অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യമൂല്യങ്ങളും അറിവുകളും

ആരോഗ്യമൂല്യങ്ങളും അറിവുകളും

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അപകടം

ശരീരത്തില്‍ എനര്‍ജി ലെവല്‍ വളരെ കുറഞ്ഞ അളവില്‍ ആയിരിക്കും. കുറഞ്ഞ മഗ്നീഷ്യമാണ് കുറഞ്ഞ അളവിലുള്ള എനര്‍ജിക്ക് കാരണം. അതുകൊണ്ട് തന്നെ ഡയറ്റില്‍ കാര്യമായി ശ്രദ്ധിക്കാം.

പേശികള്‍ ഇടക്കിടക്ക് തുടിക്കുന്നു. മാത്രമല്ല പേശീവേദന പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു. ഇതെല്ലാം മഗ്നീഷ്യത്തിന്‍റെ  കുറവ് കാരണമാണ് ഉണ്ടാവുന്നത്.

ഇടക്കിടെയുള്ള തലവേദനയാണ് മറ്റൊരു പ്രശ്‌നം. ഇത് ചിലപ്പോള്‍ മൈഗ്രേയ്ന്‍ വരെ ആയി മാറാനുള്ള സാധ്യതയുണ്ട്. 50 ശതമാനം ആളുകളിലും കാണുന്ന മൈഗ്രേയ്‌നിന്‍റെ  പ്രധാന കാരണം പലപ്പോഴും മഗ്നീഷ്യത്തിന്‍റെ കുറവ് തന്നെയായിരിക്കും.

ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മഗ്നീഷ്യത്തിന്‍റെ അളവ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്‍റെ കുറവ് സ്‌ട്രെസ് ഹോര്‍മോണിന്‍റെ  അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.

ഹൃദയസ്പന്ദന നിരക്ക് കൃത്യമല്ലാതിരിക്കുന്നതും പലപ്പോഴും മഗ്നീഷ്യത്തിന്‍റെ  അളവിലുള്ള കുറവാണ് കാണിക്കുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതും മഗ്നീഷ്യം സപ്ലിമെന്‍റ് കഴിക്കാനാണ്.

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറഞ്ഞാല്‍ അതിന്‍റെ മറ്റൊരു ലക്ഷണമാണ് ശബ്ദങ്ങളോട് അസ്വസ്ഥത കാണിക്കുന്നത്. ഉച്ചത്തിലുള്ള ശബ്ദത്തിനോട് ശാരീരിക മാനസിക അസ്വസ്ഥതകള്‍ കാണിക്കും.

കോച്ചിപ്പിടുത്തമാണ് മറ്റൊന്ന്. മഗ്നീഷ്യത്തിന്‍റെ കുറവ് നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു. ഇത് കോച്ചിപ്പിടുത്തത്തിലേക്ക് നയിക്കുന്നു.

മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്കും മഗ്നീഷ്യത്തിന്‍റെ അളവ് കാരണമാകുന്നു. വയറിന്‍റെ അസ്വസ്ഥത വര്‍ദ്ധിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം അതിന്‍റെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തുന്നു. ഇത് മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ശരീരത്തില്‍ സംഭവിക്കുന്ന ഒന്നാണ്.

കണ്ണ് പരിശോധനയിലൂടെ ഓട്ടിസം തിരിച്ചറിയാം

കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍. കണ്ണിന്‍റെ ചലനങ്ങള്‍ നീരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്‍റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്‍റെ  കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ് റോച്ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ന് വളരെ സാധാരണമായി കണ്ടു വരുന്ന അവസ്ഥയാണ് ഓട്ടിസം. പല ആളുകളില്‍ പല രീതിയിലാവും ഈ രോഗം പ്രകടമാവുന്നത്. അതുകൊണ്ടു തന്നെ ഒരേ രീതിയില്‍ രോഗനിര്‍ണയം നടത്താനും രോഗത്തിന്‍റെ പൊതുസ്വഭാവം നിശ്ചയിക്കുന്നതും ബുദ്ധിമുട്ടേറിയ ജോലിയാവും.

ഒരു മനുഷ്യജീവന് വൈകാരികവും സമൂഹികവുമായ വികസനം സാധ്യമാവാത്ത അവസ്ഥയാണ് ഓട്ടിസം ബാധിതരിലുള്ളത്. ശാസ്ത്രീയ പരിശോധനകള്‍ നിലവിലുണ്ടെങ്കിലും കണ്ണിന്‍റെ ചലനങ്ങളിലൂടെയും ഈ അവസ്ഥ തിരിച്ചറിയാം. കാഴ്ചകളായി മുന്നിലെത്തുന്ന സംഭവങ്ങളോട് തലച്ചോര്‍ ഏത് രീതിയില്‍ പ്രതികരിക്കുന്നുവെന്ന് പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.

കണ്ണിമകളുടെ ചലനം രണ്ട് കണ്ണുകളും തമ്മിലുള്ള ബന്ധം, തുടങ്ങിയവ പരിശോധിച്ചാണ് കണ്ണിന്‍റെ ചലനവും ഓട്ടിസം അനുബന്ധ രോഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുക. ഓട്ടിസം ബാധിതരില്‍ സെറിബല്ലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുകയും കാണുന്ന ദൃശ്യങ്ങളെ തിരിച്ചറിയാതെ പോവുകയും ചെയ്യും. കൃത്യമായ വിഷ്വല്‍ ടാര്‍ഗറ്റ് നല്‍കിയാല്‍ പോലും അത് തിരിച്ചറിയാനോ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കില്ല.

കിഡ്നിയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന അവയവങ്ങളാണ് കിഡ്നികള്‍ അല്ലെങ്കില്‍ വൃക്കകള്‍‍. വയറിന്‍റെ ഏറ്റവും പുറകില്‍ നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പയറുമണിയുടെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10മുതല്‍ 12 സെ.മീ നീളവും, 150 ഗ്രാംഭാരവുമാണുള്ളത്.   പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. വൃക്കകളുടെ പ്രവര്‍ത്തനം കുറയാന്‍ തുടങ്ങിയാല്‍ അതിനെ പഴയ രീതിയിലേക്ക് കൊണ്ടുവരാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.    ആധുനിക യുഗത്തില്‍, വൃക്കയ്ക്കു രോഗം പിടിപെട്ടാല്‍ അത് മാറ്റിവയ്ക്കാനാണ് ഒട്ടുമിക്ക ആളുകളും തയാറാകുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. അതിനാല്‍ പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.   വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തില്‍ ആഹാരക്രമത്തിനും വലിയ പങ്കാണുള്ളത്. രോഗം, വൃക്കരോഗത്തിന്‍റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചായിരിക്കണം രോഗി കഴിക്കേണ്ട ആഹാരത്തിന്‍റെ സ്വഭാവം നിര്‍ണയിക്കേണ്ടത്. അതിനോടൊപ്പം ശരീരഭാരം, രക്തത്തില്‍ അയണ്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഡോക്ടര്‍ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക.   ഇത്തരം രോഗികള്‍ ആഹാരത്തിലെ കൊഴുപ്പിന്‍റെ അംശം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. മൂത്രത്തില്‍ അധികമായി പ്രോട്ടീന്‍ നഷ്ടപ്പെടുകയാണെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ (മുട്ടയുടെ വെള്ള, മീന്‍, സോയാബീന്‍, പനീര്‍) എന്നിവ കൂടുതല്‍ കഴിക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അതോടൊപ്പം നെല്ലിക്കാനീരു കുടിക്കുന്നതും വൃക്കയിലെ അണുബാധ തടയാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

അടുക്കളയിലെ വേദന സംഹാരികള്‍

ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന വേദനസംഹാരികള്‍ അടുക്കളയിലുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക് ഒരു ടീസ്പൂണ്‍ ഉണക്കിപ്പൊടിച്ച ഇഞ്ചി തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ മതി. തേന്‍ ചേര്‍ക്കുന്നത് ഇഞ്ചിയുടെ എരിവ് കുറക്കാന്‍ വേണ്ടിയാണ്. ഇഞ്ചി തനിയേ കഴിക്കുന്നതാണ് നല്ലത്.

പല്ല് വേദനയെ ഇല്ലാതാക്കുന്നതിന് ഗ്രാമ്പൂ കഴിഞ്ഞേ മറ്റ് പരിഹാരം ഉള്ളൂ എന്ന് തന്നെ പറയാം. പല്ല് വേദനയുള്ളപ്പോള്‍ ഗ്രാമ്പൂ എടുത്ത് പല്ലില്‍ വെക്കാം. കൂടാതെ ഭക്ഷണത്തോടൊപ്പം കാല്‍ ടീസ്പൂണ്‍ ഗ്രാമ്പൂപൊടിച്ചത് ചേര്‍ത്ത് കഴിക്കാം. ഇത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവക്ക് പരിഹാരം കാണുന്നു.

നെഞ്ചെരിച്ചിലിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.

വെളുത്തുള്ളിയാണ് ചെവിവേദനയെ പ്രതിരോധിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ഒന്ന്. വെളുത്തുള്ളി എണ്ണയില്‍ ചൂടാക്കി ആ എണ്ണ രണ്ട് തുള്ളി വീതം അഞ്ച് ദിവസം ചെവിയില്‍ ഒഴിച്ചാല്‍ മതി. ഇത് ചെവിവേദനയെ പ്രതിരോധിക്കുന്നു.

ചെറി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. സന്ധിവേദനയെ പ്രതിരോധിക്കാന്‍ ചെറി നല്ലതാണ്. ദിവസവും ഒരു ബൗള്‍ ചെറി കഴിക്കാം.ഇത് സന്ധിവേദനയെ ഇല്ലാതാക്കുന്നു.

മത്സ്യം നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വയറുവേദനക്ക്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കറി വെച്ച്‌ വയറിന് പ്രശ്നമുള്ളപ്പോള്‍ കഴിക്കുക. ഇത് വയറിന്‍റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നു.

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍... മഞ്ഞള്‍ ഉപയോഗിച്ച്‌ ആര്‍ത്രൈറ്റിസ്, പനി മൂലമുണ്ടാകുന്ന ശരീര വേദന എന്നിവക്കെല്ലാം പരിഹാരം കാണാം. ദിവസവും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ശീലമാക്കാം.

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും എന്‍ഡോമെട്രിയാസിസ് വേദന ഇല്ലാതാക്കാനും ഓട്സ് കഴിക്കുന്നത് നല്ലതാണ്.

ഉപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉപ്പ് അല്‍പം വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളത്തില്‍ 20 മിനിട്ടോളം കാല്‍ വെച്ചിരിക്കാം. ഇത് ഏത് കാലുവേദനയേയും ഇല്ലാതാക്കുന്നു.

ദഹനപ്രശ്നം കാരണം പലര്‍ക്കും വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും. ഇതിനെ പരിഹരിക്കാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് ശീലമാക്കാം. ഭക്ഷണ ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും.

വാള്‍നട്ടിന്‍റെ ആരോഗ്യഗുണങ്ങള്‍

ദിവസവും ഭക്ഷണത്തില്‍ ഇനി വാള്‍നട്ടും ചേര്‍ക്കാം. വിശപ്പ് നിയന്ത്രിക്കാനും മലാശയ അര്‍ബുദം നിയന്ത്രിക്കാനും വാള്‍നട്ട് സഹായിക്കുന്നതാണ്.

ദിവസവും അര കപ്പ് അതായത് 58 ഗ്രാം വാള്‍നട്ട് കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിര്‍ത്തുമെന്നു പഠനം തെളിയിക്കുന്നു. ഇവ കഴിക്കുന്നത് വയറിലെ ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നു. നല്ല പ്രോബയോട്ടിക് ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഉദരത്തിന്‍റെ ആരോഗ്യം ശരീരത്തിലെ മറ്റു ഭാഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാള്‍നട്ട്, ഉദരത്തിലെ ബാക്ടീരിയകളെ വളരാന്‍ അനുവദിച്ച് ഒരു പ്രോബയോട്ടിക് ആയി മാറി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

ബാക്ടീരിയകളുടെ വൈവിധ്യം മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാല്‍ ഇവയുടെ വൈവിധ്യം കുറഞ്ഞത് പൊണ്ണത്തടി, ഇന്‍ഫ്ലമെറ്ററി ബവല്‍ ഡിസീസ് തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് യു എസിലെ ലൂസിയാന സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകനായ ലോറി ബയേര്‍ലി പറയുന്നു.

വാള്‍നട്ട് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് വാള്‍നട്ട് ധാരാളം കഴിക്കുന്നവര്‍ക്ക് ലാക്ടോ ബാസിലസ്, റോസ്ബ്യൂറിയ, റുമിനോ കോക്കേസിയ എന്ന മൂന്നിനം നല്ല ബാക്ടീരിയയുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നു.

ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും വാള്‍നട്ട് വളരെ നല്ലതാണ്. കൂടാതെ അര്‍ബുദസാധ്യത കുറയ്ക്കാനും വാള്‍നട്ട് കഴിക്കുന്നതിലൂടെ സാധിക്കും. വാള്‍നട്ടിലടങ്ങിയ ബയോ ആക്ടീവ് ഘടകങ്ങളാണ് ഈ ഗുണഫലങ്ങള്‍ നല്‍കുന്നത്.

ചെടികളില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആല്‍ഫാ ലീനോ ലെനിക് ആസിഡ് (ALA) മതിയായ അളവില്‍ ലഭിക്കുന്ന ഒരേയൊരു അണ്ടിപ്പരിപ്പ് വാള്‍നട്ട് ആണ്. കൂടാതെ ഒരു ഔണ്‍സില്‍ 2 ഗ്രാം നാരുകളും നാലു ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ വാള്‍നട്ട് ശീലമാക്കിയാല്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യവും മികച്ചതാകും.

ഗ്യാസ് പ്രശ്നത്തിന് പരിഹാരമായി ചില നാടന്‍ വഴികളിതാ

ഇഞ്ചിനീരെടുത്ത് ഇതില്‍ അല്‍പ്പം ഉപ്പു ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ദഹനത്തിനും ഗ്യാസിനും ഒരുപോലെ നല്ലതാണ്.

രണ്ടല്ലി വെളുത്തുള്ളി, അര സ്പൂണ്‍ ജീരകം എന്നിവ നെയ്യില്‍ വറുത്ത് ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം.

കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ടു തിളപ്പിച്ച വെള്ളം അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

കുരുമുളകുപൊടി ഇഞ്ചിനീരില്‍ ചാലിച്ചു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

വെളുത്തുള്ളി ചതച്ചു നീരെടുത്തതും ചെറുനാരങ്ങാനീരും തുല്യഅളവില്‍ചേര്‍ത്തു കഴിയ്ക്കാം. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവുമാണ്കഴിയ്‌ക്കേണ്ടത്.

അയമോദകം, ജീരകം, പെരുഞ്ചീരകം എന്നിവ പൊടിച്ച് തേനില്‍ ചാലിച്ചു ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം.

രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ടു തിളപ്പിച്ച പാല്‍കുടിയ്ക്കുക. ഇത് ഗ്യാസ് ട്രബിളിന് നല്ലൊരു പരിഹാരമാണെന്നു മാത്രമല്ല, ദഹനത്തേയും സഹായിക്കും

ഭക്ഷണത്തിനു മുന്‍പും പിന്‍പും അല്‍പം പോംഗ്രനേറ്റ് കഴിയ്ക്കുന്നതു നല്ലതാണ്. മാതളനാരങ്ങ ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്.

പ്രഭാതഭക്ഷണം: അറിയേണ്ട ചില കാര്യങ്ങള്‍

പ്രാതലാണ് ഒരു ദിവസത്തെ പ്രധാന ഭക്ഷണമെന്നുള്ള കാര്യം അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കില്ല. ആരോഗ്യകരമായ രീതിയിലുള്ള പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവന്‍ നിങ്ങളെ നയിക്കുന്നതും ഊര്‍ജസ്വലമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സഹായിക്കുന്നതും. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തില്‍ നാരുകള്‍ ധാരാളമടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഉത്തമമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലാത്തതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമം.    ഡയറ്ററി ഫൈബര്‍ അടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ പരിണാമപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവയ്ക്കൊപ്പം പഞ്ചസാര ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഹാനികരവുമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പടക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ചോളം ഉള്‍പ്പെടെയുള്ള ധാന്യങ്ങളും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.    ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്കും കായികാധ്വാനം ഏറെയുള്ളവര്‍ക്കും അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, ഉണങ്ങിയ പഴങ്ങള്‍ എന്നിവയും പ്രഭാതഭക്ഷണത്തിനായി മാറ്റിവെയ്ക്കാം. ഊര്‍ജ്ജസ്വലതയോടെ ഒരു ദിവസം ആരംഭിക്കാന്‍ ഇത് ഏതൊരാള്‍ക്കും സഹായകമാണ്. പ്രഭാതഭക്ഷണത്തിനൊപ്പം ഒരു  ഗ്ലാസ് പാല്‍ കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രാവിലെ പാല്‍ കുടിയ്ക്കുന്നത് കാത്സ്യം, പ്രോട്ടീന്‍ എന്നിവ ശരീരത്തിലെത്തുന്നതിന് സഹായിക്കും.

നാരങ്ങ തൊലിയുടെ ഗുണങ്ങള്‍

നാരങ്ങയില്‍ നിന്ന് ജ്യൂസ് എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് പതിവ്. വളരെ ചുരുക്കം പേര്‍ മാത്രമാണ് നാരങ്ങയുടെ തൊലി അച്ചാര്‍ ഇടുന്നത്. എന്നാല്‍ ചര്‍മകാന്തിയ്ക്കും മുടിയുടെ ആരോഗ്യത്തിനും നാരങ്ങയുടെ തൊലി ഉപയോഗപ്പെടുത്താമെന്ന് പലര്‍ക്കും അറിയില്ല.

നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ തൊലി. ക്യാന്‍സറിനെതിരേ ശക്തമായ ആയുധമാണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളോട് പടവെട്ടാനും അവയെ നശിപ്പിക്കാനും ശേഷിയുള്ള സാല്‍വെസ്ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാന്‍സര്‍ രോഗങ്ങളെ തുരത്തുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് ഫലപ്രദമാണ്. നാരങ്ങതൊലിയില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ എന്ന ഘടകം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്ളേവനോയിഡുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.

അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും.

ചര്‍മ സംരക്ഷണത്തിലും നാരങ്ങ തൊലി പ്രധാന പങ്ക് വഹിക്കുന്നു.

തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും നാരങ്ങ തൊലിക്ക് കഴിയും. ദഹന പ്രക്രിയ ത്വരിതപ്പെടുത്താനും രക്ത ധമനികളെ ബലപ്പെടുത്താനും ശരീരത്തിന്‍റെ  പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നാരങ്ങ തൊലി സഹായിക്കും. മുറിച്ചെടുക്കുന്ന ചില പഴവര്‍ഗങ്ങളുടെ നിറം മാറുന്നത് തടയാനും നാരങ്ങ തൊലി സഹായിക്കുന്നു. മുറിച്ചെടുത്ത പഴവര്‍ഗങ്ങള്‍ നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴ വര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ സഹായിക്കും.

നാരങ്ങാ തൊലി എങ്ങനെ ഉപയോഗിക്കണം

നാരങ്ങാതൊലി രണ്ടു മണിക്കൂര്‍ നേരം ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ചെടുക്കുക. അതിനുശേഷം അവ തേങ്ങാപ്പീര പോലെ ചീകിച്ചെടുക്കുക. കാബേജും മറ്റും അരിയാനുപയോഗിക്കുന്ന ഗ്രേറ്റിംഗ് ഷീറ്റ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചീകിയെടുക്കുന്ന നാരങ്ങാതൊലി ആഹാരത്തിലും കുടിയ്ക്കുന്ന വെള്ളത്തിലും ചേര്‍ത്ത് കഴിക്കാം.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate