অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യമെന്നാല്‍ - 2

ആരോഗ്യമെന്നാല്‍ - 2

  1. കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  2. എരിവില്‍ തിങ്ങുന്ന ആരോഗ്യം
  3. ആസ്ത്മയുള്ളവര്‍ നിത്യ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടവ
  4. ടൈഫോയിഡ് എന്ന അപകടകാരി
  5. ഓറഞ്ച്; പോഷകമൂല്യങ്ങളുടെ കലവറ
  6. കുട്ടികളിലെ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അറിയൂ
  7. ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
  8. എന്താണ് ഇന്‍റര്‍ട്രിഗോ?
  9. എന്താണ് എക്‌ട്രോപിയന്‍ ?
  10. കല്ലുപ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍
  11. കുഞ്ഞുങ്ങള്‍ക്ക് ഒ.ആര്‍.എസ് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം
  12. യൂറിക് ആസിഡിനെ തടയാനുള്ള ചില മാര്‍ഗങ്ങളിതാ
  13. മുട്ടു വേദനയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  14. കുട്ടികളിലെ വയറുവേദന നിസാരമായി കാണരുത്
  15. മറവിരോഗം വരാതിരിക്കാന്‍ ചില മുന്‍കരുതലുകളിതാ
  16. പൈൽസ് വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
  17. മുണ്ടിനീര് വന്നാല്‍ ചികിത്സ വൈകരുത്
  18. സി എഫ് എല്‍ ബള്‍ബുകള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകും
  19. പിസിഒഎസ് ഭക്ഷണത്തിലൂടെ പ്രതിരോധിക്കാം
  20. ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷണരീതി ക്രമീകരിക്കാം
  21. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ തടയാം
  22. ഉറക്കത്തില്‍ ഷുഗര്‍ കുറയാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
  23. വയോജന പരിപാലനം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  24. റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം
  25. കഫക്കെട്ട് മാറാന്‍ ചില ഒറ്റമൂലികള്‍ ഇതാ
  26. വയറിളക്കം ബാധിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൗന്ദര്യം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന വസ്തുക്കള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കുന്നത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെ വിപണിയിലിറങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ലക്ഷ്യം വയ്ക്കുന്നതും സ്ത്രീ ഉപഭോക്താക്കളെയാണ്. എന്നാല്‍ സൗന്ദര്യ വര്‍ധനവിനായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, അമിതമായാല്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

സൗന്ദര്യവര്‍ധകവസ്തുക്കള്‍ പലവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കോസ്മെറ്റിക്സുകള്‍, കോസ്മെക്യൂട്ടിക്കള്‍സ്, മെഡിസിനല്‍ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഭൂരിഭാഗവും കോസ്മെറ്റിക്സുകളില്‍ ഉള്‍പ്പെടുന്നു. അതായത് മേക്കപ്പ് കിറ്റുകളെല്ലാം തന്നെ കോസ്മെറ്റിക്സുകളാണ്.

മുഖസൗന്ദര്യത്തിനും തലമുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് ലിപ്സ്റ്റിക്, മസ്ക്കാര, ഫൗഡേഷന്‍സ്, സ്കിന്‍ ലോഷന്‍, ഷാംപൂ തുടങ്ങിയവ.

മറ്റൊന്ന് കോസ്മെക്യൂട്ടിക്കള്‍സാണ്. കോസ്മെറ്റിക്സുകളും ഫാര്‍മക്യൂട്ടികള്‍സും ചേര്‍ന്ന ഉല്‍പന്നങ്ങളാണ് കോസ്മെക്യൂട്ടിക്കള്‍സ്. നിറം വര്‍ധിപ്പിക്കാനും, കറുത്ത പാടുകള്‍ മാറ്റാനും ഉപയോഗിക്കുന്നു.

മറ്റൊന്ന് മെഡിസിനല്‍ ഉത്പന്നങ്ങളാണ്. മെഡിസിനല്‍ ഉത്പന്നങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭിക്കുന്നവയാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.

മെഡിസിനല്‍ പ്രൊഡക്ടുകളായതുകൊണ്ട് തന്നെ ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് ഇത് എത്രകാലം ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അമിത ഉപയോഗം ചിലപ്പോള്‍ അലര്‍ജിയുണ്ടാക്കാം.

അപകടമാകുന്നതെപ്പോള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ അപകടമാകുന്നത് എപ്പോഴും ചര്‍മ്മത്തെ ബാധിച്ച്‌ തുടങ്ങുമ്പോഴാണ്. അത് ഓരോരുത്തരുടെയും ചര്‍മ്മത്തെ ആശ്രയിച്ചിരിക്കും. ചര്‍മ്മത്തിന്‍റെ സെന്‍സിറ്റിവിറ്റി അനുസരിച്ചായിരിക്കും ചര്‍മ്മരോഗങ്ങള്‍ ബാധിക്കുക.

വളരെ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവരെ സംബന്ധിച്ച്‌ എന്തുപയോഗിച്ചാലും ചിലപ്പോള്‍ അലര്‍ജിക്ക് കാരണമാകാം. നോര്‍മല്‍ സ്കിന്‍ ഉള്ളവര്‍ക്ക് ദീര്‍ഘനാള്‍ ഒരു ഉത്പന്നം ഉപയോഗിച്ചാലും പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരില്ല. ഓരോ വ്യക്തിയുടേയും ചര്‍മ്മത്തിന്‍റെ സെന്‍സിറ്റിവിറ്റി അനുസരിച്ച്‌ വേണം ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍.

ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഏത് തരം സ്കിനാണെന്നതനുസരിച്ചായിരിക്കണം. ചര്‍മ്മത്തിന്‍റെ  പ്രത്യേകത മനസിലാക്കാതെ കോസ്മെറ്റിക്സുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും.

അലര്‍ജി തിരിച്ചറിയാന്‍ ഏറ്റവും നല്ല മാര്‍ഗം പാച്ച്‌ ടെസ്റ്റ് ഉപയോഗപ്പെടുത്തുന്നതാണ്. ചൊറിച്ചില്‍, ചര്‍മ്മം ചുവന്ന് തടിക്കുക, കുമിളകള്‍ ഉണ്ടാകുക,തൊലിപ്പുറമേ വ്യത്യാസങ്ങള്‍ ഉണ്ടാകുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അലജിയുടെ ലക്ഷണങ്ങായി കണക്കാക്കാം. അലര്‍ജി ഉണ്ടായാല്‍ അലര്‍ജിയുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കോസ്മെറ്റിക്സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ അലര്‍ജി ഉണ്ടാക്കുന്നവ അല്ലെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം.

2. ഉല്‍പന്നങ്ങള്‍ മുഖത്ത് പുരട്ടുന്നതിനു മുന്‍പ് ചെവിയുടെ പുറകിലോ, കയ്യിലോ പുരട്ടി നോക്കുക. രണ്ട് ദിവസമെങ്കിലും ആ ഭാഗം വെള്ളം നനയ്ക്കരുത്. എന്നിട്ട് മാത്രം പ്രശ്നങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ മുഖത്ത് പുരട്ടുക. കോസ്മെറ്റിക്സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ ചെയ്യുന്ന പാച്ച്‌ ടെസ്റ്റാണിത്. അലര്‍ജി തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ടെസ്റ്റാണ്

3. വെയിലത്ത് ഇറങ്ങുമ്പോള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക.

4. ചില ഉല്‍പന്നങ്ങള്‍ ഫോട്ടോസെന്‍സിറ്റിവ് ആയിരിക്കും. ഇത് അലര്‍ജി ഉണ്ടാക്കാം. മഞ്ഞള്‍ അടങ്ങിയ ഉല്‍പന്നങ്ങളാണെങ്കില്‍ വെയിലടിക്കുമ്പോള്‍ ചിലര്‍ക്ക് ചര്‍മ്മത്തില്‍ റിയാക്ഷന്‍ ഉണ്ടാക്കിയേക്കാം. ഫോട്ടോസെന്‍സിറ്റീവ് ഉല്‍പന്നങ്ങള്‍ ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അത്തരം ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. സൂര്യപ്രകാശം അടിക്കുമ്പോള്‍ റിയാക്ഷന്‍ ഉണ്ടാകാനിടയുള്ള ഉല്‍പന്നങ്ങള്‍ പകല്‍ സമയത്ത് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നു അറിഞ്ഞിരിക്കണം. സിറോയിഡ്, റെറ്റിനോള്‍, ഫൈബ്രോസിനോണ്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ വിദഗ്ദ്ധരുടെ ഉപദേശമില്ലാതെ ഉപയോഗിക്കരുത്.

ഏത് ഉല്‍പന്നം ഉപയോഗിക്കുമ്പോഴും അലര്‍ജി ഉണ്ടായാല്‍ അതൊഴിവാക്കേണ്ടതുണ്ട്. സ്കിനിന്‍റെ സ്വഭാവം മനസിലാക്കി അതിനിണങ്ങുന്ന കോസ്മെറ്റിക്സുകള്‍ തിരഞ്ഞെടുക്കുക. ഏത് ഉല്‍പന്നവും അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും.

അതുകൊണ്ട് സൗന്ദര്യവര്‍ധക വസ്തുക്കള്‍ മിതമായി മാത്രം ഉപയോഗിക്കുക. അമിത ഉപയോഗം ചര്‍മ്മത്തിന്‍റെ സൗന്ദര്യം കാലക്രമേണ നഷ്ടപ്പെടുത്തും. ദീര്‍ഘകാല യൗവ്വനത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ അല്‍പം കരുതലാകാം.

എരിവില്‍ തിങ്ങുന്ന ആരോഗ്യം

ആഹാരങ്ങള്‍ക്ക് രുചി നല്‍കുന്നതില്‍ പച്ചമുളകിന് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. രുചി നല്‍കുന്നതോടൊപ്പം ആരോഗ്യം സംരക്ഷിക്കാനും മുളകിനു കഴിയും.വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇവന്‍റെ  ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്.

കലോറി ഒട്ടും അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകരമാണ്. കൂടാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയാനും ഈ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കും. കൂടാതെ പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കനും വിറ്റാമിന്‍ സി സഹായകരമാണ്.

വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും ചെയ്യും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.

ആസ്ത്മയുള്ളവര്‍ നിത്യ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടവ

നിത്യജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ തരുന്നൊരു രോഗമാണ് ആസ്മ. പാരമ്ബര്യവും അലര്‍ജിയും രോഗകാരണങ്ങളായി കരുതപ്പെടുന്നു. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകള്‍ താരതമ്യേന വളരെ പ്രവര്‍ത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന വായുവിനൊപ്പമുള്ള സൂക്ഷ്മ വസ്തുക്കളുടെ പ്രതികൂലമായ പ്രവര്‍ത്തന ഫലമായി മ്യൂക്കസല്‍ ഒഡീമ ഉണ്ടാകുകയും രോഗിയുടെ ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്നു.

താമസസ്ഥലത്തും പുറത്തുമുള്ള വിവിധതരം പൊടികള്‍, പ്രത്യേകിച്ചും പൂമ്പൊടി, ധാന്യപ്പൊടി, അറക്കപ്പൊടി, വൈക്കോല്‍പ്പൊടി, മുറികള്‍ക്കകത്ത് അടിഞ്ഞുകൂടുന്ന പഴകിയ പൊടി തുടങ്ങിയവ ആസ്മയ്ക്ക് കാരണമായേക്കാം. കൂടുതല്‍ മഞ്ഞുള്ള കാലാവസ്ഥ, വെയില്‍ കൂടിയ കാലാവസ്ഥ, പഴകിയതും പുളിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍, തുടങ്ങിയവയും അസ്മയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. രോഗത്തിന്‍റെ തുടക്കാവസ്ഥയില്‍ ഭക്ഷണ ക്രമീകരണത്തിലൂടെ ആസ്മയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താം.

പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക.

അമിതാഹാരം ഉപേക്ഷിക്കുക. വിശപ്പ് അടക്കുവാന്‍ മാത്രം ഭക്ഷണം കഴിക്കുക.

പാകം ചെയ്ത ആഹാരം ഒരു നേരം മാത്രം കഴിക്കുക.

വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്കൊപ്പം തുളസിയില, കൂവളത്തില എന്നിവ കഴിക്കുക.

മത്സ്യം, മാംസം, വറുത്ത ഭക്ഷണങ്ങള്‍, വിവിധതരം എണ്ണ കൊണ്ടുള്ള പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

മുരിങ്ങയില, കുമ്പളങ്ങ എന്നിവ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. മുരിങ്ങയില കുമ്പളങ്ങാ നീരില്‍ ചേര്‍ത്ത് ഇടയ്ക്കൊക്കെ കഴിക്കുക.

അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് സംശയം തോന്നുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

പഴകിയ തുണികള്‍, പേപ്പറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയൊന്നും വീട്ടില്‍ സൂക്ഷിക്കരുത്. ആവശ്യമുള്ളവ മാത്രം തുടച്ചു വൃത്തിയായി വയ്ക്കുക.

ഫാന്‍, ജനാലകള്‍, വാതില്‍ തുടങ്ങിയവ പൊടിപിടിക്കാതെ നോക്കണം.

അടുക്കള നിത്യവും തുടച്ച്‌ വൃത്തിയാക്കണം.

പൊടിയുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴും തൂക്കുമ്പോഴുമൊക്കെ മൂക്ക് തൂവാല കൊണ്ട് കെട്ടുന്നതും ഗ്ലൗസ് ധരിക്കുന്നതും നന്നായിരിക്കും.

ആസ്മ രോഗികളുള്ള വീട്ടില്‍ പുകവലി ഒഴിവാക്കുക.

വീട്ടുപരിസരത്ത് അലര്‍ജിക്ക് കാരണമാകുന്ന പൂമ്പൊടി ഉല്‍പാദിപ്പിക്കുന്ന ചെടികള്‍ നട്ടു വളര്‍ത്തരുത്.

ആസ്മ സ്ഥിരമായി വരുന്നവര്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശുദ്ധവായു തരുന്ന സ്ഥലങ്ങളില്‍ താമസിക്കുകയാകും ഉചിതം. ആസ്മ വേണ്ടവിധം ചികിത്സിച്ചില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ്. സൂക്ഷ്മതയുള്ള ജീവിത ചര്യ ഈ രോഗത്തിന് അനിവാര്യമാണ്.

ടൈഫോയിഡ് എന്ന അപകടകാരി

ടൈഫോയിഡിന്‍റെ  മുഖ്യലക്ഷണങ്ങള്‍ തുടര്‍ച്ചയായ പനിയും തലവേദന, വിറയല്‍, വയറിളക്കം എന്നിവയാണ്. ചെറിയ തലവേദനയോടു കൂടി തുടങ്ങുന്ന പനി ആഴ്ചകള്‍ നീണ്ടുനില്‍ക്കുകയും മറ്റ് അസ്വസ്ഥതകള്‍ ആരംഭിക്കുകയും ചെയ്യുന്നു. ദഹനം, മലവിസര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് ഇവയില്‍ പ്രധാനം. ഏതു കാലാവസ്ഥയിലും  പകരാവുന്ന രോഗമാണിത്.

മലിനമാക്കപ്പെട്ട ഭക്ഷണം, വെള്ളം എന്നിവയില്‍ കൂടിയാണ് ടൈഫോയിഡ് പകരുന്നത്. രോഗം പടര്‍ത്തുന്നതില്‍ ഈച്ചകള്‍ പ്രധാന പങ്കുവഹിക്കുന്നു. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ക്കൂടിയും ചെറിയ ശതമാനം രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികള്‍ കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രോഗിയുടെ മൂത്രം, മലം എന്നിവ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. 
രോഗകാരികളായ ബാക്ടീരിയകള്‍ക്ക് വളരുവാനും വര്‍ദ്ധിക്കുവാനുമുള്ള അനുകൂലസാഹചര്യം മഴക്കാലത്തും മറ്റുകാലങ്ങളിലും ഒഴിവാക്കുക. ഈച്ചകളുടെ പ്രജനനം കൂടുതലും മഴക്കാലത്ത് തന്നെ നടക്കുന്നതും രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുന്നു.

ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കണം.ആഹാരപദാര്‍ത്ഥങ്ങള്‍ അടച്ചുവയ്ക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക,ഫ്രീസ് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. ടൈഫോയിഡ് രോഗാണു നല്ല പ്രതിരോധശേഷിയുള്ളവയും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാക്കാതെ ശരീരത്തില്‍ കുടിയിരിക്കാന്‍ കഴിവുള്ളവയുമാണ്. പൂര്‍ണ്ണ രോഗമുക്തിയുണ്ടാകുന്നത് വരെ അതുകൊണ്ടുതന്നെ ചികിത്സ തുടരണം.

ഓറഞ്ച്; പോഷകമൂല്യങ്ങളുടെ കലവറ

ഓറഞ്ച് ഒരു ഫലം എന്നതിനേക്കാളുപരി മനുഷ്യ ശരീരത്തിന് ഒട്ടേറെ ഔഷധ ഗുണങ്ങള്‍ പകരുന്ന ഒന്നാണ്. പുരാതന കാലം മുതല്‍ക്കേ ഓറഞ്ച് തൊലി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിച്ചിരുന്നു.

ജ്യൂസുണ്ടാക്കുമ്പോളായാലും, തിന്നുമ്പോളായാലും തൊലി നമ്മള്‍ എറിഞ്ഞ് കളയാറാണ് പതിവ്. എന്നാല്‍ ഓറഞ്ച് തൊലിയില്‍ പോഷകമൂല്യമുള്ള ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എല്ലാ കൊളസ്ട്രോള്‍ വിരുദ്ധ ഘടകങ്ങളും കാണുന്നത് ഓറഞ്ചിന്‍റെ തൊലിയിലാണ്.

ഹൃദയധമനികളില്‍ അടിഞ്ഞ് കൂടി തടസ്സങ്ങളുണ്ടാക്കുന്ന ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തടയാന്‍ ഇവ സഹായിക്കും. ഓറഞ്ച് തൊലി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും.

ആരോഗ്യമുള്ള കോശങ്ങളിലെ ഓക്സിജന്‍ വലിച്ചെടുക്കുന്ന ഓക്സിജനില്ലാത്ത റാഡിക്കലുകളെ പ്രതിരോധിക്കാനും, ക്യാന്‍സര്‍ ബാധിത സെല്ലുകളിലെ വളര്‍ച്ചയും വിഭജനവും തടയാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്.

കഠിനമായ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഓറഞ്ച് തൊലി ഇതിന് ഫലപ്രദമായ പരിഹാരമാണ്. ഓറഞ്ച് തൊലിയിലെ ഒരു രാസഘടകത്തിന് നെഞ്ചെരിച്ചില്‍ തടയാനാവുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

20 ദിവസത്തിലേറെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഫലം കാണാനാവും. ദഹന പ്രശ്നങ്ങള്‍ ദഹിക്കുന്ന ഫൈബര്‍ ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ച് തൊലിയില്‍ 10.6 ഗ്രാം ദഹിക്കുന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നു.

മലബന്ധവും വയര്‍ സ്തംഭനവും ഒഴിവാക്കാന്‍ ഇത് സഹായിക്കും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓറഞ്ച് തൊലിയുടെ സത്തെടുത്ത് ചായ തയ്യാറാക്കി കുടിച്ചാല്‍ മതി.

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കരുത്തുറ്റ രോഗപ്രതിരോധ ഘടകമായ വിറ്റാമിന്‍ സി ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്നു.

ഓറഞ്ച് തൊലിയിലെ ആന്‍റിഓക്സിഡന്‍റകള്‍ പ്രത്യേകിച്ച്‌ വിറ്റാമിന്‍ സി ബ്രോങ്കൈറ്റിസ്, ജലദോഷം, ആസ്ത്മ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഫലപ്രദമാകും.

ദഹനക്കുറവിന് വളരെക്കാലം മുമ്പ് തന്നെ ആളുകള്‍ ഓറഞ്ച് തൊലി ഔഷധമായി ഉപയോഗിച്ചിരുന്നു.

ദഹന സംബന്ധമായ നിരവധി പ്രശ്നങ്ങളും, ദഹനക്കേടും പരിഹരിക്കാന്‍ ഓറഞ്ച് തൊലിയില്‍ നിന്നെടുത്ത സത്ത് ഉപയോഗിച്ചിരുന്നു. ഇതിലെ ഫൈബര്‍ മലവിസര്‍ജ്ജനം സുഗമമാക്കുകയും ദഹനത്തെ കാര്യക്ഷമമാക്കുകയും ചെയ്യും.

മഞ്ഞ നിറമുള്ള പല്ലുകള്‍ വെളുപ്പിച്ചെടുക്കാന്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് ഓറഞ്ച് തൊലി. തൊലി അരച്ച്‌ പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം പല്ലില്‍ പതിയെ ഉരക്കുകയോ ചെയ്യാം.
ഇത് പല്ലിന് കേട് വരുത്തുമോ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ വിപരീതമാണ്. പെട്ടന്ന് അസ്വസ്ഥതയുണ്ടാകുന്ന പല്ലുകള്‍ക്ക് ഇത് ഫലപ്രദമാണ്.

ഓറഞ്ചിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചറായി ഉപയോഗിക്കാം. ഓറഞ്ച് തൊലിയുടെ സത്ത് തേക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും കറുത്ത കുത്തുകളും പാടുകളും മങ്ങുകയും ചെയ്യും.

പൊള്ളലൊഴിവാക്കാന്‍ ഓറഞ്ച് തൊലി മൃദുവായി ഉരക്കുകയും, നേര്‍പ്പിച്ച സത്ത് തേക്കുകയും ചെയ്യുക. തൊലി വെളുപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ഉപദ്രവകരമായ അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനും ഇത് സഹായിക്കും.

കുട്ടികളിലെ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അറിയൂ

കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പല തരത്തിലാണ് ബാധിക്കുന്നത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് അസുഖങ്ങള്‍ വളരെ വേഗത്തില്‍ കുട്ടികളെ പിടികൂടുന്നത്. അനീമിയ ഇത്തരത്തില്‍ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ടും അനീമിയ ഉണ്ടാവാം. ഭക്ഷണത്തിന്‍റെ  അഭാവം തന്നെയാണ് പലപ്പോഴും കുട്ടികളിലെ വിളര്‍ച്ചക്ക് കാരണം.

അനീമിയ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് കുട്ടികളില്‍ പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

തളര്‍ച്ചയും ക്ഷീണവും ഓക്‌സിജന്‍ വഹിക്കുന്ന ചുവപ്പ് രക്തകോശങ്ങളുടെ കുറവ്മൂലം ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതാവും. ശരീരത്തിന്‍റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ ആവശ്യമായതിനാല്‍ അതിന്‍റെ അപര്യാപ്തത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

വിളറിയ ചര്‍മ്മം അനീമിയ ഉള്ള കുട്ടികള്‍ ചുവന്ന രക്തകോശങ്ങള്‍ കുറഞ്ഞവരോ, അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞവരോ ആണ്. ഇത് വിളര്‍ച്ചയുണ്ടാക്കും. കുട്ടികളിലെ അനീമിയയുടെ പ്രധാന ലക്ഷണമാണ് വിളര്‍ച്ച.

ശ്വാസതടസ്സം കുട്ടികളുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന രക്തകോശങ്ങള്‍ കുറവായിരിക്കും. ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍റെ കുറവ് ശ്വാസതടസ്സത്തിന് കാരണമാകും

അസാധാരണമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം ചില കുട്ടികള്‍ക്ക് ഐസ്, പെയിന്‍റ്, സ്റ്റാര്‍ച്ച് തുടങ്ങിയവയോട് ആസക്തിയുണ്ടാകും. അനീമിയ ഉള്ള കുട്ടികളിലെ പെരുമാറ്റ മാനസിക നിലയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്.

വിശപ്പില്ലായ്മ അനീമിയ ഉള്ള കുട്ടികള്‍ ക്ഷീണിതരും തളര്‍ച്ചയുള്ളവരുമായിരിക്കും. സാധാരണമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ പോലും അവര്‍ക്ക് പ്രയാസമായിരിക്കും. ഇതാണ് വിശപ്പ് കുറവിന് പിന്നിലെ പ്രധാനകാരണം.

ഇടക്കിടെയുള്ള അണുബാധ ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കുറവ് രോഗപ്രതിരോധശേഷി കുറക്കുക മാത്രമല്ല, ഇടക്കിടെ രോഗബാധയ്ക്കും കാരണമാകും. ഇത് അനീമിയയുടെ പ്രധാന ലക്ഷണമാണ്.

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം(ആര്‍എല്‍എസ്) അനീമിയ ഒരു അവസ്ഥ അല്ലെങ്കില്‍തകരാറ് രൂപപ്പെടാന്‍ കാരണമാകും. റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രോംഎന്നറിയപ്പെടുന്ന ഇത് കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ തോന്നലാണ്. രാത്രിയിലാണ് പകല്‍ സമയത്തേക്കാള്‍ ഈ പ്രശ്‌നം അനുഭവപ്പെടുക.

ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

  • സ്ഥിരമായ പനി ലിംഫോമ അല്ലെങ്കില്‍ ലുക്കീമിയ പോലുള്ള രക്താര്‍ബുദങ്ങളുടെ ആദ്യ സൂചനയാവാം. സ്ഥിരമായി പനി അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണുക.
  • ചര്‍മ്മത്തില്‍ മുഴകള്‍ കണ്ടാല്‍ ചര്‍മ്മരോഗ വിദഗ്ദനെ സമീപിക്കുക. പ്രത്യേകിച്ച്‌ സ്തനം, വൃഷണം, എന്നിവയ്ക്ക് സമീപത്ത് കാണപ്പെട്ടാല്‍.
  • അസാധാരണമായ രക്തസ്രാവം ക്യാന്‍സറിന്‍റെ ലക്ഷണങ്ങളിലൊന്നാണ്. ചുമച്ച്‌ രക്തം വരുന്നത് ശ്വാസകോശ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. മലത്തിലെ രക്തം കുടലിലെയോ മലാശയത്തിലെയോ ക്യാന്‍സര്‍ മൂലമാകാം. മൂത്രത്തില്‍ രക്തം കാണുന്നത് മൂത്രാശയ ക്യാന്‍സര്‍ മൂലമോ, യോനിയില്‍ നിന്ന് പതിവായി രക്തം വരുന്നത് സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ മൂലമോ ആകാം. മുലക്കണ്ണില്‍ നിന്ന് രക്തം വരുന്നത് സത്നര്‍ബുദം കൊണ്ടാകാനുള്ള സാധ്യതയുണ്ട്.
  • സ്ഥിരമായി വ്രണങ്ങള്‍ കാണപ്പെടുകയും, അവ ചികിത്സിച്ചിട്ടും ഭേദമാകാതെ വരുകയും ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. വായുടെ ഉള്ളിലെ വ്രണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
  • സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നത് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. എന്നാല്‍ എല്ലാ സമയവും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ പരിശോധനയ്ക്ക് വിധേയമാവുക.
  • അടിവയറിന് മുകളിലായി വലത് വശത്താണ് കരളിന്‍റെ സ്ഥാനം. കരള്‍ വികസിക്കുമ്പോള്‍ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാന്‍സറിന്‍റെ  വ്യക്തമായ സൂചനയാണ്.
  • .ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.
  • ശബ്ദനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം.

എന്താണ് ഇന്‍റര്‍ട്രിഗോ?

ചര്‍മ്മത്തിന്‍റെ മടക്കുകള്‍ തമ്മില്‍ ഉരയുന്നതു കാരണം ഉണ്ടാകുന്ന കോശജ്വലനമാണ് ഇന്‍റര്‍ട്രിഗോ. ഇത് ശരീരത്തില്‍ ഒരിടത്തു മാത്രമായോ ഒന്നിലധികം ഭാഗങ്ങളിലോ ഉണ്ടാകാം. എന്നാല്‍, ഇത് പകരില്ല.

കാരണങ്ങള്‍

ചര്‍മ്മത്തിന്‍റെ ഏറ്റവും പുറമെയുള്ള പാളിയെയാണ് ഇന്‍റര്‍ട്രിഗോ ബാധിക്കുന്നത്. ചര്‍മ്മത്തിന്‍റെ മടക്കുകള്‍ തമ്മില്‍ ഉരയുന്നതും ചര്‍മ്മത്തിന്‍റെ മടക്കുകളില്‍ ഉള്ള ഈര്‍പ്പവും വായുസഞ്ചാരം കുറയുന്നതുമാണ് ഇതിന്‍റെ പ്രധാന കാരണം. ഈര്‍പ്പമുള്ള ചര്‍മ്മത്തില്‍, സ്റ്റാഫിലോകോക്കസ് ഓറിയസ്, എ ബീറ്റ-ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കസ് തുടങ്ങിയ ബാക്ടീരിയകള്‍ക്കും കാന്‍ഡിഡ പോലെയുള്ള ഫംഗസുകള്‍ക്കും വളരാന്‍ പറ്റിയ സാഹചര്യമാണെന്നുള്ളതും ഇന്‍റര്‍ട്രിഗോയ്ക്ക് കാരണമാവുന്നു.

അപകടസാധ്യതാ ഘടകങ്ങള്‍

  • വണ്ണമുള്ളവര്‍
  • അമിതമായി വിയര്‍ക്കുന്നവര്‍ (ഹൈപ്പര്‍ഹൈഡ്രോസിസ്)
  • പ്രമേഹമുള്ളവര്‍
  • പോഷകാഹാരക്കുറവുള്ളവര്‍
  • ഫെക്കല്‍, യൂറിനറി ഇന്‍കോണ്ടിനന്‍സ് ഉള്ളവര്‍

കഴുത്തിനു വണ്ണമുള്ള കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

  • ചര്‍മ്മം ഉരയുന്ന ഭാഗത്ത് ചുവപ്പ് അല്ലെങ്കില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍
  • ചര്‍മ്മഭാഗത്ത് ചൊറിച്ചില്‍
  • ഗുരുതരമായ കേസുകളില്‍, ചര്‍മ്മത്തില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ പൊട്ടിയൊലിക്കുകയും ചെയ്യും.

പ്രധാ‍നമായും ഇനി പറയുന്ന ഭാഗങ്ങളിലുള്ള ചര്‍മ്മ മടക്കുകളില്‍ ആയിരിക്കും ഇന്‍റര്‍ട്രിഗോ കാണപ്പെടുക;

  • ഇന്‍ഫ്രാമാമ്മറി (സ്തനങ്ങളും നെഞ്ചും ചേരുന്ന സ്ഥലം)
  • കഴല
  • അടിവയര്‍
  • മലദാരത്തിനും ജനനേന്ദ്രിയത്തിനും ഇടയിലുള്ള ഭാഗം

മുകളില്‍ പറഞ്ഞിരിക്കുന്ന ഭാഗങ്ങളെ കൂടാതെ ചര്‍മ്മത്തിന്‍റെ ചെറിയ മടക്കുകളിലും ഇന്‍റര്‍ട്രിഗോ ബാധിക്കാം.

രോഗനിര്‍ണയം ( Diagnosis )

സാധാരണയായി, ചര്‍മ്മത്തിലെ പാടുകള്‍ കാണുന്നതിലൂടെ ഡോക്ടര്‍ക്ക് രോഗനിര്‍ണയം സാധ്യമാണ്. ചിലയവസരങ്ങളില്‍, കാരണം കണ്ടെത്തുന്നതിനായി ഇനി പറയുന്ന പരിശോധനകള്‍ നിര്‍ദേശിച്ചേക്കാം;

  • ബാധിച്ചിരിക്കുന്ന ചര്‍മ്മ ഭാഗത്തില്‍ നിന്ന് ചുരണ്ടിയെടുക്കുന്ന സാമ്പിള്‍ അല്ലെങ്കില്‍ സ്വാബ് ലാബില്‍ കള്‍ച്ചര്‍ ചെയ്യുന്നു.
  • രോഗനിര്‍ണയം ഉറപ്പുവരുത്തുന്നതിനായി ചര്‍മ്മത്തിന്‍റെ ബയോപ്സി

ചികിത്സ

ചികിത്സയുടെ ഭാഗമായി ഇനി പറയുന്ന മരുന്നുകള്‍ നിര്‍ദേശിക്കാം;

  • ആന്‍റിബയോട്ടിക്, ആന്‍റിസെപ്റ്റിക് അല്ലെങ്കില്‍ ആന്‍റിഫംഗല്‍ ഓയിന്മെന്‍റുകള്‍
  • കുറഞ്ഞ ഡോസിലുള്ള സ്റ്റിറോയിഡ് ഓയിന്മെന്‍റുകള്‍
  • വിയര്‍പ്പിനെ നേരിടാന്‍ വീര്യം കുറഞ്ഞ ആന്‍റിപെര്‍സ്പിരന്‍റ്

ഇന്‍റര്‍ട്രിഗോ പ്രതിരോധിക്കുന്നതിനുള്ള ടിപ്പുകള്‍;

  • ചര്‍മ്മം തണുപ്പുള്ളതും ഈര്‍പ്പരഹിതവുമായി സൂക്ഷിക്കുക
  • ഉരയുന്ന ഭാഗത്ത് പെട്രോളിയം ജെല്ലി പുരട്ടുക
  • ഇറുകിയ ഷൂസും വസ്ത്രങ്ങളും ഉപയോഗിക്കരുത്
  • വിയര്‍പ്പ് വലിച്ചെടുക്കുന്ന, കോട്ടന്‍ പോലെയുള്ള തുണിത്തരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
  • വ്യായാമം ചെയ്തതിനു ശേഷം, കുളിക്കുകയും ശരീരഭാഗങ്ങള്‍, പ്രത്യേകിച്ച്‌ സ്തനങ്ങള്‍ക്ക് അടിഭാഗവും കക്ഷങ്ങളും, തുടച്ച്‌ ഈര്‍പ്പരഹിതമാക്കുകയും ചെയ്യുക.
  • അമിതവണ്ണമുണ്ടെങ്കില്‍, വണ്ണം കുറച്ച്‌ ചര്‍മ്മത്തിന്‍റെ മടക്കുകള്‍ കുറയ്ക്കുക.

സങ്കീര്‍ണതകള്‍

ഇതുമൂലം ദ്വിതീയമായി ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

അടുത്ത നടപടികള്‍

നിങ്ങള്‍ ഇന്‍റര്‍ട്രിഗോ മൂലം ബുദ്ധിമുട്ടുകയാണെങ്കില്‍, പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ തുടരുകയും ചെയ്യുക. പൂര്‍ണമായും ഭേദമാകുന്നതു വരെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുക.

എന്താണ് എക്‌ട്രോപിയന്‍ ?

നേത്രഗോളത്തില്‍ നിന്ന് കണ്‍പോളകള്‍ അകന്നുമാറുന്നതിന്‍റെ ഫലമായി കണ്‍പോളകളുടെ ഉള്‍ഭാഗം ദൃശ്യമാകുന്ന അവസ്ഥയാണ് എക്‌ട്രോപിയന്‍.പ്രായം കൂടുന്നതാണ് എക്‌ട്രോപിയന് പ്രധാനമായും കാരണമാവുന്നത്.

പ്രായം കൂടുന്നതിന് അനുസൃതമായി കണ്‍പോളകളിലെ പേശികളും കോശകലകളും ദുര്‍ബലമാകുന്നത് കണ്‍പോളകള്‍ പുറത്തേക്ക് തള്ളാനും അതുവഴി അവയുടെ അരികുകള്‍ നേത്രഗോളത്തെ സ്പര്‍ശിക്കാത്ത രീതിയില്‍ അകലാനും കാരണമാവുന്നു.

കണ്‍പോളകളില്‍ ഉണ്ടായേക്കാവുന്ന വീക്കവും, മുഴകളും എക്‌ട്രോപിയനുള്ള കാരണമാകാം .കണ്ണില്‍ നിന്ന് അമിതമായി വെള്ളം വരിക. കണ്ണിന് വരള്‍ച്ച ഉണ്ടാകുക കണ്ണിന് ചുവപ്പും അസ്വസ്ഥതയും അനുഭവപ്പെടുക .

തെളിഞ്ഞ സൂര്യപ്രകാശത്തില്‍ കണ്ണുകള്‍ തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ ലക്ഷണങ്ങളാണ് . രൂക്ഷമായ കേസുകളില്‍ കോര്‍ണിയയില്‍ അള്‍സര്‍ രൂപംകൊണ്ടേക്കാം. എക്‌ട്രോപിയന്‍ ലഘുവായ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കില്‍, ലക്ഷണങ്ങളെ ആസ്പദമാക്കിയുള്ള ചികിത്സയാണ് ശുപാര്‍ശചെയ്യുക.

കോര്‍ണിയ നനവുള്ളതാക്കി നിലനിര്‍ത്തുന്നതിനും കണ്ണിന്‍റെ വരള്‍ച്ച ഇല്ലാതാക്കുന്നതിനും കൃത്രിമ കണ്ണുനീര്‍ ഉള്‍പ്പെടെയുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു.ഗുരുതരമായ കേസുകളില്‍, കണ്‍പോളകള്‍ മുറുക്കുന്നതിനുള്ള ശസ്ത്രക്രിയ നിര്‍ദേശിച്ചേക്കാം.

കല്ലുപ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രക്ക് അത്യാവശ്യമുള്ള ഒന്നാണ് കല്ലുപ്പ്. കല്ലുപ്പിന്‍റെ ആരോഗ്യ ഗുണങ്ങളും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. പൊടി ഉപ്പ് എളുപ്പത്തിന് വേണ്ടി നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ  ആരോഗ്യ ഗുണത്തേക്കാള്‍ കൂടുതലാണ് കല്ലുപ്പിന്‍റേത്.

കല്ലുപ്പില്‍ സാധാരണ പൊടിയുപ്പിനേക്കാള്‍ കുറഞ്ഞ അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്. മാത്രമല്ല ആരോഗ്യത്തിനും പാചകത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കല്ലുപ്പില്‍ മിനറല്‍സ് അടങ്ങിയിട്ടുണ്ട്. ഉപ്പ് ശരീരത്തില്‍ കൂടുതലായി എത്തിയാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. എന്ന് കരുതി ഉപ്പ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. ഇത് ആരോഗ്യത്തിന് വേണ്ട വിധത്തിലാണ് സഹായിക്കുന്നത്.

പൊടിയുപ്പിനെക്കാള്‍ സോഡിയത്തിന്‍റെ  അംശം കല്ലുപ്പില്‍ കുറവാണ്. സോഡിയം ഒരളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ പാചകാവശ്യങ്ങള്‍ക്ക് കല്ലുപ്പ് ഉപയോഗിക്കണം.

കല്ലുപ്പില്‍ അധികം പ്രൊസസിംഗ് നടക്കുന്നില്ല. പൊടിയുപ്പാകട്ടെ കെമിക്കല്‍ പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരവുമാണ്.

കല്ലുപ്പ് എളുപ്പം പാകം ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന ഒന്നാണ്. ഇത് പാചകം എളുപ്പവും സ്വാദുള്ളതും ആക്കി മാറ്റുന്നു.

പൊടിയുപ്പിനെ അപേക്ഷിച്ച് കല്ലുപ്പ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ രുചി നല്‍കും. അല്‍പം ഉപ്പ് ഇട്ടാല്‍ മാത്രം മതി.

കല്ലുപ്പ് പെട്ടെന്ന് ഭക്ഷണത്തില്‍ ഇട്ടാല്‍ അലിയില്ലെന്നത് നിങ്ങളുടെ തെറ്റായ ധാരണയാണ്. പെട്ടെന്ന് അലിയാന്‍ ഇതിന് കഴിവുണ്ട്.

അച്ചാറിട്ടു വയ്ക്കാനും ഉപ്പിലിട്ട് വയ്ക്കാനും എന്ത് കൊണ്ടും നല്ലത് കല്ലുപ്പ് തന്നെയാണ്. മാസങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. കല്ലുപ്പിന് വിപണിയില്‍ ചിലവ് കുറവാണ്. നിങ്ങള്‍ക്ക് ഒരു നഷ്ടവുമില്ലാതെ ഗുണമേന്മയുള്ള കല്ലുപ്പ് വാങ്ങിക്കാം.

കുഞ്ഞുങ്ങള്‍ക്ക് ഒ.ആര്‍.എസ് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം

കുഞ്ഞുങ്ങളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരസുഖമാണ് വയറിളക്കം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം മലവിസര്‍ജനം നടത്തും. മുലപ്പാലോ മറ്റ് പാനീയങ്ങളോ കൊടുത്തുകഴിയുമ്പോള്‍ മലം പോവാം. ഇളകി വെളളം പോലെയുളള വയറിളക്കമാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്.

മലത്തോടൊപ്പം ശരീരത്തിലെ ജലാംശവും സോഡിയം, പൊട്ടാസ്യം ബൈകാര്‍ബണേറ്റ് എന്നീ ലവണങ്ങളും നഷ്ടപ്പെടും. നിയന്ത്രണമില്ലാത്ത ഛര്‍ദ്ദി, തളര്‍ച്ച, കുഴച്ചില്‍ ഇവയൊക്കെയുണ്ടാവാം. നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും ഉടനടി ശരീരത്തിന് തിരിച്ചുനല്‍കുന്നതാണ് പ്രധാന ചികിത്സ.

ഇതിനെ ഓറല്‍ ഡീഹൈഡ്രേഷന്‍ തെറാപ്പി എന്നു പറയുന്നു. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കന്‍ വെളളം എന്നിവയ്ക്ക് പുറമേ വിപണിയില്‍ സുലഭമായി കിട്ടുന്ന ഒ.ആര്‍.എസ് പായ്ക്കറ്റുകള്‍ വാങ്ങി വെളളത്തില്‍ ലയിപ്പിച്ചും നല്‍കുക.

ഒ.ആര്‍.എസ് കുഞ്ഞിന് കൊടുക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പായ്ക്കറ്റിലെ പൊടി എത്ര അളവ് വെളളത്തില്‍ കലക്കി കൊടുക്കുവാനാണോ പായ്ക്കറ്റിന് പുറത്ത് എഴുതിയിരിക്കുന്നത് അതുപോലെതന്നെ ചെയ്യണം.

ഛര്‍ദ്ദിയോ വയറിളക്കമോ ഓരോ പ്രാവശ്യം നടക്കുമ്പോഴും ഒ.ആര്‍.എസ് ലായനി നല്‍കണം. ഡീഹൈഡ്രേഷന്‍ കൂടുതലാണെങ്കില്‍ കുട്ടിക്ക് ദാഹമുണ്ടാകും. കുറേശ്ശെയായി കൂടുതല്‍ തവണ ഒ.ആര്‍.എസ് ലായനി നല്‍കാം. ഛര്‍ദ്ദി അധികരിക്കുകയോ ഒ.ആര്‍.എസ് കഴിക്കാതിരിക്കുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുക.

വയറിളക്കമുളള കുട്ടിക്ക് സ്വാഭാവികമായും വിശപ്പ് കുറവായിരിക്കും. അതിനാല്‍ ദഹിക്കാനെളുപ്പമുളള ഭക്ഷണം കുറേശ്ശെ കൊടുക്കണം. ഛര്‍ദ്ദിയും വയറിളക്കവും ഉളളപ്പോള്‍ മുലപ്പാല്‍ നിര്‍ത്തരുത്. വയറിളക്കമുളള കുഞ്ഞിന് ഭക്ഷണം നല്‍കാതിരിക്കുന്നത് പോഷണത്തെ ബാധിക്കും. ഇഡ്ഡലി, ദോശ, കഞ്ഞി ഇവ ചെറുചൂടോടെ നല്‍കാം.

യൂറിക് ആസിഡിനെ തടയാനുള്ള ചില മാര്‍ഗങ്ങളിതാ

യൂറിക് ആസിഡ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ വില്ലന്‍ തന്നെയാണ് .സൂക്ഷിച്ചില്ലെങ്കില്‍ ഈ വില്ലന്‍റെ ഉപദ്രവം കാരണം ശരിക്കും ബുദ്ധിമുട്ടും . ജീവിത ശൈലിയിലെ മാറ്റം കൊണ്ടും ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും വ്യായാമക്കുറവ് കൊണ്ടും യുവാക്കളടക്കമുള്ളവരില്‍ സര്‍വസാധാരണയായി ഇന്ന് കണ്ട് വരുന്ന രോഗമാണ് യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്‍റെയും മത്സ്യത്തിന്‍റെയും ഉപയോഗം നിയന്ത്രിക്കണം. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും തകരാര്‍ മൂലവും, നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്‍റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

യൂറിക് ആസിഡിന്‍റെ തോത് രക്തത്തില്‍ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്‍റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. സ്ത്രീകളില്‍ 26mg/dl, പുരുഷന്മാരില്‍ 37 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്‍റെ അളവ്.

രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയൊക്കെ നമുക്ക് മരുന്നില്ലാതെ തടയാനാവുമെന്നും താഴെ സൂചിപ്പിക്കുന്നു

പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്‍റെ  അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം

ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്റൂം, കോളിഫ്ളവര്‍ മുതലായവയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.

യൂറിക് ആസിഡ് മരുന്നില്ലാതെ കുറക്കാനുള്ള മാര്‍ഗം

ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും

ചീര, ഓട്സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്‍റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക

മുട്ടു വേദനയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? എങ്കില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വെളളം കുടിക്കുക. ദിവസേന 12 ഗ്ലാസെങ്കിലും വെള്ളം കുടിക്കണം. മുളപ്പിച്ച ചെറുപയര്‍,കടല,വന്‍ പയര്‍ എന്നിവയെല്ലാം ഒഴിവാക്കി പഴവര്‍ഗങ്ങള്‍,പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് പഴങ്ങള്‍,പച്ചകറികള്‍,ഇലക്കറികള്‍ എന്നിവ. ഇവ കോശങ്ങളെ സംരക്ഷിക്കാനും നീര്‍വീക്കം തടയാനും പല ആന്‍റി ഓക്സിഡന്‍റുകള്‍ക്കും കഴിവുണ്ട്.

ഗ്ലൈക്കോസമിനൊ ഗ്ലൈക്കന്‍സ് കൂടുതലായുള്ള പച്ചക്കറിയാണ് വെണ്ടക്ക. അത് കൊണ്ട് വെണ്ടക്ക ധാരാളമായി കഴിക്കണം. ഈ കുടുംബത്തില്‍ തന്നെ പെട്ടതാണ് കുറുന്തോട്ടിയും ചെമ്പരത്തിപ്പൂവും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന രസവും മുട്ടിന് നല്ലതാണ്. കാല്‍സ്യം ധാരാളമായി കഴിക്കണം. പ്രത്യേകിച്ചും പ്രായമായവര്‍. പാല്‍,തൈര്,വെണ്ണ, എള്ള്, മുതിര എന്നിവയെല്ലാം കാല്‍സ്യത്തിന്‍റെ  നല്ല സ്രോതസുകളാണ്.

ചെമ്മീന്‍ മുതലായ തോടുള്ള കടല്‍ ജീവികളുടെ മാംസവും മുട്ടിന് നല്ലതാണ്.
സന്ധികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍- സി സഹായിക്കും. നെല്ലിക്ക, മുസമ്പി, ഓറഞ്ച്, മുന്തിരി എന്നിവയൊക്കെ കഴിക്കുന്നത് മുട്ടുവേദനയില്ലാതാക്കാന്‍ സഹായിക്കും.

മുട്ടുവേദനയുള്ളവര്‍ ആഹാരത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. തടിയും തൂക്കവും കൂടാതെ നോക്കണം. സമീകൃതമായ ഒരു ആഹാര രീതി പിന്തുടരുകയും ചെയ്താല്‍ മുട്ടുവേദന പമ്പകടക്കും.

കുട്ടികളിലെ വയറുവേദന നിസാരമായി കാണരുത്

കുട്ടികളില്‍ പലകാരണങ്ങള്‍ കൊണ്ട് വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലക്സിന്‍റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം.

അതു കൊണ്ട് വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്ക്ക് ചില വകഭേദങ്ങളുണ്ട്. പെട്ടെന്ന് വരുന്ന 
വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നാല്‍ എല്ലാ വയറു വേദനയെയും നിസാരമായി കരുതരുത്. പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്.

കുടല്‍ മറിച്ചില്‍

ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു.  ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം. കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ.

ഫങ്ഷണല്‍ ഡയറിയ

മുന്നും നാലും വയസുള്ള കുട്ടികളിലാണ് ഫങ്ഷണല്‍ ഡയറിയ സാധാരണ കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറു വേദന വരുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. പെട്ടെന്ന് ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന നിസാരമാക്കരുത്. ഫങ്ഷണല്‍ പെയിന്‍ സ്കൂള്‍ കുട്ടികളിലും ഉണ്ടാകാറുണ്ട്. ആറു വയസു മുതല്‍ എട്ട്, ഒന്‍പത് വയസു വരെ സാധാരണ കുട്ടികളില്‍ ഫങ്ഷണല്‍ അബ്ഡോമിനല്‍ പെയിന്‍ കണ്ടു വരാറുണ്ട്.

അസിഡിറ്റി

ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. ഗ്യാസ് ട്രബിള്‍, വായുകോപം എന്നിങ്ങനെ പല പേരുകളില്‍ ഈ അവസ്ഥ അറിയപ്പെടുന്നു. ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക് അപകടകാരിയാണെങ്കിലും ആമാശയത്തിന്‍റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവെ സജ്ജമാണ്. അമ്ലത്തിന്‍റെ അളവ് കൂടുമ്പോഴോ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് പോരായ്മ ഉണ്ടാകുമ്പോഴോ അസിഡിറ്റി പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ വ്രണങ്ങളുണ്ടാകുവാനും രക്തസ്രാവമുണ്ടാകുവാനും സാധ്യത ഉണ്ട്. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വേദന.  ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതചര്യകളും കൊണ്ടുതന്നെ അസിഡിറ്റിയെ ഇല്ലാതാക്കാനാകും. കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത് ഭക്ഷണം കഴിച്ച്‌ ശീലിക്കണം. ഒന്നിച്ച്‌ വയര്‍ നിറച്ച്‌ കഴിക്കുന്നതിനു പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് അല്പാല്‍പമായി കഴിക്കുക.

കാപ്പി, ചായ, ചോക്ലേറ്റ്, കൊഴുപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം. ഉള്ളി, തക്കാളി, എരിവ്, പുളി, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. പയര്‍, കിഴങ്ങ്, പരിപ്പ് മുതലായവയും ദഹിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ മിതമായി മാത്രം കഴിക്കുക. ആഹാരം കഴിച്ച ഉടനെ കിടക്കരുത്.

ദഹനക്കേട്

കുട്ടികളിലെ വയറുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ദഹനക്കേടാണ്. വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കുക, പുളിച്ചു തികട്ടല്‍ തുടങ്ങിയ പല ലക്ഷണങ്ങളോടൊപ്പം വയറു വേദനയും ഉണ്ടാകുന്നു.  കുട്ടിക്ക് തുടര്‍ച്ചയായ ദഹനക്കേട് കാണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടോ എന്ന് പരിശോധിച്ചു നോക്കണം. അതായത് പെപ്റ്റിക് അള്‍സര്‍, ആമാശയ കാന്‍സര്‍, പിത്താശയ കല്ല് തുടങ്ങിയവ ഉണ്ടോ എന്ന് കണ്ടെത്തണം.

പിത്താശയക്കല്ല്

പിത്താശയത്തില്‍ കല്ലുകള്‍ വയറുവേദനയ്ക്ക് കാരണമാകാറുണ്ട്. കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പിത്തരസം കൊഴുപ്പുകള്‍, കൊളസ്ട്രോള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്. പിത്തരസത്തിന്റെ ഘടനയില്‍ വരുന്ന ചില മാറ്റങ്ങളാണ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണം. കൊളസ്ട്രോളും മറ്റ് ലവണങ്ങളും ചേര്‍ന്നാണ് ഈ കല്ലുകള്‍ ഉണ്ടാകുന്നത്. കൊഴുപ്പു അധികമുള്ള ഭക്ഷണശീലം ഈ രോഗം ക്ഷണിച്ചു വരുത്തുന്നു. പിത്താശയനാളികളില്‍ എന്തെങ്കിലും തടസം നേരിട്ട് പിത്താശയത്തിലെ പിത്തരസം കൂടുതല്‍ സമയം കെട്ടിക്കിടക്കുന്നതും ഇതിന് കാരണമാകാം. പിത്താശയത്തില്‍ രൂപപ്പെടുന്ന ചെറിയ കല്ലുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പ്രകടമായ ലക്ഷണങ്ങളൊന്നും എല്ലാവരിലും കണ്ടെന്നു വരില്ല.  എന്നാല്‍ ഈ കല്ലുകള്‍ വളരെ വലുതാകുമ്പോഴോ, ചെറിയ കല്ലുകള്‍ക്ക് സ്ഥാനഭ്രംശം വന്ന് പിത്തനാളികളില്‍ കടന്ന് തടസം സൃഷ്ടിക്കപ്പെടുയോ ചെയ്താല്‍ ഉദരത്തിന്‍റെ  മുകള്‍ ഭാഗത്തായി വേദന അനുഭവപ്പെടാം.  കൂടാതെ ഛര്‍ദി, ദഹനക്കേട്, ഓക്കാനം എന്നിവയും ഉണ്ടാകാം. പിത്താശയക്കല്ലുകള്‍ മൂലം ഇടയ്ക്കിടെ വരുന്ന കടുത്ത വയറുവേദനയെ ബിലിയറി കോളിക് എന്നു പറയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാലുടനെയാണ് സാധാരണ ഈ വേദന അനുഭവപ്പെടുന്നത്.

പാന്‍ക്രിയാറ്റൈറ്റിസ്

ശക്തമായ വയറു വേദനയാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. ഉദരത്തിന് മുകള്‍വശത്തായാണ് വേദന തുടങ്ങുന്നത്. പിന്നീട് പുറക് വശത്തേയ്ക്ക് പടരും. ഒപ്പം ഓക്കാനം, ഛര്‍ദി, പനി എന്നിവയും കാണും. വളരെ ശക്തമായ എന്‍സൈമുകളുടെ കലവറയാണ് പാന്‍ക്രിയാസ്.  ആഹാരത്തെ മാത്രമല്ല ശരീരത്തിലെ കോശങ്ങളെയും ദഹിപ്പിക്കുവാന്‍ ഇവയ്ക്കു കഴിയും. ഈ ഗ്രന്ഥിക്ക് നീര്‍ക്കെട്ടും വീക്കവും ഉണ്ടാകുമ്പോള്‍ ഇത്തരം എന്‍സൈമുകള്‍ ഗ്രന്ഥിക്ക് പുറത്ത് കടക്കുകയും വളരെ ഗുരുതരമായ അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടാകുകയും ചെയ്യുന്നു.

അപ്പന്‍റിസൈറ്റിസ്

വന്‍കുടലിന്‍റെ  ആരംഭസ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രത്യേകിച്ച്‌ ഉപകാരമൊന്നുമില്ലാത്ത ചെറിയ ഒരു പാര്‍ശ്വനാളിയാണ് അപ്പന്‍റിക്സ്. ദഹിക്കാത്ത ആഹാര സാധനങ്ങളോ മറ്റോ കേറി ഈ നാളിയുടെ ഉള്‍വശം അടയുകയും തുടര്‍ന്ന് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാകുമ്പോഴാണ് അപ്പന്‍റിസൈറ്റിസ് ഉണ്ടാകുന്നത്.

അതിശക്തമായ വയറു വേദന, പനി, ഛര്‍ദില്‍, വയറിളക്കം തുടങ്ങിയവ ഈ രോഗത്തിന്‍റെ  ലക്ഷണങ്ങളാണ്. പലപ്പോഴും അടിയന്തിര ശസ്ത്രക്രീയ ആവശ്യമായി വരുന്ന ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അപ്പന്‍റിക്സ് പിളരുകയും പെരിറ്റോണൈറ്റിസ് എന്ന സങ്കീര്‍ണ്ണതയ്ക്ക് കാരണമാവുകയും ചെയ്യും.  വയറിന്‍റെ താഴെ വലതു വശത്തായി അനുഭവപ്പെടുന്ന വയറു വേദനയാണ് അപ്പന്‍റിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം.

സീലിയാക് രോഗം

ഗോതമ്പ്, ബാര്‍ലി, വരക്, ഓട്സ് എന്നീ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ എന്ന മാംസ്യത്തോടുള്ള അമിതമായ പ്രതികരണം ചെറുകുടലിനുള്ളില്‍ കേടു വരുന്നതാണ് സീലിയാക് രോഗത്തിന്‍റെ പ്രത്യേകത.  തുടര്‍ന്ന് ആഹാരസാധനങ്ങളുടെ ശരിയായ ദഹനവും ആഗീരണവും നടക്കാതാവുകയും ദഹനക്കേട്, വയറു വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യാം. സാധാരണയായി ഒരു വയസില്‍ താഴെയുള്ള കുട്ടികളിലാണ് രോഗാരംഭം.  ഗ്ലൂട്ടന്‍ ഒഴിവാക്കിയുള്ള ഭക്ഷണക്രമമാണ് ചികിത്സ. സാധാരണയായി ചെറുകുടലില്‍ ധാരാളമായി കാണപ്പെടുന്ന വില്ലൈകളുടെ അഭാവം ഈ രോഗത്തിന്‍റെ പ്രത്യേകതയാണ്. പലപ്പോഴും ഈ രോഗം പാരമ്പര്യമായി കാണപ്പെടുന്നു.

മറവിരോഗം വരാതിരിക്കാന്‍ ചില മുന്‍കരുതലുകളിതാ

മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് വർധിച്ചുവരുന്ന ഇക്കാലത്ത് ഈ രോഗം പിടിപെടാതിരിക്കാൻ ചില മുൻകരുതലുകൾ ആകാമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. അതിനുവേണ്ടി അവർ നിദേശിക്കുന്ന ചില പ്രായോഗിക മുൻകരുതലുകൾ ചുവടെ.

∙എല്ലാദിവസവും ചുരുങ്ങിയത് അരമണിക്കൂർ എന്തെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങളിൽ ഏർപ്പെടുക.

∙എയ്റോബിക്സ് ശീലമാക്കുക. ചടുലമായ വ്യായാമമുറകൾ കൂടുതൽ ഗുണം ചെയ്യും. ഉദാ: നടത്തം.

പുകവലി പൂർണമായും ഉപേക്ഷിക്കുക.

മദ്യപാനം പൂർണമായി അവസാനിപ്പിക്കുകയോ മിതമായ അളിവിലേക്കു ചുരുക്കുകയോ ചെയ്യുക.

ഏതെങ്കിലും ക്ലബിലോ മറ്റോ അംഗത്വം എടുത്ത് ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക.

കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.

യോഗ, മെഡിറ്റേഷൻ തുടങ്ങി മനസ്സിന് സ്വസ്ഥത ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടാം.

ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വെറുതെയിരുന്നു മനസു മടുപ്പിച്ച് കളയരുത്.

ക്രോസ്‍വേഡ്, പസിൽസ്, ചതുരംഗം തുടങ്ങി ബുദ്ധികൊണ്ടു കളിക്കാവുന്ന കളികളിൽ ഏർപ്പെടുന്നതും നന്നായിരിക്കും.

പൈൽസ് വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. വിവിധ ലക്ഷണങ്ങളോടെ വൈവിധ്യ രീതികളിൽ രൂപം കൊള്ളുന്ന അർശസ്സിനെ വരാതെ നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഉപ്പ്, എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പടുത്തരുത്. ഇവയുടെ സ്ഥിരമായ അമിത ഉപയോഗം അർശസ്സ് വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

കോഴിമുട്ട, കോഴിയിറച്ചി, ഗോമാംസം തുടങ്ങിയവ ഉപേക്ഷിക്കുന്നതോ നിയന്ത്രിക്കുന്നതോ നന്നായിരിക്കും.

താറാവിന്‍റെ മുട്ട, താറാവിറച്ചി, പന്നിയിറച്ചി , ആട്ടിറച്ചി എന്നിവ ദോഷം ചെയ്യില്ല. ∙മീനുകളിൽ ചെമ്മീൻ, അയല, കൂരി തുടങ്ങിയവ വർജിക്കുവാൻ ശ്രദ്ധിക്കുക.

ചാള (മത്തി), വരാൽ, കാരി, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകൾ ദോഷം ചെയ്യില്ല.

സസ്യവർഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പീച്ചിങ്ങ, ചീര, വെണ്ടയ്ക്ക, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

പാലോ, നെയ്യോ നിത്യേന ഭക്ഷണത്തിന്‍റെ ഭാഗമാക്കി ഒരു നേരമെങ്കിലും ഉപയോഗിക്കുക. മോര് സ്ഥിരമായി കുടിയ്ക്കുന്നത് ഫലം നൽകും.

പഴവർഗ്ഗങ്ങൾ നിത്യഭക്ഷണത്തിന്‍റെ ഭാഗമായി രാത്രി ഒരു നേരമെങ്കിലും ശീലമാക്കുക. വാഴപ്പഴങ്ങൾ, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയവയും ഗുണകരമാണ്.

‍‌സ്ഥിരമായി മലബന്ധമുണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുകയും മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

വെള്ളം ധാരാളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും.

നമ്മുടെ നിത്യേനയുള്ള ജീവിത രീതികളും മാനസികാവസ്ഥയുമൊക്കെ ഈ രോഗത്തെ വിളിച്ചു വരുത്തുന്ന മറ്റു ഘടകങ്ങളാണ്.

അത്യധ്വാനവും അധ്വാനമില്ലായ്മയും പൈൽസ് രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കും. അത്യധ്വാനം മുലമുണ്ടാകുന്ന ഉഷ്ണാവസ്ഥയും അധ്വാനമില്ലായ്മ മൂലമുണ്ടാകുന്ന നിശ്ചലാവസ്ഥയും രോഗത്തെ ക്ഷണിച്ചു വരുത്തും.

മണിക്കൂറുകളോളം അനങ്ങാതെ നിവർന്നിരുന്ന് ജോലി ചെയ്യുന്നവരിൽ പൈൽസിനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെയുള്ള ജോലികൾ സ്ഥിരമായി ചെയ്യുന്നവർ ഇടയ്ക്കൊക്കെ എണീറ്റ് നിൽക്കുന്നതും അൽപമൊന്ന് നടന്നശേഷം ഇരിക്കുന്നതും പൈൽസിനെ തടുത്തു നിർത്തുവാൻ സഹായിക്കും.

ഉൽക്കണ്ഠ , കോപം, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവയും അർശസ്സിന് പ്രേരകമായ ഘടകങ്ങളാണ്. പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിത രീതികളും രോഗത്തിന്‍റെ  കാരണങ്ങളാണ്.

ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം വരാതിരിക്കാൻ സഹായിക്കും

മുണ്ടിനീര് വന്നാല്‍ ചികിത്സ വൈകരുത്

മുണ്ടിനീരെന്നും മുണ്ടിവീക്കമെന്നും അറിയപ്പെടുന്ന ഗണ്ഡാലജി കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്. ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രില്‍, മേയ് മാസങ്ങളിലാണ് നമ്മുടെ നാട്ടില്‍ കൂടുതലും പടരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈകാലത്ത് രോഗം വ്യാപകമാകുന്നതിന് കാരണം. കവിളിന്‍റെ പാര്‍ശ്വത്തിലുള്ള ഉമിനീര്‍ ഗ്രസ്ഥികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. രോഗം മൂലം മരണം അപൂര്‍വമാണെങ്കിലും അതുണ്ടാക്കുന്ന അസ്വസ്ഥതകളും പാര്‍ശ്വഫലങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്.

വൈറസുകളാലുണ്ടാകുന്ന രോഗമാണിത്. ആയൂര്‍വേദത്തില്‍ ഉഷ്ണവും തീഷ്ണവുമായ ആഹാരരീതികളാണ് രോഗ കാരണമായി കരുതുന്നത്. എളുപ്പത്തില്‍ ചികിത്സ തേടുകയാണ് ഉത്തമം. രോഗം പകരുന്നത് തടയാനും ഇതു നല്ലതാണ്. കുട്ടികളേക്കാള്‍ മുതിര്‍ന്നവരില്‍ രോഗമുണ്ടായാലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതക്കു പോലും ഇതു കാരണമായി തീര്‍ന്നേക്കാം. പനി, തലവേദന, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവ മുണ്ടിനീരിന്‍റെ ലക്ഷണങ്ങളാണ്. ചെവിയുടെ മുന്‍വശത്തായി താടിയെല്ലിന് വേദന തോന്നിയാല്‍ മുണ്ടിനീരിന്‍റെ ആരംഭമാണെന്ന് സംശയിക്കാം. ആരംഭത്തില്‍ തന്നെ ശീതവീര്യങ്ങളായ ഔഷധങ്ങള്‍ അരച്ചുപുരട്ടുന്നത് ഗുണകരമാണ്. അധികം ചവയ്ക്കാനില്ലാത്ത ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ പ്രധാനമാണ്. ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്ന് മറ്റു ഗ്രന്ഥികളിലേക്കും രോഗവ്യാപനം നടക്കുന്നതാണ് വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഹോര്‍മോണുകളുടെ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

സി എഫ് എല്‍ ബള്‍ബുകള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകും

സി എഫ് എല്‍ പോലെ ഉള്ള ബള്‍ബുകള്‍ വൈദ്യുതി ബില്‍  ലാഭം ഉണ്ടാക്കി തരുമെങ്കിലും അത്തരം ബള്‍ബുകള്‍ നമ്മള്‍ക്ക് സമ്മാനിക്കുന്നത് നിരവതി മാരക രോഗങ്ങളാണ്. united States Environmental Protection Agency(EPA) പറയുന്നത് എന്തെന്നാല്‍ ഇത്തരം എനര്‍ജി സേവിംഗ് ബള്‍ബുകള്‍ പൊട്ടുമ്പോള്‍ അതില്‍ നിന്നും പുറത്തു വരുന്ന രസത്തിന്‍റെ (Mercury) കാഠിന്യം ഇരുപതു മടങ്ങ് കൂടുതല്‍ ആയിരിക്കും , ഇത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും .

ഇത്തരം ബള്‍ബുകളില്‍ ധാരാളമായി ഉള്ളത് രസം അഥവാ mercury ആണ് ഇവ കഠിനമായ നാഡി വിഷം ആണ്, ഗര്‍ഭിണികളിലും കുട്ടികളിലും ദോഷകരമായി മാറാറുണ്ട് ഈ  ലോഹം , കൂടാതെ തലച്ചോറ് , നാഡികള്‍ , കിഡ്നി, കരള്‍ എന്നീ ശരീരഭാഗങ്ങള്‍ക്കും ദോഷകരമാണ്.

സി എഫ് എല്ലില്‍ നിന്നും പുറത്തു വരുന്ന നീല വെളിച്ചത്തില്‍ മേലടോനിന്‍ എന്നാ രാസ വസ്തു ബ്രസ്റ്റ് കാന്‍സറിന് കാരണം ആകുന്നു. ഇവയിലെ UV, IR രശ്മികള്‍ പ്രത്യക്ഷവും പരോക്ഷവുമായ റെഡിയേഷന്‍ പുറപ്പെടിവിക്കുന്നു ഇവ കണ്ണുകള്‍ക്കും തോക്കിനും ദോഷം ചെയ്യും. Berlin Germany's Alab Laboratory പറയുന്നത് ഇവയുടെ പ്രകാശത്തില്‍ വിശകരമായ കാര്‍സിനോജെന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് കാന്‍സറിന് കാരണം ആവാം .

പ്രത്യുത്പാദനശേഷിയെയും , പ്രതിരോധ ശേഷിയെയും , ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയും തകരിലാക്കുന്നതിലൂടെ ഒര്‍മക്കുറവ് ,ഉത്ക്കണ്ഠ, ചുഴലിദീനത്തിലേതുപോലെ കോച്ചിപ്പിടുത്തo,തലവേദന , അള്‍ഷിമേഴ്സ് , കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു.

പിസിഒഎസ് ഭക്ഷണത്തിലൂടെ പ്രതിരോധിക്കാം

സ്ത്രീകളെ ബാധിക്കുന്ന വളരെ സാധാരണമായ ഹോര്‍മോണല്‍ തകരാറാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം. അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഎസ് ഉണ്ടെന്നാണ് കണക്ക്. ഈ രോഗാവസ്ഥയെ സംബന്ധിച്ച്‌ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പൂര്‍ണമായി ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയാത്ത രോഗമാണ് പിസിഒഎസ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍, ശരിയായ ചികിത്സയും ജീവിതശൈലിയും കൊണ്ട് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്.

അന്തസ്രാവി ഗ്രന്ഥിയുടെ തകരാര്‍ മൂലം അണ്ഡാശയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പിസിഒഎസിനു കാരണം. ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

വ്യായാമവും ശരിയായ ഭക്ഷണക്രമവും പിസിഒഎസിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല പിസിഒഎസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കും.

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം: നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാവധാനത്തിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ സി: ഓറഞ്ച്, ചെറുനാരങ്ങ, മധുരനാരങ്ങ തുടങ്ങി വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക

കുറഞ്ഞ ജി ഐ ഉള്ള ഭക്ഷണം: ഗ്ലൈമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. തവിടുകളയാത്ത ധാന്യങ്ങള്‍ ഉപയോഗിച്ച്‌ പാകം ചെയ്യുന്നവ, പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ചെറി, മുന്തിരി തുടങ്ങിയ പഴങ്ങള്‍ എന്നിവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.

ഉപ്പ് നിയന്ത്രിക്കുക: ഉപ്പ് ഭക്ഷണത്തില്‍ നിന്ന് കഴിവതും ഒഴിവാക്കുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാതിരിക്കുക. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ജങ്ക്ഫുഡ്, മധുരപലഹാരങ്ങള്‍, അച്ചാര്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.

ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷണരീതി ക്രമീകരിക്കാം

 

 

 

 

 

രോഗങ്ങള്‍ വരാതിരിക്കാനും ആരോഗ്യമുണ്ടാകുവാനുമാണല്ലോ നാം ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അപാകതയും അതിന്‍റെ രീതിയും നമ്മെ രോഗികളാക്കി മാറ്റാറുണ്ട്. പണ്ടെല്ലാം ഭക്ഷണം ലഭിക്കാനില്ലാത്തതായിരുന്നു നമ്മുടെ മുന്‍ഗാമികള്‍ നേരിട്ട പ്രശ്നം. എങ്കില്‍, ഇന്ന് അമിതാഹാരവും കഴിക്കാന്‍ സമയമില്ലാത്തതുമാണ് വില്ലനായിരിക്കുന്നത്.

ശോധനക്കുറവ്, ഗ്യാസ് ട്രബിള്‍, പുളിച്ചുതികട്ടല്‍, വയറ്റിലെയും വായിലെയും പുണ്ണ്, അമിതവണ്ണം, മൂലക്കുരു തുടങ്ങിയ പല രോഗങ്ങള്‍ക്കും ക്രമം തെറ്റിയുള്ള ഭക്ഷണ ക്രമങ്ങളും ആധുനിക ഭക്ഷണ ശീലങ്ങളും കൊണ്ടാണ് ഉണ്ടാകുന്നത് എന്നു മനസിലാക്കണം. ശരിയായ ഭക്ഷണവും ഭക്ഷണ രീതികളും അവലംബിക്കുകയാണെങ്കില്‍ മേല്‍ പറഞ്ഞ രോഗങ്ങളില്‍ നിന്നു മുക്തി നേടാവുന്നതാണ്.

  • ഭക്ഷണം സമയാസമയം കഴിക്കുക. വയര്‍ പൂര്‍ണമായും കാലിയാവാനോ അമിതമായി നിറഞ്ഞു നില്‍ക്കാനോ അവസരം നല്‍കരുത്.
  • മറ്റു ടെന്‍ഷനുകള്‍ ഒഴിവാക്കി പൂര്‍ണമായും ആസ്വദിച്ചാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഭക്ഷിക്കേണ്ടത്. ഫോണും ടിവിയും ഒഴിവാക്കി ഭക്ഷണത്തിന്‍റെ മണവും രുചിയും സ്വാദും ആസ്വദിച്ച്‌ വേണം കഴിക്കാന്‍.
    ഭക്ഷണം വാരിവിഴുങ്ങരുത്. പകരം സാവധാനം ചവച്ചരച്ച്‌ കഴിക്കുക.
  • ഭക്ഷണശേഷം കഠിന ജോലികളും അഭ്യാസങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  • രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നതിനു പകരം നേരത്തേ കഴിക്കുന്നത് ശീലമാക്കുക. രാത്രി ഭക്ഷണം ഉറക്കത്തിന് ഒരു മണിക്കൂറെങ്കിലും മുന്‍പേ കഴിക്കണം.
  • ഉറക്കവും ടെന്‍ഷന്‍ കുറഞ്ഞ മനസും നല്ല ദഹനം സാധ്യമാക്കുന്നു. അതേസമയം, മദ്യപാനവും പുകവലിയും ദഹനക്കേടിന് ഇടയാക്കുകയാണ് ചെയ്യുന്നത്.
  • കൃത്യമായ ഭക്ഷണം ചിട്ടയായി കഴിക്കുകയാണെങ്കില്‍ ഗ്യാസ്, പുണ്ണ്, നെഞ്ചെരിച്ചില്‍ തൊട്ട് അമിതവണ്ണം, മലബന്ധം, വയര്‍ ചാടല്‍, മൂലക്കുരു എന്നിവവരെ മാറ്റിയെടുക്കാനും പ്രതിരോധിക്കാനും കഴിയും.
  • ശരിയായ പോഷണവും ആരോഗ്യവും ലഭിക്കാന്‍ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തേണ്ടതാണ്. വീടുകളില്‍ ജൈവകൃഷിയിലുടെ ഉത്പാദിപ്പിച്ചവയാണ് അത്യുത്തമം. കടകളില്‍ നിന്നു വാങ്ങുന്നവ കൃത്യമായി വൃത്തിയാക്കാന്‍ മറക്കുകയുമരുത്.
  • നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ സുഖശോധന പ്രദാനം ചെയ്യുന്നു. ഈത്തപ്പഴം, പയര്‍വര്‍ഗങ്ങള്‍, ഓറഞ്ച്, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
  • ധാരാളം വെള്ളം കുടിക്കുക. കഞ്ഞിവെളളം, ജീരകവെള്ളം തുടങ്ങിയവയും ആകാം. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • മാംസാഹാരങ്ങളും പഞ്ചസാരയും കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. എണ്ണ, നെയ്യ് എന്നിവ കൊഴുപ്പിന്‍റെ  അളവ് കൂട്ടുമെന്നതിനാല്‍ പൊരിച്ചതും വറുത്തതും ബേക്കറി പലഹാരങ്ങളും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
  • സോഡ, കൃത്രിമ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
  • ഔഷധഗുണമുള്ള ഇഞ്ചി, ഏലം, കറുവാപ്പട്ട, വെളുത്തുള്ളി, മല്ലി, ജീരകം, വറ്റല്‍മുളക്, മഞ്ഞള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഉപ്പ്, ചുവന്ന മുളക്, എണ്ണ, കളറുകള്‍ എന്നിവ പരമാവധി കുറയ്ക്കുക.
  • കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ തടയാം

അപകടങ്ങള്‍ മുന്‍കൂട്ടി കാണാനും സ്വയം മുന്‍കരുതലെടുക്കാനും കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കുഞ്ഞുങ്ങളെ റോഡില്‍ കളിക്കാന്‍ വിടരുത്. കളിക്കുമ്പോള്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഒരാളുടെയോ ശ്രദ്ധയുണ്ടായിരിക്കണം.

1. കുപ്പിയിലിരിക്കുന്ന മണ്ണെണ്ണ വെളളമെന്നു കരുതി കുട്ടികള്‍ എടുത്ത് കുടിച്ച്‌ അപകടമുണ്ടാകുന്നത് അപൂര്‍വ്വമല്ല. അതിനാല്‍ മണ്ണെണ്ണക്കുപ്പി കുട്ടി എടുക്കാത്തിടത്ത് വയ്ക്കണം.

2. ചെറിയ മുത്തുകള്‍, കല്ലുകള്‍, ബട്ടണുകള്‍ എന്നിവ കൊണ്ടു കുട്ടികള്‍ കളിക്കാതെ നോക്കുക. ചിലപ്പോള്‍ മൂക്കിലും ചെവിയിലുമൊക്കെ തിരുകിക്കയറ്റാനിടയാകും.

3. ഡൈനിംഗ് ടേബിളിനു മുകളില്‍ കൊച്ചുകുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്. നിരങ്ങി കുഞ്ഞ് താഴെവീഴാന്‍ ഇടയുണ്ട്. ഉയരത്തില്‍നിന്നും കുട്ടി തലയിടിച്ചുവീണാല്‍ മയക്കമോ ഛര്‍ദ്ദിയോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം.

4. ഗുളികകള്‍, മരുന്നുകള്‍, തീപ്പെട്ടി ഇവയും കുഞ്ഞുങ്ങള്‍ക്ക് എത്താത്ത സ്ഥലത്തുതന്നെ സൂക്ഷിക്കുക.

5. കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് പുകവലിക്കരുത്.

6. വെളളം നിറച്ച ടബ്ബ്, ബക്കറ്റ് ഇവയുടെ അടുത്തും കുഞ്ഞ് പോകാതെ നോക്കണം.

7. കിണറ്റിനരികില്‍ കുഞ്ഞുങ്ങളെ കളിക്കാന്‍ വിടരുത്.

8. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കുകയോ അടുത്ത വീടുകളില്‍ ഏല്‍പ്പിച്ചിട്ട് പോകുകയോ ചെയ്യരുത്.

ഉറക്കത്തില്‍ ഷുഗര്‍ കുറയാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

പ്രമേഹ രോഗികളുടെ അലട്ടുന്ന പ്രധാന പ്രശ്നമാണ് രാത്രി ഉറക്കത്തില്‍ ഷുഗര്‍ കുറയുന്നത്. വളരെ അപകടകരമായ അവസ്ഥയാണിത്. അതുകൊണ്ട് തന്നെ ഷുഗര്‍ കുറയാതിരിക്കാനായ് മുന്‍കരുതലുകള്‍ എടുക്കണം.

  • സന്ധ്യ കഴിഞ്ഞ് കടുത്ത ശാരീരികാധ്വാനം ഒഴിവാക്കുക. അധികം ആയാസകരമായ ജോലികളും വ്യായാമവും പകല്‍സമയത്തു ചെയ്യുന്നതാണ് നല്ലത്.
  • അത്താഴം കഴിക്കാതിരിക്കരുത്. അത്താഴപ്പട്ടിണി കിടക്കുന്നത് നിങ്ങളുടെ പ്രമേഹനിലയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ലഘുവായ അളവിലെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിക്കുക.
  • രാത്രി ഉറങ്ങുമ്പോള്‍ പ്രമേഹം കുറയുന്നതോ മറ്റോ ആയി തോന്നിയാല്‍ എളുപ്പം കഴിക്കാന്‍ വിധം എന്തെങ്കിലും മധുരം കിടക്കയ്ക്കു സമീപം വയ്ക്കുക. മിഠായി കഴിക്കുന്നത് നല്ലതാണ്.
  • രാത്രി ഉറങ്ങുന്നതിനു നിശ്ചിതസമയം മുന്‍പേ തന്നെ അത്താഴം കഴിച്ചിരിക്കണം. വയറുനിറയെ വാരിവലിച്ചു കഴിച്ച്‌ ഉടനെതന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ലതല്ല.
  • രാത്രിയുള്ള മദ്യപാനം പ്രമേഹരോഗികള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കും. കിടക്കാന്‍ പോകുന്നതിനു തൊട്ടുമുന്‍പ് പുകവലിക്കുന്നതും ഒഴിവാക്കുക
  • പതിവായി രാത്രിയില്‍ ഷുഗര്‍ താഴ്ന്നുപോകുന്ന പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറോട് പരിഹാരം തേടുക.

വയോജന പരിപാലനം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു മനുഷ്യന്‍റെ  ജീവിതം പൂര്‍ണതയിലെത്തുന്ന അവസ്ഥയാണ് വാര്‍ദ്ധക്യം.വയോധികര്‍ മാനസികമായും, ശാരീരികമായും, ക്ഷീണിതരോ രോഗികളോ ആകുന്നതില്‍നിന്ന് വിമുക്തി നേടാന്‍ മികച്ച പരിചരണത്തിലൂടെ സാധിക്കും.
ആഹാരം : വയോധികര്‍ക്ക് നാരുകളുള്ളതും പോഷകാംശങ്ങള്‍ അടങ്ങിയതുമായ സമീകൃത ആഹാരംനല്‍കുന്നതിന് ശ്രദ്ധിക്കണം. അമിതവണ്ണം ഉള്ളവരില്‍ അത് കുറയ്ക്കാനും വണ്ണവും തൂക്കവും കുറവുള്ളവരില്‍  അത് ശരിയാക്കാനുമുള്ള ആഹാര ക്രമീകരണത്തിനാണ്ശ്രദ്ധിക്കേണ്ടത്. കൊഴുപ്പിന്‍റെ അളവ് പരമാവധി കുറയ്ക്കുക. എണ്ണയില്‍വറുത്തതും, മധുരമുള്ളതുമായ ആഹാര സാധനങ്ങള്‍ ഉപേക്ഷിക്കണം. അമിതവണ്ണംകുറയ്ക്കുന്നതിനും രോഗപ്രതിരോധത്തിനും മുരിങ്ങയില നല്ലതാണ്. 
വസ്ത്രം : ശുചിത്വമുള്ളതും അയവുള്ളതുമായ കോട്ടന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ കാലാവസ്ഥയ്ക്കനുയോജ്യമായ വസ്ത്രങ്ങള്‍ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.
ശുചിത്വം :  തല, കണ്ണ്, വായ, കൈ, വിസര്‍ജനാവയവങ്ങള്‍, പാദം തുടങ്ങി എല്ലാം നിത്യേനശുചിയാക്കണം. ത്വക്കിന്‍റെ പരിചരണത്തിന്‍റെ  ഭാഗമായി തലയിലും, ശരീരത്തിലും എണ്ണ തേച്ച്‌ കുളിക്കുന്നത് തകരാറിലാക്കുന്ന കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നല്ലതാണ്. വെളിച്ചെണ്ണ, കറ്റാര്‍ വാഴയില നീര് തുടങ്ങിയവ ത്വക്കിന്‍റെ  പരിചരണത്തിന് മികച്ചതാണ്.
ദന്തരോഗങ്ങള്‍ക്ക് മറ്റു രോഗവുമായി ബന്ധമുള്ളതിനാല്‍ മോണയും പല്ലും ശുചിയായി സൂക്ഷിക്കണം.പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം എന്നിവ നിര്‍ബന്ധമായും ഉപേക്ഷിക്കണം.വേപ്പിന്‍റെ ഇല, തണ്ട്, ഉപ്പ് എന്നിവ ദന്തപരിചരണത്തിന് മികച്ചതാണ്.ആവശ്യമെങ്കില്‍ ഡെന്‍റിസ്റ്റിന്‍റെ സേവനം പ്രയോജനപ്പെടുത്താം.
നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ, മൂത്രം പിടിച്ചുനിറുത്താന്‍ കഴിയാതിരിക്കുന്ന അവസ്ഥ, മൂത്രത്തില്‍ കല്ല് എന്നിവ ഉണ്ടായാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

കണ്ണ്
പ്രായം കൂടുമ്പോള്‍ കാഴ്ചയും, കണ്ണുനീര്‍ ഉത്പാദനവും കുറയും.
നേത്രലെന്‍സിന്‍റെ  വൈകല്യം മൂലം തിമിരബാധ ഉണ്ടാകാനിടയുണ്ട്. അതുപോലെപ്രായേമേറുമ്പോള്‍ കണ്ണിലെ സീലിയറി പേശികളുടെ കാര്യക്ഷമത കുറഞ്ഞ് വെള്ളെഴുത്ത് ബാധിക്കാനിടയുണ്ട്. ദീര്‍ഘനേരം കമ്പ്യൂട്ടര്‍, ടിവിസ്ക്രീനില്‍ നോക്കിയിരിക്കുന്നത് ഒഴിവാക്കണം.
കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്. പഴവര്‍ഗങ്ങളിലും, തഴുതാമ ഇല,  ഇറച്ചി, ചീരഎന്നിവയിലും വിറ്റാമിന്‍ എ ധാരാളമുണ്ട്. ആവശ്യമെങ്കില്‍ നേത്രരോഗവിദഗ്ദ്ധന്‍റെ സേവനം പ്രയോജനപ്പെടുത്താം.
എല്ലുകള്‍
വയോധികരുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വിറ്റാമിന്‍ ഡിഅത്യാവശ്യമാണ്. മുട്ട, മത്സ്യം എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്. കൂടാതെ വിറ്റാമിന്‍ ഇ യും ഹൃദയത്തിന്‍റെയും ത്വക്കിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

സ്മൃതി നാശം
കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമായുള്ള സ്നേഹ സംഭാഷണത്തില്‍ഏര്‍പ്പെടുന്നതും, പുസ്തകങ്ങള്‍ വായിക്കുന്നതും, ചെറിയ വ്യായാമങ്ങള്‍ചെയ്യുന്നതും ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി, നെല്ലിക്ക, മുത്തിള്‍ എന്നിവ ഓര്‍മ്മക്കുറവിന് വിശേഷപ്പെട്ടതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടെന്നു കണ്ടാല്‍ പ്രമേഹപരിശോധനയും, രക്തസമ്മര്‍ദ്ദവും യഥാസമയങ്ങളില്‍ വിലയിരുത്തുകയും ആഹാര രീതിയില്‍ മാറ്റം വരുത്തേണ്ടതുമാണ്.
ഔഷധങ്ങള്‍
മരുന്നുകളെ സംബന്ധിച്ചുള്ള അജ്ഞതയും, പാര്‍ശ്വഫലങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്തതും, വീട്ടില്‍ പരിചരണത്തിനായി ആളില്ലാത്തതും ഔഷധങ്ങള് ദുരുപയോഗം ചെയ്യുന്നതിനോ വേണ്ടവിധത്തില്‍ ഔഷധങ്ങള്‍ ക്രമീകരിച്ച്‌ കഴിക്കാതിരിക്കുന്നതിനോ കാരണമാകും. ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം

അല്‍പസമയം കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയെക്കുറിച്ച്‌ ഒന്ന് ചിന്തിച്ചു നോക്കൂ. കുറച്ച്‌ നേരമാണെങ്കിലും അസ്വസ്ഥത അനുഭവപ്പെടില്ലേ? ദീര്‍ഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ കാലുകള്‍ ചലിപ്പിക്കണമെന്ന് തോന്നുമെങ്കിലും കാലുകള്‍ അനക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം (ആര്‍എല്‍എസ്). ഇത് കൂടുതലും ചലനത്തെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ഇതൊരു മൂവ്മെന്‍റ്ഡിസോഡറായി കണക്കാക്കപ്പെടുന്നു.

സാധാരണയായി കാലുകള്‍ അനക്കാതെ വയ്ക്കുന്ന അവസരങ്ങളിലാണ് ആര്‍.എല്‍.എസ് കൂടുതലായും ഉണ്ടാകുന്നത്. ഏറെ നേരം ഇരിക്കുന്ന സാഹചര്യങ്ങളിലോ അല്ലെങ്കില്‍ കിടക്കുമ്പോഴോ ആര്‍.എല്‍.എസ് അനുഭവപ്പെടാം. എന്നാല്‍ കാലുകള്‍ ചലിപ്പിച്ച്‌ തുടങ്ങുമ്പോള്‍ ആര്‍എല്‍എസിന്‍റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും.

സാധാരണയായി വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലുമാണ് ആര്‍എല്‍എസിന്‍റെ ലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ആര്‍എല്‍എസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

രാത്രിയില്‍ ഉറക്കത്തിനിടയില്‍ കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയെ പി.എല്‍.എം.എസ് (പീരിയോഡിക്കല്‍ ലെഗ് മൂവ്മെന്‍റ്സിന്‍ഡ്രോം)എന്നു പറയുന്നു.

ലക്ഷണങ്ങള്‍

1. കാലുകള്‍ക്ക് വേദന

2. പുകച്ചില്‍

3. കുത്തിക്കൊള്ളുന്നത് പോലുള്ള തോന്നല്‍

4. മരവിപ്പ്

5. ചൊറിച്ചില്‍

6. ഉറക്കത്തെ ബാധിക്കുക

കാരണങ്ങള്‍: :

ആര്‍എല്‍എസ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ പാരമ്പര്യമായി രോഗമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രായമാകുമ്പോള്‍ രൂപപ്പെടുന്ന രോഗമായി ആര്‍എല്‍എസിനെ കണക്കാക്കാനാകില്ല. ചെറുപ്പത്തില്‍ തന്നെ ഈ രോഗം ബാധിക്കുന്നുണ്ട്. പലപ്പോഴും ചെറുപ്പത്തില്‍ രോഗം തിരിച്ചറിയാറില്ലെന്നു മാത്രം.

കുറച്ച്‌ സമയം കാലുകള്‍ അനക്കാതെ വയ്ക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥത ആയതിനാല്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. പ്രായമായി രോഗലക്ഷണങ്ങള്‍ അധികരിക്കുമ്പോള്‍ മാത്രമാണ് രോഗത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നത്. അതുകൊണ്ട് ആര്‍എല്‍എസ് ഉണ്ടെന്നു ബോധ്യമായാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടോ എന്നു അറിഞ്ഞിരിക്കണം.

പാരമ്പര്യം കൂടാതെ മറ്റ് നാഡിസംബന്ധമായ രോഗങ്ങള്‍കൊണ്ടും ആര്‍എല്‍എസ് ഉണ്ടാകാം. ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, മള്‍ട്ടിപിള്‍ സ്ക്ലീറോസിസ്, വിളര്‍ച്ച, പ്രമേഹം, കിഡ്നി സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയവ ആര്‍എല്‍എസിനു കാരണമാകാം. ചില മരുന്നുകളുടെ ഉപയോഗം മൂലം ആര്‍എല്‍എസ് ഉണ്ടാകാനിടയുണ്ട്.  പതിവായി ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ആര്‍എല്‍എസ് രോഗമുണ്ടായേക്കാം. ദീര്‍ഘകാലമായുള്ള രോഗങ്ങളും ഈ രോഗത്തിനൂ കാരണമാകും.  ഉദാഹരണത്തിന് പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍, അയണിന്‍റെ അഭാവം ഇവയെല്ലാം രോഗകാരണങ്ങളാണ്. ഇവയെല്ലാം ചികിത്സിക്കുന്നതിലൂടെ ആര്‍എല്‍എസിന്‍റെ  ലക്ഷണങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളില്‍ ചിലര്‍ക്ക് ആര്‍എല്‍എസിന്‍റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ പ്രസവാനന്തരം ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറില്ല. മദ്യത്തിന്‍റെ അമിത ഉപയോഗം, ഉറക്കക്കുറവ് ഇവയും ആര്‍എല്‍എസിന്‍റെ  ലക്ഷണങ്ങള്‍ കൂടുന്നതിനിടയാക്കും.

ചികിത്സ

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് പ്രാഥമിക ചികിത്സരീതി. ഉറക്കക്കുറവുള്ളവരില്‍ ശരിയായ ഉറക്കശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

1. ഉറങ്ങാന്‍ കിടന്ന് അല്‍പസമയത്തിനകം ഉറങ്ങാന്‍ കഴിയണം. മറ്റുകാര്യങ്ങള്‍ ചിന്തിച്ച്‌ ഉറങ്ങുന്നത് വൈകിക്കരുത്.

2. അഞ്ച് മണിക്ക് ശേഷം കഫെയ്ന്‍ അടങ്ങിയ പാനിയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവയുടെ അമിത ഉപയോഗം ഉറക്കത്തെ ദോഷമായി ബാധിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം

4. വ്യായാമം ശീലമാക്കുക

5. കിടക്കുന്നതിനു മുന്‍പ് കാല്‍ മസാജ് ചെയ്യുക.

6. അല്‍പം നേരം കാല്‍ നിവര്‍ത്തി വയ്ക്കുന്നത് ഗുണം ചെയ്യും.

7. കിടക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുകയോ കാലുകള്‍ കഴുകുകയോ ചെയ്യുക.

ഈ രീതികള്‍ കൊണ്ട് രോഗം ഭേദമാകാത്ത സാഹചര്യത്തില്‍ മാത്രമേ മരുന്നുകളിലേക്ക് പോകാറുള്ളൂ.

കഫക്കെട്ട് മാറാന്‍ ചില ഒറ്റമൂലികള്‍ ഇതാ

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ചുമയും കഫക്കെട്ടും വരാത്ത ആളുകളില്ല. അണുബാധയും അലര്‍ജിയുമാണ് 90 ശതമാനം ചുമയ്ക്കും കഫക്കെട്ടിനും കാരണം. നവജാതശിശുക്കളിലാണ് അണുബാധകൊണ്ടുള്ള കഫക്കെട്ട് ഗുരുതരമാവുന്നത്. 30 ശതമാനം ആളുകളിലും ചുമയ്ക്കു കാരണം അലര്‍ജിയാണ്.

മാതാപിതാക്കള്‍ക്ക് ആസ്ത്മ രോഗമുണ്ടെങ്കില്‍ കുട്ടികളില്‍ രോഗം വരാനുള്ള സാധ്യത കൂടുന്നു. കുഞ്ഞുങ്ങളുടെ ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന പേശികള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടാവുകയില്ല. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും കഫക്കെട്ടുണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. എന്നാല്‍ കഫക്കെട്ടിനെ ഓര്‍ത്ത് ആരും ഭയപ്പെടണ്ട. മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറാനുള്ള വിദ്യ നമ്മുടെ വീടുകളില്‍ തന്നെയുണ്ട്. അത് എന്തൊക്കെയാണെന്നല്ലെ?

  • ഉലുവ കഷായം വെച്ച്‌ തേനില്‍ ചേര്‍ത്ത് സേവിക്കുക
  • തുളസി, ഇഞ്ചി, ഉള്ളി, ഇവയുടെ നീര് സമം എടുത്തു തേന്‍ ചേര്‍ത്ത് സേവിക്കുക
  • കുരുമുളക് പൊടിയില്‍ തേനേ നെയ്യോ ചേര്‍ത്ത് സേവിക്കുക
  • അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുക
  • ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തില്‍ ആവി പിടിക്കുക
  • തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുക. തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു നല്ലതാണ്.

ഇതൊക്കെശീലമാക്കിയാല്‍ കഫക്കെട്ട് പമ്പ കടക്കും.

വയറിളക്കം ബാധിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വയറിളക്കം ബാധിക്കു​മ്പോള്‍ ശരീരത്തില്‍ നിന്ന്​ വെള്ളം നഷ്​ടപ്പെടുന്നതിനാല്‍ ധാരാളം ​വെള്ളം കുടിക്കണം.
  • വ​യ​റി​ള​ക്കം ബാ​ധി​ച്ച​ത് മു​തി​ര്‍​ന്ന​വ​ര്‍ക്കാണെ​ങ്കി​ല്‍ ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ്രൂ​ട്ട് ജ്യൂ​സ്, സോ​ഡാ​വെ​ള്ളം, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍, പ​ച്ച​ക്ക​റി സൂ​പ്പ് എ​ന്നി​വ ക​ഴി​ക്ക​ണം.
  • പാ​ലും പാ​ലു​ല്‍​പ​ന്ന​ങ്ങ​ളും കാപ്പിയും വ​യ​റി​ള​ക്ക സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വ​യ​റി​ള​ക്കം ഭേ​ദ​പ്പെ​ടു​ന്ന​തു​വ​രെ ഇ​ത്ത​രം പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്ക​രു​ത്. പാ​ല്‍ വ​യ​റി​ള​ക്ക​ത്തെ കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കാ​ന്‍ ഇ​ട​യാ​ക്കും.
  • കു​ട്ടി​ക​ള്‍​ക്കും ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്കും ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​നീ​യ​ങ്ങ​ള്‍ ഇ​ട​ക്കി​ടെ ന​ല്‍​ക​ണം. ശ​രീ​ര​ത്തി​ല്‍​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​തി​ലേ​റെ ജ​ലാം​ശം കു​ടി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​നാ​ക​ണം.
  • വ​യ​റി​ള​ക്ക സ​മ​യ​ത്ത് ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ളി​ലേ​ര്‍​പ്പെ​ട​രു​ത്.
  • വ​യ​റി​ള​ക്കം ബാ​ധി​ച്ച കു​ട്ടി​ക​ളെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വാ​ഴ​പ്പ​ഴം, ചോ​റ്, ആ​പ്പി​ള്‍, റൊ​ട്ടി എ​ന്നി​വ ഭ​ക്ഷ​ണ​മാ​യി ന​ല്‍​കാം.
  • മു​തി​ര്‍​ന്ന​വ​ര്‍ അ​ധി​കം ക​ട്ടി​യി​ല്ലാ​ത്ത​തും ഫൈ​ബ​ര്‍ കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന​തോ​ടെ പ​ടി​പ​ടി​യാ​യി വ​യ​റി​ള​ക്ക​ത്തി​ന് ശ​മ​ന​മു​ണ്ടാ​കും.
  • മ​സാ​ല കൂ​ടി​യ​തും കൊ​ഴു​പ്പു നി​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക.

 

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate