অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യഗുണങ്ങളും വിവരങ്ങളും

ആരോഗ്യഗുണങ്ങളും വിവരങ്ങളും

  1. കണ്ണിനും പ്രത്യേക പരിപാലനം
  2. കൊളസ്ട്രോള്‍ അകറ്റാന്‍ കറുകപ്പട്ട
  3. ഓട്സ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
  4. ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
  5. സെര്‍വൈക്കല്‍ സ്പോണ്‍ഡിലോസിസ്
  6. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
  7. മുട്ടുവേദനയെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍
  8. പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍
  9. ചിരിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
  10. പുതിനയുടെ ഔഷധഗുണങ്ങള്‍
  11. നഖത്തിന്‍റെ ആരോഗ്യം : ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
  12. ഡയബെറ്റിക് ന്യൂറോപ്പതി: അറിയേണ്ടകാര്യങ്ങള്‍
  13. ദന്തസംരക്ഷണം ആയുര്‍വേദത്തിലൂടെ
  14. കിഡ്നി സ്റ്റോണ്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
  15. ചര്‍മ്മ പരിചരണത്തിന് തുളസി
  16. ദീര്‍ഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങള്‍
  17. വാർദ്ധക്യത്തിൽ വേണം കൂടുതൽ ശ്രദ്ധ
  18. ഹൃദയത്തെ പരിപാലിക്കുന്ന വ്യായാമങ്ങള്‍
  19. കുട്ടികളിലെ കഫക്കെട്ട്
  20. കാന്‍സറുകളെ പ്രതിരോധിക്കാന്‍ മുരിങ്ങ
  21. കുട്ടികളിലെ ആസ്ത്മ തടയാം

കണ്ണിനും പ്രത്യേക പരിപാലനം

ശരീരത്തിന്‍റെ വിളക്കാണ് കണ്ണുകള്‍. കാഴ്ചയുടെ വസന്തം നല്‍കുന്ന കണ്ണുകളുടെ ആരോഗ്യത്തിന് പ്രത്യേകം പരിപാലനം വേണം. ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉല്‍ക്കണ്ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം  എന്നി വിവിധ പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകള്‍ക്ക് പ്രത്യേക പരിപാലനം നല്‍കണം. കാഴ്ച നഷ്ടപ്പെട്ടാല്‍ ജീവിതം പിന്നെ തള്ളി നീക്കേണ്ടത് ഇരുട്ടിന്‍റെ ലോകത്തായിരിക്കും. അതിനാല്‍ ദിവസവും കണ്ണിനു പ്രധാന്യം കൊടുക്കുന്നതിന് പുറമെ തണുപ്പ്കാലത്ത് പ്രത്യേക പരിചരണം നല്‍കുകയും വേണം.

കണ്ണട ധരിക്കുക
എപ്പോള്‍ പുറത്തേക്ക് പോയാലും കണ്ണട ധരിക്കുന്നത് ശീതകാലത്ത് കണ്ണിന്‍റെ ആരോഗ്യം നില നിര്‍ത്താന്‍ ഏറെ സഹായകരമാകും. കണ്ണാടിയുടെ ഫ്രേയിം തെരഞ്ഞെടുക്കുമ്പോള്‍ മുഖത്തിനു ചേര്‍ന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത്.

വെള്ളം ധാരാളം കുടിക്കുക

തണുപ്പ് കാലത്ത് നമ്മള്‍ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് പരിശോധിച്ചാല്‍ തീരെ കുറവാണ്. ഇത് ടൈഫോയിഡ് പോലുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അതുപോലെതന്നെ ഇത് നമ്മുടെ കണ്ണിനെയും ബാധിക്കും.

ഐ ഡ്രോപ്സ് ഉപയോഗിക്കുക

കണ്ണുകള്‍ ഉണങ്ങിയ പോലെ അടിക്കടി തോന്നുകയാണെങ്കില്‍ ഡോക്റ്ററുടെ നിര്‍ദേശപ്രകാരം കണ്ണില്‍ ഒഴിക്കുന്ന മരുന്ന് ഉപയോഗിക്കുക.

കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക

കമ്പ്യൂട്ടര്‍, മെബൈല്‍ ഫോണ്‍ എന്നിവ അധികനേരം ഉപയോഗിക്കുന്നവര്‍ ഇടക്കിടക്ക് കണ്ണിന് വിശ്രമം നല്‍കണം

കൊളസ്ട്രോള്‍ അകറ്റാന്‍ കറുകപ്പട്ട

പ്രകൃതിദത്തമായി കൊളസ്ട്രോള്‍ കുറക്കാന്‍ ഇംഗ്ലീഷ് മരുന്നിന്‍റെ പിന്തുണയില്ലാതെ തന്നെയുള്ള ഒരു ഒറ്റമൂലിയാണ് കറുകപ്പട്ട. ഒന്നുമുതല്‍ ആറു ഗ്രാം വരെ കറുകപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ നല്ല തേനും കൂടി കൂട്ടിക്കലര്‍ത്തി എല്ലാദിവസവും രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം 200 മില്ലി  മധുരമിടാത്ത കട്ടന്‍ ചായയില്‍ കഴിച്ചാല്‍ നിങ്ങളുടെ ചീത്ത കൊളസ്ട്രോള്‍ കുറയും. ഇങ്ങനെ കഴിച്ചാല്‍ പത്തുദിവസം കൊണ്ടു തന്നെ കൊളസ്ട്രോള്‍ കുറയും.

കൂടുതലായി കറുകപ്പട്ടയുടെ പൊടി ഉപയോഗിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ഒരിക്കലും നമ്മുടെ നാട്ടില്‍ കറുകപ്പട്ടയ്ക്കു പകരം ലഭിക്കുന്ന കാസിയ ഉപയോഗിക്കാന്‍ പാടില്ല. .  കറുകപ്പട്ടക്ക് കൊളസ്ട്രോളിന് പുറമെ ഷുഗര്‍ നിയന്ത്രിക്കുവാനും ബിപി നിയന്ത്രിക്കുന്നതിനും കഴിവുണ്ട്. ചുരുക്കം പറഞ്ഞാല്‍ ദിവസവും നമ്മള്‍ കറുകപ്പട്ട പൊടി ഉപയോഗിച്ചാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാം.

ഓട്സ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്. ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഓട്‌സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മം,  മുടിസംരക്ഷണത്തിനും ഓട്‌സ് സഹായകരമാകും.

നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും.

ഇതു കൂടാതെ ഓട്സും തൈരും തേനും ചേര്‍ത്ത് ഫെയ്സ് പാക്കായി ഉപയോഗിക്കാം ഇത്‌ നമ്മുടെ ചര്‍മ്മത്തിന്‌ തിളക്കം വര്‍ദ്ധിക്കുന്നതിന്‌ സഹായിക്കുന്നു. ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലയോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും .ഓട്സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.

അഴകും ആരോഗ്യവും നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍

ആഴകും ആരോഗ്യവുമുള്ള ശരീരം എല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇപ്പോഴത്തെ തിരക്കിട്ട ജീവിതത്തില്‍  ഇതിന് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല അല്ലെങ്കില്‍ അതിനുള്ള സമയം കണ്ടെത്താറില്ല. എന്നാല്‍ പോലും പലപ്പോഴും നമ്മള്‍ ആഗ്രഹിച്ചു പോകും എങ്ങനെ  സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താമെന്ന്. താഴെ കൊടുത്തിരിക്കുന്ന മൂന്നേ മൂന്നു കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധവെച്ചാല്‍ ഇത് സ്വന്തമാക്കാവുന്നതേയൂള്ളൂ.

  • ശാന്തമായ ഉറക്കം,
  • കൃത്യമായ വ്യായാമം,
  • നല്ല ആഹാരം

ശാന്തമായ ഉറക്കം

ഉറക്കം നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിനു കൃത്യമായ സമയം നിശ്ചയിക്കണം. പതിവു തെറ്റാതെ ഏഴോ എട്ടോ മണിക്കൂര്‍ ശാന്തമായി ഉറങ്ങാന്‍ ശ്രമിക്കണം. അങ്ങനെ ഉറക്കം കൃത്യമായാല്‍ എഴുന്നേല്‍ക്കുന്ന സമയത്തിനും കൃത്യതയുണ്ടാവും.

കൃത്യമായ വ്യായാമം

എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയുന്നത് നമ്മുടെ ശരീരത്തിന് അനിവാര്യമാണ്. മാത്രമല്ല വ്യായാമം വഴി ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. വ്യായാമ സമയക്രമം സൂക്ഷിക്കാന്‍ ഇതു സഹായകമാവും.  ഓടുകയോ നടക്കുകയോ സൈക്കിള്‍സവാരി ചെയ്യുകയോ നീന്തുകയോ ഏത് രീതിയില്‍ വേണമെങ്കിലും വ്യായാമം ചെയ്യാം. പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വ്യായാമ ഉപകരണങ്ങളുടെ സഹായം വഴി  അര  മണിക്കൂറെങ്കിലും വ്യായാമം ചെയ്യാവുന്നതാണ്. ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് വളരെ നല്ലതാണ് കൂടാതെ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നതുമെല്ലാം വ്യായാമത്തിന്‍റെ ഒരു രൂപമാണ്‌. മാത്രമല്ല, അതിനുവേണ്ടി നിക്കിവയ്ക്കുന്ന സമയവും കുറയ്ക്കാം.

നല്ല ആഹാരം

പച്ചക്കറികളിലും പഴങ്ങളിലുമാണ് അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ളത്.അതുകൊണ്ട് തന്നെ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പുകൂടിയ ബട്ടര്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയവ പരമാവധി ഒഴിവാക്കാം. ആഹാരത്തിന് ഒരു മണിക്കൂര്‍ മുന്‍പും ഒരുമണിക്കൂര്‍ ശേഷവും നന്നായി വെള്ളം കുടിക്കണം. നന്നായി വെള്ളംകുടിച്ചാല്‍  ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും

ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

നിങ്ങൾ ബ്ലാക്ക്‌ ടീ അധികം കുടിക്കുന്നവരാണെങ്കില്‍, നിങ്ങൾ വിചാരിച്ചതുപോലെ അത് അത്ര മോശമായ കാര്യമല്ല . സത്യത്തിൽ, വ്യാപകമായി പല ആളുകൾ ഉപയോഗിക്കുന്ന ഈ ടീ ആരോഗ്യപരമായ ഗുണങങള്‍ നിറഞ്ഞതാണ്‌.

ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള്‍

  • ബ്ലാക്ക്‌ ടീ പ്രതിദിനം കുടിക്കുന്നത് പ്രമേഹംവരാനുള്ള സാധ്യത കുറയ്ക്കുന്നു.
  • ബ്ലാക്ക്‌ ടീ  ദഹനത്തിന് നല്ലതാണ് കാരണം അതിലുള്ള ടാന്നിന്‍സും,  മറ്റ് രാസവസ്തുക്കളും  ദഹനവ്യവസ്ഥ സ്മൂത്താക്കും .
  • ബ്ലാക്ക്‌ ടീ ലെ ആന്‍റിഓക്സിഡന്‍റുകൾ  ചില തരം കാൻസർ രോഗങ്ങള്‍  വരാനുള്ള സാധ്യത കുറയ്ക്കും.
  • നിരന്തരം ബ്ലാക്ക്‌ ടീ കുടിക്കുന്നതു വഴി ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ മെച്ചപ്പെടുത്തുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കുകളും വരാനുള്ള സാധ്യത കുറയ്ക്കും.
  • പതിവായി ബ്ലാക്ക്‌ ടീ  കുടിച്ചാല്‍ നിങ്ങളില്‍ വൃക്ക രോഗവും പാർക്കിൻസൺസ് രോഗവും വരാനുള്ള  സാധ്യത കുറയ്ക്കും.
  • പല്ലില്‍ ക്യാവിറ്റിസ് വരുന്നതും, പല്ല് ക്ഷയിക്കുന്നതിനും കാരണമായ ബാക്ടീരിയയുടെ വളർച്ച തടയാനും ബ്ലാക്ക് ടീ സഹായിക്കുന്നു.
  • എല്ലാ ദിവസവും ബ്ലാക്ക്‌ ടീ കുടിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു, കൂടാതെ സന്ധിവാതം ഉണ്ടാകുനുള്ള സാധ്യതയും കുറയ്ക്കുന്നു.
  • ബ്ലാക്ക് ടീ കുടിക്കുന്നതു വഴി  വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു കാരണം അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെയും, കൊഴുപ്പിന്‍റെയും കലോറിയുടെയും അളവ് വളരെ കുറവാണ്.
  • ഉയർന്ന അളവില്‍  അടങ്ങിയിരിക്കുന്ന, വിറ്റാമിനുകൾ ബി 2, സി, ഇയും,   മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് പോലുള്ള ധാതുക്കളും ,ചില അത്യാവശ്യ പോളിഫിനോളും,ടാന്നിന്‍സും കാരണം ബ്ലാക്ക് ടീ ചർമ്മത്തിന് നല്ലതാണ് .
  • ബ്ലാക്ക് ടീയില്‍ ആന്‍റിഓക്സിഡന്‍റെറുകളും കഫേയിനും അടങ്ങിയിരിക്കുന്നതു കാരണം  മുടിക്കും നല്ലതാണ്.

സെര്‍വൈക്കല്‍ സ്പോണ്‍ഡിലോസിസ്

പ്രാ​യ​മേ​റി​യ​വ​രെയും ചെ​റു​പ്പ​ക്കാ​രെ​യും​ ​ഒ​രു​പോ​ലെവി​ഷ​മി​പ്പി​ക്കു​ന്നതാണ് ​സെര്‍​വൈ​ക്കല്‍​ ​സ്പോണ്‍​ഡി​ലോ​സി​സ്.​ ​​ ​ശ​രീ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട ​ ​അ​സ്ഥി​വ്യൂ​ഹ​മാ​ണ് ന​ട്ടെ​ല്ല്. ​മു​പ്പ​ത്തി​മൂ​ന്ന് ക​ശേ​രു​ക്ക​ളാല്‍​ ​നിര്‍​മ്മി​ക്ക​പ്പെ​ട്ട​താ​ണ് ഇ​ത്. ക​ഴു​ത്തി​ലെ ക​ശേ​രു​ക്കള്‍​ക്ക് ​തേ​യ്​മാ​നം​ ​മൂ​ലം​ ​സം​ഭ​വി​ക്കു​ന്ന​ ​സ​ന്ധി​വാ​ത​മാ​ണ് സെര്‍​വൈ​ക്കല്‍​ ​സ്പോണ്‍​ഡി​ലോ​സി​സ്. ക​ഴു​ത്തി​ന്‍റെ പിന്‍​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​വേ​ദ​ന​ ​മാ​ത്ര​മാ​യി​രി​ക്കും പ്രാ​രം​ഭ​ ​ല​ക്ഷ​ണം. ​ ​മൂര്‍​ച്ഛി​ക്കു​മ്പോള്‍​ ​ക​ഴു​ത്തി​ന്‍റെ ച​ല​ന​ശേ​ഷി​യെ​ ​പോ​ലും​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കു​ന്നു. കഴുത്തിന്‍റെ ​ച​ല​ന​ശേ​ഷി​ ​പൂര്‍​ണ​മാ​യും​ ​ഇ​ല്ലാ​താ​കാന്‍​ ഈ രോ​ഗം​ ​കാ​ര​ണ​മാ​യി​ത്തീ​രാ​റു​ണ്ട്.​ ​ 
ക​ഴു​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​നാ​ഡി​ക​ളെ​ ​സെര്‍​വൈ​ക്കല്‍​ ​സ്പോണ്‍​സി​ലോ​സി​സ് ​ബാ​ധി​ക്കു​മ്പോള്‍​ ​കൈ​ക​ളി​ല്‍ മ​ര​വി​പ്പ്,​ ​ത​രി​പ്പ് ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.​ ​കൈ​ക​ളി​ലെ​ ​പേ​ശി​കള്‍​ക്ക് ബ​ല​ക്കു​റ​വും സം​ഭ​വി​ച്ചേ​ക്കാം.​ ​ജീ​വി​ത​ശൈ​ലി​ക​ളില്‍​ ​ഉ​ണ്ടാ​യ​ ​മാ​റ്റ​മാ​ണ് പ്രാ​യ​മാ​യ​വ​രില്‍ മാ​ത്രം​ ​കാണുന്ന അ​വ​സ്ഥ​ ​ചെ​റു​പ്പ​ക്കാ​രി​ലും കാ​ണാന്‍ ഇ​ട​യാ​വു​ന്ന​ത്. കൂ​ടു​തല്‍​ ​സ​മ​യം കം​പ്യൂ​ട്ട​റില്‍​ ​ജോ​ലി​ചെ​യ്യു​ന്ന​വ​രി​ലാ​ണ് ഇ​ത് ​കൂ​ടു​ത​ലാ​യും​ ​കാ​ണുന്ന​ത്. ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​അ​പ​ക​ട​ങ്ങള്‍​ ​കൊ​ണ്ടോ​ ​വീ​ഴ്ച​കള്‍​ ​കൊ​ണ്ടോ​ ​ക​ഴു​ത്തി​ലെ​ ​ക​ശേ​രു​ക്കള്‍​ക്ക് ​ക്ഷ​തം​ ​സം​ഭ​വി​ക്കുന്നതും രോഗത്തിന് കാരണമാകാം.​ ​ക​ഴു​ത്തി​ന് സ​മ്മര്‍​ദ്ദം​ ​നല്‍​കു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ദീര്‍​ഘ​നേ​ര​ത്തെ​ ​ജോ​ലി​കള്‍​ ​ക​ഴി​യു​ന്ന​തും​ ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​ചെ​യ്യാന്‍ ശ്ര​മി​ക്കു​ക.​
​ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​ക​ളില്‍​ ​കൂ​ടു​തല്‍​ ​യാ​ത്ര​കള്‍​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ഈ​ ​യാ​ത്ര​ക​ളില്‍​ ​എ​ല്ലാം​ ​ക​ഴു​ത്തിന്‍റെ​ ​ക​ശേ​രു​ക്ക​ളു​ടെ വി​ശ്ര​മം​ ​ശ​രി​യാ​യ​ ​രീ​തി​യില്‍​ ​ല​ഭി​ക്കാ​ത്ത​തും​ ​പ്ര​തി​കൂല ഘ​ട​ക​ങ്ങ​ളാ​ണ്.
സെര്‍​വൈ​ക്കല്‍​ ​സ്പോണ്‍​ഡി​ലോ​സി​സ് ​എ​ന്ന​ത് ​ആ​യുര്‍​വേ​ദ​ത്തില്‍ ക​ഴു​ത്തി​നെ​ ​ബാ​ധി​ക്കു​ന്ന സ​ന്ധി​വാ​ത​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ഴു​ത്തി​ലെ​ ​ക​ശേ​രു​ക്കള്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ ​തേ​യ്​മാ​നം​ ​കു​റ​യ്ക്കാ​നും​ ​ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​വേ​ദ​ന,​ ​കൈ​ക​ളി​ലേ​ക്ക് ​വ്യാ​പി​ക്കു​ന്ന ക​ഴ​പ്പ്, ത​രി​പ്പ്,​ ​മ​ര​വി​പ്പ് എ​ന്നി​വ​ ​ചി​കി​ത്സി​ച്ചു​മാ​റ്റാ​നും ആ​യുര്‍​വേ​ദ​ത്തി​ലൂ​ടെ​ ​ക​ഴി​യു​ന്നു.​ ​ആ​ദ്യ​കാ​ല​ങ്ങ​ളില്‍ പ​ല​രും​ ​ആ​ശ്ര​യി​ക്കു​ന്ന​ത് വേ​ദ​ന​ ​സം​ഹാ​ര​ ​ഗു​ളി​ക​ക​ളെ​യാ​ണ്.​ ​എ​ന്നാല്‍​ ​ഇ​വര്‍​ ​രോ​ഗ​ത്തെ​യ​ല്ല​ ​മ​റി​ച്ച്‌ ​വേ​ദ​ന​യെ​ ​മാ​ത്രം താ​ല്‍കാ​ലി​ക​മാ​യി​ ​മാ​റ്റി​നി​റു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​മി​ത​മായ വേ​ദ​ന​സം​ഹാ​ര​ഗു​ളി​ക​ക​ളു​ടെ ഉ​പ​യോ​ഗം ശരീരത്തിന് ദോഷമാണ്. ​ ​വേ​ദ​ന​സം​ഹാ​ര​ ​ഗു​ളി​ക​കള്‍​ ​ക​ഴി​ച്ചു​ ​ശീ​ലി​ക്കു​ന്ന​വര്‍​ ​സ്വ​യം​ ​രോ​ഗ​ത്തി​ന്‍റെ​ ​കാ​ഠി​ന്യം​ ​കൂ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ ​ശ​രീ​രം​ ​രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക് ​പോ​കു​ന്നു എ​ന്ന​തി​നു​ള്ള​ ​മു​ന്ന​റി​യി​പ്പാ​ണ് ​പ​ല​പ്പോ​ഴും​ ​വേ​ദ​ന​ക​ളി​ലൂ​ടെ​ ​നല്‍​കു​ന്ന​ത്. ഈ അ​വ​സ്ഥ​യില്‍ ത​ന്നെ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ടു​ന്ന​താ​ണ് ഉ​ചി​തം.​
​രോഗത്തിന്‍റെ ആദ്യത്തില്‍ തന്നെ ​ചി​കി​ത്സ​ ​തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ല്ലെ​ങ്കില്‍​ ​ക​ഴു​ത്തി​ന്‍റെ​ ​മാ​ത്ര​മ​ല്ല​ ​കൈ​ക​ളു​ടെ​ ​ച​ല​ന​ശേ​ഷിയെയും​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും.​ ​തേ​യ്​മാ​ന​ത്തി​ന്‍റെ​ ​തീ​വ്ര​ത​ ​കു​റ​യ്ക്കു​ക​ ​എ​ന്ന​താ​ണ് ​ചി​കി​ത്സാ​രീ​തി​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം. ന​ട്ടെ​ല്ലി​ലെ അ​സ്ഥി​കള്‍​ക്ക് തേ​യ്​മാ​നം​ ​സം​ഭ​വി​ക്കു​ക​യും​ ​തു​ടര്‍​ന്ന് ന​ട്ടെ​ല്ലില്‍​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​വ​രു​ന്ന നാ​ഡി​കള്‍​ക്ക് സ​മ്മര്‍​ദ്ദ​വും ഞെ​രു​ക്ക​വും​ ​ഉ​ണ്ടാ​വുകയുംചെയ്യുന്നു. ഇ​തി​നെ നെര്‍​വ് ​റൂ​ട്ട് കം​പ്ര​ഷന്‍​​ ​ എ​ന്നു​ ​പ​റ​യു​ന്നു.​ ​ക​ഴു​ത്തിന്‍റെ പിന്‍​ഭാ​ഗ​ത്ത് മാ​ത്ര​മ​ല്ല​ ​തോ​ളി​ലേ​ക്കും​ ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.​
​രോ​ഗ​ത്തി​ന്‍റെ​ ​കാ​ഠി​ന്യം,​ ​പ​ഴ​ക്കം,​ ​ച​ല​ന​ശേ​ഷി ഇ​വ​യൊ​ക്കെ മുന്‍​നി​റു​ത്തി​യാ​ണ് ആ​യുര്‍​വേ​ദം​ ​ചി​കി​ത്സ​ ​അ​വ​ലം​ബി​ക്കു​ന്ന​ത്. ക​ഴു​ത്തിന്‍റെ​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ച​ല​ന​ങ്ങള്‍​ക്ക് അ​വ​സ​രം​ ​നല്‍​ക​ണം.​ ​ തു​ടര്‍​ച്ച​യാ​യി​ ​ഒ​രേ​ ​രീ​തി​യില്‍​ ​ഇ​രു​ന്ന് ജോ​ലി ചെ​യ്യ​രു​ത്.​ ​ത​ല​നീ​രി​റ​ക്ക​വും ക​ഴു​ത്ത് വേ​ദ​ന​യ്ക്ക് ഒ​രു​ ​കാ​ര​ണ​വുമാ​കാ​റു​ണ്ട്.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ലെ​ ​കു​ളി​ ​ഒ​ഴി​വാ​ക്കു​ക.​ ​ശ​രീ​രം​ ​വി​യര്‍​ത്തി​രി​ക്കു​മ്പോള്‍​ ​ത​ണു​ത്ത​ ​ആ​ഹാ​ര​പ​ദാര്‍​ത്ഥ​ങ്ങള്‍​ ​ഒ​ഴി​വാ​ക്കു​ക​ ​. ക​ഴി​യു​ന്ന​തും​ ​നി​ര​പ്പാ​യ​ ​പ്ര​ത​ല​ത്തില്‍​ ​ഉ​റ​ങ്ങാന്‍​ ​ശ്ര​മി​ക്കു​ക.​ ​
ഉ​യ​രം​ ​കൂ​ടി​യ​ ​ത​ല​യ​ണ​കള്‍​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ന​ല്ല​ത​ല്ല. ചി​കി​ത്സ​യോ​ടൊ​പ്പം​ ​മി​ത​മാ​യ​ ​വ്യാ​യാ​മ​ങ്ങള്‍​ ​ക​ഴു​ത്തി​ന് നല്‍​കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.​ കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​ ​രോ​ഗം​ ​അ​സ്ഥി​യു​ടെ​ ​ഘ​ട​ന​യില്‍​ ​ഉ​ണ്ടാ​ക്കു​ന്ന​ ​മാ​റ്റം​ ​രോ​ഗി​ക​ളു​ടെ​ ​ജീ​വി​ത​ശൈ​ലി​ക​ളില്‍ വ​ലി​യ​ ​വി​ള്ളല്‍​ ​ഉ​ണ്ടാ​ക്കു​ന്നു.​ ​ വി​ര​ള​മാ​യി​ട്ടാ​ണെ​ങ്കി​ലും പാ​ര​മ്പ​ര്യ​മാ​യും ഈ രോ​ഗം ക​ണ്ടു​വ​രു​ന്നു എ​ന്ന് ചി​ല​ ​പ​ഠ​ന​ങ്ങള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുകയാണ്.അതുകൊണ്ട് കത്തുന്ന ചൂടിനൊപ്പംതന്നെ വൈറല്‍ പനി മുതല്‍ സൂര്യതാപം പോലെയുള്ള പല അസുഖങ്ങളും വരാനുള്ളസാധ്യതയും കൂടുതലാണ്. വരും മാസങ്ങളിൽ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാൽ വേനലിലെ ആരോഗ്യപ്രശ്നങ്ങളെ നേരിടാം. ചൂടിനെ അനായാസമായി നമുക്ക് നേരിടാനുള്ള ചില വഴികളിതാ .

  • അയഞ്ഞതും, ഇളം-വർണത്തിലുമുള്ളതും,കനംകുറഞ്ഞതുമായ കോട്ടൺവസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക, ചൂട് കാലത്ത് സിന്തറ്റിക് വസ്ത്രങ്ങൾനന്നല്ല.
  • വെള്ളം ധാരാളം കുടിക്കുക.മിനിമം മൂന്നു ലീറ്റർ വെള്ളമെങ്കിലും കുടിക്കുക
  • പുറത്തിറങ്ങുമ്പോൾ അൾട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂ ധരിക്കുക
  • ചായയും,കോഫിയും അതുപോലെ തന്നെ മദ്യപാനവും ഒഴിവാക്കുന്നത് ശരിരത്തിന്  നല്ലതാണ്. കാരണം  ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന്  ഇടയാകും.
  • ശുദ്ധ ജലം കിട്ടാന്‍ ബുദ്ധിമുട്ടുള്ളതിനാൽ യാത്രയിൽ എപ്പോഴും വെള്ളം കൊണ്ടുപോകുന്നത് അഭികാമ്യമാണ് .
  • ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക.കിടക്കുന്നതിനു മുന്‍പ് കുളിക്കുകയാണെങ്കില്‍ അതു ശരീരത്തിന്‍റെ താപനില കുറയ്ക്കുവാന്‍ സഹായിക്കും.
  • എസി ഉപയോഗിക്കുകയാണെങ്കില്‍ 25–28 ഡിഗ്രി സെൽഷ്യസിൽ താപനില ക്രമപ്പെടുത്തുന്നതാണു നല്ലത്, അല്ലെങ്കില്‍ അസുഖം പിടിപെടാനുള്ളസാധ്യതയുണ്ട്.
  • ഇടയ്ക്കിടെ കൈയും,മുഖവും കഴുകുന്നതു നല്ലതാണ്.

മുട്ടുവേദനയെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍

തിരക്കുള്ള ഈ ജീവിതത്തില്‍ ആരോഗ്യപരമായ പല ബുധിമുട്ടുകളും നമ്മള്‍അനുഭവിക്കുന്നുണ്ട്. അതില്‍ ഒരണമാണ് മുട്ടുവേദന. സ്ത്രീകള്‍ക്കുംപുരുഷന്‍മാര്‍ക്കും ഒരു  പോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖമാണ് മുട്ടുവേദന. അസഹനീയമായ ഈ മുട്ടുവേദനയെ  പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ

  • ശരിയായ പാദരക്ഷകള്‍ ധരിക്കുക. ഹൈഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.
  • അലസമായ ജീവിത ശൈലി ഉപേക്ഷിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെ ജോലികളില്‍ ഏര്‍പ്പെടുക.
  • അമിതമായ കായികാധ്വാനം ആവശ്യപ്പെടുന്ന ജോലികള്‍ സാവകാശത്തോടെ ചെയ്യുക.
  • കൃത്യമായ ഇടവേളകളില്‍ ശരീര ഭാരം പരിശോധിക്കുക. വണ്ണം കൂടിയാല്‍ സന്ധികള്‍ക്കും എല്ലുകള്‍ക്കും ജോലിഭാരം കൂടും. ഇത് പിന്നീട് മുട്ട് വേദനയ്ക്കു കാരണമാകും.
  • ഇരുന്നു ചെയുന്ന ജോലികളാണെങ്കില്‍ പ്രത്യേകിച്ച് ഓഫീസ് ജോലികള്‍ചെയ്യുന്നവര്‍ ഇടക്ക് ബ്രേക്ക് എടുത്ത് എഴുന്നേറ്റു നില്‍ക്കുകയോ അല്‍പം  നടക്കുകയോ ചെയ്യുക.
  • കാല്‍സ്യവും വിറ്റാമിന്‍ ഡിയു മടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക
  • പുകവലി ഉപേക്ഷിക്കുക.

പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍

  • പൈനാപ്പിള്‍ കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിലെ മധുരം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍, മധുരത്തിന്  പുറമേ പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന  ആരോഗ്യ ഗുണങ്ങളെപറ്റി അറിയുന്നവര്‍ വളരെചുരുക്കമേയുള്ളൂ. എവിടെയും നല്ല വിലക്കുറവില്‍ ലഭ്യമാവുന്ന കൈതച്ചക്ക മനുഷ്യശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പ്രദാനം ചെയ്യുന്നത്.
  • *പൈനാപ്പിളില്‍ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.
  • *പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനംശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.
  • *പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ സഹായിക്കും.
  • *പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റാന്‍ സഹായിക്കും.
  • *പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ ഉത്തമമായ ആഹാരമാണ്.

ചിരിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

  • യോഗയിലെ ചിരി എന്ന ആസനം വളരെയെളുപ്പം എന്ന് ആളുകള്‍ വിചാരിക്കുന്ന ഒന്നാണ് എന്നാല്‍ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ മനസ്സിലാക്കാം..
  • * രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു - യോഗയിലെ ശ്വാസമെടുപ്പും ചിരി ആസനവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു.
  • * ഇത് ഒരു വലിയ എയറോബിക് വ്യായാമം ആണ് - ചിരി യോഗ കൊണ്ട് കൊഴുപ്പിനെ എരിച്ച്‌ കളയാന്‍ സാധിക്കുന്നു. 10 മിനിട്ടില്‍ 100 ചിരി ചിരിച്ചാല്‍ നല്ല പ്രയോജനം ലഭിക്കും.
  • * ഓക്സിജന്‍ എടുക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു - യോഗയിലെ ചിരി ശരീരത്തിനകത്ത് ആവശ്യത്തിന് ഓക്സിജനെ നിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവവായു ആണെന്ന് പറയാം.
  • * നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു - നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും യോഗയിലെ ചിരിയ്ക്ക് സാധിക്കുന്നു.
  • * നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു - ചിരിക്ക് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്.
  • * നിങ്ങള്‍ക്ക് സന്തോഷം പകരുന്നു - മനസ്സ് നിറഞ്ഞ ചിരി നിങ്ങള്‍ക്ക് സന്തോഷം പകരാറുണ്ട്. ഇത് സന്തോഷത്തിന്‍റെ ഹോര്‍മോണിനെ ശരീരത്ത് ഉണ്ടാക്കുന്നു. ഇത് ഒരു പ്രകൃതിദത്ത വേദനസംഹാരി കൂടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്ത് വേദനയുള്ളപ്പോള്‍ നിങ്ങള്‍ ചിരിക്കുക, ഇത് നിങ്ങളുടെ വേദനയെ കുറയ്ക്കാന്‍ സഹായിക്കുന്നു.
  • * നിങ്ങളുടെ ശ്വാസകോശസംവിധാനം മെച്ചപ്പെടുത്തുന്നു -  ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കൂട്ടി നിങ്ങളുടെ ശ്വാസകോശസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
  • * നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു - നിങ്ങള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിനും മെച്ചം ഉണ്ടാകുന്നു. നിങ്ങളുടെ രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനവും വേഗത്തിലാക്കുന്നു.
  • * വേദനയുടെ സഹനശക്തി മെച്ചപ്പെടുത്തുന്നു - ചിരി സഹനശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

പുതിനയുടെ ഔഷധഗുണങ്ങള്‍

  • പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്.  പുതിനയ്ക്കു ഭക്ഷ്യവിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും.
  • ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്‍റെ ആഗീരണശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ മാറും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ മാറിക്കിട്ടും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്‍റ്മെന്‍റുകള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്നുണ്ട്. കരാട്ടോണിന്‍, മിന്‍റ്, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറുസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഔഷധമാണു പുതിന. മൂത്രത്തെ ഒഴിപ്പിച്ചുകളയാനും ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നതുമാണ്.

നഖത്തിന്‍റെ ആരോഗ്യം : ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

  • നഖം മേല്‍ചര്‍മ്മം തുളച്ചു മാംസത്തിനുള്ളിലേക്ക് വളര്‍ന്നിറങ്ങുന്നത് ഇപ്പോള്‍ സാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതികഠിനമായ വേദനയുള്ള ഈ അവസ്ഥയില്‍ വിരലുകളില്‍ രോഗാണുബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങളും ഏറെയായിരിക്കും. ശരിയായ അളവില്‍ അല്ലാത്ത ഷൂസ് ധരിക്കുകയോ കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോഴോ അതുമല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഇത്തരമൊരു സാഹചര്യത്തിന് വഴിതുറന്നേക്കാം. നിര്‍ജ്ജീവകോശങ്ങളായ നഖങ്ങള്‍ ഇത്തരത്തില്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടുള്ള അസ്വസ്ഥതകള്‍ ശരിയായ പരിചരണം കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.ചര്‍മ്മത്തിന് സമാന്തരമായി വേണം എപ്പോഴും നഖങ്ങള്‍ വെട്ടാന്‍.ചരിച്ചു മുറിക്കുന്നത് നഖങ്ങള്‍ ചര്‍മ്മത്തിലേക്ക് തുളച്ചിറങ്ങാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കും.
  • നഖങ്ങളില്‍ ചെറിയ തോതില്‍ അണുബാധ ഉണ്ടായാല്‍ അവയെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് അണുബാധയുള്ള നഖത്തിനരികില്‍ ഒരു കഷണം വെള്ളുത്തുള്ളി ചതച്ചു നേര്‍ത്ത തുണി കൊണ്ട് പൊതിഞ്ഞുകെട്ടി വയ്ക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് ഊരിമാറ്റാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും.അണുബാധയുള്ള വിരലുകള്‍ അരമണിക്കൂര്‍ നേര്‍പ്പിച്ച ഉപ്പുലായനിയില്‍ മുക്കിവയ്ക്കുന്നതും നല്ലതാണ്.
  • വരണ്ടുണങ്ങി വിണ്ടുകീറുന്നതാണ് നഖങ്ങളെ ബാധിക്കുന്ന മറ്റൊരു രോഗാവസ്ഥ. ശരീരത്തില്‍ ആവശ്യമായ ഈര്‍പ്പം ലഭിക്കാതെയിരിക്കുക, പോഷകാഹാരത്തിന്‍റെ കുറവ്, ഉറക്കമില്ലായ്മ, ടെന്‍ഷന്‍, രാസവസ്തുക്കളുമായുള്ള സംസ്സര്‍ഗ്ഗം എന്നിവയും നഖം വിണ്ടുകീറുന്നതിന് കാരണമായേക്കാം.
  • കാത്സ്യം, വിറ്റാമിന്‍ A, വിറ്റാമിന്‍ B, വിറ്റാമിന്‍ D എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖം വിണ്ടുകീറുന്നത് തടയാന്‍ നല്ലതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും പഴവും പച്ചക്കറികളും ധാരാളമായി കഴിക്കുകയും വേണം. കാപ്പി കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.
  • നിലവാരം കുറഞ്ഞ നെയില്‍ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. നഖം വിണ്ടുകീറുന്നത് ഒരു പരിധിയില്‍ അധികമാകുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടാന്‍ മടിക്കരുത്.

കൊടിത്തൂവയുടെ ഔഷധഗുണങ്ങള്‍

നമ്മുടെ തൊടിയില്‍ത്തന്നെ സൂക്ഷിച്ചു നോക്കിയാല്‍ പല നാട്ടുമരുന്നുകളും കിട്ടും, രോഗം മാറ്റുമെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന, പോക്കറ്റു കാലിയാക്കുന്ന മരുന്നുകളേക്കാളുമെല്ലാം ഫലപ്രദമായ ചിലത്. ഇത്തരത്തിലുള്ള ഒന്നാണ് കൊടിത്തൂവ. നെറ്റില്‍ എന്ന് ഇംഗ്ലീഷ് പേരുള്ള ഇത് ചൊറിയണം എന്നും അറിയപ്പെടും. തൊട്ടാല്‍ ചൊറിയുമെന്നു പറഞ്ഞ് ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തില്‍ പെടുത്തി നാം പറിച്ചു കളയുന്ന ഒന്ന്. എന്നാല്‍ ഈ കൊടിത്തൂവയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണിത്. ഇപ്പോള്‍ ഏതാണ്ട് നാമാവശേഷമായിത്തുടങ്ങുന്ന ഇത് ഇപ്പോഴും നാട്ടില്‍പുറത്തെ തൊടികളില്‍ ചിലയിടത്തെങ്കിലും കാണാം. തലവേദന പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മൈഗ്രൈന്‍, തലവേദന പ്രശ്നങ്ങളുള്ളവര്‍ക്കുപയോഗിയ്ക്കാം. ഇത് രക്തം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തെ ആക്രമിയ്ക്കുന്ന എസ്കിമ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഈ പാനീയം കുടിച്ചു നര മാറ്റാം. ഇത് ദഹനരസങ്ങളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ബൈല്‍ ഉല്‍പാദനം സുഗമമാക്കും. ഇതുവഴി അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാനും തടി കുറയ്ക്കാനും സഹായിക്കുന്നു. പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്. വാതം ശമിപ്പിയ്ക്കാനും ഇതുവഴിയുണ്ടാകുന്ന വേദന കുറയ്ക്കാനും ഏറെ നല്ലതാണ് കൊടിത്തൂവ. പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ്.

ആസ്തമ, ലംഗ്സ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ ഗുണകരം. ഉറക്കക്കുറവ് പരിഹരിയ്ക്കുന്നതിനും കൊടിത്തൂവ ഏറെ നല്ലതാണ്. ഇതിന്‍റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. കൊടിത്തൂവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. നെറ്റില്‍ ടീ പൊതുവെ അസുഖങ്ങള്‍ക്കു പയോഗിയ്ക്കപ്പെടുന്ന ഒന്നാണ്.

ഡയബെറ്റിക് ന്യൂറോപ്പതി: അറിയേണ്ടകാര്യങ്ങള്‍

നെരിപ്പോടിന്‍റെ ചെറുചൂട്, ഇളംകാറ്റിന്‍റെ കുളിര്‍മ, വസ്തുക്കളുടെ മൃദുലത ഇവയെല്ലാം ഓരോ സെന്‍സേഷനുകളാണ്. നമുക്ക് എങ്ങനെയാണ് ഇവ അനുഭവഭേദ്യമാകുന്നത്? അനുഭവങ്ങള്‍ ഇലക്‌ട്രിക് സിഗ്നലുകളായി ശരീരത്തിലെ നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച്‌ തലച്ചോറിലെത്തി സംവദിക്കുമ്പോഴാണ് നാം അവ തിരിച്ചറിയുന്നത്. ഇപ്രകാരം തലച്ചോറില്‍ നിന്ന് ഇന്ദ്രിയങ്ങളിലേക്കും തിരിച്ചുമുളള സംവേദനങ്ങള്‍ ഇടതടവില്ലാതെ ഒരായുഷ്കാലം മുഴുവന്‍ നടക്കുന്നു. എന്നിരുന്നാലും പ്രമേഹത്തിന് ഈ മാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ സിസ്ററത്തെ ഭേദിച്ച്‌ അതിലെ സര്‍ക്യൂട്ടുകളെ നശിപ്പിക്കാനുളള പ്രഹരശേഷിയുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അമിതയളവ് ദീര്‍ഘകാലം നിലനിന്നാല്‍ അത് നാഡികളെ നശിപ്പിക്കുകയും ഈ അവസ്ഥയെ ഡയബെറ്റിക് ന്യൂറോപ്പതി എന്നും പറയുന്നു.  ശരീരത്തെ മുഴുവന്‍ ബാധിക്കുമെങ്കിലും ഡയബെറ്റിക് ന്യൂറോപ്പതി പാദങ്ങളിലെ ഞരമ്പുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നത്. ഇതിനെ പെരിഫെറല്‍ ഡയബെറ്റിക് ന്യൂറോപ്പതി എന്നുപറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘകാലം അനിയന്ത്രിതമായി തുടരുമ്പോള്‍ ഈ അവസ്ഥയുണ്ടാകുന്നു.

ചില ലക്ഷണങ്ങള്‍

  • കാലുകളില്‍ കഠിനമായ വേദന
  • പേശീ വലിവ്
  • മരവിപ്പ്
  • പേശികള്‍ക്ക് ബലഹീനത
  • സ്പര്‍ശനത്തോട് അമിതമായ ബലഹീനത
  • ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടുക
  • താപനിലയിലെ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം

നമ്മുടെ ശരീരത്തില്‍ മോട്ടോര്‍, സെന്‍സറി, ഒട്ടോണമിക് എന്നിങ്ങനെ മൂന്ന് തരം പെരിഫെറല്‍ നാഡികളാണുളളത്. പെരിഫെറല്‍ ന്യൂറോപ്പതി മൂലം ഏതുതരം നാഡികളാണ് നശിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ 3 തരം നാഡികളെയും രോഗം ബാധിക്കാറുണ്ട്.

പ്രമേഹരോഗികള്‍ക്ക് കാലുകളില്‍ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നു. ഇത് ക്രോണിക് ഡയബെറ്റിക് ന്യൂറോപ്പതിയാണ്. രാത്രിയില്‍ വേദന ക്രമാതീതമായി കൂടുന്നു. ഇത് ചിലര്‍ക്ക് ഉറക്കം കെടുത്തുന്നതും ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന തരത്തില്‍ അസഹനീയവുമാണ്.  ഡയബെറ്റിക് ന്യൂറോപ്പതി വേദന ജീവിതത്തിന്‍റെ ആസ്വാദ്യത കുറയ്ക്കുന്നു. നാഡീ സംവേദനയില്ലായ്മ മൂലം രോഗിയ്ക്ക് കാലുകളിലുണ്ടാവുന്ന മുറിവുകളും മറ്റും തിരിച്ചറിയാനാവുന്നില്ല. ഇത് ഡയബെറ്റിക് ഫുട്ട് അള്‍സറിനും, കാല്‍ മുറിച്ചുമാറ്റുന്നതിനും വഴിയൊരുക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കാലുകളില്‍ മുറിവ് , വിളളല്‍, നിറംമാറ്റം, അണുബാധ എന്നിവയുണ്ടോയെന്ന് ദിവസവും പരിശോധിക്കുക.
  • കാല്‍നഖങ്ങള്‍ ശ്രദ്ധാപൂര്‍വം മുറിക്കുക
  • ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക
  • കൃത്യമായ അളവിലുളള പാദരക്ഷകള്‍ ധരിക്കുക
  • ചെരിപ്പ്-വ്രണം ഒഴിവാക്കാന്‍ പുതിയ പാദരക്ഷകള്‍ക്കൊപ്പം സോക്സ് ധരിക്കുക
  • മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പാദരക്ഷകള്‍ ഉപയോഗിക്കുക

നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഡയബെറ്റിക് ന്യൂറോപ്പതിയെക്കുറിച്ചുളള അവബോധം വളരെ കുറവാണ്. മിക്കവാരും രോഗലക്ഷണങ്ങളെ പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളാണെന്ന് തെറ്റിദ്ധരിച്ച്‌ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ഇത് അപകടകരമായ പ്രവണതയാണ്. ഡയബെറ്റിക് ന്യൂറോപ്പതി ജീവിതത്തിന്‍റെ നിലവാരം കുറയ്ക്കുക മാത്രമല്ല കാലുകള്‍ നഷ്ടപ്പെടാനും ഇടയാക്കും. മിക്കരോഗികളും സ്വയം ചികിത്സകളും വീട്ടുമരുന്നും കുറേനാള്‍ പരീക്ഷിച്ച്‌ ഫലപ്രദമല്ലാതെ വരുമ്പോള്‍ അവസാന പോംവഴി എന്ന നിലയ്ക്കാണ് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ സന്ദര്‍ശിക്കുന്നത്. ഈ പ്രവണത ഗുണത്തേക്കാളും ദോഷങ്ങള്‍ വരുത്തിവെയ്ക്കുന്നു. സാധാരണ വേദനസംഹാരികള്‍ ഡയബെറ്റിക് ന്യൂറോപ്പതി മൂലമുള്ള വേദന തടയാന്‍ പ്രാപ്തമല്ല. സ്വയം ചികിത്സ ശരിയായ ചികിത്സ വൈകിപ്പിക്കുകയും കൂടാതെ ഉപയോഗിച്ച മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

ഡയബെറ്റിക് ന്യൂറോപ്പതി വേദനയ്ക്കെതിരെയുളള ചികിത്സാ പദ്ധതികളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുകയെന്നത് ഇന്ത്യയിലിന്ന് പ്രത്യേക പരിഗണനയിലാണ്. പ്രമേഹത്തിന്‍റെ തുടക്കം മുതലുളള ചികിത്സ ഡയബെറ്റിക് ന്യൂറോപ്പതി വരുന്നതിനെ തടയുകയും വേദന നിയന്ത്രിക്കുകയും ചെയ്യും.

നിലവില്‍ ഡയബെറ്റിക് ന്യൂറോപ്പതിക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. പകരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച്‌ നിയന്ത്രിച്ച്‌ പോവുകയാണ് ചെയ്യുന്നത്. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട് ശരിയായ ചികിത്സ നേരത്തെ തന്നെ തുടങ്ങുന്നത് ഡയബെറ്റിക് ന്യൂറോപ്പതി ബാധിതര്‍ക്ക് വേദനാരഹിതമായ ജീവിതം നയിക്കാന്‍ ഏറെ സഹായിക്കും.

ദന്തസംരക്ഷണം ആയുര്‍വേദത്തിലൂടെ

ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍ നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലും വരെ പഴുപ്പ് എത്തുകയുംഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ആവശ്യമാണ്.

പല്ലുവേദന

1. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച്‌ വെള്ളത്തിലിട്ട്് തിളപ്പിച്ച്‌കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്‍ത്ത് പേയിസ്റ്റ് രൂപത്തിലാക്കിപല്ലിന്‍റെ ദ്വാരത്തില്‍ വയ്ക്കുക. 
2. എരുക്ക്, ഏഴിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്‍റെ ദ്വാരത്തില്‍ കടത്തിവയ്ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക. 
3. ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച്‌ മോണയില്‍ തേയ്്ക്കുക. കേടുള്ള പല്ലില്‍ വയ്ക്കാവുന്നതുമാണ്. 
4. അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച്‌ കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്ക്കുകയോ ചെയ്യുക. 
5. ത്രിഫലചൂര്‍ണ്ണം തേനില്‍ ചാലിച്ച്‌ മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്.

ശര്‍ക്കരദന്തം അഥവാ പ്ലാക്ക്

പഞ്ചസാര പോലെ പ്ലാക്ക് പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ് ശര്‍ക്കരദന്തം. ഇത് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യണം.പ്ലാക്കിന്‍റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ ചവര്‍ക്കാരം പൊടിച്ച്‌ തേനും ചേര്‍ത്ത് കുഴച്ച്‌ പല്ലില്‍ ഉരച്ചാല്‍ മതിയാവും.

പല്ലിന്‍റെ നിറവ്യത്യാസം

പല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. 
1. ഇരട്ടിമധുരം, കായം, ചവര്‍ക്കാരം, പൊട്ടം, വിളാലരി ഇവ പൊടിച്ച്‌ കിഴിയാക്കി പല്ലിനു മുകളില്‍ ചൂട് കൊടുക്കുക. 
2. നാല്‍പാമര കഷായം കവിള്‍ കൊള്ളുക.

വായ്നാറ്റം

ദന്തരോഗങ്ങള്‍ക്കൊണ്ടുമാത്രമല്ല  മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്നാറ്റം അനുഭവപ്പെടാം. രോഗങ്ങളാണ് വായ്നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്നാറ്റം ഒഴിവാക്കാവുന്നതാണ്. വായ്നാറ്റംമാറാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

1. പിച്ചിപൂവിന്‍റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച്‌ വായിലേക്ക് പുക പിടിക്കുക. 
2. കാവിമണ്ണ്, ഇന്തുപ്പ്, കോലരക്ക് ഇവ പൊടിച്ച്‌ സമം വെള്ളം ചേര്‍ത്ത് യോജിപ്പിച്ച്‌ മോണയില്‍ തേയ്ക്കുക. 
3. ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.

വായ്പ്പുണ്ണ്

കവളിന്‍റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ് അള്‍സര്‍ അഥവാ വായ്പ്പുണ്ണ്. പഴകിയ ബ്രഷ് ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്‍റെ കുറവ്, പുളിയുള്ള വസ്തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.വയറ്റിലെ അള്‍സര്‍ മുതല്‍ വന്‍കുടലിലെ കാന്‍സറിന്‍റെ വരെ ലക്ഷണമായും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്ണം, ആന്‍റിബയോട്ടിക്സിന്‍റെ  ഉപയോഗം എന്നിവയും അള്‍സറിനുള്ള കാരണങ്ങളാണ്.അള്‍സറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്.

1. കാവിമണ്ണ് തേന്‍ ചേര്‍ത്ത് പുരട്ടുക. 
2. ത്രിഫലപ്പൊടി കഴിക്കുകയോ വെള്ളത്തിലിട്ട് കവിള്‍ കൊള്ളുകയോ ചെയ്യുക.

വരള്‍ച്ച

വായ്  വരണ്ടുണങ്ങിയിരിക്കുന്ന അവസ്ഥ. ദന്തരോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ് വായവരണ്ട്  ഉണങ്ങുന്നത്. പ്രമേഹം, പനി, ഛര്‍ദി, ജലദോഷം എന്നിവയെല്ലാം വരള്‍ച്ചയുടെ കാരണങ്ങളാണ്. ശരീരത്തിന് ആവശ്യത്തിനു വെള്ളംകിട്ടാതെ വരുന്നതാണ് ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ് വരള്‍ച്ചയുടെ ചികിത്സ.രാമച്ചം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളംകുടിക്കുന്നത് വരള്‍ച്ച കുറയാന്‍ സഹായിക്കും.

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

ദന്തപരിചരണത്തെക്കുറിച്ച്‌ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന് പ്രഥമ സ്ഥാനമാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മലമൂത്രവിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പല്ലുകള്‍ വൃത്തിയാക്കലാണ്. പേരാല്‍, നീര്‍മരുത്, കരിങ്ങാലി, മാവ്, ഉങ്ങ് തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്‍റെ കമ്പെടുത്ത് അറ്റം ചതച്ച്‌ പല്ലു തേയ്ക്കണമെന്നാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്. ഈ കമ്പിന് ചെറുവിരലിന്‍റെ വണ്ണവും 12 ഇഞ്ച് നീളവും ഉണ്ടായിരിക്കണം. ചുക്ക്, തിപ്പലി, കുരുമുളക് ഇവ പൊടിച്ചതോഏലയ്ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല് വൃത്തിയാക്കാന്‍. പല്ല് തേയ്ക്കുന്നതിന്‍റെ ചിട്ടകളെക്കുറിച്ച്‌ പറയുന്നതിനൊപ്പം പല്ല് തേയ്ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ 12 തവണകുലുക്കുഴിയണം. ഗര്‍ഭാവസ്ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ് സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച്‌ കുലുക്കുഴിയണം.

1. ഉമ്മിക്കരിയും ഉപ്പും ചേര്‍ത്ത് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. 
2. പല്ലിന്‍റെ  ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കുറയ്ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല. 
3. വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
4. കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം  മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്‍റെ സ്രോതസുകളാണ്. 
5. ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന് വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക. 
6. ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ് വൃത്തിയായി കഴുകണം. 
7. പല്ലിന്‍റെ ഇടയില്‍ അവശിഷ്ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്. ഇത് ദന്തക്ഷയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. 
8. മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. 
9. കൊച്ചു കുട്ടികള്‍ക്ക് കിടക്കാന്‍നേരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ് കഴുകിക്കണം. 
10. ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന് ഗുണപ്രദമാണ്.

കിഡ്നി സ്റ്റോണ്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ഒരു പരിധിവരെ ജീവിതശൈലിയുമായി കിഡ്നിസ്റ്റോണ്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒഴിവാക്കാനുമാവും. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല് അഥവാ യൂറിനറി സ്റ്റോണ്‍ ഡിസീസ്. സഹിക്കാന്‍ കഴിയാത്ത വേദനയാണ് മൂത്രത്തില്‍ കല്ലിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നത്.ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഇവിടെയും നല്ലത്. ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്‍റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണ്.

ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ് വൃക്കകള്‍. വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്തുക്കളുടെ അഭാവത്തില്‍ ഇത് വൃക്കയിലെ സ്തരങ്ങളില്‍ പറ്റിപ്പിടിച്ച്‌ കല്ലുകള്‍ ഉണ്ടാകുന്നതിന് അടിത്തറയിടുന്നു. തുടര്‍ന്ന് ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു.

വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍

1. സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍, കീമോതെറാപ്പി മരുന്നുകള്‍, വിറ്റാമിന്‍ ഡി, സി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ. 
2. തുടരെത്തുടരെയുള്ള മൂത്രാശയ അണുബാധ. പ്രത്യേകിച്ചും സ്ത്രീകളില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു. 
3. ഗൗട്ട്, പ്രൈമറി ഹൈപ്പര്‍ എന്നീ രോഗങ്ങളുള്ളവര്‍ക്കും രോഗങ്ങള്‍മൂലം ചലനശേഷി കുറഞ്ഞവര്‍ക്കും കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. 
4. വൃക്കകളുടെ ജന്മനാലുള്ള വൈകല്യങ്ങളും കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാം.

കല്ലുകള്‍ വരാതെ സൂക്ഷിക്കാം

നമ്മുടെ ജീവിതരീതിയില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത് വലിയൊരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. വൃക്കയിലെ കല്ല് എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന് മിക്കവര്‍ക്കും ഇന്ന് അറിയാം.എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച്‌ പലരും അജ്ഞരാണ്. ഈ അറിവില്ലായ്മയാണ് രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച്‌ രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ് ഈ മുന്‍കരുതലുകള്‍.

വെള്ളം കുടിയുടെ അഭാവം: പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത്. ആരോഗ്യവാനായ ഒരാള്‍ ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് ഇതിലും അധികമായിരിക്കണം. ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്, കാരറ്റ് ജ്യൂസ്, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്) ആവശ്യത്തിനു ഉപയോഗിക്കാം.

ഭക്ഷണനിയന്ത്രണം: മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച്‌ ബീഫ്, മട്ടണ്‍ തുടങ്ങിയവ. ആഴ്ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്. പാലുല്‍പ്പന്നങ്ങളുടെ  ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം. മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്. കാരണം ഇവയില്‍ കാത്സ്യത്തിന്‍റെ അളവ് കൂടുതലാണ്. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്.

പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത്: ഇലക്കറികള്‍ കഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്‍റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. ചീര, കാബേജ്, കോളിഫ്ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക.

പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍: പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്‍റെ അള്‍ട്രാസൗണ്ട് സ്കാന്‍ എടുത്തു നോക്കുന്നത് നല്ലതാണ്. ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം

ചര്‍മ്മ പരിചരണത്തിന് തുളസി

തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും പരിപാലനത്തിനു സഹായിക്കുന്ന ഒരു അത്ഭുത ചെടിയായാണ് തുളസിയെ കാണുന്നത്. തുളസിക്ക് വളരെ ഉയര്‍ന്ന ഔഷധ മൂല്യമാണുള്ളത്. അതിനാല്‍, പ്രകൃതിയുടെ അമ്മ മരുന്ന് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന് ശക്തിയേറിയ ആന്‍റിഓക്സിഡന്‍റ്, ആന്‍റിഫംഗസ്, ആന്‍റിബാക്ടീരിയല്‍, ആന്‍റിവൈറല്‍ ഗുണവിശേഷങ്ങളും ശരീരത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു സഹായകമാവുന്ന രീതിയില്‍ പ്രതിരോധശേഷി ഉയര്‍ത്താനുള്ള കഴിവും ഉള്ളതിനാല്‍ അണുക്കളോടും അണുബാധയോടുമുള്ള ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായകമാവുന്നു.സാധാരണ ചര്‍മ്മ പ്രശ്നങ്ങളായ മുഖക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് തുളസിയില വളരെ പ്രയോജനപ്രദമാണ്.

മുഖക്കുരു പ്രതിരോധിക്കും:

ദിവസവും തുളസിയില കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുകയും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മമാണ് എങ്കില്‍, തുളസിയില, റോസ് വാട്ടര്‍, ചന്ദനപ്പൊടി, നാരാങ്ങാനീര് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഫേസ്പാക്ക് ഇടുന്നത് വ്യാപകമായി മുഖക്കുരു വരുന്നത് പ്രതിരോധിക്കും.

ചര്‍മ്മത്തിലെ അണുബാധകള്‍ക്കുള്ള മരുന്ന്:

ചര്‍മ്മത്തിലെ അണുബാധയ്ക്ക് നല്ലൊരു പരിഹാരമാണ് തുളസിയില. തുളസിയിലകള്‍ കടുകെണ്ണയില്‍ ഇട്ട് എണ്ണയുടെ നിറം മാറുന്നത് വരെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത ശേഷം അണുബാധയുള്ള സ്ഥലത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് അണുബാധയുടെ ശക്തി കുറയ്ക്കുകയും സുഖപ്പെടുന്നതിന് സഹായിക്കുകയും ചെയ്യും.

ചൊറിച്ചില്‍ സുഖപ്പെടുത്തും:

ചൊറിച്ചില്‍ ഉള്ള ചര്‍മ്മഭാഗത്ത് തുളസിയിലകള്‍ കൊണ്ട് ഉരസുകയാണെങ്കില്‍ ഉടന്‍ ആശ്വാസം ലഭിക്കും. തുളസിയില നീരും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും ചൊറിച്ചിലിന് ശമനം നല്‍കും.

സ്കിന്‍ ടോണര്‍: ചര്‍മ്മത്തിന് മുറുക്കം ലഭിക്കാന്‍ തുളസിയില ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഒരു ടോണര്‍ നിര്‍മ്മിക്കാം. ഇതിനായി, തുളസിയില വെള്ളത്തിലിട്ട് അഞ്ച് മിനിറ്റു നേരം തിളപ്പിക്കണം. ഇതില്‍ ഏതാനും തുള്ളി റോസ് വാട്ടറും 2-3 തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം ഒരു സ്കിന്‍ ടോണറായി മുഖത്ത് പുരട്ടാവുന്നതാണ്.

പൊള്ളലിനും മുറിവിനും:

പൊള്ളലിനും മുറിവിനുമുള്ള ചികിത്സയ്ക്ക് തുളസിയില പ്രയോജനപ്രദമാണ്. ഇതിനായി, തുളസിയില വെളിച്ചണ്ണയില്‍ ഇട്ട് ഏതാനും മിനിറ്റ് നേരം തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം മുറിവോ പൊള്ളലോ ഏറ്റ ചര്‍മ്മഭാഗത്ത് പുരട്ടുക.

ചര്‍മ്മകാന്തിക്ക്: കുറച്ചു തുളസിയില വെയിലത്ത് വച്ച്‌ ഉണക്കുക. ഉണങ്ങിയ തുളസിയില പൊടിച്ചെടുത്ത് അതില്‍ കുറച്ചു മുള്‍ട്ടാണി മിട്ടി ചേര്‍ക്കുക. ഇതില്‍ അല്‍പ്പം വെള്ളമോ റോസ് വാട്ടറോ ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് എല്ലായിടത്തും പുരട്ടുക. 10-15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും.

ചര്‍മ്മത്തിനു നിറം വരുത്താന്‍:

തുളസിയിലകള്‍ ചെടിയില്‍ നിന്ന് നുള്ളിയെടുത്ത് അധികം കഴിയുന്നതിനു മുമ്പ് ഏതാനും തുള്ളി നാരങ്ങാനീരുമായി ചേര്‍ത്തരച്ച്‌ ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍, പ്രകൃതിയുടെ അമ്മ മരുന്നായ തുളസിക്ക് ആരോഗ്യപരമായ നിരവധി ഉപയോഗങ്ങളുണ്ട്.

ദീര്‍ഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങള്‍

ഇക്കാലത്ത് ഇരിപ്പ് എന്നാല്‍ പുകവലിയെപ്പോലെയാണ്.  ഇതു കേട്ട് നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? ആശയവിനിമയം, ഗതാഗത സൗകര്യങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയവയിലുണ്ടായ മുന്നേറ്റം നമ്മില്‍ നിന്ന് വളരെ കുറച്ച്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ഇത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട പുതിയ ശീലങ്ങള്‍ ഉടലെടുക്കാനും അതിന്‍റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരാനും കാരണമായിത്തീര്‍ന്നിരിക്കുന്നു.

ദീര്‍ഘനേരം ഇരിക്കുന്നതിന്റെ ദോഷഫലങ്ങള്‍

ദീര്‍ഘനേരം ഇരിക്കുന്നത് മൂലം ഇനി പറയുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ആഗോളതലത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു;

  • ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍
  • ടൈപ്പ് 2 പ്രമേഹം
  • ക്യാന്‍സര്‍
  • ഉയര്‍ന്ന മരണനിരക്ക്

ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യം ശരിക്കും ഗൗരവമര്‍ഹിക്കുന്നതാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ മരണത്തിന്‍റെ കണക്കെടുത്താല്‍ അതില്‍ 7% നും ഇരിപ്പിന്‍റെ ദൈര്‍ഘ്യവുമായി ബന്ധമുണ്ടത്രേ. ഇനി പറയുന്നവ കാരണം ദീര്‍ഘസമയം ഇരിക്കേണ്ടി വരുന്നത് അകാലത്തിലുള്ള മരണ നിരക്ക് ഉയര്‍ത്തുമെന്ന് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം;

  • ടി വി കാണല്‍
  • ജോലിസ്ഥലത്തെ ഇരിപ്പ്
  • യാത്രയിലെ ഇരിപ്പ്
  • കമ്പ്യൂട്ടറുകളും ഗേമിംഗ് കണ്‍സോളുകളും ഉപയോഗിക്കുമ്പോള്‍ ദീര്‍ഘസമയം ഇരിക്കുന്നത് ദീര്‍ഘനേരം ഇരിക്കുന്നത് കാലിലെ രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയത്തിന്‍റെ ( രക്തക്കുഴലുകളിലെ ആവരണ കോശങ്ങള്‍) പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാവുമെന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.

യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ ഉദാസീനമായ സ്വഭാവവും അകാല മരണവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അടുത്ത നടപടികള്‍

ദീര്‍ഘനേരം ഇരിക്കുന്നത് കഴിവതും ഒഴിവാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുന്നത് ദൈര്‍ഘ്യമേറിയ ഇരിപ്പിന്റെ അപകടങ്ങള്‍ കുറയ്ക്കും. ഇടവേളകളില്‍ ശരീരത്തെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തക്ക ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതാണ്. ഇതിനുള്ള ചില ഉദാഹരണങ്ങള്‍ ഇനി പറയുന്നു;

  • ദീര്‍ഘനേരം ഇരിക്കേണ്ടി വരുമ്പോള്‍ സ്ഥിരമായ ഇടവേളകളില്‍ എഴുന്നേറ്റ് നില്‍ക്കുക.
  • ജോലിസ്ഥലത്ത് ഇരിക്കുമ്പോള്‍ കാലുകള്‍ ചലിപ്പിക്കാന്‍ ശ്രദ്ധിക്കുക.
  • ഫോണ്‍ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുക.
  • എഴുന്നേറ്റ് നിന്ന് ഉച്ചഭക്ഷണം കഴിക്കുക.

ഉദാസീനമായ ജീവിതശൈലിയുടെ ദോഷഫലങ്ങളെ കുറിച്ച്‌ മനസ്സിലാക്കുന്നതും ശാരീരികമായി പ്രവര്‍ത്തനനിരതമായിരിക്കാന്‍ സ്ഥിരമായി ശ്രമം നടത്തുന്നതും ഗുണഫലങ്ങള്‍ നല്‍കും. സ്ഥിരമായി ഇരിക്കുന്നതിനു പകരം സാധ്യമാകുമ്പോഴെല്ലാം എഴുന്നേറ്റ് നില്‍ക്കുന്നതിലൂടെയും ജോലിക്കിടയില്‍ നടക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിലൂടെയും ഇതിനുള്ള തുടക്കം കുറിക്കാം.

വാർദ്ധക്യത്തിൽ വേണം കൂടുതൽ ശ്രദ്ധ

ജീവി​ത​സാ​യാ​ഹ്ന​ത്തി​ലേ​ക്ക് ​ക​ട​ക്കു​മ്പോൾ​ ​ഒ​രു​പി​ടി​ ​രോ​ഗ​ങ്ങ​ൾ​ ​കൂ​ട്ടി​നെ​ത്താ​റാ​ണ് ​പ​തി​വ്.​ ​ഇ​തിൽ ഏറെ ബു​ദ്ധി​മുട്ടുണ്ടാ​ക്കു​ന്ന​ത് ​ശ​രീ​ര​വേ​ദ​ന​ക​ളാ​ണ്. ​ ​പ്രാ​യമേ​റു​ന്ന​തി​ന​നു​സ​രി​ച്ച് ശ​രീ​ര​ ​​ ​ഘ​ട​ന​ക​ളി​ലും​ ​മാ​റ്റം​ ​സം​ഭ​വി​ക്കാ​റു​ണ്ട്.​ ​ഇൗ​ ​മാ​റ്റ​ങ്ങൾ​ ​ മി​ക്ക​വാ​റും​ ​എ​ല്ലാ​ ​അ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​ അതിനാൽ ജീ​വി​ത​രീ​തി​ക​ളിൽ​ ​മാ​റ്റം​ ​വ​രു​ത്താൻ​ ​നിർ​ബ​ന്ധി​തമാകും. മ​ദ്ധ്യ​വ​യ​സു മു​തൽ​ ചി​ട്ട​യാ​യ​ ​വ്യാ​യാ​മ​വും,​ ​ആ​ഹാ​ര​രീ​തി​ക​ളും​ ​ഉ​ണ്ടെ​ങ്കിൽ ഒ​രു​ ​പ​രി​ധി​വ​രെ​ ​ഇൗ പ്രശ്നങ്ങളെ തടയാം.
വാർ​ദ്ധ​ക്യ​ത്തോ​ടടു​ക്കു​മ്പോൾ​ ​കൃഷിപോലുള്ള ജോ​ലി​ക​ളി​ൽ ഏർ​പ്പെ​ടു​ന്ന​ത് ന​ല്ല​താ​ണ്. മാ​ന​സി​ക​ ​പി​രി​മു​റു​ക്കം​ ​ഇ​ല്ലാ​ത്ത​ ​ജോ​ലി​കൾ​ ​തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശാ​രീ​രി​കാ​രോ​ഗ്യം​ ​പോ​ലെ​ ​ത​ന്നെ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ​രി​പാ​ല​ന​വും​ ​വ​ള​രെ​ ​അ​ത്യാ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ ​​ഘ​ട്ടം​ ​കൂ​ടി​യാ​ണി​ത്. ചർ​മ്മ​ത്തി​ലെ ചു​ളി​​വു​കൾ,​ ​നി​റ​വ്യ​ത്യാ​സം എ​ന്നി​വ വാർദ്ധക്യത്തിലാണ് കാണുന്നത്. ​​ ​എ​ണ്ണ​മ​യം​ ​കു​റ​ഞ്ഞ് ചർമ്മം വരണ്ടതാകും. വാർ​ദ്ധ​ക്യ​ത്തോ​ട​ടു​ക്കു​മ്പോൾ​ ​എ​ല്ലു​ക​ളു​ടെ സാ​ന്ദ്ര​ത​ ​കു​റ​യും.​ ​അതോടൊപ്പം എ​ല്ലു​കൾ​ ​പൊ​ട്ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​കൂടും. ​പേ​ശി​ക​ളും​ ​ക്ര​മേ​ണ​ ​ചു​രു​ങ്ങാൻ​ ​തു​ട​ങ്ങും.​ ​ഇത് ​ച​ല​ന​ശേ​ഷി​യി​ലും​ ​കാ​ര്യ​മായ ബു​ദ്ധി​മു​ട്ടു​കൾ ഉണ്ടാക്കും. ​മ​ദ്ധ്യ​വ​യ​സി​ലു​ണ്ടാ​വു​ന്ന​ ​വീ​ഴ്ച​ക​ളുടേയും ​ക്ഷ​ത​ങ്ങ​ളു​ടെ​യും​ ​ബു​ദ്ധി​മു​ട്ടു​കൾ​ ​വാർ​ദ്ധ​ക്യ​ത്തി​ലാ​ണ് ​പ​ല​രും​ ​തി​രി​ച്ച​റി​യു​ന്ന​ത്. വാർ​ദ്ധ​ക്യ​ത്തിൽ​ ​പേ​ശി​ക​ളു​ടെ​ ​ബ​ലം​ ​കു​റ​യു​ക​യും​ ​കൊ​ഴു​പ്പ് ശ​രീ​ര​ത്തിൽ​ ​അ​മി​ത​മാ​യി​ ​അ​ടി​ഞ്ഞു​കൂ​ടാ​നും​ ​തു​ട​ങ്ങും.​ ​
ഇ​തു​മൂ​ലം ശ​രീ​ര​ഭാ​രം​ ​കൂ​ടി പ​ല​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ​ക്ക് വ​ഴി​യൊ​രു​ക്കുന്നു. വാർ​ദ്ധ​ക്യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളിൽ​ ​ഒ​ന്നാ​ണ് ​കാൽ​മു​ട്ട് ​വേ​ദ​ന. അ​മി​ത​ ​ഭാ​ര​വും​ ​ഇ​തി​ന്‍റെ​ പ്ര​ധാ​ന​ ​കാ​ര​ണ​മാ​ണ്.​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​കു​റ​ഞ്ഞു​തു​ട​ങ്ങു​ന്നു​ ​എ​ന്ന​തും വാർ​ദ്ധ​ക്യ​ത്തി​ന്‍റെ​ ​മ​റ്റൊ​രു​ ​പ്ര​ശ്നം​ ​ത​ന്നെ​യാ​ണ്. കാ​ഴ്ച​യ്ക്കുള്ള ​ ​മ​ങ്ങ​ലും,​ ​കേൾ​വി​ക്കു​റ​വും​, ​ഓർ​മ്മ​ക്കു​റ​വും​ ​ഇ​തേ​ത്തു​ടർ​ന്നു​ള്ള​വയാണ്. മ​റ്റു​ചി​ല​രെ​ ​അ​ല​ട്ടു​ന്ന​ ​പ്ര​ധാ​ന​ ​പ്ര​ശ്നം​ ​ഉ​റ​ക്ക​മി​ല്ലാ​യ്മ​യാ​ണ്.​ ​ഇൗ അവസ്ഥ​ ശ​രീ​ര​ഘ​ട​ന​കൾ​ക്ക് ​ ​മാ​റ്റം​ ​വരുത്തുകയും ​ ​മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ​ക്ക് വ​ഴി​തെ​ളി​ക്കു​ക​യും​ ​ചെ​യ്യും.​ ​ ഡ​യ​ബ​റ്റി​സും തൈ​റോ​യ്ഡുമൊക്കെ​ ​ വാർ​ദ്ധ​ക്യ​ത്തിലെ​ ​വി​രു​ന്നു​കാ​രാ​ണെ​ങ്കി​ലും സ​ന്ധി​വേ​ദ​ന​യും​ ​വാ​ത​രോ​ഗ​ങ്ങ​ളും​ ​ത​ന്നെ​യാ​ണ് ​കൂ​ടു​തൽ ഉ​പ​ദ്ര​വ​കാ​രി​കൾ.​ ​പ്രാ​യ​മേ​റു​ന്ന​തി​ന​നു​സ​രി​ച്ച് സ്വാ​ഭാ​വി​ക​മാ​യ​ ​തേ​യ്‌​മാ​നം​മൂ​ലം​ ​വേ​ദ​ന​ ​അ​നു​ഭ​വി​ക്കു​ന്ന​വർ​ ​ഏ​റെ​യാ​ണ്.
സ​ന്ധി​ക​ളിൽ​ ​കൂ​ടു​ത​ലാ​യി​ ​ക​ണ്ടു​വ​രു​ന്ന​ ​ഒ​ന്നാ​ണ് ആ​മ​വാ​തം​ . ഉ​റ​ക്ക​മു​ണർ​ന്നു​ക​ഴി​യു​മ്പോൾ കൈ​കാ​ലു​ക​ളിൽ​ ഉണ്ടാകുന്ന ​ ​ത​രി​പ്പ്,​ ​ക​ഴ​പ്പ്,​ ​മ​ര​വി​പ്പ് എ​ന്നി​വ​യൊ​ക്കെ​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തിൽ​ ​ബു​ദ്ധി​മു​ട്ടു​കൾ ഉ​ള​വാ​ക്കു​ന്നു.​ ​വാർ​ദ്ധ​ക്യ​കാ​ല​ത്ത് ആ​യുർ​വേ​ദ​ ​ചി​കി​ത്സാ​രീ​തി​കൾ​ ​ ഫ​ല​പ്ര​ദ​മാ​യി​ ​ക​ണ്ടു​വ​രു​ന്നു.​​ ​പ്ര​തി​രോ​ധ​ശ​ക്തി​ ​വർ​ദ്ധി​പ്പി​ക്കാൻ ഇ​ത് സ​ഹാ​യ​ക​മാ​കും.​ ​മാ​ത്ര​മ​ല്ല,​ ​ശ​രീ​ര​ത്തിന്‍റെ​ ​സു​ഖാ​വ​സ്ഥ​ ​കൂ​ട്ടാ​നും സ​ഹാ​യിക്കും.​ ​വാർ​ദ്ധ​ക്യ​ത്തിൽ​ ​മ​ല​ബ​ന്ധം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രും ​അ​ധി​ക​മാ​ണ്.​ ​ഇ​ത്തരക്കാർ​ ​​ ​ഇ​ല​ക്ക​റി​കൾ​ ​കൂടുതലായി ആ​ഹാ​ര​ത്തിൽ​ ​ഉൾ​പ്പെ​ടു​ത്തു​ക.​ ​ ആർ​ത്ത​വ​വി​രാ​മം​ ​ക​ഴി​യു​ന്ന​തു​ ​മു​തൽ​ ​ ​സ്ത്രീ​കൾ​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തിൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധ ചെ​ലു​ത്തണം. കേ​ര​ള​ത്തി​ലെ​ ​സ്ത്രീ​ക​ളിൽ​ ​കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ ​ഒ​ന്നാ​ണ് ​ഗൈ​നോ​യ്‌​ഡ് ഒ​ബീ​സി​റ്റി . വ​യ​റിൽ​ ​അ​മി​ത​മാ​യി​ ​കൊ​ഴു​പ്പ​ടി​യു​ന്ന​ ​അ​വ​സ്ഥയാണിത്.​ ​അ​തി​നാൽ​ ​ആ​ഹാ​ര​ക്ര​മ​ത്തിൽ​ കൂടുതൽ ശ്ര​ദ്ധ​ ​ചെ​ലു​ത്ത​ണം.​ ​വാർ​ദ്ധ​ക്യ​കാ​ല​ത്തെ​ ​രോ​ഗ​ങ്ങ​ളെ​ ​ചെ​റു​ക്കാൻ ആ​യുർ​വേദ ചി​കി​ത്സാ​രീ​തി​ക​ൾ പതിവാക്കുന്നതാണ് ഉത്തമം.

ഹൃദയത്തെ പരിപാലിക്കുന്ന വ്യായാമങ്ങള്‍

വ്യായാമം മൂലം മനുഷ്യശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്. എന്നാല്‍, ഹൃദയത്തിനും രക്തധമനികള്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് നീന്തല്‍, തുഴച്ചില്‍, പടികയറല്‍ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളിലൂടെയാണ്. വളരെ ലളിതവും വളരെയധികം പണച്ചെലവില്ലാത്തതും ജിമ്മില്‍ പോകാതെ ചെയ്യാവുന്നതുമായ ചില എയ്റോബിക് വ്യായാമങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഇവ ചെയ്തു തുടങ്ങുന്നതിനു മുമ്പ് ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.

ചടുലമായ നടത്തം: നിങ്ങള്‍ കുറച്ചുകാലമായി കാര്യമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കു ന്ന  ആളാണെങ്കില്‍ വളരെ സാവധാനത്തില്‍ വ്യായാമം ചെയ്തു തുടങ്ങുന്നതാവും നല്ലത്. രാവിലെയും വൈകിട്ടും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് നല്ലൊരു തുടക്കമായിരിക്കും. അല്പം കഠിനമായ പ്രവൃത്തികള്‍ ചെയ്യാന്‍ രോഗങ്ങള്‍ തടസ്സമാകുന്ന അവസരങ്ങളില്‍ നടത്തം നല്ലൊരു വ്യായാമത്തിന്‍റെ ഫലം നല്‍കും. ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ നടക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത 30% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. ആഴ്ചയില്‍ അഞ്ച് തവണ 30 - 40 മിനിറ്റ് വീതം നടക്കുകയാണെങ്കില്‍ ഹൃദയാരോഗ്യം പരമാവധി സംരക്ഷിക്കാന്‍ സാധിക്കും.

ജോഗിങ്ങ് - നടത്തത്തെക്കാള്‍ കൂടുതലായി ശാരീരിക വ്യായാമത്തിലേര്‍പ്പെടാന്‍ കഴിയുമെന്ന് സ്വയം ഉറപ്പു തോന്നുമ്പോള്‍ ജോഗിങ്ങ് ആരംഭിക്കാം. ജോഗിങ്ങ് ആരംഭിക്കുന്നതിന് മുമ്പ എപ്പോഴും 5 - 6 മിനിറ്റു നേരം സ്ട്രെച്ച്‌ ചെയ്യണം. ദിവസേന ജോഗിങ്ങ് നടത്തുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല പ്രായമാകുന്ന അവസരത്തിലും കായികക്ഷമതയും ഊര്‍ജസ്വലതയും നിലനിര്‍ത്തുമെന്നും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജമ്പിങ്ങ് റോപ്പ് - കുട്ടികള്‍ റോപ് സ്കിപിംഗ് രസമായികാണുമ്പോള്‍ കായിക താരങ്ങള്‍ ഇത് തങ്ങളുടെ വ്യയാമ പദ്ധതിയില്‍ഉള്‍ക്കൊള്ളിക്കുന്നതിന് പ്രത്യേക കാരണമുണ്ട്. കായികക്ഷമതയും ഊര്‍ജസ്വലതയും കാത്തു സൂക്ഷിക്കുന്നതിന്  ഇത് നല്ലൊരു മാര്‍ഗമാണ്. എല്ലുകള്‍ക്ക് യുവത്വവും ആരോഗ്യവും നല്‍കാന്‍ ഇത് വളരെ നല്ലതാണെന്ന് നിരവധി പഠനങ്ങള്‍തെളിയിച്ചിട്ടുണ്ട്. പത്ത് മിനിറ്റ് നേരം റോപ് ജമ്പിങ്ങ് (സ്കിപിംഗ്)നടത്തുന്നത് ഏകദേശം 200 കലോറി കത്തിച്ചുകളയാന്‍ പര്യാപ്തമാണ്. അതായത്, രണ്ട് കി.മീ ഓട്ടത്തിനു തുല്യം.

സൈക്കിള്‍ സവാരി - സൈക്കിളില്‍ ജോലിക്കു പോകുക അല്ലെങ്കില്‍ ആഴ്ചാവസാനം കുറച്ചു സമയം ഇതിനായി നീക്കിവയ്ക്കുക. ഒരു മണിക്കൂര്‍ നേരം സൈക്കിള്‍ ചവിട്ടുന്നത് ഏകദേശം 650 കലോറി കത്തിച്ചു കളയും. ഇത് ഒരാള്‍ക്ക് കൂടുതല്‍ സമയം ഹൃദയമിടിപ്പിന്‍റെ നിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ദിവസം 20 മിനിറ്റ് നേരം സൈക്കിള്‍ ചവിട്ടുന്നത് ഏറ്റവും നല്ല ഒരു വ്യായാമ രീതിയാണ്. മെറ്റാബോളിക് (ശരീര പോഷണ) നിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ ശാരീരികമായി സജീവമാകുക എന്നതാണ് പ്രധാനം. മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു വ്യായാമം തെരഞ്ഞെടുക്കുകയും അത് കൃത്യമായി പരിശീലിക്കുകയും ചെയ്യുക. സജീവമാകുക എന്നാല്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യവും യൗവനവും കാത്തുസൂക്ഷിക്കുക എന്നാണ് അര്‍ത്ഥം.

കുട്ടികളിലെ കഫക്കെട്ട്

കുട്ടികളില്‍ പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളില്‍ ഇടക്കിടെയുണ്ടാകുന്നകഫക്കെട്ട് മാതാപിതാക്കളില്‍ കടുത്ത ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.
തൊണ്ടയിലോമൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്‍െറ സാന്നിധ്യം പോലുംകുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് കടുത്തരോഗമെന്ന് കരുതി മാതാപിതാക്കള്‍ ഭയപ്പെട്ട്  ചികില്‍സ തേടുകയാണ് പതിവ്.സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്‍സക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്.അതേസമയം, കഫക്കെട്ടിന്‍െറ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായംതേടേണ്ടതാണ്.
രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും  അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്‍െറ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്‍െറ ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്.രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്‍സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.
അലര്‍ജിയാണ്  രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്‍െറയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജി വസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍െറ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ  കഫത്തിന് കാരണം.
മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്‍കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയതെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള  കുട്ടികള്‍ക്ക് പാല്‍നല്‍കേണ്ടതില്ല. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനു വേണ്ടിയാണ്  പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്.വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസംമുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍ കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടുംചെവിവേദനയും ഉണ്ടായേക്കാം.
പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനുപുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെരോഗ പ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ  അണുബാധയും  അലര്‍ജിയും കണ്ടുവരാറുണ്ട്.
ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്‍െറ ശല്യംകൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും  ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്.പെട്ടെന്നുള്ള ഊഷ്മാവിന്‍െറ വ്യതിയാനം ശരീരത്തിന്‍െറ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.
ചെറിയ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക്  ഉണരുക, നിരന്തരം കരയുക, ശോധനകുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സതേടേണ്ടതാണ്.
തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാവാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് സങ്കോചിച്ച് കൗമാരത്തോടെ പ്രവര്‍ത്തനം നിലക്കുന്ന ഈഗ്രന്ഥി ചുരുങ്ങാതിരിക്കുകയോ വലുതാവുകയോ ചെയ്യുമ്പോഴാണ്പ്രശ്നമാവുന്നത്. ശസ്ത്രക്രിയ കൂടാതെ മരുന്ന് ഉപയോഗിച്ചു തന്നെ ഈ അസുഖം ഭേദമാക്കാം.
കഫക്കെട്ടിനും  ഇടക്കിടെയുണ്ടാകുന്ന  അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്.കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതും ഹോമിയോമരുന്നുകളുടെ ഒരു ഗുണമാണ്. കൃത്യമായ അളവില്‍ ആവശ്യമുള്ള കാലയളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നല്‍കിയാല്‍ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരിടാവുന്നതാണ്.

ഫംഗസ് ബാധയില്‍ നിന്ന് നഖങ്ങളെ സംരക്ഷിക്കാം

നഖങ്ങളി​ലെ ഫംഗസ്​ ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്​നമാണ്​. സ്​ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലും കുട്ടികളേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരിലുമാണ്​ നഖങ്ങളില്‍ അണുബാധ കാണുന്നത്​. എന്നാല്‍, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അണുബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്​. പക്ഷേ, ഫംഗസ്​ ബാധ എങ്ങനെ ഉണ്ടാകുന്നു​വെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പലര്‍ക്കുമറിയില്ല.

സാധാരണ മറ്റു സൂക്ഷ്​മ ജീവികളെ പോലെ ഫംഗസും നമ്മുടെ ശരീരത്തിലുണ്ട്​. എന്നാല്‍, അവ അമിതമായി വളരാന്‍ തുടങ്ങുമ്പോഴാണ്​ ഫംഗസ്​ ബാധിച്ചുവെന്ന്​ പറയുന്നത്​. നഖങ്ങള്‍ക്ക്​ മുകളിലോ അടിയിലോ നഖങ്ങള്‍ക്കുള്ളിലോ ആയി ഫംഗസ്​ അമിതമായി വളരു​മ്പോള്‍ നഖങ്ങളെ ഫംഗസ്​ ബാധിച്ചുവെന്ന്​ പറയും.

ചൂടുള്ളതും ഇൗര്‍പ്പമുള്ളതുമായ കാലാവസ്​ഥയാണ്​ ഫംഗസ്​ ബാധക്കിടയാക്കുന്നത്​. തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി, കാലിലെ വിണ്ടുകീറല്‍, വളംകടി തുടങ്ങിയ ഫംഗസ്​ രോഗങ്ങള്‍ ഉള്ളവര്‍ക്ക്​ നഖങ്ങളില്‍ ഫംഗസ് ബാധക്ക്​ സാധ്യത കൂടുതലാണ്​. കൈവിരലുകളിലെ നഖങ്ങളേക്കാള്‍ കാല്‍വിരലുകളിലെ നഖങ്ങള്‍ക്കാണ്​ ഫംഗസ്​ ബാധ കൂടുതല്‍.

കാല്‍ വിരലുകള്‍ ഇറുക്കെ മൂടിക്കിടക്കുന്ന തരത്തിലുള്ള ചെരിപ്പുകള്‍, ഷൂസുകള്‍ എന്നിവയുടെ ഉപയോഗമാണ്​ ഇതിന്​ ഒരു കാരണമെന്ന്​ അമേരിക്കന്‍ അക്കാദമി ഒാഫ്​ ഡെര്‍മറ്റോളജി പറയുന്നു. മൂടിക്കിടക്കുന്ന ചെരുപ്പിനുള്ളില്‍ ചൂടും ഇൗര്‍പ്പവുമുണ്ടാകും. ഇത്​ ഫംഗസ്​ വളര്‍ച്ചക്ക്​ ഇടയാക്കുന്നുവെന്നാണ്​ അമേരിക്കന്‍ അക്കാദമി ചൂണ്ടിക്കാട്ടുന്നത്​. നിങ്ങള്‍ പെഡിക്യൂറോ മാനിക്യൂറോ ചെയ്യു​മ്പോള്‍ അതിന്​ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം.

നഖങ്ങളിലെ അണുബാധ പലതരത്തില്‍ ഉണ്ടാകാം. എന്നാല്‍, അവയില്‍ പലതും തടയാവുന്നതുമാണ്​. നഖത്തി​ന്‍റെ ഒരു ഭാഗം മാത്രമായോ മുഴുവനായോ ഒന്നില്‍ കൂടുതല്‍ നഖങ്ങള്‍ക്കോ അണുബാധയേല്‍ക്കാം.എന്നാല്‍, ഡോക്​ടറുടെ അഭിപ്രായമറിഞ്ഞു മാത്രമേ ഇത്​ ഫംഗസ്​ ബാധയാ​ണെന്ന്​ ഉറപ്പിക്കാവൂ. ഫംഗസ് ​ ബാധക്ക്​ പൂര്‍ണമായി ഫലം തരുന്ന ചികില്‍​സയില്ല. പല ചികില്‍​സകളും തല്‍ക്കാലം ഫലം തരു​മ്പോഴും രോഗം പിന്നീട്​ തിരിച്ചു വരുന്നതായി കാണാം. പലതും നഖത്തില്‍ നെയില്‍ പോളിഷ്​ ചെയ്യുന്ന ഫലം മാത്രമേ തരുന്നുള്ളൂ.

രോഗം വരുന്നതിനു മുമ്പ്​ തന്നെ തടയാന്‍ ശ്രമിക്കാം:

ചിലരില്‍ നഖങ്ങള്‍ക്ക്​ ഏല്‍ക്കുന്ന അണുബാധ ഒരിക്കലും മാറില്ല. പുതിയ നഖം ഉണ്ടാകു​മ്പോള്‍ അണുബാധ ഏല്‍ക്കാത്തവ ഉണ്ടാകുന്നതു വരെയും ഇതു നിലനില്‍ക്കും. എന്നാല്‍, ഇവക്ക്​ പിന്നീട്​ അണുബാധ ഏല്‍ക്കാനുള്ള സാധ്യതയുമുണ്ട്​. ചിലപ്പോള്‍ നഖം സ്​ഥിരമായി നശിച്ചു പോകുന്നതിനും ഇതിടയാക്കും. ഗുരുതര പ്രശ്​നങ്ങളുള്ളവര്‍ക്ക്​ ചിലപ്പോള്‍ ശരീരത്തി​ന്‍റെ മറ്റു​ ഭാഗങ്ങളിലേക്ക്​ അണുബാധ ബാധിച്ചേക്കാം. പ്രമേഹ രോഗികള്‍ക്ക്​ നഖങ്ങളില്‍ അണുബാധ കൂടിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്​ടറെ കാണണം.

കിവി ഫ്രൂട്ടിന് നിരവധി ഗുണങ്ങളുണ്ട്. കിവിയില്‍ അക്റ്റിനിഡിന്‍ എന്ന എന്‍സൈം ഉണ്ട്. പപ്പായയിലെ പെപയ്ന്‍ പോലെ, കൈതച്ചക്കയിലെ ബ്രൊമെലന്‍ പോലെ അക്റ്റിനിഡിനും ദഹനത്തെ സഹായിക്കും. സോഡിയത്തിന്‍റെ സ്വാധീനം കുറച്ച്‌ ശരീരത്തില്‍ ഇലക്‌ട്രോലൈറ്റ്-ബാലന്‍സ് നിലനിറുത്താന്‍ കിവി ഫ്രൂട്ടിലെ പൊട്ടാസ്യത്തിനു കഴിയും. 
ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയുടെ കലവറയാണ് ഇവ. കിവിയിലെ ആന്‍റി-ഓക്സിഡന്‍റുകള്‍ കാന്‍സര്‍ രോഗങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഇവയില്‍ ഗ്ളൈസീമിക് ഇന്‍ഡക്സ് കുറവാണ്. അതിനോടൊപ്പം ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും കിവി കഴിക്കാം. മലബന്ധം അകറ്റാന്‍ കിവിയില്‍ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ സഹായിക്കും. ഇന്‍റസ്റ്റനല്‍ ട്രാക്റ്റില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കഴിയും. പതിവായി കിവി കഴിച്ചാല്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയും. പേശീനാശത്തെ ചെറുക്കാനും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കിവിക്കുണ്ട്. നല്ല ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും പ്രദാനം ചെയ്യും. ജലദോഷം, ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് എന്നിവ പ്രതിരോധിക്കാനുള്ള സവിശേഷമായ കഴിവും കിവിക്ക് ഉണ്ട്.

മധുരനാരങ്ങയുടെ ഗുണങ്ങള്‍

ഒരിക്കല്‍ സാധാരണക്കാരന്‍റെ  ഭക്ഷണവും പാനീയവുമൊക്കെയായിരുന്നു ഓറഞ്ച്. പക്ഷേ ഇന്ന് സാധാരണക്കാരുടെ കീശയ്ക്കു താങ്ങാനാവാത്ത ഒരു പഴമായി മാറിയിരിക്കുന്നു അത്. ഒട്ടുവളരെ അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമെതിരേ ഫലപ്രദമായി പ്രയോഗിക്കപ്പെട്ടിരുന്ന ഓറഞ്ചിനെ മറ്റൊരു ദുര്യോഗം കൂടി പിടികൂടിയിട്ടുണ്ട്. പാകമെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് കൃത്രിമമായി പഴുപ്പിക്കുകയും ദീര്‍ഘകാലം ചീഞ്ഞുപോകാതെയിരിക്കാന്‍ രാസവസ്തുക്കള്‍ തളിക്കുന്നതുമാണ് ഈ പ്രവണതകള്‍.

എന്നിരുന്നാലും സീസണുകളില്‍ നല്ല ഓറഞ്ച് മിതമായ വിലയില്‍ ലഭിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഓറഞ്ചിന്‍റെ വിവിധ ഉപയോഗം വഴി പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കാവുന്നതാണ്. റുട്ടേസി സസ്യകുടുംബത്തിലെ അംഗമാണ് ഓറഞ്ച്. ഈ നിത്യഹരിത ഫലവൃക്ഷത്തിന്‍റെ ജന്‍മദേശം ഏഷ്യയിലെ ഉഷ്ണമേഖലയാണ്. ചൂടും തണുപ്പും വളരെ പ്രകടമായ കാലാവസ്ഥയാണ് ഇതിന് ഏറ്റവും യോജിച്ചത്.

ഭാരതത്തില്‍ മധുരനാരങ്ങ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. കേരളത്തിലെ മുഖ്യ കൃഷികേന്ദ്രം നെല്ലിയാമ്ബതി ആണ്. വയനാട്ടിലും ഓറഞ്ചുകൃഷിയുണ്ട്. ഓറഞ്ചിന്‍റെ 67% ഭാഗവും ഭക്ഷ്യയോഗ്യമാണ്.

ഔഷധഗുണങ്ങള്‍

മോണപഴുപ്പ്, മോണയില്‍ നിന്നുള്ള രക്തസ്രാവം എന്നിവക്കെതിരേ നല്ല ഒരു ഔഷധമാണ് ഓറഞ്ചുനീര്. ഓറഞ്ചുനീരില്‍ വൈറ്റമിന്‍ സി ധാരാളമുള്ളതുകൊണ്ട് പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന് ഉത്തമമാണ്.

ജലദോഷമുള്ളപ്പോള്‍ ഓറഞ്ചുനീരു കഴിച്ചുനോക്കൂ, ശമനമുണ്ടാകും തീര്‍ച്ച. അജീര്‍ണത്തിനും പനിക്കും ഓറഞ്ചുനീരില്‍ കുറച്ച്‌ കല്‍ക്കണ്ടവും ഏലത്തരിയും പൊടിച്ചിട്ട് കഴിച്ചാല്‍ ശമനമുണ്ടാകും.

ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ചുനീരിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസവും ഓറഞ്ചനീരു നല്‍കിയാല്‍ കുട്ടികളുടെ പല രോഗങ്ങളും ശമിക്കുകയും രോഗ പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും. ഓറഞ്ചിന്‍റെ തൊലി ഉണക്കിപ്പൊടിച്ച്‌ തേനില്‍ കൊടുത്താല്‍ വിരശല്യം കുറയും.

ചുമ, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ക്ഷയരോഗം എന്നിവയ്ക്കെല്ലാം ഓറഞ്ചുനീര് അത്യുത്തമമാണ്. ഒരു ഗ്ലാസ് ഓറഞ്ചുനീരില്‍ കാല്‍ഭാഗം ഒലിവെണ്ണ ചേര്‍ത്തുകഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ ഭേദമാകും.
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ പ്രകൃതിദത്തമായ ഒരു മാര്‍ഗമെന്നനിലയ്ക്ക് ഗര്‍ഭിണികള്‍ക്ക് നിത്യേന ഓറഞ്ചുനീര് കൊടുക്കാറുണ്ട്. ഓറഞ്ചിന്‍റെ തൊലി (തോട്) ഒരു സൗന്ദര്യ വര്‍ധക വസ്തുവാണ്.   ഓറഞ്ചിന്‍റെ തോട് ഉണക്കി പൊടിച്ച്‌ അല്‍പം പാലും ചെറുനാരങ്ങനീരും ചേര്‍ത്ത് കുഴമ്പാക്കി മുഖത്തു പുരട്ടിയാല്‍ കാന്തിയും ചര്‍മ്മത്തിന് ആരോഗ്യവും ലഭിക്കും. ഓറഞ്ചിന്‍റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന വാതകരൂപത്തിലുള്ള എണ്ണയാണ് ഇതിനുകാരണം. വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ പഞ്ഞി ഓറഞ്ചുനീരില്‍ നനച്ച്‌ മുഖത്ത് തടവുക. ചര്‍മം മൃദുവാകും. ശരീരത്തില്‍ ഉപ്പിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ ഓറഞ്ചുനീരിനു കഴിയും.രക്തപുഷ്ടിയുണ്ടാവാന്‍ ടോണിക്കുകള്‍ തേടി നടക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. രക്തപുഷ്ടിക്ക് പ്രകൃതി തന്നെ നല്‍കിയിട്ടുള്ള സിദ്ധൗഷധമാണ് മധുരനാരങ്ങ.

ഇറച്ചിയും മീനും ആരോഗ്യകരമാക്കാം,

.മാംസാഹാരം ഒഴിവാക്കന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയില്ല . ബാര്‍ബിക്ക്യു ചിക്കനും മട്ടന്‍ ചോപ്സും ബര്‍ഗ്ഗറും പിസയുമെല്ലാം തിരഞ്ഞെടുക്കുമ്പോള്‍ ഈ നോണ്‍വെജ് പ്രിയം കാണാം.മത്സ്യമാംസാദികള്‍ ശരീരത്തിനു ആവശ്യമായതാണെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കൊഴുപ്പിന്‍റെ കലവറ

മാംസാഹാരം കൊഴുപ്പിന്‍റെ കലവറയാണ്. മാട്ടിറച്ചിയിലും ആട്ടിറച്ചിയിലും 20 ശതമാനം മുതല്‍ 30 ശതമാനം വരെ കൊഴുപ്പാണ്. പന്നിയിറച്ചിയില്‍ 30 ശതമാനത്തിലധികം കൊഴുപ്പാണ്. നെയ്മീന്‍ പോലുള്ള മത്സ്യങ്ങളില്‍ കൂടിയ അളവില്‍ കൊഴുപ്പുണ്ട്. കോഴിയിറച്ചിയില്‍ കൊഴുപ്പ് കുറവാണെന്ന് പറയാറുണ്ടെങ്കിലും വറുത്തും പോരിച്ചും കഴിക്കുമ്പോള്‍ ഇവയും കൊഴുപ്പിന്‍റെ  കലവറതന്നെ. മാംസാഹാരം അമിതമായി കഴിക്കുമ്പോള്‍ കൂടുതല്‍ കൊഴുപ്പടിയുന്നതിനും അരോമാറ്റേസ് എന്ന എന്‍സൈമിന്‍റെ അളവ് കൂടുന്നതിനും കാരണമാകും. ഇതു ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. ടെസ്റ്റോസ്റ്റീറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അനുപാതവും വ്യത്യാസപ്പെടും. ഇത് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോഡര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. കുട്ടികളില്‍ അമിതവണ്ണത്തിനും കാരണമായേക്കാം. മാംസാഹാരം, പ്രത്യേകിച്ച്‌ ചുവന്ന ഇറച്ചിയുടെ ഉപയോഗം രക്താതിസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, സന്ധിവാതം എന്നിവ വരാനുള്ള സാധ്യതകൂട്ടുന്നു. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിനും അത്രനല്ലതല്ല.

കാന്‍സറുണ്ടാക്കുമോ?

ബാര്‍ബിക്ക്യു ഭക്ഷണം ഇന്നത്തെ ട്രെന്‍റാണ്. എന്നാല്‍, ഇവ ശരീരത്തിനു ദോഷകരമാണ്. കനലില്‍വച്ച്‌ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉപ്പും മുളകും മസാലയും ചേര്‍ത്ത് എണ്ണയില്‍മുക്കി നേരിട്ട് കനലില്‍ ഇറച്ചിയും മീനുമെല്ലാം ചുട്ടെടുക്കുമ്പോള്‍ കാന്‍സറിനു കാരണമാകുന്ന രാസപദാര്‍ത്ഥത്തിന്‍റെ ഒരാവരണം അവയില്‍ രൂപപ്പെടുന്നു.ചുവന്ന മാംസം ധാരാളം കഴിക്കുന്നത് കുടല്‍ കാന്‍സറിലേക്ക് നയിക്കും. ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോള്‍ ആകര്‍ഷകമായ നിറംകിട്ടാന്‍ രാസവസ്തുക്കളും കൂടുതല്‍ അളവില്‍ ഉപ്പും ചേര്‍ക്കും. ഇത് കാന്‍സര്‍ സാധ്യതകൂട്ടും.

കേടാകാതെ സൂക്ഷിക്കാന്‍ പ്രയാസം

മത്സ്യമാംസാഹാരങ്ങള്‍ കേടാകാതെ സൂക്ഷിച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പണ്ട് അമിതമായി ഉപ്പുപയോഗിച്ച്‌ മത്സ്യവും മാംസവും ഉണക്കി സൂക്ഷിക്കുമായിരുന്നു. ഇവയുടെ ഉപയോഗം രക്താതിസമര്‍ദ്ദം കൂട്ടും. ഇന്ന് മത്സ്യം കേടുകൂടാതിരിക്കാന്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇതും ശരീരത്തിനു, പ്രത്യേകിച്ച്‌ വയറിനു നല്ലതല്ല.മത്സ്യമാംസങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു രീതി ശീതീകരണസംവിധാനങ്ങളും റെഫ്രിജറേറ്ററുകളുമാണ്. വൈദ്യുതി മുടങ്ങിയാല്‍ മത്സ്യമാംസാഹാരങ്ങള്‍ വളരെ വേഗം കേടുവരും. മാത്രമല്ല നന്നായി വേവിച്ചില്ലെങ്കില്‍ ഇറച്ചിയും മീനുമെല്ലാം വളരെ ദോഷകരമാണ്. കേടായ മത്സ്യവും മാംസവും കഴിച്ചാല്‍ ഭക്ഷ്യവിഷബാധ, കോളറ, ഡിസന്‍ററി, ഡയറിയ, ഗാസ്ട്രോ എന്‍ട്രൈറ്റീസ്, എന്നിങ്ങനെ പലരോഗങ്ങളും പിടിപെടുന്നതിനു സാധ്യതയുണ്ട്.

നാരുകളില്ല

ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് നാരുകള്‍. എന്നാല്‍, മത്സ്യത്തിലും മാംസത്തിലും നാരുകള്‍ ഇല്ല. ഇവയുടെ അമിതോപയോഗം ശരീരത്തില്‍ എത്തുന്ന നാരുകളുടെ അളവില്‍ കുറവുണ്ടാക്കുന്നു. നാരുള്ള ഭക്ഷണം കുറയുന്നത് ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനും കാരണമാകും. ഇറച്ചിയും മീനും ശരിയായി പാചകം ചെയ്ത് ഇവ സസ്യാഹാരത്തോടൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിനാവശ്യമായ അമിനോ ആസിഡുകള്‍, വൈറ്റമിന്‍ ബി 12, ബി 6, കെ, സിങ്ക്, സലേനിയം, ഫോസ്ഫറസ്, ഇരുമ്പ്, ഒമേഗ 3 തുടങ്ങിയ പല പോഷകഘടകങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നല്ല, അമിതോപയോഗം കുറയ്ക്കണമെന്നേ പറയുന്നുള്ളൂ.

കാന്‍സറുകളെ പ്രതിരോധിക്കാന്‍ മുരിങ്ങ

അത്ഭുതങ്ങളുടെ മരം എന്നാണ് മുരിങ്ങ അറിയപ്പെടുന്നത് തന്നെ. കാരണം അത്രയേറെ അത്ഭുതഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത. വിദേശിയായാണ് ജനിച്ചതെങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഈ ചെടി. ആരോഗ്യഗുണങ്ങള്‍ മാത്രം നിറഞ്ഞ ഒന്നാണ് മുരിങ്ങ ചെടി. അത്കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലാണ് ഇതിന്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നിസ്സാരമായി ചെറുക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.

ഓവേറിയന്‍ ക്യാന്‍സര്‍

ഓവേറിയന്‍ ക്യാന്‍സര്‍ എന്നും എപ്പോഴും സ്ത്രീകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നവയാണ്. പല സ്ത്രീകളും ഇതറിയാതെ പോകുന്നു. എന്നാല്‍ ഓവേറിയന്‍ ക്യാന്‍സറിന് പരിഹാരമാണ് മുരിങ്ങ. സ്ത്രീകള്‍ മുരിങ്ങ കഴിച്ചാല്‍ ഓവേറിയന്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 50ശതമനാത്തിലധികം കുറയ്ക്കാം.

ലിവര്‍ ക്യാന്‍സര്‍

ലിവര്‍ ക്യാന്‍സര്‍ ആണ് മറ്റൊരു ഗുരുതരമായ അവസ്ഥ. ഇതിനെ പ്രതിരോധിയ്ക്കാനും മുരിങ്ങയുടെ ഉപയോഗം സഹായിക്കുന്നു. മുരിങ്ങയിലുള്ള ആന്‍റിക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ഏറ്റവും ഫലപ്രദമായി ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദമാണ് മറ്റൊരു പ്രധാനപ്പെട്ട ക്യാന്‍സര്‍. ഇത് പുകവലിയ്ക്കുന്നവരില്‍ കൂടുതലായിരിക്കും. മുരിങ്ങ കഴിയ്ക്കുന്നത് ഇവരില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്കിന്‍ ക്യാന്‍സര്‍

സ്കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ പ്രശ്നത്തിലാകുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ഇത്തരം ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. എന്നാല്‍ ധാരാളം മുരിങ്ങ കഴിയ്ക്കുന്നത് സ്കിന്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരന്‍. തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ കാരണം. എന്നാല്‍ ഭക്ഷണത്തില്‍ അല്‍പം മുരിങ്ങ ചേര്‍ക്കുന്നത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍റെ കലവറ

വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയമില്ല. അമിനോ ആസിഡ്, വിറ്റാമിന്‍ എ, സി എന്നിവയെല്ലാം ക്യാന്‍സര്‍ കോശങ്ങളെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിവുള്ളതാണ്.  ക്യാന്‍സറിനെതിരെ പോരാടുക എന്നതല്ലാതെ നിരവധി ആരോഗ്യഗുണങ്ങളാണ് മുരിങ്ങയ്ക്കുള്ളത്. പ്രമേഹത്തെ തടയുക, ഹൃദയാരോഗ്യത്തെ സംരക്ഷിക്കുക, തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുക തുടങ്ങിയവയെല്ലാം മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ മുന്നിലുള്ളവയാണ്.

കുട്ടികളിലെ ആസ്ത്മ തടയാം

കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ആസ്ത്മ. പ്രത്യേകിച്ച്‌ മഞ്ഞും തണുപ്പുമുള്ള രാത്രികാലങ്ങളില്‍. ശ്വാസനാളങ്ങള്‍ ചുരുങ്ങി അടയുമ്പോഴുണ്ടാകുന്ന ശ്വാസതടസ്സവും ഇത് മാറുമ്പഴുണ്ടാകുന്ന അദ്ഭുതാവഹമായ ആശ്വാസവുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. 
ശ്വാസനാളങ്ങളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍മൂലം ശ്വാസകോശങ്ങള്‍ക്ക് ഉണ്ടാകുന്ന അലര്‍ജിയാണ് ആസ്ത്മ. ജീവിത ശൈലിയില്‍ വന്ന അനാരോഗ്യ പ്രവണതകളും പരിസ്ഥിതി മലിനീകരണവും മൂലം ആസ്ത്മ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടുതലാണ്.

കാരണങ്ങള്‍
പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമാണ് ആസ്ത്മ.അച്ഛനമ്മമാര്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊടി, മഞ്ഞ്, തണുപ്പ് , പുക, പൂമ്പടി, പുകവലിക്കുന്നവരുടെ സാമീപ്യം, ഫംഗസുകള്‍ , വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍, പാറ്റപോലെയുള്ള ജീവികളുടെ സാന്നിധ്യം തുടങ്ങിയ അലര്‍ജനുകള്‍ (ശ്വാസനാളികളെ ചുരുക്കാന്‍ പ്രേരകമാകുന്ന വസ്തുക്കള്‍)ക്കെതിരെ ശരീരത്തിന്‍െറ പ്രതിരോധസംവിധാനം ആന്‍റിബോഡികളെ പ്രേരിപ്പിക്കും. ഈ ആന്‍റിബോഡികള്‍ ശരീരത്തിന്‍െറ അലര്‍ജി കോശങ്ങളെ ഉത്തേജിപ്പിച്ച്‌ രാസപദാര്‍ഥങ്ങളെ ഉല്‍പാദിപ്പിക്കും. ഈ രാസപദാര്‍ഥങ്ങള്‍ ശ്വാസകോശങ്ങളിലും മൂക്കിലും കണ്ണിലുമൊക്കെ പ്രവര്‍ത്തിച്ച്‌ അലര്‍ജി പ്രതികരണങ്ങളായ തുമ്മല്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയവയുണ്ടാക്കുന്നു.

ആസ്ത്മ പകരില്ല
ആസ്ത്മ പകരുന്ന രോഗമല്ല. ആസ്ത്മ രോഗിയുമൊത്ത് കുട്ടികള്‍ ഉറങ്ങുന്നതുകൊണ്ടോ കളിക്കുന്നതുകൊണ്ടോ രോഗം പകരില്ല.

പ്രധാന ലക്ഷണങ്ങള്‍
* ശ്വാസം എടുക്കുമ്പോള്‍ ചൂളംവിളിക്കുന്ന ശബ്ദം 
* തണുത്ത കാലാവസ്ഥയിലും തണുത്ത ഭക്ഷണശേഷവുമുള്ള ചുമ
* ചുമ, പ്രത്യേകിച്ച്‌ രാത്രിയില്‍
* നെഞ്ചിനകത്ത് ഭാരം
* പെട്ടെന്ന് കിതപ്പ് വരുക
* നെഞ്ചിനകത്ത് കഫം കുറുകുക
* ജലദോഷം വന്നുകഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമ
* സാധാരണ പ്രവൃത്തികളിലേര്‍പ്പെടുമ്ബോള്‍ ശ്വാസംമുട്ടലും ചുമയും
* ശ്വാസം ശക്തിയായി പുറത്തോട്ട് വിടുമ്പോഴുള്ള ചുമ
* ഓടിക്കളിച്ചശേഷമുള്ള ചുമ
* ചിലപ്പോള്‍ നാസികാരോഗം ആസ്ത്മക്ക് മുന്നോടിയായി ഉണ്ടാകാം. ജനനം മുതല്‍ ഏതു പ്രായത്തിലും കുട്ടികളില്‍ ആസ്ത്മ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.

കുട്ടികളില്‍ പലതരം ആസ്ത്മകള്‍ 
നിസ്സാരമായ ആസ്ത്മ
കുട്ടികളില്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന ശ്വാസതടസ്സമാണിത്. ചുരുങ്ങിയ ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകും.
സാമാന്യമായ ആസ്ത്മ
മേല്‍പറഞ്ഞതില്‍നിന്ന് അധികമായ തോതില്‍ ആസ്ത്മയുടെ ഉപദ്രവമുള്ളവരെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആസ്ത്മയില്ലാത്ത അവസരങ്ങളിലും രാത്രിയിലെ ചുമപോലെയുള്ള അസ്വസ്ഥതകള്‍ കാണാറുണ്ട്.

ഗുരുതരമായ ആസ്ത്മ
ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് മിക്കവാറും എല്ലാ ദിവസവും ശ്വാസംമുട്ടലനുഭവപ്പെടുന്നു. ശരിയായ ചികിത്സയുടെ  അഭാവമുള്ളവരില്‍ വളര്‍ച്ച മുരടിക്കാം. വിദ്യാഭ്യാസത്തിന് പ്രതിബന്ധമുണ്ടാകാറുണ്ട്. 
അപകടകാരി ആസ്ത്മ
ശ്വാസതടസ്സം തുടങ്ങിയാല്‍ ഉടന്‍തന്നെ അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന വിഭാഗം ആസ്ത്മയും ചിലരില്‍ കാണുന്നു. ഇത്തരക്കാര്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതും തുടരേണ്ടതുമാണ്.

കളിയും വ്യായാമങ്ങളും
കായികവിനോദങ്ങളിലേര്‍പ്പെടുമ്പോള്‍ ശക്തമായ ചുമയോടുകൂടിയ ശ്വാസതടസ്സം ചില കുട്ടികളില്‍ കാണാറുണ്ട്. 
ആ പ്രത്യേക കായിക വിനോദം ഒഴിവാക്കി മറ്റു കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രോഗശമനത്തിനും ഇത് അനിവാര്യമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കളിച്ചുവളരുന്നത് ആസ്ത്മനിയന്ത്രണത്തിന് ഫലപ്രദമാകാറുണ്ട്. 
സാവധാനത്തിലും ആഴത്തിലുമുള്ള ശ്വസനവ്യായാമങ്ങളും കുട്ടികള്‍ക്ക് ആസ്ത്മയെ നിയന്ത്രിക്കാന്‍ പരിശീലിക്കാവുന്നതാണ്. ഒപ്പം ലഘുവ്യായാമങ്ങളും ഡോക്ടറുടെ നിര്‍ദേശാനുസരണം ശീലമാക്കാം.

ചികിത്സ
അലര്‍ജിക്കിടയാക്കുന്ന സാഹചര്യങ്ങളില്‍നിന്ന് പരമാവധി അകന്നുനില്‍ക്കുന്നതോടൊപ്പം കൃത്യമായ ഒൗഷധോപയോഗവും ആസ്ത്മയെ അകറ്റും. രോഗിയുടെ ആരോഗ്യം, രോഗത്തിന്‍െറ ദൈര്‍ഘ്യം, രോഗത്തിന്‍െറ അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ലഘുവായ പഞ്ചകര്‍മ ചികിത്സകളും ചിലര്‍ക്ക് നല്‍കേണ്ടതുണ്ട്. 
കുമ്പളം, വെള്ളരി, ചീര, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭക്ഷണങ്ങള്‍ ആസ്ത്മരോഗിക്ക് അനുയോജ്യമാണ്. ഭക്ഷണം അമിതമായി കഴിക്കാതെ കുറഞ്ഞ അളവില്‍ പല തവണയായി ചൂടോടെ കഴിക്കാം. പഴകിയ ഭക്ഷണങ്ങള്‍, തൈര്, ഉഴുന്ന്, പകലുറക്കം, തണുത്ത ഭക്ഷണം, അസമയത്തെ കുളി, ചെമ്മീന്‍, ഞണ്ട്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കണം.

വീട്ടില്‍ ശ്രദ്ധിക്കാന്‍
കുട്ടിക്ക് അലര്‍ജിക്കിടയാക്കുന്ന ഘടകം തിരിച്ചറിയാന്‍ ശ്രദ്ധിക്കുക. 
മാസത്തില്‍ എത്രതവണ, ഏതു സാഹചര്യത്തില്‍ എന്നും ശ്രദ്ധിക്കണം.
രോഗം ഭക്ഷണത്തെയും പഠനത്തെയും ബാധിക്കാതെ നോക്കണം. ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ പ്രവണത ഗുണകരമല്ല. 
കുട്ടിക്ക് ആസ്ത്മയുള്ള കാര്യം സ്കൂളില്‍ അധ്യാപകരോട് പറയുകയും ആവശ്യത്തിനുള്ള മരുന്ന് കുട്ടിയുടെ കൈയില്‍ കരുതുകയും വേണം. 
രാത്രിഭക്ഷണം ലഘുവാക്കാനും ശ്രദ്ധിക്കണം. 
പാടമാറ്റി ഒരു ഗ്ളാസ് പാലില്‍ ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നല്‍കുന്നത് നല്ല ഫലം തരും.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate