অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അതിസാരത്തിന് ആയുർവേദ ചികിത്സ

അതിസാരത്തിന് ആയുർവേദ ചികിത്സ

അതിസാരത്തിന് ആയുർവേദ ചികിത്സ
അതിസാരമെന്ന് പരാമർശിക്കുന്ന വയറിളക്കത്തിന് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്.
മാങ്ങായണ്ടിപ്പരിപ്പോ ഉപ്പുമാങ്ങയുടെ അണ്ടിപ്പരിപ്പോ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവെയ്ക്കാം. വയറിളക്കം വരുമ്പോൾ ഇതിൽ നിന്നും ഒരു സ്പൂൺ എടുത്ത് തേൻ ചേർത്തോ പച്ചമോരിൽ കലക്കിയോ കുടിച്ചാൽ വയറിളക്കം നിൽക്കും.
കറിവേപ്പിലയുടെ തളിരില ഞെട്ടോടെ അടർത്തിയെടുത്ത് അരച്ച് പച്ചമോരിൽ കലക്കി നൽകുന്നതും രോഗം മാറ്റാൻ സഹായിക്കും.
പൊൻകാരം വറുത്തുപൊടിച്ചത് 400 മി.ഗ്രാം തൈരിൽ ചേർത്ത് ദിവസം നാലു തവണ കഴിച്ചാൽ അതിസാരം നിലയ്ക്കും.
ഉണക്കലരിയും ജീരകവും വറുത്തു പൊടിച്ച് സൂക്ഷ്മചൂർണമാക്കി അതിൽ നിന്നും ഒരു സ്പൂൺ, കരിക്കിൻ വെള്ളത്തിൽ ചേർത്ത് മൂന്നുദിവസം കഴിച്ചാൽ രോഗം പൂർണമായി മാറും.
കൂവളത്തിൻവേർ, കൊത്തമല്ലി, മുത്തങ്ങാ, ഇരുവേലി, ചുക്ക് ഇവയുടെ കഷായവും ഇടയ്ക്കിടെ കുറേശെ തേൻ ചേർത്തു കഴിക്കുന്നത് ഉത്തമം.
ഗ്രാമ്പൂ, തിപ്പലി, അയമോദകം, ചുക്ക്, മാങ്ങയണ്ടിപ്പരിപ്പ് ഇവ സമം മോരിലരച്ചു കലക്കി സേവിപ്പിക്കുക. അതിസാരം ശമിക്കും.
ശക്തമായ വയറിളക്കം വന്നാൽ
പച്ചയോ ഉണങ്ങിയതോ ആയ നെല്ലിക്കത്തോട് ശുദ്ധജലത്തിലരച്ച് അതുകൊണ്ടു രോഗിയുടെ പുക്കിളിനു ചുറ്റും തടം ഉണ്ടാക്കി അതിൽ ഇഞ്ചിനീരു നിർത്തുക. 15 മിനിറ്റിനുള്ളിൽ ശക്തമായ വയറിളക്കം ശമിക്കും.
എല്ലാ അതിസാരങ്ങൾക്കും
തുമ്പപ്പൂവ്: ഏഴരഗ്രാം തുമ്പപ്പൂവ് അരച്ച് 60 മി.ലി. കരിക്കിൻ നീരിൽ കലക്കി കുടിക്കുന്നതും ഉത്തമം.
പേരാലിന്റെ ഇളയവേര് 15 ഗ്രാം, കാടിയിൽ അരച്ചു കലക്കി കുടിപ്പിക്കുക. എല്ലാത്തരത്തിലുള്ള അതിസാരങ്ങളും ശമിക്കും.
അമ്പഴത്തിൻ തൊലി: അമ്പഴത്തിൻതൊലിയുടെ നീരും തേങ്ങാപ്പാലും സമം ചേർത്തു സേവിച്ചാലും അതിസാരം ശമിക്കും.
രക്താതിസാരം
പിത്താധികമായ അതിസാരം (പിത്തം കോപിച്ചുണ്ടാകുന്നത്) ചിലപ്പോൾ രക്താതിസാരമായി മാറാം.
ആട്ടിൻപാൽ: ആട്ടിൻപാൽ നാലിരട്ടി വെള്ളം ചേർത്തു കാച്ചി പാലളവാകുമ്പോൾ വാങ്ങി ആറിയ ശേഷം തേനും പഞ്ചസാരയും ചേർത്തു കഴിച്ചാൽ രക്താതിസാരം ശമിക്കും.
രക്താതിസാരത്തിന് കഞ്ഞി: നറുനീണ്ടി, ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി, പേരാൽമൊട്ട് ഇവ സമാംശം കഷായം വച്ചതിൽ അരി വറുത്തുചേർത്തു കഞ്ഞിവച്ചു കുടിച്ചാൽ രക്താതിസാരം ശമിക്കും.
വയറുകടിയ്ക്ക്
കറിവേപ്പിലക്കഷായം: കറിവേപ്പില—15 ഗ്രാം, ചുക്ക്—5 ഗ്രാം, പടവലം, കടുക്കാത്തോട് ഇവ 20 ഗ്രാം വീതം കഷായമാക്കി 60 മി.ലി. കഷായം വീതം ഇന്തുപ്പ് ചേർത്തു ദിവസം 4 നേരം (പകൽ മൂന്നു മണിക്കൂർ ഇടവിട്ട്) സേവിച്ചാൽ വയറുകടി ശമിക്കും. ഏതു തരത്തിലുള്ള വയറുകടിയും ഈ ഔഷധം കൊണ്ടു ശമിക്കും.
ശുദ്ധജലപ്രയോഗം: തലേന്നാൾ കോരി സൂക്ഷിച്ചിട്ടുള്ള ശുദ്ധജലം രാവിലെ കുറച്ചെടുത്ത് (100 മി.ലി.), എള്ളെണ്ണ (നല്ലെണ്ണ) 25 മി.ലി. ചേർത്തു സേവിച്ചാൽ എത്ര പഴക്കം ചെന്നതും രക്തകഫങ്ങളോടു കൂടിയതുമായ വയറുകടിയും ശമിക്കും.
ഡോ: എം. എൻ. ശശിധരൻ, അപ്പാവു വൈദ്യൻ ആയുർവേദ ചികിത്സാലയം, കോട്ടയം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate