অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ ജീവിതം

ആരോഗ്യ ജീവിതം

  1. അഴകിനും ആരോഗ്യത്തിനും കറിവേപ്പില
  2. മൈഗ്രെയിൻ പ്രതിരോധിക്കാം
  3. കുഴിനഖത്തിന് ആയുര്‍വേദ പരിഹാരം
  4. വെള്ളകടലയുടെ ആരോഗ്യഗുണങ്ങള്‍
  5. ഹൃദയാരോഗ്യത്തിന് ഉലുവ
  6. വാഴക്കൂമ്പിനുള്ളിലെ പൂക്കളുടെ ആരോഗ്യഗുണങ്ങള്‍
  7. പാല്‍പല്ലുകള്‍ സംരക്ഷിക്കാം
  8. ചെറിയുടെ ആരോഗ്യ ഗുണങ്ങള്‍
  9. വേനല്‍ക്കാലത്തെ ജലദോഷത്തില്‍ നിന്ന് ആശ്വാസം നേടാന്‍
  10. കൊളസ്ട്രോൾ കുറയ്ക്കാൻ കാരറ്റ്
  11. കുരുമുളകിന്‍റെ ഔഷധഗുണങ്ങള്‍
  12. കരൾ സംരക്ഷിക്കാന്‍ ബീറ്റ് റൂട്ട്
  13. കൈകഴുകാന്‍ മറക്കരുതേ
  14. വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍
  15. വിളർച്ച തടയാൻ മാമ്പഴം
  16. പഞ്ചസാരയ്‌ക്ക്‌ പകരം പ്രകൃതിദത്ത മധുരങ്ങള്
  17. പല്ലിലെ കറ കളയാന്‍ ഫലപ്രദമായ ചില പ്രകൃതിദത്തമാര്‍ഗ്ഗ ങ്ങള്‍
  18. ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍
  19. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം
  20. വേനല്‍ക്കാലത്തെ ഭക്ഷണ ക്രമം
  21. കണ്ണിലെ കുരു നിസ്സാരമാക്കരുത്
  22. ആരോഗ്യത്തിന് ഓയില്‍ പുള്ളിംഗ്
  23. കുട്ടികളിലെ സന്ധിവാതം

അഴകിനും ആരോഗ്യത്തിനും കറിവേപ്പില

വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില ഭക്ഷണവിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതാ ചില കറിവേപ്പില വിശേഷങ്ങള്‍..

പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വീണ്ടുകീറുന്നതും മാറിക്കിട്ടും.

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന്ന് ശേഷം സ്‌നാനം ചെയ്യുക. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാല്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.

പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം എ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും. ദഹനത്തിന്നും,  ഉദരത്തിലെ ക്രിമി നശീകരണത്തിന്നും ജീവകം \'എ\' കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി. അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.

കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും. ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

മൈഗ്രെയിൻ പ്രതിരോധിക്കാം

ശിര​സ്സി​ന്‍റെ  ഒ​രു പ​കു​തി​യെ​മാ​ത്രം ആ​ശ്ര​യി​ച്ച് ഒ​ട്ട​ന​വ​ധി ല​ക്ഷ​ണ​ങ്ങ​ളോ​ടെ കാ​ണു​ന്ന ശ​ക്ത​മായ ത​ല​വേ​ദ​ന​യാ​ണ് മൈ​ഗ്രെ​യിൻ. മ​റ്റു​ള്ള ത​ല​വേ​ദ​ന​ക​ളിൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ട​വേ​ള​ക​ളിൽ മാ​ത്ര​മാ​ണ് രോ​ഗി​ക്ക് ത​ല​വേ​ദന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ട​വേ​ള​യു​ടെ ദൈർ​ഘ്യം ഓ​രോ​രു​ത്ത​രി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ചി​ല​രിൽ കേ​വ​ലം മ​ണി​ക്കൂ​റു​കൾ മാ​ത്ര​വും മ​റ്റു ചി​ല​രിൽ ദി​വ​സ​ങ്ങ​ളോ​ള​വും നീ​ണ്ടു​നിൽ​ക്കാ​റു​ണ്ട്. അ​തു​പോ​ലെ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​നു​ബ​ന്ധ​ ല​ക്ഷ​ണ​ങ്ങ​ളിൽ പ്ര​ധാ​നം ഛർ​ദ്ദി​യും താ​ത്ക്കാ​ലി​ക​മായ കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ളു​മാ​ണ്.

മൈ​ഗ്രെ​യിൻ ചെ​റിയ പ്രാ​യ​ത്തിൽ ത​ന്നെ ആ​രം​ഭി​ക്കാ​റു​ണ്ട്. മു​തിർ​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് ചെ​റു​പ്പ​ക്കാ​രിൽ രോ​ഗ​ത്തി​ന്‍റെ  തീ​വ്രത കൂ​ടു​ത​ലും ഇ​ട​വേ​ള​ക​ളു​ടെ ദൈർ​ഘ്യം കു​റ​വു​മാ​യി​രി​ക്കും. വി​ദ്യാർ​ത്ഥി​ക​ളിൽ  ഇ​ട​വി​ട്ടി​ട​വി​ട്ട് ത​ല​വേ​ദന വ​രു​ന്ന​ത് പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം. രോ​ഗം വ​രാ​നു​ള്ള സാ​ധ്യത പു​രു​ഷ​ന്മാ​രേ​ക്കാൾ സ്ത്രീ​ക​ളിൽ മൂ​ന്ന് മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. ചെ​റു​പ്രാ​യ​ത്തിൽ ആ​രം​ഭി​ക്കു​ന്ന മൈ​ഗ്രെ​യിൻ സാ​ധാ​രണ ആൺ​കു​ട്ടി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ​റു​ള്ള​ത്. മൈ​ഗ്രെ​യിൻ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ചില ല​ക്ഷ​ണ​ങ്ങൾ കാ​ണാ​റു​ണ്ട്, മാ​ന​സിക സ​മ്മർ​ദ്ദം, ചില ഭ​ക്ഷ​ണ​ പ​ദാർ​ത്ഥ​ങ്ങ​ളോ​ട് അ​മിത ആ​‌ർ​ത്തി, ക​ഴു​ത്തു​വേ​ദ​ന, കാ​ഴ്ച​യ്ക്ക് മ​ങ്ങൽ, അ​മിത ദാ​ഹം, അ​ധി​ക​മാ​യി മൂ​ത്രം പോ​വു​ക, ക്ഷീ​ണം തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങൾ ക​ണ്ടു​ക​ഴി​ഞ്ഞാൽ അ​ത് രോ​ഗം വ​രാൻ പോ​കു​ന്നു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി എ​ളു​പ്പം മ​ന​സി​ലാ​ക്കാ​നും അ​തി​ന​നു​സ​രി​ച്ച് മുൻ​ക​രു​ത​ലു​കൾ എ​ടു​ക്കാ​നും ക​ഴി​യും.​എ​ല്ലാ മൈ​ഗ്രെ​യിൻ രോ​ഗി​ക​ളി​ലും ഇ​ത് കാ​ണ​ണ​മെ​ന്നി​ല്ല.

ത​ല​വേ​ദ​ന​യോ​ടൊ​പ്പ​മോ അ​തി​നു തൊ​ട്ടു​മുൻ​പോ ഓറ ല​ക്ഷ​ണ​ങ്ങൾ പ്ര​ക​ട​മാ​കാ​റു​ണ്ട്. 80 ശ​ത​മാ​നം ല​ക്ഷ​ണ​ങ്ങ​ളും കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്കും. ക​ണ്ണി​നു മു​ന്നിൽ തി​ള​ക്ക​മു​ള്ള വ​സ്തു​ക്ക​ളും ആ​കൃ​തി​ക​ളും കാ​ണു​ക, കാ​ഴ്ച​ക്ക് താ​ത്ക്കാ​ലി​ക​മാ​യി മ​ങ്ങ​ലു​ണ്ടാ​കു​ക, വെ​ളി​ച്ച​ത്തിൽ നോ​ക്കാൻ പ്ര​യാ​സം, ചെ​വി​യിൽ മൂ​ളൽ, നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത ചില ച​ല​ന​ങ്ങൾ ശ​രീ​ര​ത്തി​ന് സം​ഭ​വി​ക്കുക തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ഓ​റ​യു​ടെ ഭാ​ഗ​മാ​യി കാ​ണാ​റു​ണ്ട്. ഇവ സാ​വ​ധാ​നം ആ​രം​ഭി​ക്കു​ക​യും 20 മി​നി​ട്ട് മു​തൽ​ ഒ​രു മ​ണി​ക്കൂ​‌ർ വ​രെ നീ​ണ്ടു​നിൽ​ക്കു​ക​യും ചെ​യ്യും. മൈ​ഗ്രെ​യിൻ ത​ല​വേ​ദന സാ​ധാ​രണ 6 മ​ണി​ക്കൂർ മു​തൽ 2 ദി​വ​സം വ​രെ നീ​ണ്ടു​നിൽ​ക്കാ​റു​ണ്ട്. ചി​ല​രിൽ അ​തി​ല​ധി​ക​വും കാ​ണും. ത​ല​യു​ടെ ഒ​രു പ​കു​തി​യിൽ ശ​ക്ത​മാ​യി സ്പ​ന്ദി​ക്കു​ന്ന പോ​ലെ​യു​ള്ള ത​ല​വേ​ദ​ന​യാ​ണ് രോ​ഗ​ത്തി​ന്‍റെ  പ്ര​ധാന ല​ക്ഷ​ണം. അ​തി​നോ​ട​നു​ബ​ന്ധ​മാ​യി ഛർ​ദ്ദി, വെ​ളി​ച്ച​ത്തിൽ നോ​ക്കാൻ പ്ര​യാ​സം, ശ​ബ്ദാ​സ​ഹി​ഷ്ണു​ത, കാ​ഴ്ച മ​ങ്ങൽ, ത​ല​യ്ക്ക് ഭാ​രം കു​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള തോ​ന്നൽ തു​ട​ങ്ങി ചി​ല​രിൽ ബോ​ധ​ക്ഷ​യം വ​രെ സം​ഭ​വി​ക്കാ​റു​ണ്ട്. ക്ര​മേണ രോ​ഗ​ല​ക്ഷ​ണ​ങ്ങൾ കു​റ​ഞ്ഞു​വ​രി​ക​യും ആ​ശ്വാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ചി​കി​ത്സ​യിൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങൾ
രോ​ഗ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഘ​ട​ക​ങ്ങൾ ഒ​ഴി​വാ​ക്കുക എ​ന്ന​താ​ണ് മൈ​ഗ്രെ​യിൻ ചി​കി​ത്സ​യിൽ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്. രോ​ഗി​കൾ​ക്ക് മൈ​ഗ്രെ​യിൻ t​r​i​g​g​e​r​i​ng ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മായ അ​വ​ബോ​ധം നൽ​കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. ഈ ഘ​ട​ക​ങ്ങൾ ഒ​ഴി​വാ​ക്കു​ന്ന​തു​വ​ഴി ഇ​ട​വി​ട്ടി​ട​വി​ട്ട് രോ​ഗം വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാൻ ക​ഴി​യും. 

1. പ​കൽ ഉ​റ​ങ്ങു​ന്ന​തും രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. എ​ല്ലാ ദി​വ​സ​വും ഒ​രേ സ​മ​യ​ത്തു ത​ന്നെ ഉ​റ​ങ്ങു​ക​യും ഉ​റ​ക്ക​മു​ണ​രു​ക​യും ചെ​യ്യു​ന്ന​ത് ശീ​ലി​ക്കു​ക.
2. ചി​ട്ട​യായ ഭ​ക്ഷ​ണ​ക്ര​മം ശീ​ല​മാ​ക്കു​ക. രാ​ത്രി വൈ​കി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ഞ്ഞ​യു​ടൻ ഉ​റ​ങ്ങാൻ കി​ട​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. ബേ​ക്ക​റി സാ​ധ​ന​ങ്ങൾ, എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങൾ,​പ​ഴ​കിയ ആ​ഹാ​ര​ങ്ങൾ, ഫാ​സ്റ്റ് ഫു​ഡ്, അ​ച്ചാ​റു​കൾ, അ​ധി​കം പു​ളി​യു​ള്ള സാ​ധ​ന​ങ്ങൾ തു​ട​ങ്ങി​യവ ഒ​ഴി​വാ​ക്കു​ക,​ഉ​പ​വ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക,
3. ജീ​വി​ത​ച​ര്യ​കൾ ക്ര​മീ​ക​രി​ക്കു​ക. മാ​ന​സി​ക​സ​മ്മർ​ദ്ദം ഉ​യർ​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളിൽ നി​ന്ന് പ​ര​മാ​വ​ധി ഒ​ഴി​ഞ്ഞു​നിൽ​ക്കു​ക.
4. ശ​രീ​ര​ത്തി​ന് അ​ധി​കം ആ​യാ​സം നൽ​കാ​ത്ത ചെ​റിയ വ്യാ​യാ​മ​ങ്ങൾ പ​തി​വാ​യി ചെ​യ്യു​ക. ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ഉ​ന്മേ​ഷം നൽ​കു​ന്ന യോ​ഗാ​സ​ന​ങ്ങ​ളും പ്രാ​ണാ​യാ​മ​വും അ​ഭ്യ​സി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.

കുഴിനഖത്തിന് ആയുര്‍വേദ പരിഹാരം

ടോനെയില്‍ ഫംഗല്‍ എന്ന വിളിപ്പേരുള്ള കുഴിനഖം നഖത്തെ വൃത്തികേടാക്കുകമാത്രമല്ല, കഠിനവേദനയുമുണ്ടാക്കുന്നു. ഫംഗസ് അണുബാധയാണ് ഇതിനു പ്രധാനകാരണം. വേദനയോടൊപ്പം ദുര്‍ഗന്ധവുമുണ്ടാക്കുന്ന ഈ പ്രശ്‌നം നഖത്തിന്‍റെ  ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കൂടുതലായാല്‍ നഖം വരെ വിട്ടുപോകുന്നതിന് ഇത്കാരണമാവുകയും ചെയ്യും. മാര്‍ക്കറ്റില്‍ കിട്ടുന്ന ഓയിന്‍മെന്‍റുകളല്ലാതെ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പല പരിഹാരങ്ങളും ഇതിനുണ്ട്.

ടീ ട്രീ ഓയില്‍ :  ടീ ട്രീ ഓയില്‍ ഒരു പരിഹാരമാണ്. ഇതില്‍ പഞ്ഞി മുക്കി നഖത്തിനു മുകളില്‍ വയ്ക്കാം. 
ഒലീവ് ഓയില്‍, ഒറിഗാനോ ഓയില്‍  എന്നിവ കലര്‍ത്തി നഖത്തിനു മുകളില്‍ പുരട്ടാം. ഇതും കുഴിനഖത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്.

മഞ്ഞള്‍പ്പൊടി : മഞ്ഞള്‍പ്പൊടിയില്‍ വെള്ളം കലര്‍ത്തി ഇത് നഖത്തിനു മുകളില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം.

ലാവെന്‍ഡര്‍ ഓയില്‍, ടീ ട്രീ ഓയില്‍ ലാവെന്‍ഡര്‍ ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് നഖത്തിനു മുകളില്‍ ഒഴിയ്ക്കാം.

ചെറുനാരങ്ങാനീര് : ചെറുനാരങ്ങാനീര് പഞ്ഞിയില്‍ മുക്കി നഖത്തിനു മുകളില്‍ വയ്ക്കുന്നതും ഗുണം ചെയ്യും.

ആര്യവേപ്പില : ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതില്‍ ഗാര്‍ലിക് ഓയില്‍, ടീ ട്രീ ഓയില്‍ എന്നവ കലര്‍ത്തി പുരട്ടാം.

ഇരട്ടി മധുരം : ഇരട്ടി മധുരം എന്ന ആയുര്‍വേദ സസ്യത്തിന്‍റെ വേരുകള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തിനു ചൂടു പാകമാകുമ്പോള്‍ കാലിറക്കി വയ്ക്കാം.

വെള്ളകടലയുടെ ആരോഗ്യഗുണങ്ങള്‍

പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു - ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.

അസ്ഥികള്‍ക്ക് ബലം നല്‍കുന്നു - ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക്  എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ\' യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു - ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി\' എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.

തലച്ചോറിന്‍റെ വികസനം - ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്‍റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല.

ആരോഗ്യകരമായ മുടിയ്ക്ക് -  സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചില്‍ തടയാനും, മുടി വളരുന്നതിനും കടല സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഉലുവ

ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്‍റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്‌തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്‌തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്‌തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു. 

കരളിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലടങ്ങിയ കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.

അസിഡിറ്റിക്കു പ്രതിവിധി

മലബന്ധം തടയുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. ആമാശയ അൾസറുകൾ മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയവയ്ക്കു പ്രതിവിധിയായും ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെളളത്തിൽ കലർത്തി ആഹാരത്തിനു മുമ്പ് കഴിക്കുന്നതാണ് ഉചിതം. വിഭവങ്ങളിൽ ഉലുവാപ്പൊടി ചേർക്കാം. പനി, തൊണ്ടപഴുപ്പ് എന്നിവയ്ക്കു പ്രതിവിധിയായി നാരങ്ങാനീര്, തേൻ, ഉലുവാപ്പൊടി എന്നിവ ചേർത്ത് ഉപയോഗിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെളളം ആറിച്ച്  കവിൾക്കൊളളുന്നതു തൊണ്ടവേദന കുറയ്ക്കാൻ സഹായകം.

അമിതവണ്ണം തടയുന്നു

വൃക്കകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നതിൻറെ തോതു കുറച്ച് കല്ലുകൾ രൂപപ്പെടുന്നതിനുളള സാധ്യത കുറയ്ക്കുന്നു. കാൻസർ തടയുന്നതിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതായി പഠനങ്ങൾ പറയുന്നു. സൈനസ് പ്രശ്നങ്ങൾ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. 

അമിതവണ്ണം കുറയ്ക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലെ നാരുകൾ ഭക്ഷണത്തിലെ അമിതകൊഴുപ്പിന്‍റെ ആഗിരണം കുറയ്ക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്:
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുമ്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആന്‍റിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം.

മുടിയഴകിന്

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം തല കഴുകണം. മുടികൊഴിച്ചിൽ അകറ്റാം. 

ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതും നല്ലത്. ഉലുവയിലടങ്ങിയ പ്രോട്ടീനുകൾ മുടിവളർച്ചയ്ക്കു സഹായകം. താരൻ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി മുഴുവൻ കുതിർത്തുവച്ച ഉലുവ നന്നായരച്ചു കുഴമ്പുരൂപത്തിലാക്കി തലയിൽ പുരുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുമ്പുപറഞ്ഞ പ്രകാരം തയാറാക്കിയ ഉലുവ പേസ്റ്റ് തൈരിൽ ചാലിച്ചും തലയിൽ പുരാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനും തലയോട്ടിയിലെ ആരോഗ്യപ്രശ്നങ്ങളും പമ്പകടക്കും. അകാലനര തടയാനും ഉലുവ സഹായകം. ഉലുവ ചേർത്തു മൂപ്പിച്ച വെളിച്ചെണ്ണ ചെറുചൂടോടെ തലയിൽ തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകിക്കളയുക. അകാലനര തടയാൻ അതു ഗുണകരമത്രേ.

വാഴക്കൂമ്പിനുള്ളിലെ പൂക്കളുടെ ആരോഗ്യഗുണങ്ങള്‍

വാഴയുടെ പഴങ്ങള്‍ മാത്രമല്ല മിക്ക ഭാഗങ്ങളും ഭക്ഷ്യയോഗ്യമായവയാണ്. വീട്ടില്‍ തന്നെ കൃഷിചെയ്യാന്‍ സാധിക്കുന്നതും വലിയ ശ്രദ്ധ ആവശ്യമില്ലാത്തതും വാഴകൃഷിയെ ജനപ്രിയമാക്കുന്നുണ്ട്. സാധാരണ വാഴയുടെ പഴങ്ങള്‍, പച്ചക്കായ, വാഴപ്പിണ്ടി തുടങ്ങിയവയാണ് കഴിക്കാന്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍. എന്നാല്‍ പലരും ഒഴിവാക്കുന്ന ഭാഗമാണ് വാഴക്കൂമ്പിനുള്ളിലെ പൂക്കള്‍. വാഴകുലക്കുമ്പോള്‍,കുലക്കുള്ളിലായാണ് ഈ പൂക്കള്‍ ഉണ്ടാവുക. ഈ പൂക്കളുടെ ഗുണങ്ങളെക്കുറിച്ച്‌ അറിവില്ലാത്തതാണ് ഇവ ഒഴിവാക്കുന്നതിന് പ്രധാനകാരണം. മികച്ച ഔഷധഗുണമുള്ള ഈ പൂക്കളെക്കുറിച്ച്‌ ആയുര്‍വേദത്തിലും വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

വൈറ്റമിന്‍ Eയുടെ കലവറയായ ഈ പൂക്കള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമുള്ള ഒറ്റമൂലി തന്നെയാണ്. നാരുകള്‍ അടങ്ങിയ വാഴപ്പൂക്കളില്‍ പ്രോട്ടീന്‍റെയും പൂരിതക്കൊഴുപ്പിനാലും സമ്പന്നമാണ്. വാഴയിലെ പൂക്കളുടെ നിങ്ങള്‍ക്കറിയാത്ത ഗുണങ്ങളിതാ..

* പ്രമേഹത്തിനും അനീമിയക്കും ഉത്തമ പരിഹാരം

നിത്യവും വാഴയിലെ പൂക്കള്‍ കഴിക്കുന്നത് രക്തത്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതുവഴി ഇന്‍സുലിന്‍റെ  ഉത്പാദനവും വര്‍ദ്ധിക്കുന്നു. വാഴയിലെ പൂക്കളില്‍ ഫൈബറിനൊപ്പം ഇരുമ്പ് സത്തും അടങ്ങിയിരിക്കുന്നു. ഇരുമ്പിന്‍റെ ഗുണങ്ങള്‍ രക്തത്തിലെ ചുവപ്പ് രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂടുകയും ചെയ്യുന്നു.

* അണുബാധ തടയുന്നു
എതെങ്കിലും തരത്തിലുള്ള അണുബാധകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ വാഴയിലെ പൂക്കള്‍ക്ക് സാധിക്കുമത്രേ.. ഈ പൂക്കളിലെ എത്തനോളിന്‍റെ  ഘടകങ്ങള്‍ അണുബാധക്ക് കാരണമായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവയെ ഇല്ലാതാക്കാനും വളര്‍ച്ച തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.

* പാലൂട്ടുന്ന അമ്മമാരില്‍ ലാക്ടോജന്‍ ഉത്പാദനത്തിന് സഹായിക്കുന്നു

മുലയൂട്ടുന്ന അമ്മമാരില്‍ ലാക്ടോജന്‍റെ അളവ് വര്‍ദ്ധിക്കാന്‍ വാഴയുടെ പൂക്കള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഗര്‍ഭിണികള്‍ വാഴകൂമ്പിനുള്ളിലെ പൂക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രസവശേഷം പാലുണ്ടാകുന്നതിന് സഹായിക്കും.

* നല്ല മൂഡ് നിലനിര്‍ത്തുന്നു
മാനസികോല്ലാസം ഉണ്ടാക്കാന്‍ ഈ പൂക്കള്‍ക്ക് സാധിക്കും. അതിനാല്‍ വിഷാദരോഗത്തിനും മറ്റും ചികിത്സ തേടുന്നവര്‍ക്ക് വാഴക്കുലയിലെ പൂക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് വൈദ്യശാസ്ത്രം. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍:

  • അമിത വണ്ണം ഇല്ലാതാക്കുന്നു

ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് ശരീര പോഷണത്തിനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും.

  • ചുമയും ജലദോഷവും പമ്പ കടക്കും

സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ഉത്തമ പാനീയമാണ് ചൂടുവെള്ളം. ശ്വാസ്വച്ഛ്വോസം സുഗമമാക്കാന്‍ ഇത് സഹായിക്കും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്.

  • ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റും

ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിഷാംശങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം വിഷാംശങ്ങളെ ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ ചൂടുവെള്ളത്തിന് സാധിക്കും.

  • രക്തചംക്രമണം എളുപ്പമാക്കും

ശരീരത്തിലെ രക്തചംക്രമണം എളുപ്പമാക്കാന്‍ മികച്ച ഉപാധികളില്‍ ഒന്നാണ് ചൂടുവെള്ളം ശീലമാക്കല്‍. രക്തചംക്രമണം ശരിയായ രൂപത്തില്‍ നിലനിര്‍ത്തുന്നത് ആരോഗ്യപരിപാലനത്തിന് അത്യാവശ്യമാണ്.

  • ദഹനം എളുപ്പമാക്കും

ദഹനപ്രക്രിയയിലെ പ്രശ്നങ്ങള്‍ പല ഉദരരോഗങ്ങള്‍ക്കും കാരണമാകും. ശരിയായ ദഹനത്തിന് ചൂടുവെള്ളം മികച്ച പരിഹാരമാണ്.

  • മലബന്ധം ഒഴിവാക്കും

പലരും നേരിടുന്ന പ്രശ്നമാണ് മലബന്ധം. ശരിയായ ശോധനക്ക് ചൂടുവെള്ളം സഹായകമാണ്.

ഒന്നുശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒഴിവാക്കാം

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥിമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് കാന്‍സറും ആയി മാറാന്‍ സാധ്യതയുളളതിനാല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി.

ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

എന്നാല്‍ ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി , മദ്യപാനം എന്നിവയും ആസിഡിന്‍റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവുകയും ഇതിനെ തുടര്‍ന്ന് അസിഡിറ്റിയുണ്ടാവുകയും ചെയ്യുന്നു.

  • എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറിയകളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.
  • എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം. ഒരു പാട് ഭക്ഷണം ഒരുമിച്ച്‌ കഴിക്കുന്നത് ഒഴുവാക്കുകയും വേണം.
  • അമ്ലത്വം കൂടിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഒഴിവാക്കുക.
  • ​ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
  • ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച്‌ കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.
  • ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. അതുകൊണ്ട് അത്താഴത്തിന് ശേഷം അല്പം നടക്കാം. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം ചിട്ടപ്പെടുത്താം.
  • അമിതമായ വണ്ണവും അസിഡിറ്റിയ്ക്ക് ഒരുകാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.
  • ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്‍റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.
  • അമ്ലത (അസിഡിറ്റി) കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍: എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി, ചോളം, പച്ചക്കായ, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബ്രെഡ്ഡ്, കേക്ക്, ചിക്കന്‍, ചോക്ക്ലേറ്റ്, കാപ്പി, മുട്ട, ആട്ടിറച്ചി, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്ട്സ്, അരിയാഹാരം, ആല്‍മണ്ട് ഒഴികെയുള്ള പരിപ്പുവര്‍ഗം, പഞ്ചസാര, കടല്‍മത്സ്യം, ചായ, പാല്‍, വെണ്ണ മുതലായ പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ബീഫ്, പോര്‍ക്ക്, മുയലിറച്ചി, ട്യൂണ, അണ്ടിപ്പരിപ്പ്, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സ്പിരിറ്റുകള്‍, വൈന്‍ ഇവകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, രാസൗഷധങ്ങള്‍, കൃത്രിമ പഞ്ചസാരയായി ഉപയോഗിക്കുന്ന ന്യൂട്രാസ്വീറ്റ്  മുതലായവ ഒഴിവാക്കുക.

    പാല്‍പല്ലുകള്‍ സംരക്ഷിക്കാം

കു​​ഞ്ഞു​ങ്ങള്‍​ക്ക് ആ​ദ്യം മു​ള​യ്ക്കു​ന്ന പ​ല്ലു​ക​ളാ​ണ്പാല്‍​പ​ല്ലു​കള്‍. എ​ന്നാല്‍ ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് മാ​താ​പി​താ​ക്കള്‍ അ​ത്ര ശ്ര​ദ്ധ നല്‍​കാ​റു​മി​ല്ല. കു​​ഞ്ഞി​പ്പ​ല്ലു​കള്‍ ഇ​ത്തി​രി കേ​ടാ​യാ​ലും കു​ഴ​പ്പ​മി​ല്ല അ​ത്കൊ​ഴി​ഞ്ഞ് പോ​യി പു​തി​യ​ത് വ​രാ​നു​ള്ള​ത​ല്ലേ എ​ന്ന ചി​ന്ത​യാ​ണ് മിക്ക​വര്‍​ക്കും. എ​ന്നാല്‍ പാല്‍​പ​ല്ലി​ന് നല്‍​കു​ന്ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ന്നീ​ട് വ​രു​ന്നപ​ല്ലു​കള്‍​ക്ക് ആ​രോ​ഗ്യം ല​ഭി​ക്കു​ക.

പ​ല​രും കു​ട്ടി​ക​ളോ​ട് സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് മ​ധുരപ​ല​ഹാ​ര​ങ്ങ​ളും ചോ​ക്ളേ​റ്റു​ക​ളും വാ​ങ്ങി നല്‍​കി​യാ​ണ്. എ​ന്നാല്‍  ഇത്ത​രം പ​ദാര്‍​ത്ഥ​ങ്ങള്‍ ക​ഴി​ച്ചാല്‍ കു​ട്ടി​ക​ളു​ടെ പ​ല്ലില്‍  ഇവ​യു​ടെ അ​വ​ശി​ഷ്ട​ങ്ങള്‍ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കും. കൂ​ടാ​തെ കു​പ്പി​പാല്‍ നല്‍​കു​മ്പോഴും ഇ​ത്ത​ര​ത്തില്‍ പാ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങള്‍ പ​ല്ലു​ക​ളില്‍ പ​റ്റി​പി​ടി​ക്കും. ഇ​ത്  രാത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ന്ന​ത്. വ​ള​രെ നി​സ്സാ​ര​മാ​യി ക​രു​തു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങള്‍ പ​ല്ലു​കള്‍കേ​ടാ​കാന്‍ കാ​ര​ണ​മാ​കു​ന്നു. ഇ​ങ്ങ​നെ കേ​ടായ പ​ല്ലു​കള്‍കൊ​ഴി​ഞ്ഞ് പു​തി​യ​ത് വ​രു​മ്പോള്‍ നി​ര​തെ​റ്റി​യും പൊ​ങ്ങി​യും വ​ള​രാന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. അല്‍​പ്പം ശ്ര​ദ്ധി​ച്ചാല്‍  ഇ​തില്‍നി​ന്ന് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാന്‍ സാ​ധി​ക്കും.

സം​ര​ക്ഷണ മാര്‍​ഗ​ങ്ങള്‍
1. പാല്‍ കു​ടി​ച്ച​ശേ​ഷം കു​ട്ടി​ക​ളു​ടെ വാ​യ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
2. രാ​ത്രി​കാ​ല​ങ്ങ​ളില്‍ കു​പ്പി​പ്പാല്‍ നല്‍​കിയ ശേ​ഷം കു​ട്ടി​യു​ടെ പ​ല്ലു​കള്‍ ന​ന​ഞ്ഞ പ​ഞ്ഞി ഉ​പ​യോ​ഗി​ച്ച്‌ തു​ട​യ്ക്ക​ണം. അ​ല്ലെ​ങ്കില്‍   പാല്‍​കു​പ്പി ക​ഴു​കി വൃ​ത്തി​യാ​ക്കിയ ശേ​ഷം തി​ള​പ്പി​ച്ചാ​റിയ കു​ടി​വെ​ള്ളം നി​റ​ച്ച്‌ കു​ട്ടി​യ്ക്ക് നല്‍​ക​ണം.
3. ചോ​ക്ലേ​റ്റ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങള്‍ തു​ട​ങ്ങിയവ ക​ഴി​ച്ച ശേ​ഷം ബ്ര​ഷ് ചെ​യ്യു​ക.
4. രാ​വി​ലെ​യും വൈ​കി​ട്ടും നിര്‍​ബ​ന്ധ​മാ​യും ബ്ര​ഷ് ചെ​യ്യു​ക.
5. ടൂ​ത്ത് പേ​സ്റ്റ് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കുക
6. വര്‍​ഷ​ത്തില്‍ ഒ​രി​ക്കല്‍ ഡെ​ന്‍റല്‍ ചെ​ക്ക​പ്പ് ന​ട​ത്തു​ക.
7. പ​ല്ലി​ന് പു​ളി​പ്പ്, കേ​ട് തു​ട​ങ്ങി​യവ സം​ഭ​വി​ച്ചാല്‍ സ്വ​യം ചി​കി​ത്സി​ക്കാ​തെ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം.

ചെറിയുടെ ആരോഗ്യ ഗുണങ്ങള്‍

മധുരത്തിന്‍റെ കാര്യത്തില്‍ അല്‍പ്പം മുമ്പിലാണെങ്കിലും ചെറി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ചെറി ആന്‍റി ഓക്സിഡന്‍റെുകളുടെ കലവറയാണ്. അതുകൊണ്ട് തന്നെ ഇതിന്‍റെ ഗുണവും അത്രത്തോളം ഉണ്ട്.

  • 1, ഉറക്കക്കുറവിനുള്ള മികച്ചമരുന്നാണ് ചെറി. ഉറങ്ങുന്നതിന് മുമ്പ് ചെറി കഴിച്ചാല്‍മികച്ച ഉറക്കം ലഭിക്കും.
  • 2, ചര്‍മ്മത്തിന്‍റെ മൃദത്വവും ഭംഗിയും വര്‍ധിപ്പിക്കാനും പ്രായമാകുന്നത് ചെറുക്കാനും ചെറി കഴിക്കുന്നത് കൊണ്ട് സാധിക്കും.
  • 3, സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് പക്ഷാഘാത സാധ്യതയെ പൂര്‍ണ്ണമായും ഇല്ലാതാക്കും.
  • 4, ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചെറി കഴിക്കാം.
  • 5, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെറിക്ക് കഴിയും.
  • 6, ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചെറി മിടുക്കനാണ്.

വേനല്‍ക്കാലത്തെ തൊണ്ടവേദനയും ജലദോഷവും

ചുട്ടുപൊള്ളുന്ന വേനലില്‍ ജലദോഷമോ തൊണ്ടയില്‍ അണുബാധയോ ഉണ്ടായാല്‍? നിങ്ങളെ ഇതില്‍ കൂടുതല്‍ അസ്വസ്ഥമാക്കുന്ന മറ്റൊന്നും ഉണ്ടായേക്കില്ല. കത്തുന്ന ചൂടില്‍ അസ്വസ്ഥത പകരുന്ന മൂക്കും തൊണ്ടയും ഒപ്പം ശരീരവേദനയും ആരും ആഗ്രഹിക്കില്ല. സാധാരണയായി, ജലദോഷത്തിന്‍റെ ആദ്യ ലക്ഷണം തൊണ്ടയില്‍ ഉണ്ടാകുന്ന കരകരപ്പായിരിക്കും. ഇതിനെതിരെ ജാഗ്രത കാട്ടിയാല്‍ നിങ്ങള്‍ക്ക് ജലദോഷത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിഞ്ഞേക്കും.

ജലദോഷത്തിനു കാരണം വൈറസുകളാണ്. തണുപ്പുകാലത്തും ചൂടുകാലത്തും വ്യത്യസ്ത വൈറസുകളാണ് ജലദോഷത്തിനു കാരണമാവുന്നത്. കടുത്ത തുമ്മല്‍, മൂക്കടപ്പ്, പച്ചയും മഞ്ഞയും കലര്‍ന്ന നിറത്തിലുള്ള കഫം, തൊണ്ടവേദന, ചുമ, ചെറിയ പനി, ശരീരവേദന തുടങ്ങിയവ ചൂടുകാലത്ത് ഉണ്ടാകുന്ന ജലദോഷത്തിന്‍റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയ ശേഷം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞുവരും. സാധാരണഗതിയില്‍, ഒരാഴ്ച അല്ലെങ്കില്‍ ഏറിയാല്‍ 10 ദിവസത്തിനുള്ളില്‍ ജലദോഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

മലിനമായ സ്ഥലങ്ങളില്‍ നിന്നുള്ള അണുബാധ മൂലമോ ജലദോഷം ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതു മൂലമോ ആണ് സാധാരണ വേനല്‍ക്കാല ജലദോഷം പകരുന്നത്. അണുബാധയുള്ളവരുമായി മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കുട്ടികളായതിനാല്‍ അവര്‍ക്കാണ് ജലദോഷം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. കുട്ടികളിലെ പ്രതിരോധ സംവിധാനം പൂര്‍ണമായി വികാസം പ്രാപിക്കാത്തതിനാല്‍ അവര്‍ക്ക് ജലദോഷത്തിനു കാരണമായ വൈറസുകളെ പ്രതിരോധിക്കാന്‍ സാധിക്കാത്തതും ഒരു കാരണമാണ്.

വേനല്‍ക്കാലത്തെ ജലദോഷത്തില്‍ നിന്ന് ആശ്വാസം നേടാന്‍

ചൂടുള്ള പാനീയങ്ങള്‍, ചൂടുവെള്ളത്തിലുള്ള കുളി തുടങ്ങിയവ വേനല്‍ക്കാലത്തെ ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കില്ല.

തണുപ്പുകാലത്തെ ജലദോഷത്തിനുള്ള ചികിത്സയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ ചികിത്സ വേണം വേനല്‍ക്കാലത്തെ ജലദോഷത്തെ പ്രതിരോധിക്കാന്‍.

ഇനി പറയുന്ന പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് സഹായകമാവും;

  • ദിവസം 4-5 തവണ ഉപ്പുവെള്ളത്തില്‍ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടയിലെ വൈറസ് അണുബാധയ്ക്ക് ആശ്വാസം നല്‍കും.
  • നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക.
  • ആന്‍റിബയോട്ടിക്കുകള്‍ ഒഴിവാക്കുക. ജലദോഷം നീണ്ടുനില്‍ക്കുന്നതല്ല എങ്കിലും ബാക്ടീരിയ അണുബാധ ഇല്ല എങ്കിലും ഇത് ഗുണകരമാവില്ല.
  • കഫ് സിറപ്പുകള്‍, മൂക്കില്‍ ഒഴിക്കാനുള്ള ക്ഷാരഗുണമുള്ള തുള്ളിമരുന്നുകള്‍, വേദനയില്ലാതാക്കുന്ന അനാള്‍ജെസിക്സ് എന്നിവ കഴിക്കാം. ഇവ ശരിയായ അളവിലാണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.
  • നല്ലവണ്ണം വിശ്രമിക്കുക; ആയാസപ്പെടുന്നത് സുഖം പ്രാപിക്കുന്നത് താമസിപ്പിക്കും.
  • സീസണില്‍ ലഭിക്കുന്ന പോഷകസമൃദ്ധമായ പഴങ്ങള്‍ കഴിക്കുക. ആരോഗ്യകരവും സന്തുലിതവുമായ ആഹാരം കഴിക്കുക.
  • ജലദോഷം വരാതിരിക്കുന്നതിനും പകരാതിരിക്കുന്നതിനും കൈകള്‍ ശുചിയാക്കിവയ്ക്കുന്നത് സഹായിക്കും.

നിങ്ങള്‍ക്ക് വേനല്‍ക്കാല ജലദോഷം ബാധിച്ചാല്‍, മറ്റുള്ളവരിലേക്ക് അത് പകരാതിരിക്കാന്‍ ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചീറ്റുമ്പോഴും വായയും മൂക്കും മൂടിവയ്ക്കാന്‍ ശ്രദ്ധിക്കണം. വൈറസുകള്‍ പകരാതിരിക്കാന്‍ കൈകള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കണം. ഇത് നിങ്ങള്‍ മറ്റുള്ളവരോട് കാട്ടേണ്ട ഒരു കരുതല്‍ ആണ്.

കൊളസ്ട്രോൾ കുറയ്ക്കാൻ കാരറ്റ്

ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്. 100 ഗ്രാം കാരറ്റിൽ 7.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീൻ, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാൽസ്യം, 0.6 മില്ലിഗ്രാം ഇരുമ്പ് 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ

, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ സി, വിറ്റാമിൻ കെ, ബയോട്ടിൻ, പൊട്ടാസ്യം, തയാമിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

1. കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടിനെ ശരീരം വിറ്റാമിൻ എ ആക്കുന്നു. വിറ്റാമിൻ എ നിശാന്ധത
പ്രതിരോധിക്കുന്നു.
2. മുലപ്പാലിന്‍റെ ഗുണനിലവാരം വർധിപ്പിക്കുന്നു.
3. മുടി, നഖം എന്നിവയുടെ തിളക്കം വർധിപ്പിക്കുന്നു.
4. ദിവസവും

കാരറ്റ് കഴിക്കുന്നതു കൊളസ്ട്രോളും രക്‌തസമ്മർദവും കുറയ്ക്കുന്നതിനു ഫലപ്രദം.
5. കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ എന്ന ആൻറി ഓക്സിഡൻറ് 
കാൻസറിനെ പ്രതിരോധിക്കുന്നു.
6. കാരറ്റ്ജ്യൂസ് ശീലമാക്കാം. ശരീരത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാം.
7. കാഴ്ചശക്‌തി വർധിപ്പിക്കുന്നതിനു സഹായകം
8. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ ക്രമപ്പെടുത്താൻ സഹായിക്കുന്നു.
9. കാരറ്റിൽ അട

ങ്ങിയിരിക്കുന്ന നാരുകൾ കുടലിന്‍റെ ആരോഗ്യത്തിനു സഹായകം.
10. അമിതവണ്ണം കുറയ്ക്കാൻ സഹായകം.
11. രക്‌തദൂഷ്യം കുറയ്ക്കുന്നതിനു ഫലപ്രദം.
12. തലച്ചോറിന്‍റെ  ആരോഗ്യത്തിനു സഹായകം.
13. സ്ട്രോക്, ഹൃദയരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു.
14. ലൈംഗികക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. വന്ധ്യത കുറയ്ക്കുന്നു.
15. ദീർഘനാളായി നീണ്ടു നിൽക്കുന്ന ചുമ കുറയ്ക്കാൻ കാരറ്റ് ഫലപ്രദം.
16. ചർമസൗന്ദര്യത്തിനു കാരറ്റ് ജ്യൂസ് ഗുണപ്രദം
17. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
18. കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണപ്രദം. കുട്ടികൾക്ക് തയാറാക്കുന്ന ഉപ്പുമാവിലും ദോശയിലും കാരറ്റ് അരിഞ്ഞുചേർക്കാം

വെറ്റിലയുടെ ഔഷധമൂല്യം

വെറ്റിലയുടെ ജന്മദേശം സിങ്കപ്പൂരും മലയായുമാണെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ ഉള്‍നാടന്‍ മേഖലകളില്‍ വെറ്റില കൃഷി ചെയ്തുവരുന്നു. വെറ്റിലയുടെ ഔഷധമൂല്യം പുരാതനകാലം മുതല്‍ക്കുതന്നെ ആയുര്‍വേദം കണ്ടെത്തിയതായി പറയപ്പെടുന്നു. വെറ്റിലക്കൊടിയില്‍ അപൂര്‍വമായി മാത്രമേ ഫലങ്ങള്‍ ഉണ്ടാകാറുള്ളൂ എന്നത് ഈ ചെടിയുടെ ഒരു പ്രത്യേകതയാണ്.

രാസഘടകങ്ങള്‍: : ഇലയില്‍ ബാഷ്പ സ്വഭാവതൈലം, അണുനാശക സ്വഭാവമുള്ള അരക്കീന്‍ എന്ന ആല്‍ക്കലോയിഡ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഖനിജ ദ്രവ്യം, ടാനിന്‍, കാത്സ്യം, ഫോസ്ഫറസ്, അയഡിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

ഔഷധഗുണം: ഉമിനീര്‍ വര്‍ധിപ്പിക്കുന്ന വെറ്റിലയില്‍ അടങ്ങിയിരിക്കുന്ന അന്നജം ദഹനത്തെ ത്വരിതപ്പെടുത്തുന്നു. ശ്വാസകോശ രോഗങ്ങള്‍ക്ക് വെറ്റില നല്ലതാണ്. ഇത് വാത കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു. അണുനാശക ശക്തിയുള്ള വെറ്റില ചര്‍വണം ചെയ്യുമ്പോള്‍ വായിലെ രോഗാണുക്കള്‍ നശിക്കുന്നു.

ഔഷധ പ്രയോഗങ്ങള്‍:: ശ്വാസകോശ രോഗങ്ങള്‍ക്ക് വെറ്റില നല്ലതാണ്. വെറ്റിലയും ഉണങ്ങിയ കച്ചോല കിഴങ്ങും ചേര്‍ത്ത് ചവച്ചിറക്കുന്നത് വളരെ ഗുണകരമാണ്. മോണരോഗങ്ങള്‍ക്ക് വെറ്റില വളരെ വിശേഷമാണ്. വെറ്റിലയോടൊപ്പം ഖാദിരാദിവടി ചേര്‍ത്ത് വയ്ക്കുന്നത് വായനാറ്റത്തിനും മോണ പഴുപ്പിനും വളരെ നല്ല ഫലം തരുന്നതാണ്. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ഗുളികകളും മറ്റും വെറ്റിലച്ചാറില്‍ കഴിക്കുന്നത് നല്ല ഫലം തരും.

കുരുമുളകിന്‍റെ ഔഷധഗുണങ്ങള്‍

സുഗന്ധദ്രവ്യമായും ഭക്ഷണമുണ്ടാക്കാനും മാത്രമല്ല കുരുമുളകുകൊണ്ടു വേറെയുമുണ്ട് ഗുണങ്ങള്‍. കുരുമുളക് ഉടന്‍ തന്നെ ക്യാന്‍സറിനെതിരായുള്ള ഔഷധമായി ഉപയോഗിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ട്യൂമറുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന എന്‍സൈമിനെ തടയാന്‍ സാധിക്കുന്ന ഒരു തരം കെമിക്കല്‍ കുരുമുളകിലുണ്ടെന്ന് ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

കുരുമുളകിന്‍റെ  ഔഷധഗുണം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.  ജലദോഷത്തിനും പനിക്കുമൊക്കെ കുരുമുളക് ഉപയോഗിച്ചുള്ള പൊടികൈ ചികിത്സയെ കുറിച്ച്‌ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം.

ക്യാന്‍സറിനെ തടയാന്‍ കുരുമുളക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമായിരിക്കും. യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്‍ററിലെ ശാസ്ത്രജ്ഞര്‍ കുരുമുളക് ക്യാന്‍സറിനെതി

രായി പ്രവര്‍ത്തിക്കുന്ന രാസ പ്രവര്‍ത്തനം കണ്ടെത്തി. കുരുമുളകില്‍ അടങ്ങിയിട്ടുള്ള പെപ്പര്‍ലോങ്കുമെയിന്‍ എന്ന രാസപദാര്‍ഥം ആന്‍റി ക്യാന്‍സര്‍ ഏജന്‍റായി പ്രവര്‍ത്തിക്കും. ഇത് സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ലൂക്കീമിയ, ഗ്യാസ്ട്രിക്ക് ക്യാന്‍സര്‍, തുടങ്ങിയവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എക്സറെ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച്‌ കുരുമുളകിലടങ്ങിയിട്ടുള്ള രാസപദാര്‍ഥം എന്‍സൈമി

നെതിരായി രൂപാന്തരപ്പെടുന്നതിന്‍റെ മോളിക്കുലാര്‍ സ്ട്രക്ക്ച്ചര്‍ ഗവേഷകര്‍ കണ്ടെത്തി. വൈദ്യ രംഗത്ത് നല്ലൊരു പ്രതീക്ഷയാണ് നമ്മുടെ സ്വന്തം കറുത്ത മുത്ത് ന

ല്‍കുന്നത്.

കരൾ സംരക്ഷിക്കാന്‍ ബീറ്റ് റൂട്ട്

മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്‍റെ പ്രതിരോധ ശേഷി നിലനിർത്തുന്നതും ദഹനപ്രക്രിയ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ളതുമായ അഞ്ഞൂറോളം

കർത്തവ്യങ്ങളാണ് കരൾ നിർവഹിക്കുന്നത്. രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന കരൾ തളർന്നുപോയാൽ ശരീരത്തിന്‍റെ  മുഴുവൻ ജീവൽപ്രവർത്തനങ്ങളുടെയും താളംതെറ്റും. ജീവന്‍റെ  നിലനിൽപ്പിന് ഇത്രമേൽ നിർണായകമായ കരൾ സംരക്ഷണത്തിനായി പ്രകൃതിയിൽ തന്നെ ഒരു മരുന്നുണ്ട്...നമ്മുടെ സ്വന്തം ബീറ്റ് റൂട്ട്.

കരളിന്‍റെ ആരോഗ്യ

ത്തിന് ആവശ്യകമായ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ബീറ്റ്റൂട്ട്. മഗ്നീഷ്യം, കാൽസ്യം, അയൺ, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമൃദ്ധമായ ബീറ്റ്റൂട്ട് കരളിലെ പ്രവർത്തനങ്ങളെ ഉദ്ദീപിക്കും. കൂടാതെ ബീറ്റ്റൂട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിൻ കരൾ കോശങ്ങൾ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും.


മദ്യപാനം മൂലമുണ്ടാകുന്ന കരളിലെ കേടുപാടുകൾ ഒരു പരിധി വരെ തടയാനും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റെയിന് സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് ആയോ ഉച്ചയൂണിനൊപ്പം കറിയായോ കഴിക്കാവുന്നതാണ്. ജ്യൂസായാണ് ഉപയോഗിക്കുന്നതെങ്കിൽ പഞ്ചസാരയോ മറ്റ് കൃത്രിമ രാസവസ്തുക്കളോ ചേർക്കരുത്. ബീറ്റ്റൂട്ടിനൊപ്പം കാരറ്റും രുചിക്കായി അല്പം നാരങ്ങാ നീരും ചേർക്കാവുന്നതാണ്.

കൈകഴുകാന്‍ മറക്കരുതേ

കൈകൾ കഴുകി അണുവിമുക്‌തമാക്കാത്തതാണ് മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്‌ഥാനകാരണം. ആരോഗ്യജീവിതം ഉറ

പ്പുവരുത്തുന്നതിനുളള വഴികളിൽ  പ്രധാനം കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെ.
അണുക്കൾക്ക് ഏതൊക്കെ വഴികളിലൂടെ കൈകളിലെത്താം
മൂക്ക്, കണ്ണ്, വായ, ചെവി, മറ്റു ശരീര ഭാഗങ്ങൾ എന്നിവയിൽ സ്പർശിക്കുമ്പോൾ അനേകായിരം രോഗാണുക്കൾ കൈകളിലേക്കു വ്യാപിക്കുന്നു. മൊബൈൽ, ഡോർ ഹാൻഡ്, കംപ്യൂട്ടറിന്‍റെ മൗസ്, കീ ബോർഡ്, ഫോൺ റീസീവർ എന്നിവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. കാണാനാകാത്ത വിധം  വലുപ്പക്കുറവുളള ഇത്തരം അണുക്കൾ കൈകളിൽ വസിക്കുന്നു. ഹസ്തദാനം നടത്തുമ്പോൾ ഇത്തരം അണുക്കൾ മറ്റുളളവരിൽ എത്തുന്നു. കൈ ശുചിയാക്കാതെ ഹസ്തദാനം നടത്തുമ്പോൾ വാസ്തവത്തിൽ ദാനം ചെയ്യപ്പെടുന്നത് അണുക്കൾ കൂടിയാണ്. 

കൈകളുടെ വൃത്തിയിൽ അതീവശ്രദ്ധ പുലർത്തേണ്ടവർ ആരൊക്ക
നാമെല്ലാവരും ശ്രദ്ധിക്കണം. ആഹാരം പാകംചെയ്യുന്നവർ, ആഹാരപദാർഥങ്ങൾ പായ്ക്കു ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവർ, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ഏറെ കരുതൽ പുലർത്തണം.പക്ഷേ, ആരോഗ്യപ്രവർത്തകർ പോലും പലപ്പോഴും കൈകളുടെ ശുചിത്വത്തിനു വേണ്ടത്ര പ്രാധാന്യം നല്കാറില്ല. അതിന് അവർ സാധൂകരണങ്ങൾ നിരത്താറുണ്ട്. ജോലിത്തിരക്ക്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന സമയനഷ്‌ടം, കൈകളിൽ കാണത്തക്കവിധം അഴുക്കുകൾ ഇല്ല എന്നു ചിലർക്കെങ്കിലുമുളള മിഥ്യാധാരണ, ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുന്നത് ചർമാരോഗ്യത്തെ ബാധിക്കും എന്ന മട്ടിലുളള ആശങ്കകൾ.

കൈകൾ കഴുകേണ്ടത് എപ്പോഴൊക്കെ
കൈകളിൽ അ

ഴുക്കു പുരണ്ടാൽ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗികളെ പരിചരിക്കുന്നവർ നിർബന്ധമായും കൈകൾ കഴുകേണ്ട സാഹചര്യങ്ങൾ നിരവധിയാണ്. രക്‌തം പുരളുക, രോഗിയുടെ ഏതെങ്കിലും തരത്തിലുളള സ്രവങ്ങൾ കൈകളിൽ പുരളുക, രോഗിയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിലേർപ്പെടുക തുടങ്ങിയ സന്ദർഭങ്ങ

ളിൽ കൈ അണുനാശകസ്വഭാവമുളള ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകണം. മലമൂത്രവിസർജ്‌ജനത്തിനു ശേഷം കൈ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുക. 
കൈ കഴുകി എന്നു പറഞ്ഞിട്ടു കാര്യമില്ല, കഴുകേണ്ട രീതിയിൽ തന്നെ കഴുകിയോ എന്നതാണു പ്രധാനം. മോതിരം ധരിച്ചിട്ടുണ്ടെങ്കിൽ ഊരിമാറ്റുക. കൈകൾ ഇളം ചൂടുവെളളമുപയോഗിച്ചു നനയ്ക്കുക. സോപ്പോ ഹാൻഡ് വാഷോ കൈവെ

ളളയിൽ പുരട്ടുക. കൈകൾ തമ്മിലുരസി സോപ്പ് പതയ്ക്കുക. വിരലുകളിലും കൈയുടെ എല്ലാ വശങ്ങളിലും സോപ്പ് തേച്ചു പിടിപ്പിക്കുക.വിരൽ മടക്കുകളും കൈയുടെ പിൻഭാഗവും വൃത്തിയാക്കുക. 
തളളവിരലിനും ചൂണ്ടുവിരലിനുമിടയ്ക്കുളള ഭാഗം വൃത്തിയാക്കുക. വിരൽത്തുമ്പുകൾ കൈപ്പടത്തിലുരസി നഖത്തിനിടയിലുളള അഴുക്കു കളയുക. ഇളം ചൂടുവെളളമുപയോഗിച്ച് ഇരുകൈകളും നന്നായി കഴുകുക. ഉണക്കി വൃത്തിയാക്കിയ ടവ്വൽ ഉപയോഗിച്ച് ഇരു കൈകളും തുടയ്ക്കുക. ടവ്വൽ ഉപയോഗിച്ചു തന്നെ ടാപ്പ് അടയ്ക്കുക. കൈകൾ സോപ്പുപയോഗിച്ചു കഴുകാൻ 15 സെക്കൻഡ് സമയമെങ്കിലും എടുക്കുക. കൈകളുടെ വൃത്തി ഉറപ്പു വരുത്തുന്നതിലൂടെ ബാക്ടീരിയയെ അകറ്റി നിർത്താനാകുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.

വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും.. ഇത്രയധികം പോഷകങ്ങളുളള വെണ്ടയെ ഒരു ചെടി എന്നെങ്കിലും പരിഗണിച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെടിച്ചട്ടിയിലുമൊക്കെ വളർത്തിയാൽ ഇഷ്‌ടംപോലെ വെണ്ടയ്ക്ക, ശുദ്ധമായ വെണ്ടയ്ക്ക അടുക്കളയിലെത്തും. കലോറി കുറഞ്ഞ പച്ചക്കറി. സാച്ചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളുമില്ല. കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും സഹായകം.

വെണ്ടയ്ക്കയിലുളള mucilaginous നാരുകൾ ആമാശയ വ്യവസ്‌ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളള സുരക്ഷിത ആവരണം തീർത്ത് ആമാശയ അൾസറിൽ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം ഭക്ഷണത്തിന്‍റെ കുടലിലൂടെയുളള ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയ വ്യവസ്‌ഥയുടെ ആരോഗ്യം നിലനിർത്തുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്‌ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യ വിമുക്‌തമാക്കുന്നു. ഇതു കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയത്തിന്‍റെ എണ്ണം കൂടുന്നതിനും വെണ്ടയ്ക്ക സഹായകം. കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ്  ഇല്ലാതാക്കുന്നതിനും നാരുകൾ സഹായകം. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ  പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ  തോത് നിയന്ത്രിതമാക്കുന്നു. കൂടാതെ അതിലുളള eugenol പ്രമേഹത്തിനെതിരേ പോരാടുന്നു.

വെണ്ടയ്ക്കയിലുളള വിറ്റാമിൻ എയും ഫ്ളേവനോയ്ഡ് ആൻറിഓക്സിഡൻറുകളായ ബീറ്റാ കരോട്ടിൻ, സാന്തയിൻ, ല്യൂട്ടിൻ എന്നിവയും കണ്ണുകൾക്കു പ്രിയങ്കരം. ചർമം, മ്യൂകസ് സ്തരം എന്നിവയുടെ ആരോഗ്യത്തിനും വിറ്റാമിൻ എ അവശ്യം. നമ്മുടെ ശരീരകോശങ്ങളിൽ ഊർജം നിർമിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയാണ് ഫ്രീറാഡിക്കലുകൾ. ഇവ കോശങ്ങളിൽ അടിഞ്ഞുകൂടുകയാണു പതിവ്. ഫലം കോശങ്ങളുടെ നാശം. കാഴ്ച അനുഭവപ്പെടുത്തുന്ന കണ്ണുകളിലെ കോശങ്ങളെയും ഫ്രീറാഡിക്കലുകൾ വെറുതേ വിടില്ല. ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്‌തി മെച്ചമായി നിലനിർത്താം. മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളിൽ കുളിച്ചുനിൽക്കുന്ന വെണ്ടയ്ക്കയിൽ ഫ്രീറാഡിക്കലുകളുണ്ട്. അതിനാൽ വെണ്ട തിന്നാൽ രണ്ടാണു കാര്യം. കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം. കുടുംബത്തിെൻറ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക ഗുണകരം.
വെണ്ടയ്ക്കയിലെ വിറ്റാമിൻ സി രോഗപ്രതിരോധശക്‌തിക്ക് മുതൽക്കൂട്ടുതന്നെ. രോഗാണുക്കളോടും അന്യപദാർഥങ്ങളോടും പോരാടുന്നതിനു കൂടുതൽ വെളുത്ത രക്‌താണുക്കളെ സൃഷ്‌ടിക്കാൻ വിറ്റാമിൻ സി പ്രേരണചെലുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്ക്കെതിരേ പോരാടുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകം.

വിളർച്ച തടയാൻ മാമ്പഴം

അമിനോ ആസിഡ്, വിറ്റാമിൻ സി, ഇ, ഫ്ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ, നിയാസിൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയ ഫലം. 
മാമ്പഴത്തിലെ എൻസൈമുകൾ ദഹനത്തിനു സഹായകം. പ്രോട്ടീൻ വിഘടിപ്പിക്കുന്നതിന് ഈ എൻസൈമുകൾ ഗുണപ്രദം. ശരീരത്തിലെ അധിക കലോറി ഊർജം കുറയ്ക്കുന്നതിനു മാമ്പഴത്തിലെ നാരുകൾ സഹായകം. ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. ദിവസവും മാമ്പഴം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. മാമ്പഴം ചർമാരോഗ്യത്തിന് ഉത്തമം. ചർമരോഗങ്ങളെ പ്രതിരോധിക്കുന്നു. ചർമത്തിന്‍റെ തിളക്കം കൂട്ടുന്നു. മൃദുലത നല്കുന്നു.

വിവിധതരം കാൻസറുകൾ തടയുന്നതിനു മാമ്പഴത്തിലുളള ആന്‍റി ഓക്സിഡന്‍റുകൾ സഹായകമെന്നു ഗവേഷകർ. മാമ്പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന നാര് അന്നനാളത്തിലുണ്ടാകുന്ന കാൻസർ തടയുന്നതായി പഠനങ്ങൾ. ക്വെർസെറ്റിൻ, ഐസോക്വെർസിട്രിൻ, ആസ്ട്രാഗാലിൻ, ഫൈസെറ്റിൻ, ഗാലിക് ആസിഡ്, മീഥൈൽഗാലറ്റ് തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളും മാമ്പഴത്തിലുണ്ട്. ഇവ കുടൽ, സ്തനം, രക്‌തം, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്കെതിരേ ശരീരത്തിനു കവചമായി നിലകൊളളുന്നു.മാമ്പഴത്തിലെ വിറ്റാമിൻ സിയും കാൻസർ തടയുന്നതിനു സഹായകം.
മാമ്പഴത്തിലടങ്ങിയ വിറ്റാമിൻ സി, പെക്റ്റിൻ, നാരുകൾ എന്നിവ സെറം കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം. മാമ്പഴത്തിലെ വിറ്റാമിൻ എ കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിന് ഉത്തമം. നിശാന്ധത, ജലാംശം കുറയുന്ന അവസ്‌ഥ, ചൊറിച്ചിൽ തുടങ്ങി കണ്ണിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. മാമ്പഴത്തിലെ വിറ്റാമിൻ ഇ ലൈംഗികാരോഗ്യത്തിനു സഹായകം. മാമ്പഴത്തിലെ വിറ്റാമിൻ സി ഇരുമ്പിന്‍റെ ആഗിരണത്തിനു സഹായകമായി പ്രവർത്തിക്കുന്നു. വിളർച്ച തടയുന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം.ഏകാഗ്രത നിലനിർത്താൻ സഹായകം. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്കും മാമ്പഴം ഗുണപ്രദം. പച്ചമാങ്ങ ഉപയോഗിച്ചു തയാറാക്കാവുന്ന ജ്യൂസ് കടുത്ത ചൂടിൽ നിന്നു സംരക്ഷണം നല്കുന്ന ആരോഗ്യപാനീയമാണ്. ശരീരം തണുപ്പിക്കുന്നു. സൂര്യാഘാതത്തിൽ നിന്നു സംരക്ഷണം നല്കുന്നു.

മാമ്പഴത്തിലുളള വിറ്റാമിൻ എ, വിറ്റാമിൻ സി, 25 വ്യത്യസ്തതരം കരോട്ടിനോയ്ഡുകൾ എന്നിവ രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു സഹായകം. 100 ഗ്രാം മാമ്പഴത്തിൽ ജലത്തിൽ ലയിക്കുന്നതരം നാരുകൾ 40 ശതമാനവും ജലത്തിൽ ലയിക്കാത്തതരം നാരുകൾ 60 ശതമാനവും അടങ്ങിയിരിക്കുന്നു. ദിവസവും ആവശ്യമായ വിറ്റാമിൻ സിയുടെ പകുതി 100 ഗ്രാം മാമ്പഴം കഴിച്ചാൽ ശരീരത്തിലെത്തും; അതുപോലെതന്നെ ദിവസവും ആവശ്യമായ വിറ്റാമിൻ എയുടെ പകുതിയിലധികവും. മാമ്പഴത്തിലടങ്ങിയ പൊട്ടാസ്യം രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനു സഹായകം.

ശ്രദ്ധിക്കാം : വീട്ടുപറമ്പിലെ മാവിൽ നിന്നു ശേഖരിച്ച മാമ്പഴം കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം. പുറമേ നിന്നു വാങ്ങിയതാണെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെളളത്തിലോ പുളിവെള്ളത്തിലോ കാർഷികസർവകലാശാലയുടെ വെജിവാഷിലോ ഒരു മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. പിന്നീടു ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കാം. കാൽസ്യം കാർബൈഡ് ഉപയോഗിച്ചു കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കഴിക്കരുത്(കാർബൈഡ് കാൻസറിനിടയാക്കുന്നതായി ഗവേഷകർ) മുറിച്ചുനോക്കി കാർബൈഡ് സാന്നിധ്യം കണ്ടത്താം; ഉളളിൽ മാംസളമായ എല്ലായിടവും ഒരേ നിറമല്ലെങ്കിൽ കാർബൈഡ് പ്രയോഗത്തിനു വിധേയമായതായി കരുതാം (ഉളളിൽ വെളള കലർന്ന മഞ്ഞയാണെങ്കിൽ കൃത്രിമമായി പഴുപ്പിച്ചതാണെന്നു കരുതാം)

കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ക്ക് കുരുവുള്ള മുന്തിരി തിരഞ്ഞെടുക്കാം

മുന്തിരി വാങ്ങിയ്ക്കുമ്പോള്‍ പലരും തിരഞ്ഞെടുക്കുന്നത് കുരുവില്ലാത്ത മുന്തിരിയാണ്. കുരുവുള്ള മുന്തിരി കഴിയ്ക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പലരേയും കുരുവില്ലാത്ത മുന്തിരി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കുരുവുള്ള മുന്തിരിയിലാണ്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ കുരുവുള്ള മുന്തിരി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ആസ്ത്മ പ്രതിരോധിയക്കുന്നു

ആസ്ത്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല നമുക്കിടയില്‍ പ്രത്യേകിച്ച് മഞ്ഞ് കാലങ്ങളില്‍. എന്നാല്‍ മുന്തിരി ശ്വാസകോശങ്ങളില്‍ ഉണ്ടാക്കുന്ന് ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാണ്.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ കൃത്യമായി ഇക്കാര്യം ശ്രദ്ധിക്കാതെ പോകുന്നത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ കുരുവുള്ള മുന്തിരി കഴിയ്ക്കുന്നത് മലബന്ധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും പലപ്പോഴും പെട്ടെന്നുള്ള ആശ്വാസത്തിന് ശ്രമിക്കും. എന്നാല്‍ കുരുവുള്ള മുന്തിരി ഇതിന് പരിഹാരമാണ്.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വെറുതേ വിട്ട് കളയേണ്ട ഒന്നല്ല. അതിനെ പ്രതിരോധിയ്ക്കാനും ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കും.

എല്ലിന്‍റെ ആരോഗ്യം

എല്ലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നതിനും മുന്തിരി ശീലമാക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം അയേണ്‍, കോപ്പര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങളാണ് മറ്റൊന്ന്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും കുരുവുള്ള മുന്തിരി സഹായിക്കുന്നു. കുരുവുള്ള മുന്തിരി ജ്യൂസ് ആക്കി കഴിയ്ക്കുന്നത് ശീലമാക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പറ്റാത്തവര്‍ക്ക് ഇനി മുന്തിരി ജ്യൂസ് കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും കുരുവുള്ള മുന്തിരി മുന്നിലാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തെ പേടിയ്ക്കുന്നവര്‍ക്ക് ഇനി മുന്തിരി ധൈര്യമായി കഴിയ്ക്കാം. കാരണം പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ കുരുവുള്ള മുന്തിരിയ്ക്ക് കഴിയും.

പല്ലിന്‍റെ ആരോഗ്യം

പല്ലിന്‍റെ  ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പലപ്പോഴും ദന്താശുപത്രികള്‍ കയറിയിറങ്ങുന്ന അവസ്ഥ നമുക്കുണ്ടാവും. എന്നാല്‍ കുരുവുള്ള മുന്തിരി പല്ലിന്‍റെ  ആരോഗ്യത്തെ സംരക്ഷിക്കുന്നു. പല്ലിന് നിറവും തിളക്കവും ബലവും നല്‍കുന്നു.

പഞ്ചസാരയ്‌ക്ക്‌ പകരം പ്രകൃതിദത്ത മധുരങ്ങള്

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പഞ്ചസാരയില്‍ നിന്നും 100 - 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തെരുത്‌ എന്നാണ്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്റെ ഹൃദയാരോഗ്യത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്‌ . ഭക്ഷണം തയ്യാറാക്കുമ്പോള്‍ കൂടുതല്‍ മധുരത്തിനായി അധികം ചേര്‍ക്കുന്ന പഞ്ചസാരയാണിത്‌.... തല മുതല്‍ പാദം വരെയുള്ള ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും പഞ്ചസാര ബാധിക്കാറുണ്ട്‌. പ്രമേഹം, ദന്തക്ഷയം, പൊണ്ണത്തടി, ഹൃദ്രോഗം, പലതരത്തിലുള്ള അര്‍ബുദങ്ങള്‍ , ധാരണശേഷി കുറവ്‌ തുടങ്ങിയവയിലേക്ക്‌ ഇത്‌ നയിക്കും. അധിക മധുരത്തിനായി സാധാരണ ഉപയോഗിക്കുന്ന സംസ്‌കരിച്ച പഞ്ചസാര ഒഴിവാക്കണം. ഇതിന്‌ പകരമായി സ്വാദ്‌ നല്‍കുന്ന പ്രകൃതി ദത്ത മധുരങ്ങള്‍ തിരഞ്ഞെടുക്കാം.

പ്രകൃതി ദത്ത മധുരം : പഞ്ചസാരയ്‌ക്ക്‌ പകരം നില്‍ക്കുന്നവയാണ്‌. കൃത്രിമ മധുരങ്ങള്‍, സംസ്‌കരിച്ച പഞ്ചസാര എന്നിവയേക്കാള്‍ ആരോഗ്യദായകമാണ്‌ ഇവ. പഴങ്ങള്‍ വളരെ ആരോഗ്യദായകാണ്‌, മധുരം നല്‍കുകയും ചെയ്യും . എന്നാല്‍ പഞ്ചസാര ആവശ്യമായ പല പാനീയങ്ങളിലും പഴങ്ങള്‍ ചേര്‍ക്കാന്‍ കഴിയില്ല. പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന നിരവധി പ്രകൃതിദത്ത മധുരങ്ങള്‍ ഉണ്ട്‌. ഇവ പല തരത്തില്‍ ഉപയോഗിക്കാം.

അസംസ്‌കൃത തേന്‍

മികച്ച പ്രകൃതിദത്ത മധുരങ്ങളില്‍ ഒന്നാണ്‌ സംസ്‌കരിക്കാത്ത തേന്‍. ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിന്‌ ഒരുപോലെ നല്ലതാണിത്‌. പൂന്തേനില്‍ നിന്നാണ്‌ ഇത്‌ നിര്‍മ്മിക്കുന്നത്‌ . തേനീച്ചകള്‍ വഴി ആണ്‌ തേന്‍ ശേഖരിക്കുന്നത്‌. ഇതില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പൂമ്പൊടി, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കും. തേനിന്‍റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ഫ്രക്ടോസും ഗ്ലൂക്കോസും ആണ്‌.

ഈന്തപ്പഴം

ഈന്തപ്പനയില്‍ നിന്നും ലഭിക്കുന്ന മധുരമുള്ള ഈന്തപ്പഴങ്ങള്‍ പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാന്‍ മികച്ചതാണ്‌..... . വളരെ ആരോഗ്യദായകമാണ്‌ ഇവ. വിളഞ്ഞ ഈന്തപ്പഴങ്ങളില്‍ 80 ശതമാനത്തോളം പഞ്ചസാര അടങ്ങിയിരിക്കും. ഗ്ലൂക്കോസ്‌, ഫ്രക്ടോസ്‌, സുക്രോസ്‌ എന്നിവ അടങ്ങിയിരിക്കുന്നതിന്‌ അനുസരിച്ചായിരിക്കും ഈന്തപ്പഴങ്ങളുടെ ഗുണം. ഈന്തപ്പഴങ്ങള്‍ക്ക്‌ ഒപ്പം തന്നെ ഉണങ്ങിയ ഈന്തപ്പഴത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പഞ്ചസാരയും ഉപയോഗിക്കാം. ഈന്തപ്പഴത്തിന്‍റെ പോഷകഗുണങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം ശര്‍ക്കരയ്‌ക്ക്‌ തുല്യമായ മധുരവും നല്‍കുമിത്‌.

മരശര്‍ക്കര

മേപ്പിള്‍ മരത്തിന്‍റെ  മധുരമുള്ള നീരില്‍ നിന്നും ഉണ്ടാക്കുന്ന മധുരപാനീയമാണ്‌ ഇത്‌. . ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവും ആണ്‌ ഇതിന്റെ ഉത്‌പാദന രീതി. മേപ്പിള്‍ മരത്തില്‍ ഒരു ദ്വാരമുണ്ടാക്കി നീര്‌ ശേഖരിക്കുന്നതിനായി ഒരു പാത്രം കെട്ടി തൂക്കും. പിന്നീട്‌ മരത്തില്‍ നിന്നും ലഭിച്ച നീര്‌ തിളപ്പിച്ച്‌ വെള്ളം വറ്റിച്ചെടുക്കും. അവസാനം മട്ട്‌ അരിച്ച്‌ നീര്‌ മാത്രമായി എടക്കും.

ശര്‍ക്കര

പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതി ദത്ത മധുരമാണ്‌ ശര്‍ക്കര. കരിമ്പ്‌ സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്‌പന്നങ്ങളില്‍ ഒന്നാണിത്‌. ഇന്ത്യയിലെ പരമ്പരാഗത മധുരമായാണിത്‌ ഉപയോഗിക്കുന്നത്‌. രാസവസ്‌തുക്കള്‍ ചേര്‍ക്കാതെ സംസ്‌കരിച്ച്‌ എടുക്കുന്നതിനാല്‍ ശര്‍ക്കരയില്‍ ഇരുമ്പ്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം , പൊട്ടാസ്യം പോലുള്ള ധാതുകള്‍ നിലനില്‍ക്കും.

നാളികേര പഞ്ചസാര

കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളീകേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ആയിരിക്കണക്കിന്‌ വര്‍ഷങ്ങളായി തെക്ക്‌, തെക്ക്‌കിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ ഉപയോഗിച്ച്‌ വരുന്ന പരമ്പരാഗത മധുരമാണിത്‌. തെങ്ങിന്‍റെ  പൂങ്കുല ചെത്തിയെടുക്കുന്ന നീര്‌ ചൂടാക്കി വെള്ളം വറ്റിച്ചാണ്‌ ഈ പഞ്ചസാര ഉണ്ടാക്കുന്നത്‌.

പല്ലിലെ കറ കളയാന്‍ ഫലപ്രദമായ ചില പ്രകൃതിദത്തമാര്‍ഗ്ഗ ങ്ങള്‍

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇന്നത്തെ ഭക്ഷണ രീതിയും ജീവിതശൈലിയും തന്നെയാണ് പലപ്പോഴും പല്ലിലെ കറയുടെ പ്രധാന പ്രശ്‌നം. പല്ലിലെ കറ കാരണം മനസ്സ് തുറന്ന് ചിരിയ്ക്കാന്‍ പോലും കഴിയാത്തവരാണ് പലരും. എന്നാല്‍ ഇനി പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ദന്തഡോക്ടറെ സമീപിയ്‌ക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറയ്ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

സ്ഥിരമായി ബ്രഷിചെയ്യുന്നത് : എ

ത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര.

വെളിച്ചെണ്ണ:  വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിട്ട് കവിള്‍ കൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ  എല്ലാം ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം.

തക്കാളി നീരും ബേക്കിംഗ് സോഡയും: തക്കാളി നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെ

യ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

അത്തിപ്പഴം: അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്‍റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനഗര്‍ :ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മു

ക്കി പല്ലില്‍ തേയ്ക്കുക. 10 മിനിട്ട് ദിവസവും ഇത്തരത്തില്‍ ചെയ്യുക.

ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ. ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണ് ഉരുക്ക് വെളിച്ചെണ്ണ. ഇതിന്‍റെ ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയാണ്
ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഉരുക്കുവെളിച്ചെണ്ണയിലൂടെ നമുക്ക് കൈപ്പിടിയിലൊതുക്കാം. നൂറ് ശതമാനവും പരിശുദ്ധവും പ്രകൃതി ദത്തവും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതുമാണ് ഉരുക്ക് വെളിച്ചെണ്ണയുടെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഇതിനെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്ന് പറയുന്നതും. ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍:  ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ ഉരുക്കു വെളിച്ചെണ്ണയെ നൂറ് ശതമാനവും നമുക്ക് വിശ്വസിയ്ക്കാം. ഇത് ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.
എയ്ഡ്‌സിനെ പ്രതിരോധിയ്ക്കുന്നു: എയ്ഡ്‌സ് രോഗികളില്‍ വരെ പ്രതീക്ഷ നല്‍കുന്ന പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തടി കുറയാന്‍ സഹായിക്കുന്നു: തടി കുറയാനും വയറു കുറയ്ക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെയും ശരീരത്തിലേയും അനാവശ്യ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

പ്രമേഹത്തിന് പരിഹാരം: പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഉരുക്ക് വെളിച്ചെണ്ണ പരിഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ഇതിലടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. 

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് : ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്.

തലച്ചോറിന് ഉണര്‍വ്വേകാന്‍ : തലച്ചോറിന് ഉണര്‍വ്വേകാനും ബുദ്ധിശക്തിയ്ക്കും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

രോഗങ്ങളില്‍ നിന്ന് മുക്തി : രോഗങ്ങളില്‍ നിന്ന് ഉടനേ മുക്തി നല്‍കുന്നതിനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ പലതരം രോഗങ്ങളില്‍ നിന്നും പെട്ടെന്ന് മോചനം നല്‍കാന്‍ സഹായിക്കുന്നു.

കശുമാങ്ങയുടെ ഔഷധഗുണങ്ങള്‍

പറങ്കികള്‍ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്‍മദേശം ബ്രസീലാണ്. ഫലത്തേക്കാള്‍ ഇതിന്‍റെ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാമ്പഴത്തിന്‍റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. സാധാരണക്കാരില്‍ വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ സി  ഇതിന്‍റെ നീരില്‍ അടങ്ങിയിരിക്കുന്നു.

ഔഷധഗുണങ്ങള്‍

കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ സി കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.

  • സ്‌കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും. വിരേചനൗഷധമായും ഇതിന്‍റെ ജ്യൂസ് ഉപയോഗിക്കുന്നു.
  • ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം ,കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്‍റെ  എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്.
  • പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും. ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
  • ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്.
  • മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക. മലബന്ധം അകലും.
  • ബസ് യാത്രയില്‍ 
    ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ. ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്‍റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും.

ഇനി അമ്മമാരുടെ രക്തസമ്മര്‍ദം നോക്കിയും പറയാം; കുട്ടി ആണോ, പെണ്ണോ എന്ന്

ടൊറന്റോ: അമ്മയുടെ രക്തസമ്മര്‍ദം നോക്കി ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗനിര്‍ണയം നടത്താമെന്ന അവകാശവാദവുമായി ഇന്ത്യന്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം. ക്യാനഡയിലെ മൗണ്ട് സിനായി ആശുപത്രിയിലെ എന്റോക്രിനോളജിസ്റ്റ് ഡോ. രവി രത്‌നാകരനാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തിനു മുമ്പു രക്തസമ്മര്‍ദം കുറവുള്ള സ്ത്രീകള്‍ക്കു പെണ്‍കുട്ടിയും കൂടുതലുള്ളവര്‍ക്ക് ആണ്‍കുട്ടിയുമായിരിക്കും ജനിക്കകുകയെന്ന് പഠനം പറയന്നു.

2009 ഫെബ്രുവരിയിലാണ് ഡോ. രവി രത്‌നാകരന്റെ നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ചു പഠനം ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്ന ചൈനയിലെ ലുയാംഗിലുള്ള സ്ത്രീയെ പഠിക്കാന്‍ ആരംഭിച്ചു. പിന്നീട് അന്നുവരെ ഗര്‍ഭം ധരിക്കാത്തവരും ഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നവരുമായ 33,75 സ്ത്രീകളെ പഠനത്തിനായി ആരംഭിച്ചു. രക്ത സമ്മര്‍ദം, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 16,92 പേരെ വേര്‍തിരിച്ചു.

നേരത്തേ ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചിലരെ ഒഴിവാക്കിയിരുന്നു. പിന്നെയും പട്ടിക ചുരുക്കി 1,411 പേരുടേതാക്കി. ഗര്‍ഭധാരണത്തിന്റെ 26.3 ആഴ്ചകള്‍ക്കു മുമ്പു തൊട്ടു ഇവരെ നിരീക്ഷിച്ചു. ഇതില്‍ 739 പേര്‍ക്ക് ആണ്‍കുട്ടികളും 672 പേര്‍ക്ക് പെണ്‍കുട്ടുകളുമുണ്ടായി. ഇതില്‍ ആണ്‍കുട്ടികള്‍ ജനിച്ച സ്ത്രീകള്‍ക്കെല്ലാം പ്രസവത്തിനുമുമ്പു ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്നതായി കണ്ടെത്തി.

സ്ഥിരമായി പരിപ്പ് ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങള്‍

മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നതു പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനിയാണ് പരിപ്പ്. വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യുമാണു തുടക്കം കുറിക്കുക. പ്രാദേശികമായി സദ്യയില്‍ ഒരു പരിപ്പുകറിയുടെ വരവുതന്നെയുണ്ട്. ഇങ്ങനെ നമ്മുടെ അടുക്കളയിലെ പ്രധാനിയാണു മഞ്ഞ നിറത്തില്‍ സൗന്ദര്യമുള്ള പരിപ്പ്. മത്സ്യമാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധപച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവു പരിഹരിക്കുന്നതു പരിപ്പാണ്. പ്രോട്ടീനൊപ്പം ധാരാളം നാരടങ്ങിയ ആഹാരം കൂടിയാണിത്. ഫൈബര്‍ ഫുഡ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. പരിപ്പുകൊണ്ടുള്ള കറിക്കൂട്ടുകള്‍ എഴുതിത്തീര്‍ക്കാന്‍ പറ്റാത്ത വിധമാണ്. മലയാളിയുടെ പരിപ്പുവടയും കട്ടന്‍ചായയും വളരെ പ്രശസ്തമായ ലഘുഭക്ഷണമാണല്ലോ? വട മാത്രമല്ല, ഓരോരുത്തരുടെ യുക്തിക്കനുസരിച്ച്‌ വിവിധതരം പലഹാരങ്ങള്‍ പരിപ്പ് ചേര്‍ത്തുണ്ടാക്കാന്‍ കഴിയും.

പരിപ്പും തക്കാളിയും വേവിച്ചു മുളകു കീറിയിട്ടു പാകത്തിന് ഉപ്പു ചേര്‍ത്തു ചെറിയ ഉള്ളി വറുത്തിട്ടു തയ്യാറാക്കുന്ന പരിപ്പുകറി ബാച്ച്‌ലേഴ്സ് കിച്ചണ്‍ സ്പെഷ്യാലിറ്റിയാണ്. വളരെ ലളിതമായി പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ കറിയാണിത്. ചപ്പാത്തി, പുട്ട് എല്ലാം ഈ കറിയുണ്ടെങ്കില്‍ എത്രവേണമെങ്കിലും കഴിക്കാം. ശരീരത്തിലെ രക്തക്കുഴലുകള്‍പോലുള്ള വിവിധ സ്രോതസ്സുകളിലുണ്ടാകുന്ന മാലിന്യങ്ങളുടെ അടിഞ്ഞുകൂടല്‍ ഇല്ലാതാക്കാന്‍ പരിപ്പിന് കഴിയും. അതുകൊണ്ടുതന്നെ രക്തപ്രവാഹം തടസ്സപ്പെട്ടുണ്ടാകുന്ന ഹൃദ്രോഗം, ആര്‍ത്രോസ്സിക്ലിറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് പരിപ്പ് പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വിവിധ രോഗങ്ങള്‍ക്കു കാരണമായ ആമാവസ്ഥ ഇല്ലാതാക്കാന്‍ പരിപ്പിനു കഴിയും. പരിപ്പ് ചേര്‍ത്തുണ്ടാക്കുന്ന രസം ദഹനത്തെ വര്‍ദ്ധിപ്പിക്കുന്നതും നല്ല ശോധന ലഭ്യമാക്കുന്നതുമാണ്. അമിതവണ്ണത്തിനുള്ള ചികിത്സയില്‍ പരിപ്പിന് നല്ല പ്രാധാന്യം ഉണ്ട്. മത്സ്യ മാംസങ്ങള്‍ ഉപേക്ഷിച്ച്‌, വാഴപ്പിണ്ടിയും പരിപ്പും ചേര്‍ത്ത് തയാറാക്കുന്ന തോരനും, പരിപ്പുസൂപ്പും മാത്രം രാത്രിയിലെ ആഹാരമാക്കി ഭക്ഷണനിയന്ത്രണം ശീലിക്കാം.

പരിപ്പു സൂപ്പ് വയറിളക്ക രോഗങ്ങള്‍, ഇറിറ്റബിള്‍ ബൗള്‍സിന്‍ഡ്രം, ഓപ്പറേഷനു ശേഷമുള്ള ക്ഷീണം എന്നിവക്കെല്ലാം വളരെ ഫലപ്രദമാണ്. വലിയ വില കൊടുത്തു വാങ്ങുന്ന ടിന്നിലടച്ച പ്രോട്ടീന്‍ ടോണിക്കുകള്‍, പാവം പരിപ്പിനു മുന്നില്‍ എത്ര നിസാരമാണ്.

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

കംപ്യൂട്ടര്‍ആധുനികജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ഉപയോഗിച്ചാല്‍ മിക്കവാറും എല്ലാവര്‍ക്കും കണ്ണിനും കാഴ്ചയ്ക്കുംപ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഇതിനെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (CVS) അഥവാ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നുപറയുന്നത്.  മനുഷ്യനേത്രങ്ങള്‍ പ്രധാനമായും ദൂരക്കാഴ്ചയ്ക്കായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, നൂതന സാങ്കേതികവിദ്യകള്‍ വന്നതോടെ പേപ്പറില്‍ നിന്നും കംപ്യൂട്ടറിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായി. ഇത് കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം. 
എന്തൊക്കെയാണ് ലക്ഷണങ്ങള്‍
സാധാരണയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍
(1) കണ്ണുകഴയ്ക്കുക
(2) തലവേദന
(3) കാഴ്ചമങ്ങല്‍
(4) കണ്ണുചുവപ്പ്
(5) കണ്ണ് വരണ്ടതായി അനുഭവപ്പെടുക
(6) കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട്
ഇതിനുപുറമേ തോളും കഴുത്തും വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം.

സിവിഎസിനു കാരണമായ ഘടകങ്ങള്‍
1. നേരത്തെയുള്ള കാഴ്ചക്കുറവ്
2. കൃത്യമല്ലാത്ത ഗ്ളാസ്പവര്‍
3. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയിലെ  പ്രകാശം
4. സ്ക്രീനില്‍നിന്നുള്ള ദൂരം
5. സ്ക്രീനില്‍നിന്ന് പ്രതിഫലിക്കുന്ന ഗ്ളേര്‍
6. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി (Viewing Posture)

ഒരു വ്യക്തിക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ അയാളുടെ കാഴ്ചയുടെ പരിമിതിയെയും എത്രസമയം തുടര്‍ച്ചയായിസ്ക്രീന്‍ ഉപയോഗിക്കുന്നു എന്നതിനെയും അനുസരിച്ചായിരിക്കും. നേരത്തെ കാഴ്ചവൈകല്യമുള്ള വ്യക്തി, അതായത് ഷോര്‍ട്ട്സൈറ്റ്, ലോങ്സൈറ്റ് അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം 40 വയസ്സിനുമേല്‍ ഉണ്ടാകുന്ന വെള്ളെഴുത്ത് ഇവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കാം. കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്ക്രീനില്‍ നിന്നുള്ള ഗ്ളേറും കാഴ്ച ആയാസകരമാക്കും. സാധാരണ പേപ്പര്‍ വായിക്കുന്ന ദൂരം 18–20 സെ.മീ. ആണ്. എന്നാല്‍, കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന ദൂരം 20–28 ഇഞ്ചാണ്. അതിനാല്‍സ്ഥിരമായി കണ്ണട അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ്ഉപയോഗിക്കുന്നവര്‍ക്കുപോലും കംപ്യൂട്ടര്‍സ്ക്രീന്‍ ബുദ്ധിമുട്ടുണ്ടാക്കാം.ചിലര്‍ക്ക് വ്യക്തമായി കാണാന്‍ സ്ക്രീനിലേക്ക് കുനിഞ്ഞുനോക്കേണ്ടിവരാം.അല്ലെങ്കില്‍ തല ചരിച്ച് നോക്കേണ്ടിവരാം. ഇത് കഴുത്തിലേയും തോളിന്‍റെയുംപേശികള്‍ക്ക് ക്ഷീണമുണ്ടാക്കും. മിക്കവാറും കാഴ്ചയുടെ പരിമിതിക്കുംഉപരിയായി കണ്ണ് പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്  സിവിഎസ് ഉണ്ടാകുന്നത്.തുടര്‍ച്ചയായി രണ്ടിലധികം മണിക്കൂര്‍ കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗം ഇതിനുകാരണമാകാം. 
ഒരു വിശദമായ നേത്രപരിശോധനയിലൂടെ സിവിഎസ് കണ്ടുപിടിക്കാം. 
1. കാഴ്ചശക്തി പരിശോധിക്കുക. നേരത്തെ കണ്ണട ഉപയോഗിക്കുന്നവ്യക്തിയാണെങ്കില്‍ എല്ലാവര്‍ഷവും കൃത്യമായി പരിശോധിച്ച് ഗ്ളാസ്പവര്‍ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. റിഫ്രാക്ഷന്‍ ടെസ്റ്റിങ് നടത്തി ആവശ്യമായ ലെന്‍സ്പവര്‍ ഉപയോഗിക്കുക.
3. രണ്ടു കണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ വ്യക്തമായ ഒരു ഇമേജ് ലഭിക്കുകയുള്ളൂ. ഇതിനായി കണ്ണിന്‍റെ ഫോക്കസിങ്, കണ്ണുകളുടെ ചലനം ഇവപരിശോധിക്കുക.
ചിലപ്പോള്‍ കണ്ണില്‍ മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചുനോക്കി കണ്ണിന്‍റെ പവര്‍ കൃത്യമായി അറിയേണ്ടിവരാം. 

എങ്ങിനെ പരിഹരിക്കാം
ശരിയായ നേത്രസംരക്ഷണത്തിലൂടെയും കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്നരീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും നമുക്ക് സിവിഎസ് ഒഴിവാക്കാം.
1. നേത്രസംരക്ഷണം
ചിലപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കായി കണ്ണട ഉപയോഗിക്കേണ്ടാത്ത വ്യക്തികള്‍ക്കും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മാത്രം കണ്ണട വേണ്ടിവരാം.സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അതുകൊണ്ട് കംപ്യൂട്ടര്‍സ്ക്രീന്‍ വ്യക്തമാകണമെന്നില്ല. കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം ആന്‍റിഗ്ളേയര്‍ കോട്ടിങ് (Anti glare coating) ഉള്ള കണ്ണടകളുണ്ട്. ഇത് മോണിറ്ററില്‍നിന്നുള്ള പ്രതിചലനം കുറയ്ക്കാന്‍സഹായിക്കുന്നു. ടിന്റുള്ള ഗ്ളാസുകള്‍ കണ്ണിലേക്കെത്തുന്ന പ്രകാശരശ്മികള്‍കുറയ്ക്കാന്‍ സഹായിക്കും. വെള്ളെഴുത്തിനുള്ള കണ്ണട കംപ്യൂട്ടര്‍ ഉപയോഗത്തിനു യോജ്യമല്ല. ഫോക്കസിങ്ങിന്‍റെ പ്രശ്നമുള്ളവര്‍ക്ക് ലഘുവായ ചില എക്സര്‍സൈസുകള്‍ വഴി കാഴ്ച ആയാസരഹിതമാക്കാം.
20–20–20 റൂള്‍ : തുടര്‍ച്ചയായി സ്ക്രീനിലേക്കു നോക്കുമ്പോള്‍ കണ്ണിന്‍റെ ഫോക്കസ് ഒരുപോയിന്‍റിലേക്ക് ലോക്ക് ഇന്‍ ആകാം. ഇതു മാറ്റുന്നതിന് 20 മിനിറ്റ്തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയശേഷം 20 സെക്കന്‍ഡ് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരു പോയിന്‍റിലേക്ക് നോക്കുക. ഇത് കണ്ണുകളെ റിലാക്സ് ചെയ്യാന്‍സഹായിക്കും. 
കണ്ണുചിമ്മുക:  നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗംമൂലം നമ്മുടെ കണ്ണുചിമ്മുന്നത് കുറയാം.സാധാരണയായി ഒരു വ്യക്തി 15–20 തവണ ഓരോ മിനിറ്റിലും കണ്ണ് ചിമ്മുമ്പോള്‍ കംപ്യൂട്ടറില്‍ ഫോക്കസ് ചെയ്യുന്ന ഒരാള്‍ അഞ്ചില്‍ത്താഴെ  മാത്രമേ ചെയ്യൂ.ഇത് കണ്ണിന്‍റെ നനവ് കുറഞ്ഞ് വരണ്ടതാക്കും. അതുകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് ഓര്‍ത്ത് കണ്ണുചിമ്മണം. ഇത് കണ്ണുനീരിന്‍റെ നനവ് ലഭിച്ച് കണ്ണിന് പോഷണം ലഭിക്കാന്‍ സഹായിക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി
ശരിയായ ഇരിപ്പ്  വളരെ പ്രധാനമാണ്. 
1. സ്ക്രീനിന്‍റെ നടുവിലേക്കു നോക്കുമ്പോള്‍ കണ്ണിന്‍റെ ലെവലില്‍നിന്നും 15 മുതല്‍ 20 ഡിഗ്രി താഴോട്ട് ആകണം.
2. സ്ക്രീനില്‍നിന്നുള്ള ദൂരം 20–28   ഇഞ്ച് ആകണം.
3. ആന്‍റിഗ്ളേര്‍ ഫില്‍ട്ടറുള്ള മോണിറ്ററുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നുള്ള ഗ്ളേര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. സ്ക്രീനിന്റെ ബ്രൈറ്റ്നസ് ചുറ്റുപാടുമുള്ള വെളിച്ചത്തേക്കാള്‍ കൂടുതലോ കുറവോ ആകരുത്. 
5. ഇരിക്കുന്ന രീതി – കംപ്യൂട്ടര്‍ വര്‍ക്ക്സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ കാല്‍ തറയിലൂന്നി നിവര്‍ന്ന് ആയാസരഹിതമായി ഇരിക്കുക. ടൈപ്പ് ചെയ്യുമ്പോള്‍ കൈത്തണ്ട കീബോര്‍ഡില്‍ അമര്‍ന്നുപോകാതെ വേണം ചെയ്യാന്‍. സാധ്യമെങ്കില്‍ ഒരു  ഡോക്യൂമെന്‍റ് ഹോള്‍ഡര്‍ മോണിറ്ററിനു സമീപംഉപയോഗിക്കുക. ഇങ്ങനെ കൃത്യമായി നേത്രപരിശോധന നടത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതി അവലംബിക്കുകയും ചെയ്താല്‍ നമുക്ക് ഡിജിറ്റല്‍ഐ സ്ട്രെയിനിന്‍റെ  ക്ളേശങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

വേനല്‍ക്കാലത്തെ ഭക്ഷണ ക്രമം

വേനല്‍ക്കാലത്ത് വിശപ്പും ദാഹവും അകറ്റാന്‍ പഴങ്ങള്‍ ധാരാളം കഴിക്കണം.വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങി വേനല്‍ക്കാല പഴങ്ങളെല്ലാം ഏറെ പ്രയോജനപ്രദമാണ്‌. ദാഹശമനത്തിനു പറ്റിയ പാനീയമാണു രസാള. വെള്ളം ചേര്‍ക്കാതെ തൈരുടച്ചു പഞ്ചസാര,കുരുമുളക്‌, ചുക്ക്‌, ജീരകം  ഇവ ചേര്‍ത്തു യോജിപ്പിച്ചാല്‍ രുചികരമായ രസാള തയാര്‍. തൈരില്‍ ഐസിട്ട്‌ അടിച്ചെടുത്ത്‌ ലസി തയാറാക്കാം.തൈരില്‍ പഞ്ചസാര ചേര്‍ത്തുകഴിക്കുന്നതു ക്ഷീണമകറ്റാനും ശരീര പുഷ്ടിക്കും നല്ലതാണ്‌.ഒന്നില്‍കൂടുതല്‍ പഴങ്ങളുടെ ചാറുചേര്‍ത്തു പഞ്ചസാരയിട്ടു തയാറാക്കുന്ന പഞ്ച്‌ സ്വാദിഷ്ടമാണ്‌. ചെറുനാരങ്ങാ നീരില്‍ ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു കുറുക്കി തണുപ്പിച്ചു സൂക്ഷിച്ചാല്‍ വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാം.വെള്ളരിക്ക, പടവലങ്ങ, പാവയ്ക്ക, ചെറുകായ്കള്‍, തക്കാളി, ഇലക്കറികള്‍ തുടങ്ങിയവ ചേര്‍ത്ത പുലാവ്‌ ഉച്ചയൂണിനു പകരമാക്കാം. കുമ്പളം, വെള്ളരി, കോവയ്ക്ക, വാഴപ്പിണ്ടി എന്നിവയും ധാരാളമായി ഉപയോഗിക്കണം. ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്തോ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിപോലെയോ തോരനായോ സാലഡ്‌ രൂപത്തിലോ ഇവ ഉപയോഗിക്കാം. ബിരിയാണി, നെയ്ച്ചോര്‍ പോലുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ ഒഴിവാക്കണം.

കണ്ണിലെ കുരു നിസ്സാരമാക്കരുത്

കണ്ണില്‍ കുരു വന്നാല്‍ ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകണം  എന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷന്‍ കുറയ്ക്കും.

  • പാര്‍സ്ലി ഇല ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാവുന്നതാണ്. പാര്‍സ്ലി ഒരു ചെറിയ കപ്പ് , വെളളം ഒരു കപ്പ് ,അല്‍പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ളസാധനങ്ങള്‍. അല്‍പം വെള്ളംചൂടാക്കി അതില്‍ പാര്‍സ്ലി ഇല ഇട്ട് വെയ്ക്കുക. തണുത്തതിനു ശേഷം ഇതില്‍പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വെയ്ക്കു
    ക. ഇത് രണ്ട് ദിവസം തുടര്‍ച്ചയായിചെയ്താല്‍ കണ്ണിലെ കുരു ഇല്ലാതാവുന്നു.
  • പേരയില ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. രണ്ടോ മൂന്നോ പേരയില വെള്ളത്തിലിട്ട് തിളപ്പിച്ച് കോട്ടണ്‍ ഉപയോഗിച്ച് കണ്ണിനു മുകളില്‍ അല്‍പ സമയം വെയ്ക്കുക. ഇത് കണ്ണിലെ കുരുവിനെ മാറ്റുന്നു.
  • കണ്ണിലെ കുരുവിന് സവാള നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. സവാള അരിഞ്ഞ് അതില്‍ ഒരു കഷ്ണം എടുത്ത് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണിലെ കുരുവിനെ പരിഹരിയ്ക്കും.
  • ടീ ബാഗ് ആണ് മറ്റൊന്ന്. ഹെര്‍ബല്‍ ടീ ബാഗ് ഉപയോഗിച്ച് കണ്ണിലെ കുരുമാറ്റാം. ഹെര്‍ബല്‍ ടീ ബാഗ് അല്‍പം ചൂടാക്കി കണ്ണിനു മുകളില്‍ വെയ്ക്കാം.
  • ഉരുളക്കിഴങ്ങും ഇത്തരത്തില്‍ കണ്ണിലെ കുരുവിന് പരിഹാരമാണ്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി  മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കാം. ഇത് കണ്ണിലെ കുരുവിനെ എന്നന്നേക്കുമായി മാറ്റുന്നു.

ആരോഗ്യത്തിന് ഓയില്‍ പുള്ളിംഗ്

വെളിച്ചെണ്ണയ്ക്ക് കൊളസ്ട്രോള്‍ കൂട്ടും, ഹൃദയപ്രശ്നങ്ങളുണ്ടാക്കും തുടങ്ങിയ ചീത്തപ്പേരുകള്‍ ധാരാളമായിരുന്നു. എന്നാല്‍ വെളിച്ചെണ്ണയുപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പറഞ്ഞുവരുന്നത് ഓയില്‍പുള്ളിംഗ് എന്ന രീതിയെക്കുറിച്ചാണ്. പല്ലുകളുടെ ആരോഗ്യത്തിനാണ് ഇത് കൂടുതല്‍ നല്ലതെന്നു പറയാറുണ്ട്. എന്നാല്‍ ശരീരത്തിന്‍റെ ആ രോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ഓയില്‍ പുള്ളിംഗിന്‍റെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ശരീരത്തിലെ വിഷാംശമാണ് പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്. രാവിലെ വെറും വയറ്റിലാണ് ഓയില്‍ പുള്ളിംഗ് ചെയ്യേണ്ടത്. അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുത്ത് വായിലൊഴിച്ച്‌ കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍ ഇറക്കരുത്.  ഇത് വായില്‍ത്തന്നെ തുപ്പാതെ പിടിയ്ക്കണം. ഇതിനു ശേഷംതുപ്പിക്കളഞ്ഞ് വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം. പിന്നീട് സാധാരണരീതിയില്‍ പേസ്റ്റുപയോഗിച്ച്‌ പല്ലുതേയ്ക്കാം.

  • ആന്‍റികാര്‍സിനോജനിക് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്. അതായത് ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്തിയുള്ള ഒന്ന്.
  • ശരീരത്തിലെ വിരകളേയും മറ്റും അകറ്റാനുള്ള നല്ലൊരു വഴിയാണിത്.
  • ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.
  • മൈഗ്രേന്‍ തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട്  ഓയില്‍ പുള്ളിംഗ്.
  • കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്.
  • സൈനസ് പ്രശ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണിത്. കഫക്കെട്ടിനുള്ള സ്വാഭാവിക പരിഹാരം.
  • ഇന്‍സോംമ്നിയ അഥവാ ഉറക്കപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
  • വേദന കുറയ്ക്കാനും കണ്ണിന്‍റെ കാഴ്ച മെച്ചപ്പെടുത്താനുമുള്ള നല്ലൊരു വഴിയാണിത്.
  • പല്ലിന്‍റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത് ഏറെ നല്ലതാണ്.

കുട്ടികളിലെ സന്ധിവാതം

ആരോഗ്യ ജീവിതം

കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിക്കാനാകില്ല. പതിനാറ് വയസിനു മുന്‍പ് തുടങ്ങുന്ന വാതരോഗങ്ങളാണ് പിള്ളവാതത്തിന്‍റെ ഗണത്തില്‍പ്പെടുന്നത്. കുഞ്ഞുങ്ങളില്‍ ആറുമാ

സത്തിനു മുന്‍പ് ഈ രോഗം വളരെ അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ. അത്ര വ്യാപകമല്ലെങ്കിലും മുതിര്‍ന്നവരില്‍ കണ്ടുവരുന്നതിന് സമാനമായ വാതരോഗം കുട്ടികളിലും ഉണ്ടാകാറുണ്ട്. ഇതിനെ പിള്ളവാതം അഥവാ ജുവനൈല്‍ ആര്‍ത്രൈറ്റിസ് എന്നു പറയുന്നു. കുട്ടികളില്‍ കണ്ടുവരുന്ന വാതരോഗങ്ങള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിക്കാനാകില്ല. പതിനാറ് വയസിനു മുന്‍പ് തുടങ്ങുന്ന വാതരോഗങ്ങളാണ് പിള്ളവാതത്തിന്‍റെ ഗണത്തില്‍പ്പെടുന്നത്. കുഞ്ഞുങ്ങളില്‍ ആറുമാസത്തിനു മുന്‍പ് ഈ രോഗം വളരെ അപൂര്‍വമായി മാത്രമേ ബാധിക്കാറുള്ളൂ.

രോഗം തിരിച്ചറിയുക : സന്ധിവേദനയെക്കുറിച്ച്‌ കുട്ടികള്‍ പരാതിപ്പെടാനുള്ള സാഹചര്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെ വാതരോഗങ്ങള്‍ കുട്ടികളില്‍ കണ്ടെത്തുക പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ടും രോഗം തിരിച്ചറിയപ്പെടാതെ പോകാം. വാതരോഗങ്ങള്‍ ആരംഭിച്ചിട്ടും ചികിത്സ തേടാന്‍ വൈകുന്നതിന്‍റെ പ്രധാന കാരണങ്ങളാണിവ. കുട്ടികളില്‍ പ്രകടമാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും മാതാപിതാക്കള്‍ തിരിച്ചറിയണം. കുട്ടികളില്‍ സാധാരണയില്‍ നിന്നും വളരെ വ്യത്യസ്തമായി ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

1. രാവിലെ ഉണര്‍ന്നതിനു ശേഷം നടക്കുമ്പോള്‍ മുടന്ത് അനുഭവപ്പെടുക. 
2. സന്ധികള്‍, കഴുത്ത്, പുറം എന്നിവിടങ്ങളില്‍ പിരിമുറുക്കം ഉണ്ടാകുക. 
3. ഒരു കൈയോ കാലോ ഉപയോഗിക്കുവാന്‍ ശ്രമിക്കാതിരിക്കുക. 
4. ഉത്സാഹമില്ലായ്മ 
5. തുടര്‍ച്ചയായ പനി 
6. സന്ധികളില്‍ നീര്‍ക്കെട്ട് 
7. ക്ഷീണം, വിശപ്പില്ലായ്മ 
8. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍

പാരമ്പര്യ ഘടകം :കുട്ടികളില്‍ പാരമ്പര്യമായി വാതരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഐഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന വാതരോഗമാണിത്. പാരമ്പര്യമായി വാതരോഗമുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ളതും ഈ വിഭാഗത്തില്‍പ്പെടുന്ന വാതരോഗമാണ്.പാരമ്പര്യമായി രോഗമുള്ള കുടുംബത്തിലെ അടുത്തതലമുറയിലെ ഒരു കുട്ടിക്കെങ്കിലും രോഗം ഉണ്ടായേക്കാം. ഇവ കൂടാതെ പരിസ്ഥിതി, ലിംഗം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ വാതരോഗങ്ങള്‍ക്ക് കാരണമായേക്കാം.ഈ വാതരോഗത്തിനു തന്നെ ഏഴുതരങ്ങളുണ്ട്. അതുകൊണ്ട് പാരമ്പര്യമായി അസുഖമുള്ള കുടുംബങ്ങളില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രോഗം വരാതിരിക്കാന്‍: പാരമ്പര്യമായ കാരണങ്ങള്‍ക്കൊണ്ടും മറ്റു കാരണങ്ങളാലും രോഗങ്ങള്‍ വരാം. അതുകൊണ്ട് വാതരോഗങ്ങള്‍ വരാതെ തടയാനുള്ള പ്രതിവിധികള്‍ സാധ്യമല്ല. അതുപോലെ മാതാപിതാക്കളില്‍ രോഗമുണ്ടെന്നു കരുതി കുട്ടികള്‍ക്ക് രോഗമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈകാതെ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. എല്ലാ രോഗലക്ഷണങ്ങളും വാതസംബന്ധമായ രോഗങ്ങള്‍കൊണ്ട് ഉണ്ടാകണമെന്നില്ല. എങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ശിശുരോഗവിദഗ്ധന്‍റെ സഹാത്തോടെ രോഗനിര്‍ണയം നടത്തുന്നതാണ് ഏറ്റവും ഉചിതം. സാധാരണ കാലാവസ്ഥയെ അപേക്ഷിച്ച്‌ തണുപ്പുള്ള കാലാവസ്ഥയില്‍ രോഗലക്ഷണങ്ങള്‍ കൂടിയേക്കാം. തണുപ്പുള്ള കാലാവസ്ഥ രോഗലക്ഷണങ്ങള്‍ മൂര്‍ഛിക്കുന്നതിനിടയാക്കും. അതുകൊണ്ട് വാതരോഗമുള്ളവര്‍ തണുപ്പു കൂടുതലുള്ള കാലാവസ്ഥയില്‍ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്. തണുപ്പ് കൂടുതലുള്ള സമയങ്ങളിലെ ദൂരദേശയാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചികിത്സ ഫലപ്രദമാകുന്ന രീതിയില്‍ മുന്‍കരുതലുകള്‍ പാലിക്കണം. ഒഴിവാക്കാനാകാത്ത യാത്രകളില്‍ കാര്യമായി തണുപ്പ് ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ഒരു പരിധി വരെ രോഗലക്ഷണങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സഹായിക്കും.

ചികിത്സ തുടങ്ങാം : കുട്ടികളിലെ വാതരോഗങ്ങള്‍ക്ക് ഒരു റുമറ്റോളജിസ്റ്റിന്‍റെ സഹായം തേടാവുന്നതാണ്. എന്നാല്‍ മറ്റു പല ശിശുരോഗങ്ങളുമായി ഈ വാതരോഗങ്ങള്‍ക്ക് സാമ്യമുണ്ടാകാം. അതുകൊണ്ട് തന്നെ ഒരു ശിശുരോഗവിദഗ്ധന്‍റെയും റുമറ്റോളജിസ്റ്റിന്‍റെയും വിശദമായ പരിശോധനയ്ക്ക് ശേഷമേ ചികിത്സ നിശ്ചയിക്കാനാകൂ.

1. ലക്ഷണങ്ങള്‍ നിയന്ത്രിക്കുക 
2. സന്ധികളുടെ തകര്‍ച്ച തടയുക 
3. സന്ധികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലനിര്‍ത്തുക 
തുടങ്ങിയവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലക്ഷണങ്ങള്‍ക്കനുസരിച്ച്‌ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ പലതരത്തിലുണ്ട്.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ചികിത്സാ കാലയളവില്‍ വ്യായാമത്തിനു വളരെ നല്ലൊരു പങ്കുണ്ട്. വ്യായാമം ചികിത്സയുടെ ഒരു ഭാഗം തന്നെയാണ്. അതുകൊണ്ട് മരുന്നുകള്‍ക്കൊപ്പം വ്യായാമവും കൃത്യമായി പാലിക്കേണ്ടതുണ്ട്. വാതരോഗങ്ങള്‍ സന്ധികളുടെ ചലനശേഷി കുറയ്ക്കും. ചികിത്സയോടൊപ്പം നിര്‍ദേശിക്കുന്ന വ്യായാമമുറകള്‍ സന്ധികളുടെ ചലനം വര്‍ധിപ്പിക്കുന്നതിനും വേദന കുറയ്ക്കാനും സഹായിക്കും. സന്ധികളുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താനും വ്യായാമത്തിലൂടെ സാധിക്കും. വ്യായാമത്തിലൂടെ സന്ധികളുടെ ബലവും ശക്തിയും കൂട്ടാനാകും. വാതരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉപയോഗം ചിലപ്പോള്‍ കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. ചികിത്സ കാലയളവില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മരുന്നുകളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്. പല കാരണങ്ങള്‍കൊണ്ട് ഒരാളില്‍ അലര്‍ജിയുണ്ടായേക്കാം. അവ ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും. ചികിത്സ സമയത്ത് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം തന്നെ ശിശുരോഗവിദഗ്ദ്ധന്‍റെയോ, റുമറ്റോളജിസ്റ്റിന്‍റെയോ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. അലര്‍ജിയുണ്ടായാല്‍ വിവരം ഉടന്‍ തന്നെ റുമറ്റോളജിസ്റ്റിനെ അറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമാണ് ജുവനൈല്‍ ആര്‍ത്രൈറ്റിസ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തക്കസമയത്ത് ചികിത്സ തുടങ്ങണമെന്നു മാത്രം. ജുവനൈല്‍ ആര്‍ത്രൈറ്റിസ് ഉള്ളവരില്‍ ഭക്ഷണത്തിലോ ജീവിതചര്യകളിലോ പ്രത്യേകമാറ്റങ്ങള്‍ വരുത്തേണ്ടതില്ല. കുട്ടികള്‍ക്ക് രോഗത്തെക്കുറിച്ച്‌ യാതൊരറിവും ഉണ്ടാകില്ല. മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തിലാവശ്യമാണ്. ശരിയായ ചികിത്സ നല്‍കിയാല്‍ മറ്റു കുട്ടികളെ പോലെ ഇവര്‍ക്കും സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കും.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 5/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate