অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യരംഗവും അറിവുകളും

ആരോഗ്യരംഗവും അറിവുകളും

കോള’പാനീയങ്ങൾ ശീലമാക്കരുത്..!

വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​വി​ല്ല. ഹീ​മോ​ഗ്ലോ​ബിന്‍റെ കു​റ​വ് ക​ര​ൾ, വൃ​ക്ക​ക​ൾ, ഹൃ​ദ​യം എ​ന്നി​വ​യു​ടെ ജോ​ലി​ഭാരം കൂട്ടുന്നു. ഇ​രു​ന്പ്, ഫോ​ളി​ക്കാ​സി​ഡ്, വി​റ്റാ​മി​ൻ സി, ​ബി12 എ​ന്നീ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വാ​ണ് മി​ക്ക​പ്പോ​ഴും വി​ള​ർ​ച്ച​യ്ക്കു കാരണമാകുന്നത്.

സ്ത്രീകളിൽ വിളർച്ചാസാധ്യത കൂടുതൽ

സ്ത്രീ​ക​ളി​ലും ഗ​ർ​ഭി​ണി​ക​ളി​ലും വി​ള​ർ​ച്ചാ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ര​ക്ത​സ്രാ​വം, ബോ​ണ്‍​മാ​രോ​യി​ലെ അ​സു​ഖ​ങ്ങ​ൾ, കാ​ൻ​സ​ർ, കു​ട​ൽ രോ​ഗ​ങ്ങ​ൾ, വൃ​ക്ക ത​ക​രാ​ർ, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​റ്റു ഗു​രു​ത​ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ബാ​ധി​ച്ച​വ​ർ​ക്കു വി​ള​ർ​ച്ചാ​സാ​ധ്യ​ത​യേ​റും. 
കാ​ൻ​സ​ർ ചി​കി​ത്സ​ക​ളി​ൽ​പ്പെ​ടു​ന്ന കീ​മോ​തെ​റാ​പ്പി​ക്കു വി​ധേ​യ​മാ​കു​ന്ന​വ​രി​ലും ഹീ​മോ​ഗ്ലോ​ബി​ൻ കൗ​ണ്ട് കു​റ​യു​ന്ന​താ​യി കാ​ണാ​റു​ണ്ട്. ഹീ​മോ​ഗ്ലോ​ബി​ൻ തന്മാ​ത്ര​യി​ലു​ണ്ടാ​കു​ന്ന അ​സ്വാ​ഭാ​വി​ക​ത്വ​മാ​ണ് അ​രി​വാ​ൾ രോ​ഗ​ത്തി​ന് (സി​ക്കി​ൾ സെ​ൽ അ​നീ​മി​യ) ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തു പാ​ര​ന്പ​ര്യ​രോ​ഗ​മാ​ണ്.

ഹീ​മോ​ഗ്ലോ​ബി​ൻ കൗ​ണ്ട് ആവശ്യമായ അളവിൽ നിന്നു കു​റ​ഞ്ഞാ​ൽ ഇ​രു​ന്പ് ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​രം ശീ​ല​മാ​ക്ക​ണം. ഹീ​മോ​ഗ്ലോ​ബിന്‍റെ രൂ​പീ​ക​ര​ണ​ത്തി​ൽ ഇ​രു​ന്പി​നു നി​ർ​ണാ​യ​ക​ പ​ങ്കു​ണ്ട്.

പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ശ​ർ​ക്ക​ര, ത​ക്കാ​ളി, ഉ​ലു​വ, ബീ​റ്റ്റൂട്ട്, മാ​ത​ള​നാ​ര​ങ്ങ, എ​ള​ള്, ചീ​ര, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മ​ഞ്ഞ​ൾ, പാ​വ​യ്ക്ക, നെ​ല്ലി​ക്ക, ഈ​ന്ത​പ്പ​ഴം, തേ​ൻ, ഇ​ള​നീ​ര്, മൃ​ഗ​ങ്ങ​ളു​ടെ ക​ര​ൾ, മുട്ട, ​ചീ​ര, ഏ​ത്ത​പ്പ​ഴം, ശ​താ​വ​രി, ചേ​ന, ഓ​ട്സ്, സോ​യാ​ബീ​ൻ, പ​യ​ർ, തു​വ​ര, ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്പ് ധാ​രാ​ളം.

വിറ്റാമിൻ സിയും പ്രധാനം

വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഇ​രു​ന്പ് അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വി​റ്റാ​മി​ൻ സി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ന് ആ​ഹാ​ര​ത്തി​ൽ​നി​ന്ന് ഇ​രു​ന്പ് പൂ​ർ​ണ​മാ​യും വ​ലി​ച്ചെ​ടു​ക്കാ​നാ​വി​ല്ല. പ​പ്പാ​യ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, സ്ട്രോ​ബ​റി, മ​ധു​ര​നാ​ര​ങ്ങ, ത​ക്കാ​ളി, ചീ​ര തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ സി ​ധാ​രാ​ളം. എ​ന്നാ​ൽ വി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഫോ​ളി​ക്കാ​സി​ഡ്, വി​റ്റാ​മി​ൻ ബി12

ഫോ​ളി​ക്കാ​സി​ഡും വി​റ്റാ​മി​ൻ ബി12 ​ഉം ചു​വ​ന്ന​ര​ക്താ​ണു​ക്ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​വ​യു​ടെ കു​റ​വ് നി​ശ്ച​യ​മാ​യും ഹീ​മോ​ഗ്ലോ​ബിന്‍റെ അ​ള​വി​ലും കു​റ​വു​വ​രു​ത്തും. കോ​ഴി, താ​റാ​വ് എ​ന്നി​വ​യു​ടെ ഇ​റ​ച്ചി, ചീ​ര, മീ​ൻ, മുട്ട, ​പാ​ൽ, വെ​ണ്ണ തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ ബി12 ​ധാ​രാ​ള​മുണ്ട്.

വി​റ്റാ​മി​ൻ ബി 9 ​ആ​ണ് ഫോ​ളി​ക് ആ​സി​ഡ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. ഫോ​ളേ​റ്റ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ചു​വ​ന്ന​ര​ക്താ​ണു​ക്ക​ളു​ടെ എ​ണ്ണം വർധിപ്പിച്ചു ​വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഫോ​ളി​ക് ആ​സി​ഡും സ​ഹാ​യി​ക്കു​ന്നു.

കാ​ബേ​ജ്, പ​രി​പ്പു​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, നാ​ര​ങ്ങ, ശ​താ​വ​രി, ചീ​ര, കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, മു​ട്ടയു​ടെ മ​ഞ്ഞ​ക്ക​രു, ഏ​ത്ത​പ്പ​ഴം, ഓ​റ​ഞ്ച്, ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വയി​ൽ ഫോ​ളേ​റ്റു​ക​ളു​ണ്ട്.

കോളപാനീയങ്ങൾ വേണ്ട

ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഇ​രു​ന്പി​നെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള ശ​രീ​ര​ത്തിന്‍റെ ക​ഴി​വു കു​റ​യ്ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ണ്ട്. അ​വ ശീ​ല​മാ​ക്ക​രു​ത്. കാ​പ്പി, ചാ​യ, കോ​ള പാ​നീ​യ​ങ്ങ​ൾ, ബീ​യ​ർ, വൈ​ൻ, കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, കാ​ൽ​സ്യം സ​പ്ളി​മെ​ൻ​റ്സ് തു​ട​ങ്ങി​യ​വ ഇ​രു​ന്പിന്‍റെ ആ​ഗി​ര​ണം ത​ട​യു​ന്ന​താ​യി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഹീ​മോ​ഗ്ലോ​ബി​ൻ കൗ​ണ്ട് തീ​രെ കു​റ​വു​ള​ള​വ​ർ ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ചു ക​ണ്‍​സ​ൾട്ടിംഗ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

വ്യായാമം ചെയ്താൽ

വ്യാ​യാ​മം ശീ​ല​മാ​ക്കു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. അ​തു ടെ​ൻ​ഷ​ൻ കു​റ​യ്ക്കും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തും.​വ്യാ​യാ​മ​ത്തി​ലേ​ർ​പ്പെ​ടു​ന്പോ​ൾ ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യി​വ​രു​ന്നു. ഈ ​ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നു ശ​രീ​രം കൂ​ടു​ത​ൽ ഹീ​മോ​ഗ്ലോ​ബി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ം. യോ​ഗ, എ​യ്റോ​ബി​ക് വ്യാ​യാ​മ​രീ​തി എ​ന്നി​വ അംഗീകൃത ട്രെയിനർമാരിൽ നിന്നു പ​രി​ശീ​ലി​ക്കു​ന്ന​ത് അ​ഭി​കാ​മ്യം. 

ഹീ​മോ​ഗ്ലോ​ബിന്‍റെ കു​റ​വു നി​ക​ത്താ​ൻ ആ​ഹാ​ര​ക്രമത്തില്‌ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​ക്ര​മ​ത്തി​ൽ ബീ​റ്റ്റൂട്ട് ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​തി​ൽ ഇ​രു​ന്പ്, ഫോ​ളി​ക്കാ​സി​ഡ്, നാ​രു​ക​ൾ, പൊട്ടാ​സ്യം തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ളം. ആ​പ്പി​ൾ ശീ​ല​മാ​ക്കു​ന്ന​തും ഉ​ചി​തം. അ​തി​ലു​ള​ള ഇ​രു​ന്പും മ​റ്റു പോ​ഷ​ക​ങ്ങ​ളും ഹീ​മോ​ഗ്ലോ​ബി​ന്‍റെ തോ​തു മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

മാനസിക സമ്മർദം കൂടിയാൽ മുടി കൊഴിയുമോ?

ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ​ര​ക്കാ​രെ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലി​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

മി​ക്ക​വ​രി​ലും ദി​വ​സം 50 - 100 മു​ടി​യി​ഴ​ക​ൾ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ കൊ​ഴി​യാ​റു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ പു​തി​യ മു​ടി കി​ളി​ർ​ത്തു​വ​രു​ന്ന​തി​നാ​ൽ ത​ല​യി​ൽ മു​ടി​കു​റ​യു​ന്ന​താ​യി തോ​ന്നാ​റി​ല്ല. വാ​സ്ത​വ​ത്തി​ൽ മു​ടി​കൊ​ഴി​ച്ചി​ലിന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം പൂ​ർ​ണ​മാ​യി വ്യ​ക്ത​മ​ല്ല.

പാ​ര​ന്പ​ര്യം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം, രോ​ഗാ​വ​സ്ഥ, മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ല്ലാം മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി യു​എ​സി​ലു​ള്ള മേ​യോ ക്ലി​നി​ക്കി​ലെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം താ​ത്കാ​ലി​ക​മാ​യ മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. ഗ​ർ​ഭ​ധാ​ര​ണം, പ്ര​സ​വം, ആ​ർ​ത്ത​വ​വി​രാ​മം എ​ന്നി​വ​യെ​ല്ലാം ശ​രീ​ര​ത്തി​ലെ വി​വി​ധ ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടാ​ക്കു​ന്നു. ഹോ​ർ​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കു പ​ങ്കു​ള്ള​തി​നാ​ൽ തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. ത​ല​യോട്ടി​ലു​ണ്ടാ​കു​ന്ന ചി​ല​ത​രം ച​ർ​മ​രോ​ഗ​ങ്ങ​ളും മു​ടി​കൊ​ഴി​ച്ചി​ലി​ന് ഇ​ട​യാ​ക്കു​ന്നു.

കാ​ൻ​സ​ർ ചി​കി​ത്സ​യാ​യ കീ​മോ തെ​റാ​പ്പി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​ത​രം മ​രു​ന്നു​ക​ൾ, സ​ന്ധി​വാ​തം, ഡി​പ്ര​ഷ​ൻ എ​ന്നി​വ​യ്ക്കു​ള്ള ചി​ല​ത​രം മ​രു​ന്നു​ക​ൾ, രക്തത്തിന്‍റെ കട്ടി ​കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ, ചി​ല​ത​രം ആ​ൻ​റി​ബ​യോട്ടി​ക്, ആ​ൻ​റി​ഫം​ഗ​ൽ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തു​ക​യോ ഡോ​സി​ൽ കു​റ​വു വ​രു​ത്തു​ക​യോ ചെ​യ്യ​രു​ത്. വി​റ്റാ​മി​ൻ എ ​അ​മി​ത​മാ​കു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്.

ക​ടു​ത്ത പ​നി, സ​ർ​ജ​റി തു​ട​ങ്ങി​യ​വ​യ്ക്കു​ശേ​ഷം സം​ഭ​വി​ക്കു​ന്ന മു​ടി​കൊ​ഴി​ച്ചി​ൽ താ​ത്കാ​ലി​ക​മാ​ണ്.

മു​ടി​യു​ടെ സൗ​ന്ദ​ര്യ​വും സ്റ്റൈ​ലും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ചെ​യ്യു​ന്ന ചി​ല​ത​രം ഹെ​യ​ർ സ്റ്റൈ​ലു​ക​ളും ചി​കി​ത്സ​ക​ളും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​നാ​വ​ശ്യ​മാ​യി രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ മു​ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​വും അ​പ​ക​ടം. കെ​മി​ക്ക​ലു​ക​ൾ മു​ടി​യു​ടെ ബ​ലം കു​റ​യ്ക്കു​ന്നു. മു​ടി പൊട്ടി​പ്പോ​കു​ന്ന​തി​നും കൊ​ഴി​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. മു​ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ഷ​നു​ക​ളും നി​റം ന​ല്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ളും മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു.

പ്രോട്ടീ​ൻ, ഇ​രു​ന്പ്, വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ്, ഇ, ​ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ എ​ന്നി​വ​യു​ടെ കു​റ​വും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കാ​റു​ള്ള​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും അ​ഭാ​വ​മാ​ണു മു​ടി​കൊ​ഴി​ച്ചി​ലി​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. പു​ക​വ​ലി​ക്കു​ന്ന​വ​രി​ൽ മു​ടി​കൊ​ഴി​ച്ചി​ലിെ​ൻ​റ തോ​തു കൂ​ടു​ന്ന​താ​യി റി​പ്പോ​ർട്ടുണ്ട്. ഹെ​യ​ർ ഫോ​ളി​ക്കി​ളി​ൾ ദു​ർ​ബ​ല​മാ​ക​ൽ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, പ്ര​മേ​ഹം പോ​ലെ​യു​ള​ള ചി​ല​ത​രം രോ​ഗ​ങ്ങ​ൾ, മാ​ന​സി​ക സ​മ്മർ​ദം, പെ​ട്ടെന്നുണ്ടാ​കു​ന്ന ക​ടു​ത്ത വൈ​കാ​രി​ക പി​രി​മു​റു​ക്കം എ​ന്നി​വ​യെ​ല്ലാം മു​ടി​കൊ​ഴി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ. മി​ക്ക​പ്പോ​ഴും സ്്ത്രീ​ക​ളെ അ​പേ​ക്ഷി​ച്ചു പു​രു​ഷന്മാ​രി​ലാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. മാ​ന​സി​ക​സമ്മ​ർ​ദം മു​ടി​യു​ടെ നി​റ​ത്തെ​യും ബാ​ധി​ക്കും. ക​ടു​ത്ത മാ​ന​സി​ക സ​മ്മർ​ദം(​ടെ​ൻ​ഷ​ൻ) പൊ​തു​വെ​യു​ള്ള ആ​രോ​ഗ്യ​ത്തി​നും ഗു​ണ​ക​ര​മ​ല്ല. ക്ലോ​റി​ൻ ക​ല​ർ​ന്ന വെ​ള​ള​ത്തി​ൽ നീ​ന്തു​ക​യോ കു​ളി​ക്കു​ക​യോ ചെ​യ്യു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ലി​ന് കാരണമാകാറുണ്ട്.

നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം; ശുഭാപ്തിവിശ്വാസം പുലർത്താം

മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​വ ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ (വി​നാ​ഗ​രി​യോ പു​ളി​വെ​ള​ള​മോ ചേ​ർ​ത്ത വെ​ള​ള​ത്തി​ലോ)​സൂ​ക്ഷി​ച്ച ശേ​ഷ​മേ പാ​കം ചെ​യ്യാ​വൂ.

  • ശു​ഭാ​പ്തി​വി​ശ്വാ​സം ജീ​വി​ത​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ക. നെ​ഗ​റ്റീ​വ് ചി​ന്ത​ക​ൾ വി​ള​ന്പു​ന്ന​വ​രു​മാ​യു​ള​ള ച​ങ്ങാ​ത്തം ഒ​ഴി​വാ​ക്കു​ക.
  • നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. (ആ​പ്പി​ൾ, കാ​ബേ​ജ്, ചീ​ര, ബാ​ർ​ലി, ഓ​ട്സ്, ബീ​ൻ​സ്, ത​വി​ടു നീ​ക്കം ചെ​യ്യാ​ത്ത ധാ​ന്യ​പ്പൊ​ടി, പ​യ​ർ, ബ​ദാം, ക​ശു​വ​ണ്ടി, കു​ന്പ​ള​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്,
  • കാ​ര​റ്റ്, ത​ക്കാ​ളി, ഉ​ള​ളി, ഈ​ന്ത​പ്പ​ഴം, സോ​യാ​ബീ​ൻ, ഓ​റ​ഞ്ച്...) ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക
  • മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു ധ്യാ​നം, യോ​ഗ, വ്യാ​യാ​മം, ബ്രീ​തിം​ഗ് വ്യാ​യാ​മ​മു​റ​ക​ൾ, ന​ട​ത്തം എ​ന്നി​വ ഗു​ണ​പ്ര​ദം. ഇവ പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ൽ നി​ന്ന് സ്വാ​യ​ത്ത​മാ​ക്കാം.
  • ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ക; വീ​ടു വൃ​ത്തി​യാ​ക്കു​ക, തു​ണി​യ​ല​ക്കു​ക, വെ​ള​ളം കോ​രു​ക, പൂ​ന്തോട്ടം വെ​ടി​പ്പാ​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ ത​നി​യെ ചെ​യ്യു​ന്ന​തും വ്യാ​യാ​മ​ത്തി​നു സ​ഹാ​യ​കം. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടുക​ളും മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ള​ള​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം വ്യാ​യാ​മം ചെ​യ്യു​ക.
  • പോ​ഷ​ക​സ​മൃ​ദ്ധ​വും ജൈ​വരീ​തി​യി​ൽ വി​ള​യി​ച്ച​തു​മാ​യ പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ക. വീട്ടി​ൽ ജൈ​വ​പ​ച്ച​ക്ക​റി​ത്തോട്ടം രൂ​പ​പ്പെ​ടു​ത്തു​ക.
  • ര​ക്ത​സ​മ്മർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
  • മു​ൻ​കൂട്ടി ക​ണ്ടു​പി​ടി​ക്കാ​വു​ന്ന കാ​ൻ​സ​റു​ക​ൾ തി​രി​ച്ച​റി​യാ​നാ​യി സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കു വി​ധേ​യ​രാ​വു​ക.
  • സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത ക​ണ്ടെ​ത്താ​നു​ള​ള മാ​മോ​ഗ്ര​ഫി ടെ​സ്റ്റി​നു വി​ധേ​യ​രാ​വു​ക.
  • ശ​രീ​ര​ത്തി​ൽ മു​ഴ​ക​ളോ ത​ടി​പ്പോ ശ്ര​ദ്ധ​യി​ൽ​പ്പൊ​ൽ

വൈകാതെ ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക.

  • അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ഭാ​ര​ക്കു​റ​വും ഭാ​ര​ക്കൂ​ടു​ത​ലും ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക.
  • നീ​ണ്ടു നി​ൽ​ക്കു​ന്ന പ​നി​യും ചു​മ​യും ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം. ക്ഷ​യ​മ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ക്ഷ​യ​മാ​ണെ​ങ്കി​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക.
  • ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​ക​ളും വാ​ക്സി​നു​ക​ളും കൃ​ത്യ​മാ​യ ഡോ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ക്ക​ണം.
  • സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ​സാ​ധ്യ​ത മു​ൻ​കൂട്ടി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള​ള പാ​പ്സ്മി​യ​ർ ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണം.
  • ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക.
  • ര​ക്തം ദാ​നം ചെ​യ്യു​ന്പൊ​ഴും സ്വീ​ക​രി​ക്കു​ന്പൊ​ഴും സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക.
  • കു​ത്തി​വ​യ്പു​ക​ൾ​ക്കു ഡി​സ്പോ​സി​ബി​ൾ സി​റി​ഞ്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഉ​പ​യോ​ഗ​ത്തി​നു ശേ​ഷം സി​റി​ഞ്ചും സൂ​ചി​യും ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​താ​യി ഉ​റ​പ്പാ​ക്കു​ക.
  • ദ​ന്താ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക. ദ​ന്താ​രോ​ഗ്യ​വും ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
  • ​വി​ലെ​യും രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​ന്പും പ​ല്ലു തേ​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക
  • മ​ദ്യ​പാ​നം, പു​ക​വ​ലി, മ​യ​ക്കു​മ​രു​ന്നു​ക​ൾ, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
  • വി​റ​റാ​മി​ൻ ഗു​ളി​ക​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ ക​ഴി​ക്ക​രു​ത്. ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൽ കു​ടും​ബ​ഡോ​ക്ട​റു​മാ​യി ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ക.
  • മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു ക​ഴി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗി​ക​ൾ ആ ​മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​മേ​ഹം ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെ ധ​രി​പ്പി​ക്കു​ക

ഗര്‍ഭാവസ്ഥയില്‍ ഭര്‍ത്താവിന്റെ പിന്തുണ വേണം

‘ഐ ആം പ്രഗ്നന്റ്’ എന്ന ചിന്താഗതി മാറി ഇപ്പോൾ ‘വീ ആർ പ്രഗ്നന്റ്’ എന്നു ചിന്തിക്കാൻ സമയമായി. ഒരു ഭാര്യ അമ്മയാകാൻ തുടങ്ങുന്ന നിമിഷം മുതൽ ഭർത്താവ് അച്ഛനുമാണ്. ഭാര്യ ഏതെല്ലാം അവസ്‌ഥയിലൂടെയാണ് 40 ആഴ്ച കടന്നു പോകുന്നത് എന്നു ഭർത്താവും അറിഞ്ഞിരിക്കണം. ഗർഭിണിയായ ഭാര്യയിൽ ഓരോ ആഴ്ചയും എന്തെല്ലാം മാറ്റങ്ങളുണ്ടാകും, തന്റെ കുഞ്ഞിന്റെ വളർച്ചയിൽ എന്തെല്ലാം സംഭവിക്കുന്നുണ്ട്, ഭാര്യയ്ക്കുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങൾ കുറയ്ക്കാൻ തനിക്കെന്തെല്ലാം ചെയ്യാനാകും, ഇവയെക്കുറിച്ചെല്ലാം ഭർത്താവും കാര്യമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.

ഗർഭിണിയാകുന്നതോടെ ഭർത്താവുമായി യാതൊരു സമ്പർക്കവുമില്ലാത്ത അവസ്‌ഥ മാറണം. ഏഴാം മാസം പ്രസവത്തിനായി പെൺവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാൽ പിന്നെ കുഞ്ഞിനു മൂന്നുമാസമാകുമ്പോഴായിരിക്കും തിരിച്ചു കൊണ്ടുവരുന്നത്. അത്രയും നാളും സ്ത്രീയുടെയോ കുഞ്ഞിന്റെയൊ കാര്യത്തിലൊന്നും ഭർത്താവിനെ ഇടപെടുത്താതിരിക്കുന്ന അവസ്‌ഥയും മാറണം. ഭർത്താവിന്റെ നല്ലവാക്കുകളും നമ്മുടെ കുഞ്ഞിനുവേണ്ടിയല്ലേ സാരമില്ല എന്നുള്ള ആശ്വാസവും ഗർഭാവസ്‌ഥയിലെ ബുദ്ധിമുട്ടുകൾ മറക്കാനും കുറയ്ക്കാനും സ്ത്രീയെ പ്രാപ്തയാക്കും. സ്വാഭാവിക പ്രസവത്തിനു സ്ത്രീയ്ക്കു ധൈര്യം കൊടുക്കാൻ തീർച്ചയായും ഭർത്താവിന്റെ പിന്തുണയ്ക്കാകുമെന്നും ലമാസ് വ്യക്‌തമായി പഠിപ്പിക്കുന്നു.

ഗർഭാവസ്‌ഥയിലെ വ്യായാമം

മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഗർഭിണികൾക്കു ദിവസവും 45 മിനിട്ടു നേരമെങ്കിലും ലഘുവ്യായാമം ചെയ്യാൻ സാധിക്കണം. വ്യായാ മം ചെയ്യാതിരിക്കൻ പല കാരണങ്ങളുമുണ്ട്. ഗർഭാവസ്‌ഥയിൽ ചിലർക്കു ക്ഷീണവും മടിയുമുണ്ടാകും. എന്നാൽ വ്യായാമം ചെയ്യാൻ തയാറാകുന്നവരെ വിലക്കേണ്ടതില്ല. പണ്ടുള്ള സ്ത്രീകളോടു ഗർഭകാലത്തു സൂക്ഷിക്കണം എന്നു പറഞ്ഞിരുന്നത് അവർ അതിനുതക്ക കഠിനമായ ജോലികൾ ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ ഇന്നു കഠിന ജോലികൾ കുറവാണ്. ഗർഭാവസ്‌ഥയ്ക്കു മുൻപുവരെ കൃത്യമായി വ്യായാമം ചെയ്തിരുന്നവർപോലും ഗർഭിണിയാകുമ്പോൾ വ്യായാമം ചെയ്യുന്നതു പൂർണമായി നിർത്തുന്നതാണു കണ്ടുവരുന്നത്. ഇതും ശരിയല്ല.

ഇപ്പോൾ ഇന്ത്യൻ ക്ലോസറ്റ് ഒരിടത്തും തന്നെ കാണാനാകുന്നില്ല. അതിൽ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും തന്നെ കാലിനും തുടകൾക്കും ഇടുപ്പെല്ലിനും മികച്ച വ്യായാമമായിരുന്നു. പ്രസവിക്കാൻ ഏറ്റവും അനുയോജ്യമായ പോസിഷനും ഇതാണ്. പ്രസവസമയത്തു മറ്റേതു പോസിഷനെക്കാളും 30 മുതൽ 40 ശതമാനം വരെ ഗർഭാശയമുഖം വികസിക്കുന്നതും ഈ പൊസിഷനിലാണ്. പ്രസവത്തിന്റെ രണ്ടാം ഘട്ടമായ കുഞ്ഞു പുറത്തേക്കുവരുന്ന അവസ്‌ഥയിൽ ഏറ്റവും അനുയോജ്യമാണെന്നു പറയപ്പെടുന്ന പൊസിഷനും ഇതാണ്. ഗർഭിണി നിവർന്നുവരുന്ന പൊസിഷനായതുകൊണ്ടു ഗുരുത്വാകർഷണവും പ്രസവത്തെ എളുപ്പമാക്കാൻ സഹായിക്കും. മുൻപ് അബോർഷനുണ്ടായിട്ടുണ്ടെങ്കിലോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രം റെസ്റ്റ് എടുത്താൽ മതിയാകും.

ഗർഭിണികളും ഭക്ഷണക്രമവും

ഇരുമ്പുസത്തു ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമമാണു ഗർഭിണികൾ സ്വീകരിക്കേണ്ടത്. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ധാരാളം വെള്ളം കുടിക്കണം. കുഞ്ഞിന്റെ ഗർഭാവസ്‌ഥയിലുള്ള വളർച്ചയുടെ കാലഘട്ടങ്ങളിൽ പ്രത്യേകം പ്രത്യേകം എന്തൊക്കെയാണ് ആവശ്യമായി വരുന്നതെന്നു മനസിലാക്കി അതു കൂടുതൽ കഴിക്കണം. ഇവിടെയും നിങ്ങളുടെ അറിവു നിങ്ങളുടെ സഹായത്തിനെത്തണം. പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

കൂടുന്ന ഭാരത്തിൽ ശ്രദ്ധവേണം

ഗർഭാവസ്‌ഥയിൽ 9 മാസം കൊണ്ടു കൂടുന്ന ഭാരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ക്രമത്തിലധികം ഭാരം കൂടാൻ പാടില്ല. നിലവിലുള്ള പൊക്കവും വണ്ണവും കണക്കാക്കി എത്രഭാരം വരെ കൂടാമെന്നു കണക്കാക്കി വേണം ഭാരം നിയന്ത്രിക്കേണ്ടത്. ഒരു ഗർഭിണി 12 മുതൽ 15 കിലോ വരെ ഭാരം ഗർഭാവസ്‌ഥയിൽ കൂടിയാൽ മതിയാകും. ഇതു ഗർഭത്തിന്റെ ആദ്യകാലം മുതൽ തന്നെ ശ്രദ്ധിക്കണം. അമിതവണ്ണം സ്വാഭാവിക പ്രസവത്തിനു തടസമാകുന്നു.

പ്രസവം എളുപ്പമാകട്ടെ

പ്രസവം എളുപ്പമാകാൻ ലമാസ് ക്ലാസുകളിൽ നിർദേശിക്കുന്ന ആറു കാര്യങ്ങളുണ്ട്. പുറത്തു നിന്നുമുള്ള ഇടപെടലുകൾ പരമാവധി കുറച്ചു സ്വാഭാവിക സുഖപ്രസവം ഉണ്ടാകാനായി ഇനി പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു.

പ്രസവം സ്വമേധയാ ആരംഭിക്കണം. വേദന വരാനുള്ള മരുന്നുകൾ ഇല്ലാതെ പ്രസവം നടക്കണം. 36 ആഴ്ച്ചയ്ക്കും 42 ആഴ്ച്ചയ്ക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനായി മാനസികമായി തയാറെടുക്കുക. കുഞ്ഞു പൂർണവളർച്ചയെത്തിക്കഴിയുമ്പോൾ പുറത്തേക്കു വരാനുള്ള ഒരു സിഗ്നൽപോലെ ഒരു രാസപ്രവർത്തനം ശരീരത്തിൽ ഉണ്ടാകും. ഇതാണു ഗർഭാശയമുഖം വികസിപ്പിക്കുന്നതും വേദനയുണ്ടാക്കുന്നതും. അതിനനുസരിച്ചു മാത്രം മുന്നോട്ടു നീങ്ങുക.

പ്രസവം ആരംഭിക്കുന്ന സമയത്തു ഗർഭിണിക്കു ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രസവവേദനയുടെ സമയത്ത് എന്തുചെയ്താലാണു വേദനകുറയുകയെന്നു ചിലപ്പോൾ മറ്റൊരാൾക്കു പറഞ്ഞു തരാനാകില്ല. സ്ത്രീക്കു ചിലപ്പോൾ നിൽക്കണമെന്നോ നടക്കണമെന്നോ ഇരിക്കണമെന്നൊ തോന്നാം. നമ്മുടെ നാട്ടിൽ പൊതുവായ രീതി വച്ചു വേദന തുടങ്ങുമ്പോൾ തന്നെ കിടത്തിയാണു പരിശോധിക്കുന്നതും പ്രസവിക്കുന്നതും. ഈ രീതി ചില സാചര്യങ്ങളിൽ സ്ത്രീക്കു സൗകര്യപ്രദമായിരിക്കില്ല. പ്രസവസമയത്തു സ്ത്രീയുടെ താത്പര്യവും സുഖസൗകര്യവുമാണു പ്രധാനമായും പരിഗണിക്കേണ്ടത്.

പ്രസവസമയത്തുടനീളം സ്ത്രീക്കൊപ്പം ഉണ്ടാകുക. പ്രസവത്തിന്റെ സമയത്തു സ്ത്രീക്കു ശാരീരികമായും മാനസികമായുമുള്ള പിന്തുണ അത്യാവശ്യമാണ്. അതിനുവേണ്ടി ഒപ്പം വേണ്ടപ്പെട്ട ഒരാൾ എപ്പോഴും കൂടെയുണ്ടാകണം. അതു ഭർത്താവായിരിക്കുന്നതാണു കൂടുതൽ അഭികാമ്യമെന്നു ലമാസ് പറയുന്നു. ഇടപെടലുകൾ ഉണ്ടാകരുത്. സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കണമെന്നാണു ലമാസ് നിർദ്ദേശിക്കുന്നത്. പ്രസവിക്കാനുള്ള മരുന്നു സ്വീകരിക്കുന്നതിനോടു യോജിപ്പില്ല.

സ്ത്രീയെ നിവർന്നിരിക്കാൻ സഹായിച്ചുകൊണ്ടു ഗുരുത്വാകർഷണത്തിന് ഒപ്പം നിന്നു പ്രസവിക്കാൻ സഹായിക്കുന്നു. ഇതു സ്ത്രീയുടെ അധ്വാനം കുറയ്ക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മയുടെ ശരീരത്തോടു ചേർത്തു വയ്ക്കുന്നതു വഴി എത്രയും പെട്ടന്നു കുഞ്ഞിനു പാലുകൊടുക്കാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രസവങ്ങൾ കൂടുതലും ആശുപത്രികൾ വഴിയാണു നടക്കുന്നത്. സിസേറിയൻ നിരക്കു കുറയ്ക്കുവാനായി സർക്കാർ പലനടപടികളും തുടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം ബാഹ്യമായ കാര്യങ്ങളാണ്. അടിസ്‌ഥാനപരമായി പ്രസവിക്കുന്ന സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു തന്നെ പ്രാധാന്യം നൽകണം. ഇതു തീർച്ചായും ആരോഗ്യമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ സഹായിക്കും.

ഗർഭിണികളുടെ ഭക്ഷണക്രമം

  • ഓറഞ്ച് ജ്യൂസടിക്കുമ്പോൾ ഒപ്പം കുറച്ചു കാരറ്റും ബീറ്റ്റൂട്ടും ഒരു നാരങ്ങയുടെ നീരും ചേർത്തടിച്ചു ജ്യൂസാക്കി കഴിക്കാം.
  • ബീൻസ് പ്രോട്ടീനിന്റെ കലവറയാണ്. രണ്ടു മൂന്നു ബീൻസും ഒരു കാരറ്റിന്റെ പകുതികഷണങ്ങളാക്കിയതും രുചിക്ക് അൽപം ഉപ്പും ചേർത്തുകുക്കറിൽ നന്നായി വേവിച്ച് അടിച്ച് ഉടച്ചെടുക്കുക. ഇതിൽ ആവശ്യത്തിനു നാരങ്ങാ നീരും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്തു സൂപ്പായി കഴിക്കാം.
  • പാൽ നേരിട്ടു കഴിക്കുന്നതിലും നല്ലാതാണ് അതു തൈരോ മോരോ ആയി കഴിക്കുന്നത്. സംഭാരം നല്ലതാണ്.
  • ചെറുപയർ പാകം ചെയ്ത് അതിലേക്ക് അല്പം തേങ്ങ ചിരകിയതു ചേർത്തു കഴിക്കാം.
  • പാകം ചെയ്ത ചെറുപയറിൽ തൈരു ചേർത്തു കഴിക്കുന്നതും നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട്:

പ്രിയങ്ക ഇടിക്കുള
ബർത്ത് വില്ലേജ്, വൈറ്റില
നിമ്മി ഏബ്രഹാം

എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നി​യ​മ​ത്തിന്‍റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് ഏ​ക​ദേ​ശം 2500 ഫു​ഡ് അ​ഡി​റ്റീ​വ്സ് നാം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ അനുവദനീയമായ അളവിലും അധികമായി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം മി​ക​ച്ച​താ​ണെ​ന്നു പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ

പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ ശീ​ല​മാ​ക്ക​രു​ത്. ഗോ​ത​ന്പ് വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. മു​ള​കും ഉ​ണ​ങ്ങി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും വാ​ങ്ങി വൃ​ത്തി​യാ​ക്കി മി​ല്ലി​ൽ പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി കമ്മീഷ​ണ​റും നി​ർ​ദേ​ശി​ക്കു​ന്നു.

മോ​ണോ സോ​ഡി​യം ഗ്ലൂട്ടാ​മേ​റ്റ്

ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ൽ ഫ്രീ ​ഫ്രം എം​എ​സ്ജി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. എം​എ​സ്ജി എ​ന്നാ​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ്. അ​ജി​നോ​മോട്ടോ. പ​ക്ഷേ അ​ങ്ങ​നെ എ​ഴു​തി​യിട്ടുണ്ടാ​കു​മെ​ങ്കി​ലും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​റി​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് അ​ട​ങ്ങി​യിട്ടുണ്ട്. അ​താ​യ​ത് ഭ​ക്ഷ​ണത്തിന്‍റെ സ്വാ​ദു കൂട്ടാനും ചി​ല സ്വാ​ദിന്‍റെ തീ​വ്ര​ത കൂട്ടാ​നും ചി​ല​തിന്‍റെ കു​റ​യ്ക്കാ​നും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​ർ സ​ഹാ​യ​കം. വാ​സ്ത​വ​ത്തി​ൽ നാ​വി​ലു​ള്ള രു​ചി​മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് എം​എ​സ്ജി ചെ​യ്യു​ന്ന​ത്. ​ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് എം​എ​സ്ജി അ​ട​ങ്ങി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം.

ശ്രദ്ധിക്കുക

  • ഫു​ഡ് അ​ഡി​റ്റീ​വ്സ് അ​നു​വ​ദ​നീ​യ തോ​തി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ നി​യ​മം കൊ​ണ്ടു​വ​ര​ണം
  • ഫു​ഡ് അ​ഡി​റ്റീ​വ്സി​നെ​ക്കു​റി​ച്ച്് ഉ​പ​ഭോ​ക്താ​വി​നു ​കൃ​ത്യ​മാ​യ അ​റി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം.
  • പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം കു​റ​ച്ചു​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ശീ​ല​മാ​ക്ക​രു​ത്.


വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​ മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്്ക​ര​ണ​രീ​തി​യി​ലാ​ണു വ്യ​ത്യാ​സം. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​യാ​ണു നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗ്രീ​ൻ ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മെ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കു​ന്നി​ല്ല. ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ​എ, ബി1, ​ബി2, ബി3, ​സി, ഇ ​തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

എ​പി ഗാ​ലോ കേ​യ്റ്റ്ചി​ൻ 3 ഗാ​ലേ​റ്റ് (ഇ​ജി​സി​ജി) എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റാ​ണു ഗ്രീ​ൻ ടീ​യു​ടെ ഗു​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​നം. ആ​രോ​ഗ്യ​മു​ള്ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ണ്ട്.

  • ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എലിന്‍റെ തോ​തു കു​റ​യ്ക്കാ​നും ഇ​തു ഗു​ണ​പ്ര​ദം. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു (ത്രോം​ബോ​സി​സ്) ത​ട​യാ​ൻ ഇ​തു സ​ഹാ​യ​കം. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു; ആ​ർീ​രി​യോ​സ്ക്ലീ​റോ​സ​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഗ്രീ​ൻ ടീ ​ഗു​ണ​പ്ര​ദം.
  • ഗ്രീ​ൻ ടീ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ പ്രാ​യ​മാ​കു​ന്ന​തി​നെ ത​ട​യു​ന്നു. ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ​യും ഓ​ക്സി​ഡ​ൻ​റു​ക​ളെ​യും ഗ്രീ​ൻ ടി​യി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു. പ​തി​വാ​യി ഗ്രീ​ൻ ടീ ​കു​ടി​ക്കു​ന്ന​ത് യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം.
  • ഗ്രീ​ൻ ടീ ​ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ല്കു​ന്നു. ക്ഷീ​ണം അ​ക​റ്റു​ന്നു. ര​ക്ത​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്നു. വീ​ട്ടമ്മമാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​രോ​ഗ്യ​ദാ​യ​കം.
  • വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു. സൂ​ക്ഷ്മാ​ണു​ക്ക​ൾ പു​റ​ന്ത​ള​ളു​ന്ന വി​ഷം നീ​ക്കു​ന്നു. ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം, അ​തി​സാ​രം, ദ​ഹ​ന​ക്കേ​ട്, പ​നി, ചു​മ തു​ട​ങ്ങി​യ​വ​യെ ത​ട​യു​ന്നു. ഫം​ഗ​ൽ രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.
  • കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ ഗ്രീ​ൻ ടീ​യ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​റി​പ്പോ​ർട്ട്. കു​ട​ൽ, പാ​ൻ​ക്രി​യാ​സ്, സ്ത​നം, പ്രോ​സ്്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
  • കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം. ന​ല്ല കൊ​ള​സ്ട്രോ​ളിന്‍റെ തോ​തു കൂട്ടുന്ന​തി​നും ശ​രീ​ര​ത്തി​നു ദോ​ഷം ചെ​യ്യു​ന്ന കൊ​ള​സ്ട്രോളിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം.
  • റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, അ​ണു​ബാ​ധ തു​ട​ങ്ങി​യ​വ ത​ട​യാ​ൻ ഗ്രീ​ൻ ടീ ​സ​ഹാ​യ​ക​ം.
  • കൊ​ഴു​പ്പു കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം.പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

വായിലെ അർബുദം: നൂതന രോഗനിർണയ ഉപാധികൾ

ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച​ചെ​യ്യുന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഓ​റ​ൽ കാ​ൻ​സ​ർ അ​ഥ​വാ വാ​യി​ലെ അ​ർ​ബു​ദം. പ്ര​ധാ​ന​മാ​യും നാ​വ്, മോ​ണ, പ​ല്ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​റ്റു ഭാ​ഗ​ങ്ങ​ൾ, അ​ണ്ണാ​ക്ക് എ​ന്നി​വ​യെ ബാ​ധി​ക്കു​ന്നു. മു​ഴു​വ​ൻ അ​ർ​ബു​ദ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ പു​രു​ഷന്മാരി​ൽ 4 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 2 ശ​ത​മാ​ന​വും ഓ​റ​ൽ കാ​ൻ​സ​ർ കാ​ണ​പ്പെ​ടു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ഇ​വ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചാ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​വും. 
അ​തു​പോ​ലെ വാ​യി​ൽ പാ​ട​പോ​ലെ രൂ​പ​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ൽ അ​വ പി​ന്നീ​ട് അ​ർ​ബു​ദ​മാ​യി മാ​റു​ന്ന​ത് ത​ട​യാം. നൂ​ത​ന​മാ​യ രോ​ഗ​നി​ർ​ണ​യ ഉ​പാ​ധി​ക​ൾ​വ​ഴി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​പോ​ലും കാ​ണി​ക്കാ​ത്ത അ​ല്ലെ​ങ്കി​ൽ അ​ർ​ബു​ദ​ത്തി​ലേ​ക്ക് രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​വും.

വാ​യി​ലെ അ​ർ​ബു​ദം ക​ണ്ടെ​ത്താ​ൻ ര​ണ്ടു സ​മീ​പ​ന​ങ്ങ​ളു​ണ്ട്. ഒ​ന്ന്, വാ​യി​ൽ അ​ർ​ബു​ദ​ത്തി​ന്‍റെ സം​ശ​യി​ക്ക​ത്ത​ക്ക ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രി​ൽ ന​ട​ത്തു​ന്ന സ​മീ​പ​ന​ങ്ങ​ൾ. ര​ണ്ടാ​മ​ത്തേ​ത് അ​ർ​ബു​ദ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ത്തി​യ രോ​ഗി​ക​ളി​ൽ നൂ​ത​ന നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ​മീ​പ​നം.

നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം അ​ർ​ബു​ദം മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം നി​ർ​ണ​യി​ക്കു​ന്ന​തി​ന്‍റെ മൂ​ല്യം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യും അ​തി​നു വേ​ണ്ട ആ​രോ​ഗ്യ​ന​ട​പ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ദ​ന്ത​ാരോഗ്യവി​ദ​ഗ്ധർ മ​ദ്യ​ത്തി​ന്‍റെ​യും പു​ക​യി​ല​യു​ടെ​യും പ​രി​ണി​ത​ഫ​ല​ങ്ങ​ളെ​പ്പ​റ്റി രോ​ഗി​ക​ൾ​ക്കു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ത്താ​ൽ ഒ​രു പ​രി​ധി​വ​രെ വാ​യി​ലെ അ​ർ​ബു​ദം ത​ട​യാ​ൻ ക​ഴി​യും.

വി​വി​ധ​ത​രം രോ​ഗ​നി​ർ​ണ​യ ഉ​പാ​ധി​ക​ൾ

1. സൈ​റ്റോ​ള​ജി​ക്ക​ൽ ടെ​ക്നി​ക് : വാ​യി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും വി​ധേ​ന മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന രീ​തി​യാ​ണി​ത്. വാ​യു​ടെ രൂ​പ​ക​ൽ​പ​ന അ​തി​ന്‍റെ കോ​ശ​ങ്ങ​ളെ പ​ഠി​ക്കാ​ൻ ഏ​റെ സ​ഹാ​യി​ക്കും. വാ​യി​ലെ ആ​ഴ​ത്തി​ലു​ള്ള കോ​ശ​ങ്ങ​ളെ പ​ഠി​ക്കാ​ൻ പ​ര​ന്പ​രാ​ഗ​ത രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ചെ​റി​യ രീ​തി​യി​ൽ മാ​റ്റം​വ​ന്ന കോ​ശ​ങ്ങ​ളെ അ​റി​യാ​തെ​പോ​കാ​നി​ട​യു​ണ്ട്.

2. ബ്ര​ഷ് ബ​യോ​പ്സി  : പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ബ്ര​ഷ് ബ​യോ​പ്സി കോ​ശ​ങ്ങ​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കും. രോ​ഗി​ക​ളു​ടെ അ​ടു​ത്തി​രു​ന്നു ചെ​യ്യാ​വു​ന്ന​തും എ​ളു​പ്പ​ത്തി​ലും വേ​ദ​ന​യി​ല്ലാ​ത്ത​തു​മാ​യ ഒ​രു പ​രി​ശോ​ധ​നാ രീ​തി​യാ​ണി​ത്. ഇ​തു​വ​ഴി സം​ശ​യ​ക​ര​മാ​യ വെ​ളു​പ്പും ചു​വ​പ്പും നി​റ​മു​ള്ള വാ​യി​ലെ പാ​ട​ക​ളെ അ​വ​യ്ക്ക് അ​ർ​ബു​ദ​ത്തി​ലേ​ക്ക് മാ​റ്റം സം​ഭ​വി​ക്കു​ന്ന​ു ണ്ടോ എ​ന്ന​റി​യാ​ൻ ക​ഴി​യും. ഏ​റെ സു​വ്യ​ക്ത​ത​യു​ള്ള പ​രി​ശോ​ധ​നാ​രീ​തി​യാ​ണി​ത്.

3. വൈ​റ്റ​ൽ സ്റ്റെ​യ്നിം​ഗ് : ടൊ​ളു​ഡി​ൻ ബ്ലൂ ​സ്റ്റെ​യ്നിം​ഗ് ആ​ണ് ഓ​റ​ൽ കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് വ​ള​രെ ല​ളി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തും കാ​ൻ​സ​ർ ബാ​ധി​ച്ച കോ​ശ​ങ്ങ​ളെ സ്വാ​ഭാ​വി​ക​മാ​യ സം​യു​ക്ത കോ​ശ​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണ്. കൂ​ടാ​തെ കാ​ൻ​സ​ർ ബാ​ധി​ച്ച ഭാ​ഗ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​തി​ന്‍റെ ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളു​ടെ സ്ഥി​തി മ​ന​സി​ലാ​ക്കാ​നും ഈ ​ഉ​പാ​ധി സ​ഹാ​യി​ക്കും.

4. ലേ​സ​ർ കാ​പ്ച​ർ മൈ​ക്രോ​ ഡി​സെ​ക്ഷ​ൻ : ലേ​സ​ർ കാ​പ്ച​ർ മൈ​ക്രോ​ഡി​സെ​ക്ഷ​ൻ അ​ർ​ബു​ദം ബാ​ധി​ച്ച സം​യു​ക്ത​കോ​ശ​ങ്ങ​ളെ സൂ​ഷ്മ​മാ​യി പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. മേ​ൽ​പ​റ​ഞ്ഞ കോ​ശ​ങ്ങ​ളെ​യും അ​തി​ന്‍റെ ചു​റ്റു​മു​ള്ള സം​യു​ക്ത​കോ​ശ​ങ്ങ​ളു​ടെ​യും രൂ​പ​വി​സ്ഥാ​നീ​യ​ത്തെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് അ​വ​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ഉ​ചി​ത​മാ​യ രീ​തി​യാ​ണി​ത്.

5. ഡിഎൻഎ അ​നാ​ലി​സി​സ് : അ​ർ​ബു​ദ​ത്തി​ന് സാ​ധ്യ​ത​യു​ള്ള കോ​ശ​ങ്ങ​ളെ മ​ന​സി​ലാ​ക്കു​ന്ന ഉ​പാ​ധി​യാ​ണി​ത്. ഫ്യൂ​ൽ​ജെ​ൻ ഡൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​കോ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത്. ഓ​റ​ൽ ബ്ര​ഷ് സാ​ന്പി​ളു​ക​ളാ​ണ് കോ​ശ​ങ്ങ​ളു​ടെ രൂ​പ​വി​സ്ഥാ​നീ​യ​ത്തെ​പ്പ​റ്റി​യും ജ​നി​ത​ക​മാ​റ്റ​ങ്ങ​ളെ​പ്പ​റ്റി​യും പ​ഠി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

6. ഉ​മി​നീ​രി​ൽ നി​ന്ന് ഓ​റ​ൽ കാ​ൻ​സ​ർ നി​ർ​ണ​യം : ഉ​മി​നീ​രി​ൽ​നി​ന്ന് കാ​ൻ​സ​ർ രോ​ഗ​ത്തെ നി​ർ​ണ​യി​ക്കാ​നും അ​തി​ന്‍റെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മു​ള്ള അ​വ​സ്ഥ നി​രൂ​പി​ക്കാ​നും ക​ഴി​യും. ചെ​ല​വു കു​റ​ഞ്ഞ​തും അ​നേ​കം​പേ​രി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​യ രോ​ഗ​നി​ർ​ണ​യ സാ​മ​ഗ്രി​യാ​ണ് ഉ​മി​നീ​ർ. മാ​ത്ര​മ​ല്ല വേ​ദ​ന​യോ മ​റ്റ് ബു​ദ്ധി​മു​ട്ടോ ഇ​ല്ലാ​ത്ത രീ​തി​യി​ൽ ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ ഒ​ന്നാ​ണ് ഉ​മി​നീ​ർ.

7. ലാ​ബ്-​ഓ​ണ്‍-​എ-​ചി​പ്പ് : ഇ​തി​ന്‍റെ മ​റ്റൊ​രു പേ​രാ​ണ് മൈ​ക്രോ ടോ​ട്ട​ൽ അ​നാ​ലി​സി​സ് സി​സ്റ്റം. ലാ​ബി​ൽ ചെ​യ്യു​ന്ന വി​ശേ​ഷ​ണ സം​ബ​ന്ധി​യാ​യ പ്ര​ക്രി​യ​ക​ളെ​ല്ലാം ഒ​രു സി​ലി​ക്ക​ണ്‍ ചി​പ്പി​ൽ ആ​ക്കു​ന്ന​താ​ണ് ലാ​ബ്-​ഓ-​എ-​ചി​പ്പ് എ​ന്നു പ​റ​യു​ന്ന​ത്. ഈ ​സി​ലി​ക്ക​ണ്‍ ചി​പ്പ് ഉ​പ​യോ​ഗി​ച്ചു വാ​യി​ലെ അ​ർ​ബു​ദം ബാ​ധി​ച്ച കോ​ശ​ങ്ങ​ളെ അ​വ​യി​ലെ പ്രോ​ട്ടീ​ൻ​സ് ഉ​പ​യോ​ഗി​ച്ചു മ​ന​സി​ലാ​ക്കു​ന്നു.

8. മൈ​ക്രോ​സ്കോ​പ്പി : നൂ​ത​ന ഉ​പാ​ധി​യാ​യ സ്പെ​ക് ട്രൽ സൈ​റ്റോ​പ​തോ​ള​ജി ഓ​രോ കോ​ശ​ത്തിലെ​യും വ്യ​ത്യ​സ്ത​ത നി​ർ​ണ​യി​ക്കു​ന്നു. ഇ​ൻ​ഫ്രാ റെ​ഡ് സ്പെ​ക്ട്രം വ​ഴി ഓ​രോ കോ​ശ​ങ്ങ​ളി​ലും അ​ട​ങ്ങി​യി​ട്ടു​ള്ള വി​വ​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കു​ന്നു. സ്വാ​ഭാ​വി​ക​ഘ​ട​ന​യി​ൽ മാ​റ്റം വ​ന്ന കോ​ശ​ങ്ങ​ൾ പ്ര​ത്യേ​ക​ത​രം സ്പെ​ക്ട്ര​ൽ പാ​റ്റേ​ണു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ മ​ൾ​ട്ടി സ്പെ​ക്ട്ര​ൽ ഡി​ജി​റ്റ​ൽ മൈ​ക്രോ​സ്കോ​പ്പ് വ​ഴി​യും ഓ​റ​ൽ കാ​ൻ​സ​ർ നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യും.

9. സ്പെ​ക്ട്രോ​സ്കോ​പ്പി : ഓട്ടോ ഫ്ളൂറസെൻസും കെമിലൂമിനെൻസും ​വ​ഴി സം​യു​ക്ത കോ​ശ​ങ്ങ​ളി​ൽ വ​ന്ന അ​ർ​ബു​ദ മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന രീ​തി​യാ​ണി​ത്. സം​യു​ക്ത കോ​ശ​ങ്ങ​ളി​ലെ പ​രി​ണാ​മം വ​ഴി ര​ക്ത​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വ​സ്തു​വി​ൽ മാ​റ്റം സം​ഭ​വി​ക്കു​ന്നു. ഇ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര​ണം മൂ​ലം കോ​ശ​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന വേവ് ലെംതിൽ വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ക​യും അ​വ​യ്ക്ക് കാ​ൻ​സ​ർ പി​ടി​പെ​ട്ടു എ​ന്നു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു. സ്പെ​ക്ട്രോ​സ്കോ​പ്പ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വിസിലൈറ്റും ​വെൽസ്കോപ്പും.

​വി​സി​ലൈ​റ്റ്

വി​സി​ലൈ​റ്റ് ഹാ​നി​ക​ര​മ​ല്ലാ​ത്തെ കെമിലൂമിനിസെന്‍റ് ലൈ​റ്റ് ആ​ണ്. സാ​ധാ​ര​ണ രോ​ഗ​നി​ർ​ണ​യ ഉ​പാ​ധി​ക​ൾ​ക്കൊ​പ്പം വി​സി​ലൈ​റ്റ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ വാ​യി​ലെ അ​ർ​ബു​ദ​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ളി​ൽ നേ​ര​ത്തെ​ത​ന്നെ രോ​ഗം നി​ർ​ണ​യി​ക്കാ​നാ​കും. ഈ ​ഉ​പാ​ധി​വ​ഴി കോ​ശ​ങ്ങ​ളി​ലെ അ​സ്വാ​ഭാ​വി​ക​ത്വം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. അ​സ്വാ​ഭാ​വി​ക​ത്വ​മു​ള്ള കോ​ശ​ങ്ങ​ൾ സ്വാ​ഭാ​വി​ക കോ​ശ​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ജ്വ​ല​മാ​യി വി​സി​ലൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​വ​ഴി കാ​ണ​പ്പെ​ടു​ന്നു. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​വു​ന്ന​തും വേ​ദ​ന​യി​ല്ലാ​ത്ത​തു​മാ​യ ഉ​പാ​ധി​യാ​ണി​ത്.

വെ​ൽ​സ്കോ​പ്പ്

ഈ ​അ​ടു​ത്ത​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യ രോ​ഗ​നി​ർ​ണ​യ ഉ​പാ​ധി​യാ​ണ് വെ​ൽ​സ്കോ​പ്പ്. ഫെ​ഡ​റേ​ഷ​ൻ ഡെ​ന്‍റെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അം​ഗീ​ക​രി​ച്ച ഉ​പാ​ധി​യാ​ണി​ത്. ഓ​റ​ൽ കാ​ൻ​സ​ർ നി​ർ​ണ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഏ​റെ പ്ര​ബ​ല​മാ​യ സാ​മ​ഗ്രി​യാ​ണി​ത്. ഇ​വ പ്ര​ത്യേ​ക​ത​രം ബ്ലൂ ​സ്പെ​ക്ട്രം ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് വാ​യി​ലെ കോ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഫ്ലൂറസെൻസ് പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഇ​തു​വ​ഴി രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​ക്കും. വ​ള​രെ ല​ളി​ത​വും സു​ര​ക്ഷി​ത​ത്വ​വും നി​റ​ഞ്ഞ ഈ ​പ്ര​ക്രി​യ​യ്ക്ക് വെ​റും ര​ണ്ടു മി​നി​റ്റ് ദൈ​ർ​ഘ്യം മാ​ത്ര​മേ എ​ടു​ക്കൂ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ വാ​യി​ലെ അ​ർ​ബു​ദം നി​ർ​ണ​യി​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്നു​ള്ള​ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വ​സ്തു​നി​ഷ്ഠ​മാ​യ കാ​ര്യ​മാ​ണ്. ഇ​തി​ൽ ആ​രോ​ഗ്യ​പ​രി​പാ​ല​ക​ർ ഏ​റെ പ​ങ്കു​വ​ഹി​ക്കു​ന്നു. നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം വ്യ​ക്തി​ക​ളി​ൽ കാ​ൻ​സ​ർ ചി​കി​ത്സ മൂ​ല​മു​ണ്ടാ​ക്കു​ന്ന പ​രി​ണി​ത​ഫ​ല​ങ്ങ​ൾ കു​റ​യ്ക്കു​ന്നു.

ഏ​റെ സു​വ്യ​ക്ത​ത​യു​ള്ള ലൈ​റ്റ് ബേ​സ്ഡ് ഡി​റ്റെ​ക്ഷ​ൻ സി​സ്റ്റ​വും ബ്ര​ഷ് ബ​യോ​പ്സി, സ്കാ​ൽ​പ​ൽ ബ​യോ​പ്സി​യു​മൊ​ക്കെ ഈ ​മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക​പ​ങ്ക് വ​ഹി​ക്കു​ന്നു. ഇ​വ​യു​പ​യോ​ഗി​ച്ച് ആ​ദ്യ​മേ​ത​ന്നെ രോ​ഗം നി​ർ​ണ​യി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഓ​റ​ൽ കാ​ൻ​സ​ർ മൂ​ല​മു​ണ്ടാ​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)മുളമൂട്ടിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം, തിരുവല്ല. ഫോണ്‍ 9447219903, drvinod@dentalmulamoottil.com

രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?

ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക​ളി​ൽ ഒ​ന്നാ​ണ് ര​ക്ത​ദാ​നം. കാ​ര​ണം ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ലാ​ണ് ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് .

അ​ണു​ബാ​ധ​യി​ല്ലാ​ത്ത ര​ക്ത​ത്തിന്‍റെ ആ​വ​ശ്യ​ക​ത​

നി​ത്യേ​ന​യു​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ, ശ​സ്ത്ര​ക്രി​യ, പൊ​ള്ള​ൽ, ഫീമോ​ഫീ​ലി​യ, ഡെ​ങ്കി​പ്പ​നി, കാ​ൻ​സ​ർ, പെ​ട്ടെന്നെു​ണ്ടാ​കു​ന്ന ചി​ല അ​സു​ഖ​ങ്ങ​ൾ -അ​ങ്ങ​നെ നി​ത്യ​ജീ​വി​ത​ത്തി​ൽ ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​തിന്‍റെയും ദാ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തിന്‍റെയും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ജീ​വി​ത​ത്തിന്‍റെ ഗ​തി​വി​ഗ​തി​ക​ൾ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ​തി​നാ​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വ​നു​വേ​ണ്ടി ഇ​ന്ന് ന​മ്മൾ ന​ൽ​കു​ന്ന ജീ​വ​ര​ക്തം നാ​ളെ ന​മ്മൾ​ക്കും വേ​ണ്ടി​വ​ന്നേ​ക്കാം... അ​തോ​ടൊ​പ്പം ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​ാം പ്രകടിപ്പിക്കുന്ന പ്ര​തി​ബ​ദ്ധ​ത നാ​ളെ മ​റ്റൊ​രാ​ൾ​ക്കു മാ​തൃ​ക​യാ​വു​ക​യും ചെ​യ്യും.

ര​ക്തം മ​നു​ഷഷ്യന്‍റെ ജീ​വ​ൻ​ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ശ​രാ​ശ​രി 45 ലി​റ്റ​ർ വ​രെ ര​ക്ത​മാ​ണു​ള്ള​ത്. ആ​കെ​യു​ള്ള ​ര​ക്ത​ത്തി​ൽ 15 ശ​ത​മാ​നം ന​ഷ്ട​പ്പെട്ടാൽ പു​റ​മെ​നി​ന്നു ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. 20 - 30 ശ​ത​മാ​നം വ​രെ ര​ക്തം ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ഈ ​ന​ഷ്ടം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കും.

ര​ക്ത​ത്തിന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ൾ പ്ലാ​സ്മ, ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ, വെ​ളു​ത്ത ര​ക്താ​ണു​ക്ക​ൾ, പ്ലേ​റ്റ് ലെറ്റ് എ​ന്നി​വ​യാ​ണ്. നൂ​ത​ന​ സാ​ങ്കേ​തി​കവി​ദ്യ​യു​ടെ ഫ​ല​മാ​യി ദാ​നം ചെ​യ്യ​പ്പെ​ടു​ന്ന ഓ​രോ യൂ​ണി​റ്റ് ര​ക്ത​വും ഘ​ട​ക​ങ്ങ​ളാ​യി വേ​ർ​തി​രി​ച്ച് നാ​ലു​പേ​രു​ടെ വ​രെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്നു.

സന്നദ്ധരക്തദാനം എന്തിന്

അ​പ​ക​ട​ങ്ങ​ളു​ടെ​യും ശ​സ്ത്ര​ക്രി​യ​ക​ളു​ടെ​യും ഭാ​ഗ​മാ​യി മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ടു​ന്ന ര​ക്ത​ത്തി​നുപ​ക​രം മ​നു​ഷ്യ​ര​ക്തം​കൊ​ണ്ടു മാ​ത്ര​മേ ശ​രീ​ര​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രേ​കീ​ക​രി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. പ​ര​മാ​വ​ധി 35 ദി​വ​സം വ​രെ മാ​ത്ര​മേ ര​ക്തം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യൂ. ആ​യ​തി​നാ​ൽ സ​ന്ന​ദ്ധ​ര​ക്ത​ദാ​നം വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഒ​രി​ക്ക​ലും ര​ക്തം ദാ​നം​ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​വ​രു​ണ്ടോ?

ഹൃ​ദ്രോ​ഗം, ര​ക്താ​തി​സമ്മ​ർ​ദ്ദം, പ്ര​മേ​ഹം, ചു​ഴ​ലി​രോ​ഗം, അ​ർ​ബു​ദം എന്നിവയുള്ളരും എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​രും മ​നോ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​രും 
ര​ക്ത​ദാ​നം ചെ​യ്യാ​ൻ പാ​ടി​ല്ല.

ര​ക്ത​ദാ​നം കൊ​ണ്ട് ദോ​ഷ​ഫ​ല​ങ്ങ​ളു​ണ്ടോ?

ര​ക്ത​ദാ​നം തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കു​ക​ളി​ലൂ​ടെ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന് ഒട്ടും ​പേ​ടി​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ൾ ര​ക്തം ദാ​നം ചെ​യ്യു​ന്പോ​ൾ ശ​രീ​രം അ​തി​വേ​ഗം ര​ക്ത​കോ​ശ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ൽ ര​ക്ത​ദാ​താ​വി​ന് ക്ഷീ​ണ​മോ പ്ര​യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല.

സു​ര​ക്ഷി​ത​മാ​യ ര​ക്തം എ​ങ്ങ​നെ ഉ​റ​പ്പാ​ക്കാം?

  • ക​ഴി​യു​ന്ന​തും സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളി​ൽ നി​ന്നും ര​ക്തം സ്വീ​ക​രി​ക്കു​ക.
  • ര​ക്തം രോ​ഗാ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​റു​ള്ളൂ.

ര​ക്ത​ദാ​നം എ​വി​ടെ ചെ​യ്യ​ണം?

സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ദാ​നം ചെ​യ്യാം. ആ​രോ​ഗ്യ​മു​ള്ള ഒ​രു ദാ​താ​വി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ക്കാ​നും വേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും ഗു​ണ​മേന്മയു​ള്ള ര​ക്തം സം​ഭ​രി​ക്കാ​നും ആ​വ​ശ്യാ​നു​സ​ര​ണം രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് ര​ക്ത​ബാ​ങ്കു​ക​ളി​ലു​ള്ള​ത്.

ര​ക്തം ദാ​നം​ചെ​യ്യാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നാം ​എ​ന്തു​ചെ​യ്യ​ണം?

അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെു പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ക്ത​ദാ​ന കാ​ർ​ഡ് കൈ​പ്പ​റ്റു​ക. ആ​ശു​പ​ത്രി​ക​ൾ, ഓ​ഫീ​സു​ക​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ ഏ​തൊ​രു സ്ഥാ​പ​ന​ത്തി​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെ ദാ​താ​ക്ക​ളു​ടെ മേ​ൽ​വി​ലാ​സം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​വാ​ൻ ഉ​പ​ക​രി​ക്കു​ന്ന ഒ​ന്നാ​ണ് ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ങ്ങ​ൾ.

സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഒ​രു​വ​ർ​ഷം നാ​ലു​ല​ക്ഷം യൂ​ണി​റ്റി​ന് മു​ക​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്നു. എ​ന്നാ​ൽ സ​ന്ന​ദ്ധ ദാ​താ​ക്ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​തു താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

  • 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മാ​ന​സി​ക ​ശാ​രീ​രി​ക ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രുവ്യ​ക്തി​ക്കും ര​ക്ത​ം ചെ​യ്യാ​വു​ന്ന​താ​ണ്.
  • ഓ​രോ മൂ​ന്നു മാ​സം ഇ​ട​വിട്ട് ഒ​രാ​ൾ​ക്ക് ര​ക്ത​ം ദാനം ചെ​യ്യാനാവും
  • കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന ര​ക്ത​ദാ​യ​ക​രു​ടെ ഡ​യ​റ​ക്ട​റി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പേ​ര്, വ​യ​സ്, വി​ലാ​സം, ര​ക്ത​ഗ്രൂ​പ്പ് ഇ​ത്യാ​ദി വി​വ​ര​ങ്ങ​ൾ കേ​ര​ളാ സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, തി​രു​വ​ന​ന്ത​പു​രം 695035 എ​ന്ന വി​ലാ​സ​ത്തി​ലോ 1097​എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ- ഡോ.​പ്ര​ശാ​ന്ത്,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പാ​ന്പാ​ടും​പാ​റ, ഇ​ടു​ക്കി.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate