অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം - വിവരങ്ങള്‍

ആരോഗ്യം - വിവരങ്ങള്‍

പല്ലുവേദന അകറ്റാം

  • പത്തുമില്ലി ഇഞ്ചിനീരും പത്തുമില്ലി തേനും ചേര്‍ത്തിളക്കി കവിള്‍ക്കൊള്ളുക.
  • പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചു പല്ലിനിടയില് വച്ച് കടിച്ചു പിടിക്കുക വേദന മാറും.
  • ജാതിക്കയും ഇന്തുപ്പും കൂട്ടി പല്ലു തേക്കുന്നത് നല്ലതാണ്.
  • ഉമിക്കരിയില് ഉപ്പും ഗ്രാമ്പുവും പൊടിച്ചു ചേര്‍ത്തും പല്ലു തേക്കാം.
  • അഞ്ചുതുള്ളി ഗ്രാമ്പു തൈലം പഞ്ഞിയിലെടുത്തു വേദനയുള്ള പല്ലില് ചേര്‍ത്ത് പത്തുമിനിറ്റ് കടിച്ചുപിടിക്കുക. ആശ്വാസം കിട്ടും.
  • ഒരു ഗ്രാമ്പു, ഒരു കുരുമുളക്, അല്‍പ്പം ഉപ്പ് ഇവ എടുത്ത് വേദനയുള്ള ഭാഗത്ത് വച്ച് കടിച്ചുപിടിക്കുക.

തടി കൂട്ടാന്‍ ഭക്ഷണം കഴിയ്ക്കാം,എന്നാല്‍ തടി കുറയ്ക്കാനും ഭക്ഷണത്തിലൂടെ കഴിയുമോ?

തടി കൂട്ടാന്‍ ഭക്ഷണം കഴിയ്ക്കാം,എന്നാല്‍ തടി കുറയ്ക്കാനും ഭക്ഷണത്തിലൂടെ കഴിയുമോ? കഴിയും, ചില ഭക്ഷണങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ കഴിയും. തടിയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ ഇനി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രശ്‌നത്തിലാകണ്ട. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും നമ്മളെ തടിയന്‍മാരാക്കുന്നത്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ ധൈര്യമായി കഴിച്ചോളൂ ഇത് നിങ്ങളുടെ തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.



സാലഡ്

തടി കുറയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നമ്മള്‍ ഉടന്‍ ഡയറ്റെടുക്കും. ഇതിലെ പ്രധാന ഭക്ഷണമാണ് സാലഡ്. എന്നാല്‍ എന്തായാലും കുറച്ച് മാത്രമേ കഴിയ്ക്കൂ. പക്ഷേ സാലഡ് എത്ര വേണമെങ്കിലും കഴിയ്ക്കാവുന്നതാണ്. എന്നാല്‍ സാലഡാവുമ്പോള്‍ ഇറച്ചിയും മീനും എല്ലാം അങ്ങോട്ട് മാറ്റി നിര്‍ത്തുന്നതാണ് ഉത്തമം.

നട്‌സ്

നട്‌സ് ഇത്തരത്തില്‍ എത്ര വേണമെങ്കിലും കഴിയ്ക്കാം. ഇത് തടി കുറയ്ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

ഭക്ഷണം ഒലീവ് ഓയിലില്‍

ഭക്ഷണ പാകം ചെയ്യുമ്പോള്‍ വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയില്‍ ഉപയോഗിച്ചു നോക്കൂ, ഇത് തടി കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.

പിയര്‍ഫ്രൂട്ട് (സബര്‍ജല്‍)

സബര്‍ജല്‍ ധാരാളം കഴിയ്ക്കുന്നതും തടിയെ കുറയ്ക്കുന്നു. ഓട്‌സിനൊപ്പം സാലഡ് രൂപത്തില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബീന്‍സ്

ബീന്‍സ് കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വയറ്റില്‍ കൂടുതല്‍ നേരം ക്ഷണത്തെ പിടിച്ച് നിര്‍ത്തുന്നു. അതിലൂടെ അമിതവിശപ്പ് എന്ന പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിയ്ക്കണം എന്നതാണ് മറ്റൊന്ന്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിയ്ക്കുകയും ടോക്‌സിനെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലൂടെ അനാവശ്യ കൊഴുപ്പും ഇല്ലാതാകുന്നു.

എരിവധികമുള്ള ഭക്ഷണങ്ങള്‍

എരിവധികമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കുറച്ച് കഴിയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ തടി കുറയുകയും ചെയ്യുന്നു.

പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പകര്‍ച്ചവ്യാധികളുടെ നാടാണ് കേരളം. മലിനമായ പരിസരവും ഉയര്‍ന്ന ജനസാന്ദ്രതയും നമ്മുടെ അനാസ്ഥയുമെല്ലാമാണ് ഇതിനു കാരണം. പകര്‍ച്ചവ്യാധികള്‍ പെയ്തിറങ്ങുന്ന മഴക്കാലമാണിപ്പോള്‍. ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള സാമാന്യധാരണ രോഗ പകര്‍ച്ചയെ പ്രതിരോധിക്കുന്നതിന് സഹായകരമാകും.

ഇന്‍ഫ്ളുവന്‍സ

ഏതു പ്രായക്കാരെയും എപ്പോഴും പിടികൂടാവുന്ന ഒരു വൈറസ് രോഗമാണ് ഇന്‍ഫ്ളുവന്‍സ അഥവാ കോള്‍ഡ്. ടൈപ്പ് എ -യി ലും ബിയിലും പെട്ട വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, ശരീരവേദന, ജലദോഷം, വിശപ്പില്ലായ്മ, ചുമ, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മഴക്കാലത്ത് ഇതിന്‍റെ പകര്‍ച്ച കൂടുതലായി കണ്ടുവരുന്നു.
തലയെയാണ് വൈറസ് കൂടുതലായി ആക്രമിച്ചതെങ്കില്‍ തലവേദന കഠിനമാകും. വയറിനെ യാണ് ആക്രമിച്ചതെങ്കില്‍ ഛര്‍ദി, വിശപ്പില്ലായ്മ, വയറിളക്കം എന്നിവ കൂടും. നെഞ്ചിനെ ബാ ധിച്ചാലോ? ചുമയും കഫക്കെട്ടും കാണും. സൂക്ഷിച്ചില്ലെങ്കില്‍ ന്യുമോണിയയായി മാറും. ഞരമ്പുകളെയാണ് അധികം ആക്രമിച്ചതെങ്കില്‍ ശരീരവേദനയും കഴപ്പും ശക്തമായിരിക്കും.
കഫവും രക്തവും പരിശോധിച്ച് രോഗനിര്‍ണയം നടത്താം. അടുത്തിടപഴകുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. പരിപൂര്‍ണ വിശ്രമമാണ് ഇന്‍ഫ്ളുവന്‍സയുടെ ആദ്യ ചികിത്സ. എളുപ്പം ദഹിക്കുന്നതും ചൂടുള്ളതുമായ ലഘുവായ ആഹാരം രോഗത്തിന്‍റെ കാഠിന്യം കുറയ്ക്കും.

മഞ്ഞപ്പിത്തം
പ്രധാനമായും മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ-യാണ് ഇക്കാലത്ത് പടര്‍ന്നുപിടിക്കുന്നത്. കുടിവെള്ളം അഞ്ചുമിനിറ്റിലേറെ നേരം തിളപ്പിച്ചാല്‍ മാത്രമേ ഈ വൈറസുകളെ നശിപ്പിക്കാനാവൂ. പിക്കോര്‍ണ കുടുംബത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് എ-യ്ക്ക് കാരണമാകുന്നത്. വൃത്തിഹീനമായ വീടും പരിസരവും മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടും കക്കൂസ് ടാങ്കുകളും കിണറുകളുമെല്ലാം മഞ്ഞപ്പിത്തം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
രോഗിയുടെ മലത്തിലൂടെയാണ് പ്രധാനമായും രോഗാണു പുറന്തള്ളപ്പെടുന്നത്. രോഗലക്ഷണം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പുതന്നെ രോഗിയുടെ മലത്തിലൂടെ രോഗാണുക്കള്‍ പുറത്തുവരുന്നു. രോഗിയുടെ മലം കലര്‍ന്ന വെള്ളത്തിലൂടെ മലിനജലം ഉപയോഗിച്ച് കഴുകിയ പച്ചക്കറികള്‍, പഴങ്ങള്‍, പാത്രങ്ങള്‍ എന്നിവയിലൂടെയും രോഗം പകരും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതിയായ ക്ഷീണം, തളര്‍ച്ച, ഓക്കാനം, ഛര്‍ദി, നേരിയപനി, വിശപ്പില്ലായ്മ, അരുചി എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ചിലരില്‍ സന്ധിവേദനയും കാണാം. അഞ്ചു ദിവസത്തിനുള്ളില്‍ കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. രോഗിയുടെ രക്തവും മൂത്രവും പരിശോധിച്ച് രോഗനിര്‍ണയം നടത്താം. പൂര്‍ണ വിശ്രമം രോഗശാന്തി എളുപ്പമാക്കും. പഴങ്ങളും പച്ചക്കറിയുമടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണവും രോഗമുക്തി എളുപ്പമാക്കും.

എലിപ്പനി

മഴക്കാലരോഗങ്ങളിലെ ഏറ്റവും അപകടകാരിയാണ് എലിപ്പനി. പെട്ടെന്ന് രോഗനിര്‍ണയം നടത്തി ചികിത്സിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി ദുരന്തങ്ങള്‍ക്ക് കാരണമാകാം. ലപ്റ്റോസ്പൈറ ബാക്ടീരിയയാണ് എലിപ്പനിയുണ്ടാക്കുന്നത്. നൂറ്ററുപതില്‍പ്പരം സസ്തനികളെ ഈ വൈറസ് ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എലികള്‍ക്കു പുറമെ പട്ടികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയും രോഗാണു വാഹകരാകാം. രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ ശരീരത്തിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ് ഇവയിലെ കട്ടികുറഞ്ഞ ചര്‍മത്തിലൂടെയോ രോഗാണുക്കള്‍ ശരീരത്തിലേക്ക് കടക്കുന്നു. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലവണാംശം കുറഞ്ഞ മലിനജലത്തില്‍ ദീര്‍ഘനാള്‍ ജീവിക്കും. ഈ വെള്ളവുമായി ബന്ധപ്പെടുന്നവരിലേക്ക് പടര്‍ന്നുകയറി രോഗം വരുത്തുകയും ചെയ്യും.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നുമുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണം പ്രകടമാകുന്നു. ശക്തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദി, പേശീവേദന – പ്രത്യേകിച്ചും കാലുകളുടെയും വയറിന്‍റെയും ഭാഗത്ത് – എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശക്തമായ തലവേദനയോടൊപ്പം വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് – എലിപ്പനിയുടെ ഒരു ല ക്ഷണമാണ്. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകളുണ്ടാകാം. മഞ്ഞപ്പിത്ത ലക്ഷണവും കാണാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആദ്യ ആഴ്ചയില്‍ രക്തം പരിശോധിച്ച് രോഗം സ്ഥിരീകരിക്കാവുന്നതാണ്. രോഗശമനത്തിനായി ഫലപ്രദമായ ആന്‍റിബയോട്ടിക്കുകള്‍ ഇന്നു ലഭ്യമാണ്.
ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും നശിപ്പിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുക, ജലം ക്ലോറിനെറ്റ് ചെയ്യുക, കുടിവെള്ളസ്രോതസുകളില്‍ ആടുമാടുകളെ കുളിപ്പിക്കാതിരിക്കുക, മുറിവുള്ളപ്പോള്‍ മലിനജലവുമായി ബന്ധപ്പെടാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നിവയിലൂടെ എലിപ്പനി പകര്‍ച്ച തടയാം.

ജലദോഷം

ചികിത്സിച്ചാല്‍ ഏഴു ദിവസംകൊണ്ടും ചികിത്സിച്ചില്ലെങ്കില്‍ ഒരാഴ്ചകൊണ്ടും മാറുമെന്ന് ജലദോഷത്തെക്കുറിച്ച് തമാശ പറയാറുണ്ട്. ഒരുകൂട്ടം വൈറസുകളാണ് ജലദോഷപ്പനിക്കു കാരണം. എല്ലാ വൈറസുകളും ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ ഏറെക്കുറെ സമാനമാണ്. റൈനോവൈറസുകളാണ് ജലദോഷപ്പനിയുണ്ടാക്കുന്നത്. രോഗബാധിതരുമായി അടുത്തിടപ ഴകുന്നവരിലും വായുവിലൂടെയും വൈറസുകള്‍ പകരും. ജലദോഷം ബാധിച്ചവരുടെ കൈകളില്‍ ഈ വൈറസ് ധാരാളമുണ്ടാകും. രോഗികള്‍ ഉപയോഗിക്കുന്ന കര്‍ച്ചീഫിലും ചുറ്റുമുള്ള വസ്തുക്കളിലും ഈ വൈറസുകള്‍ മണിക്കൂറുകളോളം വസിക്കുന്നു. ഇവ കൈകാര്യം ചെയ്യുന്ന മറ്റു വ്യക്തികളിലേക്കും പെട്ടെന്ന് കയറിപ്പറ്റി അവരില്‍ രോഗമുണ്ടാക്കുകയും ചെയ്യും. വേണ്ടവിധം വിശ്രമിച്ചാല്‍ 4 മുതല്‍ 9 ദിവസത്തിനകം ജലദോഷപ്പനി അപ്രത്യക്ഷമാകും.

ഡെംഗിപ്പനി
ഈയടുത്ത കാലങ്ങളിലായി കേരളത്തില്‍ അതിഭീതിദമായി പടര്‍ന്നുപിടിക്കുന്ന ഒരു വൈറസ് രോഗമാണ് ഡെംഗിപ്പനി. ഫ്ളേവി വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് വര്‍ഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗാണുവിനെ പരത്തുന്നത്. രോഗാണുബാധിതനെ കടിക്കുന്ന കൊതുകിന് ഏഴുദിവസങ്ങള്‍ക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷിയുണ്ടാകും. ഒരിക്കല്‍ രോഗാണു വാഹകരായിത്തീര്‍ന്ന കൊതുക് അതിന്‍റെ ജീവിതകാലം മുഴുവന്‍ ഈ രോഗം പടര്‍ത്തിക്കൊണ്ടേയിരിക്കും. രോഗകാരികളായ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചോ ആറോ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കുട്ടികളിലും പ്രായമായവരി ലും രോഗലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസം കാണുന്നു.
കുട്ടികളില്‍ ചെറിയ പനിയും തൊലിയില്‍ ചുവന്ന പാടുകളുമാണ് പ്രാരംഭലക്ഷണം. പ്രായമായവരിലാകട്ടെ ശക്തമായ പനിയും ശരീരം നുറുങ്ങുന്ന വേദനയും അനുഭവപ്പെടുന്നു. അതുകൊണ്ട് ആലമസയീല ളല്ലൃ എന്നും ഡെംഗിപ്പനിയെ വിളിക്കാറുണ്ട്. രണ്ടു ദിവസങ്ങള്‍ക്കുശേഷം പനി കുറയുകയും മൂന്നു നാലുദിവസങ്ങള്‍ക്കുശേഷം പനി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം കൈകാലുകളിലും മുഖത്തും നെഞ്ചത്തും ചുവന്നപാടുകളും ഉണ്ടാകാം. ചുമയും ശ്വാസംമുട്ടലും ഉദര അസ്വസ്ഥതകളും ഉണ്ടാകാം. ഇതോടെ പനിയുടെ തീവ്രത കുറയുന്നു. സാധാരണഗതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗി പൂര്‍ണസുഖം പ്രാപിക്കും

ശുചിത്വമുണ്ടെങ്കില്‍
പൊതുശുചിത്വത്തിന്‍റെ അഭാവമാണ് മിക്ക പകര്‍ച്ചവ്യാധികളുടെയും ആക്രമണത്തിന് അവസരമൊരുക്കുന്നത്. ശുചിത്വത്തിന്‍റെ ബാലപാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇത്തരം രോഗങ്ങളെ പടിക്കു പുറത്താക്കാം.

(1) ഭക്ഷണശുചിത്വം: തുറന്നുവച്ചിരിക്കുന്നതും പഴകിയതും തണുത്തതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കാം. ഈച്ചയും മറ്റു ക്ഷുദ്രജീവികളും പെരുകുന്ന സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്.

(2) ജലശുചിത്വം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ചുമിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ചാല്‍ മാത്രമേ പല രോഗാണുക്കളും നശിക്കുകയുള്ളൂ. കുടിവെള്ളസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കുക. കിണറില്‍ ക്ലോറിനേഷന്‍ നടത്തുക.

(3) വ്യക്തിശുചിത്വം: ഭക്ഷണത്തിനു മുമ്പും പിമ്പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. പുറത്തുനിന്നു വീട്ടിലേക്ക് കയറുന്നതിന് മുമ്പ് കാലുകള്‍ വൃത്തിയായി കഴുകുക. രോഗിയെ പരിചരിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും കൈയുറകള്‍ ധരിക്കുക. പനിയുള്ള കുട്ടികളെ സ്കൂളിലയയ്ക്കരുത്.

(4) പരിസരശുചിത്വം: നമ്മുടെ പരിസരം വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കുക. മാലിന്യങ്ങള്‍ തരംതിരിച്ച് വീട്ടില്‍തന്നെ സംസ്കരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിനായി നല്‍കുക. പ്ലാസ്റ്റിക് പാത്രങ്ങളിലും ചെടിച്ചട്ടിയിലും പാരപ്പറ്റിലുമൊക്കെ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.

മലയാളിയെ രോഗികളാക്കുന്നത് മനോവൈകല്യം

രണ്ടുനേരം കുളിച്ചു വൃത്തിയായി നടക്കുമ്പോഴും വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിപ്പൊതിഞ്ഞ് അന്യന്‍റെ പറമ്പിലേക്കും വഴിയോരങ്ങളിലും വലിച്ചെറിയുന്ന മലയാളിയുടെ മനോവൈകല്യത്തിന്‍റെ പരിണിതഫലമാണ് ഇന്നത്തെ പകര്‍ച്ചവ്യാധികള്‍. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് മാലിന്യവാഹികളാക്കിയ ജലസ്രോതസുകളാണ് പല മഴക്കാലരോഗങ്ങളുടെയും ഉറവിടം.

വില്ലന്‍ ഡെംഗി ഹെമറാജിക് ഫീവര്‍

ഡെംഗിപ്പനി ഗുരുതരമാകുന്നത് പനിയോടൊപ്പം ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോഴാണ്. ഡെംഗിപ്പനി ഉണ്ടായ വ്യക്തിക്ക് മറ്റൊരു ഡെംഗി വൈറസിന്‍റെ കൂടി ആക്രമണമുണ്ടാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികളിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. തൊലിപ്പുറമെയുള്ള പാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നുമുള്ള രക്തസ്രാവം, വയറുവേദന, വയറിളകി മലം കറുത്ത നിറത്തില്‍ പോവുക, മൂത്രം കുറയുക എന്നീ ലക്ഷണങ്ങള്‍ അപകട സൂചനയാണ്. രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് രക്തസ്രാവമുണ്ടാക്കുന്നത്. രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിന് പോഷകാഹാരവും ധാരാളം വെള്ളവും കൊടുക്കുക. പനികുറയുവാനായി തണുത്ത വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുക. കൊതുകുകളെ നിയന്ത്രിക്കുന്നതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം.

കൊതുകിന്‍റെ സ്വന്തം നാട്

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊതുകുജന്യരോഗങ്ങള്‍. മലമ്പനി, മന്ത്, ജപ്പാന്‍ജ്വരം, ഡെംഗിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് വര്‍ഷംതോറും കൂടിവരുന്നു.

മാലിന്യം കമ്പോസ്റ്റാക്കാന്‍ പിവിസി പൈപ്പ് മതി

ഒരു മീറ്റര്‍ നീളവും 20 സെന്‍റി മീറ്റര്‍ വ്യാസവുമുള്ള പിവിസി പൈപ്പും അടപ്പുമുണ്ടെങ്കില്‍ വീട്ടിലെ മാലിന്യം നല്ല വളമാക്കി മാറ്റാം. വീട്ടിലെ തൊടിയില്‍ സൗകര്യമുള്ള സ്ഥലത്ത് 30 സെന്‍റീമീറ്റര്‍ മാത്രം താഴ്ചയുള്ള കുഴിയെടുത്ത് പിവിസി പൈപ്പ് ഉറപ്പിക്കുക. അപ്പോള്‍ പിവിസി പൈപ്പിന്‍റെ 70 ശതമാനവും പുറത്തായിരിക്കും. പൈപ്പിന്‍റെ മുകള്‍ഭാഗം പിവിസി അടപ്പുകൊണ്ട് മൂടുക. അടുക്കളയില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിച്ച് മുകള്‍വശം അടച്ച് സൂക്ഷിക്കുക. മറ്റൊരു പൈപ്പുകൂടിയുണ്ടെങ്കില്‍ മാലിന്യം നിറയുമ്പോള്‍ രണ്ടാമത്തേതില്‍ മാലിന്യം നിക്ഷേപിക്കാം. രണ്ടാംകുറ്റി നിറയുമ്പോഴേയ്ക്കും ആദ്യ പിവിസി പൈപ്പിലുള്ളത് ഒന്നാംതരം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. ഈ വളമുപയോഗിച്ച് നല്ല പച്ചക്കറികള്‍ അടുക്കളത്തോട്ട ത്തിലുല്പാദിപ്പിക്കുകയും ചെയ്യാം.

ഈഡിസ്
സംസ്ഥാനത്തിന്‍റെ ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന കൊതുകുകളാണ് ഈഡിസ് കൊതുകുകള്‍. ഇവയെ കേരളത്തില്‍ കണ്ടുതുടങ്ങിയിട്ട് ഏകദേശം 20, 30 വര്‍ഷങ്ങളായിട്ടേയുള്ളൂ. ഡെംഗിപ്പനിയും ചിക്കുന്‍ഗുനിയയും പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. ഇവ മൂന്നുതരമുണ്ട്.

(1) ഈഡിസ് ഈജിപ്തി

(2) ഈഡിസ് ആല്‍ബോപിക്റ്റസ്

(3) ഈഡിസ് വൈറ്റേറ്റസ്

ഈഡിസ് കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ അധികം വെള്ളമൊന്നും വേണ്ട. കുപ്പി, ചിരട്ട, പഴയപാത്രങ്ങള്‍, ടയറുകള്‍, ടാങ്കുകള്‍, ടെറസിലെ ഗട്ടറുകള്‍ എന്നിവയിലെ അല്‍പ്പം ശുദ്ധജലത്തില്‍ പോലും ഇവ മുട്ടയിട്ട് പെരുകും. ഏകദേശം നൂറുമീറ്റര്‍ മാത്രമേ ഇവ പ റക്കുകയുള്ളൂ. രാവിലെയും സന്ധ്യയ്ക്കുമാണ് ഇവ കടിക്കുന്നത്.

അനോഫിലസ്
സന്ധ്യകഴിഞ്ഞ് അര്‍ധരാത്രിവരെയുള്ള സമയം കടിക്കാനിഷ്ടപ്പെടുന്ന കൊതുകാണ് അനോഫിലസ്. രണ്ടു കി.മീ ദൂരം വരെ ഇവ പറന്നെത്തുന്നു. കുളങ്ങള്‍, കനാലുകള്‍, സിമന്‍റ് ടാങ്കുകള്‍, നെല്‍പ്പാടങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇവ മുട്ടയിട്ട് പെരുകും. അനോഫിലസ് ക്യൂലിസിഫേഷിസ്, അനോഫിലിസ് ഫ്ളുവിയാറ്റിലസ്, അനോഫിലസ് സ്റ്റീഫെന്‍സി എന്നിങ്ങനെ മൂന്നിനം കൊതുകുകള്‍ ഈ വിഭാഗത്തിലുണ്ട്. മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്.

ക്യൂലക്സ്
സംസ്ഥാനത്തിന്‍റെ കായല്‍ത്തീരങ്ങളില്‍ പ്രത്യേകിച്ചും ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന കൊതുകാണ് ക്യൂലക്സ്. മന്ത് പരത്തുന്നത് പ്രധാനമായും ക്യൂലക്സ് ക്വിന്‍കിഫേഷ്യസ് എന്ന ഇനം കൊതുകുകളാണ്. മന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകളും മന്ത് പരത്തുന്നു.

ഭക്ഷണത്തിലെ സൂപ്പര്‍ ജോഡികള്‍

ചില ഭക്ഷണസാധനങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ ഇരട്ടി ഫലം കിട്ടും. ടീം വര്‍ക്ക് എന്നാല്‍ മനുഷ്യര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ് എന്ന് കരുതരുത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അവയുടെ ടീം സ്പിരിറ്റ് കൂടി അറിഞ്ഞുകഴിച്ചാല്‍ ഇരട്ടി ഫലമാണ്. ഒറ്റയ്ക്ക് ശരീരത്തിലെത്തുന്നതിലും കൂടുതല്‍ ഫലം തരും ചില ഭക്ഷണസാധനങ്ങള്‍ മറ്റുചിലവയോടൊപ്പം ചേര്‍ത്തു കഴിച്ചാല്‍. ഭക്ഷണത്തിലെ ചില സൂപ്പര്‍ ജോഡികള്‍ ഇതാ

വിറ്റാമിന്‍ ഡി കാല്‍സ്യം

എല്ലിനും പല്ലിനും കരുത്തേകുന്ന കാല്‍സ്യം ഇഷ്ടംപോലെ കിട്ടണം എന്നു കരുതി മക്കള്‍ക്ക് ധാരാളം പാല് കൊടുക്കാറില്ലേ? ഇനി മുതല്‍ ഒപ്പമൊരു മുട്ട കൂടി കൊടുത്തോളൂ. കാല്‍സ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ വിറ്റാമിന്‍ ഡി വേണം. 1000 മില്ലിഗ്രാം കാല്‍സ്യവും 400IU വിറ്റാമിന്‍ ഡി യുമാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം വേണ്ടത്. പ്രായാധിക്യത്താല്‍ സംഭവിച്ചേക്കാവുന്ന എല്ലിന്‍റെ ബലക്കുറവ് പരിഹരിക്കാന്‍ അമ്പത് വയസ്സിനുമുകളില്‍ ഉള്ളവര്‍ക്ക് 1200 മില്ലി ഗ്രാം കാല്‍സ്യവും 600IU വിറ്റാമിന്‍ ഡി യും ആവശ്യമുണ്ട്. പാലുല്‍പ്പന്നങ്ങള്‍ ഈ രണ്ടു പോഷകങ്ങളുടെയും സ്രോതസ്സാണ്. കരള്‍, മുട്ട മഞ്ഞ, ലിവര്‍ ഓയില്‍ എന്നിവയാണ് വിറ്റാമിന്‍ ഡി അടങ്ങിയ മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍.

സോഡിയം-പൊട്ടാസ്യം

മിക്കവരും വേണ്ടതിലധികം അകത്താക്കുന്ന പോഷകമാണ് സോഡിയം. ദിവസം ഒരു ചെറിയ സ്പൂണ്‍ ഉപ്പ് കഴിച്ചാല്‍ മതിയെന്നാണ് കണക്കെങ്കിലും ഇതിന്‍റെ മൂന്നിരട്ടിയെങ്കിലും നാലുനേരത്തെ ഭക്ഷണത്തിലൂടെ നാം അകത്താക്കുന്നുണ്ട്. അമിത അളവില്‍ സോഡിയം അകത്തുചെന്നാല്‍ രക്തക്കുഴലുകളുടെ സ്വാഭാവിക വികാസത്തെയും ചുരുങ്ങലിനെയും അത് തകരാറിലാക്കും. രക്തസമ്മര്‍ദം കൂട്ടാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്കു കൊണ്ടെത്തിക്കാനും ഇതു മതി. എന്നാല്‍ അധിക സോഡിയത്തെ പുറന്തള്ളാനുള്ള വൃക്കയുടെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ പൊട്ടാസ്യത്തിനു കഴിവുണ്ട്. പൊട്ടാസ്യം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഉപ്പിന്‍റെ അളവ് കുറയ്ക്കുക.

വിറ്റാമിന്‍ ബി 12- ഫോളേറ്റ്

ഫോളേറ്റ് അഥവാ ഫോളിക് ആസിഡ് ശരീരത്തില്‍ വേണ്ടവിധത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കുന്നത് ബി12 ആണ്. ഇവ രണ്ടും ചേര്‍ന്നാണ് രക്തകോശനിര്‍മാണത്തിനും കോശവിഭജനത്തിനും കാരണമാകുന്നത്. വളരുന്ന കുട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ആവശ്യം. ഇലക്കറികള്‍, ബീന്‍സ്, പയറുവര്‍ഗങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ ബി 12 ഉം ഫോളേറ്റും ധാരാളമുണ്ട്. ഇറച്ചി, മുട്ട, പാല്‍ എന്നിവയാണ് ബി 12 ന്‍റെ ഏറ്റവും നല്ല ഉറവിടങ്ങള്‍.

വിറ്റാമിന്‍ സി അയണ്‍

ശ്വാസകോശത്തില്‍ നിന്ന് ശരീരഭാഗങ്ങളില്‍ ഓക്സിജന് എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്. വിളര്‍ച്ചയ്ക്കു കാരണമാകുന്നത് ഹീമോഗ്ലോബിന്‍റെ കുറവാണ്. ഈ ഹീമോഗ്ലോബിന്‍ കുറയുന്നതോ ഇരുമ്പിന്‍റെ കുറവു മൂലവും. ഉലുവായില, പാലക്ക് ചീര, എന്നീ ഇലക്കറികള്‍, ഇറച്ചി, കരള്‍, കക്കാമത്സ്യങ്ങള്‍ എന്നിവ ഇരുമ്പ് അടങ്ങിയിട്ടുള്ളവയാണ്. വേണ്ട അളവില്‍ ഇരുമ്പ് ശരീരത്തില്‍ എത്തിയാലും വിറ്റാമിന്‍ സിയുടെ അഭാവത്തില്‍ ഇത് ആഗിരണം ചെയ്യപ്പെടില്ല. നാരങ്ങ, ഓറഞ്ച്, ഉരുളക്കിഴങ്ങ്, മുളക്, സവാള എന്നിവയിലെല്ലാം വിറ്റാമിന്‍ സി ഉണ്ട്.

ലൈക്കോഫന്‍ മോണോ അണ്‍സാച്യുറേറ്റഡ് ഫാറ്റ്

ചുവന്ന നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ലൈക്കഫന്‍ നിത്യയൌവ്വനം നല്‍കുന്ന ആന്‍റിഓക്സിഡന്‍റ് ആണ്. കണ്ണിന്‍റെ കാഴ്ചയ്ക്കും എല്ലുകളുടെ ഉറപ്പിനുമെല്ലാം ഇതാവശ്യമാണ്. മോണോ അണ്‍സാച്യുറേറ്റഡ് ഫാറ്റ് അഥവാ ഏക അപൂരിത കൊഴുപ്പ് ഹൃദയത്തിനു ആരോഗ്യം നല്‍കുന്നതോടൊപ്പം ലൈക്കോഫെന്നിന്‍റെ ആഗിരണത്തിനും സഹായിക്കും. തണ്ണിമത്തങ്ങ, തക്കാളി, ചെറി എന്നിവയൊക്കെ ഭക്ഷണശീലത്തിന്‍റെ ഭാഗമാക്കുക. നിലക്കടല, കടുക്,ഒലിവ് എണ്ണ എന്നിവയൊക്കെയാണ് മോണോ അണ്‍സാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍.

നിത്യയൗവനത്തിനു കഴിക്കേണ്ടവ

എല്ലാ പ്രായക്കാരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രശ്നമുണ്ട്. പ്രായം കൂടിക്കൂടിവരുകയെന്ന ആഗോളപ്രശ്നം. ചുളിവില്ലാത്ത ചർമം ഒരാഴ്ചകൊണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളുമായി വൻകിട കമ്പനികളും നമുക്കുചുറ്റുമുണ്ട്. പക്ഷേ, പ്രായം കൂടുന്നതിന്‍റെ പ്രത്യേകതകൾ ശരീരത്തെ തീരെ ബാധിക്കാതാക്കാമെന്ന അതിമോഹമൊന്നും വേണ്ടന്നു മനസിലാക്കുന്നതും നന്ന്. എന്നാൽ, ചർമത്തെ വലിയ പോറലുകളില്ലാതെ സൂക്ഷിക്കാൻ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്കു സാധിക്കും. അപ്പോൾ, ഇവ ധാരാളമടങ്ങുന്ന ഭക്ഷണം ശീലമാക്കിയാലോ. ചർമത്തെയും മുടിയെയും കാക്കാൻ ഇവയ്ക്കു സാധിക്കുമെന്നു പഠനങ്ങൾ പറയുന്നു.

തേങ്ങ

തേങ്ങയിൽ നിന്നു ലഭിക്കുന്ന എല്ലാം പ്രായത്തെ എതിരിടാൻ മിടുക്കരാണ്. വെളിച്ചെണ്ണയായാലും കരിക്കിൻ വെള്ളമായാലും. വെളിച്ചെണ്ണ എന്ന പ്രകൃതിദത്ത മോയിസ്ചറൈസർ(ഈർപ്പം നൽകുന്ന ഘടകം) വിപണിയിലെ എല്ലാ ക്രീമുകൾക്കും പകരമായി ഉപയോഗിക്കാം. ഒട്ടും പാർശ്വഫലങ്ങളും ഇല്ല.

കടൽ മീനുകൾ

കടൽ മീനിന്‍റെ മാംസത്തിലടങ്ങിയിട്ടുള്ള ഒമേഗാ 3 ഫാറ്റി ആസിഡ് ചർമത്തിന്‍റെ ആരോഗ്യത്തിനു മികച്ചതാണ്. മത്തി കൊഴുവ(നെയ്ത്തോലി) തുടങ്ങിയ മീനുകൾ ധാരാളം കഴിക്കുക.

നെല്ലിക്ക

വർഷം മുഴുവൻ ലഭിക്കുന്ന ഫലമായ നെല്ലിക്ക മുടിക്കും ചർമത്തിനും ഔഷധം തന്നെ. മുഖത്തെ വരകളും പാടുകളും മറ്റും മാറ്റുന്നതിനും ചർമരോഗങ്ങൾ വരാതിരിക്കാനും നെല്ലിക്ക നന്ന്.

പച്ചക്കറികൾ

തക്കാളി, ബ്രൊക്കോളി, ക്യാരറ്റ്, മധുരക്കിഴങ്ങ്, മാമ്പഴം തുടങ്ങിയവയിലെ ബീറ്റാകരോട്ടിൻ, വൈറ്റമിൻ എം ആയി രൂപാന്തരം പ്രാപിച്ചാണ് ശരീരത്തിൽ എത്തുക. ഇതു കേടുപാട് പറ്റിയ ചർമകോശങ്ങൾക്കു പകരം പുതിയവയ്ക്കു രൂപം കൊടുത്തുകൊണ്ടേയിരിക്കും.

സുഗന്ധവ്യഞ്ജനങ്ങൾ ശ്രദ്ധയോടെ

കുരുമുളകും കറുപ്പട്ടയുമൊക്കെ ഉൾപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ മായം ചേർക്കൽ സാധാരണമാണ്. കാഴ്ചയിലും ചിലപ്പോൾ ഗന്ധത്തിലുമുള്ള സമാനതകൾ മൂലം പലതും തിരിച്ചറിയാതെ പോവാം. എന്നാൽ അൽപം ശ്രദ്ധചെലുത്തിയാൽ കബളിപ്പിക്കൽ ഒഴിവാക്കാം.

കുരുമുളകിൽ പപ്പായക്കുരുചേർത്താൽ: പപ്പായക്കുരുവും കുരുമുളകും വളരെ എളുപ്പത്തിൽ തിരിച്ചറിയാം. പപ്പായക്കുരു കുരുമുളകിനെക്കാൾ ചെറുതായിരിക്കും. ഒാവൽ ആകൃതി ആയിരിക്കും. പച്ചകലർന്ന തവിട്ടുനിറമോ തവിട്ടുനിറം കലർന്ന കറുപ്പോ ആയിരിക്കും പപ്പായക്കുരു. ശ്രദ്ധിച്ചാൽ മനസ്സിലാകും.

കുരമുളകിൽ മിനറൽ ഒായിൽ പുരട്ടിയാൽ: നിറവും തിളക്കവും തോന്നിക്കാനാണ് കുരുമുളകിൽ പെട്രോളിയം ഉൽപ്പന്നമായ മിനറൽ ഒായിൽ പുരട്ടുന്നത്. മിനിറൽ ഒായിൽ പുരട്ടിയ കുരുമുളകിന് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടാകും.

കറുവപ്പട്ട തിരിച്ചറിയാം

കറുവപ്പട്ടയിൽ കാസിയയുടെ പട്ട ചേർ‌ത്താൽ: വളരെ നേര‍ിയതും പെട്ടന്നു ചുരുട്ടാവുന്നതുമാണ് യഥാർഥ കറുവപ്പട്ട. എന്നാൽ കാസിയയുടെ പട്ട വളരെ കട്ടിയുള്ളതും ചുരുട്ടാവുന്നതുമല്ല. കറുവപ്പട്ടയ്ക്ക്പ്രത്യേക സുഗന്ധം ഉണ്ടായിരിക്കും. കാസിയ പട്ടയ്ക്ക് കറുവയ്ക്കു തുല്യമായ സുഗന്ധം ഇല്ല.

കായത്തിൽ മറ്റു റെസിനുകൾ ചേർത്താൽ: ശുദ്ധമായ കായം ഒരു സ്പൂണിൽ എടുത്ത് കത്തിച്ചാൽ‌ അതു കർപ്പുരം കത്തുന്നതുപോലെ കത്തുന്നതാണ്. കായപ്പൊട‍ി വെള്ളത്തിൽ കലക്കിവച്ചാൽ മണ്ണു ചേർത്തിട്ടുണ്ടെങ്കിൽ അടിയിൽ അടിയും.

മഞ്ഞളിന്‍റെ പുറത്ത് ലെഡ് ക്രോമേറ്റ് പുരട്ടിയാൽ: മഞ്ഞൾ കഷണത്തിന്‍റെ പുറത്ത് ലെഡ്ക്രോമേറ്റ് പുരട്ടുന്നത് മഞ്ഞനിറം കൂട്ടാനാണ്. മഞ്ഞൾ കഷണം വെള്ളത്തിൽ ഇടുമ്പോൾ വെള്ളത്തിനു മഞ്ഞനിറം ഉണ്ടാകുന്നുണ്ടെങ്കിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം ഉറപ്പാക്കാം.

കാന്‍സര്‍ വരാതിരിക്കാന്‍ എന്തു കഴിക്കണം ?

കാന്‍സറിനെ എല്ലാവര്‍ക്കും പേടിയാണ്. കാന്‍സര്‍ ബാധിച്ചാല്‍ എല്ലാം കഴിഞ്ഞു എന്നാണ് ചിലരുടെ വിചാരം. എന്നാല്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മുന്നൂറോളം കാന്‍സറുകളില്‍ നൂറ്റി അറുപതിലേറെയും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കണമെന്നു മാത്രം. കാന്‍സറിനെ ഒരു ലൈഫ്സ്റ്റൈല്‍ രോഗമായാണ് ഇന്ന് പരിഗണിക്കുന്നത്. വ്യായാമരഹിത ജീവിതം, പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍, വര്‍ധിക്കുന്ന ആയുര്‍ദൈര്‍ഘ്യം എന്നിവയൊക്കെ കാന്‍സറിനു കാരണമാകുന്ന ഘടകങ്ങളാണ്. ഒപ്പം അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ കാന്‍സര്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നു.

വറുത്തതും പൊരിച്ചതും ഒഴിവാക്കാം

വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, ടിന്നിലടച്ച വിഭവങ്ങള്‍,  ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഒഴിവാക്കണം. കരിഞ്ഞതും മൊരിഞ്ഞതുമായ മാംസവിഭവങ്ങള്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ഹൈഡ്രോ സൈക്ലിക്ക് അമിനേസും പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകളും കാര്‍സിനോ ജനകമാണ്. പൂരിത എണ്ണ ഒഴിവാക്കി സൂര്യകാന്തി എണ്ണ, എള്ളെണ്ണ, ഒലിവ് ഒായില്‍ എന്നിവ പാചകത്തിനായി ഉപയോഗിക്കുന്നതാണ് നല്ലത്.

മാംസാഹാരം മിതമായി

കാന്‍സറിനെ പ്രതിരോധിക്കാന്‍ ചുവന്ന മാംസത്തിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം. ആട്, പോത്ത്, കാള, പശു എന്നിവയുടെ മാംസമാണ് ചുവന്ന മാംസത്തില്‍പ്പെടുന്നത്. പകരം കോഴി, താറാവ് എന്നിവയുടെ വെളുത്ത മാംസം ഉപയോഗിക്കാം. ചെറിയ മത്സ്യങ്ങളില്‍ ധാരാളമടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡും കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനാല്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. മുട്ടയുടെ മഞ്ഞക്കരു നീക്കി കൊഴുപ്പു കുറഞ്ഞ വെള്ള ഉപയോഗിക്കാം.

സസ്യാഹാരം സമൃദ്ധമായി

പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ഫൈബര്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പഴ വര്‍ഗങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളായ ബീറ്റാ കരോട്ടിന്‍റെയും ജീവകം സിയുടെയും ഉത്തമസ്രോതസ്സുകളാണ്. ദഹനപ്രക്രിയയ്ക്കു വഴങ്ങാത്ത നാരുകള്‍(ഫൈബര്‍) സസ്യഭക്ഷണത്തില്‍ ധാരാളമുണ്ട്. ഇവ കാന്‍സറിനു കാരണമാകുന്ന ഘടകങ്ങളെ (കാര്‍സിനോജനുകള്‍) പുറത്താക്കാനും സഹായിക്കുന്നു. വിവധനിറത്തിലുള്ള പച്ചക്കറികളിലും കാന്‍സറിനെ പ്രതിരോധിക്കുന്ന ഫൈറ്റോ കെമിക്കലുകളായ ലൂട്ടിന്‍, സിസാന്തിന്‍, ഫ്ലേവനോയിഡ്സ്, ലൈക്കോപീന്‍ തുടങ്ങിയവ സമൃദ്ധമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവയും കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന സസ്യവിഭവങ്ങളാണ്.

പാചകരീതിയും പ്രധാനം

വറുത്തും പൊരിച്ചുമുള്ള പാചകരീതി ഒഴിവാക്കി ബേക്കിങ്, തിളപ്പിക്കല്‍, ആവികയറ്റല്‍ തുടങ്ങിയ പാചകരീതികളാണ് നല്ലത്. മത്സ്യം കഴിക്കുമ്പോള്‍ വറുക്കുന്നതിനു പകരം കറിവെച്ചു കഴിക്കുക. പൊരിച്ച മാംസത്തിനു പകരമായി പാചകത്തില്‍ ഫ്രഷ് മാംസത്തിനു പ്രാധാന്യം നല്‍കുക. ഉപയോഗിച്ച എണ്ണ തന്നെ അടുപ്പില്‍ വെച്ചു ചൂടാക്കി ഉപയോഗിക്കുന്ന പ്രവണത തെറ്റാണ്. കാന്‍സറിനു കാരണമായ അക്രോലിന്‍ പോലെയുള്ള പല ഘടകങ്ങളും എണ്ണ പുനരുപയോഗം ചെയ്യുമ്പോള്‍ രൂപപ്പെടുന്നുണ്ട്. ചൂടുള്ളഭക്ഷണ സാധനങ്ങള്‍ പ്ലാസ്റ്റിക് പേപ്പറില്‍  പൊതിഞ്ഞു വയ്ക്കരുത്. പകരം വാഴയിലയോ വാക്സ് പേപ്പറോ ഉപയോഗിക്കാം.

  • പൂപ്പല്‍ ബാധയുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
  • കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ബേക്കറി പലഹാരങ്ങള്‍ ഉപയോഗിക്കരുത്.
  • ഉപ്പിന്‍റെ അമിത ഉപയോഗം ഒഴിവാക്കുക.
  • സാക്കറിന്‍ പോലുള്ള കൃത്രിമ മധുരം വേണ്ട.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക

കഞ്ഞി കുടിക്കൂ,ആയുസ്സ് കൂട്ടാം

അരി, ഗോതമ്പ്, ബാർലി, ചാമ, റാഗി ഇതെല്ലാം ഒരുകാലത്ത് നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളും ആശുപത്രിവാസവും അന്ന് ആവശ്യവുമില്ലായിരുന്നു. കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു. പാടങ്ങള്‍ നികന്നപ്പോൾ നമുക്ക് നഷ്ടമായത് ആരോഗ്യം കൂടിയാണ്. തവിടു കളഞ്ഞ് വെളുപ്പിച്ച് പോളിഷ് ചെയ്ത പായ്ക്കറ്റ് അരിയാണല്ലോ ഇന്നു നമുക്കു പ്രിയം.



എന്നാൽ തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണു പഠനങ്ങൾ പറയുന്നത്.ഇത് ആരോഗ്യവും ദീർഘായുസും നൽകും.

ധാന്യങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ്, ചാമ, ഓട്സ് മുതലായവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബിയും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകൾ ധാരാളമായി ഉള്ളതിനാൽത്തന്നെ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തി ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്–2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ധാന്യങ്ങൾ റിഫൈൻ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഗുണങ്ങളെല്ലാം നഷ്ടമാകും.

തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും കഴിച്ചാൽ ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങൾ മൂലമുള്ള മരണസാധ്യതയെ കുറയ്ക്കാനാകുമെന്നു പഠനം. എത്രയധികം ധാന്യം കഴിക്കുന്നുവോ, അത്രയധികമായിരിക്കും ഗുണഫലം.

ഒരു നേരം 16 ഗ്രാം ധാന്യാഹാരം കഴിക്കുന്നതുമൂലം മരണസാധ്യത ഏഴു ശതമാനം കുറയും. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണം ഒൻപതു ശതമാനവും അർബുദം മൂലമുള്ള മരണസാധ്യത അഞ്ചു ശതമാനവും കുറയുമെന്നും പഠനം പറയുന്നു.

ദിവസവും മൂന്നു തവണ അതായത് 48 ഗ്രാം ധാന്യം കഴിച്ചാൽ മരണസാധ്യത 20 ശതമാനം കുറയും. ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 25 ശതമാനവും അർബുദം മൂലമുള്ളത്14 ശതമാനവുമാക്കി കുറയ്ക്കാനും സാധിക്കുമത്രേ.

യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 1970 മുതൽ 2010 വരെ നടത്തിയ പഠനങ്ങൾ പരിശോധിച്ചു. 786076 സ്ത്രീപുരുഷൻമാരിൽ നടത്തിയ 12ഓളം പഠനങ്ങളാണു പരിശോധിച്ചത്.

തവിടു കളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നും രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ധാന്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കഴിക്കുന്ന ധാന്യത്തിന്‍റെ പകുതിയെങ്കിലും തവിടു കളയാത്തതവ ആയിരിക്കണമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. സർക്കുലേഷൻ ജേണലിന്‍റെ ഒൺലൈൻ എഡിഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയുടെ പോഷകഗുണങ്ങൾ

കപ്പ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണമേറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ.

പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുൾപ്പെടുത്താം. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ഒരു അനുഗ്രഹമാണ്. പൊണ്ണത്തടിയേക്കാൾ പേടിക്കേണ്ട അവസ്ഥയാണ് ശരീരഭാരം ആവശ്യത്തിനില്ലാത്തത്. അതുകൊണ്ട് ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവർക്ക് ഇനിമുതൽ കപ്പ കഴിച്ചു തുടങ്ങാം.

കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയി‌ട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കും. കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. രക്ത്ക്കുറവു പരിഹരിച്ച് അനീമിയ തടയാൻ കപ്പയെ കൂട്ടു പിടിക്കാം.

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും. ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്.

കപ്പയുടെ മറ്റൊരു സവിശേഷത അതിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ദഹനയോഗ്യമായ നാരുകളാണ്. ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകൾ സഹായിക്കും.

നല്ല ആരോഗ്യത്തിനു പ്രോട്ടീൻ അത്യാവശ്യമാണ്. ഇറച്ചിയിലും മീനിലും പാലുൽപന്നങ്ങളിലും ഇവ ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും സസ്യഹാരികൾക്ക് ഇവ അപ്രാപ്യമാണ്. അതിനാൽ പ്രോട്ടീന്‍റെ കുറവു പരിഹരിക്കാൻ സസ്യാഹാരികൾ ദിവസേന കപ്പ കഴിച്ചാൽ മതി. മസിലുകളുടെ വളർച്ചക്കും മറ്റും കപ്പയിൽ ഉയർന്ന തോതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായിക്കും.

കപ്പയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ, കാൽസ്യം അയൺ എന്നിവ എല്ലുകളെ സംരക്ഷിക്കുന്നു. പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവയെ ചെറുക്കാനും കപ്പയ്ക്കു കഴിയും.

കാൻസറിനെ പ്രതിരോധിക്കാൻ മരച്ചീനി

തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനം സുഗമമാക്കാനും കോശങ്ങളെ ശക്തിപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും.ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ഉയർന്ന അളവിൽ ഊർജം പകർന്ന് ഉൻമേഷം വർദ്ധിപ്പിക്കും.

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമാണ് കപ്പ. എന്നാൽ വണ്ണം കുറയ്ക്കാനാണ് നിങ്ങൾക്ക് ആഗ്രഹമെങ്കിൽ കപ്പയെ കൂട്ടു പിടിക്കരുത്. കാരണം പെട്ടെന്ന് ഭാരം കൂടും. വണ്ണം ഒരു പ്രശ്നമാകുന്നില്ലെങ്കിൽ ഇനി മുതല്‍ വിവിധ രുചികളിൽ കപ്പ ആസ്വദിച്ചു കഴിച്ചു തുടങ്ങാം

മഴക്കാലത്തെ ചര്‍മരോഗങ്ങള്‍ തടയാന്‍

 

 

  • നനഞ്ഞ തുണികള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
  • തലയിലും ദേഹം മുഴുവനും എണ്ണതേച്ചുള്ള കുളി ശീലമാക്കുക. തല മൊരിയുന്നതിനും ചെറിച്ചിലിനുമെല്ലാം ആശ്വാസം ലഭിക്കും. നാല്‍പാമരാദി തൈലം, ചെമ്പരത്തിയാദി വെളിച്ചെണ്ണ എന്നീ എണ്ണകളാണ് ഉത്തമം.
  • ആര്യവേപ്പ്, തുളസി തുടങ്ങിയവ അരച്ചു കഴിക്കുന്നത് നല്ലതാണ്. പലവിധ അണുബാധയില്‍ നിന്ന് ഇത് മുക്തി നല്‍കും.
  • കുളിക്കാന്‍ സോപ്പ്, ഷവര്‍ജെല്‍ എന്നിവയ്ക്ക് പകരം ചീവിക്ക, കമുകിന്‍റെ ഇല, ഉങ്ങിന്‍റെ ഇല എന്നിവ ഉപയോഗിക്കാം.
  • ചിരട്ടയുടെ മൊരിയിട്ടു തിളപ്പിച്ച വെള്ളം കുളിക്കാന്‍  ഉപയോഗിക്കുന്നതും ചര്‍മത്തിനു നല്ലതാണ്.
  • ചര്‍മ സംരക്ഷണത്തിന്‍റെ ഭാഗമായി ഇടയ്ക്ക് ചെറുതായി വയറിളക്കണം. ഇതിനായി മിതമായ അളവില്‍ ത്രിഫല ചൂര്‍ണം ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്കാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ അഷ്ടചൂര്‍ണം കൊടുക്കാം.

പാദങ്ങളില്‍ വിള്ളല്‍ ചൊറിച്ചി, വളം കടി മാറാന്‍

മഴക്കാലത്ത് പാദങ്ങളില്‍ വിള്ളല്‍, കഠിനമായി ചൊറിഞ്ഞു പൊട്ടുക തുടങ്ങിയ അസ്വസ്ഥതകള്‍ സാധാരണയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ചവിട്ടുന്നതും അതുവഴി പാദങ്ങളില്‍ അണുബാധയുണ്ടാകുന്നതുമാകാം ഇതിനു കാരണം. പാദങ്ങള്‍ കഴുകി തുടച്ചു വൃത്തിയായി സൂക്ഷിക്കുക. ത്രിഫല വെള്ളം കൊണ്ടു കഴുകി ആര്യവേപ്പും മഞ്ഞളും അരച്ചു കാലില്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും

ആര്യവേപ്പും മഞ്ഞളുംപാലില്‍ പുഴുങ്ങി അരച്ചു കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ രോഗങ്ങളകറ്റി കാലുകളെ മൃദുവും സുന്ദരവുമാക്കാന്‍ സഹായിക്കും.

യുവത്വം കാത്തുസൂക്ഷിക്കാൻ

യുവത്വം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം . ചര്‍മസൌന്ദര്യം, ശരീരത്തിന്‍റെ ഫിറ്റ്നെസ്, മാനസികമായ ഉണര്‍വും ഊര്‍ജവും പ്രസന്നതയും ഇതെല്ലാം ഒന്നു ചേര്‍ന്നതാണ് യുവത്വം. യുവത്വത്തെ കാത്തു സൂക്ഷിക്കുന്നതില്‍ നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ശരീരത്തെ സംരക്ഷിക്കുന്ന സൂപ്പര്‍ ഫുഡ്സിന്‍റെ പാചകം തൊട്ട് വ്യായാമം, ശീലമാക്കല്‍, മെഡിറ്റേഷന്‍, ശരിയായ വിശ്രമം, മനസിനെ ഉണര്‍ത്തുന്ന യാത്രകള്‍, നല്ല സൌഹൃദങ്ങള്‍, സമ്മര്‍ദ്ദങ്ങളെ അകറ്റല്‍ ഇങ്ങനെ പലതും

ആന്‍റി ഓകസിഡന്‍റ് അടങ്ങിയആഹാരമാണ് ശരീരത്തിന് യുവത്വം നല്‍കുന്നത്. കടും നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്‍റി ഓക്സിഡന്‍റ് ധാരാളം അടങ്ങിയിരിക്കുന്നു. പലനിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക.

വൈറ്റമിന്‍ സി അടങ്ങിയ ആഹാരം ചര്‍മത്തിലെ കറുത്ത പാടുകള്‍ തടയുന്നു. സിട്രസ് ഫ്രൂട്ടില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ലൈംജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

ദിവസം കുറഞ്ഞത് എട്ടുഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക ശരീരത്തിലെ  ജലാംശം കുറഞ്ഞു പോകരുത്.

ഗ്രീന്‍ടീ നിത്യവും രാവിലെ കുടിക്കുക. ഗ്രീന്‍ടീ കുടിക്കുമ്പോള്‍ ശരീരത്തിലെ ആന്‍റി ഓക്സൈഡുകളുടെ നില ഉയരുന്നു. ഗ്രീന്‍ടീയില്‍ നാരങ്ങ പിഴിഞ്ഞു കുടിച്ചാല്‍‍ കൂടുതല്‍ നന്ന്.

വെളുത്തുള്ളി ആഹാരത്തിലുള്‍പ്പെടുത്തുകയോ ചവച്ചു തിന്നുകയോ ചെയ്യുന്നത് നല്ലതാണ്. ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക ആഹാരത്തിന് മാജിക്കുകള്‍ തന്നെ സഷ്ടിക്കാന്‍ കഴിയും.

മുടി പിളര്‍ന്നു പോകാതിരിക്കാന്‍ ചില കരുതലുകള്‍

സ്കൂള്‍കാലം മുതല്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമാണ് മുടിയുടെ അഗ്രം പിളരുക എന്നത്. മുടി പിളര്‍ന്നു പോകാതിരിക്കാന്‍ ചില കരുതലുകള്‍ നല്ലതാണ്.ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക

ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനായെടുത്ത് തലയ്ക്കു മുകളില്‍പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടു പിണയുവാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയില്‍ ഷാംപൂ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്.ഇലക്കറികള്‍, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുളഅള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.മുടി ചീവുമ്പോഴും ശ്രദ്ധിക്കണം ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതല്‍ താഴേക്കു ചീവാം.തലതുവര്‍ത്തുമ്പോള്‍ ശക്തിയായി ഉലയ്ക്കാതെ ടവ്വല്‍ കൊണ്ട് മൂടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവര്‍ത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുമ്പ് മുടി ചീകരുത്.

അഗ്രം പിളരുന്ന മുടിയുളളവര്‍ 6-8 ആഴ്ച കൂടുമ്പോള്‍ മുടിയുടെ തുമ്പു വെട്ടാന്‍ ശ്രദ്ധിക്കണം.

ഷിഗല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഷിഗല്ല ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിനു കാരണം മലിനജലത്തിന്‍റെ ഉപയോഗമാണ്. വ്യക്തിതലത്തില്‍ ശുചിത്വം പാലിച്ചാല്‍ ഒരു പരിധിവരെ രോഗം പകരുന്നതു തടയാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിനിടായാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതല്‍.

  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.
  • ഭക്ഷണത്തിനു മുമ്പ് കൈകഴുകുന്നതു ശീലമാക്കുക.
  • ശൌചാലയം ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ടു കഴുകുക.
  • ഭക്ഷണം തയാറാക്കുന്നതിനു മുന്‍പ് കൈകള്‍ വൃത്തിയായി കഴുകുക
  • പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയായി പാചകം ചെയ്ത ഭക്ഷണമാണു കഴിക്കുന്നതെന്ന് ഉറപ്പ് വരുത്തുക
  • പൂര്‍ണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.
  • ഇീച്ച പോലുള്ള പ്രാണികള്‍ കടക്കാതെ ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക.
  • കുട്ടികളില്‍ രോഗസാധ്യത കൂടുതലായതിനാല്‍ കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകള്‍ കഴുകുന്നുവെന്നു സ്കൂള്‍ അധികൃതരും ഉറപ്പാക്കുക.

ചര്‍മം തിളങ്ങി സുന്ദരിയാവാൻ നാരങ്ങ

നാരങ്ങാനീരിൽ നിന്ന് പ്രഭാതം ആരംഭിച്ചാലോ? നെറ്റി ചുളിക്കേണ്ട, വെയിൽ കൊണ്ടു വാടി തളർന്ന് എത്തുമ്പോഴേക്കും ആദ്യ ചോദ്യം നാരങ്ങാവെളളം കിട്ടുമോ? ദാഹമകറ്റി ശരീരത്തിന് നവോന്‍മേഷം നല്‍കുന്നതിൽ ചെറുനാരങ്ങയുടെ മിടുക്ക് പറയേണ്ടതില്ല. വിറ്റാമിൻ സി യുടെ കലവറയായ ചെറുനാരങ്ങയ്ക്കു ഗുണങ്ങൾ ഏറെയാണ്. അതിരാവിലെ ചെറുചൂടുവെളളത്തിൽ ചെറു നാരങ്ങാനീരും തേനും സമം ചേർത്തു കഴിക്കുന്നതു ആന്തരികാവയവങ്ങൾക്ക് ഉണർവേകുന്നു.

എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും ശരീരഭാരം കുറയുന്നില്ല എന്നതാണ് യുവതിയുവാക്കളുടെ ഇപ്പോഴത്തെ മുഖ്യ പ്രശ്നം. ടിവി പരസ്യങ്ങളിൽ കാണുന്ന ഒട്ടുമിക്ക മരുന്നുകളും പരീക്ഷിച്ചു ഫലം ശൂന്യം! അപ്പോഴും ചെറുനാരങ്ങയെ ഓർക്കുന്നില്ല. ശരീരഭാരം കൊണ്ട് അലോസരപ്പെടുന്നവർക്കു ചെറുനാരങ്ങാ നീര് ഉത്തമമാണ്. വെറും വയറ്റിൽ നേർപ്പിച്ച ചെറുനാരങ്ങാനീരു സേവിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ദ്രവീകരിച്ചു കലോറി കുറയ്ക്കുന്നു. അതോടൊപ്പം ശരീരഭാരം താരതമ്യേന കുറക്കാനും സഹായിക്കുന്നു.

അതിശയിപ്പിക്കുന്ന പ്രകൃതിദത്തമായ ക്ലെൻസർ കൂടിയായ ചെറുനാരങ്ങ ചർമത്തിന് ശോഭയും ആരോഗ്യവും കണ്‍തടങ്ങള്‍ക്ക് വെൺമയും പ്രദാനം ചെയ്യുന്നു, കൂടാതെ കഫ–നിര്‍ദോഷ രോഗങ്ങള്‍ക്കുളള ഔഷധം കൂടിയാണിത്. ചെറുനാരങ്ങ രണ്ടായി പിളർന്ന് കൈമുട്ടിലും കാൽമുട്ടിലും ഉരുമ്മി നോക്കൂ വ്യത്യാസം കണ്ടറിയാം, വരണ്ട ചർമം നീക്കി മിനുസവും തിളക്കവുമേകാൻ ചെറുനാരങ്ങയോളം മികച്ച മരുന്നില്ല. പാദങ്ങളുടെ സൗന്ദര്യത്തിനും ചെറുനാരങ്ങ കേമൻ തന്നെ. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാനായി മാസംതോറും പാർലറുകളിൽ കയറിയിറങ്ങുന്നതിനു പകരം ഔഷധവും ആരോഗ്യവും സൗന്ദര്യം നിറഞ്ഞു കൂടിയ ചെറുനാരങ്ങ മാത്രം ഉപയോഗിച്ചു നോക്കൂ ഫലം മനസിലാക്കാം.

ചര്‍മത്തിലടങ്ങിയിരിക്കുന്ന അമ്ലത്തിന്‍റെയും ക്ഷാരത്തിന്‍റെയും അല്ലെങ്കിൽ എണ്ണയുടെയും ഈർപ്പത്തിന്‍റെയും അളവിലുളള അസന്തുലിതാവസ്ഥയിൽ നിന്നാണ് ചർമ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. കൃത്രിമ സുഗന്ധവും പ്രിസർവേറ്റിവുകളും ചേർത്തു നിർമിക്കുന്ന ക്രീമുകൾ ഉപയോഗിക്കുന്നതിലുപരി ചെറു നാരങ്ങയും പഞ്ചസാരയും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർദ്ധിക്കും.

സൗന്ദര്യ വിഷയങ്ങളിലും ആരോഗ്യകരമായ ഭക്ഷണങ്ങളിലും ചെറുനാരങ്ങയുടെ കഴിവ് എത്രമാത്രമാണെന്ന് മനസിലായല്ലോ. ശരീരത്തിന്‍റെ പ്രതിരോധ ശക്തി വർധിപ്പിച്ച് ബാക്ടീരിയക്കെതിരെ ശക്തമായി പ്രതികരിക്കാനും ചെറുനാരങ്ങയ്ക്കു കഴിവുണ്ട്. നവോന്മേഷം പകർന്നു നൽകുന്ന ചെറുനാരങ്ങ നേർപ്പിച്ചുപയോഗിക്കുന്നതാണ് നല്ലത്; അല്ലെങ്കിൽ ചെറു നാരങ്ങയിലെ അമ്ലരസം ഉദരത്തിലെ ശ്ലേഷ്മ ചർമത്തെ അലോസരപ്പെടുത്തി വയറ്റില്‍ എരിച്ചിൽ ഉണ്ടാക്കും. നേർപ്പിക്കാതെയുളള ചെറുനാരങ്ങയുടെ ഉപയോഗം പല്ലിന്‍റെ ഇനാമലിനു വിപരീതമായി ബാധിക്കും. ചെറു നാരങ്ങയെ ചെറുതായി തളളിക്കളയല്ലേ, ചെറുതെങ്കിലും ഗുണം വലുതാണെ.

പാദങ്ങൾ പൂവ് പോലെ തിളങ്ങട്ടെ

മനോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളുംമനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്. കാലുകള്‍ക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്. ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക.ഇതിനു ശേഷം ചെറു ചൂട് വെള്ളത്തിലേക്ക് കണങ്കാലുകൾ ഇറക്കി വയ്ക്കുക.ഈ വെള്ളത്തിൽ ഷാമ്പൂവും ലേശം ഉപ്പും ചേർക്കാം, ഇതു കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. ഇതു കൂടാതെ ഒരു നാരങ്ങയുടെ നീരും ഒഴിക്കുക. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തിൽ കാലുകൾ വച്ചു നനച്ച ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി  തുടച്ചെടുക്കുക. കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടർന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. കല്ലു കാലിൽ നന്നായി സ്ക്രബ്ബ്‌ ചെയ്താൽ മതിയാകും. തുടർന്നു ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബർ ഇട്ടു നന്നായി മസാജ് ചെയ്യുക. കണങ്കാലുകൾ വരെ ഇതു ചെയ്യണം. ഇതു കഴിഞ്ഞു കാൽ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാൽ  നല്ല ഫ്രഷ് ആകും. ഇനി മോടിപിടിപ്പിക്കലാണ് ചെയ്യുക. ആദ്യം കാലുകൾ നന്നായി മസാജ് ചെയ്യാം. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം കാലിൽ തേച്ചു പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം.

ചൂടുകാപ്പി കുടിക്കുന്നതിനു മുമ്പ് ഒന്നു ശ്രദ്ധിക്കൂ

കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.



അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമത്രെ. ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻ‌സെറ്റ് ഒങ്കോളജി മാഗസിനിലാണ്. ചൂടുള്ളവ കുടിക്കുന്നതിനുമുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ഇന്‍റേണൽ ഏജൻസി ഫോർ റിസേർച്ച്ഓൺ കാൻസർ ഡയറക്ടർ ക്രിസ്റ്റഫർ വൈൽഡ് പറയുന്നു.

തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുൻ പഠനങ്ങൾ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാൻസറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങൾ ഉൾപ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്നനാളത്തെ ബാധിക്കുന്ന കാൻസറിനാൽ 400,000 ആളുകളാണ് 2012ൽ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാൻസർ വർദ്ധിക്കുവാൻ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതൽ‌ അന്നനാള കാൻസർ ബാധിതരുള്ളതെന്നും പഠനം പറയുന്നു.

ഡെങ്കിപ്പനി അറിയേണ്ട കാര്യങ്ങള്‍

 

കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനിയില്‍‍ ഒരു ചെറിയ ശതമാനം മാത്രമേ ഡെങ്കിപ്പനിയുള്ളൂ.

സാധാരണ ലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, സന്ധിവേദന, ക്ഷീണം, മനംമറിച്ചില്‍, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, ശക്തമായ നടുവേദന, കണ്ണിനു പുറകിലുള്ള വേദന, ചുവന്നപാടുകള്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. അഞ്ചുമുതല്‍ ഏഴു ദിവസം വരെ പനി നീണ്ടു നില്‍ക്കാം.

ഭയക്കേണ്ട ലക്ഷണങ്ങള്‍

പല്ലിനടിയില്‍ നിന്നും മൂക്കില്‍നിന്നും മറ്റും രക്തസ്രാവം ഉണ്ടാവുക, മഞ്ഞപ്പിത്തം, മൂത്രക്കുറവ്, ജന്നി തുടങ്ങിയ ലക്ഷണങ്ങള്‍ പനി തീവ്രമാകുന്നു എന്നതിന്‍റെ സൂചനയാകാം. രക്തത്തിനു കട്ട പിടിക്കാനുള്ള ശേഷി കുറയുന്നതും അതുമൂലമുള്ള ആന്തരിക രക്തസ്രാവവുമാണ് ഡെങ്കിപ്പനിയെ സങ്കീര്‍ണമാക്കുന്നത്. പനി നീണ്ടു നിന്നാലും ശ്രദ്ധിക്കണം. എന്നാല്‍ ഏതൊരു പനി വന്നാലും ഡെങ്കിപ്പനി നിര്‍ണയത്തിനുള്ള രക്തപരിശോധന നടത്താനുള്ള പ്രവണത ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ടാമതു വന്നാല്‍ മാരകമാവാം

ഡെങ്കിപ്പനിക്കു കാരണമായ ഡെങ്കി വൈറസിനു നാലു വകഭേദങ്ങളുണ്ട്. ഇതിലേതെങ്കിലും ഒന്നു കാരണം പനി വന്നിട്ടുള്ള ഒരാള്‍ക്ക് മറ്റൊരു വൈറസിനാല്‍ വീണ്ടും പനി ബാധിക്കാന്‍ ഇടയായാല്‍ മാരകമാകുവാന്‍ ഇടയുണ്ട്. മേല്‍പ്പറഞ്ഞ നാലു വൈറസ് വകഭേദങ്ങളും ഏറിയും കുറഞ്ഞും വ്യാപിക്കപ്പെടുന്നുണ്ട് എന്ന വസ്തുത കേരളത്തില്‍ ഡെങ്കിപ്പനിയുടെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ഡെങ്കിപ്പനിയുടേതായ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. 15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഡെങ്കിപ്പനിയുടേതായ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതിനാല്‍ കുട്ടികളിലെ ചെറിയ പനി പോലും ശ്രദ്ധാപൂര്‍വം ചികിത്സിക്കുക. സാധാരണ ഡെങ്കിപ്പനിവന്നാല്‍ ധാരാളം പാനീയങ്ങള്‍കുടിക്കുകയും പൂര്‍ണവിശ്രമം എടുക്കുകയും ചെയ്താല്‍ പനി ഭേദമാകാം. പഴവര്‍ഗങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ട്. ധാരാളം വെള്ളം കുടിക്കുക.

കൊതുകാണ് വില്ലന്‍

ഡെങ്കിപ്പനി പടര്‍ത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുകാണ്. ശുദ്ധജലത്തില്‍ പെരുകുന്ന ഇവ പകല്‍സമയങ്ങളിലേ കടിക്കാറുള്ളൂ. അതിനാല്‍ വീട്ടിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പാത്രങ്ങള്‍ വെള്ളം നിറച്ച് തുറന്നു വയ്ക്കരുത്. ഉപയോഗമില്ലാത്ത കുപ്പികളും പാട്ടകളും വീപ്പകളും വലിച്ചെറിഞ്ഞിടാതെ നശിപ്പിച്ചു കളയണം. രാവിലെയും വൈകുന്നേരങ്ങളിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. സന്ധ്യാസമയങ്ങളില്‍ ജനല്‍ അടച്ചിടുക. കൊതുകുവലകളോ തിരികളോ മറ്റ് കൊതുകുനാശിനികളോ ഉപയോഗിച്ച് കൊതുകു കടി തടയുക.

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കൂ

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുകയെന്നു പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നാല്‍ ഒരാഴ്ച അടുപ്പിച്ച് വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ ഗുണങ്ങളേറെയാണ്.



ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

യാത്രാസമയത്തെ ഛര്‍ദി, ഹെ ഫീവര്‍, കോള്‍ഡ്, ഫ്‌ളൂ, ഫംഗസ് അണുബാധ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

  • ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
  • വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവു വര്‍ദ്ധിയ്ക്കും.
  • വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാനും കാരണമുണ്ട്. ഭക്ഷണം കഴിച്ചു വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ഇതിന്‍റെ ഗുണം ശരീരത്തിന് പൂര്‍ണരൂപത്തില്‍ ലഭിയ്ക്കില്ല.
  • വെളുത്തുള്ളി അരിഞ്ഞ് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്

മഴയത്തു തെന്നിവീണാൽ: ഫസ്റ്റ് എയ്ഡ്

മഴക്കാലത്ത് ഏറ്റവും കൂടുതൽ നടക്കുന്ന അപകടങ്ങളിലൊന്നാണ് വഴുക്കലുള്ള പ്രതലത്തിൽ തെന്നി വീണ് പരുക്കു പറ്റുന്നത്. നിസാര പരുക്കുമുതൽ അസ്ഥി ഒടിയുന്ന ഗുരുതരമായ അവസ്ഥ വരെ മഴക്കാലത്തു കണ്ടു വരാറുണ്ട്. പൊതുസ്ഥലത്തും ജോലിസ്ഥലത്തും വീട്ടിലും ആരെങ്കിലും വീഴുന്നതു കണ്ടാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോകാറുണ്ട്. പ്രഥമശുശ്രൂഷയെക്കുറിച്ചു മനസ്സിലാക്കി, വേണ്ടതു ചെയ്താൽ  അപകടത്തിെൻറ ഗുരുതരാവസ്ഥ കുറയ്ക്കാനും സുരക്ഷിതമായ രീതിയിൽ ആശുപത്രിയിൽ എത്തിക്കാനും സാധിക്കും. അസ്ഥിയ്ക്ക് ഉടവു പറ്റിയതായി സംശയിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് മനസ്സിലാക്കാം.



അസ്ഥി ഉടയൽ പലതരം

  • അസ്ഥിക്ക് ചെറിയ രീതിയിലോ അല്ലാതെയോ ഉടവു പറ്റുന്നു എന്നല്ലാതെ പുറം ഭാഗത്തിനോ ത്വക്കിനോ മുറിവോ പരുക്കോ പറ്റാത്ത സിംപിൾ ഫ്രാക്ച്ചർ.
  • അസ്ഥി ഒടിഞ്ഞ ഭാഗം മുറിയുകയും, ചിലപ്പോൾ ഒടിഞ്ഞ ഭാഗത്തുകൂടി അസ്ഥിയുടെ ഭാഗം പുറത്തേക്കു വരികയും ചെയ്യുന്ന കോംപൗണ്ട് ഫ്രാക്ച്ചർ.
  • അസ്ഥിയുടെ ഒടിവിനു പുറമേ, നാഡികൾ, രക്തക്കുഴലുകൾ മറ്റ് ആന്തരികഅവയവങ്ങൾ എന്നിവയ്ക്കു നാശം  സംഭവിക്കുന്ന കോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ.
  • ഒടിഞ്ഞ അസ്ഥിയുടെ കഷണങ്ങൾ തമ്മിൽ കോർത്തിരിക്കുന്ന ഇംപാക്റ്റഡ് ഫ്രാക്ചർ
  • തലയോട്ടിയുടെയും മറ്റും പരന്ന എല്ലുകൾക്ക് പൊട്ടലുണ്ടായി, വേർപെട്ടഭാഗം താഴേക്ക് അമർന്നുപോകുന്ന ഡിപ്പാർട്ടഡ് ഫ്രാക്ചർ.

ലക്ഷണങ്ങൾ

  • അസ്ഥി ഉടയുന്നത് ഒരുപക്ഷേ രോഗിക്കു തന്നെ മനസ്സിലാക്കാം. ഗുരുതരമായ പൊട്ടലാണെങ്കിൽ ചിലപ്പോൾ ശബ്ദം വരെ കേൾക്കാം.
  • അസ്ഥിക്കു ക്ഷതമേറ്റ ഭാഗത്ത് ശക്തമായതോ അതി കഠിനമായതോ ആയ വേദന, നീരു വന്നു വീർക്കുക,
  • സാധാരണയിലുള്ള ചലനങ്ങൾ സാധ്യമാവാതിരിക്കുക.,
  • അസ്ഥിയുടെ ഉപരിതലത്തിൽ സ്പർശിച്ചാൽ പൊട്ടലുള്ള ഭാഗത്ത് അസാധാരണത്വം അനുഭവപ്പെടുക
  • ഒടിഞ്ഞ ഭാഗത്തിനു രൂപവൈകൃതമുണ്ടാവുകയോ, അപകടത്തിൽപ്പെട്ട വ്യക്തി ഷോക്കിെൻറ ലക്ഷണങ്ങൾ കാണിക്കുകയോ.

പ്രഥമശൂശ്രൂഷകൻ ചെയ്യേണ്ടത്

  • കഴിയുന്നതും അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ പ്രഥമശുശ്രൂഷ നൽകണം. ശ്വാസോച്ഛ്വാസം പരിശോധിച്ച്, ആവശ്യമെങ്കിൽ കൃത്രിമ ശ്വാസം നൽകണം.
  • രോഗിയെ വളരെ ശ്രദ്ധാപൂർവം അധികം ഇളക്കാതെ വേണം പ്രLമശുശ്രൂഷ നൽകാൻ. ഒടിവുപറ്റിയ അവയവും അനങ്ങാതെ പിടിക്കണം.
  • സാധിക്കുമെങ്കിൽ പ്ലിറ്റ്, സ്ലിങ് ബാൻഡേജ് എന്നിവ ഉപയോഗിച്ച് ക്ഷതമേറ്റ അവയവത്തെ ചലനരഹിതമാക്കാം. അതിനു ശേഷം അവയവം ഉയർത്തി വയ്ക്കണം. നീരുവരുന്നത് ഇപ്രകാരം തടയാം.
  • അസ്ഥിയുടെ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുകയാണെങ്കിൽ യാതൊരു കാരണവശാലും അകത്തേക്കു തള്ളിക്കയറ്റാൻ ശ്രമിക്കുകയോ, അസ്ഥിയിൽ തൊടുകയോ, കഴുകുകയോ മരുന്നു വയ്ക്കുകയോ ചെയ്യരുത്.
  • ഇങ്ങനെയുള്ള അവസരങ്ങളിൽ രക്തസ്രാവം നിയന്ത്രിക്കാൻ മുറിവിെൻറ വക്കുകൾ തള്ളി നിൽക്കുന്ന അസ്ഥിയോട് ചേർത്തു അമർത്തിപ്പിടിക്കുക.
  • രോഗാണു വിമുക്തമായ തുണികൊണ്ടു മൂടി ഉടൻ ആശുപത്രിയിൽ എത്തിക്കണം.
  • തലയ്ക്ക് ക്ഷതം പറ്റിയാൽ
  • രോഗി സുബോധാവസ്ഥയിലാണെങ്കിൽ ചാരി ഇരുത്തണം.
  • മുറിവുകളിൽ കൂടി രക്തസ്രാവമുണ്ടെങ്കിലും  തലയോട്ടിക്ക് പൊട്ടലുണ്ടെങ്കിൽ അമർത്തിപ്പിടിക്കരുത്.
  • ചെവിയിൽക്കൂടി രക്തമോ ദ്രവങ്ങളോ ഒഴുകി വരുന്നുണ്ടെങ്കിൽ തല ആ വശത്തേക്ക് ചരിച്ചിരുത്തുക. രക്തം പുറത്തേക്ക് ഒഴുകിപ്പോകാനാണ് ഇത്. ചെവിതുടയ്ക്കുകയോ, ഇയർ ബഡ് ഉപയോഗിക്കുകയോ ചെയ്യരുത്.
  • കൃഷ്ണമണികൾക്കു വലുപ്പ വ്യത്യാസമുണ്ടെങ്കിൽ സ്ട്രോക്ക് വന്നതായി അനുമാനിക്കുകയും വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ഉടൻ വൈദ്യസഹായം ലഭ്യമാക്കുകയും വേണം.

മുഖം താടിയെല്ല്, കഴുത്ത് എന്നിവിടങ്ങളിലെ അസ്ഥി ഉടഞ്ഞാൽ

  • മുഖത്തെ അസ്ഥിയ്ക്കാണ് ഉടവു പറ്റിയതെങ്കിൽ ആ ഭാഗം ഐസു വച്ചു തണുപ്പിക്കുക. നീര്, വേദന, രക്തസ്രാവം എന്നിവ നിയന്ത്രിക്കാനാണ് ഇത്.
  • കീഴ്ത്താടിയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെങ്കിൽ, രോഗിയോടു സംസാരിക്കരുത് എന്നു പറയുക. തല മുൻപോട്ട് അൽപം ചരിച്ചു പിടിക്കണം. കീഴ്ത്താടി മുകളിൽ തലയോട്ചേർത്തു കെട്ടി ഒരു ബാരൽ ബാൻഡേജ് കൊടുക്കാം. ഛർ‍ദിലുണ്ടാവുകയാണെങ്കിൽ ഉടനെ ഇത് അഴിച്ചു മാറ്റണം.
  • മുഖാസ്ഥിയും താടിയെല്ലും പൊട്ടിയാൽ ശ്വസന പഥത്തിനു തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊണ്ടയിൽ രക്തം എത്തുന്നുണ്ടെങ്കിൽ അതു തുപ്പിക്കളായാൻ അപകടത്തിൽപ്പെട്ട വ്യക്തിയോടു പറയാം.
  • കഴുത്തിൽ ഫ്രാക്ചറുണ്ടായാൽ, ഒട്ടും തന്നെ തല അനക്കരുത്. രോഗിയുടെ തലയും കഴുത്തും ഒരാൾ അനങ്ങാതെ പിടിച്ച് ആശുപത്രിയിൽ എത്തിക്കു

നട്ടെല്ലിനു പൊട്ടലുണ്ടായാൽ

  • വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ക്ഷതമാണ് നട്ടെല്ലിെൻറ പൊട്ടലും ഒടിവുകളും. നട്ടെല്ലിനുള്ളിലെ സുഷുമ്നാ നാളത്തിൽ സ്ഥിതി ചെയ്യുന്ന സുഷുമ്നാ കാണ്ഡത്തിനു ക്ഷതമേറ്റാൽ രോഗിക്ക് വിവിധ തരത്തിലുള്ള തളർച്ചകളും നാഡീ വൈകല്യങ്ങളുമുണ്ടാകാം. നടുവിന് അതിയായ വേദന, സ്പർശന ശക്തിക്കുറവ്, കാലുകളുടെ ചലനമില്ലായ്മ, തളർച്ച എന്നിവയാണ് നട്ടെല്ല് പൊട്ടലിെൻറ ലക്ഷണങ്ങൾ. നട്ടെല്ലിെൻറ ഉപരിതലത്തിൽ അസ്വാഭാവികതയും കാണപ്പെടാം.
  • നട്ടെല്ലിനു ക്ഷതമേറ്റ രോഗിയോട് കഴിയുന്നത്ര അനങ്ങാതെ കിടക്കാൻ പറയണം. തലയും കഴുത്തും അനക്കാതെ പിടിക്കുക. കാലുകൾക്കിടയിൽ സ്പ്ലിന്‍റ്  വച്ച് പരസ്പരം ബാൻഡേജ് ചെയ്യണം. സ്ട്രച്ചറിൽ കിടത്തിയിട്ടു വേണം ആശുപത്രിയിലെത്തിക്കാൻ. സ്ട്രച്ചറിന്‍റെ  ക്യാന്‍വാസ് ബെഡ് മാറ്റി പകരം കട്ടിയുള്ള പലകയിട്ട് കിടത്തുകയാണു വേണ്ടത്. ശരീരം പരമാവധി അനങ്ങാതെ വേണം സ്ട്രച്ചറിലേയ്ക്ക് കിടത്താൻ. കഴുത്ത്, നടുവ് എന്നിവയ്ക്കു താഴെ തുണി മടക്കി പാഡുവയ്ക്കാം.

മഴക്കാലത്ത് ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ ആയാസരഹിതമായ ചില ലഘു വ്യായാമങ്ങള്‍

ഇടയ്ക്കിടയ്ക്കുണ്ടാകുന്ന വിശപ്പിനെ അകറ്റാന്‍ എന്തെങ്കിലുമൊക്കെ കഴിച്ച് സുഖമായി ചുരുണ്ടുകൂടാന്‍ കൊതിക്കുന്ന കാലമാണ് മഴക്കാലം. മടിപിടിക്കാന്‍ ഇതിനേക്കാള്‍ മികച്ച സമയം വേറെയുണ്ടാകില്ല.മടിയൊക്കെമാറ്റി ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ ആയാസരഹിതമായ ചില ലഘു വ്യായാമങ്ങള്‍ മഴക്കാലത്ത് പരീക്ഷിക്കാവുന്നതാണ്.



1. സമയക്രമം

സ്ഥിരമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ആ സമയത്ത് മഴ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെങ്കില്‍ വീട്ടിനുള്ളില്‍തന്നെ നൃത്തം ചെയ്തോ മഴ നനയാതെ ഓടാന്‍ പറ്റുന്ന സ്ഥലം ഉണ്ടെങ്കില്‍ കുറച്ച് ഓടിയോ സമക്രമം പാലിക്കാം

2. കായികോപകരണങ്ങള്‍

സ്‌കിപ്പിങ് റോപ്പ്, റെസിസ്റ്റന്‍സ് ബാന്‍ഡ് തുടങ്ങിയവ അല്പം കാശുമുടക്കി വാങ്ങിയാല്‍ മഴക്കാലത്തും വീട്ടിനുള്ളില്‍തന്നെ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍പറ്റും. ട്രെഡ് മില്‍, ഇന്‍ഡോര്‍ സൈക്കിള്‍ എന്നിവ വാങ്ങിയാല്‍ ലാഭമായി കിട്ടുക ആരോഗ്യമായിരിക്കും.

3. കോണിപ്പടികള്‍

വീട്ടിനുള്ളിലുള്ള ഏറ്റവും നല്ല കായികോപകരണമാണ് കോണിപ്പടികള്‍. വൈകിക്കേണ്ട കോണിപ്പടികള്‍ കയറിയിറങ്ങുന്നത് ഇന്നു തന്നെ തുടങ്ങിക്കോളൂ.

4. കഠിനവ്യായാമങ്ങള്‍

പേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍ വീട്ടിനുള്ളില്‍ തന്നെ ചെയ്യാവുന്നതാണ്. പുഷ് അപ്പ് എടുക്കുന്നത് പേശികള്‍ക്ക് കൂടുതല്‍ ബലം നല്‍കും.

5. യോഗ

മഴക്കാലരോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ ഒരു പരിധിവരെ യോഗ സഹായിക്കും. പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശ്വാസകോശരോഗങ്ങള്‍ തടയാനും യോഗ നല്ലതാണ്.

6. നൃത്തം ചെയ്യാം

ചില പാട്ടുകള്‍ നമ്മെ അറിയാതെ ചുവടു വയ്പിക്കും. നല്ല അടിപൊളി പാട്ടുകള്‍ തിരഞ്ഞടുത്ത് നൃത്തം വയ്ക്കാം. ആരോഗ്യവും യൗവനവും നിലനിര്‍ത്താം.

7.വീട്ടുപണികള്‍

വീട്ടിനുള്ളിലെ പണികള്‍ ഒരു തരത്തില്‍ നല്ല വ്യായാമമാണ്. ഷെല്‍ഫുകളും മറ്റിടങ്ങളും വൃത്തിയാക്കി ശരീരത്തിന് അധ്വാനം നല്‍കാം.

8. മഴയത്ത്ഓടിയാലോ
ചെറിയ ചാറ്റല്‍ മഴയുള്ളപ്പോള്‍ വീട്ടിനടുത്തോ അടുത്തുള്ള പാര്‍ക്കിലോ ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ജോഗിങ് നടത്താം. വേണമെങ്കില്‍ ഓടാം. വ്യത്യസ്ത അനുഭവമായിരിക്കും. ഒന്നു പരീക്ഷിച്ചുനോക്കൂ

മുറിവ് ഉണക്കാന്‍ സ്മാര്‍ട്ട് ബാന്‍ഡേജ്

ആരോഗ്യപരിരക്ഷണം ലളിതവും ചിലവ് കുറഞ്ഞതുമാക്കാന്‍ ശാസ്ത്രലോകം പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടിരിക്കുകയാണ്. മുറിവുകള്‍ ഉണക്കുന്നതിനായി മരുന്നുകളേക്കാള്‍ ഏറെ ഫലപ്രദമാകുന്ന സ്മാര്‍ട്ട് ബാന്‍ഡേജുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകളും ഇന്‍ഫക്ഷനുകളും തടയുവാന്‍ സ്മാര്‍ട്ട് ബാന്‍ഡേജുകള്‍ക്ക് സാധിക്കുന്നതാണ്. നേര്‍ത്ത ഫിലിമിനുള്ളില്‍ ഇലക്ട്രോഡുകള്‍ പ്രിന്‍റ് ചെയ്തിട്ടുള്ള ഒരു ശ്രേണിയാണ് ഇതില്‍ ഉണ്ടായിരിക്കുക. വ്യത്യസ്ത ഫ്രീക്വന്‍സിയില്‍ ചെറിയ തോതില്‍ വൈദ്യുതി ഇലക്ട്രോഡുകളെ കടത്തിവിട്ട് ശരീരത്തിലെ മുറിവുകളുണക്കാന്‍ ഇതിലൂടെ സാധിക്കും. ദീര്‍ഘകാലമായി കിടപ്പിലായിട്ടുള്ള രോഗികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ക്കും പരിഹാരമായിട്ടുള്ള സംവിധാനമാണിത്.

ഓജസും തേജസും നിലനിര്‍ത്താന്‍ ആയുര്‍വേദം

 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചികിത്സാ രീതിയാണ് ആയുര്‍വേദം. ആയുര്‍വേദം എന്ന വാക്കിനെ പലരീതിയില്‍ വ്യാഖ്യാനിക്കാം. ആയുസിന്‍റെ അറിവെന്നോ ആയുസിനു വേണ്ടിയുള്ള ശാസ്ത്രമെന്നോ, എങ്ങനെ ആയാലും ആയുസും ആരോഗ്യവും നിലനിര്‍ത്താന്‍ ആയുര്‍വേദത്തിന് സാധിക്കുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്.

ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടാത്ത ആളുകള്‍ കുറവാണ്. ശരീരത്തിന്‍റെ ഓജസും തേജസും നിലനിര്‍ത്താനും വീണ്ടെടുക്കാനും ആയുര്‍വേദത്തില്‍ പ്രത്യേക ചികിത്സാ ശാഖ തന്നെയുണ്ട്. ആയുര്‍വേദത്തിലെ രസായനചികിത്സ കൊണ്ട് യൗവനം നിലനിര്‍ത്താന്‍ കഴിയും. ആയുര്‍വേദത്തിലെ എട്ടു ചികിത്സാശാഖകളില്‍ ഒന്നാണ് ഇത്. രസായന ചികിത്സയ്ക്ക് ആയുര്‍വേദം നല്‍കുന്ന വ്യാഖ്യാനം പുനര്‍ജീവനം എന്നാണ്.

സംസ്‌കൃതത്തില്‍ രസമെന്നാല്‍ സത്ത് എന്നും അയനം എന്നാല്‍ പാത എന്നുമാണ് അര്‍ഥം. രസായന ചികിത്സയുടെ ലക്ഷ്യം നഷ്ടപ്പെട്ട ഓജസ് വീണ്ടെടുക്കുക, ദീര്‍ഘായുസ് നല്‍കുക എന്നിവയാണ്. ആയുര്‍വേദ ചികിത്സയില്‍ ശരീരത്തിനാകമാനമുള്ള ചികിത്സയാണ് നല്‍കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് ആയുര്‍വേദ ചികിത്സാരീതികളൊക്കെ.

ഇന്നത്തെ തിരക്കുനിറഞ്ഞ ജീവിതത്തില്‍ സന്തോഷവും സൗഖ്യവും ആരോഗ്യവും തിരിച്ചറിയാനും വീണ്ടെടുക്കാനും ആയുര്‍വേദത്തിന് സഹായിക്കാന്‍ കഴിയും. ആയുര്‍വേദകൃതികളില്‍ പറയുന്നത് ഇന്ദ്രിയങ്ങളെ ഉണര്‍ത്താനും കോശങ്ങളെ പുനര്‍ജീവിപ്പിക്കാനും അതിലൂടെ ആരോഗ്യം നിലനിര്‍ത്താനും ആയുസ് വര്‍ധിപ്പിക്കാനും യൗവനം കാത്തുസൂക്ഷിക്കാനും രസായന ചികിത്സയിലൂടെ സാധിക്കുമെന്നാണ്.

ഇന്ന് വ്യാപകമായി പ്രയോഗത്തിലുള്ള രസായന ചികിത്സ പഞ്ചകര്‍മ ചികിത്സയാണ്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി നവജീവനം നല്‍കുക എന്നതാണ് പഞ്ചകര്‍മ ചികിത്സയുടെ ലക്ഷ്യം. ശരീരത്തിന് പ്രകൃത്യാ തന്നെയുള്ള രീതികളും അവസ്ഥയുമുണ്ട്. അത് വീണ്ടെടുക്കുന്നതിലൂടെ ശരീരത്തിന്‍റെ രോഗാവസ്ഥ മാറി ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താമെന്നതാണ് മെച്ചം. രോഗങ്ങള്‍ ഒഴിവാകുന്ന അവസ്ഥയെത്തുമ്പോള്‍ ശരീരത്തിലെ നാഡികള്‍ ഉത്തേജിപ്പിക്കപ്പെടുകയും മാനസികമായ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മാനസികാരോഗ്യമാണ് ശാരീരാരോഗ്യത്തിന്‍റെ പ്രധാന മാനദണ്ഡമെന്നാണ് ആയുര്‍വേദ മതം.

രസായനചികിത്സയുടെ നേട്ടങ്ങള്‍

  • *ശരീരത്തിന്‍റെ യൗവനവും ഓജസും നിലനിര്‍ത്തുന്നു.
  • *ആരോഗ്യവും ദീര്‍ഘായുസും നല്‍കുന്നു.
  • *ശാരീരികവും മാനസികവുമായ ഉണര്‍വ് ലഭ്യമാക്കുന്നു.
  • *ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുന്നു.
  • *ഓര്‍മശക്തി കൂട്ടുന്നു.
  • *പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
  • *ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നു.

സൌന്ദര്യം വര്‍ധിപ്പിക്കാന്‍ ആല്‍ഗെതെറാപ്പി

കടല്‍പായലുകളുപയോഗിച്ചൊരു സൌന്ദര്യ സംരക്ഷണം. പായലെന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിച്ചിരുന്നവര്‍ ഇപ്പോള്‍ അവ മുഖത്ത് പുരട്ടി മുഖകാന്തി വര്‍ധിപ്പിക്കുകയാണ്. മുഖസൌന്ദര്യം നിലനിര്‍ത്തി കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്ന യുവതലമുറയ്ക്കായി മറ്റൊരു തെറാപ്പി...

സൌന്ദര്യവര്‍ധക വസ്തുക്കളില്‍ആല്‍ഗകള്‍ക്ക് ഇന്ന് പ്രചാരമേറുകയാണ്. കടല്‍പ്പായലുപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചര്‍മത്തിന് ഗുണപ്രദമാണ്. ആശുപത്രികളിലും ബ്യൂട്ടി പാര്‍ലറുകളിലും ആല്‍ഗെ തെറാപ്പിയുണ്ട്.

പായലില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും,ട്രേസ് എലമെന്‍റ്സും അടങ്ങിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുണമേന്മയേറിയ പായലുകളാണ് ആല്‍ഗെ  തെറാപ്പിക്ക് ഉപയോഗിക്കുന്നത്. കടലില്‍ നിന്നെടുക്കുന്ന പായലുകള്‍ ചെറുചൂടുകൊടുത്ത് അവയെ മൃദുലമാക്കുന്നു. അത് മുഖത്ത് മൃദുവായി പുരട്ടുന്നു. പത്തുമിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖത്തെ കോശങ്ങള്‍ പായലിലെ മിനറലുകളും വിറ്റാമിനുകളും വലിച്ചെടുക്കുന്നതുകൊണ്ട് ചര്‍മസൌന്ദര്യം നിലനിര്‍ത്താം. ആല്‍ഗെ തെറാപ്പി മാസത്തിലൊരു തവണ ചെയ്യുന്നത് മുഖത്തിന് നല്ലതാണ്.

ഗുണങ്ങള്‍

കടല്‍പ്പായലിന് ട്രേസ് എലമെന്‍റ്സ് വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലായതിനാല്‍ അതിന് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ കൂട്ടാനും നിയന്ത്രിക്കാനും കഴിയുന്നു. മുഖത്തുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യാനും മുഖക്കുരുവിനും ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ആല്‍ഗെ തെറാപ്പി ഒരു പരിഹാരമാണ്. ആല്‍ഗെയ്ക്ക് മുഖത്തെ നിറം വര്‍ധിപ്പിക്കാനും, ഈര്‍പ്പം നിലനിര്‍ത്താനും സാധിക്കും. കൂടാതെ മുഖത്തെ ചുളിവുകള്‍ മാറ്റാനും, നിര്‍ജീവമായ കോശത്തെ നീക്കം ചെയ്യാനും ഇവയ്ക്ക് കഴിവുണ്ട്. സമ്മര്‍ദ്ദത്തെ ശമിപ്പിക്കുകയും മാംസപേശികളിലെയും, ജോയിന്‍റുകളിലെയും വേദനമാറ്റുകയും ചെയ്യുന്നു. ചര്‍മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ചര്‍മം ശുദ്ധീകരിക്കുന്നു. മുഖചര്‍മത്തിന് ആല്‍ഗെ തെറാപ്പി ചെയ്യുന്നതുപോലെ തന്നെ പുറംഭാഗത്തിനും കഴുത്തിനും ഇതു ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭാവസ്ഥയിലുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, തൈറോയ്ഡ് രോഗമുള്ളവര്‍, കടല്‍ ഭക്ഷണം മൂലം അലര്‍ജിയുള്ളവര്‍ ആല്‍ഗെ തെറാപ്പി ചെയ്യാന്‍ പാടില്ല.

മഴക്കാലത്തു വേണം ഭക്ഷണ ശുചിത്വം

കുറച്ചു വര്‍ഷങ്ങളായി നമുക്ക് മഴക്കാലം പനിക്കാലമാണ്. ഇടവപ്പാതിയോടൊപ്പം പല തരത്തിലുള്ള പനികളും നാട്ടില്‍ പെയ്തിറങ്ങാറുണ്ട്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ജലാശയങ്ങള്‍ കുടിവെള്ള സ്രോതസ്സുമായി കലരുന്നു. ജലജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ പെരുകുന്ന ഈച്ചകളും മറ്റും ഭക്ഷണസാധനങ്ങള്‍ മലിനമാക്കുന്നതും പകര്‍ച്ച വ്യാധികള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്‍പം ശ്രദ്ധപതിപ്പിച്ചാല്‍ മഴക്കാല രോഗങ്ങളെ ഒരു പരിധിവരെ തടയാം.

ടൈഫോയിഡ് മുതല്‍ എലിപ്പനി വരെ

മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയിഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണം അമീബിയാസിസിനും വിരബാധയ്ക്കുമൊക്കെ കാരണമാകാം. കൈകാലുകളില്‍ മുറിവുകളില്ലാത്തവര്‍ക്കും എലിപ്പനി ബാധ ഉണ്ടാകാറുണ്ട്. മലിനമായ കുടി വെള്ളത്തിലെ രോഗാണുക്കള്‍ തൊണ്ടയിലെയും വായിലെയും ശ്ലേഷ്മ ചര്‍മത്തിലൂടെ ശരീരത്തിനുള്ളില്‍ കടക്കുന്നതാണ് രോഗകാരണം.

വെള്ളം എത്ര നേരം തിളപ്പിക്കണം

വെള്ളം തിളപ്പിക്കുന്നതാണ് ശുദ്ധീകരിക്കാനുള്ള ഏറ്റവും ലളിതവും പ്രായോഗികവുമായ മാര്‍ഗം. വെള്ളം തിളപ്പിച്ച് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കോളറയ്ക്കും മറ്റ് ഛര്‍ദി അതിസാര രോഗങ്ങള്‍ക്കും കാരണമായ രോഗാണുക്കള്‍ നശിക്കുന്നു. ഡൈഫോയിഡിനും അമീബിയാസിനും കാരണമായ രോഗാണുക്കളും വെള്ളം ഏതാനും മിനിറ്റുകള്‍ വെട്ടിത്തിളയ്ക്കുമ്പോഴേക്കും നശിച്ചു പോകും. എന്നാല്‍ മഞ്ഞപിത്തത്തിനു കാരണമായ വൈറസുകള്‍ നശിക്കണമെങ്കില്‍ വെള്ളം അഞ്ചുമിനിറ്റെങ്കിലും വെട്ടിത്തിളയ്ക്കണം. തിളപ്പിച്ച കുടിവെള്ളം ചൂടാക്കാനുപയോഗിച്ച പാത്രത്തില്‍ത്തന്നെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ഐസിട്ടു വച്ച ഭക്ഷണം വേണ്ട

ഐസ്ക്രീമിലും ഐസിട്ടു വച്ച ഭക്ഷണസാധനങ്ങളിലും ടൈഫോയിഡ് മാസങ്ങളോളം സജീവമായി നിലനില്‍ക്കും. കോളറയ്ക്കു കാരണമായ ബാക്ടീരിയയും ഐസിട്ട ഭക്ഷണങ്ങളില്‍ ആഴ്ചകളോളം നിലനില്‍ക്കും. തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. നന്നായി പാകം ചെയ്ത നല്ല വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും മലിനജലം ഉപയോഗിച്ച് കഴുകരുത്. മാംസം നന്നായി പാചകം ചെയ്തു തന്നെ ഉപയോഗിക്കണം. മിക്കവാറും എല്ലാ സൂഷ്മാണുക്കളും നശിക്കുന്നതിനു പുറമേ പോഷകമൂല്യം വര്‍ധിക്കാനും ഇതു സഹായകമാകും.

രോഗം പരത്തുന്ന രോഗാണുക്കള്‍

മഴക്കാല രോഗങ്ങളായ ടൈഫോയിഡും കോളറയുമൊക്കെ പരത്തുന്നതില്‍ രോഗാണു വാഹകര്‍ക്ക് മുഖ്യ പങ്കുണ്ട്. രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമാണ് രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നത്.രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യാതിരിക്കുന്നതാണ് രോഗാണുവാഹകരെ സൃഷ്ടിക്കുന്നത്. മഴക്കാല രോഗബാധിതര്‍ രോഗം ഭേദമായതിനുശേഷവും ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ പരിശോധനകള്‍ക്കു വിധേയരാകണം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശരിയായ വ്യക്തി ശുചിത്വവും പാലിക്കണം.

കാന്‍സറിനെ പ്രതിരോധിക്കും ലക്ഷമി തരു

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന നിത്യഹരിത വൃക്ഷമാണ് ലക്ഷ്മി തരു. ‘സിമറുബഗ്ലൌക്ക ‘ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ വൃക്ഷം മധ്യ അമേരിക്കന്‍ സ്വദേശിയാണ്. അര്‍ബുദ ചികിത്സയിലെ ഒറ്റമൂലിയെന്ന നിലയില്‍ പ്രചാരം നേടിയ ചെടി. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങി വരാനും ഉപകരിക്കുന്നു. ലക്ഷ്മി തരുവിന്‍റെ ഉണങ്ങിയ ഇലകള്‍ ചേര്‍ത്ത് തിളപ്പിച്ച വെള്ളവും കഷായവും ഇതിന് സഹായിക്കുമത്രേ. ഇതിന്‍റെ ഇലകളിലുള്ള ക്വാസിനോയിഡ്സ്, ഗ്ലാക്കാറുബിനോന്‍ തുടങ്ങിയ രാസസംയുക്തങ്ങള്‍ക്ക് ട്യൂമറുകളും രക്താര്‍ബുദവും തടയാനുള്ള ശേഷിയുണ്ട്. വലിയ മുതല്‍ മുടക്കില്ലാത്ത ആരോഗ്യ ഇന്‍ഷ്യുറന്‍സാണ് ഈ വൃക്ഷം. ഗര്‍ഭാശയരോഗങ്ങള്‍, വയറിളക്കം, ചിക്കുന്‍ഗുനിയ,മലേറിയ, അള്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്കെതിരെയും ഫലപ്രദമാണ്. ചരല്‍ മണ്ണിലും മണല്‍ മണ്ണിലും വെട്ടുകല്‍പ്രദേശങ്ങളിലും കുന്നിന്‍ ചെരിവുകളിലുമെല്ലാം നന്നായ് വളരും.

ഔഷധ ഗുണങ്ങളാല്‍ ഏറെ സമ്പുഷ്‌ടമായ ഒരു ആത്ഭുത വൃക്ഷമാണ്‌ ലക്ഷ്‌മി തരു.
അതുകൊണ്ടുതന്നെ ഇതിനെ പറുദീസ വൃക്ഷം അഥവാ Paradise Tree എന്ന്‌ വിളിക്കപ്പെടുന്നു.
എണ്ണ ഉല്‍പാദനത്തിന് അനുയോജ്യമായ കായ്കള്‍ നല്‍കുന്ന ഈ മരത്തിനു സ്വര്‍ഗ്ഗത്തിലെ വൃക്ഷം, പോസിറ്റീവ് എനര്‍ജി നല്‍കുന്ന വൃക്ഷം, പരിസ്ഥിതി സൗഹൃദ വൃക്ഷം, ഔഷധ വൃക്ഷം എന്നിങ്ങനെ വിവിധ വിശേഷണങ്ങള്‍ ഉണ്ട്.വിവിധ ഉപയോഗങ്ങള്‍ക്ക് ഇതിന്റെ ഇല,തടി എന്നിവ ഉപയോഗിച്ച് വന്നിരുന്നു. എങ്കിലും കാന്‍സര്‍ ഉള്‍പ്പെടെ പതിനാറോളം രോഗങ്ങള്‍ ഭേദമാക്കാനും പ്രതിരോധിക്കാനും ഉള്ള ഇതിന്റെ കഴിവ് അടുത്തകാലത്താണ് നാം മനസ്സിലാക്കിയത്.

ഈ നൂറ്റാണ്ടിന്റെ വൃക്ഷം എന്നറിയപ്പെടുന്ന ലക്ഷ്മിതരു ഓരോ വീടുകളിലും നട്ട് വളര്‍ത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയായി മാറിയിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ സമ്മാനിക്കുന്ന ജീവിത ശൈലീ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പ്രകൃതി നമുക്ക് തന്ന വരദാനമാണ് ലക്ഷ്മിതരു.

ബാംഗ്ലൂര്‍ യൂണിവേര്‍സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ഗവേഷണ വിഭാഗം മേധാവി ആയിരുന്ന ഡോ.ശ്യാം സുന്ദര്‍ ജോഷി കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ തന്‍റെ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി വിവിധ രോഗങ്ങളെ ഭേദമാക്കാനുള്ള ലക്ഷ്മിതരുവിന്റെ കഴിവ് കണ്ടെത്തുകയായിരുന്നു. 
ലക്ഷ്മി തരുവിന്റെ ഇലയും തണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്ള കാന്‍സര്‍ ഭേദമാക്കുന്നതിനും മൂന്നും നാലും ഘട്ടങ്ങളില്‍ ഉള്ള കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി ചെയ്യുന്നതു മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കഴിയുന്നു എന്നതായിരുന്നു പ്രധാന കണ്ടെത്തല്‍.

കൂടാതെ ഒരു വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന
ലളിതമായ ഈ കഷായം പതിനഞ്ചു ദിവസം തുടര്‍ച്ചയായി ആറു മാസം കൂടുമ്പോള്‍ കഴിച്ചാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും കണ്ടെത്തി.ലക്ഷ്മി തരുവിന്റെ ഇല,തണ്ട്,തൊലി എന്നിവയില്‍ അടങ്ങിയിട്ടുള്ള ക്വാസിനോയിഡ് എന്ന ഘടകം ആണ് ആന്‍റി-കാന്‍സറസ്‌ ആയി പ്രവര്‍ത്തിക്കുന്നത് എന്നത് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച് എന്ന സ്ഥാപനവും അന്ഗീകരിച്ചിട്ടുണ്ട്.

ലുക്കീമിയ,പ്രമേഹം,സന്ധിവേദന,ഉദരരോഗങ്ങള്‍,മലേറിയ,പനി,ഹയ്പ്പര്‍ആസിഡിറ്റി,
ചിക്കുന്‍ഗുനിയ,ആര്‍ത്രൈറ്റിസ്,ഗ്യാസ്സ്ട്രരൈട്ടിസ് ,ഹെപ്പട്ടൈട്ടിസ്-എ, ആസ്തമ, ത്വക്ക് രോഗങ്ങള്‍,സ്ത്രീജന്യരോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ മനുഷ്യരാശിക്കായി പ്രകൃതി നല്‍കിയ ‍ദിവ്യ വൃക്ഷമാണ് ലക്ഷ്മിതരു അഥവാ സിമരൂബ. ഇതിന്റെ കായ്കള്‍ ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ പാചകത്തിനും ബയോ ഡീസല്‍ ഉണ്ടാക്കാനും അനുയോജ്യം ആണ്.

കഷായം പാകം ചെയ്യുന്ന രീതി
പത്തു കിലോ ശരീര ഭാരത്തിനു തണലില്‍ ഉണക്കിയ മൂന്നു മൂത്ത ഇലകളും പത്തു സെന്റീമീറ്റര്‍ നീളമുള്ള തണ്ട് കഷണങ്ങളും ആണ് വേണ്ടത്. ഇവ ചെറുതായി അരിഞ്ഞു ഒരു സ്റ്റീല്‍ പാത്രത്തില്‍ 200 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു ചെറു തീയില്‍ പത്തു മിനിട്ട് തിളപ്പിച്ച്‌ രാത്രി അടച്ചു വെക്കുക. അടുത്ത ദിവസം രാവിലെ വീണ്ടും ചെറുതായി ചൂടാക്കിയ ശേഷം അരിച്ചെടുത്ത്‌ വെറും വയറ്റില്‍ സാവധാനം കവിള്‍കൊണ്ടു കുടിക്കുക. അര മണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കാം. അറുപതു കിലോ ഭാരമുള്ള വ്യക്തിക്കു 18 ഇലകളും ഏതാനും കഷണങ്ങളും ആണ് എടുക്കേണ്ടത്.രാവിലെ ശേഷിച്ച തണ്ട് ഇല എന്നിവയില്‍ 200 മില്ലി വെള്ളം ചേര്‍ത്ത് പത്തു മിനിട്ട് തിളപ്പിച്ച്‌ അടച്ചുവെച്ചു നാല് മണിയോടുകൂടി ചെറുതായി ചൂടാക്കി അരിച്ചെടുത്ത്‌ കഴിക്കുക.വീണ്ടും ശേഷിച്ച തണ്ട് ഇല എന്നിവയില്‍ 200 മില്ലി വെള്ളം ചേര്‍ത്ത് പത്തു മിനിട്ട് തിളപ്പിച്ച്‌(വൈകുന്നേരം നാല് മണിക്കു) അടച്ചുവെച്ചു രാത്രി ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പായി ഇളം ചൂടോടെ കഴിക്കുക.

രോഗം ഉള്ളവര്‍ അസുഖം മാറുന്നത് വരെയും രോഗം ഇല്ലാത്തവര്‍ ആറു മാസത്തില്‍ ഒരിക്കല്‍ പതിനഞ്ചു ദിവസം തുടര്‍ച്ചയായും ഈ കഷായം ഉപയോഗിക്കുക. ഉപയോഗിക്കുന്ന കാലയളവില്‍ ലഹരി പദാര്‍ത്ഥങ്ങള്‍, മാംസ ഭക്ഷണം,അമിതമായ പുളി എന്നിവ ഒഴിവാക്കുന്നത് കൂടുതല്‍ ഫലം നല്‍കും.

രക്തം ഇനി വിരല്‍ തുമ്പില്‍

രക്തദാതാക്കളുടെ വിവരങ്ങളുമായി വെബ്സൈറ്റ്

അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി ഇനി ഓടി അലയേണ്ട. വിരല്‍തുമ്പില്‍ത്തന്നെ രക്താദാതാക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ്സൈറ്റ് തയാറാകുന്നു. അരുവിത്തുറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോഡോമിനോ ഫൌണ്ടേഷനാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു പ്രത്യേകം പാസ് വേര്‍ഡ് നല്‍കും. ഇതുപയോഗിച്ചു ലോഗിന്‍ ചെയ്താല്‍ മാത്രമേ ഗ്രൂപ്പില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ലോഗിന്‍ ചെയ്യുന്ന ഓരോ സംഘടനയുടെയും കോഓര്‍ഡിനേറ്ററുടെ വിശദമായ വിവരങ്ങള്‍ ചേര്‍ക്കാം. കേരളത്തില്‍ എവിടെയാണോ രക്തം ആവശ്യമുള്ളതെന്നു സൈറ്റില്‍ നല്‍കിയാല്‍ ആ പ്രദേശത്തെ കോഓര്‍ഡിനേറ്ററെ ബന്ധപ്പെടുവാന്‍ സാധിക്കും. രക്തം ആവശ്യമുള്ളവര്‍ക്കു കോഓര്‍ഡിനേറ്ററുമായി മാത്രം ബന്ധപ്പെട്ടാല്‍ ആവശ്യമായ രക്തം ലഭിക്കുകയും സമയനഷ്ടം ഒഴിവാകുകയും ചെയ്യും. അപകടങ്ങള്‍ , ദുരന്തങ്ങള്‍ എന്നിവ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യമായി വന്നാല്‍ ആ സ്ഥലത്തുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരെ കണ്ടെത്തി സഹായം തേടാനും സൈറ്റ് പ്രയോജനപ്പെടും.

വിവരങ്ങള്‍ക്ക് വെബ് വിലാസം : www.prodaminofoundation.org

അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ചക്കയും കുടംപുളിയും

നാട്ടിന്‍പുറങ്ങളില്‍ സുലഭമാണ് ചക്കയും കുടംപുളിയും. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ തന്നെ കുറവ്. പക്ഷെ കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക. അര്‍ബുദം വരാതിരിക്കാന്‍ തീര്‍ച്ചയായും ശീലിക്കേണ്ട ആഹാരങ്ങളാണ് ചക്കയും കുടംപുളിയും. കൊല്ലം ആയുര്‍വേദ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സി.എ രവീന്ദ്രന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. പ്രകൃതി ഓരോ കാലത്തും ഓരോ കായ്കനികള്‍ നല്‍കും. അതതു കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഭക്ഷണക്കൂട്ടുകളില്‍ കുടംപുളി ഉപയോഗിച്ചാല്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടും. ചക്കക്കുരു ഉപയോഗിച്ച് കുട്ടികള്‍ക്കായി തയാറാക്കാവുന്ന ടോണിക്കും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ചക്കക്കുരുവിന്‍റെ കരിന്തൊലി കളയരുത്. ഇതിലാണ് ഔഷധമൂല്യമുള്ളത്. ചക്കക്കുരു മണലില്‍ ഇട്ടു നനയാതെ സൂക്ഷിച്ചുവയ്ക്കണം. നാളുകള്‍ക്ക് ശേഷം ഇതെടുത്ത് വറുത്ത് പുറത്തെ തൊലി കളയണം. കരിന്തൊലി കളയാതെ ഉരലില്‍ ഇട്ടുപൊടിച്ചു ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് ഈ ടോണിക്ക് കൊടുക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.

സൈബീരിയന്‍ ഡോക്ടര്‍മാര്‍ ചെലവ്‌ കുറഞ്ഞ കൃത്രിമ ഹൃദയവുമായി

ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഒരു സംഘം സൈബീരിയന്‍ ഡോക്ടര്‍മാര്‍ എത്തുന്നു. ചെലവുകുറഞ്ഞ കൃത്രിമ ഹൃദയമാണ് നെവസബീറിക്‌സിലെ ഈ യുവ ഡോക്ടര്‍മാരുടെ സംഘം നിര്‍മ്മിച്ചെടുത്തത്.



യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴുള്ള കൃത്രിമ ഹൃദയത്തെക്കാള്‍ അഞ്ച് മടങ്ങ് ചെലവ് കുറഞ്ഞ ഹൃദമാണിത്‌. യൂറോപ്പിലും റഷ്യയിലും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക്‌ 1 കോടി രൂപയിലേറെയാണ് ഇപ്പോഴുള്ള ചെലവ്, എന്നാല്‍ പുതിയ ഹൃദയത്തിന്‍റെ കണ്ടുപിടുത്തത്തോടെ 20-31 ലക്ഷത്തിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘം അവകാശപ്പെടുന്നത്.

നെവസബീറിക്‌സ് സ്‌റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ക്കുലേഷന്‍ പാത്തോളജി വിഭാഗത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ഹൃദയത്തിന്‍റെ മാതൃക വികസിപ്പച്ചെടുത്തത്. 

നിലവില്‍ പാശ്ചാത്യ രാജ്യങ്ങളിലെ മെഡിക്കല്‍ രംഗത്ത് ലഭ്യമായ ക്യത്രിമ ഹൃദയങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ മാത്യകയിലാണ് പുതിയ ഹൃദയം നിര്‍മ്മിച്ചിരിക്കുന്നത്. വലുപ്പം കുറഞ്ഞ ഹൃദയം അധികം ആശങ്കയില്ലാതെ മാറ്റി വെയ്ക്കാം എന്നതാണ് പ്രധാന പ്രത്യേകതയെന്നും ഡോക്ടര്‍ അലക്‌സി ഫോമിച്ചേവ് പറയുന്നു. 

ചെലവ് കുറഞ്ഞ ഈ കൃത്രിമ ഹൃദയം മെഡിക്കല്‍ രംഗത്തെത്തിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് ഡോക്ടര്‍മാര്‍.പന്നിയിലും, തുടര്‍ന്ന് പശുവിലും പരീക്ഷിച്ചശേഷം ഉടന്‍ ഇത് മനുഷ്യനിലേക്കെത്തിക്കും.

മഴക്കാലമായാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ ജലാംശമുള്ളതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരങ്ങള്‍ വേണം മഴക്കാലത്ത് കഴിക്കാന്‍. പയറുവര്‍ഗത്തിലുള്ള എന്തും പ്രത്യേകിച്ച് ചെറുപയര്‍ നന്നായി വേവിച്ച് കഴിക്കാം. വന്‍പയറിനേക്കാള്‍ ചെറുപയറാണ് എപ്പോഴും നല്ലത്. ലഘുവായ, ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണമാണ് ചെറുപയര്‍. പ്രോട്ടീനും ധാരാളമുണ്ട്.

ആവിയില്‍  വെന്ത ആഹാരങ്ങളാണ് നല്ലത്. ഇവ ദഹിക്കാന്‍ എളുപ്പമുള്ളതായിരിക്കും. ഇഡ്ഡലി ഉദാഹരണം. ഇതിലെ ഉഴുന്ന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില്‍ പകരം തൊലി കളഞ്ഞ ചെറുപയര്‍ പരിപ്പ് ഉപയോഗിക്കാം. ചോറിന്‍റെ അളവും കുറയ്ക്കണം. ദഹിക്കാവുന്ന അളവില്‍ മാത്രം കഴിച്ചാല്‍ മതി. ചെറിയ ഉള്ളിയും കുരുമുളകും ധാരാളം ചേര്‍ത്ത രസം ചോറിനൊപ്പം നല്ലതാണ്.

പ്രമേഹരോഗികള്‍ അരിയാഹാരത്തിന് പകരം വെക്കുന്നത് പലപ്പോഴും ചപ്പാത്തിയാണ്. എന്നാല്‍ വളരെ ഡ്രൈ ആയ ഒരു ആഹാരമാണിത്. അതുകൊണ്ട് ചപ്പാത്തി കഴിക്കുന്നവര്‍ ഒപ്പം പാല്‍ അല്ലെങ്കില്‍ പാലിന്‍വെള്ളം കുടിക്കണം. ചപ്പാത്തിക്കൊപ്പം നിറയെ പച്ചക്കറികള്‍ ചേര്‍ന്ന കറി കഴിക്കുന്നുണ്ടെങ്കില്‍ പാല്‍ വേണമെന്നില്ല.

നോണ്‍വെജിറ്റേറിയന്‍ ആഹാരങ്ങള്‍ പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും പൂര്‍ണമായും ഒഴിവാക്കണം. മഴക്കാലത്ത് ദഹനശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കാം.

എരിവും പുളിയും കൂടുതലുള്ള ആഹാരങ്ങള്‍ കുറയ്ക്കാം. പിത്തം, വാതം എന്നിവയെ വര്‍ധിപ്പിക്കുന്നതിനാല്‍ ചുവന്ന മുളക് ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കുരുമുളകും ചെറിയ അളവില്‍ പച്ചമുളകും പകരം ഉപയോഗിക്കാം.

മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കണം.  ചായയും കാപ്പിയും രണ്ടു ഗ്ലാസില്‍ കൂടുതല്‍ വേണ്ട. പകരം മല്ലിയും ചുക്കും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ഉലുവ കാപ്പി, ചുക്കു കാപ്പി, എന്നിവ ദഹനം നന്നാക്കാന്‍ നല്ലതാണ്. നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവു. അതും ചെറുചൂടോടെ തന്നെ കുടിക്കണം. ചുക്കും മല്ലിയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം. വയര്‍ എരിച്ചിലിനെ കുറയ്ക്കാന്‍ മല്ലിക്ക് പ്രത്യേക കഴിവുണ്ട്.

ആരോഗ്യം കൂട്ടാന്‍ മുന്തിരി കഴിക്കാം

'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം ,അതിരാവിലെ വയലുകളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തുവോ എന്നും മാതളനാരകം പൂത്തുവോ എന്നും നോക്കാം.\'\'പത്മരാജന്‍റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ നായകനായ സോളമന്‍ വേദപുസ്തകത്തിലെ സോളമന്‍റെ സങ്കീര്‍ത്തനങ്ങള്‍ കടമെടുത്ത് പ്രണയം പ്രകടിപ്പിക്കുമ്പോള്‍ സിനിമ കണ്ട നമ്മുടെ മനസ്സിലെ മുന്തിരിത്തോപ്പുകളില്‍  പ്രണയത്തിനു പകരം പച്ചയും വയലറ്റും മുന്തിരിക്കുലകളാണ് മധുരം നിറച്ചത്.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല.ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകം തന്നെയാണ്.ഇവയില്‍ ചുവപ്പ്,പച്ച,പര്‍പ്പിള്‍ എന്നീ വ്യത്യസ്ത നിറങ്ങളില്‍ കിട്ടുന്ന മുന്തിരി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ്.
മുന്തിരി കായ്ക്കുന്നത് 15 മുതല്‍ 200 വരെ ചെറുപഴങ്ങള്‍ ഒരു കുലയായാണ്.അതേപടി കഴിക്കുന്നതിനൊപ്പം മുന്തിരിയെ ജാമായും ജ്യൂസായും മാറ്റി ഉപയോഗിക്കാറുണ്ട്.പക്ഷെ മുന്തിരി ഏറ്റവുമധികം ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈനുണ്ടാക്കാനാണ്.മുന്തിരി വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നതും വൈന്‍ നിര്‍മാണത്തിനു വേണ്ടിയാണ്. വൈന്‍ അഥവാ വീഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നത് രസകരം തന്നെ. ഉണക്കമുന്തിരിയും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു.

കാന്‍സര്‍ പ്രതിരോധത്തിന്

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്‍റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും.അന്നനാളം,ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

ഹൃദയരോഗ്യത്തിന്

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയും.

രക്തസമ്മര്‍ദനിയന്ത്രണത്തിന്

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.ഇത് സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.

മലബന്ധം കുറയ്ക്കാന്‍

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്.

അലര്‍ജി കുറയ്ക്കാം

മുന്തിരിയിലെ ക്യുവര്‍സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്.

പ്രമേഹനിയന്ത്രണത്തിന്

മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഡയബറ്റിക് ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാം

മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അല്‍ഷൈമേഴ്‌സ് രോഗചികിത്സയിലും ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇത് ഉപയോഗപ്രദമാണ്.

മുഖസൗന്ദര്യത്തിന്

മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്.

സമീപകാല പഠനങ്ങള്‍ ഓസ്റ്റീരിയോ ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും മുന്തിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി അധികരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇക്കാരണങ്ങള്‍ കൊണ്ട് മുന്തിരിയെ ദിവസേന ഭക്ഷണത്തിലുള്‍പ്പെടുത്തുന്ന കാര്യം നമുക്ക് തീരുമാനിച്ചു കൂടേ.മുന്തിരി ലഭ്യമാകാത്ത സമയത്ത് പകരം ഉണക്കമുന്തിരി ശീലമാക്കാം.

അമിതവണ്ണ൦ കുറയ്ക്കാം ബെരിയാട്രിക്‌ സര്‍ജറിയിലൂടെ

വിഷാദരോഗത്തിനടിമപ്പെടുന്ന ഭൂരിഭാഗം ആളുകളുടെയും പൊതുവായുള്ള ഒരു പ്രശ്‌നം അവരുടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതാണ്‌.

ബെരിയാട്രിക്‌ സര്‍ജറിപോലെയുള്ള ചികിത്സ സ്വീകരിക്കുന്നത്‌ അമിതമായ ഭാരം കുറയ്‌ക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണ്‌ .

അമിതവണ്ണവും വിഷാദവുമായി വളരെയധികം ബന്ധമുണ്ട്‌. ഈ രണ്ട്‌ അവസ്‌ഥകളും കൂടിചേരുമ്പോള്‍ അനാരോഗ്യകരമായ മറ്റ്‌ പ്രശ്‌നങ്ങളുമുണ്ടാകുന്നു. പ്രത്യേകിച്ച്‌ അമിതവണ്ണം കൊണ്ട്‌ മാനസികമായ ബുദ്ധിമുട്ടുകള്‍ ഏറെയനുഭവിക്കുന്നത്‌ സ്‌ത്രീകളാണ്‌. വിഷാദത്തിനടിമപ്പെട്ടവരുടെ തെറ്റായ ഭക്ഷണക്രമവും ജീവിതരീതികളും വീണ്ടും ഇതിലേക്ക്‌ നയിക്കുന്നു. കഴിഞ്ഞ മൂന്നുദശകമായി ആഗോളതലത്തില്‍ അമിതവണ്ണമുള്ളവരുടെ നിരക്ക്‌ ഇരട്ടിയായതായും ഇതൊരു ആഗോള പകര്‍ച്ചവ്യാധിയായതായുമാണ്‌ ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍

ലോകത്തിലെ മരണനിരക്കില്‍ അഞ്ചാമത്തെ ഏറ്റവും വലിയ കാരണമായി കണക്കാക്കുന്നതും അമിതവണ്ണമാണ്‌. ഇതിന്‍റെ മറുവശത്ത്‌ ലോകത്തെമ്പാടുമുള്ള 350 മില്ല്യണ്‍ ജനങ്ങളെ വിഷാദം ബാധിക്കുന്നുണ്ടെന്നുള്ളത്‌ മറ്റൊരു യാഥാര്‍ഥ്യം.

അമിതവണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം ശരീരത്തിലെ കലോറിയുടെ അളവ്‌ വേണ്ട രീതിയില്‍ ഉപയോഗിക്കാനോ ചെലവാഴിക്കാനോ കഴിയാത്തതാണ്‌. ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തതുകൊണ്ട്‌ ഊര്‍ജം ശരിയായ വിധത്തില്‍ ഉപയോഗിക്കാനും പലര്‍ക്കും കഴിയുന്നില്ല.ഇത്‌ ഊര്‍ജ അസന്തുലിതാവസ്‌ഥയാണ്‌ ഉണ്ടാക്കുന്നത്‌. അതോടൊപ്പം ശരീരത്തില്‍ അനിയന്ത്രിതമായി കൊഴുപ്പ്‌ അടിഞ്ഞുകൂടാന്‍ ഇടയാക്കും. അമിതമായ ശരീരഭാരമുള്ളവരില്‍ 20 ശതമാനം ആളുകളും ഉയര്‍ന്ന മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

ശാരീരികാധ്വാനം കുറവായതുകൊണ്ടും ഭക്ഷണം കൂടുതല്‍ കഴിക്കുന്നതു കൊണ്ടും ഇത്‌ വീണ്ടും ഭാരം വര്‍ധിപ്പിക്കുന്നു. ഇതിന്‍റെ കൂടെ മാനസിക സമ്മര്‍ദം കൂടിയുള്ളവരാണെങ്കില്‍ രക്‌തത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്‍റെ ലെവല്‍ കൂടുതലായിരിക്കും. ഇത്‌ വീണ്ടും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും കൊഴുപ്പ്‌ വര്‍ധിക്കുകയെന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്കും നയിക്കുന്നു.

അമിതമായ ശരീരഭാരമുണ്ടെങ്കില്‍ 5 മുതല്‍ 10 ശതമാനം വരെ ഭാരം കുറയ്‌ക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഗുണകരം. ശാരീരികമായ പ്രവര്‍ത്തനങ്ങളും ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങളും ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ അനിയന്ത്രിതമായ ശരീരഭാരമാണുള്ളതെങ്കില്‍, അതായത്‌ ബോഡി മാസ്‌ ഇന്‍ഡക്‌സ്  കൂടുതലാണെങ്കില്‍ ഭാരം കുറയ്‌ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌ ആവശ്യമാണ്‌.

ജീവിതശൈലിയില്‍ ശരിയായ മാറ്റം ഉള്‍ക്കൊണ്ടാല്‍ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. അമിത ശരീഭാരം കുറയ്‌ക്കുക അല്ലെങ്കില്‍ നിയന്ത്രിക്കുക എന്ന പ്രക്രിയ വളരെ പ്രയാസമാണ്‌. ചിലപ്പോള്‍ അസാധ്യവും. ഇവിടെയാണ്‌ ആധുനിക വൈദ്യശാസ്‌ത്രത്തിലെ ബെരിയാട്രിക്‌ സര്‍ജറി പോലെയുള്ളവയുടെ പ്രാധാന്യം.

അനിയന്ത്രിതമായ ശരീരഭാരമുള്ളവര്‍ക്ക്‌ പ്രത്യേകിച്ച്‌ വ്യായാമങ്ങളും ഭക്ഷണനിയന്ത്രണവുമെല്ലാം ഫലപ്രദമാകാത്ത അവസ്‌ഥയിലുള്ളവര്‍ക്ക്‌ ബെരിയാട്രിക്‌ സര്‍ജറി തിരഞ്ഞെടുക്കാം.

ശാരീരികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം, ന്യൂട്രീഷണല്‍ സപ്ലിമെന്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടു തന്നെ നടത്തുന്ന സര്‍ജറി ശരീരഭാരം കുറയ്‌ക്കുന്നതിന്‌ സഹായിക്കും. ബെരിയാട്രിക്‌ സര്‍ജറിയ്‌ക്കു ശേഷമുള്ള മാനസികാരോഗ്യത്തില്‍ സ്‌ട്രെസിന്‍റെ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

പ്രത്യേകിച്ച്‌ സ്‌ ത്രീകളില്‍ സര്‍ജറിക്കുശേഷം മാനസിക സംഘര്‍ഷങ്ങള്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെന്നും പഠനത്തി ല്‍ പറയുന്നു. ബെരിയാട്രിക്‌ സര്‍ജറിയിലൂടെ ശാസ്‌ത്രീയമായി ഭാരം കുറയ്‌ക്കുവാനും മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ഭക്ഷണം ഉള്ളിലേക്കെടുക്കുന്നത്‌ കുറച്ചുകൊണ്ടാണ്‌ ഭാരം നിയന്ത്രിക്കുവാന്‍ സഹായിക്കുന്നത്‌. ന്യൂറോ ഹോര്‍മോണല്‍ മെക്കനിസവും ഭാരം കുറയ്‌ക്കാനുള്ള ഈ പ്രക്രിയയില്‍ സഹായകരമാകുന്നുണ്ട്‌.  വൈദ്യശാസ്‌ത്രത്തിലെ പുതിയ മാറ്റങ്ങള്‍ അമിതമായ ശരീരഭാരത്തിന്‌ ശസ്‌ത്രക്രിയയെന്ന പ്രക്രിയ ലളിതമാക്കി. ഇതിലൂടെ മാനസിക സംഘര്‍ഷങ്ങളോട്‌ വിടപറയാം. ഒപ്പം ആരോഗ്യകരമായ ഫിറ്റ്‌നസും നിലനിര്‍ത്താം.

വായ്നാറ്റം അകറ്റാം

സമൂഹത്തില്‍ ഇടപെടുമ്പോള്‍ ഉത്കണ്ഠയും അപകര്‍ഷതാബോധവും ഉണ്ടാക്കുന്ന ഒന്നാണു വായ്നാറ്റം. വായുടെ ശുചിത്വം പാലിക്കാത്തതു മാത്രമല്ല, മാരകമായ രോഗങ്ങള്‍ മുതല്‍ നിസ്സാരമായ കാര്യങ്ങള്‍ വരെ വായ്നാറ്റത്തിന് കാരണമാകാം. വായ്നാറ്റം അകറ്റാന്‍ ഇവ ശ്രദ്ധിക്കൂ.

ദിവസവും ബ്രഷ് ചെയ്തതിനുശേഷം നാവു വടിക്കാന്‍ മറക്കരുത്. നാവ് വൃത്തിയാക്കാതിരുന്നാല്‍ അണുക്കള്‍ അവിടെ പറ്റിപിടിച്ച് വളര്‍ന്നു വായ്നാറ്റം ഉണ്ടാക്കാന്‍ കാരണമാകും.

വായ ഉണങ്ങാതെ സൂക്ഷിക്കുക. ഉമിനീര്‍ വായിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയും ഉറങ്ങുമ്പോള്‍ ഉമിനീരു കുറയുന്നതിനാലാണ് രാവിലെ എഴിന്നേല്‍ക്കുമ്പോള്‍ വായ്നാറ്റം അനുഭവപ്പെടുന്നത്. വായ നനവോടെ ഇരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം.

അസിഡിറ്റിയുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. കാപ്പി, സോഡ, മദ്യം ഇവ വായ്നാറ്റം കൂട്ടും. അസിഡിറ്റിയുള്ള പാനീയങ്ങള്‍ വായിലെ പി എച്ച് നിരക്ക് കുറയ്ക്കും. ഇതു കാരണം വായില്‍ ബാക്ടീരിയ പെരുകി വായ്നാറ്റമുണ്ടാക്കും. ഇത്തരം പാനീയങ്ങള്‍ കുടിച്ച ശേഷം പച്ചവെള്ളത്തില്‍ വായ കഴുകുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന് ടീ, വൈറ്റമിന്‍ സിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഇവ ശീലമാക്കുക. ഇവ വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ഭ്രൂണത്തില്‍ സ്റ്റെം സെല്‍ പരീക്ഷണം

ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തിന്മേല്‍ സ്റ്റെം സെല്‍ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ഗവേഷകര്‍. ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫക്റ്റ എന്ന ജനിതക തകരാറിനു സാധ്യതയുള്ള ഗര്‍ഭസ്ഥശിശുക്കളിലായിരുന്നു പരീക്ഷണം. അലസിപ്പോയ ഗര്‍ഭങ്ങളിലെ ശിശുക്കളില്‍നിന്നും ആരോഗ്യമുള്ള പേശികള്‍ക്കും അസ്ഥികള്‍ക്കും കാരണമായുള്ള ജീനുകള്‍ തിരഞ്ഞുപിടിച്ച് 20-34 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളില്‍ കുത്തിവച്ചു. അസ്ഥികളെ കരുത്തുള്ളതാക്കാന്‍ നിര്‍ണായകമായിട്ടുള്ള കൊളാജന്‍ എന്ന പ്രോട്ടീന്‍ നിര്‍മിക്കുന്ന ജീനുകളില്‍ വരുന്ന തകരാറാണ് എല്ലുകള്‍ പൊടിഞ്ഞുപോകുന്ന ബ്രിറ്റില്‍ ബോണ്‍ രോഗം അഥവാ ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫക്റ്റ എന്ന രോഗത്തിന്‍റെ കാരണം. ഇതിന് ഇന്നേവരെ പരിഹാരം കണ്ടുപിടിച്ചില്ല.

വേദനയില്ലാത്ത കുത്തിവയ്പ്

കുത്തിവയ്പിനോടുള്ള പേടിയുള്ളവര്‍ക്ക് അനുഗ്രഹമായി പുതിയ വേദനാരഹിതമായ സംവിധാനം വരുന്നു. റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. രണ്ട് ഇഞ്ചില്‍ താഴെ മാത്രം നീളമുള്ള, ഇന്‍ജക്ഷന്‍ സൂചി ഘടിപ്പിച്ചിരിക്കുന്ന കാനിസ്റ്റര്‍ ആണ് കെഫോര്‍ട്ടബ്ലി നമ്പ് എന്ന ഈ ഉപകരണത്തിന്‍റെ പ്രധാന ഘടകം. ഈ കാനിസ്റ്ററിനുള്ളില്‍ വെള്ളവും അമോണിയ നൈട്രേറ്റുമുണ്ട്. കാനിസ്റ്റര്‍ തിരിക്കുമ്പോള്‍ ഈ രണ്ട് ഘടകങ്ങള്‍ക്കുമിടയിലുള്ള സീല്‍ പൊട്ടുകയും കാനിസ്റ്ററിന്‍റെ താഴ്ഭാഗത്തുള്ള ലോഹപ്ലേറ്റ് പെട്ടെന്നു തണുക്കുകയും ചെയ്യുന്നു. സിറിഞ്ചുമായി ഈ തണുത്ത കാനിസ്റ്റര്‍ ബന്ധിപ്പിക്കുമ്പോള് സൂചി ഇറങ്ങും മുമ്പേ തന്നെ കുത്തിവയ്ക്കുന്ന ഭാഗത്തെ ചര്‍മം ഏതാണ്ട് 4.5 ഡിഗ്രിയോളം തണുക്കുന്നു. ഇത് കുത്തിവയ്പിനെ വേദനാരഹിതമാക്കും യാതൊരു രാസപദാര്‍ത്ഥങ്ങളുമായും ചര്‍മം നേരിട്ടു ബന്ധപ്പെടുന്നില്ലെന്നതും ഈ സംവിധാനത്തിന്‍റെ മേന്മയാണ്.

ഹൃദയപരാജയത്തിന് പുതുമരുന്ന്

രക്തം പമ്പു ചെയ്യാനുള്ള ഹൃദയത്തിന്‍റെ ശേഷി ദുര്‍ബലമാകുന്നതു മൂലമുള്ള ഹൃദയപരാജയങ്ങള്‍ ഇന്നു സാധാരണമാണ്. ഏതാണ്ട് 20 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് രോഗം കണ്ടെത്തിക്കഴിഞ്ഞ് പത്തു വര്‍ഷത്തോളമെങ്കിലും ജീവിച്ചത്. ഇത്തരുണത്തിലാണ് ആന്‍ജിയോടെന്‍സിന്‍ റിസപ്റ്റര്‍ നെപ്രിലൈസിന്‍ ഇന്‍ഹിബിറ്റര്‍ എന്ന പുതിയ മരുന്നിന്‍റെ വരവ്. ഈ മരുന്ന് ഹൃദയധമനീ രോഗം മൂലമുള്ള ഹൃദയപരാജയം വന്നവരിലെ മരണനിരക്കുകളും ആശുപത്രിവാസവും സാമ്പ്രദായിക ചികിത്സയെ അപേക്ഷിച്ച് 20 ശതമാനം കണ്ടു കുറച്ചിരിക്കുന്നു. സാക്യുബിട്രില്‍ എന്ന നെപ്രിലൈസിന്‍ ഇന്‍ഹിബിറ്ററും ആന്‍ജിയോടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കറും ചേര്‍ന്നതാണ് ഈ മരുന്ന്.

കുത്തിവയ്ക്കാവുന്ന കൊളസ്ട്രോള്‍ മരുന്ന്

ഹൃദയധമനീരോഗങ്ങള്‍ക്കുള്ള പ്രധാന കാരണം കൊളസ്ട്രോള്‍ പ്രശ്നങ്ങളാണ്. അമിത കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കുത്തിവയ്പുകള്‍ അഥവാ പിസിഎസ്കെ9 ഇന്‍ഹിബിറ്ററുകള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. കരളിലെ ചില പ്രത്യേക പ്രോട്ടീനുകളുടെ പ്രവര്‍ത്തനം നിലപ്പിച്ച് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്‍റെ രക്തത്തിലൂടെയുള്ള കൈമാറ്റം അവസാനിപ്പിക്കുന്നു. ഇത് ധമനികള്‍ക്ക് ആരോഗ്യം നല്കും. ഹൃദയാഘാതങ്ങളുടെ നിരക്ക് കുറയുന്നതിനും ഇടയാക്കും. ആഴ്ചയില്‍ രണ്ടു തവണ കുത്തിവെയ്പായാണ് ഈ മരുന്ന് എടുക്കേണ്ടതെന്നതും അല്പം ചെലവേറിയ മരുന്നാണെന്നതും ഇതിന്‍റെ ദോഷങ്ങളാണ്.

ഒഴിവാക്കാം രോഗങ്ങൾ ,പരിസരശുച്ചിത്വത്തിലൂടെ

പരിസര ശുചിത്വം

വീടിന്‍റെ പരിസരത്ത് ഈച്ച പെരുകുന്ന സാഹചര്യം ഒഴിവാക്കുക. തുറസ്സായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്. വീടിന്‍റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് വീടിന്‍റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന തരത്തില്‍ പാത്രങ്ങളോ ചിരട്ടയോ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുകള്‍ വളരാം.

ഭക്ഷണസാധനങ്ങള്‍ പാഴാക്കാതെയിരുന്നാല്‍ അടുക്കളയില്‍ നിന്നു പുറന്തള്ളുന്ന വേസ്റ്റിന്‍റെ അളവു കുറയ്ക്കാം. ഭക്ഷണാവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും കിറ്റില്‍ കെട്ടി വലിച്ചെറിയുന്ന ശീലം മാറ്റുക. കിറ്റില്‍ കിടന്ന് മാലിന്യങ്ങള്‍ അഴുകുന്നത് രോഗങ്ങള്‍ക്കു കാരണമാകും. വീട്ടില്‍ രണ്ടു വേസ്റ്റ് ബാസ്കറ്റുകള്‍ വയ്ക്കുക. ഒന്നില്‍ ജൈവ മാലിന്യവും മറ്റേതില്‍ പ്ലാസ്റ്റിക് മാലിന്യവും ഇടുക. അടുക്കളയില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍കൊണ്ട് പൈപ്പ് കമ്പോസ്റ്റും ജൈവമാലിന്യങ്ങള്‍കൊണ്ട് കുഴി കമ്പോസ്റ്റും ഉണ്ടാക്കാം. ഇവ ചെടികള്‍ക്കു വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് വെയിസ്റ്റ് റീസൈക്കിള്‍ ചെയ്യാന്‍ ഏല്പിക്കാം. പ്ലാസ്റ്റിക് കിറ്റുകള്‍ കളയാതെ അഞ്ചാറെണ്ണം ഒരുമിച്ചാക്കി അതില്‍മണ്ണിട്ട് പച്ചക്കറികള്‍ കൃഷിചെയ്യാം.

ഹോര്‍ലിക്സ് ഗ്രോത്ത് പ്ളസ് വിപണിയില്‍

ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ഹോര്‍ലിക്സ് ഗ്രോത്ത് പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. 
ശിശു ചികിത്സാ വിദഗ്ധര്‍ നിര്‍ദേശിച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഹോര്‍ലിക്സ് ഗ്രോത്ത് പ്ലസ്, കുട്ടികളുടെ വളര്‍ച്ച വീണ്ടെടുക്കുന്നതിന് ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും അടങ്ങിയതാണ്.
നിശ്ചിത തോതിലായിരിക്കണം കുട്ടികളുടെ ഉയരവും തൂക്കവും. ഭക്ഷണ രീതിയിലെ അസന്തുലിതാവസ്ഥ, പ്രോട്ടീന്‍ ഊര്‍ജ്ജക്കുറവ്, അടിക്കടി ഉണ്ടാകുന്ന അസുഖങ്ങള്‍, പോഷക അപര്യാപ്തത എന്നിവ മൂലം ആഗോള തലത്തിലും ഇന്ത്യയിലും കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ ഉയരവും തൂക്കവും ലഭിക്കുന്നില്ല. ധാതു സമ്പുഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് ഇതിന് ഏക പ്രതിവിധി. 
ഹോര്‍ലിക്സ് ഗ്രോത്ത് പ്ളസ് ആറ് മാസത്തിനുള്ളില്‍ കാര്യമായ വളര്‍ച്ച സാധ്യമാക്കിയതായി കമ്പനി നടത്തിയ പഠനം വ്യക്തമാക്കുന്നു. 3 മുതല്‍ 9 വയസ് വരെയുള്ള പ്രായപരിധിയില്‍ പെട്ട പ്രായത്തിനനുസൃതമായി ഉയരമോ തൂക്കമോ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയാണ് ഹോര്‍ലിക്സ് ഗ്രോത്ത് പ്ളസ്. 
രണ്ട് എക്സ് ഇമ്യൂണോ ന്യൂട്രിയന്‍റുകളടങ്ങിയ ഹോര്‍ലിക്സിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് തലവന്‍ പ്രശാന്ത് പാണ്‍ഡേ പറഞ്ഞു. ഉന്നത നിലവാരമുള്ള പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ രുചികരമായ മിശ്രണമാണ് ഹോര്‍ലിക്സ് ഗ്രോത്ത് പ്ളസ്.

പള്‍മനറി ഫൈബ്രോസിസിന് പുതുമരുന്ന്

ശ്വാസകോശത്തിനുള്ളിലെ കലകള്‍ കട്ടിപിടിച്ച് ചുരുങ്ങാനും നിവരാനുള്ള ശേഷി നഷ്ടപ്പെട്ട് വടുക്കള്‍ വീഴുന്ന മാരകവും നിലവില്‍ മരുന്നുകള്‍ ഫലിക്കാത്തതുമായ രോഗമാണ് ഇഡിയോപ്പതിക് പള്‍മനറി ഫൈബ്രോസിസ്. ഈ രോഗത്തിനു ഓഫവ്, എസ്ബ്രിയറ്റ് എന്നിങ്ങനെ രണ്ട് പുതിയ മരുന്നുകളാണ് എഫ്ഡിഎ അംഗീകരിച്ചിരിക്കുന്നത്. രോഗം മാറ്റാന്‍ ഇവയ്ക്ക് കഴിയില്ലെങ്കിലും രോഗതീവ്രത കുറച്ച് വടുക്കള്‍ ഉണ്ടാകുന്നതു തടയാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ആരോഗ്യമുള്ള ശരീരത്തിനു വേണ്ടി പാലിക്കാം ആയുര്‍വേദ ചര്യകള്‍

ആയുരാരോഗ്യ  സൗഖ്യവും  സൗന്ദര്യവും സ്വന്തമാക്കാം

  • ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക. രാവിലെ നാലിനും നാലരയ്ക്കും ഇടയ്ക്കുള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം.
  • കണ്ണുകളുടെ ആരോഗ്യത്തിനു പതിവായി അഞ്ജനം എഴുതുക. കണ്ണുകള്‍ക്കു വലിപ്പം ഉണ്ടാകാനും കണ്‍പീലികള്‍ ഇടതൂര്‍ന്നു വളരാനും ഇതു സഹായിക്കും.
  • കഫത്തെ അകറ്റാന്‍ ധൂമപാനം ചെയ്യുക ഇതിന് തുളസിയില നെയ്യില്‍തൊട്ടു കനലില്‍പുകച്ചു ശ്വസിക്കാം
  • കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉണ്ടാകാനും ജരാനരകള്‍ അകറ്റി ചര്‍മകാന്തി ലഭിക്കാനും ശരീരത്ത് അഭ്യംഗം അഥവാ ഓയില്‍ മസാജ് ചെയ്യുക.
  • ചര്‍മകാന്തിക്ക് നാല്‍പാമരം, ത്രിഫല ഇവയിട്ടു തിളപ്പിച്ച വെള്ളത്തില്‍കുളിക്കുക. വിയര്‍പ്പുനാറ്റം അകറ്റാന്‍ ചന്ദനവും രാമച്ചവും താമരക്കിഴങ്ങും ഇട്ട വെള്ളത്തില്‍കുളിക്കാം.
  • അമിതവണ്ണം കുറയ്ക്കാന്‍ ത്രിഫല ചൂര്‍ണം കൊണ്ട് ഉദ്വര്‍ത്തനം ചെയ്യുന്നത് നല്ലതാണ്.
  • ആയുര്‍വേദ വിധി പ്രകാരം അരവയര്‍മാത്രമേ ആഹാരം കഴിക്കാവൂ. ആഹാരം കഴിച്ച ഉടനെ കിടക്കരുത്.
  • ഏറെ മൃദുവായ മെത്ത ഉപയോഗിക്കരുത്. ചുരുണ്ടുകൂടി കിടക്കാതെ കൈകാലുകള്‍ വിടര്‍ത്തിവച്ച് കിടക്കുക.

മുടികൊഴിച്ചിലിന് പരിഹാരമായി പിആര്‍പി ചികില്‍സ

മുടി സംരക്ഷിക്കുക എന്നാല്‍ തലയിലെ ഒരുലക്ഷത്തില്‍പ്പരം  മുടിയിഴകളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നതാണ്. കാലവും കാലാവസ്ഥയും ഭക്ഷണരീതിയും മാറിയപ്പോള്‍ കൊഴിഞ്ഞ് പോക്ക് തടയാന്‍ വയ്യാതെയായി. മുടി കൊഴിച്ചില്‍ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കുള്ളതാണ് പിആര്‍പി (പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ) ചികിത്സ.

സ്വന്തം രക്തത്തിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അതുപയോഗിച്ച് മുടിയുടെ അടിസ്ഥാന കോശങ്ങളെ  ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റ് കോശങ്ങളെ സാധാരണയിലും നാല്,അഞ്ച് മടങ്ങ് സാന്ദ്രത കൂട്ടി ഉദ്ദീപിപ്പിച്ചു മുടി കൊഴിഞ്ഞ ഭാഗത്തു കുത്തിവയ്ക്കും.  തലയിലെ ത്വക്കിനടിയില്‍ നിലനില്‍ക്കുന്ന തലമുടിയുടെ വേരുകളെയാണ് ശക്തിപ്പെടുത്തുന്നത്. സാന്ദ്രത കൂടി  ഉദ്ദീപിപ്പിക്കപ്പെടുന്ന കോശം തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. പ്ലേറ്റ്ലറ്റ് കോശങ്ങള്‍ കുത്തി വയ്ക്കുന്നതോടെ മുടി വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ ഘട്ടം ഘട്ടമായി കോശങ്ങളെ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മാസത്തിലൊരിക്കലാണു കുത്തിവയ്പ്. അതി സൂക്ഷമ കുത്തിവയ്പ്പുകള്‍ക്കു ശേഷം നാലു മുതല്‍ ആറുമാസം കഴിയുമ്പോഴേക്കും വ്യക്തമായ വ്യത്യാസം മുടി വളര്‍ച്ചയിലും കോശ വളര്‍ച്ചയിലും പ്രകടമാകും.

ചുളിവുകള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന വരകള്‍, കവിളുകളില്‍ രൂപപ്പെടുന്ന കുഴികള്‍ തുടങ്ങി മുഖത്തിനുണ്ടാകുന്ന ശോഷണങ്ങള്‍ക്കും ഈ ചികിത്സാരീതി പ്രയോജനപ്പെടുത്തുന്നുണ്ട്.

പിആര്‍പി ചികിത്സ രക്ത ബാങ്കിന്‍റെ സഹായത്തോടെ അതീവ സുരക്ഷാ മാനദണ്ധങ്ങള്‍ പരിപാലിച്ചുകൊണ്ട് അണുവിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ നടപ്പാക്കാന്‍ പാടുള്ളു. വിദഗ്ധനായ ഡെര്‍മറ്റോളജിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ മരുന്നുകള്‍ക്കു പുറമേ ചികിത്സയിലെ എല്ലാ നിഷ്കര്‍ഷതയും പരിപാലിച്ചാല്‍ ഇതു സുരക്ഷിതമാണ്. ചികിത്സയ്ക്കു രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുമില്ല.

വേണം വ്യായാമം കണ്ണുകള്‍ക്കും

കംപ്യൂട്ടര്‍ സ്ക്രീനില്‍ തുടര്‍ച്ചയായി നോക്കുന്നതു കണ്ണുകള്‍ക്ക് അമിത സമ്മര്‍ദമുണ്ടാക്കും.ഇത് കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ച്ചശക്തിയെയും ദോഷകരമായി ബാധിക്കും. ദിവസേന കണ്ണുകള്‍ക്കു കൃത്യമായ വ്യായാമം നല്‍കുന്നതു കണ്ണുകളുടെ സമ്മര്‍ദം ഇല്ലാതാക്കുന്നതിനും  ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും. കണ്ണുകള്‍കൊണ്ടു ദിവസേന ലളിതമായി പരിശീലിക്കാവുന്ന ചില വ്യായാമങ്ങള്‍അറിയാം.

തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കിയിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ ഇരുപത് മിനിറ്റിലും ഇരുപത് അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് ഇരുപത് സെക്കന്‍റ് നേരം ദൃഷ്ടിയുറപ്പിക്കുക.ഇതു കണ്ണുകളുടെ സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും.

അല്‍പ്പം അകലെയുള്ള ഒരു വസ്തുവിലേക്ക് പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡ് നേരം വരെ നോക്കുക അതിനുശേഷം അരികെയുള്ള ഒരു വസ്തുവിലേക്ക് പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡ് നേരം നോട്ടമുറപ്പിക്കുക. ഇതു ദിവസം പത്തു തവണ ചെയ്യണം.

കണ്ണുകള്‍ അടച്ചു പിടിച്ച് ഇടംകൈയിലെ മൂന്നു വിരലുകള്‍കൊണ്ട് ഇടത്തേ കണ്‍പോളയുടെ പുറത്തും വലംകൈയിലെ മൂന്നു വിരലുകള്‍കൊണ്ട് വലത്തേ കണ്‍പോളയുടെ മുകളിലും ചെറുതായി അമര്‍ത്തുക. രണ്ട് നിമിഷം കഴിഞ്ഞ് കൈകമാറ്റുക അഞ്ച് തവണ ഇതാവര്‍ത്തിക്കുക. ഇതു കണ്ണുകളെ ആയാസരഹിതമാക്കും.

കണ്ണുകള്‍ക്ക് ആയാസമനുഭവപ്പെടുമ്പോള്‍ ഇരു കണ്ണുകളിലേയും കൃഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക. ആദ്യം ക്ലോക്ക് വൈസ് ദിശയിലേക്കും പിന്നീട് എതിര്‍ദിശയിലേക്കും പത്തു തവണ ചലിപ്പിക്കുക.

സ്ത്രീകളുടെ ആരോഗ്യം .. കാല്‍സ്യത്തിനു വേണം പ്രത്യേക ശ്രദ്ധ

സ്ത്രീകളുടെ ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് കാത്സ്യം. പല്ലിന്‍റെയും എല്ലിന്‍റെയും വളര്‍ച്ചയ്ക്കും രക്തം കട്ടപിടിക്കുന്നതിനും നാഡികളുടെ പ്രവര്‍ത്തനത്തിനുമൊക്കെ കാത്സ്യം ആത്യാവശ്യമാണ്. ഇതുകൂടാതെ കാന്‍സര്‍ പ്രതിരോധത്തിനും പ്രമേഹം, ഉയര്‍ന്ന ബിപി എന്നിവയുടെ നിയന്ത്രണത്തിനും കാത്സ്യം സഹായകമാകുന്നുവെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. മധ്യവയസ്സെത്തുന്നതോടെ ഉണ്ടാകുന്ന ഓസ്റ്റിയോ പെറോസിസ് എന്ന രോഗം തടയുന്നതിലും കാത്സ്യത്തിനു നിര്‍ണായക പങ്കുണ്ട്.

പാല്‍, പാല്‍ക്കട്ടി, നിലക്കടല, കടുത്തപച്ചനിറമുള്ള  ഇലക്കറികള്‍ എന്നിവയെല്ലാം കാത്സ്യത്തിന്‍റെ മികച്ച ഉറവിടങ്ങളാണ്. മുട്ട, കരള് എന്നിവയില്‍ വിറ്റാമിന്‍ഡിയും ധാരാളമുണ്ട്. 30 വയസിനുശേഷം ഇത്തരം കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പെണ്‍കുട്ടികള്‍ക്ക് കൌമാരപ്രായം  മുതലേ കാത്സ്യം നിറഞ്ഞ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. മൃഗങ്ങളുടെ പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക് സോയാപ്പാല്‍ നല്‍കാം. യോഗര്‍ട്ടും കാത്സ്യത്താല്‍ സമ്പുഷ്ടമാണ്. മറ്റു പാലുല്‍പ്പന്നങ്ങളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കാലിലെ നീര് : ആരോഗ്യസൂചനകളും അസുഖങ്ങളും

കാലിലെ നീര് പലര്‍ക്കുമുണ്ടാകുന്ന പ്രശ്നമാണ്. ഇതിനുള്ള കാരങ്ങളും പലതാണ്. കാലില്‍ തന്നെ മുട്ടില്‍ നീരുണ്ടാകാം, മുട്ടിനു താഴെയുളള ഭാഗത്തുണ്ടാകാം, ഇതല്ലെങ്കില്‍ കാല്‍പാദത്തിലോ കണങ്കാലിലോ ഉണ്ടാകാം. ചില ഘട്ടങ്ങളില്‍ ഇതത്ര കാര്യമായ പ്രശ്നമായി എടുക്കേണ്ടതില്ല, എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയുമാകാം. കാലിന്‍റെ നീര് എങ്ങനെ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു, ഇതു നല്‍കുന്ന ആരോഗ്യസൂചനകളും അസുഖങ്ങളും എന്തെല്ലാം എന്നതിനെക്കുറിച്ചു കൂടുതലറിയൂ,

രക്തം കട്ടപിടിയ്ക്കുന്നതിന്‍റെ ഒരു സൂചനയാകാം, കാലിലെ നീര്. ഇതു കാരണം കാലിലേയ്ക്കു പമ്പു ചെയ്യപ്പെടുന്ന രക്തം തിരിച്ചു ഹൃദയത്തിലെത്തില്ല. രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാകുന്നതാണ് കാരണം. കാലിലെ ഏതെങ്കിലും ഭാഗത്ത് നീരുണ്ടാകാന്‍ കാരണമാകും  ഇത് ലംഗ്സിനും ഹൃദയത്തിനും നല്ലതല്ലെന്നതു കൊണ്ടുതന്നെ ഗുരുതരമായ പ്രശ്നവുമാണ്. കാലിലെ നീരിനൊപ്പം പനി, വേദന, ചര്‍മനിറം മാറുക എന്നിങ്ങനെ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതിന്‍റെ കാരണം ഇതാകാം.

അണുബാധകള്‍ കാലില്‍ നീരുണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. ഡയബെറ്റിക് ന്യൂറോപ്പതി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ഇതിനൊപ്പം ഈ ഭാഗത്ത് മുറിവുകളോ പൊള്ളിയതു പോലുള്ള അടയാളങ്ങളോ ഉണ്ടാകാം.

ലിവര്‍, ഹാര്‍ട്ട്, കിഡ്നി രോഗങ്ങളുടെ സൂചന കൂടിയാണ് കാലിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന നീര്. കിഡ്നി നേരെ പ്രവര്‍ത്തിയ്ക്കാത്തപ്പോള്‍ വെള്ളം അടിഞ്ഞു കൂടി കാലില്‍ നീരുണ്ടാകാം. ലിവര്‍ തകാറിലെങ്കില്‍ ആല്‍ബുമിന്‍ ഉല്‍പാദനം നടക്കില്ല. ഇത് രക്തം നാഡികളില്‍ നിന്നും കോശങ്ങളിലേയ്ക്കു കടക്കാന്‍ ഇടയാക്കും. നീരിന് കാരണമാകും.

വീനസ് ഇന്‍സഫിഷ്യന്‍സി എന്നൊരു അവസ്ഥയും കാലില്‍ നീരു വരാന്‍ ഇടയാക്കും. കാലിലെ ഞരമ്പുകളിലൂടെ ഹൃദയത്തിലേയ്ക്കു രക്തപ്രവാഹമുണ്ടാകും. ഹൃദയത്തിന്‍റെ വലതു വശത്തിലെ വാല്‍വിലൂടെ മാത്രം ഹൃദയത്തിന്‍റെ വലതു വശത്തേയ്ക്കാണ് രക്തം പോകുക. ഏതെങ്കിലും കാരണവശാല്‍ വാല്‍വിന് തകരാറുണ്ടായാല്‍ ഈ രക്തം തിരിച്ചു പ്രവഹിയ്ക്കും. ഇത് സമീപത്തെ കോശങ്ങളില്‍ പ്രവേശിയ്ക്കും. ഈ വിധത്തില്‍ നീരുണ്ടാകും.

തൈറോയ്ഡ് പ്രശ്നങ്ങളും കാലിലെ നീരിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നതാണ് കാരണം.

ലിംഫോഡിമ എന്നൊരു അവസ്ഥയും കാലിലെ നീരിനുള്ളൊരു കാരണമാണ്. ലിംഫാറ്റിക് ഫന്‍റെയിഡ് കോശങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് കാരണം. ലിംഫ് നോഡുകളിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് കാരണം.

ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് കാലിലുണ്ടാകുന്ന നീരിന്‍റെ മറ്റൊരു ലക്ഷണമാണ്.

ഇതിനു പുറമെ തടി കൂടുന്നത്, ബിപിയ്ക്കുള്ള മരുന്നുകള്‍, കാലിലുണ്ടാകുന്ന ഉളുക്കോ മുറിവോ, ഗര്‍ഭം എന്നിവയെല്ലാം കാലിലെ നീരിനുള്ള കാരണങ്ങളാണ്.

മുടി വളരാന്‍ നല്ല ഭക്ഷണവും

ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും മുടി വളരാന്‍ വേണ്ടിയുള്ള ശ്രമം നടത്താത്ത സ്ത്രീകള്‍ നന്നേ കുറവാണ്. പാരമ്പര്യത്തിനെയും ദൈവത്തിനെയും പഴിക്കാന്‍ വരട്ടെ അതിനു മുമ്പ് പോഷകാഹാരവും മുടിയും തമ്മിലും ആഴത്തിലുള്ള ബന്ധമുണ്ടെന്നു മനസ്സിലാക്കുക. ഇടതൂര്‍ന്ന മുടിക്ക് ഏറ്റവും അത്യാവശ്യമുള്ള ഘടകങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.

പ്രോട്ടീന്‍ വേണം

മുടിയിഴകള്‍ പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. പ്രോട്ടീന്‍റെ അഭാവമാണ് ബലം കുറഞ്ഞതും പൊട്ടി പോകുന്നതും വരണ്ടതുമായ മുടിക്ക് പ്രധാനകാരണം. പാല്ല്‍, മുട്ട, മാംസം,തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപരിപ്പ് എന്നിവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമായ ആഹാരപദാര്‍ഥങ്ങളാണ്.

അയണ്‍ : ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം കൊണ്ട് ഉണ്ടാകുന്ന വിളര്‍ച്ചരോഗം മൂലം മുടികൊഴിച്ചില്‍ സാധാരണമാണ്. ഇലക്കറികള്‍, മത്സ്യം, പയറുവര്‍ഗങ്ങള്‍, മാംസം എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റമിന്‍ സി: ഇരുമ്പ് ശരീരം വലിച്ചെടുക്കാന്‍ വിറ്റമിന്‍ സി ആവശ്യമാണ്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നാരങ്ങാ മുതലായവയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. സിട്രസ് പഴങ്ങളിലാണ് ഇതു കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഉദാഹരണത്തിന് ഓറഞ്ച്, മുസ്സമ്പിഎന്നിവ. വളരെ എളുപ്പത്തില്‍ തയാറാക്കുന്ന നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഒമേഗ 3-യും മത്സ്യവും : ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന കൊഴുപ്പാണ് ഒമേഗ 3. ശിരോചര്‍മത്തിനും മുടിക്കും മാര്‍ദ്ദവവും ആരോഗ്യവും നല്‍കാന്‍ ഒമേഗ 3 സഹായിക്കുന്നു. മത്തി, നെയ്മത്തി, അയല മുതലായ മത്സ്യങ്ങളില്‍ ഇത് ധാരാളമുണ്ട്.

വിറ്റമിന്‍ എ അടങ്ങിയ പഴങ്ങള്‍: മുടിയുടെ പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുന്ന സേബം ഉല്‍പാദിപ്പിക്കുന്നതിന് വിറ്റമിന്‍റെ എ അത്യാവശ്യമാണ്. ആരോഗ്യമുള്ള ചര്‍മത്തിനും മുടിയിലെ വരള്‍ച കുറയ്ക്കാനും സേബം സഹായിക്കുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ഇവയിലെ ബീറ്റാകരോട്ടിന്‍ വിറ്റമിന്‍ എ ആയി ശരീരം രൂപാന്തരപ്പെടുത്തുന്നു. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പപ്പായ, ഓറഞ്ച് മു തലായവ കഴിക്കാം.

സിങ്കും സെലിനിയവും: തലമുടിയുടെ ആരോഗ്യത്തിന സിങ്കും സെലിനിയവും ആവശ്യമുള്ള ഘടകങ്ങളാണ്. മാംസം, കൂണ്‍, അണ്ടിപരിപ്പ്, ഞണ്ട്, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങള്‍, മുഴുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മാംസം(പ്രത്യേകിച്ച് കോഴി) തോടുള്ള മത്സ്യങ്ങള്‍ എന്നിവയിലാണ് സിങ്ക് അടങ്ങിയിട്ടുള്ളത്. വിറ്റമിന് ബി ഇനത്തില്‍പ്പെട്ട ബയോട്ടിന്‍ മുടി പൊട്ടിപ്പോകാതെ തടയുന്ന വിറ്റമിന്‍ ആണ്. മുഴുധാന്യങ്ങള്, സോയ, ഈസ്റ്റ്, മുട്ടയുടെ മഞ്ഞ എന്നിവയിലെല്ലാം ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍

അലങ്കാരപുഷ്പമായി എപ്പോഴും പുഷ്പിച്ചുകൊണ്ടിരിക്കുന്ന ചെമ്പരത്തി ഔഷധമായും ആഹാരമായും ഉപയോഗിച്ചവരുന്നു. പൂക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും ഇലയും മൊട്ടും വേരും വിവിധതരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പൂവിന്‍റെയും ഇതളിന്‍റെയും സ്വഭാവ വ്യത്യാസമനുസരിച്ചു 100-ല്‍പരം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. അഞ്ച് ഇതളോടുകൂടിയ നാടന്‍ ചെമ്പരത്തിപ്പൂവിനാണ് ഔഷധഗുണം കൂടുതല്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, കാല്‍സ്യം, നാരുകള്‍, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, അന്തോസയാനിന്‍, ചിലതരം തൈലങ്ങള്‍ എന്നിവയ്ക്കു പുറമെ വിറ്റമിന്‍ എ, റൈബോഫ്ളാവിന്‍, നിയാസിന്‍, തയമിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ അസ്കോര്‍ബിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, ഓക്സാലിക് ആസിഡ്, ഹൈബിസ്കസ് ആസിഡ് എന്നീ ആസിഡുകളും ഉണ്ട്.

പ്രത്യേക ചെലവുകളൊന്നും കൂടാതെ എളുപ്പത്തില്‍ നട്ടുവളര്‍ത്തി എടുക്കാനും കൃഷിചെയ്യുവാനും പറ്റുന്നതാണ് ചെമ്പരത്തി. സാധാരണ തണ്ടുകള്‍ മുറിച്ചാണ് നടുവാന്‍ ഉപയോഗിക്കുന്നത്. ഏകദേശം 6 മാസങ്ങള്‍ കൊണ്ടു ചെടികള്‍ പുഷ്പിച്ചു തുടങ്ങും.

ഔഷധപ്രയോഗങ്ങള്‍

  • ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ശരീരക്ഷീണം മാറും.
  • ആറുചെമ്പരത്തിപ്പൂക്കള്‍ അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചു കാല്‍ ലിറ്ററാക്കി ദിവസവും പലപ്രാവശിയമായി കുടിച്ചാല്‍ ചൂടും അമിതവിയര്‍പ്പും കുറയും.
  • ചെമ്പരത്തിപ്പൂക്കള്‍ ഉണക്കിപ്പൊടിച്ചു വെളിച്ചെണ്ണയില്‍ ഇട്ട് ഏഴുദിവസം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍പ്പിക്കുക. അതിനുശേഷം ചില്ലുകുപ്പിയിലാക്കി വയ്ക്കുക. ഈ വെളിച്ചെണ്ണ ദിവസവും തലയില്‍ പുരട്ടി തടവിയാല്‍ തലമുടി കറുക്കുന്നതിനു സഹായിക്കും.
  • ചെമ്പരത്തിപ്പൂക്കള്‍ കഷായമാക്കി കുടിച്ചാല്‍ മൂത്രരോഗങ്ങളും രക്തപിത്തവും മാറും.
  • ചെമ്പരത്തിപ്പൂക്കളും ശര്‍ക്കരയും പച്ചരിയും ചേര്‍ത്തു പാകം ചെയ്തു കഴിച്ചാല്‍ രക്തശുദ്ധി വരും.
  • ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവിന്‍റെ 25 ഇതളുകള്‍ ഒരു ചില്ല് ഗ്ലാസില്‍ ഇടുക. അതില്‍ രണ്ടൌണ്‍സ് ചെറുനാരങ്ങാനീര് ചേര്‍ത്ത് 8 മണിക്കൂര്‍ അടച്ചുവയ്ക്കുക. ഇതു പിഴിഞ്ഞെടുത്ത് തേനോ പഞ്ചസാരയോ ചേര്‍ത്തു ദിവസവും കഴിച്ചാല്‍ ശരീരക്ഷീണം അകന്ന് രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവു വര്‍ധിക്കും.
  • ചെമ്പരത്തിപ്പൂവും കോഴിമുട്ടയും എള്ളെണ്ണയും കൂടി ചാലിച്ച് ദേഹം മുഴുവന്‍ പുരട്ടി തടവിയാല്‍ മെയ് വഴക്കമുണ്ടാക്കും.
  • ചെമ്പരത്തിവേരും ചുക്കും കുരുമുളകും കൂടി കഷായം വച്ചുകുടിച്ചാല്‍ ചുമ മാറും.
  • ചെമ്പരത്തിവേര് അരിക്കാടിയില്‍ അരച്ചു ലേപനം ചെയ്താല്‍ നീരു വറ്റിപ്പോകും.

കടപ്പാട് : www.infomagic.com


അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate