অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

  1. ബീഡി ആമാശയാര്‍ബുദത്തിനു കാരണമാകുന്നു
  2. പഞ്ചസാര പൊടുന്നനെ കൂടിയാൽ...
  3. മലബന്ധമോ, പരിഹാരവുമുണ്ട്
  4. മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
  5. കുറയുന്ന തടിയെ കൂട്ടുന്ന ഭക്ഷണങ്ങളും
  6. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
  7. ആഹാരം കുറയ്‌ക്കാതെ തടി കുറയ്‌ക്കാം
  8. തിളങ്ങുന്ന വെളുത്ത പല്ലുകള്‍ക്ക്
  9. സൗന്ദര്യത്തിന് കറ്റാര്‍ വാഴ
  10. ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
  11. ഓടുന്നതു കൊണ്ട് ഗുണങ്ങളേറെ
  12. കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍
  13. ഡസ്റ്റ് അലര്‍ജിക്കു പരിഹാരവുമുണ്ട്
  14. നല്ല ദഹനത്തിന്‌ 20 കാര്യങ്ങള്‍
  15. സീറോ സൈസ് നല്‍കും വ്യായാമങ്ങള്‍
  16. സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്‍
  17. ഡിപ്രഷന്‍ മാറ്റാന്‍ യോഗ
  18. ഉണര്‍വോടെ എഴുന്നേല്‍ക്കാന്‍.....
  19. ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക
  20. അയേണ്‍ കുറവ് മൗത്ത് അള്‍സര്‍ കാരണമോ
  21. ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കൂ
  22. വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍
  23. സവാളയുടെ ആരോഗ്യവശങ്ങള്‍
  24. ഹൃദയാരോഗ്യത്തിന് ചില വഴികള്‍
  25. എയ്ഡ്‌സ് വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ
  26. എയ്ഡ്‌സ് വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ
  27. മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയോ?
  28. ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
  29. അപസ്മാരത്തെ പേടിക്കേണ്ട
  30. യൗവനം നില നിര്‍ത്തും ഭക്ഷണങ്ങള്‍
  31. നട്‌സ്
  32. ബ്ലൂബെറി
  33. ഇലക്കറി
  34. മത്സ്യം
  35. ഗ്രീന്‍ ടീ
  36. വെള്ളം
  37. മഞ്ഞുകാലം, അസുഖങ്ങള്‍ തടയാം
  38. വിവാഹത്തിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌
  39. പ്രമേഹത്തിനു ചേര്‍ന്ന ഇന്ത്യന്‍ ഡയറ്റ്
  40. പാവയ്ക്ക കഴിക്കൂ, കാര്യമറിയണോ?
  41. അഡിക്ഷന്‍, അഡിക്ഷന്‍
  42. രോഗം വരുത്തും മരുന്നുകള്‍
  43. വ്യായാമം ചെയ്യൂ, ജോലിയ്ക്കിടയിലും
  44. മറുക് സ്‌കിന്‍ ക്യാന്‍സറാകുമ്പോള്‍
  45. ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി
  46. നെഞ്ചുവേദനകള്‍ക്ക് കാരണങ്ങള്‍ പലത്
  47. ലോ ബിപിയും വില്ലനാകും
  48. മുട്ടുവേദന ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്
  49. മധുരഭ്രമം കുറയ്ക്കാം
  50. നേരത്തെ ഉണര്‍ന്നാല്‍ ഗുണങ്ങളേറെ
  51. തൊണ്ടവേദന മാറാന്‍ നാടന്‍ മരുന്ന്
  52. ടെന്‍ഷന്‍ തടിപ്പിക്കും

ബീഡി ആമാശയാര്‍ബുദത്തിനു കാരണമാകുന്നു

ബീഡിവലി ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആർസിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം പ്രധാനകാരണങ്ങളിലൊന്നാണെന്ന നിഗമനത്തെ ഇതു ശക്തിപ്പെടുത്തുന്നതായി ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപഭോക്താക്കള്‍ക്ക് ആമാശയസംബന്ധ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ബീഡിയുടെ എണ്ണത്തെയും ഉപഭോഗ കാലയളവിനെയും ആശ്രയിച്ചാണ് ആമാശയസംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വർധിക്കുന്നതെന്നു ‘പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള ആമാശയാര്‍ബുദ സാധ്യത’ എന്ന പഠനം സൂചിപ്പിക്കുന്നു. 1990-2009 കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30 – 84 വയസ്സിനിടയിലുള്ള 65,553 പുരുഷന്‍മാരെയാണു പഠന വിധേയരാക്കിയത്. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പഠനം ഈ മേഖലയില്‍ അനിവാര്യമാണെന്നും ഡോ. പോള്‍ പറഞ്ഞു.

കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍ 42% അര്‍ബുദത്തിനും കാരണം പുകവലിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ 50 വയസ്സായിരുന്നു മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. ഇപ്പോള്‍ 75 ആയി വര്‍ധിച്ചിരിക്കുന്നു. ആയൂര്‍ദൈര്‍ഘ്യ വര്‍ധനവിനു പുറമേ പുകവലിയാണ് അര്‍ബുദത്തിനു പ്രധാന കാരണമെന്നും പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോക്ടർ വ്യക്തമാക്കി.

പുകയില നിയന്ത്രണ നിയമത്തിന്റെ കൃത്യമായ നടപ്പാക്കലിന്റെയും ബീഡിയുടെയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെയും വ്യാപക ഉപഭോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അവബോധത്തിന്റെയും ആവശ്യകതയും ഭാരിച്ച നികുതി ചുമത്തി പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ അനിവാര്യതയും പഠനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഉന്നയിച്ചു.

നിലവിലെ പഠനം ആമാശയാര്‍ബുദ സാധ്യതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ആര്‍സിസിയിലെ ഡോ. പി.ജയലക്ഷ്മി പറഞ്ഞു. പുകവലിക്കാത്തവരെ അപേക്ഷിച്ച്, പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ബീഡി ഉപഭോഗം ആരംഭിച്ചവരില്‍ രണ്ടും 18-22 വയസ്സിനുള്ളില്‍ ബീഡി ഉപഭോഗം ആരംഭിച്ചവരില്‍ 1.8ഉം ബീഡി മാത്രം ഉപയോഗിക്കുന്നവരില്‍ 2.2മാണ് ആമാശയാര്‍ബുദത്തിനുള്ള ആപേക്ഷിക സാധ്യത. കരുനാഗപ്പള്ളിയില്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക സ്ഥലങ്ങളില്‍ നടത്തിയ ആരോഗ്യസംബന്ധിയായ പഠനങ്ങളില്‍ ശ്വാസകോശം, വായ്, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിന് ബീഡി ഉപഭോഗം കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കു ദുരിതങ്ങളാണ് ബീഡി സമ്മാനിക്കുന്നതെന്നും ഒരിക്കലും ഇത് ആശ്വാസം പ്രദാനം ചെയ്യുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പഠനത്തിന്റെ ഭാഗമായി സാമൂഹിക പശ്ചാത്തലം, ജീവിത ശൈലി ഘടകങ്ങള്‍ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 1990-97 കാലയളവില്‍ കരുനാഗപ്പള്ളി താലൂക്കിലെ ഓരോ വീടുകളേയും കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തിയിരുന്നു. സാമൂഹിക-സാമ്പത്തിക പരിസ്ഥിതി, മതം, വിദ്യാഭ്യാസം, വരുമാനം, തൊഴില്‍, മദ്യപാന-പുകവലി ശീലം, ആഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്ന വിധത്തിലുള്ള ചോദ്യാവലിയാണ് തയ്യാറാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

തൊഴില്‍ മേഖലകളും ആമാശയാര്‍ബുദസാധ്യതയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കര്‍ഷകരിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരിലുമായി 51 പേരിലും മറ്റു ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 28 പേരിലും ഉള്‍പ്പെടെ പഠനകാലയളവിന്റെ അവസാനത്തോടെ 116 പേരിലാണ് ആമാശയാര്‍ബുദം കണ്ടെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ആണവോര്‍ജ്ജ വകുപ്പ്, ജപ്പാനിലെ ഹെല്‍ത്ത് റിസര്‍ച്ച് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ശാസ്ത്ര പഠനങ്ങള്‍ക്കായുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം.

അമിതവണ്ണവും കാൻസറും തമ്മിൽ

അമിതവണ്ണമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. അടുത്ത 20 വർഷത്തിനുള്ളിൽ കാൻസർ രോഗബാധിതരുടെ എണ്ണം 670,000 എത്തുമെന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ 2035 ആവുമ്പോഴേക്കും നാലിൽ മൂന്നു പേരും അമിതവണ്ണമുള്ളവർ ആയിരിക്കും. ഇത് ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പറയേണ്ടതില്ലല്ലോ. യു.കെയിൽ നടന്ന ഗവേഷണ റിപ്പോർട്ടനുസരിച്ച് ചില ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ നിരോധിക്കേണ്ടതായി പറയുന്നു'.

വണ്ണം കുറയ്ക്കാൻ പല വഴികളും നോക്കി മനസ്സു...

ദിനംപ്രതി കൂടി വരുന്ന വണ്ണവും വയറും നോക്കി...

അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം അമിതവണ്ണം വിവിധ തരം അർബുദ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമിതവണ്ണമുള്ളവർക്ക് അന്നനാളം, ഗർഭാശയം, ആമാശയം എന്നിവിടങ്ങളിലാണ് കാൻസർ സാധ്യത കൂടുതൽ. നിലവിലുള്ളതും പഴയതുമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അടുത്ത 20 വർഷമാകുമ്പോഴേക്കും അമിതവണ്ണത്തിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ഗവേഷണത്തിൽ വിശകലനം ചെയ്യപ്പെടുകയുണ്ടായി.

ഇത്രയും തടിയും വച്ച് നീ എങ്ങനെയാ നടക്കുന്നെ? പോയി...

തൂക്കം കുറയ്ക്കണമെന്ന് ചിന്തിക്കുമ്പോഴേ...

ഇതുപ്രകാരം 2035 ആകുമ്പോഴേക്കും 46 ലക്ഷം പേർക്ക് ടൈപ്പ് 2 പ്രമേഹവും 16 ലക്ഷം പേർക്ക് ഹൃദ്രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്ന് പറയുന്നു. കാൻസറിനെ പ്രതിരോധിക്കാൻ പുകവലി ഉപേക്ഷിക്കുന്നുണ്ട്. എന്നാൽ അതു മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുകയും ഒപ്പം ശരിയായ ഭക്ഷണ ശീലവും കൂടിയുണ്ടെങ്കിലെ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്ന് ഗവേഷകരിൽ ഒരാളായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ. സൂസൻ ജേബ് പറയുന്നു.

കുട്ടികളിലെ അമിതവണ്ണത്തിനു കാരണം കൃത്രിമ പ്രകാശം

മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ടെലിവിഷൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രകാശം കുട്ടികളിലെ അമിതവണ്ണത്തിനു കാരണമാകുന്നുവെന്നു പുതിയ കണ്ടെത്തൽ. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാകുന്നതിനു കാരണം ശാരീരിക അധ്വാനക്കുറവു മാത്രമല്ല ഇവയിൽ നിന്നു പുറത്തു വരുന്ന പ്രകാശവും ഇതിനു കാരണമാകുന്നുവെന്നാണ് പഠനറിപ്പോർട്ട്.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പുറത്തു വരുന്ന കൃത്രിമ പ്രകാശം ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങളെയും ഭാരത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ. മുൻ തലമുറയെ അപേക്ഷിച്ച് ഇപ്പോഴത്തെ കുട്ടികൾക്ക് പ്രകൃതിദത്തമായ സൂര്യപ്രകാശം കിട്ടുന്നില്ല. കൃത്രിമ പ്രകാശമാണ് കുട്ടികൾക്ക് കൂടുതലും ലഭിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായ അമിത വണ്ണത്തിനു കാരണമിതാണെന്ന് ഒാസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കസാൻട്ര പാറ്റിൻസൺ പറയുന്നു. മൂന്നിനും അഞ്ചു വയസിനും ഇടയിലുള്ള കുട്ടികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.

കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വീടിനകത്തു കൂടുതൽ സമയം ഇലക്ട്രോണിക് ഉപകരണങ്ങളോടൊപ്പം ചെലവഴിക്കുന്ന കുട്ടികളെ അപേക്ഷിച്ച് വീടിനു പുറത്തു സൂര്യപ്രകാശമേറ്റു കളിച്ചുവളരുന്ന കുട്ടികൾക്ക് വണ്ണം കുറവാണെന്നു കണ്ടെത്തി. കുട്ടികളുടെ ഉറക്കം, ഭാരക്കുറവ്, ഭാരക്കൂടുതൽ, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെ സ്വാധീനിക്കാൻ പ്രകാശത്തിനു കഴിയുമെന്നും പാറ്റിൻസൺ പറയുന്നു. പിഎൽഒഎസ് വൺ എന്ന ജേർണലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമിതഭാരം കുറച്ചാൽ പ്രമേഹവും കുറയും

മധ്യവയസിനു മുന്പ് അമിതഭാരം കുറയ്ക്കാൻ കഴിഞ്ഞാൽ ഭാവിയിൽ പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് പഠനങ്ങൾ. ലണ്ടൻ, സെന്റ് ജോർജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

രാവിലെ രാജാവിനെപ്പോലെ കഴിക്കണം പലരും...

ഭാരം കുറയ്ക്കാൻ എളുപ്പവഴി ആലോചിച്ച്...

അമിതഭാരം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളായ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, പ്രമേഹം എന്നിവ ഒഴിവാക്കാനുള്ള മാർഗങ്ങളെ കുറിച്ചായിരുന്നു പഠനം. 40നും 59 വയസ്സിനുമിടയിലുള്ള 7735 ആളുകളാണ് പഠനവിധേയരായത്. ഇവരുടെ ബോഡി മാസ് ഇൻഡക്സ് പരിശോധിച്ചായിരുന്നു പഠനം. ഇവർക്ക് 21 വയസ്സുള്ളപ്പോൾ ഉണ്ടായിരുന്ന ശരീരഭാരവും മറ്റു വിവരങ്ങളും ശേഖരിച്ച് നിലവിലുള്ള ശാരീരികാവസ്ഥയുമായി താരതമ്യം ചെയ്തായിരുന്നു പഠനം. 21 വയസ്സിൽ അമിതഭാരം ഉണ്ടായിരുന്നവർക്ക് പിൽക്കാലത്ത് പ്രമേഹമുണ്ടായതായി പഠനങ്ങളിൽ നിന്ന് ബോദ്ധ്യപ്പെട്ടു. അതേസമയം അമിതഭാരം മൂലം ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടായതായി പറയുന്നില്ല.

 

യൗവ്വനത്തിൽ കൊഴുപ്പു കൂടുന്നത് മദ്ധ്യവയസിൽ പ്രമേഹ സാധ്യത വർധിപ്പിക്കും. ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ ഈ കണ്ടെത്തൽ സഹായകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ക്രിസ്റ്റഫർ ഓവൻ പറയുന്നു. ബി.എം.ജെ ഓപ്പൺ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കടുക് ഒരു കൺമണി, കാര്യത്തിൽ കടത്തിവെട്ടും

കടുകുമണിയോളം വലുപ്പത്തിൽ എന്നു പറഞ്ഞ് കടുകിനെ കുറച്ചു കാണുന്നവർക്ക് കടുക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല ഈ കടുക്. കണ്ണിനു കാണാൻ ഇല്ലെങ്കിലും കടുക് നൽകുന്നത് പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവുമധികം കാലറി പ്രദാനം ചെയ്യുന്നതും കടുക് തന്നെ. 100 ഗ്രാം കടുകിൽ നിന്ന് 508 കാലറി ലഭിക്കുമെന്ന് പറയുമ്പോൾ അതിശയം തോന്നാമെങ്കിലും ഇതു സത്യമാണ്. ഇതിനു പുറമേ രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയാസിനും അടങ്ങിയിട്ടുണ്ട്.

കാലിലെയും കൈയിലെയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുെകണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്കു സാധിക്കും.

റുമാറ്റിക് ആർത്രൈറ്റിസ് ബാധിതർക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകൾ വേദനയ്ക്ക് ശമനം നൽകാൻ സഹായിക്കുന്നു. നിങ്ങൾ കഴിക്കുന്ന മത്സ്യത്തിൽ കുറച്ച് കടുക് കൂടി ചേർത്തു കഴിച്ചു നോക്കൂ, കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

കടുകിലുള്ള ചില ന്യൂട്രിയന്റുകൾ സാധാരണ പിടിപെടാൻ സാധ്യതയുള്ള പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. ഇവ ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും മൊത്തം പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇതിലെ കോപ്പർ, അയൺ, മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങൾ ആസ്മയെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.

പ്രകൃതിദത്ത സൗന്ദര്യവർധകം കൂടിയാണ് കടുക്. കടുക് അരച്ച് ലാവെൻഡർ അല്ലെങ്കിൽ റോസിന്റെ കൂടെ അൽപം എണ്ണയും ചേർത്ത് മുഖത്തു പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. നശിച്ച ചർമ കോശങ്ങൾ പോയി മുഖകാന്തി വർധിക്കും. കറ്റാർവാഴ നീരിനൊപ്പം ചേർത്ത് പുരട്ടുന്നതും ചർമ കാന്തി വർധിക്കാൻ സഹായകമാണ്. തൊലി ചുക്കിചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും ഇത് സഹായകമത്രേ. കടുകിലുള്ള വൈറ്റമിൻ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു.

പ്രമേഹരോഗികൾക്ക് മികച്ച ഔഷധമാണ് കടുകിന്റെ ഇലകൾ. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. കടുകിലുള്ള മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെ കരുത്ത് കൂട്ടുകയും ആർത്തവവിരാമത്തിനു ശേഷം കണ്ടു വരാറുള്ള ബോൺ ലോസ് കുറയ്ക്കുകയും ചെയ്യുന്നു. ഒസ്റ്റിയോപെറോസിസ് സാധ്യതയ്ക്കും ഇത് ഉത്തമ പരിഹാരമാകുന്നു.

ക്യാൻസർ രോഗ ചികിത്സയിൽ ഡോക്ടർമാർക്ക് അംഗീകാരം

 

ക്യാൻസർ രോഗ ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് അംഗീകാരം. മജ്ജയിൽ വരുന്നക്യാൻസർ രോഗമായ മൾട്ടിപ്പിൾ മയിലോമ ബാധിച്ച് പൂർണമായും ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകൾക്കു ശേഷം പരസഹായമില്ലാതെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ഇത് അപൂർവമായ ഒരു വിജയമാണെന്ന് സിംഗപ്പൂരിൽ നടന്ന അന്താരാഷ്ട്ര ക്യാൻസർരോഗവിദഗ്ധരുടെ സമ്മേളനമായ എസ്മോ ഏഷ്യാ 2015–ൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മെഡിക്കൽ കോളജിലെ ക്യാൻസർ രോഗവിഭാഗം രണ്ടാം യൂണിറ്റ് മേധാവിയും അസോ. പ്രഫസറുമായ ഡോ.അരവിന്ദ് എസ് ആനന്ദാണ് മൾട്ടിപ്പിൾ മയിലോമ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചത്. ഈ പ്രബന്ധം നൂതനവും പ്രശംസനീയവുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഈ വിഭാഗത്തിലെ തന്നെ സീനിയർ റസിഡന്റായ ഡോ.ശബരീനാഥ് പി.എസ്, റസിഡന്റായ ഡോ. വിപിൻ ജോർജ് എന്നിവർ വൻകുടൽ രോഗത്തെപ്പറ്റിയുള്ള പഠനത്തിന്റെ പോസ്റ്റർ അവതരിപ്പിച്ചു.

യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാൻസർരോഗ വിദഗ്ദരുടെ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും നാല് പ്രബന്ധങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബ്രോയിലർ ചിക്കൻ ആരോഗ്യത്തിനു ഹാനികരമോ?

ചിക്കൻ—മലയാളിയുടെ നോൺ വെജ് ആഹാരസങ്കൽപങ്ങളിൽ ചിക്കൻ സൃഷ്ടിച്ച തരംഗം വളരെ വലുതാണ്. ആരോഗ്യത്തിന് വല്യകുഴപ്പമൊന്നും വരുത്താത്ത ഇറച്ചി എന്ന പൊൻതൂവലും ഈ പക്ഷിമാംസത്തിനു നാം ചാർത്തിക്കൊടുത്തു. എന്നാൽ കണ്ണുമടച്ച് ചിക്കനെ വിശ്വസിക്കും മുമ്പ് നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

ബ്രോയിലർ ചിക്കനും ഹോർമോണും

വളർച്ചാഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ എന്നതാണു സാധാരണവിശ്വാസം. എന്നാൽ ഈ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നില്ല എന്നതാണു ശരി. ജനിതകവ്യതിയാനം വരുത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം കോഴികളാണിവ. തീറ്റയെ പെട്ടെന്ന് മാംസമാക്കി മാറ്റാനുള്ള കഴിവാണ് ജനിതകവ്യതിയാനത്തിലൂടെ ഇവയിലുണ്ടാക്കുന്നത്.

ഇത്തരം കോഴികൾ ഒരു കിലോ തൂക്കം വയ്ക്കാൻ ഒന്നേ മുക്കാൽ കിലോ തീറ്റ മാത്രം മതി. ഇവയ്ക്കു നൽകുന്ന കുത്തിവയ്പുകൾ രോഗം വരാതിരിക്കാനുള്ളതാണ്. അല്ലാതെ വളരാനുള്ളതല്ല.

ബ്രോയിലർ ചിക്കൻ കഴിക്കുന്നതു മൂലം പെൺകുട്ടികൾക്കു വളരെ നേരത്തെ ആർത്തവം വരുന്നതായോ, സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉളവാക്കി, ഗർഭധാരണം തടസപ്പെടുത്തുന്നതായോ ശാസ്ത്രീയ പഠനങ്ങൾ ഇല്ല. എന്നാൽ കോഴിയിറച്ചി മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരമാണ്. ഇതു കറിവച്ചും പൊരിച്ചും വറുത്തും കൂടുതൽ കഴിക്കുമ്പോൾ ലഭിക്കുന്ന അമിതോർജവും കുട്ടികളുടെ കായികവിനോദങ്ങൾ കുറഞ്ഞ ജീവിതശൈലിയും ചേരുമ്പോൾ ആർത്തവം വരുന്നതിനുള്ള ക്രിട്ടിക്കൽ വെയ്റ്റ് അഥവാ നിർണായകതൂക്കം നേരത്തെ എത്തുന്നു. ഇതു പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരാൻ കാരണമാകും.

ആഹാരത്തിലൂടെ കൂടുതലായി ശരീരത്തിൽ കൊഴുപ്പടിയുന്നതിലൂടെ അരോമാറ്റേസ് എന്ന എൻസൈമിന്റെ അളവു കൂടും. അതു ശരീരത്തിൽ ഈസ്ട്രജന്റെ അളവു വർധിപ്പിക്കുകയും തൽഫലമായി ശരീരത്തിൽ ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ ഹോർമോൺ അനുപാതം വ്യത്യാസപ്പെടുകയും ചെയ്യും. പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസോർഡർ പോലുള്ള പ്രശ്നങ്ങൾക്കും ഗർഭധാരണം തടസപ്പെടാനും ഇത് ഇടവരുത്താം.

ഗോവയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ മാരകമായ കാൻസർ ഉൾപ്പടെയുള്ള പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും ബ്രോയിലർ ചിക്കൻ വഴിവയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് ബ്രോയിലർ കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുകയും ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.

സൂര്യപ്രകാശവും കാൻസറും തമ്മിൽ എന്താണു ബന്ധം?

സൂര്യപ്രകാശം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ലുക്കീമിയ ഉൾപ്പെടെയുള്ള കാൻസർ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ കണ്ടെത്തൽ. ശരീരത്തിൽ സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന വൈറ്റമിൻ ഡിയുടെ അഭാവമാണ് കാൻസറിനു പിന്നിൽ. ഗവേഷകർ 172 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന പ്രദേശങ്ങളെ അപേക്ഷിച്ച് തണുപ്പുകൂടിയ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ലുക്കീമിയ വരാനുള്ള സാധ്യത രണ്ടുമടങ്ങിലധികമാണെന്നും ഗവേഷകർ പറയുന്നു.

വൈറ്റമിൻ ഡിയുടെ കുറവാണ് തണുപ്പു കൂടിയ പ്രദേശങ്ങളിൽ ലുക്കീമിയ വർദ്ധിക്കാൻ കാരണമെന്ന് യുഎസിലെ സാൻഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസർ സെഡ്റിക് ഗാർലൻഡ് പറയുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവപ്രദേശങ്ങളോടടുത്തു കിടക്കുന്ന ഓസ്ട്രേലിയ,ന്യൂസിലൻഡ്, ചിലി, അയർലൻഡ്, കാനഡ. യുഎസ്എ തുടങ്ങിയ പ്രദേശങ്ങളിൽ ലുക്കീമിയ നിരക്ക് വളരെ കൂടുതലാണ്. ഈ പ്രദേശങ്ങളെ അപേക്ഷിച്ച് ബൊളീവിയ, സമോവ, മഡഗാസ്കർ, നൈജീരിയ തുടങ്ങിയ പ്രദേശങ്ങളിൽ ലുക്കീമിയ നിരക്ക് കുറവാണെന്നും കണ്ടെത്തി.

പിഎൽഒഎസ് വൺ എന്ന ഓൺലൈൻ ജേർണലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

വാഴപ്പഴം കഴിക്കാം രോഗങ്ങൾ അകറ്റാം

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്.

നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ പഴം ഇത്രമാത്രം കഴിക്കുന്നത്? വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്— സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നിവ.

വണ്ണം കുറയ്ക്കുന്നവർക്ക് ഏത്തപ്പഴം വേണ്ട

ഉയർന്ന കാലറിയുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം (പുഴുങ്ങിയതോ അല്ലാതെയോ) ഉപയോഗിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം, അതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാകുന്നു. എന്നാൽ തന്നെയും പഞ്ചസാരയുടെ അളവു ക്രമാതീതമായി ഉയർന്നു കാണാത്ത പ്രമേഹരോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു സമയത്തെ ആഹാരം കൂടി നിയന്ത്രിക്കണം.

കൊളസ്ട്രോളും പഴവും

ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.

പ്രമേഹമുള്ളവർ പുഴുങ്ങി കഴിക്കരുത്

പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോൾ അവയിലെ കാർബോഹൈഡ്രേറ്റുകൾ കുറെക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തിൽ ലഭിക്കാൻ ഇത് ഇടയാക്കും.

വാഴപ്പഴം ദൈനംദിന ആഹാരത്തിൽ

ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതൽ ഞാലിപ്പൂവൻ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഊർജം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാൻ സഹായിക്കാൻ വേണ്ട സൂക്ഷ്മപോഷകങ്ങൾ നൽകുകയും ചെയ്യും.

വിഷമം കുറയ്ക്കാൻ പഴം

വിഷമം തോന്നുമ്പോൾ പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഒരു സർവേ പ്രകാരം നിരവധിപേർക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിൻ ആക്കി മാറ്റും. ഈ സെററ്റോണിൻ ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കൾ ശാന്തസ്വഭാവക്കാരായി പിറക്കാൻ തായ്്ലൻഡിൽ ഗർഭിണികൾ സ്ഥിരമായി പഴം കഴിക്കാറുണ്ട്.

പഴത്തിലെ B6 ഘടകം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളർച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉൽപാദനം മെച്ചപ്പെടുത്തി വിളർച്ചക്കെതിരെ പ്രവർത്തിക്കുന്നു.

ബി പി കുറയ്ക്കാൻ

രക്തസമ്മർദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പഴവ്യവസായികളെ പഴത്തിന്റെ ഈ ഔഷധഗുണം പരസ്യപ്പെടുത്താൻ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.

ബുദ്ധിശക്തി കൂട്ടും

ഇംഗ്ലണ്ടിലെ മിഡിൽ സെക്സ് സ്കൂളിലെ 200 കുട്ടികൾക്കു പരീക്ഷാദിവസങ്ങളിൽ പ്രാതലിനും ഇടനേരത്തും ഉച്ചയൂണിനും പഴം കൊടുത്തു. അവരുടെ ബുദ്ധിശക്തിയെ പ്രചോദിപ്പിക്കാൻ. പൊട്ടാസിയം ധാരാളം അടങ്ങിയ വാഴപ്പഴം അവരുടെ ശ്രദ്ധയെയും ജാഗ്രതയെയും വളരെയധികം വർധിപ്പിച്ചത്രേ.

മലബന്ധം മാറാൻ

പഴം കഴിച്ചാൽ മലബന്ധം ഒഴിവാക്കാം. വയറിളക്കാൻ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടൻ പഴമാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.

ഹാങ്ഓവർ അകറ്റാം

കുടിയന്മാർക്കുണ്ടാവുന്ന മന്ദത ഒഴിവാക്കാൻ പറ്റിയതാണു തേൻ ചേർത്ത ബനാന മിൽക്ഷേക്. പഴം വയറിനെ ശാന്തമാക്കി, തേനിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചാസാരയുടെ അംശം വർധിപ്പിക്കുന്നു. നഷ്ടപ്പെട്ട ജലാംശത്തെ പാൽ പുനഃസ്ഥാപിക്കുന്നു.

കുടൽപുണ്ണ് സുഖമാകാൻ

കുടൽരോഗങ്ങൾ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. അതിന്റെ മൃദുത്വം കൊണ്ടും മറ്റും അതു വയറിനു വളരെ സുഖമുണ്ടാക്കും.

നെഞ്ചെരിച്ചിലിനും മോണിങ് സിക്നെസിനും

പഴം ഒരു അന്റാസിഡിന്റെ ഫലം ചെയ്യും. ഇനി നെഞ്ചെരിച്ചിൽ തോന്നുമ്പോൾ പഴം കഴിച്ചു നോക്കൂ. പ്രധാന ആഹാരങ്ങൾക്കിടയിലുള്ള സമയത്തു പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ആവശ്യമുള്ള അളവ് നിലനിർത്താം. ഗർഭിണികളുടെ രാവിലെയുള്ള ഛർദിക്ക് (മോണിങ് സിക്നസിനും) അതൊരു പരിഹാരമാവും.

കൊതുകു കടിച്ചാൽ

കൊതുകു കുടിച്ചു തിണർത്താൽ പഴത്തൊലിയുടെ അകവശം കൊണ്ട് അമർത്തി തടവൂ. വീർപ്പും ചൊറിച്ചിലും വളരെ കുറയും. ഞരമ്പുകൾക്കും പഴം ഗുണം ചെയ്യും. ബി വിറ്റമിനുകൾ ധാരാളമുള്ള പഴം നാഡീവ്യൂഹത്തെ സാന്ത്വനിപ്പിക്കുന്നു.

പുകവലി നിർത്താൻ

പുകവലി, പുകയില ഉപയോഗം ഇവ നിർത്താൻ പഴം സഹായിക്കും. പഴത്തിലുള്ള B6, B12 അംശങ്ങൾ, പൊട്ടാസ്യം, മഗ്നീഷ്യം ഘടകങ്ങൾ ഇവ പുകവലി ഉപയോഗം നിർത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിൻ വിത് ഡ്രോവൽ) മറികടക്കാൻ സഹായിക്കും.

പിരിമുറുക്കം അകറ്റാൻ

പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്ട്രെസ്, അല്ലെങ്കിൽ ടെൻഷൻ, വരുമ്പോൾ നമ്മുടെ ചയാപചയനിരക്ക് (മെറ്റബോളിക് റേറ്റ്) കൂടും. അപ്പോൾ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദർഭങ്ങളിൽ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം.

ആപ്പിളിനേക്കാൾ മെച്ചം

അപ്പോൾ എങ്ങനെ നോക്കിയാലും പഴം പ്രകൃതിയുടെ ഒരു ഉത്തമ ഔഷധമാണ്. ആപ്പിളിനെക്കാൾ നാലിരട്ടി പ്രൊട്ടീനും രണ്ടു മടങ്ങു കാർബോഹൈഡ്രേറ്റും മൂന്നു മടങ്ങു ഫോസ്ഫറസും അഞ്ചിരട്ടി വിറ്റാമിൻ എയും ഇരുമ്പും ഇരട്ടി മറ്റു വിറ്റാമിനുകളും മിനറലുകളും വാഴപ്പഴത്തിൽ ഉണ്ട്. കുരങ്ങന്മാർ എപ്പോഴും ഉത്സാഹത്തിലല്ലേ? കാരണം ഊഹിച്ചു കാണുമല്ലോ. അതെ, അവർ പഴഭോജികളാണ്.

പഴങ്ങൾ എപ്പോൾ, എങ്ങനെ കഴിക്കണം?

നമ്മൾ പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ആമാശയത്തിൽ പിന്നെ അൽപം ഇടമുണ്ടെങ്കിൽ ഒന്നോ രണ്ടോ പഴങ്ങൾ കൂടി തിരുകിക്കയറ്റുന്ന രീതിയിലാണ് മിക്കവരുടേയും പഴം കഴിക്കൽ. പഴങ്ങൾ ആഹാരത്തിനു ശേഷമല്ല, ആഹാരത്തിനു മുമ്പാണു കഴിക്കേണ്ടത്. വെറും വയറ്റിൽ ഇങ്ങനെ കഴിച്ചാൽ പഴം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിച്ചു, വളരെയധികം ഊർജം പ്രദാനം ചെയ്യും.

നിങ്ങൾ രണ്ടു കഷണം റൊട്ടി കഴിച്ചതിനുശേഷം ഒരു കഷണം പഴം കഴിക്കുന്നുവെന്നു വയ്ക്കുക. പഴം വേഗം ദഹിക്കുന്നതുകൊണ്ടു നമ്മൾ രണ്ടാമതു കഴിച്ച പഴക്കഷണം ആദ്യം ദഹിച്ചു, കുടലുകളിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. പക്ഷേ, സാവകാശം മാത്രം ദഹിക്കുന്ന റൊട്ടി പഴത്തിന്റെ വഴിമുടക്കി അവിടെ കിടക്കുന്നുണ്ടാവും. ഇതിനകം കഴിച്ചതെല്ലാം കൂടി പുളിച്ചു അമ്ലമായിത്തീരുന്നു. ഇതിന്റെ ഫലമായി പഴം വയറ്റിൽ കിടക്കുന്ന ആഹാരപദാർഥങ്ങളുമായി ബന്ധപ്പെടുമ്പോൾ അതെല്ലാം ചീത്തയാകും. അതുകൊണ്ടു പഴം വെറുംവയറ്റിൽ, ആഹാരത്തിനു മുമ്പു കഴിക്കൂ.

അസിഡിറ്റി ഉണ്ടാക്കില്ല

നാരങ്ങാവർഗത്തിൽപെട്ട സിട്രസ് പഴങ്ങൾ വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും എന്ന ധാരണ തെറ്റാണ്. പഴങ്ങൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ ആൽക്കലൈൻ ആവുകയാണെന്നാണു ഗവേഷണങ്ങൾ പറയുന്നത്. പക്ഷേ, ഗുരുതരമായ അസിഡിറ്റി പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുന്നവർ ആ പഴങ്ങൾ ഒഴിവാക്കാം.

ഉണ്ടാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് ജ്യൂസ് കഴിക്കരുത്. അപ്പപ്പോൾ ഉണ്ടാക്കുന്ന ജ്യൂസ് മാത്രമേ കഴിക്കാവൂ. ചൂടാക്കിയ ജ്യൂസും കഴിക്കരുത്. അവയ്ക്കു സ്വാദു മാത്രമേ കാണൂ. പോഷകാംശം നഷ്ടപ്പെട്ടിരിക്കും. പഴച്ചാറിനെക്കാൾ പഴം മുഴുവനായി കഴിക്കാൻ നോക്കൂ. പഴത്തിന്റെ നാരുകൂടി ഉള്ളിൽ ചെല്ലട്ടെ. ഇനി പഴച്ചാറുതന്നെ കഴിച്ചേ പറ്റൂ എന്നാണെങ്കിൽ അതു സാവകാശം കവിൾ കൊണ്ടു കുടിക്കുക. ഉമിനീരു ചാറുമായി കലർന്ന് ഇറങ്ങട്ടെ. കൂടുതൽ ഗുണമുണ്ടാകും.

ശരീരം ശുദ്ധമാക്കാൻ പഴം ഉപവാസം

മൂന്നു ദിവസം പഴങ്ങൾ മാത്രം കഴിച്ച് ഉപവസിക്കുന്നതു ശരീരത്തെ ശുദ്ധമാക്കാനും വിഷവിമുക്തമാക്കാനും വളരെ പ്രയോജനപ്രദമാണ്. പഴങ്ങൾ മാത്രം കഴിക്കുകയും പഴച്ചാറു മാത്രം കുടിക്കുകയും ചെയ്തു മൂന്നു ദിവസം കഴിയുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ആരോഗ്യവും ഊർജവും സൗഖ്യവും നിറയുന്നത് അറിയാം.

ഇങ്ങനെ ഉപവസിക്കുമ്പോൾ പല സമയത്തു പല പഴങ്ങൾ കഴിക്കുക. വല്ലപ്പോഴും പഴങ്ങൾ കൂട്ടിക്കലർത്തിയ സലാഡുമാവാം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഉപവാസം ശീലിച്ചിട്ടില്ലാത്തവർ, കഠിനാധ്വാനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉപവസിക്കാവൂ. ആദ്യമായി ഉപവസിക്കുന്നത് ഒരിക്കലും യാത്രകളിലാവരുത്.

മരുന്നിനൊപ്പം ജ്യൂസുവേണ്ട

മരുന്നുകൾ കഴിക്കുന്നവർ, മരുന്നു കഴിക്കുന്നതിനു തൊട്ടു മുൻപോ പിൻപോ പഴച്ചാറുകൾ കഴിക്കുന്നത് ഉചിതമല്ലെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരിട്ട് പ്രവർത്തിച്ച് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന പഴങ്ങളും മരുന്നുകളും അപൂർവമാണെങ്കിലും മരുന്നിന്റെ ആഗിരണ ശേഷിയെ പഴങ്ങൾ സ്വാധീനിച്ചെന്നു വരും, കൊളസ്ട്രോൾ, ബിപി, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്കെല്ലാം ഈ പാർശ്വപ്രവർത്തനം ഉണ്ടാകാം. ഏതെങ്കിലും മരുന്നുകഴിക്കുന്നവർ പഴച്ചാറുകൾ കഴിക്കുന്നെങ്കിൽ അരമണിക്കൂർ മുൻപോ പിൻപോ ആയിരിക്കണം കഴിക്കേണ്ടത്. പഴങ്ങൾ നേരിട്ടു കഴിക്കുന്നത് അത്ര ദോഷകരമല്ല.

നിമ്മി ജേക്കബ്

ലക്ചറർ,

ഹോംസയൻസ് വിഭാഗം, സെന്റ് തെരേസാസ് കോളജ്, എറണാകുളം.

കൊളസ്ട്രോൾ അളവ് എത്രയാകാം?

കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും അത്യന്താപേക്ഷിതമായതിനാൽ നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.

68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.

രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്.

കൊഴുപ്പ് നാലു വിധം

രക്തത്തിലെ കൊളസ്ട്രോൾ പ്രധാനമായും നാലു വിധം ലൈപോ പ്രോട്ടീനുകളായാണ് കാണുന്നത്. എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയാണവ. Mg/dl എന്ന യൂണിറ്റിലാണ് (100 മി. ലി. രക്തത്തിൽ ഇത്ര മി.ഗ്രാം കൊഴുപ്പ്) കൊഴുപ്പളവ് പറയുന്നത്.

പരിശോധന എങ്ങനെ?

രക്തത്തിലെ കൊളസ്ട്രോളിൻറെ അളവു വളരെ കൂടിയിരുന്നാലും കാര്യമായ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. അതിനാലാണ് കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിച്ചറിയണമെന്നു പറയുന്നത്. കൊളസ്ട്രോൾ കൂടുതലാണോ ചികിത്സ ആവശ്യമായ ഘട്ടത്തിലാണോ എന്നൊക്കെ തിരിച്ചറിയാൻ ശരിയായ രക്തപരിശോധന കൂടിയേ തീരൂ.

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണയത്തിനുള്ളത്. ഒന്ന് രക്തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവു നിർണയം. LDL, HDL, , ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒന്ന് എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണു ടോട്ടൽ കൊളസ്ട്രോൾ. എന്നാൽ നല്ല കൊളസ്ട്രോളായ HDLന്റെ അളവു വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ LDL ന്റെ അളവു കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. അതുകൊണ്ടു ലിപിഡ് പ്രൊഫൈൽ പരിശോധന (Lipid Profile) ആണ് വേണ്ടത്. LDL, HDL, TG, VLDL എന്നിവയുടെ വേർതിരിച്ചുള്ള കൃത്യമായ അളവു കാണിക്കുന്നതാണ് ലിപിഡ് പ്രൊഫൈൽ.

ടോട്ടൽ കൊളസ്ട്രോൾ പരിശോധന മാത്രം നടത്തുമ്പോൾ ചെലവ് വളരെ കുറവാണ്. എന്നാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയ്ക്ക് 250 മുതൽ 350 രൂപ വരെ ചെലവു വരും. ശരിയായ ഫലം ലഭിക്കാൻ ഉപവാസവും വേണം. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നടത്തി കൊഴുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗിക്ക് തൊട്ടടുത്ത പരിശോധനകളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കിയാലും മതിയാകും.

പരിശോധനയ്ക്ക് മുമ്പ്

കൊളസ്ട്രോൾ നില ശരിയായി മനസ്സിലാക്കുന്നതിനായി 9—12 മണിക്കൂർ ഉപവാസം വേണമെന്നാണു നിലവിലുള്ള നിർദേശം. ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും ഉപവാസമില്ലെങ്കിലും ശരിയായി തന്നെ കിട്ടും. എന്നാൽ LDL, ട്രൈഗ്ലിസറൈഡ്സ് എന്നിവ ഭക്ഷണത്തിനനുസരിച്ചു മാറും. അതുകൊണ്ടാണ് ഉപവാസം വേണമെന്നു പറയുന്നത്. പക്ഷേ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം.

ഇങ്ങനെയൊക്കെയാണെങ്കിലും കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഫ. ജോൺ ഡാനിഷ് നേതൃത്വം നൽകിയ, മൂന്നു ലക്ഷം ആൾക്കാരിൽ നടത്തിയ ഒരു പഠനത്തിൽ, ഉപവാസ ശേഷവും അല്ലാതെയുമുള്ള LDL ഏകദേശം ഒന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാലും പരിശോധനയ്ക്ക് ഉപവാസം വേണ്ടെന്ന നിർദേശം രാജ്യാന്തരതലത്തിൽ ഉണ്ടായിട്ടില്ല.

പരിശോധന എപ്പോൾ തുടങ്ങണം?

20 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു തുടങ്ങണം. നോർമലാണെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ചെയ്താൽ മതി. അല്ലെങ്കിൽ കൊളസ്ട്രോൾ നിലയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയത് വർഷാവർഷം പരിശോധന നടത്തണം. 40 വയസ്സു കഴിഞ്ഞയാൾ, കൊളസ്ട്രോൾ നില നോർമലാണെന്നു കണ്ടാലും വർഷത്തിൽ ഒരു തവണ പരിശോധന നടത്താൻ മടിക്കരുത്. നോർമൽ അളവുകൾ മറികടക്കുമെന്നു മനസ്സിലായാൽ ഭക്ഷണനിയന്ത്രണവും ശരിയായ വ്യായാമരീതികളും ആവശ്യമാണ്.

പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പരമ്പരാഗതമായി ഹൃദയാഘാത സാധ്യതയുള്ളവർ തുടങ്ങിയവർക്ക് പ്രായഭേദമെന്യേ കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്. കുട്ടികളിൽ 9—11 വയസ്സിനുള്ളിൽ ഒരു പ്രാവശ്യം ലിപിഡ് ചെയ്യണമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ നില ഇങ്ങനെ തിരിച്ചറിയാം.

വ്യായാമം തൊട്ടുമുമ്പ് വേണ്ട

പരിശോധനയ്ക്കു മുമ്പു വ്യായാമം പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. കൊളസ്ട്രോൾ പരിശോധനയെക്കുറിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇതു ശരിവയ്ക്കുന്നു. പരിശോധനയ്ക്കുമുമ്പ് വ്യായാമത്തിലേർപ്പെട്ടാൽ കൊഴുപ്പ് ഊർജമായി മാറുന്നതിന്റെ തോത് വർധിക്കാം. കുറച്ചു ദൂരം നടന്നും മറ്റും ലബോറട്ടറിയിൽ പരിശോധനയ്ക്ക് എത്തുന്നവർ രക്തമെടുക്കുന്നതിനു മുമ്പായി അഞ്ചു മിനിറ്റ് വിശ്രമിക്കുന്നതും നല്ലതാണ്.

അപോ ബി പരിശോധന

എൽഡിഎൽ കൊളസ്ട്രോളിലെ ഒരു സുപ്രധാന ഘടകമാണ് അപോ ബി (Apo B)എന്ന അപോലിപോ പ്രോട്ടീൻ ബി. 40 മുതൽ 125 Mg/dl വരെയാണ് ഇതിന്റെ സാധാരണ നില. കൊളസ്ട്രോളിലെ ഈ ഘടകത്തിന്റെ നിർണയം ഹൃദ്രോഗബാധയുടെ സൂചന വ്യക്തമാക്കുന്നതാണ്. പക്ഷേ ഗവേഷണ മേഖലയിലാണ് ഈ പരിശോധന ഇപ്പോൾ കൂടുതലും നടക്കുന്നത്.

എത്ര വരെ കുറയാം?

ഒരു വ്യക്തിയുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എത്രവരെ കുറയാം? കൊളസ്ട്രോൾ കൂടുതൽ കുറയുന്നതു നല്ലതല്ല എന്ന ധാരണ പലർക്കുമുണ്ട്. എന്നാലിതു ശരിയല്ലെന്നു പഠനങ്ങൾ തെളിയിക്കുന്നു.

ചീത്ത കൊളസ്ട്രോളായ LDLന്റെ സാധാരണ അളവ് 100 എന്നാണ് കണക്കാക്കുന്നത്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബൃഹത്തായ ഒരു പഠനത്തിൽ 11 ശതമാനം ആളുകൾക്ക് LDLന്റെ അളവ് 40mg ൽ താഴെയായിരുന്നു. അവരിൽ അസുഖം ഉണ്ടാവാനുള്ള സാധ്യത 39 ശതമാനം കുറവാണെന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. LDL ഇത്രയും കുറഞ്ഞതുകൊണ്ട് അവരിൽ ഒരു അസുഖവും കണ്ടിട്ടില്ല. കൊളസ്ട്രോൾ കുറയുന്നതു സുരക്ഷിതമാണെന്ന് ഈ പഠനം തെളിയിച്ചു.

നോൺ എച്ച്ഡിഎൽ

കൊളസ്ട്രോൾ ചികിത്സയിലെ ആദ്യ ലക്ഷ്യം എപ്പോഴും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അളവ് കുറയ്ക്കുകയെന്നതാണ്. എൽഡിഎൽ കുറഞ്ഞിട്ടും ട്രൈഗ്ലിസറൈഡ് 200നു മുകളിലാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യം നിശ്ചയിക്കണം. അതാണ് നോൺ എച്ച്ഡിഎൽ കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഒഴികെയുള്ള കൊളസ്ട്രോൾ അളവാണ് ഇത്.

എൽഡിഎൽനോട് 30 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ആയിരിക്കണം ‘നോൺ എച്ച്ഡിഎൽ കൊളസ്ട്രോളി’ ൻറെ നോർമൽ അളവ്.

എന്താണ് ടോട്ടൽ കൊളസ്ട്രോൾ?

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, സാന്ദ്രത വളരെ കുറഞ്ഞ വിഎൽഡിഎൽ എന്നിവയുടെ അളവ് കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ അളവ്.

വിഎൽഡിഎൽനു പകരം ട്രൈഗ്ലിസറൈഡിൻറെ (ടിജി) അളവിൻറെ അഞ്ചിൽ ഒന്ന് കൂട്ടിച്ചേർത്തു കണക്കാക്കുന്നതാണ് യഥാർഥരീതി. എന്നാൽ വിഎൽഡിഎൽ അളവും ടിജി യുടെ അഞ്ചിലൊന്നും പലപ്പോഴും തുല്യമാകാതെ വരാം. അതിനാൽ ആദ്യമാർഗം തന്നെയാണ് നല്ലത്.

കൊഴുപ്പ് കുറയ്ക്കാൻ ഡീടോക്സ് ഡയറ്റ്

ഫിറ്റ്നസിലേക്കു കടക്കാനും ഭക്ഷണരീതികളിൽ മാറ്റം വരുത്തുവാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും ഉത്തമമായ ഒരു തുടക്കം ഒരു ഡീടോക്സ് ഡയറ്റ് (Detox Diet) ചെയ്യുക എന്നതാണ്. ഈ ഡയറ്റ് ഒരു അളവുവരെ നമ്മുടെ ശരീരത്തിലെ അനാവശ്യകൊഴുപ്പ് കുറയ്ക്കാനും ആന്തര‍ിക അവയവങ്ങളെ ശുദ്ധീകരിക്കാനും നല്ലതാണ്. മാത്രമല്ല പ്രിയപ്പെട്ട ഭക്ഷണം ത്യജിക്കാനും അനാവശ്യമായ ഭക്ഷണത്തോട് നോ പറയാനും ഈ ഡയറ്റ് നമ്മളെ പ്രാപ്തരാക്കും. ഡീടോക്സ്ഡയറ്റ് മൂന്നു മുതൽ അഞ്ച് ദിവസം വരെ ചെയ്യാം. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇതു പ്രയോജനകരമായി ചെയ്യാനും ശരിയായ ഫലം ലഭിക്കാനും സാധിക്കുകയുള്ള‍ൂ.

തുടങ്ങും മുമ്പ്

ഡയറ്റ് തുടങ്ങിന്നതിനു മുമ്പ് അതിനുവേണ്ടി തയാറെടുക്കണം. തലേദിവസം നല്ലപോലെ ഇഷ്ടഭക്ഷണങ്ങൾ കഴിച്ചതിനു തൊട്ടടുത്ത ദിവസം ഡീടോക്സ് ചെയ്യുക എന്നത് പ്രായാസമുള്ള ഒരു കാര്യമാണ്. 2-3 ദിവസങ്ങൾ മുമ്പേ നമ്മൾ ഭക്ഷണക്രമങ്ങൾക്കും മാറ്റം വരുത്തിയതിനുശേഷം ഡീടോക്സ് ഡയറ്റിലേക്കു പ്രവേശിക്കുന്നതാണ് ഉചിതം. പല നേരങ്ങളായി ഭക്ഷണ അളവിൽ വളരെ ശ്രദ്ധിച്ചും കുറച്ചും ഭക്ഷണം കഴിച്ചു ശീലിക്കുക. അങ്ങനെ നമ്മുടെ ശരീരത്തെ ഡയറ്റിനു വേണ്ടി തയാറാക്കണം.

ഡയറ്റിനുശേഷം പഴയ രീതിയിലുള്ള ഭക്ഷണക്രമത്തിലേക്കു പെട്ടെന്നു വീണുപോകരുത്. കുറച്ചുനാളുകൾ അതു തുടർന്നുകൊണ്ടു പോവുകയും അതിനോടൊപ്പം ഫിറ്റ്നസിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് ശരിയായ രീതി . ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ വരേണ്ടത് എല്ലാ മനുഷ്യരും നല്ല ഭക്ഷണം കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, നമ്മുടെ ശരീരഘടനയെയും ആരോഗ്യത്തെക്കാളും വലുതല്ല കൊഴുപ്പും മറ്റും കൂടിയ രുചിയുള്ള ഭക്ഷണം എന്നോർക്കണം. അതു മാത്രമല്ല അത്തരം ഭക്ഷണം വല്ലപ്പോഴുമെങ്കിലും കഴിക്കുവാൻ വേണ്ട‍ിയാണ് നമ്മൾ ഈ കുറച്ചു മാസങ്ങൾ കഷ്ടപ്പെടുന്നത് എന്നും മനസ്സിൽ കരുതുക. ഈ ഒരു മനോഭാവം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഡയറ്റിങ് ബുദ്ധിമുട്ടാകില്ല.

അളവ് കൂടിയാൽ വ്യായാമം ചെയ്യുക

ഉച്ചയൂണോ അത്താഴമോ കുറച്ചു കൂടിപ്പോയാലും അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം വ്യായാമം ചെയ്തു കാലറി എരിച്ചു കളയണം. ഡയറ്റും ഡീടോക്സും നിങ്ങൾക്കു കുറെയൊക്കെ സ്വയമേ ചെയ്യാൻ സാധിക്കും. പക്ഷേ, അതോടൊപ്പമുള്ള ഫിറ്റ്നസ് നല്ലപോലെ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കുറച്ചു മാസങ്ങളെങ്കിലും പരിശീലനം സിദ്ധിച്ച ഒരു ട്രെയിനറുടെ കീഴിൽ‌ വ്യയാമമുറകൾ പരിശീലിക്കുക.

ഡീടോക്സ് ഡയറ്റ് ഇങ്ങനെ

ഒന്നാം ദിവസം: ഈ ദിവസം മുഴുവനും പഴങ്ങൾ മാത്രമാണു കഴിക്കേണ്ടത്. തണ്ണിമത്തൻ, പപ്പായ എന്ന‍ീപഴങ്ങൾ ധാരാളമ‍ായി കഴിക്കാം. ഏത്തപ്പഴം ഒഴിച്ച് ഏതു പഴവും കഴിക്കാവുന്നത‍ാണ്. ജ്യൂസും നല്ലതാണ്. എങ്കിലും ഫൈബർ അഥവ‌‍‍ാ പൾപ്പ് കളയാതെ തന്നെ കുടിക്കുവാൻ ശ്രദ്ധിക്കുക.

രണ്ടാം ദിവസം: ഫ്രഷായുള്ള പച്ചക്കറികൾ മുറിച്ചോ ആവിയിൽ വേവിച്ചോ അല്ലെങ്ക‍‍ിൽ അൽപം എണ്ണയിൽ ഗ്രിൽ ചെയ്തോ കഴിക്കാം. മിക്സ്ഡ് വെജിറ്റബിൾ സൂപ്പുകളാണ് ഈ ദിവസം കഴിക്ക‍േണ്ടത്. പ്രഭാതഭക്ഷണത്തിനു മാത്രം ഒരു വലിയ കിഴങ്ങു പുഴുങ്ങിയതോ ബേക്ക് ചെയ്തതോ കുറച്ചു വെണ്ണ ചേർത്ത് മറ്റു പച്ചക്കറികളോടൊപ്പം കഴിക്കണം.

മൂന്നാം ദിവസം: പച്ചക്കറി സൂപ്പ് കൂടാതെ ഈ ദിവസം ഏത്തയ്ക്കായും പാലും കഴിക്കാം. ഇവ രണ്ടും ചേർത്ത് മിൽക്ക് ഷേക്ക് ആയും വെവ്വേറെ ആയും കഴിക്കാം. 5-7 ഏത്തപ്പഴവും 4-5 ഗ്ലാസ് പാലും എന്നതാണ് കണക്ക്. കഴിവതും നാടൻ അഥവാ വീടുകളിൽ നിന്നും ലഭിക്കുന്ന പാലും ഏത്തയ്ക്കയും കഴിക്കുവാൻ ശ്രമിക്കുക.

നാലാം ദിവസം: ഈ ദിവസം മാംസാഹാരം ഭക്ഷിക്കാം. മാട്ടിറച്ചിയാണ് നല്ലത്. അത് പച്ചക്കറികളോടൊപ്പം പല നേരമായി കഴിക്കുക. ഇതേ ദിവസം മറ്റു പച്ചക്കറികളോടോപ്പം ആറു തക്കാളി കഴിക്കുക. പാചകം ചെയ്തും ചെയ്യാതെയും കഴിക്കാവുന്നതാ‍ണ്.

അഞ്ചാം ദിവസം: ഈ ദിവസം മാംസവും പച്ചക്കറികളും ചെറിയ അളവിൽ തവിടുള്ള അരിയോടൊപ്പം ഭക്ഷിക്കാം. പല നേരങ്ങളായി ഇവ കഴിക്കുക. എല്ലാ 2-3 മണിക്കൂറുകൾ കൂടുമ്പോഴും അല്പമായിട്ടാണു കഴിക്കേണ്ടത്. തുടർ‍ന്നുള്ള ഡയറ്റിലും കഴിക്കുന്ന തവണ കൂട്ടുകയാണു ചെയ്യുന്നത്. 5-6 തവണയായിട്ടെങ്കിലും കഴിക്കുക.

ഈ അഞ്ചു ദിവസങ്ങൾക്കുശേഷം നേരത്തെ സൂചിപ്പിച്ചതുപോലെ കുറച്ചു മാസങ്ങൾ ഡയറ്റും വ്യായാമവും തുടരണം. രാവിലെ ഉണർന്നു കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ പ്രഭാതഭക്ഷണം കഴിക്കണം.

മാതൃകാ ഭക്ഷണക്രമം

7 am -3-4 മുട്ടയുടെ വെള്ള, പച്ചക്കറികൾ. ഒാരോ ദിവസം ഇടവിട്ട് മൂന്നു മുട്ടയുടെ വെള്ളയോടൊപ്പം ഒരു മുട്ട മുഴുവനായി കഴിക്കാം. അതുപോലെ തന്നെ ഒരു ടേബിൾ സ്പൂൺ ഒാട്സ്‌, നന്നായി അരിഞ്ഞ പച്ചക്കറികൾ, മുട്ടയുടെ വെള്ള എന്നിവ ചേർത്തുള്ള ഒാംലറ്റ് നല്ലൊരു വിഭവമാണ്.

9.30 am- കെ‍ാഴുപ്പു കുറഞ്ഞ പാല‍ിൽ തയാറാക്കിയ തൈര്, നട്ട്സും പഴങ്ങളും യോജിപ്പിച്ചത് എന്നിവ സ്നാക്കായി കഴിക്കാം.

12 pm- കോഴിയുടെ നെഞ്ചിലെ ഇറച്ചി, റാഗി, ഒാട്ട്സ്, തവിട് കളയാത്ത അരി എന്നിവയിലേതെങ്കിലും ഒരു ചെറിയ ബൗളിൽ. കൂടെ പച്ചക്കറികൾ യോജിപ്പിച്ചത്.

3.30 pm- മൾട്ടി ട്രെയ്ൻ ബ്രഡ് ടോസ്റ്റ് ചെയ്തത്, ബദാം നെയ്യ്, ഏത്തപ്പഴം കഷ്ണങ്ങളാക്കിയത്, ഒാട്ടസ് വേവിച്ചത്, ഫ്രൂട്ട് സ്മൂത്തി എന്നിവയിൽ ഏതെങ്കിലും. വ്യായാമത്തിന് ഒന്നു മുതൽ ഒന്നര മണിക്കൂർ മുമ്പു കഴിക്കാം. ദഹനശേഷം വേണം വ്യായാമം ചെയ്യ‍ുവാൻ.

7. 00 p.m -നല്ലയിനം മത്സ്യവും പച്ചക്കറികൾ യോജിപ്പിച്ചതും അത്താഴമായി കഴിക്കാം. അല്പം എണ്ണചേർത്ത് പാനിൽ തിരിച്ചും മറിച്ചും ഇട്ടാൽ ഗ്രിൽഡ് ഫിഷ് അഥവാ ഫിഷ് സ്റ്റീക് തയാറാക്കാം. ഏതെങ്കിലും കാർബോഹൈഡ്രേറ്റ് അല്പം കഴിക്കുന്നത് നല്ലതാണ്. പക്ഷേ, അളവ് ശ്രദ്ധിക്കണം. ചെറിയ ബൗളിൽ തവിട് കളയാത്ത അരി, ഒാട്ട്സ്, മധുരക്കിഴങ്ങ്, റാഗി എന്നിവ നല്ല കാർ ബോഹൈഡ്രേറ്റുകളാണ്.

9. 00 p.m -കോഴിയുടെ നെഞ്ചിലെ ഇറച്ചി, ടർക്കി കോഴിയുടെ നെഞ്ചിന്റെ ഭാഗം, മുട്ടയുടെ വെള്ള എന്നിവയിലെതെങ്കിലും ഒന്ന്, അല്പം അവക്കാഡോ, ബദാം, ഇലക്കറികൾ എന്നിവ ഭക്ഷിക്കാം. പനീർ, സാലഡ് അല്ലെങ്കിൽ പാൽ എന്നിവയും എളുപ്പത്ത‍ിൽ രാത്രിയിൽ കഴിക്കാവുന്ന ചെറുഭക്ഷണം ആണ്.

ജിക്കു ചാണ്ടി

ഫിറ്റ്നസ്, ഡയറ്റ് കൺസൾട്ടന്റ് ഹെൽത് കഫേ. കോട്ടയം

ശരീരഭാരം കുറയ്ക്കാൻ ഇളനീർ

ഇളനീരിന് ഗുണങ്ങളേറെയാണ്. ക്ഷീണമകറ്റി ഉൻമേഷം സ്വന്തമാക്കാൻ പ്രകൃതിദത്തമായ ഈ പാനീയം കുടിച്ചാൽ മതി. കരിക്കിൻ വെള്ളത്തിൽ ധാരാളം ആന്റി ഓക്സിഡന്റ്സും മിനറൽസും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, ബി- കോംപ്ലക്സ് വൈറ്റമിനുകൾ, പൊട്ടാസ്യം, കാൽസ്യം, അയൺ, മാംഗനീസ് എന്നിവയാൽ സമൃദ്ധമാണിത്.

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കരിക്കിൻ വെള്ളം കുടിച്ചാൽ മതി. പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന ചുളിവുകൾ തടയാനും കരിക്കിൻ വെള്ളത്തെ കൂട്ടു പിടിക്കാം. മികച്ച ദാഹശമിനിയാണിത്. നിർജലീകരണം തടയാൻ ഇളനീരിനു കഴിയും. അതിസാരം, കടുത്ത ഛർദിമുലമുള്ള നിർജലീകരണം എന്നിവ തടയാൻ രോഗികൾക്ക് ധാരാളം ഇളനീരു കുടിക്കാൻ കൊടുക്കാം. ദഹനക്കേടിനു പ്രതിവിധിയായും ഇതുപയോഗിക്കാം.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാൻ ഇളനീരിനു കഴിയും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഇളനീരിനെ ആശ്രയിക്കാം. ഹൃദയത്തിലെ മോശം കൊളസ്ട്രോളിന്റെ ( എൽഡിഎൽ) അളവു കുറച്ച് നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവു കൂട്ടി ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇളനീരിനു കഴിയും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആഴ്ചയിൽ മൂന്നു നാലു തവണ ഇളനീരു കുടിച്ചാൽ മതി. മൈഗ്രേൻ പോലുള്ള കടുത്ത തലവേദന അകറ്റാൻ ഇളനീരു കുടിച്ചാൽ മതി. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം കടുത്ത തലവേദന നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഇളനീരിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. പ്രമേഹ രോഗികളുടെ ശരീരഭാരം നിയന്ത്രിക്കാനും കൈകാലുകളിലെ മരവിപ്പകറ്റാനും ഇളനീരിനു കഴിയും.

മൂത്രാശയ രോഗങ്ങൾക്കൊരു പരിഹാര മാർഗമാണിത്. മൂത്രാശയ അണുബാധ ഒഴിവാക്കാൻ ഇളനീരു കുടിക്കാം. മൂത്രാശയ കല്ലിനെ പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇളനീരിനു കഴിയും.

പഞ്ചസാര പൊടുന്നനെ കൂടിയാൽ...

രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായി രക്തത്തിലെ കീറ്റോ ആസിഡുകളുടെ അളവ് കൂടുന്ന ഈ അവസ്ഥ മരണത്തിനുവരെ കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dl ൽ കൂടുതൽ ആകുമ്പോൾത്തന്നെ കരുതൽ തുടങ്ങണം. ഒരുപക്ഷേ നിങ്ങൾക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് ബാധിച്ചേക്കാം. പഞ്ചസാര പെട്ടെന്നു കൂടുന്നതും കുറയുന്നതും അപകടമാണ്. കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രണ്ടവസ്ഥയിലുമെത്താതെ പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഹൃദയം, വൃക്ക തുടങ്ങിയ ഏതവയവത്തെയും ഈരോഗം ബാധിക്കാം. കുട്ടികളിൽ ‍ഡയബറ്റിക് കീറ്റോ അസിഡോസിസും തുടർന്നുള്ള മരണങ്ങളും മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണ്. പക്ഷേ, പലപ്പോഴും ഇവ തിരിച്ചറിയാൻ കഴിയാറില്ല.

പരിശോധന ഇങ്ങനെ

മൂത്രത്തിലെ അസറ്റോണിന്റെ അംശം പരിശോധിച്ചാണ് ഈ രോഗത്തെ കണ്ടെത്തുന്നത്. രക്തത്തിലും അസറ്റോൺ പരിശോധിക്കാം. പക്ഷേ, വലിയ ലബോറട്ടറികളിൽ മാത്രമാണ് സാധാരണ ഈ സേവനം ലഭ്യമാകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300ൽ കൂടുതലാണെങ്കിൽ ഇടയ്ക്ക് അസറ്റോൺ പരിശോധിക്കുന്നതു നല്ലതാണ്. അസറ്റോൺ കൂടുതലാണെന്നു കണ്ടാ‍ൽ എത്രയുംവേഗം ആവശ്യമായ ചികിൽസയ്ക്കു വിധേയനാകണം.രകതത്തിലെ പഞ്ചസാര, പൊട്ടാസ്യം എന്നിവയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിലെ നിർജലീകരണം എന്നിവ പരിഹരിക്കുന്നതിനുള്ള ചികിൽസയാണ് ശേഷം നൽകേണ്ടത്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ അടിയന്തര ചികിൽസയ്ക്ക് പലപ്പോഴും മണിക്കൂറുകൾ വേണ്ടിവരും

നായ കണ്ടെത്തും !

രക്തത്തിലെ പഞ്ചസാര കൂടുന്നതും കുറയുന്നതും പ്രത്യേക പരിശീലനം നേടിയ നായകൾക്കു കണ്ടെത്താൻ കഴിയും. ഡയബറ്റിക് കീറ്റോ അസിഡോസിസ് രോഗികളുടെ ശ്വസ്വോച്ഛ്വാസത്തിന് പഴങ്ങളുടേതിനു തുല്യമായ ഒരു ഗന്ധമുണ്ടാകും. രക്തത്തിലെ‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴും കുറയുമ്പോഴും രോഗിയിൽ നിന്നും വമിക്കുന്ന ഇത്തരം ഗന്ധങ്ങൾ തിരിച്ചറിയാൻ ഈ നായകൾക്കു സാധിക്കും. ഹൈപ്പോഗ്ലൈസീമിയയും കീറ്റോ അസിഡോസിസും പ്രാരംഭത്തിൽ തന്നെ തിരിച്ചറിയാനും ആശുപത്രിയിൽ പോകാതെതന്നെ അടിയന്തര ചികിൽസ നൽകാനും ഈ ഗന്ധം സഹായിക്കും. ഇവ തിരിച്ചറിയുന്ന ഡയബറ്റിക് വാച്ച് ഡോഗുകൾ ഇന്ന് വികസിത രാജ്യങ്ങളിൽ ധാരാളമുണ്ട്.

ഐഡി കാർഡ് കൂടെ കരുതാം

പ്രമേഹരോഗികളിൽ കീറ്റോ ആസിഡുകളുടെ അളവ് എപ്പോൾ വേണമെങ്കിലും കൂടാം. പലപ്പോഴും ബോധക്ഷയം, ഹൃദയാഘാതം, തളർച്ച തുടങ്ങിയ കാരണങ്ങളാൽ ആശുപത്രികളിലെത്തുന്നവരിലെ യഥാർഥ രോഗം ചിലപ്പോൾ ഡയബറ്റിക് കീറ്റോ അസിഡോസിസ് ആകാം. എന്നാൽ ഇതു തിരിച്ചറിയാനാകാതെ രോഗി മരിക്കാം. ഈ അവസ്ഥ ഒഴിവാക്കാൻ രോഗിയോടൊപ്പമുള്ളർ ഇദ്ദേഹത്തിന്റെ പ്രമേഹത്തെ കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോടു പറയേണ്ടത് അത്യാവശ്യമാണ്. രോഗിയോടൊപ്പമുള്ളവർക്ക് ഇതേക്കുറിച്ചുള്ള അറിവ് കുറവാകാമെന്ന സാഹചര്യവുമുണ്ട്. അതിനാൽ, രോഗവിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ കാർഡ് എപ്പോഴും കയ്യിൽ കരുതുന്നത് അടിയന്തര ചികിൽസാ സമയത്ത് സഹായകമാകും

ലക്ഷണങ്ങൾ

വയറുവേദന, ഛർദി. (ഈലക്ഷണങ്ങൾ കുട്ടികളിൽ കാണുമ്പോൾ നാം പ്രമേഹം പരിശോധിക്കാതെ ഇവയ്ക്കുള്ള മരുന്നു നൽകുകയാണു പതിവ്. ഇത് അപകടമാണ്. കൃത്യസമയത്തു കണ്ടെത്താനായാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കും.)

കടുത്തദാഹം, തളർച്ച, പനി, ശ്വാസോച്ഛ്വാസത്തിന് പഴങ്ങളുടേതുപോലുള്ള ഗന്ധം

ശ്വസനഗതിയിൽ മാറ്റമുണ്ടാകുക

വളരെ അധികം മൂത്രം പോകുക

ശ്രദ്ധിക്കാൻ

പ്രമേഹരോഗികൾ ആഹാരം കഴിക്കുന്നതിൽ കൃത്യത പാലിക്കണം. ഭക്ഷണത്തിൽ മധുരം അധികമായാൽ പഞ്ചസാരയുടെ അളവ് കൂടി കീറ്റോ അസിഡോസിസിലെത്താം.

അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പ്രമേഹമുള്ളവർ വ്രതമെടുക്കുന്നത് അപകടമാണ്. ആഹാരം കഴിക്കാതിരിക്കുന്ന സമയത്ത് ഇവരുടെ ശരീരത്തില ജലാംശത്തിന്റെ അളവ് കുറയും. ഇത് കീറ്റോ ആസിഡുകൾ കൂടുന്നതിനുള്ള സാധ്യത ഉയർത്തുന്നു. ഈ അവസ്ഥയാണ് സ്റ്റാർവേഷൻ കീറ്റോസിസ്. വ്രത സമയത്ത് പ്രമേഹ രോഗികൾ മരുന്ന് ഇതിനനുസരിച്ചു ക്രമീകരിക്കണം. ഇതിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതു നല്ലതാണ്.

രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം രക്ത പരിശോധന നടത്തുക

പ്രമേഹരോഗികൾക്കു പനി പോലുള്ള അസുഖങ്ങളോ അണുബാധയെ തുടർന്നുള്ള രോഗങ്ങളോ ഉണ്ടാകുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാം. പനിയും മറ്റ് അണുബാധയും ഉള്ളപ്പോൾ ഗ്ലൂക്കോമീറ്ററിൽ സ്വയം രക്ത പരിശോധന നടത്തി ഇൻസുലിൻ പോലുള്ള ഔഷധങ്ങൾ പുനഃക്രമീകരിക്കണം.

പ്രധാന ഭക്ഷണത്തിനൊപ്പമോ അതിനുശേഷമോ മധുര പലഹാരങ്ങൾ കഴിക്കുന്നതു പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂട്ടുന്നതിനാൽ ഒഴിവാക്കാൻ ശ്രദ്ധിക്കുക

മരുന്നുകളിലൂടെയും ഈ രോഗം ഉണ്ടാകും. പ്രമേഹരോഗികൾ മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ‍ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കുക. മരുന്നു കഴിക്കുന്നതിനിടെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക

ഇൻസുലിൻ പ്രവർത്തനക്ഷമമല്ലാതാകുന്നതു മൂലവും ഈ രോഗമുണ്ടാകാം. വാങ്ങുന്ന ഇൻസുലിൻ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതല്ലെന്ന് ഉറപ്പുവരുത്തുക. താപനില രണ്ടിനും എട്ടിനും ഇടയിൽ സൂക്ഷിക്കാതിരുന്നാലും ഇൻസുലിന്റെ ഗുണം നഷ്ടപ്പെടുമെന്നറിയുക.

പ്രമേഹരോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് രോഗിയെപ്പോലെ തന്നെ മറ്റു കുടുംബാംഗങ്ങളും ബോധവാൻമാരായിക്കുക അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിന് ഇത് സഹായിക്കും

വലിക്കാവുന്ന ഇൻസുലിൻ വരുന്നു

1922ൽ ഇൻസുലിൻ കണ്ടെത്തിയ നാൾ മുതൽ തുടങ്ങിയതാണ് ഇൻഹെയിൽഡ് ഇൻസുലിൻ എന്ന സങ്കൽപം. എന്നാൽ ഇതു യാഥാർഥ്യമാക്കാൻ വളരെ തടസ്സങ്ങളുണ്ടായിരുന്നു. ആസ്മ രോഗികൾ ഇൻഹേലർ ഉപയോഗിച്ചു മരുന്നുകൾ വായിലൂടെ ഉള്ളിലേക്കു വലിച്ചെടുക്കുമ്പോൾ ഇതു ശ്വാസകോശങ്ങളിലെത്തുകയും അവയുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. സമാനമായ വിധത്തിൽ ഇൻസുലിൻ ഇൻഹെയിലറുകൾ ഉപയോഗപ്പെടുത്തിയാണു നൂതന സാങ്കേതികവിദ്യ ഇപ്പോൾ വികസിപ്പിച്ചിട്ടുള്ളത്. ശ്വാസകോശത്തിനുള്ളിൽ പ്രവേശിക്കുന്ന ഇൻസുലിൻ അവിടെ നിന്ന് അതിവേഗം രക്തത്തിലേക്കു കടക്കുന്നു. പാർശ്വഫലങ്ങൾ വളരെ കുറവാണ്. ആസ്മ ചികിൽസയിലെ ഒട്ടേറെ ഇൻഹെയിലറുകൾ രൂപകൽപന ചെയ്ത ഇന്ത്യൻ ഗവേഷക സംഘം ഇൻസുലിൻ ഇൻഹെയിലർ രംഗത്തു ജീവമാകാൻ തയാറെടുക്കുകയാണ്.

കടപ്പാട്:

ഡോ. ജ്യോതിദേവ് കേശവദേവ്,

ജ്യോതിദേവ്സ് ഡയബറ്റിസ് ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരം.

മലബന്ധമോ, പരിഹാരവുമുണ്ട്

മലബന്ധം പലരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. ഒരു ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് ഈയൊരു പ്രശ്‌നത്തിനു കഴിയും. ഇതു മാത്രമല്ല, ധാരാളം ആരോഗ്യപ്രശ്‌നങ്ങളും ഇത് വരുത്തി വയ്ക്കും. വയറുവേദന, പൈല്‍സ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

മലബന്ധം ഒഴിവാക്കാന്‍ പ്രധാനമായും വേണ്ടത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുയെന്നതാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് നാരുള്ള ഭക്ഷണങ്ങള്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. മലബന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തെന്നു നോക്കൂ. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുകയെന്നത് വളരെ പ്രധാനം. പ്രത്യേകിച്ച് നാരുള്ള ഭക്ഷണങ്ങള്‍. ക്യാരറ്റ്, കോളിഫഌവര്‍, ബ്രൊക്കോളി, തക്കാളി എന്നിവ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ഫലവര്‍ഗങ്ങളും മലബന്ധം ഒഴിവാക്കാന്‍ വളരെ നല്ലതാണ.് പ്രത്യേികിച്ച് പഴം. ദിവസവും അത്താഴത്തിനു ശേഷം ഒരു പഴം കഴിയ്ക്കുന്നത് ശോധനയുണ്ടാകാന്‍ നല്ലതു തന്നെ. എതു തരം ഫലമാണെങ്കിലും നല്ലതാണ്. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും വളരെ പ്രധാനം. വെള്ളം മാത്രമല്ല, പച്ചക്കറി, പഴ ജ്യൂസുകളും ഗുണം ചെയ്യും. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതു തന്നെ. രാവിലെ വെറുവയറ്റില്‍ ചെറുചൂടു വെള്ളത്തില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞു കുടിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഒരു നല്ല ഉപായമാണ്. മധുരപലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ അളവ് കുറയ്ക്കുക. ഇത് മലബന്ധം അകറ്റാന്‍ സഹായിക്കും. മധുരം കുടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കും. പിസ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ മലബന്ധത്തിന് ഇട വരുത്തുന്ന പ്രധാന ഘടകങ്ങളാണ്. രാവിലെത്തന്നെ വ്യായാമം, യോഗ തുടങ്ങിയവ ചെയ്യുന്നതും മലബന്ധത്തെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയാണ് വ്യായാമം ചെയ്യുന്നത്. ഇത് മലബന്ധം നീക്കും.

വയര്‍ കുറയ്ക്കാന്‍ 5 വഴികള്‍

വയര്‍ സ്ത്രീപുരുഷ ഭേദമന്യേ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. പ്രസവശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ചു ലളിതമായ വഴികള്‍ നോക്കൂ,പ്രാതലിന് നാരടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ ഇത് സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യം. പഴങ്ങള്‍ ബ്രേക്ഫാസ്റ്റിലുള്‍പ്പെടുത്തുന്നതും നല്ലതു തന്നെ.
ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുക. സോഡിയം ശരീരത്തില്‍, പ്രത്യേകിച്ച് വയര്‍ ഭാഗത്ത് വെള്ളം തടഞ്ഞു നിര്‍ത്തും. ഇത് വയര്‍ ഭാഗത്ത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. അമിതമായ ഉപ്പ് ആരോഗ്യത്തിനും ദോഷമാണ്.
തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.
നല്ലപോലെ വെള്ളം കുടിയ്ക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ദഹനപ്രശ്‌നവും മലബന്ധവും വയര്‍ ചാടിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന രണ്ടു കാരണങ്ങളാണ്. 
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഈ സമയം അധികം വായു വായ്ക്കുള്ളിലേക്കു കടക്കുകയും ചെയ്യരുത്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ആര്‍ക്കും ചെയ്യാവുന്ന ഈ ലളിതമായ വഴികള്‍ പരീക്ഷിച്ചു നോക്കൂ. വയര്‍ കുറയുമോയെന്നു നോക്കാം.

തടി കുറയ്ക്കാന്‍ 9 മന്ത്രങ്ങള്‍

തടി കുറയണേ എന്ന് നാലുനേരവും പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് ഇതിനുള്ള ചില നിസാര വഴികളാണ് ഇവിടെ പറയുന്നത്. ഇതനുസരിച്ചാല്‍ തടി കുറയാന്‍ വളരെ എളുപ്പം.
1. ഇട നേരങ്ങളില്‍ കൊറിയ്ക്കുന്ന ശീലം ഉപേക്ഷിക്കുക പകരം ആരോഗ്യകരമായ എന്തെങ്കിലും കഴിയ്ക്കാം. നട്‌സ്, ഫ്രൂട്‌സ്, സാലഡ് എന്നിവ നല്ലത്.
2. ഭക്ഷണം കഴിയ്ക്കാന്‍ നേരം നിര്‍ബന്ധമായും ടിവി ഓഫ് ചെയ്തിരിക്കണം. ഇതിനു മുന്നിലിരുന്ന് ആഹാരം കഴിയ്ക്കുന്നത് അമിതമായി കഴിയ്ക്കാന്‍ ഇടയാക്കും.
3. നോണ്‍ വെജ് കഴിയ്ക്കണമെന്നുള്ളവര്‍ ചിക്കന്‍ തൊലി കളഞ്ഞ് പാചകം ചെയ്യുക. ഇതിന്റെ തൊലിയില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
4. മട്ടന്‍, പോര്‍ക്ക്, ബീഫ്, നെയ്യ് തുടങ്ങിയവ ഉപേക്ഷിക്കണം. ഇവ ചുവന്ന ഇറച്ചിയുടെ ഗണത്തില്‍ പെടും. കൊഴുപ്പു കൂട്ടുകയും ചെയ്യും.
5. വയര്‍ പൂര്‍ണമായും നിറയുന്നതു വരെ ഭക്ഷണം കഴിയ്ക്കരുത്. അല്‍പസ്ഥലം ഒഴിച്ചിടുക. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കും.6.ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ചും ചൂടുവെള്ളം. ശരീരത്തില്‍ നിന്നും കൊഴുപ്പകറ്റാനുള്ള നല്ലൊരു വഴിയാണിത്.
7. മദ്യപാനം ഉപേക്ഷിക്കുക. ശരീരത്തില്‍ നിങ്ങളറിയാതെ തന്നെ കൊഴുപ്പുണ്ടാകാന്‍ ഇത് ഇട വരുത്തും.
8. ചിട്ടയായ ജീവിത ശീലങ്ങള്‍ പാലിക്കുക. തോന്നും പോലെ ജീവിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ വരുത്താന്‍ ഇത് കാരണമാകും. ഇത് തടി കൂട്ടുകയും ചെയ്യും.
വ്യായാമം നിത്യശീലമാക്കുക. ഇത് ശരീരം ഫിറ്റാക്കി വയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. വ്യായാമം ചെയ്യുന്ന കാര്യത്തില്‍ യാതൊരു ഒഴിവുകഴിവുകളും കണ്ടെത്തരുത്.
ഈ ഒന്‍പതു കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കൂ. ആരോഗ്യവും നല്ലൊരു ശരീരവും നിങ്ങളെ തേടിയെത്തുന്നതു കാണാം.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

 

ഭംഗിയുള്ള മുടി ആരുടേയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു സ്വപ്‌നമാണെന്നു പറയാം. എന്നാല്‍ ഈ ഭാഗ്യം ചുരുക്കും ചിലര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. മുടി വളരാന്‍ വിവിധ വഴികളുണ്ട്. ശരിയായ വിധത്തിലുള്ള മുടി സംരക്ഷണം ഒരു വഴി. നല്ല ഭക്ഷണം മറ്റൊരു വഴി. മുടി വളരാന്‍ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ.

മുടി വളരാന്‍ മീന്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ധാരാളമുണ്ട്. ഇവ മുടി വരണ്ടുപോകാതെ സംരക്ഷിക്കുന്നു. നട്‌സ്, സീഡുകള്‍ എന്നിവ മുടിവളര്‍ച്ചയ്ക്ക് നല്ലതാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇവയിലെ വൈറ്റമിന്‍ ഇ മുടിയുടെ കോശങ്ങളെ നശിക്കാതെ സംരക്ഷിക്കുന്നു. വാള്‍നട്ടിലെ കോപ്പര്‍ മുടിയ്ക്ക് കറുത്ത നിറം നല്‍കുന്നതിനു സഹായിക്കും. വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മാങ്ങ, മത്തങ്ങ എന്നിവ ഉദാഹരണം.

മുട്ട മുടിയ്ക്ക് വളരെ നല്ലതാണ്. ഇതിലെ പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എ്ന്നിവ തന്നെ കാരണം. അയേണ്‍ മുടി കരുത്തോടെ വളരാന്‍ സഹായിക്കും. ഇലക്കറികളിലും അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അയേണ്‍, ബീറ്റ കരോട്ടിന്‍, ഫോളേറ്റ്, വൈറ്റമിന്‍ സി തുടങ്ങിയവ ഉദാഹരണം. പയര്‍ വര്‍ഗങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതു തന്നെ. ഇവയില്‍ പ്രോട്ടീന്‍,സിങ്ക്, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പാലുല്‍പന്നങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതു തന്നെ. ഇവയിലെ വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്. മുടി വളര്‍ച്ചയ്ക്ക് ബെറികളും ഏറെ ഗുണം ചെയ്യും. ഇവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാനും മുടിയ്ക്ക് കരുത്തു നല്‍കാനും ഇത് സഹായിക്കും. മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രോട്ടീന് പ്രധാന സ്ഥാനമുണ്ട്. ചിക്കന്‍ പോലുള്ളവ ഇതിന് സഹായിക്കും.

കുറയുന്ന തടിയെ കൂട്ടുന്ന ഭക്ഷണങ്ങളും

തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. എന്നാല്‍ തടി കുറയ്ക്കുന്നതിനെ തടയുന്ന ഭക്ഷണങ്ങളെപ്പറ്റി അറിയുമോ. ഇത്തരം ഒരു വിഭാഗം ഭക്ഷണങ്ങളുമുണ്ട്.
തേന്‍ തടി കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിലെ മധുരം ദോഷമല്ലെന്നും ചിലരെങ്കിലും കരുതും. തികച്ചും അബദ്ധധാരണയാണിത്. തേനില്‍ പഞ്ചസാരക്കു തുല്യം തന്നെ ഗ്ലൂക്കോസുണ്ട്. അതുകൊണ്ടുതന്നെ തേന്‍ അധികം കഴിയ്ക്കുന്നത് തടിപ്പിക്കുകയും ചെയ്യും.
പ്രാതലിന് ധാന്യങ്ങള്‍ കഴിയ്ക്കണമെന്നു പറയും. എന്നാല്‍ ഇവ തെരഞ്ഞെടുത്തു കഴിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. ഗോതമ്പ്, ഓട്‌സ് മുതലായവ പ്രാതലാക്കുന്നതാണ് നല്ലത്.
പാലിന് കൊഴുപ്പാണെന്നു പറഞ്ഞ് സ്‌കിംഡ് മില്‍ക് ഉപയോഗിക്കുന്നവരുണ്ട്. സ്‌കിംഡ് മില്‍ക് പൂര്‍ണമായും കൊഴുപ്പു വിമുക്തമല്ല. സാധാരണ പാലിനെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് കുറവാണെന്നു മാത്രം. സാധാരണ പാലില്‍ നാലു ശതമാനമാണ് കൊഴുപ്പ്. സ്‌കിംഡ് മില്‍കില്‍ ഇത് .1 ശതമാനവുമെന്നു മാത്രം.
സാധാരണ പാലില്‍ ധാരാളം വൈറ്റമിനുകളുണ്ട്. എന്നാല്‍ സ്‌കിംഡ് മില്‍കില്‍ ഇവ കുറവാണ്. മാത്രമല്ലാ, സാധാരണ പാല്‍ ശരിരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ കൂടുതല്‍ വേഗത്തിലാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് തടി കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.
ഡയറ്റ് സോഡകള്‍ ആരോഗ്യത്തിനു ദോഷം വരുത്തില്ലെന്നു കരുതി കുടിയ്ക്കുന്നവരുണ്ട്. സാധാരണ ശീതളപാനീയങ്ങളില്‍ മധുരത്തിന്റെ അളവ് കൂടുതലായതു കൊണ്ട് ഇത് പെട്ടെന്നു വിശപ്പു കെടുത്തും. കൂടുതല്‍ കുടിയ്‌ക്കേണ്ടെന്ന സിഗ്നല്‍ തലച്ചോറിന് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഡയറ്റ് ഡ്രിങ്കുകള്‍ കുടിയ്ക്കുന്തോറും വിശപ്പു കൂടും. ഇത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും.
ഇതുപോലെ പച്ചക്കറികള്‍ വേവിച്ചു കഴിച്ചാല്‍ അവയിലെ പോഷകാംശം നഷ്ടപ്പെടുമെന്നു പറയും. എന്നാല്‍ ചില അംശങ്ങള്‍ നശിക്കുമെങ്കിലും വേവിക്കുന്നതോടെ ആന്റി ഓക്‌സിഡന്റുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതാണ്. തടി കുറയ്ക്കാനും സഹായകം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

സമൂഹത്തില്‍ മാറാവ്യാധിയായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. തിരിച്ചറിയുകയാണെങ്കില്‍ പല ക്യാന്‍സറുകളും പൂര്‍ണമായി ചികിത്സിച്ചു മാറ്റുവാനും സാധിക്കും. ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളിതാ,
ഇടയ്ക്കിടെ മലബന്ധവും വയറിളക്കവും വരുന്നത്. കുടലിലെ ക്യാന്‍സര്‍ ലക്ഷണമാകാം.
ചുമയും ശബ്ദത്തിന് വ്യത്യാസവും ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണം. ഇത് സാധാരണ കോള്‍ഡ് കൊണ്ടും ഉണ്ടാകാം. എന്നാല്‍ ആന്റി ബയോട്ടിക് കഴിച്ചിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നില്ലെങ്കില്‍ സൂക്ഷിക്കുക തന്നെ വേണം.
മലത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
മൂത്രത്തില്‍ രക്തച്ചുവപ്പോ ചുവന്ന നിറത്തിലുള്ള മൂത്രമോ കാണുന്നത് കിഡ്‌നിയെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണമാകാം.
വായിലുണ്ടാകുന്ന അള്‍സര്‍ ഇടയ്ക്കിടെ വരും. ഇത് മാറുകയും ചെയ്യും. എന്നാല്‍ ഏറെ നാളായിട്ടും ഇത് മാറാതിരിക്കുകയാണെങ്കില്‍ ഇത് മൗത്ത് ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ച് പുകവലി, പാന്‍ കഴിയ്ക്കുക തുടങ്ങിയ ശീലങ്ങളുള്ളയാളാണെങ്കില്‍.
ആര്‍ത്തവസമയത്ത് എട്ടോ അതിലധികം ദിവസങ്ങളോ ബ്ലീഡിംഗുണ്ടെങ്കില്‍ ഇത് യൂട്രസിന് വരുന്ന ക്യാന്‍സര്‍ ബാധയുടെ ഒരു ലക്ഷണം കൂടിയാണ്.
കഫത്തില്‍ രക്തം കാണപ്പെടുന്നത് ശ്വാസകോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാണ്.
മഞ്ഞപ്പിത്തം ഇടയ്ക്കിടെ വന്നു കൊണ്ടിരിക്കുന്നത് കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണമാണ്.
സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴകളും തടിപ്പും ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണമാകാം.
ചര്‍മത്തില്‍ എവിടെയെങ്കിലുമുള്ള മറുകുകള്‍ വലുതാകുന്നത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാകണമെന്നില്ല. മറ്റു കാരണങ്ങള്‍ കൊണ്ടും ഇവയുണ്ടാകാം. എന്നാല്‍ ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

ആഹാരം കുറയ്‌ക്കാതെ തടി കുറയ്‌ക്കാം

 

ആഹാരക്രമത്തില്‍ വിവിധ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ ശരീരത്തിന്റെ ഭാരം വളരെ പെട്ടന്ന്‌ കുറയ്‌ക്കാന്‍ കഴിയും എന്നത്‌ ശരിയാണ്‌. എന്നാലിത്‌ ചിലപ്പോള്‍ വിശപ്പും ക്ഷീണവും ഉണ്ടാക്കിയേക്കും. വീണ്ടും കൂടുതല്‍ കഴിച്ചാല്‍ തടി കൂടുകയും ചെയ്യും. ശരീര ഭാരം തത്‌കാലത്തേയ്‌ക്കല്ല മറിച്ച്‌ എന്നെന്നേക്കുമായി കുറയുകയാണ്‌ വേണ്ടതെങ്കില്‍ സാവധാനത്തില്‍ ശരീര ഭരം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ആഹാരം നിയന്ത്രിക്കാതെ തന്നെ ഇത്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. പകരം ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണം.
ഒരു പൗണ്ട്‌ കൊഴുപ്പ്‌ 3,500 കലോറിയ്‌ക്ക്‌ തുല്യമാണ്‌. ആഹാര നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ദിവസം 500 കലോറി വീതം കുറയ്‌ക്കുകയാണെങ്കില്‍ ഒരാഴ്‌ച കൊണ്ട്‌ ഒരു പൗണ്ട്‌ തൂക്കം കുറയ്‌ക്കാന്‍ കഴിയും. നിലവിലുള്ള ഭാരം നിലനിര്‍ത്തിയാല്‍ മതിയെങ്കില്‍ ദിവസം 100 കലോറി വച്ച്‌ കുറച്ചാല്‍ വര്‍ഷം 1-2 പൗണ്ട്‌ തൂക്കം കൂടുന്നത്‌ ഒഴിവാക്കാന്‍ കഴിയും. ആഹാര നിയന്ത്രണം ഇല്ലാതെ തന്നെ ശരീര ഭാരം കുറയക്കാന്‍ താഴെ പറയുന്ന ലളിതവും വേദന രഹിതവുമായ മാര്‍ഗങ്ങളില്‍ ഒന്നോ അതിലധികമോ സ്വീകരിക്കുക

1. പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത്‌ കലോറി കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ്‌ പലരും കരുതുന്നത്‌. എന്നാലിത്‌ ദിവസം മുഴുവന്‍ കൂടുതല്‍ കഴിക്കാന്‍ കാരണമായിത്തീരും. പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ ഇത്‌ ഒഴിവാക്കുന്നവരേക്കാള്‍ ബിഎംഐ കുറവായിരിക്കും കൂടാതെ സ്‌കൂളിലും മറ്റും ഇവര്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്യും. ധാന്യങ്ങള്‍, പഴം,കൊഴുപ്പ്‌ കുറഞ്ഞ പാലുത്‌പന്നങ്ങള്‍ എന്നിവ അടങ്ങിയ പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത്‌ ആരോഗ്യം നല്‍കും.

2. ചവച്ച്‌ കഴിക്കുക

ആഹാരം സാവധാനം ചവച്ച്‌ വേണം കഴിക്കാന്‍. സങ്കീര്‍ണമായ ഭക്ഷണ ക്രമീകരണമില്ലാതെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പമാര്‍ഗമാണിത്‌. ഓരോ തവണയും സ്വാദറിഞ്ഞ്‌ ചവച്ച്‌ ഭക്ഷണം കഴിക്കുന്നത്‌ നിറഞ്ഞെന്ന തോന്നല്‍ പെട്ടന്ന്‌ നല്‍കും.

3. അധിക ഉറക്കം

രാത്രിയില്‍ അധിക സമയം ഉറങ്ങുന്നവര്‍ക്ക്‌ വര്‍ഷം 12 പൗണ്ട്‌ കുറയ്‌ക്കാന്‍ കഴിയും എന്നാണ്‌ മിച്ചിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകന്റെ കണ്ടെത്തല്‍. ദിവസം 2,500 കലോറി കഴിക്കുന്നവരിലാണ്‌ ഗവേഷണം നടത്തിയത്‌. ഉറക്കം അലസമായ പ്രവര്‍ത്തനങ്ങളും ആവശ്യമില്ലാത്ത കഴിക്കലും കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനാല്‍ അധിക ശ്രമം കൂടാതെ കലോറിയില്‍ 6 ശതമാനത്തോളം കുറവ്‌ വരുത്താന്‍ കഴിയും.

4. പച്ചക്കറികള്‍

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.രാത്രിയില്‍ ഒന്നിന്‌ പകരം മൂന്ന്‌ തരം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങുക. അധികം ശ്രമിക്കാതെ തന്നെ കൂടുതല്‍ പച്ചക്കറികള്‍ കഴിക്കാന്‍ കഴിയും.

5. സൂപ്പ്‌

ഊണിന്‌ മുമ്പ്‌ സൂപ്പ്‌ കുടിച്ചാല്‍ ആഹാരം കഴിക്കുന്നത്‌ കുറയ്‌ക്കുകയും വിശപ്പ്‌ ശമിപ്പിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും കൂടുതലുള്ള കൊഴുത്ത സൂപ്പുകള്‍ ഒഴിവാക്കുക.

6. പഴയ വസ്‌ത്രം

ജീന്‍സ്‌ , പാവാട പോലെ പണ്ട്‌ പാകമായിരുന്ന ഇഷ്‌ടപെട്ട വസ്‌ത്രങ്ങള്‍ എന്നും കാണാവുന്ന തരത്തില്‍ തൂക്കിയിടുക. വണ്ണം പെട്ടന്നു കുറയ്‌ക്കാനുള്ള തോന്നലുണ്ടാക്കാന്‍ ഇത്‌ സഹായിക്കും. വളരെ കുറച്ച്‌ സമയം കൊണ്ട്‌ തന്നെ ഈ ലക്ഷ്യം നേടാന്‍ കഴിയും. പിന്നീട്‌ ഒരു വര്‍ഷം മുമ്പ്‌ പാകമായിരുന്ന വസ്‌ത്രം ഇടുക എന്നത്‌ ലക്ഷ്യമാക്കുക. ഈ ശ്രമം വണ്ണം കുറയ്‌ക്കാന്‍ മാനസികമായി തോന്നലുണ്ടാക്കും

7. പിസ്സ

പിസ്സയും മറ്റും കഴിക്കുന്നതിന്റെ അളവ്‌ കുറയ്‌ക്കുക. മാംസത്തിന്‌ പകരം പച്ചക്കറികള്‍ അടങ്ങിയ പിസ്സ കഴിച്ച്‌ തുടങ്ങുന്നത്‌ ഭക്ഷണത്തില്‍ നിന്ന്‌ 100 കലോറി വരെ കുറയ്‌ക്കാന്‍ സഹായിക്കും.
8. പഞ്ചസാര

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത്‌ കുറയ്‌ക്കുക. സോഡയ്‌ക്ക്‌ പകരം വെള്ളമോ കലോറി കുറഞ്ഞ പഴച്ചാറുകളോ കുടിക്കുക. ഇതിലൂടെ 10 ടീ സ്‌പൂണ്‍ പഞ്ചസാര ഉപയോഗിക്കുന്നത്‌ കുറയ്‌ക്കാന്‍ കഴിയും.

9.ഗ്ലാസ്സ്‌

പാനീയങ്ങളില്‍ നിന്നുള്ള കലോറി കുറയ്‌ക്കുന്നതിന്‌ ചെറിയ വീതിയുള്ള ഗ്ലാസ്സിന്‌ പകരം നീളം കൂടിയ മെലിഞ്ഞ ഗ്ലാസ്സ്‌ ഉപയോഗിക്കുന്നത്‌ സഹായിക്കും. ഇങ്ങനെയാണെങ്കില്‍ ജ്യൂസ്‌, സോഡ, വീഞ്ഞ്‌ തുടങ്ങി ഏത്‌ പാനീയവും 25-30 ശതമാനം കുറച്ചെ കുടിയ്‌ക്കുകയുള്ളു.

10. മദ്യപാനം

മദ്യത്തിലെ ഓരോ ഗ്രാമിലടങ്ങിയിരിക്കുന്ന കലോറി കാര്‍ബോഹൈഡ്രേറ്റിനേക്കാളും പ്രോട്ടീനേക്കാളും കൂടുതലാണ്‌. മദ്യപിക്കുമ്പോള്‍ ചിപ്‌സും അണ്ടി പരിപ്പും മറ്റ്‌ ഭക്ഷണങ്ങളും സാധാരണ കഴിക്കുന്നതിലും കൂടുതല്‍ കഴിക്കും. അതിനാല്‍ മദ്യപാനം കുറയ്‌ക്കുന്നത്‌ ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.

11. ഗ്രീന്‍ ടീ

ശരീര ഭാരം കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത്‌ സഹായിക്കും.

12. യോഗ

യോഗ ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ മറ്റുള്ളവരേക്കാള്‍ ഭാരം കുറവായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. യോഗ ചെയ്യുന്നത്‌ ആഹാരം കഴിക്കുന്നത്‌ നിയന്ത്രിക്കാനുള്ള മനശക്തി നല്‍കും. ആവശ്യമുള്ളത്‌ മാത്രമെ കഴിക്കുകയുള്ളു. യോഗയിലൂടെ ലഭിക്കുന്ന സ്വയം ബോധം അമിതമായി കഴിക്കുന്നതില്‍ നിന്നും തടയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

13. വീട്ടിലെ ഭക്ഷണം

ആഴ്‌ചയില്‍ അഞ്ച്‌ ദിവസമെങ്കിലും വീട്ടില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുക. ശരീരഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

14. മതിയാവുക

കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍പേര്‍ക്കും സ്വാഭാവികമായി തന്നെ മതിയായെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്‌. അപ്പോള്‍ കഴിക്കുന്നത്‌ നിര്‍ത്തും. ഈ തോന്നലുണ്ടായാല്‍ പിന്നീട്‌ തുടര്‍ന്ന്‌ കഴിക്കാതിരിക്കുക. വയര്‍ നിറഞ്ഞു എന്നതിന്റെ സൂചനയാണിത്‌. ഇത്‌ മനസ്സിലാക്കാതെ വീണ്ടും കഴിക്കുന്നത്‌ ശരീരത്തിന്റെ ഭാരം കൂടാന്‍ കാരണമാകും.

15. പുതിന ഗം

ലഘുഭക്ഷണങ്ങള്‍ കഴിക്കണമെന്ന്‌ അമിതമായ തോന്നലുണ്ടായാല്‍ പഞ്ചസാര അടങ്ങിയിട്ടില്ലാത്ത വിവിധ രുചികളിലുള്ള ഗം ചവയ്‌ക്കുന്നത്‌ നല്ലതാണ്‌. ജോലിക്ക്‌ ശേഷം ഭക്ഷണം ഉണ്ടാക്കുമ്പോള്‍, പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍, ടിവി കാണുമ്പോള്‍, ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ തുടങ്ങി മനസ്സറിയാതെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന സമയങ്ങള്‍ നിരവധിയാണ്‌. വിവിധ രുചികളിലുള്ള ഗം ചവയ്‌ക്കുന്നത്‌ മറ്റ്‌ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള തോന്നല്‍ കുറയ്‌ക്കും.

16. ചെറിയ പ്ലേറ്റ്‌

ഭക്ഷണം കഴിക്കാന്‍ വലിയ പ്ലേറ്റിന്‌ പകരം ചെറിയ പ്ലേറ്റ്‌ തിരഞ്ഞെടുക്കുന്നത്‌ കുറച്ച്‌ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. വലിയ പാത്രങ്ങളില്‍ വിളമ്പിയാല്‍ ആളുകള്‍ കൂടുതല്‍ കഴിക്കുമെന്നാണ്‌ പഠനങ്ങളില്‍ പറയുന്നത്‌.

17. വേണ്ടത്‌ കഴിക്കുക.

കൂടുതല്‍ വിളമ്പിയാലും ആവശ്യമുള്ളത്‌ മാത്രം കഴിച്ച്‌ ശീലിക്കു. വീട്ടിലും ഹോട്ടലുകളിലും പലപ്പോഴും ആവശ്യമുള്ളതിലും കൂടുതലായിരിക്കും വിളമ്പുക. ഇത്‌ കൈകൊണ്ട്‌ ചെറിയ ഭാഗമാക്കി ആവശ്യമുള്ളത്‌ മാത്രം കഴിക്കുന്നത്‌ അധികം കഴിക്കാതിരിക്കാന്‍ സഹായിക്കും.

18. വേവ്‌ പാകത്തിന്‌

ആഹാരം അമിതമായി വേവിക്കുന്നത്‌ അതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുറയാന്‍ കാരണമാകും.ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിന്‌ ലഭിച്ചിലെങ്കില്‍ തൃപ്‌തി തോന്നിക്കില്ല ഇതിനാല്‍ വീണ്ടും കൂടുതല്‍ കഴിക്കാന്‍ തോന്നിപ്പിക്കും. ഇതൊഴിവാക്കാന്‍ സാലഡ്‌ പോലുള്ള വേവിക്കാത്ത ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്‌ നല്ലതാണ്‌. പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ പുഴുങ്ങുകയോ ചുടുകയോ ചെയ്യുക. മത്സ്യവും മാംസവും പൊരിച്ചും വേവിച്ചും ഉപോഗിക്കുക. മൈക്രോവേവിന്റെ ഉപയോഗം കുറയ്‌ക്കുക.

19. പഴങ്ങള്‍

കട്ടിയായ ആഹാരത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ പഴങ്ങള്‍ കഴിക്കുന്നത്‌ ദഹനം എളുപ്പമാക്കും. ഒഴിഞ്ഞ വയറ്റില്‍ പഴം കഴിച്ചാല്‍ ദഹന സംവിധാനത്തെ വിഷവിമുക്തമാക്കുകയും ശരീര ഭാരം കുറയ്‌ക്കുന്നതിനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും.

20. തക്കാളി സോസ്‌

ക്രീം സോസുകളേക്കാള്‍ കലോറിയും കൊഴുപ്പും കുറവായിരിക്കും തക്കാളി സോസില്‍. അളവ്‌ കുറയ്‌ക്കാന്‍ ശ്രദ്ധിക്കണം.

21. മാംസാഹാരം

മാംസാഹാരം കഴിക്കുന്നവരേക്കാള്‍ പച്ചക്കറി കഴിക്കുന്നവര്‍ക്കായിരിക്കും ശരീര ഭാരം കുറയ്‌ക്കാന്‍ എളുപ്പം. പച്ചക്കറികള്‍ എത്ര കഴിക്കുന്നുവോ അത്രയും ശരീര ഭാരം കുറയ്‌ക്കാന്‍ കഴിയും. പയര്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്‌ .

22. 100 കലോറി

 

ഭക്ഷണ നിയന്ത്രമില്ലാതെ വര്‍ഷം 10 പൗണ്ട്‌ കുറയ്‌ക്കുന്നതിന്‌ ദിവസം 100 കലോറി വീതം കുറയ്‌ക്കണം. ഇതിനായി എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. ഏകദേശം ഇരുപത്‌ മിനുട്ടില്‍ 1 മൈല്‍ ദൂരം നടക്കുക, 20 മിനുട്ട്‌ നേരം കളകളും ചെടികളും പറിക്കുക, 20 മിനുട്ട്‌ നേരം പുല്‍ത്തകിടിയിലെ പുല്ലരിയുക, 30 മിനുട്ട്‌ നേരം വീട്‌ വൃത്തിയാക്കുക, 10 മിനുട്ട്‌ ഓടുക എന്നിവയെല്ലാം ഇതിന്‌ സഹായിക്കും.

23. രാത്രി ഭക്ഷണം

രാത്രി എട്ട്‌ മണിക്ക്‌ മുമ്പ്‌ അത്താഴം കഴിച്ച്‌ ശീലിക്കുക. അത്താഴത്തിന്‌ മുമ്പുള്ള ലഘുഭക്ഷണം ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും. അത്താഴം കഴിഞ്ഞ്‌ ഉടന്‍ തന്നെ പല്ല്‌ തേക്കകുകയോ ഔഷധ ചായ കുടിക്കുകയോ ചെയ്യുന്നത്‌ വീണ്ടും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കും.

24. എഴുതുക

 

ഓരോ ദിവസവും കഴിക്കുന്നതിനെ കുറിച്ച്‌ സത്യസന്ധമായി എഴുതി വയ്‌ക്കുന്നത്‌ എത്രത്തോളം കഴിക്കുന്നുവെന്ന്‌ ധാരണ ഉണ്ടാകാന്‍ സഹായിക്കും. ശരീര ഭാരം കുറയ്‌ക്കാന്‍ അഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ട പ്രധാന കാര്യമാണിത്‌. എല്ലാവര്‍ക്കും ചെയ്യാന്‍ മടിയുള്ള ഒരു കാര്യവും ഇതാണ്‌. വളരെ പ്രയാസമാണിതെന്നാണ്‌ പലരുടെയും ചിന്ത. എന്നാല്‍ ഏതാനം മിനുട്ടുകള്‍ മാത്രം മതി ഇങ്ങനെ ചെയ്യാന്‍.

25. ആഘോഷിക്കുക

അമിതമായി ആഹാരം ദിവസം മുഴുവന്‍ കഴിക്കാതിരിക്കുമ്പോഴും ആരോഗ്യത്തിന്‌ ഹാനികരമായി പല ശീലങ്ങളും ഉപേക്ഷിക്കുമ്പോഴും സ്വയം അഭിനന്ദിക്കുകയും ഇത്‌ ആഘോഷിക്കുകയും ചെയ്യുക. സങ്കീര്‍ണമായ ഭക്ഷണ നിയന്ത്രണങ്ങളില്ലാതെ ശരീര ഭാരം കുറയ്‌ക്കാനുള്ള ജീവിത ശൈലികള്‍ക്ക്‌ അടുത്തെത്തിയതിന്റെ സൂചനയാണിത്‌.

തിളങ്ങുന്ന വെളുത്ത പല്ലുകള്‍ക്ക്

ഭക്ഷണം കഴിക്കാനും സംസാരിക്കാനുംസഹായിക്കുന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിൻറെ പ്രതീകങ്ങള്‍ കൂടിയാണ്. പല്ലുകള്‍ വെളുത്തതാക്കാനും മുത്തുപൊഴിയും പോലെ ചിരിക്കുന്നതിനും മറ്റും സഹായിക്കുന്ന ധാരാളം വിലപിടിപ്പുള്ള ചികില്‍സാ രീതികള്‍ ഇന്ന് ദന്ത ചികില്‍സാ രംഗത്തുണ്ട്. എന്നാല്‍ ഒരു പൈസ പോലും അധിക ചെലവില്ലാതെ മനോഹരമായ വെളുത്ത പല്ലുകള്‍ സ്വന്തമാക്കാമെങ്കിലോ, ഇതൊന്ന് വായിച്ചുനോക്കൂ.


1.മൗത്ത് വാഷ്, കാപ്പി,സോഡ എന്നിവ വേണ്ട

കാപ്പിയും സോഡയും എന്തിന് ചിലതരം മൗത്ത് വാഷുകള്‍ വരെ പല്ലില്‍ മഞ്ഞക്കറയുണ്ടാകാന്‍ ഇടവരും. അതുകൊണ്ട് തന്നെ
ഇവ ഉപേക്ഷിക്കേണ്ടതുണ്ട്.


2.ദിവസം രണ്ട് നേരം ബ്രഷ് ചെയ്യുക

പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം നിര്‍ബന്ധമായും ബ്രഷ് ചെയ്യണം. അല്ലാത്തപക്ഷം പല്ലുകളിലും ഇടകളിലും അവ അടിഞ്ഞ് നിറം മാറും.

3.പഴങ്ങള്‍ ധാരാളം കഴിക്കുക

ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ സമയം കിട്ടാറില്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ സമയം ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്‍െറ ഫലം ലഭിക്കാറുണ്ട്. നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങുകയും പല്ല് വെളുക്കുകയും ചെയ്യും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ സ്ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ മോണയെ ശക്തിപ്പെടുത്തും.ആപ്പിളും പിയര്‍ പഴവും കൂടുതല്‍ വെള്ളം അടങ്ങിയതിനാല്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.


4.ഫ്ളോസിംഗ്

മോണകളില്‍ നിന്ന് ചോര പൊടിയുമെന്ന ഫ്ളോസിംഗിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ് പലരും. ശ്രദ്ധയോടെയും ക്ഷമയോടെയും ഇത് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ ഇതിലും നല്ല ഒരു വഴിയില്ല.


5.
പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക

മോണരോഗങ്ങള്‍ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുല്‍പ്പന്നങ്ങള്‍ നല്ലതാണ്. ഇനാമലിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും ഇത് നല്ലതാണ്. കട്ടി കൂടിയ പാല്‍പ്പാടയും കട്ടിത്തെരും പല്ലിന് വെളുപ്പ് നല്‍കാന്‍ സഹയകരമാണ്.


6.സ്ട്രോ ശീലമാക്കുക

എന്തെങ്കിലും കുടിക്കുമ്പോള്‍, പ്രത്യേകിച്ച് നിറമുള്ള ദ്രാവകങ്ങള്‍, പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സ്ട്രോ ശീലമാക്കുക. ഇതു വഴി ദ്രാവകം പല്ലുകളില്‍
സ്പര്‍ശിക്കാതെ നേരിട്ട് അന്നനാളത്തിലേക്ക് എത്തും.


7.പച്ചക്കറി

വൈറ്റമിന്‍ എയാല്‍ സമ്പന്നമായ ബ്രോക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയ ഇനാമലിൻറെ സംരക്ഷണത്തിന് നല്ലതാണ്. ഇവ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ഇതുവഴി മോണകള്‍ മൃദുവായി മസാജ് ചെയ്യപ്പെടുകയും പല്ലുകള്‍ക്കിടയിലെ വിടവ് വൃത്തിയാക്കപ്പെടുകയും ചെയ്യൂന്നു. ഇതുവഴി പല്ലിൻറെ വെളുപ്പ് കാത്തുസൂക്ഷിക്കപ്പെടും.


8.നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുക

നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉപ്പ് കൂടി ചേരുന്നതോടെ മികച്ച ഫലമാണ് നല്‍കുന്നത്.


9.രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ്

മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും.


10.കാല്‍സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

പല്ലുകളുടെ കരുത്തും ഭംഗിയും കാത്തുസൂക്ഷിക്കുന്നതില്‍ ശരീരത്തിലെ കാല്‍സ്യത്തിന് നല്ല പങ്കുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുക.


11.ബ്രഷ് ബാത്ത്റൂമില്‍ വെക്കണ്ട

കക്കൂസില്‍ നിന്ന് ആറ് അടിയെങ്കിലും ദൂരെ മാത്രമേ ബ്രഷ് സൂക്ഷിക്കാവൂ. ഫ്ളഷ് ചെയ്യുമ്പോള്‍ വായുവില്‍ പരക്കുന്ന വസ്തുക്കള്‍ ബ്രഷില്‍ പറ്റിപിടിക്കുന്നത് ഒഴിവാക്കാനാണിത്. ഇതുവഴി ദന്തസുരക്ഷക്കും പല്ലുകള്‍ക്ക് യാതൊരു കേടും ഉണ്ടാകാതിരിക്കാന്‍ സാധിക്കും.

12.ദന്ത ഡോക്ടറെ കാണുക

പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ നിര്‍ബന്ധമായും കാണണം. ഡോക്ടറെ കാണാന്‍ മടിയുള്ളവരുടെ പല്ലുകളാണ് എളുപ്പം നശിക്കുക

13.ടീത്ത് വൈറ്റ്നിംഗ്

സാധാരണ വഴികള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത വിധം പല്ലിലെ കറ രൂക്ഷമായവര്‍ ടീത്ത് വൈറ്റ്നിംഗ് ചികില്‍സക്ക് വിധേയമാകണം.

14.കര്‍പ്പൂര തളസി അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക

ധാരാളം കര്‍പ്പൂരതുളസിയടങ്ങിയ ടൂത്ത്പേസ്റ്റുകള്‍ ശീലമാക്കുക. പെട്ടന്ന് ഫലം കണ്ടില്ലെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ട് പല്ലിന് വെളുപ്പ് ലഭിക്കും.


15.പാരമ്പര്യം

ജനിതക പ്രശ്നങ്ങള്‍ മൂലവും പല്ലില്‍ കറയുണ്ടാകാം. ദന്തഡോക്ടറെ കണ്ടാല്‍ മാത്രമേ ഇതിന്‍്റെ യഥാര്‍ഥ കാരണം മനസിലാകൂ.

16.ആന്‍റി ബയോട്ടിക്സിൻറെ അമിത ഡോസേജ്

ഉയര്‍ന്ന ഡോസിലുള്ള ആന്‍റി ബയോട്ടിക്സിൻറെ ഉല്‍പ്പാദനവും പല്ലിൻറെ നിറം മാറ്റത്തിന് കാരണമാകും.

17.സോണിക്ക് ബ്രഷുകള്‍ ഉപയോഗിക്കുക

ദന്ത ശുചീകരണത്തിന് അള്‍ട്രാസോണിക്ക് തരംഗങ്ങള്‍ ഉപയോഗിക്കുന്ന ബ്രഷുകളാണ് സോണിക്ക് ബ്രഷുകള്‍. സാധാരണ ബ്രഷുകള്‍ ഉപയോഗിച്ച് കഠിനമായി ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും മോണക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.


18.ടീത്ത് വൈറ്റ്നിംഗ് കിറ്റുകള്‍

ടീത്ത് വൈറ്റ്നിംഗ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ദന്ത ഡോക്ടറെ കണ്ട ശേഷം സുരക്ഷിതവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ ബ്രാന്‍റ് തെരഞ്ഞെടുക്കുക.


19.ശാരീരിക പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകള്‍

ശാരീരിക പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളും പല്ലുകളുടെ നിറംമാറ്റത്തിന് കാരണമാകും. ഭക്ഷണശീലങ്ങള്‍ കൃത്യമാക്കിയും വ്യായാമം പതിവാക്കിയും മാനസിക സമ്മര്‍ദം ഒഴിവാക്കിയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ നേരെയാക്കുക.


സൗന്ദര്യത്തിന് കറ്റാര്‍ വാഴ

 

കറ്റാര്‍ വാഴ ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമായ ഒന്നാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം. റേസര്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥകള്‍ അകറ്റാനും ഷേവിംഗിന് ശേഷം ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ഇത് ഗുണം ചെയ്യും. സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാനും ഇത് സഹായിക്കും. പെട്ടെന്ന് തടി കൂടുമ്പോഴും പ്രസവശേഷവുമാണ് സാധാരണ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാകാറ്. കറ്റാര്‍ വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. സണ്‍ബേണ്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. സൂര്യപ്രകാശം കാരണം വരുന്ന സണ്‍ടാന്‍ തടയാനും കറ്റാര്‍വാഴ നല്ലതു തന്നെ.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്

ജ്യൂസിന്റെ കാര്യം വരുമ്പോള്‍ പലരും പെട്ടെന്നോര്‍ക്കുക ഫ്രൂട്‌സ് ജ്യൂസുകളാണ്. മിക്കവാറും പേര്‍ ജ്യൂസ് എന്നതു കൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നതും പഴച്ചാറുകള്‍ തന്നെയായിരിക്കും. എന്നാല്‍ പച്ചക്കറി ജ്യൂസുകളും ജ്യൂസ് ഇനത്തില്‍ പെടുത്താം. കാരണം ഇവ ആരോഗ്യത്തിന് വളരെയേറെ ഗുണം നല്‍കുന്നുണ്ട്. ചില പച്ചക്കറി ജ്യൂസുകളെക്കുറിച്ച് അറിയൂ. ഇവ നല്‍കുന്ന ആരോഗ്യവശങ്ങളെക്കുറിച്ചും.

പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പു കളഞ്ഞാണ് പാവയ്ക്ക ജ്യൂസ് ഇതിന് സഹായിക്കുന്നത്. ഇതില്‍ അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് കയ്പു കുറയ്ക്കും, ആരോഗ്യത്തിന് നല്ലതുമാണ്.

ചീരയുടെ ജ്യൂസും നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചാണ് എടുക്കുക. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും കണ്ണിനും മുടിയ്ക്കുമെല്ലാം ഇത് വളരെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുകളുമാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

ബ്രൊക്കോളി ജ്യൂസും നല്ലതു തന്നെ. ഇത് തിളങ്ങുന്ന ചര്‍മം നല്‍കാന്‍ സഹായിക്കും. ക്യാന്‍സര്‍ ബാധ തടയാനും ഇതിന് കഴിയും.

സെലറി ജ്യൂസും ആരോഗ്യത്തിന് ഗുണകരമാണ്. ഇതിന് ആരോഗ്യ, മരുന്നുഗുണങ്ങള്‍ ഏറെയാണ്. ക്യാന്‍സര്‍ ബാധയ്ക്കു മാത്രമല്ല, ദഹനത്തിനും കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

പാര്‍സെലി ജ്യൂസ് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാമാര്‍ഗമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇത് ഒരു പ്രകൃതിദത്ത മൗത്ത് ഫ്രഷ്‌നറുമാണ്.

പച്ചമാങ്ങയുടെ ജ്യൂസും ആരോഗ്യത്തിന് ഏറെ ഗുണകരം തന്നെ. ഇത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്.

കുക്കുമ്പര്‍ തിളങ്ങുന്ന ചര്‍മത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് വണ്ണം കുറയാനും സഹായിക്കും. ദഹനത്തിനും ശരീരം വൃത്തിയാക്കാനും കുക്കുമ്പര്‍ ജ്യൂസ് നല്ലതു തന്നെ.

കാലെ എന്നൊരു ഇലക്കറിയുണ്ട്. ഇതിന്റെ ജ്യൂസില്‍ വൈറ്റമിന്‍ എ, സി, ഇ, കെ, കാല്‍സ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീരത്തിനും നല്ലതാണ്.

ഓടുന്നതു കൊണ്ട് ഗുണങ്ങളേറെ

വ്യായാമങ്ങളില്‍ പെട്ട ഒന്നാണ് ഓടുന്നതും. നടക്കുന്നതും ഓടുന്നതുമെല്ലാം ഒരേ വിഭാഗത്തില്‍ പെട്ട വ്യായാമപ്രക്രിയകളുമാണ്. ചിലപ്പോള്‍ വെറുമൊരു വ്യായാമത്തിന്റെ ഭാഗമായായിരിക്കും ആളുകള്‍ ഓടുക. എന്നാല്‍ ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ പലതാണ്. ഓടുന്നത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തെ സഹായിക്കുമെന്നു കാണൂ. ഓടുന്നത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി തടിയും കുറയും. ഓടുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുന്നതാണ് ഇതിന് കാരണം. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമാണിത്.

ഓടുന്നത് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. ഓടുന്ന സമയത്തെങ്കിലും മറ്റു കാര്യങ്ങള്‍ ആലോചിക്കില്ല. മാത്രമല്ല, ഇത് ഹോര്‍മോണ്‍ നിയന്ത്രിച്ച് സ്‌ട്രെസ്,ടെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ബുദ്ധിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. ഓടുന്നതു വഴി ഒരു പ്രത്യേക കാര്യത്തിലേക്ക് ഏകാഗ്രതയോടെ മനസിനെ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. ഇതുവഴിശരീരത്തന് കൂടുതല്‍ ശക്തി ലഭിക്കും. ഉറപ്പു ലഭിയ്ക്കും.


മസിലുകളുടെ ശക്തിയ്ക്ക്, പ്രത്യേകിച്ച് കാല്‍മസിലുകളുടെ ഉറപ്പിന് സഹായിക്കുന്ന ഒരു മാര്‍ഗം കൂടിയാണ് ഓടുകയെന്നത്. കാലുകളില്‍ അനാവശ്യമായി വന്നുചേരുന്ന കൊഴുപ്പൊഴിവാക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നൊരു ഗുണം കൂടി ഓടുന്നതു കൊണ്ടുണ്ട്. ഓടുന്നതു വഴി നാം പോലുമറിയാതെ നമ്മുടെ ആത്മവിശ്വാസവും ലക്ഷ്യബോധവും വര്‍ദ്ധിക്കും. എല്ലാ പ്രവൃത്തികളേയും ഇത് സ്വാധീനിക്കും. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പ്രതിരോധമാര്‍ഗം കൂടിയാണ് ഓടുന്നത്. മരുന്നുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം. ഉത്കണ്ഠ പലരേയും ബാധിക്കുന്ന ഒന്നാണ്. ഓടുന്നത് ഉത്കണ്ഠ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഓടുന്നത് എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണിന്റെ ഉല്‍പാദനത്തിനു സഹായിക്കുന്നു. സന്തോഷം നല്‍കാന്‍ സാധിക്കുന്ന ഒരു ഹോര്‍മോണാണിത്. ഓടുന്നതു വഴി കൂടുതല്‍ സന്തോഷിക്കാന്‍ സാധിക്കുമെന്നു ചുരുക്കം.

ശരീരത്തിന് ഊര്‍ജം നല്‍കാനും ഓട്ടം സഹായിക്കും. ഓടുന്നത് നല്ലൊരു വ്യായാമമായതിനാല്‍ ഊര്‍ജം ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഏതു വ്യായാമവും ഊര്‍ജോല്‍പാദനത്തിന് സഹായിക്കും. ദിവസവും 20 മിനിറ്റു വീതം ഓടുന്നത് ചെറുപ്പം നില നിര്‍ത്താനും സഹായിക്കും. ഓടുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നും വിഷാംശം നഷ്ടപ്പെടും. ചര്‍മം തിളങ്ങുകയും ചെയ്യും.

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍

പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി കര്‍പ്പൂരത്തിന് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചിലതരം മരുന്നകള്‍ ഉണ്ടാക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം. കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ.

1. ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ മതി.

2. പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

3.മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ ല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.

4.ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്


5. വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.


6. മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.


7. മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.

ഡസ്റ്റ് അലര്‍ജിക്കു പരിഹാരവുമുണ്ട്

പലര്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഡസ്റ്റ് അലര്‍ജി. ജന്മനാ അലര്‍ജിയുള്ളവരെ ഇത് ഏറെ ബാധിക്കുകയും ചെയ്യും. വീടിനുള്ളില്‍ പോലും എത്ര വൃത്തിയാക്കിയാലും പൊടിയുണ്ടാകും. പുറത്തേക്കിറങ്ങിയാലോ, പൊടിയും വാഹനങ്ങളുടെ പൊടിയും. ശ്വാസം മുട്ടലും ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്‌നങ്ങളും പൊടി വരുത്തി വയ്ക്കും. ഡസ്റ്റ് അലര്‍ജിയില്‍ നിന്നും മോചനം വേണമെന്നുണ്ടെങ്കില്‍ ചില വഴികളുമുണ്ട്. വീട് ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കുമ്പോഴും പൊതുവെ ആളുകള്‍ ശ്രദ്ധിക്കാത്ത ചില സ്ഥലങ്ങളുണ്ട്. എസി, ഫാന്‍, അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ തുടങ്ങിയവ. ഇവ ഡസ്റ്റ് അലര്‍ജിക്ക് കാരണമാകും. പ്രത്യേകിച്ച് ഫാനിടുമ്പോള്‍ ഇതിലെ പൊടി കാറ്റില്‍ പറന്ന് മുറിയ്ക്കുള്ളിലാകും. ഇത് ഡസ്റ്റ്് അലര്‍ജിക്ക് കാരണമാവുകയും ചെയ്യും.

വീടിനുള്ളിലെ കാര്‍പെറ്റുകള്‍ ഡസ്റ്റ് അലര്‍ജി വരുത്തുന്ന മറ്റൊരു കാരണമാണ്. ഇതില്‍ പൊടി കൂടുതലായി പിടിക്കുകയും ചെയ്യും, സാധാരണ രീതിയില്‍ വൃത്തിയാക്കിയാല്‍ വൃത്തിയായെന്നും വരില്ല. ഇവ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല വഴി വാക്വം ക്ലീനര്‍ കൊണ്ടു വൃത്തിയാക്കുകയാണ്. കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും കാര്‍പെറ്റുകള്‍ വാക്വം ഉപയോഗിച്ച് വൃത്തിയാക്കണം. ബെഡ് റൂമുകള്‍ സൂര്യപ്രകാശം കടക്കുന്ന, അധികം തണുപ്പിടിക്കാത്ത വിധത്തില്‍ ക്രമീകരിക്കണം. സൂര്യരശ്മികളേറ്റാല്‍ ബാക്ടീരിയ നശിക്കും. നല്ല പോലെ കാറ്റു കയറുകയും വേണം. ഇതെല്ലാം ഡസ്റ്റ് അലര്‍ജി കുറയ്ക്കും. കുട്ടികള്‍ക്ക് ഡസ്റ്റ് അലര്‍ജി വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് സോഫ്റ്റ് ടോയ്‌സ്. ഇതില്‍ പൊടി കയറാന്‍ എളുപ്പമാണ്. ഇവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം. ഡസ്റ്റ് അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇത്തരം കളിപ്പാട്ടങ്ങള്‍ കളിക്കാന്‍ കൊടുക്കാതിരിക്കുകയാണ് നല്ലത്.

കര്‍ട്ടനുകളിലും ചവിട്ടികളിലും പൊടി ധാരാളം വരാന്‍ സാധ്യത കൂടുതലാണ്. ഇവ ഇടയ്ക്കിടെ കഴുകി വെയിലിലിട്ട് ഉണക്കുക. കഴുകാന്‍ ബുദ്ധമുട്ടാണെങ്കില്‍ ഊരിയെടുത്ത് പുറത്തു കൊണ്ടു പോയി പൊടി കുടഞ്ഞ് കളയുകയും വേണം. കിടയ്ക്ക വിരികളും തലയിണക്കവറുകളും ഇടയ്ക്കിടെ വൃത്തിയാക്കണം. ഇവ ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കുക. എന്നിട്ട് വീണ്ടും ഉപയോഗിക്കുക. ഇത് കിടക്കുമ്പോള്‍ ശരീരത്തില്‍ കയറുന്ന പൊടിയുടെ അളവ് കുറയ്ക്കും. പൊടിയുള്ളിടത്തു കൂടി സഞ്ചരിക്കുമ്പോള്‍ മൂക്കും വായും വാസ്‌ക് ഉപയോഗിച്ച് അടച്ചു പിടിയ്ക്കുന്നതും ഗുണം ചെയ്യും.

നല്ല ദഹനത്തിന്‌ 20 കാര്യങ്ങള്‍

ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ പലപ്പോഴും വിഷമിക്കുന്നുണ്ടാവും ഇല്ലേ? ഏമ്പക്കം,വായു ക്ഷോഭം, ആന്ത്രവായു എന്നിങ്ങനെ ദഹനം ശരിയായില്ലങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത്‌ ആരോഗ്യത്തെ മോശമായി ബാധിക്കും. അള്‍സറും ഇത്‌ മൂലം ഉണ്ടാകാം. . ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.ചൂട്‌ വെള്ളം കുടിക്കുക ഭക്ഷണം ദഹിക്കാന്‍ വിഷമമുണ്ടെന്ന്‌ തോന്നിയാല്‍ ചൂടു വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. രാവിലെയും ഭക്ഷണത്തിന്‌ അരമണിക്കൂര്‍ മുമ്പും ചൂട്‌ വെള്ളം കുടിക്കുന്നത്‌ ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്‌ട്രിക്‌ ജ്യൂസ്‌ ഉത്‌പാദിപ്പിക്കാനും സഹായിക്കും.

2. ശരിയായ ക്രമത്തില്‍ ആഹാരം കഴിക്കുക ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ക്രമം പാലിക്കുക. ആദ്യം ദഹിക്കാന്‍ എളുപ്പമുള്ള പഴം , ജ്യൂസ്‌ പോലുളളവയും പിന്നീട്‌ മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത്‌ ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

3. ഇരുന്ന്‌ മാത്രം ഭക്ഷണം കഴിക്കുക എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്‌. എല്ലായ്‌പ്പോഴും ഇരുന്ന്‌ ആയാസരഹിതമായി ആഹാരം കഴിക്കുക. ഇരുന്ന്‌ കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത്‌ ദഹനത്തെ എളുപ്പമാക്കും.

4. ധാരാളം വെള്ളം കുടിക്കുക ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ്‌ വരെ വെള്ളം കുടിക്കുന്നത്‌ മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും.

5. നാരങ്ങ വെള്ളം കുടിക്കുക രാവിലെ ചൂടുവെള്ളം കുടിക്കാന്‍ ഇഷ്‌ടമല്ലെങ്കില്‍ ഒരുഗ്ലാസ്സ്‌ വെള്ളത്തില്‍ അല്‍പം നാരങ്ങ നീര്‌ ഒഴിച്ച്‌ കുടിക്കുക. എല്ലാ ദിവസവും ഇത്‌ ശീലിക്കുന്നത്‌ വയറ്‌ ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും

6.വയറിന്‌ വ്യായാമം ദഹനം എളുപ്പമാക്കാന്‍ വയറിന്‌ ചില വ്യായാമങ്ങള്‍ ചെയ്യുന്നത്‌ നല്ലതാണ്‌. സമയം കിട്ടുമ്പോള്‍ എണ്ണയിട്ട്‌ വയറ്‌ തടവുന്നത്‌ ദഹനം മെച്ചപ്പെടുത്തും.

7. ചവച്ച്‌ കഴിക്കുക ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച്‌ കഴിക്കുക. ഇത്‌ വായില്‍ വച്ച്‌ കാര്‍ബോഹൈഡ്രേറ്റ്‌ ദഹനം നടക്കാനും ദഹനത്തിന്‌ സഹായിക്കുന്ന അമലേസ്‌ എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും.

8. നാരുള്ള ഭക്ഷണം കൂടതല്‍ കഴിക്കുക ചെറി, മുന്തിരി, ധാന്യങ്ങള്‍ തുടങ്ങി നാരടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ദഹനം എളുപ്പമാക്കും

9. കൊഴുപ്പുള്ള ഭക്ഷണം കുറയ്‌ക്കുക കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം താമസിപ്പിക്കും. കൊഴുപ്പ്‌ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായതിനാല്‍ പൂര്‍ണമായി ഒഴിവാക്കരുത്‌. അതുകൊണ്ട്‌ മറ്റ്‌ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവയും ഉള്‍പ്പെടുത്തുക. അധികമാവരുത്‌.

10. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക തക്കാളി, സ്‌ട്രോബറി തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക

11. സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക ഇഞ്ചി, കുരുമുളക്‌, കല്ലുപ്പ്‌, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന്‌ സ്വാദ്‌ കൂട്ടാന്‍ ചേര്‍ക്കുന്നത്‌ ദഹനം എളുപ്പമാക്കും.

12. ഭക്ഷണത്തിന്‌ സമയക്രമം പാലിക്കുക നല്ല ദഹനം കിട്ടുന്നതിന്‌ എല്ലാ ദിവസവും ഒരേ സമയത്ത്‌ അഹാരം കഴിച്ച്‌ ശീലിക്കുന്നത്‌ നല്ലതാണ്‌. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന്‌ ഇത്‌ സഹായിക്കും.

13. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക പൊണ്ണത്തടിയും അമിത ശരീര ഭരവും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.

14. മാംസം കട്ടി കുറച്ച്‌ കഴിക്കുക മാംസാഹാരം കഴിക്കുമ്പോള്‍ കട്ടി കുറച്ച്‌ ചെറിയ കഷ്‌ണങ്ങളാക്കി കഴിക്കുക. ദഹനം എളുപ്പമാക്കാന്‍ ഇത്‌ സഹായിക്കും.

15.കൃത്യമായി മലശോചനം നടത്തുക മലശോചനം കൃത്യമായി നടത്തുക. ഇതിന്‌ കാലതാമസം ഉണ്ടാകുന്നത്‌ വയറിന്‌ അസ്വസ്ഥത ഉണ്ടാകുന്നതിന്‌ കാരണമാകും.

16. വ്യായാമം ശീലമാക്കുക എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത്‌ ദഹനത്തിന്‌ നല്ലതാണ്‌. വ്യായാമം ശീലമാക്കുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

17. ആവശ്യത്തിന്‌ മാത്രം കഴിക്കുക ആവശ്യത്തിലധികം ആഹാരം കഴിക്കുന്നത്‌ ദഹിക്കാതിരിക്കുന്നതിന്‌ കാരണമാകും. അമിത ഭക്ഷണം ഒഴിവാക്കി ആവശ്യത്തിന്‌ മാതം കഴിക്കുക.

18. സമ്മര്‍ദ്ദം കുറയ്‌ക്കുക സ്ഥിരമായി ദഹന പ്രശ്‌ന ഉണ്ടാകാന്‍ മാനസിക സമ്മര്‍ദ്ദവും കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നത്‌ നല്ലതാണ്‌.

19. തൈര്‌ കൂടുതല്‍ കഴിക്കുക എല്ലാ ദിവസവും കൊഴുപ്പ്‌ കുറഞ്ഞ തൈര്‌ കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത്‌ സഹായിക്കും.

20.രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം സാവധാനമാകും. അതുകൊണ്ട്‌ രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. അല്ലങ്കില്‍ ശരിയായി ദഹനം നടക്കില്ല.

സീറോ സൈസ് നല്‍കും വ്യായാമങ്ങള്‍

ബോളിവുഡ് താരം കരീന കപൂറാണ് സീറോ സൈസ് എന്നൊരു പ്രയോഗം കൊണ്ടുവന്നത്. ബിക്കിനിയ്ക്കനുയോജ്യമായ തീരെ മെലിഞ്ഞ ശരീരമാണ് ഇതുകൊണ്ടുദ്ദേശിയ്ക്കുന്നതും. എല്ലാവര്‍ക്കും സീറോ സൈസ് ശരീരം ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഇതാഗ്രഹിക്കുന്നവരായിരിക്കും കൂടുതല്‍. കാരണം ശരീരത്തിന്റെ സൗന്ദര്യം എല്ലാവര്‍ക്കും പ്രധാനമായതു കൊണ്ടു തന്നെ. സീറോ സൈസ് നേടുവാന്‍ വെറും ഡയറ്റു പോര, കഠിനമായ വ്യായാമങ്ങളും വേണം. സീറോ സൈസ് വ്യായാമങ്ങളെക്കുറിച്ച് കൂടുതലറിയൂ.

ഹോട്ട് യോഗ
ഹോട്ട് യോഗ എന്നൊരിനം യോഗാരീതിയുണ്ട്. കരീന കപൂര്‍ അവലംബിയ്ക്കുന്ന ഒന്ന്. ചൂടായ വായുവുള്ള മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്.

ഓടാം

കൂടുതല്‍ കൊഴുപ്പു വേഗത്തില്‍ കത്തിച്ചു കളയാനുള്ളൊരു മാര്‍ഗമാണ് ഓടുന്നത്. ട്രെഡ് മില്ലിലോ അല്ലെങ്കില്‍ സാധാരണ രീതിയിലോ ഓടാം. സീറോ സൈസ് നേടുന്നതിനുള്ളൊരു വ്യായാമമുറയാണിത്.

സ്‌ക്വാട്‌സ്

സീറോ സൈസ് ലഭിയ്ക്കണമെങ്കില്‍ തുടകളിലേയും വയറിലേയും കൊഴുപ്പു കുറയ്ക്കണം. ഇതിനുള്ളൊരു വഴിയാണ് സ്‌ക്വാട്‌സ്. ഇവ താരതമ്യേന ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൊരു വ്യായാമരീതിയുമാണ്.

പവര്‍ യോഗ

പവര്‍ യോഗ സീറോ സൈസ് ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലുള്ള യോഗാപോസുകള്‍ താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. വിവിധതരം യോഗാസനമുറകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

പൈലേറ്റ്‌സ്

പൈലേറ്റ്‌സ് മസിലുകളെ ശക്തിപ്പെടുത്തുകയും ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യുന്ന ഒരു വ്യായാമരീതിയാണ്. സീറോ സൈസ് വ്യായാമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്ന്.

ക്രഞ്ചസ്

സീറോസൈസിന് വയറ്റില്‍ ഒരല്‍പം പോലും കൊഴുപ്പുണ്ടാകാന്‍ പാടില്ല. ഇതിനു പറ്റിയ വ്യായാമമാര്‍ഗമാണ് ക്രഞ്ചസ്. ദിവസവും 50-100 ക്രഞ്ചസ് വരെ ചെയ്യുക.

കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍

സീറോ സൈസില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കൊഴുപ്പ് ഒരുപോലെ നഷ്ടപ്പെടുക തന്നെ വേണം. കൈകളിലേയും കൊഴുപ്പു നഷ്ടപ്പെടണം. കാലുകള്‍ക്കും ഒപ്പം കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

സൈക്കിള്‍ ചവിട്ടുന്നത്

വയറ്റിലേയും കൈകളിലേയും കൊഴുപ്പു കളയാനുള്ള ഒരു വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്. തടി കുറയ്ക്കാന്‍ എളുപ്പം സാധിയ്ക്കുന്ന ഒരു വ്യായാമരീതിയാണിത്.

സുംബ ഡാന്‍സ്

സുംബ ഡാന്‍സ് എന്ന ഒരിനം നൃത്തരൂപമുണ്ട്. ശരീരത്തിലെ കൊഴുപ്പു പെട്ടെന്ന് കത്തിച്ചു കളയാന്‍ സഹായിക്കുന്ന നൃത്തരൂപമാണിത്. ഇതിലെ പ്രത്യേക തരം സ്റ്റെപ്പുകള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതോടൊപ്പം ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യും.

സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്‍

 

ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്നത് അവന്‍െറ ഒത്ത ശരീരവും ആകാരഭംഗിയുമല്ല, മറിച്ച് ശാരീരികമായ കരുത്താണ്. ദീര്‍ഘനേരം എന്തെങ്കിലും പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കുന്നതിനുള്ള കഴിവ് മാത്രമല്ല ശാരീരികമായ കരുത്ത്, മറിച്ച് അസുഖങ്ങളോടും മനസംഘര്‍ഷങ്ങളോടും പൊരുതാനുള്ള കരുത്തും ശാരീരികമായ കരുത്തിന്‍െറ നിര്‍വചനത്തില്‍ പെടും. എന്തെങ്കിലും പ്രവര്‍ത്തി കുറച്ചുനേരം ചെയ്യുമ്പോഴേ തളര്‍ച്ചയനുഭവപ്പെടുന്നവര്‍ ശാരീരികമായ കരുത്ത് കൂടുതലായി നേടേണ്ടതാണ്. ശരീരത്തിന് കരുത്ത് വര്‍ധിപ്പിക്കാന്‍ കൊതിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന 20 കാര്യങ്ങള്‍ ചെയ്തുനോക്കൂ, ഫലം സുനിശ്ചിതമായിരിക്കും.

1. സന്തുലിതമായ ഭക്ഷണം ശീലമാക്കുക

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ ശാരീരിക ക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സന്തുലിതമായ ഭക്ഷണം ശീലമാക്കണം. കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങളും ധാരാളം പഴവും പച്ചക്കറികളും കൊഴുപ്പ് നീക്കിയ ഇറച്ചിയും ശീലമാക്കുക. ഇത് നിങ്ങളുടെ ശരീരം

ആരോഗ്യകരമാകാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്തും വര്‍ധിക്കും.

2. ഇഷ്ടപ്പെട്ട കായിക വിനോദം പതിവാക്കുക

എല്ലാതരം ഒൗട്ട്ഡോര്‍ കായിക വിനോദങ്ങളും എയറോബിക്സ് എക്സര്‍സൈസിന്‍െറ മറ്റൊരു രൂപമാണ്. ക്ഷീണം മറികടന്ന് നിങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഇവ സഹായകരമാണ്. ഫുട്ബാള്‍, ബാസ്ക്കറ്റ്ബാള്‍,ഓട്ട മല്‍സരങ്ങള്‍ തുടങ്ങിയവ ഹൃദയത്തിന്

കരുത്തേകുകയും ശരീരത്തിന്‍െറ എല്ലാ ഭാഗത്തും ഓക്സിജന്‍ എത്തിക്കുകയും ചെയ്യും.

3. പതുക്കെ തുടങ്ങുക

ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതുക്കെ പതുക്കെ തുടങ്ങുക. ആദ്യ ദിനങ്ങളില്‍ തന്നെ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. നിശ്ചിത ദൂരം നിര്‍ണിത സമയത്തിനുള്ളില്‍ ഓടണമെങ്കില്‍ ആദ്യം നടക്കുക, പിന്നെ പതുക്കെ കുറച്ചുദൂരം ഓടുക. ശരീരം ക്ഷമത കൈവരിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക.

4. ഹൃദയത്തിന് ഗുണം കിട്ടുന്ന വ്യായാമങ്ങള്‍ ചെയ്യുക

ഹൃദയത്തിനും രക്ത ധമനികള്‍ക്കും ഗുണം കിട്ടുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയാണ് ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള എളുപ്പമാര്‍ഗം. ഓട്ടം, നീന്തല്‍, ചാട്ടം തുടങ്ങിയ വ്യായാമ രീതികള്‍ ഉദാഹരണം.

5. വിശ്രമം കുറക്കുക

വ്യായാമത്തിനിടയിലെയും കളികള്‍ക്കിടയിലെയും വിശ്രമസമയം കുറക്കുന്നതാണ് ശാരീരിക ക്ഷമത കൈവരിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ആയാസം തോന്നുന്ന പക്ഷം കുറച്ചുസെക്കന്‍റ് വിശ്രമിക്കുക.

6. കുറഞ്ഞ അളവില്‍ പല തവണയായി ഭക്ഷണം

 

കുറഞ്ഞ അളവില്‍ പലതവണയായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് നിരന്തരം ഊര്‍ജമത്തെുന്നത് ഉറപ്പാക്കാനാകും. കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കുക.

7. വെള്ളം

 

ശരീരത്തിലെ നിര്‍ജലീകരണവും തളര്‍ച്ചയും ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കണം. ശരീരത്തില്‍ വെള്ളത്തിന്‍െറ അളവ് കുറഞ്ഞാല്‍ രക്തത്തിന്‍െറ ഒഴുക്കിനെ അത് ബാധിക്കും. ഇതുവഴി ശരീര കോശങ്ങളില്‍ ഓക്സിജന്‍െറ അഭാവം ഉണ്ടാകും.

8. സോഡിയത്തിന്‍റ അളവ്

ചൂടുള്ള അന്തരീക്ഷത്തില്‍ കഠിനമായ വ്യായാമം ചെയ്യുകയാണെന്ന് വിചാരിക്കുക. കൂടുതല്‍ വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ധാരാളം ഉപ്പ് നഷ്ടപ്പെടും. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് കുറക്കും. ഇതുവഴി ശരീരത്തിന്‍െറ കരുത്ത് ചോരുകയും തലകറക്കവും മറ്റും ഉണ്ടാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശരീരത്തില്‍ ആവശ്യത്തിന് സോഡിയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം ഹൈപ്പര്‍ടെന്‍ഷനും പരിശോധിക്കണം.

9. കാര്‍ബോ ഹൈഡ്രേറ്റിനെ അവഗണിക്കരുത്.

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തണം. മസിലുകളുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ച്ചുകളും ഷുഗറുകളും ഇതുവഴിക്കേ ലഭ്യമാകൂ. ധാന്യങ്ങള്‍, ബ്രെഡ്, പഴങ്ങള്‍, പച്ചക്കറികള്‍, പാസ്താ,പാല്‍ എന്നിവ ഉദാഹരണമാണ്.

10. കഴിയുന്ന വ്യായാമം മാത്രം ചെയ്യുക

ശരീരത്തിന് താങ്ങാനാകാത്ത വ്യായാമ മുറകള്‍ ഒരിക്കലും പരീക്ഷിക്കരുത്. ഇത് മസിലുകള്‍ക്കും മറ്റും കേടുപാടുകള്‍

11. ചീത്ത ശീലങ്ങള്‍ ഒഴിവാക്കുക

നല്ലതും ചീത്തതുമായ ശീലങ്ങളുടെ പട്ടികയെടുക്കുക. ഇതില്‍ പുകവലി, മദ്യപാനം, ജങ്ക് ഫുഡുകളോടുള്ള പ്രിയം എന്നിവ ഒഴിവാക്കുക. ശരീരം ഫിറ്റാക്കി നിര്‍ത്തുന്നതിനും കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കൂടിയേ തീരൂ.

12. ഒരേ പോലെ തുടങ്ങുക

എന്ത് തുടങ്ങും മുമ്പും ശരീരം ചൂടാക്കുകയും കൈകാലുകള്‍ നിവര്‍ത്തുകയും വളക്കുകയുമൊക്കെ ചെയ്യുക. ഇത് ശീലമാക്കുന്നത് വഴി പരിക്കുകള്‍ കുറക്കാന്‍ കഴിയും.

13. ഭാരദ്വേഹനം

ഭാരദ്വേഹനം സ്ററാമിന വര്‍ധിപ്പിക്കാനുള്ള നല്ല ഉപായമാണ്. ചെറിയ ഡംബെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങുക. ശീലമാകുന്ന മുറക്ക് രണ്ടാമത്തെ ആഴ്ചയോടെ ഭാരം കൂട്ടിതുടങ്ങുക.

14.വിശ്രമിക്കുക

ശാരീരിക ക്ഷമതക്ക് വ്യായാമത്തിനൊപ്പം വിശ്രമവും പ്രധാനമാണ്. അതുകൊണ്ട് കഠിനമായ വ്യായാമത്തിനിടയില്‍ ഒരു ദിവസം വിശ്രമം എടുക്കുക.

15. ശരീരഭാരത്തില്‍ കരുതല്‍ വേണം

ആരോഗ്യകരമായ ശരീര ഭാരം കാത്തുസൂക്ഷിക്കണം. ഉയരത്തിനനുസരിച്ചുള്ള തടി ഉറപ്പാക്കുക.
16. ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും ശീലമാക്കണം. ഒരു ബൗള്‍ ഓട്സോ ഗോതമ്പ് നുറുക്കോ ശീലമാക്കുക. ശരീരത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം, മാംഗനീസ്, ക്രോമിയം,കോപ്പര്‍ തുടങ്ങിയവ ഇവയില്‍ നിന്ന് ലഭിക്കും.
17. നല്ല കൊഴുപ്പ്

നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും തമ്മിലെ വ്യത്യാസം മനസിലാക്കി ഭക്ഷണത്തില്‍ ധാരാളം നല്ല കൊഴുപ്പ് ഉള്‍പ്പെടുത്തണം. ചെറുചണവിത്തും മല്‍സ്യ എണ്ണയും ശരീരത്തിലെ ധമനികളുടെയും കോശങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിനും കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.

18. മാംസ്യം അത്യന്താപേക്ഷിതം

 

നല്ല നിലവാരമുള്ള മാംസ്യം ധാരാളമായി കഴിക്കുക. ഇതുവഴി മാത്രമേ ശരീരത്തിന് അത്യന്താപേക്ഷിതമായ അമിനോ ആസിഡുകള്‍ ധാരാളം ലഭിക്കുകയുള്ളൂ. മുട്ടയുടെ വെള്ള, കുറഞ്ഞ കൊഴുപ്പുള്ള പാല്, പാല്‍ ഉല്‍പ്പന്നങ്ങള്‍,മീന്‍, ചിക്കന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

19. വൈദ്യപരിശോധനക്ക് വിധേയരാവുക

ശാരീരിക കരുത്ത് വര്‍ധിപ്പിക്കാന്‍ കൊതിക്കുന്നവര്‍ ആദ്യം പ്രാഥമിക മെഡിക്കല്‍ പരിശോധനക്ക് വിധേയരാകണം. ക്ഷീണവും മറ്റു വിധത്തിലുള്ള പരിക്കുകളും മറികടക്കാന്‍ നിങ്ങളുടെ ശരീരം എത്ര മാത്രം പ്രാപ്തമാണെന്ന് ഇതിലൂടെ മാത്രമേ മനസിലാക്കാന്‍ കഴിയൂ.

ഡിപ്രഷന്‍ മാറ്റാന്‍ യോഗ

 

ജീവിതത്തിന്റെ തിരക്കും വേഗവുമേറിയതോടെ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. ഡിപ്രഷന്‍ കൂടി ഒരിക്കലും ഇതില്‍ നിന്നും മോചനം ലഭിക്കാത്തവരുമുണ്ട്. ഡിപ്രഷന് ഡോക്ടര്‍മാര്‍ സാധാരണ മരുന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് എല്ലായ്‌പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന് മറ്റു പല പാര്‍ശ്വഫലങ്ങളുമുണ്ട്. ചില സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തന്നെ ഡിപ്രഷന്‍ വരുത്തി വയ്ക്കുന്നവയുണ്ട്.
ജീവിതത്തിന്റെ തിരക്കും വേഗവുമേറിയതോടെ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. ഡിപ്രഷന്‍ കൂടി ഒരിക്കലും ഇതില്‍ നിന്നും മോചനം ലഭിക്കാത്തവരുമുണ്ട്. ഡിപ്രഷന് ഡോക്ടര്‍മാര്‍ സാധാരണ മരുന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് എല്ലായ്‌പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന് മറ്റു പല പാര്‍ശ്വഫലങ്ങളുമുണ്ട്. ചില സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തന്നെ ഡിപ്രഷന്‍ വരുത്തി വയ്ക്കുന്നവയുണ്ട്.

ഉണര്‍വോടെ എഴുന്നേല്‍ക്കാന്‍.....

 

അതിരാവിലെ ഉന്‍മേഷത്തോടെയും നല്ല മാനസികാവസ്ഥയിലും ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ആ ദിവസം മിക്കപ്പോഴും മനോഹരമായിരിക്കും. എന്നാല്‍ ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നാറില്ല, തലവേദന,ക്ഷീണം,തളര്‍ച്ച.. കിടക്കയില്‍ തന്നെ ചുരുണ്ടുകിടക്കാന്‍ കാരണങ്ങള്‍ പലതാണ്. മതിയായ ഉറക്കം കിട്ടാത്തതാണ് പ്രശ്നകാരണം. അതിന് പലപ്പോഴും നമ്മള്‍ തന്നെയാണ് പ്രതികളും. തുടക്കത്തില്‍ ക്ഷീണത്തിനും കാലം കഴിയുമ്പോള്‍ ഓര്‍മക്കുറവിനും വഴിയൊരുക്കുന്ന ഭീകരനാണ് ഉറക്കമില്ലായ്മ.

ഉറക്കമില്ലായ്മയെ തുരത്താന്‍ നമ്മള്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ മതി, ദിവസവും സ്ഥിരമായ സമയത്ത് ഉറങ്ങാന്‍ പോവുക. പ്രായപൂര്‍ത്തിയായവര്‍ ഏഴു മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയും കുട്ടികള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെയും ഉറങ്ങണമെന്നതാണ് കണക്ക്. മുറി പ്രകാശം കടക്കാത്ത വിധം സജ്ജീകരിക്കുക. പുറത്തെ ലൈറ്റിന്‍െറ പ്രകാശം മുറിയില്‍ കടന്നുവന്നാല്‍ ഉറക്കം നഷ്ടമാകാനിടയുണ്ട്. രാത്രി ജോലിക്കാരാണ് ഇത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മര്‍ദങ്ങളില്‍ നിന്നും മനക്ശേശത്തില്‍ നിന്നുമെല്ലാം മനസിനെ മോചിതമാക്കിയ ശേഷം മാത്രം ഉറങ്ങാന്‍ പോവുക. ഉറങ്ങാന്‍ പോകും മുമ്പ് അവസാന വട്ട വാര്‍ത്തകള്‍ കാണുന്ന ശീലവും ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പിറ്റേന്ന് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുക. വസ്ത്രങ്ങള്‍,കൊണ്ടുപോകാനുള്ള സാധനങ്ങള്‍ എടുത്തുവെക്കുകയും ചെയ്യുക.

രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ തീര്‍ത്തുവെന്ന ബോധം നല്ല ഉറക്കം ലഭിക്കാന്‍ സഹായകരമാകും. കഴിഞ്ഞുപോയ പകല്‍ എങ്ങനെ ചെലവഴിച്ചുവെന്ന് കുറിച്ചുവെക്കുക. നിങ്ങള്‍ക്ക് സന്തോഷം തോന്നിയതും മറ്റുമായ നിമിങ്ങള്‍ കുറിച്ചുവെക്കുക. ഇത് വായിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. കിടക്കുന്നതിന് സമീപസമയങ്ങളില്‍ പുകവലിയോ കോഫി അടക്കം കഫീന്‍ അടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക വീട്ടിലെ പ്രകാശമേറിയ ലൈറ്റുകളും ടി.വിയും ഓഫ് ചെയ്യുക.

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക

 

ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്‌ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ ഇത് ഒരു അത്യാവശ്യമായി മാറുകയും ചെയ്യും. ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ഇത് കഴിയ്ക്കുക. ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഒഴിവാക്കുക. മദ്യം ആന്റിബയോട്ടിക്‌സുമായി ചേരുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് എന്നൊരു പദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇവ വയറിന് നല്ലതല്ല. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ പാനീയങ്ങളാണ് നല്ല പരിഹാരം. മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചിലര്‍ക്ക് ചിലപ്പോള്‍ അലര്‍ജിയായിരിക്കും. ഇത് കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്.

അയേണ്‍ കുറവ് മൗത്ത് അള്‍സര്‍ കാരണമോ

മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പാരമ്പര്യം, ഭക്ഷണപ്രശ്‌നങ്ങള്‍, വൈറ്റമിന്‍ കുറവ് തുടങ്ങിയവയാണ് ഇതിന് കാരണമായി പറയാറ്. വൈറ്റമിനുകള്‍ കൂടാതെ അയേണ്‍ കുറവും മൗത്ത് അള്‍സറിന് കാരണമായി പറയാറുണ്ട്. അയേണ്‍ പാകത്തിനില്ലാതെ വരുമ്പോള്‍ രക്താണുക്കള്‍ക്ക് ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാന്‍ സാധിക്കില്ല. ഇത് ക്ഷീണവും മനംപിരട്ടലുമുണ്ടാക്കും. മറ്റൊരു പ്രശ്‌നമാണ് മൗത്ത് അള്‍സര്‍. അയേണ്‍ കുറവ് മൗത്ത് അള്‍സര്‍ കാരണമോ ശരീരത്തില്‍ അയേണ്‍ ലഭിക്കാനുള്ള വഴി ഇവയടങ്ങിയ ഭക്ഷണങ്ങളും അയേണ്‍ സപ്ലിമെന്റകളുമാണ്.

 

ചില പ്രത്യേക സാഹചര്യങ്ങളില്‍ അയേണ്‍ കുറവു കാരണമുണ്ടാകുന്ന വായ്പ്പുണ്ണുണ്ടാകാം. സ്ത്രീകള്‍ക്ക് മാസമുറ സമയത്ത് അമിതമായി ബ്ലീഡിംഗുണ്ടാകുന്നത് ശരീരത്തില്‍ അയേണ്‍ കുറവുണ്ടാക്കും. ഇത് മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മൗത്ത് അള്‍സര്‍ വരുന്നതിന് കാരണമിതാണ്. മുറിവുകളിലൂടെയും അപകടങ്ങളിലൂടെയും ബ്ലീഡിംഗുണ്ടാകുന്നത് ചിലരില്‍ അയേണ്‍ കുറവുണ്ടാക്കും ഇതും മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകളും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ ശരീരം അയേണ്‍ ആഗിരണം ചെയ്യുന്നതിന് തടസം നില്‍ക്കും. ഇത് അയേണ്‍ കുറവുണ്ടാക്കും.

 

മൗത്ത് അള്‍സര്‍ രൂപത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇവയല്ലാതെ ഭക്ഷണത്തില്‍ വേണ്ട രീതിയില്‍ അയേണ്‍ ഉള്‍പ്പെടുത്താത്തതും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഒരു പരിഹാരം. ഇലക്കറികള്‍, പച്ച നിറമുള്ള പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം അയേണ്‍ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ഒരു പരിധി വരെ അയേണ്‍ കുറവ് പരിഹരിക്കാം. മൗത്ത് അള്‍സര്‍ വരുന്നത് തടയുകയും ചെയ്യാം.

ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കൂ

 

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇത് പലപ്പോഴും ശാരീരിക അസ്വാസ്ഥ്യങ്ങളും മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കും. നേരാംവണ്ണം ആഹാരം കഴിയ്ക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും. ഗ്യാസ് നിയന്ത്രിക്കാന്‍ പല വഴികളുമുണ്ട്. ഇവ നിങ്ങള്‍ പിന്‍തുടര്‍ന്നു നോക്കൂ. ഗുണമുണ്ടാകും.
ചില ഭക്ഷണസാധനങ്ങള്‍ ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗ്യാസുണ്ടാക്കാത്ത വിധത്തില്‍ കഴിയ്ക്കുകയും ചെയ്യും. ഉദാഹരണത്തിന് പയര്‍ വര്‍ഗങ്ങള്‍ ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ്.
ഏതു ഭക്ഷണം കഴിയ്ക്കുമ്പോഴാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗ്യാസ് വരുന്നതെന്നു കണ്ടെത്തുക. ഇത്തരം ഭക്ഷണം ഒഴിവാക്കുകയോ മിതമായ തോതില്‍ കഴിയ്ക്കുകയോ ചെയ്യാം

ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നില്ല. ഇവയുടെ കൂടെ ദോഷമൊഴിവാക്കാനുള്ള സപ്ലിമെന്റുകള്‍ കഴിച്ചാല്‍ മതിയാകും. ഉദാഹരണത്തിന് പാലുല്‍പന്നങ്ങളിലെ ഗ്യാസ് കളയാന്‍ ലാക്ടേസ് എന്ന എന്‍സൈമിനു കഴിയും.

ഭക്ഷണം കഴിയ്ക്കുന്ന രീതിയും പ്രശ്‌നമാണ്. നല്ലപോലെ ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുന്നവരുണ്ട്. ഇത് ഗ്യാസുണ്ടാക്കാം.

ച്യൂയിംഗ് ഗം, കോള പോലുള്ളവ ആരോഗ്യത്തിനു കേടാണെന്നു മാത്രമല്ല, ഗ്യാസുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുക.

അമിത ഭക്ഷണവും എണ്ണമയമുള്ള ഭക്ഷണങ്ങളും ഗ്യാസുണ്ടാക്കും. ഇവ ഒഴിവാക്കുക.

ദിവസവും വ്യായാമം ചെയ്യുന്നത് ഗ്യാസൊഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഈ ശീലം പതിവാക്കുക.

 

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയും അമിതഗ്യാസുണ്ടാക്കാന്‍ കാരണമാകുന്നവയാണ്. ഇവയില്‍ നിന്നും വിടുതല്‍ നേടുകയെന്നത് വളരെ പ്രധാനം.


കട്ടന്‍ ചായ, വൈന്‍ തുടങ്ങിയവ ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഉപയോഗിക്കാം.


വല്ലാതെ ഇറുകിയ വസ്ത്രങ്ങളും വയര്‍ വീര്‍ത്തതു പോലാകാനും ഗ്യാസുണ്ടെന്ന തോന്നലിനും ഇട വരുത്തും. ശരീരത്തിന് സുഖകരമായ വസ്ത്രങ്ങള്‍ ധരിയ്ക്കുക.

ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനുള്ളൊരു വഴിയാണ് യോഗ. ചില യോഗാസന മുറകള്‍ ദഹനത്തിനും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍

വെളുപ്പു നിറം ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ഇതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാത്തവര്‍ ചുരുങ്ങും. കയ്യില്‍ കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല. ഇത്തരക്കാര്‍ക്ക് തികച്ചും ആരോഗ്യകരമായ വഴികള്‍ പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം. ഇത്തരം ചില ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

 

ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്‍മത്തില്‍ കറുത്ത പാടുള്ളവര്‍ക്ക് കിവി ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

 

ചുവന്ന ക്യാപ്‌സിക്കം ലൈകോഫീന്‍, വൈറ്റമിന്‍ സി എന്നിവ ചര്‍ത്തിന് നിറം നല്‍കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.

ഗ്രീന്‍ ടീയും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.

മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.

 

ബീറ്റ്‌റൂട്ട് ചര്‍മ്ത്തില്‍ അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്‍ ചേര്‍ക്കുകയോ ചെയ്യും.

ഇലക്കറികള്‍ ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എ്ന്നിവ നല്ല ചര്‍മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

സോയ ഉല്‍പന്നങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.

വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഗുണം ചെയ്യും.

സവാളയുടെ ആരോഗ്യവശങ്ങള്‍

 

പച്ച സവാള സാലഡില്‍ ചേര്‍ത്ത് കഴിയ്്ക്കാം. അല്ലാതെ വെറുതെ ചവച്ചരച്ചു തിന്നാന്‍ ആഗ്രഹിക്കുന്നവര്‍ മടിയ്ക്കും. ഇതിന് എരിവല്ലാതെ മറ്റൊരു കാരണവുമുണ്ട്, ഇതിന്റെ ഗന്ധം. എന്നാല്‍ സവാള പച്ചയ്ക്കു തിന്നാല്‍ ഗുണങ്ങള്‍ ഏറെയാണെന്നറിയാമോ. ഇത് എന്തൊക്കെയാണെന്ന് അറിയൂ. മലബന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണ് പച്ച സവാള. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. വയറ്റില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെയും പുറന്തള്ളും. ഇത് മലബന്ധം പരിഹരിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിന്റെ ജ്യൂസില്‍ തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിയ്ക്കാം. പൈല്‍സ്, മൂക്കില്‍ നിന്നും രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പച്ച സവാള കഴിയ്ക്കുന്നത് പൈല്‍സ് ശമിപ്പിക്കും. സവാള മുറിച്ചു മണത്തു നോക്കൂ. മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കും. പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് പച്ച സവാള. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും സവാള നല്ലതാണ്. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം മാറ്റാനും ഇത് സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുകയെന്ന ധര്‍മം കൂടി സവാള ചെയ്യുന്നുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും. ഇതിലെ മീഥൈലലൈല്‍ സള്‍ഫൈഡാണ് ഈ ഗുണം നല്‍കുന്നത്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ തടയുന്നതിനും സവാള സഹായിക്കും. ഇതിലെ സള്‍ഫര്‍ ലിവര്‍, ബ്രെസ്റ്റ്, കോളന്‍ ക്യാന്‍സറുകള്‍ തടയാന്‍ ഏറെ ഫലപ്രദമാണ്. വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള. ഇതിലെ ഓര്‍ഗനാനിക് സള്‍ഫൈഡാണ് ഈ ഗുണമുണ്ടാക്കുന്നത്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ ഈ ഗുണം നഷ്ടപ്പെടുന്നു. പച്ച സവാള തിന്നുന്നതിന്റെ ഗുണങ്ങള്‍ മനസിലായില്ലേ. ഗന്ധം നല്ലതല്ലെങ്കിലും ഇത് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍

 

ഹൃദയത്തിന് പ്രായഭേദമന്യേ അസുഖങ്ങളുണ്ടാകുന്ന ഒരു കാലമാണിത്. ഇതിന് പലപ്പോഴും കാരണമാകുന്നത് ഭക്ഷണ, ജീവിത ശീലങ്ങളിലെ പോരായ്മയും. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം തുടങ്ങിയ എല്ലാ അസുഖങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധതില്‍ ഹൃദയത്തെ ബാധിയ്ക്കുന്നവ തന്നെയാണ്. ഒരു തവണ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നം വന്നു കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഈ ഭയത്തോടെ ജീവിക്കേണ്ടി വരികയും ചെയ്യും. ഹൃദയാരോഗ്യത്തിന് താഴപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ. ഗുണമുണ്ടാകും.

ബാലന്‍സ് ചെയ്ത ഒരു ഭക്ഷണക്രമം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍, നട്‌സ്, പ്രോട്ടീന്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണം വളരെ പ്രധാനം. വിവിധതരം സാധനങ്ങള്‍ മാറി മാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് പ്രധാനം.

എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യത്തിന് ദോഷം വരുത്തും. ഇത് ഹൃദയത്തെ ബാധിക്കുന്ന ദുശീലങ്ങളാണെന്ന് ഓര്‍ക്കുക.
വ്യായാമം ഒരു ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. ഹൃദയാരോഗ്യം മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും മെച്ചപ്പെടും.
സ്‌ട്രെസ് കുറയ്‌ക്കേണ്ടത് വളരെ പ്രധാനം. ഇത് പല അസുഖങ്ങള്‍ക്കും വഴി വയ്ക്കുമെന്നു മാത്രമല്ല, ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കു പോലും വഴി വയ്ക്കും. ഒന്നു മനസു തുറന്ന് ചിരിച്ചാല്‍ മതി, നിങ്ങളുടെ ഹൃദയാരോഗ്യം നന്നാവാന്‍.

എയ്ഡ്‌സ് വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ

 

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ചികിത്സയില്ലാത്ത അസുഖമെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.എയ്ഡ്‌സിനെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും ഇപ്പോഴും നിലവിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എയ്ഡ്‌സ് ബാധിച്ചവരെ ഇപ്പോഴും സമൂഹം അകറ്റി നിര്‍ത്തുന്നത്.എയ്ഡ്‌സ് ബാധിച്ചവരെ തൊട്ടാലോ ഇവരുടെ അടുത്തിരുന്നാലോ എയ്ഡ്‌സ് പകരുകയില്ല എന്നതാണ് വാസ്തവം. ഏതൊക്കെ വിധത്തിലാണ് ഇത് പകരുകയെന്ന കാര്യത്തെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.

എയ്ഡ്‌സ് ബാധിച്ചവരുടെ വസ്ത്രം ഉപയോഗിച്ചാലോ അവര്‍ ഉപയോഗിക്കുന്ന ബാത്‌റൂം ഉപയോഗിച്ചാലോ എയ്ഡ്‌സ് പകരില്ല. ഇവരുടെ ചുമയിലൂടെയോ സ്പര്‍ശത്തിലൂടെയോ ഇത് പകരില്ല. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണം കഴിച്ചാലും എയ്ഡ്‌സ് പകരില്ല. എയ്ഡ്‌സ് പകരുന്ന ചില സാഹചര്യങ്ങളുണ്ട്. എയ്ഡ്‌സ് ബാധിച്ചവരില്‍ നിന്നും രക്തം സ്വീകരിക്കുക, ഇവരുടെ ദേഹത്തില്‍ ഉപയോഗിച്ച് ഇഞ്ചക്ഷന്‍ നീഡില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുക. ഈ രോഗബാധയുള്ളവരുമായി മുന്‍കരുതലുകളില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് എയഡ്‌സ് പകരാന്‍ ഇട വരുത്തുന്ന സാഹചര്യങ്ങള്‍. എയ്ഡ്‌സ ബാധയുള്ള സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനും എയ്ഡ്‌സ് ബാധയുണ്ടാകാം.

എയ്ഡ്‌സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നാണ് എയ്ഡ്‌സ് പകരാതിരിക്കാനുള്ള ഒരു വഴി. ഇത്തരം സന്ദര്‍ഭങ്ങളുള്ളപ്പോള്‍ കോണ്ടംസ് ഉപയോഗിക്കുയെന്നതും പ്രധാനമാണ്.
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ചില ലൂബ്രിക്കന്റുകള്‍ കോണ്ടംസില്‍ കീറലുണ്ടാകാന്‍ ഇട വരുത്തും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.ഒരിക്കലും ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ചുകളോ നീഡിലുകളോ ഉപയോഗിക്കരുത്. ഇത് അറിയാതെ എയ്ഡ്‌സ് പകരാനുള്ള ഒരു വഴിയാണ്.എയ്ഡ്‌സ് ബാധിച്ച സ്ത്രീകളുടെ മുലപ്പാല്‍ കുടിയ്ക്കുന്നതു വഴിയും എയ്ഡ്‌സ് പകരാം. എയ്ഡ്‌സ് ബാധിച്ച സ്ത്രീകള്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് എയ്ഡ്‌സി്‌ല്ലെങ്കില്‍ ഇതു വരാന്‍ മുലപ്പാല്‍ ചിലപ്പോള്‍ ഒരു കാരണമായേക്കാം.
എയഡ്‌സിനുള്ള ഫലപ്രദമായ ഒരു മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് പ്രധാനം.

എയ്ഡ്‌സ് വരാതിരിക്കാന്‍ മുന്‍കരുതലെടുക്കൂ

 

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ചികിത്സയില്ലാത്ത അസുഖമെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.എയ്ഡ്‌സിനെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും ഇപ്പോഴും നിലവിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എയ്ഡ്‌സ് ബാധിച്ചവരെ ഇപ്പോഴും സമൂഹം അകറ്റി നിര്‍ത്തുന്നത്.എയ്ഡ്‌സ് ബാധിച്ചവരെ തൊട്ടാലോ ഇവരുടെ അടുത്തിരുന്നാലോ എയ്ഡ്‌സ് പകരുകയില്ല എന്നതാണ് വാസ്തവം. ഏതൊക്കെ വിധത്തിലാണ് ഇത് പകരുകയെന്ന കാര്യത്തെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.

എയ്ഡ്‌സ് ബാധിച്ചവരുടെ വസ്ത്രം ഉപയോഗിച്ചാലോ അവര്‍ ഉപയോഗിക്കുന്ന ബാത്‌റൂം ഉപയോഗിച്ചാലോ എയ്ഡ്‌സ് പകരില്ല. ഇവരുടെ ചുമയിലൂടെയോ സ്പര്‍ശത്തിലൂടെയോ ഇത് പകരില്ല. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണം കഴിച്ചാലും എയ്ഡ്‌സ് പകരില്ല. എയ്ഡ്‌സ് പകരുന്ന ചില സാഹചര്യങ്ങളുണ്ട്. എയ്ഡ്‌സ് ബാധിച്ചവരില്‍ നിന്നും രക്തം സ്വീകരിക്കുക, ഇവരുടെ ദേഹത്തില്‍ ഉപയോഗിച്ച് ഇഞ്ചക്ഷന്‍ നീഡില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുക. ഈ രോഗബാധയുള്ളവരുമായി മുന്‍കരുതലുകളില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് എയഡ്‌സ് പകരാന്‍ ഇട വരുത്തുന്ന സാഹചര്യങ്ങള്‍. എയ്ഡ്‌സ ബാധയുള്ള സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനും എയ്ഡ്‌സ് ബാധയുണ്ടാകാം.

എയ്ഡ്‌സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നാണ് എയ്ഡ്‌സ് പകരാതിരിക്കാനുള്ള ഒരു വഴി. ഇത്തരം സന്ദര്‍ഭങ്ങളുള്ളപ്പോള്‍ കോണ്ടംസ് ഉപയോഗിക്കുയെന്നതും പ്രധാനമാണ്.
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ചില ലൂബ്രിക്കന്റുകള്‍ കോണ്ടംസില്‍ കീറലുണ്ടാകാന്‍ ഇട വരുത്തും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.ഒരിക്കലും ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ചുകളോ നീഡിലുകളോ ഉപയോഗിക്കരുത്. ഇത് അറിയാതെ എയ്ഡ്‌സ് പകരാനുള്ള ഒരു വഴിയാണ്.എയ്ഡ്‌സ് ബാധിച്ച സ്ത്രീകളുടെ മുലപ്പാല്‍ കുടിയ്ക്കുന്നതു വഴിയും എയ്ഡ്‌സ് പകരാം. എയ്ഡ്‌സ് ബാധിച്ച സ്ത്രീകള്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് എയ്ഡ്‌സി്‌ല്ലെങ്കില്‍ ഇതു വരാന്‍ മുലപ്പാല്‍ ചിലപ്പോള്‍ ഒരു കാരണമായേക്കാം.
എയഡ്‌സിനുള്ള ഫലപ്രദമായ ഒരു മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് പ്രധാനം.

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയോ?

 

മൂത്രമൊഴിക്കുമ്പോള്‍ വല്ലാതെ നീറുന്ന അനുഭവം ചിലപ്പോള്‍ സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. ഇത് യൂറിനറി ഇന്‍ഫെക്ഷന്റെ ഒരു ലക്ഷണമാണെന്നു പറയും. എന്നാല്‍ എപ്പോഴും ഇത് അണുബാധ കൊണ്ട് ഉണ്ടാകുന്നതല്ല. അണുബാധ കൊണ്ടാണ് ഈ പ്രശ്‌നമെങ്കില്‍ ഇതിന് ചികിത്സ നേടുന്നത് തന്നെയാണ് പ്രതിവിധി. എന്നാല്‍ ഇതിന്റെ കാരണം ഇന്‍ഫെക്ഷനല്ലെങ്കില്‍ ഇതിന് പരിഹാരവും നമുക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ.
മിക്കപ്പോഴും വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോള്‍ ഇത്തരം നീറ്റല്‍ അനുഭവപ്പെടും. ധാരാളം വെള്ളം കുടിയ്ക്കുക തന്നെയാണ് ഇതിനുള്ള ഒരു പ്രതിവിധി. മൂത്രം മഞ്ഞനിറത്തില്‍ പോകുന്നതും വെള്ളം കുടിയ്ക്കുന്നത് കുറയുന്നതു കൊണ്ടു തന്നെയാണ്. കൂടുതല്‍ വെള്ളം കുടിയ്ക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. ക്രാന്‍ബെറി ജ്യൂസ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതു മാത്രമല്ല, സിട്രസ് ആസിഡ് അടങ്ങിയ എല്ലാ ജ്യൂസുകളും ഇതിനുള്ള പ്രതിവിധി തന്നെ. ഇവ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയ പോലുള്ളവരെയ നശിപ്പിക്കും.

നെല്ലിക്കയുടെ ജ്യൂസ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ആയുര്‍വേദവും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗം തന്നെ.കരിക്കിന്‍ വെള്ളം ഈ പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇതില്‍ അല്‍പം ശര്‍ക്കരയും മല്ലിയും ചേര്‍ത്ത് കഴിയ്്ക്കുന്നത് മൂത്രമൊഴിക്കുമ്പോഴുള്ള വേദന കുറയ്ക്കാന്‍ സഹായിക്കും.രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം മല്ലിപ്പൊടിയിട്ടു വയ്ക്കുക. ഈ വെള്ളം രാവിലെ ഊറ്റിയെടുത്ത് അല്‍പം കല്‍ക്കണ്ടം ചേര്‍ത്ത് കുടിയ്ക്കാം. മൂത്രം പോകുമ്പോഴുള്ള നീറ്റല്‍ നീങ്ങിക്കിട്ടും. ബാര്‍ലിയിട്ടു തിളപ്പിച്ച വെള്ളം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് മൂത്രം സുഗഗമായി പോകാന്‍ സഹായിക്കും.
സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുകയെന്നത് അണുബാധയും മൂത്രം പോകുമ്പോഴുള്ള നീറ്റലും ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഒരോ തവണ മൂത്രമൊഴിച്ചതിനു ശേഷവും സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുക. അല്ലെങ്കില്‍ അണുബാധയും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമുണ്ടാകാന്‍ കാരണമാകും.

സെക്‌സിലേര്‍പ്പെടുമ്പോള്‍ വജൈനയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ ഇവിടെ മുറിയാന്‍ കാരണമാകും. ഇതിന് ജെല്ലുകള്‍ ഉപയോഗിക്കുകയാണ് നല്ലത്. ജെല്ലുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ചില ജെല്ലുകളിലെ രാസവസ്തുക്കള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കും. കിഡ്‌നി സ്റ്റോണുണ്ടെങ്കിലും മൂത്രം പോകുമ്പോള്‍ വേദനയും വയറുവേദനയും അനുഭവപ്പെടും. ഇതിനുള്ള ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

 

സാധാരണ തലവേദനയെന്നു സംശയിക്കുന്ന ലക്ഷണങ്ങളാണെന്നതാണ് ബ്രെയിന്‍ ട്യൂമറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ട്യൂമറുകളില്‍ കൂടുതല്‍ അപകടകാരിയും ഇതു തന്നെ.
തലച്ചോറിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന ക്യാന്‍സര്‍ എന്ന് ഇതിനെ പറയാം. കോശങ്ങള്‍ പടര്‍ന്ന് പെരുകുന്നത് തന്നെയാണ് ഇതിന്റെയും ലക്ഷണം. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.
സഹിക്കാന്‍ കഴിയാത്ത തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഈ വേദന ചിലപ്പോള്‍ കണ്ണുകള്‍ക്കു ചുറ്റിലേക്കും ഇറങ്ങും. പലപ്പോഴും ദൈനംദിന കാര്യങ്ങള്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിന്‍ ട്യൂമറുണ്ടാക്കും.
ചിലര്‍ക്ക് വെളിച്ചത്തോട് അസ്വസ്ഥതയുണ്ടാകും. ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും.
ചിലര്‍ക്ക് പെട്ടെന്ന് മൂഡുമാറ്റമുണ്ടാകും. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് സാധാരണ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കില്ല.
ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ വരെ കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വരെ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്.
ഈ രോഗമുള്ള ചിലര്‍ക്കെങ്കിലും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, വായില്‍ ലോഹച്ചുവ അനുഭവപ്പെടുക എന്നിവയും ചില രോഗികളെങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്.
ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന രോഗമാണിത്. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഭീകരമാക്കുന്നത്.

അപസ്മാരത്തെ പേടിക്കേണ്ട

 

തികച്ചും  സാധാരണമായ ഒരു മസ്തിഷ്‌ക രോഗമാണ് അപസ്മാരം. നമ്മുടെ നാട്ടിലും നിരവധിയാളുകളില്‍ ഈ രോഗം കണ്ടു വരുന്നു. കണക്കനുസരിച്ച് ആയിരത്തില്‍ അഞ്ചു പേര്‍ക്ക് അപസ്മാരമുണ്ട്. അപസ്മാരമുള്ളവരില്‍ മൂന്നില്‍ രണ്ടു പേരും കുട്ടികളാണ്. അപസ്മാര ബാധയുണ്ടാകുമ്പോള്‍ രോഗി സന്നി ബാധിച്ച് വിറയലോടെ നിലത്തു വീഴുക, വായില്‍ നിന്ന് നുരയും പതയും വരിക, അപശബ്ദങ്ങള്‍ കേള്‍പ്പിക്കുക, വെട്ടി വിറയ്ക്കുക തുടങ്ങി ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്കു മാത്രം നീണ്ടുനില്‍ക്കുന്ന സന്നിയാണിത്..

ഭൂതപ്രേതങ്ങളുടെ
ബാധയോ മനോരോഗമോ അല്ല അപസ്മാരം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ 
പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. ഇപ്പോള്‍ 
വിദഗ്ധ ചികിത്സകള്‍ കൊണ്ട് പൂര്‍ണമായിത്തന്നെ ഭേദമാക്കാന്‍ കഴിയുന്ന 
രോഗമാണ് അപസ്മാരം. നല്ലൊരു പങ്ക് രോഗികളിലും അപസ്മാരബാധയുടെ തുടക്കം ഇരുപതു
വയസ്സിനു മുമ്പാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്തുകൊണ്ട് അപസ്മാരം

തലച്ചോറിലെ അനേക ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ സദാ സമയവും നേര്‍ത്ത വൈദ്യുത സ്പന്ദനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ സ്പന്ദനങ്ങളാണ് മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ഇങ്ങനെ സദാ 
ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മസ്തിഷ്‌കവിദ്യുത് സ്പന്ദനങ്ങള്‍ക്ക് 
പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലാകെ 
പൊടുന്നനെ ഒരു ഞെട്ടല്‍ അനുഭവപ്പെടും. തലച്ചോറില്‍ നിന്നുണ്ടാകുന്ന 
തികച്ചും അസാധാരണമായ ഈ സംവേദനത്തോട് ശരീരം പ്രതികരിക്കുന്നത് സന്നിയുടെയോ ബോധക്കേടിന്റെയോ രൂപത്തിലാവും. ചിലപ്പോള്‍ പൂര്‍ണമായി ബോധം നശിക്കാതെ ഉന്മത്തരെപ്പോലെ പെരുമാറുക, കൈകാലുകള്‍ വെട്ടിവിറയ്ക്കുക, കോച്ചിപ്പിടിക്കുക തുടങ്ങി പല തരത്തിലുള്ള ശാരീരിക പ്രതികരണങ്ങളുണ്ടാകാറുണ്ട്. തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങളിലുണ്ടാകുന്ന തികച്ചും ആകസ്മികമായ ഈ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം.

പ്രത്യേക ജനിതക കാരണങ്ങള്‍ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കൊണ്ടോ അപസ്മാരബാധയുണ്ടാകാം. ഗര്‍ഭകാലത്തോ പ്രസവസമയത്തോ ശിശുവിന് ഉണ്ടാകുന്ന ചില മസ്തിഷ്‌കക്ഷതങ്ങള്‍ അപസ്മാരമുണ്ടാക്കാനിടയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്തും പ്രസവ സമയത്തും ശരിയായ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ ഈ രോഗസാധ്യത വലിയൊരളവോളം ഒഴിവാക്കാന്‍ കഴിയും. മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ മൂലവും ചിലപ്പോള്‍ അപസ്മാരമുണ്ടാകാം. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പുകള്‍ എടുക്കുന്നത് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. പരമ്പരാഗതമായ ചില സവിശേഷതകള്‍ ചില ആളുകളിലെങ്കിലും 
രോഗബാധയ്ക്കു കാരണമായേക്കാമെങ്കിലും അച്ഛനമ്മമാരിലാര്‍ക്കെങ്കിലും 
അപസ്മാരമുള്ളതു കൊണ്ടു മാത്രം മക്കള്‍ക്ക് ഈ രോഗം ഉണ്ടാകണമെന്നില്ല.

യൗവനം നില നിര്‍ത്തും ഭക്ഷണങ്ങള്‍

ചെറുപ്പം നില നിര്‍ത്താന്‍ ചര്‍മസംരക്ഷണം മാത്രം പോര, നല്ല ഭക്ഷണവും വേണം. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ചര്‍മകാന്തിക്ക് ഏറ്റവും അത്യാവശ്യം തന്നെയാണ്.
'കണ്ടാല്‍ പ്രായം തോന്നുകയേ' ഇല്ലാത്ത ചര്‍മത്തിനു വേണ്ടി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങും മുന്‍പ്, കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തും മുന്‍പ് ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്ന ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. ചര്‍മം മാത്രമല്ല, ആരോഗ്യവും നന്നാവും. സൗന്ദര്യവും നില നിര്‍ത്താം, അസുഖങ്ങളെ പടിക്കു പുറത്തു നിര്‍ത്തുകയുമാവാം.

നട്‌സ്

വൈറ്റമിനുകളും മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണമാണ് നട്‌സ്. ഇവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ അത്യാവശ്യവുമാണ്. ചര്‍മത്തിന് ചുറ്റും ഒരു സംരക്ഷണവലയം തീര്‍ക്കാന്‍ ഇവ വളരെ അത്യാവശ്യവുമാണ്. കശുവണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ബ്ലൂബെറി

ചര്‍മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭ്യമാക്കാന്‍ ബെറികള്‍ക്കു കഴിയും. സ്‌ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി, ആപ്പിള്‍, ആപ്രിക്കോട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിനുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിളക്കം നില നിര്‍ത്താനും ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്ത് ചെറുപ്പം നില നിര്‍ത്താനും ഇവയ്ക്കു സാധിയ്ക്കും.

ഇലക്കറി

ഇലക്കറികളും ചര്‍മത്തിന് നല്ലതു തന്നെ. ഇവ രക്തം വര്‍ദ്ധിക്കാന്‍ സഹായിക്കും. ഇലക്കറികളില്‍ ചര്‍മത്തിന് ആവശ്യമായ എല്ലാവിധ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ അകറ്റാനും ഇതിന് സാധിക്കും.

മത്സ്യം

മുടിയ്ക്കും ചര്‍മത്തിനും ഒരുപോലെ ഗുണകരമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍. ഇവ മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്താന്‍ ഇവ വളരെ ഗുണകരമാണ്.

തവിട് കളയാത്ത ധാന്യങ്ങളും ചര്‍മത്തിന് വളരെ നല്ലതു തന്നെയാണ്. ഇവയില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല ചര്‍മത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും വളരെ നല്ലതു തന്നെയാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയും ചര്‍മത്തിളക്കത്തിന് വളരെ പ്രധാനം തന്നെ. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.

വെള്ളം

വെള്ളവും ചര്‍മത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ചര്‍മം വരളുന്നത് ചുളിവുകള്‍ വീഴാന്‍ ഇട വരുത്തും. ഇതുണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനം തന്നെയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണെന്ന് ഓര്‍ക്കുക.

മഞ്ഞുകാലം, അസുഖങ്ങള്‍ തടയാം

 

മഞ്ഞുകാലം സുഖമുള്ള കുളിരിന്റെ കാലമാണെങ്കിലും ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു കാലം തന്നെയാണ്. മഞ്ഞിനൊപ്പം പൊടിയും കൂടുതലുണ്ടാകുന്ന കാലം. ഈ കാലത്ത് അസുഖങ്ങള്‍ വരാതിരിക്കണമെങ്കില്‍ ഇതിനായി മുന്‍കരുതലെടുക്കേണ്ടതുമുണ്ട്. ഇതിനായി സഹായിക്കുന്ന ചില വഴികളിതാ,ബുദ്ധിമുട്ടുള്ള വഴികളല്ല, നിത്യജീവിതത്തില്‍ പാലിക്കേണ്ട ചില ചിട്ടകള്‍ മാത്രം
ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്നതു തന്നെയാണ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള ഒരു വഴി.

ഇക്കാലത്തു ലഭിക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീന്‍, വൈറ്റമിന്‍, അയേണ്‍, സിങ്ക് എന്നിവ കലര്‍ന്ന ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുകയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. വെളുത്തുള്ളി പോലുള്ള ഔഷധഗുണമുള്ള മസാലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഞ്ഞുകാലത്ത് വരാന്‍ സാധ്യതയുള്ള കോള്‍ഡ്, തൊണ്ടയിലെ അണുബാധ തുടങ്ങിയ അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
മഞ്ഞുകാലം ഉറങ്ങാന്‍ സുഖമുള്ളൊരു കാലം കൂടിയാണ്. എന്നാല്‍ ക്ഷീണം മാറുന്നതു വരെ ഉറങ്ങുകയെന്നതായിരിക്കണം അളവ്. ആവശ്യത്തിന് ഉറങ്ങുക. ഉറക്കം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഹെര്‍ബല്‍ ചായ പോലുള്ളവ ഈ സമയത്ത് നല്ലതാണ്. ഇതും സൂപ്പും കുടിയ്ക്കുന്നത് അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കും. അസുഖങ്ങള്‍ വരുമ്പോഴും കുടിയ്ക്കാവുന്നവയാണ് ഇവ.
മഞ്ഞുകാലത്തിന് ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് വളരെ പ്രധാനം. പ്രത്യേകിച്ച് കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍. ഇത് ഒരു പരിധി വരെ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും.
എഴുന്നേല്‍ക്കാന്‍ മടിച്ച് വ്യായാമം മുടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മഞ്ഞുകാലത്ത് വ്യായാമം നിര്‍ബന്ധമായും ചെയ്തിരിക്കണം. ഇത് മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിന് വളരെ നല്ലതാണ്. അസുഖങ്ങള്‍ തടയാനുള്ള ഒരു വഴി കൂടിയാണ് വ്യായാമം.ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലം ആസ്വദിച്ചു കൊണ്ടുതന്നെ അസുഖങ്ങളെ പടിപ്പുറത്തു നിര്‍ത്തുകയും ചെയ്യാം.

വിവാഹത്തിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌

 

വിവാഹത്തിന് വധൂവരന്മാരിലായിരിക്കും പലരുടേയും ശ്രദ്ധ. തടി കൂടുതലാണ്, അധികം തടിയില്ല, ഒതുങ്ങിയ ശരീരം തുടങ്ങിയ ധാരാളം കമന്റുകള്‍ ആളുകള്‍ക്ക് പറയാനുണ്ടാകും.

വിവാഹത്തിന് ഒരുങ്ങുമ്പോള്‍ അന്നത്തെ ദിവസം കൂടുതല്‍ ഭംഗിയായി എത്താനെന്താണ് വഴിയെന്നായിരിക്കും എല്ലാവരുടേയും, പ്രത്യേകിച്ച് വധൂവരന്മാരുടെ ചിന്ത. ആഭരണങ്ങളും വസ്ത്രവും മാത്രം പോര, ശരീരവും ഭംഗിയായിരിക്കേണ്ടേ.

വിവാഹത്തിനു മുന്‍പ് തടി കുറയ്ക്കണമെങ്കില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവ തടി കൂട്ടുമെന്നതു തന്നെ പ്രധാന കാര്യം. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ജങ്ക് ഫുഡ് വിവാഹത്തിനു മുന്‍പ് നിര്‍ബന്ധമായും ഒഴിവാക്കുക. ചുരുങ്ങിയ സമയത്തില്‍ വളരെ തടിപ്പിക്കുന്ന ഒന്നാണ് ഇത്. പിസ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ തുടങ്ങിയവ ഈ ലിസ്റ്റില്‍ പ്രധാനമാണ്.

ദാഹിക്കുമ്പോള്‍ കോള, സോഡ തുടങ്ങിയവ കണ്ണും പൂട്ടി കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതു ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും വയര്‍ ചാടുകയും ചെയ്യും. ഇവയും ഉപേക്ഷിക്കുക.

പാസ്ത പോലുള്ള ഭക്ഷണങ്ങളും ഉപേക്ഷിക്കുക. ഇവ കഴിയ്ക്കുമ്പോള്‍ സ്വാദു തോന്നുമെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ശരീരം തടിപ്പിക്കുകയും ചെയ്യും. 

പാലും പാലുല്‍പന്നങ്ങളും കൂടുതല്‍ ഉപയോഗിക്കുന്ന ശീലമുള്ളവര്‍ കൊഴുപ്പു നീക്കിയ ഇത്തരം ഉല്‍പന്നങ്ങളിലേക്കു തിരിയുകയാണ് കൂടുതല്‍ നല്ലത്. കാരണം നെയ്യ്, ബട്ടര്‍ തുടങ്ങിയവയെല്ലാം തടി കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്.

ഉപ്പ് ബിപി കൂട്ടുമെന്ന ദോഷം മാത്രമല്ല വരുത്തി വയ്ക്കുക. ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ശരീരം ചീര്‍ത്തതായി തോന്നുകയും ചെയ്യും. ഉപ്പ് കൂടുതല്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക തന്നെ വേണം..

ബീന്‍സ് ആരോഗ്യത്തിന് നല്ല ഭക്ഷണമാണെങ്കിലും ഗ്യാസുണ്ടാക്കും. ഇത് വയര്‍ വീര്‍ത്തതു പോലുള്ള തോന്നലുണ്ടാക്കുകയും ചെയ്യും.

കൃത്രിമ മധുരങ്ങളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ തടി കൂട്ടുമെന്നു മാത്രമല്ല, ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും.

കാപ്പിയുടെ ഉപയോഗവും കുറയ്ക്കാം. ഒന്നോ രണ്ടോ തവണയല്ല, കൂടുതലായി കാപ്പിയുപയോഗിക്കുന്ന ശീലം നല്ലതല്ല. കഫീന്റെ അളവ് കൂട്ടുന്ന ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഒരു പരിധി വിട്ട് കഫീന്‍ ഉപയോഗം കൂടുന്നത് ചര്‍മത്തെ തന്നെ വിപരീതമായി ബാധിക്കും.

ബാച്ചിലേഴ്‌സ് പാര്‍ട്ടിക്ക് ദോഷമില്ലല്ലോയെന്നു കരുതി ഷാംപെയ്ന്‍ കുടിയ്ക്കാന്‍ വരട്ടെ, ഇതും ഗ്യാസ് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.


ഐസ്‌ക്രീം, ഡെസര്‍ട്ട് പോലുള്ളവയും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഴിയ്ക്കാന്‍ സുഖമുണ്ടെങ്കിലും തടി വയ്ക്കാന്‍ ഇവ കാരണമാകും.

പ്രമേഹത്തിനു ചേര്‍ന്ന ഇന്ത്യന്‍ ഡയറ്റ്

 

പ്രമേഹബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഭക്ഷണശീലങ്ങളും ജീവിതശീലങ്ങളുമെല്ലാം ഇതിന് കാരണമാായി പറയാം. പ്രമേഹബാധിതര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണെന്നു പറയും. പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിന് നിയന്ത്രണങ്ങളായി, മധുരം വര്‍ജ്യമായി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും പ്രമേഹസാധ്യത കൂട്ടുന്നതായി പരാതിയുമുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഏതെല്ലാം വിധത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏതെല്ലാം ഭക്ഷണം കഴിയ്ക്കാം, എത്ര അളവില്‍ കഴിയ്ക്കാം എന്നെല്ലാം ഈ ഡയറ്റ് പ്രമേഹരോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു.

ഇന്ത്യന്‍ ഭക്ഷണരീതിയില്‍ അരിയുടെ ഉപയോഗം കൂടുതലാണ്. മൂന്നു നേരവും ചിലപ്പോള്‍ അതിലധികവും അരിയാഹാരം കഴിയ്ക്കുന്നവരുണ്ട്. അരിയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ഒരു വഴി. ഗോതമ്പ് പകരം ഉപയോഗിക്കാം. അരി നിര്‍ബന്ധമായവര്‍ തവിടു കളയാത്ത അരി ഉപയോഗിക്കുക.
എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷണരീതിയാണ് നമ്മുടേത്. പ്രമേഹകാര്യങ്ങള്‍ വരുമ്പോള്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്ക്കുയെന്നതാണ് നല്ലത്. ഇത് പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ കാരണമാകും. ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ ഇന്ത്യക്കാര്‍ ധാരാളം ഉപയോഗിക്കാറുണ്ട്. പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ നല്ല ഭക്ഷണങ്ങളാണിത്. ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും.
പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണിത്.
തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. ഇതാവട്ടെ, ഇന്ത്യന്‍ ഭക്ഷണരീതിയിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകവുമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.

പാവയ്ക്ക കഴിക്കൂ, കാര്യമറിയണോ?

 

പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു സ്വാദ് തന്നെ കാരണം. പാവയ്ക്ക മാത്രമല്ല, ഇങ്ങനെ കയ്പുള്ള പച്ചക്കറികള്‍ വേറെയുമുണ്ട്.

കയ്‌പോര്‍ത്ത് മുഖം ചുളിയ്ക്കുമെങ്കിലും കയ്പുള്ള ഇത്തരം പച്ചക്കറികള്‍ നല്‍കുന്ന ഗുണം ചെറുതൊന്നുമല്ല.ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ കയ്പുരസം വരുത്തുന്നത്. ഇതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്.
ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്‌സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്, സാല്‍സിലിന്‍, ഫഌവനോയ്ഡ്‌സ്, പോളിഫിനോയ്ഡ്‌സ് തുടങ്ങിയവയെല്ലാം കയ്പുളളവയാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്. 
പച്ചക്കറികളിലടങ്ങിയിട്ടുള്ള മിക്കവാറും ആന്റിഓക്‌സിഡന്റുകള്‍ കയ്പുള്ളവയാണ്.
പച്ചക്കറികളിലുളള കയ്പുരസം വിരകളെ നശിപ്പിക്കാന്‍ നല്ലതാണ്. വിരശല്യമുള്ള കുട്ടികള്‍ക്ക് ഇത്തരം പച്ചക്കറികള്‍ കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
ചിലയിനം പച്ചക്കറികള്‍ കൂടുതലായി വേവിച്ചാലും കയ്പുരസമുണ്ടാകും. ബ്രൊക്കോളി, കാബേജ് തുടങ്ങിയവ
ഇക്കൂട്ടത്തില്‍ പെടുന്നവയാണ്. പച്ചക്കറികള്‍ ഒരു പരിധി വിട്ട് വേവിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. പ്രത്യേകിച്ച് ഇലക്കറികള്‍.
കയ്പുള്ള പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ ഒലീവെണ്ണയില്‍ വഴറ്റുകയോ ചെയ്താല്‍ കയ്പു കുറയും. പുളിവെള്ളം, നാരങ്ങാനീര് എന്നിവ ചേര്‍ത്താലും കയ്പുരസം കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തും മസാലകള്‍ ചേര്‍ത്തും പച്ചക്കറികള്‍ വേവിച്ചാല്‍ ഒരു പരിധി വരെ കയ്പുസ്വാദ് കുറക്കാം.
വറുത്തു കഴിയ്ക്കുന്നത് ദോഷമെന്നു പറയുമെങ്കിലും പാവയ്ക്ക കൊണ്ടാട്ടവും പാവയ്ക്ക കൊണ്ടുള്ള മെഴുക്കുപുരട്ടിയും മറ്റും മലയാളിയ്ക്ക് ഭക്ഷണശീലങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്താനുമാവില്ല. കയ്പുണ്ടെങ്കിലും ഇത്തരം പച്ചക്കറികള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണ്‍ ഗുളികകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും.

അഡിക്ഷന്‍, അഡിക്ഷന്‍

വേണ്ടെന്നു വച്ചാലും നമ്മെ കൊതി പിടിപ്പിയ്ക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നലുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍. ഫാസ്റ്റ്ഫുഡ്,, ഐസ്‌ക്രീം, കാപ്പി... ഇങ്ങനെ പോകുന്നു ഈ പട്ടിക.

ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് കേടാണെങ്കിലും സ്വാദറിഞ്ഞു കഴിഞ്ഞാല്‍ ഇവ മയക്കുമരുന്നും മദ്യവും പോലെയാണ്. വീണ്ടും വീണ്ടും കഴിയ്ക്കണമെന്ന തോന്നലുണ്ടാകും. എന്നാല്‍ ഇതു വരുത്തുന്ന ദോഷത്തെക്കുറിച്ച് അറിയാവുന്നതു കൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതയും മനസിലുണ്ടാകാം. അഡിക്ഷന്‍ എന്നേ ഇത്തരം ഭക്ഷണപ്രേമത്തെ വിളിയ്ക്കാനാകൂ.
ഇത്തരം അഡിക്ഷന്‍ വെറുതേ ഉണ്ടാകുന്നതല്ല. മിക്കവാറും ഭക്ഷണങ്ങളില്‍ നമ്മെ ഇതിന് അടിമയാക്കാനുള്ള ഏതെങ്കിലുമൊരു പ്രത്യേക പദാര്‍ത്ഥം ഉണ്ടാകും. ഇതാണ് നമ്മെ ഈ ഭക്ഷണത്തിനു കീഴ്‌പ്പെടുത്തുന്നത്.

രോഗം വരുത്തും മരുന്നുകള്‍

അസുഖം മാറാന്‍ മരുന്നുകള്‍ മിക്കവാറും പേര്‍ ഉപയോഗിക്കാറുണ്ട്. ഇത് ചിലപ്പോഴൊക്കെ അത്യാവശ്യവുമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ചിലപ്പോഴെങ്കിലും നാം മരുന്നുകള്‍ കഴിയ്ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

 

ഉറക്കത്തിനായി സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്നവരുണ്ട്. ഒരു തവണ ഈ ശീലത്തിന് അടിമപ്പെട്ടാല്‍ പിന്നീട് മാറ്റാനും ബുദ്ധിമുട്ടുണ്ടാകൂം. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുന്നുവെന്നതാണ് പ്രധാന ദോഷം. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളും സ്ലീപ്പിംഗ് പില്‍സ് വരുത്തി വയ്ക്കുന്നുണ്ട്.
ഗ്യാസ്, അസിഡിറ്റി എന്നിവ മാറാന്‍ അന്റാസിഡുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കിയവരുണ്ട്. ഇത് ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണ്. ഇത്തരം മരുന്ന് ഭക്ഷണത്തില്‍ നിന്നും പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതിനെ ബാധിക്കുന്നു. പെപ്റ്റിക് അള്‍സര്‍, പൈല്‍സ്, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്്‌നങ്ങളും ഇത്തരം മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ട്.
കുട്ടികള്‍ക്ക് കോള്‍ഡ്, ചുമ എന്നിവയ്ക്കായി കൊടുക്കുന്ന മരുന്നുകള്‍ ലംഗ്‌സിനെ ബാധിക്കുന്നു. അളവ് കൂടുതലായാല്‍ ഇത്തരം മരുന്നുകള്‍ കുട്ടികളില്‍ മരണത്തിന് പോലും കാരണമായേക്കാം.
തലവേദന വരുമ്പോഴേയ്ക്കും ഗുളിക കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമായ ഒരു ശീലമാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല, തലവേദന മാറെണമെങ്കില്‍ ഗുളിക കഴിച്ചേ മതിയാകൂയെന്ന അവസ്ഥ വരുത്തുകയും ചെയ്യും.
ഡിപ്രഷനായി കഴിയ്ക്കുന്ന ഗുളികകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. സെറോട്ടിനിന്‍, ഗ്ലൂക്കോസ് തോതുകള്‍ ഉയര്‍ത്തും. ഇതു കാരണം ശരീരം തടിയ്ക്കുവാനും ഇട വരും. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കും.

വ്യായാമം ചെയ്യൂ, ജോലിയ്ക്കിടയിലും

 

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമത്തിന്റെ പ്രാധാന്യം എടുത്തുപറയാതെ വയ്യ. എന്നാല്‍ തിരക്കുപിടിച്ച് ജോലിക്കിടെ ഇതെപ്പറ്റിയൊന്നും ചിന്തിക്കാന്‍ കൂടി ആളുകള്‍ക്ക് സമയമില്ല. ചിന്തയുള്ളവര്‍ക്കാകട്ടെ, വ്യായാമം ചെയ്യാന്‍ നേരമില്ല എന്ന അവസ്ഥയും.

എന്നാല്‍ വിയര്‍പ്പൊഴുക്കിയാലേ വ്യായാമമാകൂ എന്നില്ല. അതിനു വേണ്ടി കുറേ സമയം കളയണമെന്നുമില്ല. ബസില്‍ യാത്ര ചെയ്യുമ്പോഴും ഒാഫീസില്‍ ഇരിക്കുമ്പോഴും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളുണ്ട്്. ശ്വാസം നിയന്ത്രിച്ച് ചെയ്യുന്ന ശ്വസന ക്രിയകള്‍ ഇത്തരത്തിലുള്ളവയാണ്.
ശ്വാസകോശങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുവാനും കൂടുതല്‍ ഓക്‌സിജന്‍ ഉള്‍ക്കൊള്ളുവാനും ശ്വസനക്രിയകള്‍ സഹായിക്കും. ഇതുമൂലം രക്തപ്രവാഹവും വര്‍ദ്ധിക്കും. ശ്വസനേന്ദ്രിയം വൃത്തിയാക്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കുന്നു.
ദഹനം ത്വരിതഗതിയിലാകാനും കൂടുതല്‍ ഊര്‍ജം ലഭിക്കാനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശ്വസനവ്യായാമം നല്ലതാണ്.
എല്ലാറ്റിനുമുപരിയായി മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും.
വ്യായാമം ചെയ്യുമ്പോള്‍ ശരീരം എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാലേ ഓക്‌സിജന്റെ സഞ്ചാരം ശരിക്കു നടക്കുകയുള്ളൂ.
ശ്വസനവ്യായാമം ചെയ്യുന്ന സമയത്ത് വയറിന്റെ ഗതി പ്രധാനമാണ്. ശ്വസിക്കുമ്പോള്‍ ശ്വസിക്കുമ്പോള്‍ വയര്‍ എപ്പോഴും മുകളിലേക്ക് പൊങ്ങണം.
നടക്കുമ്പോഴും ബസില്‍ സഞ്ചരിക്കുന്ന സമയത്തും ഓഫീസില്‍ ജോലിക്കിടെയും ശ്വസനക്രിയകള്‍ ചെയ്യാവുന്നതേയുളളൂ. മൂക്കിന്റെ ഒരു വശത്തിലൂടെ ഉള്ളിലേക്കു ശ്വാസമെടുത്ത് മറുവശത്തിലൂടെ നിശ്വസിക്കുക.
കഴിയുന്നത്ര വായു ഉള്ളിലേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുക. കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് കളയുക.
വാരിയെല്ലിന് താഴെയായി കൈവയ്ക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുകയും നിശ്വസിക്കുകയും ചെയ്യുക. വാരിയെല്ല് മുന്നിലേക്കും പിന്നിലേക്കും ക്രമാനുഗതമായി പോകുന്നുണ്ടെങ്കില്‍ ശരിയായ രീതിയിലാണ് ശ്വാസോച്ഛാസം ചെയ്യുന്നതെന്ന് മനസിലാക്കാം.
യോഗയില്‍ നിരവധി പ്രാണായാമങ്ങളുണ്ട്. യോഗ പരിശീലിക്കുകയാണെങ്കില്‍ ശ്വസനക്രിയകള്‍ ചെയ്യുന്നതും എളുപ്പമായിരിക്കും.

മറുക് സ്‌കിന്‍ ക്യാന്‍സറാകുമ്പോള്‍

 

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് സ്‌കിന്‍ ക്യാന്‍സര്‍. ഇത് രണ്ടു തരമുണ്ട്, മെലാനോമ, നോണ്‍ മെലാനോമ എന്നിവയാണ് ഇവ. ഇതില്‍ കൂടുതല്‍ മാരകമായത് മെലാനോമ ക്യാന്‍സറാണ്. സ്‌കിന്‍ ക്യാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാനുള്ള വഴികള്‍ അറിയേണ്ടേ.

സ്‌കിന്‍ ക്യാന്‍സറിന്റെ തുടക്കം ചിലപ്പോള്‍ ചെറിയ കുത്തുകളോ കറുത്ത പാടുകളോ ആയിട്ടാകും. കാക്കാപ്പുള്ളി വരെ ചിലപ്പോള്‍ ഇതിന്റെ ലക്ഷണമാകാം. ഇത് പെട്ടെന്നൊരു ദിവസം വരികയാണെങ്കില്‍, അല്ലെങ്കില്‍ ഇതില്‍ നിന്നും ചോര വരികയാണെങ്കില്‍, പെട്ടെന്ന് ഇതിന്റെ വലിപ്പവും നിറവും മാറുകയാണെങ്കില്‍ ഇവയെ സ്‌കിന്‍ ക്യാന്‍സറെന്നു വേണമെങ്കില്‍ സംശയിക്കാം.
സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനമായും ചര്‍മത്തിന് പുറത്താണ് ഉണ്ടാവുക. ശരീരത്തില്‍ എവിടെയെങ്കിലും മുഴയോ മറ്റോ ഉണ്ടെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണമായി സംശയിക്കാം.
ശരീരത്തിലെ ഫ്രക്കിള്‍സ്, മറുകുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് വലിപ്പവ്യത്യാസമോ നിറംമാറ്റമോ ഉണ്ടെങ്കില്‍ സംശയിക്കാം. ഇവ ചിലപ്പോള്‍ മലിഗ്നന്റ് മെലാനോമ എന്ന ഗണത്തില്‍ പെടുന്നവയാകാം.
ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പോ അലര്‍ജിയോ മാറാതിരിക്കുന്നതും ചിലപ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുടെ മാത്രം ഗണത്തില്‍ പെടുത്തേണ്ടതില്ല. ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ചര്‍മരോഗ വിദഗ്ധനെ എത്രയും പെട്ടെന്ന്് സമീപിക്കുന്നതാണ് നല്ലത്.

ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി

 

 

ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ലണ്ടനിലെ ക്യുന്‍ മേരി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ആന്റിബയോട്ടിക്‌സിനോടൊപ്പം വൈറ്റമിന്‍ ഡി കൂടി നല്‍കിയ ക്ഷയരോഗികള്‍ക്ക് മറ്റുള്ള രോഗികളേക്കാള്‍ വേഗത്തില്ഡ രോഗം മാറുന്നതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മരുന്നു മാത്രം നല്‍കിയ രോഗികള്‍ 36 ദിവസം കൊണ്ടാണ് ക്ഷയരോഗത്തില്‍ നിന്നും മുക്തി നേടിയത്. എന്നാല്‍ വൈറ്റമിന്‍ ഡി കൂടി മരുന്നിനൊപ്പം കഴിച്ച രോഗികള്‍ 23 ദിവസം കൊണ്ട് രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു.
എന്നാല്‍ വൈറ്റമിന്‍ ഡി മാത്രം കഴിച്ചതു കൊണ്ട് കാര്യമുണ്ടാകില്ല. ഒപ്പം മരുന്നുകളും കഴിച്ചാലേ ക്ഷയത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ.
എല്ലാ വര്‍ഷവും 1.5 മില്യണ്‍ ആളുകള്‍ ക്ഷയരോഗം കാരണം ലോകത്തെമ്പാടുമായി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഭാവിയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വൈറ്റമിന്‍ ഡിയുടെ സഹായത്തോടെ മോചനം നേടാമെന്നാണ് പഠനം നടത്തിയവരുടെ പ്രതീക്ഷ.

നെഞ്ചുവേദനകള്‍ക്ക് കാരണങ്ങള്‍ പലത്

 

 

നെഞ്ചു വേദന പലര്‍ക്കും പല കാരണങ്ങളാലും അനുഭവപ്പെടാറുണ്ട്. ഹൃദയാഘാതം മുതല്‍ ഗ്യാസ് വരെയുള്ള പല രോഗങ്ങളുടേയും ലക്ഷണമാണിത്. സാധാരണ നെഞ്ചു വേദനയെ ചിലരെങ്കിലും ഹൃദയാഘാതമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഹൃദയാഘാതത്തിന്റെയും ഒരു ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഇത്തരം നെഞ്ചുവേദന വരുന്നത്.
ഹൃദയാഘാതത്തിന് നെഞ്ചില്‍ മാത്രമല്ല, ഷോള്‍ഡറിലും പുറംഭാഗത്തും വേദന വ്യാപിക്കുകയും ചെയ്യും.
ഗ്യാസിനും ചിലപ്പോള്‍ നെഞ്ചില്‍ വേദന വരും. ഈസോഫാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത്തരം നെഞ്ചുവേദന വരുന്നത്. ദഹനം ശരിയാകാതെ വരുമ്പോള്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് നെഞ്ചുവേദന വരുത്തുകയും ചെയ്യുന്നു.
ആന്‍ജിന എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയിലും നെഞ്ചുവേദനയുണ്ടാകാം.
പെപ്റ്റ്ക് അള്‍സര്‍ സാധാരണ വയറിനെയാണ് ബാധിക്കാറ്. എന്നാല്‍ ഇതും ചിലപ്പോള്‍ നെഞ്ചുവേദന വരുത്തും.
നെഞ്ചിന്റെ താഴ്ഭാഗത്തേക്കാണ് വേദനയെങ്കില്‍ ഇതിന് കാരണം പാന്‍ക്രിയാറ്റിസാണ്. കമഴ്ന്നു കിടക്കുമ്പോഴാണ് ഇത്തരം വേദന കൂടുതലാവുക.
ലംഗ്‌സിലുണ്ടാകുന്ന അണുബാധയും ചിലപ്പോള്‍ നെഞ്ചു വേദന വരുത്തും. ഇത്തരം അണുബാധ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നെഞ്ചിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയുമുണ്ട്

ലോ ബിപിയും വില്ലനാകും

 

 

ബിപി മിക്കവാറും പേര്‍ക്കുള്ള ആരോഗ്യപ്രശ്‌നമാണ്. ബിപി കൂടുന്നതു മാത്രമല്ലാ, കുറയുന്നതും പ്രശ്‌നമുണ്ടാക്കും.
ബിപി രണ്ടു തരത്തിലാണുള്ളത്. സിസ്റ്റോളിക്, ഡയസ്‌റ്റോളിക് പ്രഷര്‍ എന്നിങ്ങനെ. 90-60 മുതല്‍ 120-80 വരെയുള്ള ബ്ലഡ് പ്രഷറാണ് സാധാരണ എന്നറിയപ്പെടുന്നത്. ഇതിന് മേലേയ്ക്കുള്ള ബിപി കൂടുതലായും താഴെയുള്ളത് കുറവായും പറയാം.
ലോ ബിപി പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന്റെ ലക്ഷണങ്ങളാകട്ടെ, ചിലപ്പോള്‍ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
ക്ഷീണം, തല ചുറ്റുക, നെഞ്ചുവേദന തുടങ്ങിയവ ലോ ബിപി ലക്ഷണങ്ങളാണ്. ബിപി സ്ഥിരമായി കുറയുകയാണെങ്കില്‍ കിഡ്‌നി, ലിവര്‍, ഹൃദയം, ലംഗ്‌സ്, തലച്ചോറ് എന്നിവയെ ബാധിക്കും.
ലോ ബിപിയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ഛര്‍ദി, വ്യായാമം, പനി, അമിതവിയര്‍പ്പ് എന്നിവ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒരു കാരണമാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരിക, ഹൃദയമിടിപ്പിന്റെ തോത് കുറയുക തുടങ്ങിയ കാരണങ്ങളും കുറഞ്ഞ ബിപിക്ക് ഇട വരുത്തും.
പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഉദ്ധാരണക്കുറവ്, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ലോ ബിപി വരുത്താറുണ്ട്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും ലോ ബിപിക്കുള്ള മറ്റു ചില കാരണമങ്ങളാണ്.
ബിപി കുറയ്ക്കുന്നതിന് ഐവി ഫഌയിഡുകള്‍ ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ്, മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ലോ ബിപിക്കുള്ള പരിഹാരമാര്‍ഗങ്ങളാണ്. ഇവ രക്തപ്രവാഹം ശരിയായ തോതിലാക്കുകയും ബിപി കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഉപ്പിന്റെ അംശം തീരെ കുറഞ്ഞുപോയാലും ബിപിയുണ്ടാകും. ഹൈ ബിപി ഉള്ളവരോട് ഉപ്പു കുറയ്ക്കാന്‍ പറയുമെങ്കിലും ബിപി കുറയുമ്പോള്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ ഉപ്പ് സഹായിക്കും

മുട്ടുവേദന ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്

 

 

മുട്ടുവേദന സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗമാണ്. സ്ത്രീകകളില്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചരില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 60 വയസു കഴിഞ്ഞ പുരുഷന്മാരിലും ഈ അവസ്ഥ കാണപ്പെടുന്നുണ്ട്.

ഇത്തരം മുട്ടുവേദന വന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്., ദൈനംദിന കാര്യങ്ങളിലും ഭക്ഷണത്തിലും.
മുട്ടുവേദനയുള്ളവര്‍ അധികനേരം നടക്കുന്നതും നിര്‍ക്കുന്നതും കോണിപ്പടികള്‍ കയറുന്നതും ഒഴിവാക്കുക.
ടൈല്‍ പോലുള്ളവ തറയില്‍ ഇടുന്നത് മുട്ടുവേദന കൂടാന്‍ കാരണമാകും. ഇത്തരം നിലത്തു നടക്കുമ്പോള്‍ ചെരിപ്പ് ശീലമാക്കുക.
കട്ടി കുറഞ്ഞ, ഹീലില്ലാത്ത തരം ചെരുപ്പു വേണം എപ്പോഴും ഉപയോഗിക്കാന്‍.
നടക്കുമ്പോള്‍ എപ്പോഴും നീ ക്യാപ് ഉപയോഗിക്കുക. വേദന കുറയാന്‍ ഇത് സഹായിക്കും. വിശ്രമിക്കുന്ന സമയത്ത് ഇത് ധരിക്കരുത്.
കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കരുത്. ഇത് മുട്ടുവേദന കൂട്ടും. അതുപോലെ കിടക്കുമ്പോള്‍ കാലുകള്‍ വളച്ചു വയ്ക്കരുത്.
കാല്‍സ്യത്തിന്റെ കുറവാണ് പ്രധാനമായും ഈ രോഗത്തിനു കാരണമാകുന്നത്. കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പാലുല്‍പന്നങ്ങള്‍, ഇലക്കറികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ നല്ല ഭക്ഷണങ്ങളാണ്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ടുവീലര്‍ ഉപയോഗിക്കുന്നവര്‍ ചവിട്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുകയാണ് നല്ലത്. ഇത് മുട്ടിനു ദോഷം വരുത്തും.
വ്യായാമങ്ങള്‍ മുട്ടുവേദന കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും വ്യായാമം പതിവാക്കുക. കാല്‍മുട്ടിന് ആയാസമുണ്ടാകുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം.

മധുരഭ്രമം കുറയ്ക്കാം

വേണെന്നു കരുതിയാലും മധുരത്തിലേക്കു തന്നെ കയ്യു പോകുന്നവരുണ്ട്. മധുരഭ്രമം നിയന്ത്രിക്കാനാവാത്തതിന് ചില കാരണങ്ങളുണ്ട്.

ശരീരത്തിലെ പ്രോട്ടീന്റെ അളവു കുറയുമ്പോള്‍ സ്വാഭാവികമായും മധുരം കഴിയ്ക്കാന്‍ ആഗ്രഹം തോന്നും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. അതുപോലെ ദിവസം മൂന്നു നേരം ഭക്ഷണമെന്നത് ആറുനേരം ചെറിയ അളവില്‍ കഴിയ്ക്കുക.
വീട്ടില്‍ മധുരമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാതിരിക്കുക. ഇത് നിസാരമായി ചെയ്യാവുന്ന ഒന്നാണ്. കയ്യെത്തു ദൂരത്തുണ്ടെങ്കില്‍ എടുത്തു കഴിയ്ക്കാനുള്ള പ്രവണതയും കൂടും.
മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്ത് ശ്രദ്ധ തിരിച്ചു വിടുക. ടിവി വയ്ക്കാം, പാട്ടു കേള്‍ക്കാം, ഇവയൊക്കെ മധുരത്തോടുള്ള ആ ശ്രദ്ധ തിരിക്കും.
മധുരം കഴിയ്ക്കണമെങ്കില്‍ പഴവര്‍ഗങ്ങളിലേക്കു തിരിയാം. മിക്കവാറും എല്ലാ പഴങ്ങളും മധുരമുള്ളതു തന്നെയാണ്. മധുരവും കഴിയ്ക്കാം, ആരോഗ്യവും നന്നാവും. അല്ലെങ്കില്‍ മധുരം ചേര്‍ക്കാതെ ഫ്രഷ് ജ്യൂസ് കുടിയ്ക്കാം.
ലോ ബിപി മധുരക്കൊതിക്കുള്ള ഒരു കാരണമാണ്. ബിപി എപ്പോഴും ക്രമത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.
മധുരം ഒറ്റയടിക്ക് പാടെ ഉപേക്ഷിച്ചാല്‍ അതിനോടുള്ള ആര്‍ത്തി കൂടും. അളവ് അല്‍പാല്‍പമായി കുറച്ച് മുഴുവന്‍ നിയന്ത്രിക്കുക. വല്ലപ്പോഴും അല്‍പം മധുരവുമാകാം. ദോഷം ചെയ്യില്ല.

നേരത്തെ ഉണര്‍ന്നാല്‍ ഗുണങ്ങളേറെ

 


പഴയ തലമുറയുടെ ആരോഗ്യരഹസ്യങ്ങളിലൊന്നായിരുന്നു അതിരാവിലെ ഉണരുകയെന്നത്. കാലവും ശീലവും മാറി. പാതിരാ വരെ കമ്പ്യൂട്ടറിനും ടിവിക്കും മുന്നിലിരിക്കുന്ന പലരും ചിലപ്പോള്‍ സൂര്യോദയം കണ്ട നാളു പോലും മറന്നു പോയിക്കാണും. നേരത്തെ എഴുന്നേല്‍ക്കുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയൂ.
പുലര്‍ച്ചെ എഴുന്നേറ്റാല്‍ പുറത്തിറങ്ങി ഒന്നു നോക്കൂ. എത്ര നഗരത്തിരക്കുകകളുണ്ടെങ്കിലും പുലരുമ്പോള്‍ ഉണരുന്നത് മാലിന്യപ്പെടാത്ത പ്രകൃതിയെ കാണാനുള്ള ഒരു വഴി കൂടിയാണ്. ഇളംകാറ്റും സൂര്യോദയവും പക്ഷികളുടെ ചിലക്കലും നമ്മുടെ മനസിനും സന്തോഷം പകരും.
പുലര്‍ച്ചെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം എളുപ്പം ലഭിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളോട് പഠിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ഒരു കാര്യമിതാണ്.
രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്തു നോക്കൂ. ഊര്‍ജം ഇരട്ടിയാകുന്നതായി നിങ്ങള്‍ക്കു തന്നെ അനുഭവപ്പെടും.
നേരം വൈകിയെഴുന്നേറ്റാല്‍ ഒന്നിനും സമയം തികയില്ല. തിരക്കില്‍ ചെയ്തു തീര്‍ക്കുന്ന പ്രഭാതകൃത്യങ്ങള്‍ എല്ലാവര്‍ക്കും അസ്വസ്ഥതയേ നല്‍കൂ.
നേരമില്ലാത്തതു കാരണം പ്രാതലൊഴിവാക്കി പോകുന്നവരുണ്ട്. അല്‍പം നേരത്തെ എഴുന്നേറ്റാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണെന്നു മറക്കരുത്.
നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കും. മൂഡു നന്നാവും. ഇത് ജോലിയിലായാലും പെരുമാറ്റത്തിലായാലും പ്രതിഫലിക്കുകയും ചെയ്യും.
ആരോഗ്യത്തിന് നേരത്തെ എഴുന്നേല്‍ക്കുന്നത് ഗുണം ചെയ്യുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുറച്ചു ദിവസമെങ്കിലും നേരത്തെ ഉണര്‍ന്നു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.

തൊണ്ടവേദന മാറാന്‍ നാടന്‍ മരുന്ന്

മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണ്. ഇതിലൊന്നാണ് തൊണ്ടയില്‍ അണുബാധയുണ്ടാകുന്നത്. ഇതിന് ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.

ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്‍പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്.
ഇടയ്ക്കിടെ അല്‍പാല്‍പം തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. രാത്രിയില്‍ ഒരുപിടി തുളസിയിലകള്‍ വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. കരയാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.
ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്‍പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും. വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും..

ടെന്‍ഷന്‍ തടിപ്പിക്കും

 

ടെന്‍ഷന്‍ ചിലരെ തടിപ്പിക്കും. ചിലരെ ക്ഷീണിപ്പിക്കും. ഇത് ശരീരപ്രകൃതി. എങ്കിലും പൊതുവെ ടെന്‍ഷന്‍ തടി കൂട്ടുന്ന ഘടകമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ടെന്‍ഷന്‍ വരുമ്പോള്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് തടി കൂട്ടുന്ന ഒന്നാണ്. ടെന്‍ഷനും സ്‌ട്രെസും കഴിവതും ഒഴിച്ചു നിര്‍ത്തുക. വിവാഹത്തിനും ശേഷമുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കാവ്യാ മാധവന്‍ വല്ലാതെ തടി വച്ചിരുന്നെന്ന കാര്യം അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ടെന്‍ഷനായിരുന്നു ഇതിന് കാരണമെന്നും പറഞ്ഞിരുന്നു.

അവധി ദിനങ്ങള്‍ എല്ലാവരേയും മടിയന്മാരാക്കാറുണ്ട്. മടി പിടിച്ച് ടിവിക്കു മുന്നില്‍ ഇരിക്കാതെ മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൂടേ. നീന്താം, നടക്കാം. വ്യായാമവുമാകും. മടുപ്പും അലസതയും മാറിക്കിട്ടുകയും ചെയ്യും. വാസ്തവത്തില്‍ എവിടെയെങ്കിലും ചടഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കുന്ന കാര്യങ്ങളാണിവ.
ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശരീരം പറയുന്നതു കേള്‍ക്കുക. എന്നു വച്ചാല്‍ മതിയെന്നു തോന്നുമ്പോള്‍, ആവശ്യത്തിനു ഭക്ഷണമായെന്നു തോന്നുമ്പോള്‍ നിറുത്തുക. ചിലരുണ്ട്, ഹോട്ടലിലോ പാര്‍ട്ടികള്‍ക്കോ പോയിക്കഴിഞ്ഞാല്‍ മതിയെന്നു തോന്നിയാലും കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ച് അകത്താക്കും. ഇത്് തടി കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. വീട്ടിലാണെങ്കിലും മതിയെന്നു തോന്നുന്ന നിമിഷം ഭക്ഷണം നിര്‍ത്തുക. അല്‍പം കൂടിയേ ബാക്കിയുള്ളൂ, ഇത് മുഴുവനായും കഴിയ്ക്കാം എന്നു ചിന്തിച്ച് അതും കൂടി അകത്താക്കുന്ന ശീലം വേണ്ടെന്നര്‍ത്ഥം. ഇങ്ങനെ കുറേശെ കഴിച്ചു കഴിച്ച് തടി കൂടുക തന്നെ ചെയ്യും.
ഉറക്കവും പ്രധാന ഘടകം. എത്ര മണിക്കൂര്‍ ഉറങ്ങിയെന്നതല്ലാ, എങ്ങനെ ഉറങ്ങിയെന്നതാണ് പ്രധാനമെന്നു പറയും. ക്ഷീണം പോകുന്നതു വരെ ഉറങ്ങുക എന്നതാണ് കണക്ക്. എങ്കിലും ദിവസവും ആറു മണിക്കൂറെങ്കിലും ഉറക്കം പ്രധാനം. ഉറങ്ങുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക നിലയിലാകും. ഇത് ദഹനത്തിനും അങ്ങനെ തടി കുറയ്ക്കാനും സഹായിക്കുന്ന ഒരു ഘടകമാണ്.

 

അവസാനം പരിഷ്കരിച്ചത് : 5/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate