অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ വര്‍ത്തമാനങ്ങള്‍

ആരോഗ്യ വര്‍ത്തമാനങ്ങള്‍

  1. മുട്ടുവേദന തടയാം…
  2. ഇഞ്ചിഞ്ചായി കൊല്ലുന്ന കൊലയാളിയാണോ വൈഫൈ, നിരന്തരമായ ഉപയോഗം ക്യാന്‍സറിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍
  3. ജ​നി​ത​ക​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാം
  4. മൈ​ഗ്രേ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാം
  5. ലക്ഷം സ്ത്രീകളില്‍ 50 പേര്‍ക്ക് സ്തനാര്‍ബുദം
  6. തടികുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുപിന്നാലെ ഗര്‍ഭധാരണം അരുത്
  7. മധുരം ചിലപ്പോള്‍ കയ്ക്കും; കാന്‍സര്‍ സാധ്യത കൂടുതലെന്നു പഠനം
  8. പ്രസവത്തിന് പ്രായം ഒരു തടസമേ അല്ല; ജനിതക വൈകല്യത്തിനുള്ള സാധ്യതകള്‍ കുറവെന്ന് പഠനം
  9. പുട്ടും പഴവും മികച്ച പ്രഭാതഭക്ഷണമാകുന്നതെങ്ങിനെ…?
  10. പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!
  11. വലയില്‍ കുരുങ്ങുന്ന ആരോഗ്യകേരളം
  12. പല്ല് വേദന മൂലം വിഷമിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
  13. സോഫ്റ്റ് ഡ്രിങ്ക് ശീലമാക്കിയവര്‍ സൂക്ഷിച്ചോ; നിങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്…
  14. അധ്വാനത്തിനിടെ ഇടയ്ക്കിടെ വിശ്രമിക്കാം: ആരോഗ്യം നിലനിര്‍ത്താം
  15. ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം ഭക്ഷണം; മനസ്സിന്റെ അലസതയാണ് രോഗങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നത്
  16. ഹൃ​ദ​യ​ത്തെ സ്നേ​ഹി​ക്കൂ, ജീ​വി​ത​ത്തി​ന് ശ​ക്തി പ​ക​രൂ
  17. ഹൃ​ദ​യം എ​ന്ന അ​ത്ഭു​ത​യ​ന്ത്രം
  18. മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ല്‍ ദു​ര​ന്തം

മുട്ടുവേദന തടയാം…

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട് അഥവാ knee joint. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്‍െറ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കാല്‍മുട്ട് -അതിസങ്കീര്‍ണ സന്ധി
ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരി പോലുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മില്‍ സന്ധിക്കുന്ന കാല്‍മുട്ട് അതിസങ്കീര്‍ണമായ വിധത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുടയിലെ വലിയ പേശികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കിയാണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. ‘ജാനു സന്ധി’ എന്നാണ് ആയുര്‍വേദം കാല്‍മുട്ടുകളെ പറയുക.അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ അഥവാ ലിഗ്മെന്‍റ്സ്, ദ്രാവകം നിറഞ്ഞ അറകള്‍ ഇവയൊക്കെ കാല്‍മുട്ടില്‍ ഒത്തുചേരുന്നു. ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കു മുകളില്‍ കമാനംപോലെ നിലകൊള്ളുന്നു.സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാര്‍ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോള്‍ അസ്ഥികള്‍ തമ്മിലുള്ള ഘര്‍ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നത് തരുണാസ്ഥിയാണ്. സന്ധികളെ പൊതിഞ്ഞിരിക്കുന്ന കവചത്തിന്‍െറ ഉള്‍ഭാഗത്തെ നേര്‍ത്ത സ്തരമാണ് സൈനോവിയല്‍ സ്തരം. ഇത് പുറപ്പെടുവിക്കുന്ന എണ്ണപോലെയുള്ള സൈനോവിയല്‍ ഫ്ളൂയിഡ് സന്ധികളുടെ ചലനത്തെ സുഗമമാക്കുന്നതോടൊപ്പം തരുണാസ്ഥിക്ക് ആവശ്യമായ പോഷകങ്ങളും നല്‍കുന്നു. സന്ധികള്‍ക്കു മുന്നില്‍ രക്ഷാകവചമായി മുട്ടുചിരട്ടയുമുണ്ട്.

മുട്ടുവേദന -പ്രധാന കാരണങ്ങള്‍

മുട്ടുവേദനക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസാണ് മുട്ടുവേദനക്കിടയാക്കുന്ന പ്രധാന ഘടകം. പ്രായമാകുമ്പോള്‍ മിക്കവരിലും സ്വാഭാവികമായിത്തന്നെ സന്ധിവാതം കാണാറുണ്ട്. എന്നാല്‍, കൗമാരത്തിലും യൗവനത്തിലും വ്യായാമക്കുറവുള്ളവരിലും അമിതഭാരമുള്ളവരിലും സന്ധിവാതം നേരത്തെ എത്തുന്നു. മുട്ടിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അമിതഭാരം അഥവാ പൊണ്ണത്തടി. അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും.ക്ഷതവുമുണ്ടാക്കും.മുട്ടിനുണ്ടാകുന്ന പരിക്കുകളും ഘടനാപരമായ വൈകല്യങ്ങളും മുട്ടുവേദനക്കിടയാക്കാറുണ്ട്. കായികതാരങ്ങളില്‍ പരിക്കിനുള്ള സാധ്യത വളരെക്കൂടുതലാണ്. പരിക്കുകള്‍ക്ക് യഥാസമയം ചികിത്സ തേടേണ്ടതുണ്ട്.ചിരട്ട തെന്നിപ്പോകുന്നത് കടുത്ത മുട്ടുവേദനക്കിടയാക്കാറുണ്ട്. പരിക്കുമൂലമോ കാല്‍ പെട്ടെന്ന് ദിശമാറുമ്പോഴോ ചിരട്ട തെന്നാം. മുട്ട് നിവര്‍ത്താനാകാതെ കടുത്ത വേദനക്കിടയാക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാതെതന്നെ യഥാസ്ഥാനത്തേക്ക് മുട്ട് മടങ്ങിവരാറുണ്ട്. എന്നാല്‍, ആവര്‍ത്തിക്കുന്ന ചിരട്ടതെന്നല്‍ സന്ധിക്ക് നാശംവരുത്തി മുട്ടുവേദനക്കിടയാക്കുമെന്നതിനാല്‍ ചികിത്സ തേടേണ്ടതുണ്ട്.വാതപ്പനി, ആമവാതം, യൂറിക് ആസിഡ് കൂടുന്നതുമൂലമുണ്ടാകുന്ന ഗൗട്ട്, സോറിയാസിസ് എന്ന ചര്‍മരോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, അണുബാധക്കുശേഷമുണ്ടാകുന്ന റിയാക്ടിവ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളും മുട്ടുവേദനക്കിടയാക്കാറുണ്ട്.ചലനവള്ളികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്, മുട്ടിലെ ദ്രാവകം നിറഞ്ഞ അറകളെ ബാധിക്കുന്ന നീര് ഇവയും മുട്ടുവേദനക്കിടയാക്കും.എല്ലുകളെ ബാധിക്കുന്ന അര്‍ബുദം, തുടയെല്ല്, ചിരട്ട എന്നിയുടെ വിന്യാസത്തിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലം മുട്ടുവേദനയുണ്ടാകാം.

ലക്ഷണങ്ങള്‍
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നതാണ് മുട്ടുവേദനയുടെ ആദ്യ ലക്ഷണം. കൂടാതെ, രാവിലെ മുട്ടുമടക്കാന്‍ പ്രയാസംതോന്നുകയും കുറച്ചുകഴിഞ്ഞ് ശരിയാവുകയും ചെയ്യുക, തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ വേദന കൂടുക, മുട്ടില്‍ നീരും വേദനയും, കാലുകള്‍ക്ക് ബലക്കുറവും കാണാറുണ്ട്. തേയ്മാനം മൂലം മുട്ടുവേദന വന്നവരില്‍ നടക്കുമ്പോള്‍ ശബ്ദം കേള്‍ക്കാം.

തൊഴിലും മുട്ടുവേദനയും
തൊഴിലുമായി ബന്ധപ്പെട്ട ചില ശീലങ്ങള്‍ മുട്ടുവേദന കൂട്ടാറുണ്ട്. കൂടുതല്‍ സമയം നില്‍ക്കുക, കൂടുതല്‍ തവണ പടികള്‍ കയറുക, കൂടുതല്‍ തവണ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, കൂടുതല്‍ നടക്കുക എന്നിവ മുട്ടിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് മുട്ടുവേദനക്കിടയാക്കും.

മുട്ടുവേദന സ്ത്രീകളില്‍ കൂടുതല്‍

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന അസ്ഥിക്ഷയം മുട്ടുവേദനക്കിടയാക്കുന്ന പ്രധാന ഘടകമാണ്. സ്ത്രീകളുടെ എല്ലുകള്‍ ചെറുതും ദുര്‍ബലവുമായതിനാല്‍ മുട്ടുവേദനയും കൂടുതലായിരിക്കും. കൂടാതെ പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയും സ്ത്രീകളില്‍ കൂടുതലായതിനാല്‍ മുട്ടുവേദനയും കൂടും.

പരിഹാരങ്ങള്‍, ചികിത്സ
വ്യത്യസ്ത കാരണങ്ങളാല്‍ മുട്ടുവേദന ഉണ്ടാകാമെന്നതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മുട്ടുവേദനയുടെ ചികിത്സ വിജയത്തിന് എത്രയും നേരത്തെ രോഗം കണ്ടത്തെുന്നതുമായി ബന്ധമുണ്ട്.സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, പേശീബലം വര്‍ധിപ്പിക്കുക, മുട്ടിനുണ്ടായ ക്ഷതങ്ങള്‍ പരിഹരിക്കുക, വേദന, പിടിത്തം ഇവക്ക് ശമനം നല്‍കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ഒൗഷധങ്ങളും ആഹാരങ്ങളുമാണ്  ആയുര്‍വേദം നല്‍കുക. ഒപ്പം മിതമായ വ്യായാമവും നല്‍കും. ഒൗഷധങ്ങള്‍ ചേര്‍ത്ത പാലുകൊണ്ടുള്ള ധാര, ഉപനാഗം, ജാനുവസ്തി, വിവേചനം, വസ്തി, പിഴിച്ചില്‍ ഇവയൊക്കെ വിവിധ അവസ്ഥകളില്‍ നല്‍കാറുണ്ട്.

മുട്ടുവേദന കുറക്കാന്‍ ഭക്ഷണശീലങ്ങള്‍
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുട്ടുവേദന കുറക്കാന്‍ അനിവാര്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ മുട്ടിന്‍െറ ആരോഗ്യത്തിന് ഗുണകരമാണ്. ഞവര, എള്ള്, കരിപ്പെട്ടി, റാഗി, പച്ചച്ചീര, മുരിങ്ങക്ക, മുരിങ്ങയില, ചേന, ചേമ്പ്, കാച്ചില്‍, മുതിര, വെണ്ടക്ക, മത്തങ്ങ, പാട മാറ്റിയ പാല്‍ വിഭവങ്ങള്‍ എന്നിവ പ്രത്യേകിച്ചും ഗുണംചെയ്യാറുണ്ട്. ഫാസ്റ്റ്ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.

വ്യായാമം

വ്യായാമം കൂടുന്നതും കുറയുന്നതും മുട്ടിന് ഗുണകരമല്ല. മുട്ടിന്‍െറ ആരോഗ്യത്തിന് മിതമായ വ്യായാമം കൂടിയേ തീരൂ. സന്ധികള്‍ ക്രമമായും മിതമായും ചലിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ തരുണാസ്ഥിയിലേക്ക് കടക്കുന്നു. ചെറുപ്രായത്തില്‍ത്തന്നെ ശീലമാക്കുന്ന ലഘുവ്യായാമങ്ങള്‍ അസ്ഥികള്‍ക്കും സന്ധികള്‍ക്കും കരുത്തേകും. നീന്തല്‍, നടത്തം, യോഗ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം ശീലമാക്കാം.മുട്ടുവേദന കലശലായുള്ളവര്‍ ഇരുന്നും കിടന്നുമുള്ള വ്യായാമം ശീലിക്കണം. കമിഴ്ന്നുകിടന്ന് കണങ്കാല്‍ സാവധാനം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. കൂടാതെ കസേരയില്‍ ഇരുന്ന് കാല്‍ പരമാവധി നീട്ടുന്നതും നല്ല ഫലം തരും.
* മുട്ടിന്‍െറ ആരോഗ്യത്തിന് പുകവലിയും മദ്യപാനവും ഒഴിവാക്കണം.
* കുത്തിയിരിക്കുന്നത് മുട്ടുകളില്‍ എട്ട് ഇരട്ടിയോളം സമ്മര്‍ദം കൊടുക്കുമെന്നതിനാല്‍ ഒഴിവാക്കുക, കൂടുതല്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഒരു കാലില്‍ സമ്മര്‍ദം കൊടുത്ത് മറ്റേ കാല്‍ തളര്‍ത്തിയിടുക.
* ഭാരം ക്രമീകരിക്കുന്നത് മുട്ടുവേദന കുറക്കാന്‍ അനിവാര്യമാണ്. യൗവനാരംഭത്തില്‍തന്നെ ഭാരം ക്രമീകരിക്കാനായാല്‍ മുട്ടുവേദനയുടെ കടന്നുവരവ് തടയാനാകും.

ഇഞ്ചിഞ്ചായി കൊല്ലുന്ന കൊലയാളിയാണോ വൈഫൈ, നിരന്തരമായ ഉപയോഗം ക്യാന്‍സറിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍

വൈ-ഫൈ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച്‌ പോലും ചിന്തിക്കാന്‍ കഴിയാത്ത പുതിയ കാലത്തിന്റെ ഏറ്റവും വലിയ ഭീഷണി ആരോഗ്യ രംഗത്താണ്. വൈഫൈ പുതുതലമുറയുടെ അടുത്ത സുഹൃത്തായിക്കഴിഞ്ഞു. സൗജന്യ ഓഫറുകളും മത്സരിച്ചുള്ള ആനുകൂല്യങ്ങളുമായി ടെലികോം കമ്ബനികള്‍ രംഗത്തെത്തിയതോടെ വൈഫൈ എന്നത് ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയായി മാറി. എന്നാല്‍ തുടര്‍ച്ചയായ വൈഫൈയുടെ ഉപയോഗം ദോഷകരമാണെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വൈഫൈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച്‌ ഏറെക്കാലമായി പഠനം നടക്കുന്നുണ്ടെങ്കിലും ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍.ചിലതരം റേഡിയേഷനുകള്‍ ഡിഎന്‍എയെ ബാധിക്കുമ്ബോഴാണ് ക്യാന്‍സറിലേക്കു നയിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വളരെ ശക്തി കുറഞ്ഞ ആര്‍എഫ് സിഗ്നലുകളാണ് വൈഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നത്.

അതുകൊണ്ടുതന്നെ ഡിഎന്‍എ ഘടന വ്യത്യാസപ്പെടുത്തി വൈഫൈ സിഗ്നലുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. ഒരു മൈക്രോ വേവ് ഓവന്റെ സിഗ്നലുകളെ അപേക്ഷിച്ച്‌ ഒരു ലക്ഷം ഇരട്ടി ശക്തി കുറവായിരിക്കും വൈഫൈ സിഗ്നലുകള്‍ക്ക്. എന്നാല്‍ വ്യാപകമായ വൈഫൈ ഉപയോഗം നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ പറയുന്നത്.എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ ആര്‍എഫ് – ഇഎംഎഫ് സിഗ്നലുകളും ഇടംനേടിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പക്ഷെ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സറിന്റെ പുതിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് പല വിദഗ്ദരും കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഇതുവരെയും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വൈഫൈ സിഗ്നല്‍ ഹാനികരമാണെന്ന് എവിടെയും കണ്ടെത്തുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ വൈഫൈ സിഗ്നലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമെന്നും വാദിക്കുന്നവരുണ്ട്. വൈഫൈ സിഗ്നലുകളെക്കുറിച്ച്‌ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്ന് ഇക്കൂട്ടര്‍ പറയുന്നു.

ജ​നി​ത​ക​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാം

ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ചുള്ള പഠനമാണ് ജനിതകശാസ്ത്രത്തെക്കുറിച്ചാണ് ഇത്തവണ വിശദീകരിക്കുന്നത്. പഠനഎല്ലാ ജന്തുക്കളും സസ്യങ്ങളും അവയോടു സാദൃശ്യമുള്ള സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നു. മനുഷ്യന് മനുഷ്യകുഞ്ഞു പിറക്കുന്നു. നെന്മണി മുളച്ച് നെല്‍ച്ചെടിയുണ്ടാകുന്നു. മാതാപിതാക്കളുടെ തനിപ്പകര്‍പ്പുകളല്ലെങ്കിലും അവരുടെ പല സവിശേഷതകളും സന്താനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയാണ്?മൊറോവിയയിലെ സെന്‍റ് തോമസ് സന്യാസി മഠത്തിലെ തന്‍റെ പയര്‍ചെടികള്‍ നിറഞ്ഞ തോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇതിന്‍റെ രഹസ്യച്ചെപ്പുകള്‍ തുറന്ന ശാസ്ത്രജ്ഞനാണ് ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍. ജനിതകശാസ്ത്രത്തിന്‍റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.

ആധുനിക കാലത്തിന്‍റെ ശാസ്ത്രം
1865 ഫെബ്രുവരി എട്ടിനാണ് മെന്‍ഡല്‍ തന്‍റെ എട്ടുവര്‍ഷത്തോളം നീണ്ട ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയത്. അദ്ദേഹം തുടക്കമിട്ട ജനിതകശാസ്ത്രശാഖ ഒന്നര നൂറ്റാണ്ടുകൊണ്ട് സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അത്ഭുതാവഹമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജനിതക എൻജിനീയറിങ്, ജൈവസാങ്കേതിക വിദ്യ, ക്ലോണിങ്, വിത്തുകോശം തുടങ്ങി അതിനൂതന മേഖലകളിലേക്ക് ആ ശാസ്ത്രശാഖ വളര്‍ന്നു പന്തലിച്ചു.

മെന്‍ഡലിന്‍റെ കണ്ടെത്തല്‍
മെന്‍ഡല്‍ തന്‍റെ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത് പൈസം സറ്റൈവം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം പയര്‍ചെടികളാണ്. പാരമ്പര്യത്തിന് ആധാരമായ ഘടകങ്ങള്‍ ജനനകോശങ്ങളിലായിരിക്കണം സ്ഥിതിചെയ്യുന്നതെന്നും അവയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളായിരിക്കണം ഓരോ ജീവികളിലും കാണുന്ന വ്യത്യാസങ്ങള്‍ക്ക് കാരണമെന്നുമുള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ എക്സ്പെരിമെന്‍സ് ഇന്‍ പ്ലാന്‍റ് ഹൈബ്രഡൈസേഷന്‍ എന്ന പ്രബന്ധത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചു. മാതാപിതാക്കളുടെ ബീജകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളിലൂടെയാണ് സ്വഭാവഗുണങ്ങള്‍ പിന്‍തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്നതിന് അദ്ദേഹം ഈ പ്രബന്ധത്തില്‍ തെളിവു നല്‍കുന്നു. പക്ഷേ അക്കാലത്ത് മെന്‍ഡലിന്‍റെ കണ്ടുപിടിത്തം ആരിലും യാതൊരുവക താല്പര്യവും ഉണര്‍ത്തിയില്ല. 1884 ജനുവരി ആറിന് ആരാലും അംഗീകരിക്കപ്പെടാതെ ആ മഹത്ജീവിതം അസ്തമിച്ചു.

മെന്‍ഡലിന്‍റെ മഹത്വംതിരിച്ചറിഞ്ഞത് ഹ്യൂഗോ ഡീ വ്രീസ്
മെന്‍ഡല്‍ കുറിച്ചിട്ട പാരമ്പര്യ സിദ്ധാന്തങ്ങള്‍ നാൽപ്പതുവര്‍ഷ ത്തോളം പൊടിപിടിച്ചുകിടന്നു. മെന്‍ഡലിനുശേഷം 16 വര്‍ഷങ്ങള്‍ കടന്നുപോയി. മെന്‍ഡല്‍ തുടക്കമിട്ട സസ്യസങ്കരണ പരീക്ഷണങ്ങള്‍ പലരും തുടര്‍ന്നുപോന്നു. ഡച്ച് സസ്യശാസ്ത്രജ്ഞനായ ഹ്യൂഗോ ഡീ വ്രീസ് ആയിരുന്നു ഇതില്‍ പ്രധാനി. ഓരോ സ്വഭാവങ്ങള്‍ക്കും കാരണമാകുന്ന പ്രത്യേക പാരമ്പര്യഘടകങ്ങളുണ്ടെന്ന നിഗമനത്തില്‍ അദ്ദേഹവും എത്തിച്ചേര്‍ന്നു. സുപ്രസിദ്ധമായ മ്യൂട്ടേഷന്‍ സിദ്ധാന്തം മുന്നോട്ടു വച്ചതും ഹ്യൂഗോ ഡീ വ്രീസ് ആണ്. പാരമ്പര്യ സമ്പ്രദായങ്ങളിലെ പൊടുന്നനെയുള്ള മാറ്റങ്ങള്‍ പുതിയ സ്പീഷീസുകളെ സൃഷ്ടിക്കുന്നു എന്ന് ഈ സിദ്ധാന്തം പറയുന്നു. ഇക്കാലത്ത് തന്നെ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ കാള്‍ കോറന്‍സ്, ഓസ്ട്രിയന്‍ ഗവേഷകനായ എറിക് വോണ്‍ ഷെര്‍മാക് എന്നിവരും മെന്‍ഡലിന്‍റെ നിഗമനങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. ഇതോടെ മെന്‍ഡലിന്‍റെ സിദ്ധാന്തങ്ങള്‍ ലോകശ്രദ്ധനേടി. 1900 ത്തില്‍ മെന്‍ഡിലിന്‍റെ പ്രബന്ധം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.

ജനിതകശാസ്ത്രമെന്ന് പേരിട്ടത്വില്യം ബേറ്റ്സണ്‍
ഇക്കാലത്തുതന്നെ മെന്‍ഡേലിയന്‍ സിദ്ധാന്തങ്ങള്‍ ജന്തുക്കളിലും പരീക്ഷിക്കപ്പെട്ടു. ലൂസിയന്‍ ക്യൂനോട്ട് എന്ന ജന്തു ശാസ്ത്രജ്ഞന്‍ എലികളിലും വില്യം ബേറ്റ്സണ്‍ കോഴികളിലും ഈ തത്വങ്ങള്‍ ബാധകമാണെന്നു തെളിയിച്ചു. വില്യം ബേറ്റ്സണ്‍ മെന്‍ഡലിന്‍റെ കണ്ടുപിടിത്തങ്ങള്‍ സ്ഥിരീകരിക്കുകയും പാരമ്പര്യശാസ്ത്രത്തിന് ജനിതകശാസ്ത്രം എന്ന പേരു നല്‍കുകയും ചെയ്തത് 1904ലാണ്.

ക്രോമസോം സിദ്ധാന്തം
1903ല്‍ ഡബ്ല്യു. എസ്.സട്ടണ്‍, തിയോഡോര്‍ ബോവ്റി എന്നീ ശാസ്ത്രജ്ഞരാണ് ക്രോമസോം സിദ്ധാന്തം ആവിഷ്കരിച്ചത്. എല്ലാ കോശങ്ങളിലും ക്രോമസോമുകളുടെ സംഖ്യ നിശ്ചിതമാണ്. പ്രത്യേക വിഭജനം വഴി ഗാമീറ്റുകളില്‍ ക്രോമസോം സംഖ്യ പകുതിയായി കുറയുകയും ബീജസംയോജനത്തിലൂടെ സിക്താണ്ഡം ഉണ്ടാകുമ്പോള്‍ അവയുടെ സംഖ്യ പൂര്‍ണമായി പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ജീനുകള്‍ ക്രോമസോമിലാണ് സ്ഥിതിചെയ്യുന്നതെന്ന് കണ്ടെത്തിയതും ഇവര്‍ തന്നെയാണ്.

പഴയീച്ചയുടെ ജീന്‍ മാപ്പുമായി മോര്‍ഗന്‍
അമെരിക്കന്‍ ശാസ്ത്രജ്ഞനായ തോമസ് ഹണ്ട് മോര്‍ഗന്‍ പഴയീച്ചകളിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. മ്യൂട്ടേഷനുകള്‍ വഴി പുതിയതരം ഈച്ചകളെ സൃഷ്ടിച്ചെടുക്കാമെന്ന് അദ്ദേഹം 1910ല്‍ തെളിയിച്ചു. ചുവപ്പുനിറമുള്ള കണ്ണുകളുള്ള പഴയീച്ചകളില്‍നിന്നും മ്യൂട്ടേഷനിലൂടെ വെളുത്ത കണ്ണുള്ള പഴയീച്ച ജന്മംകൊണ്ടു. ജീനുകള്‍ ക്രോമസോമുകളില്‍ ഒറ്റവരിയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ഒരു പ്രത്യേക ജീന്‍ ഒരു പ്രത്യേക ക്രോമസോമുകളിലാണെന്നും കൂടി അദ്ദേഹം തെളിയിച്ചു. സഹപ്രവര്‍ത്തകനായ ആല്‍ഫ്രഡ്, സ്റ്റ്യൂര്‍ട്ടിവാന്‍ എന്നിവരുടെ സഹായത്തോടെ 1913ല്‍ മോര്‍ഗന്‍ പഴയീച്ചയിലെ 36 ജീനുകളുടെയും സ്ഥാന നിര്‍ണയം ചെയ്ത് ജീന്‍ ഭൂപടങ്ങള്‍ തയാറാക്കി.

ചാടുന്ന ജീനുകള്‍
1940 കളില്‍ ചോളചെടികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ക്രോമസോമില്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്ഥാനചലനം സംഭവിക്കുന്ന പാരമ്പര്യ ഘടകങ്ങളുണ്ടെന്ന് ബാര്‍ബറാ മക്ക്ലിന്‍ടോക് എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. നിറത്തെ നിര്‍ണയിക്കുന്ന ജീനുകള്‍ അടുത്തുവരികയും മാറിപ്പോവുകയും ചെയ്യുമ്പോഴാണ് വര്‍ണവ്യത്യാസങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. ദശകങ്ങള്‍ക്കുശേഷം 1983ല്‍ അദ്ദേഹത്തിന്‍റെ ഈ കണ്ടുപിടിത്തത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു. ജീനുകള്‍ ക്രോമസോമുകളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് കണ്ടെത്തിയതും ഇദ്ദേഹമാണ്.

ജൈവരസതന്ത്രജനിതകശാസ്ത്രത്തിന്‍റെ തുടക്കം
സന്ധി എല്ലുകളില്‍ കറുത്ത നിറം ഉണ്ടാക്കുന്ന അല്‍ക്കാപ്പ്റ്റോ ന്യൂറിയ എന്ന രോഗം മെന്‍ഡലിന്‍റെ പയര്‍ചെടികള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങളെപോലെതന്നെ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നതാണെന്ന് കണ്ടെത്തിയത് ആര്‍ച്ചി ബാള്‍ഡ് ഗാരോഡ് എന്ന ഡോക്റ്ററാണ്. ജീനുകള്‍ മാത്രമല്ല ജീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എന്‍സൈമിനും ഈ രോഗാവസ്ഥ പ്രകടമാക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്ന് ഗാരോഡ് തെളിയിച്ചു. ഗാരോഡിന്‍റെ ഈ കണ്ടുപിടിത്തമാണ് ജൈവരസതന്ത്ര ജനിതകശാസ്ത്രത്തിന് തുടക്കമിട്ടത്.

ഡിഎന്‍എയെ കണ്ടെത്തിയവര്‍
ഓസ്വാള്‍ഡ് അവെറി, മാക്ലിന്‍ മക്കാര്‍ട്ടി എന്നിവരാണ് പാരമ്പര്യ ചക്രത്തിലെ പ്രധാനിയായ ഡിഎന്‍എയെ കണ്ടെത്തിയത്. ഭൂരിഭാഗം ജീവികളുടെയും പാരമ്പര്യ ഘടകങ്ങള്‍ ഡിഎന്‍എ യിലാണെന്ന് 1944ല്‍ അവര്‍ തെളിയിച്ചു.

ഡിഎന്‍എയുടെ എക്സറേ
മോറി വില്‍ക്കിന്‍സ്, റോസലിന്‍ഡ് ഫ്രാങ്ക്ലിന്‍ എന്നീ ശാസ്ത്രജ്ഞര്‍ ഡിഎന്‍എയുടെ എക്സ്റേ എടുക്കാമെന്ന് തെളിയിച്ചത് 1952 ലാണ്.

ഡിഎന്‍എയുടെ ഘടന കണ്ടെത്തുന്നു
1953 ല്‍ അമെരിക്കന്‍ ബയോകെമിസ്റ്റ് ജയിംസ് ഡി. വാട്സണും ബ്രിട്ടിഷ് ബയോകെമിസ്റ്റ് ഫ്രാന്‍സിസ് ഹാരികോംപ്റ്റണ്‍ ക്രിക്കും എക്സ്റേ ക്രിസ്റ്റലോഗ്രാഫിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഡിഎന്‍എയുടെ യഥാര്‍ത്ഥ ഘടന കണ്ടെത്തി. ഡിഎന്‍എയില്‍ എങ്ങനെയാണ് ജനിതക വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതെന്ന അവരുടെ കണ്ടെത്തല്‍ തന്മാത്രാ ജീവശാസ്ത്രത്തില്‍ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ കണ്ടുപിടിത്തത്തിന് 1966ലെ നൊബേല്‍ സമ്മാനം ഇവര്‍ക്കു ലഭിച്ചു.

ജനിതക കോഡ് ആവിഷ്കരിച്ചത്ജോര്‍ജ് ഗാമോ
ഡിഎന്‍എയില്‍ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ യാണെന്ന് കണ്ടെത്തിയത് 1966ല്‍ ജോര്‍ജ് ഗാമോ എന്ന ശാസ്ത്രജ്ഞനാണ്. ഒരു പ്രോട്ടീന് ആവശ്യമായ അമിനോ അമ്ലങ്ങളുടെ സംയോജനത്തിനുവേണ്ട ജനിതക നിര്‍ദേശങ്ങള്‍ ജീനില്‍ കോഡ് ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലിഷില്‍ 26 അക്ഷരങ്ങള്‍കൊണ്ട് അനേകായിരം വാക്കുകള്‍ ഉണ്ടാക്കാം എന്നതുപോലെ അ, ഠ, ഏ, ഇ എന്നീ നാലക്ഷരങ്ങള്‍ കൊണ്ടാണ് ജനിതക പുസ്തകം എഴുതിയിരിക്കുന്നത്. ഒരു പുല്‍നാമ്പു തൊട്ട് നീലത്തിമിംഗലം വരെ ഈ നാലേ നാലു വാക്കുകളുടെ സൃഷ്ടിയാണ്. ഈ നാല് അക്ഷരങ്ങള്‍കൊണ്ട് 64 വാക്കുകള്‍ (കോഡോണുകള്‍) ഉണ്ടാക്കാം. 64 കോഡോണുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് വിവിധതരം പ്രോട്ടീനുകളും ഉണ്ടാക്കാം.

കൃത്രിമ ജീന്‍
1961ല്‍ മാര്‍ഷല്‍ നിരന്‍ബര്‍ഗും എച്ച്.ജെ. മത്തേയും ചേര്‍ന്ന് ഒരു കൃത്രിമ ആര്‍എന്‍എ രൂപപ്പെടുത്തി. ഇന്ത്യന്‍ വംശജനായ യു.എസ്. ബയോകെമിസ്റ്റ് ഹര്‍ഗോബിന്ദ് ഖൊരാന സന്ദേശ ആര്‍.എന്‍.എ കൃത്രിമമായി രൂപപ്പെടുത്തി. 1970ല്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ഒരു കൃത്രിമ ജീനിനെ ആദ്യമായി നിര്‍മിച്ചത്. വിവിധ ജനിതക കോഡോണുകളിലെ ന്യൂക്ലിയോറ്റൈഡുകളുടെ ശരിയായ ക്രമം നിര്‍ണയിച്ചതും ഖൊരാനയാണ്. ഈ കണ്ടുപിടിത്തത്തിന് 1968ലെ നൊബേല്‍ സമ്മാനം മാര്‍ഷല്‍ നിരന്‍ബര്‍ഗിനൊപ്പം ഖൊരാനയും പങ്കിട്ടു.

ഡിഎന്‍എ സീക്വന്‍സിങ്
ജീനോം പഠനത്തിന്‍റെ ഏറ്റവും പ്രധാനമായ ഘടകമാണ് ഡിഎന്‍എ സീക്വന്‍സിങ് നിര്‍ണയം. ബ്രിട്ടനിലെ ഫ്രെഡറിക് സാംഗര്‍, ഹാര്‍വാഡിലെ വാള്‍ട്ടര്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ ഇതിനായി രണ്ടു വ്യത്യസ്ത സാങ്കേതികവിദ്യകള്‍ 1977ല്‍ കണ്ടെത്തി. സാജര്‍ക്കും ഗില്‍ബര്‍ട്ടിനും ഇതിനായി 1980ലെ നൊബേല്‍ സമ്മാനം നല്‍കപ്പെട്ടു. ഹ്യൂമന്‍ ജിനോം പ്രോജക്ട്, ജനിതക സാങ്കേതികവിദ്യ, ജീന്‍ ചികിത്സ എന്നിവയ്ക്കെല്ലാം അടിസ്ഥാനമിട്ടത് ഈ കണ്ടെത്തലാണ്. പ്രോട്ടീനിന്‍റെ അമിനോ അമ്ല സ്വീക്വന്‍സ് ആദ്യമായി കണ്ടുപിടിച്ചതും സാംഗര്‍ ആണ്. ഒരു പ്രോട്ടീനിന്‍റെ രാസഘടന അതോടെ ആദ്യമായി നിര്‍ണയിക്കപ്പെട്ടു. ഇന്‍സുലിന്‍ ഹോര്‍മോണിന്‍റെ അമ്ല സ്വീക്വന്‍സ് കണ്ടുപിടിച്ചതും സാംഗറാണ്.

ജനിതക വിരലടയാളം
ജനിതകശാസ്ത്രത്തിന്‍റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനും പിതൃത്വം തെളിയിക്കാനും മറ്റും സഹായകരമായ ജനിതക വിരലടയാളം വികസിപ്പി ച്ചെടുത്തത് ബ്രിട്ടനിലെ ലിസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ അലക് ജെഫ്രി ആണ്. എല്ലാ ജീവകോശങ്ങളിലും കാണുന്ന ഡിഎന്‍എ ശൃംഖലയിലെ ചില ഭാഗങ്ങള്‍ എല്ലാവരിലും ഒരുപോലെയാണ്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ വളരെ വ്യത്യാസങ്ങളുമുണ്ട്. ഈ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിഎന്‍എ ഫിംഗര്‍ പ്രിന്‍റ് തയാറാക്കുന്നത്.

ഹ്യൂമന്‍ ജീനോം പ്രോജക്ട്
1986ലാണ് ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന പഠനപദ്ധതി ആവിഷ്കരിച്ചത്. മനുഷ്യനിലെ ജീനുകളുടെ സ്ഥാനവും എണ്ണവും ധര്‍മ്മവും വേര്‍തിരിച്ചു മനസിലാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശ്യം. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2000 ജൂണ്‍ 26ന് ഹ്യൂമന്‍ ജീനോം പ്രോജക്ടിന്‍റെ കരടുരേഖ പൂര്‍ത്തിയായി. 2003 ഏപ്രില്‍ 14ന് 99 ശതമാനം ജീനുകളെയും ശ്രേണീകരിച്ചതായി പ്രഖ്യാപിച്ചു. 2004 ഒക്ടോബറില്‍ മനുഷ്യ ജീനോമില്‍ 20,000 മുതല്‍ 25,000 വരെ ജീനുകളുണ്ടെന്ന് പ്രഖ്യാപിച്ചു. ജീവിച്ചിരിക്കുന്ന എട്ടോളം പേരുടെ പൂര്‍ണ ജിനോം ചിത്രം ഇപ്പോള്‍ ലഭ്യമാണ്.

മൈ​ഗ്രേ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാം

വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്.72 മണിക്കൂര്‍ വരെ നീളുന്ന ഇടയ്ക്കിടെയുണ്ടാവുന്ന തലവേദന,പ്രത്യേകിച്ച് കാരണമൊന്നും പ്രത്യക്ഷപ്പെടാതെ വരുന്ന തലവേദന, തലയുടെ ഒരുവശത്തു മാത്രമായ തലവേദന, വിങ്ങലോടുകൂടിയ തലവേദന, കഠിനമായ തലവേദന, അനങ്ങുമ്പോള്‍ അധികമാവുന്ന തലവേദന, ശബ്ദവും പ്രകാശവും അസഹനീയമാവുക, പിന്‍കഴുത്തില്‍ കടച്ചിലും ഓക്കാനവും എന്നിവയെല്ലാം മൈഗ്രേന്‍റെ ലക്ഷണങ്ങളാണ്.തലവേദന ആരംഭിക്കുന്നതിനു മുമ്പുതന്നെ ചിലരിൽ കടുത്ത ക്ഷീണം, വിശപ്പ്, മാനസിക അസ്വസ്ഥത, കൈകൾ തണുത്ത്‌ ഐസുപോലെയാകൽ എന്നിങ്ങനെയുള്ള അപായ സൂചനകൾ കാണാറുണ്ട്. തലവേദന തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ് തലകറക്കം, ചെവിയിൽ മൂളൽ തലയ്‌ക്കകത്ത്‌ ചുളുചുളുപ്പ്, വസ്‌തുക്കൾ രണ്ടായി കാണൽ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, പേശികൾക്ക് ബലക്കുറവ്‌ എന്നിവയുണ്ടാകാം.

സ്ത്രീകളില്‍ ആര്‍ത്തവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് മൈഗ്രേന്‍ കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവത്തോടെ തലവേദന അപ്രത്യക്ഷമാവുകയും ചെയ്യും. അപൂര്‍വ്വമായിട്ടാണെങ്കിലും ഗര്‍ഭിണികളിലും മൈഗ്രേന്‍ തലവേദന കണ്ടുവരുന്നു.
മൈഗ്രേന് മൂന്ന് വിഭാഗങ്ങളുള്ളതായി ആധുനികവൈദ്യശാസ്ത്രം നിരീക്ഷിക്കുന്നു. ക്ളാസിക്കല്‍ മൈഗ്രേന്‍, കോമണ്‍ മൈഗ്രേന്‍, ക്ളസ്റ്റര്‍ തലവേദന എന്നിവയാണവ.
കൊടിഞ്ഞി എന്നു വിളിക്കുന്ന സാധാരണ തലവേദനയാണ് ക്ളാസിക്കല്‍ മൈഗ്രേന്‍. ഓക്കാനവും ഛര്‍ദിയുമായിട്ടായിരിക്കും ഇതിന്‍റെ ആരംഭം. മാത്രമല്ല, വെളിച്ചത്തോട് വിമുഖത, ശരീരഭാഗങ്ങളില്‍ മരവിപ്പ് എന്നിവയും ലക്ഷണങ്ങളാവാറുണ്ട്.മുന്നറിയിപ്പൊന്നുമില്ലാതെ കടന്നുവരുന്ന കോമണ്‍ തലവേദനയ്ക്കു പ്രധാന കാരണംപാരമ്പര്യമാണെന്നു കരുതപ്പെടുന്നു. മൂന്നാഴ്ചയിലൊരിക്കല്‍ വരാറുള്ള തലവേദന ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉറക്കത്തിലാണ് ഈ തലവേദന മിക്കവാറും തുടങ്ങുക. അസഹ്യമായ തലവേദനയുമായിട്ടായിരിക്കും രോഗി ഉണരുക.ചികില്‍സയ്ക്കു കീഴടങ്ങാന്‍ കൂട്ടാക്കാത്ത തലവേദനയാണ് ക്ളസ്റ്റര്‍ തലവേദന. മൈഗ്രേനിയസ് ന്യൂറാള്‍ജിയ (migraneous nuralgia) എന്നും ഇതിനെ വിളിക്കാറുണ്ട്. തലയുടെ ഒരു വശത്തായിരിക്കും വേദന അനുഭവപ്പെടുക എന്നതാണ് ഈ തലവേദനയുടെ പ്രത്യേകത. വേദനയുള്ള ഭാഗത്തെ കണ്ണില്‍നിന്ന് കണ്ണുനീരൊഴുകുക, മൂക്കടപ്പ് എന്നിവ രോഗലക്ഷണങ്ങളില്‍പ്പെടുന്നു. എല്ലാ ദിവസവും ഒരേ സമയത്തായിരിക്കും വേദനയുടെ തുടക്കം. ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം പതിവായി സമയംതെറ്റാതെ തലവേദന തുടങ്ങുകയും അവസാനിക്കുകയും ചെയ്യും. അങ്ങനെ ഏതെങ്കിലുമൊരു സുപ്രഭാതത്തില്‍ വേദന രോഗിയെവിട്ട് പോവുകയാണ് പതിവ്. മരുന്നുകളൊന്നും ഫലപ്രദമാവാത്ത ഈ തലവേദനയ്ക്ക് അപൂര്‍വ്വമായി ശസ്ത്രക്രിയകള്‍ നടത്താറുണ്ട്.
വേദനയുടെ കാഠിന്യം കുറക്കുന്ന ഭക്ഷണങ്ങള്‍
മൈഗ്രേന്‍ വേദന കുറക്കുന്നവയില്‍ പ്രധാനം ഇഞ്ചിയാണ്. പാകപ്പെടുത്താത്ത ഇഞ്ചിയാണ് കൂടുതല്‍ ഗുണകരം. വേദനക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്രാന്‍സിനുകളെ തടഞ്ഞാണ് ഇഞ്ചി വേദന കുറക്കുന്നത്. കൂടാതെ പുഴുങ്ങിയ ഏത്തപ്പഴം, ഓട്സ്, ബദാം കപ്പലണ്ടി, എള്ള്, മത്തി, അയല, ഇലക്കറി, മുഴുധാന്യങ്ങള്‍ ഇവ നല്ല ഫലം തരും. കൃത്യസമയത്ത് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണം

ഹെ​ർ​ണി​യ​യെ തു​ര​ത്താം

ഹെര്‍ണിയ അഥവാ കുടലിറക്കം എന്ന രോഗം ഇന്ന്‌ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ കണ്ടു വരുന്നതാണ് ഈ അസുഖം. പുരുഷന്മാരിലും കുട്ടികളിലുമാണ് ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. പ്രായമായവരില്‍ പേശികള്‍ക്കു ബലം കുറയുന്നതാണ് ഹെര്‍ണിയക്കു കാരണമാകുന്നത്‌. ശരീരത്തിലെ മാംസപേശികള്‍ ദുര്‍ബലമാകുമ്പോള്‍ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങള്‍ പുറത്തേക്കു തള്ളിവരുന്ന അവസ്‌ഥയാണ്‌ ഹെര്‍ണിയ.മിക്കവരിലും കുടല്‍ ഭാഗങ്ങളായിരിക്കും ഇങ്ങനെ പുറത്തേക്കു തള്ളുന്നത്‌. കുട്ടികള്‍ മുതല്‍ പ്രായമായവരില്‍വരെ ഹെര്‍ണിയ കാണപ്പെടാം. പുരുഷന്മാരിലും കുട്ടികളിലുമാണ് ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. പ്രായമായവരില്‍ പേശികള്‍ക്കു ബലം കുറയുന്നതാണ് ഹെര്‍ണിയക്കു കാരണമാകുന്നത്‌.ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെര്‍ണിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‌ ഒരു പ്രധാന കാരണം. അമിതവണ്ണം, സ്‌ഥിരമായ ചുമ, അമിതമായി ഭാരം ഉയര്‍ത്തുന്നവര്‍, മലശോധനയ്‌ക്കായ്‌ വളരെയധികം ആയാസപ്പെടുക, ശരീരപ്രകൃതി, പാരമ്പര്യം എന്നിവയെല്ലാം ഹെര്‍ണിയക്കു കാരണമാകാം. മിക്ക ഹെര്‍ണിയയും വയറും വയറിനു ചുറ്റുമുള്ള ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്‌. പ്രായമാകുന്നതോടെ ശരീരത്തിലെ പേശികള്‍ അയയുന്നത്‌ സ്വാഭാവികമാണ്. ഒപ്പം മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക തുടങ്ങിയവയും ഹെര്‍ണിയയിലേക്കു നയിക്കാം. സ്‌ത്രീകളില്‍ പ്രധാനമായും സിസേറിയന്‍ പോലുള്ള ശസ്‌ത്രക്രിയകള്‍ക്ക്‌ അനുബന്ധമായാണ് ഹെര്‍ണിയ പ്രത്യക്ഷപ്പെടുന്നത്‌.ശസ്‌ത്രക്രിയയുടെ ഭാഗമായുള്ള മുറിവിന്‍റെ ഭാഗത്തുകൂടി ആന്തരാവയവങ്ങള്‍ പുറത്തേക്കു തള്ളിവരുന്ന അവസ്‌ഥയാണിത്‌. വണ്ണമുള്ളവരില്‍ വണ്ണം കുറയുമ്പോള്‍ വയറിലെ പേശികള്‍ക്ക്‌ അയവുണ്ടാകാം.അതുപോലെ പ്രസവശേഷം സ്‌ത്രീകള്‍ പൊതുവേ വണ്ണം വയ്‌ക്കുന്നതായി കണ്ടുവരുന്നുണ്ട്‌. ഇതുമൂലം വയറിന്‍റെ അടിഭാഗത്തായി കൊഴുപ്പ്‌ അടിഞ്ഞു കൂടി വയര്‍താഴേക്കു തൂങ്ങുന്നതു പേശികളുടെ ബലക്ഷയത്തിനു ഇടയാക്കാം. ഇങ്ങനെ പേശികള്‍ക്കുണ്ടാകുന്ന അയവുമൂലവും ഹെര്‍ണിയ ഉണ്ടാകാം.

ലക്ഷണങ്ങള്‍ അനുസരിച്ച്‌ ഹെര്‍ണിയ പലതായി തരംതിരിക്കാം. ശരീരത്തിന്‍റെ വ്യത്യസ്‌ത ഭാഗങ്ങളിലായാണ് ഓരോതരം ഹെര്‍ണിയയും കാണപ്പെടുന്നത്‌.സാധാരണയായി പുരുഷന്മാരില്‍ കാണപ്പെടുന്ന ഹെര്‍ണിയയാണിത്‌. കാലിടുക്കുകളില്‍ വൃഷണത്തിനു തൊട്ടുമുകളില്‍ ഇരുവശങ്ങളിലുമായാണ് ഇത്‌ കാണപ്പെടുന്നത്‌. പുരുഷന്മാരില്‍ കാണപ്പെടുന്ന ഭൂരിഭാഗം ഹെര്‍ണിയയും ഈ വിഭാഗത്തില്‍പ്പെടുത്താം. ഇന്‍ഗൈ്വനല്‍ ഹെര്‍ണിയ രണ്ടുരീതിയില്‍ കാണപ്പെടാം. ജന്മനാലുള്ള പേശീ ദൗര്‍ബല്യംമൂലം ഉണ്ടാകുന്ന ഡയറക്‌ട് ഹെര്‍ണിയയും. ജന്മനാലുള്ള വിടവിലൂടെ കുടല്‍ഭാഗം തള്ളിവരുന്ന ഇന്‍ഡയറക്ട് ഹെര്‍ണിയയും. സ്‌ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ഹെര്‍ണിയയാണിത്‌.ഇന്‍ഗൈ്വനല്‍ ഹെര്‍ണിയ പോലെതന്നെ അരയ്‌ക്കു താഴെയായാണ്‌ ഇതും കാണപ്പെടുന്നത്‌. ഫിമറല്‍ ധമനി കടന്നുപോകുന്ന വിടവിലൂടെ കുടലോ മൂത്രസഞ്ചിയോ ഇറങ്ങിവരുന്ന അവസ്‌ഥയാണിത്‌. സ്വയം പരിശോധനയിലൂടെ ഇത്തരം തള്ളല്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണ് ‌. നെഞ്ചിനു മധ്യത്തിലായും ഉദരത്തിനു മുകളിലുമായാണ് ‌ ഇത്‌ കാണപ്പെടുക. പുരുഷന്മാരിലാണ ്‌ വെന്‍ട്രല്‍ ഹെര്‍ണിയ അധികമായും കണ്ടുവരുന്നത്‌. വയറിലെ ദുര്‍ബലമായ പേശികളിലൂടെ കുടല്‍ ഭാഗങ്ങള്‍ തള്ളിവരുന്നതാണ ്‌ ഇതിനു കാരണം.


ലക്ഷം സ്ത്രീകളില്‍ 50 പേര്‍ക്ക് സ്തനാര്‍ബുദം

ലോകത്താകമാനമുള്ള അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്വാസകോശാര്‍ബുദമാണെങ്കില്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളില്‍ അമ്പതു പേര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നാണ് കണക്ക്. സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണിത്. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. 70 ശതമാനം സ്തനാര്‍ബുദങ്ങളും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനെ ആശ്രയിച്ചാണുള്ളത്.  30 ശതമാനം മാത്രമേ മറ്റു നിലക്ക് ബാധിക്കുന്നുള്ളൂവെന്ന് മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗം സര്‍ജന്‍ ഡോ. ദീപക് ദാമോദരന്‍ പറഞ്ഞു. പ്രായം വര്‍ധിക്കും തോറും സ്തനാര്‍ബുദബാധക്കുള്ള സാധ്യത ഏറുന്നു.സ്തനാര്‍ബുദം  പാരമ്പര്യരോഗമല്ളെങ്കിലും പത്തു ശതമാനം അപ്രകാരം ലഭിക്കുന്നുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുണ്ടെങ്കില്‍ വരാന്‍ സാധ്യത കൂടും

പത്തു വയസ്സിനു മുമ്പുള്ള  ആര്‍ത്തവാരംഭവും 60 വയസ്സിനു ശേഷമുള്ള ആര്‍ത്തവവിരാമവും സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. കൊഴുപ്പുകൂടിയ ഭക്ഷണം, ആല്‍ക്കഹോളിന്‍െറ അമിതമായ ഉപയോഗം ഇവ സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ്.ഗര്‍ഭനിരോധ ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, ആര്‍ത്തവവിരാമക്കാരില്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ എന്നിവ സ്തനാര്‍ബുദത്തിനു  സാഹചര്യം അനുകൂലമാക്കുന്നു.സ്തനാര്‍ബുദം വരാന്‍ ഏറ്റവും സാധ്യത 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കാണ്. രോഗബാധിതരില്‍ തൊണ്ണൂറു ശതമാനവും പ്രായമായവരാണ്. പാലൂട്ടല്‍ ദൈര്‍ഘ്യം കുറച്ചവരിലും 35 വയസ്സു വരെ കുട്ടികളില്ലാത്തവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഗര്‍ഭിണിയാകാത്ത സ്ത്രീകള്‍, ആര്‍ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍, ജനിതക വ്യതിയാനം ഉണ്ടായ ബ്രസ്റ്റ് കാന്‍സര്‍ ജീനുകളുള്ളവര്‍ ഇവരിലെല്ലാം സ്തനാര്‍ബുദ സാധ്യത കൂടുതലുണ്ട്. കൂടുതല്‍ പ്രസവിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത വളരെ കുറവാണ്. 30 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ സ്വയം പരിശോധനക്ക് വിധേയരാകണം. സംശയമുള്ള മുഴകള്‍ അര്‍ബുദമല്ളെന്ന് ഡോക്ടറെ കാണിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മാമോഗ്രാം പോലുള്ള പരിശോധനകള്‍ സ്തനാര്‍ബുദത്തെ കണ്ടത്തൊനുള്ള മാര്‍ഗമാണ്. ഭേദമാകുന്ന രോഗമാണ് സ്തനാര്‍ബുദം. സര്‍ജറി, റേഡിയേഷന്‍, കീമോതെറപ്പി, ഹോര്‍മോണ്‍ തെറപ്പി എന്നിവയാണ് ചികിത്സകള്‍. ലോകത്താകമാനം സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായും രോഗം നേരത്തേ കണ്ടത്തെുന്നതിനായും ഒക്ടോബര്‍ സ്തനാര്‍ബുദ മാസമായി ആചരിച്ചു. വിവിധ പരിപാടികളും ബോധവത്കരണ ക്ളാസുകളും ഇതോടനുബന്ധിച്ച് ജില്ലയിലും വിവിധ സംഘടനകള്‍  പലയിടങ്ങളിലായി സംഘടിപ്പിച്ചു.

തടികുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുപിന്നാലെ ഗര്‍ഭധാരണം അരുത്

വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ.ബ്രോഡീ പാരന്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍.തടി കുറയ്ക്കാനുളള ശസ്ത്രക്രിയ കഴിഞ്ഞയുടനെ ഗര്‍ഭംധരിക്കുന്നത് കുഞ്ഞിന് ദോഷകരമാകുമെന്ന് പഠനം.ശരീരഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്തവര്‍ രണ്ട് വര്‍ഷത്തെ ഇടവേളയെങ്കിലും കഴിഞ്ഞുമാത്രം ഗര്‍ഭം ധരിച്ചാല്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രഗ്നനന്‍സി കലണ്ടര്‍

നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഗര്‍ഭിണിയാണോ? ഓരോ ആഴ്ചയിലെയും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, നടത്തേണ്ട പരിശോധനകല്‍ എന്നിവ അറിയാന്‍ രജിസ്റ്റര്‍ചെയ്യുക. ഇ-മെയിലില്‍ യഥാസമയം ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.

വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ.ബ്രോഡീ പാരന്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാകുന്ന പോഷകക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളിലെ മാറ്റം എന്നിവ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.തടിക്കുറയ്ക്കാനുളള ശസ്ത്രക്രിയ നടന്നതിന് പിന്നാലെ ഗര്‍ഭധാരണം നടന്ന 1800 സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവര്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്കെല്ലാംതന്നെ ഭാരക്കുറവ് ഉണ്ടായതോടൊപ്പം പ്രസവസമയത്ത് പലവിധ പ്രശ്നങ്ങളും നേരിടേണ്ടതായിവന്നതായും പഠനം പറയുന്നു

മധുരം ചിലപ്പോള്‍ കയ്ക്കും; കാന്‍സര്‍ സാധ്യത കൂടുതലെന്നു പഠനം

അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യകരമല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങളൊക്കെ മധുരത്തിന്റെ കൂട്ടുകാരായി എത്തിപ്പെടുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍, കൂടിയ അളവില്‍ മധുരം കഴിക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു എന്നതാണ് മധുരപ്രിയര്‍ക്ക് ഭീഷണി ആകുന്ന പുതിയ കണ്ടെത്തല്‍. അതിയായി മധുരം കഴിക്കുന്നവരില്‍ ഗര്‍ഭാശയമുഖം, പാന്‍ക്രിയാസ് എന്നിവയില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍ ഉള്ളതായാണ് വിദഗ്ദര്‍ കണ്ടെത്തിയത്.അറുപതു ഗ്രാമില്‍ അധികം പഞ്ചസാര ദിവസേന അകത്താക്കുന്നവരിലാണ് ഈ സാധ്യത കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനംപറയുന്നു.സാധാരണ ഉപയോഗിക്കുന്ന മധുരത്തെക്കാള്‍ പാനീയങ്ങളിലും ബേക്കറി ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന കൃത്രിമ മധുരമാണ് പ്രധാന വില്ലന്‍.ഇവ ദഹിപ്പിക്കാന്‍ ശരീരം ബുദ്ധിമുട്ടും. ഇതാണ് കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളിലേക്ക് പിന്നീടു നയിക്കുക എന്ന് ന്യൂ ഓര്‍ലിയന്‍സിലെ എല്‍എസ്യു ആരോഗ്യ സര്‍വകലാശാലയില ഗവേഷക വിഭാഗം നടത്തിയ പഠനം കണ്ടെത്തി. കാന്‍സര്‍ ഉള്ളവരോടും മധുരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പഠനം ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ ദിവസേന 30 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഈ നിയന്ത്രണം പിന്തുടര്‍ന്നാല്‍ കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനവും താരതമ്യേന എളുപ്പമായിരിക്കും

പ്രസവത്തിന് പ്രായം ഒരു തടസമേ അല്ല; ജനിതക വൈകല്യത്തിനുള്ള സാധ്യതകള്‍ കുറവെന്ന് പഠനം

കാന്‍ബറ: പ്രസവത്തിന് പ്രായം ഒരു തടസമേ അല്ലെന്ന് പഠനം. മധ്യവയസ്‌ക്കരായ സ്ത്രീകള്‍ പ്രസവിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ആ സമയങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ പലരും മടിക്കാറുണ്ട്. കുട്ടിക്ക് ജനിതക തകരാര്‍ ഉണ്ടാവുമോ എന്നായിരിക്കും പലരുടേയും ഭയം. എന്നാല്‍ അത്തരം ഭയത്തിന്റെയൊന്നും ആവശ്യമില്ലെന്നാണ് പുതിയ പഠനം പറയുന്നത്.പ്രത്യുത്പാദനശേഷിക്കുറവുള്ള 40 വയസുള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ഇതേ പ്രായത്തിലുള്ള മറ്റു സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികളേക്കാള്‍ ജനിതക വൈകല്യത്തിനുള്ള സാധ്യതകള്‍ പകുതിയോളം കുറവായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
സാധാരണ ഗര്‍ഭധാരണത്തിലൂടെ ജനിച്ച 30,1,000 ശിശുക്കളേയും ഐ വി എഫിലൂടെ ജനിച്ച 2,200 ശിശുക്കളേയും നിരീക്ഷണം നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രത്യുത്പാദന ചികിത്സാ രീതികളിലൊന്നായ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന് അനുയോജ്യമായ കണ്ടെത്തലാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.1986 നും 2002 നും ഇടയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ശിശു ജനനവിവരങ്ങളാണ് പഠന വിധേയമാക്കിയിട്ടുള്ളത്.

പുട്ടും പഴവും മികച്ച പ്രഭാതഭക്ഷണമാകുന്നതെങ്ങിനെ…?

ബ്രേക്ക്ഫാസ്റ്റ് എന്നാല്‍ തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പൊതുവെ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം  ഏറെ പ്രാധാന്യം വഹിക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ഇഡ്ഡലിയും സാമ്പാറും ദോശയും ചട്നിയും പുട്ടും പഴവും അങ്ങിനെ പോഷകസമ്പുഷ്ടമായ നിരവധി കോമ്പിനേഷനുകള്‍ ഉണ്ട്. ഇവയെല്ലാം മികച്ച പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചവയുമാണ്. ഇതില്‍ തന്നെ പുട്ടും പഴവും എന്ന കോമ്പിനേഷന് നമ്മുടെ ഭക്ഷണശീലത്തിലുള്ള പ്രാധാന്യം പലര്‍ക്കുമറിയില്ല. വെറുമൊരു നാടന്‍ ഭക്ഷണം എന്നു പറഞ്ഞ് തള്ളാതെ ഈ തകര്‍പ്പന്‍ ഫുഡ് എങ്ങിനെയാണ് ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ പ്രഭാത ഭക്ഷണം ആകുന്നതെന്ന് നോക്കാം.ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഭക്ഷണമാണ് പുട്ട്. ഇത് തന്നെയാണ് പുട്ടിന്റെ ഏറ്റവും വലിയ സവിശേഷത. എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ രാവിലെയുള്ള ഒരു കഷണം മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.

മലയാളികളെ സംബന്ധിച്ചിടത്തോളം പഴം മാത്രമല്ല പുട്ടിന്റെ കൂട്ടുകാരന്‍, കടലക്കറി, ചെറുപയര്‍, പപ്പടം, ബീഫ്, ചിക്കന്‍ എന്നിങ്ങനെ ഒരു വിധത്തില്‍ പെട്ട കറികളെല്ലാം പുട്ടിനൊപ്പം ചേര്‍ത്തു കഴിക്കാറുണ്ട്. അരിപ്പൊടി കൂടാതം ഗോതമ്പ് പൊടി, റാഗി, റവ, മരച്ചീനിപ്പൊടി എന്നിവ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. പുട്ടു കുറ്റി ഉപയോഗിക്കാതെ ചിരട്ട, മുളങ്കുറ്റി എന്നിവയിലും പുട്ടുണ്ടാക്കാറുണ്ട്. ആവിയിൾ വേവിച്ച പുട്ടുണ്ടാക്കാൻ നമ്മെ പഠിപ്പിച്ചത് വലിയ കപ്പിത്താൻ എന്നറിയപ്പെടുന്ന ക്യാപ്റ്റൻ ഡിലനോയ് ആണെങ്കിലും പൂട്ട് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് കേരളത്തില്‍ തന്നെയാണ്. അയല്‍ക്കാരായ ശ്രീലങ്കക്കാരും പുട്ടിന്റെ ആരാധകരാണ്. നാടന്‍ പലഹാരങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ പുട്ടും മേളകളും പുട്ട് പ്രധാന വിഭവമായ റസ്റ്റോറന്റുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടന്‍ ദിലീപിന്റെ ദേ പുട്ട് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്

പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!

ഡെന്റൽ ഇംപ്ലാന്റേഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകൾ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ!
പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതു ശരിയല്ല. പ്രായമേറുന്നതു കൊണ്ടല്ല പല്ലുകൊഴിയുന്നത്. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണം. കൃത്യസമയത്ത് ചികിൽസ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുകയും വ്യക്‌തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല്ലുകളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുക എന്നതാണ് പരിഹാരം.  ഏതെങ്കിലും കാരണത്താൽ പല്ലുകൾ നഷ്‌ടമാമായാൽ ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്‌ഥ നഷ്‌ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുക യും ചെയ്യുന്നു. ക്രമേണ, നഷ്‌ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തിൽ വാർദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.

വെപ്പുപല്ലുകൾ തൃപ്തികരമല്ലാതാകുമ്പോൾ

ഒരളവു വരെ വെപ്പു പല്ലുകൾ പല്ലുകൊഴിഞ്ഞവർക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും ഇതിന് ചില കുറവുകളുണ്ട്. പല വിധ ന്യൂനകൾ മൂലം ഊരിയെടുക്കാവുന്ന വെപ്പു പല്ലുകളിൽ പലരും തൃപ്തരല്ല. ചില കാരണങ്ങൾ ഇവയാണ്:

* ചവയ്ക്കാൻ പ്രയാസം. (യഥാർത്ഥ പല്ലുകൾ നൽകുന്ന സൗകര്യ ത്തിന്റ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.

* ദുഷിച്ച ശ്വാസം

* സംസാരിക്കുന്നതിനുള്ള പ്രയാസം. (പ്രത്യേകിച്ച് ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടത്തിൽ)

* അസുഖകരമായ ശബ്ദങ്ങൾ: ഇതു മൂലം ഉപയോക്‌താവിന് അലോസരമുണ്ടാകും.

* ചവയ്ക്കാൻ പ്രയാസമുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയും. പോഷകാഹാരക്കുറവ് സംഭവിക്കും. ആരോഗ്യം കുറയും. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകൾ ഉപയോക്‌താവിന്റെ ദൈനംദിനപ്രവർത്തികൾക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും ഇത് തടസം സൃഷ്‌ടിക്കുന്നു. വ്യക്‌തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തെക്കാൾ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തൽഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (എമരശമഹ രീഹഹമുലെ) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടർന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകൾക്കുള്ള ഏക മേൻമ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കു പോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല

വലയില്‍ കുരുങ്ങുന്ന ആരോഗ്യകേരളം

ആരോഗ്യപരിപാലനത്തിലും രോഗീപരിചരണത്തിലും കൃത്യമായ , നേരത്തെയുള്ള രോഗനിര്‍ണയത്തോടും മരുന്നുകളോടും ഒപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ അല്ലെങ്കില്‍ ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം. രോഗം വരാതിരിക്കാനും ഇനി അഥവാ വന്നുകഴിഞ്ഞാല്‍ ചെയ്യേണ്ടവയെക്കുറിച്ചും ഒരു അവബോധം ഉണ്ടായിരിക്കേത് ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. സോഷ്യല്‍ മീഡീയയും ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളും വാട്ട്സാപ് പോലെയുള്ള മെസ്സേജിങ്ങ് സൌകര്യങ്ങളും മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അറിവിന്റെ ഒരു ഖനി തന്നെ നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്. വിവരങ്ങള്‍ നൊടിയിടയില്‍ അനേകരിലെത്തുന്നതിന്റെ അനന്തസാദ്ധ്യതകള്‍ നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ ഈ അടുത്തയിടെ നടന്ന സംഭവങ്ങള്‍ ആരോഗ്യവിദ്യാഭ്യാസത്തെക്കാള്‍ അനാരോഗ്യവിദ്യാഭ്യാസമാണ് പ്രചരിക്കുന്നതെന്ന സൂചനകളാണ് നല്‍കുന്നതെന്ന് തോന്നുവാന്‍ ഇടയാക്കി. അതെക്കുറിച്ച് കുറച്ച് ചിന്തകള്‍ പങ്കുവയ്ക്കുകയാണ്.

ഒരു കുഞ്ഞ്;പിന്നെ കുറേ ചിന്തകളും

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ്, കഴിഞ്ഞ ഒക്ടോബര്‍നവംബര്‍ കാലത്താണ്, ഫേസ്ബുക്കാണെന്ന് കരുതി വാട്ട്സാപ്പില്‍ കയറിയ യുവാവ് വീഡിയോയും ഓഡിയോയും എല്ലാം ഓരോ പ്ളേറ്റ് പോരട്ടെയെന്ന് ഓര്‍ഡറിട്ട് കാത്തിരിക്കുന്ന സമയം. ആരോ ഒരാള്‍ ഒരു ഓഡിയോ ക്ളിപ് അയച്ചുതന്നു. ഓറല്‍ പോളിയോ വാക്സിനായിരുന്നു വിഷയം. കേട്ട് ചിരിച്ച് തള്ളി. എന്തൂട്ട് മണ്ടനാണെന്ന് കരുതി ഡിലീറ്റും ചെയ്തു. സുഹൃത്തുക്കളില്‍ ആരോ അതിലെ അസംബന്ധങ്ങള്‍ക്ക് യുക്തിയുക്തമുള്ള മറുപടിയും അയച്ചുതന്നിരുന്നു.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞാണ് ചിരിച്ചുതള്ളേണ്ട ഒരു വിഷയമല്ല അതെന്ന് തോന്നിത്തുടങ്ങിയത്. ജനിച്ച് ഒന്നര മാസം പ്രായമുള്ള സുന്ദരിക്കുട്ടിയുടെ അച്ഛനും അമ്മയും ഒ.പിയില്‍ വന്നു. കുട്ടിക്ക് സുഖം. അമ്മയ്ക്കും സുഖം, സന്തോഷം. അതൊക്കെ കാണുമ്പൊ നമുക്കും സന്തോഷം. നാഷണല്‍ ഇമ്യുണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള വാക്സിനുകളും ആറുമാസം വരെയെങ്കിലും മുലപ്പാല്‍ മാത്രവും കൊടുത്താല്‍ മതിയെന്ന് നിര്‍ദേശിച്ച് അവരെ യാത്രയാക്കിയെങ്കിലും അവര്‍ക്കെന്തോ ചോദിക്കാനുള്ളതുപോലെ തോന്നി.

ഒരു മുഖവുരയോടെ അവര്‍ കാര്യം പറഞ്ഞു. അവര്‍ക്ക് കഴിഞ്ഞ ആഴ്ച വാക്സിനുകളില്‍ വിഷമാണെന്നും കുട്ടികളെ കൊല്ലുകയാണെന്നുമൊക്കെ പറയുന്ന ഒരു ‘ഡോക്ടറുടെ’ ഓഡിയോ ക്ളിപ് കിട്ടിയത്രേ.അതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോയെന്നാണവരുടെ സംശയം. അവര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ആഴ്ചകളിലും സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്നതോടെയാണ് ഇതും സമൂഹത്തെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയെന്ന തോന്നല്‍ ശക്തമായത്.. ആരോഗ്യമേഖലയോട് നേരിട്ട് ബന്ധമില്ലാത്ത അഭ്യസ്തവിദ്യരുടെ മനസില്‍ പോലും ഇത്തരം മെസേജുകള്‍ ചാഞ്ചല്യമുണ്ടാക്കുന്നെങ്കില്‍ സാധാരണക്കാരന്റെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ? ( ഡോക്ടറെന്ന ലേബല്‍ ഒട്ടിച്ച് വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും.)

മെസ്സേജുകള്‍ സത്യമാണെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം ഒരു വശത്ത് , അങ്ങനെ കരുതി അതനുസരിച്ചാല്‍ തട്ടിപ്പില്‍ വീണു കുട്ടിക്ക് ആപത്ത് സംഭവിക്കുമെന്ന സത്യം മറുവശത്ത്. ഏത് രക്ഷിതാവാണു വിഷമവൃത്തത്തിലാകാതിരിക്കുക?

പരക്കട്ടെ,ഗ്രാമത്തിന്റെ വിശുദ്ധിയും ഹരിതാഭയും പച്ചപ്പും പിന്നെ ഒരല്പം നീലയും

ആരോഗ്യസംബന്ധമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന സോഴ്സുകള്‍ പലതുണ്ട്. ഇവയെ രണ്ടായി തിരിക്കാം. ഓണ്‍ ലൈനായും ഓഫ് ലൈനായും. ഏത് സമയവും എവിടെവച്ചും ഒരു ഇന്റര്‍നെറ്റ് സൌകര്യമുള്ള മൊബൈല്‍ കയ്യിലുങ്കിെല്‍ അനായാസം ലഭ്യമാകുന്നതിനാല്‍ ഓണ്‍ ലൈന്‍ ആരോഗ്യലേഖനങ്ങള്‍ക്ക് പ്രചാരമേറിയിട്ടുണ്ട്.

ഓണ്‍ ലൈന്‍ സോഴ്സുകളില്‍ തന്നെ പത്രങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ ആരോഗ്യവിഭാഗം , ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജുകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരോഗ്യം എന്ന വിഷയം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് നീളുന്നു. പക്ഷേ ഇവയുടെ ആധികാരികതയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പലപ്പൊഴും ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയാണ് .

വിദഗ്ധ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്ന പംക്തികളെപ്പോലെ ചിലത് ഒഴിച്ചാല്‍ മറ്റുള്ളവയില്‍ പലതും ആരോഗ്യമെന്ന പേരില്‍ അശാസ്ത്രീയതയും അബദ്ധധാരണകളും പരത്തുകയാണ് പലപ്പൊഴും ചെയ്യുന്നത്. .വ്യാജ ഡോക്ടര്‍മാര്‍ തങ്ങളുടെ ബിസിനസ് പച്ചപിടിപ്പിക്കാനും തെറ്റിദ്ധാരണകള്‍ പരത്താനും ഈ സൌകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ശാസ്ത്രവിരുദ്ധര്‍ അവരുടെ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് മാത്രം. ഇത്തരത്തിലുള്ള ഒരു പേജിന്റെ പ്രവര്‍ത്തനരീതി ഏതാണ്ട് ഇങ്ങനെയായിരിക്കും.

1) വീട്ടില്‍ ചെയ്യാവുന്ന സൌന്ദര്യവര്‍ദ്ധക സൂത്രപ്പണികള്‍ അരക്കഴഞ്ച് (കറുപ്പ് വെളുപ്പാക്കല്‍, തടികുറയ്ക്കല്‍, താരന്‍, കറുത്തമുടി, വെളുത്തമുടി അങ്ങനെയങ്ങനെ)
2) ചെറിയ ചെറിയ രോഗങ്ങള്‍ക്ക് ഒറ്റമൂലിയെന്ന പേരില്‍ പൊടിക്കൈകള്‍ അരക്കഴഞ്ച്
3) ലൈംഗികതയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ആവശ്യത്തിന്
4) വിവാദങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ ആരോപണങ്ങളും മേമ്പൊടിക്ക് ഇത്രയും സമാസമം ചേര്‍ത്ത് ഇളക്കി എടുത്ത് സിസ്റ്റത്തില്‍ വയ്ക്കുക. ആവശ്യത്തിനു ഫോട്ടോഷോപ്പും ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ വീഡിയോകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പാകമായെന്ന് തോന്നിക്കഴിഞ്ഞാല്‍ ദിവസം രണ്ട് വീതം മൂന്ന് നേരം ഫേസ്ബുക്കിലൂടെ പേജിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഗ്രാമീണമായ നാട്ടുമരുന്നുകളും പാരമ്പര്യ വൈദ്യശാസ്ത്രവും പ്രകൃതിജീവിതത്തിന്റെ ഹരിതാഭയും ചിലപ്പൊഴൊക്കെ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഊന്നിയ ചിന്തകളും പ്രചരിപ്പിക്കുന്നെന്ന് പ്രത്യക്ഷത്തില്‍ തോന്നിയാലും സൂക്ഷ്മനിരീക്ഷണത്തില്‍ അവയ്ക്കൊന്നും അടിസ്ഥാനമില്ലെന്ന വസ്തുത മനസിലാക്കാന്‍ സാധിക്കും. ശരിയായ ചികില്‍സയോ നിയന്ത്രണമോ ഇല്ലാതെയിരുന്നാല്‍ പെട്ടെന്ന് ദൂഷ്യഫലങ്ങള്‍ ഉണ്ടാകാത്ത , പക്ഷേ ദീര്‍ഘകാലം അങ്ങനെ തുടര്‍ന്നാല്‍ നേരെയാക്കാന്‍ കഴിയാത്ത സങ്കീതര്‍ണ്ണതകളിലേക്ക്നയിക്കാവുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലെയുള്ള രോഗങ്ങളാണ് ഇവര്‍ കൂടുതലും കൈകാര്യം ചെയ്യാറുള്ളതെന്നത് അപകടം വര്‍ദ്ധിപ്പിക്കുന്നു.

ഒറ്റമൂലികള്‍ നാട്ടുമരുന്നുകളാണെന്നും അവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നുമുള്ള നമ്മുടെ ധാരണ എത്ര തെറ്റാണെന്ന് തെളിയാന്‍ കഴിഞ്ഞ ദിവസം മുലപ്പാല്‍ കണ്ണില്‍ ഒഴിച്ച കുഞ്ഞിന്റെ ദുരവസ്ഥ മാത്രം അറിഞ്ഞാല്‍ മതി.

മാദ്ധ്യമലോകം ഓണ്‍ & ഓഫ്

വിദഗ്ധരായ ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്ക് അറിവും അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഒരുപിടി നല്ല പംക്തികള്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്; ഓണ്‍ ലൈനായും ഓഫ് ലൈനായും. അത് കൂടാതെ പകര്‍ച്ചവ്യാധികളുടെയും അപൂര്‍വരോഗങ്ങളുടെയും കാലത്ത് സമൂഹത്തിലെ ആശങ്കകള്‍ അകറ്റാന്‍ അതത് വിഭാഗങ്ങളിലെ വിദഗ്ധരുമായി കൈകോര്‍ത്ത് ആ വിഷയങ്ങളില്‍ രോഗം പ്രതിരോധിക്കാനും ചെറുക്കാനുമുപകരിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കുന്നതിലും മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചുകാണാറുണ്ട്. തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന പ്രവൃത്തിതന്നെയാണിത്.സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിനുള്ള ചുമതല ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രമല്ലെന്നുള്ള തിരിച്ചറിവ് എന്നും മാദ്ധ്യമങ്ങള്‍ക് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. അശാസ്ത്രീയതയ്ക്കും അടിസ്ഥാനമില്ലാത്ത , അപകടകരമായ പ്രവണതകള്‍ക്കും വളം വച്ച് കൊടുക്കാനും ചിലപ്പോള്‍ മാദ്ധ്യമങ്ങള്‍

മുതിരുന്നെന്നത് ദു:ഖകരമാണ്. അത് ഏറിവരുന്നത് സമൂഹത്തിന്റെ ആരോഗ്യത്തില്‍ വലിയ കോട്ടങ്ങളുാക്കുമെന്നതിനു ഡിഫ്തീരിയ പോലെയുള്ള രോഗങ്ങളുടെ തിരിച്ചുവരവ് ഉദാഹരണമാണ്.

വാക്സിന്‍ വിരുദ്ധതയ്ക്ക് വളമിടുന്നതില്‍ ചില അച്ചടിമാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ക്കൂമുള്ള പങ്ക് ചെറുതല്ല. എന്തിനേറെപ്പറയുന്നു, ഡിഫ്തീരിയ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചപ്പൊഴും വാക്സിന്‍ വിരുദ്ധതയുമായി മുന്നോട്ടുപോയ അച്ചടിമാദ്ധ്യമങ്ങളുണ്ട്. അബദ്ധധാരണകള്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു നിറഞ്ഞുനില്‍ക്കുന്ന വിഷയങ്ങളില്‍ ഒന്നാണു ലൈംഗികത. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്നതും.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാന ചോദനകളില്‍ ഒന്നായ ലൈംഗികതയെക്കുറിച്ചറിയാന്‍ നമുക്ക് ഉചിതമായ സോഴ്സുകള്‍ ഇല്ലെന്നത് ഒരു നഗ്നസത്യം തന്നെയാണ്. ലൈംഗികതയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ കൌതുകത്തെ ഉണര്‍ത്തുമെന്ന് മനസിലാക്കി അത് മുതലെടുത്ത് സ്വന്തം പത്രത്തിന്റെയോ പേജിന്റെയോ റീച്ച് കൂട്ടാന്‍ അബദ്ധധാരണകള്‍ അച്ചടിച്ച് വയ്ക്കാനും ‘ഇക്കിളിപ്പെടുത്തുന്ന’ തലക്കെട്ടുകള്‍  ( ‘ആദ്യരാത്രിയില്‍ വരന്‍ കന്യകനാണോ എന്നറിയാന്‍ ഇതാ അഞ്ചുവഴികള്‍’. ആദ്യരാത്രി വരന്റെയും വധുവിന്റെയും ഭൂതകാലം ചികഞ്ഞ് ജീവിതം കുട്ടിച്ചോറാക്കുന്ന തളത്തില്‍

ദിനേശന്‍ സ്റ്റെയിലില്‍ നിന്ന് ഇത് വരെ മാറാറായില്ല സ്വ.ലേയ്ക്ക്)
ചാര്‍ത്തി അവ പ്രസിദ്ധീകരിക്കാനും ചിലപ്പോഴെങ്കിലും മാദ്ധ്യമങ്ങള്‍ മുതിരുന്നത് ഒട്ടും ആശാസ്യമല്ല.

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപൂര്‍വബന്ധത്തെക്കുറിച്ച് വേവലാതിപ്പെടലല്ല ലൈംഗികവിദ്യാഭ്യാസമെന്ന് തിരിച്ചറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആഘാതങ്ങള്‍ പ്രത്യാഘാതങ്ങള്‍

ആരോഗ്യമെന്ന പേരില്‍ അനാരോഗ്യം പ്രചരിപ്പിക്കുന്നതുമൂലമുണ്ടാകാവുന്ന കോട്ടങ്ങളും പ്രത്യാഘാതങ്ങളും പലതാണ്. അത് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ആകാം. പെട്ടെന്നുണ്ടാകുന്ന അപായങ്ങളും ദൂരവ്യാപകമായ അപകടങ്ങളുമുണ്ട്. കാന്‍സറിനുള്ള മരുന്നെന്നപേരില്‍ പ്രചരിക്കപ്പെട്ട ലക്ഷ്മി തരുവും മുള്ളാത്തയും ഉപയോഗിച്ച് വിദഗ്ധ ചികില്‍സ സ്വീകരിക്കാന്‍ വൈകിയ അന്തരിച്ച പ്രശസ്ത നടന്‍  ജിഷ്ണുവിന്റെ കഥ നമ്മുടെ മുന്നിലുണ്ട്. പ്രകൃതിദത്ത ദിവ്യൌഷധമെന്ന, ഒറ്റമൂലിയെന്ന പേരില്‍ നാം സേവിക്കുന്ന

പലതും, ഇരുമ്പന്‍ പുളിയുടെ ജ്യൂസ് വൃക്കകള്‍

തകരാറിലാക്കുന്നതുപോലെ നമ്മുടെ ശരീരത്തിനു ഹാനികരമാകാവുന്നവയാണ്.

രണ്ടാമതായി, അശാസ്ത്രീയ പ്രചാരകരില്‍ പലരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഗവണ്മെന്റിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സമൂഹത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന രീതിയിലാണുള്ളത്. നാം ഉന്മൂലനം ചെയ്തെന്ന് വിശ്വസിക്കുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നതും അവയുടെ ഉന്മൂലനത്തിനായി ചിലവഴിച്ച പണവും പ്രയത്നങ്ങളും വൃഥാവിലാകുന്നതും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ട് നടത്തുകയാണു ചെയ്യുന്നത്. കൂടാതെ ജനത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതുമൂലം ചികില്‍സാ ചിലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ട തുക വകമാറ്റി ചെലവിടേണ്ടിവരുന്നത് വളര്‍ച്ചയും മുരടിപ്പിക്കുന്നു.

ത്രിതല ആരോഗ്യ പരിപാലന സൌകര്യങ്ങളുണ്ടാക്കിയ എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമായ ആരോഗ്യ സേവന സൌകര്യങ്ങളും സൌജന്യവിദ്യാഭ്യാസവും സൃഷ്ടിച്ച മുന്നേറ്റമാണു കേരളത്തെ സാംസ്കാരികമായ ഔന്നത്യത്തില്‍ , ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലെത്തിച്ചതെന്ന് മറക്കരുത്. ആരോഗ്യത്തിന്റെ ആ കേരള മോഡലിനു വിദേശരാജ്യങ്ങളില്‍ വരെ ആരാധകര്‍ ഉണ്ടായിരുന്നെന്നും നാം ഓര്‍മിക്കണം

പരിഹാരം പറ സ്വാമീ

കുട്ടികളുടെ എഴുത്തുകാരി ജെ.കെ റൌളിങ്ങിന്റെ ഹാരി പോട്ടര്‍ സീരിസില്‍ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണശകലമുണ്ട്. ‘Never trust anything that can think for itself if you can’t see where it keeps its brain.‘(സ്വയം ചിന്തിക്കാന്‍ കഴിയുന്ന ഒന്നിനെയും എതിന്റെ തലച്ചോറ് എവിടെയാണെന്ന് കാണാന്‍ കഴിയില്ലെങ്കില്‍ വിശ്വസിക്കരുത്). ഈ അവസരത്തിനു യോജിച്ച വാചകമാണെന്ന് തോന്നുന്നു.

1. സോഷ്യല്‍ മീഡിയയിലൂടെപ്രചരിക്കുന്ന തലയും വാലുമില്ലാതെ വരുന്ന ലേഖനങ്ങളും ഓഡിയോ വീഡിയോ ക്ളിപ്പുകളും ആരു പറയുന്നെന്നോ ആരാണ് അതിന്റെ ഉപജ്ഞാതാവെന്നോ അറിയില്ലെങ്കില്‍ കേട്ട് അവഗണിക്കുന്നതാണുചിതം.

2. ഡോക്ടറെന്ന് അവകാശപ്പെട്ട് അപരിചിതര്‍ ആരു സഹായം വാഗ്ദാനം ചെയ്താലും (ഈ അടുത്തയിടെ ഒരു ഡോക്ടര്‍ സുഹൃത്തിനെ ആരോ ഒരാള്‍ ഫോണില്‍ വിളിച്ച് നാഷണല്‍ പ്രോഗ്രാമിന്റെ പേരില്‍ സംസാരിക്കാന്‍ ശ്രമിക്കുകയുണ്ടായി) അയാളുടെ പേരും ക്വാളിഫിക്കേഷനുകളും ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല

3. ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്വാളിഫൈഡ് ആയ ഇന്ത്യയില്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച ഡിഗ്രികള്‍ പലതുണ്ട്. അവയുടെ ലിസ്റ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വ്യാജന്മാരെ തിരിച്ചറിയാന്‍ ഉപകരിക്കും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിക്കുന്നതാണുചിതം.ഗൂഗിള്‍ വഴി ലഭിക്കുന്നതെല്ലാം സത്യമോ സുരക്ഷിതമോ ആയിരിക്കില്ല.

4. എല്ലാ രോഗങ്ങളും ഏതെങ്കിലും ഒരു മരുന്നുകൊണ്ട് ( ഉദാഹരണത്തിനു മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി മഞ്ഞപ്പിത്തമെന്ന് നാം വിളിക്കുന്ന രോഗത്തിന്റെ കാരണം പലതാകാം. അതുകൊണ്ടു തന്നെ ചികില്‍സയും പലതായിരിക്കും) മാറ്റിത്തരാമെന്നോ അല്ലെങ്കില്‍ ശരീരത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരൊറ്റ വഴിയില്‍ പരിഹാരം കാണാമെന്നുമൊക്കെയുള്ള അവകാശവാദങ്ങളെയും സൂക്ഷിക്കുക.തട്ടിപ്പാകാന്‍ നൂറു ശതമാനമാണു സാദ്ധ്യത.

5. മനുഷ്യശരീരത്തെക്കുറിച്ച് എല്ലാമറിയാമെന്നോ എല്ലാം ശരിയാക്കിത്തരാമെന്നോ അവകാശപ്പെട്ടാലും ശ്രദ്ധിച്ചുകൊള്ളുക.നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാദ്ധ്യത ഏറെയായിരിക്കും.അറിവുകള്‍ നേടാന്‍ ആശ്രയിക്കേത് പരീക്ഷിച്ച് തെളിയിക്കപ്പെട്ട പുസ്തകങ്ങളെയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരെയുമാണ്. ഒരാള്‍ പ്രായക്കൂടുതല്‍ കൊണ്ടോ പ്രശസ്തികൊാ എല്ലാം അറിയുന്നവനായി മാറുന്നില്ലെന്ന് ഓര്‍ക്കുക. അതിപ്രശസ്തനായ സിനിമാ താരമോ രാഷ്ട്രീയ നേതാവോ പറഞ്ഞതുകൊണ്ട് അത് ശാസ്ത്രീയമാകണമെന്നില്ല.

ഓര്‍ക്കുക ആരോഗ്യത്തിലേക്ക് കുറുക്കുവഴികളില്ല.നമ്മുടെ ആരോഗ്യത്തിനെക്കുറിച്ച് ബോധവാന്‍മാരാകേണ്ടത് ആദ്യം നമ്മള്‍ തന്നെയാണ്. ആരോഗ്യത്തിലേക്കോ അതോ അനാരോഗ്യത്തിലേക്കോ എന്നതിന്റെ ആദ്യ പടി വയ്ക്കുന്നത് ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാന്‍ നാം തിരഞ്ഞെടുക്കുന്ന ഉറവിടത്തില്‍ നിന്നുതന്നെ ആകുന്നു

വേനല്‍ച്ചൂടില്‍ വാടാതിരിക്കാന്‍

ചര്‍മത്തിനുവേണ്ടി കുറച്ചുസമയം മാറ്റിവെക്കാമെങ്കില്‍ വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു, വരള്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വീട്ടിലിരുന്നുതന്നെ പരിഹരിക്കാം വേനല്‍ കടുത്തുതുടങ്ങി. ഇനി ചര്‍മത്തെ സംരക്ഷിച്ചേ മതിയാകൂ. പൊടിയും കാറ്റുമേറ്റ് ചര്‍മം വരണ്ടുണങ്ങുന്നത് വേനല്‍ക്കാലത്തെ ഒരു പ്രധാനപ്രശ്നമാണ്. ചര്‍മസംബന്ധമായ സൗന്ദര്യപ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നതും ചൂടുകാലത്താണ്. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ സമയമില്ലെങ്കില്‍ പേടിക്കേണ്ട. വീട്ടിലിരുന്നുതന്നെ മിന്നുന്ന സൗന്ദര്യം സ്വന്തമാക്കാം. ചര്‍മത്തിനുവേണ്ടി കുറച്ചുസമയം മാറ്റിവെക്കാമെങ്കില്‍ വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു, വരള്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വീട്ടിലിരുന്നുതന്നെ പരിഹരിക്കാം.

അതിനിതാ ചില പൊടിക്കൈകള്‍.

  • എണ്ണമയമുള്ള ചര്‍മത്തില്‍ വെയിലേറ്റാല്‍ പെട്ടെന്ന് കരുവാളിക്കും. പുറത്തിറങ്ങുന്നതിനുമുമ്ബ് മുഖം നന്നായി കഴുകിവൃത്തിയാക്കിയശേഷം സണ്‍ ക്രീം പുരട്ടുക. സൂര്യതാപത്തില്‍നിന്ന് ഇത് ചര്‍മത്തെ സംരക്ഷിക്കും.
  • തൊലികളഞ്ഞ ഒരു ചെറിയ കഷണം വെള്ളരിയും നാല് ബദാം പരിപ്പും കുഴമ്ബ് പരുവത്തിലാക്കി രണ്ട് സ്പൂണ്‍ തണുത്ത പാലും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് മിനുറ്റ് കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ വെയിലേറ്റ കരുവാളിപ്പ് മാറിക്കിട്ടും.
  • ഓറഞ്ച് ചര്‍മത്തിന് നിറം നല്‍കുന്ന കാര്യത്തില്‍ ഒന്നാമനാണ്. ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ച്‌ തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഇത് ചര്‍മത്തിന് തിളക്കം നല്‍കും.

  • മഞ്ഞളും നാരങ്ങനീരും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടിയാലും ചര്‍മത്തിന്റെ കരുവാളിപ്പ് മാറും.
  • ചെറുപയര്‍ പൊടി, കടലമാവ് എന്നിവ ഉപയോഗിച്ച്‌ മുഖം കഴുകുക. ദിവസവും രാവിലെ രക്തചന്ദനം അരച്ച്‌ മുഖത്തുപുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.
  • കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും.
  • മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം.
  • ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. വേപ്പിലയും പച്ചമഞ്ഞളും അരച്ചുപുരട്ടുന്നത് ചര്‍മരോഗങ്ങളകറ്റും. തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച്‌ മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്.
  • പനിനീരില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്ക് മുകളില്‍ വെക്കുന്നുത് കണ്ണുകളുടെ ക്ഷീണം മാറാന്‍ സഹായിക്കുന്ന നല്ലൊരു വഴി തന്നെയാണ്.

തണുപ്പിച്ച പനിനീരാണ് കൂടുതല്‍ നല്ലത്. വെള്ളരി കനംകുറച്ച്‌ അരിഞ്ഞ് കണ്ണുകള്‍ക്ക് മുകളില്‍ വെക്കുന്നതും ക്ഷീണം മാറ്റും.

  • പാല്പാടയും മഞ്ഞളും ചെറുനാരങ്ങനീരില്‍ ചാലിച്ച്‌ പുരട്ടുക. പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച്‌ പുരട്ടിയാലും മതി. രാത്രി മഞ്ഞള്‍ അരച്ച്‌ മുഖത്ത് കനത്തില്‍ പുരട്ടിയശേഷം കിടക്കുക.

രാവിലെ ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. മുഖത്തെ രോമവളര്‍ച്ച ഇല്ലാതാകും.

  • ഒരു ടീസ്പൂണ്‍ പയര്‍പ്പൊടിയില്‍ സമം നാരങ്ങനീര്, തൈര്, ചെറിയ കഷണം കാരറ്റ് ചീവിയെടുത്തത് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ചര്‍മം സുന്ദരമാകും.

ടോണ്‍സിലൈറ്റിസ് അറിയാം പ്രതിരോധിക്കാം; കരുതലോടെ

മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളിൽ നിന്നും ശരീരത്തിന് ആദ്യം സംരക്ഷണം നൽകുന്നത് ടോണ്‍സിലുകളാണ്. സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ രോഗാണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍ ചിലപ്പോള്‍ ഈ പ്രതിരോധ നടപടികളുടെ താളം തെറ്റാറുണ്ട്. ശക്തമായ അണുബാധ മൂലവും, ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.ടോണ്‍സിലൈറ്റിസ് പെട്ടെന്ന് ഉണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഫലമായോ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയാണ് അണുബാധ ഉണ്ടാവുക. ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.

ആവർത്തിച്ചുവരുന്ന ടോൺസിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ശരീരത്തിൽ നിരവധി രോഗാവസ്ഥകൾ ഉണ്ടാക്കും. ഹൃദയവാൽവിനും കിഡ്നിയുടെ പ്രവർത്തനത്തിനും ഇതുമൂലം തകരാറുണ്ടാകും. കൂടാതെ, ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ടോൺസിലുകൾക്കുള്ളിൽ രോഗാണുക്കൾ സ്ഥിരമായി വളരുകയും ടോൺസിലുകൾ രോഗാണുക്കൾക്കു താവളമാവുകയും ചെയ്യുമ്പോൾ ഈ രോഗാണുക്കൾ മറ്റു ശരീരഭാഗങ്ങളിൽ കൂടി അണുബാധയുണ്ടാക്കുന്നു. സൈനസുകളിൽ (സൈനസൈറ്റിസ്), മധ്യകർണത്തിൽ (ഓട്ടൈറ്റിസ് മീഡിയ) ശ്വാസകോശത്തിൽ (ന്യൂമോണിയ) കഴുത്തിലെ ലസികഗ്രന്ഥിയിൽ (ലിംഫഡിനൈറ്റിസ്)എന്നിങ്ങനെ പല ഭാഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാം. തുടർച്ചയായി ഉണ്ടാകുന്ന ടോൺസിലൈറ്റിസ് പലപ്പോഴും മരുന്നുകൊണ്ടുള്ള ചികിത്സയ്ക്കു പ്രതികരിക്കാറില്ല. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഒരു വർഷം ആറിൽപരം അവസരങ്ങളിൽ ടോൺസിലൈറ്റിസ് ഉണ്ടാകുകയും അങ്ങനെ രണ്ടിലധികം വർഷങ്ങളിൽ തുടർച്ചയായിട്ട് ഈ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താൽ നിശ്ചിതമായും ശസ്ത്രക്രിയയിലൂടെ ടോൺസിലുകൾ നീക്കം ചെയ്യണം. ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ് മൂലം ഹൃദയത്തിന്റെ വാൽവിനെയോ, വൃക്കകളെയോ ബാധിക്കുന്ന പക്ഷം ഇത്രയും കാലം കാത്തു നിൽക്കണമെന്നില്ല. അതുപോലെ തന്നെ, ടോൺസിലുകളും അഡിനോയ്ഡും ക്രമാതീതമായി വളർന്നു ഭക്ഷണം ഇറക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാകുകയും സുഖനിദ്രയ്ക്ക് വിഘാതമാകുകയും ചെയ്താൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം.

മാത്രമല്ല, തടസം ഉണ്ടാക്കുന്ന രീതിയിൽ വളരുന്ന ടോൺസിൽ നീക്കം ചെയ്യുമ്പോൾ സുഖനിദ്രയ്ക്കു വിഘാതമാകുന്ന ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപനിയ എന്ന അവസ്ഥയ്ക്കും നല്ല ആശ്വാസം ലഭിക്കുന്നു. ഒരിക്കൽ ടോൺസിലൈറ്റിസിനു ശസ്ത്രക്രിയ ചെയ്തയാൾക്കു വീണ്ടും ടോൺസിലൈറ്റിസ് വരാനുള്ള സാധ്യത ഇല്ല. ടോൺസിലുകള്‍ നീക്കം ചെയ്താൽ അതു നമ്മുടെ രോഗപ്രതിരോധശക്തിയിൽ കുറവുണ്ടാക്കുമെന്നൊരു തെറ്റിദ്ധാരണ പലരിലും ഉണ്ട്. നമുക്കു പാലറ്റെൻ ടോൺസിൽ കൂടാതെ, രോഗപ്രതിരോധശേഷിക്ക് അനിവാര്യമായ ലിംഗ്വൽ ടോൺസിൽ, ട്യൂബൽ ടോൺസിൽ എന്നിങ്ങനെയുള്ള അവയവങ്ങളും ഉണ്ട്.ടോൺസിലിന്റെ അഭാവത്തിൽ ഈ അവയവങ്ങൾ ഈ ധർമം ഏറ്റെടുത്തു നടത്തുന്നു. അണുക്കളുടെ താവളമായ ടോൺസിൽ നീക്കം ചെയ്യുന്നതു കൊണ്ടു യാതൊരു ദോഷവും ഇല്ല. രണ്ടു മുതൽ എട്ടു വയസ് വരെയുള്ള കുട്ടികളുടെ മൂക്കിനു പിന്നിൽ കാണുന്ന ടോൺസിലാണ് അഡിനോയ്ഡ്. ചില കുട്ടികളിൽ ഇതു ക്രമാതീതമായി വളർന്നു വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നു ശ്വാസം വലിക്കൽ, സുഖമായി ഉറങ്ങുവാനുള്ള ബുദ്ധിമുട്ട് എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.കൂടാതെ, ചെവിയും തൊണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻട്യൂബിൽ തടസം സൃഷ്ടിച്ചു മധ്യകർണത്തിൽ നീർക്കെട്ടും പഴുപ്പിനും കേഴ്വിക്കുറവിനും കാരണമായേക്കാം കൂടാതെ സ്ഥിരമായി വാ തുറന്ന്‍ ശ്വാസം എടുക്കുന്നത് മുഖത്തിന്റെ രൂപീകരണത്തെ ദോഷകരമായി ബാധിക്കുന്നു. ഈ അവസരങ്ങളിൽ ശസ്ത്രക്രിയയിലൂടെ അഡിനോയ്ഡ് നീക്കം ചെയ്യുന്നത് അനിവാര്യമായി വന്നേക്കാം. എല്ലാ തൊണ്ടവേദനയും ടോൺസിലൈറ്റിസ് അല്ല,ടോൺസിലും ടോൺസിലിനു ചുറ്റുമുള്ള ഭാഗങ്ങളും ഫാരിങ്സ് എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം മുഴുവൻ ബാധിക്കുന്ന രീതിയിലുള്ള നീർവീക്കത്തെ ഫാരിഞ്ജൈറ്റിസ് എന്നു പറയുന്നു. എന്നാൽ, ടോൺസിലിൽ മാത്രം ഒതുങ്ങി, ഫാരിങ്സിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നീർവീക്കമാണു ടോൺസിലൈറ്റിസ്. പല ഗുരുതരമായ രോഗങ്ങളും തൊണ്ടവേദനയായി പ്രത്യക്ഷപ്പെടാം. രണ്ടു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളിൽ ശക്തിയായ പനി, ക്ഷീണം, തൊണ്ടവേദന എന്നിവയ്ക്കു പുറമെ കഴുത്തിലും മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ—ഇത് ഒരുപക്ഷേ, ഡിഫ്തീരിയ ആകാം. ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. ഈ രോഗം പ്രതിരോധകുത്തിവയ്പിലൂടെ തടയാം. സാധാരണ ടോൺസിലൈറ്റിസിൽ തൊണ്ടയ്ക്കിരുവശത്തും വേദനയുണ്ടാകും.എന്നാൽ, ഒരു ഭാഗത്തു മാത്രം ഉണ്ടാകുന്ന തൊണ്ടവേദനയെ ഗൗരവത്തോടെ കാണണം. 50 വയസിനു മുകളിലുള്ള രോഗിയാണെങ്കിൽ തൊണ്ടയ്ക്കുള്ളിലെ അർബുദരോഗമാണോ എന്ന് അറിയുവാനുള്ള വിദഗ്ധ പരിശോധനകൾ ചെയ്യണം.മാത്രമല്ല രക്താർബുദം, എഗ്രാനുലോസൈറ്റോസിസ് എന്നീ രോഗങ്ങളും ആവർത്തിച്ചുള്ള ടോൺസിലൈറ്റിസായി പ്രത്യക്ഷപ്പെടാം.

തടയാനുള്ള വഴികൾ അറിയാം

  • വ്യക്തിശുചിത്വം പാലിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു ടവ്വലുപയോഗിച്ചു വായും മൂക്കും മൂടുക.
  • ഒരു വ്യക്തി ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, ടവ്വൽ എന്നിവ മറ്റാരും ഉപയോഗിക്കാതിരിക്കുക.
  • കിടപ്പു മുറികളിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കുക.
  • വിറ്റമിൻ സി അടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കുക.
  • മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക
  • ടോൺസിലൈറ്റിസ് കൂടെക്കൂടെ ഉണ്ടാകുന്ന വ്യക്തികൾ തണുത്തവെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ ഉപേക്ഷിക്കുക.
  • എന്തെങ്കിലും ഭക്ഷണപദാർത്ഥം സ്ഥിരമായി അണുബാധയ്ക്കു കാരണമാകുന്നുവെന്നു സംശയിച്ചാൽ അത് ഒഴിവാക്കണം.
  • കുട്ടികൾക്ക് എല്ലാവിധ രോഗപ്രതിരോധകുത്തിവയ്പുകളും നൽകുക.
  • ചുരുങ്ങിയത് ഒരു വയസുവരെയെങ്കിലും മുലപ്പാൽ നൽകി കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു ശ്രദ്ധിക്കണം.
  • രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കുക.
  • പല്ല് വേദന മൂലം വിഷമിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

  • പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും മിനിട്ടുകള്‍ കൊണ്ടുതന്നെ ഇല്ലാതാക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്. എന്തെല്ലാ‍മാണ് അവയെന്ന് നോക്കാം.
  • കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെ ജീവിതത്തില്‍ ഉണ്ടാകില്ല. അതുപോലെ പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നതും വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.
  • ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. അതുപോലെ പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും. പണ്ടുള്ള ആളുകള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്റെ രഹസ്യമെല്ലാം ഇതായിരുന്നു. കൂടാതെ പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും ഇത്തരത്തിലുള്ള വേദനയെ ശമിപ്പിക്കും

സോഫ്റ്റ് ഡ്രിങ്ക് ശീലമാക്കിയവര്‍ സൂക്ഷിച്ചോ; നിങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്…

ദില്ലി: പെപ്സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളില്‍ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്ക്നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് പഠനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിമാര്‍ച്ച്‌ മാസങ്ങളിലാണ് പഠന നടന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പഠനത്തിനായി തെരഞ്ഞെടുത്ത പെപ്സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്ബിളുകളിലും ബോട്ടിലുള്ള വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു. പെപ്സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും. പഠനറിപ്പോര്‍ട്ട് ലഭിക്കാതേയും അതിന്റെ മെത്തഡോളജി അറിയാതെയും പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അധ്വാനത്തിനിടെ ഇടയ്ക്കിടെ വിശ്രമിക്കാം: ആരോഗ്യം നിലനിര്‍ത്താം

ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുംനേരം പുലര്‍ന്നാല്‍ തുടങ്ങുന്ന ഓട്ടമാണ് ഇതിനിടയില്‍ വിശ്രമിക്കാന്‍ നേരമെവിടെ? ദൈന്യംദിന കാര്യങ്ങള്‍ക്ക് പിറകെ ഓടുമ്ബോള്‍ എല്ലാവരും ചോദിക്കാറുളള ചോദ്യമാണിത്. എന്നാല്‍ വിശ്രമത്തെ അത്രയങ്ങ് അകറ്റി നിര്‍ത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.ഉറക്കക്കുറവ് പോലെത്തന്നെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്തതും കടുത്ത ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ സൂചിപ്പിക്കുന്നത്.134 രാജ്യങ്ങളില്‍ നിന്നുളള 18,000 പേരില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്സിറ്റി നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ഇതില്‍ 68% പേര്‍ക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന അഭിപ്രായമാണുളളത്.ഇതിനായി ബി.ബി.സി റേഡിയോയുമായി സഹകരിച്ച്‌ ദുര്‍ഹാം യൂണിവേഴ്സിറ്റി റെസ്റ്റ് ടെസ്റ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോള്‍ തന്നെ നടത്തുകയുണ്ടായി.ഈ സര്‍വെയില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേരും തങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്.

ഉറക്കം കൂടാതെ ദിവസേന അഞ്ച് മണിക്കൂര്‍ വിശ്രമത്തിനായി മാറ്റിവെക്കുന്നവര്‍ കൂടുതല്‍ ഉന്മേഷമുളളവരായി കാണപ്പെട്ടപ്പോള്‍ ആറ് മണിക്കൂറിലേറെനേരം വിശ്രമത്തിനായി മാറ്റിവെച്ചവര്‍ക്ക് ഉന്മേഷക്കുറവുള്ളവരായി കണ്ടെത്തിയതായും പഠനം പറയുന്നു.ഒഴിവുവേളകള്‍ വായനയ്ക്കായി മാറ്റിവെക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്നും പോള്‍ ഫലം സൂചിപ്പിക്കുന്നു. മറ്റുചിലര്‍ സംഗീതം കേള്‍ക്കാനും, യോഗാ പരിശീലനം,നടത്തം, പകല്‍ക്കിനാവ് കാണുക, ടി.വി കാണുക എന്നീ കാര്യങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവരാണ്.ഒഴിവ് നേരങ്ങളില്‍ നഷ്ടപ്പെട്ട ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സമയം ലഭിക്കുന്നതോടൊപ്പം സ്വന്തം പ്രവര്‍ത്തനം വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്താനും ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാക്കാനും വിശ്രമം സഹായിക്കും.ഏറെനേരം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെയും സാരമായി ബാധിക്കും. ശരീരത്തിലെ പേശികള്‍ക്ക് ബലം കുറയാനും കഠിനാധ്വാനം വഴിവെക്കും. വിഷാദരോഗം പോലെയുളള അവസ്ഥകളെ അകററിനിര്‍ത്താനും വിശ്രമം സഹായിക്കുമെന്ന് പഠനം പറയുന്നു

ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം ഭക്ഷണം; മനസ്സിന്റെ അലസതയാണ് രോഗങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നത്

മനസ്സിനും ഭക്ഷണമോ? ഞെട്ടണ്ട ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം ഭക്ഷണം. മനസ്സിന് വേണ്ടുന്ന ഭക്ഷണങ്ങളെക്കുറിച്ച്‌ ശരിക്ക് മനസ്സിലാക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യം വര്‍ധിക്കും. കാരണം രോഗങ്ങള്‍ വരാന്‍ പ്രധാന കാരണം മനസ്സാണ്.രോഗങ്ങളും മനസും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. ശരീരത്തിന് രോഗമുണ്ടാകുന്നതില്‍ കാര്യമായ പങ്ക് മനസിനാണ്. മനസ്സിന്റെ അലസതയാണ് പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച്‌ വരുത്തുന്നത്. മനസ്സ് ദുര്‍ബലമായാല്‍ ശരീരവും ദുര്‍ബലമാകും. മനസ്സിനെ നിയന്ത്രിച്ച്‌ വരുതിയില്‍ നിര്‍ത്താന്‍ കഴിഞാല്‍ ജിവിതം വിജയിച്ചു എന്ന് പറയാം.ശരീരത്തിനെന്ന പോലെ മനസ്സിനും വേണം ഭക്ഷണം.

ഓരോ ശരീരത്തിനും മൂന്ന് രീതിയിലാണ് ഭക്ഷണം വേണ്ടത്.

1. ഓര്‍ഡിനറി ഭക്ഷണം
2. എനര്‍ജിക് ഭക്ഷണം
3. വ്യായാമം

ഇതുപോലെ തന്നെ മനസ്സിനും ഭക്ഷണം വേണം .എന്നാലേ മനസ്സ് ആരോഗ്യത്തോടെയിരിക്കു. മനസ്സ് നന്നായാല്‍ രോഗങ്ങള്‍ നമ്മെ കീഴടക്കില്ല. ഏത് വലിയ അസുഖങ്ങളോടും ചീ പറയാം. എന്തൊക്കെയാണ് മനസ്സിന് ആവശ്യമായ ഭക്ഷണം ?

1. ഓര്‍ഡിനറി ഭക്ഷണം: അതായത് മനസ്സിന് ആവശ്യമായ ഓര്‍ഡിനറി ഭക്ഷണം അറിവുകളും ആശയങ്ങളുമാണ്. മനസ്സിലേക്ക് നല്ലത് മാത്രം നല്‍കുക. നല്ലത് മാത്രം ചിന്തിക്കുക. നാം എന്ത് ചിന്തിക്കുന്നോ അതാണ് നാം എന്ന് എപ്പോഴും ഓര്‍ക്കുക. ചീത്ത ആശയങ്ങളും യൂസ്ഫുള്‍ അല്ലാത്ത അറിവുകളും നല്‍കുമ്ബോള്‍ മനസ്സ് കലുഷിതമാകും. ഫലമോ മനസ്സിന്റെ ആരോഗ്യം നഷ്ടപ്പെട്ട് പോകും. ശുഭ ചിന്തകള്‍ കൊണ്ട് സമ്ബന്നമായ മനസ്സ് ആരോഗ്യത്തിന്റെ ലക്ഷണമാണ്. അപ്പോള്‍ ഒരു ശരാശരി മനസ്സിന് ആരോഗ്യം ഉണ്ടാകാന്‍ നല്ല അറിവുകളും ആശയങ്ങളും അടങ്ങുന്ന ഓര്‍ഡിനറി ഭക്ഷണം നിര്‍ബന്ധമാണ്.

2 എനര്‍ജിക് ഫുഡ്: മനസ്സിന്റെ എനര്‍ജിക് ഫുഡ് മനസ്സിനെ തിരിച്ചറിയുക എന്നതാണ്. ഓരോരുത്തരുടെയും കഴിവും കഴിവുകേടുകളും തിരിച്ചറിയുക. ഒരാള്‍ തന്നെത്തന്നെ അറിഞ്ഞാല്‍ ഈശ്വരനെ അറിഞ്ഞു എന്നാണ് പ്രവാചക വചനം. എല്ലാ മതങ്ങളും സൈക്കോളജിയും ഇത് തന്നെയാണ് പറയുന്നതും
3. വ്യായാമം: ശരീരരത്തിനെന്ന പോലെ മനസ്സിനും വേണം വ്യായാമം . മനസ്സിന്റെ വ്യായാമം ധ്യാനം , യോഗ ,ഉപാസന എന്നിവയൊക്കെയാണ് . മനസ്സിന്റെ ചിന്തകളെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ധ്യാനത്തിനും യോഗക്കും കഴിയുന്നു .

ശരീരത്തിന് നന്നായി ഭക്ഷണം നല്‍കിയാലും ആവശ്യമായ വ്യായാമം ഇല്ലെങ്കില്‍ അസുഖങ്ങള്‍ വരാറില്ലേ. അതുപോലെയാണ് മനസ്സും. ആവശ്യമായ ധ്യാനവും യോഗയും ഉപാസനയുമൊക്കെ വേണം .ഏതെങ്കിലും ഒന്ന് നിര്‍ബന്ധമാണ്. ചിന്തകളുടെ സംഭരണിയാണ് മനസ്സ് . അതില്‍ നെഗറ്റീവ് ചിന്തയുണ്ട്. പോസറ്റീവ് ഉണ്ട് .അനാവശ്യ ചിന്തകളുടെ എണ്ണം കുറക്കാനും നിയന്ത്രിക്കാനും എടുക്കുന്ന പ്രക്രിയയാണ് ധ്യാനം . നിങ്ങള്‍ക്ക് കൃത്യമായ ഒരു ധ്യാന രീതി അറിയില്ലെങ്കില്‍ പേടിക്കേണ്ട ഒരു വഴിയുണ്ട്. ഏതൊരു പ്രവര്‍ത്തി ചെയ്യുമ്ബോഴും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അതും ഒരു ധ്യാനമാണ്. നിങ്ങളുടെ മനസ്സ് ആരോഗ്യത്തോടെ യിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമല്ല .നിങ്ങളെ ആശ്രയിക്കുന്ന ഭാര്യ / ഭര്‍ത്താവ് / ,മക്കള്‍ ,രക്ഷിതാക്കള്‍ , തൊഴിലാളികള്‍, മേലുദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും ആരോഗ്യത്തിനും ഗുണകരമായ മാറ്റങ്ങള്‍ക്കും ആവശ്യമാണ്. ചുറ്റുമുള്ളതൊക്കെ നന്നായതിന് ശേഷം നന്നാകാന്‍ കാത്തിരിക്കുന്ന ചിലരുണ്ട്.തിരയൊഴിഞ് കടലിലിറങ്ങാന്‍ കാത്തിരിക്കുന്നവരെപ്പോലെയാണിവര്‍. നിങ്ങള്‍ ശുഭകാര്യങ്ങള്‍ മാത്രം ചിന്തിക്കുക, മനസ്സ് നിറയെ നന്മകളാല്‍ പൂക്കട്ടെ. രോഗവിമുക്തമായ ശരീരം നിങ്ങള്‍ക്ക് ലഭിക്കും. മനസ്സിനെക്കുറിച്ചുള്ള ശരിയായ അറിവാണ് ആത്മീയത. (മതങ്ങള്‍ പറയുന്ന ആത്മീയതയല്ല ഇവിടെ പറയുന്നത്) ഞാന്‍ ആരാണെന്നുള്ള അറിവാണ് ആത്മീയത. 95 ശതമാനം പേര്‍ക്കും ഇല്ലാതെ പോയത് ഈ അറിവാണ്

ഹൃ​ദ​യ​ത്തെ സ്നേ​ഹി​ക്കൂ, ജീ​വി​ത​ത്തി​ന് ശ​ക്തി പ​ക​രൂ

ഇന്ന് ലോക ഹൃദയ ദിനം. ജീവിത ശൈലീ മാറ്റവും തിരക്കിനിടയിലെ വ്യായാമ രഹിതമായ ജീവിതവും എല്ലാം ഈദിനം മലയാളി ഏറെ ഓര്‍മിക്കേണ്ടതായി മാറ്റിയിരിക്കുന്നു. ഹൃദ്രോഗവും പക്ഷാഘാതവും അഥവാ സ്ട്രോക്ക് അടങ്ങുന്ന കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് ആണ് ആഗോള മരണ കാരണങ്ങളില്‍ ഒന്നാമത്. മൂന്നില്‍ ഒന്ന് എന്ന നിരക്കില്‍ ഇത് നിലനില്‍ക്കുന്നു. ചിട്ടയായ ജീവിതചര്യകൊണ്ട് പക്ഷാഘാതവും ഹൃദ്രോഗവും നമുക്ക് തടയുവാന്‍ കഴിയും. ഇന്ത്യ ഒരു വികസ്വരരാജ്യമാണെങ്കിലും, പകര്‍ച്ചേതര വ്യാധികള്‍ മൂലം ഏകദേശം 60 ശതമാനത്തോളം മരണം സംഭവിക്കുന്നു. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം, വ്യായാമക്കുറവ് അമിതമായ മദ്യപാനം തുടങ്ങിയ ദു:ശീലങ്ങള്‍ നിയന്ത്രിച്ചാല്‍, ഹൃദ്രോഗ സംബന്ധമായ മരണങ്ങള്‍ 80% വരെ ഇല്ലാതാക്കാന്‍ കഴിയും. ഈ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് 2000 മുതല്‍ ഹൃദയദിനം ആചരിച്ചുവരുന്നത്. ആരോഗ്യപരമായ ശീലങ്ങള്‍ സ്വായത്തമാക്കുവാനും മുറയ്ക്ക് ഹൃദയ പരിശോധന നടത്തുവാനും ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് വേള്‍ഡ് ഹാര്‍ട്ട് ഡേയുടെ ലക്ഷ്യം. ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദ്രോഗം 2025 ആകുമ്പോഴേക്ക് ഗണ്യമായി കുറയ്ക്കുക എന്ന് ലോക ആരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുകയാണ്.

ഹൃദ്രോഗം തടയുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഏഴ് ലഘു മാര്‍ഗങ്ങള്‍ ഉണ്ട്. പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക. വ്യായാമം നിര്‍ബന്ധമാക്കുക. പ്രതിദിനം 30 മിനിറ്റ് ദിവസം നടക്കുക, ആരോഗ്യപ്രദമായ ഭക്ഷണരീതികള്‍ ശീലമാക്കുക, പഞ്ചസാര, ഉപ്പ് എന്നിവ മിതമായി ഉപയോഗിക്കുക, എണ്ണയില്‍ വറുത്തതും, പൊരിച്ചതുമായ ഉത്പ്പന്നങ്ങള്‍ വർജിക്കുക, പഴവര്‍ഗങ്ങള്‍,  പച്ചക്കറികള്‍, മത്സ്യം, കൊഴുപ്പു കുറഞ്ഞ മാംസം എന്നിവ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക, അമിതഭാരം കുറയ്ക്കുക, മുറക്കുള്ള ഹെല്‍ത്ത് ചെക്കപ്പ് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുക എന്നിവയാണിവ. രക്തസമ്മര്‍ദം, പ്രമേഹം, കൊഴുപ്പ് എന്നിവ ശരീരഭാരത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം കുറയുന്നതു മൂലം ഹൃദയത്തിന്‍റെ അധ്വാനഭാരവും കുറയുന്നു, സുഖനിദ്ര ഉറപ്പാക്കുക. ഏഴു മുതല്‍ ഒൻപത് മണിക്കൂര്‍ വരെ ഉറക്കം നല്ലതാണ്. ഉറക്കക്കുറവ് മൂലം അമിതഭാരം, രക്താതിസമ്മര്‍ദം, ഹ്യദയാഘാതം, പ്രമേഹം വിഷാദരോഗം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക, വ്യായാമമുറകള്‍,  യോഗാഭ്യാസം, ധ്യാനം എന്നിവ ജീവിതചര്യയാക്കുക. പുകവലി, മദ്യപാനം എന്നിവ മാനസികസമ്മര്‍ദം കൂട്ടുകയേ ഉള്ളൂ. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കൊളസ്ട്രോള്‍ പരിശോധന നിര്‍ബന്ധമാക്കണം. അമിതഭാരം, പാരമ്പര്യമായി പ്രമേഹം എന്നിവ ഉണ്ടെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ ബ്ലഡ്ഷുഗര്‍ പരിശോധിക്കണം. 2025 -ഓടെ യുവമരണനിരക്ക് 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ദേശീയ പദ്ധതികളുമായി മുന്നോട്ട് വന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. ഖരഇന്ധങ്ങളുടെ ഉപയോഗം 50% കുറയ്ക്കുക, വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ പുകയില വില്‍പന നിരോധനം, ടിവി, സിനിമ എന്നീ ദ്യശ്യമാധ്യമങ്ങളില്‍ പുകവലി ദ്യശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകയില വിരുദ്ധ നയങ്ങള്‍ സ്വീകരിക്കല്‍ എന്നിവയാണ് ഇതിനായി സ്വീകരിക്കുന്ന നയങ്ങള്‍ . ഈ ലഘു നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ നമുക്ക് ഒരു പരിധിവരെ ഹൃദ്രോഗവും, പക്ഷാഘാതവും അവമൂലം ഉണ്ടാകുന്ന മരണനിരക്കും നിയന്ത്രിക്കാവുന്നതാണ്. ഒരു വികസ്വരരാജ്യത്തിന് ആരോഗ്യ സംരക്ഷണ ചെലവ് കുറയ്‌ക്കുക മാത്രമല്ല, ആരോഗ്യമുള്ള ഒരു ഭാവിതലമുറയെ പടുത്തുയര്‍ത്താനും നമുക്ക്  കഴിയട്ടെ.

ഹൃ​ദ​യം എ​ന്ന അ​ത്ഭു​ത​യ​ന്ത്രം

മനുഷ്യശരീരത്തിലെ അത്ഭുതയന്ത്രമാണ് ഹൃദയം. മനുഷ്യന്‍ ജനിക്കുന്നതിനുമുമ്പ് ഭ്രൂണാവസ്ഥയില്‍ 22 ദിവസം പ്രായമാകുന്നതോടെ സ്പന്ദിച്ചു തുടങ്ങുന്ന ഈ അവയവം മരണത്തോടെ മാത്രമാണ് നിലയ്ക്കുന്നത്. പ്രതിദിനം ഒരുലക്ഷം തവണയാണ് ഹൃദയം മിടിക്കുന്നത്. ഏകദേശം 60 വയസാകുമ്പോഴേക്കും ഒരാളുടെ ഹൃദയം 260 കോടിയിലധികം തവണ സ്പന്ദിച്ചിട്ടുണ്ടാകും. ഒരുദിവസം ഹൃദയം എത്ര ലിറ്റര്‍ രക്തം പമ്പുചെയ്യുന്നുണ്ടെന്നറിയാമോ? 6500 ലിറ്റർ. ഹൃദയത്തെക്കുറിച്ച് കടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.
മസില്‍കൊണ്ടുണ്ടാക്കിയ പന്ത്
കടുപ്പമുള്ള മസിലുകള്‍കൊണ്ടുണ്ടാക്കിയ ഒരു പന്തു പോലെയാണ് ഹൃദയം. ഏകദേശം 250-300 ഗ്രാം ഭാരവും മുഷ്ടിയോളം വലിപ്പവുമുണ്ട് ഇതിന്. ഈ പമ്പിനെ ഉള്ളില്‍ ഒരു ഭിത്തികെട്ടി ഇടതും വലതും ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഭാഗത്തും ഒരു മേലറയും ഒരു കീഴറയും ഉണ്ട്. ഹൃദയത്തെ എപ്പികാര്‍ഡിയം എന്നു പേരുള്ള ഒരു നേര്‍ത്ത ഇരട്ടപ്പാടകൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഈ പാടകള്‍ക്കിടയില്‍ പെരിക്കാര്‍ഡിയല്‍ ദ്രവം നിറഞ്ഞിരിക്കുന്നു. ഒരുവിധം ആഘാതങ്ങളില്‍ നിന്നെല്ലാം ഹൃദയത്തെ രക്ഷിക്കുന്നത് ഈ ദ്രവമാണ്. കശേരുകികളില്‍ തന്നെ ഹൃദയത്തിന്‍റെ ഘടനയില്‍ വ്യത്യാസങ്ങളുണ്ട്. മത്സ്യത്തിന്‍റെ ഹൃദയത്തിന് രണ്ടറകളാണുള്ളത്. ഉഭയജീവികളിലും ഉരഗങ്ങളിലും മൂന്നറകള്‍ വീതവും (ഉരഗങ്ങളാണെങ്കിലും മുതലയ്ക്കും ചീങ്കണ്ണിക്കും നാലറകളുണ്ട്.) പക്ഷികള്‍ സസ്തനികള്‍ എന്നിവയില്‍ നാലും അറകളാണുള്ളത്.
ഹൃദയവാല്‍വുകള്‍
ഒരുവശത്തേക്കുമാത്രം തുറക്കുന്ന വാല്‍വുകളുടെ കാര്യക്ഷമതയാണ് ഹൃദയത്തെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നത്.മൂന്ന് ഇതളുകളുള്ള ട്രൈകസ്പ്ഡ്മൂന്ന് ഇതളുകളോടു കൂടിയതിനാലാണ് ഈ പേരു വന്നത്. വലതുവശത്തുള്ള ഓറിക്കിളിന്‍റെയും വെന്‍ട്രിക്കിളിന്‍റെയും നടുവിലാണിതിന്‍റെ സ്ഥാനം. ഈ വാല്‍വ് രക്തത്തെ ഓറിക്കിളില്‍നിന്ന് വെന്‍ട്രിക്കിളിലേക്കു മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.ബൈകസ്പ്ഡ് അഥവാ രണ്ടിതളുകളുള്ള വാല്‍വ്രണ്ടിതളുകള്‍ മാത്രമുള്ളതിനാലാണ് ഇതിന് ഈ പേരു വന്നത്. ഇടതുഭാഗത്തുള്ള അറകളെ വേര്‍തിരിക്കുന്ന ഈ വാല്‍വിന് മൈറ്റര്‍ വാല്‍വ് എന്നും പേരുണ്ട്. ബിഷപ്പുമാര്‍ ധരിക്കുന്ന മെട്രല്‍ എന്ന തൊപ്പിയുടെ ആകൃതിയുള്ളതിനാലാണ് ഈ പേരു വന്നത്.ധമനികളിലേക്കുമാത്രം തുറക്കുന്ന വാതില്‍ ഹൃദയത്തിലേക്കു രക്തം കൊണ്ടുവരുന്ന സിരകളുടെയും ഹൃദയത്തില്‍നിന്ന് രക്തം പുറത്തുകൊണ്ടുപോകുന്ന മഹാധമനി (അയോര്‍ട്ട)യുടേയും പ്രവേശന കവാടങ്ങളിലുള്ള അര്‍ധചന്ദ്രാകാരവാല്‍വുകള്‍ രക്തത്തെ ധമനികളിലേക്കു മാത്രമേ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുകയുള്ളൂ.
ഹൃദയത്തിന്‍റെ സങ്കോചവികാസങ്ങള്‍
ഏട്രിയങ്ങള്‍ സങ്കോചിക്കുമ്പോള്‍ അവയിലെ രക്തം അതാതുവശത്തെ വെന്‍ട്രിക്കിളുകളില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് വെന്‍ട്രിക്കിളുകള്‍ സങ്കോചിക്കുന്നു. അപ്പോള്‍ വലതു വെന്‍ട്രിക്കിളില്‍നിന്നും ശ്വാസകോശധമനികള്‍ വഴി രക്തം ശ്വാസകോശങ്ങളിലെത്തുന്നു. അതേസമയം ഇടതുവെന്‍ട്രിക്കിളില്‍നിന്നും മഹാധമനിവഴി രക്തം ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും പോകുന്നു.
ഹൃദയസ്പന്ദനം
ഏട്രിയങ്ങളുടെ സങ്കോചം, വെന്‍ട്രിക്കിളുകളുടെ സങ്കോചം, ഹ്രസ്വസമയത്തെ വിശ്രമം എന്നിവ ചേര്‍ന്നതാണ് ഒരു ഹൃദയസ്പന്ദനം. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംകൂടി സാധാരണ ഗതിയില്‍ വേണ്ടിവരുന്ന സമയം 0.8 സെക്കന്‍റാണ്.
ഒരു മിനിട്ടില്‍ 5 ലിറ്റര്‍
#ഒരുതവണ ഹൃദയം സ്പന്ദിക്കുമ്പോള്‍ ഏതാണ്ട് 70 മില്ലിലിറ്റര്‍ രക്തം പമ്പുചെയ്യപ്പെടുന്നു. ഒരുമിനിട്ടില്‍ 72 തവണയും.
#അതുവച്ച് കണക്കാക്കിയാല്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ
ഹൃദയം ഒരുമിനിട്ടില്‍ 5 ലിറ്റര്‍ രക്തം പമ്പുചെയ്യുന്നു.
#ഒരുദിവസം7200 ലിറ്റര്‍ രക്തം പമ്പുചെയ്യുന്നു.
#ഒരുവര്‍ഷം 26,28,000 ലിറ്റര്‍ രക്തം പമ്പുചെയ്യുന്നു.
#70 വയസിനിടെ 18.4 കോടി ലിറ്റർ.
സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് റീന്‍ ലെനോയ്
ഹൃദയസ്പന്ദനം പരിശോധിക്കുന്നതിനുള്ള ഉപകരണമാണ് സ്റ്റെതസ്കോപ്പ്. ഫ്രാന്‍സുകാരനായ റീന്‍ ലെനോയ് 1815ലാണ് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്.മിടിപ്പ് കൂടാം, കുറയാംദേഷ്യം കയറുന്നതിനനുസരിച്ച് ഹൃദയമിടിപ്പ് കൂടുന്നു.ഭാരം തോന്നുമ്പോഴും തെറ്റ് ചെയ്യുമ്പോഴും ഉത്കണ്ഠയുണ്ടാകുമ്പോഴുംഹൃദയമിടിപ്പ് വർധിക്കുന്നു. ഉഷ്ണം ഹൃദയമിടിപ്പ് കൂട്ടുമ്പോള്‍ തണുപ്പ് ഹൃദയമിടിപ്പ് കുറയ്ക്കുന്നു.ഒരു സെല്‍ഷ്യസ് ചൂടുകൂടുമ്പോള്‍ ഹൃദയമിടിപ്പ് ഏതാണ്ട്
18 തവണ കൂടുന്നു.
പാര്‍ക്കിന്‍ജിയുടെ പേരില്‍
ഹൃദയസ്പന്ദനത്തിനു കാരണമാകുന്നത് വൈദ്യുത ആവേഗങ്ങളാണെന്നു കണ്ടുപിടിച്ചത് ചെക്ക് ശാസ്ത്രജ്ഞനായ ജൊഹാനസ് ഇവാന്‍ജെലിസ്റ്റ് പാര്‍ക്കിന്‍ജിയാണ്. ഹൃദയത്തിലെ വലിയ അറകളായ വെന്‍ട്രിക്കിളുകളുടെ ആന്തരഭിത്തിയിലുള്ള സൈനോ ഏട്രിയല്‍ നോഡ് (sa node) എന്ന സവിശേഷതരം കലകളാണ് ഹൃദയമിടിക്കാനുള്ള കറന്‍റ് ഉല്പാദിപ്പിക്കുന്നത്. പാര്‍ക്കിന്‍ജി ഫൈബറുകള്‍ (Parking fibres) എന്നാണ് ഈ കലകള്‍ അറിയപ്പെടുന്നത്. ഈ ബാറ്ററിക്ക് എന്തെങ്കിലും തകരാറുപറ്റിയാല്‍ അത് ഹൃദയാഘാതത്തിനു കാരണമാകും.
കൃത്രിമപേസ്മേക്കര്‍ നിർമിച്ചത് വില്‍സണ്‍ ഗ്രെയ്റ്റ്ബാക്
ഹൃദയമിടിപ്പ് കുറഞ്ഞുപോകുന്ന അസുഖം മാറ്റാനുള്ള കൃത്രിമ യന്ത്രമാണ് കൃത്രിമ പേസ്മേക്കർ. മിക്കപ്പോഴും 70 തവണ മിടിക്കാറുള്ള ഉത്തരവ് കൊടുക്കുന്ന രീതിയില്‍ കൃത്യമായ ഇടവേളകളില്‍ ലഘുവായ വൈദ്യുതാഘാതം ഹൃദയത്തിനു നല്‍കുകയാണ് ഈ യന്ത്രം ചെയ്യുന്നത്. ബാറ്ററി ഉപയോഗിച്ച് പത്തും പതിനഞ്ചും വര്‍ഷം വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം ത്വക്കിനടി യില്‍ വച്ചുപിടിപ്പിക്കുന്നു. ആദ്യത്തെ വിജയകരമായ പേസ്മേക്കര്‍ നിർമിച്ചത് വില്‍സണ്‍ ഗ്രെയ്റ്റ്ബാക് എന്ന എൻജിനീയറാണ്.
പള്‍സ് (നാഡിമിടിപ്പ്)
വെന്‍ട്രിക്കിളുകള്‍ സങ്കോചിക്കുമ്പോള്‍ ധമനികളിലേക്ക് രക്തം തള്ളപ്പെടുന്നതിന്‍റെ ഫലമായി ധമനിയുടെ ഭിത്തി വികസിക്കുന്നു. ഇത് ധമനീഭിത്തിയില്‍ തരംഗരൂപത്തിലുള്ള ഒരു ചലനമുണ്ടാക്കുന്നു. ഈ തരംഗചലനമാണ് പള്‍സ്.ഈസ്ട്രജന്‍: ഹൃദയാഘാതം കുറയ്ക്കുന്ന ഹോര്‍മോണ്‍സ്ത്രീകളില്‍ പൊതുവെ കൊറോണറി ധമനി രോഗവും അതുമൂലമുണ്ടാകുന്ന ഹൃദയാഘാതവും പ്രായേണ കുറവാണ്. അതിനു കാരണമായി പറയപ്പെടുന്നത് സ്ത്രൈണഹോര്‍മോണായ ഈസ്ട്രജനാണ്.
അതിരോ ക്ലിറോസിസ്
ആവശ്യത്തിലധികം കൊളസ്ട്രോള്‍ ആഹാരത്തിലടങ്ങിയാല്‍ അത് ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നു. ഈ അവസ്ഥയാണ് അതിരോ ക്ലിറോസിസ്. ഇതിന്‍റെ ഫലമായി ധമനിയുടെ ഉള്‍വ്യാസം കുറയുകയും രക്തത്തിന്‍റെ ഒഴുക്കിന്‍റെ വേഗത കുറയുകയും ചെയ്യുന്നു. രക്തക്കുഴലിന്‍റെ ഉള്‍ഭിത്തി ദൃഢമായിത്തീരുകയും രക്തസമ്മര്‍ദ്ദം വർധിക്കുകയും ചെയ്യുന്നു. അടിഞ്ഞുകൂടിയ രക്തക്കട്ടകള്‍ ശസ്ത്രക്രിയ, ലേസര്‍ ചികിത്സ എന്നിവവഴി നീക്കം ചെയ്യാം.
ത്രോംബോസിസ്
രക്തക്കുഴലിന്‍റെ ഭിത്തിയില്‍ പ്ലേറ്റ്ലറ്റുകളും അരുണ രക്താണുക്കളും ഒട്ടിപ്പിടിക്കുകയും ഇത് രക്തക്കട്ടയായി മാറുകയും ചെയ്യുന്നു. ഇതിനെ ത്രോംബോസിസ് എന്നു പറയുന്നു. ഇങ്ങനെ രൂപപ്പെടുന്ന രക്തക്കട്ട അവിടെ ത്തന്നെ സ്ഥിതിചെയ്യുകയോ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകി നീങ്ങുകയോ ചെയ്യാം. ഇത്തരം രക്തക്കട്ടകള്‍ കൊറോണറി ധമനിയില്‍ രൂപപ്പെട്ടാല്‍ (കൊറോണറി ത്രോംബോസിസ്) അത് ഹൃദയാഘാതത്തിന് കാരണമാകാം. തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തക്കട്ട രൂപപ്പെടുന്നതാണ് സെറിബ്രല്‍ ത്രോംബോസിസ്. ആവശ്യത്തിലധികം കൊളസ്ട്രോൾ, വെരിക്കോസ് വെയ്ന്‍ എന്നിവ ത്രോംബോസിസിലേക്ക് നയിച്ചേക്കാം.
രക്തസമ്മര്‍ദം
ഹൃദയം രക്തം പമ്പുചെയ്യുന്നതിന്‍റെ ഫലമായും ധമനീഭിത്തികള്‍ രക്തത്തില്‍പ്രയോഗിക്കുന്ന പ്രതിരോധത്തിന്‍റെ ഫലമായും രക്തത്തില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. വെന്‍ട്രിക്കിളുകള്‍ സങ്കോചിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഏറ്റവും കൂടിയതാവുന്നു. ഇതാണ് സിസ്റ്റോളിക് മര്‍ദ്ദം. വെന്‍ട്രിക്കിളുകള്‍ വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ രക്തത്തിന്‍റെ മര്‍ദ്ദനില ഏറ്റവും കുറഞ്ഞിരിക്കുകയും ചെയ്യുന്നു. ഇതിനെ ഡയസ്റ്റോളിക് മര്‍ദ്ദം എന്നുപറയുന്നു. ശരാശരി സിസ്റ്റോളിക് മര്‍ദ്ദം 120 മി. മി. മെര്‍ക്കുറിയും ഡയസ്റ്റോളിക് മര്‍ദ്ദം 80 മി. മി. മെര്‍ക്കുറിയും ആണ്. രക്തസമ്മര്‍ദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോ മീറ്റർ.
സ്ഫിഗ്മോ മാനോ മീറ്റര്‍
ഇറ്റാലിയന്‍ വൈദ്യശാസ്ത്രജ്ഞനായ റൈവറോക്കിയാണ് മനുഷ്യന്‍റെ രക്തസമ്മര്‍ദ്ദം അളക്കാനുള്ള സ്പിഗ്മോ മാനോമീറ്റര്‍ (sphygmomano meter) കണ്ടുപിടിച്ചത്.രക്തസമ്മര്‍ദം ആദ്യമായി കണ്ടെത്തിയത്രക്താതിമര്‍ദ്ദം ആദ്യമായി രേഖപ്പെടുത്തിയത് പാതിരിയായ റവറന്‍റ് സ്റ്റീഫന്‍ ഹേല്‍സ് (Rev. Stephen hels) ആണ്. തന്‍റെ കുതിരയുടെ കരോട്ടിഡ് ധമനിയില്‍ ഒരു പിച്ചളക്കുഴല്‍ ഇറക്കിയപ്പോള്‍ ഹൃദയത്തിന്‍റെ സങ്കോചവികാസങ്ങള്‍ അനുസരിച്ച് കുഴലിലെ രക്ത വിതാനം ഉയര്‍ന്നു താഴുന്നത് അദ്ദേഹം രേഖപ്പെടുത്തി.
ദേശീയ ഹൃദയദിനം
1994 ഓഗസ്റ്റ് മൂന്നിനാണ് ഇന്ത്യയിലാദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ഡല്‍ഹിലെ ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍വെച്ച് ആന്ധ്രാക്കാരനായ ഡോ. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍. ഈ ദിനത്തിന്‍റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 3 ദേശീയ ഹൃദയദിനമായി ആചരിച്ചുവരുന്നു.കേരളത്തിൽ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ 2003 മെയ് 13ന് വിജയകരമായി ഹൃദയം മാററിവച്ചു. ഡോ. ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തില്‍ 34കാരനായ എബ്രഹാമിനാണ് ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കെ. കെ. സുകുമാരന്‍റെ ഹൃദയമാണ് എബ്രഹാമിനു നല്‍കിയത്. ഒരു വര്‍ഷവും എട്ടുമാസവും കഴിഞ്ഞ് എബ്രഹാം മരണമടഞ്ഞു.
ആഞ്ജയ്ന
കൊറോണറി രക്തക്കുഴലുകള്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നതുമൂലം ഹൃദയപേശികള്‍ക്ക് വേണ്ടത്ര ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതു മൂലമുണ്ടാകുന്ന നെഞ്ചുവേദനയാണ് ആഞ്ജയ്ന. വേഗത്തില്‍ നടക്കുമ്പോഴോ അധ്വാനമുള്ള ജോലി ചെയ്യുമ്പോഴോമാത്രം കണ്ടുവരുന്ന നെഞ്ചുവേദനയാണ് ആഞ്ജയ്നയുടെ ലക്ഷണം.
ഇലക്ട്രോ കാര്‍ഡിയോഗ്രാഫ്
ഹൃദയപേശികളുടെ സങ്കോചഫലമായി ആ പേശികളിലെ വൈദ്യുതപൊട്ടെന്‍ഷ്യലിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ രേഖപ്പെടുത്താന ുള്ള ഉപകരണം. ഇങ്ങനെ ലഭിക്കുന്ന രേഖയാണ് ഇലക്ട്രോ കാര്‍ഡിയോഗ്രാം. ഇസിജി ഉപയോഗിച്ച് ഹൃദയത്തിന്‍റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഉള്ള തകരാറുകള്‍ മനസിലാക്കാം.

മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ല്‍ ദു​ര​ന്തം

സംസ്ഥാനത്ത് ഇപ്പോള്‍ കാര്യമായ മഴയില്ല. വെയിലുമില്ല. എങ്കിലും പകര്‍ച്ചപ്പനി സാധ്യതകള്‍ തീരെ കുറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍. കഴിഞ്ഞ ദിവസം പുറത്തു വന്ന വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍റെ കണക്കുകള്‍ കേരളത്തിനെ ആശങ്കപ്പെടുത്തുന്നതാണ്. കാര്യമായ ഇടപെടലില്ലെങ്കിലും സ്ഥിതിഗതികള്‍ രൂക്ഷമായേക്കും. രാജ്യത്തു പടരുന്ന പകര്‍ച്ച വ്യാധികളെ കുറിച്ചുള്ള വിശദമായ പഠനം നടത്തുന്നതിനുള്ള പദ്ധതിയാണ് വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ചു രാജ്യത്താകെ 36,110 പേര്‍ക്ക് ഈ വര്‍ഷം ഇതുവരെ ഡെംഗിപ്പനി ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു 70 പേര്‍ മരിച്ചു. കേരളത്തിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ജീവനു ഹാനികരമാകുന്ന പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നത്. 15,000 ചിക്കുന്‍ ഗുനിയ കേസുകള്‍ ഓഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം പേര്‍ക്കു ബാധിച്ച ഡെംഗിപ്പനിയുടെ വ്യാപനം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസകരമല്ല സ്ഥിതിഗതികള്‍. ഇത്തവണ പശ്ചിമ ബംഗാളിലും ഒഡീഷയിലുമാണ് ഏറ്റവും അധികം ഡെംഗിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബംഗാളില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ഒഡിഷയില്‍ പത്തു പേരും. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം അതി ഭീമമായി ഉയരുകയാണ്. കര്‍ണാടകത്തില്‍ ചിക്കുന്‍ഗുനിയയാണു വ്യാപകമാകുന്നത്. എട്ടു മാസത്തിനിടെ പതിനായിരത്തോളം പേര്‍ക്ക് ഇവിടെ ചിക്കുന്‍ഗുനിയ ബാധിച്ചു. മഹാരാഷ്ട്രയിലാകട്ടെ 1024 പേര്‍ക്കു ചിക്കുന്‍ ഗുനിയയും 2500 പേര്‍ക്കു ഡെംഗിപ്പനിയും ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം തീരാന്‍ ഇനിയും മൂന്നു മാസങ്ങളുണ്ട്. ഇപ്പോഴത്തെ നിലയില്‍ തുടരുകയാണെങ്കില്‍ മുന്‍ വര്‍ഷത്തെ കണക്കുകള്‍ മറികടക്കാനുള്ള സാധ്യതയും കാണുന്നു. വരും ദിവസങ്ങളിലെ കാലാവസ്ഥയെ അനുസരിച്ചായിരിക്കും പകര്‍ച്ചവ്യാധികളുടെ വ്യാപനം വിലയിരുത്താനാകുക.

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ മഴക്കാലത്താണു പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിതി ഇതായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനു വിജയകരമായ പദ്ധതികള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെറിയ മഴ പോലും വന്‍ ഭീഷണിയാകും. വെട്ടിമൂടിയ മാലിന്യങ്ങള്‍ ജലാശയങ്ങള്‍ മലിനമാക്കുന്നതും കെട്ടികിടക്കുന്ന വെള്ളം വൈറസ് വാഹകരായ കൊതുകുകളെ സൃഷ്ടിക്കുന്നതിനു പുറമെ രോഗാണുക്കളെ പകര്‍ത്തുന്നതിനും കാരണമാകും. കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും ഏതാണ്ടു പിന്മാറിയ സാഹചര്യമാണുള്ളത്. ഉറവിട മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും പരക്കെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചു നഗര പ്രദേശങ്ങളിലും ജനസാന്ദ്രത കൂടിയ നഗര പ്രാന്തങ്ങളിലും. ഇവിടെ മാലിന്യങ്ങള്‍ റോഡുകളിലും മറ്റും വലിച്ചെറിയുന്ന സമീപനം ഇതുവരെ മാറിയിട്ടില്ല. അശാസ്ത്രീയ മാലിന്യ സംസ്കരണമാണെങ്കില്‍ വ്യാപകവും. ഇതൊക്കെ വിളിച്ചു വരുത്തുന്നതും വിപത്തു തന്നെ.മാലിന്യ സംസ്കരണ പ്രശ്നം സൃഷ്ടിക്കുന്ന വെല്ലുവിളിക്കു പുറമെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. വൈറസ് വാഹകരായി ഇതര സംസ്ഥാന തൊഴിലാളികള്‍ മാറുന്നുണ്ട്. വൃത്തിഹീനമായ താമസ സ്ഥലങ്ങളും ചെറിയ സൗകര്യങ്ങളില്‍ പോലും തിങ്ങി നിറഞ്ഞുള്ള താമസവും പകര്‍ച്ചവ്യാധികള്‍ അതിവേഗത്തില്‍ പടരാന്‍ ഇടയാക്കുന്നു. വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിലെ കണക്കുകളില്‍ നിന്നും പശ്ചിമ ബംഗാളിലും ഒഡിഷയിലും പകര്‍ച്ചവ്യാധികള്‍ കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്നു വ്യക്തമാകുന്നു. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ പേരും ബംഗാളിലും ഒഡിഷയിലും നിന്നെത്തുന്നവരാണ്. ദിനംപ്രതി കേരളത്തില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകള്‍ ആരുടെ പക്കലുമില്ല. എങ്കില്‍ പോലും നൂറു കണക്കിനാളുകള്‍ എത്തുന്നുണ്ടെന്നു കരുതുന്നു. മാത്രമല്ല ദീര്‍ഘമായ ഓണം അവധിക്കു സ്വന്തം നാടുകളിലേയ്ക്കു പോയ തൊഴിലാളികള്‍ മടങ്ങി വന്നു തുടങ്ങുകയും ചെയ്യുന്നുണ്ട്.

ഓണക്കാലത്ത് നാടുകളിലേയ്ക്കു പോയി തിരികെ എത്തുന്നവരെയോ പുതുതായി എത്തുന്നവരെയോ പരിശോധിക്കാനോ ആരോഗ്യ സ്ഥിതി വിലയിരുത്താനോ ഉള്ള സംവിധാനങ്ങള്‍ കേരളത്തിലില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ പോലും പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. അതുകൊണ്ടു തന്നെ എത്ര പേര്‍ രോഗാണു വാഹകരാണെന്നു തിരിച്ചറിയാനും കഴിയില്ല. രോഗം ബാധിച്ചവരും രോഗാണു ബാധയുമായി എത്തി രോഗം പടര്‍ത്തുന്നവരും ഇവര്‍ക്കിടയിലുണ്ട്. ഇതും സ്ഥിഗതികള്‍ ഗുരുതരമാക്കുന്നു. ഇതു പരിശോധിക്കുന്നതിനും മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിനും ഇതുവരെ സംവിധാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. രോഗബാധ ഇപ്പോള്‍ ചിലയിടങ്ങളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒറ്റപ്പെട്ടതാണെന്ന വിലയിരുത്തലാണ് അധികൃതര്‍ക്കുള്ളത്. ഒറ്റപ്പെട്ടതെന്ന പേരില്‍ നിസാരമായി കാണുന്നത് കൊണ്ടു തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസം കാര്യമായ മഴയുണ്ടാകുകയാണെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും.സാധാരണ പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന സമയങ്ങളിലാണു പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇതാകട്ടെ വൈകിയ വേളയിലുമായിരിക്കും. പടര്‍ന്നു പിടിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു വരെ കാത്തിരുന്നാല്‍ സംഭവിക്കുന്നതു വലിയ ദുരന്തമാകും. മുന്‍ കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ദുരന്തത്തിന് ശേഷം പരിതപിക്കാനും പരസ്പരം പഴി ചാരാനും മാത്രമെ സാധിക്കുകയുള്ളൂ.

കടപ്പാട്-http:www.vvmtoday.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate