অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അമ്മയുടെ വയറില്‍ കുഞ്ഞുങ്ങള്‍ വെറുക്കുന്നത്?

അമ്മയുടെ വയറിനുള്ളില്‍ കഴിയുന്ന ക‍ുഞ്ഞിനു വ്യക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്. സംഗീതം ഇഷ്ടപ്പെടുകയും കനത്ത ഉറക്കെയുള്ള ശബ്ദത്തെ വെറുക്കുന്നതു മുതല്‍ പലതും കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
കു‍ഞ്ഞിന്റെ ഒാരോ ചലനവും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന ഒരമ്മക്ക് ഇതൊക്കെ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയും. കുഞ്ഞ് എപ്പോളാണ് ശാന്തനാകുന്നത് എപ്പോള്‍ അസ്വസ്ഥനാകുന്നു എപ്പോഴാണ് സന്തോഷത്തോടെയിരിക്കുന്നത് എന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അമ്മക്ക് മനസ്സിലാക്കാന്‍ കഴിയും.
അമ്മയുടെ വയറില്‍ കുഞ്ഞുങ്ങള്‍ വെറുക്കുന്നതെന്ത്

വെളിച്ചം തിരിച്ചറിയാന്‍ കഴിയും .

കുഞ്ഞുങ്ങള്‍ അമ്മയുടെ വയറിനകത്ത് ജീവിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ ഒരു കോശം വളര്‍ന്നു വലുതായി ഒരു മനുഷ്യജീവിയായി മാറുന്ന ജീവശാസ്ത്രപരമായ ഒരു കര്‍മ്മം മാത്രമല്ല അത്. അവര്‍ക്ക് ഭക്ഷണത്തിന്റെ രുചിയറിയാന്‍ കഴിയും. വെളിച്ചം തിരിച്ചറിയാന്‍ കഴിയും.

അവര്‍ സംഗീതം ആസ്വദിക്കും.

ഉയര്‍ന്ന ശബ്ദങ്ങളെ വെറുക്കും. അമ്മ ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ അവര്‍ ഇഷ്ടപ്പെടുന്നത് പോലെ ചില പ്രവര്‍ത്തികള്‍ അവരെ രോഷം കൊളളിക്കുകയും ചെയ്യുന്നു.

കുഞ്ഞിനെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ശരിയല്ല

അമ്മയുടെ വികാരങ്ങള്‍ കുഞ്ഞിനെ സ്വാധീനിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അമ്മ സന്തോഷിക്കുമ്ബോള്‍ കുഞ്ഞ് സന്തോഷിക്കുന്നു. അമ്മ ദുഖിക്കുമ്ബോള്‍ കുഞ്ഞും കൂടെ ദുഖിക്കുന്നു. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷവതികളായിരിക്കണമെന്നു പറയുന്നത്. സന്തോഷവതിയായ അമ്മക്ക് പ്രസന്നനായ കുഞ്ഞു ജനിക്കുന്നു. പക്ഷെ നിറഞ്ഞ വയറുമായി അമ്മ ചിരിക്കുന്നത് കുഞ്ഞിനു ബുദ്ധിമുട്ടുണ്ടാക്കും. ദ്രാവകം നിറഞ്ഞ ഒരു സഞ്ചിക്കകത്ത് ഒഴുകി നടക്കുമ്ബോള്‍ സ‍ഞ്ചി അങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിയുന്ന പോലെയുള്ള ഒരു അനുഭവമാണ് കുഞ്ഞിനു ഉണ്ടാവുക.. അതുകൊണ്ട് പൊട്ടിച്ചിരിക്കുമ്ബോള്‍ വയറിനു ഇളക്കം തട്ടാതെ വയറ് താങ്ങിപ്പിടിക്കാന്‍ ഗര്‍ഭിണി ശ്രദ്ധിക്കണം.
കുഞ്ഞിനെ ഇടക്കിടക്ക് വയറിനു മീതെ കൂടി തൊടാന്‍ ശ്രമിക്കുന്നത് അമ്മക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. അത്ഭുതവും സന്തോഷവും ഒക്കെ കൂടി കലര്‍ന്ന ഒരു വികാരമായിരിക്കും അമ്മക്ക്. കുഞ്ഞ് പ്രതികരിക്കുന്നുവെന്നു കണ്ടാല്‍ അത് വീണ്ടും വീണ്ടും ചെയ്യാനുള്ള ഒരു പ്രവണതയുണ്ടാകും. സ്നേഹം കൊണ്ടും കുഞ്ഞിനെ കൂടുതല്‍ അറിയാനുള്ള ആകാംക്ഷ കൊണ്ടുമാണ് ഇത്തരത്തിലൊക്കെ സംഭവിക്കുന്നത്. പക്ഷെ അത്തരം ആഗ്രഹങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. കുഞ്ഞിനെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ശരിയല്ല. വല്ലപ്പോഴുമൊക്കെ ആകാം. അധികമായാല്‍ കുഞ്ഞു ചിലപ്പോള്‍ പ്രതികരിച്ചില്ലെന്നു വരും. കുഞ്ഞിനെ മറ്റൊരു വ്യക്തിയായി അംഗീകരിക്കുക.

സംഗീതം ഇഷ്ടപ്പെടുന്നു

മുതിര്‍ന്നവരെ പോലെ ഗര്‍ഭസ്ഥശിശുക്കളും സംഗീതം ഇഷ്ടപ്പെടുന്നു എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുപോലെ കുഞ്ഞുങ്ങള്‍ പെട്ടെന്നുള്ള ഉയര്‍ന്നതും കനത്തതുമായ ശബ്ദം വെറുക്കുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനകത്ത് ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയില്ല. എങ്കിലും വീട്ടില്‍ മിക്സി പ്രവര്‍ത്തിക്കുമ്ബോള്‍ അതിനടുത്തു നിന്നു മാറി നില്‍ക്കുക, പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍. അതുപോലെ ട്രാഫിക് ബഹളങ്ങളും കുഞ്ഞിനു നല്ലതല്ല.
അമ്മ അനുഭവിക്കുന്ന എല്ലാ വികാര വിചാരങ്ങളും കുഞ്ഞും അറിയും. അതുകൊണ്ടു അമ്മ വല്ലാതെ മാനസിക സമ്മര്‍ദ്ദം ഏല്‍ക്കാതെ ശ്രദ്ധിക്കണം. അതു ഹോര്‍മോണ്‍ ലെവല്‍ വല്ലാതെ ഉയര്‍ത്തുന്നു. അങ്ങനെ അത് കുഞ്ഞിനെയും ബാധിക്കും. അതുകൊണ്ടു മാനസിക സമ്മര്‍ദ്ദത്തിനു ഇട കൊടുക്കാതെ യോഗ കൂടാതെ മറ്റു റിലാക്സേഷന്‍ ടെക്നിക്ക് എന്നിവ അമ്മ ശീലിക്കുന്നത് നല്ലതാണ്.
ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിനു വെളിച്ചം തിരിച്ചറിയാന്‍ കഴിയും. ഫ്ളാഷ് ലൈറ്റ് പ്രകാശിപ്പിച്ചാല്‍ ഗര്‍ഭസ്ഥശിശു അതിനോട് പ്രതികരിക്കും. പക്ഷെ കുഞ്ഞിന്റെ പ്രതികരണത്തിനു വേണ്ടി സ്ഥിരമായി അതു ചെയ്യരുത്. കുഞ്ഞ് ചിലപ്പോള്‍ തീരെ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നു വരും. അതുകൊണ്ട് കുഞ്ഞിന്റെ പ്രതികരണം എത്ര ആഗ്രഹിച്ചാലും ഫ്ളാഷ് ലൈറ്റ് വെറുതെ മിന്നിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ മാനിക്കുക.

തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കുഞ്ഞിന് നല്ലതല്ല

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കുഞ്ഞിന് നല്ലതല്ല. കുഞ്ഞ് ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുകയാണെങ്കില്‍ പെട്ടെന്നുണ്ടാകുന്ന ഈ ചലനങ്ങള്‍ കുഞ്ഞിനെ വല്ലാതെ അസ്വസ്ഥനാക്കും. അതുകൊണ്ട് ഗര്‍ഭിണിയായ സ്ത്രീ തിരിയുകയോ മറിയുകയോ ചെയ്യുകയാണെങ്കില്‍ വളരെ മൃദുവായ രീതിയില്‍ ചെയ്യണം.
അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അമ്നിയോട്ടിക്ക് ഫ്ളൂയിഡിലൂടെ കുഞ്ഞിനു അറിയാന്‍ കഴിയും. അമ്മ കഴിക്കുന്ന എരുവും പുളിയും കലര്‍ന്ന ഭക്ഷണം കുഞ്ഞിനു അസ്വസ്ഥതയുണ്ടാക്കും. ഒാരോ തവണയും ഇങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിച്ചാല്‍ അമ്മക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഭക്ഷണം വല്ലാതെ തീക്ഷ്ണമാകാതെ ശ്രദ്ധിക്കുക.
അമ്മയുടെ വികാരങ്ങള്‍ എല്ലാം കുഞ്ഞിനു തിരിച്ചറിയാന്‍ പറ്റും. അമ്മക്ക് ദുഖിതയായാല്‍ കുഞ്ഞും ദുഖിക്കും. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കരയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് അമ്മ സന്തോഷവതിയാകാന്‍ ശ്രദ്ധിക്കണം.
അമ്മയുടെ വയറില്‍ കുഞ്ഞുങ്ങള്‍ വെറുക്കുന്നതെന്ത്
ഇഷ്ടാനിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു മനസ്സിലാക്കുക
ഗര്‍ഭം പുരോഗമിക്കുന്നതോടെ കുഞ്ഞിനു വയറില്‍ സ്ഥലമില്ലാതാകുന്നു. അമ്മക്ക് അതില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാന്‍ കഴിയില്ല. ശ്രദ്ധിക്കേണ്ട കാര്യം അമ്മ ചുരുണ്ടു കൂടി ഇരിക്കരുത്. എപ്പോഴും നിവര്‍ന്ന് ഇരിക്കാനും നടക്കാനും ശ്രമിക്കുക. ഇത് കുഞ്ഞിന്റെ അസ്വസ്ഥത ഒരു പരിധി വരെ ഇല്ലാതെയാക്കും.
അമ്മയുടെ മറ്റ് അസ്വസ്ഥതകള്‍ കുഞ്ഞിനെ ബാധിക്കുന്നതു പോലെ അമ്മയുടെ വിശപ്പും കുഞ്ഞിനെ നല്ല രീതിയില്‍ അസ്വസ്ഥനാക്കും. കുഞ്ഞ് വിശന്നിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വിശന്നു തുടങ്ങുമ്ബോള്‍ കുഞ്ഞ് വയറില്‍ തൊഴിച്ചും തല കുത്തി മറിഞ്ഞും അസ്വസ്ഥത പ്രകടിപ്പിക്കും. അതുകൊണ്ട് അമ്മ ഒരിക്കലും വിശന്നിരിക്കരുത്. വിശപ്പ് മാറുമ്ബോള്‍ കുഞ്ഞ് ആഹ്ളാദവാനാകുന്നത് അമ്മക്ക് തിരിച്ചറിയാന്‍ കഴിയും.
ഗര്‍ഭസ്ഥനാണെങ്കിലും കുഞ്ഞിനെ മറ്റൊരു വ്യക്തിയായി കരുതുക. അതിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു മനസ്സിലാക്കുക. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ഗര്‍ഭകാലത്ത് കാണിക്കുന്ന സ്വഭാവസവിശേഷതകള്‍ ജീവിതത്തിലും പിന്‍തുടര്‍ന്നേക്കാം. അപ്പോള്‍ അവരെ ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അമ്മക്ക് കഴിയും.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate