഷ​ണ​മാ​ണ്. അ​സ്ഥി​വീ​ക്കം ഉ​ള്ള സ്ത്രീ​ക​ളില്‍ ഈ പ്ര​ക്രിയ വേ​ഗ​ത്തില്‍സം​ഭ​വി​ക്കു​ക​യും അ​സ്ഥി​വീ​ക്കം ഉ​ള്ള സ്ത്രീ​ക​ളില്‍ എ​ല്ലി​ലെ ധാ​തു​ക്ക​ളു​ടെ അ​ള​വും ഒ​പ്പം ത​ന്നെ എ​ല്ലി​ലെ ധാ​തു​ക്ക​ളു​ടെ സാ​ന്ദ്ര​ത​യും കു​റ​വാ​യി​രി​ക്കും. ഈ​സ്ട്ര​ജന്‍ ഹോര്‍​മോണ്‍കു​റ​യു​ന്ന​താ​ണ് കാ​ര​ണം.

അ​സ്ഥി വീ​ക്ക​ത്തി​നെ ര​ണ്ടാ​യി ത​രംതി​രി​ക്കാം. പ്രൈ​മ​റി എ​ന്നും സെ​ക്കന്‍​ഡ​റി എ​ന്നും. ആര്‍​ത്തവവി​രാ​മം, 45ല്‍ ഏ​റെ പ്രാ​യം, യാ​തൊ​രു കാ​ര​ണ​വും പ​റ​യാന്‍ ക​ഴി​യാ​ത്ത I​d​i​o​p​a​t​h​ic O​s​t​e​o​p​o​r​o​s​is എ​ന്ന അ​സ്ഥി വീ​ക്ക​വും പ്രൈ​മ​റി ഗ​ണ​ത്തില്‍​പ്പെ​ടു​ന്നു.  മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങള്‍അ​ല്ലെ​ങ്കില്‍ ധാ​തു​ക്ക​ളു​ടെ പ്ര​വര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര​ണം ഉ​ണ്ടാ​വു​ന്ന അ​സ്ഥി​വീ​ക്ക​ത്തി​നെ സെ​ക്കന്‍​ഡ​റി എ​ന്നും വി​ളി​ക്കു​ന്നു. പ്ര​മേ​ഹം, സ​ന്ധി​വാ​തം, ര​ക്ത​വാ​തം, പാ​രാ​ത്തൈ​റോ​യ്​ഡ് ഗ്ര​ന്ഥി​യു​ടെ അ​തി​പ്ര​വര്‍​ത്ത​നം, അ​ഡ്രി​നല്‍ ഗ്ര​ന്ഥി​യു​ടെ പ്ര​വര്‍​ത്തന കു​റ​വ്, ര​ക്താര്‍​ബു​ദം, ലിം​ഫോ​മാ തു​ട​ങ്ങി​യവ സെ​ക്കന്‍​റി അ​സ്ഥി വീ​ക്ക​ത്തില്‍​പ്പെ​ടു​ന്നു.

മോ​ണ​രോ​ഗ​വും അ​സ്ഥി​വീ​ക്ക​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് 4 പ്ര​ധാന കാ​ര​ണ​ങ്ങള്‍ ഉ​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങള്‍ പ​റ​യു​ന്ന​ത്.

  1. അ​സ്ഥി​വീ​ക്കം കാ​ര​ണം ശ​രീ​ര​ത്തില്‍ മൊ​ത്ത​ത്തി​ലു​ള്ള ധാ​തു​വി​ന്‍റെ അ​ള​വ് കു​റ​വാ​യി​രി​ക്കും. അ​തി​ന്‍റെ  ഫ​ല​മാ​യി വാ​യി​ലു​ള്ള അ​സ്ഥി​ക്കും തേ​യ്​മാ​നം സം​ഭ​വി​ക്കു​ക​യും മോ​ണ​രോ​ഗ​ത്തി​ന്കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു.
  2. എ​ല്ലില്‍സം​ഭ​വി​ക്കു​ന്ന റീ​മോ​ഡ​ലിം​ഗ് പ്ര​ക്രിയ കാ​ര​ണം ഉ​ണ്ടാ​വു​ന്ന IL - 1, IL - 6 എ​ന്നീ സൈ​റ്റോ​കൈന്‍ ത​ന്മാ​ത്ര​കള്‍ അ​സ്ഥി​യു​ടെ തേ​യ്​മാ​ന​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. ഇ​ത് മോ​ണ​രോ​ഗ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.
  3. ജ​നി​തക ഘ​ട​ക​ങ്ങള്‍ കാ​ര​ണം ഉ​ണ്ടാ​വു​ന്ന അ​തി​വേ​ഗ​ത്തി​ലു​ള്ള അ​സ്ഥി​ക്ഷ​യം മോ​ണ​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു.
  4. ഭ​ക്ഷ​ണ​ത്തി​ലു​ള്ള കാല്‍​സ്യ​ത്തി​ന്‍റെ  അ​ഭാ​വം, പു​ക​വ​ലി തു​ട​ങ്ങിയ വ ധാ​തു​ക്ഷ​യ​ത്തി​നുകാ​ര​ണ​മാ​യി മോ​ണ​രോ​ഗ​വും അ​സ്ഥി​വീ​ക്ക​വും ഉ​ണ്ടാ​കു​ന്നു.


ചി​കി​ത്സ

  1. ഭ​ക്ഷ​ണ​ത്തി​ലു​ള്ള കാല്‍​സ്യ​ത്തി​ന്‍റെ അ​ഭാ​വം പ​രി​ഹ​രി​ക്കു​ക.
  2. വ്യാ​യാ​മം
  3. ഹോര്‍​മോണ്‍ വീ​ണ്ടും നല്‍​കി​ക്കൊ​ണ്ടു​ള്ള H​RT അ​ഥ​വാ ഹോര്‍​മോണ്‍ റീ​പ്ളെ​യ്​സ്​മെ​ന്‍റ്തെറാ​പ്പി.
  4. പാ​ഗാ​നി​നി - ഹില്‍ എ​ന്നീ ശാ​സ്ത്ര​ജ്ഞര്‍ ന​ട​ത്തിയ പ​ഠ​ന​ത്തില്‍ H​RT ചി​കി​ത്സ നല്‍​കിയ സ്ത്രീ​ക​ളില്‍ മോ​ണ​രോ​ഗം കു​റ​യു​ന്ന​താ​യും ല​ക്ഷ​ണ​ങ്ങ​ളായ മോ​ണ​യി​ലെ ചു​വ​പ്പ് നി​റം, ര​ക്ത​സ്രാ​വം, പ​ല്ലി​ന്‍റെ ആ​ട്ടം തു​ട​ങ്ങി​യവ കു​റ​ഞ്ഞ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


സ്ത്രീ​കള്‍ അ​റി​യേ​ണ്ട​ത്

  1. 40 വ​യ​സു ക​ഴി​ഞ്ഞാല്‍ മോ​ണ​രോഗ വി​ദ​ഗ്ദ്ധ​നെ ഇ​ട​യ്ക്കി​ടെസ​ന്ദര്‍​ശി​ക്കു​ക. (​കു​റ​ഞ്ഞ​ത് 3 മു​തല്‍ 6 മാ​സ​ത്തില്‍ ഒ​രി​ക്കല്‍)
  2. മോ​ണ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന ബാ​ക്ടീ​രി​യ​യെ ചെ​റു​ക്കു​ന്ന​തി​നാ​യി ദ​ന്ത​ശു​ചി​ത്വം ന​ന്നാ​യി ഉ​റ​പ്പു​വ​രു​ത്തു​ക. ര​ണ്ടു​നേ​രം ബ്ര​ഷ് ചെ​യ്യു​ക.
  3. മോ​ണ​രോ​ഗ​ത്തി​ന്‍റെ  ല​ക്ഷ​ണ​ങ്ങ​ളായ മോ​ണ​യി​ലെ ചു​വ​പ്പു​നി​റം, മോ​ണ​യില്‍ നി​ന്നു​ള്ള ര​ക്ത​സ്രാ​വം എ​ന്നി​വ​യെ അ​വ​ഗ​ണി​ക്കാ​തി​രി​ക്കു​ക. ഇ​ത് ക​ണ്ടാല്‍ ത​ന്നെ ചി​കി​ത്സതേ​ടേ​ണ്ട​താ​ണ്.
  4. കാല്‍​സ്യം ധാ​രാ​ളം അ​ട​ങ്ങിയപാല്‍, പാല്‍​ക്ക​ട്ടി, ഇ​ല​ക്ക​റി​കള്‍, ക​ടല്‍ മ​ത്സ്യ​ങ്ങള്‍, പ്ര​ത്യേ​കി​ച്ച്‌ നെ​ത്തോ​ലി, സോ​യാ​ബീന്‍, ചീ​ര, ബ്രോ​ക്കോ​ളി, ഈ​ന്ത​പ്പ​ഴം, ഓ​റ​ഞ്ച്, അ​ത്തി, കി​വി തു​ട​ങ്ങി​യവ ക​ഴി​ക്കാന്‍ശ്ര​ദ്ധി​ക്കു​ക.
  5. പു​ക​വ​ലി, കാര്‍​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്സ് (​കോ​ള, സോ​ഡ) തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  6. എ​ല്ലു​ക​ളില്‍ വേ​ദ​ന​യോ, ശ​രീ​ര​ത്തി​ന് ക്ഷീ​ണ​മോ അ​നു​ഭ​വ​പ്പെ​ട്ടാല്‍ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക.
  7. 6 മാ​സ​ത്തി​ലൊ​രി​ക്കല്‍ B​MD അ​ഥ​വാ ബോണ്‍ മി​ന​റല്‍ ഡെന്‍​സി​റ്റി പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.
  8. ശ​രി​യായ വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക. നീ​ന്തല്‍, ന​ട​ത്തം, സൈ​ക്ളിം​ഗ് എ​ല്ലാം ന​ല്ല​താ​ണ്.
  9. സ​മീ​കൃത ആ​ഹാ​രം ക​ഴി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
  10. ന​ന്നാ​യി വെ​യില്‍ അ​ല്ലെ​ങ്കില്‍ സൂ​ര്യ​പ്ര​കാ​ശം കൊ​ള്ളു​ന്ന​ത് അ​സ്ഥി​യെ സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മിന്‍ - ഡി കൂ​ടു​തല്‍ ഉ​ണ്ടാ​കാന്‍സ​ഹാ​യി​ക്കു​ന്നു.

അനീമിയയ്ക്ക് ഉടന്‍ പരിഹാരം ഇതാ.

 

 

 

 

 

അനീമിയ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.രക്തക്കുറവ്പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യു ന്നഭക്ഷണങ്ങള്‍ ഉണ്ട് നമുക്ക് ചുറ്റും. എന്നാല്‍ എല്ലാവരും ഡോക്ടറു ടെഅടുത്തേക്ക് തന്നെയാണ് മരുന്നിനായി ഓടുക. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനാ യികഴിക്കേണ്ട ആവശ്യ മില്ല.

ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്‍റെ  അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും പാല്‍ സ്ഥിരമായികുടിയ്ക്കുന്നത് സഹായിക്കുന്നു.

പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട്വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായകഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട്വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ട യ്നര്‍ ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യംവര്‍ദ്ധിപ്പിക്കു കയും ചെയ്യുന്നു.

വീറ്റ് ഗ്രാസ് കൊണ്ട് രക്തത്തിലെപ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ്വീറ്റ ഗ്രാസ് കഴിയ്ക്കുന്നത് നല്ലതാണ്.

കാരറ്റാണ് മറ്റൊന്ന്. ഇതിലെവിറ്റാമിന്‍ എ പ്ലേറ്റ്ലറ്റിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവുംരണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച്‌ വിളര്‍ച്ച  ഇല്ലാതാക്കുന്നു.

ബീറ്ററൂട്ട് ധാരാളംകഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പല്ലുകളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധവേണം

പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കുക എന്നാല്‍ നമ്മുടെ ശരീരം ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ്. പക്ഷേ, പല്ലുകളുടെ ആരോഗ്യത്തിന് നാം ഒട്ടും പ്രാധാന്യം കൊടുക്കുന്നില്ല. ദൈനംദിനം ജീവിതത്തില്‍ പല്ലുകളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമാണ്.

ദന്തസംരക്ഷണത്തിന്‍റെ തുടക്കം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതായത് ദന്തസംരക്ഷണം തുടങ്ങേണ്ടത് സ്ത്രീ ഗര്‍ഭിണിയായിരിക്കുന്ന സമയം മുതലാണ്. ആ സമയത്ത് പല്ലുകളുടെയും ആരോഗ്യത്തെക്കുറിച്ച്‌ ബോധവാന്മാരായാല്‍ മാത്രമേ വരുംതലമുറയ്ക്ക് വൃത്തിയും വെടിപ്പുമുള്ള പല്ലുകള്‍ ലഭിക്കുകയുള്ളു.

ദന്തസംരക്ഷണം ഗര്‍ഭിണികളില്‍ : ശിശു അമ്മയുടെ ഗര്‍ഭത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമയത്തുതന്നെ പല്ലുകളും വളരാന്‍ തുടങ്ങും. മോണയ്ക്കുള്ളിലാണ് പല്ലിന്‍റെ വളര്‍ച്ച ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഈ പല്ലുകള്‍ പ്രകടമാവില്ല. കുഞ്ഞിന് ഉറപ്പും കട്ടിയുമുള്ള പല്ലുകള്‍ ഉണ്ടാവണമെങ്കില്‍ അമ്മ പോഷകമൂല്യമുള്ള ആഹാരത്തില്‍ ശ്രദ്ധിക്കണം.

  1. കാത്സ്യം അടങ്ങിയ ഭക്ഷണം ഗര്‍ഭിണിയായ സ്ത്രീ കഴിക്കണം.
  2. പൊടിമീന്‍, മുട്ട, പാല്‍ എന്നിവയും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  3. കുഞ്ഞിന്‍റെ പല്ലിന് മഞ്ഞനിറം വരാതിരിക്കാനായി അമ്മ ടെട്രാ സൈക്ലിന്‍, ടോക്സിസൈക്ലിന്‍ ഗുളികകള്‍ ഒഴിവാക്കുക.
  4. കുഞ്ഞിന് കട്ടിയുള്ള പല്ലുകള്‍ ഉണ്ടാകാനായി ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി പ്രോട്ടീന്‍ ഘടകങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കണം.

പല്ലു മുളയ്ക്കുന്ന പ്രായം: ഒരു വയസാകുമ്പോഴാണ് കുഞ്ഞിന്‍റെ പല്ല് പുറത്തു കാണാനാവുന്നത്. കുഞ്ഞിന്‍റെ പല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം നിറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കുഞ്ഞ് കഴിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ കഴിച്ചു തുടങ്ങാവുന്നതാണ്.

പെര്‍മനെന്‍റ് ടീത്ത് അഥവാ സ്ഥിരമായുള്ള പല്ലുകള്‍ ആറു വയസു മുതലാണ് ഉണ്ടാകാന്‍ തുടങ്ങുന്നത്. പാല്‍പ്പല്ലുകള്‍ കുഞ്ഞിന് ഒരു വയസുമുതല്‍ ഉണ്ടാകാന്‍ തുടങ്ങുന്നതാണ്. കുഞ്ഞിന്‍റെ പല്ല് പഞ്ഞി, കട്ടി കുറഞ്ഞ തുണി എന്നിവ ഉപയോഗിച്ച്‌ ഭക്ഷണത്തിനുശേഷം വൃത്തിയാക്കണം.

പാലില്‍ പഞ്ചസാര ചേര്‍ത്ത് കുഞ്ഞിനു കൊടുക്കുന്ന അമ്മമാര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. പാലുകൊടുത്തശേഷം കുഞ്ഞിന്‍റെ വായ് വൃത്തിയാക്കുക. കുട്ടികള്‍ പാല്‍കുപ്പി വായില്‍വെച്ചു കൊടുത്താല്‍ ചിലപ്പോള്‍ പെട്ടെന്ന് ഉറങ്ങാറുണ്ട്.

അമ്മമാര്‍ കുട്ടികളെ ഉറക്കാനുള്ള ഒരു മാര്‍ഗമായി പാല്‍ക്കുപ്പി വായില്‍ വെച്ചുകൊടുക്കാറുമുണ്ട്. പാലല്ലെങ്കില്‍ വെറും പച്ചവെള്ളത്തില്‍ പഞ്ചസാര കലക്കിയായാലും കൊടുത്ത് സന്തോഷത്തോടെ കുഞ്ഞിനെ ഉറക്കാനാണ് അമ്മമാര്‍ പരിശ്രമിക്കുന്നത്.

എന്നാല്‍ കുഞ്ഞിന്‍റെ പല്ലിന് കേടുവരാനുള്ള പ്രധാന കാരണം അമ്മമാരുടെ ഈ പ്രവൃത്തിയാണെന്ന് ആരും അറിയുന്നില്ല. മധുരത്തിന്‍റെ അംശങ്ങള്‍ വായില്‍ പറ്റിപ്പിടിച്ചിരിക്കുകയും അത് പല്ലുകള്‍ക്ക് കേടുണ്ടാക്കുകയും ചെയ്യുന്നു. ഇതിനെയാണ് നഴ്സി ബോട്ടില്‍ കാരിസ് എന്നറിയപ്പെടുന്നത്.

രാത്രി പല്ലുതേയ്ക്കണം: രാവിലെ പല്ലുതേക്കുന്ന ശീലം നമുക്കുണ്ട്. എന്നാല്‍ പലരും രാത്രിയില്‍ പല്ലുതേക്കാറില്ല. രാത്രി കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം വായില്‍ തങ്ങി അത് ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച്‌ പല്ലിന് കേടുവരാന്‍ അത് കാരണമാകുന്നു. കോള, മധുരപലഹാരങ്ങള്‍ എന്നിവ കഴിച്ചതിനുശേഷം നിര്‍ബന്ധമായും പല്ല് തേയ്ക്കണം.

ടൂത്ത് പേസറ്റ് ഉപയോഗിക്കുമ്പോള്‍: : ഫ്ളൂറൈഡ് ചേര്‍ന്ന ടൂത്ത്പേസ്റ്റുകള്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. ചെറിയ പ്രായമായതിനും അറിവായതിനും ശേഷം മാത്രമേ കുട്ടികള്‍ക്ക് പേസ്റ്റ് കൊടുക്കാവൂ. കുട്ടികള്‍ പേസ്റ്റ് വിഴുങ്ങാന്‍ സാധ്യതയുണ്ട്. ബ്രഷിന്‍റെ നാരുകളുടെ വലുപ്പത്തില്‍ പേസ്റ്റ് എടുക്കുന്നതാണ് പതിവ്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. ചെറുപയറിന്‍റെ വലുപ്പത്തില്‍ മാത്രമേ പെയിസ്റ്റെടുക്കാവൂ. പല്ല് വൃത്തിയാകാന്‍ അതിന്‍റെ ആവശ്യം മാത്രമേയുള്ളൂ.  ജെല്ലിന്‍റെ ഘടനയിലുള്ള പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലിന് കേടാണ്. കാരണം അതില്‍ കട്ടികൂടിയതും പല്ലിന് ദോഷകരവുമായ അനേകം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് പല്ലിന്‍റെ ഇനാമലിനെ നശിപ്പിക്കുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധ: പല്ലിന്‍റെ ആരോഗ്യത്തിന് കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വേണം കഴിക്കേണ്ടത്. പല്ലിന് കേടുവരുന്ന മധുരപലഹാരങ്ങള്‍, മിഠായി, ഐസ്ക്രീം എന്നിവ കഴിവതും ഒഴിവാക്കുക. ചൂടുള്ളതോ കൂടുതല്‍ തണുത്തതോ ആയ ഭക്ഷണസാധനങ്ങളും ഒഴിവാക്കുക.

ബ്രഷ് ചെയ്യേണ്ട രീതി: മൃദുവായി വേണം പല്ലു തേക്കാന്‍. ബ്രഷും പല്ലും അതറിയരുത്. പല്ലു തിരുമുകയേ ചെയ്യാവൂ. മുകളിലത്തെ വരിയലുള്ള പല്ലുകള്‍ മുകളില്‍നിന്നും താഴേക്കും താഴത്തെ വരിയിലുള്ള പല്ലുകള്‍ താഴേന്നു മുകളിലോട്ടുമാണ് തേക്കേണ്ടത്. പല്ല് 45 ഡിഗ്രി ചരിവില്‍ മുകളില്‍നിന്ന് താഴേയ്ക്കുവേണം മുകളിലത്തെ പല്ല് തേക്കേണ്ടത്. പല്ലിന്‍റെ ഇനാമല്‍ പോകാതെ സൂക്ഷിക്കണം. പല്ല് തേക്കുമ്പോള്‍ അമിതമായ ബലം കൊടുത്ത് അമര്‍ത്തി തേച്ചാല്‍ പല്ലിന്‍റെ ഇനാമല്‍ നഷ്ടപ്പെടും. പല്ലിന്‍റെ ഇനാമല്‍ നഷ്ടപ്പെടുമ്പോഴാണ് തണുപ്പിനെയും ചൂടിനെയും ചെറുക്കാനുള്ള പല്ലിന്‍റെ കഴിവ് നഷ്ടമാകുന്നത്. പല്ലിന് പുളിപ്പുണ്ടായാല്‍ ഇനാമല്‍ നഷ്ടമായി എന്നുവേണം കരുതാന്‍.

പല്ലിന്‍റെ ഞരമ്പുകളില്‍ കേട് എത്തുമ്പോഴാണ് അസഹ്യമായ വേദനയും പല്ല് എടുത്തു കളയേണ്ട അവസ്ഥയും ഉണ്ടാകുന്നത്. എല്ലാ മൂന്നു മാസം കൂടുമ്പോഴും ബ്രഷ് മാറണം.

ബ്രഷിന്‍റെ മധ്യപകുതിയില്‍ വേണം കൈപിടിക്കേണ്ടത്. അധികം ബലം പ്രയോഗിക്കാതെ വേണം ബ്രഷ് ചെയ്യേണ്ടത്. ഈ രീതിയില്‍ കൂടുതല്‍ ബലം പ്രയോഗിക്കാതെ ബ്രഷിന്‍റെ ഒത്ത പകുതി കൈവിരലുകള്‍ വരത്തക്ക രീതിയില്‍ പിടിച്ച്‌ മൃദുവായി പല്ലുതേക്കുന്ന രീതിക്കാണ് തംബ് ആന്‍ഡ് പാം പൊസിഷന്‍ എന്നു പറയുന്നത്.

പല്ല് സംരക്ഷണം: ഭക്ഷണ പദാര്‍ഥങ്ങള്‍ ചവച്ചരയ്ക്കാനുള്ളതാണ് പല്ല്. അല്ലാതെ പല്ല് ഉപയോഗിച്ച്‌ കട്ടിയുള്ള സാധനങ്ങളോ കുപ്പിയുടെ അടപ്പ്, പേനയുടെ ക്യാപ് എന്നിവയൊന്നും കടിച്ച്‌ തുറക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ പല്ലിന്‍റെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഏതു പ്രായക്കാരാണെങ്കിലും എല്ലാ ആറുമാസം കഴിയുമ്പോഴും പല്ല് പരിശോധിക്കണം. വിദഗ്ധരായ ഡെന്‍റിസ്റ്റുകള്‍ക്ക് മാത്രം കണ്ടെത്താവുന്ന പല പ്രശ്നങ്ങളും നമ്മുടെ പല്ലിന് ഉണ്ടായെന്നുവരാം. നിരന്തരമായുള്ള പരിശോധനകള്‍ പല രോഗത്തെയും പല്ലിന്‍റെ കേടിനെയും തുടക്കത്തിലെ മനസിലാക്കി ചികിത്സിക്കുക.

ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍

മൂന്നു തരത്തിലുള്ള ബ്രഷുകളാണുള്ളത്.

  1. സോഫ്റ്റ്
  2. മീഡിയം സോഫ്റ്റ്
  3. ഹാര്‍ഡ്

കേരളീയരുടെ ഭക്ഷണരീതിയനുസരിച്ച്‌ മീഡിയം തരത്തിലുള്ള ബ്രഷുകള്‍കൊണ്ട് പല്ലുകള്‍ വൃത്തിയാക്കിയാല്‍ മതിയാകും.

വായ്നാറ്റം ഒഴിവാക്കാന്‍ : വായില്‍ പൊത്തുള്ളവര്‍ക്ക് വായ്നാറ്റം ഉള്ളതായി കണ്ടുവരാറുണ്ട്. ഈ പ്രശ്നമുള്ളവര്‍ വായിലെ പൊത്തി അടയ്ക്കാന്‍ ശ്രദ്ധ കാണിക്കണം. ധാരാളം വെള്ളം കുടിക്കുക. പ്രമേഹരോഗികള്‍, കിഡ്നിക്ക് പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വായ്നാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. അതു മനസിലാക്കി ഏതു രോഗം മൂലമാണ് വായ്നാറ്റമുണ്ടാവുന്നതെന്നറിഞ്ഞ് അത് പരിഹരിക്കുകയാണ് വേണ്ടത്. പല്ലിന്‍റെ ഇടയില്‍ കയറിയിരിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.

കണ്ണുകളുടെ ആരോഗ്യത്തിനു ചക്കപ്പഴം

വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീൻ തു​ട​ങ്ങിമ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളുംച​ക്ക​പ്പ​ഴ​ത്തി​ലു​ണ്ട്. ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​മ്പ്  വി​ള​ർ​ച്ചത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെപ്ര​വ​ർ​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​തത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.തി​മ​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജന​റേ​ഷ​നി​ൽ നി​ന്നുക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യംനി​ല​നി​ർ​ത്തു​ന്നു. 

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ലസ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെസോ​ഡി​യ​ത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം.ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വുനി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം.

ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റുക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം.കാ​ൽ​സ്യ​ത്തിന്‍റെ  ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ കാ​ൽ​സ്യം മു​റി​വു​ക​ളു​ണ്ടാ​കു​മ്പോൾ ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.

ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

വളരെക്കുറഞ്ഞ ചിലവില്‍ രോഗ്യം  മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവയെല്ലാമാണ് ഈ ഗുണം നല്‍കുന്നതും. ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്, തടി കുറയ്ക്കാന്‍ തുടങ്ങി ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന്‍റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. രാവിലെ ഇളംചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചു നോക്കൂ. വയറിന് സുഖം ലഭിയ്ക്കും. തടി കുറയാനും ഇത് നല്ലതു തന്നെ.  ചെറുനാരങ്ങയില്‍ തുളസിയിലയും തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും തൊണ്ടയിലുണ്ടാകുന്ന അണുബാധയ്ക്കും ഏറ്റവും പറ്റിയ  ഔഷധമാണ്. ബിപിയുള്ളവര്‍ ചെറുനാരങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതുവഴി രോഗങ്ങള്‍ തടയുകയും ചെയ്യും. ചെറുനാരങ്ങ സിട്രസ് വിഭാഗത്തില്‍ പെട്ട ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. മനംപിരട്ടല്‍, ഛര്‍ദി എന്നിവ ഒഴിവാക്കാന്‍ ചെറുനാരങ്ങ മണത്താല്‍ മതി. ഇതിന്‍റെ നീര് കുടിയ്ക്കുന്നതും നല്ലതു തന്നെ. റ്യുമാറ്റിസം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങ. ഇത് ശരീരത്തില്‍ മൂത്രം ഉല്‍പാദിപ്പിക്കാനും ഇതുവഴി കൂടുതലുള്ള വെള്ളം പുറന്തള്ളാനും സഹായിക്കും. ചെറുനാരങ്ങാനീര് ചേര്‍ത്ത ചായ കുടിച്ചു നോക്കൂ. തലവേദന മാറും. ഇതിലെ ആന്‍റിഓക്‌സിഡന്‍റുകളാണ് ഈ ഗുണം നല്‍കുന്നത്. വയറ്റിലെ വിരശല്യം ഒഴിവാക്കാനും ചെറുനാരങ്ങ മികച്ചതാണ്. ഇത് വിരകളെ കൊല്ലുന്ന പ്രകൃതിദത്തമായ മാര്‍ഗമാണെന്നു പറയാം. വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് സമാസമം ഉപ്പും പഞ്ചസാരയുമിട്ടു കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെറുനാരങ്ങ ഏറെ നല്ലതാണ്. കടുകെണ്ണയും ഉപ്പും ചേര്‍ത്ത് അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിച്ചാല്‍ പല്ലിനുണ്ടാകുന്ന മഞ്ഞനിറം തടയാന്‍ സാധിയ്ക്കും. ഇത് വായിലുണ്ടാകുന്ന ബാക്ടീരിയകളെയും കൊന്നൊടുക്കും. വായ്‌നാറ്റമകറ്റുന്നതിനും ചെറുനാരങ്ങ നല്ലതാണ്. മുറിവുണങ്ങാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങ. ഒരു കഷ്ണം ചെറുനാരങ്ങ മുറിവിനു മേലെ മസാജ് ചെയ്താല്‍ മതിയാകും. ചര്‍മത്തിനുണ്ടാകുന്ന അലര്‍ജി, മുഖക്കുരു എന്നിവ മാറ്റാനും ചര്‍മത്തിന് നിറം നല്‍കാനും ചെറുനാരങ്ങാനീരു കലര്‍ന്ന ലേപനങ്ങള്‍ പുരട്ടുന്നത് നല്ലതാണ്. കരളിന്‍റെ ആരോഗ്യത്തിനും ചെറുനാരങ്ങാനീര് ഏറെ നല്ലതു തന്നെ. ഇത് യൂറിക് ആസിഡ് അലിയിച്ചു കളയും. കരളാണ് ശരീരത്തിലെ വിഷങ്ങള്‍ പുറന്തള്ളി ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നത്.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate