অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം കാക്കാനും മെച്ചപ്പെടുത്താനും

ആരോഗ്യം കാക്കാനും മെച്ചപ്പെടുത്താനും

  1. അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്
  2. വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍
  3. കുഞ്ഞിന്‍റെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  4. ജലദോഷത്തിന് നിമിഷ പരിഹാരം
  5. കാബേജിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ....
  6. കൂര്‍ക്കം വലി ഉടന്‍ പരിഹാരിക്കാന്‍ ചിലവഴികളിതാ...
  7. ചെമ്പ് പാത്രത്തില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
  8. ആരോഗ്യത്തിനായി ദിവസവും ഒരു നെല്ലിക്ക കഴിക്കാം
  9. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ ചില നാടന്‍ വഴികളിതാ
  10. പുരുഷന്മാര്‍ക്കായി ചില ആരോഗ്യഭക്ഷണങ്ങളിതാ
  11. ച്യൂയിങ് ഗം ചവച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
  12. വായ്പ്പുണ്ണു മാറാന്‍ ചില നാടന്‍ വഴികളിതാ
  13. എന്താണ് ലേസര്‍ റീസര്‍ഫേസിംഗ് ?
  14. വേരിക്കോസ് വെയിന്‍ നിയന്ത്രിക്കാം
  15. റാഗിയെന്ന കുഞ്ഞന്‍ ധാന്യത്തിന്‍റെ ഗുണങ്ങളറിയൂ
  16. മഞ്ഞുകാലത്ത് ആസ്ത്മരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  17. ഓറഞ്ച് നിത്യവും കഴിച്ചാലുള്ള ഗുണങ്ങള്‍
  18. ഏമ്പക്കത്തെ പിടിച്ച്‌ കെട്ടാന്‍ ചില വീട്ടുവൈദ്യങ്ങളിതാ
  19. സ്ഥിരമായി ഐ പോഡ് ഉപയോഗിക്കുന്നത് ബധിരതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍
  20. ആണിയും അരിമ്പാറയും ഇല്ലാതാക്കാന്‍ ഒറ്റമൂലിയിതാ
  21. മീസില്‍സ് - ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
  22. കഫക്കെട്ടിന് ഉടനടി പരിഹാരം കാണാന്‍ ചില നാടന്‍ വഴികളിതാ...
  23. കുഴിനഖത്തിന് ഉടന്‍ പരിഹാരം
  24. പ്രമേഹബാധിതര്‍ക്ക് ക്ഷയരോഗം വന്നാല്‍

അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്

ഗുരുതരമല്ലെങ്കിലും കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കില്‍ കാഴ്ചയെതന്നെ ബാധിക്കുന്ന അവസ്ഥയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്.

കണ്‍പോളയുടെ ഉപരിതലത്തിലുള്ള വെളുത്ത നിറത്തിലുള്ള പാടയാണ് കണ്‍ജെങ്റ്റീവ അഥവാ നേത്രാവരണം. ഇതിന് അണുബാധ മൂലമോ അലര്‍ജിമൂലമോ പലതരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാം.

അലര്‍ജിമൂലം ഉണ്ടാകുന്ന അണുബാധയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്. ഇത്തരം അലര്‍ജിക്ക് നിരവധി കാരണങ്ങളുണ്ട്. ചിലര്‍ക്ക് കാലാവസ്ഥ വ്യതിയാനമായിരിക്കും അലര്‍ജിക്കു കാരണമാകുന്നത്.

എന്നാല്‍ മറ്റു ചിലര്‍ക്ക് ചില പ്രത്യേക വസ്തുക്കളുമായുള്ള ഇടപെടലിലൂടെയായിരിക്കും അലര്‍ജി ഉണ്ടാകുന്നത്. ഉദാഹരണമായി പൂമ്പൊടി, വളര്‍ത്തുമൃഗങ്ങള്‍, ചിലയിനം മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഡൈയുടെ ഉപയോഗം മുലായവ.

എന്താണ് ഓരോരുത്തര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി അതില്‍നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാനാണ് അടിക്കടി അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് ഉണ്ടാകുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

ലക്ഷണങ്ങള്‍: :

കണ്ണിനെ ബാധിച്ചിരിക്കുന്ന രോഗം അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് തന്നെയാണോയെന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാവുന്നതാണ്.

കണ്ണിനു ചൊറിച്ചില്‍, കണ്ണിനു ചുറ്റും ചുവന്നു തടിക്കുക, എരിച്ചില്‍, കണ്ണുനീര്‍ ധാരാളമായി ഒഴുകുക, കണ്‍പാടയിലെ തടിപ്പുകള്‍ എന്നിവയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് ഉള്ളവരില്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്‍റെ സഹായം തേടാന്‍ മടിക്കരുത്. കാരണം ചികിത്സ വൈകുന്തോറും അണുബാധ കണ്ണിന്‍റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാം.

ചിലതരം അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് കാഴ്ച ശക്തിയെത്തന്നെ ബാധിച്ചേക്കാമെന്നതിനാല്‍ ശരിയായ ചികിത്സ ശരിയായ സമയത്ത് അനിവാര്യമാണ്. ചികിത്സയുടെ അഭാവം രോഗം കാഴ്ചയുടെ കേന്ദ്രമായ കോര്‍ണിയയെ ബാധിക്കുന്നതിന് കാരണമാകാം.

വിവിധതരം കണ്‍ജക്റ്റിവിറ്റീസ്

അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് പ്രധാനമായും മൂന്നു തരത്തിലാണ് കാണപ്പെടുന്നത്.

അക്യൂട്ട് കറ്റാറല്‍ കണ്‍ജക്റ്റിവിറ്റീസ് : സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. അലര്‍ജി ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു വസ്തുവുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ഒന്നാണ് അക്യൂട്ട് കറ്റാറല്‍ കണ്‍ജക്റ്റിവിറ്റീസ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ദൈര്‍ഘ്യം വളരെ കുറവായിരിക്കും.

സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് : ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് സീസണല്‍ കണ്‍ജക്റ്റിവിറ്റീസ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ചൂട് എന്നിവമൂലം നേത്രപടലത്തിന് ഉണ്ടാകുന്ന അലര്‍ജിയാണ് ഈ രോഗം.  ഒരുതവണ ഇതു വന്നവര്‍ക്ക് എല്ലാ വേനല്‍ക്കാലത്തും വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലാത്ത സമയത്ത് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ ചിലര്‍ക്ക് സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കാം.

ഫ്ലിക്റ്റെനുലാര്‍ കണ്‍ജക്റ്റിവിറ്റീസ് : നേത്രപടലത്തിനോട് ചേര്‍ന്നു കിടക്കുന്ന നേത്രാവരണത്തിലുണ്ടാകുന്ന വൃത്താകൃതിയിലുള്ള ചെറിയ തരുക്കളാണ് ഫ്ലിക്റ്റെനുലാര്‍ കണ്‍ജക്റ്റിവിറ്റീസ് എന്നു പറയുന്നത്. ചിലതരം ബാക്ടീരിയല്‍ അണുബാധകളോടുള്ള പ്രതിപ്രവര്‍ത്തനമാണ് ഇതിനു കാരണം.

പ്രധാനമായും ക്ഷയരോഗം ബാധിച്ചാല്‍ കണ്ണില്‍ ഈ രോഗം ഉണ്ടാകുന്നു. അതിനാല്‍ രോഗം ഉണ്ടായാല്‍ ക്ഷയരോഗ നിര്‍ണയം കൂടി നടത്തണം. ക്ഷയരോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ കണ്ണിന്‍റെ ചികിത്സയ്ക്കൊപ്പം ക്ഷയരോഗ ചികിത്സയും നടത്തണം.

ശ്രദ്ധിക്കാന്‍

  • അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് എന്ന രോഗം കണ്ണിനെ ബാധിച്ചാല്‍ നിര്‍ബന്ധമായും ഒരു നേത്ര രോഗ വിദഗ്ധന്‍റെ സഹായം സ്വീകരിക്കണം.
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ലക്ഷണങ്ങള്‍ അധികരിക്കുവാന്‍ കാരണമാകും.
  • ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് ഉണ്ടാകുന്നവര്‍ ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കണ്‍ജക്റ്റിവിറ്റീസ് പൂര്‍ണമായും ഭേദമാക്കാം.

വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍

വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും. വളരെ പെട്ടെന്ന്പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട്. ഇത് ഒടുവില്‍ വൃക്കകളുടെപ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം.

പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്, ശ്രദ്ധിക്കുക

  1. കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക
  2. ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ
  3. വിശപ്പില്ലായ്മ
  4. തലകറക്കവും ഛര്‍ദ്ദിയും
  5. തളര്‍ച്ച
  6. ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ടം)
  7. എല്ലായെപ്പോഴും മയക്കം, ഒന്നിനും സാധിക്കാത്ത ഉറക്കം തൂങ്ങല്‍ (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ട ലക്ഷണങ്ങളില്‍ ഒന്ന്)
  8. ഹൃദയസ്പന്ദനത്തിന്‍റെ താളത്തിലും നിരക്കിലും വ്യത്യസ്തത അനുഭവപ്പെടുക, രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം
  9. മസിലുകള്‍ വല്ലാതെ വിറങ്ങലിക്കുകയും കോച്ചിപ്പിടിക്കുകയും ചെയ്യുന്ന അവസ്ഥ

വൃക്കകള്‍ക്ക് രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നതാണ് വൃക്കകള്‍ തകരാറിലാവുന്നത് കൊണ്ട് സംഭവിക്കുക. ഇതോടെ ശരീരത്തിലെ മാലിന്യങ്ങള്‍ വിഷാംശമായി കുന്നുകൂടും. ഈ അവസ്ഥയെ യുറേമിയ എന്ന് പറയും.

വൃക്കരോഗം മൂര്‍ച്ഛിക്കുന്നത് തടയാനും നിയന്ത്രണത്തിലാക്കുനും തുടക്കത്തില്‍ കണ്ടെത്തിയാല്‍ സാധ്യമാണ്. അവസാനഘട്ടത്തില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ഡയാലിസിസിലൂടെയോ വൃക്ക മാറ്റിവെയ്ക്കലിലൂടെയോ മാത്രമേ മരണത്തെ അതിജീവിക്കാന്‍ കഴിയു

കുഞ്ഞിന്‍റെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞിന്‍റെ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഓരോ അമ്മമാരും വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പോലും പലപ്പോഴും കുഞ്ഞിന്‍റെ പല്ലിന്‍റെ ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞുങ്ങളിലാണ് പലപ്പോഴും പല വിധത്തില്‍ പല്ലിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്.

മധുരം കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് കുട്ടികള്‍ ആയതുകൊണ്ട് തന്നെ കുഞ്ഞിന്‍റെ പല്ലിന്‍റെ ആരോഗ്യം പലപ്പോഴും ഒരു വെല്ലുവിളി തന്നെയായിരിക്കും. അതുകൊണ്ട് പല്ലിന് പോട് വരാനും പല്ലില്‍ അണുബാധ ഉണ്ടാവാനുമുള്ള സാഹചര്യങ്ങളും വളരെ കൂടുതലായിരിക്കും.

കുഞ്ഞിന്‍റെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുഞ്ഞിന്‍റെ പല്ലിന് പോടും മറ്റ് പ്രശ്നങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രഷ് ഉപയോഗിക്കേണ്ടതെപ്പോള്‍: മൃദുവായ പരുത്തിത്തുണി നനച്ച്‌ ഇളം പല്ലുകള്‍  തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് കുഞ്ഞിന്‍റെ പല്ലിന്‍റെ ആരോഗ്യത്തേയും ബലത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു.

പാലു കൊടുക്കുമ്പോള്‍ : രാവിലെ പാലൂട്ടുന്നതിനുമുന്‍പും രാത്രി കിടക്കുന്നതിനുമുന്‍പും പല്ലു തേപ്പിക്കണം. ഇത് ശീലമാക്കിയാല്‍ അത് ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

കിടക്കും മുന്‍പ്: നല്ല മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ച്‌ കിടക്കുന്നതിനുമുന്‍പ്. ഇത് പല്ലുകളെ നശിപ്പിക്കും. മാത്രമല്ല പല്ലിന് പോട് വരാന്‍ ഇത് കാരണമാകുന്നു.

ജ്യൂസ് കൊടുക്കുമ്പോള്‍: :: ഒരു വയസ്സിന് ശേഷം ജ്യൂസുകള്‍ നല്‍കുമ്പോള്‍ വെള്ളം നന്നായി കൊടുക്കണം. അല്ലെങ്കില്‍ മധുരം പല്ലില്‍ ഒട്ടിപ്പിടിച്ച്‌ പ്രശ്നമുണ്ടാവാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കുന്നു.

അമിതമധുരം : അമിതമായി മധുരം കഴിച്ച്‌ ശീലിപ്പിക്കരുത്. ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും. പല്ല് കൊഴിയേണ്ട പ്രായത്തില്‍ അല്ലാതെ പല്ല് കൊഴിയുമ്പോള്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

മിഠായി നല്‍കുമ്പോള്‍ : ഭക്ഷണത്തിനുമുന്‍പ് മിഠായി നല്‍കുന്നതാണ് നല്ലത്. ഭക്ഷണശേഷം മിഠായി നല്‍കുന്നത് പരമാവധി കുറയ്ക്കുക. ഇത് പല്ലിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഭക്ഷണം കഴിക്കാന്‍ : രണ്ട് വയസ്സ് മുതല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഇത് പല്ല് ഉറക്കുന്നതിനും പല്ലിന്‍റെ ആരോഗ്യത്തേയും സഹായിക്കുന്നു.

പാല്‍ നല്‍കാം : എല്ലിന്‍റേയും പല്ലിന്‍റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍.  . പാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിന്‍റെ ആരോഗ്യത്തിന് കാത്സ്യവും ധാതുക്കളും അടങ്ങിയ പാല് ഉല്‍പ്പന്നങ്ങല്‍ നല്‍കുക.

പച്ചക്കറികള്‍ : കറുമുറെ കഴിക്കാവുന്ന ആപ്പിള്‍, ക്യാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. ഇത് പല്ലിന് ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്ന പച്ചക്കറികള്‍ വേവിച്ച നല്‍കുന്നതിനേക്കാള്‍ പച്ചക്ക് നല്‍കാന്‍ ശ്രമിക്കുക.

പല്ല് വൃത്തിയാക്കുക : എന്ത് ഭക്ഷണം നല്‍കിയാലും വായയും പല്ലും വൃത്തിയാക്കാന്‍ ശീലിപ്പിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളിലെ പാല്‍പ്പല്ലിനെ പെട്ടെന്ന് കേടു വരുത്തുന്നതിന് കാരണമാകുന്നു

ജലദോഷത്തിന് നിമിഷ പരിഹാരം

ഈ മഴക്കാലത്ത് ജലദോഷം എപ്പോള്‍ വേണമെങ്കിലും നിങ്ങളെ കീഴടക്കാം. വന്നാല്‍ പിന്നെ അത്രയധികം ബുദ്ധിമുട്ടാണ് ഇത് മാറിക്കിട്ടാന്‍ എന്ന് നമുക്കെല്ലാം അറിയാം അതുകൊണ്ട് തന്നെ ജലദോഷം വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. ജലദോഷം വന്നു കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മൂക്കൊലിപ്പും, തലവേദനയും, മൂക്കടപ്പും, തൊണ്ട വേദനയും എന്നു വേണ്ട ആകെക്കൂടി ജഗപൊകയായിരിക്കും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനും മൂക്കൊലിപ്പും ജലദോഷവും ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.  ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതല്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇതിന്‍റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.

നിങ്ങളുടെ അടുക്കളയില്‍ കാണപ്പെടുന്ന ഒറ്റമൂലികളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമന്വേഷിച്ച്‌ അലയേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം. ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചെറിയ ഒരു തലവേദന പോലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെല്ലാ പരിഹാരം ഇനി നമ്മുടെ അടുക്കളയില്‍ ലഭിക്കും. എങ്ങനെയെന്ന് നോക്കാം.

കര്‍പ്പൂര തുളസി : കര്‍പ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ആദ്യത്തെ മരുന്ന്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

ആവി പിടിക്കാം:  ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

മസ്സാജ് ചെയ്യുക : മൂക്കടപ്പിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കില്‍ ഉടന്‍ തന്നെ ആശ്വാസം നല്‍കുന്നു. വേണമെങ്കില്‍ അല്‍പം കടുകെണ്ണ കൈയ്യില്‍ തേച്ച്‌ പിടിപ്പിച്ച്‌ മസ്സാജ് ചെയ്യാവുന്നതാണ്.

ഇഞ്ചി : ഇഞ്ചിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് അത് തിളപ്പിച്ച്‌ ആ വെള്ളത്തില്‍ അല്‍പം തേനും മിക്സ് ചെയ്ത് കഴിച്ച്‌ നോക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ : ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ജലദോഷത്തെ ഓടിക്കാം. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് ജലദോഷവും മൂക്കടപ്പും ഇല്ലാതാക്കുന്നു.

മുളക് പൊടി: അത്ഭുതപ്പെടേണ്ട നല്ലൊരു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി : വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു.

ചെറു ചൂടുവെള്ളം : ചെറു ചൂടുവെള്ളമാണ് മൂക്കടപ്പും ജലദോഷവും മാറ്റാനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗം. ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി അത് മൂക്കിനും നെറ്റിക്കും മുകളിലായി ഇടുക. ഇത് മൂക്കടപ്പ് ഇല്ലാതാക്കി ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉള്ളി : ഉള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. ഒരു ഉള്ളി എടുത്ത് ജ്യൂസ് പരുവത്തിലാക്കി ഒരു ജാറില്‍ കേട് വരാത്ത രീതിയില്‍ സൂക്ഷിച്ച്‌ വെക്കണം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കാം. ഇത് പെട്ടെന്ന് ജലദോഷം മാറാന്‍ സഹായിക്കുന്നു.

പൈനാപ്പിള്‍ : പൈനാപ്പിള്‍ ആണ് മറ്റൊന്ന്. ഇതും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലിന്‍ ആണ് മൂക്കൊലിപ്പിനെ തടഞ്ഞ് നമ്മളെ ജലദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നത്.

കാബേജിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ....

കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ്. ആരോഗ്യകരമായപല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ളആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൂപ്പര്‍ഫുഡ്ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായപ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

ഇത്തരത്തില്‍ആരോഗ്യത്തിന് വളരെയധികം കരുത്താവുന്ന നിരവധി പച്ചക്കറികള്‍ ഉണ്ട്. ഇതെല്ലാംതന്നെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്.ആരോഗ്യപരമായ പല വിധത്തിലുള്ള ഗുണങ്ങളും കാബേജിലുണ്ട്. കാബേജ് പാചകം ചെയ്ത്കഴിക്കുന്നതിനു മുന്‍പ് അതിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്‌ അറിയേണ്ടത്അത്യാവശ്യമാണ്.

കാബേജിലുള്ള ആന്‍റിഓക്സിഡന്‍റ് കപ്പാസിറ്റി പോളിഫിനോള്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍  ഏറ്റവുംഅധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. മാനസിക സമ്മര്‍ദ്ദം പോലുള്ളപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

കാല്‍സ്യത്തിന്‍റേയും മഗ്നീഷ്യത്തിന്‍റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്‍റേയും പല്ലിന്‍റേയുംആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല എല്ല് തേയ്മാനം എന്നഅവസ്ഥയെ ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ്ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല വിധത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു.

പൊട്ടാസ്യത്തിന്‍റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെകുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പക്ഷാഘാതം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും കാബേജ്സഹായിക്കുന്നു.

സള്‍ഫര്‍ ധാരാളംഅടങ്ങിയിട്ടുള്ള ഒന്നാണ് കാബേജ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നകാര്യത്തില്‍ മുന്നിലാണ് കാബേജ്. അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് കൊണ്ട് സ്തനാര്‍ബുദം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇത് പനിയും ജലദോഷവുംപോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കാബേജ് ഇലയിട്ട്തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിറ്റാമിന്‍ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കുംകരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള മെറ്റബോളിസം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ സി യും കാബേജില്‍ ഉണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് യൂറിക് ആസിഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവേദന, ചര്‍മ പ്രശ്നങ്ങള്‍ എന്നിവകൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും കാബേജ് സഹായിക്കുന്നു.

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ കെ. ഇത് ഹൃദയാരോഗ്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു.മാത്രമല്ല പല്ലിന്‍റെ പോടകറ്റുന്നതിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍നിന്നും പരിഹാരം കാണാന്‍ കാബേജ് സഹായിക്കുന്നു.

ഫോളിക് ആസിഡ്ആണ് കാബേജില്‍ അടങ്ങിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഇത്കുഞ്ഞുങ്ങളില്‍ ജന്മനാ ഉള്ള വൈകല്യത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതാണ്. കോശങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും രക്തകോശങ്ങളുടേയും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കാബേജ്.

മദ്യത്തില്‍നിന്ന് പൂര്‍ണ മുക്തി നേടുന്നതിനും കാബേജ് സഹായിക്കുന്നു. മദ്യപാനം കൊണ്ട്  ശരീരത്തിലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും ഹാങ്‌ഓവറും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാബേജ്. മാത്രമല്ല ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. വയറു ക്ലീന്‍ ചെയ്യാനും സഹായിക്കുന്നു.

വയറ്റിലെ അള്‍സറിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് വെള്ളത്തിന് വയറ്റിലെ അള്‍സര്‍ ഇല്ലാതാക്കാന്‍ കഴിയുന്നു. മാത്രമല്ല ഇത് വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകളും പാടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാബേജ്  വെള്ളം. ഇത് ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍എന്നിവക്കെല്ലാം പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും ഒരുഗ്ലാസ്സ് കാബേജ് വെള്ളം കുടിക്കുകയും ഫേസ് മാസ്ക് ആയി ഉപയോഗിക്കുകയും ചെയ്താല്‍ അത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ളമുടിയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിന് വേണ്ടി കാബേജ് വെള്ളം ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലുള്ള സള്‍ഫര്‍ കണ്ടന്‍റ് ആണ്ആരോഗ്യമുള്ള മുടി നല്‍കുന്നത്. എന്നും രാവിലെ ഒരു ഗ്ലാസ്സ് കാബേജ് വാട്ടര്‍കഴിക്കുന്നത് എന്തുകൊണ്ടും കേശസംരക്ഷണത്തിന് സഹായിക്കുന്നു.

കൂര്‍ക്കം വലി ഉടന്‍ പരിഹാരിക്കാന്‍ ചിലവഴികളിതാ...

ജലദോഷവും മൂക്കടപ്പും ഉണ്ടെങ്കിലും തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നതും എല്ലാം കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളാണ്. മൂക്കിന്‍റെ പാലത്തിനുണ്ടാവുന്ന തകരാറുകളും പലപ്പോഴും കൂര്‍ക്കം വലിയായി മാറുന്നു. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നത് മൂലം പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂര്‍ക്കം വലിക്കുണ്ട്. പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച്‌ കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കാം.

യൂക്കാലിപ്സ്  എണ്ണ  : വേപ്പുറബ്ബ് പോലെ തന്നെയാണ് യൂക്കാലിപ്സ്. ഇതിന്‍റെ എണ്ണ കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു.നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അല്‍പം യൂക്കാലിപ്സ് ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മ്മത്തില്‍ പരീക്ഷിക്കാവുന്നതാണ്. അലര്‍ജിയോ മറ്റ് ചര്‍മ്മ പ്രശ്നങ്ങളോ ഇല്ലെങ്കില്‍ നിങ്ങളുടെ മേല്‍ച്ചുണ്ടില്‍ തേച്ച്‌ പിടിപ്പിക്കുകയോ അല്ലെങ്കില്‍ അത് മൂക്കിനു ചുറ്റും തേച്ച്‌ പിടിപ്പിക്കുകയോ ചെയ്യാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വേണം ചെയ്യാന്‍.

കര്‍പ്പൂര തുളസി : കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കൂര്‍ക്കം വലിയ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.  ഇത് ശ്വാസോച്ഛ്വാസം സ്മൂത്താക്കി മാറ്റുന്നു.രണ്ട് വിധത്തില്‍ ഇത് ഉപയോഗിക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ നാലോ അഞ്ചോ തുള്ളി കര്‍പ്പൂര തുളസിയെണ്ണ ഇതില്‍ ചേര്‍ക്കാം. ഇത് കൊണ്ട് ആവി പിടിക്കുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് 10 മിനിട്ടെങ്കിലും ചെയ്യുക.

ചെമ്പ് പാത്രത്തില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ്. ഒലിഗോഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതായത് ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ ഇതിന് കഴിയും. ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാന്‍ ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നതിലൂടെ കഴിയും.

ചെമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും തൈറോയിഡ് സംബന്ധമായ അസുഖം ഇല്ലാതാക്കാനും കഴിയും.

ചെമ്പിന് ക്യാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി കണ്ടെത്തിയിരിക്കുന്നത്. ചെമ്പില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് വസ്തുക്കളാണ് ഇതിന് കാരണം. പതിവായി ചെമ്പ് പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും.

ആയുര്‍വേദമനുസരിച്ച്‌ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാനും ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ആരോഗ്യത്തിനായി ദിവസവും ഒരു നെല്ലിക്ക കഴിക്കാം

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന വസ്തുവാണ് നെല്ലിയ്ക്ക. ആയുര്‍വ്വേദ മരുന്നുകളില്‍ ഒഴിവാക്കാനാവാത്തതാണ് നെല്ലിയ്ക്കയെന്നതും ഇതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

നെല്ലിക്കയുടെ ഔഷധഗുണത്തെപ്പറ്റി പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങളാണ് ഇത് പ്രധാനം ചെയ്യുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്.

പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എന്തൊക്കെയാണ് നെല്ലിയ്ക്ക കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തില്‍ വരുന്ന മാറ്റം എന്നു നോക്കാം.

വായിലെ അള്‍സറിന് പരിഹാരമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തില്‍ കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനും നെല്ലിക്കക്ക് കഴിയും. ഇത് വയറ്റിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ അരക്കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേര്‍ത്തു കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും. നെല്ലിക്കയിലെ വൈറ്റമിന്‍ സി, മഞ്ഞളിലെ കുര്‍കുമുന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യും.

പോഷാകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് പഞ്ചസാരയും ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിച്ചാല്‍ അസുഖം മാറും.

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ നെല്ലിക്കയ്ക്കു കഴിയും. ഇത് ദിവസവും കഴിയ്ക്കുന്നതോ ജ്യൂസ് കുടിയ്ക്കുന്നതോ ഗുണം ചെയ്യും.

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.നെല്ലിക്ക രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.

പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ ചില നാടന്‍ വഴികളിതാ

എത്രയൊക്ക ശ്രമിച്ചിട്ടും പല്ലിലെ മഞ്ഞക്കറ പോകാത്തത് പലരെയും അസ്വസ്ഥരാക്കാറുണ്ട്.  .  മഞ്ഞ നിറം മാറി പല്ല് വെളുക്കാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.  മുത്ത് പോലെ തിളങ്ങുന്ന പല്ലിനായി ചില വഴികളിതാ

ഓറഞ്ച് തൊലി: ഓറഞ്ച് തൊലിയാണ് ഒരു പരിഹാര മാര്‍ഗ്ഗം. എല്ലാ ദിവസവും ഉറങ്ങാന്‍ പോരുന്നതിനു മുന്‍പ് അല്‍പം ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ ഉരക്കുക. ഇത് പല്ലിന്റെ മഞ്ഞ നിറം നിമിഷ നേരം കൊണ്ട് മാറ്റുന്നതാണ്.

സ്ട്രോബെറി: സ്ട്രോബെറിയാണ് മറ്റൊന്ന്. ഇതിലുള്ള വിറ്റാമിന്‍ സി പല്ലിന് വെളുത്ത നിറം നല്‍കുന്നു. അല്‍പം സ്ട്രോബെറി എടുത്ത് പല്ലില്‍ ഉരസിയാല്‍ ഇത് മഞ്ഞപ്പല്ലിന് നിറം നല്‍കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ് : മഞ്ഞപ്പല്ലിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. വായില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച്‌ വായ് കഴുകുക. എന്നാല്‍ ഹൈഡ്രജന്‍ പോറോക്സൈഡ് വായില്‍ ഇറങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.

നാരങ്ങ: സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ. നാരങ്ങ നീരില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് പല്ല് തേക്കുക. ഇത് മഞ്ഞപ്പല്ലിന് പരിഹാരം നല്‍കും.

ഉപ്പ് : പല്ലിന്‍റെ ആരോഗ്യത്തിന് ഉപ്പ് ഏറ്റവും മികച്ചതാണ്. ഏത് മഞ്ഞപ്പല്ലും വെളുപ്പിക്കാന്‍ ഉത്തമമാണ് ഉപ്പ്. ഉപ്പിന്‍റെ  ഉപയോഗം പല്ലിന്‍റെ വെളുപ്പിന് വളരെയധികം സഹായിക്കുന്നു.

തുളസി : തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ലിന്‍റെ ആരോഗ്യത്തിനും പല്ലിന്‍റെ  മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്നു തുളസി. തുളസി ചവക്കുന്നത് പല്ലിന്‍റെ മഞ്ഞ നിറം ഇല്ലാതാക്കി വെളുപ്പ് നിറം നല്‍കുന്നു.

ആപ്പിള്‍ : ആപ്പിള്‍ കൊണ്ട് ആരോഗ്യം മാത്രമല്ല പല്ലിന്‍റെ സൗന്ദര്യവും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ ദിവസവും കഴിച്ചാല്‍ പല്ലിന്‍റെ മഞ്ഞ നിറം മാറി മുത്ത് പോലുള്ള പല്ലായി മാറുന്നു.

ഉമിക്കരി : ഉമിക്കരി കൊണ്ട് പല്ല് വെളുപ്പിക്കുന്ന വിദ്യ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്നാല്‍ ഇന്നത്തെ തലമുറയില്‍ പലര്‍ക്കും ഇതറിയില്ല. പല്ല് വെളുപ്പിക്കാന്‍ ഏറ്റവും ഉത്തമമായ പരിഹാരമാണ് ഉമിക്കരി.

ആര്യവേപ്പ് : ആര്യവേപ്പിന്‍റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും പല്ലിന്‍റെ ആരോഗ്യത്തിനും മോണരോഗത്തിനും പരിഹാരമാണ് ആര്യവേപ്പിന്‍റെ തണ്ട്. ഇത് മഞ്ഞപ്പല്ലിന്‍റെ നിറം മാറ്റി വെളുപ്പിക്കാവുന്നതാണ്.

പുരുഷന്മാര്‍ക്കായി ചില ആരോഗ്യഭക്ഷണങ്ങളിതാ

പൊതുവായ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഇതുകൂടാതെ, പ്രോസ്റ്റേറ്റ് ആരോഗ്യം, ഉദ്ധാരണ പ്രശ്നങ്ങള്‍, ഹൃദയവും രക്തധമനികളും സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയവയെ മറികടക്കാന്‍ പുരുഷന്മാര്‍ക്ക് പ്രത്യേക പോഷകങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന പ്രധാനപ്പെട്ട ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ അറിയൂ...

ടൊമാറ്റൊ സോസ് : തക്കാളിയുടെ ചുവപ്പു നിറത്തിനു കാരണം ലൈക്കോപീന്‍ എന്ന പദാര്‍ത്ഥമാണ്. ഇതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവ ചില തരം ക്യാന്‍സറുകള്‍ക്കെതിരെ ഫലപ്രദമാണെന്നും അവ ഹൃദയത്തിനും രക്തധമനികള്‍ക്കുമുള്ള രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുമെന്നും കരുതുന്നു.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരായ പുരുഷന്മാര്‍ മൂന്ന് ആഴ്ചക്കാലം ടൊമാറ്റോ സോസ് അടിസ്ഥാനമാക്കിയുള്ള ആഹാരം കഴിച്ചതിലൂടെ പ്രോസ്റ്റേറ്റ് കോശകലള്‍ക്കുള്ള തകരാര്‍ കുറഞ്ഞതായി ഇല്ലിനോയ്സ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. സെറം പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജന്‍ (പിഎസ്‌എ) നിലയിലും വ്യക്തമായ കുറവ് ഉണ്ടായെന്നും പഠനത്തില്‍ കണ്ടെത്തി. ഭക്ഷണത്തില്‍ ടൊമാറ്റോ സോസ് ഉള്‍പ്പെടുന്നതിലൂടെ ലൈക്കോപീനിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.

സോയ ഭക്ഷണങ്ങള്‍  : സോയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ അപകടസാധ്യതകളെ പ്രതിരോധിക്കുന്നതിനുള്ള വഴികളിലൊന്നാണ്. സോയ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെതിരെ ഒരു കീമോപ്രിവന്‍റീവ് (ക്യാന്‍സറിന്‍റെ  വ്യാപനത്തെ പ്രതിരോധിക്കുകയോ തടയുകയോ ചെയ്യുന്ന പദാര്‍ത്ഥം) ആയി പ്രവര്‍ത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ജെനിസ്റ്റിന്‍, ഡൈഡ്സിന്‍ തുടങ്ങിയ ഐസോഫ്ളേവനുകള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ : ഹൃദയവും രക്തധമനികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും ക്യാന്‍സറിനുമെതിരെ ഗ്രീന്‍ ടീ പ്രവര്‍ത്തിക്കുമെന്നത് പഠനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.  ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരില്‍, ബെനിന്‍ ഹൈപ്പര്‍ട്രോഫിക് ഹൈപ്പര്‍പ്ളാസിയ (ബിപിഎച്ച്‌) ) പോലെയുള്ള യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയുന്നുവെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇനിയുമുണ്ട് ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍. ഗ്രീന്‍ ടീ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് മൂത്രനാളത്തിലെ അണുബാധയുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് 2014 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു.

ഷെല്‍ഫിഷ് : ഷെല്‍ഫിഷുകള്‍ സിങ്കിന്‍റെ വളരെ വലിയ സ്രോതസ്സാണ്, പ്രത്യേകിച്ച്‌ മുത്തുച്ചിപ്പിയും ഞണ്ടുകളും. മുറിവ് ഭേദമാക്കുന്നതിനും ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ക്കും എല്ലുകള്‍ക്കും കേന്ദ്രനാഡീവ്യൂഹത്തിനും പ്രത്യുത്പാദനവ്യവസ്ഥയ്ക്കും സിങ്ക് ഒരു അവശ്യ ഘടകമാണ്.

വൃക്കരോഗമുള്ളവരിലെ ലൈംഗികശേഷിക്കുറവ് പരിഹരിക്കാന്‍ സിങ്ക് സഹായകമാവുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ നില കൃത്യമായി നിലനിര്‍ത്തുന്നതിനും സിങ്കിന്‍റെ പങ്ക് വളരെ വലുതാണ്. കൂടാതെ, ഭക്ഷണക്രമത്തില്‍ സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു. റെഡ്മീറ്റ്, ചിക്കന്‍, വന്‍പയര്‍, വെള്ളക്കടല, കശുവണ്ടി എന്നിവയും സിങ്കിന്‍റെ മികച്ച സ്രോതസ്സുകളാണ്.

ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക രോഗമുണ്ടെങ്കില്‍ , ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടത്.

ച്യൂയിങ് ഗം ചവച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന്‍റെ  ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച്‌ തടി കുറക്കാന്‍ ശ്രമിക്കുന്നവരെ ച്യുയിംഗം സഹായിക്കും . വിശക്കുമ്പോള്‍ താല്‍ക്കാലിക ഭക്ഷണമായി ശരീരത്തെ പറ്റിക്കും എന്നതാണ് അതിന്‍റെ ഗുട്ടന്‍സ്. ആര്‍ത്തിയും ആഗ്രഹവും നിയന്ത്രണ പരിധിയില്‍ വരുന്നതു കാണാം. അതിനു പുറമെ, തുടര്‍ച്ചയായി ചവക്കുമ്പോള്‍ ശരീരത്തില്‍ അധിക ഊര്‍ജം സംഭരിക്കപ്പെടുന്നു. ഭാരം കുറക്കാന്‍ ഇത് സഹായകമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചവച്ചു കൊണ്ടിരുന്നാല്‍ 11 കലോറി വരെ നശിക്കും എന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിനു പിറകെ ച്യുയിംഗം ശീലമാക്കുന്ന ദഹന പ്രക്രിയയെ സഹായിക്കുന്നതാണ്. ചവക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉമിനീര്‍ വയറ്റിലെ അമ്ലത്തിന്‍റെ സ്ഥിതി നല്ല രീതിയില്‍ നിലനിര്‍ത്തുന്നു. അതിന്‍റെ ഫലമായി ദഹനപ്രക്രിയ നല്ല രീതിയിലാവുന്നു.

പല്ലുകളും കീഴ്ത്താടിയും ആരോഗ്യത്തോടെയിരിക്കാന്‍ നല്ലതാണ് ച്യുയിംഗം. ഭക്ഷണത്തിനു ശേഷം ചവക്കുമ്പോള്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്‍റെ സൂക്ഷ്മാംശങ്ങളും ബാക്ടീരിയയും പുറത്തെത്തിക്കുകയും പല്ല് ദ്രവിക്കുന്നത് തടയുകയും ചെയ്യുന്നു. പല്ലുകള്‍ക്കിടയില്‍ ദ്വാരം വീഴുന്നതും പല്ലിനു പുറത്ത് കടുപ്പമുള്ള ആവരണംസൃഷ്ടിക്കപ്പെടുന്നതും തടയുന്നു. ഉമിനീര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്.

ച്യുയിംഗം മനഃസംഘര്‍ഷം (സ്ട്രസ്സ്) കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  വായ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത വര്‍ധിക്കുകയും ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ചില കളിക്കാര്‍ ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമ്മര്‍ദ്ദം അകറ്റാനും എതിരാളിക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനുമുള്ള എളുപ്പവഴിയായാണിത്. പരീക്ഷാ ഹാളിലും ഇതേ വിദ്യ പരീക്ഷിക്കാവുന്നതാണ്.

അനാവശ്യ ഭയം അകറ്റാനും ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുകൊണ്ടു കഴിയും. ഓഫീസില്‍ നൂറുകൂട്ടം ജോലികളുടെ ഭാരം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗം ചവക്കുന്നത് ടെന്‍ഷനില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

തലച്ചോറിന്‍റെ ചില ഘടകങ്ങളെ ച്യുയിംഗം ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗം ചവയ്ക്കുമ്പോള്‍ തലച്ചോറില്‍ ഓര്‍മ കൈകാര്യം ചെയ്യുന്ന ഹിപോകാംപസ് എന്ന ഭാഗം ഉദ്ദിപ്തമാവുന്നു. തലച്ചോറിലെ രക്തചംക്രമണം സുഗമമാക്കാനും ആവശ്യത്തിന് ഓക്സിജന്‍ പമ്പ്ചെയ്യപ്പെടാനും സഹായിക്കുന്നു.

രാത്രി ഉറക്കമിളച്ച്‌ ജോലി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ കട്ടന്‍ കാപ്പിയേക്കാളും സിഗരറ്റിനേക്കാളും ഫലം ചെയ്യുക ച്യുയിംഗമാണ്. വായ്നാറ്റം സാമൂഹികമായ ഒറ്റപ്പെടലിനും മനോവിഷമത്തിനും ഇടയാക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ വായ്നാറ്റമുണ്ടാവാം. സദാസമയവും വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്നാറ്റത്തെ പടിക്കു പുറത്തുനിര്‍ത്താം. അതിന് ഏറ്റവും യോജിച്ച ഒരുപായം ച്യുയിംഗം ചവക്കുക എന്നതാണ്.

ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉമിനീര്‍, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ അന്തകനാണ്. മധുരമില്ലാത്ത ഗം ആണ് ഈ ഉപയോഗത്തിന് നല്ലത്.

വായ്പ്പുണ്ണു മാറാന്‍ ചില നാടന്‍ വഴികളിതാ

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലര്‍ക്കിത് അടിക്കടി വന്നു കൊണ്ടിരിയ്ക്കും. വേദനയുളവാക്കുന്ന ഈ പ്രശ്‌നം ചിലപ്പോള്‍ ചിരിക്കുവാന്‍ പോലും അസ്വസ്ഥതയുണ്ടാക്കും.  വായ്പ്പുണ്ണ് നിസാരമായി തള്ളിക്കളയാനാവില്ല. ഉണങ്ങാത്ത വായ്പ്പുണ്ണ് വായിലെ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. വായിലെ ക്യാന്‍സറിന്‍റെ ആദ്യലക്ഷണങ്ങളിലൊന്ന്.

വായിലെ പുണ്ണിന് കാരണങ്ങള്‍ പലതുണ്ട്. സ്‌ട്രെസ് മുതല്‍ പോഷകങ്ങളുടെ കുറവു വരെ ഇതിനുള്ള കാരണങ്ങളാകാം. മള്‍ട്ടിവൈറ്റമിനുകള്‍ കഴിയ്ക്കുന്നത് ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെങ്കിലും ഇതിലും നല്ലത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുകയാണ്.

മൗത്ത് അള്‍സറിന് വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. മിക്കവാറും എല്ലാം തന്നെ നമ്മുടെ അടുക്കളയിലെ ചില കൂട്ടുകള്‍ തന്നെയാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഇവ ഉപയോഗിച്ച് മൗത്ത് അള്‍സറില്‍ നിന്നും പരിഹാരം നേടുകയുമാകാം.

തേന്‍ വായ്പ്പുണ്ണിനു ചേര്‍ന്ന നല്ലൊരു പരിഹാരവഴിയാണ്. ഇതിന്‍റെ ആന്‍റിമൈക്രോബിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് പരിഹാരം നല്‍കും. ഇത് ദിവസവും പല തവണയായി വായ്പ്പുണ്ണിനു മുകളില്‍ പുരട്ടാം. വേദനയക്കുംആശ്വാസമുണ്ടാകും. പുണ്ണു വീര്‍ക്കുന്നതും പഴുക്കുന്നതുമെല്ലാം ഒഴിവാകും.

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. വെളളവും ബേക്കിംഗ് സോഡയും കലര്‍ത്തിപേസ്റ്റാക്കുക. ഈ മിശ്രിതം വായ്പ്പുണ്ണിന് മുകളില്‍ പുരട്ടാം. അല്‍പംകഴിയുമ്പോള്‍ വായില്‍ വെള്ളമൊഴിച്ചു കഴുകാം. ബേക്കിംഗ് സോഡ അള്‍സര്‍ആസിഡുകളെ നേര്‍ത്തതാക്കുന്നു. ഇതുവഴി വായ്പ്പുണ്ണിന് പരിഹാരമാകും.

വെളിച്ചെണ്ണ മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്. പുണ്ണിനു പുകളില്‍അല്‍പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പും ഇത്ആവര്‍ത്തിയ്ക്കാം. വെളിച്ചെണ്ണയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. അള്‍സര്‍ കാരണം വായില്‍ നീരും പഴുപ്പും വരുന്നതും തടയാനാകും.വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അര കപ്പ് ചൂടുവെള്ളത്തില്‍കലര്‍ത്തുക. ഇതു വായിലൊഴിച്ച് അല്‍പനേരം വച്ച് കുലുക്കിത്തുപ്പാം. ഇത്ദിവസവും രാവിലേയും വൈകീട്ടും ചെയ്യാം. വിനെഗറിലെ അസിഡിറ്റി വായ്പ്പുണ്ണിന്കാരണമാകുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും

ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി വായിലൊഴിച്ചുകവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണെന്നു പറയാം.ഉപ്പിലെ ആന്‍റിസെപ്റ്റിക് ഗുണങ്ങളാണ് വായിലെ അള്‍സറില്‍ നിന്നും സംരക്ഷണംനല്‍കുന്നത്.

ഗ്രാമ്പൂ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഗ്രാമ്പൂ ഓയിലാണ് ഇതിനായിഉപയോഗിയ്ക്കുക. ഇത് വാങ്ങാന്‍ ലഭിയ്ക്കും. ഈ ഓയില്‍ വായപ്പുണ്ണിനു മുകളില്‍പുരട്ടുകയാണ് വേണ്ടത്. ഇതു പുരട്ടുന്നതിനു മുന്‍പ് ചെറു ചൂടുവെള്ളം കൊണ്ടുവായ കഴുകുന്നതും ന്ല്ലതാണ്. ഇത് ദിവസവും പല തവണ ചെയ്യാം. ഗ്രാമ്പൂ ഓയിലിലെ ആന്‍റിമൈക്രോബിയല്‍ ഗുണമാണ് ഇതിന് സഹായിക്കുന്നത്.

തേങ്ങപ്പാല്‍ വായിലെ അള്‍സര്‍ മാറ്റുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. തേങ്ങാപ്പാല്‍ വായില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു വായ ചൂടുവെള്ളം കൊണ്ടുകഴുകാം. ഇതു മൗത്ത് അള്‍സര്‍ കാരണമുണ്ടാകുന്ന വേദന മാറാന്‍ ഏറെ നല്ലതാണ്. വീര്‍പ്പും കുറയ്ക്കും.

ആന്‍റിബാക്ടീരിയല്‍ ഗുണങ്ങളുള്ള, അതായത് ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കഴിയുന്ന മഞ്ഞള്‍ വായിലെ അള്‍സര്‍ മാറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്.മഞ്ഞള്‍ ചൂടുവെള്ളത്തില്‍ കലക്കി പുരട്ടാം. അല്‍പം കഴിഞ്ഞു മഞ്ഞള്‍കലര്‍ത്തിയ ചൂടൂവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞു കഴുകാം. ഇത് ദിവസവും പല തവണചെയ്യാം.

വെളുത്തുള്ളി മുറിച്ചോ ചതച്ചോ മൗത്ത് അള്‍സറുള്ളിടത്തു വയ്ക്കുന്നത് ഏറെനല്ലതാണ്. ഇതിനും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. ഇത് അള്‍സറിനുമുകളില്‍ പതുക്കെ മസാജ് ചെയ്യാം. പിന്നീട് വായില്‍ ഉപ്പു കലര്‍ത്തിയചൂടുവെള്ളം കൊണ്ടു കഴുകാം.

എന്താണ് ലേസര്‍ റീസര്‍ഫേസിംഗ് ?

മുഖചര്‍മ്മത്തിന്‍റെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനോ മുഖത്തെ കളങ്കങ്ങള്‍ നീക്കുന്നതിനായി ചര്‍മ്മത്തിന്‍റെ പാളികള്‍ നീക്കുന്നതിനോ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച്‌ നടത്തുന്ന ഒരു നടപടിക്രമമാണ് ലേസര്‍ റീസര്‍ഫേസിംഗ്. ലേസര്‍ പീല്‍, ലേസര്‍ വേപറൈസേഷന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

എന്തിനാണ് ലേസര്‍ റീസര്‍ഫേസിംഗ് നടത്തുന്നത് ?

ഇനി പറയുന്ന സാഹചര്യങ്ങളില്‍ ലേസര്‍ റീസര്‍ഫേസിംഗ് നടത്തുന്നു:

  • മുഖക്കുരു, ചിക്കന്‍പോക്സ്, പരുക്കുകള്‍ എന്നിവ മൂലമുള്ള വടുക്കള്‍ നീക്കംചെയ്യുന്നതിന്
  • ക്രൗസ് ഫീറ്റ് (കണ്ണുകളുടെ മൂലകളില്‍ ചര്‍മ്മത്തില്‍ വരുന്ന ചുളിവുകള്‍)
  • ചുളിവുകള്‍
  • സൂര്യപ്രകാശമേല്‍ക്കുന്നതു മൂലം ചര്‍മ്മത്തിനു വരുന്ന ചുളിവുകള്‍

ഈ നടപടിക്രമത്തിന്റെ പരിധികള്‍ എന്തൊക്കെ ?

ചര്‍മ്മം തൂങ്ങുന്നതിനും സ്ട്രെച്ചുമാര്‍ക്കുകള്‍ക്കുമെതിരെ ഫലപ്രദമാവില്ല.

ആര്‍ക്കാണ് ഫലപ്രദമാവുക?

മുഖത്ത് ചുളിവുകള്‍, വടുക്കള്‍ അല്ലെങ്കില്‍ കളങ്കങ്ങള്‍ ഉള്ളവര്‍ക്ക് ഈ നടപടിക്രമത്തെ ആശ്രയിക്കാവുന്നതാണ്.  ഇരുണ്ട ചര്‍മ്മമുള്ളവര്‍ക്കും കടുത്ത രീതിയില്‍ മുഖക്കുരുവുള്ളവര്‍ക്കും ഇത് ശുപാര്‍ശചെയ്യപ്പെടുന്നില്ല. കാരണം, ഇതിനോടനുബന്ധിച്ച്‌ ചികിത്സ നല്‍കുന്ന ഭാഗത്തെ ചര്‍മ്മത്തിന് നിറവ്യത്യാസം ഉണ്ടാകാം.

ചികിത്സാ നടപടികള്‍

ചര്‍മ്മോപരിതലത്തെയും എപ്പിഡെര്‍മിസിനെയും ഡെര്‍മിസിനെയും ലക്ഷ്യമിട്ട് നടത്തുന്നതിനാല്‍ വളരെ കൃത്യതയോടെ ചെയ്യുന്ന ഒരു നടപടിക്രമമാണിത്;

  • കാര്‍ബണ്‍ഡയോക്സൈഡ് ലേസര്‍: ചുളിവുകള്‍, അരിമ്പാറകള്‍, എണ്ണഗ്രന്ഥികളുടെ വീക്കം, വടുക്കള്‍ തുടങ്ങിയ അവസ്ഥകള്‍ക്കാണ് ഇത്തരം ലേസര്‍ ഉപയോഗിക്കുന്നത്. ചര്‍മ്മത്തിന്‍റെ  പാളി നീക്കം ചെയ്യുന്നതിനായി, താപം മൂലമുള്ള കേടുപാടുകള്‍ പരമാവധി കുറച്ചുകൊണ്ട്, ലേസറിന്‍റെ  ചെറിയ പള്‍സുകള്‍ ഉപയോഗിക്കുന്നു.
  • എര്‍ബിയം ലേസര്‍: ചര്‍മ്മോപരിതലത്തിലുള്ള ചുളിവുകളും മുഖത്തും കഴുത്തിലും കൈകളിലും നെഞ്ചിലും ഉണ്ടാകുന്ന ആഴത്തിലുള്ള വരകളും നീക്കംചെയ്യുന്നതിനാണ് ഇത്തരത്തിലുള്ള റീസര്‍ഫേസിംഗ് നടത്തുന്നത്. കാര്‍ബണ്‍ഡയോക്സൈഡ് ലേസറിനെ അപേക്ഷിച്ച്‌ ഇതിനു പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും.

കൊളാജന്‍ വളര്‍ച്ച, ചര്‍മ്മം മുറുക്കല്‍ എന്നിവയ്ക്കു സഹായകമാവുന്ന ലേസര്‍ സംവിധാനങ്ങളും ഇക്കാലത്ത് ലഭ്യമാണ്. പുതിയ സംവിധാനങ്ങളില്‍ ചികിത്സയ്ക്കു വിധേയമാവുന്നവര്‍ക്ക് ഉടന്‍ തന്നെ സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങുന്നതിനും സാധിക്കും.

ലേസര്‍ പ്രക്രിയയ്ക്ക് മറ്റു രീതികളിലുള്ള ചികിത്സകളെക്കാള്‍ വേദന കുറവായിരിക്കും.

സങ്കീര്‍ണതകള്‍

ലേസര്‍ റീസര്‍ഫേസിംഗുമായി ബന്ധപ്പെട്ട് ഇനി പറയുന്ന സങ്കീര്‍ണതകള്‍ ഉണ്ടാകാം;

  • വടുക്കള്‍ രൂപംകൊള്ളല്‍
  • വീക്കം
  • ചൊറിച്ചില്‍
  • അണുബാധ
  • വര്‍ണവ്യത്യാസം

അടുത്ത നടപടികള്‍

ലേസര്‍ റീസര്‍ഫേസിംഗ് ചികിത്സയ്ക്കു ശേഷം, ചികിത്സയ്ക്കു വിധേയമായ ഭാഗം നനയ്ക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുക. മുഖം സുഖപ്പെടുന്നതുവരെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓയിന്‍മെന്‍റുകള്‍ പുരട്ടുക.

വേരിക്കോസ് വെയിന്‍ നിയന്ത്രിക്കാം

വെരിക്കോസ് വെയിന്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. തുടയിലും കാല്‍ വണ്ണയിലുമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. ശരീരത്തിലെ, പ്രത്യേകിച്ച്‌ കാലുകളിലെ ചില ഞരമ്പുകള്‍ അസാധാരണമാം വിധം തടിച്ചു വരുന്നതാണ് വെരിക്കോസ് വെയിന്‍. പ്രൊജസ്ട്രോണ്‍ എന്ന സ്ത്രീ ഹോര്‍മോണിന് സ്ത്രീകളില്‍ ഈ അവസ്ഥ ഉണ്ടാക്കുന്നതിന് പങ്കുണ്ട്. പ്രസവാനന്തരം മിക്കവാറും സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു.

ശരീരകലകള്‍ക്ക് ഓക്സിജന്‍ നല്‍കിയ ശേഷം കലകളില്‍ നിന്ന് ലഭിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന മലിനവസ്തുവിനെ പുറന്തള്ളാനും വീണ്ടും ഓക്സിജന്‍ സമ്പുഷ്ടമാക്കാനും കലകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുന്ന രക്തക്കുഴലുകളാണ് സിരകള്‍ അഥവാ വെയിനുകള്‍.

സിരകള്‍ക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തെ സഹായിക്കുവാന്‍ നിരവധി സൂക്ഷ്മ വാല്‍വുകള്‍ കാണപ്പെടുന്നു. കാലിന്‍റെ അറ്റത്തു നിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേക്കൊഴുകിയെത്തുന്നതിനു കാരണം ഈ വാല്‍വുകളും സിരകളെ അമര്‍ത്തുന്ന പേശികളുമാണ്. ഈ വാല്‍വുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലം രക്തത്തിന്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകള്‍ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിന്‍.

എന്നാല്‍, വാല്‍വുകളുടെ തകരാര്‍ മൂലമോ മറ്റു പല കാരണങ്ങള്‍ മൂലമോ കൂടുതല്‍ രക്തം കാലുകളില്‍ത്തന്നെ തങ്ങി നില്‍ക്കാനിടയുണ്ട്. അമിതവണ്ണമുള്ളവരും കൂടുതല്‍ സമയം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരിലും സിരകള്‍ വീര്‍ത്തു വളഞ്ഞ് വികൃതരൂപം പ്രാപിക്കുന്നു.

കാലുകളില്‍ അമിതമര്‍ദ്ദം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. അതുകൊണ്ടു തന്നെ കൂടുതല്‍ നേരം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിത ഭാരം തൂക്കിയെടുക്കാതിരിക്കുക. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക. ഇത് കാലുകളിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

ആധുനിക വസ്ത്രധാരണ രീതിയില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന ലെഗിന്‍സ് പോലുള്ള വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ രക്തപ്രവാഹം തടസപ്പെടുത്തും. ഇതൊഴിവാക്കുക

വെരിക്കോസ് വെയിനുള്ളിടത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍, കൂടുതല്‍ ചൊറിയാതിരിക്കുക. കാരണം ചൊറിഞ്ഞു പൊട്ടുന്നത് മറ്റു പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും. വളരെക്കാലത്തേയ്ക്കു നീണ്ടു നില്‍ക്കുന്ന വേരിക്കോസില്‍ കാലുകഴപ്പ്, വ്രണങ്ങള്‍, നീര് എന്നിവയുണ്ടാക്കുന്നു. വേരിക്കോസ് വ്രണങ്ങള്‍ കരിയാന്‍ വളരെ ക്കൂടുതല്‍ കാലതാമസം വരുന്നതാണ്.

നാരുകളടങ്ങിയ ഭക്ഷണം
ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് കാലിന് കൂടുതല്‍ ശക്തി നല്‍കും, വെരിക്കോസ് വെയിന്‍ അസ്വസ്ഥതകള്‍ ഇല്ലാതാക്കും. അമിതവണ്ണം കുറയ്ക്കുന്നതും രോഗചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.

വ്യായാമങ്ങള്‍
അല്‍പ്പം ബുദ്ധിമുട്ടും വേദനയുമുണ്ടാകുമെങ്കിലും നടക്കുക, നീന്തുക, സൈക്കിളിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്. ചിട്ടയായ വ്യായാമം ശീലിക്കുക വഴി കാലു വേദന കുറയാന്‍ ഇടവരുത്തും.

റാഗിയെന്ന കുഞ്ഞന്‍ ധാന്യത്തിന്‍റെ ഗുണങ്ങളറിയൂ

നമ്മുടെ ആരോഗ്യത്തെ വളരെയേറെ സഹായിക്കുന്ന ഒരു ധാന്യമാണ് റാഗി. അമിനോആസിഡുകള്‍, ഐസോല്യൂസിന്‍,ഫിനൈല്‍ അലനൈന്‍, മെഥിയോനൈന്‍ തുടങ്ങിയവയൊക്കെ റാഗിയില്‍ അടങ്ങിയിരിക്കുന്നു. മറ്റ് അന്നജാഹാരങ്ങളില്‍ കാണാത്തപദാര്‍ത്ഥങ്ങളാണിവ. മാത്രമല്ല, ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍, ഹീമോഗ്ലോബിന്‍ കുറവായിരിക്കുന്നവരിലും റാഗി വളരെ പ്രയോജനകരമാണ്. തീര്‍ന്നിട്ടില്ല, ജീവകം സി, വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബര്‍നാരുകള്‍, പോളിഫിനോള്‍ തുടങ്ങിയവയാലും സമ്പന്നമാണ് റാഗിയെന്ന കുഞ്ഞന്‍ധാന്യം.

മഞ്ഞുകാലത്ത് ആസ്ത്മരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ എത്തിയതോടെ രാവിലേയും വൈകുന്നേരങ്ങളിലും അരിച്ചിറങ്ങുന്ന തണുപ്പും ഇടയിലുണ്ടാവുന്ന വരണ്ട കാലാവസ്ഥയും പലവിധ രോഗങ്ങളേയാണ് വിളിച്ചു വരുത്തുക. മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്നങ്ങള്‍.

അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള മുഖ്യകാരണം. വരണ്ട കാലാവസ്ഥയിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ വേറെയും. കാലാവസ്ഥ മാറുമ്പോള്‍ മിക്കവര്‍ക്കും പനിവരുന്നത് പതിവാണ്. പനി മാറിയിട്ടും ചുമയും കഫക്കെട്ടും തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ശ്വാസനാളിയിലുള്ള നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയുടെ ലക്ഷണമാകാം ഇത്തരം ബുദ്ധിമുട്ടുകള്‍. കഫക്കെട്ടും മറ്റ് പ്രശ്നങ്ങളും വൈറല്‍ ന്യുമോണിയയിലേക്ക് എത്തിച്ചേക്കാം. അതേസമയം ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ജീവിതത്തെ നന്നായി ബുദ്ധിമുട്ടിലാക്കുന്ന ആസ്ത്മയെയും പ്രത്യേകം ശ്രദ്ധിക്കണം.

ഈ രോഗാവസ്ഥയ്ക്ക് പ്രത്യേകിച്ച്‌ കാലമോ സമയമോ ഇല്ലെങ്കിലും ശൈത്യകാലത്ത് ആസ്ത്മ ശക്തി പ്രാപിക്കുന്നതായി കണ്ടുവരുന്നുണ്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധ വ്യവസ്ഥയെ മുഴുവന്‍ ബാധിക്കുന്ന ജനിതകമായ കാരണങ്ങള്‍ കൂടി ഈ രോഗാവസ്ഥയ്ക്ക് പിന്നിലുണ്ട്.

പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതും, പാരമ്പര്യവുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങള്‍. അന്തരീക്ഷത്തിലെ പല ഘടകങ്ങളും ആസ്തയ്ക്കു കാരണമാവുകയോ സ്വാധീനിക്കുകയോ ചെയ്യും. പക്ഷേ ശ്രദ്ധയും നിയന്ത്രണവും ഒപ്പം കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ എന്നും ഒപ്പമുള്ള ഈ രോഗത്തോട് പൊരുതി നില്‍ക്കാനാകും.

ആസ്ത്മയുടെ ലക്ഷണങ്ങള്‍

കൂടെക്കൂടെ ഉണ്ടാവുന്ന ചുമ, ശ്വാസതടസ്സം,  ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക
വലിവ്,  തുടര്‍ച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തണുപ്പ്, പുക, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാണ്. കരച്ചില്‍, ചിരി, ദേഷ്യം, ഭയം,തുടങ്ങിയ തീവ്രവികാരങ്ങള്‍ ഉണ്ടാകുമ്പോഴും ആസ്ത്മ ലക്ഷണങ്ങള്‍ കൂടിയേക്കാം.

രോഗത്തിന്‍റെ തീവ്രത അനുസരിച്ച്‌ പലവിധ ഗുളികകളും സിറപ്പുകളും നിലവിലുണ്ടെങ്കിലും ആസ്ത്മ ചികിത്സാരംഗത്ത് ഏറ്റവും നിര്‍ണായകമായ വഴിത്തിരിവാണ് ഇന്‍ഹേലറുകളുടെ ആവിര്‍ഭാവം.

ഗുളിക/സിറപ്പ് രൂപത്തില്‍ ആവശ്യമുള്ളതിന്‍റെ 1/20 അളവ് (ഇരുപതിലൊരംശം) മരുന്ന് മാത്രമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമുള്ളൂ. കുട്ടികളില്‍ ഇത് തികച്ചും സുരക്ഷിതമാണ്. ശ്വാസനാളികളിലും, ശ്വാസകോശത്തിലും മരുന്ന് നേരിട്ടെത്തിക്കാന്‍ ഇതുവഴിസാധിക്കുന്നു.

കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ ഇതിന് യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. ഇന്‍ഹേലര്‍ ചികിത്സ പ്രധാനമായും 3 തരത്തിലുള്ള ഉപകരണങ്ങള്‍ കൊണ്ടാണ് ചെയ്യുന്നത്.

  1. മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലര്‍: സ്പ്രേ രൂപത്തില്‍ മരുന്ന് ഉപയോഗിക്കുന്നു. ചെറിയകുട്ടികളില്‍ ഇതിനൊടൊപ്പം സ്പേസര്‍ എന്ന ഉപകരണവും ഫേസ്മാസ്ക്കും വേണ്ടി വരും.
  2. ഡ്രൈ പൗഡര്‍ ഇന്‍ഹേലര്‍: പൊടിരൂപത്തിലുള്ള മരുന്ന് ക്യാപ്സ്യൂളുകളില്‍ നിറച്ച്‌ ഉപയോഗിക്കുന്നു. കുറച്ച്‌ മുതിര്‍ന്ന കുട്ടികള്‍ക്കേ ഇത് ഉപയോഗിക്കാനാകൂ.
  3. നെബുലൈസര്‍: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂക്ഷ്മതന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തില്‍ എത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ശ്വാസതടസ്സം മാറ്റാന്‍ ഏറെ ഫലപ്രദമാണിത്.

ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളാണ് അലര്‍ജനുകള്‍. പൊടി, പുക ഇവയാണ് പ്രധാനവില്ലന്മാര്‍.
ആസ്ത്മയുള്ളവരുടെ കിടപ്പുമുറിയില്‍ നിന്നും പഴയപുസ്തകങ്ങള്‍ കട്ടിയുള്ള കര്‍ട്ടനുകള്‍, കാര്‍പ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.

മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം, നേര്‍ത്ത റെക്സിന്‍കൊണ്ട് കവര്‍ തയ്പിച്ച്‌ ഇടുക. തുന്നിയ സ്ഥലത്ത് പ്ളാസ്റ്റര്‍ ഒട്ടിച്ച്‌ ഭദ്രമാക്കുക.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.

പുകവലി ഒഴിവാക്കുന്നത് മാത്രമല്ല അത്തരക്കാരുടെ സാമിപ്യവും ഒഴിവാക്കുക.

പട്ടി, പൂച്ച എന്നിവയെ കഴിവതും വീട്ടിനുള്ളില്‍ നിന്നും ഒഴിവാക്കുക.

എരിവ്, പുളി എന്നിവ കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
തണുപ്പ് വളരെ കൂടുതലുള്ളഭക്ഷണങ്ങള്‍ ഒഴിവാക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

ഓറഞ്ച് നിത്യവും കഴിച്ചാലുള്ള ഗുണങ്ങള്‍

ഓറഞ്ച് കഴിക്കാത്തവരായി ആരുംതന്നെയില്ല. എന്നാല്‍ പലര്‍ക്കും ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണവശങ്ങളെക്കുറിച്ച്‌ അറിയില്ല.

കിഡ്നിയില്‍ കല്ലുണ്ടാകുന്നത് തടയാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഓറഞ്ചിന് സാധിക്കും. എല്ലുകള്‍ക്ക് ബലം നല്‍കുന്നതോടൊപ്പം പല്ലുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും ഓറഞ്ച് കഴിക്കുന്നതിലൂടെ സാധിക്കുന്നു.

ആസ്ത്മ രോഗികള്‍ ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാന്‍ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്. ഓറഞ്ച് നിത്യവും കഴിക്കുന്നത് വഴി ശരീരത്തിന് അകത്തും പുറത്തുമുള്ള അലര്‍ജികളെ തടയാം. ബ്ലഡ് പ്രഷര്‍ കുറക്കാനും ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു.

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിന്‍റെ ജ്യൂസ് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഓറഞ്ചിന്‍റെ തൊലിയിലും ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഈ തൊലി ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാം. മാത്രമല്ല ഓറഞ്ചിന്‍റെ തൊലി അരച്ച്‌ തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന്‍റെ നിറം വര്‍ധിക്കുന്നു

ഏമ്പക്കത്തെ പിടിച്ച്‌ കെട്ടാന്‍ ചില വീട്ടുവൈദ്യങ്ങളിതാ

ഏമ്പക്കം ഏത് മനുഷ്യനേയും പ്രശ്നത്തിലാക്കും ചിലപ്പോഴെങ്കിലും. ആര്‍ക്കും യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെങ്കിലും ചിലപ്പോഴെങ്കിലും നമ്മള്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരാവാന്‍ ഏമ്പക്കം കാരണമാകാറുണ്ട് . നമ്മുടെ പല രോഗങ്ങളും ആരംഭിക്കുന്നത് തന്നെ വയറ്റില്‍ നിന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലപ്പോഴും മാറുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ഏമ്പക്കവും മറ്റ് ദബനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ആമാശയത്തില്‍ കുടുങ്ങിയ വാതകങ്ങള്‍ പുറത്ത് പോവുന്ന പ്രക്രിയയാണ് ഏമ്പക്കം. പലപ്പോഴും ആമാശയത്തിലെ വാതകങ്ങളുടെ അളവും സമ്മര്‍ദ്ദവും ഈ കവാടവും മേല്‍ഭാഗത്തെ കവാടവും തള്ളിത്തുറന്ന് വായയിലൂടെ ശബ്ദത്തോട് കൂടി പുറത്ത് കടക്കുന്നു. ഇതിനെയാണ് ഏമ്പക്കം എന്ന് പറയുന്നത്. ഏമ്പക്കത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വായു വിഴുങ്ങുന്നതിന്‍റെ ഫലമായാണ് ഏമ്ബക്കം. വയറ്റില്‍ നിന്നും വായുവിനെ മുകളിലേക്ക് തള്ളി അന്നനാളം, വായ എന്നിവ വഴി നീക്കം ചെയ്യും. ഏമ്പക്കത്തിന് ആശ്വാസം നല്‍കുന്ന പ്രതിവിധികളാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ അടുക്കളയില്‍ നിന്നും ഇതിനുള്ള ചേരുവകള്‍ എളുപ്പത്തില്‍ ലഭിക്കും.  നിമിഷ നേരം കൊണ്ട് തന്നെ ഏമ്ബക്കത്തെ ഇല്ലാതാക്കാം.

ഇഞ്ചി

ഇഞ്ചി ഏമ്പക്കത്തിന് വളരെ പെട്ടന്ന് ആശ്വാസം നല്‍കും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആഹാരത്തിന് മുമ്പ് ഇഞ്ചി കഷായം അല്ലെങ്കില്‍ ഇഞ്ചി ക്യാപ്സ്യൂള്‍ കഴിക്കുക. ഇഞ്ചി കഷ്ണം ചവയ്ക്കുന്നതും ഏമ്പക്കം വരാതിരിക്കാന്‍ നല്ലതാണ്. ഇഞ്ചിയുടെ രുചി സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇഞ്ചി ചെറുതായിട്ടരിഞ്ഞ് ചൂടുവെള്ളത്തിലിട്ട് തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുക.

നാരങ്ങ നീരും ബേക്കിങ് സോഡയും

നാരങ്ങ നീരും ബേക്കിങ് സോഡയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏമ്പക്കത്തില്‍ നിന്നും പെട്ടന്ന് ആശ്വാസം നല്‍കും. ഇതും ദഹനത്തിന് നല്ലതാണ്.

പപ്പായ

ഏമ്പക്കത്തെ അകറ്റാന്‍ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പാപ്പെയ്ന്‍ എന്ന എന്‍സൈം ഏമ്പക്കത്തിന് കാരണമാകുന്ന ഉദര പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും. പപ്പായ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

തൈര്

ഒരു ചെറിയ പാത്രം തൈര് ആഹാരത്തിനൊപ്പം കഴിക്കുക എന്നത് പരമ്പരാഗത ഇന്ത്യന്‍ ശൈലിയാണ്. തൈര് ദഹനത്തിന് നല്ലതാണ് എന്നതാണ് ഇതിന് കാരണം. ഇതിലെ സജീവ ബാക്ടീരിയകള്‍ കുടലിലെയും അന്നനാളത്തിലെയും അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കും. നിങ്ങള്‍ക്ക് ലാക്റ്റോസ് പറ്റില്ല എങ്കില്‍ ലെസ്സി, മോര് എന്നിവ പകരം ഉപയോഗിക്കാം.

ജീരകം

അന്നനാളത്തെ ശാന്തമാക്കാനും ഏമ്പക്കം സ്വാഭാവികമായി കുറയ്ക്കാനും ജീരകം സഹായിക്കും. സാലഡില്‍ ചേര്‍ത്തും വെറുതെയും ജീരകം കഴിക്കാം.

അയമോദകം

കടകളില്‍ നിന്നും എളുപ്പം വാങ്ങാന്‍ കിട്ടുന്നവയാണ് ഇവയെല്ലാം . അത്താഴത്തിന് ശേഷം ഇവ വായിലിട്ട് ചവച്ചാല്‍ ഏമ്പക്കത്തിന് ആശ്വാസം ലഭിക്കും. അന്നനാളത്തില്‍ നിന്നും വായുവിനെ പുറം തള്ളാന്‍ ഇവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും.

ഏലക്ക

ദഹനം മെച്ചപ്പെടാന്‍ ഇത് സഹായിക്കും. വായു ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ ഇവ ദഹിപ്പിക്കുകയും അങ്ങനെ ഏമ്പക്കം കുറയ്ക്കുകയും ചെയ്യും. 1 ടീസ്പൂണ്‍ ഏലക്ക 1 കപ്പ് വെള്ളത്തിലിട്ട് 10 മിനുട്ട് തിളപ്പിക്കുക. ഊണിന് മുമ്പ് ഇത് കുടിക്കുന്നത് അമിതമായ ഏമ്പക്കം കുറയ്ക്കും.

കാമോമില്‍ ടീ

വയറ് വേദനയ്ക്കും ഏമ്പക്കത്തിനും ആശ്വാസം ലഭിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഔഷധമാണിത്. ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കാമോമില്‍ ടീ കുടിക്കുക.

കര്‍പ്പൂര തുളസി

ഏമ്പക്കത്തിനുള്ള ഏറ്റവും മികച്ച വീട്ടു മരുന്നുകളില്‍ ഒന്നാണിത്. ഒരു കപ്പ് തിളച്ച വെള്ളത്തില്‍ കുറച്ച്‌ കര്‍പ്പൂര തുളസിയുടെ ഇലകള്‍ ഇട്ട് 5 മിനുട്ട് ഇളക്കുക. കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഒരു അല്ലി വിഴുങ്ങിയിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദം. വെളുത്തുള്ളി ദഹനം മെച്ചപ്പെടുത്തുകയും ഏമ്പക്കം സ്വാഭാവികമായി കുറയ്ക്കുകയും ചെയ്യും.

കായം

ചൂടുവെള്ളത്തില്‍ ഒരു നുള്ള് കായം ഇട്ട് ആഹാരത്തിന് മുമ്പ് കുടിക്കുക. വയര്‍ തിങ്ങി നിറയുന്നതിന് ഇത് ആശ്വാസം തരും. ഏമ്പക്കം ഇല്ലാതാക്കാനും ഇത് ഉത്തമമാണ് .

ഉലുവ

ഉലുവ 2-3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിട്ട് വെറും വയറ്റില്‍ കഴിക്കുക. ഏമ്പക്കത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിന് പുറമെ വായനാറ്റവും അകറ്റും.

സ്ഥിരമായി ഐ പോഡ് ഉപയോഗിക്കുന്നത് ബധിരതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍

ഇഷ്ടമുള്ള പാട്ടുകള്‍ ഐ പോഡിലൂടെ കേട്ട് രസിക്കുന്നത് ഇന്ന് യുവതലമുറയുടെ ഹരമായി മാറികഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെയും ഐ പോഡുകളിലൂടെയും സംഗീത ആസ്വാദനത്തില്‍ മുഴുകാത്തവര്‍ ഇന്ന് കുറവായിരിക്കും. എന്നാല്‍ ഇത്തരക്കാരെ ഞെട്ടിപ്പിക്കുന്നതാണ് ഐ പോഡിന്‍റെ ഉപയോഗം സംബന്ധിച്ച്‌ നടത്തിയ പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍.

ഐപോഡിലൂടെ ഹെഡ്ഫോണ്‍ ഉപയോഗിച്ച്‌ സംഗീതം ആസ്വദിക്കുന്ന യുവാക്കളില്‍ എഴുപത് ശതമാനത്തിനും ബധിരതയുടെ ആദ്യ സൂചനകള്‍ പ്രകടമായി തുടങ്ങിയതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചെവികള്‍ക്ക് ഹാനികരമായ വിധത്തില്‍ അമിതമായ ശബ്ദത്തോടെ പാട്ടുകള്‍ കേള്‍ക്കുന്നതാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ നാഷണല്‍ അക്കോസ്റ്റിക് ലബോറട്ടറിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. പ്രായമായവരെ അപേക്ഷിച്ച്‌ യുവതലമുറയെയാണ്  ബധിരത കൂടുതലായി ബാധിക്കുന്നത്. ചെവിയില്‍ ഒരു മുഴക്കം അനുഭവപ്പെടുന്നതായാണ് മിക്കവരും പരാതിപ്പെട്ടിട്ടുള്ളത്. സാവധാനമാണ് ബധിരത ഒരാളെ പൂര്‍ണമായും കീഴടക്കുക.

പതുക്കെയാണ് പൂര്‍ണമായും ബധിരരാകുക എന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ആരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ലെന്നത് പ്രശ്നങ്ങള്‍ വഷളാക്കുകയാണെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫസര്‍ ഹാര്‍വെ ധില്ലണ്‍ പറഞ്ഞു. കേള്‍വികുറവ് ആരംഭിക്കാന്‍ തന്നെ ചിലപ്പോള്‍ ആഴ്ചകളെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ചെറിയ തോതിലുള്ള കേള്‍വി കുറവ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വയം പരിഹരിക്കപ്പെടുപ്പോള്‍ മറ്റ് അവസരങ്ങളില്‍ ഇത് സ്ഥിരമായ ബധിരതക്കും കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉള്‍ചെവിയിലെ കോശങ്ങള്‍ക്ക് എത്രമാത്രം ക്ഷതം ബാധിച്ചു എന്നതിന് അനുസരിച്ചായിരിക്കും ബധിരതയുടെ ആഴവും വര്‍ധിക്കുക. 85 ഡെസിബല്‍ ശബ്ദത്തില്‍ ഒരു ദിവസം ശരാശി എട്ട് മണിക്കൂര്‍ പാട്ടു കേള്‍ക്കുകയാണെങ്കില്‍ വലിയ കുഴപ്പം സംഭവിക്കില്ലെന്നാ‍ണ് പഠനങ്ങള്‍ കാണിക്കുന്നത്.

ആണിയും അരിമ്പാറയും ഇല്ലാതാക്കാന്‍ ഒറ്റമൂലിയിതാ

ആണി രോഗം പലപ്പോഴും പലരുടേയും ഉറക്കം കെടുത്താറുണ്ട്. എന്നാല്‍ ആണി രോഗത്തെ ഒരു രോഗം എന്നതിലുപരി ഒരു ചര്‍മ്മ പ്രശ്നമായാണ് കണക്കാക്കുന്നത്. വെരുക്ക പെഡിസ് എന്ന വൈറസാണ് ഇതിന് പിന്നില്‍. ഇവ ചര്‍മ്മത്തിനുള്ളിലേക്ക് വളരുന്നതോടെ ആ ഭാഗം കട്ടിയേറിയതായി മാറുന്നു. മാത്രമല്ല ആണി പോലെ കാല്‍പ്പാദത്തില്‍ വിവിധ തരത്തിലുള്ള ഭാഗങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു. ഇവ പിന്നീട് നടക്കുമ്പോഴെല്ലാം ചര്‍മ്മത്തിനുള്ളിലേക്ക് കയറിപ്പോവുന്നതിനാലാണ് പലര്‍ക്കും നടക്കുമ്പോള്‍ വേദന ഉണ്ടാവുന്നത്.

പുരുഷന്‍മാരിലാണ് ആണി രോഗം പലപ്പോഴും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടും നടക്കുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്നതും എല്ലാമാണ് പലപ്പോഴും ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണം. വൈറസുകള്‍ ചൂടിലും തണുപ്പിലും വളരാന്‍ കഴിയുന്നവയാണ്. വെള്ളം കാലില്‍ തങ്ങിനില്‍ക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കാല്‍വെള്ളയില്‍ ഉണ്ടാവുന്ന ആണി രോഗം കാലിന്‍റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇവയില്‍ വലിപ്പം കൂടിയവക്ക് ചുറ്റും വീണ്ടും ചെറിയ ചെറിയ ആണികള്‍ വളരുകയും ചെയ്യുന്നു.

പല വിധത്തിലുള്ള ചികിത്സകളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. സാലിസ്ലിക് അമ്ലം പുരട്ടുന്നത് കാലിലെ ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വളര്‍ച്ച കൂടിയ ആണിയാണെങ്കില്‍ അതിനെ സര്‍ജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്. പ്യുമിക് സ്റ്റോണ്‍ ആണി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതല്ലാതെ നല്ല നാടന്‍ ഒറ്റമൂലികളിലൂടെ ആണിയെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം. ആണിക്കും അരിമ്ബാറക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ആയുര്‍വ്വേദ ഒറ്റമൂലികള്‍ നോക്കാം.

അത്തിപ്പഴം

അത്തിപ്പഴം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് ആണി പോവാന്‍ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. അത്തിപ്പഴം അരച്ച്‌ ആണിക്ക് മുകളില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് ആണി പോവാന്‍ സഹായിക്കുന്നു.

എരുക്കിന്‍ പാല്‍

എരുക്കിന്‍ പാല്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. എരുക്കിന്‍റെ പാല്‍ ആണിക്ക് മുകളില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആണി ഇല്ലാതാവുന്നു.

കശുവണ്ടി എണ്ണ

കശുവണ്ടി തോടിലെ എണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കശുവണ്ടി ചുടുമ്പോഴും മറ്റും അതിന്‍റെ എണ്ണ ലഭിക്കുന്നു. ഇത് ആണിക്ക് മുകളില്‍ തേച്ച്‌ പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലൊരു മാര്‍ഗ്ഗമാണ്.

കൊടുവേലി

കൊടുവേലി ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ആണിയുള്ളിടത്ത് അരച്ച്‌ തേക്കുക. ഇതിലൂടെ ആണി മാറി പാദം നല്ല സുന്ദരമായി മാറുന്നു.

ഇഞ്ചി നീര്

ഇഞ്ചി നീര് തേക്കുന്നതും ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി നീരും അതില്‍ അല്‍പം ചുണ്ണാമ്പും മിക്സ് ചെയ്ത് തേച്ചാല്‍ അത് പെട്ടെന്ന് തന്നെ ആണിയെ ഇല്ലാതാക്കുന്നു.

കോഴിമുട്ട

കോഴിമുട്ടയുടെ വെള്ള ആണിയില്‍ തേച്ചാലും ആണി സുഖപ്പെടാന്‍ കാരണമാകുന്നു. ഇത് ആണി രോഗത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

കട്ടിയുള്ള കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കട്ടിയാക്കി തേക്കുന്നതും ഇത്തരത്തില്‍ ആണി രോഗത്തിന് പരിഹാരം നല്‍കുന്ന ഒന്നാണ്. കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച്‌ തേക്കുന്നതും ആണി രോഗത്തിന് പരിഹാരം നല്‍കുന്നു.

കള്ളിപ്പാല്‍

ആയുര്‍വ്വേദത്തില്‍ ആണി രോഗമെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കള്ളിപ്പാല്‍. ഇത് തേക്കുന്നത് ആണി രോഗം സുഖപ്പെടുത്തുന്നു. പാദങ്ങള്‍ക്ക് നല്ല മൃദുത്വവും ലഭിക്കുന്നു

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. ഇതിലുള്ള ആന്‍റി ഇന്‍ഫ്ളമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആണി രോഗത്തിന് പരിഹാരം നല്‍കുന്നത്. ഒരു വെളുത്തുള്ളി ചൂടാക്കി അത്കാലില്‍ ആണി ഉള്ളിടത്ത് വെക്കുക. ഇത് ആണി ഇല്ലാതാക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അത് ആണിക്കു മുകളില്‍ പുരട്ടാവുന്നതാണ്. ഇത് വെറും രണ്ടാഴ്ച കൊണ്ട് ആണി രോഗത്തെ ഇല്ലാതാക്കും.

മീസില്‍സ് - ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ സ്വയം ശമനമുണ്ടാകും. എന്നിരുന്നാലും, ലക്ഷണങ്ങള്‍ ശമിക്കുന്നതിനായി ഡോക്ടര്‍ ഇനി പറയുന്ന ചികിത്സകള്‍ നിര്‍ദേശിച്ചേക്കാം;

  • പനി കുറയുന്നതിനുള്ള മരുന്നുകള്‍
  • ചെവിയിലെ അണുബാധ അല്ലെങ്കില്‍ ന്യൂമോണിയ പോലെയുള്ള ബാക്ടീരിയ അണുബാധകള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെയുള്ള ആന്‍റിബയോട്ടിക്കുകള്‍.
  • വൈറ്റമിന്‍ എ സപ്ളിമെന്റുകള്‍

രോഗിക്ക് പ്രയോജനപ്രദമാകുന്ന ചില വീട്ടുചികിത്സകളെ കുറിച്ചറിയൂ

  • നല്ല പനിയുള്ള അവസരത്തില്‍ നിര്‍ജലീകരണം തടയുന്നതിനായി ധാരാളം വെള്ളവും ജ്യൂസും ഔഷധ ചായയും മറ്റും കഴിക്കുക.
  • ആവശ്യത്തിനു വിശ്രമിക്കുക
  • തൊണ്ടവേദനയും ചുമയും ഉണ്ടെങ്കില്‍ ആവികൊള്ളുക
  • കണ്ണിന് ആയാസം കൊടുക്കാതിരിക്കുക. വായന, ടിവി കാണല്‍ തുടങ്ങിയവ ഒഴിവാക്കുക. തീവ്രമായ പ്രകാശം കണ്ണിലടിക്കാതെ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക.

പ്രതിരോധം

പ്രതിരോധ കുത്തിവയ്പാണ് ഇതിനെതിരെയുള്ള തെളിയിക്കപ്പെട്ട പ്രതിരോധ നടപടി. കുട്ടികള്‍ക്ക് ഇതിനായി എംഎംആര്‍ (മംമ്സ്, മീസില്‍സ്, റുബെല്ല) വാക്സിന്‍ നല്‍കുന്നു. 12 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ഇതിന്‍റെ ആദ്യ ഡോസു നല്‍കുന്നു. നാലു വയസ്സിനും ആറ് വയസ്സിനും ഇടയിലാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. ഈ രണ്ട് ഡോസുകളിലൂടെ അവര്‍ക്ക് മീസില്‍സില്‍ നിന്ന് ജീവിതകാലം മുഴുവന്‍ സംരക്ഷണം ലഭിക്കുന്നു.  പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്കും എത്രയും വേഗത്തില്‍ ഇതിന്‍റെ സംരക്ഷണം ലഭ്യമാക്കാവുന്നതാണ്.

നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല എങ്കിലും, നിങ്ങള്‍ക്ക് മീസില്‍സ് വൈറസുമായി സമ്പര്‍ക്കമുണ്ടായി എങ്കിലും, 72 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം.

അഞ്ചാം പനി ഒരു വൈറസ് അണുബാധ ആയതിനാല്‍ അതിന് പ്രത്യേകമായ ചികിത്സകളൊന്നുമില്ല. അണുബാധയുള്ള കുട്ടിക്ക് അല്ലെങ്കില്‍ മുതിര്‍ന്ന ആള്‍ക്ക് ശരിയായ വിശ്രമം നല്‍കുകയും ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും നല്‍കുകയും ലക്ഷണാധിഷ്ഠിത ചികിത്സ നല്‍കുകയും വേണം. മറ്റുള്ളവരിലേക്ക് അണുബാധ പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. അഞ്ചാം പനി ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരിക്കല്‍ പിടിപെട്ടാല്‍, ജീവിതകാലം മുഴുവന്‍ അതിനതിരെയുള്ള പ്രതിരോധശേഷി കൈവരിക്കും.

സങ്കീര്‍ണതകള്‍

ഇനി പറയുന്നതില്‍ ഏതെങ്കിലും അഞ്ചാം പനിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതയാവാം;

  • ചെവിയിലെ അണുബാധ: അഞ്ചാം പനിയുമായി ബന്ധപ്പെട്ട സാധാരണ സങ്കീര്‍ണതകളില്‍ ഒന്നാണ് ചെവിയിലെ ബാക്ടീരിയ അണുബാധ.
  • ബ്രോങ്കൈറ്റിസ്: അഞ്ചാം പനി മൂലം ശ്വാസനാളത്തില്‍ അല്ലെങ്കില്‍ ശ്വാസകോശങ്ങളില്‍ കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) ഉണ്ടായേക്കാം.
  • ന്യൂമോണിയ: ശ്വാസകോശ അണുബാധ ന്യൂമോണിയയ്ക്കു കാരണമാകാം. ഇതു മൂലം കടുത്ത പനിയും ചുമയും ശ്വാസതടസ്സവും ഉണ്ടാകാം.
  • എന്‍സെഫാലിറ്റിസ് (മസ്തിഷ്കവീക്കം): അഞ്ചാം പനിയുമായി ബന്ധപ്പെട്ട അപൂര്‍വമായി സംഭവിക്കുന്ന ഒരു സങ്കീര്‍ണതയാണിത്. തലച്ചോറിന് വീക്കമുണ്ടാകുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. കടുത്ത പനി, ബോധക്ഷയം, കോച്ചിപ്പിടുത്തം, തലവേദന, ഛര്‍ദി, ഓക്കാനം എന്നിവ ഇതുമൂലം സംഭവിക്കാം.
  • ഗര്‍ഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍: ഗര്‍ഭകാലത്ത് മീസില്‍സ് ബാധ ഉണ്ടായാല്‍, ഗര്‍ഭം അലസുന്നതിന് അല്ലെങ്കില്‍ മാസം തികയാതെ പ്രസവിക്കുന്നതിന് അല്ലെങ്കില്‍ പ്രസവിക്കുന്ന കുഞ്ഞിന് വേണ്ടത്ര ഭാരം ഇല്ലാതിരിക്കാന്‍ സാധ്യതയുണ്ട്.
  • പ്ളേറ്റ്ലെറ്റ് എണ്ണം കുറയുക: മീസില്‍സ് ബാധ മൂലം രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്.

കഫക്കെട്ടിന് ഉടനടി പരിഹാരം കാണാന്‍ ചില നാടന്‍ വഴികളിതാ...

ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള്‍ ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്‍ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ കഫക്കെട്ടിന് ആശ്വാസം കണ്ടെത്താനാകും. കഫക്കെട്ടിനെ ഓര്‍ത്ത് ആരും ഇനി ഭയപ്പെടണ്ട. മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറാനുള്ള വിദ്യ നമ്മുടെ വീടുകളില്‍ തന്നെയുണ്ട്. അത് എന്തൊക്കെയാണെന്നല്ലെ?

  • തുളസി, ഇഞ്ചി, ഉള്ളി, ഇവയുടെ നീര് സമം എടുത്തു തേന്‍ ചേര്‍ത്ത് സേവിക്കുക
  • കുരുമുളക് പൊടിയില്‍ തേനേ നെയ്യോ ചേര്‍ത്ത് സേവിക്കുക
  • അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുക
  • ഗ്രാമ്പൂതൈലം ചൂട് വെള്ളത്തില്‍ ആവി പിടിക്കുക
  • തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുക. തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു നല്ലതാണ്.

ഇതൊക്കെശീലമാക്കിയാല്‍ കഫക്കെട്ടിനെ പിന്നീടൊരിക്കലും പേടിക്കേണ്ട

കുഴിനഖത്തിന് ഉടന്‍ പരിഹാരം

കുഴിനഖം അലട്ടാത്തവര്‍ ചുരുക്കമായിരിക്കും. കാല്‍വിരലിലെ നഖത്തെ പ്രത്യേകിച്ച്‌ തള്ളവിരലിലെ നഖത്തെയാണ് കുഴിനഖം ബാധിക്കുന്നത്. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് ഇതിനെ അറിയുന്നത്. നഖങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് വളര്‍ന്ന് വരുന്ന ഒരു അവസ്ഥയാണ് കുഴിനഖം. അണുബാധയും ഫംഗസും ബാക്ടീരിയകളും എല്ലാം കുഴി നഖത്തിന്‍റെ കാരണമാണ്. പ്രമേഹമുള്ളവരിലും നഖം ചെറുതായി ഇരുവശവും വെട്ടുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

ഇത്തരത്തില്‍ നഖത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പ്രശ്നങ്ങള്‍ അറിയാനും അതിന് പരിഹാരം കാണാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയുന്നു. ഭാവിയില്‍ ഇതൊരു വലിയ പ്രശ്നമാവാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

വേദനാജനകമായ ഒരു അവസ്ഥയാണ് കുഴിനഖം മൂലം ഉണ്ടാവുന്നത്. ഇതിന്‍റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ആ പ്രശ്നത്തെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കുഴിനഖം കൊണ്ട് കഷ്ടപ്പെടുന്നവരുടെ തള്ളവിരല്‍ കറുത്ത നിറമായി മാറുന്നു. മാത്രമല്ല ഇവിടെ ഫംഗസ് വളരുന്നു. ഇത് നഖം പൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു.

ഓയിന്‍മെന്‍റും ടാബ്ലറ്റുകളും

ഡോക്ടറെ സമീപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓയിന്‍മെന്റും ടാബ്ലറ്റുകളും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെറും ഒരു മാസം കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍

മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്‍റെ സൈഡ് എഫക്‌ട്സുകള്‍ പല തരത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. കാരണം പലപ്പോഴും മരുന്നുകള്‍ ഹൃദയാരോഗ്യത്തെപ്പോലും മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നെയില്‍ പോളിഷ്

മെഡിക്കേറ്റഡ് ആയിട്ടുള്ള നെയില്‍ പോളിഷ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ നമുക്ക് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ദിവസവും മാറ്റേണ്ടതാണ്. ക്ലീന്‍ ചെയ്യുമ്പോള്‍ അല്‍പം ആല്‍ക്കഹോള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം.

ക്രീം

നിരവധി ക്രീമുകള്‍ കുഴിനഖത്തിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ഏത് പ്രശ്നത്തിനും പരിഹാരം കാണാം. എന്നാല്‍ ഇതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യേണ്ടതാണ് ശ്രദ്ധിക്കേണ്ടത്. കുഴി നഖമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഈ ക്രീം ഡോക്ടറെ കണ്ട് വാങ്ങിച്ച്‌ പുരട്ടുക.

ലൈറ്റ് ബെസ്ഡ് തെറാപ്പി

നിങ്ങള്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു രീതിയാണ് ആവശ്യമെങ്കില്‍ അതിന് ഉപയോഗിക്കാവുന്ന രീതിയാണ് ലൈറ്റ് ബെസ്ഡ് തെറാപ്പി. ഇതിന് ശേഷം ആന്‍റിഫംഗല്‍ ക്രീം ഉപയോഗിക്കാം. കാര്‍ബണ്‍ഡോ ഓക്സൈഡ് ലേസറുകള്‍ കൊണ്ട് ചികിത്സ നടത്താവുന്നതാണ്. ഇതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഈ സൗകര്യം എപ്പോഴും നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല.

നെയില്‍റിമൂവര്‍

നെയില്‍ റിമൂവര്‍ ഡോക്ടറെ കണ്ട് മാത്രേമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ ഇത് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് അണുബാധ പിടിച്ച നഖം പിഴുത് പോരാന്‍ കാരണമാകുന്നു. ഒരു തവണ നഖം പിഴുത് പോന്നാല്‍ അത് വീണ്ടും ശരീരത്തില്‍ വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട

സര്‍ജറി

സര്‍ജറി ചിലപ്പോള്‍ അത്യാവശ്യമായി വരുന്നു. കാരണം ഇതിലെ പഴുപ്പ് നഖത്തിലെ മറ്റ് ഭാഗങ്ങളെക്കൂടി ബാധിക്കുമ്പോളാണ് ഇത്തരത്തിലുള്ള സര്‍ജറികള്‍ ആവശ്യമായി വരുന്നത്. എങ്കിലും ഡോക്ടറുടെ കൃത്യമായ അറിവോടെയും സമ്മതത്തോടെയും മാത്രമേ സര്‍ജറി ചെയ്യാന്‍ പാടുകയുള്ളൂ.

വീട്ടുവൈദ്യങ്ങള്‍

വിവിധ തരത്തിലുള്ള വീട്ടുവൈദ്യങ്ങള്‍ കുഴിനഖമെന്ന പ്രശ്നത്തെ പരിഹരിക്കുന്നു. എന്തൊക്കെയാണ് കുഴിനഖം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ കുഴിനഖത്തെ ഇല്ലാതാക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് നല്ലൊരു പരിഹാരമാര്‍ഗ്ഗം. ഇത് ഫംഗസ് ബാധയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിലെ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു. അല്‍പം ടീ ട്രീ ഓയില്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്ത് ഒരു പഞ്ഞിയില്‍ എടുത്ത് നഖത്തിനു മുകളില്‍ വെക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

സര്‍പ്പഗന്ധി

സര്‍പ്പഗന്ധി കൊണ്ടും ഇത്തരത്തില്‍ കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നഖം നല്ലതു പോലെ വെട്ടി വൃത്തിയാക്കി വേണം സര്‍പ്പഗന്ധി തേച്ച്‌ പിടിപ്പിക്കാന്‍. ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് അല്‍പം സര്‍പ്പഗന്ധി വെച്ച്‌ അത് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം ഉപയോഗിക്കുക. ഇത് ഉടന്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍ ആണ് ഒരു പരിഹാരമാര്‍ഗ്ഗം. ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആന്‍റിഫംഗല്‍, ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ തുള്ളി ഒറിഗാനോ ഓയില്‍ അല്‍പം ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് അത് കൊണ്ട് കുഴിനഖത്തിനു മുകളില്‍ തേക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്സ് ചെയ്ത് അത് കുഴിനഖത്തിനു മുകളില്‍ വെക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വെക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖമെന്ന പ്രശ്നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

പ്രമേഹബാധിതര്‍ക്ക് ക്ഷയരോഗം വന്നാല്‍

പ്രമേഹം ശരീരത്തിന്‍റെ ഒരു ഗ്രന്ഥിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. ഹൃദയം, വൃക്കകള്‍, കണ്ണ്, നാഡീഞരമ്പുകള്‍ തുടങ്ങി അടിമുടി എല്ലാ കോശസമൂഹങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പ്രമേഹബാധിതരില്‍ സൂക്ഷ്മാണുജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമുക്കിടയില്‍ സാധാരണ കണ്ടുവരുന്ന ക്ഷയരോഗത്തിന്‍റെ  കഥയും ഇതു തന്നെ.  രണ്ടു രോഗാവസ്ഥകള്‍ ഒന്നിച്ചുവരുന്നത് കൂടുതല്‍ അപകടകരമാണ് എന്നതില്‍ സംശയമില്ല. മൈക്കോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന സൂക്ഷ്മാണുവാണ് ക്ഷയരോഗത്തിന് കാരണം. വായുവില്‍ കൂടിയാണ് രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

നമ്മുടെ നാട്ടില്‍ ഈ രോഗം വളരെ കൂടുതലായി കാണപ്പെടുന്നതുകൊണ്ട് രോഗാണു വ്യാപനം വളരെ എളുപ്പമാണ്. എന്നാല്‍ രോഗാണു ശരീരത്തില്‍ എത്തിയതു കൊണ്ടു മാത്രം ആരും രോഗിയാവുന്നില്ല. ക്ഷയരോഗാണുക്കള്‍ക്ക് ശരീരത്തില്‍ സജീവമല്ലാതെ കഴിയാന്‍ പ്രത്യേക കഴിവുണ്ട്.

നമ്മുടെ ജനസംഖ്യയുടെ 40 50 ശതമാനം പേരിലും ഇങ്ങനെ ഉറങ്ങിക്കിടക്കുന്ന ക്ഷയരോഗാണുക്കള്‍ ഉണ്ട്. ഇതില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്കു മാത്രമേ രോഗം പിടിപെടുന്നുള്ളു.

സുസജ്ജമായ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ശക്തിയാണ് ഇതു കാണിക്കുന്നത്. എന്നാല്‍ പ്രതിരോധ ശക്തി കുറയുന്ന സാഹചര്യത്തില്‍ ഈ അണുക്കള്‍ പതുക്കെ ശരീരത്തെ കീഴ്പ്പെടുത്തുന്നു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അക്കൂട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാവല്‍ പടയാളികളാണ് വെളുത്ത രക്താണുക്കള്‍. പ്രമേഹബാധിതരില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിക്കാനിടയുണ്ട്. ചില പ്രോട്ടീനുകളുടെയും കോശഘടകങ്ങളുടെയും അഭാവം, പ്രവര്‍ത്തനക്കുറവ് തുടങ്ങിയവയും പ്രമേഹമുള്ളവരില്‍ കണ്ടുവരാറുണ്ട്.

ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറച്ച്‌ അണുബാധയ്ക്കിടയാക്കുന്നു. ക്ഷയരോഗം മിക്കപ്പോഴും ശ്വാസകോശങ്ങളെയാണ് ബാധിക്കാറ്. പ്രത്യേകിച്ച്‌ ശ്വാസകോശങ്ങളുടെ മുകള്‍ ഭാഗത്തെ. പ്രമേഹബാധിതരില്‍ ശ്വാസകോശങ്ങളുടെ അടിഭാഗങ്ങളിലും ശ്വാസകോശത്തിനു പുറത്തും ക്ഷയരോഗ ബാധ കൂടുതലായി കണ്ടുവരാറുണ്ട്.

രോഗനിര്‍ണയത്തിലെ പ്രശ്നങ്ങള്‍

ശരീരത്തിനുണ്ടാകുന്ന ഭാരക്കുറവ്, വിശപ്പില്ലായ്മ, ശരീരക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടു രോഗാവസ്ഥകളിലും കണ്ടുവരാറുണ്ട്. ഇതു പലപ്പോഴും ഏതൊരസുഖമാണോ ആദ്യമുണ്ടായത്, അതിന്‍റെ ലക്ഷണങ്ങള്‍ മാത്രമായി കരുതപ്പെടാന്‍ സാധ്യത ഏറെയാണ്.

രണ്ടാമതുണ്ടായ അസുഖം കണ്ടുപിടിക്കുന്നതു വൈകാന്‍ കാരണമാവുകയും ചെയ്യാം. പ്രമേഹമോ ക്ഷയമോ ബാധിച്ചവരില്‍ ഇത്തരം രോഗ ലക്ഷണങ്ങളെയും ശാരീരികാസ്വസ്ഥകളെയും ഗൗരവത്തോടെ കാണുകയും വേണ്ട പരിശോധനകള്‍ താമസം കൂടാതെ നടത്തുകയും ചെയ്യണം.

ചികിത്സകള്‍ എങ്ങനെയെല്ലാം

ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന അസുഖമാണ് ക്ഷയം. കൃത്യമായ ഇടവേളകളിലും അളവിലും ചുരുങ്ങിയത് ആറുമാസമെങ്കിലും മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. അതിനാല്‍ മുടക്കം വരുത്തുന്നത് അപകടം ചെയ്യും.

ഈ കാലയളവില്‍ പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ അത്ര തീവ്രമല്ലാത്ത പ്രമേഹ ബാധിതതരില്‍ ഗുളികകളും ഉപയോഗിക്കാവുന്നതേയുള്ളൂ. പ്രമേഹരോഗികളില്‍ പലരും സ്വയം ചികിത്സ അവലംബിക്കാറുണ്ട്.

ഒട്ടും ആശ്വാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. പ്രത്യേകിച്ച്‌ ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍. കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തേണ്ടതും വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യേണ്ടത് ചികിത്സാ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

പ്രമേഹം ഉള്ളവരിലും ക്ഷയരോഗ ചികിത്സ പൂര്‍ണവിജയം കൈവരിക്കും. എന്നാല്‍ മരുന്നു ഫലിക്കാത്ത ക്ഷയരോഗം വരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ ചികിത്സാ കാലയളവില്‍ കൂടുതല്‍ ശ്രദ്ധയും മേല്‍നോട്ടവും ആവശ്യമായി വരും.

ഗ്ലൂക്കോമ അകറ്റാന്‍ ചൂട് ചായ കുടിക്കാം

ദിവസം ഒരു കപ്പ്​ ചൂട്​ ചായയെങ്കിലും കുടിക്കുന്നവരില്‍ അന്ധത വരുത്തുന്ന ഗ്ലൂക്കോമ രോഗത്തിനുള്ള സാധ്യത കുറവാണെന്ന്​ പുതിയ പഠനം. എന്നാല്‍ കഫെയിന്‍ അംശം ഒഴിവാക്കിയ കോഫി, ചായ എന്നിവ കുടിക്കുന്നവരിലും തണുപ്പിച്ച ചായ, മറ്റ്​ കൃത്രിമ പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത്​ ഗ്ലൂക്കോമ സാധ്യ​തയെ തടയുന്നതില്‍ പങ്കുവഹിക്കുന്നില്ലെന്നും പഠനം വ്യക്​തമാക്കുന്നു.

ഗ്ലൂക്കോമ കണ്ണിനകത്ത്​ ഫ്ലൂയിഡ്​ സമ്മര്‍ദമുണ്ടാക്കുകയും അതുവഴി നേത്ര നാഡികളുടെ ഭ്രംശത്തിന്​ കാരണമാവുകയും ചെയ്യുന്നു. ലോകത്ത്​ ഏറ്റവും കൂടുതല്‍ പേരുടെ കാഴ്ചയെടുത്ത നേത്ര രോഗം കൂടിയാണിത്​. നിലവില്‍ 57.5 മില്ല്യണ്‍ പേരെ ഇത്​ ബാധിക്കുകയും 2020ഓടെ ഇത്​ 65.5 മില്ല്യണ്‍ ആയി ഉയരുമെന്നുമാണ്​ കണക്ക്​.

കഫെയിന്‍ ഇന്‍ട്രാകുലര്‍ സമ്മര്‍ദത്തില്‍ മാറ്റം വരുത്തുമെന്നായിരുന്നു നേരത്തെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്​. എന്നാല്‍ ഗ്ലൂക്കോമ ബാധയെ കഫെയിന്‍ ഉള്ള പാനീയങ്ങളും ഇല്ലാത്തപാനീയങ്ങളും എങ്ങനെ സ്വാധീനിക്കുന്നുവെന്ന്​ ഇതുവരെ താരതമ്യ പഠനം നടന്നിരുന്നില്ല. 2005 -06ല്‍ അമേരിക്കയില്‍ നടന്ന നാഷനല്‍ ഹെല്‍ത്ത്​ ആന്‍റ് ​ ന്യൂട്രീഷ്യന്‍ എക്​സാമിനേഷന്‍ സര്‍വെ വിവരങ്ങള്‍ താരതമ്യം ചെയ്​താണ്​ ഗവേഷകര്‍ പുതിയ കണ്ടുപിടുത്തത്തില്‍ എത്തിയത്​.

പതിനായിരം പേരെ നേരില്‍ കണ്ടും ശാരീരിക, രക്​ത പരിശോധനകള്‍ നടത്തിയുമായിരുന്നു സര്‍വെ. ഗ്ലൂക്കോമക്കായി നടത്തിയ പ്രത്യേക പരിശോധനയില്‍ 1678 പേരില്‍ അഞ്ച്​ ശതമാനം പേര്‍ക്ക്​ ഈ രോഗാവസ്​ഥയുള്ളതായി കണ്ടെത്തുകയായിരുന്നു. ഇവരോട്​ കഫെയിനുള്ള പാനീയവും ഇല്ലാത്ത പാനീയവും കുടിക്കുന്നത്​ സംബന്ധിച്ചും ചോദിച്ചിരുന്നു. ഇവരില്‍ കഫെയിന്‍ ഒഴിവാക്കാത്ത ചൂടുചായ കുടിച്ചവരില്‍ ആണ്​ ഏറ്റവും കുറഞ്ഞ ഗ്ലൂക്കോമ സാധ്യതയുള്ളതെന്ന്​ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രമേഹം, പുകവലി എന്നിവയുള്ള ചായ കുടിക്കാരില്‍ 74 ശതമാനം ഗ്ലൂക്കോമ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

വിട്ടുമാറാത്ത ജലദോഷത്തെ അവഗണിക്കരുത്

ശ്വാ​സ​കോശ രോ​ഗ​ങ്ങള്‍ അ​ല​ട്ടാ​ത്ത​വ​രാ​യി ആ​രും ഉ​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. മ​നു​ഷ്യര്‍​ക്ക് പി​ടി​പെ​ടു​ന്ന രോ​ഗ​ങ്ങ​ളില്‍ പ​കു​തി​യും ശ്വ​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. ശ്വ​സന സം​ബ​ന്ധി​യായ രോ​ഗ​ങ്ങ​ളെ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്ക​രു​ത്. ഇവ ചി​കി​ത്സി​ക്കാ​തെ പോ​യാല്‍ ക്ര​മേണ മ​റ്റു​പല രോ​ഗ​ങ്ങള്‍​ക്കും കാ​ര​ണ​മാ​യി തീ​രും.

ശ്വ​സ​നേ​ന്ദ്രിയ വ്യൂ​ഹം അ​നേ​കം അ​വ​യ​വ​ങ്ങള്‍ ചേര്‍​ന്ന​താ​ണ്. മൂ​ക്ക്, മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ നാ​ളം, വാ​യ​യു​ടെ മു​ക​ളി​ലെ നാ​ളം, തൊ​ണ്ട​യി​ലെ നാ​ളം, ട്ര​ക്കി​യ, ശ്വാ​സ​കോ​ശം എ​ന്നി​വ​യാ​ണ് പ്ര​ധാന അ​വ​യ​വ​ങ്ങള്‍. ഈ വ്യ​വ​സ്ഥ​യി​ലെ ഏ​തു ത​ക​രാ​റും ശ്വ​സന സം​ബ​ന്ധ​മായ രോ​ഗ​മാ​യി പ​രി​ണ​മി​ക്കു​ന്നു. ഇവ ശ്വാ​സം​മു​ട്ടല്‍, തു​മ്മല്‍, ചു​മ, ജ​ല​ദോ​ഷം എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്നു. 

ഏ​റ്റ​വും കു​റ​ഞ്ഞ സാ​ന്ദ്ര​ത​യു​ള്ള അ​വ​യ​വ​മാ​ണ് ശ്വാ​സ​കോ​ശം. ഇ​തി​ന്‍റെ ഉ​ള്ള​റ​കള്‍ പ്രാ​ണ​വാ​യു സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​റ​ക​ളാ​ണ്. ഈ അ​റ​ക​ളില്‍ ക​ഫം നി​റ​ഞ്ഞ് വാ​യു​വി​നെ സ്വീ​ക​രി​ക്കു​വാന്‍ ക​ഴി​യാ​തെ​യാ​യാല്‍ രോ​ഗി​ക്ക് ശ്വാ​സം​മു​ട്ടല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു. വാ​യു മ​ലി​നീ​ക​ര​ണം ശ്വാ​സം മു​ട്ട​ലി​നു കാ​ര​ണ​മാ​കു​ന്നു. ശ്വ​സി​ക്കു​ന്ന വാ​യു​വി​ലെ പൊ​ടി​കള്‍ ശ്വാ​സ​കോ​ശ​ത്തില്‍ ക​ട​ന്നാല്‍ അ​വ​യെ പു​റ​ത്തു​ക​ള​യു​ന്ന​തി​ന് ശ​രീ​രം ക​ഫം ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇവ ആ​വര്‍​ത്തി​ക്കു​മ്പോള്‍ ശ​രീ​രം രോ​ഗ​ത്തി​നു കീ​ഴ​ട​ങ്ങും.

ബ്രോ​ങ്കെ നാ​ള​ത്തി​ന്‍റെ വ്യാ​സം കു​റ​യു​ന്ന​തും ആ​സ്ത്മ​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. വി​ദ​ഗ്ധ ഹോ​മി​യോ ഡോ​ക്ട​റു​ടെ നിര്‍​ദ്ദേ​ശാ​നു​സ​ര​ണം രോഗ ല​ക്ഷ​ണ​ങ്ങള്‍​ക്ക​നു​സ​രി​ച്ച്‌ മ​രു​ന്ന് ശ​രി​യായ അ​ള​വി​ലും ക്ര​മ​ത്തി​ലും ക​ഴി​ച്ചാല്‍ രോ​ഗ​ശ​മ​നം സാ​ധി​ക്കും. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണെ​ന്ന് ഓര്‍​ക്ക​ണം.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 6/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate