অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംരക്ഷണത്തിന് അത്തി

ആരോഗ്യ സംരക്ഷണത്തിന് അത്തി

ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ്. അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ചിലർ മാത്രമാണ്..പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം.പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുർക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്.അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്ന് ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാതെയും അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്.വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കാം. മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2-4 വർഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽനിന്നു മാത്രമേ വളർത്തിയെടുക്കാനാകൂ.

കമ്പുകൾ മുറിച്ചുനട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും. പ്രത്യേകത അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്.

ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാൽ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയിൽവളരുന്ന ഫൈ. ബംഗാളൻസിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാർഥമാണ്.

'ഇന്ത്യാ-റബർ' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം അത്തി തന്നെയാണ്. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.

ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.    കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം.ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.  അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. *ഔഷധ ഉപയോഗം* തൊലി, കായ്, വേരു എന്നിവയാണു ഔഷധയോഗ്യമായത്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യ ആസ്മ, എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. മറ്റ് പയോഗങ്ങൾ- അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം. ഇതിൽനിന്നും ഉണ്ടാക്കുന്ന ദഹനരസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ്. അത്തിപ്പഴത്തെ പറ്റി  കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ചിലർ മാത്രമാണ്..പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം.പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുർക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്.അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്ന്  ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാതെയും അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്.വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കാം.  മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2-4 വർഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽനിന്നു മാത്രമേ വളർത്തിയെടുക്കാനാകൂ.

കമ്പുകൾ മുറിച്ചുനട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും. പ്രത്യേകത അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്.

ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാൽ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയിൽവളരുന്ന ഫൈ. ബംഗാളൻസിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാർഥമാണ്.'ഇന്ത്യാ-റബർ' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം അത്തി തന്നെയാണ്. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.    കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം.ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.  അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. *ഔഷധ ഉപയോഗം* തൊലി, കായ്, വേരു എന്നിവയാണു ഔഷധയോഗ്യമായത്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യ ആസ്മ, എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. മറ്റ് ഉപയോഗങ്ങൾ- അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം. ഇതിൽനിന്നും ഉണ്ടാക്കുന്ന ദഹനരസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

ആര്യ ഉണ്ണി

അവസാനം പരിഷ്കരിച്ചത് : 2/16/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate